രണ്ടരയ്ക്ക് സൈനിക് സ്കൂളിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി നിർവഹിക്കും. നാലുമണിയോടെ പരിപാടി പൂർത്തിയാക്കി തിരികെ ചേപ്പാടെത്തി ഹെലികോപ്ടറിൽ ആറന്മുളയിലേക്കുപോകും. സുഗതകുമാരി നവതി ആഘോഷ സമാപനസഭയിൽ പങ്കെടുത്തശേഷമാകും മടങ്ങുക.
]]>ജില്ലാപ്രസിഡന്റ് ബിദു രാഘവൻ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.ബി. ബാബുരാജ്, ഇ.എസ്. ബൈജു, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.കെ. വേലായുധൻ, രവിപുരത്ത് രവീന്ദ്രൻ, വി. ശശി, ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. അച്യുതൻ, ജനറൽ സെക്രട്ടറി സി. രഘുവരൻ തുടങ്ങിയവർ പ്രസംഗിച്ചു.
]]>രാവിലെ 10-ന് ആലപ്പുഴ ചടയംമുറി സ്മാരക ഹാളിലാണ് പരിപാടി. ഇ.എസ്.ഐ. കോർപ്പറേഷന്റെ സുവിധാ സംഗമവും ഇതോടൊപ്പം നടക്കും. അപേക്ഷകളും പരാതികളും ഇ മെയിലായോ (do.alappuzha@epfindia.gov.in) കല്ലുപാലത്തിനു സമീപത്തുള്ള ജില്ലാ ഓഫീസിൽ നേരിട്ടോ 23-നു മുൻപ് നൽകണം.
]]>പ്രതി കണ്ണൂരിൽ ഒളിവിൽ താമസിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.
കേരള-കർണാടക അതിർത്തിയിലെ പൈതൽമലയിൽനിന്നാണ് പിടിയിലായത്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.
കുറത്തികാട്, നൂറനാട്, വിയ്യൂർ പോലീസ് സ്റ്റേഷനുകൾ ഉൾപ്പെടെ ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലെ സ്റ്റേഷനുകളിൽ വധശ്രമം, ഭവനഭേദനം അടക്കമുള്ള ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
എറണാകുളം റേഞ്ച് ഡി.ഐ.ജി. കാപപ്രകാരം രാഹുലിനെ ജില്ലയിൽനിന്നു നാടുകടത്തിയിരുന്നു. ഇതു ലംഘിച്ച് ഇയാൾ കഴിഞ്ഞ നവംബർ എട്ടിനു ജില്ലയിൽ പ്രവേശിക്കുകയും ഭരണിക്കാവ് വടക്കുംമുറിയിൽ ലക്ഷ്മിഭവനത്തിൽ അതിക്രമിച്ചു കയറി വീട്ടിലെ ജനാലചില്ലുകൾ അടിച്ചുപൊട്ടിക്കുകയും വീട്ടുപകരണങ്ങൾക്കും വാഹനങ്ങൾക്കും നാശനഷ്ടമുണ്ടാക്കുകയും ഗൃഹനാഥനായ വിജയനെ ആക്രമിക്കുകയും ചെയ്തു. തുടർന്ന് ഒളിവിൽപ്പോവുകയായിരുന്നു.
]]>വെള്ളിയാഴ്ച രാവിലെ 9.30-നാരംഭിക്കുന്ന സംഗീതോത്സവം ശനിയാഴ്ച വൈകീട്ട് 4.30-ന് സംഗീതാർച്ചനയോടെ സമാപിക്കും. പന്ത്രണ്ടുകളഭത്തെ കലാപരിപാടികൾ കോർത്തിണക്കി മഹോത്സവമാക്കി മാറ്റിയത് അമ്പലപ്പുഴ സഹോദരന്മാർ എന്നറിയപ്പെട്ടിരുന്ന കലാകാരൻമാരായ ശങ്കരനാരായണപ്പണിക്കരും ഗോപാലകൃഷ്ണപ്പണിക്കരും രാമകൃഷ്ണപ്പണിക്കരുമാണ്. ഇത്തവണ 160-ലേറെ സംഗീതജ്ഞരാണ് സംഗീതോത്സവത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തത്.
ഇന്നു മട്ടന്നൂരിന്റെ ട്രിപ്പിൾ തായമ്പക
മലയാളികളുടെ പ്രിയവാദകൻ മട്ടന്നൂർ ശങ്കരൻകുട്ടി ബുധനാഴ്ച ആസ്വാദകരുടെ മനംനിറയ്ക്കും. ശ്രീകൃഷ്ണസന്നിധിയിൽ വൈകുന്നേരം 6.45-നു തുടങ്ങുന്ന ട്രിപ്പിൾ തായമ്പകയിൽ അദ്ദേഹത്തിന്റെ മക്കളായ മട്ടന്നൂർ ശ്രീകാന്തും മട്ടന്നൂർ ശ്രീരാജും കൂട്ടുമേളക്കാരാകും. ഉച്ചയ്ക്ക് 12-ന് ചേർത്തല രാജേഷ് നയിക്കുന്ന പുല്ലാങ്കുഴൽ രാഗവിസ്മയമുണ്ട്. പ്രമുഖ ടൂർ ഓപ്പറേറ്ററായ ന്യൂഡൽഹി പണിക്കേഴ്‌സ് ട്രാവൽസ് ഉടമ ബാബു പണിക്കരാണ് ഒൻപതാം കളഭദിനത്തിലെ പൂജകളും കലാപരിപാടികളും വഴിപാടായി സമർപ്പിക്കുന്നത്.
ഇന്ന് ഒൻപതാം കളഭം
രാവിലെ 6.00-ഭാഗവതപാരായണം-ആനന്ദകുമാരി, 9.30-തിരുവാതിര-ചെന്നിത്തല ശ്രീഭുവനേശ്വരി കലാസമിതി, 9.45-ഗോപൂജ, ഗോഊട്ട്, 11.00-തിരുവാതിര-ശ്രീവിനായക ഗ്രൂപ്പ് എൻ.എസ്.എസ്. കരയോഗം 1632, 11.30-കളഭാഭിഷേകദർശനം, 12.00-പ്രസാദമൂട്ട്, കൈകൊട്ടിക്കളി-കഞ്ഞിപ്പാടം ശ്രീരുദ്ര കലാസമിതി, ചേർത്തല രാജേഷ് നയിക്കുന്ന പുല്ലാങ്കുഴൽ രാഗവിസ്മയം, 12.30-ഭക്തിഗാനതരംഗിണി-ടി.എസ്. രാധാകൃഷ്ണൻ, 2.30-നൃത്താർച്ചന-പവിത്ര സ്കൂൾ ഓഫ് ഡാൻസ്, 3.30-ഡാൻസ്-കലാമണ്ഡലം വിദ്യാർഥികൾ, 4.30-തിരുവാതിര-തൃക്കൊടിത്താനം അദ്‌ഭുതനാരായണ, 5.00-നൃത്താജ്ഞലി- ആർ. വൈഗാ കൃഷ്ണൻ, 6.45-ട്രിപ്പിൾ തായമ്പക, രാത്രി 8.45-വിളക്കെഴുന്നള്ളിപ്പ്, വിളക്കാചാരം.
]]>മുഴുവൻ വിദ്യാർഥികൾക്കും പ്രിയങ്കരനായിരുന്ന അനൂപ് പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻനിരയിലായിരുന്നു. വിദ്യാർഥികളെ കലോത്സവങ്ങൾക്കു പ്രാപ്തരാക്കുന്നതിലും വേദികളിലെത്തിക്കുന്നതിനും നേതൃത്വം നൽകി. അനൂപിന്റെ ശ്രമഫലമായാണ് ഉപജില്ല, ജില്ലാ സംസ്കൃതോത്സവങ്ങളിൽ കുറത്തികാട് സ്കൂളിന് അഭിമാനകരമായ നേട്ടമുണ്ടാക്കാനായത്. സ്കൂളിൽനിന്ന് ജനുവരി ആദ്യവാരം നടക്കേണ്ടിയിരുന്ന നാലുദിവസത്തെ പഠനയാത്രയുടെ കോഡിനേറ്ററായിരുന്നു അനൂപ്. അനൂപിന്റെ വിയോഗത്തെത്തുടർന്ന് യാത്ര മാറ്റിവെച്ചു.
