'1995-ൽ രേഖ ഗുപ്തയും ഞാനും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്തപ്പോൾ എടുത്തതാണ് ഈ അവിസ്മരണീയ ചിത്രം. എൻ.എസ്.യുവിനെ പ്രതിനിധീകരിച്ച് ഡൽഹി യൂണിവേഴ്സിറ്റിയുടെ വിദ്യാർഥി യൂണിയന്റെ അധ്യക്ഷ പദവി ഞാൻ നേടി. എബിവിപിയിൽ നിന്ന് രേഖ ജനറൽ സെക്രട്ടറി പദവിയിൽ വിജയിച്ചു. നാലാമത്തെ വനിതാ മുഖ്യമന്ത്രിയെ ലഭിച്ച ഡൽഹിക്ക് അഭിനന്ദനങ്ങൾ, യമുനാ വൃത്തിയുള്ളതായിരിക്കുമെന്നും നമ്മുടെ പെൺമക്കൾ സുരക്ഷിതരായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു- അൽക്ക ലാംബ കുറിച്ചു.
നീണ്ട 26 വർഷങ്ങൾക്ക് ശേഷമാണ് രാജ്യതലസ്ഥാനത്ത് ബിജെപി അധികാരത്തിലേറുന്നത്. സുഷമസ്വരാജിന് ശേഷം ബിജെപിയിൽ നിന്ന് ഡൽഹിയിൽ മുഖ്യമന്ത്രി പദത്തിലേക്കെത്തുന്ന വനിതയാണ് രേഖാ ഗുപ്ത. 1974-ൽ ഹരിയാനയിൽ ജനിച്ച രേഖാ ഗുപ്ത വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് സജീവമാകുന്നത്. 1992-ൽ ഡൽഹി ദൗലത്ത് റാം കോളേജിലെ പഠനകാലത്താണ് രേഖാ ഗുപ്ത എബിവിപിയിലൂടെ വിദ്യാർഥിരാഷ്ട്രീയത്തിലെത്തുന്നത്. 1996-97 കാലഘത്തിൽ ഡൽഹി സർവ്വകലാശാലാ വിദ്യാർഥി യൂണിയൻ- DUSU ന്റെ പ്രസിഡന്റുമായിരുന്നു.
2003 മുതൽ 2004 വരെ ഡൽഹി യുവമോർച്ചയുടെ സെക്രട്ടറിയും 2004 മുതൽ 2006 വരെ യുവമോർച്ചയുടെ ദേശീയ സെക്രട്ടറിയുമായി. 2007ൽ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ നോർത്ത് പിതംപുരയിൽ നിന്ന് കൗൺസിലറായി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. 2012-ലും തിരഞ്ഞെടുപ്പിൽ വിജയിച്ച് കൗൺസിലറായി. ബി.ജെ.പിയുടെ ദേശീയ എക്സിക്യുട്ടീവ് അംഗവും മഹിളാമോർച്ച ദേശീയ ഉപാധ്യക്ഷയുമാണ് നിലവിൽ രേഖാ ഗുപ്ത. ബിജെപി ഡൽഹി ഘടകത്തിന്റെ ജനറൽ സെക്രട്ടറി ചുമതലയും വഹിച്ചിട്ടുണ്ട്. എന്റെ ജോലിയാണ് എന്റെ ഐഡന്റിറ്റി എന്ന ടാഗ്ലൈനോടെ ഡിജിറ്റൽ സ്പേസിലും ബിജെപിയുടെ യുവമുഖമാണ്.
]]>പർവേഷ് വർമ: ഡൽഹി മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകൻ പർവേഷ് വർമയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കെത്താൻ ഏറ്റവും കൂടുതൽ സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. മുൻ മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ ന്യൂഡൽഹി മണ്ഡലത്തിൽ പരാജയപ്പെടുത്തിയാണ് അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ആശിഷ് സൂദ്: മുതിർന്ന ബിജെപി നേതാവും സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ്റെ മുൻ ചുമതലക്കാരനുമായ ആശിഷ് സൂദാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റൊരു പ്രമുഖൻ. ജനക്പുരി മണ്ഡലത്തിൽ നിന്ന് 68,986 വോട്ടുകൾക്കാണ് സൂദ് വിജയിച്ചത്.
വിജേന്ദർ ഗുപ്ത: ഡൽഹി മുൻ ബിജെപി അധ്യക്ഷൻ വിജേന്ദർ ഗുപ്തയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. രോഹിണിയിൽ നിന്ന് തുടർച്ചയായി മൂന്നാം തവണയും വിജയിച്ച ഗുപ്തയ്ക്ക് കാര്യമായ നിയമസഭാ പരിചയമുണ്ട്. മുമ്പ് ഡൽഹി നിയമസഭയിൽ പ്രതിപക്ഷ നേതാവായി സേവനമനുഷ്ഠിച്ച അദ്ദേഹം അരവിന്ദ് കെജ്രിവാളിൻ്റെ എഎപിയുടെ നയങ്ങൾക്കെതിരെ ശക്തമായി പ്രതിരോധം തീർത്തിരുന്നു
സതീഷ് ഉപാധ്യായ: ആർഎസ്എസ് അനുയായിയായ സതീഷ് ഉപാധ്യായയും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ന്യൂഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ്റെ (എൻഡിഎംസി) വൈസ് ചെയർമാനായും ബിജെപിയുടെ മധ്യപ്രദേശ് ഘടകത്തിൻ്റെ കോ-ഇൻചാർജായും പ്രവർത്തിച്ചിട്ടുള്ള ഉപാധ്യായയെ വിശ്വസ്തനായ പാർട്ടി തന്ത്രജ്ഞനായാണ് കാണുന്നത്.
ശിഖ റോയ്: ഒരു വനിത മുഖ്യമന്ത്രിയെയും ബിജെപി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ ഏറ്റവും കൂടുതൽ സാധ്യത ഗ്രേറ്റർ കൈലാഷ് മണ്ഡലത്തിൽ ആം ആദ്മി പാർട്ടിയുടെ സൗരഭ് ഭരദ്വാജിനെ പരാജയപ്പെടുത്തി നിയമസഭയിലെത്തുന്ന ശിഖ റോയിക്കാണ്. അവർ ദക്ഷിണ ഡൽഹിയിൽ ബിജെപിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
രേഖാ ഗുപ്ത: ഷാലിമാർ ബാഗിൽ നിന്ന് ആം ആദ്മി പാർട്ടിയുടെ ബന്ദന കുമാരിക്കെതിരെ 29,000 വോട്ടുകൾക്ക് വിജയിച്ച രേഖ ഗുപ്തയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്.
70 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 48 സീറ്റുകളാണ് ബി.ജെ.പി. നേടിയത്. ഭരണകക്ഷിയായിരുന്ന എ.എ.പി. 22 സീറ്റുകളിൽ വിജയിച്ചു. ഇത്തവണയും കോൺഗ്രസിന് സീറ്റുകളൊന്നും കിട്ടിയിരുന്നില്ല.
]]>ആദ്യത്തെ വീഡിയോയിൽ തിരഞ്ഞെടുപ്പ് ഫലം എങ്ങനെയാണ് തന്റെ ജീവിതത്തെ അടിമുടി മാറ്റിമറിച്ചതെന്നാണ് സൗരഭ് വിശീകരിക്കുന്നത്. ''പലരും വിളിക്കുകയും സന്ദേശങ്ങൾ അയക്കുകയും ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ഒരു രാഷ്ട്രീയക്കാരന്റെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ എങ്ങനെയാകുമെന്ന് അറിയിക്കണമെന്നുണ്ട്. നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ഞാൻ ശ്രമിക്കുന്നതായിരിക്കും', സൗരഭ് വ്യക്തമാക്കി.
യൂട്യൂബ് ചാനലിലൂടെ ഓരോ വിഷയങ്ങൾ ഓരോ ദിവസങ്ങളിലായി സൗരഭ് അവതരിപ്പിക്കും. വിഷയവുമായി ബന്ധപ്പെട്ട ചർച്ചകളിലും പ്രതികരണങ്ങളിലും പൊതുജനങ്ങൾക്കും പങ്കെടുക്കാം. ഇതുവരെ ചാനലിന് 52,000 സബ്സ്ക്രൈബേഴ്സാണുള്ളത്.
ഗ്രേറ്റർ കൈലാഷിൽ ആം ആദ്മി പാർട്ടിയുടെ സ്ഥാനാർഥിയായിരുന്ന സൗരഭ് ബി.ജെ.പിയുടെ ശിഖ റോയിയോടെയാണ് തോറ്റത്. 3,000 വോട്ടുകൾക്കായിരുന്നു പരാജയം. 45-കാരനായ സൗരഭ് ഭരദ്വാജ് എഞ്ചിനീയറിങ് ബിരുദധാരി കൂടിയാണ്.
]]>പാർട്ടി പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് മുതിർന്ന നേതാക്കളായ അരവിന്ദ് കെജ്രിവാൾ, മനീഷ് സിസോദിയ എന്നിവരുടെ അധ്യക്ഷതയിൽ ചേർന്ന പഞ്ചാബ് എം.എൽ.എമാരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഈ അഭ്യൂഹം തള്ളിക്കളഞ്ഞത്. പഞ്ചാബിൽ ഭഗവന്ത് സിങ് മന്നിന് പകരം മുഖ്യമന്ത്രിയാകാനുള്ള നീക്കത്തിലാണ് അരവിന്ദ് കെജ്രിവാൾ എന്ന് ബി.ജെ.പി. എം.എൽ.എയായ മഞ്ജീന്ദർ സിങ് സിർസയാണ് ആരോപിച്ചത്.
എന്നാൽ, അവർക്ക് എന്തുവേണമെങ്കിലും പറയാമല്ലോയെന്നായിരുന്നു ഭഗവന്ത് സിങ് മന്നിന്റെ പ്രതികരണം. സ്ത്രീകൾക്ക് എല്ലാ മാസവും 1000 രൂപ വീതം നൽകുമെന്ന പ്രഖ്യാപനം പാലിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഇതിനൊപ്പം കോൺഗ്രസ് നേതാവ് പർതാപ് സിങ് ബജ്വയുടെ ആരോപണത്തിനും മൻ മറുപടി നൽകി. പഞ്ചാബിലെ 20 എ.എ.പി. എം.എൽ.എമാർ എന്നെ ബന്ധപ്പെടാറുണ്ടെന്നാണ് ബജ്വ പറഞ്ഞത്. എന്നാൽ, മൂന്നാം തവണയും ഡൽഹിയിലെ എം.എൽ.എമാരുടെ എണ്ണം അദ്ദേഹം ഒന്ന് എടുക്കണമെന്നായിരുന്നു മന്നിന്റെ പരിഹാസം.
ഭഗവന്ത് സിങ് മൻ ആം ആദ്മി പാർട്ടി വിടാനൊരുങ്ങുകയാണെന്ന ബജ്വയുടെ ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. ഞങ്ങളുടെ ചോരയും വിയർപ്പും നൽകി കെട്ടിപ്പടുത്ത പ്രസ്ഥാനമാണ് എ.എ.പി. രാഷ്ട്രീയം മാറുന്നത് അവരുടെ സംസ്കാരമാണ്. എ.എ.പിയുടെ തോൽവി ഒരു കോൺഗ്രസ് നേതാവ് ചെണ്ടകൊട്ടിയാണ് ആഘോഷിച്ചത്. കോൺഗ്രസ് സംപൂജ്യരായത് ആഘോഷിക്കുകയാണോയെന്നാണ് ആളുകൾ അദ്ദേഹത്തോട് ചോദിച്ചതെന്നും ഭഗവന്ത് സിങ് മൻ പറഞ്ഞു.
യോഗത്തിന്റെ വിശദാംശങ്ങളും പഞ്ചാബ് മുഖ്യമന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചു. ഡൽഹിയിലെ തിരഞ്ഞെടുപ്പ് തന്നെയായിരുന്നു ചർച്ചയായത്. ഡൽഹിയിൽ എ.എ.പി. പ്രവർത്തകർ നടത്തിയ മികച്ച പ്രവർത്തനത്തെ അരവിന്ദ് കെജ്രിവാൾ അഭിനന്ദിച്ചു. ജയപരാജയങ്ങൾ രാഷ്ട്രീയത്തിൽ പതിവാണ്. ജനവിധിയെ നമ്മൾ മാനിക്കുന്നു. ഇനി പഞ്ചാബിനെ ഒരു മാതൃക സംസ്ഥാനമാക്കുകയാണ് നമ്മുടെ ലക്ഷ്യമെന്നാണ് അരവിന്ദ് കെജ്രിവാൾ യോഗത്തിൽ പറഞ്ഞതെന്നും ഭഗവന്ത് സിങ് മൻ അറിയിച്ചു.
മന്നിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് അദ്ദേഹത്തെ പുറത്താക്കാനുള്ള നീക്കമാണ് കെജ്രിവാൾ നടത്തുന്നത്. സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ വീതം നൽകും, മയക്കുമരുന്നിന്റെ ഉപയോഗം തടയും തുടങ്ങിയ പ്രഖ്യാപനങ്ങൾ പാലിക്കാൻ മന്നിന് സാധിച്ചില്ലെന്നും പഞ്ചാബിലെ സ്ഥിതി വളരെ മോശമാണെന്നും സ്ഥാപിക്കുന്നതിനാണ് ഇപ്പോൾ എം.എൽ.എമാരുടെ യോഗം വിളിച്ചിരിക്കുന്നത്. കെജ്രിവാൾ മുഖ്യമന്ത്രിയാകണമെന്ന് എം.എൽ.എമാരെ കൊണ്ട് ആവശ്യപ്പെടുന്നതിനുള്ള നീക്കമാണെന്നുമാണ് ബി.ജെ.പി. എം.എൽ.എ. ആരോപിച്ചിരുന്നത്.
]]>
രൂപവത്കരിച്ച കാലത്ത് ലക്ഷ്യമാക്കിയ അഴിമതിവിരുദ്ധപോരാട്ടം എന്ന വിശാലമായ കാല്പനികസങ്കല്പത്തിനപ്പുറം ആം ആദ്മി പാർട്ടി എന്ന ജനമുന്നേറ്റത്തെ മുന്നോട്ടുകൊണ്ടുപോകാൻ നിശ്ചിത ആദർശങ്ങളോ മുദ്രാവാക്യങ്ങളോ ഉൾപ്രേരണകളോ രൂപപ്പെട്ടില്ല എന്നതാണ് ആ സംവിധാനത്തിന്റെ സ്വയംനിർമിതപരിമിതി. 'ഞങ്ങൾക്ക് പ്രത്യേക ആദർശങ്ങളില്ല, ഏത് നല്ല ആശയവും സ്വീകരിക്കും. ഞങ്ങൾ ഇവിടെ മാറ്റം കൊണ്ടുവരാൻ വന്നവരാണ്' -എന്നായിരുന്നു പാർട്ടി രൂപവത്കരിച്ച കാലത്ത് എ.എ.പി. നേതാക്കൾ പറഞ്ഞിരുന്നത്. സ്വന്തമായി ആദർശങ്ങളില്ലാത്ത ഒരു സംവിധാനത്തിന്റെ പരിമിതിയോടെയാണ് എ.എ.പി. രൂപമെടുത്തത് എന്നതാണ് ഈ പ്രസ്താവനയുടെ കാതൽ. ഒരു വിശാല സന്നദ്ധസംഘടനയുടെ രൂപത്തിൽനിന്ന് അധികാരം നയിക്കാൻ പ്രാപ്തമായ ഒരു രാഷ്ട്രീയപ്പാർട്ടിയായി വളരാതിരിക്കാൻ എ.എ.പി.ക്കു മുന്നിലുണ്ടായിരുന്ന തടസ്സങ്ങളും ഇതുതന്നെ. സൗജന്യപദ്ധതികളുടെ പിൻബലത്തിൽമാത്രം ആ മുന്നേറ്റത്തിന് ജനകീയ ഭരണസംവിധാനമായി തുടരുകയെളുപ്പവുമല്ല.
ഒരു തിരഞ്ഞെടുപ്പുപരാജയം ഒരു പാർട്ടിെയ തകർക്കാൻ മതിയായ കാരണമല്ല. എന്നാൽ, മേൽപ്പറഞ്ഞ ഘടനകളോ ലക്ഷ്യങ്ങളോ ഇല്ലാത്ത ഒരു സംവിധാനത്തിന് ഈ പരാജയം എന്തു ഭാവി നിശ്ചയിക്കുമെന്ന് ഇപ്പോൾ പറയാനാകില്ല.
തിരഞ്ഞെടുപ്പുപരാജയങ്ങൾക്ക് ഒന്നിലേറെ കാരണങ്ങളുണ്ട്. എ.എ.പി.യുടെ വ്യത്യസ്തത പരിശോധിക്കുമ്പോൾ ഈ പരാജയത്തിന് സങ്കീർണതകളേറെയാണ്. കാരണം, പരമ്പരാഗതമായിത്തുടർന്ന ഡൽഹിരാഷ്ട്രീയത്തെ, പതിവുചേരുവകളിൽനിന്ന് വേറിട്ട് സങ്കീർണമാക്കിയത് 2012-ൽ എ.എ.പി.യുടെ രംഗപ്രവേശമാണ്. രണ്ടാം യു.പി.എ. സർക്കാരിന്റെയും ഡൽഹിയിലെ കോൺഗ്രസ് സർക്കാരിന്റെയും ഭരണകാലയളവിലുണ്ടായ അഴിമതികുംഭകോണങ്ങളുയർത്തിയ ജനവികാരങ്ങൾക്കിടയിലാണ് എ.എ.പി. രൂപംകൊണ്ടത്.
ബി.ജെ.പി.-കോൺഗ്രസ് ദ്വന്ദ്വങ്ങളോടുള്ള മടുപ്പ്, പരമ്പരാഗതരീതികളോടുള്ള മെട്രപൊളിറ്റൻ ചെടിപ്പ്, അഴിമതിവിരുദ്ധപ്രതിച്ഛായ, ആഡംബരങ്ങളൊഴിഞ്ഞ നേതാക്കളുടെ സാന്നിധ്യം തുടങ്ങിയ ഘടകങ്ങൾ എ.എ.പി.യെ പൊടുന്നനെ ജനപ്രിയമാക്കി. അരവിന്ദ് കെജ്രിവാൾ ഒരു ബ്രാൻഡായി മാറി. എന്നാൽ, ഇക്കുറി ആ പരീക്ഷണത്തിനുപകരം പരമ്പരാഗതപാർട്ടിരാഷ്ട്രീയത്തിലേക്ക് ഡൽഹിജനങ്ങൾ തിരിച്ചുപോയതിന് കാരണങ്ങളേറെയാണ്.
കാരണം: ഒന്ന്
എ.എ.പി.യുടെ വരവാണ് ഡൽഹിയുടെ വോട്ടുബാങ്ക് രാഷ്ട്രീയം പൊളിച്ചെഴുതിയത്. ബി.ജെ.പി.യും കോൺഗ്രസും ചേർന്ന് വോട്ടുബാങ്ക് വീതിച്ചെടുക്കലായിരുന്നു അതുവരെ പതിവ്. താഴെത്തട്ടിലുള്ളവർ, ദളിത്-ന്യൂനപക്ഷ വിഭാഗങ്ങൾ, മധ്യ-ഉപരിവർഗവിഭാഗങ്ങൾ എന്നിവരിൽനിന്ന് നിശ്ചിതശതമാനം വോട്ടുകൾ കോൺഗ്രസിനും മധ്യ-ഉപരിവർഗം, വാണിജ്യ-വ്യാപാരിസമൂഹം, ദളിത്-പിന്നാക്ക വിഭാഗങ്ങളിൽ ഒരു വിഭാഗം എന്നിങ്ങനെയുള്ളവരുടെ നിശ്ചിതശതമാനം വോട്ടുകൾ ബി.ജെ.പി.ക്കും ലഭിച്ചുകൊണ്ടിരുന്നു.
എന്നാൽ, എ.എ.പി. 2013-ൽ ഈ ചേരിതിരിവ് മുറിച്ച് എല്ലാ വിഭാഗങ്ങളിലേക്കും കടന്നുകയറി. താഴെത്തട്ടിലെ ജനവിഭാഗങ്ങൾ അടിത്തറയായി നിലയുറപ്പിക്കെത്തന്നെ മധ്യ-ഉപരിവർഗങ്ങളെയും സ്വാധീനിച്ചു. വെള്ളം, വൈദ്യുതി എന്നീ രംഗത്തെ ഇളവുകളും ആരോഗ്യപരിപാലനം, വിദ്യാഭ്യാസം തുടങ്ങി ബസുകളിൽ സ്ത്രീകളുടെ സൗജന്യയാത്രവരെയുള്ള സൗജന്യപദ്ധതികളും അടിത്തട്ടുകാരിലും ഇടത്തരക്കാരിലെ താഴ്ത്തട്ടുകാരിലും സ്വാധീനമേറ്റി.
എന്നാൽ, ഇക്കുറി ഈ മധ്യ-ഉപരിവർഗവോട്ടുകളിൽ വിള്ളലുണ്ടാക്കാൻ ബി.ജെ.പി.ക്കു കഴിഞ്ഞു. അതിൽ വലിയപങ്ക് സ്വന്തമാക്കാൻ ബി.ജെ.പി.ക്കായി. എ.എ.പി.യുടെ കൈവശമിരുന്ന ദളിത്-മുസ്ലിം വോട്ടുകളിൽ ഒരു ചെറിയപങ്ക് കോൺഗ്രസിന് ലഭിച്ചു. എ.എ.പി.യുടെ ദളിത്-ന്യൂനപക്ഷ വോട്ടുബാങ്കിൽ കോൺഗ്രസും ഒവൈസിയുടെ മജ്ലിസ് പാർട്ടിയും ബി.എസ്.പി.യും ഇടതുപാർട്ടികളും ചേർന്നുണ്ടാക്കിയ ചോർച്ച സഹായിച്ചത് ബി.ജെ.പി.യെയാണ്. അതേസമയം, താഴെത്തട്ടിലെ എ.എ.പി.വോട്ടുകളിൽ കാര്യമായ വിള്ളലുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്ന യാഥാർഥ്യം ബാക്കിനിൽക്കുന്നു. അവിടെയാണ് എ.എ.പി.ക്കു ലഭിച്ച 22 സീറ്റുകളുടെ പ്രസക്തി.
കാരണം: രണ്ട്
ഇടത്തരക്കാരുടെ വിപുലപിന്തുണയോടെ രൂപവത്കരിച്ച പാർട്ടിയാണ് എ.എ.പി. പലയിടങ്ങളിലുമെന്നതുപോലെ ഡൽഹിയിലും അടിത്തട്ടിലുള്ളവരും ഇടത്തരക്കാരുമാണ് നിർണായക വോട്ടുബാങ്ക്. നിലവിലുള്ള പഠനങ്ങൾപ്രകാരം ഡൽഹിയിൽ 67.16 ശതമാനം ഇടത്തരക്കാരുണ്ട്.
2013 മുതൽ എ.എ.പി.യുടെ രണ്ടാം പ്രധാന വോട്ടുബാങ്ക് ഇടത്തരക്കാരായിരുന്നു. എന്നാൽ, മധ്യവർഗങ്ങൾക്കിടയിൽ ക്രമേണ രൂപപ്പെട്ട അതൃപ്തിയാണ് എ.എ.പി.യെ ഇത്തവണ വെട്ടിലാക്കിയത്. എ.എ.പി.യുടെ ക്ഷേമപദ്ധതികൾ കൂടുതലും സ്വാഭാവികമായും താഴെത്തട്ടിൽ കേന്ദ്രീകരിച്ചപ്പോൾ മധ്യ-ഉപരിവർഗങ്ങൾക്കിടയിൽ അസംതൃപ്തി ഉയരാൻ തുടങ്ങി. ആർ.എസ്.എസും ബി.ജെ.പി.യും ഈ അതൃപ്തി വളർത്താൻ കാര്യമായി അധ്വാനിക്കുകയുംചെയ്തു. ഇക്കാര്യം എ.എ.പി.യും കെജ്രിവാളും തിരിച്ചറിഞ്ഞപ്പോഴേക്ക് വൈകി.
അപ്പോഴേക്ക് മധ്യവർഗസ്വപ്നങ്ങളെ തലോടിക്കൊണ്ട് ബി.ജെ.പി.യുടെ വാഗ്ദാനങ്ങളും കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനങ്ങളുമൊഴുകി. ആദായനികുതിയിളവുവർധന അതിന് ആക്കംകൂട്ടി. അതുവരെ എ.എ.പി.യും ബി.ജെ.പി.യും തിരഞ്ഞെടുപ്പുകളത്തിൽ ഒപ്പത്തിനൊപ്പമായിരുന്നെങ്കിൽ, ഈ പ്രഖ്യാപനങ്ങളോടെ ഗതിമാറാൻ തുടങ്ങി. എ.എ.പി. സ്ഥാനാർഥികൾ ഇക്കുറി പലയിടത്തും പരാജയപ്പെട്ടത് നേരിയ വോട്ടുകൾക്കാണ് എന്നത് ഈ അടിയൊഴുക്കുകളിലേക്കാണ് വിരൽചൂണ്ടുന്നത്.
കാരണം: മൂന്ന്
പ്രചാരണരംഗത്ത് ആദ്യഘട്ടങ്ങളിൽ എ.എ.പി.യായിരുന്നു മുന്നിൽ. മാസങ്ങൾക്കുമുൻപേ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു നടത്തിയ പ്രചാരണം എ.എ.പി.ക്ക് മുൻതൂക്കം നൽകിയിരുന്നു. പതിവായി തിരഞ്ഞടുപ്പകളിൽ അജൻഡ നിശ്ചയിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നെങ്കിൽ ഡൽഹിയിൽ ഇക്കുറിയും തുടക്കത്തിൽ കെജ്രിവാളായിരുന്നു അജൻഡ തീരുമാനിച്ചത്. സൗജന്യവാഗ്ദാനങ്ങളുടെ പ്രവാഹം നയിച്ചതും എ.എ.പി.തന്നെ. എ.എ.പി.യുടെ ചുവടുപിടിച്ചുള്ള പ്രഖ്യാപനങ്ങളാണ് ബി.ജെ.പി.യും കോൺഗ്രസും നടത്തിയത്.
2020-ൽ കടുത്ത വർഗീയത ഉയർത്തിയാണ് ബി.ജെ.പി. പ്രചാരണം നടത്തിയതെങ്കിൽ ഇക്കുറി വർഗീയമുദ്രാവാക്യങ്ങളോ അതിതീവ്രഹിന്ദുത്വ അജൻഡയോ മേൽപ്പരപ്പിൽ അവർ തുറന്നുപ്രകടിപ്പിച്ചില്ല എന്നതും ശ്രദ്ധേയം. അതിനുപകരം ഉറച്ച ഭരണം, വിപുലവികസനം, അഴിമതിരഹിതം തുടങ്ങിയ മധ്യവർഗതാത്പര്യ വിഷയങ്ങളിൽ പ്രചാരണം കേന്ദ്രീകരിച്ചു. ഇതിനൊപ്പം അണിയറയിൽ ഹിന്ദുത്വവികാരവും ദേശീയതയും ജ്വലിപ്പിച്ചുനിർത്താനും നടപടികളുണ്ടായി. ഈ ചേരുവ ബി.ജെ.പി.യെ തുണച്ചു. ബി.ജെ.പി.യുടെ ഹിന്ദുത്വ അജൻഡയെ മൃദുഹിന്ദുത്വസമീപനംകൊണ്ട് പ്രതിരോധിക്കാൻ കെജ്രിവാൾ ശ്രമിച്ചെങ്കിലും ഹിന്ദുവോട്ടുബാങ്കിനെ സ്വാധീനിക്കാനായില്ല. പകരം ന്യൂനപക്ഷങ്ങൾക്കിടയിൽ എ.എ.പി.യോട് സംശയം വളരാൻ ഇടയാക്കി. അതും വോട്ടുനഷ്ടത്തിന് കാരണമായി പരിണമിച്ചു.
ബി.ജെ.പി. വന്നാൽ ജലം, വൈദ്യുതി തുടങ്ങിയവയിലെ സൗജന്യപദ്ധതികൾ നിർത്തിെവക്കുമെന്നായിരുന്നു എ.എ.പി. പ്രചാരണം. ഇത് താഴെത്തട്ടിലുള്ള ജനങ്ങളിൽ ആശങ്ക ഉയർത്തുകയും ചെയ്തു. എന്നാൽ, എ.എ.പി.സർക്കാർ തുടങ്ങിയ ഒരു സൗജന്യപദ്ധതിയും അവസാനിപ്പിക്കില്ലെന്നുമാത്രമല്ല, പുതിയ സൗജന്യപദ്ധതികൾ തുടങ്ങുമെന്നും ബി.ജെ.പി. നേതാക്കൾ പ്രഖ്യാപിച്ചു. സ്ത്രീവോട്ടർമാരുടെ വിശ്വാസം ഉറപ്പിക്കാനും ശ്രദ്ധിച്ചു. ഈ ചേരുവകൾ ബി.ജെ.പി.യെ തുണച്ചു.
കാരണം: നാല്
സമരവും ഭരണവുമെന്ന നിലപാട് എ.എ.പി. കാലക്രമേണ ഉപേക്ഷിച്ചെങ്കിലും നിരന്തരമുണ്ടാകുന്ന ഭരണപ്രതിസന്ധികൾ ഭരണത്തിനെതിരേ ജനവികാരമായി ഉയരുന്നുണ്ടായിരുന്നു. സംസ്ഥാനസർക്കാരിന്റെ ദൈനംദിനഭരണത്തിൽ ലഫ്. ഗവർണർവഴി കേന്ദ്രവും ബി.ജെ.പി.യും നടത്തിയ നിരന്തര ഇടപെടലുകളും ഈ വികാരത്തിന് തീകൂട്ടി. മുതിർന്ന നേതാക്കൾ ജയിലിലായതോടെ, ഇത്തരം പ്രചാരണങ്ങളെ പ്രതിരോധിക്കാൻ എ.എ.പി.ക്ക് കഴിയാതായി. എന്നാൽ, ഡബിൾ എൻജിൻ സർക്കാരെന്ന സ്ഥിരംമുദ്രാവാക്യം ബി.ജെ.പി. ആവർത്തിച്ചത് ഭരണസ്ഥിരതയെന്ന സമീപനത്തിൽ വിശ്വാസമുറപ്പിക്കുകയുംചെയ്തു.
അഴിമതിക്കെതിരേ ഉടലെടുത്ത രാഷ്ട്രീയസംവിധാനം അഴിമതിയിൽ മുങ്ങിയെന്ന പ്രചാരണം ബി.ജെ.പി. മാത്രമല്ല, ഇന്ത്യസഖ്യത്തിലെ സഖ്യകക്ഷിയായ കോൺഗ്രസും ഉയർത്തിയത് എ.എ.പി.ക്ക് ക്ഷീണമായി. മദ്യ ഇടപാട്, കോടികൾ മുടക്കി ഔദ്യോഗിക ബംഗ്ലാവിന്റെ നവീകരണം തുടങ്ങിയ ആരോപണങ്ങൾ പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയും ഉയർത്തി. ഈ പ്രചാരണവും ഗുണംചെയ്തത് ആത്യന്തികമായി ബി.ജെ.പി.ക്കാണ്. ഭരണവിരുദ്ധവികാരത്തെയും വികസനമുരടിപ്പെന്ന ആക്ഷേപത്തെയും കേന്ദ്രത്തിൽ പഴിചാരി തടയാൻ കെജ്രിവാളിന് ഇക്കുറി കഴിഞ്ഞില്ല. ലളിതജീവിതം നയിച്ചിരുന്ന നേതാക്കളുടെ ആഡംബരജീവിതത്തിലേക്കുള്ള പ്രയാണവും ജനകീയവിചാരണയിൽ എ.എ.പി.ക്ക് പ്രതികൂലമായി.
പാർട്ടിയിലെ അന്തച്ഛിദ്രം, നേതാക്കൾ ജയിലിലായ സ്ഥിതി, പുതുതലമുറയെ ആകർഷിക്കാനാകാത്ത സ്ഥിതി തുടങ്ങിയ ഘടകങ്ങളും ഇക്കുറി എ.എ.പി.യെ വീഴ്ത്തിയ കാരണങ്ങളാണ്. അക്കാരണങ്ങൾ ബി.ജെ.പി.ക്ക് തുണയായി. താഴെത്തട്ടിൽ ആർ.എസ്.എസും മേൽത്തട്ടിൽ പാർട്ടി സ്വന്തംനിലയ്ക്കും നടത്തിയ പിഴവില്ലാത്ത ആസൂത്രണവും ബി.ജെ.പി.ക്ക് തട്ടകമൊരുക്കി.
കാരണം: അഞ്ച്
ദേശീയരാഷ്ട്രീയത്തിലെ സഖ്യം മറന്ന് കോൺഗ്രസും എ.എ.പി.യും പരസ്പരം മത്സരിച്ചത് ബി.ജെ.പി.യെയാണ് സഹായിച്ചത്. ഇന്ത്യസഖ്യത്തിന്റെ ഭാഗമായ ഇടതുപാർട്ടികളും എൻ.സി.പി.യും വെവ്വേറെ മത്സരിച്ചു. പ്രതിപക്ഷനിരയിലെ ബി.എസ്.പി., ഒവൈസിയുടെ മജ്ലിസ് പാർട്ടി എന്നിവയും കളത്തിലുണ്ടായിരുന്നു. സഖ്യത്തിലെ പാർട്ടികൾ തമ്മിൽ പോരടിച്ചും ചെളിവാരിയെറിഞ്ഞും വോട്ടുവെട്ടിയും പൊതുരാഷ്ട്രീയശത്രുവിന് സുഗമപാതയൊരുക്കുന്നതാണ് ഡൽഹി കണ്ടത്. മധ്യപ്രദേശ്, ഹരിയാണ, ബംഗാൾ തിരഞ്ഞെടുപ്പുകളിൽ ഇന്ത്യസഖ്യപാർട്ടികൾ പരസ്പരം സ്വീകരിച്ച നിലപാടുകളുടെ തുടർച്ചയാണ് ഡൽഹിയിലും അരങ്ങേറിയത്.
മുന്നണിയെ നയിക്കുന്ന കോൺഗ്രസ് മുഖ്യശത്രുവായി എ.എ.പി.യെ നിശ്ചയിച്ച് നടത്തിയ യുദ്ധത്തിൽ ഇരുപാർട്ടികളും ശോണിതമണിഞ്ഞ് നിലത്തുവീഴുകമാത്രമല്ല, അത് സഖ്യത്തിനുള്ളിൽ പിണക്കങ്ങൾക്ക് കളമൊരുക്കുകയുംചെയ്തു. എ.എ.പി.യുടെ അടിത്തറയായ ദളിത്-ന്യൂനപക്ഷ വോട്ടുബാങ്കുകളിൽ കോൺഗ്രസ് നടത്തിയ വോട്ടുവെട്ടൽ ബി.ജെ.പി.ക്കാണ് അനായാസസഞ്ചാരമൊരുക്കിയത്. ന്യൂനപക്ഷമേഖലകളിൽ ബി.ജെ.പി.ക്ക് വോട്ടുറപ്പിക്കാൻ ഈ നീക്കം സഹായിച്ചു. ബി.ജെ.പി. നേതാക്കളെക്കാൾ ആവേശത്തിൽ രാഹുൽഗാന്ധി കെജ്രിവാളിനെ വിമർശിച്ചപ്പോൾ ബി.ജെ.പി.ക്യാമ്പുകൾക്കായിരുന്നു ആഹ്ലാദം.
എങ്കിലും ഡൽഹിരാഷ്ട്രീയത്തിൽ വെറും കാഴ്ചക്കാരുടെ തലത്തിൽനിന്ന് കളിക്കാരുടെ തലത്തിലേക്ക് പരിണമിക്കാൻ തിരഞ്ഞെടുപ്പ് കോൺഗ്രസിനെ സഹായിച്ചെന്ന വസ്തുത മറച്ചുവെക്കേണ്ടതുമല്ല. ഭരണം പിടിക്കാനായിരുന്നില്ല, സ്വന്തം അസ്തിത്വം സ്വയം ബോധ്യപ്പെടുത്താനായിരുന്നു കോൺഗ്രസിന്റെ മത്സരം. അതിനാൽ, കോൺഗ്രസിന്റെ വോട്ടുശതമാനം നേരിയതോതിൽ കൂടി. എന്നാൽ, പല വിഷയങ്ങളിൽ ഇന്ത്യസഖ്യത്തിൽ അടുത്തിടെ രൂപപ്പെട്ട അസംതൃപ്തിക്ക് വളമേകാൻ ഡൽഹി തിരഞ്ഞെടുപ്പ് കാരണമാകുമെന്നതാണ് ഇതിന്റെ ബാക്കിപത്രം.
ഇനിയെന്ത്
വിവിധ സംസ്ഥാനങ്ങളിൽ ഭരണത്തിലേറിയതിന്റെ നേട്ടങ്ങളെണ്ണിപ്പറയുമ്പോഴും രാജ്യഭരണസിരാകേന്ദ്രമായ ഡൽഹി കൈവശമില്ലാത്തതിന്റെ നിരാശയാണ് കഴിഞ്ഞ പത്തുവർഷമായി ബി.ജെ.പി.യെ അലട്ടിയിരുന്നത്. ഇക്കുറി നിയമസഭാതിരഞ്ഞെടുപ്പുഫലം ഇതിനുള്ള പരിഹാരമാണ് നൽകിയത്. ദേശീയ-സംസ്ഥാന രാഷ്ട്രീയങ്ങൾ ഇഴചേർന്നുകിടക്കുന്ന തലസ്ഥാനപ്രദേശത്തു നേടിയ വിജയം ദേശീയരാഷ്ട്രീയത്തിന്റെ ഉള്ളടക്കങ്ങളെ സ്വാധീനിക്കും. ഹരിയാണയ്ക്കും മഹാരാഷ്ട്രയ്ക്കും പിന്നാലെ ഡൽഹിയിലുണ്ടായ വിജയം ബിഹാറിലേക്കുള്ള പാലംകൂടിയാണ് ബി.ജെ.പി.ക്കുമുന്നിൽ തുറക്കുന്നത്. ലോക്സഭാതിരഞ്ഞെടുപ്പിലുണ്ടായ കടുത്ത ക്ഷീണത്തിനുപിന്നാലെ നിയമസഭകളിൽ ലഭിക്കുന്ന തുടർവിജയങ്ങൾ പാർട്ടിക്കും സർക്കാരിനും നേതൃത്വത്തിനും ആത്മവിശ്വാസമേറ്റും.
വിജയിക്കാനല്ല കോൺഗ്രസ് മത്സരിച്ചതെങ്കിലും വിജയിക്കാനായി മത്സരിച്ച എ.എ.പി.ക്ക് സ്വന്തം തട്ടകവും സാമ്രാജ്യവും നഷ്ടമായത് അസഹനീയമാണ്. അഴിമതിക്കെതിരേ രൂപവത്കരിച്ച മുന്നേറ്റം അഴിമതിയിൽ കുടുങ്ങിയെന്ന ആക്ഷേപം ദീർഘകാലം വിലാസമാകും. നേതാക്കൾക്കെതിരേ ഇ.ഡി.യും കോടതികളും തിരിഞ്ഞാൽ പ്രതിസന്ധിയേറും. കെജ്രിവാൾ എന്ന ബ്രാൻഡിനും ക്ഷീണമേറ്റും.
ക്രമീകൃതഘടനയില്ലാത്ത എ.എ.പി.ക്ക് ഡൽഹിയുടെ ഭരണനഷ്ടം പേറുക എളുപ്പമല്ല. പഞ്ചാബ് ഭരണത്തിന്റെ പിന്തുണയിൽമാത്രം പാർട്ടിക്ക് നിലനിൽക്കാനും പ്രയാസം. അടിത്തട്ടിൽ വോട്ടുചോർച്ച കാര്യമായില്ലെങ്കിലും സംഘടനാചട്ടക്കൂടുകളില്ലാത്ത പാർട്ടിക്ക് പ്രതിപക്ഷനിരയിൽ സ്വന്തം അംഗങ്ങളെ പിടിച്ചുനിർത്തുകയെന്നത് വലിയ പരീക്ഷണമായിരിക്കും. കെജ്രിവാളോ മനീഷ് സിസോദിയയോ ഇല്ലാത്ത പ്രതിപക്ഷമായി സഭയ്ക്കുള്ളിൽ പിടിച്ചുനിൽക്കാനും പ്രയാസം. ആവേശംമാത്രം കൈമുതലുള്ള ആൾക്കൂട്ടമല്ല രാഷ്ട്രീയം എന്ന് പഠിക്കാനാണ് ഈ കാലയളവ് ആം ആദ്മി പാർട്ടി ഉപയോഗിക്കേണ്ടത്.
അതേസമയം, ബി.ജെ.പി., എ.എ.പി., ജനതാദൾ (യു.), എൽ.ജെ.പി. (രാംവിലാസ്) പാർട്ടികളുടെ സ്ഥാനാർഥികൾക്കാർക്കും സെക്യൂരിറ്റി തുക നഷ്ടമാവില്ല. രണ്ടിടത്ത് മത്സരിച്ച അസദുദ്ദീൻ ഒവൈസിയുടെ മജ്ലിസ് പാർട്ടിക്കും കെട്ടിവെച്ച തുക പോയിട്ടില്ല.
കസ്തൂർബാ നഗറിലെ അഭിഷേക് ദത്ത് മാത്രമാണ് രണ്ടാംസ്ഥാനത്തെത്തിയ ഏക കോൺഗ്രസ് സ്ഥാനാർഥി. ദത്തിനു പുറമേ നാംഗ്ലോയി ജാട്ടിൽ മത്സരിച്ച രോഹിത് ചൗധരി, ബാദ്ലിയിലെ ദേവേന്ദ്ര യാദവ് എന്നീ കോൺഗ്രസ് സ്ഥാനാർഥികൾക്കും പണം നഷ്ടമാവില്ല.
ജനറൽ വിഭാഗത്തിൽ വരുന്ന സ്ഥാനാർഥികൾ തിരഞ്ഞെടുപ്പ് കമ്മിഷന് സെക്യൂരിറ്റി ഡിപ്പോസിറ്റായി 10,000 രൂപയും പട്ടികജാതി, പട്ടികവർഗ സ്ഥാനാർഥികൾ 5000 രൂപയുമാണ് കെട്ടിവെക്കേണ്ടത്. ആകെ പോൾ ചെയ്യുന്ന വോട്ടിന്റെ ആറിലൊന്നെങ്കിലും ലഭിച്ചില്ലെങ്കിൽ ഈ തുക നഷ്ടമാകും.
]]>ഡൽഹിയിലെ 70 അംഗ നിയമസഭയിൽ 48 സീറ്റുകൾ ബി.ജെ.പി. പിടിച്ചെടുത്തിരുന്നു. 2020-ലെ തിരഞ്ഞെടുപ്പിൽ ഏട്ട് സീറ്റിൽ മാത്രം വിജയിച്ച സ്ഥാനത്താണ് അഞ്ച് വർഷത്തിനിപ്പുറം 48 സീറ്റുകൾ ബിജെപി നേടിയത്. അതേസമയം, 2020 നിയമസഭാ തിരഞ്ഞെടുപ്പിൽ 62 സീറ്റുകളിൽ വിജയിച്ച ആം ആദ്മി പാർട്ടി 22 സീറ്റുകളിലേക്ക് ചുരുങ്ങുകയും ചെയ്തു. അതേസമയം, കോൺഗ്രസിന് ഒരുസീറ്റിലും ജയിക്കാനായില്ല.
ആം ആദ്മി പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ പരാജയം വലിയ തിരിച്ചടിയാണ് ബിജെപിയ്ക്ക് നൽകിയിരിക്കുന്നത്. എ.എ.പി. നാഷണൽ കൺവീനർ അരവിന്ദ് കെജ്രിവാൾ, മനീഷ് സിസോദിയ, സൗരഭ് ഭരത്വാജ് തുടങ്ങിയ നേതാക്കളാണ് തോൽവിയുടെ കയ്പ്പറിഞ്ഞത്. ഡൽഹി മുഖ്യമന്ത്രി അതിഷി മർലേന, കൽകാജി സീറ്റിൽ 3521 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു.
ജയിൽ മോചിതനായ കെജ്രിവാൾ നാടകീയമായി രാജി പ്രഖ്യാപിച്ചതോടെയാണ് അതിഷി ഡൽഹിയുടെ മുഖ്യമന്ത്രിയാകുന്നത്. 140 ദിവസമാണ് അവർ മുഖ്യമന്ത്രി പദം അലങ്കരിച്ചത്. സുഷമാ സ്വരാജിനും ഷീലാ ദീക്ഷിതിനും ശേഷം രാജ്യതലസ്ഥാനം ഭരിക്കുന്ന വനിത കൂടിയാണ് അതിഷി. ഡൽഹിയുടെ വിദ്യാഭ്യാസ വിപ്ലവത്തിൽ നിർണായക പങ്ക് വഹിച്ചതും അതിഷിയായിരുന്നു. അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന മനീഷ് സിസോദിയയുടെ പിന്നിൽ പ്രവർത്തിച്ച കരങ്ങളിലൊന്ന് അതിഷിയുടേതായിരുന്നു.
നീണ്ട രണ്ടരപതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷമാണ് ഡൽഹിയിൽ വീണ്ടും ബി.ജെ.പി. അധികാരത്തിൽ എത്തുന്നത്. ഡൽഹിയിൽ മിന്നുന്ന വിജയം സമ്മാനിച്ച വോട്ടർമാരോട് നന്ദി പറയുകയും വിജയത്തിനായി പ്രവർത്തിച്ച പാർട്ടി പ്രവർത്തകരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിക്കുകയും ചെയ്തു. ജനങ്ങൾക്ക് നൽകിയിരിക്കുന്ന വാഗ്ദാനങ്ങൾ പാലിക്കുമെന്നും ഡൽഹിയെ വികസനത്തിന്റെ പാതയിൽ എത്തുക്കുമെന്നും മോദി ഉറപ്പുനൽകി.
]]>മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള പേരുകളെച്ചൊല്ലി അഭ്യൂഹങ്ങൾ ഉയരുന്നതിനിടെ ബി.ജെ.പിയുടെ മുതിർന്ന നേതാക്കൾ യോഗംചേർന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിൽ നടന്ന യോഗത്തിൽ ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ അടക്കമുള്ളവർ പങ്കെടുത്തു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ ന്യൂഡൽഹി മണ്ഡലത്തിലെ നിയുക്ത എം.എൽ.എ. പർവേശ് വർമ രാജ്നിവാസിലെത്തി ഡൽഹി ലഫ്റ്റനന്റ് ഗവർണറെ കണ്ടു. 12.15-ഓടെയാണ് പർവേശ് വർമ രാജ് നിവാസിൽ എത്തിയത്. പിന്നാലെ ബിജ്വാസനിൽനിന്ന് വിജയിച്ച കൈലാശ് ഗെഹ്ലോത്തും ഗാന്ധിനഗറിലെ നിയുക്ത എം.എൽ.എ. അരവിന്ദർ സിങ് ലവ്ലിയും ലഫ്റ്റനന്റ് ഗവർണറെ കണ്ടു. നേരത്തെ, രാജ് നിവാസിലെത്തിയ അതിഷി രാജി നൽകിയിരുന്നു. പിന്നാലെ ലഫ്. ഗവർണർ നിലവിലെ സഭ പിരിച്ചുവിട്ടു.
കെജ്രിവാളിനെ പരാജയപ്പെടുത്തിയ പർവേശ് വർമയ്ക്ക് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻഗണനയെന്നാണ് സൂചന. മുൻ പ്രതിപക്ഷനേതാവ് വിജേന്ദ്ര ഗുപ്ത, ബ്രാഹ്മൺ നേതാവ് സതീഷ് ഉപാധ്യായ, ഡൽഹി ബി.ജെ.പി. ജനറൽ സെക്രട്ടറി ആശിഷ് സൂദ്, ജിതേന്ദ്ര മഹാജയൻ, സുഷമ സ്വരാജിന്റെ മകൾ ബാംസുരി സ്വരാജ് എന്നിവരേയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി അഭ്യൂഹമുണ്ട്.
]]>
എന്തൊരു നാണമില്ലാത്ത പ്രകടനമാണിത്? പാർട്ടിയും വലിയ നേതാക്കളും പരാജയപ്പെട്ടു. അതിഷി മർലേന ഇങ്ങനെ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്, സ്വാതി എക്സിൽ കുറിച്ചു.
കൽക്കാജി മണ്ഡലത്തിൽ മത്സരിച്ച അതിഷി 52154 വോട്ടുകൾ നേടി ബി.ജെ.പിയുടെ രമേഷ് ബിദൂരിയയെയാണ് തോൽപ്പിച്ചത്. 3521 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അതിഷി ജയിച്ചത്.
അരവിന്ദ് കെജ്രിവാൾ, മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ്, സത്യേന്ദർ ജെയ്ൻ എന്നിവരാണ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു എഎപിയുടെ മുൻനിര നേതാക്കൾ. ബിജെപിക്ക് 48 സീറ്റുകളും എഎപിക്ക് 22 സീറ്റുകളുമാണ് ലഭിച്ചത്. 27 വർഷങ്ങൾക്കു ശേഷമാണ് ബിജെപി ദേശീയ തലസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തുന്നത്.
]]>
പ്രധാനമന്ത്രി തിങ്കളാഴ്ച വിദേശപര്യടനങ്ങൾക്കായി തിരിക്കുകയാണ്. തിങ്കളാഴ്ച ഫ്രാൻസിലേക്ക് പോകുന്ന മോദി, യു.എസ്. സന്ദർശനവും കഴിഞ്ഞശേഷമേ ഇന്ത്യയിൽ തിരിച്ചെത്തുകയുള്ളൂ. ഇതിന് മുമ്പ് ഞായറാഴ്ച മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതല്ലെങ്കിൽ മോദി തിരിച്ചെത്തിയശേഷം മാത്രമേ പ്രഖ്യാപനമുണ്ടാവുകയുള്ളൂ എന്നാണ് സൂചന.
ഡൽഹിയിലെ സിറ്റിങ് എം.പിമാരിൽ ഒരാളെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തേക്കുമെന്നാണ് ഉയർന്നുകേൾക്കുന്ന ഒരു അഭ്യൂഹം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴ് സീറ്റും പിടിച്ചെടുത്ത ബി.ജെ.പി ഇത്തവണ ആറ് സീറ്റിലും പുതുമുഖങ്ങളെയായിരുന്നു മത്സരിപ്പിച്ചത്. അങ്ങനെയെങ്കിൽ ഈസ്റ്റ് ഡൽഹി എം.പിയും കേന്ദ്രസഹമന്ത്രിയുമായ ഹർഷ് മൽഹോത്ര, നോർത്ത് ഈസ്റ്റ് ഡൽഹി എം.പി. മനോജ് തിവാരി, ന്യൂഡൽഹി എം.പി. ബാംസുരി സ്വരാജ് എന്നിവരുടെ പേരുകൾ പറഞ്ഞുകേൾക്കുന്നുണ്ട്.
സുഷമ സ്വരാജിന്റെ ഭരണം കഴിഞ്ഞ് 27 വർഷത്തിനുശേഷം അധികാരത്തിലെത്തുമ്പോൾ ബി.ജെ.പി. മുഖ്യമന്ത്രിയായി മകൾ ബാംസുരി സ്വരാജ് എത്തുകയാണെങ്കിൽ അത് പുതിയ ചരിത്രമായിരിക്കും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പർവേശ് വർമയും ബി.ജെ.പി. മുൻമുഖ്യമന്ത്രിയുടെ മകനാണ്. സുഷമ സ്വരാജിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയായിരുന്ന സാഹിബ് സിങ് വർമയുടെ മകനാണ് പർവേശ് വർമ.
വിജയിച്ച് നിയമസഭയിൽ എത്തിയവരിൽനിന്നുതന്നെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുകയാണെങ്കിൽ പർവേശ് വർമയ്ക്ക് പുറമേ പ്രതിപക്ഷനേതാവും മുൻ സംസ്ഥാന അധ്യക്ഷനുമായ വിജേന്ദ്ര ഗുപ്ത, സതീഷ് ഉപാധ്യായ എന്നീ പേരുകളും പരിഗണിക്കും. ഡൽഹി മുൻസിപ്പൽ കൗൺസിലർമാരെന്ന നിലയിലടക്കമുള്ള ഭരണപരിചയമാണ് ഇരുവർക്കും സാധ്യത നൽകുന്നത്..
വനിതകളിൽനിന്നാണ് മുഖ്യമന്ത്രിയെ പരിഗണിക്കുന്നതെങ്കിൽ ഷാലിമാർബാഗിൽനിന്ന് വിജയിച്ച രേഖ ശർമ, എ.എ.പി. മന്ത്രി സൗരഭ് ഭരദ്വാജിനെ പരാജയപ്പെടുത്തിയ ശിഖ റായ് എന്നിവർക്കും സാധ്യതയുണ്ട്. മധ്യപ്രദേശിനും ഹരിയാണയ്ക്കും സമാനമായി ഇതിനെല്ലാം പുറത്തൊരു സർപ്രൈസ് മുഖ്യമന്ത്രിയെ പ്രതീക്ഷിക്കാമെന്നും പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒന്നിലേറെ ഉപമുഖ്യമന്ത്രിമാരെ നിയോഗിച്ചേക്കുമെന്നും ചർച്ചകളുണ്ട്.
]]>സുവേന്ദു അധികാരിയുടേതിന് സമാനമായ പ്രതികരണമാണ് ബിജെപി നേതാവായ സുകാന്ത മജുംദാറും നടത്തിയത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലെ ജനങ്ങളും ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് മജുംദാർ പറഞ്ഞു. ബിജെപിയുടെ വിജയത്തിൽ ഡൽഹിയിലെ ബംഗാളി സമൂഹത്തോട് ഇരുനേതാക്കളും നന്ദിപറഞ്ഞു. ഡൽഹി തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ആംആദ്മി പാർട്ടിയെ പിന്തുണച്ചിരുന്നു.
27 വർഷങ്ങൾക്കു ശേഷമാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിയെ അട്ടിമറിച്ച് ബിജെപി ഡൽഹിയിൽ വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നത്. ബിജെപിക്ക് 48 സീറ്റുകളും എഎപിക്ക് 22 സീറ്റുകളുമാണ് ലഭിച്ചത്.
]]>ഒരുപാട് കാര്യങ്ങളിൽ ആദ്യം
2011-ൽ അണ്ണ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രക്ഷോഭത്തിന്റെ മുൻനിരയിൽനിന്ന് ശ്രദ്ധ നേടിയ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ആം ആദ്മി പാർട്ടി (ആപ്) ഒരുപാടുകാര്യങ്ങളിൽ രാജ്യത്തിന് പുതുമ കാണിച്ചു. 2013-ൽ പാർട്ടിയുണ്ടാക്കി മാസങ്ങൾക്കകം നടന്ന തിരഞ്ഞെടുപ്പിൽ (ഭൂരിപക്ഷമില്ലാതിരുന്നിട്ടും) ഡൽഹിയുടെ ഭരണം നേടി. 'ആരാണീ കെജ്രിവാൾ' എന്ന് പരിഹസിച്ച ഷീലാ ദീക്ഷിത്തിനെ അവരുടെ തട്ടകത്തിൽ തോൽപ്പിച്ചതുവഴി പതിനഞ്ചുവർഷത്തെ കോൺഗ്രസ് ഭരണം അവസാനിപ്പിച്ചു.
അധികാരത്തിലെത്തിയാൽ 15 ദിവസത്തിനകം ജന ലോക്പാൽ ബിൽ പാസാക്കുമെന്നായിരുന്നു വാഗ്ദാനം. അത് പാലിക്കാനായില്ലെന്നുകാട്ടി 49 ദിവസത്തെ ഭരണമവസാനിപ്പിച്ച് മന്ത്രിസഭ രാജിവെച്ചതും അദ്ഭുതത്തോടെ രാജ്യം കണ്ടു. തുടർന്ന് ഡൽഹിയിൽ രാഷ്ട്രപതിഭരണം. ഡൽഹിയിൽ വൈദ്യുതി വിതരണം നടത്തുന്ന റിലയൻസിന്റെ കമ്പനികൾ അഴിമതി കാട്ടിയെന്നുപറഞ്ഞ് അംബാനിക്കെതിരേ ആപ് സർക്കാർ കേസെടുത്തു.
ഭരണം തുടർന്നു, പോരാട്ടവും
ഒരുവർഷത്തോളം നീണ്ട രാഷ്ട്രപതിഭരണത്തിനൊടുവിൽ നടന്ന തിരഞ്ഞെടുപ്പിൽ എഴുപതിൽ 67 സീറ്റുകളും തൂത്തുവാരി. ഭരണത്തിലിരുന്നും പോരാടുന്ന ശീലം എ.എ.പി. തുടർന്നു. ഡൽഹി ലെഫ്. ഗവർണർക്കെതിരേ അദ്ദേഹത്തിന്റെ ഓഫീസിൽ മുഖ്യമന്ത്രി കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും രാപകൽ സമരം നടത്തി. 2020-ലെ തിരഞ്ഞെടുപ്പിലും 62 സീറ്റുകൾ തൂത്തുവാരി ആം ആദ്മി പാർട്ടി അധികാരമേറിയതോടെ ഷീലാ ദീക്ഷിത്തിനുശേഷം മൂന്നുതവണ ഡൽഹി മുഖ്യമന്ത്രിയാകുന്ന നേതാവായി കെജ്രിവാൾ.
പഞ്ചാബിൽനിന്ന് നാല് പേരെ ലോക്സഭയിലെത്തിച്ചു. 2017-ൽ പഞ്ചാബിലെ 112 സീറ്റിൽ മത്സരിച്ച ആപ് 20 സീറ്റ് നേടി. 2022-ൽ പഞ്ചാബ് ഭരണവും(92 സീറ്റ്) പിടിച്ചു.
പോരാട്ടം സുപ്രീംകോടതിയിലും
പൂർണ സംസ്ഥാനപദവിയില്ലാത്ത ഡൽഹിയിൽ തങ്ങളുടെ ഫയലുകളെല്ലാം കേന്ദ്രത്തിനുവേണ്ടി ലെഫ്. ഗവർണർ തടയുന്നെന്നുകാട്ടി ആപ് സർക്കാർ പലതവണ സുപ്രീംകോടതിയിലെത്തി. ചിലപ്പോഴൊക്കെ ഭാഗികമായി അനുകൂല വിധിയും സമ്പാദിച്ചു. എന്നാൽ, സുപ്രീംകോടതി വിധിയെ മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവന്ന് കേന്ദ്രം തിരിച്ചടി നൽകി.
'ബ്രാൻഡ് കെജ്രിവാൾ' മങ്ങിയോ?
ന്യൂഡൽഹി: തലസ്ഥാനത്തെ തെരുവിലുറങ്ങുന്നവർക്കുപോലും തങ്ങളിലൊരാളായിത്തോന്നിയ നേതാവ്. സാധാരണക്കാരുടെ പാർട്ടിയെ നയിക്കുന്ന സാധാരണക്കാരൻ. വിട്ടുമാറാത്ത ചുമയുള്ളതിനാൽ തണുപ്പുകാലത്ത് മഫ്ളർ ചുറ്റുന്നതോടെ മഫ്ളർമാൻ എന്ന പേരും വീണു. തുടക്കത്തിൽ എതിരാളികൾ കളിയാക്കാനുപയോഗിച്ച മഫ്ളർമാൻ പ്രയോഗം പിന്നീട് 'ബ്രാൻഡ് കെജ്രിവാൾ' ആയി ഡൽഹിയിൽ വേരിറങ്ങി.
എന്നാൽ, മഫ്ളർമാനിൽനിന്ന് 'ചില്ലുകൊട്ടാര'ത്തിലേക്കുള്ള മാറ്റത്തിനൊപ്പം അഴിമതിക്കേസും മേമ്പൊടിയായതോടെ മങ്ങിപ്പോയ കെജ്രിവാൾ ബ്രാൻഡിന്റെ വിശ്വാസ്യത തിരിച്ചുപിടിക്കാൻ ഇതുവരെ പയറ്റിയ രാഷ്ട്രീയകൗശലം അരവിന്ദ് കെജ്രിവാളിന് തികയാതെവരും.
ലാളിത്യത്തിന്റെ പ്രതീകം
ചുവന്ന ബീക്കൺ ലൈറ്റ് തെളിയുന്ന ആഡംബരക്കാറിൽ അകമ്പടിവാഹനങ്ങളുടെ സുരക്ഷാകവചത്തിൽ പാഞ്ഞുപോകുന്ന രാഷ്ട്രീയക്കാരെ കണ്ടുശീലിച്ച ഡൽഹിക്ക് തികച്ചും പുതുമയായിരുന്നു കെജ്രിവാൾ. ഇൻസൈഡ് ചെയ്യാത്ത അരക്കൈയൻ ഷർട്ടിന്റെ കീശയിലെപ്പോഴും റെയ്നോൾഡ്സിന്റെ സാധാരണ നീലമഷിപ്പേനകാണാം. മുഖ്യമന്ത്രിയായിട്ടും കുടുംബത്തോടൊപ്പം തിയേറ്ററിൽ സിനിമകാണാൻ പോകുന്നതുൾപ്പെടെ ഒരു സാധാരണക്കാരൻ ചെയ്യുന്നതെല്ലാം കെജ്രിവാളും ചെയ്യുമായിരുന്നു.
ആദ്യതവണ മുഖ്യമന്ത്രിയായപ്പോഴും പണ്ട് സുഹൃത്ത് സമ്മാനിച്ച നീല വാഗണാർ കാറിലായിരുന്നു യാത്ര. പിന്നീടത് മാറ്റി ഔദ്യോഗികവാഹനം ഉപയോഗിക്കാൻ തുടങ്ങി. ഇതിനിടെ, കെജ്രിവാളും പാർട്ടിയും വളർന്നു.
ആഡംബരത്തിന്റെ നിഴലിൽ
ഏകാധിപതിയെന്ന പേര് തുടക്കംമുതലേ കെജ്രിവാൾ കേട്ടിരുന്നു. ആദ്യഘട്ടത്തിൽ കൂടെയുണ്ടായിരുന്ന മുൻനിര നേതാക്കൾ വിട്ടുപോയിട്ടും ആ ബ്രാൻഡിന് വലിയ ഇടിവൊന്നുമുണ്ടായില്ല. എന്നാൽ, മൂന്നാം ഡൽഹി ഭരണം ആപിനുമേൽ അഴിമതിയുടെ കളങ്കംവീഴ്ത്തി. 50 കോടി രൂപമുടക്കി വീട് നവീകരിച്ചതോടെ ചില്ലുകൊട്ടാരത്തിലാണ് താമസമെന്ന ആക്ഷേപവും കേട്ടു.
]]>നിർണായകമായി സ്ത്രീവോട്ടർമാർ
10 വർഷത്തിനിടയിലെ കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയ ഇത്തവണത്തെ നിയമസഭാതിരഞ്ഞെടുപ്പിൽ സ്ത്രീവോട്ടർമാരാണ് ഡൽഹിയുടെ വിധി നിർണയിച്ചത്. ആകെ 60.54 ശതമാനമായിരുന്നു പോളിങ്. ഇതിൽ 60.9 ശതമാനവും സ്ത്രീവോട്ടർമാരായിരുന്നു. കാൽനൂറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്ക്. മുൻപ്, കെജ്രിവാളിനൊപ്പം ഉറച്ചുനിന്ന സ്ത്രീകൾ കൂടുതലായി വോട്ടുചെയ്യാനിറങ്ങിയപ്പോൾ ഭരണം കിട്ടിയത് ബി.ജെ.പി.ക്കാണ്. എന്നാൽ, കണക്കുകൾ ഇഴകീറി പരിശോധിക്കുമ്പോൾ പുറത്തുപോകുന്ന ആം ആദ്മി പാർട്ടിക്കും ബി.ജെ.പി.ക്കും തമ്മിൽ രണ്ടുശതമാനമേ വോട്ടുവ്യത്യാസം വരുന്നുള്ളൂവെന്ന് കാണാം.
ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളും പാർട്ടിയും ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിലും ആനുകൂല്യങ്ങളും സൗജന്യങ്ങളും നൽകുന്നതിലും എതിരഭിപ്രായമില്ലെങ്കിലും ഡൽഹിക്ക് അതുമാത്രം പോരെന്നും ഫലം വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നതുപോലെ ഡബിൾ എൻജിൻ സർക്കാർ വരുമ്പോൾ പുരോഗതിക്ക് വേഗംകൂടുമെന്ന് വോട്ടർമാർ കണക്കുകൂട്ടി. മാത്രമല്ല, എ.എ.പി.യെക്കാൾ മിന്നുന്ന ആനുകൂല്യങ്ങളും, പ്രത്യേകിച്ച് സ്ത്രീകൾക്കായി ബി.ജെ.പി. വാഗ്ദാനംചെയ്തിരുന്നു.
പൂർവാഞ്ചൽ വോട്ടുകൾ ബി.ജെ.പി.യിലേക്ക്
യു.പി.യിൽനിന്നും ബിഹാറിൽനിന്നുമൊക്കെ കുടിയേറിയ പൂർവാഞ്ചൽ വിഭാഗക്കാരാണ് ഡൽഹിയിലെ വോട്ടർമാരിൽ 30 ശതമാനത്തോളം. പല മണ്ഡലങ്ങളിലായി ചിതറിക്കിടക്കുന്ന ഈ വോട്ടർമാർ മുൻപ് എ.എ.പി.ക്കൊപ്പമായിരുന്നെങ്കിൽ ഇത്തവണ മാറ്റത്തിന്റെ കാറ്റ് ബി.ജെ.പി.യിലേക്ക് വീശിയിട്ടുണ്ടെന്ന് ഫലത്തിൽ പ്രകടമാണ്. എന്നാൽ, ബിഹാറിൽനിന്നുള്ള ജെ.ഡി.യു.വും എൽ.ജെ.പി.യും (രാംവിലാസ്) പച്ചതൊട്ടില്ല. പൂർവാഞ്ചലുകാരുടെ വിശ്വാസവുമായി ബന്ധപ്പെടുകിടക്കുന്ന യമുനാനദി വൃത്തിയാക്കാനായില്ലെന്നത് കെജ്രിവാളിനും പാർട്ടിക്കും കറുത്തമറുകായി. യമുനയിൽ ഹരിയാണയിലെ ബി.ജെ.പി. സർക്കാർ വിഷംകലർത്തുന്നുവെന്ന രാഷ്ട്രീയാരോപണമുയർത്തി കെജ്രിവാൾ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും അത് ഏശിയില്ല.
വോട്ടർമാരുടെ മനഃശാസ്ത്രം
ഒരുവശത്ത് വഴിപിരിഞ്ഞുനിൽക്കുന്ന ഇന്ത്യസഖ്യവും മറുവശത്ത് ശക്തമായ ബി.ജെ.പി. സഖ്യവുമെന്ന ചിത്രമാണ് അടിസ്ഥാനപരമായി ഡൽഹിയിൽ വോട്ടർമാർക്കുമുന്നിലുണ്ടായിരുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിന് ഒന്നിച്ച് വോട്ടുചോദിച്ചെത്തിയവർ മാസങ്ങൾക്കുശേഷം പരസ്പരം പോരടിച്ചു. അരവിന്ദ് കെജ്രിവാളും രാഹുൽഗാന്ധിയും പരസ്പരം ചെളിവാരിയെറിയുമ്പോൾ അപ്പുറത്ത് ബ്രാൻഡ് മോദി ശക്തമായിനിന്നു. ഇതിനിടെ സീറ്റുകിട്ടാത്ത എട്ട് എ.എ.പി. എം.എൽ.എ.മാർ ബി.ജെ.പി.യിലേക്ക് ചാടിയതോടെ പൊതുമധ്യത്തിൽ ചർച്ചകളായി.
]]>ഡൽഹിയിൽ ബിജെപിയുടെ വിജയം ഉറപ്പായതോടെ 'ഇനിയും യുദ്ധം തുടരൂ' എന്നാണ് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള എക്സിൽ പങ്കുവെച്ച പോസ്റ്റ്. ഇന്ത്യ സംഖ്യത്തിലെ കോൺഗ്രസിനേയും ആം ആദ്മി പാർട്ടിയേയും ലക്ഷ്യമിട്ടാണ് ഈ പോസ്റ്റ് എന്ന് വ്യക്തമാണ്. കോൺഗ്രസും എഎപിയും സഖ്യമായി മത്സരിച്ചിരുന്നുവെങ്കിൽ ബിജെപി ഡൽഹിയിൽ അധികാരത്തിൽ എത്തില്ലായിരുന്നുവെന്നാണ് ഇന്ത്യാ സഖ്യത്തിലെ മിക്ക കക്ഷികളുടെയും വിലയിരുത്തൽ.
ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ച കോൺഗ്രസാണ് ഡൽഹിയിൽ തങ്ങളുടെ പരാജയത്തിന് കാരണമെന്ന് ആം ആദ്മി പാർട്ടിയും ആരോപിക്കുന്നുണ്ട്. കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യത്തിൽ തുടരേണ്ടെന്ന നിലപാടും എഎപിക്കുള്ളിൽ ഉയരുന്നുണ്ട്. ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ മാറ്റം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ഈ വർഷം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലും അടുത്ത വർഷം നടക്കാനിരിക്കുന്ന ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് വോട്ട് ഇല്ലാതാക്കുമെന്ന ആശങ്ക ഇന്ത്യാ സഖ്യത്തിലെ പലകക്ഷികൾക്കുമുണ്ട്.
കോൺഗ്രസാണ് ഡൽഹിയിൽ ബിജെപിയുടെ വിജയത്തിന് ഉത്തരവാദിയെന്ന് സിപിഎം കേരള സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വിമർശിച്ചിരുന്നു. ഡൽഹിയിൽ ഇന്ത്യാ മുന്നണി ഒന്നിച്ചു നിൽക്കാതിരുന്നത് നിർഭാഗ്യകരമായിപ്പോയെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു.
]]>'ഇന്ന് ഡൽഹിയിൽ ആവേശവും ആശ്വാസവുമുണ്ട്. ബി.ജെ.പിയുടെ വിജയത്തിലാണ് ആവേശം. ഡൽഹിയെ ദുരന്ത(ആപ്ദാ)ത്തിൽനിന്ന് മുക്തമാക്കിയതിലാണ് ആശ്വാസം. മോദി ഗ്യാരന്റിയിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി പറയുന്നു, തലകുമ്പിടുന്നു. ഞങ്ങളോട് കാണിച്ച സ്നേഹം വികസനത്തിന്റെ രൂപത്തിൽ ഇരട്ടിയായി തിരിച്ചുതരും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹി ഒരിക്കലും തന്നെ നിരാശപ്പെടുത്തിയിരുന്നില്ല. 2014-ലും 2029-ലും 2024-ലും ഡൽഹിയിലെ ജനങ്ങൾ ബി.ജെ.പി.യെ ഏഴ് സീറ്റിലും വിജയിപ്പിച്ചു. ഇന്നത്തെ വിജയം ചരിത്രപരമാണ്. ഇത് സാധാരണ വിജയമല്ല. ഡൽഹിയിലെ ജനങ്ങൾ ദുരന്തത്തെത്തൂത്തെറിഞ്ഞു. ഡൽഹി ദുരന്തത്തിൽനിന്ന് മോചനം നേടി', മോദി പറഞ്ഞു.
'ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഹരിയാണയിൽ പുതിയ റെക്കോർഡ് കുറിച്ചു. മഹാരാഷ്ട്രയിലും പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ഇപ്പോൾ ഡൽഹിയിലും പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ജനം ഷോർട്ട്കട്ട് രാഷ്ട്രീയത്തിന് അന്ത്യംകുറിച്ചു. രാഷ്ട്രീയത്തിൽ ഷോർട്ട് കട്ടുകൾക്കും നുണകൾക്കും സ്ഥാനമില്ലെന്നാണ് ഫലം വ്യക്തമാക്കുന്നത്. ഡൽഹിയിലെ ജനങ്ങൾ ഷോർട്ട് കട്ടിന്റെ രാഷ്ട്രീയത്തെ ഷോർട്ട് സർക്യൂട്ടടിച്ചു', മോദി കൂട്ടിച്ചേർത്തു.
'പ്രതിഷേധത്തിന്റേയും ഏറ്റുമുട്ടലിന്റേയും ഭരണപരമായ അനിശ്ചിതത്വത്തിന്റേയും രാഷ്ട്രീയം ഡൽഹിയിലെ ജനങ്ങൾക്ക് വലിയ ദോഷം വരുത്തി. ഇന്ന് ഡൽഹിയിലെ ജനങ്ങൾ വികസനത്തിലെ പ്രധാനതടസ്സം നീക്കി. എവിടെയെല്ലാം എൻ.ഡി.എയ്ക്ക് അധികാരം ലഭിച്ചോ, ആ സംസ്ഥാനങ്ങളെയെല്ലാം പുതിയ ഉയരങ്ങളിലെത്തിച്ചു. അതുകൊണ്ടാണ് ബി.ജെ.പി. തുടർച്ചയായി വിജയിക്കുന്നത്. ആദ്യ നിയമസഭാ സമ്മേളനത്തിൽ തന്നെ സി.എ.ജി. റിപ്പോർട്ട് അവതരിപ്പിക്കും. ആരൊക്കെ കൊള്ളയടിച്ചോ അവർക്കത് തിരികെ നൽകേണ്ടിവരും. കോൺഗ്രസ് ഡൽഹിയിൽ ഡബിൾ ഹാട്രിക് അടിച്ചു. കഴിഞ്ഞ ആറുതവണയായി രാജ്യത്തെ പ്രായമേറിയ പാർട്ടിക്ക് ഒരുസീറ്റുപോലും ജയിക്കാൻ സാധിച്ചിട്ടില്ല. തോൽവിയിൽ അവർ സ്വയം സ്വർണ്ണമെഡൽ നൽകുകയാണ്', മോദി പറഞ്ഞു.
]]>എഎപിയാണ് ഏറ്റവും പ്രധാനപ്പെട്ട ശത്രു എന്ന നിലപാട് കോൺഗ്രസ് എടുത്തതുകൊണ്ടാണ് ബിജെപി ജയിച്ചത്. കോൺഗ്രസും എഎപിയും ചേർന്നിരുന്നുവെങ്കിൽ ഏകദേശം 50 ശതമാനം വോട്ടായി. രാഹുൽ ഗാന്ധി ഉൾപ്പടെ എഎഎപിയെ വിമർശിച്ചു. ഒരു ഐക്യമുന്നണി രൂപപ്പെടുത്തി വിശാലമായ ഒരു ബിജെപി വിരുദ്ധ മുന്നണിക്ക് രൂപംകൊടുക്കുന്ന നിലപാട് സ്വീകരിക്കാത്തതിന്റെ ഫലമായി വലിയ നഷ്ടമാണ് ഇന്ത്യാ ബ്ലോക്കിന് മുഴുവൻ ഉണ്ടായതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
27 വർഷങ്ങൾക്ക് ശേഷമാണ് ഡൽഹിയിൽ ബിജെപി അധികാരത്തിലേറുന്നത്. ഡൽഹി അസംബ്ലി തിരഞ്ഞെടുപ്പിൽ 70 സീറ്റുകളിൽ 47 സീറ്റുകളിൽ ഇതിനകം ബിജെപി വിജയിച്ചുകഴിഞ്ഞു. ഒരു സീറ്റിൽ ബിജെപി മുന്നിട്ട് നിൽക്കുകയാണ്. 22 സീറ്റുകളിലാണ് ആം ആദ്മി പാർട്ടി വിജയിച്ചത്. മിക്ക മണ്ഡലങ്ങളിലും നേരിയ ഭൂരിപക്ഷത്തിലാണ് ബിജെപി വിജയിച്ചുകയറിയത്. കോൺഗ്രസിന്റെ പിന്തുണ ഉണ്ടായിരുന്നുവെങ്കിൽ ആം ആംദ്മി പാർട്ടിക്ക് മുന്നേറാമായിരുന്നുവെന്ന വിലയിരുത്തലുണ്ടാകുന്നത് ഈ സാഹചര്യത്തിലാണ്.
]]>ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ നരേന്ദ്രമോദിയെ സ്വീകരിച്ചു. വൻ കരഘോഷത്തോടെയും മുദ്രാവാക്യം വിളികളോടെയുമാണ് പ്രവർത്തകർ മോദിയെ സ്വാഗതംചെയ്തത്. 'മോദി...മോദി... നരേന്ദ്രമോദി സിന്ദാബാദ്' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ സദസ്സിൽനിന്നുയർന്നു. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവർത്തകരെ അഭിവാദ്യംചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മറ്റുനേതാക്കളും ആഘോഷചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
തിരഞ്ഞെടുപ്പിൽ വൻ വിജയമാണ് ബിജെപി നേടിയത്. 48 സീറ്റുകൾ നേടി 27 വർഷങ്ങൾക്കു ശേഷമാണ് ബി.ജെ.പി. അധികാരത്തിൽ തിരിച്ചെത്തുന്നത്. കനത്ത തിരിച്ചടി ഏറ്റുവാങ്ങിയ ആംആദ്മി പാർട്ടിക്ക് 22 സീറ്റുകളിൽ മാത്രമേ വിജയിക്കാൻ സാധിച്ചുള്ളൂ.
]]>
വികാസ് പുരി മണ്ഡലത്തിൽ മത്സരിച്ച മലയാളിയായ സി.പി.ഐയുടെ സ്ഥാനാർഥി ഷിജോ വർഗീസിന് 618 വോട്ടുകൾ ലഭിച്ചു. ബദർപുരിൽ മത്സരിച്ച സി.പി.എം. സ്ഥാനാർഥി ജഗദീഷ് ചന്ദിന് 367 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. വികാസ്പുരിയിൽ ബി.ജെ.പി. സ്ഥാനാർഥി ജയിച്ചപ്പോൾ, ബദർപുരിൽ എ.എ.പി. സ്ഥാനാർഥിയാണ് എം.എൽ.എയായത്.
ദ്വാരകയിൽ മത്സരിച്ച മറ്റൊരു മലയാളി ജി. തുളസീധരന് 58 വോട്ടുകളാണ് ലഭിച്ചത്. പീപ്പിൾസ് ഗ്രീൻ പാർട്ടി സ്ഥാനാർഥിയായാണ് തുളസീധരൻ മത്സരിച്ചത്. ഇവിടെ ബി.ജെ.പിയുടെ പ്രദ്യുമ്ൻ സിങ് രജ്പുത് വിജയിച്ചു.
ആദർശ് നഗറിൽ സി.പി.ഐ. സ്ഥാനാർഥി സഞ്ജീവ് കുമാർ റാണ 133 വോട്ടുകൾ നേടി. കരാവൽനഗറിൽ സി.പി.എം. സ്ഥാനാർഥി 457 വോട്ടുകളും കോണ്ട്ലിയിൽ സി.പി.ഐ (എം.എൽ) സ്ഥാനാർഥി അമർജീത് പ്രസാദ് 100 വോട്ടുകളും നേടി. മുണ്ട്കയിൽ ഫോർവേഡ് ബ്ലോക് സ്ഥാനാർഥി മഹാവിറിന് 94 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
നെരേലയിൽ സി.പി.ഐ.(എം.എൽ) സ്ഥാനാർഥിയായ അനിൽകുമാർ സിങ് 328 വോട്ടാണ് നേടിയത്. ഓക്ലയിൽ മത്സരിച്ച സി.പി.ഐ. സ്ഥാനാർഥി മുഹമ്മദ് ഇൻസമാമുൾ ഹസൻ 259 വോട്ടുകൾ നേടി. ഇതേമണ്ഡലത്തിൽ എസ്.യു.സി.ഐ. സ്ഥാനാർഥിയായ റിസ്വാന ഖത്തൂൺ 221 വോട്ടുനേടി.
പാലം മണ്ഡലത്തിലെ സി.പി.ഐ. സ്ഥാനാർഥി ദിലീപ് കുമാറിന് 326 വോട്ടുകളാണ് ലഭിച്ചത്. സാദർ ബസാറിലെ എസ്.യു.സി.ഐ. സ്ഥാനാർഥി ആശാ റാണിക്ക് 184 വോട്ടുലഭിച്ചു. വാസിർപുരിലെ സി.പി.ഐ സ്ഥാനാർഥി ദേവേന്ദർ കുമാറിന് 190 വോട്ടുകളാണ് ലഭിച്ചത്.
]]>പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ 2023-ൽ ആണ് കെജ്രിവാളിൻറെ പരാമർശം. മദ്യനയത്തിൽ ഉന്നത നേതാക്കൾ അറസ്റ്റിലായത് ബിജെപിയുടെ ഗൂഢാലോചനയാണെന്നും അരവിന്ദ് കെജ്രിവാൾ വീഡിയോയിൽ ആരോപിച്ചിരുന്നു.
'നരേന്ദ്ര മോദി ജി ഡൽഹിയിൽ ഈ രീതിയിൽ സർക്കാർ രൂപീകരിക്കാൻ ആഗ്രഹിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിലൂടെ ഞങ്ങളെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് അവർക്കറിയാം. നിങ്ങൾക്കൊരിക്കലും ഈ ജന്മത്തിൽ ഞങ്ങളെ തോൽപിക്കാനാകില്ലെന്നാണ് എനിക്ക് നരേന്ദ്ര മോദിയോട് പറയാനുള്ളത്. ഡൽഹിയിൽ ഞങ്ങളെ പരാജയപ്പെടുത്താൻ നിങ്ങൾ ഒരു ജന്മംകൂടി ജനിക്കേണ്ടിവരും', അരവിന്ദ് കെജ്രിവാൾ വീഡിയോയിൽ പറയുന്നു.
2017-ലെ നിയമസഭാ സമ്മേളനത്തിലെ കെജ്രിവാളിന്റെ പ്രസ്താവനകളും ഇപ്പോൾ വൈറലായിരിക്കുകയാണ്. ഞങ്ങൾ ഡൽഹിയുടെ യജമാനന്മാരാണ് (ഹം ദില്ലി കേ മാലിക് ഹേ), നാം ഡൽഹിയെ നയിക്കും അവർ ഞങ്ങളുടെ ഉത്തരവുകൾ പാലിക്കും.. എന്നിങ്ങനെയുള്ള പ്രസ്താവനകളാണ് ഈ വീഡിയോയിലുള്ളത്.
]]>മുൻമുഖ്യമന്ത്രിയുടെ ആം ആദ്മി പാർട്ടിയുടെ നേതാവുമായ അരവിന്ദ് കെജ്രിവാളും പരാജയപ്പെട്ടവരിൽ ഉൾപ്പെടുന്നു. ന്യൂഡൽഹി സീറ്റിൽ 4089 വോട്ടുകളുടെ വ്യത്യാസത്തിൽ ബിജെപിയുടെ പർവേഷ് വർമയോടാണ് കെജ്രിവാൾ പരാജയപ്പെട്ടത്. കോൺഗ്രസിന്റെ സന്ദീപ് ദീക്ഷിത്തിന് 4568 വോട്ടുകളാണ് ലഭിച്ചത്.
ഇതുവരെയുള്ള കണക്കനുസരിച്ച് വിവിധ മണ്ഡലങ്ങളിൽ വൻ ഭൂരിപക്ഷത്തിലാണ് സ്ഥാനാർഥികൾ വിജയിച്ചത്. ചില മണ്ഡലത്തിലാകട്ടെ കപ്പിനും ചുണ്ടിനുമിടയിൽ പരാജയം നേരിട്ടവരുമുണ്ട്. അത്തരം ചില മണ്ഡലങ്ങളാണ് ഇവിടെ.
ഉയർന്ന ഭൂരിപക്ഷം ലഭിച്ച മണ്ഡലങ്ങൾ
ബദർപുർ: 25888 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ നാരായൺ ദത്ത് ശർമയെ പരാജയപ്പെടുത്തി ആം ആദ്മി പാർട്ടിയുടെ രാം സിങ് നേതാജി ഈ മണ്ഡലത്തിൽ ജയിച്ചത്.
ബല്ലിമരൺ: 29823വോട്ടുകൾക്ക് ബിജെപിയുടെ കമൽ ബഗ്രിയെ പരാജയപ്പെടുത്തി ആം ആദ്മി പാർട്ടിയുടെ ഇമ്രാൻ ഹുസ്സൈൻ ഇവിടെ വിജയിച്ചു.
ദിയോളി: ആം ആദ്മി പാർട്ടിയുടെ പ്രേം ചൗഹാൻ 36680 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ലോക് ജൻശക്തി പാർട്ടിയുടെ ദീപക് തൻവാറിനെ പരാജയപ്പെടുത്തിയത്.
നജഫ്ഗഡ് : ആം ആദ്മി പാർട്ടിയുടെ തരുൺ കുമാറിനെ 29009 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപിയുടെ നീലം പഹൽവാൻ പരാജയപ്പെടുത്തി.
ഓഖ്ല:ആം ആദ്മി പാർട്ടിയുടെ അമാനത്തുള്ളാ ഖാൻ 33225 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഓൾഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ സ്ഥാനാർഥിയായ ഷിഫ ഉർ റഹ്മാൻ ഖാനെ പരാജയപ്പെടുത്തി.
സീലംപുർ: എഎപിയുടെ ചൗധരി സുബൈർ അഹമ്മദ് 42477 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപിയുടെ അനിൽ കുമാർ ശർമയെ പരാജയപ്പെടുത്തി.
മടിയ മഹൽ: എഎപിയുടെ ആലി മുഹമ്മദ് ഇഖ്ബാൽ 42724 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ ദീപ്തി ഇന്ദോറയെ പരാജയപ്പെടുത്തിയത്.
ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം ലഭിച്ചവർ
ജംഗ്പുരാ: ആം ആദ്മി പാർട്ടിയുടെ പ്രധാന നേതാക്കളിൽ ഒരാളായ മനിഷ് സിസോദിയയെ വെറും 675 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ തർവീന്ദർ സിങ് മർവ ജംഗ് പുരയിൽ പരാജയപ്പെടുത്തിയത്.
മെഹറൗളി: ബിജെപിയുടെ ഗജേന്ദർ സിങ് യാദവ് ആണ് ഇവിടെ വിജയിച്ചത്. 1782 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എഎപിയുടെ മഹേന്ദർ ചൗധരിയെ പരാജയപ്പെടുത്തി ഗജേന്ദർ സിങിന്റെ വിജയം.
രജീന്ദർ നഗർ: ബിജെപിയുടെ ഉമങ് ബജാജ് വെറും 1231 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എഎപിയുടെ ദുർഗേഷ് പതകിനെ പരാജയപ്പെടുത്തിയത്.
ത്രിലോക്പുരി: എഎപിയുടെ അഞ്ജന പർചയെ 392 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർഥിയായ രവി കാന്ത് പരാജയപ്പെടുത്തിയത്.
സംഗം വിഹാർ: ബിജെപിയുെടെ ചന്ദൻ കുമാർ എഎപിയുടെ ദിനേഷ് മൊഹാനിയയെ പരാജയപ്പെടുത്തിയത് വെറും 344 വോട്ടുകൾക്കാണ്.
]]>ഡൽഹിയിൽ കാൽനൂറ്റാണ്ടിന് ശേഷം ബി.ജെ.പി. വമ്പൻ തിരിച്ചുവരവ് നടത്തിയപ്പോൾ ഏറെ തിളക്കമുള്ള വിജയമാണ് പർവേശ് വർമയുടേത്. ന്യൂഡൽഹി മണ്ഡലത്തിൽ ആംആദ്മിയുടെ നേതാവ് അരവിന്ദ് കെജ്രിവാളും മുൻ കോൺഗ്രസ് മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകൻ സന്ദീപ് ദീക്ഷിതുമായിരുന്നു പർവേശ് വർമയുടെ എതിർസ്ഥാനാർഥികൾ. ഒടുവിൽ ഫലം പുറത്തുവന്നപ്പോൾ ആംആദ്മിയുടെ 'വന്മരം' സാക്ഷാൽ കെജ്രിവാളിനെതിരേ പർവേശ് വർമ അട്ടിമറിജയം നേടുകയായിരുന്നു. 4089 വോട്ടുകൾക്കാണ് പർവേശ് വർമ കെജ്രിവാളിനെ തറപറ്റിച്ചത്. കോൺഗ്രസ് സ്ഥാനാർഥിയായ സന്ദീപ് ദീക്ഷിത് നേടിയ 4568 വോട്ടുകളും ബി.ജെ.പി. വിജയത്തിൽ നിർണായകമായി.
ഡൽഹി മുൻമുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായിരുന്ന സാഹിബ് സിങ് വർമയുടെ മകനാണ് 47-കാരനായ പർവേശ് വർമ. എം.ബി.എ. ബിരുദധാരിയായ അദ്ദേഹം 2013-ലെ നിയമസഭ തിരഞ്ഞെടുപ്പിലാണ് ബി.ജെ.പി.യിൽ സജീവമാകുന്നത്. 2013-ൽ ബി.ജെ.പി. തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗമായ പർവേശ് വർമ അതേവർഷം മെഹ്രൗളി മണ്ഡലത്തിൽനിന്ന് ബി.ജെ.പി. ടിക്കറ്റിലേക്ക് മത്സരിക്കുകയും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയുംചെയ്തു. 2014-ൽ ഡൽഹി വെസ്റ്റിൽനിന്ന് അദ്ദേഹം ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 2019-ൽ ഡൽഹിയിലെ ലോക്സഭ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷവുമായി പർവേശ് വർമ വീണ്ടും വെസ്റ്റ് ഡൽഹിയിൽനിന്ന് എം.പി.യായി.
2025-ലെ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ ന്യൂഡൽഹി മണ്ഡലത്തിലാണ് പർവേശ് വർമ ബി.ജെ.പി.ക്കായി ഗോദയിലിറങ്ങിയത്. ആംആദ്മി കൺവീനർ അരവിന്ദ് കെജ്രിവാവാളിനെ നേരിടാൻ പർവേശ് വർമ എന്ന കരുത്തനെ തന്നെ ബി.ജെ.പി. കളത്തിലിറക്കി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ കെജ്രിവാളിനെ പരാജയപ്പെടുത്തി പർവേശ് വർമ കരുത്ത് തെളിയിച്ചു.
ഡൽഹിയിൽ ബി.ജെ.പി. മുഖ്യമന്ത്രിയായി ഏറ്റവും കൂടുതൽ സാധ്യതകൽപ്പിക്കപ്പെടുന്നത് പർവേശ് വർമയ്ക്കാണ്. എന്നാൽ, മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് എല്ലാം പാർട്ടി തീരുമാനിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാർട്ടി മുഖ്യമന്ത്രിയാകാൻ ആവശ്യപ്പെട്ടാൽ അത് നിറവേറ്റുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
ഔദ്യോഗികമായി തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും മുൻപേ പർവേശ് വർമ ഇത്തവണ ന്യൂഡൽഹി മണ്ഡലത്തിൽ സജീവമായിരുന്നു. മണ്ഡലത്തിലെ ചേരികൾ സന്ദർശിച്ച് അവരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു. പലർക്കും സൗജന്യ വെള്ളമോ വൈദ്യുതിയോ ലഭിക്കുന്നില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ആർക്കെങ്കിലും ശുദ്ധമായ വെള്ളവും സൗജന്യ വൈദ്യുതിയും ലഭിക്കുന്നുണ്ടെങ്കിൽ അവരെല്ലാം കെജ്രിവാളിന് വോട്ട് ചെയ്തോളൂ എന്നായിരുന്നു പ്രചാരണവേളയിൽ പർവേശ് വർമ പറഞ്ഞത്. യമുനയെ സബർമതി നദീതീരത്തിന് സമാനമാക്കി മാറ്റും, ചേരിനിവാസികൾക്ക് വീടുകൾ നൽകും. 50,000 സർക്കാർ ജോലികൾ, ഫ്ളൈഓവറുകൾ, മലിനീകരണമില്ലാത്ത ഡൽഹി എന്നിവയെല്ലാമായിരുന്നു പർവേശ് വർമയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ.
ആഹ്ലാദം പങ്കുവെച്ച് കുടുംബവും...
പർവേശ് വർമയുടെ തിരഞ്ഞെടുപ്പ് വിജയത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ആഹ്ലാദം പങ്കുവെച്ചു. അച്ഛന്റെ വിജയത്തിൽ ഏറെ സന്തോഷമുണ്ടെന്നും അടുത്ത അഞ്ചുവർഷത്തേക്ക് ബി.ജെ.പി.ക്ക് അവസരം നൽകിയ ന്യൂഡൽഹിയിലെ ജനങ്ങളോട് നന്ദിയുണ്ടെന്നും പർവേശ് വർമയുടെ മകൾ സനിധി വാർത്താ ഏജൻസിയായ എ.എൻ.ഐ.യോട് പ്രതികരിച്ചു.
പാർട്ടി പിതാവിനെ ഏൽപ്പിച്ച എല്ലാ ചുമതലകളും സ്വീകരിച്ചിട്ടുണ്ട്. ഇത്തവണയും അത് സന്തോഷത്തോടെ നിറവേറ്റുമെന്നും മകൾ പറഞ്ഞു. ന്യൂഡൽഹിയിലെ വോട്ടർമാർക്ക് നന്ദിയുണ്ടെന്ന് പർവേശ് വർമയുടെ മറ്റൊരു മകളായ തൃഷയും വാർത്താ ഏജൻസിയോട് പ്രതികരിച്ചു. ഇത്തവണ ഡൽഹിയിലെ ജനങ്ങൾ കള്ളം പറയുന്നവരെ വിജയിപ്പിച്ചില്ലെന്നും അവർക്ക് അവസരം നൽകിയില്ലെന്നും മകൾ പറഞ്ഞു.
സ്വാതി സിങ് ആണ് പർവേശ് വർമയുടെ ഭാര്യ. രണ്ടുപെൺമക്കളെ കൂടാതെ ഒരു മകനും അദ്ദേഹത്തിനുണ്ട്.
]]>
കഴിഞ്ഞതവണത്തേക്കാൾ ബി.ജെ.പിയുടെ വോട്ടുവിഹിതത്തിൽ വലിയ മുന്നേറ്റമുണ്ടായി. 38.51% വോട്ടാണ് കഴിഞ്ഞതവണ ബി.ജെ.പി. നേടിയത്. 7.4 ശതമാനത്തിന്റെ വർധനയാണ് ഇത്തവണ. കഴിഞ്ഞതവണ 53.57 ശതമാനമായിരുന്നു എ.എ.പിയുടെ വോട്ടുവിഹിതം. ഇതിൽ ഇത്തവണ 10.01 ശതമാനത്തിന്റെ കുറവുണ്ടായി.
ഒരുസീറ്റിൽപ്പോലും വിജയിക്കാൻ കഴിയാത്ത കോൺഗ്രസിന് 6.37% വോട്ടുവിഹിതം നേടാനായി. കഴിഞ്ഞതവണത്തേക്കാൾ 2.11 ശതമാനം കൂടുതൽ വോട്ട് ഇത്തവണ കോൺഗ്രസ് നേടി. സീറ്റുകളുടെ കാര്യത്തിൽ 2020-ലും സംപൂജ്യരായിരുന്ന കോൺഗ്രസ് 4.26 ശതമാനം വോട്ടുകളാണ് നേടിയത്.
ഭരണം നഷ്ടമായ എ.എ.പിയുടെ വോട്ടുവിഹിതത്തിലെ കുറവ് നേട്ടമായത് ആർക്കെന്ന ചർച്ചകൾ ഫലത്തിന്റെ തുടർച്ചയായി ഉണ്ടാവും. എ.എ.പിയുടെ വോട്ടിൽ 10.01 ശതമാനത്തിന്റെ കുറവുണ്ടായപ്പോൾ, ഏഴുശതമാനത്തിലേറെ വർധനവ് ബി.ജെ.പിക്കുണ്ടായി. ബാക്കിവരുന്ന രണ്ടുശതമാനത്തിലേറെ മാത്രമാണ് കോൺഗ്രസിലേക്ക് പോയത്.
]]>ഡൽഹിയിലെ ജനങ്ങൾ അരവിന്ദ് കെജ്രിവാളിന് കനത്ത പരാജയമാണ് നൽകിയത്. ജയിലിൽ പോകാനും സ്വന്തം കുറ്റകൃത്യങ്ങൾക്ക് പ്രതിഫലം നൽകാനും അവർ അദ്ദേഹത്തെ ഇപ്പോൾ സ്വതന്ത്രനാക്കിയിരിക്കുന്നു. സാമൂഹ്യ പരിഷ്കരണങ്ങളുടെ തുടക്കക്കാരനായി സ്വയം വിശേഷിപ്പിച്ചെത്തിയ അരവിന്ദ് കെജ്രിവാൾ ഇന്ത്യയിലെ ഏറ്റവും അഴിമതിക്കാരനായ രാഷ്ട്രീയക്കാരിൽ ഒരാളാണെന്നും സ്മൃതി ഇറാനി പറഞ്ഞു.
ഡൽഹിയിലെ ബിജെപിയുടെ വിജയത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വമാണ്. ആം ആദ്മി പാർട്ടിയുടെ പരാജയം ഉറപ്പാക്കിയ ഒരാൾ നരേന്ദ്ര മോദിയാണ്. 2014-ൽ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയതാണ് ബിജെപി ചെയ്ത ഏറ്റവും നല്ല കാര്യങ്ങളിലൊന്ന്. ബിഹാറിലും ബിജെപി വൻ വിജയം നേടുമെന്നും അവർ പറഞ്ഞു.
]]>"ചരിത്രം നോക്കിയാൽ, ഏതെങ്കിലും സ്ത്രീക്കെതിരേ തെറ്റ് ചെയ്തവരെ ദൈവം ശിക്ഷിച്ചിട്ടുണ്ട്. ജലമലിനീകരണം, വായു മലിനീകരണം, തെരുവുകളുടെ ദയനീയാവസ്ഥ തുടങ്ങിയ പ്രശ്നങ്ങൾ കൊണ്ടുതന്നെ അരവിന്ദ് കെജ്രിവാളിന് തന്റെ സീറ്റ് നഷ്ടപ്പെട്ടു. തങ്ങൾ പറയുന്ന കള്ളം ആളുകൾ വിശ്വസിക്കുമെന്നാണ് അവർ കരുതുന്നത്. എഎപി നേതൃത്വം അവർ പറഞ്ഞിരുന്നതിൽനിന്ന് വ്യതിചലിച്ചു. ഞാൻ ബിജെപിയെ അഭിനന്ദിക്കുന്നു. പ്രതീക്ഷയോടെയാണ് ജനങ്ങൾ അവർക്ക് വോട്ട് ചെയ്തത്. അത് നിറവേറ്റാൻ അവർ പ്രവർത്തിക്കണം", എഎൻഐയ്ക്ക് നൽകിയ പ്രതികരണത്തിൽ മലിവാൾ പറഞ്ഞു.
ഒരിക്കൽ അരവിന്ദ് കേജ്രിവാളിന്റെ അടുത്ത സഹപ്രവർത്തകരിൽ ഒരാളായിരുന്ന സ്വാതി മലിവാൾ, പിന്നീട് അദ്ദേഹവുമായി പിണങ്ങി. മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജ്രിവാളിന്റെ വസതിയിൽവെച്ച് മുഖ്യമന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റ് ബിഭവ് കുമാർ തനിക്കെതിരെ അതിക്രമം നടത്തിയെന്ന ആരോപണവുമായി സ്വാതി കഴിഞ്ഞവർഷം രംഗത്തുവന്നിരുന്നു.
സ്വാതി മലിവാൾ ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്സൺ ആയിരുന്ന സമയം മുതൽ അരവിന്ദ് കേജ്രിവാളുമായുള്ള രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ തുടങ്ങിയിരുന്നു. ആം ആദ്മി പാർട്ടി അംഗമായി നിലനിന്നുകൊണ്ടുതന്നെ കെജ്രിവാളിന്റെ രാഷ്ട്രീയ സമീപനങ്ങളെ മലിവാൾ നിശിതമായി വിമർശിക്കുകയുണ്ടായി. സ്ത്രീ സുരക്ഷ, നീതി, ക്ഷേമം എന്നിവയിൽ കെജ്രിവാളിന്റെ നയങ്ങളിൽ മലിവാൾ എതിർപ്പുയർത്തിയിരുന്നു. ഈ അഭിപ്രായവ്യത്യാസങ്ങൾക്കിടെയാണ് കെജ്രിവാളിനെതിരെ പരോക്ഷ വിമർശനമുയർത്തിയുള്ള മലിവാളിന്റെ സോഷ്യൽ മീഡിയാ പോസ്റ്റ്.
27 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബിജെപി ഡൽഹിയിൽ അധികാരത്തിലെത്തുന്നത്. അരവിന്ദ് കെജ്രിവാൾ ബിജെപിയുടെ പർവേഷ് വർമയോട് പരാജയപ്പെടുകയും ചെയ്തു. ഡൽഹിയുടെ അടുത്ത മുഖ്യമന്ത്രി പർവേഷ് ആയിരിക്കുമെന്നാണ് കരുതുന്നത്.
]]>'പുതിയ സാഹചര്യത്തിൽ എ.എ.പി. സംസ്ഥാന അധ്യക്ഷൻ അമൻ അറോറ ദിവസങ്ങൾക്ക് മുമ്പ് നടത്തിയ പ്രസ്താവന പ്രസക്തമാണ്. ഒരു ഹിന്ദുവിനും പഞ്ചാബ് മുഖ്യമന്ത്രിയാവാം എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്നയാളുടെ കഴിവ് മാത്രമാണ് പ്രധാനമെന്നും അതിനെ ഹിന്ദു- സിഖ് എന്ന കണ്ണിലൂടെ നോക്കിക്കാണേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി തിരഞ്ഞെടുപ്പ് ഫലത്തിന് ദിവസങ്ങൾ മാത്രം മുമ്പുള്ള ഈ പ്രസ്താവനയ്ക്ക്, കെജ്രിവാളിനെ പഞ്ചാബ് മുഖ്യമന്ത്രി കസേരയിൽ എത്തിക്കാൻ എ.എ.പി. നേതൃത്വത്തിന്റെ വഴിയൊരുക്കലായി കാണാം. കൂടാതെ, സിറ്റിങ് എ.എ.പി. എം.എൽ.എയുടെ മരണത്തെത്തുടർന്ന് ലുധിയാനയിലെ നിയമസഭാ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. അത് കെജ്രിവാളിന് ഒരു ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ സൗകര്യപ്രദമാണ്', കോൺഗ്രസ് നേതാവും പഞ്ചാബിലെ പ്രതിപക്ഷ നേതാവുമായ പ്രതാപ് സിങ് ബജ്വയെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ഡൽഹി എ.എ.പി. നേതൃത്വത്തിനെതിരെ പഞ്ചാബിലെ പാർട്ടിയിൽ ആഭ്യന്തര പ്രശ്നങ്ങളുണ്ടാവുമെന്നും ബജ്വ പ്രവചിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ നേതൃത്വത്തിൽ ഡൽഹി നേതൃത്വത്തിനെതിരെ തിരിയും. വ്യാപകമായി എ.എ.പി. എം.എൽ.എമാർ പാർട്ടി വിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിലെ തോൽവിക്ക് പിന്നാലെ പഞ്ചാബിലെ എ.എ.പിയിൽ പിളർപ്പുണ്ടാവുമെന്ന് ഗുരുദാസ്പുർ എം.പി. സുഖ്ജിന്ദർ സിങ് രൺധാവ പ്രവചിച്ചു. പഞ്ചാബ് ഇടക്കാല തിരഞ്ഞെടുപ്പിനായി തയ്യാറെടുക്കണം. എ.എ.പിയുടെ ഒരുപിടി എം.എൽ.എമാർ പാർട്ടി വിടും. കുറഞ്ഞത് 35 എം.എൽ.എമാർ എ.എ.പി. വിട്ട് മറ്റ് പാർട്ടികളിൽ ചേക്കേറാൻ തയ്യാറായി നിൽക്കുകയാണ്. ഡൽഹിയിലെ പരാജയം പഞ്ചാബിൽ എ.എ.പി. നടത്തിയ അഴിമതികൾ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
]]>ബിജെപിക്ക് ചരിത്രനേട്ടം നൽകിയ എന്റെ എല്ലാ സഹോദരീസഹോദരന്മാർക്കും ആശംസകളും അഭിവാദനങ്ങളും നേരുന്നു. ഡൽഹിയുടെ സമഗ്രവികസനം ഉറപ്പാക്കാനും ആളുകളുടെ മികച്ച ജീവിതത്തിനുമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു. വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ ഡൽഹി പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ഉറപ്പാക്കും, പ്രധാനമന്ത്രി കുറിച്ചു.
ഈ വലിയ ജനവിധിക്കുവേണ്ടി അഹോരാത്രം പ്രയത്നിച്ച എല്ലാ ബിജെപി പ്രവർത്തകരുടെ പേരിലും ഞാൻ അഭിമാനിക്കുന്നു. ഞങ്ങൾ ഡൽഹിയിലെ ജനങ്ങളെ സേവിക്കാൻ കൂടുതൽ പ്രതിജ്ഞാബദ്ധരായിരിക്കുന്നു, പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
27 വർഷങ്ങൾക്കു ശേഷമാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിയെ അട്ടിമറിച്ച് ബിജെപി ദേശീയ തലസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നത്. ബിജെപിക്ക് 48 സീറ്റുകളും എഎപിക്ക് 22 സീറ്റുകളുമാണ് ലഭിച്ചത്.
സംഗംവിഹാർ മണ്ഡലത്തിൽ ബി.ജെ.പി. സ്ഥാനാർഥി ചന്ദൻകുമാർ ചൗധരിയുടെ വിജയം വെറും 344 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു. ചന്ദൻകുമാർ ചൗധരി 54049 വോട്ടുകൾ നേടിയപ്പോൾ ആംആദ്മി സ്ഥാനാർഥി ദിനേശ് മൊഹാനിയക്ക് 53705 വോട്ടുകളാണ് കിട്ടിയത്. മൂന്നാമതെത്തിയ കോൺഗ്രസ് സ്ഥാനാർഥി ഹർഷ് ചൗധരി 15863 വോട്ടുകൾ നേടി. ഈ വോട്ടുകളാണ് മണ്ഡലത്തിൽ ആംആദ്മിക്ക് തിരിച്ചടിയായത്.
ആംആദ്മി കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളിന്റെ പരാജയത്തിലും കോൺഗ്രസ് സ്ഥാനാർഥി നേടിയ വോട്ടുകൾ നിർണായകമായി. ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ് രിവാളിനെ 4089 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി. സ്ഥാനാർഥിയായ പർവേഷ് സാഹിബ് സിങ് പരാജയപ്പെടുത്തിയത്. ബി.ജെ.പി.ക്ക് 30088 വോട്ട് ലഭിച്ചപ്പോൾ അരവിന്ദ് കെജ് രിവാളിന് 25999 വോട്ടാണ് കിട്ടിയത്. ഇവിടെ കോൺഗ്രസ് സ്ഥാനാർഥിയായ സന്ദീപ് ദീക്ഷിത് 4568 വോട്ട് നേടി.
രജീന്ദർനഗർ മണ്ഡലത്തിൽ 1231 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ബി.ജെ.പി. സ്ഥാനാർഥി ഉമാങ് ബജാജിന്റെ വിജയം. ആംആദ്മി സ്ഥാനാർഥി ദുർഗേഷ് പഥക് ആണ് ഇവിടെ രണ്ടാമത്തെത്തിയത്. എന്നാൽ, കോൺഗ്രസ് സ്ഥാനാർഥി വിനീത് യാദവ് 4015 വോട്ട് സ്വന്തമാക്കി.
ത്രിലോക്പുരി സീറ്റിൽ വെറും 392 വോട്ടിനാണ് ആംആദ്മി സ്ഥാനാർഥി ബി.ജെ.പി.യോട് പരാജയപ്പെട്ടത്. ഇവിടെ കോൺഗ്രസ് സ്ഥാനാർഥി നേടിയ 6147 വോട്ടുകളാണ് ആംആദ്മിയുടെ പരാജയത്തിലേക്ക് നയിച്ചത്.
മാളവിയനഗറിൽ 2131 വോട്ടിനായിരുന്നു ബി.ജെ.പി. സ്ഥാനാർഥി സതീഷ് ഉപാധ്യായയുടെ വിജയം. കനത്ത പോരാട്ടം നടന്ന മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി സ്വന്തമാക്കിയതാകട്ടെ 6770 വോട്ടുകളാണ്.
ജംഗ്പുരയിൽ വെറും 675 വോട്ടുകൾക്കാണ് മുൻ ഉപമുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ മനീഷ് സിസോദിയ പരാജയപ്പെട്ടത്. ബി.ജെ.പി. സ്ഥാനാർഥി തർവീന്ദർ സിങ് മർവായാണ് മനീഷ് സിസോദിയയെ അട്ടിമറിച്ചത്. ഇവിടെ കോൺഗ്രസ് സ്ഥാനാർഥി നേടിയ 7350 വോട്ടുകൾ മനീഷ് സിസോദിയയുടെ പരാജയം ഉറപ്പുവരുത്തുകയായിരുന്നു.
ഗ്രേറ്റർ കൈലാഷിൻ 3188 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ബി.ജെ.പി. വനിതാനേതാവ് ശിഖ റോയിയുടെ വിജയം. ആംആദ്മിയുടെ സൗരഭ് ഭരദ്വാജിനെയാണ് ശിഖ പരാജയപ്പെടുത്തിയത്. കോൺഗ്രസ് സ്ഥാനാർഥിയായ ഗർവീത് സിങ്വി ആകെ 6711 വോട്ടുകൾ നേടി. ഈ വോട്ടുകൾ ആംആദ്മിയുടെ തോൽവിയിൽ വലിയ പങ്കുവഹിച്ചു. ഈ മണ്ഡലങ്ങൾക്ക് പുറമേ ബദ്ലി, നംഗോള ജാട്ട് എന്നിവിടങ്ങളിലും കോൺഗ്രസ് നേടിയ വോട്ടുകളാണ് ആംആദ്മിക്ക് തിരിച്ചടിയായത്.
ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ആംആദ്മിയും കോൺഗ്രസും ഇന്ത്യ സഖ്യത്തിന്റെ ഭാഗമായിട്ടാണ് ഡൽഹിയിൽ മത്സരിച്ചത്. ആംആദ്മി നാലുസീറ്റുകളിലും കോൺഗ്രസ് മൂന്നുസീറ്റുകളിലും മത്സരിച്ചു. എന്നാൽ, ഡൽഹിയിലെ ഏഴുലോക്സഭ സീറ്റുകളിലും ബി.ജെ.പി.യ്ക്കായിരുന്നു വിജയം. പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് ആംആദ്മി നേതാക്കൾ അന്നേ വ്യക്തമാക്കിയിരുന്നു.
2020-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 62 സീറ്റുകൾ നേടിയാണ് ആംആദ്മി ഡൽഹിയിൽ ഭരണത്തിലെത്തിയത്. ബി.ജെ.പി. എട്ട് സീറ്റുകളും നേടി. യഥാക്രമം 53.57%. 38.51% എന്നിങ്ങനെയായിരുന്നു ഇരുപാർട്ടികളുടെയും വോട്ടുവിഹിതം. 2020-ൽ 4.26% ആയിരുന്നു കോൺഗ്രസിന്റെ വോട്ടുവിഹിതം.
2025-ലെ തിരഞ്ഞെടുപ്പിൽ ആംആദ്മിയുടെ വോട്ടുവിഹിതം 43.77%-ലേക്ക് കൂപ്പുകുത്തി. എന്നാൽ, ബി.ജെ.പി.യും കോൺഗ്രസും വോട്ടുവിഹിതം വർധിപ്പിച്ചു. ബി.ജെ.പി.ക്ക് 45.76% വോട്ട് ലഭിച്ചപ്പോൾ കോൺഗ്രസിന്റെ വോട്ടുവിഹിതം 6.37%-ലേക്കും ഉയർന്നു.
]]>കോൺഗ്രസിന്റേയും എ.എ.പിയുടേയും രാഷ്ട്രീയ എതിരാളി ബി.ജെപിയാണെന്ന് പറഞ്ഞ സഞ്ജയ് റാവുത്ത്, ഇരുവരും ഒരുമിച്ച് മത്സരിച്ചിരുന്നെങ്കിൽ ബി.ജെ.പി. ആദ്യമണിക്കൂറിൽ തന്നെ പരാജയപ്പെട്ടേനെയെന്നും അഭിപ്രായപ്പെട്ടു. ഭിന്നിച്ചുനിന്ന് തോൽവി ഏറ്റുവാങ്ങിയതിന് ജമ്മു കശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളയും പരിഹാസവുമായി രംഗത്തെത്തി. മതേതരപാർട്ടികളിലെ ഭിന്നിപ്പാണ് ഡൽഹിയിലെ ബി.ജെ.പി. വിജയത്തിന് കാരണമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ഇന്ത്യസഖ്യകക്ഷികളുടെ ഐക്യക്കുറവാണ് തോൽവിക്ക് കാരണമെന്ന് സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു. ബി.ജെ.പിക്ക് ജയിക്കാൻ അവസരമൊരുക്കിയത് കോൺഗ്രസാണെന്ന് കേരളത്തിൽ എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണനും ആരോപിച്ചു.
കെജ്രിവാളിനെ തോൽപ്പിച്ച കോൺഗ്രസ്?
എ.എ.പിയുടെ ഒന്നാമനും രണ്ടാമനും മത്സരിക്കുകയും തോൽക്കുകയും ചെയ്ത മണ്ഡലങ്ങളാണ് ന്യൂഡൽഹിയും ജംഗ്പുരയും. ന്യൂഡൽഹിയിൽ എ.എ.പി. കൺവീനറും മുൻമുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ബി.ജെപിയുടെ പർവേഷ് വർമയോട് തോറ്റത്ത് 4,000-ത്തിലേറെ വോട്ടുകൾക്കാണ്. ഇവിടെ കോൺഗ്രസിന്റെ സ്ഥാനാർഥി, മുൻമുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകൻ സന്ദീപ് ദീക്ഷിത് നേടിയത് 4,500-ലേറെ വോട്ടുകൾ. മദ്യനയക്കേസിൽ ജയിലിൽ കിടന്ന മനീഷ് സിസോദിയ പ്രതാപ്ഗഢ് വിട്ട് ഇത്തവണ മത്സരിച്ചത് ജംഗ്പുരയിലായരുന്നു. ആയിരത്തിൽ താഴെ വോട്ടുകൾക്കാണ് ബി.ജെ.പിയുടെ തർവീന്ദർ സിങ് മർവയോട് തോറ്റത്. ഇവിടെ കോൺഗ്രസ് സ്ഥാനാർഥി ഫർഹദ് സുരി പിടിച്ചത് ഏഴായിരത്തിലേറെ വോട്ടുകൾ. കഴിഞ്ഞ തവണ 11,000-ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നിലവിലെ മുഖ്യമന്ത്രി അതിഷി കൽക്കാജിയിൽ വിജയിച്ചത്. മുൻ എം.പി. രമേശ് ബിധുരിയെ ബി.ജെ.പി. സ്ഥാനാർഥിയാക്കിയപ്പോൾ കോൺഗ്രസ് മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ അൽക്ക ലാംബയെ രംഗത്തിറക്കി. ത്രികോണപ്പോരാട്ടത്തിൽ, അൽക്കയുടെ സാന്നിധ്യം അതിഷിയുടെ ഭൂരിപക്ഷം കാര്യമായിക്കുറച്ചു.
മദ്യനയം മുതൽ ചില്ലുകൊട്ടാരം വരെ ബി.ജെ.പി. ഉയർത്തിയ ആരോപണങ്ങളാണ് ഡൽഹിയിൽ എ.എ.പിയുടെ തോൽവിക്ക് ആദ്യകാരണമായി വിലയിരുത്തുക. ഫലം വന്നുകഴിയുമ്പോൾ ഭിന്നിച്ച് മത്സരിച്ച കോൺഗ്രസിന്റെ സാന്നിധ്യം പ്രത്യക്ഷത്തിൽ എ.എ.പിയുടെ ശവപ്പെട്ടിയിലെ അവസാന ആണിയായി എണ്ണുകയും ചെയ്യാം. എന്നാൽ, രാഷ്ട്രീയത്തിൽ എല്ലായ്പ്പോഴും ഒന്നും ഒന്നും രണ്ടല്ലെന്ന തിയറിക്കുകൂടെ ഇടംനൽകുമ്പോൾ കോൺഗ്രസിനെ എത്രത്തോളം പഴിക്കാൻ കഴിയുമെന്നതും ചോദ്യമാണ്. ഇതിന് കാരണമായി ചൂണ്ടിക്കാണിക്കാവുന്നത്, ലോക്സഭയിൽ ഇരുവരും ഒന്നിച്ചു മത്സരിച്ചിട്ട് എന്തുനേടി എന്നതാണ്. ഡൽഹിയിലെ ഏഴ് മണ്ഡലങ്ങളിലും ബി.ജെ.പിയുടെ ഭൂരിപക്ഷം ലക്ഷത്തിൽനിന്ന് പതിനായിരങ്ങളിലേക്ക് കുറയ്ക്കാൻ സാധിച്ചു എന്നതിലുപരി ഒരു സീറ്റിൽ പോലും മുന്നണിക്ക് വിജയിക്കാൻ കഴിഞ്ഞിട്ടില്ല.
കോൺഗ്രസിന്റെ ലക്ഷ്യം?
ഷീല ദീക്ഷിതിന്റെ നേതൃത്വത്തിൽ 15 വർഷത്തോളം തുടർച്ചയായ ഭരണത്തിൽനിന്നാണ് കോൺഗ്രസ് ആദ്യമായി പൂജ്യം എം.എൽ.എമാരെന്ന നിലയിലേക്ക് 2013-ൽ വീഴുന്നത്. 2015-ലും 2020-ലും കോൺഗ്രസ് ഇതേ പൂജ്യം എന്ന സീറ്റ് നില ആവർത്തിച്ചു, ഇപ്പോൾ 2025-ലും. 'സംപൂജ്യത്തുടർച്ച' ആവർത്തിക്കുമ്പോഴും ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾ പ്രതീക്ഷവെച്ചുപുലർത്തുകയാണ്.
ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾക്ക് മറ്റ് വിശാലലക്ഷ്യങ്ങളെക്കാൾ തങ്ങളുടെ ശക്തിമേഖല കൈവിട്ടുപോകാൻ കാരണമായ എ.എ.പിയോട് പകവീട്ടുക എന്ന ഏക ലക്ഷ്യമായിരുന്നു പതിവുപോലെ ഈ തിരഞ്ഞെടുപ്പിലും ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെയാണ് ബി.ജെ.പി. അധികാരത്തിലെത്തിയിട്ടും എ.എ.പിയുടെ പതനത്തിൽ അവർ ആശ്വസിക്കുന്നത്. ഭാവിയിൽ തങ്ങളുടെ തിരിച്ചുവരവിന്റെ തുടക്കമാണ് എ.എ.പിയുടെ പരാജയമെന്ന് അവർ ആത്മാർഥമായി തന്നെ പ്രതീക്ഷപുലർത്തുന്നു.
ഡൽഹിയിൽ തിരിച്ചുവരവിനുള്ള ഏക വഴി എ.എ.പിയെ താഴയിറക്കുക എന്നതാണെന്നാണ് അവരുടെ വിലയിരുത്തൽ. പാർട്ടിയുടെ ഐഡിന്റിറ്റിയാണ് പ്രധാനമെന്ന് ചൂണ്ടിക്കാട്ടി ഒറ്റയ്ക്ക് നിൽക്കുക എന്ന ആവശ്യം പല നേതാക്കളും മുന്നോട്ടുവെച്ചത് ഇതുകൊണ്ടാണ്. ലോക്സഭ തിരഞ്ഞെടുപ്പിലെ സഖ്യം നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടാവില്ലെന്ന് നേരത്തെ മുതൽതന്നെ ഇരുഭാഗങ്ങളും വ്യക്തമാക്കിയിരുന്നു. ഇന്ത്യാസഖ്യത്തിലെ ഐക്യമില്ലായ്മ ഒരു ചോദ്യമായി ചൂണ്ടുമ്പോൾ കോൺഗ്രസിന്റെ ഉത്തരം കെജ്രിവാളിനെ പഴിച്ചുകൊണ്ടുമാത്രമാണ്. എ.എ.പിയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാവില്ലെന്ന് ആദ്യം പ്രഖ്യാപിച്ചതെന്ന് കോൺഗ്രസ് പറയുന്നു.
സഖ്യംവേണ്ടെന്ന കോൺഗ്രസ്പ്രാദേശിക നേതൃത്വത്തിന്റെ ആശയത്തെ ആദ്യം എതിർത്ത രാഹുൽ തന്നെ പിന്നീട് കെജ്രിവാളിനെ നുണയനെന്ന് വിളിച്ച് കടന്നാക്രമിക്കുന്നതും കണ്ടു. ലോക്സഭാ തിരഞ്ഞെടുപ്പിൽ എ.എ.പിയുമായുള്ള സഖ്യത്തെ വിമർശിച്ച അന്നത്തെ പി.സി.സി. അധ്യക്ഷൻ അരവിന്ദർ സിങ് ലവ്ലി ബി.ജെ.പിയിലെത്തി. ഇതേവികാരമാണ് പ്രാദേശിക നേതൃത്വത്തിനും അണികൾക്കുമുള്ളതെന്ന് പിന്നീട് മനസിലാക്കിയ ഹൈക്കമാൻഡ് സഖ്യംവേണ്ടെന്ന ആശയത്തിന് പച്ചക്കൊടി കാട്ടി.
എട്ടുസീറ്റുകൾ വിജയിച്ച 2020-ൽ ഡൽഹിയിൽ ബി.ജെ.പിക്ക് ലഭിച്ചത് 38.51% വോട്ടുകളായിരുന്നു. മൂന്നുസീറ്റുകൾ മാത്രം വിജയിച്ച 2015-ൽ ഇത് 32.2 ശതമാനവും. 2013-ൽ 33.07%. ഡൽഹി നിയമസഭ രൂപവത്കരിച്ചതുമുതൽ എ.എ.പിയുടെ രംഗപ്രവേശം വരെ ബി.ജെ.പി. തുടർച്ചയായി തങ്ങളുടെ വോട്ടുശതമാനം നിലനിർത്തിപ്പോന്നുവെന്നും അവർ തങ്ങളുടെ വോട്ടിൽ കടന്നുകയറിയിട്ടില്ലെന്നുമുള്ള വിലയിരുത്തലിലേക്കായിരുന്നു ഈ കണക്കുകളിൽനിന്ന് കോൺഗ്രസ് എത്തിയത്. എന്നാൽ, എ.എ.പിയുടെ വരവോടെ 2008-ലെ 40.13 ശതമാനത്തിൽനിന്ന് കോൺഗ്രസിന്റെ വോട്ട് 2013-ൽ 24.55 ശതമാനത്തിലെത്തി. 2015-ൽ ഇത് 9.7 ശതമാനമായി. 2020-ൽ അത് കേവലം 4.26-ലേക്ക് കൂപ്പുകുത്തി. ഇതേസമയത്ത്, 2013-ലെ 29.49 ശതമാനം വോട്ടുകൾ എ.എ.പി. 2015-ൽ 54.24-ലേക്ക് ഉയർത്തി. 2020-ൽ അത് 53.57 ശതമാനത്തോളം വളർന്നു. തങ്ങൾക്ക് നഷ്ടമാവുന്ന വോട്ടുകൾ ചെന്നുകയറുന്നത് എ.എ.പിയുടെ ബാലറ്റുപെട്ടിയിലാണെന്ന് കോൺഗ്രസ് വിലയിരുത്തി. ഈ കണക്കുകളാണ്, എ.എ.പിയെ താഴെയിറക്കിയില്ലെങ്കിൽ ഇനിയൊരു തിരിച്ചുവരവില്ലെന്ന തോന്നൽ കോൺഗ്രസിന് നൽകിയത്.
സാമൂഹികമുന്നേറ്റമായി തുടങ്ങി അധികാരത്തിലിരുന്നുകൊണ്ട് മാത്രം രാഷ്ട്രീപ്രവർത്തനം നടത്തിയ പാർട്ടിയാണ് എ.എ.പി. അവരെ ഇല്ലാതാക്കാൻ ഏറ്റവും എളുപ്പം അധികാരത്തിന് പുറത്താക്കുക എന്നതാണെന്ന് കോൺഗ്രസ് കരുതുന്നു. എന്നാൽ, രണ്ട് ശതമാനത്തിനടുത്ത് മാത്രം വോട്ടുകളാണ് ഇത്തവണ കോൺഗ്രസിന് കൂടുതൽ നേടാൻ സാധിച്ചത്. ഒരുസീറ്റിൽപ്പോലും ജയിക്കാൻ കഴിഞ്ഞില്ലെങ്കിലും പലസീറ്റിലും എ.എ.പിയുടെ പരാജയകാരണമായിത്തീരാൻ അവർക്ക് സാധിച്ചു.
രാജ്യവ്യാപകമായി തിരിച്ചുവരവിന് ഒരുങ്ങുകയാണ് കോൺഗ്രസ്. ഇനി ബിഹാറിൽ മാത്രമാണ് ഈ വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. അതുകൊണ്ടുതന്നെ 2025-നെ പുനഃസംഘടനാ വർഷമെന്നാണ് കോൺഗ്രസ് വിശേഷിപ്പിക്കുന്നത്. സംഘടനാ അടിത്തറശക്തിപ്പെടുത്താതെ ഇനി തിരിച്ചുവരവ് സാധ്യമല്ലെന്ന തിരിച്ചറിവിലേക്ക് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് എത്തിച്ചേർന്നിട്ടുണ്ട്. അപ്പോഴും തനിച്ചുനിന്ന് താൻപോരിമ കാണിക്കാൻ ശ്രമിച്ച് പരാജയപ്പെടുന്ന കോൺഗ്രസിന്, ദേശീയ തലത്തിലെ ഇന്ത്യാസഖ്യത്തിൽ കാര്യങ്ങൾ അത്ര എളുപ്പമാവില്ലെന്നാണ് പ്രാഥമിക പ്രതികരണങ്ങൾ തന്നെ ചൂണ്ടിക്കാണിക്കുന്നത്.
ഹരിയാണയിൽ എ.എ.പിയെ ഒപ്പം നിർത്തിയിരുന്നെങ്കിൽ ഭരണം പിടിക്കാമായിരുന്നുവെന്ന് ഫലം വന്നപ്പോൾ തന്നെ കോൺഗ്രസിന് നേരെ കുറ്റപ്പെടുത്തൽ ഉണ്ടായിരുന്നു. എന്നാൽ, എ.എ.പിക്ക് അവിടെ സ്വാധീനമില്ലെന്ന് പറഞ്ഞായിരുന്നു കോൺഗ്രസിന്റെ പ്രതിരോധം. ബിഹാറിലിനി ആർ.ജെ.ഡിയുടെ സഖ്യത്തിലെ രണ്ടാംകക്ഷിയായാണ് കോൺഗ്രസിന് തിരഞ്ഞെടുപ്പിനെ നേരിടേണ്ടത്. 2020-ൽ തങ്ങളുടെ ശക്തിക്കപ്പുറമുള്ള സീറ്റുകളിൽ മത്സരിച്ചതാണ് സഖ്യത്തിന്റെ തോൽവിക്ക് കാരണമായതെന്ന് കോൺഗ്രസിന് നേരെ വിമർശനമുയർന്നിരുന്നു. തുടർച്ചയായ തോൽവികളുടെ പശ്ചാത്തലത്തിൽ ആർ.ജെ.ഡി. ഇത്തവണ എന്ത് നിലപാടെടുക്കും എന്നതും കോൺഗ്രസിനെ സംബന്ധിച്ച് നിർണായകമാണ്. അതേസമയം, രാജ്യവ്യാപകമായി തങ്ങളുടെ പതനത്തിന്റെ തുടക്കത്തിന് കാരണമായ കെജ്രിവാളിനെ തോൽപ്പിക്കാൻ സാധിച്ചത് തിരിച്ചടികൾക്കിടയിലും കോൺഗ്രസിന് മധുരപ്രതികാരമാണ്.
]]>'ജനവിധി വിനയത്തോടെ സ്വീകരിക്കുന്നു. വിജയത്തിൽ ബിജെപിയെ അഭിനന്ദിക്കുന്നു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ സഫലീകരിക്കാൻ അവർ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ 10 വർഷത്തിനിടയിൽ ആരോഗ്യം, വിദ്യാഭ്യാസം, പശ്ചാത്തലവികസനം എന്നീ മേഖലകളിൽ നിരവധി കാര്യങ്ങൾ ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് മാത്രമല്ല, ജനങ്ങൾക്കിടയിൽ നിന്നുകൊണ്ട് ജനങ്ങളെ സേവിക്കുന്നത് തുടരുകയും ചെയ്യും', കെജ്രിവാൾ പറഞ്ഞു.
'അധികാരത്തിനുവേണ്ടിയല്ല ഞങ്ങൾ രാഷ്ട്രീയത്തിലിറങ്ങിയത്. ജനങ്ങളെ സേവിക്കുന്നതിനുള്ള ഒരു മാർഗമായാണ് രാഷ്ട്രീയത്തെ ഞങ്ങൾ കണ്ടിട്ടുള്ളത്. അത് ഞങ്ങൾ തുടരുകയും ചെയ്യും. എഎപിക്കുവേണ്ടി ഈ സുപ്രധാനമായ തിരഞ്ഞെടുപ്പിൽ കഠിനമായി അധ്വാനിക്കുകയും പോരാടുകയും ചെയ്ത പ്രവർത്തകർക്ക് നന്ദി അറിയിക്കുന്നു', കെജ്രിവാൾ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയ ആംആദ്മി പാർട്ടിക്ക് 22 സീറ്റുകളിൽ മാത്രമേ വിജയിക്കാൻ സാധിച്ചുള്ളൂ. 48 സീറ്റുകൾ നേടി ബിജെപി 27 വർഷങ്ങൾക്കു ശേഷം അധികാരത്തിൽ തിരിച്ചെത്തി. അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും അടക്കം എഎപിയുടെ പ്രമുഖ നേതാക്കളെല്ലാം പരാജയം ഏറ്റുവാങ്ങുകയും ചെയ്തു.
ന്യൂഡൽഹി മണ്ഡലത്തിൽ ബി.ജെ.പിയുടെ പർവേശ് സാഹിബ് സിങ്ങിനോടാണ് കെജ്രിവാൾ പരാജയപ്പെട്ടത്. 4089 വോട്ടിനായിരുന്നു തോൽവി. കെജ്രിവാൾ 25999 വോട്ട് നേടിയപ്പോൾ പർവേശ് 30088 വോട്ട് നേടി. മൂന്നാമതെത്തിയ കോൺഗ്രസ് സ്ഥാനാർഥിയും ഷീലാ ദീക്ഷിതിന്റെ മകനുമായ സന്ദീപ് ദീക്ഷിത് നേടിയ 4568 വോട്ടും കെജ്രിവാളിന്റെ പരാജയത്തിൽ നിർണായകമായി. ജംഗ്പുരയിൽ മനീഷ് സിസോദിയ 675 വോട്ടിനാണ് ബി.ജെ.പിയുടെ തർവീന്ദർ സിങ്ങിനോട് പരാജയപ്പെട്ടത്. മനീഷ് സിസോദിയ 38184 വോട്ട് നേടിയപ്പോൾ തർവീന്ദർ 38859 വോട്ട് നേടി.
]]>ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്ന കാര്യം തിരഞ്ഞെടുപ്പിന് മുൻപേ നടന്ന പാർട്ടി യോഗങ്ങളിൽ തന്നെ വ്യക്തമായിരുന്നു. ആളുകൾ മാറ്റത്തിനു വേണ്ടി വോട്ട് ചെയ്തുവെന്നാണ് മനസ്സിലാക്കുന്നത്. വിജയിച്ചവർക്ക് അഭിനന്ദനങ്ങൾ- പ്രിയങ്ക പറഞ്ഞു. പരാജയപ്പെട്ടവർ കൂടുതൽ കഠിനമായി പരിശ്രമിക്കുകയും ആളുകളുടെ വിഷയങ്ങളിൽ പ്രതികരിക്കുകയും വേണമെന്നും അവർ കൂട്ടിച്ചേർത്തു.
ഡൽഹി നിയമസഭയുടെ എഴുപത് സീറ്റുകളിലേക്ക് നടന്ന പോരാട്ടത്തിൽ ഒരു സീറ്റിൽപോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. 49 സീറ്റുകളിൽ വിജയം ഉറപ്പിച്ച ബി.ജെ.പി. സർക്കാർ രൂപവത്കരിക്കാനുള്ള നീക്കത്തിലാണ്. എ.എ.പി. 21 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.
1993ലാണ് ഡൽഹിയിൽ ബിജെപി ഭരണത്തിലെത്തുന്നത്. ഇതിന് ശേഷം മൂന്ന് മുഖ്യമന്ത്രിമാരെയാണ് ഡൽഹിയിൽ ബിജെപി മാറിമാറി പരീക്ഷിച്ചത്. മദൻലാൽ ഖുറാന, സാഹിബ് സിങ് വെർമ പിന്നെ സുഷമാ സ്വരാജ്. ഭരണത്തിലെത്തി ആദ്യത്തെ മൂന്ന് വർഷത്തിനിടെ മദൻലാൽ ഖുറാനയെ മാറ്റി സാഹിബ് സിങ് വെർമയെ മുഖ്യമന്ത്രിയാക്കിയ ബിജെപി അടുത്ത രണ്ടാം വർഷം സുഷമാ സ്വരാജിനെ മുഖ്യമന്ത്രിയാക്കി. ഡൽഹിയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി എന്ന ചരിത്രത്തിൽ സുഷമാ സ്വരാജിന്റെ പേരങ്ങനെ എഴുതിച്ചേർത്തു. 1998ലായിരുന്നു സുഷമ ഡൽഹി മുഖ്യമന്ത്രിയായത്. ആഭ്യന്തര കലഹത്തെ തുടർന്ന് ഡൽഹി ബിജെപിയിൽ പ്രശ്നങ്ങൾ നിലനിന്ന സമയത്താണ് സുഷമയെ പാർട്ടി ഡൽഹിയുടെ മുഖ്യമന്ത്രിസ്ഥാനമേൽപ്പിക്കുന്നത്. മാസങ്ങൾക്കുള്ളിൽ ലോകസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തരേന്ത്യയിൽ ഉള്ളിവില വർധിച്ചതും അത് ജനങ്ങളിൽ പ്രതിഷേധത്തിന് കാരണമായി നിൽക്കുന്ന സമയം. ഒരേസമയം ആഭ്യന്തരവും അല്ലാതെയുമുള്ള പ്രതിസന്ധി സമയത്താണ് സുഷമാ സ്വരാജ് മുഖ്യമന്ത്രിയാകുന്നത്. 52 ദിവസത്തെ മുഖ്യമന്ത്രി പദവിയ്ക്ക് ശേഷം സുഷമാ സ്വരാജ് രാജിവെച്ചു. പിന്നാലെ ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച് കേന്ദ്രമന്ത്രിയാവുകയും ചെയ്തു.
കിട്ടാക്കനിയായ ഡൽഹി
1998ന് ശേഷം പിന്നീട് ഡൽഹി ഭരണം ബിജെപിക്ക് കിട്ടാക്കനിയായി മാറി. 1998ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി തകർന്നടിഞ്ഞു. 49 സീറ്റിൽ നിന്ന് 17 സീറ്റിലേക്ക് ബിജെപി യുടെ സീറ്റുനില കൂപ്പുകുത്തി. കോൺഗ്രസാകട്ടെ 14 സീറ്റിൽ നിന്ന് 52 സീറ്റിലേക്ക് ഉയർന്ന് ഭരണം പിടിച്ചു. 1998 മുതൽ 2013 വരെ മൂന്ന് തവണ തുടർച്ചയായി കോൺഗ്രസ് അധികാരത്തിൽ തുടർന്നു. ഡൽഹി ബിജെപിയിലെ കുഴപ്പങ്ങളും നേതൃത്വ പ്രശ്നങ്ങൾക്കും പുറമെ ദേശീയ രാഷ്ട്രീയത്തിലും ബിജെപി അധികാരത്തിൽ നിന്ന് മാറിനിന്ന സമയങ്ങളായിരുന്നു പിന്നിടുണ്ടായിരുന്നത്. ഇത് ഡൽഹി രാഷ്ട്രീയത്തിലും പ്രതിഫലിച്ചു.
ഭരണം കിട്ടാക്കനിയായിരുന്നുവെങ്കിലും ഡൽഹിയിൽ അവർ നിലമെച്ചപ്പെടുത്തിക്കൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി അരവിന്ദ് കെജ്രിവാളെന്ന പേര് ഉയർന്നുകേട്ടുതുടങ്ങിയത്. തുടക്കത്തിൽ കോൺഗ്രസിനെപ്പോലെ ബിജെപിയും അതവഗണിച്ചു. എന്നാൽ കോൺഗ്രസിനത് വലിയ പരീക്ഷണങ്ങളുടെ കാലം കൂടിയായിരുന്നു. ദേശീയതലത്തിൽ യുപിഎ സർക്കാർ അഴിമതി ആരോപണങ്ങളുടെ പേരിൽ മുഖംനഷ്ടപ്പെട്ട് നിൽക്കുന്ന അവസ്ഥ. കോമൺവെൽത്ത് ഗെയിംസുമായി ബന്ധപ്പെട്ട അഴിമതികളുടെ പേരിൽ ഡൽഹിയിലെ കോൺഗ്രസ് ഭരണവും ജനങ്ങളുടെ മുന്നിൽ കാലിടറി നിൽക്കുന്ന സമയം. അവിടെ ജനങ്ങളുടെ ഭാവന പിടിച്ചെടുക്കുന്ന പ്രഖ്യാപനങ്ങളുമായി കളംപിടിച്ച അരവിന്ദ് കെജ്രിവാൾ ഒരു വെല്ലുവിളിയാകുമെന്ന് ബിജെപി സ്വപ്നത്തിൽപോലും കരുതിയിരുന്നില്ല. നിർഭയ കേസ് രാജ്യത്തെ പിടിച്ചുകുലുക്കിയ സമയം
ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയുടെ പ്രസക്തി ഉയർന്നുതുടങ്ങിയ സമയം. ഡൽഹിയിലും കോൺഗ്രസിന് ബദലായി ബിജെപി സ്വയം പ്രഖ്യാപിച്ച് മുന്നോട്ടുവന്നു. 2013ൽ നടന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചതുപോലെ കോൺഗ്രസ് തകർന്നടിഞ്ഞു. ഭരണം കിട്ടുമെന്ന് പ്രതീക്ഷിച്ച ബിജെപിക്ക് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ സാധിച്ചെങ്കിലും ഭരണത്തിലെത്താനുള്ള 36 സീറ്റ് എന്ന മാന്ത്രിക സംഖ്യ മറികടക്കാനായില്ല. അഴിമതിക്കെതിരായ സമരങ്ങളിലൂടെ ഡൽഹിയുടെ പുതിയ രാഷ്ട്രീയമുഖമായി മാറിയ അരവിന്ദ് കെജ്രിവാളിന്റെ രാഷ്ട്രീയ പരീക്ഷണത്തിന് മുന്നിൽ ബിജെപിക്ക് കാലിടറുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. തിരഞ്ഞെടുപ്പിൽ കറുത്ത കുതിരയായ കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി 28 സീറ്റുകളാണ് നേടിയത്. ബിജെപിക്ക് 31 സീറ്റും കോൺഗ്രസിന് എട്ട് സീറ്റും. ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ കോൺഗ്രസ് എഎപിക്ക് പുറത്തുനിന്നുള്ള പിന്തുണ കൊടുത്തു. കോൺഗ്രസിനെതിരെ പ്രതിഷേധിച്ച് കോൺഗ്രസ് പിന്തുണയോടെ അധികാരത്തിലെത്തിയ കെജ്രിവാളിനെ ബിജെപി പലയിടത്തും നിശിതമായി വിമർശിച്ചുകൊണ്ടേയിരുന്നു. കോൺഗ്രസിന്റെ ബി ടീമാണ് എഎപിയെന്നായിരുന്നു അന്നത്തെ ബിജെപിയുടെ ആരോപണം. എന്നാൽ വെറും രണ്ടുവർഷത്തിനുള്ളിൽ ഡൽഹിയിലെ എഎപി സർക്കാർ നിലംപൊത്തി. അത് എല്ലാവരും പ്രതീക്ഷിച്ചിരുന്നതുമാണ്.
എന്നാൽ പിന്നീട് രാജ്യം കണ്ടത് മറ്റൊരു ചരിത്രമായിരുന്നു. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയം. നരേന്ദ്രമോദിയിലൂടെ ബിജെപി ഒറ്റയ്ക്ക് രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്തിരിക്കുന്ന അനുകൂല സമയം. ലോകസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ആകെയുള്ള ഏഴ് സീറ്റുകളിലും ബിജെപിയാണ് വിജയിച്ചത്. ഇത്തവണ ഡൽഹി തങ്ങൾക്ക് തന്നെയെന്ന് അവർ ഉറച്ച് വിശ്വസിച്ചു. അതിനുള്ള എല്ലാകാരണങ്ങളുമുണ്ടായിരുന്നു. എന്നാൽ 2013ലെ കുറ്റങ്ങളും കുറവുകളും തിരിച്ചറിഞ്ഞ് എഎപി നേരിട്ട് ജനങ്ങളിലേക്കിറങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി അവരെ കൂടുതലായി ചിന്തിപ്പിച്ചു. ജനങ്ങളിലേക്ക് തങ്ങളുടെ ആശയങ്ങൾ എത്തിക്കാൻ അക്ഷീണം പ്രയത്നിക്കുകയും ചെയ്തു. 2015ലെ തിരഞ്ഞെടുപ്പിൽ മികച്ച വിജയം പ്രതീക്ഷിച്ച ബിജെപിക്ക് ലഭിച്ച തിരിച്ചടി സത്യത്തിൽ ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നുള്ളതായിരുന്നു സത്യം. ചരിത്രത്തിലാദ്യമായി കോൺഗ്രസ് ഡൽഹി നിയമസഭയിൽ നിന്ന് പുറത്താക്കപ്പെട്ടു. വെറും മൂന്ന് സീറ്റുകളുമായി ബിജെപി കഷ്ടിച്ച് കടന്നുകൂടി. പ്രതിപക്ഷമില്ലാത്ത മൃഗീയഭൂരിപക്ഷമുള്ള ഒരു സർക്കാരാണ് ഡൽഹിയിലധികാരത്തിലെത്തിയത്.
അഴിമതി കേസുകളും ബിജെപിയുടെ തന്ത്രങ്ങളും
2015ലെ തിരഞ്ഞെടുപ്പ് പരാജയത്തോടെ ഡൽഹിയുടെ ഭരണം പിടിക്കാനുള്ള ബിജെപി പദ്ധതികൾ തകർന്ന് തരിപ്പിണമായി. അഞ്ചുവർഷം തികച്ച് ഭരിച്ച് 2020 ൽ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിട്ട അരവിന്ദ് കെജ്രിവാളിനെ ജനം വീണ്ടും വൻഭൂരിപക്ഷത്തിൽ തന്നെ അധികാരത്തിലേറ്റി. 70 സീറ്റിൽ 62 ലും എഎപി തന്നെ ജയിച്ചു. 2015നെ അപേക്ഷിച്ച് അഞ്ച് സീറ്റ് അധികം നേടി ബിജെപി നിലമെച്ചപ്പെടുത്തി. പക്ഷെ അധികാരത്തിലെത്താനുള്ള ബിജെപിയുടെ സാധ്യതകൾ അവിടെ നിലകൊണ്ടു. ഇതിനുമുമ്പ് 2019ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനം പിന്തുണച്ചത് ബിജെപിയെ ആയിരുന്നുവെന്നതാണ് കൗതുകം. ഡൽഹിയിലെ ഏഴ് സീറ്റിലും വിജയിച്ചത് ബിജെപി. എന്നാൽ തൊട്ടടുത്ത വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനം എഎപിയെ തിരഞ്ഞെടുത്തു. ദേശീയ രാഷ്ട്രീയത്തിൽ ബിജെപി, സംസ്ഥാനത്ത് എഎപി എന്ന നിലയിലായി ജനങ്ങളുടെ വിധിയെഴുത്ത്. ഈ രീതിക്കാണ് ഇന്ന് അന്ത്യമായിരിക്കുന്നത്. ഇത്തവണ എഎപി തിരഞ്ഞെടുപ്പിനെ നേരിട്ടത് സമാനതകളില്ലാത്ത പ്രതിസന്ധിയോടെയാണ്. അഴിമതി ആരോപണങ്ങളെ തുടർന്ന് നേതാക്കൾ ജയിലിലടയ്ക്കപ്പെട്ടു. കേന്ദ്രസർക്കാർ അധികാരത്തിന്റെ സകലസാധ്യതകളും പ്രയോഗിച്ചു. ആളും അർഥവുമായി ബിജെപി കളംനിറഞ്ഞു. അഴിമതി ആരോപണങ്ങളിൽ എന്തൊക്കെയോ ഉണ്ട് എന്ന് ജനങ്ങൾക്ക് സംശയം ജനിക്കുകയും ചെയ്തു.
മറുവശത്ത് ആ സംശയങ്ങളെ ഊട്ടിയുറപ്പിക്കുന്ന സമീപനമാണ് എഎപിയുടെ ഭാഗത്തുനിന്നുമുണ്ടായത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആണ് ആദ്യം ജയിലിലാകുന്നത്. 2023ന് ഫെബ്രുവരിയിൽ മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ സിസോദിയ പിന്നീട് മാസങ്ങൾക്ക് ശേഷം 2024 ഓഗസ്റ്റിലാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്. അതിനിടയിൽ സത്യേന്ദർ ജയിനെന്ന മന്ത്രിയും അഴിമതി കേസിൽ അറസിറ്റിലായി ജയിലിൽ പോയി. സിസോദിയയ്ക്കെതിരെ വീണ്ടും കേസുകൾ വരുന്നു. പിന്നാലെ അരവിന്ദ് കെജ്രിവാളിനെതിരെ ആരോപണ മുന ഉയരുകയും അദ്ദേഹവും കേസിൽ അറസ്റ്റിലായി ജയിലിൽ പോകുന്ന സാഹചര്യമുണ്ടായി. എഎപിയെ സംബന്ധിച്ചിടത്തോളം പ്രതിസന്ധിയുടെ കാലമാണ് പിന്നാലെ ഉണ്ടായത്. ഇതിനിടെ രാജിവെക്കാതെ ജയിലിൽ നിന്ന് സംസ്ഥാന ഭരണം നിയന്ത്രിച്ച കെജ്രിവാളിന്റെ രീതിയും ജാമ്യത്തിലിറങ്ങിയതിന് ശേഷം അതിഷിയെ മുഖ്യമന്ത്രിയാക്കി രാഷ്ട്രീയ പരീക്ഷണവും. ജനങ്ങളിൽ സംശയത്തിന്റെ കനലുകൾ ആളിക്കത്തിക്കേണ്ട ആവശ്യമേ പിന്നീട് ബിജെപിക്കുണ്ടായുള്ളു. ഇതിന് പിന്നാലെ യമുനാ നദിയിലെ മലിനീകരണവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ഡൽഹി സർക്കാരിന് തിരിച്ചടിയായി.
ഇനി തിരിച്ചടികളിൽ നിന്ന് എഎപി തിരികെ വരുമോയെന്നാണ് അറിയേണ്ടത്. ഒരുവശത്ത് അഴിമതി ആരോപണങ്ങളുടെയും അന്വേഷണങ്ങളുടെയും ചങ്ങലകളാണ് എഎപിയുടെ മേലുള്ളത്. നഷ്ടപ്പെട്ട ജനവിശ്വാസം തിരികെ പിടിക്കേണ്ടത് പാർട്ടിയെ സംബന്ധിച്ചിടത്തോളം അനിവാര്യതയാകുന്നു. ഭരണത്തിൽ നിന്ന് പുറത്തുപോകുന്നതിലൂടെ പാർട്ടി പ്രവർത്തനത്തിനാവശ്യമായ പണം സമാഹരിക്കുന്നത് കുറയും. വ്യവസായ ലോകത്തുനിന്നുള്ള സംഭാവനകൾ കുത്തനെ കുറയും. ഡൽഹിയിലെ ഭരണമാറ്റം എഎപിയുടെ ഡൽഹിയിലെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാം. പാർട്ടി സംവിധാനത്തോട് അതൃപ്തിയുള്ള ഏഴ് എംഎൽഎമാർ രാജിവെച്ച് ബിജെപിയിൽ ചേർന്നത് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ്. എഎപി അധികാരത്തിൽ നിന്ന് പുറത്തുപോയതോടെ പാർട്ടി സംവിധാനത്തിനെയാണ് അത് ബാധിക്കുക. ഡൽഹി നഷ്ടമായ പാർട്ടിക്ക് ആകെയുള്ളത് ഇനി പഞ്ചാബ് മാത്രമാണ്. എന്നാൽ അവിടെയും സർക്കാരിനെതിരെ ജനവികാരമുയർത്താൻ പ്രതിപക്ഷത്തിന് സാധിക്കുന്നുണ്ട്. എഎപിയെ സംബന്ധിച്ചിടത്തോളം പരീക്ഷണങ്ങളുടെ കാലമാണ് ഇനി. മറുവശത്ത് ആളും അർഥവും അധികാരവും കേഡർ സംവിധാനവുമുള്ള ബിജെപിയാണ്. അധികാരത്തിന്റെ സാധ്യതകളെ വിജയകരമായി വിനിയോഗിക്കാൻ സാധിക്കുന്നവർ.
ബിജെപിയെന്ന അധികാര യന്ത്രം
ഡൽഹിയിലെ വിജയത്തിലൂടെ രാജ്യതലസ്ഥാനത്തിലെ നിയന്ത്രണം ബിജെപിയുടെ കൈയിലേക്കെത്തുകയാണ്. ഡൽഹിയിലെ വിജയത്തോടെ ഇന്ത്യയിലെ 19 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളും ബിജെപി നിയന്ത്രണത്തിലുള്ള എൻഡിഎ സഖ്യത്തിന്റെ ഭാഗമായി. കോൺഗ്രസിന് ഹിമാചൽ പ്രദേശ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലാണ് ഭരണമുള്ളത്. ജെഎംഎം-കോൺഗ്രസ് കൂട്ടുകെട്ട് ഝാർഖണ്ഡിലും ഇന്ത്യാ സഖ്യത്തിലെ തൃണമൂൽ കോൺഗ്രസ് ബംഗാളിലും ഡിഎംകെ തമിഴ്നാട്ടിലും എൽഡിഎഫ് കേരളത്തിലും നാഷണൽ കോൺഫറൻസ് ജമ്മുകശ്മീരിലും അധികാരത്തിലുണ്ട്. പഞ്ചാബിൽ എഎപിയും. രാജ്യത്തെ ബഹുഭൂരിപക്ഷം പ്രദേശങ്ങളും ഇന്ന് ബിജെപി ഭരണത്തിന്റെ കീഴിലാണ്. ഈ സാഹചര്യത്തെ പ്രതിപക്ഷം എങ്ങനെ നേരിടുമെന്നതാണ് ഇനി കണ്ടറിയേണ്ടത്. മുമ്പ് ബിജെപിയെ എതിർത്തിരുന്ന ജെഡിയു, തെലുങ്കുദേശം പാർട്ടി തുടങ്ങിയവർ ഇന്നവരുമായി കൈകോർത്തു. കോൺഗ്രസാകട്ടെ അതിന്റെ ഏറ്റവും മോശം കാലത്തിലൂടെയും.
ബിജെപി അതിന്റെ രാഷ്ട്രീയ വിജയങ്ങൾ തുടരുന്നത് പ്രതിപക്ഷത്തെ ചിന്തിപ്പിക്കേണ്ട വിഷയമാണ്. ഭരണവിരുദ്ധ വികാരമുണ്ടായിരുന്ന ഹരിയാണയിലും മധ്യപ്രദേശിലും കോൺഗ്രസിന് വിജയിക്കാനായില്ല. മറിച്ച് കോൺഗ്രസ് അധികാരത്തിലിരുന്ന രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപി ഭരണം പിടിക്കുകയും ചെയ്തു. നിർണായകമായ വലിയ സംസ്ഥാനങ്ങളിലെല്ലാം ഇന്ന് ബിജെപി അധികാരത്തിലാണ്. മഹാരാഷ്ട്ര ഉൾപ്പെടുന്ന സാമ്പത്തിക തലസ്ഥാനത്തെ വിജയം ബിജെപിയുടെ സാമ്പത്തിക അടിത്തറ കൂടുതൽ ശക്തമാക്കും.
അധികാരം, പണം, ഹിന്ദുത്വ തുടങ്ങിയ തീവ്രമായ ചേരുവകളാണ് ബിജെപിയുടെ കൈയിലുള്ളത്. ജാതി സമവാക്യങ്ങളെ സസൂഷ്മമായി പിരിച്ചെടുത്ത് ഭരണവിരുദ്ധ വികാരത്തെ എങ്ങനെ മറികടക്കാമെന്ന് ഹരിയാണയിലും മധ്യപ്രദേശിലും ബിജെപി തെളിയിച്ചു. ഒബിസി, ആദിവാസി മേഖലകളിൽ നഷ്ടപ്പെട്ട സ്വാധീനം തിരികെ പിടിക്കാൻ അവർക്ക് സാധിക്കുന്നു. വരുന്ന ലോക്സഭാ തിരഞ്ഞൈടുപ്പിനൊപ്പം ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് പ്രകാരം നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടന്നാൽ എന്താകും സംഭവിക്കുക എന്നതിൽ പ്രതിപക്ഷ കക്ഷികൾക്ക് യാതൊരു ധാരണയുമില്ല എന്നുള്ളതാണ് വാസ്തവം. സെൻസസ് പൂർത്തിയായാൽ രാജ്യത്ത് പാർലമെന്റ് സീറ്റുകളിൽ മാറ്റം വരും. സീറ്റുകളുടെ എണ്ണം വർധിക്കും. പക്ഷെ വ്യക്തമായ പദ്ധതികൾ മുന്നോട്ടുവെച്ചാണ് ബിജെപി നീങ്ങുന്നത്. അതിനെ തടഞ്ഞുനിർത്താനാകുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.
]]>ഡൽഹിയുടെ ഹൃദയത്തിലാണ് പ്രധാനമന്ത്രി മോദി. നുണകളുടെയും വഞ്ചനയുടെയും അഴിമതിയുടെയും ചില്ലുകൊട്ടാരം തകർത്ത് ഡൽഹിയെ ആം ആദ്മി പാർട്ടിയിൽനിന്ന് മോചിപ്പിക്കാൻ ജനങ്ങൾ പ്രയത്നിച്ചു. വാഗ്ദാനം പാലിക്കാത്തവരെ ഡൽഹിയിലെ ജനങ്ങൾ ഒരു പാഠം പഠിപ്പിച്ചു. രാജ്യത്തെമ്പാടും ജനങ്ങൾക്ക് വ്യാജവാഗ്ദാനം നൽകുന്നവർക്ക് ഇതൊരു പാഠമായിരിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ആം ആദ്മി പാർട്ടിയെ ബഹുദൂരം പിന്നിലാക്കി വൻവിജയമാണ് ബി.ജെ.പി. ഡൽഹിയിൽ നേടിയത്. ഇതോടെ 27 കൊല്ലത്തെ ഇടവേളയ്ക്കു ശേഷം ഭരണത്തിലേക്ക് തിരിച്ചുവരാനുള്ള സുവർണാവസരമാണ് ബി.ജെ.പിക്ക് ലഭിച്ചത്.
മണ്ഡലം അതിഷിയിലൂടെ എ.എ.പി നിലനിർത്തി. രണ്ടാമത് ബി.ജെ.പി സ്ഥാനാർഥി രമേഷ് ബിധുരിയാണ്. മൂന്നാമതെത്തിയ അൽക്കാ ലാംബയ്ക്ക് മണ്ഡലത്തിൽ ഒരു പോരാട്ടം പോലും കാഴ്ചവെക്കാനായില്ല. അതിഷി അമ്പതിനായിരത്തിലധികവും രമേഷ് 48,000-ലധികവും വോട്ടുകൾ പിടിച്ചു. കോൺഗ്രസിൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അവർക്ക് പാർട്ടിയിലേക്കുള്ള തിരിച്ചുവരവ് കയ്പേറിയ അനുഭവവുമായി.
അഭിഭാഷക കൂടിയായ അൽക്ക ലാംബ പൊതുപ്രവർത്തനം ആരംഭിക്കുന്നത് 1994-ൽ കോൺഗ്രസിലൂടെയാണ്. പക്ഷേ 2013-ൽ ആപ്പ് തരംഗത്തിനിടെ അൽക്ക ആം ആദ്മിയിൽ ചേർന്നു. എന്നാൽ 2019-ൽ ആംആദ്മിയോട് വിടപറയുകയും ചെയ്തു. കോൺഗ്രസ് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ഉയർന്നുവന്ന അൽക്കയെ 2002-ൽ അഖിലേന്ത്യാ മഹിളാ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായി നിയമിച്ചു. 2003-ൽ കോൺഗ്രസ് ടിക്കറ്റിൽ മോതി നഗർ നിയോജകമണ്ഡലത്തിൽനിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവിധി തേടിയെങ്കിലും ബിജെപി മുതിർന്ന നേതാവ് മദൻ ലാൽ ഖുറാനയോട് പരാജയപ്പെട്ടു.
പിന്നീട് 2014 ഡിസംബറിൽ ആം ആദ്മി പാർട്ടിയിൽ ചേരാനാണ് അൽക്ക കോൺഗ്രസിൽനിന്ന് പുറത്തുപോകുന്നത്. 2015-ൽ ചാന്ദ്നി ചൗക്കിൽനിന്ന് എ.എ.പി ടിക്കറ്റിൽ ജനവിധി തേടിയ അൽക്ക ബിജെപി സ്ഥാനാർത്ഥിയായ സുമൻ കുമാർ ഗുപ്തയെ പരാജയപ്പെടുത്തി കന്നിജയം സ്വന്തമാക്കി. അരവിന്ദ് കേജ്രിവാളും അൽക്കയും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് അൽക്കയ്ക്ക് കോൺഗ്രസിലേക്കുള്ള വഴി വീണ്ടും തുറന്നുകൊടുത്തത്. ഇരുവരും പൊതുജനമധ്യത്തിൽ പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ചുതുടങ്ങി. അൽക്ക 2019-ൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദർശിച്ചു. വൈകാതെ എ.എ.പി വിട്ട് കോൺഗ്രസിലെത്തുകയായിരുന്നു. ഇപ്പോഴിതാ കോൺഗ്രസിലേക്കുള്ള തിരിച്ചുവരവിന് ശേഷം ദയനീയമായ പരാജയവും അൽക്ക ഏറ്റുവാങ്ങി.
]]>ചിട്ടയായ പ്രവർത്തനവും മോദി പ്രഭാവവും ബി.ജെ.പി.യെ തുണച്ചപ്പോൾ പരസ്പരം മത്സരിച്ച കോൺഗ്രസും എ.എ.പി.യും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ച് സ്വന്തം കുഴിയെടുത്തു. വിഭജന മുദ്രാവാക്യങ്ങളോ പ്രകോപനങ്ങളോ ഡൽഹിയിൽ ബി.ജെ.പി. ഉയർത്തിയില്ല. ഏകപക്ഷീയമായി ന്യൂനപക്ഷ വോട്ടുകൾ എ.എ.പി. ബാലറ്റിലേക്കെത്തുന്നത് തടയാനുള്ള കൃത്യമായ തന്ത്രമായിരുന്നു നീക്കത്തിന് പിന്നിൽ. മധ്യവർഗത്തെ ലക്ഷ്യംവെച്ചുള്ള വാഗ്ദാനങ്ങൾ കൂടെ ഫലംകണ്ടതോടെ 1998-ന് ശേഷം മറ്റൊരു ബി.ജെ.പി. മുഖ്യമന്ത്രി കൂടെ ഡൽഹി നിയമസഭയുടെ പടികയറും.
പത്ത് വർഷത്തിലധികം നീണ്ട എ.എ.പി. തേരോട്ടത്തിനാണ് ഇപ്പോൾ ബി.ജെ.പി. കടിഞ്ഞാണിട്ടിരിക്കുന്നത്. നേതൃത്വം നൽകിയതാകട്ടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും. കെജ്രിവാളിനെ പോലൊരു ജനപ്രിയ നേതാവ് ബി.ജെ.പി.ക്ക് സംസ്ഥാനത്ത് അവകാശപ്പെടാനുണ്ടോ എന്ന ചോദ്യത്തിന് മോദി ഫാക്ടറിലൂടെ മറുപടി നൽകാൻ പാർട്ടിക്കായി. ഒന്നിടറിയ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം മങ്ങിയ മോദി പ്രഭാവത്തിന്റെ അമ്പരപ്പിക്കുന്ന തിരിച്ചുവരവ് കൂടെയാകുന്നുണ്ട് ഡൽഹി തിരഞ്ഞെടുപ്പ് ഫലം.
ബി.ജെ.പി.യുടെ ഡൽഹി ചരിത്രം
1998 ൽ കൈവിട്ട ഡൽഹി. കോൺഗ്രസിനൊപ്പം നിന്ന ജനങ്ങൾ പിന്നീടുള്ള 15 വർഷക്കാലം അവർക്കുതന്നെ കൈ കൊടുത്തു. മൂന്ന് തവണ മുഖ്യമന്ത്രിപദത്തിലേക്കെത്തിയ ഷീല ദീക്ഷിത് സംസ്ഥാനത്ത് വ്യക്തമായ ആധിപത്യം സ്ഥാപിച്ചു. അടിസ്ഥാനസൗകര്യ വികസനരംഗത്ത് വലിയ മുന്നേറ്റം നടന്ന കാലഘട്ടം ഷീല ദീക്ഷിതിനെ മൂന്ന് ടേം വിജയിപ്പിച്ചു. ഇക്കാലയളവിലെല്ലാം കിണഞ്ഞ് ശ്രമിച്ചിട്ടും ജനങ്ങൾ ബി.ജെ.പി.ക്കൊപ്പം നിന്നില്ല. എന്തിന്, മോദിയുണ്ടാക്കിയ ദേശീയതരംഗത്തിൽപ്പോലും ഡൽഹിയിലെ ജനങ്ങൾ നിയമസഭയിലേക്ക് കൈകൊടുത്തത് ആം ആദ്മി പാർട്ടിയേയും കെജ്രിവാളിനെയുമാണ്.
വലിയ പ്രതീക്ഷയോടെയാണ് ബി.ജെ.പി. 2015-ലെ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അഴിമതിരഹിത പോരാട്ടത്തിൽ ബി.ജെ.പി.ക്കൊപ്പം നിന്ന കിരൺ ബേദിയെ പാർട്ടി കളത്തിലിറക്കി. പ്രചാരണം മോദി നയിച്ചപ്പോൾ ബിജെപിയുടെ മുഖ്യമന്ത്രി മുഖമായിരുന്നു ബേദി. എന്നാൽ, 70-ൽ 67 സീറ്റുകളും സ്വന്തമാക്കി കെജ്രിവാൾ സംസ്ഥാനം ഭരിച്ചു. 2020-ലും കാര്യങ്ങൾ ബി.ജെ.പിയെ സംബന്ധിച്ച് അനുകൂലമയിരുന്നില്ല. ഉയർത്തിക്കാട്ടാൻ ഒരു മുഖ്യമന്ത്രി മുഖംപോലുമില്ലാതെ ബി.ജെ.പി അന്ന് കീഴടങ്ങി. സീറ്റ് നില മൂന്നിൽ നിന്ന് എട്ടായത് മാത്രം ആശ്വാസം.
എഎപിക്കൊപ്പം നിന്നപ്പോഴും ലോക്സഭയിലേക്ക് ബിജെപിക്ക് എല്ലാ സീറ്റും സമ്മാനിക്കാൻ ഡൽഹി ജനത മത്സരിച്ചു. 2014-ലും, 2019-ലും, 2024-ലും ഏഴ് സീറ്റും കൈക്കലാക്കി ബി.ജെ.പി ഉജ്ജ്വല വിജയം കരസ്ഥമാക്കി. വോട്ടുവിഹിതത്തിലും ബി.ജെ.പി.ക്ക് കാര്യമായ വളർച്ചയുണ്ടായി. 2009-ൽ 35.2 ശതമാനം മാത്രം വോട്ടുവിഹിതമുണ്ടായ ബി.ജെ.പി. 2014-ൽ അത് 46.4 ശതമാനമായി ഉയർത്തി. 2019-ൽ 56.85-ഉം. എന്നാൽ, 2024-ൽ വോട്ടുവിഹിതത്തിന്റെ കാര്യത്തിൽ ബി.ജെ.പി.ക്ക് നേരിയ ചോർച്ചയുണ്ടായി. 56.85-ൽ നിന്ന് കണക്കുകൾ 54.7-ലേക്ക് താഴ്ന്നു. ഇത് ലോക്സഭയിലെ കണക്ക്.
ദേശീയരാഷ്ട്രീയത്തിൽ എ.എ.പി?
നരേന്ദ്രമോദിയോട് നേരിട്ട് ഏറ്റുമുട്ടാൻ ആര് എന്ന ചോദ്യത്തിന് ഇതുവരെ പല ഉത്തരങ്ങളിൽ ഏറ്റവും മുന്നിൽ രാഹുലിനൊപ്പം കേട്ടത് കെജ് രിവാളിന്റെ പേരായിരുന്നു. ഡൽഹിയിലും പഞ്ചാബിലും ഹരിയാണയിലുമായി ഒതുങ്ങുമ്പോഴും കെജ്രിവാളിന് വലിയ ലക്ഷ്യങ്ങളുണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ വേരോട്ടമുണ്ടാക്കാനുള്ള ശ്രമവും എ.എ.പി. നടത്തിയിരുന്നു. 2019-ൽ വാരാണസിയിൽ മോദിയോട് ഏറ്റുമുട്ടാൻ കെജ്രിവാൾ രംഗത്തിറങ്ങിയതും വലിയ ചർച്ചകൾക്ക് വഴിവെച്ചു. വിജയപ്രതീക്ഷകളൊന്നും ഇല്ലായിരുന്നുവെങ്കിലും മോദിയെ നേരിടാൻ പോന്ന നേതാവായി തന്നെ പ്രതിഷ്ഠിക്കുന്നതിൽ അന്ന് അദ്ദേഹം വിജയിച്ചു.
ദേശീയതലത്തിൽ മോദിതരംഗം ആഞ്ഞടിക്കുന്ന കാലത്തുതന്നെയാണ് കെജ്രിവാളും അഴിമതിരഹിത പോരാട്ടത്തിന്റെ മുഖമായി രാഷ്ട്രീയനേതൃനിരയിലേക്കെത്തുന്നത്. കേന്ദ്രം മോദിയും ഡൽഹി കെജ് രിവാളും മാറിമാറി ഭരിച്ചു. സംസ്ഥാന സർക്കാരിനെ ഞെരുക്കാനുള്ള കേന്ദ്രശ്രമങ്ങളിലും അവർ വീണില്ല. അമ്പരിക്കുന്ന വിജയം എ.എ.പി. ആവർത്തിച്ചു. ഈ മാജിക്കാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിക്കാതെ പോയതോടെ മോദിയുടെ വ്യക്തിപ്രഭാവം ചോദ്യം ചെയ്യപ്പെട്ടു. ഈ ആരോപണത്തിനുള്ള മറുപടിയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ. മഹാരാഷ്ട്രയും ഹരിയാണയും ചിട്ടയായ പാർട്ടി പ്രവർത്തനത്തിന്റെ ഫലമായിരുന്നവെങ്കിൽ ഡൽഹിയിൽ ബി.ജെ.പി.യുടെ മുഖം മോദിയായിരുന്നു. എടുത്തുപറയാൻ ഒരു മുഖ്യമന്ത്രിമുഖം പോലും 2015-ന് ശേഷം ബി.ജെ.പി.ക്ക് സംസ്ഥാനത്തില്ലായിരുന്നു. ഈ സാഹചര്യത്തിൽ നീണ്ട 27 വർഷങ്ങൾക്ക് ശേഷം ഒരു ബി.ജെ.പി. മുഖ്യമന്ത്രി ഡൽഹി നിയമസഭയിലേക്കെത്തുമ്പോൾ അതിന്റെ ക്രെഡിറ്റ് വീഴുന്നത് മോദിയുടെ പോക്കറ്റിൽ തന്നെയാണ്.
ഒരുസമയത്ത്, ഇന്ത്യാസഖ്യത്തിലെ പ്രമുഖർ പ്രധാനമന്ത്രി സ്ഥാനാർഥിയായി പോലും കണക്കാക്കിയിരുന്ന നേതാവാണ് കെജ്രിവാൾ. രാഹുലിന്റെ വ്യക്തിപ്രഭാവം അവസാനിക്കുന്നുവെന്നും സഖ്യത്തെ നയിക്കാൻ മറ്റൊരാളെ തേടണമെന്നും ആവശ്യം ഉയർന്നപ്പോൾ പലരും വിരൽചൂണ്ടിയതും കെജ്രിവാളിലേക്കായിരുന്നു. പ്രതിപക്ഷത്തിന്റെ കൈയ്യിൽ നിന്ന് വഴുതിപ്പോയ ഹരിയാണയ്ക്കും മഹാരാഷ്ട്രയും പിന്നാലെ ഡൽഹി ഫലം മാറ്റിമറിക്കാൻ കെജ്രിവാളിന് സാധിച്ചിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നായേനെ. ഈ നിർണായക ഘട്ടത്തിലാണ് ഉള്ളംകൈയ്യിലായിരുന്ന ഉരുക്കുകോട്ട ആം ആദ്മിക്ക് നഷ്ടപ്പെടുന്നത്. ദേശീയതലത്തിൽ നിർണായകമാകാനുള്ള എല്ലാ വാതിലുകളും ഇതോടെ കെജ്രിവാളിന് മുന്നിൽ അടയുകയാണ്.
2015 മുതൽ ദേശീയതലത്തിലേക്ക് വളരാനുള്ള ശ്രമങ്ങൾ പാർട്ടി ആരംഭിച്ചിരുന്നു. എന്നാൽ, പഞ്ചാബിലെ മുന്നേറ്റം ഒഴിച്ചുനിർത്തിയാൽ പദ്ധതി പരാജയമായിരുന്നു. മോദിപ്രഭാവത്തിൽ ബി.ജെ.പി. മുന്നേറിയതും കോൺഗ്രസിന്റെ ക്ഷീണവും പ്രതീക്ഷിച്ച ഫലം നൽകുന്നതിന് ആം ആദ്മിയെ സംബന്ധിച്ച് വിലങ്ങുതടിയായി തുടർന്നു. അപ്പോഴും ഡൽഹി തങ്ങളുടെ കൈയ്യിലാണെന്നതായിരുന്നു കെജ്രിവാളിന്റെ ആശ്വാസം. ഈ വിശ്വാസത്തിനാണ് ഇപ്പോൾ തിരിച്ചടിയേറ്റിരിക്കുന്നത്.
നിയമസഭയിൽ കാര്യങ്ങൾ അനുകൂലമാകുമ്പോഴും ലോക്സഭാ മത്സരങ്ങളിലേൽക്കുന്ന തിരിച്ചടിയും എ.എ.പി.യെ സംബന്ധിച്ച് അവരുടെ ദേശീയമോഹത്തിനുള്ള തിരിച്ചടിയായിരുന്നു. വലിയ പ്രതീക്ഷയോടെ കോൺഗ്രസുമായി ചേർന്ന് സഖ്യമുണ്ടാക്കി മത്സരിച്ചപ്പോഴും കാര്യങ്ങൾ അനുകൂലമായില്ല. നിയമസഭാ ഫലം കൂടിയാകുമ്പോൾ വരാനിരിക്കുന്നത് ആം ആദ്മിയെ സംബന്ധിച്ച് കറുത്ത ദിനങ്ങളായിരിക്കും. ദേശീയമോഹങ്ങൾ മാറ്റിവെച്ചത് അടിത്തറ തിരിച്ചുപിടിക്കാൻ ഡൽഹിക്കപ്പുറം തത്കാലം ചിന്തിക്കാൻ കെജ് രിവാളിനാകില്ല. ഇന്ത്യ സഖ്യത്തിലെ വിലപേശൽ ശേഷിയേയും അത് ബാധിച്ചേക്കാം.
അടിതെറ്റുന്ന പ്രതിപക്ഷസഖ്യം
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലം മുതൽ പ്രതിപക്ഷം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഒത്തൊരുമയില്ലാതെ മുന്നോട്ട് പോകുന്ന സഖ്യം. സീറ്റ് വിഭജനംമുതൽ സ്ഥാനാർഥിനിർണയം വരെയുള്ള വിഷയങ്ങളിൽ തർക്കം. ഉൾപാർട്ടിയിലും സഖ്യത്തിലും നിലനിന്നിരുന്ന ഭിന്നിപ്പുകളിൽ വഴുതിപ്പോയ ഒട്ടേറെ തിരഞ്ഞെടുപ്പുകളുടെ കഥ പറയാനുണ്ടാകും പ്രതിപക്ഷസഖ്യത്തിന്. വലിയ പ്രതീക്ഷയോടെ മുന്നോട്ടുപോയ ഹരിയാണയിലും മഹാരാഷ്ട്രയിലും പോലും ഇവർ തകർന്നടിഞ്ഞു. ഇപ്പോഴിതാ, ആം ആദ്മി കോട്ടയായി കാത്തുവെച്ച തലസ്ഥാനവും.
ലോക്സഭയിലേക്ക് പരീക്ഷിച്ച് പരാജയപ്പെട്ടതിനാലാകും സഖ്യം ഒഴിവാക്കി എ.എ.പി.യും കോൺഗ്രസും കളത്തിലിറങ്ങിയത്. എന്നാൽ, അത് കൃത്യമായ രീതിയിൽ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ബാധ്യത രാഷ്ട്രീയ നേതൃത്വങ്ങൾക്കുണ്ട്. എ.എ.പി.യുടെ മുഖമായ അരവിന്ദ് കെജ്രിവാളിനെതിരേ ബി.ജെ.പിയേക്കാൾ മൂർച്ചയേറിയ ഭാഷയിൽ കോൺഗ്രസ് ആരോപണങ്ങൾ ഉന്നയിച്ചു. വ്യക്തിയേയും നയങ്ങളേയും ചോദ്യം ചെയ്തു. മദ്യ അഴിമതിയുടെ സൂത്രധാരൻ എന്നാണ് കെജ്രിവാളിനെ രാഹുൽ വിശേഷിപ്പിച്ചത്. മറുഭാഗത്ത്, ബി.ജെ.പി. ഉന്നയിക്കുന്ന ഓരോ ആരോപണങ്ങളേയും കൂട്ടുപിടിച്ചുകൊണ്ട് ലഭിച്ച പൊതുവേദികളിലെല്ലാം രാഹുൽ കെജ്രിവാളിനെ ഉന്നംവെച്ചു. ശുദ്ധമായ രാഷ്ട്രീയ പ്രത്യയശാസ്ത്രം ഉയർത്തിക്കാട്ടിയ മുൻ ഡൽഹി മുഖ്യമന്ത്രി അഴിമതിയുടെ സൂത്രധാരനാണെന്ന് വരെ രാഹുൽ പറഞ്ഞുവെച്ചു.
കോൺഗ്രസിന്റെ ചാരത്തിൽ നിന്ന് വളർന്ന പാർട്ടിയാണ് എ.എ.പി. അമ്പരപ്പിക്കുന്ന വളർച്ചയോടെ ഇനി ഒരു തിരിച്ചുവരവില്ലാത്ത വിധം അവർ കോൺഗ്രസിനെ തറപറ്റിച്ചുകൊണ്ട് വിജയിച്ചുകയറി. 2008-ൽ 40.3 ശതമാനം വോട്ടുവിഹിതത്തോടെ 43 സീറ്റുകളിൽ വിജയിച്ചുകയറിയ കോൺഗ്രസ് തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ എട്ടിലൊതുങ്ങി. 2015ലും 2020 ലും സംപൂജ്യത്തിലേക്കും. ലോക്സഭയിലെ പ്രകടനം കണക്കിലെടുക്കുമ്പോഴും സ്ഥിതി കഷ്ടമാണ്. 2009-ൽ ഡൽഹിയിൽ നിന്ന് ഏഴുപേരെ പാർലമെന്റിലേക്കയച്ച കോൺഗ്രസിന് പിന്നീട് ഇതുവരെ ഒരു ലോക്സഭാ അംഗം പോലും ഡൽഹിയിൽ നിന്നുണ്ടായിട്ടില്ല.
എന്നാൽ, ചരിത്രം മാത്രമല്ല ഇവിടെ വിഷയം. മറ്റ് പലയിടത്തേയും പോലെ കോൺഗ്രസ് പിടിക്കുന്ന വോട്ടുകൾ തലസ്ഥാനത്ത് പ്രഹരമേൽപ്പിച്ചത് ബി.ജെ.പി.യെ അല്ല. മറിച്ച്, എ.എ.പി.യെയായിരുന്നു. കലങ്ങിമറഞ്ഞിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിൽ അത് ഒരുപക്ഷേ തങ്ങളുടെ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചേക്കാമെന്ന വ്യക്തമായ ബോധ്യം നേരത്തെ കെജ്രിവാളിനുമുണ്ടായിരുന്നു. അതുകൊണ്ടാണ് ബി.ജെ.പി.യെ തോൽപ്പിക്കാൻ എ.എ.പി.ക്ക് വോട്ടുചെയ്യണമെന്നും കോൺഗ്രസിനുനൽകി പാഴാക്കരുതെന്നും അദ്ദേഹം തുറന്നടിച്ചത്. സംസ്ഥാനത്തെ ന്യൂനപക്ഷവോട്ടുകൾ ഏത് ദിശയിലേക്ക് വ്യതിചലിക്കുമെന്നതിലും പാർട്ടിക്ക് ഭയമുണ്ടായിരുന്നു.
യമുനയിൽ തിളച്ച രാഷ്ട്രീയം
കലങ്ങിമറിഞ്ഞ രാഷ്ട്രീയ സാഹചര്യത്തിലും കെജ്രിവാൾതന്നെയായിരുന്നു എ.എ.പി.യുടെ താരപ്രചാരകൻ. ജാഗ്രതയോടെ അളന്നുമുറിച്ചുള്ള ആരോപണങ്ങളായിരുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ അദ്ദേഹം ഉന്നയിച്ചത്. ചിലപ്പോൾ തിരിച്ചടിച്ചേക്കാവുന്ന വിഷയങ്ങളെയെല്ലാം കെജ്രിവാൾ വിദഗ്ധമായി മറച്ചുവെച്ചു. അതിൽ, ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു യമുനാനദി കേന്ദ്രീകരിച്ചുള്ള വിവാദകോലാഹലങ്ങൾ. യമുനാനദി ശുദ്ധീകരിക്കാമെന്ന പ്രതിജ്ഞയോടെ അധികാരത്തിലേറിയ കെജ്രിവാൾ തന്നെ മറ്റ് സർക്കാരുകൾക്ക് മേൽ പഴിചാരി. ഇതോടെ, സ്വന്തം പ്രചരണങ്ങളെല്ലാം വിട്ടെറിഞ്ഞ് കെജ്രിവാൾ മുന്നോട്ട് വച്ച വിഷയങ്ങളിൽ പ്രതികരിക്കാൻ ബി.ജെ.പി.യും കോൺഗ്രസും നിർബന്ധിതരായി.
പ്രചാരണം അതിന്റെ അവസാനഘട്ടമെത്തിയതോടെ വിഷയത്തിൽ ബി.ജെ.പി. സർക്കാരുകളെ കടന്നാക്രമിച്ച് കെജ്രിവാൾ രംഗത്തെത്തി. അതിനിടെ, ഹരിയാണ സർക്കാർ അമിതമായ വിഷജലം യമുനയിലേക്ക് ഒഴുക്കിവിടുന്നുവെന്ന് ഞെട്ടിക്കുന്ന ആരോപണത്തിനും കെജ്രിവാൾ തന്നെ നേതൃത്വം നൽകി. ഡൽഹിയിലെ ജനങ്ങളെ കൊല്ലാനുള്ള നീക്കമാണ് ബി.ജെ.പി. സർക്കാർ നടത്തുന്നത് എന്നുകൂടെ ആരോപണമുയർന്നതോടെ വിഷയം മറ്റൊരു ട്രാക്കിലേക്ക് മാറി. പിന്നീട്, നടന്ന പൊതുവേദികളിലെല്ലാം വിഷയത്തിൽ നേതാക്കൾ മറുപടി നൽകി. താൻ ഹരിയാണയിൽ നിന്ന് വരുന്ന വെള്ളമാണ് കുടിക്കുന്നതെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി മോദി തന്നെ നേരിട്ടെത്തി. തന്നെ വധിക്കുന്നതിന് ഹരിയാണ ശ്രമിക്കുമെന്ന് എങ്ങനെ കരുതാനാകുമെന്നും മോദി ചോദിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും വിഷയത്തിൽ മുൻ ഡൽഹി മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ചിരുന്നു. ഒടുവിൽ, തിരഞ്ഞെടുപ്പ് കമ്മിഷന് തന്നെ നേരിട്ട് വിഷയത്തിൽ ഇടപെടേണ്ടി വന്നു.
സൗജന്യങ്ങളുടെ തിരഞ്ഞെടുപ്പ്
മൂന്നുവട്ടം ഡൽഹി ഭരിച്ച എ.എ.പി.യെ സംബന്ധിച്ച് അഭിമാനപോരാട്ടമായിരുന്നു ഇത്തവണത്തേത്. കേന്ദ്രഭരണം ഉള്ളംകൈയ്യിലും ഹിന്ദി ഹൃദയഭൂമിയിൽ നിന്ന് വൻ വിജയങ്ങൾ സ്വന്തമാക്കുമ്പോഴും ഡൽഹി മാത്രം ബി.ജെ.പി.യെ സംബന്ധിച്ച് അകന്നുനിന്നു. അതിനാൽ തന്നെ, വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു ഡൽഹിയിലെ ജനങ്ങൾക്കായി ഇരുപാർട്ടികളും ഒരുക്കിയത്.
സ്ത്രീകൾക്കും വിദ്യാർഥികൾക്കുമായി അനേകം വാഗ്ദാനങ്ങൾ ഇരുവരും മുന്നോട്ടുവെച്ചു. സ്ത്രീകൾക്ക് മാസം 2100 രൂപ നൽകുമെന്ന് എ.എ.പി. പ്രഖ്യാപിച്ചതോടെ ഒരുപടി കൂടെ കടന്ന് ബി.ജെ.പി. അത് 2500 രൂപയായി ഉയർത്തി. ഗർഭിണികൾക്ക് 21,000 രൂപയുടെ സഹായവും പാർട്ടി വാ?ഗ്ദാനം ചെയ്തു. 47 ശതമാനത്തിലധികം സ്ത്രീ വോട്ടർമാരുള്ള 19 മണ്ഡലങ്ങൾ ഡൽഹിയിലുണ്ട് എന്നും നാം നോക്കിക്കാണേണ്ടതുണ്ട്. സൗജന്യ ബസ് യാത്രയും, മെട്രോ ട്രെയിനിൽ 50 ശതമാനം നിരക്കിളവും വിദ്യാർഥികളെ ലക്ഷ്യമിട്ട് എ.എ.പി പ്രഖ്യാപിച്ചു. മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് ഒറ്റത്തവണ 15,000 രൂപയായിരുന്നു ബി.ജെ.പി.യുടെ വാഗ്ദാനം. മുതിർന്ന പൗരരേയും ഇരുവരും മറന്നില്ല. 60 വയസ്സ് കഴിഞ്ഞവർക്ക് സൗജന്യചികിത്സയായിരുന്നു എ.എ.പി.യുടെ വാഗ്ദാനമെങ്കിൽ ബി.ജെ.പി അവർക്കായി ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. ആദായനികുതി ഇളവും ശമ്പള കമ്മീഷനും ബിജെപിക്ക് തുറുപ്പുചീട്ടായി.
കൂട്ടിയും കിഴിച്ചുമുള്ള പരിശോധനയിൽ വോട്ടർമാർ ബി.ജെ.പി.യെ വിശ്വസിച്ചു. മേൽപ്പറഞ്ഞ വാഗ്ദാനങ്ങളിൽ ഇനി എത്രയെണ്ണം പ്രാവർത്തിമാകുമെന്നേ കണ്ടറിയാനുള്ളൂ....
]]>വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ ബി.ജെ.പി മുന്നേറ്റമായിരുന്നു ഡൽഹിയിൽ കണ്ടത്. ആദ്യം എണ്ണിയ പോസ്റ്റൽ വോട്ടുകൾ മുതൽ ഭരണമാറ്റത്തിന്റെ സൂചനകൾ പുറത്തുവന്നു. വോട്ടെണ്ണൽ പുരോഗമിക്കുംതോറും ആം ആദ്മിയുടെ നെഞ്ചിടിപ്പേറി. ആദ്യ ഘട്ടത്തിൽ അരവിന്ദ് കെജ്രിവാളും അതിഷിയും മനീഷ് സിസോദിയുമടക്കമുള്ള എ.എ.പി നേതാക്കൾ പിന്നിലായി. ദക്ഷിണ ഡൽഹിയിലും ബി.ജെ.പി കുതിപ്പ് നടത്തിയതോടെ ഡൽഹിയിലെ ചിത്രം തെളിഞ്ഞുവന്നു. ദക്ഷിണ ഡൽഹിയിലും ബി.ജെ.പി തരംഗം ആഞ്ഞടിക്കുന്ന കാഴ്ചയാണ് വോട്ടെണ്ണലിന്റെ ആരംഭത്തിൽ കണ്ടത്. ദക്ഷിണ ഡൽഹിയിലെ 15 നിയമസഭാ സീറ്റുകളിൽ 11 സീറ്റുകളിലും ബി.ജെ.പി മുന്നിട്ടുനിന്നു. പ്രമുഖ നേതാക്കൾക്ക് കാലിടറി തുടങ്ങിയതോടെ എ.എ.പി കനത്ത തിരിച്ചടി ഏറ്റുവാങ്ങി. അധികാരത്തിലേക്ക് ബി.ജെ.പിയുടെ ചുവട്.
2020-ൽ 62 സീറ്റുനേടിയാണ് ആം ആദ്മി പാർട്ടി ഭരണം പിടിച്ചത്. 2015-ൽ ആം ആദ്മി പാർട്ടി 67 സീറ്റുകളും നേടി അധികാരത്തിലെത്തിയപ്പോൾ പ്രതിപക്ഷത്ത് ബി.ജെ.പിയുടെ മൂന്ന് എം.എൽ.എമാർ മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടുതവണയും നിയമസഭയിൽ കോൺഗ്രസിന്റെ പങ്കാളിത്തം പൂജ്യമായിരുന്നു. ഇത്തവണ 45-ലധികം സീറ്റുകൾ നേടിയാണ് ബി.ജെ.പി ഡൽഹിയുടെ മണ്ണിൽ ആധിപത്യം ഉറപ്പിച്ചത്. വൻ തിരിച്ചുവരവാണ് ബി.ജെ.പി നടത്തിയത്. ശമ്പളപരിഷ്കരണവും ബജറ്റിലെ ചരിത്രപ്രഖ്യാപനങ്ങളും കൊണ്ട് ബി.ജെ.പി നടത്തിയ നീക്കങ്ങൾ ലക്ഷ്യം കണ്ടു. എ.എ.പി കോട്ടകൾ പൊളിഞ്ഞുവീണത് ഇതിന് സാക്ഷ്യവുമാണ്.
ക്ഷേമവാഗ്ദാനങ്ങളിലൂടെ മധ്യവർഗത്തിന്റേയും ദരിദ്രവിഭാഗങ്ങളുടേയും പിന്തുണ ആവർത്തിക്കാമെന്ന ആം ആദ്മി പാർട്ടിയുടെ പ്രതീക്ഷ തെറ്റി. ബജറ്റിലൂടെ ബി.ജെ.പിയുടെ മറുപടി. ആദായനികുതി പരിധി 12 ലക്ഷമാക്കി ഉയർത്തിക്കൊണ്ടുള്ള വമ്പൻ പ്രഖ്യാപനമാണ് ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചത്. ആദായ നികുതി സ്ലാബ് നിലവിൽ വന്നതിനുശേഷമുള്ള ഏറ്റവും വലിയ ഇളവാണിത്.റിബേറ്റടക്കം 12.75 ലക്ഷം വരെ വരുമാനമുള്ളവർ നികുതിയടക്കേണ്ടെന്നുള്ള ബജറ്റിലെ ചരിത്രപ്രഖ്യാപനം ബി.ജെ.പിക്ക് നേട്ടമായി.
മധ്യവർഗക്കാർക്കുവേണ്ടി പ്രത്യേക പ്രകടനപത്രിക നേരത്തേ ആം ആദ്മി പാർട്ടി പുറത്തിക്കിയിരുന്നു. രാജ്യത്തെ ഇടത്തരക്കാർ കേന്ദ്രസർക്കാരിന്റെ നികുതിഭീകരവാദത്തിന്റെ ഇരകളാണെന്ന് വിശേഷിപ്പിച്ചാണ് അരവിന്ദ് കെജ്രിവാൾ പത്രികയിറക്കിയത്.പൊതുജനങ്ങൾക്ക് നിർദേശങ്ങൾ സമർപ്പിക്കാൻ പോർട്ടലുമിറക്കി. ആ നീക്കത്തിന് ബജറ്റിലെ ചരിത്രപ്രഖ്യാപനത്തിലൂടെ നൽകിയ മറുപടി ഫലം കണ്ടു. മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളുൾപ്പെടെയുള്ള നേതാക്കൾ ജയിലിലായതും തിരിച്ചടിച്ചു. പ്രതാപം വീണ്ടെടുക്കാമെന്ന കോൺഗ്രസിന്റെ മോഹത്തിനും തിരിച്ചടിയേറ്റു.
2100 രൂപ സ്ത്രീകൾക്ക് നൽകുമെന്ന് എഎപി പറഞ്ഞപ്പോൾ ബിജെപി അത് 2500 ആക്കി. വാഗ്ദാനങ്ങളിൽ എഎപിയെ മറികടന്നു. അടിസ്ഥാനസൗകര്യമേഖലകളിൽ കാര്യമായ മുന്നേറ്റം ഉണ്ടാക്കാനാകാത്തതും വായുമലിനീകരണം നേരിടാൻ കഴിയാത്തതും എഎപിക്ക് വിനയായി. അത് കൃത്യമായി മുതലെടുക്കാൻ ബിജെപിക്ക് കഴിഞ്ഞു. അതിനൊപ്പം അഴിമതിക്കെതിരെ തുടങ്ങിയവർ അഴിമതിയുടെ കറപുരണ്ടത് ജനം മറന്നില്ല. ട്രിപ്പിൾ എഞ്ജിൻ സർക്കാർ എന്നാ വാഗ്ദാനവും സാധാരണക്കാരിലേക്ക് ബിജെപി ആഴ്ന്നിറങ്ങിയതും വിജയം കൊണ്ടുവന്നു
675 വോട്ടിനായിരുന്നു സിസോദിയയുടെ തോൽവി. മനീഷ് സിസോദിയ 38184 വോട്ട് നേടിയപ്പോൾ തർവീന്ദർ 38859 വോട്ടാണ് നേടിയത്. പാർട്ടി പ്രവർത്തകർ നന്നായി പ്രവർത്തിച്ചുവെന്നും എല്ലാവരും കഠിനാധ്വാനം ചെയ്തുവെന്നും മനീഷ് സിസോദിയ തോൽവിക്കു പിന്നാലെ പ്രതികരിച്ചു.
ജനങ്ങൾ നന്നായി പിന്തുണച്ചു. പക്ഷേ താൻ 594 വോട്ടിന് പരാജയപ്പെട്ടു. ജയിച്ചയാളെ അഭിനന്ദിക്കുന്നു. മണ്ഡലത്തിനുവേണ്ടി അദ്ദേഹത്തിന് പ്രവർത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു- മനീഷ് സിസോദിയ പറഞ്ഞു.
ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയുമായിരുന്ന സിസോദിയയെ ഡൽഹി സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2023 മാർച്ചിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തിരുന്നു. 17 മാസങ്ങൾക്ക് ശേഷം ആഗസ്റ്റിലാണ് അദ്ദേഹത്തെ മോചിപ്പിച്ചത്.
സൗത്ത് ഡൽഹിയിലെ ജംഗ്പുര മണ്ഡലം പരമ്പരാഗതമായി ആപ്പിന്റെയും ബി.ജെ.പി.യുടെയും പോരാട്ടമണ്ഡലമാണ്. 2015 മുതൽ ഇവിടെ ആപ്പാണ് ജയിക്കുന്നത്.
]]>ഒരു സ്ഥാനാർഥിയുടെ പെരുമാറ്റവും ചിന്തകളും ശുദ്ധമായിരിക്കണമെന്നാണ് ഞാൻ എപ്പോഴും പറയുന്നത്. കുറ്റമറ്റതും ത്യാഗപൂർണവുമായി ജീവിതവും അനിവാര്യമാണ്. ഇത്തരം ഗുണങ്ങളുള്ള സ്ഥാനാർഥിയെ വോട്ടർമാർ വിശ്വാസത്തിലെടുക്കും. ഇക്കാര്യം ഞാൻ കെജ്രിവാളിനോട് പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹം ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല. മദ്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും പണത്തിന്റെ ശക്തിയിൽ ആശ്രയിക്കുകയും ചെയ്തുവെന്നാണ് അണ്ണാ ഹസാരെ പറഞ്ഞത്.
അരവിന്ദ് കെജ്രിവാൾ സർക്കാർ സ്വകാര്യ മദ്യ മൊത്തക്കച്ചവടക്കാർക്കും ചില്ലറ വ്യാപാരികൾക്കും അനുകൂലമായി മദ്യനയം ഉണ്ടാക്കിയെന്നും, ഇതിനായി ഇവരിൽ നിന്നും കൈക്കൂലി വാങ്ങിയെന്നുമായിരുന്നു അദ്ദേഹത്തിനെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് രജിസ്റ്റർ ചെയ്ത കേസ്. ഗോവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ഇത്തരത്തിൽ കൈക്കൂലിയായി വാങ്ങിയ പണം ഉപയോഗിച്ചുവെന്നും ഇ.ഡി. കണ്ടെത്തിയിരുന്നു.
കെജ് രിവാളിന്റെ മദ്യനയത്തെ ശക്തമായി എതിർത്ത വ്യക്തിയാണ് അണ്ണാ ഹസാരെ. തന്റെ വിയോജിപ്പ് അറിയിച്ച് അദ്ദേഹം കെജ്രിവാളിനെഴുതിയ കത്ത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. 'താങ്കൾ മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് ഞാൻ താങ്കൾക്ക് കത്തെഴുതുന്നത്. താങ്കളുടെ സർക്കാരിന്റെ മദ്യനയത്തേക്കുറിച്ച് അടുത്തിടെ വരുന്ന മാധ്യമറിപ്പോർട്ടുകളിലുള്ള മനോവേദനയാണ് കത്തെഴുതാനുള്ള കാരണം'. 'താങ്കളുടെ 'സ്വരാജ്' എന്ന പുസ്തകത്തിൽ മദ്യനയങ്ങളിലെ ആദർശപരമായ ആശയങ്ങളെ കുറിച്ചാണ് എഴുതിയിരുന്നത്. പുസ്തകത്തിന് മുഖവുര എഴുതാനുള്ള അവസരവും തന്നു. പ്രദേശത്തെ താമസക്കാരുടെ അനുമതിയില്ലാതെ മദ്യവിൽപനശാലകൾ ആരംഭിക്കരുതെന്ന് പുസ്തകത്തിൽ പറയുന്നുണ്ട്. മുഖ്യമന്ത്രിയായപ്പോൾ ഇവയൊക്കെ താങ്കൾ മറന്നു', എന്നായിരുന്നു ഹസാരെ കത്തിