<![CDATA[Columns Environment Daily Hunt]]> https://feed.mathrubhumi.com/columns-environment-daily-hunt-1.8410421 Sat, 18 Jan 2025 14:30:00 +0530 hourly 1 <![CDATA[ഈ പൂവിന്റെ നിറം വെള്ളയല്ല, പർപ്പിൾ; ബ്രഹ്മകമലത്തിന് കമലവുമായി ബന്ധമില്ല, സൂര്യകാന്തിയുടെ ബന്ധു]]> https://www.mathrubhumi.com/environment/columns/saussurea-obvellata-aka-brahmakamalam-environment-1.10047744 Mon, 4 November 2024 17:04:54 Mon, 4 November 2024 17:30:01 ബ്രഹ്മകമലം ശ്രീലകമാക്കിയ നാദബ്രഹ്മ സുധാമയികൈതപ്രം രചിച്ച ജോൺസൺ മാഷ് സംഗീതം നൽകി ഗാനഗന്ധർവൻ യേശുദാസിന്റെ ശബ്ദത്തിൽ മലയാളികൾ നെഞ്ചേറ്റിയ ഈ പാട്ട് ആരംഭിക്കുന്നത് ബ്രഹ്മകമലം എന്ന പൂവിൽ നിന്നാണ്. ചിത്രങ്ങളിലും പുരാണങ്ങളിലും സരസ്വതി ദേവിയെ ചിത്രീകരിച്ചിരിക്കുന്നത് താമരയിൽ വാഴുന്ന എന്ന രീതിയിലാണ്. അതിനെ ഒന്നു മാറ്റി പിടിച്ചതാവണം ബ്രഹ്മകമലം എന്ന ബിംബത്തിലൂടെ കൈതപ്രം ചെയ്തിരിക്കുന്നത്. യഥാർത്ഥത്തിൽ പേരിലുള്ള സാമ്യത ഒഴിച്ച് നിർത്തിയാൽ ബ്രഹ്മകമലവും താമര എന്ന കമലവും തമ്മിൽ യാതൊരു ബന്ധവുമില്ല,

ഹിമാലയത്തിൽ 3000 മുതൽ 5000 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു സസ്യമാണ് ബ്രഹ്മകമലം എന്നറിയപ്പെടുന്ന Saussurea obvellata. സൂര്യകാന്തിയുടെ കുടുംബമായ ആസ്റ്ററെസിയേയിൽ ആണ് ഇത് ഉൾപ്പെടുന്നത്. ഇതിൻറെ യഥാർത്ഥ പൂക്കൾ അല്ലെങ്കിൽ പൂക്കുലകൾ പൂവാൻകുരുന്നിന്റെ പൂക്കൾ പോലെ നിറം മാറുന്നതും കൂട്ടമായി കാണുന്നതുമാണ്. അത്തരം പൂക്കുലുകൾക്ക് ചുറ്റും ഒരു സംരക്ഷണ കവചം തീർക്കാൻ മഞ്ഞ ഇളം പച്ച നിറത്തിൽ ഇലകൾ കൂടി ചേർന്ന് നിൽക്കുന്നു. അങ്ങനെ ഇലകളുടെ മധ്യത്തിൽ വരുന്ന പർപ്പിൾ നിറത്തിലുള്ള പൂക്കൾ ദൂരെ നിന്ന് കാണുമ്പോൾ തന്നെ ഒരു അലൗകിക സൗന്ദര്യം ഈ പൂക്കൾക്ക് നൽകുന്നു. യഥാർഥ പൂക്കലുകളെ തണുപ്പിൽ നിന്ന് സംരക്ഷിച്ച് ഒരു ഊഷ്മള ആവരണം നൽകുകയാണ് വെളുത്ത നിറത്തിലുള്ള ഇലകൾ ചെയ്യുന്നത്.

പൂവാംകുറുന്തൽ | Photo: By Deepugn at the Malayalam language Wikipedia

പൂജയ്ക്കെടുക്കുന്ന പുഷ്പം, പുറകിലെ ഐതിഹ്യം

ഹിമാലയ താഴ്വരയിലെ വാലി ഓഫ് ഫ്ലവേഴ്സ് നാഷണൽ പാർക്ക് ബ്രഹ്മകമലത്തിന് പ്രശസ്തമാണ്. ഹിമാലയത്തിലെ ബദരീനാഥ് അമ്പലത്തിൽ വിഷ്ണുവിനും കേദാർനാഥ് ക്ഷേത്രത്തിൽ ശിവനും പൂജക്ക് എടുക്കുന്നത് ബ്രഹ്മകമലമാണ്. നന്ദാഷ്ടമി ഉത്സവകാലത്ത് ക്ഷേത്രങ്ങളിൽ ബ്രഹ്മകമലം നിവേദ്യമായി സമർപ്പിക്കുകയും പൂജക്ക് ശേഷം പ്രസാദമായി വിതരണവും ചെയ്യാറുണ്ട്. ബ്രഹ്മകമലത്തിൻറെ ഉത്ഭവത്തെക്കുറിച്ച് ഐതിഹ്യങ്ങളുമുണ്ട്. ഗണപതിയുടെ ശരീരത്തിൽ ആനയുടെ തല പ്രതിഷ്ഠിക്കാൻ ശിവനെ സഹായിക്കാനായി ബ്രഹ്മാവ് സൃഷ്ടിച്ച അത്ഭുത സസ്യമാണ് ബ്രഹ്മകമലം എന്നാണ് ഒരു ഐതിഹ്യം. സമാനമായി മറ്റൊരു വിശ്വാസം ഉള്ളത് ലക്ഷ്മണന്റെ ജീവൻ മൃതസഞ്ജീവനി ഉപയോഗിച്ച് രക്ഷിച്ചപ്പോൾ അത് ആഘോഷിക്കാനായി ദേവന്മാർ സ്വർ​ഗത്തിൽ നിന്ന് ബ്രഹ്മകമലമാണ് ഭൂമിയിലേക്ക് വർഷിച്ചതെന്നും അങ്ങനെയാണ് ഭൂമിയിൽ ഈ സസ്യം എത്തിയത് എന്നുമാണ്. അതിനാൽ തന്നെ ഹൈന്ദവ വിശ്വാസങ്ങളിൽ ഏറെ ദിവ്യമായി കരുതുന്ന പൂക്കളാണ് ഇവ.

ഇവ പൂക്കുന്ന സമയത്ത് അത് കാണുവാൻ വേണ്ടി മാത്രം തീർഥാടകരും സഞ്ചാരികളും കൂട്ടമായി ഹിമാലയൻ താഴ്വരകളിലും വാലി ഓഫ് ഫ്ലവേഴ്സ് നാഷണൽ പാർക്കിലും എത്തുന്നത് പതിവാണ്. ഈ പൂവ് ആലേഖനം ചെയ്തുകൊണ്ട് ഒരു തപാൽ സ്റ്റാമ്പ് പോസ്റ്റൽ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. പരമ്പരാഗതമായി ബ്രഹ്മകമലം തളർച്ച, വാതം, മസ്തിഷ്കജ്വരം കരൾ രോഗങ്ങൾ ചുമ തുടങ്ങി അനേകം ശാരീരിക പ്രശ്നങ്ങൾക്കുള്ള പ്രതിവിധിയായി ഉപയോഗിക്കാറുണ്ട്. എങ്കിലും വിശദമായ ശാസ്ത്രീയ പഠനങ്ങൾ ഇതിൻറെ ഔഷധ ഉപയോഗത്തെക്കുറിച്ച് പൂർണമായും നടന്നിട്ടില്ല. കാലാവസ്ഥ വ്യതിയാനം തീർഥാടനത്തിനും ടൂറിസത്തിനുമായുള്ള ജനങ്ങളുടെ വലിയ തോതിലുള്ള കടന്നുകയറ്റം എന്നിവ ബ്രഹ്മകമലം കാണുന്ന സ്വാഭാവിക ആവാസവ്യവസ്ഥകളുടെ വലിയ രീതിയിലുള്ള ശോഷണത്തിന് കാരണമായിട്ടുണ്ട്. അതിനാൽ തന്നെ നിലവിൽ വംശനാശ ഭീഷണി നേരിടുന്ന ഒരു സസ്യമായാണ് ഇതിനെ കണക്കാക്കിയിരിക്കുന്നത്. നിലവിൽ ഹിമാലയ മേഖലയിൽ മാത്രമാണ് ഈ സസ്യം കണ്ടിട്ടുള്ളത്.

പൂവിന്റെ നിറം തൂവെള്ളയല്ല, പർപ്പിളാണ്

ഏകദേശം അര മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണ് ബ്രഹ്മകമലം. പർപ്പിൾ നിറത്തിലുള്ള പൂക്കുലകളിൽ ധാരാളം ചെറിയ പൂക്കൾ കൂടി നിൽക്കുന്നുണ്ടാവും. പൂക്കളിൽ കേസരങ്ങളും അണ്ഡാശയവും കാണും. ജൂലൈ മുതൽ ഓഗസ്റ്റ് അവസാനം വരെയുള്ള കാലഘട്ടത്തിലാണ് പുഷ്പിക്കുന്ന സമയം. തേനീച്ചകളും ചെറിയ വണ്ടുളുമാണ് പ്രധാന പരാഗ വാഹകർ. ഒക്ടോബർ അവസാനം വരെ ഇത് നിൽക്കും ഹിമാലയൻ താഴ്വാരങ്ങളിലെ പുൽമേടുകളിലും പാറ ഇടുക്കുകളിലും ഇത് ധാരാളമായി പൂത്തുനിൽക്കുന്ന കാണാൻ നല്ല ഭംഗിയാണ്. ശൈത്യകാലം ആവുമ്പോൾ മണ്ണിനടിയിലുള്ള വേരൊഴികെ ഭൂമിക്ക് മുകളിലുള്ള എല്ലാ ഭാഗങ്ങളും കരിഞ്ഞു പോകുന്നു. അടുത്ത മഴക്കാലത്താണ് വീണ്ടും വേരിൽ നിന്നും പുതിയ ചില്ലകൾ വളർന്നുവരിക.

വംശനാശം ഭീഷണി ഉള്ളതുകൊണ്ടുതന്നെ ഈ സസ്യങ്ങളുടെ വലിയ രീതിയിലുള്ള പ്രജനനത്തിന് ടിഷ്യുകൾച്ചർ മാർ​ഗങ്ങൾ അവലംബിച്ചു കൊണ്ടുള്ള പരിശ്രമങ്ങൾ നടക്കുന്നുണ്ട്. നിലവിൽ ലഭ്യമായിട്ടുള്ള വളരെ കുറച്ച് പഠനങ്ങൾ പറയുന്നത് ബ്രഹ്മകമലത്തിന് ബാക്ടീരിയകൾക്കെതിരേ പ്രതിരോധിക്കാനും ആൻറി ഓക്സിഡൻറ് ഗുണം ഉള്ളതായും പറയുന്നു.

നമ്മുടെ നാട്ടിൽ വ്യാപകമായ ഉപയോഗിക്കുന്ന ഔഷധസസ്യമായ കൊട്ടം ബ്രഹ്മകമലത്തിന്റെ അടുത്ത ബന്ധുവാണ്. Saussurea lappa ആണ് കൊട്ടം. ഉത്തരാഖണ്ഡ് ഒരു പുതിയ സംസ്ഥാനം രൂപീകൃതമായപ്പോൾ തങ്ങളുടെ ദേശീയ പുഷ്പമായി തിരഞ്ഞെടുത്തത് ബ്രഹ്മകമലത്തെ ആണ്. നമ്മുടെ നാട്ടിൽ സാധാരണ കണ്ടുവരുന്ന നിശാഗന്ധിയെ ചിലപ്പോൾ ബ്രഹ്മകമലം എന്ന് വിളിക്കാറുണ്ട്. ബ്രഹ്മകമലം എന്ന പേരിൽ മാർക്കറ്റിൽ ലഭിക്കുന്ന തൈകൾ മിക്കവാറും നിശാഗന്ധിയുടെ ആയിരിക്കാനാണ് സാധ്യത.

കൊട്ടം | By Dinesh Valke from Thane, India - Saussurea

]]>
<![CDATA[വിഷംചുരത്തുന്ന പുഴയും നിസ്സഹായരായ മനുഷ്യരും, ഏലൂർ എന്ന ഗ്യാസ് ചേംബർ]]> https://www.mathrubhumi.com/environment/columns/chronic-pollution-of-periyar-river-in-eloor-1.9584414 Sat, 25 May 2024 10:31:51 Sat, 25 May 2024 11:06:42 പെരിയാറുൾപ്പെടുന്ന ഏലൂർ എടയാർ ഭാഗത്ത് ഗുരുതരമായ വായു-ജല മലിനീകരണമാണ് അനുഭവപ്പെടുന്നത്. അടിക്കടിയുണ്ടാകുന്ന മത്സ്യക്കുരുതിയും നദിയുടെ നിറംമാറ്റവും സാധാരണ സംഭവങ്ങളായി നിസ്സാരവത്കരിക്കപ്പെടുന്ന അവസ്ഥ. കോടതി നിർദേശങ്ങൾ നടപ്പാക്കാൻ സർക്കാരും ബന്ധപ്പെട്ട വകുപ്പും കാണിക്കുന്ന അനാസ്ഥ അദ്ഭുതപ്പെടുത്തുന്നതും ജനാധിപത്യവിരുദ്ധവുമാണ്.

ഏലൂരും എടയാറുമായി രണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ പെരിയാറിനിരുകരകളിലുമായി ചെറുതും വലുതുമായ 280-ലധികം വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അതിൽ 106 എണ്ണം റെഡ് കാറ്റഗറി വ്യവസായങ്ങളാണ്. അതിൽത്തന്നെ രണ്ടു ഡസനോളംവരുന്ന വ്യവസായങ്ങളാണ് പെരിയാറിനെ മാരകമായി മലിനീകരിക്കുന്നത്.

ഏലൂർ എന്ന ഗ്യാസ് ചേംബർ

ലോകത്തിൽ പരിസ്ഥിതി പ്രശ്നങ്ങൾക്കെതിരായ മുന്നേറ്റം ശക്തമാകുന്നത് 1972-ലാണ്. അക്കാലത്തുതന്നെ ഏലൂരിലെ മലിനീകരണത്തിനെതിരേ എം.കെ. കുഞ്ഞപ്പന്റെ നേതൃത്വത്തിൽ 'ഏലൂർ ഗ്യാസ് ചേംബറിലേക്ക് സ്വാഗതം' എന്ന ബോർഡ് കളമശ്ശേരിയിൽ സ്ഥാപിച്ചുകൊണ്ട് മലിനീകരണവിരുദ്ധ സമരത്തിനു തുടക്കംകുറിച്ചു.

1969, 1978, 1979, 1985 തുടങ്ങിയ വർഷങ്ങളിലുണ്ടായ വാതകച്ചോർച്ചയും 1990-ൽ എച്ച്.ഐ.എൽ. കമ്പനിയിൽനിന്ന് ടുളുവിൻ ഒഴുകി കുഴിക്കണ്ടം തോട് കത്തിപ്പിടിച്ചതുമടക്കമുള്ള പ്രശ്നങ്ങൾ ഏലൂരിലെ മലിനീകരണവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് കാരണമായി. 1998 ജൂൺ 11-ന് പെരിയാറിൽ സംഭവിച്ച, ചരിത്രത്തിലെ ഏറ്റവും വലിയ മത്സ്യക്കുരുതിയെത്തുടർന്നാണ് പെരിയാർ മലിനീകരണവിരുദ്ധ സമിതി രൂപവത്കരിക്കുന്നത്. സമിതിയുടെ നേതൃത്വത്തിൽ പെരിയാറിനു കുറുകെ വഞ്ചികളിൽ മനുഷ്യച്ചങ്ങല തീർത്ത് അതിശക്തമായ സമരങ്ങൾക്കു തുടക്കംകുറിച്ചു. ഇതേ സമയത്താണ് മെർക്കം കമ്പനിയിലെ രൂക്ഷമായ വിഷവായു മലിനീകരണത്തിനെതിരായുള്ള ശക്തമായ സമരങ്ങൾ നടന്നത്. 1990-ൽ കുഴിക്കണ്ടം തോട് കത്തിയതിനെത്തുടർന്ന് കളക്ടർ വിളിച്ചുചേർത്ത ചർച്ചയിൽ കുഴിക്കണ്ടം തോട് ക്ലീൻചെയ്ത് സ്ലാബിട്ട് മൂടാമെന്നും പ്രദേശത്തുകാർക്ക് കുടി വെള്ളം നൽകാമെന്നും ഉറപ്പുനൽകിയിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും ഉറപ്പുകൾ പാലിക്കപ്പെട്ടില്ല. മെർക്കം സമരം ശക്തമായിത്തുടരുന്നതിനിടയിലാണ് കുഴിക്കണ്ടം തോടിന്റെ മലിനീകരണ പ്രശ്നവും അതിന്റെ ശാസ്ത്രീയ ശുദ്ധീകരണവും മുൻനിർത്തി വീണ്ടും സമരം പ്രഖ്യാപിക്കുന്നത്.

പഠനങ്ങളുടെ നാൾവഴി

1999-ൽ അന്താരാഷ്ട പരിസ്ഥിതി സംഘടനയായ ഗ്രീൻപീസ് കുഴിക്കണ്ടം തോട്ടിൽ നടത്തിയ പഠനത്തിൽ നൂറ്റിപ്പതിനൊന്നോളം രാസവസ്തുക്കൾ കണ്ടെത്തി. ഇതിൽ 52 എണ്ണം തിരിച്ചറിയാൻ കഴിയുന്നവയാണ്. അതിൽത്തന്നെ 39 എണ്ണം ഓർഗാനോ ക്ലോറിൻ സംയുക്തങ്ങൾ അഥവാ പോപ്പസ് മാലിന്യമാണ് അല്ലെങ്കിൽ സ്ഥാവര കാർബണിക വിഷവസ്തുക്കളാണ്. ഇതേത്തുടർന്നാണ് ഗ്രീൻപീസ് ലോകത്തെ 35-ാമത്തെ മാരകവിഷമേഖല ഗുജറാത്തിനും ഭോപാലിനുംശേഷം ഇന്ത്യയിലെ മൂന്നാമത്തെ മാരകവിഷമേഖലയായി ഏലൂരിനെ പ്രഖ്യാപിച്ചത്.

രണ്ടായിരത്തിൽ പെരിയാർ മലിനീകരണ വിരുദ്ധസമിതി ഏലൂരിൽ ആദ്യത്ത ആരോഗ്യസർവേ നടത്തി. വാഴക്കുളം പഞ്ചായത്തും ഏലൂരും താരതമ്യംചെയ്ത് നടത്തിയ ആരോഗ്യസർവേ ഈ മേഖലയിലെ രോഗാതുരത പുറത്തുകൊണ്ടുവന്നു. 2001-ൽ മണ്ണൂത്തി വെറ്ററിനറി കോളേജിലെ ടോക്സിക്കോളജി ഡിപ്പാർട്ട്മെന്റ് ഏലൂരിലെയും എടയാറിലെയും പശുവിൻപാലിൽ നടത്തിയ പഠനത്തിൽ കാഡ്മിയത്തിന്റെ അളവ് അപകടകരമായ നിലയിലാണെന്ന് കണ്ടെത്തി.

2004-2006-ൽ സുപ്രീം കോടതി നിർദേശപ്രകാരം പ്രാദേശിക പരിസ്ഥിതി സമിതി 243 കമ്പനികളിൽ നടത്തിയ പരിസ്ഥിതി ഓഡിറ്റിങ്ങും ആഘാതപഠനവും മലിനീകരണം സംബന്ധിച്ച് വളരെ വിലപ്പെട്ട വിവരങ്ങൾ പുറത്തുകൊണ്ടുവന്നു. ബഹുഭൂരിക്ഷം കമ്പനികളിലും പേരിനുപോലും മലിന ജലസംസ്കരണ പ്ലാന്റോ അപകടകരങ്ങളായ മാലിന്യം സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനമോ ഉണ്ടായിരുന്നില്ല. പല കമ്പനികളും അനധികൃതമായി ഭൂമിക്കടിയിലൂടെ പൈപ്പുകൾസ്ഥാപിച്ച് പെരിയാറിലേക്കും കുഴിക്കണ്ടം തോട്ടിലേക്കും വിഷജലം ഒഴുക്കുന്നതായും കണ്ടെത്തി. പലപ്പോഴും ഇത്തരം നിയമവിരുദ്ധ സമീപനങ്ങൾക്ക് മലിനീകരണനിയന്ത്രണ ബോർഡിന്റെ മൗനാനുവാദമുള്ളതായി സമിതി കണ്ടെത്തി.

2005-'06-ൽ കൊച്ചി യൂണിവേഴ്സിറ്റിയിലെ കെമിക്കൽ ഓഷ്യാനോഗ്രാഫി ഡിപ്പാർട്ട്മെന്റ്, പെരിയാർ മലിനീകരണവിരുദ്ധ സമിതി, തണൽ എന്നിവർ ചേർന്ന് ഏലൂരിലെയും എടയാറിലെയും വീട്ടുവളപ്പിലെ 21 ഭക്ഷ്യവസ്തുക്കൾ പരിശോധിച്ചതിൽ എല്ലാറ്റിലും ഘനലോഹങ്ങളുടെയും കീടനാശിനികളുടെയും അളവ് വളരെ ഉയർന്ന തോതിലാണെന്നു കണ്ടെത്തി.

2005-ൽ ഏലൂരിലെ കോഴിമുട്ടയിൽ നടത്തിയ പഠനത്തിൽ ഡയോക്സിൻ എന്ന മാരകവിഷ സംയുക്തത്തിന്റെ അളവ് യൂറോപ്യൻ യൂണിയൻ സ്റ്റാൻഡിനെക്കാൾ നാലിരിട്ടി കൂടുതലായി കണ്ടെത്തി.

തുടരുന്ന മത്സ്യക്കുരുതി

1998 മുതൽ ആവർത്തിക്കുന്ന മത്സ്യക്കുരുതിയുടെ എണ്ണം ഓരോ വർഷവും കൂടിവരുകയാണ്. 1998 മുതൽ ഇതുവരെ 250-ലധികം മത്സ്യക്കുരുതികൾ നടന്നിട്ടുണ്ട്. ഈ വർഷം (2024)അഞ്ചു മാസത്തിനിടെ ഒമ്പതു മത്സ്യക്കുരുതികൾ നടന്നു. ആറുപ്രാവശ്യം പുഴ കറുത്തും മൂന്നു പ്രാവശ്യം വെളുത്തും ഒഴുകി.

മേയ് ഇരുപതാംതീയതി രാവിലെ ഞങ്ങളുടെ സഹപ്രവർത്തകർ ബണ്ടിനുമുകളിലുള്ള നാലുകമ്പനികളിൽനിന്ന് സംസ്കരിക്കാത്ത മലിനജലം ഒഴുക്കുന്നതും മത്സ്യം ചാവുന്നതും പി.സി.ബി. ഓഫീസിൽ നേരിട്ടുചെന്ന് പറഞ്ഞെങ്കിലും അവർ വരാൻ കൂട്ടാക്കിയില്ല. വൈകുന്നേരത്തോടെ ബണ്ടിന്റെ ഷട്ടർ ഉയർത്തിയതോടെ വിഷജലം ഒഴുകിപ്പരന്നു. മീനുകളുടെ കൂട്ടക്കുരുതി അരങ്ങേറി. വിഷജല പ്രവാഹത്തിന്റെ ആഘാതം വർധിപ്പിച്ചത് താഴെയുള്ള ഒരു കമ്പനിയിലെ കൊടുംവിഷം പെരിയാറിലേക്ക് ഒഴുക്കിയതാണെന്നും വ്യക്തമായ സൂചനകളുണ്ട്.

(പരിസ്ഥിതിപ്രവർത്തകനും പെരിയാർ മലിനീകരണവിരുദ്ധസമിതി നേതാവുമാണ് ലേഖകൻ)

]]>
<![CDATA[എല്ലാ വവ്വാലുകളിലും നിപ വൈറസുകൾ ഉണ്ടാകണമെന്നില്ല, ശത്രുസംഹാരം ചെയ്യലല്ല പരിഹാരം]]> https://www.mathrubhumi.com/environment/columns/nipah-virus-and-bats-vijayakumar-blathur-nipah-2023-1.8900231 Wed, 13 September 2023 12:14:36 Wed, 13 September 2023 14:26:29 ചെന്നായയുടെ മുഖാകൃതിയും അറപ്പും ഭയവും ഉണ്ടാക്കുന്ന രൂപവും ഡ്രാക്കുളക്കഥകളുടെ ഓർമ്മയും ഒക്കെകൂടി പൊതുവെ വവ്വാലിനെ അടുത്ത് കാണുന്നത് പലർക്കും ഇഷ്ടമല്ല. പഴം തീനി വവ്വാലുകളാണ് കോവിഡും നിപ്പയും നമ്മളിലേക്ക് എത്തിച്ചത് എന്ന അറിവുകൂടിയായപ്പോൾ ശത്രുവായി അവരെ നാമങ്ങ് പ്രഖ്യാപിച്ചു. വെറും ശല്യക്കാരായ വൃത്തികെട്ട വവ്വാലുകളെ മൊത്തമായി ഇല്ലാതാക്കുന്നതാണ് നമുക്ക് നല്ലത് എന്നും അവ സ്ഥിരമായി ചേക്കേറുന്ന വന്മരങ്ങളിൽ നിന്നും കാവുകളിൽ നിന്നും ഒഴിഞ്ഞ കെട്ടിടങ്ങളിൽ നിന്നും ഓടിക്കുകയോ കൊല്ലുകയോ ചെയ്താൽ പ്രശ്നത്തിന് പരിഹാരമായി എന്നു കരതുന്നവരുമുണ്ട്. അവർ തുരത്തലിനുള്ള ശ്രമവും തുടങ്ങിക്കഴിഞ്ഞു.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

അല്ലെങ്കിലും പണ്ടേ മനുഷ്യർക്കെല്ലാം ഇഷ്ടമില്ലാത്ത ജീവിയാണ് വവ്വാൽ. പ്രേത, രക്തരക്ഷസ്സ് സിനിമക്കഥകൾക്കൊക്കെ ഒരു ഫീൽ കിട്ടണമെങ്കിൽ നാലഞ്ച് വവ്വാലെങ്കിലും ചറപറ പറക്കുന്ന സീൻ വേണം എന്നാണ് അവസ്ഥ. മനുഷ്യർ പരിണമിച്ചിട്ട് വളരെ കുറച്ച് വർഷങ്ങൾ മാത്രമേ ആയിട്ടുള്ളുവെങ്കിലും 50 ലക്ഷം വർഷം മുമ്പേ പരിണമിച്ച് ഈ ഭൂമിയിൽ വാഴുന്നവരാണ് വവ്വാലുകൾ. പതിനായിരത്തിൽ കുറവ് വർഷങ്ങളെ ആയിട്ടുള്ളു വവ്വാലുകളുമായി മനുഷ്യർ സമ്പർക്കത്തിൽ ആയിട്ട്. എന്നാൽ ഇപ്പോൾ നമ്മുടെ പേടിസ്വപ്നമായ പല വൈറസുകളും ദശലക്ഷക്കണക്കിന് വർഷം മുമ്പേ തന്നെ വവ്വാലുകളോടൊപ്പം തന്നെ പരിണമിച്ച് കൂടെ കൂടിയവയാണ്. രോഗമോ പ്രശ്നമോ ഒന്നും ഉണ്ടാക്കാതെ തലമുറകളിലൂടെ കൈമാറി വന്നവയാണ്. ഇത്തരം വൈറസുകൾ എന്തുകൊണ്ടാണ് വവ്വാലുകളിൽ തന്നെ രോഗം ഉണ്ടാക്കി അവയെ കൊല്ലാത്തത്, നമുക്ക് മാത്രം അപകടം ഉണ്ടാക്കുന്നത്, ഇവയുടെ ഉള്ളിൽ നിന്ന് ഈ രോഗാണുക്കൾ എങ്ങനെയാണ് മനുഷ്യരിലേക്ക് പടർന്നത്. അതിനു മുമ്പേ വവ്വാലുകളെക്കുറിച്ച് പൊതുവായി ചില കാര്യങ്ങൾ പരിചയപ്പെടാം.

നട്ടെല്ലുള്ള ജീവികളിൽ (Vertebrates) പ്രസവിക്കുകയും മുലയൂട്ടുകയും ചെയ്യുന്ന സസ്തനികൾ (Mammals) എന്ന വിഭാഗത്തിലാണ് വവ്വാലുകൾ ഉൾപ്പെടുക. പറക്കാൻ കഴിയുന്ന ഒരേയൊരു സസ്തനിയാണ് കൈറോപ്ട്ടീറ (Chiroptera) എന്ന ഓർഡറിൽ ഉൾപ്പെടുന്ന ഇവർ. വാവൽ, വവ്വാൽ, കടവാതിൽ, കടവാവൽ, നരിച്ചീറ്, പാർകാടൻ, പാറാടൻ തുടങ്ങി പല പേരുകളിൽ അറിയപ്പെടുന്ന ഇവർക്ക് പക്ഷികളുടേതുപോലെ പറക്കാൻ തൂവലുകൾ കൊണ്ടുള്ള ചിറകുകൾ ഒന്നും ഇല്ല. മുങ്കാലുകളിലെ വിരലുകൾക്ക് ഇടയിലുള്ള പെറ്റാജിയം (Petagium) എന്ന നേർത്ത സ്തരമാണ് ചിറകായി കണക്കാക്കുന്നത്. പറക്കാനുള്ള കഴിവുകാരണം അന്റാർട്ടിക്കയിലും ഒറ്റപ്പെട്ട ചില ദ്വീപുകളിലും ഒഴികെ ഭൂമിയിൽ സർവ്വയിടങ്ങളിലും കാണുന്ന ഏക സസ്തനി ഇനവും ഇവരാണ്. ലോകത്ത് ആകെയുള്ള സസ്തനി ഇനങ്ങളുടെ 22% വവ്വാൽ ഇനങ്ങളാണ്. 1400 സ്പീഷിസ് വവ്വാലുകളെ ഇതുവരെയായി തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രധാനമായും രണ്ട് വിഭാഗം വവ്വാലുകളാണുള്ളത്. പഴങ്ങൾ പ്രധാന ഭക്ഷണമായിട്ടുള്ള വലുപ്പം കൂടിയ മെഗാ ബാറ്റുകളും. ശബ്ദ പ്രതിധ്വനികൾ ഉപയോഗിച്ച് കൂരിരുളിലും ഷഡ്പദങ്ങളേയും മറ്റ് കുഞ്ഞ് ജീവികളേയും 'കണ്ടെത്തി' ആഹരിക്കുന്ന കുഞ്ഞൻ 'മൈക്രോ ബാറ്റു'കളും. കൂടാതെ തേങ്കുടിയന്മാരായ വാവലുകളും.

കൊതുകുകളെയടക്കം തിന്നുതീർക്കുന്ന നമ്മുടെ സഹായികളാണ് വവ്വാലുകൾ

അപൂർവ്വമായി മനുഷ്യരുടേത് ഉൾപ്പെടെ മൃഗരക്തം കുടിച്ച് ജീവിക്കുന്ന വാമ്പയർ ബാറ്റുകളും മീൻ പിടിയന്മാരായ ഇനം വവ്വാലുകളും കൂടി ഇതോടൊപ്പം ഉണ്ട്. അമേരിക്കൻ വൻകരയിൽ മാത്രം കാണുന്ന ഇവയെയും മൈക്രോ ബാറ്റുകളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഭൂരിഭാഗം ഇനങ്ങളും രാത്രി സഞ്ചാരികളും പകൽ സമയങ്ങളിൽ മരക്കൊമ്പുകളിലും കിണർ, ഗുഹകൾ, പാലത്തിന്റെ അടിഭാഗം, ആൾത്താമസമില്ലാത്ത കെട്ടിടങ്ങളുടെ മച്ച് , തുടങ്ങിയ സുരക്ഷിത സ്ഥാനങ്ങളിൽ തലകീഴായി തൂങ്ങിക്കിടന്ന് വിശ്രമിക്കുന്നവരും ആണ്.

ഏറ്റവും വലിപ്പം കൂടിയ വാവലുകളായി കണക്കാക്കുന്നത് ഫിലിപ്പീൻസിൽ കാണുന്ന പറക്കും കുറുക്കൻ (Giant golden-crowned flying fox ) ആണ്. അതിന് 1.6കിലോഗ്രാം വരെ തൂക്കമുണ്ടാകും. ചിറകുവിടർത്തു വീതി 1.7 മീറ്റർ കാണും. എന്നാൽ തായ്ലാന്റിലും മ്യാന്മറിലും ഉള്ള ചുണ്ണാമ്പ് ഗുഹകളിൽ കാണുന്ന 'കിറ്റി'യുടെ പന്നിമൂക്കൻ വവ്വാലുകളാണ് (Kitti's hog-nosed bat) ഏറ്റവും ചെറിയ വവ്വാൽ ഇനം. ഒരു ഇഞ്ചിനടുത്ത് മാത്രമാണ് ഇവരുടെ വലിപ്പം - രണ്ട് -മൂന്നു ഗ്രാം തൂക്കവും കാണും.

undefined
പന്നിമൂക്കൻ വവ്വാൽ | By Sébastien J. Puechmaille1,*, , https://commons.wikimedia.org/w/index.php?curid=90999472

പഴങ്ങൾ തിന്നു ജീവിക്കുന്ന വവ്വാലുകൾ കൃഷിയിടങ്ങളിലെ വിളവുകൾ നശിപ്പിക്കുന്നുണ്ടെങ്കിലും നൂറുകണക്കിന് ഇനം സപുഷ്പി സസ്യങ്ങളുടെ പ്രധാന പരാഗണ സഹായി വവ്വാലുകൾ ആണ്. കൂടാതെ വിത്ത് വിതരണത്തിനും വലിയ സഹായം ഇവർ ചെയ്യുന്നുണ്ട്. ഭാരമുള്ള പഴങ്ങൾ പോലും കൊത്തികൊണ്ടുപോയി വിശ്രമ സ്ഥലത്ത് നിന്ന് തിന്ന് അതിന്റെ വിത്തുകൾ അവിടെ ഉപേക്ഷിക്കുകയാണ് ചെയ്യുക. ഒറ്റ കശുമാവ് പോലും ഇല്ലാത്ത പറമ്പുകളിലെ ചില മരക്കീഴിൽ കിലോക്കണക്കിന് കശുവണ്ടി കിടക്കുന്നത് കാണാം. ഉപദ്രവകാരികളായ പല കീടങ്ങളെയും കൊന്നുതീർക്കുന്നതിലും അവയുടെ എണ്ണം കൂടാതെ നിയന്ത്രിക്കുന്നതിലും മൈക്രോ ബാറ്റുകൾക്ക് വലിയ പ്രാധാന്യം ഉണ്ട്. കൊതുകുകളേയും, നിശാശലഭങ്ങളെയും , വിട്ടിലുകളേയും, പലതരം ഈച്ചകളേയും ചിതലുകളുടെ കൂട്ടപ്പറക്കൽ സംഘമായ ഈയാമ്പറ്റകളേയും ഒക്കെ ശാപ്പിട്ട് തീർക്കുന്നതിൽ ഇവർ മുന്നിലാണ് . നമ്മുടെ വലിയ സഹായികൾ ആണ് വവ്വാലുകൾ എന്ന് സാരം. ഇവയൊക്കെക്കൂടിയാണ് നമ്മുടെ ജൈവ വൈവിദ്ധ്യം കാക്കുന്നത്. ഭൂമദ്ധ്യരേഖാ പ്രദേശത്തെ പല സസ്യങ്ങളും പൂർണ്ണമായും വാവലുകളെ മാത്രം ആശ്രയിച്ച് പരാഗണവും വിത്തു വിതരണവും നടത്തുന്നവയാണ്. അത്തരം സസ്യങ്ങളിൽ പലതും രത്രി മാത്രം പൂക്കൾ വിരിയുന്നവയും ആണ് . വാവലുകൾ ഇല്ലാതായാൽ ആ സസ്യങ്ങളും വംശനാശം സംഭവിക്കാൻ സാദ്ധ്യത ഉള്ളവയാണ്.

undefined
പറക്കും കുറുക്കൻ വവ്വാൽ | By Gregg Yan - Low resolution derivative work from original photograph personally provided by photographer., CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=19210444

ഒരു മണിക്കൂർ കൊണ്ട് 1200 കൊതുകുകളെ വരെ കുഞ്ഞ് നരിച്ചീറുകൾ പറന്ന് തിന്നും. വവ്വാലുകൾ കൂട്ടമായി ജീവിക്കുന്ന ഇടങ്ങളിലെ തറയിൽ വീണുകിടക്കുന്ന കാഷ്ടം മികച്ച വളമായി ഉപയോഗിക്കാറുണ്ട്. ഒരുകാലത്ത് വെടിമരുന്ന് നിർമ്മിക്കാൻ വവ്വാൽ കാഷ്ടം ഉപയോഗിച്ചിരുന്നു.

പക്ഷികൾക്ക് തൂവലുകളും, ഭാരക്കുറവും, എയറൊ ഡൈനമിക്ക് ശരീര ആകൃതിയും ഒക്കെ ഉള്ളതിനാൽ പറക്കലിന് വലിയ അധ്വാനവും ഊർജ്ജവും ആവശ്യമില്ല. എന്നാൽ വാവലുകൾ ചിറകായി വിരലുകൾക്ക് ഇടയിലെ സ്തരം ഉപയോഗിച്ച്പറക്കുന്നതിനാൽ മസിലുകൾക്ക് വലിയ ഊർജ്ജം ആവശ്യമാണ്. പറക്കുന്ന സമയമത്രയും വളരെ കൂടിയ അളവിൽ ഓക്സിജൻ രക്തത്തിൽ തുടർച്ചയായി കിട്ടികൊണ്ടിരുന്നാലേ ഉപാപചയം നടന്ന് ആവശ്യമായ ഊർജ്ജം മസിലുകളിൽ കിട്ടുകയുള്ളു. അതിനുവേണ്ടി, ഹൃദയം പടപടാന്ന് മിടിച്ച് രക്തം പമ്പുചെയ്തുകൊണ്ടിരിക്കണം. നമ്മുടെ ഹൃദയം മിനിറ്റിൽ എൺപതു പ്രാവശ്യം ഒക്കെ മാത്രം മിടിക്കുമ്പോൾ ചിലയിനം കുഞ്ഞൻ വാവലുകളുടെ ഹൃദയ മിടിപ്പ് ഒരു മിനിറ്റിൽ ആയിരം തവണയൊക്കെ ആണ്. കൂടാതെ ശരീരത്തിന്റെ ആകെ വിസ്തീർണ്ണത്തിന്റെ എൺപത്തഞ്ച് ശതമാനം ചിറകുകളുടെ വിസ്തീർണ്ണമാണ്. അതിലൂടെ ശരീരത്തിലെ വാതകങ്ങളേ ഡിഫ്യൂഷൻ വഴി കൈമാറ്റം ചെയ്യാനും ഇവർക്ക് കഴിയും. ഇത്രയധികം ഊർജ്ജം വേണ്ടി വരുന്നതിനാൽ പഴം തീനി വവ്വാലുകൾ അവയുടെ ശരീര ഭാരത്തിന്റെ ഇരട്ടി ഭക്ഷണം കഴിക്കും. ഷഡ്പദഭോജികൾ നൂറ്റിയിരുപത് ശതമാനവും.

എല്ലാ വവ്വാലുകൾക്കും കാഴ്ചശക്തി വളരെ കുറവാണെന്നും അവയെല്ലാം ശബ്ദപ്രതിധ്വനി മാത്രം ഉപയോഗിച്ചാണ് സഞ്ചരിക്കുന്നതെന്നും പലർക്കും ഒരു തെറ്റിദ്ധാരണ ഉണ്ട്. പഴം കഴിച്ച് ജീവിക്കുന്ന മെഗ ബാറ്റുകളിൽ ഒരു സ്പീഷിസ് ഒഴിച്ച് ബാക്കിയെല്ലാത്തിനും നല്ല കാഴ്ചശക്തിയുണ്ട്. കണ്ണും മണമറിയാനുള്ള കഴിവും ഒക്കെ ഉപയോഗിച്ചാണ് അവ ഭക്ഷണം കണ്ടെത്തുന്നത്. എന്നാൽ പ്രാണി പിടിയന്മാരായ കുഞ്ഞൻ ഇനങ്ങൾ കാഴ്ച ശക്തി കുറഞ്ഞവരാണ്. ശബ്ദ പ്രതിധ്വനി തന്ത്രം ഉപയോഗിച്ചാണിവർ ഇരതേടുന്നതും സഞ്ചാരവഴിയിലെ തടസങ്ങൾ അറിഞ്ഞ് ഒഴിഞ്ഞ്മാറി പറക്കുന്നതും. സഞ്ചാര പാതകളിലെ തടസങ്ങൾ ഉയർന്ന ആവൃതിയിലുള്ള ശബ്ദങ്ങൾ ഉണ്ടാക്കി അവയുടെ പ്രതിധ്വനികൾ വിശകലനം ചെയ്ത് നിമിഷാർദ്ധം കൊണ്ട് തിരിച്ചറിയാൻ ഇവർക്ക് കഴിയും. പാറിക്കളിക്കുന്ന കുഞ്ഞ് പ്രാണികളെയും ജീവികളേയും കൃത്യമായി കണ്ടെത്തി തിന്നാൻ ഇരുളിലും പ്രാണിപ്പിടിയൻ വാവലുകൾക്ക് ഈ സൂത്രവിദ്യകൊണ്ട് കഴിയും. രാത്രിയിലെ വേഗ സഞ്ചാരത്തിനിടയിൽ മുന്നിലെ തടസങ്ങൾ തിരിച്ചറിഞ്ഞ് പരിക്ക് പറ്റാതെ പറക്കാൻ സഹായിക്കുന്നതും ഇക്കോ ലോക്കേഷൻ പരിപാടികൊണ്ടാണ്. മഴയത്ത് പറന്ന് ഇരപിടിക്കാൻ ഇവർക്ക് വിഷമമാണ്. മഴത്തുള്ളികളിൽ തട്ടി ശബ്ദപ്രതിധ്വനി വിവരങ്ങൾ ആകെ കുഴഞ്ഞുപോകും.

വിശ്രമ സമയം നിലത്ത് നിൽക്കാം എന്നു വിചാരിച്ചാൽ പറ്റുകയില്ല. ഇവയുടെ പിങ്കാലുകൾ പരിണാമപരമായി നടക്കാനുള്ള ആവശ്യത്തിനായി പരിണമിച്ചവ അല്ലാത്തതിനാൽ ശോഷിച്ചതും ശരീരത്തെ താങ്ങാൻ മാത്രം കരുത്ത് ഇല്ലാത്തതും ആണ്. അതിനാലാണ് പറക്കാത്ത സമയമത്രയും ശീർഷാസനത്തിൽ തന്നെ തുടരേണ്ടി വരുന്നത്. തൂങ്ങിയുള്ള കിടപ്പ് അത്ര സുഖമുള്ള കാര്യമൊന്നുമല്ല. പറക്കാൻ കഴിയും എന്നൊക്കെ പറയാമെങ്കിലും പക്ഷികളെപ്പോലെ നിന്ന നിൽപ്പിൽ ചിറകുകൾ വീശി ശരീരത്തെ ഉയർത്താൻ ഇവർക്ക് വലിയ വിഷമം ആണ്. ഹെലിക്കോപ്റ്റർ പൊങ്ങും പോലെ നിലത്ത് നിന്ന് കുത്തനെ ഉയരാനും കഴിയില്ല. ഓടി വേഗതകൂട്ടി അതിന്റെ സഹായത്തോടെ ടേക്കോഫ് ചെയ്യാൻ പറ്റുന്ന കരുത്തുള്ള കാലുകളും ഇല്ല. സൈക്കിൾ ബാലൻസ് ആവാത്തവർ കുന്നിറക്കത്തിൽ കൊണ്ട് വെച്ച് കയറുന്ന സൂത്രം പോലൊരു സൂത്രമാണിവർ പറക്കൽ തുടക്കത്തിന് ഉപയോഗിക്കുന്നത്. ഉയരത്തിലെ തൂങ്ങിക്കിടപ്പിൽ കാൽ കൊളുത്ത് വിടുവിച്ച് താഴോട്ടുള്ള വീഴ്ചയ്ക്കിടയിലാണ് ടേക്കോഫിനുള്ള വേഗത ഇവർ ആർജ്ജിക്കുന്നത്. നിലത്ത് വീണുപോയ വാവലിന് പറക്കണമെങ്കിൽ ഇത്തിരി ഉയരത്തിലേക്ക് പിടിച്ച് കയറണം. അല്ലെങ്കിൽ പിടച്ച് പൊങ്ങണം. പക്ഷെ, കൈകൾ സ്വതന്ത്രമായുള്ള തൂങ്ങിക്കിടപ്പിനിടയിൽ ശത്രുആക്രമണം ഉണ്ടെന്ന സൂചനകിട്ടിയ നിമിഷം തന്നെ പറന്നു രക്ഷപ്പെടാൻ ഈ കിടപ്പ് സഹായിക്കും.

തലതിരിഞ്ഞുള്ള ദീർഘനേര കിടപ്പിൽ തലയിലേക്ക് കൂടുതൽ രക്തമൊഴുകി തകരാറുവരാതിരിക്കാനുള്ള അനുകൂലനങ്ങൾ ഇവയ്ക്ക് ഉണ്ട്. പഴംതീനി വവ്വാലുകളായ മെഗാ ബാറ്റുകൾ തല മുന്നോട്ട് വളച്ച് ഉയർത്തി വയറിനോട് ചേർത്ത് പിടിച്ചാണ് തൂങ്ങിക്കിടക്കുക. എന്നാൽ കുഞ്ഞന്മാരായ ഇരപിടിയൻ മൈക്രോ ബാറ്റുകൾ തല പിറകിലേക്ക് മടക്കി ഉയർത്തിയാണ് തൂങ്ങി കിടക്കുക. ഇത്തരത്തിൽ തല മുന്നോട്ടും പിറകിലോട്ടും കൂടിയ അളവിൽ മടക്കിപിടിച്ച് ഹൃദയലവലിലേക്ക് ഉയർത്തി പിടിക്കുന്നതിനാൽ രക്തം തലയിൽ നിറഞ്ഞുള്ള പ്രശ്നം ഒന്നും ഇവർക്കില്ല. ഈ തൂങ്ങിക്കിടപ്പിൽ ഇവ വിസർജ്ജിക്കുമ്പോൾ ശരീരത്തിലാകാത്ത വിധം ഒരു നിമിഷം ശീർഷാസനം നിർത്തി കാൽ കൊളുത്തിന് പകരം കൈ കൊണ്ട് കൊളുത്തി ഗുദ ദ്വാരം താഴോട്ട് വരും വിധം ഞാഴ്ന്ന് കിടക്കും - കാര്യം കഴിഞ്ഞാൽ വീണ്ടും പഴയ ശീർഷാസനം തുടരും . മൂത്രമൊഴിക്കുന്നതും ഇതുപോലെ തന്നെ. പ്രസവിക്കുമ്പോഴും തലകുത്തിക്കിടപ്പ് പരിഷ്കരിക്കും. ശരീരത്തിൽ ഗർഭാശയ ദ്രവങ്ങളും രക്തവും ആകാതെ നോക്കാനും കുഞ്ഞുങ്ങൾ താഴെ വീഴാതെ കാക്കാനും ഇവർക്ക് അറിയാം. ഏതു സമയത്ത് ഇണ ചേർന്നാലും പ്രസവം കുഞ്ഞുങ്ങൾക്ക് നന്നായി ഭക്ഷണം കിട്ടുന്ന കാലത്ത് തന്നെ ആക്കാൻ പെൺ വവ്വാലിന് സാധിക്കും. ബീജം ഉള്ളിൽ സൂക്ഷിച്ച് വെച്ച് അണ്ഡവുമായി ചേരുന്നത് തടഞ്ഞോ, ബീജ സങ്കലനം കഴിഞ്ഞാലും അണ്ഡ നാളികളിൽ തന്നെ കഴിഞ്ഞോ, അണ്ഡത്തിന്റെ വളർച്ച നിയന്ത്രിച്ചോ ഒക്കെ പ്രസവം ഇഷ്ടമുള്ള കാലത്തേക്ക് പ്ലാൻ ചെയ്യാൻ ഇവർക്ക് കഴിയും. ഒരു വർഷം ഒരു കുഞ്ഞു മാത്രമേ ഉണ്ടാകുകയുള്ളു. അവയെ ഇരപിടിയന്മാരിൽ നിന്നും രക്ഷിക്കുക എന്നതും വലിയ പ്രയാസമുള്ള കാര്യമാണ്. ലക്ഷക്കണക്കിന് വവ്വാൽ കൂട്ടങ്ങൾക്കിടയിൽ നിന്ന് തന്റെ കുഞ്ഞിനെ അമ്മ വവ്വാൽ പ്രത്യേക ശബദവും മണവും ഉപയോഗിച്ചാണ് ഇരുളിൽ തിരിച്ചറിഞ്ഞ് മുലയൂട്ടുക.

മൈക്രോ ബാറ്റുകൾ സഞ്ചാരത്തിന് ഭൂമിയുടെ കാന്തിക മണ്ഡലത്തെ അടിസ്ഥാനമാക്കിയുള്ള മാഗ്നെറ്റോ റിസപ്ഷൻ സംവിധാനം ഉപയോഗിക്കുന്നുണ്ട്. വളരെ വിസ്താരമുള്ള ചിറകുകൾ വലിയ താപനഷ്ടം ഉണ്ടാക്കുന്നതിനാൽ കഴിയുന്നതും തണുപ്പിൽ ചുരുണ്ട് ഒരു ഉണ്ടപോലെ മൊത്തം പൊതിഞ്ഞ് കഴിയാൻ ഇവർ ശ്രമിക്കും. കൂടാതെ ഉഷ്ണകലത്ത് പകൽ ചിറകുകൾ ഇടയ്ക്ക് വിശറിപോലെ അനക്കിയും ഉമിനീർ പുരട്ടിയും ശരീരം തണുപ്പിക്കാൻ ശ്രമിക്കും. ഭക്ഷണ ക്ഷാമം ഉള്ളപ്പോഴും തണുപ്പ് കാലത്തും ശരീര ഉപാപചയപ്രവർത്തനങ്ങൾ കുറച്ചും , ശരീര ഊഷ്മാവ് സ്വയം താഴ്ത്തിയും ടോർപോർ എന്ന ഒരു തരം ഹൈബെർനേഷണിൽ(സുഷുപ്തി) കഴിയാൻ ഇവർക്ക് പറ്റും.

ഫ്രൂട്ട് ബാറ്റുകൾ 20- 30 വർഷം വരെ ജീവിക്കും - 42 വർഷമാണ് കാപ്റ്റിവിറ്റിയിൽ നിരീക്ഷിച്ച ഏറ്റവും കൂടിയ ആയുസ് . നരിച്ചീറുകൾ - 3 - 7 വർഷം ആയുസ്സുള്ളവരാണ്.

bat
വവ്വാലുകളുടെ ആവാസയിടം

ആരാണ് നിപ വൈറസിന്റെ വാഹകർ

റ്റെറോപസ് വിഭാഗത്തിലെ വവ്വാലുകൾ ആണ് നിപ്പ വൈറസിന്റെ സ്വാഭാവിക പ്രകൃത്യാ ഉള്ള - സംഭരണികളും വാഹകരും ആയി പ്രവർത്തിക്കുന്നത്. പഴം , പൂവ്, പൂമ്പൊടി ഒക്കെ തിന്നു ജീവിക്കുന്ന ഇവരെ പൊതുവെ ഫ്രൂട്ട് ബാറ്റുകൾ എന്നാണ് വിളിക്കുക. മലേഷ്യയിലാണ് ലോകത്താദ്യമായി 1988 ൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറേ ദശകങ്ങളായി , ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും മൂലം പല പ്രദേശങ്ങളിലും വലിയ തോതിലുള്ള വെള്ളപ്പൊക്കവും കൊടുങ്കാറ്റും കാട്ടുതീയും വരൾച്ചയും ഒക്കെ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കയാണല്ലോ . എൽ നിനോ പ്രതിഭാസത്തേ തുടർന്ന് മലേഷ്യയിൽ കാടുകൾ കരിഞ്ഞുണങ്ങിയതും വനനാശീകരണവും മൂലം നൂറ്റാണ്ടുകളായി അവിടെ സഹവസിച്ചിരുന്ന വവ്വാലുകളുടെ റൂസ്റ്റിങ് സ്ഥലങ്ങൾനഷ്ടമായി. അവയ്ക്ക് പഴങ്ങളും കായ്കനികളും കിട്ടാതായി. അവ ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും തീറ്റയും വിശ്രമവും തേടി ചേക്കേറി. മലേഷ്യയിൽ പന്നിഫാമുകളുടെ ഉയർച്ചക്കാലമായിരുന്നു അത്. ഫാമുകളോടനുബന്ധിച്ച് ധാരാളം ഫലവൃക്ഷങ്ങളും നട്ടുവളർത്തീട്ടുണ്ടായിരുന്നു. വവ്വാലുകൾ അവിടങ്ങളിൽ ചേക്കേറി. കുറച്ച് കാലത്തിനു ശേഷം പന്നികളിൽ വ്യാപകമായ പനിയും ശ്വാസ തടസവും പിടിപെടാൻ തുടങ്ങി. അവിടത്തെ ജോലിക്കാരിലും പിന്നീട് ആ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. ജാപ്പനീസ് എൻസാഫലൈറ്റിസ് ലക്ഷണങ്ങളോട് സാമ്യമുള്ള ലക്ഷണങ്ങൾ ആണ് രോഗികളിൽ കണ്ടത്. വളർത്ത് പന്നികളിൽ നിന്നാണ് ഈ രോഗം മനുഷ്യരിലേക്ക് പടർന്നത് എന്ന് തിരിച്ചറിഞ്ഞതോടെ രാജ്യത്തെങ്ങുമായി പത്തുലക്ഷത്തിലധികം പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കി കുഴിച്ച് മൂടി .

ആദ്യം കൊതുകുകളാണ് പന്നികളിൽ രോഗം എത്തിച്ചത് എന്നു കരുതി അവയെ നിയന്ത്രിക്കാനുള്ള പരിപാടികൾ ആണ് വ്യാപകമായി ചെയ്തത്. പിന്നീടാണ് വവ്വാലുകൾ കടിച്ചിട്ട പഴങ്ങൾ പന്നികൾ തിന്നാണ് നിപ്പ വൈറസ് ഇവരിൽ എത്തിയതെന്ന് മനസിലായത്. വവ്വാലിന്റെ കാഷ്ഠം, മൂത്രം, ഉമിനീര്, ശുക്ലം എന്നീ സ്രവങ്ങളിലൂടെയാണ് വൈറസ് പുറത്തേക്ക് എത്തുന്നത്. ബംഗ്ലാദേശിൽ 2001 ൽ സമാന ലക്ഷണങ്ങളോടെ പനി ഉണ്ടായി. ഇന്ത്യയിലെ പശ്ചിമബംഗാളിൽ സിലിഗുരിയിൽ നിപ്പ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടു. വവ്വാലുകൾ ഭക്ഷിച്ച് ഉപേക്ഷിക്കുന്ന പഴങ്ങളും അവയുടെ സ്രവങ്ങൾ പുരണ്ട ഈന്തപ്പഴച്ചാറും പനംകള്ളും കഴിച്ച ആളുകളിലാണ് വൈറസ് എത്തിയത്. മലേഷ്യയിൽ മാത്രമാണ് പന്നികളിൽ നിന്നും മനുഷ്യരിലേക്ക് രോഗം പകർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രോഗിയുടെ സ്രവങ്ങളിലൂടെയാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. എല്ലാ വാവലുകളിലും ഇത്തരം വൈറസുകൾ ഉണ്ടാകണമെന്നില്ല. ഉണ്ടായാൽ തന്നെ അതിന്റെ സ്രവത്തിലുള്ള വൈറസിന്റെ എണ്ണം അഥവ വൈറൽ ലോഡ് ഒരോരുത്തരുടേയും പ്രതിരോധ ശേഷി എന്നിവയൊക്കെ ആശ്രയിച്ചാണ് രോഗാവസ്ഥയിലേക്ക് എത്തുന്നത്. വവ്വാൽ കടിച്ച പഴം തിന്ന എല്ലാവർക്കും നിപ്പ വരണമെന്നില്ല.

വവ്വാലുകളുടെ ശരീരത്തിൽ വൈറസ് പെരുകി അവയെ അപായപ്പെടുത്താത്തത് എന്തുകൊണ്ട്

കാലിഫോർണിയ സർവ്വകലാശാലയിലെ ക്യാര ഇ. ബ്രൂക്കിന്റെ (Cara Brook) നേതൃത്വത്തിൽ ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ശാസ്ത്രജ്ഞർ പങ്കെടുത്ത വിപുലമായ ഇത്തരം ഒരു പഠനം ഇ ലൈഫ് എന്ന സയൻസ് ജേർണലിൽ പ്രസിദ്ധീകരിച്ചിരുന്നു. മൂന്ന് ജീവികളിൽ നിന്നുള്ള കോശങ്ങളെ പഠനത്തിനായി ഗവേഷകർ ഉപയോഗിച്ചു. മാർബർഗ് വൈറസ്സുകളുടെ വാഹകരായ ഈജിപ്ത് പഴംതീനി വവ്വാൽ (Egyptian Fruit Bat), ഹെൻഡ്ര വൈറസ്സുകളുടെ വാഹകരായ ആസ്ട്രേലിയൻ ഫ്ളൈയിങ് ഫോക്സ് (Australian Flying Fox) എന്നിവയെ കൂടാതെ വവ്വാലിതര സസ്തനികളിൽ വൈറസിന്റെ പ്രവർത്തനം എത്തരത്തിലാവും എന്നറിയാൻ ആഫ്രിക്കൻ ഗ്രീൻ കുരങ്ങുകളുടേയും കോശങ്ങൾ ആണ് ഇതിനായി ഉപയോഗിച്ചത്. ഏത് വൈറസുകൾ കുരങ്ങിന്റെ സെല്ലിൽ കുത്തിവച്ചാലും ഒരു നിശ്ചിത സമയത്തിനുള്ളിൽ അവ ക്രമാതീതമായി പെരുകുകയും ആ സെല്ലിനെ നശിപ്പിക്കുകയും ചെയ്യുന്നതായി ഗവേഷക സംഘം കണ്ടു. . എന്നാൽ വവ്വാലുകളുടെ സെല്ലുകളിൽ വൈറസുകൾ പെറ്റുപെരുകുന്നുണ്ടെങ്കിലും അവ ആ സെല്ലുകളെ നശിപ്പിക്കുന്നില്ല എന്ന കാര്യം അവർ ശ്രദ്ധിച്ചു. വൈറസ്സുകളുടെ ആക്രമണം നേരിടുമ്പോൾ അവയെ നേരിടാൻ കോശങ്ങൾ സൈറ്റോകൈനുകൾ (Cytokines) എന്ന പ്രത്യേകതരം മാംസ്യം ഉത്പാദിപ്പിക്കും. . സൈറ്റോകൈനുകളിലെ ഒരു ഉപവിഭാഗമാണ് ഇന്റർഫെറോണുകൾ (Interferons- IFN). ഒരു സെല്ലിൽ ഇന്റർഫെറോൺ ഉത്പാദനം ഉണ്ടായാല് അത് സമീപ സെല്ലുകളിലെ കട ജീനുകളെ (Inteferon Stimulating Genes- ISG) ഉത്തേജിപ്പിക്കുകയും ഇതു മൂലമുള്ള ഇന്റർഫറോൺ ഉൽപ്പാദനം വഴി വൈറസ്സ് ബാധ അടുത്ത സെല്ലുകളിലേക്ക് പകരുന്നത് തടയുകയും ചെയ്യും. സാധാരണയായി ഏതെങ്കിലും വൈറസുകൾ ശരീരത്തിൽ പ്രവേശിക്കുമ്പോൾ മാത്രമാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്. എന്നാൽ വവ്വാലുകളിൽ വൈറസ്സുകളുടെ അഭാവത്തിലും ഈ പ്രവർത്തനം തുടർച്ചയായി നടക്കുന്നതായി കണ്ടെത്തി.

undefined
ആസ്ട്രേലിയൻ ഫ്ളൈയിങ് ഫോക്സ്| https://commons.wikimedia.org/wiki/File:Grey_headed_flying_fox_-_Mating_behaviour_-_AndrewMercer_-_DSC11277

വവ്വാലുകളിൽ തുടർച്ചയായി ഇന്റർഫെറോൺ ആൽഫ (Interferon- a) ഉത്പാദിപ്പിക്കപ്പെടുകയും ഇവ സെല്ലുകളിൽ പ്രവേശിക്കുന്ന വൈറസ്സുകളെ എതിരിടുകയും ചെയ്യുന്നു. ഇന്റർഫെറോൺ ആൽഫ പക്ഷെ വൈറസുകളെ പൂർണ്ണമായും നശിപ്പിക്കുന്നില്ല. അവയെ മിതമായ തോതിൽ പെറ്റുപെരുകാൻ അനുവദിക്കുകയും എന്നാൽ രോഗം ഉണ്ടാക്കി സെല്ലിനെ നശിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യും. വേറൊരു സാഹചര്യത്തിൽ എത്തിയാൽ ആ വൈറസുകൾ അതിവേഗത്തിൽ പെരുകുവാൻ കഴിവുള്ളവയായിത്തീരുകയും മറ്റ് സസ്തനികളിൽ എത്തിപ്പെട്ടാൽ കൂടുതൽ കൂടുതൽ രോഗ ശേഷിയുള്ളവരായി മാറുകയും ചെയ്യുന്നു. അതിനാൽ വവ്വാലിന്റെ ശരീരത്തിൽ നിന്ന് മറ്റൊരു സസ്തനിയുടെ ശരീരത്തിൽ പ്രവേശിക്കുന്ന സമയം തന്നെ ആ ജീവിയിൽ പെറ്റ് പെരുകാനും രോഗങ്ങൾ ആയി മാറാനും കാരണമാകാം. . ഇതുതന്നെയാണ് നിപയുടെയും എബോളയുടെയും കോറോണയുടെയും കാര്യത്തിൽ സംഭവിച്ചതും.

undefined
ഈജിപ്ത് പഴംതീനി വവ്വാൽ/ https://commons.wikimedia.org/wiki/File:Skraidantis_egipto_%C5%A1uo_(cropped).jpg#/media/File:Skraidantis_egipto_šuo_(cropped).jpg

വവ്വാലുകളുടെ ശരീര കോശങ്ങൾ മാത്രം വൈറസുകളോട് ഇത്തരത്തിൽ സവിശേഷ സ്വഭാവം എന്തുകൊണ്ടാണ് പ്രകടിപ്പിക്കുന്നത് എന്നതും പഠന വിധേയമാക്കീട്ടുണ്ട്. പക്ഷിചിറകുകൾ ഇല്ലാതെ പറക്കാനായി കൂടുതൽ ഊർജ്ജം ഇവർക്ക് വേണ്ടിവരുന്നതിനാൽ ഉയർന്ന ഉപാപചയ നിരക്കും മിനുട്ടിൽ ആയിരത്തിനടുത്ത് ഹൃദയമിടിപ്പും ഉണ്ട് എന്നു പറഞ്ഞല്ലോ. ഉയർന്ന മെറ്റാബോളിക് റേറ്റ് കുറേ സ്വതന്ത്ര റാഡിക്കലുകളെ (Free radicals) ഉണ്ടാക്കും. സ്വതന്ത്ര റാഡിക്കലുകൾ സെല്ലുകളുടെ സ്തരത്തെപോലും (Cell membrane) നശിപ്പിക്കാൻ പര്യാപ്തമാണ്. ഇത്തരത്തിൽ കോശസ്തരങ്ങൾ നശിക്കാതിരിക്കാനായി പരിണാമ പരമായി ആർജ്ജ്ജിച്ച സവിശേഷ കഴിവാണ് വാവ്വാലിനുള്ളിലെ വൈറസിനെയും തടയുന്നത്.. ഉയർന്ന ഉപാപചയ നിരക്കും ഹൃദയമിടിപ്പും പൊതുവിൽ ജീവികളുടെ ജീവിതകാലയളവ് (Life Span) കുറയ്ക്കുകയാണ് ചെയ്യുക. പക്ഷെ വവ്വാലുകൾ നാല്പത് വർഷം വരെ ജീവിക്കുന്നു. ഈ പ്രത്യേകതയും രോഗപ്രതിരോധ വ്യവസ്ഥയുടെ സവിശേഷതകളുമായി കൂട്ടിവായിക്കാവുന്നതാണ്.

വാവലുകളെ ശത്രുസംഹാരം ചെയ്യലല്ല പരിഹാരം. വാവലുകളുമായി സമ്പർക്കത്തിൽ വന്നിരിക്കാൻ സാദ്ധ്യതയുള്ള പഴങ്ങളും മറ്റും കഴിക്കുന്നതും സ്പർശിക്കുന്നതും ഒഴിവാക്കാൻ ശ്രദ്ധിക്കുക. അവ കിണറുകളിലും മറ്റും വന്ന് വിശ്രമിക്കുന്നത് ഒഴിവാക്കാനായി വലകൾ ഇടുക. വവ്വാലുകളുടെ ചേക്കേറൽ ഇടങ്ങൾ അലോസരപ്പെടുത്തി അവയെ ഭയപ്പെടുത്താതിരിക്കുക. ഭക്ഷണ പദാർത്ഥങ്ങൾ മലിനമാകാതെ നോക്കുക. കൈകാലുകൾ വൃത്തിയാക്കാതെ ഒന്നും കഴിക്കാതിരിക്കുക.

പുനപ്രസിദ്ധീകരണം

]]>
<![CDATA[പ്രകൃതിയെ അറിയാൻ ഗ്രീൻഫെസ്റ്റ്, കാടറിവ്; ഇവർ പരിസ്ഥിതിയുടെ യഥാർത്ഥ നൻപന്മാർ ]]> https://www.mathrubhumi.com/environment/columns/about-friends-of-nature-a-environmental-group-green-warriros-column-1.8772771 Sat, 29 July 2023 17:40:00 Sat, 29 July 2023 17:41:36 വർഷം 2007. കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ എക്സ്റ്റെൻഷൻ നടപടികൾ നടക്കുന്ന സമയം. ചില്ലറയല്ലാത്ത പരിസ്ഥിതി പ്രശ്നങ്ങളും ഉടലെടുത്തു. മലനിരകൾ ചെത്തിയാണ് വിമാനത്താവളം പണിതതെന്നറിഞ്ഞ ആ യുവാക്കളുടെ ഉള്ളൊന്ന് പിടഞ്ഞു. തുടർന്ന് ഉണ്ടായേക്കാവുന്ന പരിസ്ഥിതി പ്രശ്നങ്ങളും മറ്റും ആ യുവാക്കൾ കണ്ടെത്തി. ഇതേ വർഷം തന്നെയാണ് 'ഫ്രണ്ട്സ് ഓഫ് നേച്വർ' എന്ന പരിസ്ഥിതി കൂട്ടായ്മ രൂപം കൊള്ളുന്നത്. ഇന്നിപ്പോൾ പരിസ്ഥിതി ആക്ടിവിസം, ഗ്രീൻ ഫെസ്റ്റുകൾ, കാടു കയറൽ ഒക്കെയായി തിരക്കിലാണ് ഈ കൂട്ടായ്മ. 2023-ൽ ഈ കൂട്ടായ്മ 16 വർഷം പൂർത്തിയാക്കി. കരിപ്പൂരിലെ സഹോദരങ്ങളായ എം.എസ്. റഫീഖ് ബാബു, മുഹമ്മദ് മുഖീം എന്നിവരിൽ നിന്നാണ് ചിന്തയുടെ തുടക്കം.

2010 വരെ വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ഈ സംഘടന. ഹൈക്കോടതിയിലും ഗ്രീൻ ട്രിബ്യൂണലിലും പോയി അനുകൂല ഉത്തരവുകളും വിധികളും നേടിയെടുത്തു. എന്നാൽ, ഇത് മാത്രമായിരുന്നില്ല സംഘടനയുടെ ലക്ഷ്യം. പരിസ്ഥിതി സംബന്ധമായ ധാരാളം പ്രവർത്തനങ്ങൾ നടത്തുക എന്നത് കൂടിയായിരുന്നു. പുളിക്കൽ, വാഴയൂർ തുടങ്ങിയിടങ്ങളിലെ ക്വാറി പ്രശ്നങ്ങളാണ് സംഘടനയുടെ കണ്ണിൽ രണ്ടാമതായി പെട്ടത്. തുടക്കകാലത്ത് അഭിസംബോധന ചെയത് ചില പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ല. അതോടെ എട്ടോ പത്തോ പേർക്ക് ബോധമുണ്ടായത് കൊണ്ട് കാര്യമില്ലെന്ന് സംഘടനയിലെ അംഗങ്ങൾ തിരിച്ചറിഞ്ഞു.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

വിദ്യാർത്ഥികൾക്ക് ബോധവത്കരണം നടത്തി അവരെ ഒപ്പം കൂട്ടുകയെന്ന് പോംവഴി അങ്ങനെയാണ് സംഘടന കണ്ടെത്തുന്നത്. 2012-ൽ മികച്ച പരിസ്ഥിതി സൗഹാർദ പ്രവർത്തനം നടത്തുന്ന കുട്ടികൾക്ക് ഗ്രീൻ സ്റ്റുഡന്റ് അവാർഡും സംഘടന ഏർപ്പെടുത്തി. വനംവകുപ്പുമായി സഹകരിച്ചു കാടുകളിൽ ക്യാംപുകൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നത് പിന്നീടാണ്. 'കാടറിവ്' എന്ന് ക്യാംപുകൾക്ക് പേരും നൽകി. വിദ്യാർത്ഥികൾ ക്യാംപിനായി കാടുകളിലേക്കെത്തുമ്പോൾ ഫോണിന്റെ റേഞ്ച് പോകും. പിന്നീട് മുഴുവൻ സമയം പരിസ്ഥിതിക്ക് വേണ്ടി മാറ്റി വെക്കലാകും.

സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ ​ഗ്രീൻ ക്വസ്റ്റ്

പൂർണമായും പ്രകൃതിക്ക് വേണ്ടി മാറ്റിവെയ്ക്കുക എന്ന തലത്തിലേക്ക് പിന്നീട് വിദ്യാർത്ഥികളെത്തും. ഡിഗ്രി ആദ്യ, രണ്ടാം വർഷം വിദ്യാർത്ഥികളാണ് ക്യാംപുകളിലെത്തിയവരിൽ ഭൂരിഭാഗവും. വിദ്യാർത്ഥികളിലൂടെ ബോധവത്കരണം നടത്തുമ്പോൾ പിന്നീട് വിദ്യാർഥികളും പരിസ്ഥിതിക്ക് വേണ്ടി ശബ്ദമുയർത്തുന്നു. ബോധവത്കരിക്കപ്പെട്ട വിദ്യാർഥികൾ മറ്റ് വിദ്യാർഥികളിലേക്ക് ഈ പരിസ്ഥിതി സന്ദേശം കൈമാറുകയും അതുവഴി പുതിയ വിദ്യാർഥികൾ എത്തുകയും ചെയ്യുന്നു. കാട്ടിൽ മാത്രം ഒതുങ്ങുന്നില്ല ഈ പരിസ്ഥിതി കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ. നാട്ടിലും ശുചീകരണ പ്രവർത്തനങ്ങൾ സംഘടനയുടെ നേതൃത്വത്തിൽ നടത്താറുണ്ട്.

സംസ്ഥാനത്തെ എല്ലാ കോളേജുകളിലെയും വിദ്യാർഥികളെ അണിനിരത്തിയുള്ള ഗ്രീൻ ഫെസ്റ്റാണ് സംഘടനയുടെ മറ്റൊരു ഹൈലൈറ്റ്. എല്ലാ കോളേജുകളിലും ഇതോടൊപ്പം ക്യാംപസ് ഗ്രീൻ ഫെസ്റ്റ് നടത്തുന്നുണ്ട്. ഫിലിം ഫെസ്റ്റ്, പ്രദർശനങ്ങൾ, ടോക്ക്, ക്യാംപസിലെ ജൈവൈവിധ്യം കുട്ടികളെ അറിയിക്കുക, സമീപത്തെ ജൈവവൈവിധ്യ മേഖലാ സന്ദർശനം എന്നിവയൊക്കെ ഈ ഗ്രീൻ ഫെസ്റ്റിന്റെ പ്രത്യേകതയാണ്. രണ്ടോ മൂന്നോ ദിവസത്തെ ദൈർഘ്യമാകും ഇത്തരം ഗ്രീൻ ഫെസ്റ്റുകൾക്കുണ്ടാവുക. പരിസ്ഥിതി രംഗത്തെ വിദഗ്ധരെ കൊണ്ടുവന്നുള്ള ചർച്ചകളും പിന്നീട് സംഘടനയുടെ നേതൃത്വത്തിൽ നടത്തി.

ഭാവിയിലും ക്യാംപസുകളെ കേന്ദ്രീകരിച്ചാകും പ്രവർത്തനങ്ങൾ നടത്തുകയെന്ന് സംഘടനയുമായി ബന്ധപ്പെട്ടവർ പറയുന്നു. കോളേജ് ക്യാംപസുകളിലെ ജൈവവൈവിധ്യം മെച്ചപ്പെടുത്താൻ വേണ്ടിയുള്ള പ്രവർത്തനങ്ങളും ഭാവിയിലെ ലക്ഷ്യങ്ങളിലൊന്നാണ്. കാടറിവ് ക്യാംപിൽ പങ്കെടുത്ത വിദ്യാർഥികളിൽ നല്ല മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് എം.എസ് റഫീഖ് ബാബു പറയുന്നു. കാട് നേരിട്ട് അറിയാൻ ക്യാംപ് സഹായിക്കുന്നുണ്ട്. അതിനാലാണ് പ്രകൃതിബോധം കാടറിവ് ക്യാംപിൽ പങ്കെടുത്ത വിദ്യാർഥികൾക്കുണ്ടാവുന്നത്. കോവിഡ് കാലത്ത് പ്രവർത്തനങ്ങൾ നടത്താൻ സംഘടനയ്ക്ക് സാധിച്ചിരുന്നില്ല. വീണ്ടും പ്രവർത്തനങ്ങളിൽ സജീവമാകാനൊരുങ്ങുകയാണ് സംഘടന.

]]>
<![CDATA[ലോകത്ത് ഏറ്റവുമധികം വനങ്ങളുള്ള രാജ്യങ്ങളിലൊന്ന്; ഇന്ത്യയിലെ വനമഹോത്സവം | Bio talks]]> https://www.mathrubhumi.com/environment/columns/india-is-one-of-the-top-ten-countries-according-to-forest-area-bio-talks-1.8708715 Sat, 8 July 2023 11:31:00 Sat, 8 July 2023 11:31:43 കാടും മരങ്ങളും കാട്ടുമൃഗങ്ങളുമില്ലാതെ മനുഷ്യരാശിയുടെ യുഗങ്ങളിലൂടെയുള്ള അതിജീവനം സാധ്യമാകുമായിരുന്നില്ല. താങ്ങും, തണലും, ഭക്ഷണവും, ഉപജീവന വിഭവങ്ങളുമായി പുരാതന കാലം മുതൽ മനുഷ്യരാശിയെ സേവിക്കുന്ന മരങ്ങൾ ഭൂമിയിലെ ജീവൻ നിലനിർത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു. ഇന്ത്യയിലെ ജനസംഖ്യ വർദ്ധിക്കുന്നതനുസരിച്ച്, അടിസ്ഥാന സൗകര്യങ്ങളുടെയും താമസ സ്ഥലങ്ങളുടെയും ആവശ്യകതയും വർദ്ധിക്കുന്നത് രാജ്യത്തിന്റെ വനമേഖലയെ കടുത്ത സമ്മർദ്ദത്തിലാക്കുന്നു. മരങ്ങൾ വെട്ടുന്നതിനോടൊപ്പം അവ പുതുതായി നട്ട് പിടിപ്പിക്കുന്നതും ഒരു യജ്ഞമായി ജനങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്.

എല്ലാ വർഷവും മാർച്ച് 21 ''ലോക വനദിന''മായി ആഘോഷിക്കുന്നു എന്ന കാര്യം ഓർമ്മയുണ്ടാകുമല്ലോ? വനങ്ങളുടെയും വൃക്ഷങ്ങളുടെയും പരിസ്ഥിതി പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും അവബോധം വളർത്തുന്നതിനുമായി 2012-ൽ ഐക്യരാഷ്ട്ര സഭ മാർച്ച് 21 അന്താരാഷ്ട്ര വനദിനമായി പ്രഖ്യാപിച്ചു. വൃക്ഷത്തൈ നടീൽ മഹോൽസവങ്ങൾ പോലുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് പ്രാദേശികവും, ദേശീയവും, അന്തർദേശീയവുമായ ശ്രമങ്ങൾ ഏറ്റെടുക്കാൻ രാജ്യങ്ങളെയും വ്യക്തികളെയും ഈ ദിനം പ്രേരിപ്പിക്കുന്നു.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

ഐക്യരാഷ്ട്ര സഭയുടെ ''ലോക വനദിന''പ്രഖ്യാപനത്തിന്നു മുമ്പേ തന്നെ വനങ്ങളുടേയും വൃക്ഷത്തൈ നടീലിന്റെയുമൊക്കെ പ്രാധാന്യം ഇന്ത്യക്കാർ തിരിച്ചറിഞ്ഞിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് തൊട്ട്മുമ്പ് ഡൽഹി ഡപ്യൂട്ടി കമ്മീഷണർ ആയിരുന്ന ഡോ. എം.എസ്.രൺധവയാണ് 1947 ജൂലൈ 20 മുതൽ 27 വരെ ആദ്യത്തെ ഇന്ത്യൻ ദേശീയ വൃക്ഷത്തൈ നടീൽ വാരം സംഘടിപ്പിച്ചത് (ഇദ്ദേഹം പിന്നീട്ട് പഞ്ചാബ് കാർഷിക സർവ്വകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ, ഇന്ത്യൻ കാർഷിക ഗവേഷണ കൌൺസിലിന്റെ വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ചു. History of Agriculture in India എന്ന നാലു വാല്യങ്ങളിലുള്ള പുസ്തകത്തിന്റെ കർത്താവുമാണ്).

ഡോ. എം.എസ്.രൺധവ | Photo: twitter.com/Shehzad_Ind

വിവിധ രാജ്യങ്ങൾ പ്രാദേശികമായി സംഘടിപ്പിക്കുന്ന മരങ്ങളുടെ ഉത്സവമായിരിക്കാം ഡോ. രൺധവയ്ക്കു ഇതിന് പ്രചോദനം നല്കിയത്. 1947 ജൂലൈ 20-ന് അന്നത്തെ ഡൽഹി പോലീസ് കമ്മീഷണർ ഖുർഷിദ് അഹമ്മദ് ഖാൻ ബൊഹിനിയ തൈകൾ നട്ടുകൊണ്ട് വന മഹോത്സവത്തിന്റെ ആദ്യ പരിപാടി ഉദ്ഘാടനം ചെയ്തു. ഇതേപോലെ അടുത്ത ഏതാനും വർഷങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പാരമ്പര്യം തുടർന്നു. 1950-ൽ ഭക്ഷ്യ-കാർഷിക മന്ത്രി ഡോ. കെ. എം. മുൻഷി ഇത് ഒരു ദേശീയ പരിപാടിയാക്കി മാറ്റി. വന ഉത്സവം ജൂലൈ ആദ്യവാരത്തിലേക്ക് മാറ്റുകയും ''വന മഹോത്സവം'' (ഹിന്ദിയിൽ 'വൻ മഹോത്സവ്')എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു.

വനഉത്സവം ആഘോഷിക്കാൻ ജൂലൈ ആദ്യവാരം തിരഞ്ഞെടുത്തത് നന്നായി ആലോചിച്ചെടുത്ത തീരുമാനമായിരുന്നു. മൺസൂൺ തുടങ്ങുന്നതിനോട് അനുബന്ധിച്ച് ജൂലൈ ആദ്യവാരമാണ് ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും മരങ്ങൾ നട്ടുപിടിപ്പിക്കാൻ ഏറ്റവും പറ്റിയ സമയം. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മഴക്കാലത്തിന്റെ ആരംഭം അടയാളപ്പെടുത്തുന്നത് ജൂലൈ 1 ന് ആണ് (കേരളത്തിലിത് ജൂൺ ആദ്യമാണെന്നത് മറക്കുന്നില്ല). ഈ കാലയളവിൽ നട്ടുപിടിപ്പിക്കുന്ന മിക്ക വൃക്ഷതൈകളും ആണ്ടിലെ മറ്റ് സമയങ്ങളിൽ നട്ടുപിടിപ്പിക്കുന്നതിനേക്കാൾ പിടിച്ചുകിട്ടാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല, വടക്കേ ഇന്ത്യയിൽ lഖരീഫ് കൃഷിക്കാലം തുടങ്ങുന്നതും ജൂലൈ 1 ന് ആണ്. ഈ വർഷത്തെ വന മഹോത്സവം ജൂലൈ 1 ശനിയാഴ്ച തുടങ്ങി ജൂലൈ 7 വെള്ളിയാഴ്ച അവസാനിക്കുകയാണ്.

ലോകത്തിലെ ഏറ്റവും കൂടുതൽ വനങ്ങളുള്ള പത്ത് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. എങ്കിലും, വനങ്ങളുടെയും മരങ്ങളുടെയും ആഘോഷമായി വനമഹോത്സവം നാം കൊണ്ടാടുന്നു. ആഗോളതാപനം തടയുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനുമുള്ള മികച്ച മാർഗങ്ങളിലൊന്നായി മരങ്ങൾ നട്ടുപിടിപ്പിക്കേണ്ടതും പരിപാലിക്കേണ്ടതുമാണ്. വനങ്ങൾ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നു, വെള്ളം ശുദ്ധീകരിക്കുന്നു, വായു ശുദ്ധീകരിക്കുന്നു, മണ്ണിനെ സംരക്ഷിക്കുന്നു, വന്യജീവികളെ പിന്തുണയ്ക്കുന്നു, വരൾച്ച കുറയ്ക്കുന്നു, കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിന് കാർബൺ പിടിച്ചെടുക്കുന്നു, ഭക്ഷണവും ജീവൻരക്ഷാ മരുന്നുകളും നൽകുന്നു, നമ്മുടെ ക്ഷേമം മെച്ചപ്പെടുത്തുന്നു. ഇങ്ങിനെയുള്ള സേവനങ്ങൾ മനസ്സിലാക്കുകയും ഈ അമൂല്യമായ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കേണ്ടതാണെന്നുള്ള ബോധ്യം നമുക്ക് എല്ലാവർക്കും ഉണ്ടാകുകയും വേണം.

സ്കൂളുകളിലും, കോളേജുകളിലും, സർവ്വകലാശാലകളിലും, ഓഫീസുകളിലും, മറ്റു സർക്കാർ-സർക്കാരിതര സ്ഥാപനങ്ങളിലുമായി വനമഹോത്സവം സംഘടിപ്പിക്കുന്നു. സാധാരണ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചാണ് ആളുകൾ ഇത് ആഘോഷിക്കുന്നത്. ബോധവൽക്കരണ ക്യാമ്പുകൾ സജ്ജീകരിക്കാം, സൗജന്യമായി മരതൈകൾ നൽകാം, അതുപോലെയുള്ള . മറ്റു നിരവധി പരിപാടികളും പ്രവർത്തനങ്ങളും വന മഹോത്സവ വേളയിൽ സംഘടിപ്പിക്കാം. കാടും മരങ്ങളുമൊക്കെ ആഗോളതാപനം ലഘൂകരണത്തിനും, മണ്ണൊലിപ്പ് തടയുന്നതിനും, ജലസംരക്ഷണത്തിനും, ജൈവവൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിനുമൊക്കെ വഹിക്കുന്ന പങ്കിനെക്കുറിച്ച് ബോധവൽക്കരണ പരിപാടികളും സെമിനാറുകളും റാലികളും സംഘടിപ്പിക്കുന്നതും പതിവാണ്.

(കേരള സ്റ്റേറ്റ് ബയോഡെെവേഴ്സിറ്റി ബോർഡ് ചെയർമാനാണ് ലേഖകൻ)

]]>
<![CDATA[പ്ലാസ്റ്റിക്കിനെ ജൈവമാലിന്യമായി മാറ്റാമോ, എങ്കിലെത്ര?; ഉത്തരം തേടി മലയാളി| Green warriors]]> https://www.mathrubhumi.com/environment/columns/about-ashik-c-kannan-a-thrissur-native-who-found-out-plastic-can-be-completely-degraded-1.8668123 Sat, 24 June 2023 9:43:00 Sun, 2 July 2023 17:17:30 പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നൊരു മോചനമെന്ന ലക്ഷ്യത്തിന് പിന്നാലെയാണ് ലോകം മുഴുവൻ. ഇതിനായി പല കണ്ടെത്തലുകളും ഇതിനോടകം വന്നിട്ടുണ്ടെങ്കിലും പലതും പ്രായോഗികമാക്കുന്നിടത്ത് പരാജയപ്പെടുന്നതാണ് കാണാറ്. എന്നാൽ പ്രതീക്ഷക്ക് വക നൽകുന്ന തരത്തിൽ പ്ലാസ്റ്റിക് പുനചംക്രമണവുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ കണ്ടെത്തൽ നടത്തിയിരിക്കുകയാണ് തൃശ്ശൂർ സ്വദേശിയായ ആഷിക് സി.കണ്ണൻ. അലബാമയിലെ ട്രോയ് സർവകലാശാലയിലെ ബി.എസ്.സി ഫിസിക്സ് ആൻഡ് മാത്ത്മാറ്റിക്സ് വിദ്യാർഥിയാണ് ആഷിക്

അജൈവ മാലിന്യമായി അവശേഷിക്കുന്ന 40 ശതമാനത്തോളം പ്ലാസ്റ്റിക്കിനെ റീസൈക്ലിങ് നടത്തിയാൽ പരമാവധി ജൈവതലത്തിലേക്ക് എത്തിക്കാമെന്നാണ് ആഷിക്കിന്റെ കണ്ടെത്തൽ. വേറിട്ട നേട്ടത്തിലേക്ക് എത്തിയ വഴിയെ കുറിച്ച് മാതൃഭൂമി ഡോട് കോമിനോട് പ്രതികരിക്കുകയാണ് ആഷിക്.

പ്ലാസ്റ്റിക്കിനെ ഒരു പരിധിവരെ ജൈവ മാലിന്യമാക്കാം

പ്രളയത്തിന് ശേഷം നാം അഭിമുഖീകരിച്ച പ്രധാന പ്രശ്നമായിരുന്നു കോവിഡെന്ന മഹാമാരി. എന്നാൽ കോവിഡ് കാലമാണ് ആഷിക്കിന് ഗവേഷണത്തിന് പ്രചോദനമായത്. മാസ്ക് പോലുള്ള ബയോ വേസ്റ്റുകൾ ധാരാളമുണ്ടായിരുന്ന സമയത്ത് ലാബുകളിലെ കോട്ട് പോലെയുള്ള മാലിന്യം എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് ആദ്യം ആഷിക് ചിന്തിച്ചു തുടങ്ങുന്നത്.

"ട്രോയ് യൂണിവേഴ്സിറ്റിയിൽ സർക്കാരിൽ നിന്ന് ഒരു പദ്ധതിക്കായി ഫണ്ട് ലഭിച്ചിരുന്നു. സെന്റർ ഓഫ് മെറ്റീരിയൽസ് ആൻഡ് മാനുഫാക്ചറിംഗ് സയൻസെന്നായിരുന്നു റിസർച്ച് പ്രോഗ്രാമിന്റെ പേര്. ഡോ. അരുൺ ഘോഷായിരുന്നു അഡൈ്വസർ. ഹൈ ഡെൻസിറ്റി പോളി എഥിലീൻ (High density polyethylene) പോലുള്ളവയെ കുറിച്ചാണ് ആദ്യം പഠിച്ചു തുടങ്ങിയത്. ഇക്കൂട്ടത്തിൽ പ്ലാസ്റ്റിക് ബാഗുകളെ കുറിച്ചും പഠനങ്ങൾ നടത്തി. ഒരുപാട് പരീക്ഷണങ്ങൾക്ക് ശേഷം പിന്നീട് പ്ലാസ്റ്റിക്ക് പുനഃചക്രമണത്തിലേക്ക് പഠനം കേന്ദ്രീകരിക്കുകയായിരുന്നു", ആഷിക് പറയുന്നു.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

ചുറ്റുപ്പാടുമുള്ള പ്ലാസ്റ്റിക് മാലിന്യം

ഇന്ന് നാം അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് പ്ലാസ്റ്റിക് ബാഗുകൾ ഉണ്ടാക്കുന്ന മലിനീകരണ പ്രശ്നം. ഇത്തരം ബാഗുകളുടെ 20 മുതൽ 25 ശതമാനം വരെ മാത്രമാണ് കൃത്യമായി പുനരുപയോഗിക്കപ്പെടുന്നത്. എന്നാൽ ബാക്കി വരുന്ന 75 ശതമാനം പ്ലാസ്റ്റിക്കുകളിൽ പോളിമർ ഉൾപ്പെടുത്തി പ്രോപ്പർട്ടീസ് മെച്ചപ്പെടുത്തിയാൽ കസേര പോലെ ദീർഘ നാൾ നീണ്ടു നിൽക്കുന്ന വസ്തുക്കളുണ്ടാക്കാം എന്നതായിരുന്നു ആഷിക്കിന്റെ കണ്ടെത്തൽ. പ്ലാസ്റ്റിക് ക്യാരിബാഗുകളിൽ വിലകുറഞ്ഞും പ്രകൃതിദത്തവുമായ നൈട്രേൽ റബ്ബർ നിശ്ചിതശതമാനം സന്നിവേശിപ്പിച്ചായിരുന്നു പരീക്ഷണം. ഇതോടെ പ്ലാസ്റ്റിക്കിന്റെ ഇലാസ്തികതയും ഉറപ്പും കൂടുമെന്നും അജൈവമാലിന്യത്തിന്റെ അളവ് കുറയുമെന്നും ആഷിക് പറയുന്നു. പുതിയ കണ്ടെത്തൽ പ്ലാസ്റ്റിക്കിനെ വീണ്ടും വിനിയോ​ഗിക്കാൻ സഹായകരമാകുന്നതാണ്. അതിനാൽ പുതിയ പ്ലാസ്റ്റിക് ഉത്പാദനത്തിന് ഒരുപരിധി വരെ തടയിടാൻ സാധിക്കും. കണ്ടെത്തൽ ഉപയോ​ഗിച്ച് വിവിധങ്ങളായ പ്ലാസ്റ്റിക് ഉപകരണങ്ങളും നിർമിക്കാനും കഴിയും.

പ്ലാസ്റ്റിക്കിന് ബദലാകുന്ന കടലാസ്സും പ്രകൃതിക്ക് ബുദ്ധിമുട്ട്

നമ്മുടെ ദൈനംദിന ജീവിതത്തിൽ നിന്ന് പ്ലാസ്റ്റിക്കിനെ ഒഴിവാക്കാനാകില്ല. ഉപയോഗം കുറയ്ക്കുക എന്നതും അത്ര എളുപ്പമല്ല. പ്ലാസ്റ്റിക് മാറി പേപ്പർ ആയാലും പ്രകൃതിക്ക് ബുദ്ധിമുട്ട് തന്നെയാണ്. പുനരുപയോഗം പോലുള്ള പോംവഴികളാണ് നമുക്ക് ചെയ്യാൻ സാധിക്കുക. ഇന്ത്യയിലെ ആളോഹരി പ്ലാസ്റ്റിക് മാലിന്യം 2021-ൽ ഒരാൾക്ക് 15 കിലോഗ്രാം എന്ന തോതിൽ വർധിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകളെന്നും ആഷിക് പങ്കുവെച്ചു. വിദേശ രാജ്യങ്ങളിൽ വേണ്ട വിധത്തിൽ പ്ലാസ്റ്റിക്കുകൾ പുനരുപയോഗിക്കപ്പെടുന്നുണ്ട്. ഇവിടങ്ങളിൽ കൂടുതലും ഗ്രേഡ് കൂടിയ പ്ലാസ്റ്റിക്കുകളാണുള്ളത്. ​ഗ്രേഡ് കൂടിയ പ്ലാസ്റ്റിക് പുനരുപയോ​ഗിക്കാൻ വളരെ എളുപ്പമാണ്. നീണ്ട നാൾ നീണ്ടുനിൽക്കുവാൻ ഇത്തരം പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് സാധിക്കും.

മെെക്രോപ്ലാസ്റ്റിക് | Photo: AP

ട്രോയ് സർവകലാശാലയിൽ ബിരുദം പൂർത്തിയാക്കും മുന്നേയാണ് ജോർജിയ സർവകലാശാലയിൽ സമ്പൂർണ സ്കോളർഷിപ്പോടെ പി.എച്ച്ഡിക്ക് ആഷിക് പ്രവേശനം നേടുന്നത്. അമേരിക്കൻ ജേണലായ വൈലി ഓൺലൈൻ ലൈബ്രറിയിൽ പഠനം പ്രസിദ്ധീകരിച്ചിരുന്നു. അമേരിക്കൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഫിസിക്സിന്റെ ഘടകമായ സിഗ്മ പൈ സിഗ്മ ആഷിക്കിന് ആജീവനാന്ത അംഗത്വം നൽകി ആദരിച്ചിട്ടുണ്ട്. കണ്ടെത്തലിന്റെ 70 ശതമാനം ക്രെഡിറ്റും ഡോ.അരുൺ ഘോഷിന് നൽകുകയാണ് ആഷിക്.

നേരിട്ട വെല്ലുവിളികൾ

പോളിമർ മോളിക്യൂൾ അഥവാ മാക്രോ മോളിക്യൂളുകളുടെ സ്വഭാവ സവിശേഷതകളെ കുറിച്ചുളള പഠന ശൃംഖലയാണ് പോളിമർ കെമിസ്ട്രി. ഫിസിക്സും മാത്തമാറ്റിക്സും ആയിരുന്നു ആഷിക്കിന്റെ പ്രധാന വിഷയങ്ങൾ. അതിനാൽ തന്നെ പോളിമർ കെമിസ്ട്രിയിലേക്ക് മാറിയപ്പോൾ നന്നേ ബുദ്ധിമുട്ടിയെങ്കിലും പിന്നീട് ഫിസിക്സ് പഠിച്ചത് ഗുണം ചെയ്യുകയായിരുന്നുവെന്ന് പറയുന്നു ആഷിക്

]]>
<![CDATA[കഴുകന്മാരിലെ ഈജിപ്‌ഷ്യൻ സുന്ദരി | കിളിക്കൂട്]]> https://www.mathrubhumi.com/environment/columns/all-you-need-to-know-about-egyptian-vulture-kilikkoodu-1.8617278 Mon, 5 June 2023 15:32:39 Thu, 29 June 2023 21:47:31 ഴുകനെന്ന പേര് കേട്ടാൽത്തന്നെ അറുപ്പും പേടിയും തോന്നിക്കുന്ന ഒരു പരുന്തിൻ രൂപമാണ് മനസ്സിൽ, നമ്മുടെ നാട്ടിൽ കാണുന്ന ഒട്ടുമിക്ക കഴുകന്മാരും കാഴ്ചയിൽ അത് ശരിവെയ്ക്കുന്നവയുമാണ്. കഷണ്ടിത്തലയും ചൊറിപിടിച്ചതുപോലുള്ള മുഖവുമാണ് മിക്ക കഴുകന്മാർക്കും. എന്നാൽ ഇക്കൂട്ടത്തിലെ സുന്ദരിയാണ് തോട്ടിക്കഴുകൻ. പക്ഷേ, കേരളത്തിൽ അപൂർവമായ ഇവയെ കാണാറുള്ളൂ. മഞ്ഞൾ പുരട്ടിയതുപോലുള്ള മുഖവും അറ്റം താഴേക്കു വളഞ്ഞ കൊക്കും‚ ദേഹത്തെ മങ്ങിയ വെള്ളനിറവും മാത്രംമതി കഴുകന്മാരിലെ സുന്ദരിയായി ഇവയെ തിരഞ്ഞെടുക്കാൻ. ഇതു തന്നെയാണ് പൂർണവളർച്ചയെത്തിയ തോട്ടിക്കഴുകനെ തിരിച്ചറിയാനുള്ള അടയാളങ്ങളും. പറക്കുമ്പോൾ ചിറകിന്റെ അറ്റത്തെ തൂവലുകൾക്കുള്ള കറുപ്പുനിറം വ്യക്തമായി കാണാം. വാലറ്റം കൂർത്തതും ത്രികോണാകൃതി തോന്നിക്കുന്നതുമാണ്. പൂർണ വളർച്ചയെത്താത്ത തോട്ടിക്കഴുകന് നമ്മുടെ നാട്ടിൽ സർവ്വസാധാരണമായ ചക്കിപ്പരുന്തിനോട് (Black kite) സാമ്യം തോന്നാം.

ഇവയ്ക്ക് ചക്കിപ്പരുന്തിനെപ്പോലെ ദേഹമാസകലം ചോക്ലേറ്റ് ബ്രൗൺ നിറമുള്ള തൂവലുകളുമുണ്ട്. എന്നാൽ തോട്ടിക്കഴുകന്മാരുടെ വാലറ്റം നോക്കി എളുപ്പം തിരിച്ചറിയാം. ഇത് അറ്റം കൂർത്ത് ത്രികോണാകൃതി തോന്നിക്കുന്നതാണ്. കഴുകനാണെങ്കിലും പ്രജനനകാലത്ത് ഇവ ഏകഭാര്യാത്വം പുലർത്തുന്നവരാണെന്ന് പഠനങ്ങളുണ്ട്. തൃശ്ശൂർ കോൾപ്പാടത്തും‚ എറണാകുളം കളമശ്ശേരിയിലും‚ പാലക്കാട് മുണ്ടൂരുമെല്ലാം മുമ്പ് ഇവയെ കണ്ടിട്ടുണ്ട്. മുമ്പ് വയനാടൻ കാടുകളിലും തോട്ടിക്കഴുകന്മാർ സ്ഥിരവാസികളായിരുന്നു. എന്നാൽ, ഇപ്പോൾ കേരള​ത്തേക്കൾ കൂടുതൽ അയൽ സംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്നാട്ടിലുമാണ് കാണപ്പെടുന്നത്. 2008-ൽ നടത്തിയ ഒരു പക്ഷിനിരീക്ഷണ യാത്രയ്ക്കിടെ കർണാടകയിലെ ബി.ആർ. ഹിൽസിൽ നിന്നാണ് ഞാൻ ആദ്യമായി തോട്ടിക്കഴുകനെ കാണുന്നത്.

അവിടത്തെ കുന്നിൻ മുകളിലുള്ള അമ്പലത്തിനു സമീപം വട്ടമിട്ട് പറയ്ക്കുന്ന രണ്ട് തോട്ടിക്കഴുകന്മാരെയാണ് അന്ന് കണ്ടത്. പിന്നീട് പലതവണ അവിടെപ്പോയെങ്കിലും തോട്ടിക്കഴുകന്മാരെ കാണാനായിട്ടില്ല. ലോകത്താകമാനം ​തോട്ടിക്കഴുകന്മാരുടെ കൂട്ടത്തിൽപ്പെടുന്ന മൂന്നു ഉപജാതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മുമ്പ് സർവ സാധാരണ കാണാറുള്ള പലരാജ്യങ്ങളിലും ഇപ്പോൾ തോട്ടിക്ക​ഴുകന്റെ എണ്ണത്തിൽ വൻ കുറവുണ്ടായിട്ടുണ്ട്. . സൗത്ത് ആഫ്രിക്ക‚ ടുണീഷ്യ‚ സെർബിയ എന്നീ രാജ്യങ്ങൾ അവയിൽ ചിലത് മാത്രം. ആഫ്രിക്കൻ രാജ്യങ്ങളിലെ തോട്ടിക്കഴുകന്മാരുടെ എണ്ണത്തിൽ 75% വരെ കുറവ് വന്നതായി പഠനങ്ങൾ വെളിവാക്കുന്നു. അതുകൊണ്ടുതന്നെ പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കാനായി രൂപം നൽകിയ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ (IUCN) ചുവപ്പുപ്പട്ടികയിൽ വംശനാശഭീഷണി നേരിടുന്ന (Endangered) പക്ഷികളുടെ കൂട്ടത്തിലാണ് ഇവയെയും ഉൾപ്പെടുത്തിയിരിക്കുന്നത്.

വടക്കു-കിഴക്കൻ സംസ്ഥാനങ്ങളായ അസം‚ മേഘാലായ‚ മണിപ്പൂർ തുടങ്ങിടങ്ങളിൽ ഇവയെ സാധാരണ കാണാറില്ല. രാജസ്ഥാനിലെ ബിക്കാനീറിൽനിന്നും പകർത്തിയ തോട്ടിക്കഴുകനാണ് ചിത്രത്തിൽ. ഈജിപ്ത് രാജാവിന്റെ കോഴി എന്ന് അർഥം വരുന്ന 'Pharaoh's Chicken' എന്നും തോട്ടിക്കഴുകന് പേരുണ്ട്. പുരാതന ഈജിപ്തിൽ ഈയിനം കഴുകന്മാരെ ആരാധിച്ചിരുന്നതായും കഥകളുണ്ട്. അവിടങ്ങളിൽ സർവസാധാരണയായിരുന്നു ഈയിനം കഴുകന്മാർ. അങ്ങനെയാകാം ഇവയ്ക്ക് Egyptian Vulture എന്ന പേര് ലഭിച്ചതെന്നുമാണ് അനുമാനം.

തമിഴ്നാട്ടിൽ തിരുക്കളികുണ്ട്രം എന്ന ക്ഷേത്രത്തിൽ ഈയിനം പരുന്തുകൾ സ്ഥിരമായി വന്നെത്താറുണ്ടെന്നും അവിടത്തെ പൂജാനിവേദ്യം കഴിച്ചിരുന്നതായും കഥകളുണ്ട്. മുൻ കാലങ്ങളിൽ തമിഴ്നാട്ടിലെ ചിലയിടങ്ങളിൽ കാക്കകളെക്കോൾ കൂടുതൽ തോട്ടിക്കഴുകന്മാരെ കാണാറുള്ളതായും പറയുന്നു.തോട്ടിക്കഴുകന്മാർ മറ്റ് പക്ഷികളുടെ മുട്ട​ ഒട്ടകപക്ഷിയുടെയും മറ്റും മുട്ട പൊട്ടിക്കാനായി ഇവ കല്ലുകൾ ഉപയോഗിക്കാറുണ്ടെന്നും പഠന റിപ്പോർട്ടുകളുണ്ട്. വരണ്ട പ്രദേശങ്ങളിലെ മനുഷ്യവാസമുള്ള സ്ഥലങ്ങളിലാണ് കൂടുതലും കണ്ടെത്താറ്.

]]>
<![CDATA[സഹാറയിലുണ്ടൊരു അത്ഭുത കണ്ണ് |Magics of Nature]]> https://www.mathrubhumi.com/environment/columns/magics-of-nature-talks-about-eye-of-sahara-richat-structure-1.8387526 Mon, 13 March 2023 12:29:00 Mon, 13 March 2023 12:52:18 റബി ഭാഷയിൽ സഹാറ എന്ന വാക്കിന് ''മരുഭൂമി'' എന്നാണ് അർഥം. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ വടക്കുഭാഗത്ത് കണ്ണെത്താദൂരത്തോളം, ഏതാണ്ട് യൂറോപ്പിനോളം തന്നെ വലിപ്പത്തിൽ വ്യാപിച്ചുകിടക്കുകയാണ് സഹാറ മരുഭൂമി. ഏതാണ്ട് 30 ലക്ഷം വർഷത്തെ പഴക്കമുണ്ട് ഈ മരുഭൂമിക്ക്. സഹാറയിൽ, വടക്കുപടിഞ്ഞാറൻ ആഫ്രക്കൻ രാജ്യമായ മോറുറ്റേനിയ (Mauritania) യിൽ, ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു ഭൗമ പ്രതിഭാസമുണ്ട്. ബഹിരാകാശത്തുനിന്ന് നോക്കിയാൽ, ആകാശം നോക്കിക്കിടക്കുന്ന പോലുള്ള ഒരു വലിയ കണ്ണ്. നീലയും പച്ചയും സ്വർണ്ണനിറവുമെല്ലാം ഇടകലർന്നു കാണുന്ന വിസ്മയക്കണ്ണ്. 'സഹാറയുടെ കണ്ണ്' എന്ന് പൊതുവെ അറിയപ്പെടുന്ന ഈ പ്രദേശത്തിന് 'ആഫ്രിക്കയുടെ കണ്ണ്', കാളക്കണ്ണ് (ബുൾസ് ഐ) തുടങ്ങിയ പേരുകളും സ്വന്തമായുണ്ട്. റിഷാറ്റ് സ്ട്രക്ചർ എന്നാണ് ശാസ്ത്ര ലോകം ഇതിനെ വിളിക്കുന്നത്.

ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ഭൂമിയുടെ ഉപരിതലം വീക്ഷിക്കുന്നതിനായുള്ള നാസ ദൗത്യത്തിനിടയിൽ 1965- ലാണ് റിഷാറ്റ് ഘടന (Richat structure) ആദ്യമായി കണ്ടെത്തുന്നത്. മോറുറ്റേനിയയുടെ ഭൂപടം പഠിക്കുന്നതിനിടയിൽ ഫ്രഞ്ച് ജിയോഫിസിസ്റ്റായ ഡോ. ജാക്വസ് കോംബോയാണ് ഈ ഘടന ആദ്യം ശ്രദ്ധിക്കുന്നത്.

Photo credit: NASA

റിഷാറ്റ് സ്ട്രക്ചർ

റിഷാറ്റ് എന്നാൽ അറബി ഭാഷയിൽ തൂവൽ എന്നാണ് അർഥം. ആകാശത്തുനിന്നുനോക്കുമ്പോൾ തൂവൽകൊണ്ടു വരയിട്ടപോലെയാണ് ഈ ഭൂപ്രകൃതി കാണപ്പെടുന്നത് എന്നതിനാലാകാം ഇത്. കണ്ണഞ്ചിപ്പിക്കുന്ന ഈ ഭൂമിശാസ്ത്ര രൂപീകരണത്തിന് ഖ്വൽബ് റിഷാറ്റ് എന്നാണ് അറബിയിൽ പേര്. ഖ്വൽബ് എന്ന അറബി പദത്തിന് ഹൃദയം എന്നാണ് അർഥം.

ഏതാണ്ട് 60 കോടി വർഷം പഴക്കം കണക്കാക്കപ്പെടുന്ന ഈ ഘടനയ്ക്ക് 50 കിലോമീറോളം വ്യാസമുണ്ട്, സർപ്പിളാകൃതിയിലുള്ള വരകളും കാണാം. പ്രധാനമായും ക്വാർട്സൈറ്റ് കൊണ്ടുള്ള കേന്ദ്ര താഴികക്കുടത്തിനുചുറ്റും മണൽക്കല്ലിന്റെ വളയത്താൽ ചുറ്റപ്പെട്ട രീതിയിലാണ് ഇതിന്റെ രൂപഘടന. ചുറ്റുമുള്ള മണൽപ്പരപ്പിൽനിന്ന് ഏകദേശം 200 മീറ്റർ ഉയരത്തിൽ, അവസാദശിലകളുടെ പീഠഭൂമിയായി ഈ ഇരുണ്ട പ്രദേശം മാറി. ഘടനയുടെ പുറംവരമ്പിന്റെ മുകളറ്റം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 485 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.

സഹാറ മരുഭൂമിയിലെ മണലുകൾ എപ്പോഴും മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഒന്നാണ്. മരുഭൂമിയിലുടനീളം സ്ഥിരമായുണ്ടാകുന്ന കാറ്റ് മണലിൽ വിവിധ തരത്തിലുള്ള രൂപങ്ങൾ സൃഷ്ടിക്കുക പതിവാണ്. താപനില ഉയരുമ്പോൾ, മണൽത്തരികൾക്ക് കനംകുറയുന്നു. കാറ്റടിക്കുമ്പോൾ മണലുകൾ നീങ്ങി പുതിയ പാറ്റേണുകൾ രൂപംകൊള്ളുന്നു. അതേസമയം തണുത്ത താപനിലയിൽ വിപരീതമാണ് സംഭവിക്കുന്നത്.

ശക്തമായ കാറ്റിന് ചുരുങ്ങിയ സമയത്തിനുള്ളിൽ നൂറുകണക്കിന് ടൺ മണൽ നീക്കാൻ കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അങ്ങനെ രൂപംകൊണ്ട ഒന്നാണ് റിഷാറ്റ് സ്ട്രക്ചർ എന്നാണ് വിലയിരുത്തൽ.

ശക്തമായ കാറ്റിന് റിഷാറ്റ് ഘടനയിൽ ഭാവിയിൽ മാറ്റം വരുത്താൻ സാധിച്ചേക്കും. എന്നാൽ, യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഭൗമ നിരീക്ഷണ ദൗത്യമായ എൻവിസാറ്റിൽ നിന്ന് ലഭിക്കുന്ന ചിത്രങ്ങളിൽ മണൽപ്പരപ്പിന് നടുവിൽ ഒരു കാളക്കണ്ണ് പോലെ റിഷാറ്റ് സ്ട്രക്ചടർ ഇപ്പോഴും വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്.

ബഹിരാകാശ നിലയത്തിൽ നിന്നെടുത്ത ചിത്രം | photo : NASA

ഉത്ഭവകഥകൾ

ഒരു ഉൽക്കാശിലയുടെ പതനമാണ് ഈ ഭൂമിക്ക് പുതിയരൂപം നൽകിയതെന്ന് ഒരിക്കൽ തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. റിഷാത് ഘടന ഉരുത്തിരിഞ്ഞതിനെക്കുറിച്ചുള്ള സംവാദങ്ങൾക്ക് വർഷങ്ങൾ പഴക്കമുണ്ട്. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, ഈ പ്രദേശങ്ങൾ മിതശീതോഷ്ണ പ്രദേശമായിരുന്നു. ഇവിടെ ധാരാളം നദികൾ ഉണ്ടായിരുന്നതായാണ് കണക്കാക്കപ്പെടുന്നത്. വർഷങ്ങളായി മണ്ണൊലിപ്പുമൂലം രൂപംകൊണ്ടതായിരിക്കാം ഇതെന്നാണ് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.

ഭൂപ്രതലത്തിന് കീഴെയുണ്ടായ ലാവാപ്രവാഹമാണ് ഈ കണ്ണിന് ചുറ്റുമുള്ള മുഴുവൻ ഭൂപ്രകൃതിയെയും സാധാരണ തലത്തിൽനിന്നും ഉയർത്തിയതെന്ന് മറ്റുചില പഠനങ്ങൾ പറയുന്നു. ഭൂഗർഭ ലാവാപ്രവാഹം മണൽക്കല്ലുകളുടെയും പാറകളുടെയും മുകളിലെ പാളികളെ ഉപരിതലത്തിന് മുകളിലേക്ക് തള്ളിവിട്ടു. ലാവാപ്രവാഹം ഇല്ലാതായശേഷം, കാറ്റും വെള്ളവും മണ്ണൊലിപ്പും പാറയുടെ മുകളിലത്തെ പാളികളെ ദ്രവിപ്പിക്കാൻ തുടങ്ങി. ഏകദേശം വൃത്താകൃതിയിലുള്ള 'കണ്ണ്' എന്ന സവിശേഷത ഇങ്ങനെയാണ് ഉണ്ടായി വന്നത് എന്നും പറയുന്നുണ്ട്. മണ്ണൊലിപ്പിന്റെ ഫലമായുണ്ടായ ദ്രവീകരണമാണ് പാറകൾക്ക് നിറം നൽകിയതെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.

അഡാക്സ് മൃഗം | By Haytem93 - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=49091210

മോറുറ്റേനിയയിലെ ജൈവസംരക്ഷണം

വംശനാശ ഭീഷണി നേരിടുന്ന വരയാടിനോട് സാമ്യമുള്ള മഫ്ലോൺ ആടുകൾ, ചെമ്മരിയാടിന്റെ ഇനത്തിലുള്ള ബിഗ്ഹോൺ ആടുകൾ, മാൻ ഇനത്തിൽപ്പെട്ട അഡാക്സ്, ഡാമ ഗസൽ എന്നിവ പോലുള്ള ചുവപ്പു പട്ടികയിലുള്ള വിവിധ മൃഗങ്ങളുടെ സുരക്ഷിത സങ്കേതമാണ് റിഷാറ്റ് ഘടനയോട് ചേർന്നുനിൽക്കുന്ന മോറുറ്റേനിയയിലെ പ്രദേശം. മോറുറ്റേനിയയിലെ ജൈവവൈവിധ്യത്തെ പിന്തുണയ്ക്കുന്നതിനായി 200,000 ഹെക്ടർ സംരക്ഷിത പ്രദേശമാക്കി മാറ്റാൻ യു.എൻ. തീരുമാനിച്ചിട്ടുണ്ട്. ആവാസവ്യവസ്ഥയെയും, വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെയും നശിപ്പിക്കുന്നതിനെതിരെ മോറുറ്റേനിയ നടത്തിയ പോരാട്ടങ്ങൾക്കുള്ള അംഗീകാരമാണിത്. മരുഭൂമിയിലെ മനോഹരമായ ഭൂപ്രകൃതിയും യുനെസ്കോയുടെ പൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ചിൻഗുട്ടി, ഔദാൻ എന്നീ കോട്ട പട്ടണങ്ങളും സംരക്ഷണ പ്രദേശത്തിൽ ഉൾപ്പെടും. മോറുറ്റേനിയ ഉൾപ്പെടെ 11 രാജ്യങ്ങളിലായി 8,000 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന പാൻ-ആഫ്രിക്കൻ സംരംഭമായ ഗ്രേറ്റ് ഗ്രീൻ വാൾ പൂർത്തീകരിക്കാനും തീരുമാനമായിട്ടുണ്ട്. പുതിയ സംരക്ഷിത പ്രദേശവും സെൻട്രൽ മോറുറ്റേനിയയിലെ റിഷാറ്റ് നേച്ചർ റിസർവുമായി ജൈവവൈവിധ്യ മേഖലയെ ബന്ധിപ്പിക്കുന്ന ഒരു സംരക്ഷണ ഇടനാഴി ഉടൻതന്നെ സാധ്യമാവും. അദ്രാറിലെ 200,000 ഹെക്ടറിലെ പുനരുദ്ധാരണം, കാലാവസ്ഥാ വ്യതിയാനത്താൽ ചുറ്റപ്പെട്ട ഒരു പ്രദേശത്തിന്റെ നിർണായക ചുവടുവെപ്പാണെന്ന് വിദഗ്ധർ പറയുന്നു.

കണ്ണ് കാണാൻ യാത്ര

അതുല്യമായ ഭൂമിശാസ്ത്രപരമായ സവിശേഷതകളുള്ള റിഷാറ്റ് ഘടന കാണാൻ വിനോദസഞ്ചാരികളും ഭൂഗർഭ ശാസ്ത്രജ്ഞരും എത്താറുണ്ട്. ഘടനയ്ക്ക് ചുറ്റുമുള്ള മൺകൂനകൾ മോറുറ്റേനിയൻ നഗരമായ ഔദാനിന്റെ ഭാഗമാണ്. നൂറുകണക്കിന് കിലോമീറ്ററുകൾ നീണ്ടുകിടക്കുന്ന ഒരു വലിയ മണൽ ശേഖരമാണിത്. ഈ മണൽക്കടലിനുള്ളിൽ ഹോട്ടലും വാസസ്ഥലങ്ങളുമുണ്ട്.

കണ്ണിന്റെ രൂപീകരണ സമയത്ത് നിലനിന്നിരുന്ന മിതശീതോഷ്ണാവസ്ഥ ഇപ്പോൾ ഇല്ല. സഹാറയുടെ കണ്ണ് സന്ദർശിക്കാൻ യാത്രികർക്ക് അവസമരമുണ്ട്. അത്ഭുതക്കാഴ്ച കാണാൻ സന്ദർശകർ ധാരാളമായി അവിടെയെത്തുന്നുണ്ട്. ഇതൊരു ആഡംബര യാത്രയേയല്ല. മോറുറ്റേനിയൻ വിസ നേടിയശേഷം ഒരു പ്രാദേശിക സ്പോൺസറെ കണ്ടെത്തണം. ഇവിടെയെത്തിയാൽ കണ്ണിന് മുകളിലൂടെ വിമാന സവാരികളോ ഹോട്ട് എയർ ബലൂൺ യാത്രകളോ നടത്താനുള്ള സൗകര്യമുണ്ട്.

]]>
This XML file does not appear to have any style information associated with it. The document tree is shown below.
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" xmlns:slash="http://purl.org/rss/1.0/modules/slash/" xmlns:sy="http://purl.org/rss/1.0/modules/syndication/" xmlns:wfw="http://wellformedweb.org/CommentAPI/" xmlns:media="http://search.yahoo.com/mrss/" version="2.0">
<channel>
<title>
<![CDATA[ Columns Environment Daily Hunt ]]>
</title>
<atom:link href="https://feed.mathrubhumi.com/columns-environment-daily-hunt-1.8410421" rel="self" type="application/rss+xml"/>
<link>https://feed.mathrubhumi.com/columns-environment-daily-hunt-1.8410421</link>
<description/>
<lastBuildDate>Sat, 18 Jan 2025 14:30:00 +0530</lastBuildDate>
<sy:updatePeriod>hourly</sy:updatePeriod>
<sy:updateFrequency>1</sy:updateFrequency>
<item>
<title>
<![CDATA[ ഈ പൂവിന്റെ നിറം വെള്ളയല്ല, പർപ്പിൾ; ബ്രഹ്മകമലത്തിന് കമലവുമായി ബന്ധമില്ല, സൂര്യകാന്തിയുടെ ബന്ധു ]]>
</title>
<link>https://www.mathrubhumi.com/environment/columns/saussurea-obvellata-aka-brahmakamalam-environment-1.10047744</link>
<pubDate>Mon, 4 November 2024 17:04:54</pubDate>
<modified_date>Mon, 4 November 2024 17:30:01</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10047737:1730719691/brahmakamalam.jpg?$p=659d491&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><em><strong>ബ്ര</strong>ഹ്മകമലം ശ്രീലകമാക്കിയ നാദബ്രഹ്മ സുധാമയി</em><strong>&hellip; </strong>കൈതപ്രം രചിച്ച ജോൺസൺ മാഷ് സംഗീതം നൽകി ഗാനഗന്ധർവൻ യേശുദാസിന്റെ ശബ്ദത്തിൽ മലയാളികൾ നെഞ്ചേറ്റിയ ഈ പാട്ട് ആരംഭിക്കുന്നത് ബ്രഹ്മകമലം എന്ന പൂവിൽ നിന്നാണ്. ചിത്രങ്ങളിലും പുരാണങ്ങളിലും സരസ്വതി ദേവിയെ ചിത്രീകരിച്ചിരിക്കുന്നത് താമരയിൽ വാഴുന്ന എന്ന രീതിയിലാണ്. അതിനെ ഒന്നു മാറ്റി പിടിച്ചതാവണം ബ്രഹ്മകമലം എന്ന ബിംബത്തിലൂടെ കൈതപ്രം ചെയ്തിരിക്കുന്നത്. യഥാർത്ഥത്തിൽ പേരിലുള്ള സാമ്യത ഒഴിച്ച് നിർത്തിയാൽ ബ്രഹ്മകമലവും താമര എന്ന കമലവും തമ്മിൽ യാതൊരു ബന്ധവുമില്ല,</p> <p>ഹിമാലയത്തിൽ 3000 മുതൽ 5000 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു സസ്യമാണ് ബ്രഹ്മകമലം എന്നറിയപ്പെടുന്ന Saussurea obvellata. സൂര്യകാന്തിയുടെ കുടുംബമായ ആസ്റ്ററെസിയേയിൽ ആണ് ഇത് ഉൾപ്പെടുന്നത്. ഇതിൻറെ യഥാർത്ഥ പൂക്കൾ അല്ലെങ്കിൽ പൂക്കുലകൾ പൂവാൻകുരുന്നിന്റെ പൂക്കൾ പോലെ നിറം മാറുന്നതും കൂട്ടമായി കാണുന്നതുമാണ്. അത്തരം പൂക്കുലുകൾക്ക് ചുറ്റും ഒരു സംരക്ഷണ കവചം തീർക്കാൻ മഞ്ഞ ഇളം പച്ച നിറത്തിൽ ഇലകൾ കൂടി ചേർന്ന് നിൽക്കുന്നു. അങ്ങനെ ഇലകളുടെ മധ്യത്തിൽ വരുന്ന പർപ്പിൾ നിറത്തിലുള്ള പൂക്കൾ ദൂരെ നിന്ന് കാണുമ്പോൾ തന്നെ ഒരു അലൗകിക സൗന്ദര്യം ഈ പൂക്കൾക്ക് നൽകുന്നു. യഥാർഥ പൂക്കലുകളെ തണുപ്പിൽ നിന്ന് സംരക്ഷിച്ച് ഒരു ഊഷ്മള ആവരണം നൽകുകയാണ് വെളുത്ത നിറത്തിലുള്ള ഇലകൾ ചെയ്യുന്നത്. </p> <figure class="image"><img alt="" src="https://www.mathrubhumi.com/image/contentid/policy:1.10047762:1730721098/Asteraceae.jpg?$p=e8eda39&w=496&q=0.8" /><figcaption>പൂവാംകുറുന്തൽ | Photo: By Deepugn at the Malayalam language Wikipedia</figcaption></figure><p><strong>പൂജയ്ക്കെടുക്കുന്ന പുഷ്പം, പുറകിലെ ഐതിഹ്യം</strong></p> <p>ഹിമാലയ താഴ്വരയിലെ വാലി ഓഫ് ഫ്ലവേഴ്സ് നാഷണൽ പാർക്ക് ബ്രഹ്മകമലത്തിന് പ്രശസ്തമാണ്. ഹിമാലയത്തിലെ ബദരീനാഥ് അമ്പലത്തിൽ വിഷ്ണുവിനും കേദാർനാഥ് ക്ഷേത്രത്തിൽ ശിവനും പൂജക്ക് എടുക്കുന്നത് ബ്രഹ്മകമലമാണ്. നന്ദാഷ്ടമി ഉത്സവകാലത്ത് ക്ഷേത്രങ്ങളിൽ ബ്രഹ്മകമലം നിവേദ്യമായി സമർപ്പിക്കുകയും പൂജക്ക് ശേഷം പ്രസാദമായി വിതരണവും ചെയ്യാറുണ്ട്. ബ്രഹ്മകമലത്തിൻറെ ഉത്ഭവത്തെക്കുറിച്ച് ഐതിഹ്യങ്ങളുമുണ്ട്. ഗണപതിയുടെ ശരീരത്തിൽ ആനയുടെ തല പ്രതിഷ്ഠിക്കാൻ ശിവനെ സഹായിക്കാനായി ബ്രഹ്മാവ് സൃഷ്ടിച്ച അത്ഭുത സസ്യമാണ് ബ്രഹ്മകമലം എന്നാണ് ഒരു ഐതിഹ്യം. സമാനമായി മറ്റൊരു വിശ്വാസം ഉള്ളത് ലക്ഷ്മണന്റെ ജീവൻ മൃതസഞ്ജീവനി ഉപയോഗിച്ച് രക്ഷിച്ചപ്പോൾ അത് ആഘോഷിക്കാനായി ദേവന്മാർ സ്വർ​ഗത്തിൽ നിന്ന് ബ്രഹ്മകമലമാണ് ഭൂമിയിലേക്ക് വർഷിച്ചതെന്നും അങ്ങനെയാണ് ഭൂമിയിൽ ഈ സസ്യം എത്തിയത് എന്നുമാണ്. അതിനാൽ തന്നെ ഹൈന്ദവ വിശ്വാസങ്ങളിൽ ഏറെ ദിവ്യമായി കരുതുന്ന പൂക്കളാണ് ഇവ. </p> <p>ഇവ പൂക്കുന്ന സമയത്ത് അത് കാണുവാൻ വേണ്ടി മാത്രം തീർഥാടകരും സഞ്ചാരികളും കൂട്ടമായി ഹിമാലയൻ താഴ്വരകളിലും വാലി ഓഫ് ഫ്ലവേഴ്സ് നാഷണൽ പാർക്കിലും എത്തുന്നത് പതിവാണ്. ഈ പൂവ് ആലേഖനം ചെയ്തുകൊണ്ട് ഒരു തപാൽ സ്റ്റാമ്പ് പോസ്റ്റൽ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. പരമ്പരാഗതമായി ബ്രഹ്മകമലം തളർച്ച, വാതം, മസ്തിഷ്കജ്വരം കരൾ രോഗങ്ങൾ ചുമ തുടങ്ങി അനേകം ശാരീരിക പ്രശ്നങ്ങൾക്കുള്ള പ്രതിവിധിയായി ഉപയോഗിക്കാറുണ്ട്. എങ്കിലും വിശദമായ ശാസ്ത്രീയ പഠനങ്ങൾ ഇതിൻറെ ഔഷധ ഉപയോഗത്തെക്കുറിച്ച് പൂർണമായും നടന്നിട്ടില്ല. കാലാവസ്ഥ വ്യതിയാനം തീർഥാടനത്തിനും ടൂറിസത്തിനുമായുള്ള ജനങ്ങളുടെ വലിയ തോതിലുള്ള കടന്നുകയറ്റം എന്നിവ ബ്രഹ്മകമലം കാണുന്ന സ്വാഭാവിക ആവാസവ്യവസ്ഥകളുടെ വലിയ രീതിയിലുള്ള ശോഷണത്തിന് കാരണമായിട്ടുണ്ട്. അതിനാൽ തന്നെ നിലവിൽ വംശനാശ ഭീഷണി നേരിടുന്ന ഒരു സസ്യമായാണ് ഇതിനെ കണക്കാക്കിയിരിക്കുന്നത്. നിലവിൽ ഹിമാലയ മേഖലയിൽ മാത്രമാണ് ഈ സസ്യം കണ്ടിട്ടുള്ളത്.</p> <p><strong>പൂവിന്റെ നിറം തൂവെള്ളയല്ല, പർപ്പിളാണ്</strong></p> <p>ഏകദേശം അര മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണ് ബ്രഹ്മകമലം. പർപ്പിൾ നിറത്തിലുള്ള പൂക്കുലകളിൽ ധാരാളം ചെറിയ പൂക്കൾ കൂടി നിൽക്കുന്നുണ്ടാവും. പൂക്കളിൽ കേസരങ്ങളും അണ്ഡാശയവും കാണും. ജൂലൈ മുതൽ ഓഗസ്റ്റ് അവസാനം വരെയുള്ള കാലഘട്ടത്തിലാണ് പുഷ്പിക്കുന്ന സമയം. തേനീച്ചകളും ചെറിയ വണ്ടുളുമാണ് പ്രധാന പരാഗ വാഹകർ. ഒക്ടോബർ അവസാനം വരെ ഇത് നിൽക്കും ഹിമാലയൻ താഴ്വാരങ്ങളിലെ പുൽമേടുകളിലും പാറ ഇടുക്കുകളിലും ഇത് ധാരാളമായി പൂത്തുനിൽക്കുന്ന കാണാൻ നല്ല ഭംഗിയാണ്. ശൈത്യകാലം ആവുമ്പോൾ മണ്ണിനടിയിലുള്ള വേരൊഴികെ ഭൂമിക്ക് മുകളിലുള്ള എല്ലാ ഭാഗങ്ങളും കരിഞ്ഞു പോകുന്നു. അടുത്ത മഴക്കാലത്താണ് വീണ്ടും വേരിൽ നിന്നും പുതിയ ചില്ലകൾ വളർന്നുവരിക. </p> <p>വംശനാശം ഭീഷണി ഉള്ളതുകൊണ്ടുതന്നെ ഈ സസ്യങ്ങളുടെ വലിയ രീതിയിലുള്ള പ്രജനനത്തിന് ടിഷ്യുകൾച്ചർ മാർ​ഗങ്ങൾ അവലംബിച്ചു കൊണ്ടുള്ള പരിശ്രമങ്ങൾ നടക്കുന്നുണ്ട്. നിലവിൽ ലഭ്യമായിട്ടുള്ള വളരെ കുറച്ച് പഠനങ്ങൾ പറയുന്നത് ബ്രഹ്മകമലത്തിന് ബാക്ടീരിയകൾക്കെതിരേ പ്രതിരോധിക്കാനും ആൻറി ഓക്സിഡൻറ് ഗുണം ഉള്ളതായും പറയുന്നു. </p> <p>നമ്മുടെ നാട്ടിൽ വ്യാപകമായ ഉപയോഗിക്കുന്ന ഔഷധസസ്യമായ കൊട്ടം ബ്രഹ്മകമലത്തിന്റെ അടുത്ത ബന്ധുവാണ്. Saussurea lappa ആണ് കൊട്ടം. ഉത്തരാഖണ്ഡ് ഒരു പുതിയ സംസ്ഥാനം രൂപീകൃതമായപ്പോൾ തങ്ങളുടെ ദേശീയ പുഷ്പമായി തിരഞ്ഞെടുത്തത് ബ്രഹ്മകമലത്തെ ആണ്. നമ്മുടെ നാട്ടിൽ സാധാരണ കണ്ടുവരുന്ന നിശാഗന്ധിയെ ചിലപ്പോൾ ബ്രഹ്മകമലം എന്ന് വിളിക്കാറുണ്ട്. ബ്രഹ്മകമലം എന്ന പേരിൽ മാർക്കറ്റിൽ ലഭിക്കുന്ന തൈകൾ മിക്കവാറും നിശാഗന്ധിയുടെ ആയിരിക്കാനാണ് സാധ്യത.</p> <figure class="image"><img alt="" src="https://www.mathrubhumi.com/image/contentid/policy:1.10047767:1730721260/kottam.jpg?$p=7d4b705&w=496&q=0.8" /><figcaption>കൊട്ടം | By Dinesh Valke from Thane, India - Saussurea</figcaption></figure></p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ വിഷംചുരത്തുന്ന പുഴയും നിസ്സഹായരായ മനുഷ്യരും, ഏലൂർ എന്ന ഗ്യാസ് ചേംബർ ]]>
</title>
<link>https://www.mathrubhumi.com/environment/columns/chronic-pollution-of-periyar-river-in-eloor-1.9584414</link>
<pubDate>Sat, 25 May 2024 10:31:51</pubDate>
<modified_date>Sat, 25 May 2024 11:06:42</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9584455:1716615273/PTI05_21_2024_000137B.jpg?$p=c2eb1c5&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><strong>പെ</strong>രിയാറുൾപ്പെടുന്ന ഏലൂർ എടയാർ ഭാഗത്ത് ഗുരുതരമായ വായു-ജല മലിനീകരണമാണ് അനുഭവപ്പെടുന്നത്. അടിക്കടിയുണ്ടാകുന്ന മത്സ്യക്കുരുതിയും നദിയുടെ നിറംമാറ്റവും സാധാരണ സംഭവങ്ങളായി നിസ്സാരവത്കരിക്കപ്പെടുന്ന അവസ്ഥ. കോടതി നിർദേശങ്ങൾ നടപ്പാക്കാൻ സർക്കാരും ബന്ധപ്പെട്ട വകുപ്പും കാണിക്കുന്ന അനാസ്ഥ അദ്ഭുതപ്പെടുത്തുന്നതും ജനാധിപത്യവിരുദ്ധവുമാണ്.</p> <p>ഏലൂരും എടയാറുമായി രണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ പെരിയാറിനിരുകരകളിലുമായി ചെറുതും വലുതുമായ 280-ലധികം വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അതിൽ 106 എണ്ണം റെഡ് കാറ്റഗറി വ്യവസായങ്ങളാണ്. അതിൽത്തന്നെ രണ്ടു ഡസനോളംവരുന്ന വ്യവസായങ്ങളാണ് പെരിയാറിനെ മാരകമായി മലിനീകരിക്കുന്നത്.</p> <p><strong>ഏലൂർ എന്ന ഗ്യാസ് ചേംബർ</strong></p> <p>ലോകത്തിൽ പരിസ്ഥിതി പ്രശ്നങ്ങൾക്കെതിരായ മുന്നേറ്റം ശക്തമാകുന്നത് 1972-ലാണ്. അക്കാലത്തുതന്നെ ഏലൂരിലെ മലിനീകരണത്തിനെതിരേ എം.കെ. കുഞ്ഞപ്പന്റെ നേതൃത്വത്തിൽ 'ഏലൂർ ഗ്യാസ് ചേംബറിലേക്ക് സ്വാഗതം' എന്ന ബോർഡ് കളമശ്ശേരിയിൽ സ്ഥാപിച്ചുകൊണ്ട് മലിനീകരണവിരുദ്ധ സമരത്തിനു തുടക്കംകുറിച്ചു.</p> <p>1969, 1978, 1979, 1985 തുടങ്ങിയ വർഷങ്ങളിലുണ്ടായ വാതകച്ചോർച്ചയും 1990-ൽ എച്ച്.ഐ.എൽ. കമ്പനിയിൽനിന്ന് ടുളുവിൻ ഒഴുകി കുഴിക്കണ്ടം തോട് കത്തിപ്പിടിച്ചതുമടക്കമുള്ള പ്രശ്നങ്ങൾ ഏലൂരിലെ മലിനീകരണവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് കാരണമായി. 1998 ജൂൺ 11-ന് പെരിയാറിൽ സംഭവിച്ച, ചരിത്രത്തിലെ ഏറ്റവും വലിയ മത്സ്യക്കുരുതിയെത്തുടർന്നാണ് പെരിയാർ മലിനീകരണവിരുദ്ധ സമിതി രൂപവത്കരിക്കുന്നത്. സമിതിയുടെ നേതൃത്വത്തിൽ പെരിയാറിനു കുറുകെ വഞ്ചികളിൽ മനുഷ്യച്ചങ്ങല തീർത്ത് അതിശക്തമായ സമരങ്ങൾക്കു തുടക്കംകുറിച്ചു. ഇതേ സമയത്താണ് മെർക്കം കമ്പനിയിലെ രൂക്ഷമായ വിഷവായു മലിനീകരണത്തിനെതിരായുള്ള ശക്തമായ സമരങ്ങൾ നടന്നത്. 1990-ൽ കുഴിക്കണ്ടം തോട് കത്തിയതിനെത്തുടർന്ന് കളക്ടർ വിളിച്ചുചേർത്ത ചർച്ചയിൽ കുഴിക്കണ്ടം തോട് ക്ലീൻചെയ്ത് സ്ലാബിട്ട് മൂടാമെന്നും പ്രദേശത്തുകാർക്ക് കുടി വെള്ളം നൽകാമെന്നും ഉറപ്പുനൽകിയിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും ഉറപ്പുകൾ പാലിക്കപ്പെട്ടില്ല. മെർക്കം സമരം ശക്തമായിത്തുടരുന്നതിനിടയിലാണ് കുഴിക്കണ്ടം തോടിന്റെ മലിനീകരണ പ്രശ്നവും അതിന്റെ ശാസ്ത്രീയ ശുദ്ധീകരണവും മുൻനിർത്തി വീണ്ടും സമരം പ്രഖ്യാപിക്കുന്നത്.</p> <p><strong>പഠനങ്ങളുടെ നാൾവഴി</strong></p> <p>1999-ൽ അന്താരാഷ്ട പരിസ്ഥിതി സംഘടനയായ ഗ്രീൻപീസ് കുഴിക്കണ്ടം തോട്ടിൽ നടത്തിയ പഠനത്തിൽ നൂറ്റിപ്പതിനൊന്നോളം രാസവസ്തുക്കൾ കണ്ടെത്തി. ഇതിൽ 52 എണ്ണം തിരിച്ചറിയാൻ കഴിയുന്നവയാണ്. അതിൽത്തന്നെ 39 എണ്ണം ഓർഗാനോ ക്ലോറിൻ സംയുക്തങ്ങൾ അഥവാ പോപ്പസ് മാലിന്യമാണ് അല്ലെങ്കിൽ സ്ഥാവര കാർബണിക വിഷവസ്തുക്കളാണ്. ഇതേത്തുടർന്നാണ് ഗ്രീൻപീസ് ലോകത്തെ 35-ാമത്തെ മാരകവിഷമേഖല ഗുജറാത്തിനും ഭോപാലിനുംശേഷം ഇന്ത്യയിലെ മൂന്നാമത്തെ മാരകവിഷമേഖലയായി ഏലൂരിനെ പ്രഖ്യാപിച്ചത്.</p> <p>രണ്ടായിരത്തിൽ പെരിയാർ മലിനീകരണ വിരുദ്ധസമിതി ഏലൂരിൽ ആദ്യത്ത ആരോഗ്യസർവേ നടത്തി. വാഴക്കുളം പഞ്ചായത്തും ഏലൂരും താരതമ്യംചെയ്ത് നടത്തിയ ആരോഗ്യസർവേ ഈ മേഖലയിലെ രോഗാതുരത പുറത്തുകൊണ്ടുവന്നു. 2001-ൽ മണ്ണൂത്തി വെറ്ററിനറി കോളേജിലെ ടോക്സിക്കോളജി ഡിപ്പാർട്ട്മെന്റ് ഏലൂരിലെയും എടയാറിലെയും പശുവിൻപാലിൽ നടത്തിയ പഠനത്തിൽ കാഡ്മിയത്തിന്റെ അളവ് അപകടകരമായ നിലയിലാണെന്ന് കണ്ടെത്തി.</p> <p>2004-2006-ൽ സുപ്രീം കോടതി നിർദേശപ്രകാരം പ്രാദേശിക പരിസ്ഥിതി സമിതി 243 കമ്പനികളിൽ നടത്തിയ പരിസ്ഥിതി ഓഡിറ്റിങ്ങും ആഘാതപഠനവും മലിനീകരണം സംബന്ധിച്ച് വളരെ വിലപ്പെട്ട വിവരങ്ങൾ പുറത്തുകൊണ്ടുവന്നു. ബഹുഭൂരിക്ഷം കമ്പനികളിലും പേരിനുപോലും മലിന ജലസംസ്കരണ പ്ലാന്റോ അപകടകരങ്ങളായ മാലിന്യം സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനമോ ഉണ്ടായിരുന്നില്ല. പല കമ്പനികളും അനധികൃതമായി ഭൂമിക്കടിയിലൂടെ പൈപ്പുകൾസ്ഥാപിച്ച് പെരിയാറിലേക്കും കുഴിക്കണ്ടം തോട്ടിലേക്കും വിഷജലം ഒഴുക്കുന്നതായും കണ്ടെത്തി. പലപ്പോഴും ഇത്തരം നിയമവിരുദ്ധ സമീപനങ്ങൾക്ക് മലിനീകരണനിയന്ത്രണ ബോർഡിന്റെ മൗനാനുവാദമുള്ളതായി സമിതി കണ്ടെത്തി.</p> <p>2005-'06-ൽ കൊച്ചി യൂണിവേഴ്സിറ്റിയിലെ കെമിക്കൽ ഓഷ്യാനോഗ്രാഫി ഡിപ്പാർട്ട്മെന്റ്, പെരിയാർ മലിനീകരണവിരുദ്ധ സമിതി, തണൽ എന്നിവർ ചേർന്ന് ഏലൂരിലെയും എടയാറിലെയും വീട്ടുവളപ്പിലെ 21 ഭക്ഷ്യവസ്തുക്കൾ പരിശോധിച്ചതിൽ എല്ലാറ്റിലും ഘനലോഹങ്ങളുടെയും കീടനാശിനികളുടെയും അളവ് വളരെ ഉയർന്ന തോതിലാണെന്നു കണ്ടെത്തി.</p> <div class="specialContainer"><strong>2005-ൽ ഏലൂരിലെ കോഴിമുട്ടയിൽ നടത്തിയ പഠനത്തിൽ ഡയോക്സിൻ എന്ന മാരകവിഷ സംയുക്തത്തിന്റെ അളവ് യൂറോപ്യൻ യൂണിയൻ സ്റ്റാൻഡിനെക്കാൾ നാലിരിട്ടി കൂടുതലായി കണ്ടെത്തി.</strong></div><p><strong>തുടരുന്ന മത്സ്യക്കുരുതി</strong></p> <p>1998 മുതൽ ആവർത്തിക്കുന്ന മത്സ്യക്കുരുതിയുടെ എണ്ണം ഓരോ വർഷവും കൂടിവരുകയാണ്. 1998 മുതൽ ഇതുവരെ 250-ലധികം മത്സ്യക്കുരുതികൾ നടന്നിട്ടുണ്ട്. ഈ വർഷം (2024)അഞ്ചു മാസത്തിനിടെ ഒമ്പതു മത്സ്യക്കുരുതികൾ നടന്നു. ആറുപ്രാവശ്യം പുഴ കറുത്തും മൂന്നു പ്രാവശ്യം വെളുത്തും ഒഴുകി.</p> <p>മേയ് ഇരുപതാംതീയതി രാവിലെ ഞങ്ങളുടെ സഹപ്രവർത്തകർ ബണ്ടിനുമുകളിലുള്ള നാലുകമ്പനികളിൽനിന്ന് സംസ്കരിക്കാത്ത മലിനജലം ഒഴുക്കുന്നതും മത്സ്യം ചാവുന്നതും പി.സി.ബി. ഓഫീസിൽ നേരിട്ടുചെന്ന് പറഞ്ഞെങ്കിലും അവർ വരാൻ കൂട്ടാക്കിയില്ല. വൈകുന്നേരത്തോടെ ബണ്ടിന്റെ ഷട്ടർ ഉയർത്തിയതോടെ വിഷജലം ഒഴുകിപ്പരന്നു. മീനുകളുടെ കൂട്ടക്കുരുതി അരങ്ങേറി. വിഷജല പ്രവാഹത്തിന്റെ ആഘാതം വർധിപ്പിച്ചത് താഴെയുള്ള ഒരു കമ്പനിയിലെ കൊടുംവിഷം പെരിയാറിലേക്ക് ഒഴുക്കിയതാണെന്നും വ്യക്തമായ സൂചനകളുണ്ട്.</p> <p><em>(പരിസ്ഥിതിപ്രവർത്തകനും പെരിയാർ മലിനീകരണവിരുദ്ധസമിതി നേതാവുമാണ് ലേഖകൻ)</em></p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ എല്ലാ വവ്വാലുകളിലും നിപ വൈറസുകൾ ഉണ്ടാകണമെന്നില്ല, ശത്രുസംഹാരം ചെയ്യലല്ല പരിഹാരം ]]>
</title>
<link>https://www.mathrubhumi.com/environment/columns/nipah-virus-and-bats-vijayakumar-blathur-nipah-2023-1.8900231</link>
<pubDate>Wed, 13 September 2023 12:14:36</pubDate>
<modified_date>Wed, 13 September 2023 14:26:29</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.5980510:1644490964/image.jpg?$p=0f6e831&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><strong>ചെ</strong>ന്നായയുടെ മുഖാകൃതിയും അറപ്പും ഭയവും ഉണ്ടാക്കുന്ന രൂപവും ഡ്രാക്കുളക്കഥകളുടെ ഓർമ്മയും ഒക്കെകൂടി പൊതുവെ വവ്വാലിനെ അടുത്ത് കാണുന്നത് പലർക്കും ഇഷ്ടമല്ല. പഴം തീനി വവ്വാലുകളാണ് കോവിഡും നിപ്പയും നമ്മളിലേക്ക് എത്തിച്ചത് എന്ന അറിവുകൂടിയായപ്പോൾ ശത്രുവായി അവരെ നാമങ്ങ് പ്രഖ്യാപിച്ചു. വെറും ശല്യക്കാരായ വൃത്തികെട്ട വവ്വാലുകളെ മൊത്തമായി ഇല്ലാതാക്കുന്നതാണ് നമുക്ക് നല്ലത് എന്നും അവ സ്ഥിരമായി ചേക്കേറുന്ന വന്മരങ്ങളിൽ നിന്നും കാവുകളിൽ നിന്നും ഒഴിഞ്ഞ കെട്ടിടങ്ങളിൽ നിന്നും ഓടിക്കുകയോ കൊല്ലുകയോ ചെയ്താൽ പ്രശ്നത്തിന് പരിഹാരമായി എന്നു കരതുന്നവരുമുണ്ട്. അവർ തുരത്തലിനുള്ള ശ്രമവും തുടങ്ങിക്കഴിഞ്ഞു.</p> <p><a href="https://mbi.page.link/mbes" target="_blank">സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group</a></p> <p>അല്ലെങ്കിലും പണ്ടേ മനുഷ്യർക്കെല്ലാം ഇഷ്ടമില്ലാത്ത ജീവിയാണ് വവ്വാൽ. പ്രേത, രക്തരക്ഷസ്സ് സിനിമക്കഥകൾക്കൊക്കെ ഒരു ഫീൽ കിട്ടണമെങ്കിൽ നാലഞ്ച് വവ്വാലെങ്കിലും ചറപറ പറക്കുന്ന സീൻ വേണം എന്നാണ് അവസ്ഥ. മനുഷ്യർ പരിണമിച്ചിട്ട് വളരെ കുറച്ച് വർഷങ്ങൾ മാത്രമേ ആയിട്ടുള്ളുവെങ്കിലും 50 ലക്ഷം വർഷം മുമ്പേ പരിണമിച്ച് ഈ ഭൂമിയിൽ വാഴുന്നവരാണ് വവ്വാലുകൾ. പതിനായിരത്തിൽ കുറവ് വർഷങ്ങളെ ആയിട്ടുള്ളു വവ്വാലുകളുമായി മനുഷ്യർ സമ്പർക്കത്തിൽ ആയിട്ട്. എന്നാൽ ഇപ്പോൾ നമ്മുടെ പേടിസ്വപ്നമായ പല വൈറസുകളും ദശലക്ഷക്കണക്കിന് വർഷം മുമ്പേ തന്നെ വവ്വാലുകളോടൊപ്പം തന്നെ പരിണമിച്ച് കൂടെ കൂടിയവയാണ്. രോഗമോ പ്രശ്നമോ ഒന്നും ഉണ്ടാക്കാതെ തലമുറകളിലൂടെ കൈമാറി വന്നവയാണ്. ഇത്തരം വൈറസുകൾ എന്തുകൊണ്ടാണ് വവ്വാലുകളിൽ തന്നെ രോഗം ഉണ്ടാക്കി അവയെ കൊല്ലാത്തത്, നമുക്ക് മാത്രം അപകടം ഉണ്ടാക്കുന്നത്, ഇവയുടെ ഉള്ളിൽ നിന്ന് ഈ രോഗാണുക്കൾ എങ്ങനെയാണ് മനുഷ്യരിലേക്ക് പടർന്നത്. അതിനു മുമ്പേ വവ്വാലുകളെക്കുറിച്ച് പൊതുവായി ചില കാര്യങ്ങൾ പരിചയപ്പെടാം. </p> <p>നട്ടെല്ലുള്ള ജീവികളിൽ (Vertebrates) പ്രസവിക്കുകയും മുലയൂട്ടുകയും ചെയ്യുന്ന സസ്തനികൾ (Mammals) എന്ന വിഭാഗത്തിലാണ് വവ്വാലുകൾ ഉൾപ്പെടുക. പറക്കാൻ കഴിയുന്ന ഒരേയൊരു സസ്തനിയാണ് കൈറോപ്ട്ടീറ (Chiroptera) എന്ന ഓർഡറിൽ ഉൾപ്പെടുന്ന ഇവർ. വാവൽ, വവ്വാൽ, കടവാതിൽ, കടവാവൽ, നരിച്ചീറ്, പാർകാടൻ, പാറാടൻ തുടങ്ങി പല പേരുകളിൽ അറിയപ്പെടുന്ന ഇവർക്ക് പക്ഷികളുടേതുപോലെ പറക്കാൻ തൂവലുകൾ കൊണ്ടുള്ള ചിറകുകൾ ഒന്നും ഇല്ല. മുങ്കാലുകളിലെ വിരലുകൾക്ക് ഇടയിലുള്ള പെറ്റാജിയം (Petagium) എന്ന നേർത്ത സ്തരമാണ് ചിറകായി കണക്കാക്കുന്നത്. പറക്കാനുള്ള കഴിവുകാരണം അന്റാർട്ടിക്കയിലും ഒറ്റപ്പെട്ട ചില ദ്വീപുകളിലും ഒഴികെ ഭൂമിയിൽ സർവ്വയിടങ്ങളിലും കാണുന്ന ഏക സസ്തനി ഇനവും ഇവരാണ്. ലോകത്ത് ആകെയുള്ള സസ്തനി ഇനങ്ങളുടെ 22% വവ്വാൽ ഇനങ്ങളാണ്. 1400 സ്പീഷിസ് വവ്വാലുകളെ ഇതുവരെയായി തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രധാനമായും രണ്ട് വിഭാഗം വവ്വാലുകളാണുള്ളത്. പഴങ്ങൾ പ്രധാന ഭക്ഷണമായിട്ടുള്ള വലുപ്പം കൂടിയ മെഗാ ബാറ്റുകളും. ശബ്ദ പ്രതിധ്വനികൾ ഉപയോഗിച്ച് കൂരിരുളിലും ഷഡ്പദങ്ങളേയും മറ്റ് കുഞ്ഞ് ജീവികളേയും 'കണ്ടെത്തി' ആഹരിക്കുന്ന കുഞ്ഞൻ 'മൈക്രോ ബാറ്റു'കളും. കൂടാതെ തേങ്കുടിയന്മാരായ വാവലുകളും.</p> <p><strong>കൊതുകുകളെയടക്കം തിന്നുതീർക്കുന്ന നമ്മുടെ സഹായികളാണ് വവ്വാലുകൾ</strong></p> <p>അപൂർവ്വമായി മനുഷ്യരുടേത് ഉൾപ്പെടെ മൃഗരക്തം കുടിച്ച് ജീവിക്കുന്ന വാമ്പയർ ബാറ്റുകളും മീൻ പിടിയന്മാരായ ഇനം വവ്വാലുകളും കൂടി ഇതോടൊപ്പം ഉണ്ട്. അമേരിക്കൻ വൻകരയിൽ മാത്രം കാണുന്ന ഇവയെയും മൈക്രോ ബാറ്റുകളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഭൂരിഭാഗം ഇനങ്ങളും രാത്രി സഞ്ചാരികളും പകൽ സമയങ്ങളിൽ മരക്കൊമ്പുകളിലും കിണർ, ഗുഹകൾ, പാലത്തിന്റെ അടിഭാഗം, ആൾത്താമസമില്ലാത്ത കെട്ടിടങ്ങളുടെ മച്ച് , തുടങ്ങിയ സുരക്ഷിത സ്ഥാനങ്ങളിൽ തലകീഴായി തൂങ്ങിക്കിടന്ന് വിശ്രമിക്കുന്നവരും ആണ്.</p> <p>ഏറ്റവും വലിപ്പം കൂടിയ വാവലുകളായി കണക്കാക്കുന്നത് ഫിലിപ്പീൻസിൽ കാണുന്ന പറക്കും കുറുക്കൻ (Giant golden-crowned flying fox ) ആണ്. അതിന് 1.6കിലോഗ്രാം വരെ തൂക്കമുണ്ടാകും. ചിറകുവിടർത്തു വീതി 1.7 മീറ്റർ കാണും. എന്നാൽ തായ്ലാന്റിലും മ്യാന്മറിലും ഉള്ള ചുണ്ണാമ്പ് ഗുഹകളിൽ കാണുന്ന 'കിറ്റി'യുടെ പന്നിമൂക്കൻ വവ്വാലുകളാണ് (Kitti's hog-nosed bat) ഏറ്റവും ചെറിയ വവ്വാൽ ഇനം. ഒരു ഇഞ്ചിനടുത്ത് മാത്രമാണ് ഇവരുടെ വലിപ്പം - രണ്ട് -മൂന്നു ഗ്രാം തൂക്കവും കാണും. </p> <div style="text-align:center"><figure class="image" style="display:inline-block"><img alt="undefined" height="200" src="https://upload.wikimedia.org/wikipedia/commons/5/5a/Craseonycteris_thonglongyai.png" width="218" /><figcaption>പന്നിമൂക്കൻ വവ്വാൽ | By S&eacute;bastien J. Puechmaille1,*, , https://commons.wikimedia.org/w/index.php?curid=90999472</figcaption></figure></div><p>പഴങ്ങൾ തിന്നു ജീവിക്കുന്ന വവ്വാലുകൾ കൃഷിയിടങ്ങളിലെ വിളവുകൾ നശിപ്പിക്കുന്നുണ്ടെങ്കിലും നൂറുകണക്കിന് ഇനം സപുഷ്പി സസ്യങ്ങളുടെ പ്രധാന പരാഗണ സഹായി വവ്വാലുകൾ ആണ്. കൂടാതെ വിത്ത് വിതരണത്തിനും വലിയ സഹായം ഇവർ ചെയ്യുന്നുണ്ട്. ഭാരമുള്ള പഴങ്ങൾ പോലും കൊത്തികൊണ്ടുപോയി വിശ്രമ സ്ഥലത്ത് നിന്ന് തിന്ന് അതിന്റെ വിത്തുകൾ അവിടെ ഉപേക്ഷിക്കുകയാണ് ചെയ്യുക. ഒറ്റ കശുമാവ് പോലും ഇല്ലാത്ത പറമ്പുകളിലെ ചില മരക്കീഴിൽ കിലോക്കണക്കിന് കശുവണ്ടി കിടക്കുന്നത് കാണാം. ഉപദ്രവകാരികളായ പല കീടങ്ങളെയും കൊന്നുതീർക്കുന്നതിലും അവയുടെ എണ്ണം കൂടാതെ നിയന്ത്രിക്കുന്നതിലും മൈക്രോ ബാറ്റുകൾക്ക് വലിയ പ്രാധാന്യം ഉണ്ട്. കൊതുകുകളേയും, നിശാശലഭങ്ങളെയും , വിട്ടിലുകളേയും, പലതരം ഈച്ചകളേയും ചിതലുകളുടെ കൂട്ടപ്പറക്കൽ സംഘമായ ഈയാമ്പറ്റകളേയും ഒക്കെ ശാപ്പിട്ട് തീർക്കുന്നതിൽ ഇവർ മുന്നിലാണ് . നമ്മുടെ വലിയ സഹായികൾ ആണ് വവ്വാലുകൾ എന്ന് സാരം. ഇവയൊക്കെക്കൂടിയാണ് നമ്മുടെ ജൈവ വൈവിദ്ധ്യം കാക്കുന്നത്. ഭൂമദ്ധ്യരേഖാ പ്രദേശത്തെ പല സസ്യങ്ങളും പൂർണ്ണമായും വാവലുകളെ മാത്രം ആശ്രയിച്ച് പരാഗണവും വിത്തു വിതരണവും നടത്തുന്നവയാണ്. അത്തരം സസ്യങ്ങളിൽ പലതും രത്രി മാത്രം പൂക്കൾ വിരിയുന്നവയും ആണ് . വാവലുകൾ ഇല്ലാതായാൽ ആ സസ്യങ്ങളും വംശനാശം സംഭവിക്കാൻ സാദ്ധ്യത ഉള്ളവയാണ്. </p> <div style="text-align:center"><figure class="image" style="display:inline-block"><img alt="undefined" height="208" src="https://upload.wikimedia.org/wikipedia/commons/9/97/Acerodon_jubatus_by_Gregg_Yan.jpg" width="138" /><figcaption>പറക്കും കുറുക്കൻ വവ്വാൽ | By Gregg Yan - Low resolution derivative work from original photograph personally provided by photographer., CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=19210444</figcaption></figure></div><p>ഒരു മണിക്കൂർ കൊണ്ട് 1200 കൊതുകുകളെ വരെ കുഞ്ഞ് നരിച്ചീറുകൾ പറന്ന് തിന്നും. വവ്വാലുകൾ കൂട്ടമായി ജീവിക്കുന്ന ഇടങ്ങളിലെ തറയിൽ വീണുകിടക്കുന്ന കാഷ്ടം മികച്ച വളമായി ഉപയോഗിക്കാറുണ്ട്. ഒരുകാലത്ത് വെടിമരുന്ന് നിർമ്മിക്കാൻ വവ്വാൽ കാഷ്ടം ഉപയോഗിച്ചിരുന്നു. </p> <p>പക്ഷികൾക്ക് തൂവലുകളും, ഭാരക്കുറവും, എയറൊ ഡൈനമിക്ക് ശരീര ആകൃതിയും ഒക്കെ ഉള്ളതിനാൽ പറക്കലിന് വലിയ അധ്വാനവും ഊർജ്ജവും ആവശ്യമില്ല. എന്നാൽ വാവലുകൾ ചിറകായി വിരലുകൾക്ക് ഇടയിലെ സ്തരം ഉപയോഗിച്ച്പറക്കുന്നതിനാൽ മസിലുകൾക്ക് വലിയ ഊർജ്ജം ആവശ്യമാണ്. പറക്കുന്ന സമയമത്രയും വളരെ കൂടിയ അളവിൽ ഓക്സിജൻ രക്തത്തിൽ തുടർച്ചയായി കിട്ടികൊണ്ടിരുന്നാലേ ഉപാപചയം നടന്ന് ആവശ്യമായ ഊർജ്ജം മസിലുകളിൽ കിട്ടുകയുള്ളു. അതിനുവേണ്ടി, ഹൃദയം പടപടാന്ന് മിടിച്ച് രക്തം പമ്പുചെയ്തുകൊണ്ടിരിക്കണം. നമ്മുടെ ഹൃദയം മിനിറ്റിൽ എൺപതു പ്രാവശ്യം ഒക്കെ മാത്രം മിടിക്കുമ്പോൾ ചിലയിനം കുഞ്ഞൻ വാവലുകളുടെ ഹൃദയ മിടിപ്പ് ഒരു മിനിറ്റിൽ ആയിരം തവണയൊക്കെ ആണ്. കൂടാതെ ശരീരത്തിന്റെ ആകെ വിസ്തീർണ്ണത്തിന്റെ എൺപത്തഞ്ച് ശതമാനം ചിറകുകളുടെ വിസ്തീർണ്ണമാണ്. അതിലൂടെ ശരീരത്തിലെ വാതകങ്ങളേ ഡിഫ്യൂഷൻ വഴി കൈമാറ്റം ചെയ്യാനും ഇവർക്ക് കഴിയും. ഇത്രയധികം ഊർജ്ജം വേണ്ടി വരുന്നതിനാൽ പഴം തീനി വവ്വാലുകൾ അവയുടെ ശരീര ഭാരത്തിന്റെ ഇരട്ടി ഭക്ഷണം കഴിക്കും. ഷഡ്പദഭോജികൾ നൂറ്റിയിരുപത് ശതമാനവും. </p> <p>എല്ലാ വവ്വാലുകൾക്കും കാഴ്ചശക്തി വളരെ കുറവാണെന്നും അവയെല്ലാം ശബ്ദപ്രതിധ്വനി മാത്രം ഉപയോഗിച്ചാണ് സഞ്ചരിക്കുന്നതെന്നും പലർക്കും ഒരു തെറ്റിദ്ധാരണ ഉണ്ട്. പഴം കഴിച്ച് ജീവിക്കുന്ന മെഗ ബാറ്റുകളിൽ ഒരു സ്പീഷിസ് ഒഴിച്ച് ബാക്കിയെല്ലാത്തിനും നല്ല കാഴ്ചശക്തിയുണ്ട്. കണ്ണും മണമറിയാനുള്ള കഴിവും ഒക്കെ ഉപയോഗിച്ചാണ് അവ ഭക്ഷണം കണ്ടെത്തുന്നത്. എന്നാൽ പ്രാണി പിടിയന്മാരായ കുഞ്ഞൻ ഇനങ്ങൾ കാഴ്ച ശക്തി കുറഞ്ഞവരാണ്. ശബ്ദ പ്രതിധ്വനി തന്ത്രം ഉപയോഗിച്ചാണിവർ ഇരതേടുന്നതും സഞ്ചാരവഴിയിലെ തടസങ്ങൾ അറിഞ്ഞ് ഒഴിഞ്ഞ്മാറി പറക്കുന്നതും. സഞ്ചാര പാതകളിലെ തടസങ്ങൾ ഉയർന്ന ആവൃതിയിലുള്ള ശബ്ദങ്ങൾ ഉണ്ടാക്കി അവയുടെ പ്രതിധ്വനികൾ വിശകലനം ചെയ്ത് നിമിഷാർദ്ധം കൊണ്ട് തിരിച്ചറിയാൻ ഇവർക്ക് കഴിയും. പാറിക്കളിക്കുന്ന കുഞ്ഞ് പ്രാണികളെയും ജീവികളേയും കൃത്യമായി കണ്ടെത്തി തിന്നാൻ ഇരുളിലും പ്രാണിപ്പിടിയൻ വാവലുകൾക്ക് ഈ സൂത്രവിദ്യകൊണ്ട് കഴിയും. രാത്രിയിലെ വേഗ സഞ്ചാരത്തിനിടയിൽ മുന്നിലെ തടസങ്ങൾ തിരിച്ചറിഞ്ഞ് പരിക്ക് പറ്റാതെ പറക്കാൻ സഹായിക്കുന്നതും ഇക്കോ ലോക്കേഷൻ പരിപാടികൊണ്ടാണ്. മഴയത്ത് പറന്ന് ഇരപിടിക്കാൻ ഇവർക്ക് വിഷമമാണ്. മഴത്തുള്ളികളിൽ തട്ടി ശബ്ദപ്രതിധ്വനി വിവരങ്ങൾ ആകെ കുഴഞ്ഞുപോകും.</p> <p>വിശ്രമ സമയം നിലത്ത് നിൽക്കാം എന്നു വിചാരിച്ചാൽ പറ്റുകയില്ല. ഇവയുടെ പിങ്കാലുകൾ പരിണാമപരമായി നടക്കാനുള്ള ആവശ്യത്തിനായി പരിണമിച്ചവ അല്ലാത്തതിനാൽ ശോഷിച്ചതും ശരീരത്തെ താങ്ങാൻ മാത്രം കരുത്ത് ഇല്ലാത്തതും ആണ്. അതിനാലാണ് പറക്കാത്ത സമയമത്രയും ശീർഷാസനത്തിൽ തന്നെ തുടരേണ്ടി വരുന്നത്. തൂങ്ങിയുള്ള കിടപ്പ് അത്ര സുഖമുള്ള കാര്യമൊന്നുമല്ല. പറക്കാൻ കഴിയും എന്നൊക്കെ പറയാമെങ്കിലും പക്ഷികളെപ്പോലെ നിന്ന നിൽപ്പിൽ ചിറകുകൾ വീശി ശരീരത്തെ ഉയർത്താൻ ഇവർക്ക് വലിയ വിഷമം ആണ്. ഹെലിക്കോപ്റ്റർ പൊങ്ങും പോലെ നിലത്ത് നിന്ന് കുത്തനെ ഉയരാനും കഴിയില്ല. ഓടി വേഗതകൂട്ടി അതിന്റെ സഹായത്തോടെ ടേക്കോഫ് ചെയ്യാൻ പറ്റുന്ന കരുത്തുള്ള കാലുകളും ഇല്ല. സൈക്കിൾ ബാലൻസ് ആവാത്തവർ കുന്നിറക്കത്തിൽ കൊണ്ട് വെച്ച് കയറുന്ന സൂത്രം പോലൊരു സൂത്രമാണിവർ പറക്കൽ തുടക്കത്തിന് ഉപയോഗിക്കുന്നത്. ഉയരത്തിലെ തൂങ്ങിക്കിടപ്പിൽ കാൽ കൊളുത്ത് വിടുവിച്ച് താഴോട്ടുള്ള വീഴ്ചയ്ക്കിടയിലാണ് ടേക്കോഫിനുള്ള വേഗത ഇവർ ആർജ്ജിക്കുന്നത്. നിലത്ത് വീണുപോയ വാവലിന് പറക്കണമെങ്കിൽ ഇത്തിരി ഉയരത്തിലേക്ക് പിടിച്ച് കയറണം. അല്ലെങ്കിൽ പിടച്ച് പൊങ്ങണം. പക്ഷെ, കൈകൾ സ്വതന്ത്രമായുള്ള തൂങ്ങിക്കിടപ്പിനിടയിൽ ശത്രുആക്രമണം ഉണ്ടെന്ന സൂചനകിട്ടിയ നിമിഷം തന്നെ പറന്നു രക്ഷപ്പെടാൻ ഈ കിടപ്പ് സഹായിക്കും. </p> <p>തലതിരിഞ്ഞുള്ള ദീർഘനേര കിടപ്പിൽ തലയിലേക്ക് കൂടുതൽ രക്തമൊഴുകി തകരാറുവരാതിരിക്കാനുള്ള അനുകൂലനങ്ങൾ ഇവയ്ക്ക് ഉണ്ട്. പഴംതീനി വവ്വാലുകളായ മെഗാ ബാറ്റുകൾ തല മുന്നോട്ട് വളച്ച് ഉയർത്തി വയറിനോട് ചേർത്ത് പിടിച്ചാണ് തൂങ്ങിക്കിടക്കുക. എന്നാൽ കുഞ്ഞന്മാരായ ഇരപിടിയൻ മൈക്രോ ബാറ്റുകൾ തല പിറകിലേക്ക് മടക്കി ഉയർത്തിയാണ് തൂങ്ങി കിടക്കുക. ഇത്തരത്തിൽ തല മുന്നോട്ടും പിറകിലോട്ടും കൂടിയ അളവിൽ മടക്കിപിടിച്ച് ഹൃദയലവലിലേക്ക് ഉയർത്തി പിടിക്കുന്നതിനാൽ രക്തം തലയിൽ നിറഞ്ഞുള്ള പ്രശ്നം ഒന്നും ഇവർക്കില്ല. ഈ തൂങ്ങിക്കിടപ്പിൽ ഇവ വിസർജ്ജിക്കുമ്പോൾ ശരീരത്തിലാകാത്ത വിധം ഒരു നിമിഷം ശീർഷാസനം നിർത്തി കാൽ കൊളുത്തിന് പകരം കൈ കൊണ്ട് കൊളുത്തി ഗുദ ദ്വാരം താഴോട്ട് വരും വിധം ഞാഴ്ന്ന് കിടക്കും - കാര്യം കഴിഞ്ഞാൽ വീണ്ടും പഴയ ശീർഷാസനം തുടരും . മൂത്രമൊഴിക്കുന്നതും ഇതുപോലെ തന്നെ. പ്രസവിക്കുമ്പോഴും തലകുത്തിക്കിടപ്പ് പരിഷ്കരിക്കും. ശരീരത്തിൽ ഗർഭാശയ ദ്രവങ്ങളും രക്തവും ആകാതെ നോക്കാനും കുഞ്ഞുങ്ങൾ താഴെ വീഴാതെ കാക്കാനും ഇവർക്ക് അറിയാം. ഏതു സമയത്ത് ഇണ ചേർന്നാലും പ്രസവം കുഞ്ഞുങ്ങൾക്ക് നന്നായി ഭക്ഷണം കിട്ടുന്ന കാലത്ത് തന്നെ ആക്കാൻ പെൺ വവ്വാലിന് സാധിക്കും. ബീജം ഉള്ളിൽ സൂക്ഷിച്ച് വെച്ച് അണ്ഡവുമായി ചേരുന്നത് തടഞ്ഞോ, ബീജ സങ്കലനം കഴിഞ്ഞാലും അണ്ഡ നാളികളിൽ തന്നെ കഴിഞ്ഞോ, അണ്ഡത്തിന്റെ വളർച്ച നിയന്ത്രിച്ചോ ഒക്കെ പ്രസവം ഇഷ്ടമുള്ള കാലത്തേക്ക് പ്ലാൻ ചെയ്യാൻ ഇവർക്ക് കഴിയും. ഒരു വർഷം ഒരു കുഞ്ഞു മാത്രമേ ഉണ്ടാകുകയുള്ളു. അവയെ ഇരപിടിയന്മാരിൽ നിന്നും രക്ഷിക്കുക എന്നതും വലിയ പ്രയാസമുള്ള കാര്യമാണ്. ലക്ഷക്കണക്കിന് വവ്വാൽ കൂട്ടങ്ങൾക്കിടയിൽ നിന്ന് തന്റെ കുഞ്ഞിനെ അമ്മ വവ്വാൽ പ്രത്യേക ശബദവും മണവും ഉപയോഗിച്ചാണ് ഇരുളിൽ തിരിച്ചറിഞ്ഞ് മുലയൂട്ടുക.</p> <p>മൈക്രോ ബാറ്റുകൾ സഞ്ചാരത്തിന് ഭൂമിയുടെ കാന്തിക മണ്ഡലത്തെ അടിസ്ഥാനമാക്കിയുള്ള മാഗ്നെറ്റോ റിസപ്ഷൻ സംവിധാനം ഉപയോഗിക്കുന്നുണ്ട്. വളരെ വിസ്താരമുള്ള ചിറകുകൾ വലിയ താപനഷ്ടം ഉണ്ടാക്കുന്നതിനാൽ കഴിയുന്നതും തണുപ്പിൽ ചുരുണ്ട് ഒരു ഉണ്ടപോലെ മൊത്തം പൊതിഞ്ഞ് കഴിയാൻ ഇവർ ശ്രമിക്കും. കൂടാതെ ഉഷ്ണകലത്ത് പകൽ ചിറകുകൾ ഇടയ്ക്ക് വിശറിപോലെ അനക്കിയും ഉമിനീർ പുരട്ടിയും ശരീരം തണുപ്പിക്കാൻ ശ്രമിക്കും. ഭക്ഷണ ക്ഷാമം ഉള്ളപ്പോഴും തണുപ്പ് കാലത്തും ശരീര ഉപാപചയപ്രവർത്തനങ്ങൾ കുറച്ചും , ശരീര ഊഷ്മാവ് സ്വയം താഴ്ത്തിയും ടോർപോർ എന്ന ഒരു തരം ഹൈബെർനേഷണിൽ(സുഷുപ്തി) കഴിയാൻ ഇവർക്ക് പറ്റും. </p> <p>ഫ്രൂട്ട് ബാറ്റുകൾ 20- 30 വർഷം വരെ ജീവിക്കും - 42 വർഷമാണ് കാപ്റ്റിവിറ്റിയിൽ നിരീക്ഷിച്ച ഏറ്റവും കൂടിയ ആയുസ് . നരിച്ചീറുകൾ - 3 - 7 വർഷം ആയുസ്സുള്ളവരാണ്. </p> <div style="text-align:center"><figure class="image" style="display:inline-block"><img alt="bat" src="" /><figcaption>വവ്വാലുകളുടെ ആവാസയിടം</figcaption></figure></div><p><strong>ആരാണ് നിപ വൈറസിന്റെ വാഹകർ</strong></p> <p>റ്റെറോപസ് വിഭാഗത്തിലെ വവ്വാലുകൾ ആണ് നിപ്പ വൈറസിന്റെ സ്വാഭാവിക പ്രകൃത്യാ ഉള്ള - സംഭരണികളും വാഹകരും ആയി പ്രവർത്തിക്കുന്നത്. പഴം , പൂവ്, പൂമ്പൊടി ഒക്കെ തിന്നു ജീവിക്കുന്ന ഇവരെ പൊതുവെ ഫ്രൂട്ട് ബാറ്റുകൾ എന്നാണ് വിളിക്കുക. മലേഷ്യയിലാണ് ലോകത്താദ്യമായി 1988 ൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറേ ദശകങ്ങളായി , ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും മൂലം പല പ്രദേശങ്ങളിലും വലിയ തോതിലുള്ള വെള്ളപ്പൊക്കവും കൊടുങ്കാറ്റും കാട്ടുതീയും വരൾച്ചയും ഒക്കെ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കയാണല്ലോ . എൽ നിനോ പ്രതിഭാസത്തേ തുടർന്ന് മലേഷ്യയിൽ കാടുകൾ കരിഞ്ഞുണങ്ങിയതും വനനാശീകരണവും മൂലം നൂറ്റാണ്ടുകളായി അവിടെ സഹവസിച്ചിരുന്ന വവ്വാലുകളുടെ റൂസ്റ്റിങ് സ്ഥലങ്ങൾനഷ്ടമായി. അവയ്ക്ക് പഴങ്ങളും കായ്കനികളും കിട്ടാതായി. അവ ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും തീറ്റയും വിശ്രമവും തേടി ചേക്കേറി. മലേഷ്യയിൽ പന്നിഫാമുകളുടെ ഉയർച്ചക്കാലമായിരുന്നു അത്. ഫാമുകളോടനുബന്ധിച്ച് ധാരാളം ഫലവൃക്ഷങ്ങളും നട്ടുവളർത്തീട്ടുണ്ടായിരുന്നു. വവ്വാലുകൾ അവിടങ്ങളിൽ ചേക്കേറി. കുറച്ച് കാലത്തിനു ശേഷം പന്നികളിൽ വ്യാപകമായ പനിയും ശ്വാസ തടസവും പിടിപെടാൻ തുടങ്ങി. അവിടത്തെ ജോലിക്കാരിലും പിന്നീട് ആ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. ജാപ്പനീസ് എൻസാഫലൈറ്റിസ് ലക്ഷണങ്ങളോട് സാമ്യമുള്ള ലക്ഷണങ്ങൾ ആണ് രോഗികളിൽ കണ്ടത്. വളർത്ത് പന്നികളിൽ നിന്നാണ് ഈ രോഗം മനുഷ്യരിലേക്ക് പടർന്നത് എന്ന് തിരിച്ചറിഞ്ഞതോടെ രാജ്യത്തെങ്ങുമായി പത്തുലക്ഷത്തിലധികം പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കി കുഴിച്ച് മൂടി .</p> <p>ആദ്യം കൊതുകുകളാണ് പന്നികളിൽ രോഗം എത്തിച്ചത് എന്നു കരുതി അവയെ നിയന്ത്രിക്കാനുള്ള പരിപാടികൾ ആണ് വ്യാപകമായി ചെയ്തത്. പിന്നീടാണ് വവ്വാലുകൾ കടിച്ചിട്ട പഴങ്ങൾ പന്നികൾ തിന്നാണ് നിപ്പ വൈറസ് ഇവരിൽ എത്തിയതെന്ന് മനസിലായത്. വവ്വാലിന്റെ കാഷ്ഠം, മൂത്രം, ഉമിനീര്, ശുക്ലം എന്നീ സ്രവങ്ങളിലൂടെയാണ് വൈറസ് പുറത്തേക്ക് എത്തുന്നത്. ബംഗ്ലാദേശിൽ 2001 ൽ സമാന ലക്ഷണങ്ങളോടെ പനി ഉണ്ടായി. ഇന്ത്യയിലെ പശ്ചിമബംഗാളിൽ സിലിഗുരിയിൽ നിപ്പ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടു. വവ്വാലുകൾ ഭക്ഷിച്ച് ഉപേക്ഷിക്കുന്ന പഴങ്ങളും അവയുടെ സ്രവങ്ങൾ പുരണ്ട ഈന്തപ്പഴച്ചാറും പനംകള്ളും കഴിച്ച ആളുകളിലാണ് വൈറസ് എത്തിയത്. മലേഷ്യയിൽ മാത്രമാണ് പന്നികളിൽ നിന്നും മനുഷ്യരിലേക്ക് രോഗം പകർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രോഗിയുടെ സ്രവങ്ങളിലൂടെയാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. എല്ലാ വാവലുകളിലും ഇത്തരം വൈറസുകൾ ഉണ്ടാകണമെന്നില്ല. ഉണ്ടായാൽ തന്നെ അതിന്റെ സ്രവത്തിലുള്ള വൈറസിന്റെ എണ്ണം അഥവ വൈറൽ ലോഡ് ഒരോരുത്തരുടേയും പ്രതിരോധ ശേഷി എന്നിവയൊക്കെ ആശ്രയിച്ചാണ് രോഗാവസ്ഥയിലേക്ക് എത്തുന്നത്. വവ്വാൽ കടിച്ച പഴം തിന്ന എല്ലാവർക്കും നിപ്പ വരണമെന്നില്ല.</p> <p><strong>വവ്വാലുകളുടെ ശരീരത്തിൽ വൈറസ് പെരുകി അവയെ അപായപ്പെടുത്താത്തത് എന്തുകൊണ്ട്</strong> </p> <p>കാലിഫോർണിയ സർവ്വകലാശാലയിലെ ക്യാര ഇ. ബ്രൂക്കിന്റെ (Cara Brook) നേതൃത്വത്തിൽ ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ശാസ്ത്രജ്ഞർ പങ്കെടുത്ത വിപുലമായ ഇത്തരം ഒരു പഠനം ഇ ലൈഫ് എന്ന സയൻസ് ജേർണലിൽ പ്രസിദ്ധീകരിച്ചിരുന്നു. മൂന്ന് ജീവികളിൽ നിന്നുള്ള കോശങ്ങളെ പഠനത്തിനായി ഗവേഷകർ ഉപയോഗിച്ചു. മാർബർഗ് വൈറസ്സുകളുടെ വാഹകരായ ഈജിപ്ത് പഴംതീനി വവ്വാൽ (Egyptian Fruit Bat), ഹെൻഡ്ര വൈറസ്സുകളുടെ വാഹകരായ ആസ്ട്രേലിയൻ ഫ്ളൈയിങ് ഫോക്സ് (Australian Flying Fox) എന്നിവയെ കൂടാതെ വവ്വാലിതര സസ്തനികളിൽ വൈറസിന്റെ പ്രവർത്തനം എത്തരത്തിലാവും എന്നറിയാൻ ആഫ്രിക്കൻ ഗ്രീൻ കുരങ്ങുകളുടേയും കോശങ്ങൾ ആണ് ഇതിനായി ഉപയോഗിച്ചത്. ഏത് വൈറസുകൾ കുരങ്ങിന്റെ സെല്ലിൽ കുത്തിവച്ചാലും ഒരു നിശ്ചിത സമയത്തിനുള്ളിൽ അവ ക്രമാതീതമായി പെരുകുകയും ആ സെല്ലിനെ നശിപ്പിക്കുകയും ചെയ്യുന്നതായി ഗവേഷക സംഘം കണ്ടു. . എന്നാൽ വവ്വാലുകളുടെ സെല്ലുകളിൽ വൈറസുകൾ പെറ്റുപെരുകുന്നുണ്ടെങ്കിലും അവ ആ സെല്ലുകളെ നശിപ്പിക്കുന്നില്ല എന്ന കാര്യം അവർ ശ്രദ്ധിച്ചു. വൈറസ്സുകളുടെ ആക്രമണം നേരിടുമ്പോൾ അവയെ നേരിടാൻ കോശങ്ങൾ സൈറ്റോകൈനുകൾ (Cytokines) എന്ന പ്രത്യേകതരം മാംസ്യം ഉത്പാദിപ്പിക്കും. . സൈറ്റോകൈനുകളിലെ ഒരു ഉപവിഭാഗമാണ് ഇന്റർഫെറോണുകൾ (Interferons- IFN). ഒരു സെല്ലിൽ ഇന്റർഫെറോൺ ഉത്പാദനം ഉണ്ടായാല് അത് സമീപ സെല്ലുകളിലെ കട ജീനുകളെ (Inteferon Stimulating Genes- ISG) ഉത്തേജിപ്പിക്കുകയും ഇതു മൂലമുള്ള ഇന്റർഫറോൺ ഉൽപ്പാദനം വഴി വൈറസ്സ് ബാധ അടുത്ത സെല്ലുകളിലേക്ക് പകരുന്നത് തടയുകയും ചെയ്യും. സാധാരണയായി ഏതെങ്കിലും വൈറസുകൾ ശരീരത്തിൽ പ്രവേശിക്കുമ്പോൾ മാത്രമാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്. എന്നാൽ വവ്വാലുകളിൽ വൈറസ്സുകളുടെ അഭാവത്തിലും ഈ പ്രവർത്തനം തുടർച്ചയായി നടക്കുന്നതായി കണ്ടെത്തി. </p> <div style="text-align:center"><figure class="image" style="display:inline-block"><img alt="undefined" height="210" src="https://upload.wikimedia.org/wikipedia/commons/thumb/8/86/Grey_headed_flying_fox_-_Mating_behaviour_-_AndrewMercer_-_DSC11277_-_crop.jpg/800px-Grey_headed_flying_fox_-_Mating_behaviour_-_AndrewMercer_-_DSC11277_-_crop.jpg" width="179" /><figcaption>ആസ്ട്രേലിയൻ ഫ്ളൈയിങ് ഫോക്സ്| https://commons.wikimedia.org/wiki/File:Grey_headed_flying_fox_-_Mating_behaviour_-_AndrewMercer_-_DSC11277</figcaption></figure></div><p>വവ്വാലുകളിൽ തുടർച്ചയായി ഇന്റർഫെറോൺ ആൽഫ (Interferon- a) ഉത്പാദിപ്പിക്കപ്പെടുകയും ഇവ സെല്ലുകളിൽ പ്രവേശിക്കുന്ന വൈറസ്സുകളെ എതിരിടുകയും ചെയ്യുന്നു. ഇന്റർഫെറോൺ ആൽഫ പക്ഷെ വൈറസുകളെ പൂർണ്ണമായും നശിപ്പിക്കുന്നില്ല. അവയെ മിതമായ തോതിൽ പെറ്റുപെരുകാൻ അനുവദിക്കുകയും എന്നാൽ രോഗം ഉണ്ടാക്കി സെല്ലിനെ നശിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യും. വേറൊരു സാഹചര്യത്തിൽ എത്തിയാൽ ആ വൈറസുകൾ അതിവേഗത്തിൽ പെരുകുവാൻ കഴിവുള്ളവയായിത്തീരുകയും മറ്റ് സസ്തനികളിൽ എത്തിപ്പെട്ടാൽ കൂടുതൽ കൂടുതൽ രോഗ ശേഷിയുള്ളവരായി മാറുകയും ചെയ്യുന്നു. അതിനാൽ വവ്വാലിന്റെ ശരീരത്തിൽ നിന്ന് മറ്റൊരു സസ്തനിയുടെ ശരീരത്തിൽ പ്രവേശിക്കുന്ന സമയം തന്നെ ആ ജീവിയിൽ പെറ്റ് പെരുകാനും രോഗങ്ങൾ ആയി മാറാനും കാരണമാകാം. . ഇതുതന്നെയാണ് നിപയുടെയും എബോളയുടെയും കോറോണയുടെയും കാര്യത്തിൽ സംഭവിച്ചതും. </p> <div style="text-align:center"><figure class="image" style="display:inline-block"><img alt="undefined" height="333" src="https://upload.wikimedia.org/wikipedia/commons/4/4c/Skraidantis_egipto_%C5%A1uo_%28cropped%29.jpg" width="208" /><figcaption>ഈജിപ്ത് പഴംതീനി വവ്വാൽ/ https://commons.wikimedia.org/wiki/File:Skraidantis_egipto_%C5%A1uo_(cropped).jpg#/media/File:Skraidantis_egipto_&scaron;uo_(cropped).jpg</figcaption></figure></div><p>വവ്വാലുകളുടെ ശരീര കോശങ്ങൾ മാത്രം വൈറസുകളോട് ഇത്തരത്തിൽ സവിശേഷ സ്വഭാവം എന്തുകൊണ്ടാണ് പ്രകടിപ്പിക്കുന്നത് എന്നതും പഠന വിധേയമാക്കീട്ടുണ്ട്. പക്ഷിചിറകുകൾ ഇല്ലാതെ പറക്കാനായി കൂടുതൽ ഊർജ്ജം ഇവർക്ക് വേണ്ടിവരുന്നതിനാൽ ഉയർന്ന ഉപാപചയ നിരക്കും മിനുട്ടിൽ ആയിരത്തിനടുത്ത് ഹൃദയമിടിപ്പും ഉണ്ട് എന്നു പറഞ്ഞല്ലോ. ഉയർന്ന മെറ്റാബോളിക് റേറ്റ് കുറേ സ്വതന്ത്ര റാഡിക്കലുകളെ (Free radicals) ഉണ്ടാക്കും. സ്വതന്ത്ര റാഡിക്കലുകൾ സെല്ലുകളുടെ സ്തരത്തെപോലും (Cell membrane) നശിപ്പിക്കാൻ പര്യാപ്തമാണ്. ഇത്തരത്തിൽ കോശസ്തരങ്ങൾ നശിക്കാതിരിക്കാനായി പരിണാമ പരമായി ആർജ്ജ്ജിച്ച സവിശേഷ കഴിവാണ് വാവ്വാലിനുള്ളിലെ വൈറസിനെയും തടയുന്നത്.. ഉയർന്ന ഉപാപചയ നിരക്കും ഹൃദയമിടിപ്പും പൊതുവിൽ ജീവികളുടെ ജീവിതകാലയളവ് (Life Span) കുറയ്ക്കുകയാണ് ചെയ്യുക. പക്ഷെ വവ്വാലുകൾ നാല്പത് വർഷം വരെ ജീവിക്കുന്നു. ഈ പ്രത്യേകതയും രോഗപ്രതിരോധ വ്യവസ്ഥയുടെ സവിശേഷതകളുമായി കൂട്ടിവായിക്കാവുന്നതാണ്.</p> <p>വാവലുകളെ ശത്രുസംഹാരം ചെയ്യലല്ല പരിഹാരം. വാവലുകളുമായി സമ്പർക്കത്തിൽ വന്നിരിക്കാൻ സാദ്ധ്യതയുള്ള പഴങ്ങളും മറ്റും കഴിക്കുന്നതും സ്പർശിക്കുന്നതും ഒഴിവാക്കാൻ ശ്രദ്ധിക്കുക. അവ കിണറുകളിലും മറ്റും വന്ന് വിശ്രമിക്കുന്നത് ഒഴിവാക്കാനായി വലകൾ ഇടുക. വവ്വാലുകളുടെ ചേക്കേറൽ ഇടങ്ങൾ അലോസരപ്പെടുത്തി അവയെ ഭയപ്പെടുത്താതിരിക്കുക. ഭക്ഷണ പദാർത്ഥങ്ങൾ മലിനമാകാതെ നോക്കുക. കൈകാലുകൾ വൃത്തിയാക്കാതെ ഒന്നും കഴിക്കാതിരിക്കുക. </p> <p><em><strong>പുനപ്രസിദ്ധീകരണം</strong></em></p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ പ്രകൃതിയെ അറിയാൻ ഗ്രീൻഫെസ്റ്റ്, കാടറിവ്; ഇവർ പരിസ്ഥിതിയുടെ യഥാർത്ഥ നൻപന്മാർ  ]]>
</title>
<link>https://www.mathrubhumi.com/environment/columns/about-friends-of-nature-a-environmental-group-green-warriros-column-1.8772771</link>
<pubDate>Sat, 29 July 2023 17:40:00</pubDate>
<modified_date>Sat, 29 July 2023 17:41:36</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.7744482:1659234593/Friends%20of%20Nature.jpg?$p=c69cb5b&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>വർഷം 2007. കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ എക്സ്റ്റെൻഷൻ നടപടികൾ നടക്കുന്ന സമയം. ചില്ലറയല്ലാത്ത പരിസ്ഥിതി പ്രശ്നങ്ങളും ഉടലെടുത്തു. മലനിരകൾ ചെത്തിയാണ് വിമാനത്താവളം പണിതതെന്നറിഞ്ഞ ആ യുവാക്കളുടെ ഉള്ളൊന്ന് പിടഞ്ഞു. തുടർന്ന് ഉണ്ടായേക്കാവുന്ന പരിസ്ഥിതി പ്രശ്നങ്ങളും മറ്റും ആ യുവാക്കൾ കണ്ടെത്തി. ഇതേ വർഷം തന്നെയാണ് 'ഫ്രണ്ട്സ് ഓഫ് നേച്വർ' എന്ന പരിസ്ഥിതി കൂട്ടായ്മ രൂപം കൊള്ളുന്നത്. ഇന്നിപ്പോൾ പരിസ്ഥിതി ആക്ടിവിസം, ഗ്രീൻ ഫെസ്റ്റുകൾ, കാടു കയറൽ ഒക്കെയായി തിരക്കിലാണ് ഈ കൂട്ടായ്മ. 2023-ൽ ഈ കൂട്ടായ്മ 16 വർഷം പൂർത്തിയാക്കി. കരിപ്പൂരിലെ സഹോദരങ്ങളായ എം.എസ്. റഫീഖ് ബാബു, മുഹമ്മദ് മുഖീം എന്നിവരിൽ നിന്നാണ് ചിന്തയുടെ തുടക്കം.</p> <p>2010 വരെ വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ഈ സംഘടന. ഹൈക്കോടതിയിലും ഗ്രീൻ ട്രിബ്യൂണലിലും പോയി അനുകൂല ഉത്തരവുകളും വിധികളും നേടിയെടുത്തു. എന്നാൽ, ഇത് മാത്രമായിരുന്നില്ല സംഘടനയുടെ ലക്ഷ്യം. പരിസ്ഥിതി സംബന്ധമായ ധാരാളം പ്രവർത്തനങ്ങൾ നടത്തുക എന്നത് കൂടിയായിരുന്നു. പുളിക്കൽ, വാഴയൂർ തുടങ്ങിയിടങ്ങളിലെ ക്വാറി പ്രശ്നങ്ങളാണ് സംഘടനയുടെ കണ്ണിൽ രണ്ടാമതായി പെട്ടത്. തുടക്കകാലത്ത് അഭിസംബോധന ചെയത് ചില പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ല. അതോടെ എട്ടോ പത്തോ പേർക്ക് ബോധമുണ്ടായത് കൊണ്ട് കാര്യമില്ലെന്ന് സംഘടനയിലെ അംഗങ്ങൾ തിരിച്ചറിഞ്ഞു. </p> <p><a href="https://mbi.page.link/mbes" target="_blank">സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group</a></p> <p>വിദ്യാർത്ഥികൾക്ക് ബോധവത്കരണം നടത്തി അവരെ ഒപ്പം കൂട്ടുകയെന്ന് പോംവഴി അങ്ങനെയാണ് സംഘടന കണ്ടെത്തുന്നത്. 2012-ൽ മികച്ച പരിസ്ഥിതി സൗഹാർദ പ്രവർത്തനം നടത്തുന്ന കുട്ടികൾക്ക് ഗ്രീൻ സ്റ്റുഡന്റ് അവാർഡും സംഘടന ഏർപ്പെടുത്തി. വനംവകുപ്പുമായി സഹകരിച്ചു കാടുകളിൽ ക്യാംപുകൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നത് പിന്നീടാണ്. 'കാടറിവ്' എന്ന് ക്യാംപുകൾക്ക് പേരും നൽകി. വിദ്യാർത്ഥികൾ ക്യാംപിനായി കാടുകളിലേക്കെത്തുമ്പോൾ ഫോണിന്റെ റേഞ്ച് പോകും. പിന്നീട് മുഴുവൻ സമയം പരിസ്ഥിതിക്ക് വേണ്ടി മാറ്റി വെക്കലാകും. </p> <figure class="image"><img alt="" src="https://www.mathrubhumi.com/image/contentid/policy:1.8772772:1690623903/Green%20quest.jpg?$p=373dd92&w=496&q=0.8" /><figcaption>സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ ​ഗ്രീൻ ക്വസ്റ്റ്</figcaption></figure><p>പൂർണമായും പ്രകൃതിക്ക് വേണ്ടി മാറ്റിവെയ്ക്കുക എന്ന തലത്തിലേക്ക് പിന്നീട് വിദ്യാർത്ഥികളെത്തും. ഡിഗ്രി ആദ്യ, രണ്ടാം വർഷം വിദ്യാർത്ഥികളാണ് ക്യാംപുകളിലെത്തിയവരിൽ ഭൂരിഭാഗവും. വിദ്യാർത്ഥികളിലൂടെ ബോധവത്കരണം നടത്തുമ്പോൾ പിന്നീട് വിദ്യാർഥികളും പരിസ്ഥിതിക്ക് വേണ്ടി ശബ്ദമുയർത്തുന്നു. ബോധവത്കരിക്കപ്പെട്ട വിദ്യാർഥികൾ മറ്റ് വിദ്യാർഥികളിലേക്ക് ഈ പരിസ്ഥിതി സന്ദേശം കൈമാറുകയും അതുവഴി പുതിയ വിദ്യാർഥികൾ എത്തുകയും ചെയ്യുന്നു. കാട്ടിൽ മാത്രം ഒതുങ്ങുന്നില്ല ഈ പരിസ്ഥിതി കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ. നാട്ടിലും ശുചീകരണ പ്രവർത്തനങ്ങൾ സംഘടനയുടെ നേതൃത്വത്തിൽ നടത്താറുണ്ട്.</p> <p>സംസ്ഥാനത്തെ എല്ലാ കോളേജുകളിലെയും വിദ്യാർഥികളെ അണിനിരത്തിയുള്ള ഗ്രീൻ ഫെസ്റ്റാണ് സംഘടനയുടെ മറ്റൊരു ഹൈലൈറ്റ്. എല്ലാ കോളേജുകളിലും ഇതോടൊപ്പം ക്യാംപസ് ഗ്രീൻ ഫെസ്റ്റ് നടത്തുന്നുണ്ട്. ഫിലിം ഫെസ്റ്റ്, പ്രദർശനങ്ങൾ, ടോക്ക്, ക്യാംപസിലെ ജൈവൈവിധ്യം കുട്ടികളെ അറിയിക്കുക, സമീപത്തെ ജൈവവൈവിധ്യ മേഖലാ സന്ദർശനം എന്നിവയൊക്കെ ഈ ഗ്രീൻ ഫെസ്റ്റിന്റെ പ്രത്യേകതയാണ്. രണ്ടോ മൂന്നോ ദിവസത്തെ ദൈർഘ്യമാകും ഇത്തരം ഗ്രീൻ ഫെസ്റ്റുകൾക്കുണ്ടാവുക. പരിസ്ഥിതി രംഗത്തെ വിദഗ്ധരെ കൊണ്ടുവന്നുള്ള ചർച്ചകളും പിന്നീട് സംഘടനയുടെ നേതൃത്വത്തിൽ നടത്തി. </p> <p>ഭാവിയിലും ക്യാംപസുകളെ കേന്ദ്രീകരിച്ചാകും പ്രവർത്തനങ്ങൾ നടത്തുകയെന്ന് സംഘടനയുമായി ബന്ധപ്പെട്ടവർ പറയുന്നു. കോളേജ് ക്യാംപസുകളിലെ ജൈവവൈവിധ്യം മെച്ചപ്പെടുത്താൻ വേണ്ടിയുള്ള പ്രവർത്തനങ്ങളും ഭാവിയിലെ ലക്ഷ്യങ്ങളിലൊന്നാണ്. കാടറിവ് ക്യാംപിൽ പങ്കെടുത്ത വിദ്യാർഥികളിൽ നല്ല മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് എം.എസ് റഫീഖ് ബാബു പറയുന്നു. കാട് നേരിട്ട് അറിയാൻ ക്യാംപ് സഹായിക്കുന്നുണ്ട്. അതിനാലാണ് പ്രകൃതിബോധം കാടറിവ് ക്യാംപിൽ പങ്കെടുത്ത വിദ്യാർഥികൾക്കുണ്ടാവുന്നത്. കോവിഡ് കാലത്ത് പ്രവർത്തനങ്ങൾ നടത്താൻ സംഘടനയ്ക്ക് സാധിച്ചിരുന്നില്ല. വീണ്ടും പ്രവർത്തനങ്ങളിൽ സജീവമാകാനൊരുങ്ങുകയാണ് സംഘടന.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ ലോകത്ത് ഏറ്റവുമധികം വനങ്ങളുള്ള രാജ്യങ്ങളിലൊന്ന്; ഇന്ത്യയിലെ വനമഹോത്സവം | Bio talks ]]>
</title>
<link>https://www.mathrubhumi.com/environment/columns/india-is-one-of-the-top-ten-countries-according-to-forest-area-bio-talks-1.8708715</link>
<pubDate>Sat, 8 July 2023 11:31:00</pubDate>
<modified_date>Sat, 8 July 2023 11:31:43</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.8708719:1688700889/Forest%20(3).jpg?$p=3ace6da&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><strong>കാ</strong>ടും മരങ്ങളും കാട്ടുമൃഗങ്ങളുമില്ലാതെ മനുഷ്യരാശിയുടെ യുഗങ്ങളിലൂടെയുള്ള അതിജീവനം സാധ്യമാകുമായിരുന്നില്ല. താങ്ങും, തണലും, ഭക്ഷണവും, ഉപജീവന വിഭവങ്ങളുമായി പുരാതന കാലം മുതൽ മനുഷ്യരാശിയെ സേവിക്കുന്ന മരങ്ങൾ ഭൂമിയിലെ ജീവൻ നിലനിർത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു. ഇന്ത്യയിലെ ജനസംഖ്യ വർദ്ധിക്കുന്നതനുസരിച്ച്, അടിസ്ഥാന സൗകര്യങ്ങളുടെയും താമസ സ്ഥലങ്ങളുടെയും ആവശ്യകതയും വർദ്ധിക്കുന്നത് രാജ്യത്തിന്റെ വനമേഖലയെ കടുത്ത സമ്മർദ്ദത്തിലാക്കുന്നു. മരങ്ങൾ വെട്ടുന്നതിനോടൊപ്പം അവ പുതുതായി നട്ട് പിടിപ്പിക്കുന്നതും ഒരു യജ്ഞമായി ജനങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്. </p> <p>എല്ലാ വർഷവും മാർച്ച് 21 ''ലോക വനദിന''മായി ആഘോഷിക്കുന്നു എന്ന കാര്യം ഓർമ്മയുണ്ടാകുമല്ലോ? വനങ്ങളുടെയും വൃക്ഷങ്ങളുടെയും പരിസ്ഥിതി പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും അവബോധം വളർത്തുന്നതിനുമായി 2012-ൽ ഐക്യരാഷ്ട്ര സഭ മാർച്ച് 21 അന്താരാഷ്ട്ര വനദിനമായി പ്രഖ്യാപിച്ചു. വൃക്ഷത്തൈ നടീൽ മഹോൽസവങ്ങൾ പോലുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് പ്രാദേശികവും, ദേശീയവും, അന്തർദേശീയവുമായ ശ്രമങ്ങൾ ഏറ്റെടുക്കാൻ രാജ്യങ്ങളെയും വ്യക്തികളെയും ഈ ദിനം പ്രേരിപ്പിക്കുന്നു. </p> <p><a href="https://mbi.page.link/mbes" target="_blank">സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group</a></p> <p>ഐക്യരാഷ്ട്ര സഭയുടെ ''ലോക വനദിന''പ്രഖ്യാപനത്തിന്നു മുമ്പേ തന്നെ വനങ്ങളുടേയും വൃക്ഷത്തൈ നടീലിന്റെയുമൊക്കെ പ്രാധാന്യം ഇന്ത്യക്കാർ തിരിച്ചറിഞ്ഞിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് തൊട്ട്മുമ്പ് ഡൽഹി ഡപ്യൂട്ടി കമ്മീഷണർ ആയിരുന്ന ഡോ. എം.എസ്.രൺധവയാണ് 1947 ജൂലൈ 20 മുതൽ 27 വരെ ആദ്യത്തെ ഇന്ത്യൻ ദേശീയ വൃക്ഷത്തൈ നടീൽ വാരം സംഘടിപ്പിച്ചത് (ഇദ്ദേഹം പിന്നീട്ട് പഞ്ചാബ് കാർഷിക സർവ്വകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ, ഇന്ത്യൻ കാർഷിക ഗവേഷണ കൌൺസിലിന്റെ വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ചു. History of Agriculture in India എന്ന നാലു വാല്യങ്ങളിലുള്ള പുസ്തകത്തിന്റെ കർത്താവുമാണ്). </p> <figure class="image"><img alt="" src="https://www.mathrubhumi.com/image/contentid/policy:1.8708725:1688701882/Dr%20MS%20Randhawa.jpg?$p=608712d&w=496&q=0.8" /><figcaption>ഡോ. എം.എസ്.രൺധവ | Photo: twitter.com/Shehzad_Ind</figcaption></figure><p>വിവിധ രാജ്യങ്ങൾ പ്രാദേശികമായി സംഘടിപ്പിക്കുന്ന മരങ്ങളുടെ ഉത്സവമായിരിക്കാം ഡോ. രൺധവയ്ക്കു ഇതിന് പ്രചോദനം നല്കിയത്. 1947 ജൂലൈ 20-ന് അന്നത്തെ ഡൽഹി പോലീസ് കമ്മീഷണർ ഖുർഷിദ് അഹമ്മദ് ഖാൻ ബൊഹിനിയ തൈകൾ നട്ടുകൊണ്ട് വന മഹോത്സവത്തിന്റെ ആദ്യ പരിപാടി ഉദ്ഘാടനം ചെയ്തു. ഇതേപോലെ അടുത്ത ഏതാനും വർഷങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പാരമ്പര്യം തുടർന്നു. 1950-ൽ ഭക്ഷ്യ-കാർഷിക മന്ത്രി ഡോ. കെ. എം. മുൻഷി ഇത് ഒരു ദേശീയ പരിപാടിയാക്കി മാറ്റി. വന ഉത്സവം ജൂലൈ ആദ്യവാരത്തിലേക്ക് മാറ്റുകയും ''വന മഹോത്സവം'' (ഹിന്ദിയിൽ 'വൻ മഹോത്സവ്')എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു.</p> <p>വനഉത്സവം ആഘോഷിക്കാൻ ജൂലൈ ആദ്യവാരം തിരഞ്ഞെടുത്തത് നന്നായി ആലോചിച്ചെടുത്ത തീരുമാനമായിരുന്നു. മൺസൂൺ തുടങ്ങുന്നതിനോട് അനുബന്ധിച്ച് ജൂലൈ ആദ്യവാരമാണ് ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും മരങ്ങൾ നട്ടുപിടിപ്പിക്കാൻ ഏറ്റവും പറ്റിയ സമയം. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മഴക്കാലത്തിന്റെ ആരംഭം അടയാളപ്പെടുത്തുന്നത് ജൂലൈ 1 ന് ആണ് (കേരളത്തിലിത് ജൂൺ ആദ്യമാണെന്നത് മറക്കുന്നില്ല). ഈ കാലയളവിൽ നട്ടുപിടിപ്പിക്കുന്ന മിക്ക വൃക്ഷതൈകളും ആണ്ടിലെ മറ്റ് സമയങ്ങളിൽ നട്ടുപിടിപ്പിക്കുന്നതിനേക്കാൾ പിടിച്ചുകിട്ടാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല, വടക്കേ ഇന്ത്യയിൽ lഖരീഫ് കൃഷിക്കാലം തുടങ്ങുന്നതും ജൂലൈ 1 ന് ആണ്. ഈ വർഷത്തെ വന മഹോത്സവം ജൂലൈ 1 ശനിയാഴ്ച തുടങ്ങി ജൂലൈ 7 വെള്ളിയാഴ്ച അവസാനിക്കുകയാണ്. </p> <p>ലോകത്തിലെ ഏറ്റവും കൂടുതൽ വനങ്ങളുള്ള പത്ത് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. എങ്കിലും, വനങ്ങളുടെയും മരങ്ങളുടെയും ആഘോഷമായി വനമഹോത്സവം നാം കൊണ്ടാടുന്നു. ആഗോളതാപനം തടയുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനുമുള്ള മികച്ച മാർഗങ്ങളിലൊന്നായി മരങ്ങൾ നട്ടുപിടിപ്പിക്കേണ്ടതും പരിപാലിക്കേണ്ടതുമാണ്. വനങ്ങൾ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നു, വെള്ളം ശുദ്ധീകരിക്കുന്നു, വായു ശുദ്ധീകരിക്കുന്നു, മണ്ണിനെ സംരക്ഷിക്കുന്നു, വന്യജീവികളെ പിന്തുണയ്ക്കുന്നു, വരൾച്ച കുറയ്ക്കുന്നു, കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിന് കാർബൺ പിടിച്ചെടുക്കുന്നു, ഭക്ഷണവും ജീവൻരക്ഷാ മരുന്നുകളും നൽകുന്നു, നമ്മുടെ ക്ഷേമം മെച്ചപ്പെടുത്തുന്നു. ഇങ്ങിനെയുള്ള സേവനങ്ങൾ മനസ്സിലാക്കുകയും ഈ അമൂല്യമായ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കേണ്ടതാണെന്നുള്ള ബോധ്യം നമുക്ക് എല്ലാവർക്കും ഉണ്ടാകുകയും വേണം. </p> <p><blockquote class="twitter-tweet"><a href="https://twitter.com/x/status/1410529767594500100"></a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p> <p>സ്കൂളുകളിലും, കോളേജുകളിലും, സർവ്വകലാശാലകളിലും, ഓഫീസുകളിലും, മറ്റു സർക്കാർ-സർക്കാരിതര സ്ഥാപനങ്ങളിലുമായി വനമഹോത്സവം സംഘടിപ്പിക്കുന്നു. സാധാരണ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചാണ് ആളുകൾ ഇത് ആഘോഷിക്കുന്നത്. ബോധവൽക്കരണ ക്യാമ്പുകൾ സജ്ജീകരിക്കാം, സൗജന്യമായി മരതൈകൾ നൽകാം, അതുപോലെയുള്ള . മറ്റു നിരവധി പരിപാടികളും പ്രവർത്തനങ്ങളും വന മഹോത്സവ വേളയിൽ സംഘടിപ്പിക്കാം. കാടും മരങ്ങളുമൊക്കെ ആഗോളതാപനം ലഘൂകരണത്തിനും, മണ്ണൊലിപ്പ് തടയുന്നതിനും, ജലസംരക്ഷണത്തിനും, ജൈവവൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിനുമൊക്കെ വഹിക്കുന്ന പങ്കിനെക്കുറിച്ച് ബോധവൽക്കരണ പരിപാടികളും സെമിനാറുകളും റാലികളും സംഘടിപ്പിക്കുന്നതും പതിവാണ്. </p> <p><em><strong>(കേരള സ്റ്റേറ്റ് ബയോഡെെവേഴ്സിറ്റി ബോർഡ് ചെയർമാനാണ് ലേഖകൻ)</strong></em></p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ പ്ലാസ്റ്റിക്കിനെ ജൈവമാലിന്യമായി മാറ്റാമോ, എങ്കിലെത്ര?; ഉത്തരം തേടി മലയാളി| Green warriors ]]>
</title>
<link>https://www.mathrubhumi.com/environment/columns/about-ashik-c-kannan-a-thrissur-native-who-found-out-plastic-can-be-completely-degraded-1.8668123</link>
<pubDate>Sat, 24 June 2023 9:43:00</pubDate>
<modified_date>Sun, 2 July 2023 17:17:30</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.8668125:1687494949/Ashik%20C%20Kannan.jpg?$p=6ba114e&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><strong>പ്ലാ</strong>സ്റ്റിക് മാലിന്യത്തിൽ നിന്നൊരു മോചനമെന്ന ലക്ഷ്യത്തിന് പിന്നാലെയാണ് ലോകം മുഴുവൻ. ഇതിനായി പല കണ്ടെത്തലുകളും ഇതിനോടകം വന്നിട്ടുണ്ടെങ്കിലും പലതും പ്രായോഗികമാക്കുന്നിടത്ത് പരാജയപ്പെടുന്നതാണ് കാണാറ്. എന്നാൽ പ്രതീക്ഷക്ക് വക നൽകുന്ന തരത്തിൽ പ്ലാസ്റ്റിക് പുനചംക്രമണവുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ കണ്ടെത്തൽ നടത്തിയിരിക്കുകയാണ് തൃശ്ശൂർ സ്വദേശിയായ ആഷിക് സി.കണ്ണൻ. അലബാമയിലെ ട്രോയ് സർവകലാശാലയിലെ ബി.എസ്.സി ഫിസിക്സ് ആൻഡ് മാത്ത്മാറ്റിക്സ് വിദ്യാർഥിയാണ് ആഷിക്</p> <p>അജൈവ മാലിന്യമായി അവശേഷിക്കുന്ന 40 ശതമാനത്തോളം പ്ലാസ്റ്റിക്കിനെ റീസൈക്ലിങ് നടത്തിയാൽ പരമാവധി ജൈവതലത്തിലേക്ക് എത്തിക്കാമെന്നാണ് ആഷിക്കിന്റെ കണ്ടെത്തൽ. വേറിട്ട നേട്ടത്തിലേക്ക് എത്തിയ വഴിയെ കുറിച്ച് മാതൃഭൂമി ഡോട് കോമിനോട് പ്രതികരിക്കുകയാണ് ആഷിക്.</p> <p><strong>പ്ലാസ്റ്റിക്കിനെ ഒരു പരിധിവരെ ജൈവ മാലിന്യമാക്കാം</strong></p> <p>പ്രളയത്തിന് ശേഷം നാം അഭിമുഖീകരിച്ച പ്രധാന പ്രശ്നമായിരുന്നു കോവിഡെന്ന മഹാമാരി. എന്നാൽ കോവിഡ് കാലമാണ് ആഷിക്കിന് ഗവേഷണത്തിന് പ്രചോദനമായത്. മാസ്ക് പോലുള്ള ബയോ വേസ്റ്റുകൾ ധാരാളമുണ്ടായിരുന്ന സമയത്ത് ലാബുകളിലെ കോട്ട് പോലെയുള്ള മാലിന്യം എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് ആദ്യം ആഷിക് ചിന്തിച്ചു തുടങ്ങുന്നത്. </p> <p>"ട്രോയ് യൂണിവേഴ്സിറ്റിയിൽ സർക്കാരിൽ നിന്ന് ഒരു പദ്ധതിക്കായി ഫണ്ട് ലഭിച്ചിരുന്നു. സെന്റർ ഓഫ് മെറ്റീരിയൽസ് ആൻഡ് മാനുഫാക്ചറിംഗ് സയൻസെന്നായിരുന്നു റിസർച്ച് പ്രോഗ്രാമിന്റെ പേര്. ഡോ. അരുൺ ഘോഷായിരുന്നു അഡൈ്വസർ. ഹൈ ഡെൻസിറ്റി പോളി എഥിലീൻ (High density polyethylene) പോലുള്ളവയെ കുറിച്ചാണ് ആദ്യം പഠിച്ചു തുടങ്ങിയത്. ഇക്കൂട്ടത്തിൽ പ്ലാസ്റ്റിക് ബാഗുകളെ കുറിച്ചും പഠനങ്ങൾ നടത്തി. ഒരുപാട് പരീക്ഷണങ്ങൾക്ക് ശേഷം പിന്നീട് പ്ലാസ്റ്റിക്ക് പുനഃചക്രമണത്തിലേക്ക് പഠനം കേന്ദ്രീകരിക്കുകയായിരുന്നു", ആഷിക് പറയുന്നു.</p> <p><a href="https://mbi.page.link/mbes" target="_blank">സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group</a></p> <p><strong>ചുറ്റു</strong><strong>പ്പാടുമുള്ള പ്ലാസ്റ്റിക് മാലിന്യം</strong></p> <p>ഇന്ന് നാം അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് പ്ലാസ്റ്റിക് ബാഗുകൾ ഉണ്ടാക്കുന്ന മലിനീകരണ പ്രശ്നം. ഇത്തരം ബാഗുകളുടെ 20 മുതൽ 25 ശതമാനം വരെ മാത്രമാണ് കൃത്യമായി പുനരുപയോഗിക്കപ്പെടുന്നത്. എന്നാൽ ബാക്കി വരുന്ന 75 ശതമാനം പ്ലാസ്റ്റിക്കുകളിൽ പോളിമർ ഉൾപ്പെടുത്തി പ്രോപ്പർട്ടീസ് മെച്ചപ്പെടുത്തിയാൽ കസേര പോലെ ദീർഘ നാൾ നീണ്ടു നിൽക്കുന്ന വസ്തുക്കളുണ്ടാക്കാം എന്നതായിരുന്നു ആഷിക്കിന്റെ കണ്ടെത്തൽ. പ്ലാസ്റ്റിക് ക്യാരിബാഗുകളിൽ വിലകുറഞ്ഞും പ്രകൃതിദത്തവുമായ നൈട്രേൽ റബ്ബർ നിശ്ചിതശതമാനം സന്നിവേശിപ്പിച്ചായിരുന്നു പരീക്ഷണം. ഇതോടെ പ്ലാസ്റ്റിക്കിന്റെ ഇലാസ്തികതയും ഉറപ്പും കൂടുമെന്നും അജൈവമാലിന്യത്തിന്റെ അളവ് കുറയുമെന്നും ആഷിക് പറയുന്നു. പുതിയ കണ്ടെത്തൽ പ്ലാസ്റ്റിക്കിനെ വീണ്ടും വിനിയോ​ഗിക്കാൻ സഹായകരമാകുന്നതാണ്. അതിനാൽ പുതിയ പ്ലാസ്റ്റിക് ഉത്പാദനത്തിന് ഒരുപരിധി വരെ തടയിടാൻ സാധിക്കും. കണ്ടെത്തൽ ഉപയോ​ഗിച്ച് വിവിധങ്ങളായ പ്ലാസ്റ്റിക് ഉപകരണങ്ങളും നിർമിക്കാനും കഴിയും. </p> <p><strong>പ്ലാസ്റ്റിക്കിന് ബദലാകുന്ന കടലാസ്സും പ്രകൃതിക്ക് ബുദ്ധിമുട്ട്</strong></p> <p>നമ്മുടെ ദൈനംദിന ജീവിതത്തിൽ നിന്ന് പ്ലാസ്റ്റിക്കിനെ ഒഴിവാക്കാനാകില്ല. ഉപയോഗം കുറയ്ക്കുക എന്നതും അത്ര എളുപ്പമല്ല. പ്ലാസ്റ്റിക് മാറി പേപ്പർ ആയാലും പ്രകൃതിക്ക് ബുദ്ധിമുട്ട് തന്നെയാണ്. പുനരുപയോഗം പോലുള്ള പോംവഴികളാണ് നമുക്ക് ചെയ്യാൻ സാധിക്കുക. ഇന്ത്യയിലെ ആളോഹരി പ്ലാസ്റ്റിക് മാലിന്യം 2021-ൽ ഒരാൾക്ക് 15 കിലോഗ്രാം എന്ന തോതിൽ വർധിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകളെന്നും ആഷിക് പങ്കുവെച്ചു. <samp>വിദേശ രാജ്യങ്ങളിൽ വേണ്ട വിധത്തിൽ പ്ലാസ്റ്റിക്കുകൾ പുനരുപയോഗിക്കപ്പെടുന്നുണ്ട്. ഇവിടങ്ങളിൽ കൂടുതലും ഗ്രേഡ് കൂടിയ പ്ലാസ്റ്റിക്കുകളാണുള്ളത്. ​ഗ്രേഡ് കൂടിയ പ്ലാസ്റ്റിക് പുനരുപയോ​ഗിക്കാൻ വളരെ എളുപ്പമാണ്. നീണ്ട നാൾ നീണ്ടുനിൽക്കുവാൻ ഇത്തരം പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് സാധിക്കും. </samp></p> <figure class="image"><img alt="" src="https://www.mathrubhumi.com/image/contentid/policy:1.7939566:1685937303/Microplastic%20(1).jpg?$p=4a26086&w=496&q=0.8" /><figcaption>മെെക്രോപ്ലാസ്റ്റിക് | Photo: AP</figcaption></figure><p>ട്രോയ് സർവകലാശാലയിൽ ബിരുദം പൂർത്തിയാക്കും മുന്നേയാണ് ജോർജിയ സർവകലാശാലയിൽ സമ്പൂർണ സ്കോളർഷിപ്പോടെ പി.എച്ച്ഡിക്ക് ആഷിക് പ്രവേശനം നേടുന്നത്. അമേരിക്കൻ ജേണലായ വൈലി ഓൺലൈൻ ലൈബ്രറിയിൽ പഠനം പ്രസിദ്ധീകരിച്ചിരുന്നു. അമേരിക്കൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഫിസിക്സിന്റെ ഘടകമായ സിഗ്മ പൈ സിഗ്മ ആഷിക്കിന് ആജീവനാന്ത അംഗത്വം നൽകി ആദരിച്ചിട്ടുണ്ട്. കണ്ടെത്തലിന്റെ 70 ശതമാനം ക്രെഡിറ്റും ഡോ.അരുൺ ഘോഷിന് നൽകുകയാണ് ആഷിക്.</p> <p><strong>നേരിട്ട വെല്ലുവിളികൾ</strong></p> <p> പോളിമർ മോളിക്യൂൾ അഥവാ മാക്രോ മോളിക്യൂളുകളുടെ സ്വഭാവ സവിശേഷതകളെ കുറിച്ചുളള പഠന ശൃംഖലയാണ് പോളിമർ കെമിസ്ട്രി. ഫിസിക്സും മാത്തമാറ്റിക്സും ആയിരുന്നു ആഷിക്കിന്റെ പ്രധാന വിഷയങ്ങൾ. അതിനാൽ തന്നെ പോളിമർ കെമിസ്ട്രിയിലേക്ക് മാറിയപ്പോൾ നന്നേ ബുദ്ധിമുട്ടിയെങ്കിലും പിന്നീട് ഫിസിക്സ് പഠിച്ചത് ഗുണം ചെയ്യുകയായിരുന്നുവെന്ന് പറയുന്നു ആഷിക്</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ കഴുകന്മാരിലെ ഈജിപ്‌ഷ്യൻ സുന്ദരി | കിളിക്കൂട് ]]>
</title>
<link>https://www.mathrubhumi.com/environment/columns/all-you-need-to-know-about-egyptian-vulture-kilikkoodu-1.8617278</link>
<pubDate>Mon, 5 June 2023 15:32:39</pubDate>
<modified_date>Thu, 29 June 2023 21:47:31</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.8617297:1685960642/Egyptian-Vulture_Govind-Vijayakumar.jpg?$p=4c30eef&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><strong>ക</strong>ഴുകനെന്ന പേര് കേട്ടാൽത്തന്നെ അറുപ്പും പേടിയും തോന്നിക്കുന്ന ഒരു പരുന്തിൻ രൂപമാണ് മനസ്സിൽ, നമ്മുടെ നാട്ടിൽ കാണുന്ന ഒട്ടുമിക്ക കഴുകന്മാരും കാഴ്ചയിൽ അത് ശരിവെയ്ക്കുന്നവയുമാണ്. കഷണ്ടിത്തലയും ചൊറിപിടിച്ചതുപോലുള്ള മുഖവുമാണ് മിക്ക കഴുകന്മാർക്കും. എന്നാൽ ഇക്കൂട്ടത്തിലെ സുന്ദരിയാണ് തോട്ടിക്കഴുകൻ. പക്ഷേ, കേരളത്തിൽ അപൂർവമായ ഇവയെ കാണാറുള്ളൂ. മഞ്ഞൾ പുരട്ടിയതുപോലുള്ള മുഖവും അറ്റം താഴേക്കു വളഞ്ഞ കൊക്കും&sbquo; ദേഹത്തെ മങ്ങിയ വെള്ളനിറവും മാത്രംമതി കഴുകന്മാരിലെ സുന്ദരിയായി ഇവയെ തിരഞ്ഞെടുക്കാൻ. ഇതു തന്നെയാണ് പൂർണവളർച്ചയെത്തിയ തോട്ടിക്കഴുകനെ തിരിച്ചറിയാനുള്ള അടയാളങ്ങളും. പറക്കുമ്പോൾ ചിറകിന്റെ അറ്റത്തെ തൂവലുകൾക്കുള്ള കറുപ്പുനിറം വ്യക്തമായി കാണാം. വാലറ്റം കൂർത്തതും ത്രികോണാകൃതി തോന്നിക്കുന്നതുമാണ്. പൂർണ വളർച്ചയെത്താത്ത തോട്ടിക്കഴുകന് നമ്മുടെ നാട്ടിൽ സർവ്വസാധാരണമായ ചക്കിപ്പരുന്തിനോട് (Black kite) സാമ്യം തോന്നാം.</p> <p style="text-align:center"><img alt="" src="https://www.mathrubhumi.com/image/contentid/policy:1.8617303:1685960663/Egyptian-Vulture_Jainy-Kuriyakose.jpg?$p=550e859&w=496&q=0.8" /></p> <p>ഇവയ്ക്ക് ചക്കിപ്പരുന്തിനെപ്പോലെ ദേഹമാസകലം ചോക്ലേറ്റ് ബ്രൗൺ നിറമുള്ള തൂവലുകളുമുണ്ട്. എന്നാൽ തോട്ടിക്കഴുകന്മാരുടെ വാലറ്റം നോക്കി എളുപ്പം തിരിച്ചറിയാം. ഇത് അറ്റം കൂർത്ത് ത്രികോണാകൃതി തോന്നിക്കുന്നതാണ്. കഴുകനാണെങ്കിലും പ്രജനനകാലത്ത് ഇവ ഏകഭാര്യാത്വം പുലർത്തുന്നവരാണെന്ന് പഠനങ്ങളുണ്ട്. തൃശ്ശൂർ കോൾപ്പാടത്തും&sbquo; എറണാകുളം കളമശ്ശേരിയിലും&sbquo; പാലക്കാട് മുണ്ടൂരുമെല്ലാം മുമ്പ് ഇവയെ കണ്ടിട്ടുണ്ട്. മുമ്പ് വയനാടൻ കാടുകളിലും തോട്ടിക്കഴുകന്മാർ സ്ഥിരവാസികളായിരുന്നു. എന്നാൽ, ഇപ്പോൾ കേരള​ത്തേക്കൾ കൂടുതൽ അയൽ സംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്നാട്ടിലുമാണ് കാണപ്പെടുന്നത്. 2008-ൽ നടത്തിയ ഒരു പക്ഷിനിരീക്ഷണ യാത്രയ്ക്കിടെ കർണാടകയിലെ ബി.ആർ. ഹിൽസിൽ നിന്നാണ് ഞാൻ ആദ്യമായി തോട്ടിക്കഴുകനെ കാണുന്നത്. </p> <p>അവിടത്തെ കുന്നിൻ മുകളിലുള്ള അമ്പലത്തിനു സമീപം വട്ടമിട്ട് പറയ്ക്കുന്ന രണ്ട് തോട്ടിക്കഴുകന്മാരെയാണ് അന്ന് കണ്ടത്. പിന്നീട് പലതവണ അവിടെപ്പോയെങ്കിലും തോട്ടിക്കഴുകന്മാരെ കാണാനായിട്ടില്ല. ലോകത്താകമാനം ​തോട്ടിക്കഴുകന്മാരുടെ കൂട്ടത്തിൽപ്പെടുന്ന മൂന്നു ഉപജാതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മുമ്പ് സർവ സാധാരണ കാണാറുള്ള പലരാജ്യങ്ങളിലും ഇപ്പോൾ തോട്ടിക്ക​ഴുകന്റെ എണ്ണത്തിൽ വൻ കുറവുണ്ടായിട്ടുണ്ട്. . സൗത്ത് ആഫ്രിക്ക&sbquo; ടുണീഷ്യ&sbquo; സെർബിയ എന്നീ രാജ്യങ്ങൾ അവയിൽ ചിലത് മാത്രം. ആഫ്രിക്കൻ രാജ്യങ്ങളിലെ തോട്ടിക്കഴുകന്മാരുടെ എണ്ണത്തിൽ 75% വരെ കുറവ് വന്നതായി പഠനങ്ങൾ വെളിവാക്കുന്നു. അതുകൊണ്ടുതന്നെ പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കാനായി രൂപം നൽകിയ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ (IUCN) ചുവപ്പുപ്പട്ടികയിൽ വംശനാശഭീഷണി നേരിടുന്ന (Endangered) പക്ഷികളുടെ കൂട്ടത്തിലാണ് ഇവയെയും ഉൾപ്പെടുത്തിയിരിക്കുന്നത്. </p> <p>വടക്കു-കിഴക്കൻ സംസ്ഥാനങ്ങളായ അസം&sbquo; മേഘാലായ&sbquo; മണിപ്പൂർ തുടങ്ങിടങ്ങളിൽ ഇവയെ സാധാരണ കാണാറില്ല. രാജസ്ഥാനിലെ ബിക്കാനീറിൽനിന്നും പകർത്തിയ തോട്ടിക്കഴുകനാണ് ചിത്രത്തിൽ. ഈജിപ്ത് രാജാവിന്റെ കോഴി എന്ന് അർഥം വരുന്ന 'Pharaoh's Chicken' എന്നും തോട്ടിക്കഴുകന് പേരുണ്ട്. പുരാതന ഈജിപ്തിൽ ഈയിനം കഴുകന്മാരെ ആരാധിച്ചിരുന്നതായും കഥകളുണ്ട്. അവിടങ്ങളിൽ സർവസാധാരണയായിരുന്നു ഈയിനം കഴുകന്മാർ. അങ്ങനെയാകാം ഇവയ്ക്ക് Egyptian Vulture എന്ന പേര് ലഭിച്ചതെന്നുമാണ് അനുമാനം. </p> <p>തമിഴ്നാട്ടിൽ തിരുക്കളികുണ്ട്രം എന്ന ക്ഷേത്രത്തിൽ ഈയിനം പരുന്തുകൾ സ്ഥിരമായി വന്നെത്താറുണ്ടെന്നും അവിടത്തെ പൂജാനിവേദ്യം കഴിച്ചിരുന്നതായും കഥകളുണ്ട്. മുൻ കാലങ്ങളിൽ തമിഴ്നാട്ടിലെ ചിലയിടങ്ങളിൽ കാക്കകളെക്കോൾ കൂടുതൽ തോട്ടിക്കഴുകന്മാരെ കാണാറുള്ളതായും പറയുന്നു.തോട്ടിക്കഴുകന്മാർ മറ്റ് പക്ഷികളുടെ മുട്ട​ ഒട്ടകപക്ഷിയുടെയും മറ്റും മുട്ട പൊട്ടിക്കാനായി ഇവ കല്ലുകൾ ഉപയോഗിക്കാറുണ്ടെന്നും പഠന റിപ്പോർട്ടുകളുണ്ട്. വരണ്ട പ്രദേശങ്ങളിലെ മനുഷ്യവാസമുള്ള സ്ഥലങ്ങളിലാണ് കൂടുതലും കണ്ടെത്താറ്. <br /> </p> <p><iframe width="560" height="330" src="https://macaulaylibrary.org/asset/427259721/embed" frameborder="0" scrolling="auto" allowfullscreen></iframe></p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ സഹാറയിലുണ്ടൊരു അത്ഭുത കണ്ണ് |Magics of Nature ]]>
</title>
<link>https://www.mathrubhumi.com/environment/columns/magics-of-nature-talks-about-eye-of-sahara-richat-structure-1.8387526</link>
<pubDate>Mon, 13 March 2023 12:29:00</pubDate>
<modified_date>Mon, 13 March 2023 12:52:18</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.8387533:1678692128/rechat%203.jpg?$p=7b71ca5&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><strong>അ</strong>റബി ഭാഷയിൽ സഹാറ എന്ന വാക്കിന് ''മരുഭൂമി'' എന്നാണ് അർഥം. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ വടക്കുഭാഗത്ത് കണ്ണെത്താദൂരത്തോളം, ഏതാണ്ട് യൂറോപ്പിനോളം തന്നെ വലിപ്പത്തിൽ വ്യാപിച്ചുകിടക്കുകയാണ് സഹാറ മരുഭൂമി. ഏതാണ്ട് 30 ലക്ഷം വർഷത്തെ പഴക്കമുണ്ട് ഈ മരുഭൂമിക്ക്. സഹാറയിൽ, വടക്കുപടിഞ്ഞാറൻ ആഫ്രക്കൻ രാജ്യമായ മോറുറ്റേനിയ (Mauritania) യിൽ, ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു ഭൗമ പ്രതിഭാസമുണ്ട്. ബഹിരാകാശത്തുനിന്ന് നോക്കിയാൽ, ആകാശം നോക്കിക്കിടക്കുന്ന പോലുള്ള ഒരു വലിയ കണ്ണ്. നീലയും പച്ചയും സ്വർണ്ണനിറവുമെല്ലാം ഇടകലർന്നു കാണുന്ന വിസ്മയക്കണ്ണ്. 'സഹാറയുടെ കണ്ണ്' എന്ന് പൊതുവെ അറിയപ്പെടുന്ന ഈ പ്രദേശത്തിന് 'ആഫ്രിക്കയുടെ കണ്ണ്', കാളക്കണ്ണ് (ബുൾസ് ഐ) തുടങ്ങിയ പേരുകളും സ്വന്തമായുണ്ട്. റിഷാറ്റ് സ്ട്രക്ചർ എന്നാണ് ശാസ്ത്ര ലോകം ഇതിനെ വിളിക്കുന്നത്. </p> <p>ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ഭൂമിയുടെ ഉപരിതലം വീക്ഷിക്കുന്നതിനായുള്ള നാസ ദൗത്യത്തിനിടയിൽ 1965- ലാണ് റിഷാറ്റ് ഘടന (Richat structure) ആദ്യമായി കണ്ടെത്തുന്നത്. മോറുറ്റേനിയയുടെ ഭൂപടം പഠിക്കുന്നതിനിടയിൽ ഫ്രഞ്ച് ജിയോഫിസിസ്റ്റായ ഡോ. ജാക്വസ് കോംബോയാണ് ഈ ഘടന ആദ്യം ശ്രദ്ധിക്കുന്നത്.</p> <figure class="image"><img alt="" src="https://www.mathrubhumi.com/image/contentid/policy:1.8387531:1678685437/LC08_L1TP_203045-46_20210425_20210501_02_T1_B432_v2_0.jpg?$p=6b5ae1e&w=496&q=0.8" /><figcaption>Photo credit: NASA</figcaption></figure><p><strong>റിഷാറ്റ് സ്ട്രക്ചർ</strong></p> <p>റിഷാറ്റ് എന്നാൽ അറബി ഭാഷയിൽ തൂവൽ എന്നാണ് അർഥം. ആകാശത്തുനിന്നുനോക്കുമ്പോൾ തൂവൽകൊണ്ടു വരയിട്ടപോലെയാണ് ഈ ഭൂപ്രകൃതി കാണപ്പെടുന്നത് എന്നതിനാലാകാം ഇത്. കണ്ണഞ്ചിപ്പിക്കുന്ന ഈ ഭൂമിശാസ്ത്ര രൂപീകരണത്തിന് ഖ്വൽബ് റിഷാറ്റ് എന്നാണ് അറബിയിൽ പേര്. ഖ്വൽബ് എന്ന അറബി പദത്തിന് ഹൃദയം എന്നാണ് അർഥം. </p> <p> ഏതാണ്ട് 60 കോടി വർഷം പഴക്കം കണക്കാക്കപ്പെടുന്ന ഈ ഘടനയ്ക്ക് 50 കിലോമീറോളം വ്യാസമുണ്ട്, സർപ്പിളാകൃതിയിലുള്ള വരകളും കാണാം. പ്രധാനമായും ക്വാർട്സൈറ്റ് കൊണ്ടുള്ള കേന്ദ്ര താഴികക്കുടത്തിനുചുറ്റും മണൽക്കല്ലിന്റെ വളയത്താൽ ചുറ്റപ്പെട്ട രീതിയിലാണ് ഇതിന്റെ രൂപഘടന. ചുറ്റുമുള്ള മണൽപ്പരപ്പിൽനിന്ന് ഏകദേശം 200 മീറ്റർ ഉയരത്തിൽ, അവസാദശിലകളുടെ പീഠഭൂമിയായി ഈ ഇരുണ്ട പ്രദേശം മാറി. ഘടനയുടെ പുറംവരമ്പിന്റെ മുകളറ്റം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 485 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. </p> <p>സഹാറ മരുഭൂമിയിലെ മണലുകൾ എപ്പോഴും മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഒന്നാണ്. മരുഭൂമിയിലുടനീളം സ്ഥിരമായുണ്ടാകുന്ന കാറ്റ് മണലിൽ വിവിധ തരത്തിലുള്ള രൂപങ്ങൾ സൃഷ്ടിക്കുക പതിവാണ്. താപനില ഉയരുമ്പോൾ, മണൽത്തരികൾക്ക് കനംകുറയുന്നു. കാറ്റടിക്കുമ്പോൾ മണലുകൾ നീങ്ങി പുതിയ പാറ്റേണുകൾ രൂപംകൊള്ളുന്നു. അതേസമയം തണുത്ത താപനിലയിൽ വിപരീതമാണ് സംഭവിക്കുന്നത്.</p> <blockquote><p><strong>ശക്തമായ കാറ്റിന് ചുരുങ്ങിയ സമയത്തിനുള്ളിൽ നൂറുകണക്കിന് ടൺ മണൽ നീക്കാൻ കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അങ്ങനെ രൂപംകൊണ്ട ഒന്നാണ് റിഷാറ്റ് സ്ട്രക്ചർ എന്നാണ് വിലയിരുത്തൽ.</strong></p> </blockquote><p>ശക്തമായ കാറ്റിന് റിഷാറ്റ് ഘടനയിൽ ഭാവിയിൽ മാറ്റം വരുത്താൻ സാധിച്ചേക്കും. എന്നാൽ, യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഭൗമ നിരീക്ഷണ ദൗത്യമായ എൻവിസാറ്റിൽ നിന്ന് ലഭിക്കുന്ന ചിത്രങ്ങളിൽ മണൽപ്പരപ്പിന് നടുവിൽ ഒരു കാളക്കണ്ണ് പോലെ റിഷാറ്റ് സ്ട്രക്ചടർ ഇപ്പോഴും വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്. </p> <figure class="image"><img alt="" src="https://www.mathrubhumi.com/image/contentid/policy:1.8387537:1678685734/iss067e286458.jpg?$p=83e9ff7&w=496&q=0.8" /><figcaption>ബഹിരാകാശ നിലയത്തിൽ നിന്നെടുത്ത ചിത്രം | photo : NASA</figcaption></figure><p><strong>ഉത്ഭവകഥകൾ</strong></p> <p>ഒരു ഉൽക്കാശിലയുടെ പതനമാണ് ഈ ഭൂമിക്ക് പുതിയരൂപം നൽകിയതെന്ന് ഒരിക്കൽ തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. റിഷാത് ഘടന ഉരുത്തിരിഞ്ഞതിനെക്കുറിച്ചുള്ള സംവാദങ്ങൾക്ക് വർഷങ്ങൾ പഴക്കമുണ്ട്. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, ഈ പ്രദേശങ്ങൾ മിതശീതോഷ്ണ പ്രദേശമായിരുന്നു. ഇവിടെ ധാരാളം നദികൾ ഉണ്ടായിരുന്നതായാണ് കണക്കാക്കപ്പെടുന്നത്. വർഷങ്ങളായി മണ്ണൊലിപ്പുമൂലം രൂപംകൊണ്ടതായിരിക്കാം ഇതെന്നാണ് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. </p> <p>ഭൂപ്രതലത്തിന് കീഴെയുണ്ടായ ലാവാപ്രവാഹമാണ് ഈ കണ്ണിന് ചുറ്റുമുള്ള മുഴുവൻ ഭൂപ്രകൃതിയെയും സാധാരണ തലത്തിൽനിന്നും ഉയർത്തിയതെന്ന് മറ്റുചില പഠനങ്ങൾ പറയുന്നു. ഭൂഗർഭ ലാവാപ്രവാഹം മണൽക്കല്ലുകളുടെയും പാറകളുടെയും മുകളിലെ പാളികളെ ഉപരിതലത്തിന് മുകളിലേക്ക് തള്ളിവിട്ടു. ലാവാപ്രവാഹം ഇല്ലാതായശേഷം, കാറ്റും വെള്ളവും മണ്ണൊലിപ്പും പാറയുടെ മുകളിലത്തെ പാളികളെ ദ്രവിപ്പിക്കാൻ തുടങ്ങി. ഏകദേശം വൃത്താകൃതിയിലുള്ള 'കണ്ണ്' എന്ന സവിശേഷത ഇങ്ങനെയാണ് ഉണ്ടായി വന്നത് എന്നും പറയുന്നുണ്ട്. മണ്ണൊലിപ്പിന്റെ ഫലമായുണ്ടായ ദ്രവീകരണമാണ് പാറകൾക്ക് നിറം നൽകിയതെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.</p> <figure class="image"><img alt="" src="https://www.mathrubhumi.com/image/contentid/policy:1.8387554:1678686809/A_big_male_Addax_showing_as_the_power_of_his_horns.jpg?$p=c718ad4&w=496&q=0.8" /><figcaption>അഡാക്സ് മൃഗം | By Haytem93 - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=49091210</figcaption></figure><p><strong>മോറുറ്റേനിയയിലെ ജൈവസംരക്ഷണം </strong></p> <p>വംശനാശ ഭീഷണി നേരിടുന്ന വരയാടിനോട് സാമ്യമുള്ള മഫ്ലോൺ ആടുകൾ, ചെമ്മരിയാടിന്റെ ഇനത്തിലുള്ള ബിഗ്ഹോൺ ആടുകൾ, മാൻ ഇനത്തിൽപ്പെട്ട അഡാക്സ്, ഡാമ ഗസൽ എന്നിവ പോലുള്ള ചുവപ്പു പട്ടികയിലുള്ള വിവിധ മൃഗങ്ങളുടെ സുരക്ഷിത സങ്കേതമാണ് റിഷാറ്റ് ഘടനയോട് ചേർന്നുനിൽക്കുന്ന മോറുറ്റേനിയയിലെ പ്രദേശം. മോറുറ്റേനിയയിലെ ജൈവവൈവിധ്യത്തെ പിന്തുണയ്ക്കുന്നതിനായി 200,000 ഹെക്ടർ സംരക്ഷിത പ്രദേശമാക്കി മാറ്റാൻ യു.എൻ. തീരുമാനിച്ചിട്ടുണ്ട്. ആവാസവ്യവസ്ഥയെയും, വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെയും നശിപ്പിക്കുന്നതിനെതിരെ മോറുറ്റേനിയ നടത്തിയ പോരാട്ടങ്ങൾക്കുള്ള അംഗീകാരമാണിത്. മരുഭൂമിയിലെ മനോഹരമായ ഭൂപ്രകൃതിയും യുനെസ്കോയുടെ പൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ചിൻഗുട്ടി, ഔദാൻ എന്നീ കോട്ട പട്ടണങ്ങളും സംരക്ഷണ പ്രദേശത്തിൽ ഉൾപ്പെടും. മോറുറ്റേനിയ ഉൾപ്പെടെ 11 രാജ്യങ്ങളിലായി 8,000 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന പാൻ-ആഫ്രിക്കൻ സംരംഭമായ ഗ്രേറ്റ് ഗ്രീൻ വാൾ പൂർത്തീകരിക്കാനും തീരുമാനമായിട്ടുണ്ട്. പുതിയ സംരക്ഷിത പ്രദേശവും സെൻട്രൽ മോറുറ്റേനിയയിലെ റിഷാറ്റ് നേച്ചർ റിസർവുമായി ജൈവവൈവിധ്യ മേഖലയെ ബന്ധിപ്പിക്കുന്ന ഒരു സംരക്ഷണ ഇടനാഴി ഉടൻതന്നെ സാധ്യമാവും. അദ്രാറിലെ 200,000 ഹെക്ടറിലെ പുനരുദ്ധാരണം, കാലാവസ്ഥാ വ്യതിയാനത്താൽ ചുറ്റപ്പെട്ട ഒരു പ്രദേശത്തിന്റെ നിർണായക ചുവടുവെപ്പാണെന്ന് വിദഗ്ധർ പറയുന്നു.</p> <p><strong>കണ്ണ് കാണാൻ യാത്ര</strong></p> <p>അതുല്യമായ ഭൂമിശാസ്ത്രപരമായ സവിശേഷതകളുള്ള റിഷാറ്റ് ഘടന കാണാൻ വിനോദസഞ്ചാരികളും ഭൂഗർഭ ശാസ്ത്രജ്ഞരും എത്താറുണ്ട്. ഘടനയ്ക്ക് ചുറ്റുമുള്ള മൺകൂനകൾ മോറുറ്റേനിയൻ നഗരമായ ഔദാനിന്റെ ഭാഗമാണ്. നൂറുകണക്കിന് കിലോമീറ്ററുകൾ നീണ്ടുകിടക്കുന്ന ഒരു വലിയ മണൽ ശേഖരമാണിത്. ഈ മണൽക്കടലിനുള്ളിൽ ഹോട്ടലും വാസസ്ഥലങ്ങളുമുണ്ട്. </p> <p>കണ്ണിന്റെ രൂപീകരണ സമയത്ത് നിലനിന്നിരുന്ന മിതശീതോഷ്ണാവസ്ഥ ഇപ്പോൾ ഇല്ല. സഹാറയുടെ കണ്ണ് സന്ദർശിക്കാൻ യാത്രികർക്ക് അവസമരമുണ്ട്. അത്ഭുതക്കാഴ്ച കാണാൻ സന്ദർശകർ ധാരാളമായി അവിടെയെത്തുന്നുണ്ട്. ഇതൊരു ആഡംബര യാത്രയേയല്ല. മോറുറ്റേനിയൻ വിസ നേടിയശേഷം ഒരു പ്രാദേശിക സ്പോൺസറെ കണ്ടെത്തണം. ഇവിടെയെത്തിയാൽ കണ്ണിന് മുകളിലൂടെ വിമാന സവാരികളോ ഹോട്ട് എയർ ബലൂൺ യാത്രകളോ നടത്താനുള്ള സൗകര്യമുണ്ട്.</p> ]]>
</content:encoded>
</item>
</channel>
</rss>