പൊൻകുന്നത്തുനിന്ന് ബസിൽ ചങ്ങനാശ്ശേരിയിലെത്തി അവിടെനിന്ന് തീവണ്ടിയിൽ മാവേലിക്കരയിലിറങ്ങി വീണ്ടും ബസിലാണ് അനൂപ് സ്കൂളിലെത്തിയിരുന്നത്. പല ദിവസങ്ങളിലും മാവേലിക്കരയിൽ തീവണ്ടിയിറങ്ങുമ്പോഴേക്കും ബസ് കിട്ടാതെവന്നു. ഇതു കാരണം മാവേലിക്കര റെയിൽവേ സ്റ്റേഷനിൽനിന്ന് സ്കൂളിലെത്താനും വൈകീട്ട് തിരിച്ചെത്താനുമായി ബൈക്ക് വാങ്ങിയിരുന്നു. ക്രിസ്മസ് അവധിക്കാലത്ത് സ്കൂളിൽ സൂക്ഷിച്ച ബൈക്ക് അനൂപിന്റെ സ്മരണയുണർത്തി ഇപ്പോഴും അവിടെയുണ്ട്.അധ്യാപക സംഘടനാരംഗത്തും സക്രിയനായിരുന്ന അനൂപ് കുറത്തികാട് സ്കൂളിലെത്തുന്നതിനുമുൻപ് ഡെമോക്രാറ്റിക് സ്കൂൾ ടീച്ചേഴ്‌സ് യൂണിയന്റെ കോട്ടയം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്നു. കുറത്തികാട് സ്കൂളിലെത്തിയശേഷം കോട്ടയം ജില്ലാ സെക്രട്ടറി സ്ഥാനമൊഴിഞ്ഞെങ്കിലും സംസ്ഥാന കമ്മിറ്റിയംഗമായി തുടരുന്നുണ്ടായിരുന്നു.
]]>രാവിലെ 5.30-ന് ആഘോഷമായ ദിവ്യബലി, ഫാ. സാവിയോ ആന്റണി മനവേലിൽ കാർമികനാകും, 6.45-ന് പ്രഭാതപ്രാർഥന, ആഘോഷമായ ദിവ്യബലി ഫാ. സേവ്യർ ഫ്രാൻസിസ് കുരിശിങ്കൽ കാർമികനാകും.
ഒൻപതിന് ആഘോഷമായ ദിവ്യബലി, ഫാ. ഇഗ്നേഷ്യസ് ചുള്ളിക്കൽ കാർമികനാകും. തുടർന്ന്, ഫാ. ലൂക്ക് പുത്തൻപുരയ്ക്കൽ വചനപ്രഘോഷണം നയിക്കും. 11-ന് ആഘോഷമായ ദിവ്യബലി, ഫാ. ആന്റണി വാലയിൽ കാർമികനാകും. ഫാ. ബെൻസി സെബാസ്റ്റ്യൻ കണ്ടനാട് വചനപ്രഘോഷണം നയിക്കും.
വൈകീട്ട് മൂന്നിന് ആഘോഷമായ ദിവ്യബലി ഫാ. ഫ്രാൻസീസ് കൊടിയനാട് കാർമികനാകും. വചനപ്രഘോഷണത്തിന് ബിബിൻ ആന്റണി അരേശ്ശേരിൽ കാർമികത്വം വഹിക്കും. അഞ്ചിന് ജപമാല, നൊവേന, ലിറ്റനി, ആറിന് ആഘോഷമായ ദിവ്യബലി, ഫാ. മൈക്കിൾ കുന്നേൽ കാർമികനാകും. വചനപ്രഘോഷണത്തിന് ഫാ. സൈറസ് തോമസ് കാട്ടുങ്കൽ തയ്യിൽ കാർമികനാകും.
രാത്രി എട്ടിന് ആഘോഷമായ ദിവ്യബലി, വചനപ്രഘോഷണം ഫാ. നിഖിൽ ജൂഡ് കിത്തോത്തറ കാർമികനാകും. ഒൻപതിന് ആഘോഷമായ ദിവ്യബലി, വചനപ്രഘോഷണം ഫാ. ആന്റണി ജേക്കബ് പനഞ്ചിക്കൽ കാർമികനാകും. 10-ന് ആഘോഷമായ ദിവ്യബലി, വചന പ്രഘോഷണം ഫാ. ഇമ്മാനുവൽ അഷർ കാർമികനാകും.
]]>ചെങ്ങന്നൂർ : മുളക്കുഴയിൽ ആളൊഴിഞ്ഞ വീട്ടിൽനിന്ന് 50 ചാക്ക് നിരോധിത പുകയില ഉത്പന്നം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട മെഴുവേലി പുത്തൻപറമ്പിൽ ബിനുവി(52)നെ പോലീസ് പിടികൂടി. ഇയാൾ ബാങ്കുകവർച്ചയുൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണെന്നു പോലീസ് പറഞ്ഞു. ക്രിമിനൽക്കേസ് പ്രതികൾ ജില്ലയിലൂടനീളം ലഹരിവസ്തുക്കൾ വിപണനംചെയ്യുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പല കുറ്റവാളികളും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു.
കഴിഞ്ഞദിവസം ഇയാൾക്ക് നിരോധിത ലഹരിവസ്തുക്കൾ എത്തിയതായി വിവരംലഭിച്ചിരുന്നു. തുടർന്ന് ലഹരിവിരുദ്ധ സ്കാഡും ചെങ്ങന്നൂർ പോലീസും ചേർന്നുനടത്തിയ പരിശോധനയിലാണ് നിരോധിത ഉത്പന്നങ്ങൾ കണ്ടെത്തിയത്.
സ്കൂളിനോടുചേർന്ന് വലിയ വീട് വാടകയ്ക്കെടുത്ത് മാസങ്ങളായി ഇയാൾ ലഹരിവസ്തുക്കൾ സംഭരിച്ചുവരുകയായിരുന്നു. ഇതിനുമുൻപും ഇയാൾ ലഹരിവസ്തുക്കൾ വിൽപ്പന നടത്തിയതിന് പിടിയിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
]]>വൈകീട്ട് നാലിന് ചേർത്തലയിലും അഞ്ചിന് മണ്ണഞ്ചേരിയിലും സ്വീകരണം. ആറിന് ആലപ്പുഴ നഗരത്തിലെത്തും. എ.വി.ജെ. ജങ്ഷനിൽനിന്നു സ്വീകരിച്ച് നഗരചത്വരത്തിൽ അവസാനിക്കും. 23-ന് 10 മണിക്ക് കായംകുളത്തുനിന്നു തുടങ്ങുന്ന ജാഥയ്ക്ക് ചാരുംമൂട്ടിലും ചെങ്ങന്നൂരിലും സ്വീകരണമുണ്ട്.
ജി.എസ്.ടി.യിലെ അപാകം പരിഹരിക്കുക, കെട്ടിടവാടകയിൽ ചുമത്തിയ 18 ശതമാനം നികുതി പിൻവലിക്കുക, ഓൺലൈൻ വ്യാപാരവും അനിയന്ത്രിത വഴിയോര വ്യാപാരവും നിയന്ത്രിക്കുക തുടങ്ങിയ 14 വിഷയങ്ങൾ ഉയർത്തിയാണ് ജാഥ. 13-ന് കാസർകോട്ടുനിന്നു തുടങ്ങിയ ജാഥ 25-ന് തിരുവനന്തപുരത്തു സമാപിക്കുമെന്ന് പ്രസിഡന്റ് എം.എം. ഷെരീഫ്, ട്രഷറർ പി.സി. മോനിച്ചൻ, സെക്രട്ടറി എസ്. ശരത് എന്നിവരറിയിച്ചു.
]]>12-ാം വാർഡ് എസ്.എൻ.ഡി.പി. യോഗം പരപ്പേൽ റോഡ്- 25 ലക്ഷം, എട്ടാം വാർഡ് കുഞ്ഞിക്കവല തുമ്പേപറമ്പ് റോഡ്- 20 ലക്ഷം, കുത്തിയതോട് പഞ്ചായത്ത് ഒന്നാംവാർഡ് പള്ളിത്തോട്-സെയ്ന്റ് ആന്റണി പൊഴിച്ചാൽ റോഡ്- 17 ലക്ഷം, അഞ്ചാം വാർഡ് തഴുപ്പ്-പുല്ലുവേലി റോഡ്- 25 ലക്ഷം, പാണാവള്ളി പഞ്ചായത്ത് ആറാം വാർഡ് പൊന്നാരത്തുജെട്ടി റോഡ്- 25 ലക്ഷം, രണ്ടാം വാർഡ് അങ്കണവാടി-മാനേഴത്തു റോഡ്- 25 ലക്ഷം.
വാർഡ് ഒൻപത്, 10 കുഞ്ചരം കുറ്റിക്കര റോഡ്- 40 ലക്ഷം, കോടംതുരുത്ത് പഞ്ചായത്ത് വാർഡ് ഒന്ന് നീണ്ടകര സെയ്ന്റ് മാർട്ടിൻ മണ്ണുചിറ റോഡ്- 30 ലക്ഷം, ഏഴാം വാർഡ് എൻ.എച്ച്.-47 ചിറക്കൽ റോഡ്- 20 ലക്ഷം, പെരുമ്പളം പഞ്ചായത്ത് വാർഡ് ഏഴ്, എട്ട് മുക്കംജെട്ടി-സൗത്ത് ജെട്ടി റോഡ്- 25 ലക്ഷം, എസ്.കെ.വി. വാർഡ് സൗത്ത് ജെട്ടി റോഡ്- 17 ലക്ഷം, എഴുപുന്ന പഞ്ചായത്ത് വാർഡ് 16 കുമാരപുരം- മണിയങ്ങനാട് റോഡ്- 20 ലക്ഷം.
വാർഡ് 10, 11 പുതുശ്ശേരി കോളനി റോഡ്- 20 ലക്ഷം, വാർഡ് 11 എൻ.എച്ച്. മറ്റപ്പള്ളി-പാലത്തിങ്കൽ റോഡ്- 25 ലക്ഷം, വാർഡ് രണ്ട് പൗരസമിതി റോഡ്- 17 ലക്ഷം, വാർഡ് നാല് കെ.പി.എം.എസ്.-ഇഞ്ചുപറമ്പ് റോഡ്- 23 ലക്ഷം, അരൂക്കുറ്റി പഞ്ചായത്ത് വാർഡ് അഞ്ച്, ആറ് അഞ്ചുകണ്ടം പുതിയ റോഡിന് 20 ലക്ഷം, വാർഡ് 3, 4 അഞ്ചുകണ്ടം-ചക്കാല തക്ക്യാവ് റോഡ്- 15 ക്ഷം, വാർഡ് നാല്, അഞ്ച് ഹിദായത്ത് വെളിയിൽ കച്ചേരി റോഡ്- 25 ലക്ഷം.
വാർഡ് 10 ഓഞ്ഞിലിക്കൽ മാളിയേക്കൽ റോഡ്- 15 ലക്ഷം, വാർഡ് ആറ് തോട്ടാളശ്ശേരി റോഡ്- 15 ലക്ഷം, അരൂർ പഞ്ചായത്ത് വാർഡ് 12 വെളുത്തുള്ളി സൗത്ത് കടവ് റോഡ്- 15 ലക്ഷം, വാർഡ് 10 മൂലേത്തറ പുതുവൽ നികർത്തുറോഡ്- 16 ലക്ഷം, വാർഡ് 18, 19 കളത്തിൽ സുബ്രമണ്യക്ഷേത്രം റോഡ്- 40 ലക്ഷം.
]]>യോഗത്തിൽ ബാങ്ക് പ്രസിഡന്റ് പി. ഉണ്ണിക്കൃഷ്ണൻ നായർ അധ്യക്ഷനായി. വി.എം ബഷീർ, ബാങ്ക് സെക്രട്ടറി സന്ധ്യ കുമാരി, ബോർഡംഗം സാദത്ത് എന്നിവർ പ്രസംഗിച്ചു.
]]>-പത്രാധിപർ.
]]>പുലിയൂർ മഹാവിഷ്ണുക്ഷേത്രം: മൂന്നാം ഉത്സവം തിരുവാതിരസന്ധ്യ 5.00
]]>ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 45 തൊഴിലാളികളാണ് ശമ്പളം എല്ലാമാസവും കൃത്യമായി ലഭിക്കുന്നതിനുള്ള ഉറപ്പിനായി ഈ മാസം 18 മുതൽ ലോഡ് ഇറക്കാതെ പ്രതിഷേധിച്ചത്. ഇതോടെ റേഷൻകടകളിലേക്കുള്ള വാതിൽപ്പടി വിതരണത്തിനായി കൊണ്ടുവന്ന ചുവന്ന കുത്തരിയുടെ രണ്ടുലോഡ് ഇറക്കിയിട്ടില്ല. 18, 21 തീയതികളിൽ കൊണ്ടുവന്ന ലോഡുകളാണിവ.
സി.ഐ.ടി.യു., ഐ.എൻ.ടി.യു.സി., എ.ഐ.ടി.യു.സി., ബി.എം.എസ്., എച്ച്.എം.എസ്. എന്നീ യൂണിയനുകളിൽപ്പെട്ട 45 പേരും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. എല്ലാ മാസവും അഞ്ചിന് ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് കൂലി ക്ഷേമനിധി ബോർഡിൽനിന്നു കിട്ടിയിരുന്നു. എന്നാൽ, കഴിഞ്ഞ ഡിസംബറിൽ ലഭിക്കേണ്ട പണം ജനുവരി 18-നാണ് ലഭിച്ചത്. ജനുവരി 15-നു കിട്ടിക്കൊണ്ടിരുന്ന അവധിക്കാല ബോണസും 13 മാസം മുൻപ് അനുവദിച്ച 15 ശതമാനം കൂലിവർധനയും ഇതുവരെ പ്രാവർത്തികമാക്കിയിട്ടില്ലെന്നും തൊഴിലാളികൾ ആരോപിക്കുന്നു. കഴിഞ്ഞ നാലുമാസംമുതലാണ് ഈ കാലതാമസം നേരിടുന്നത്.
]]>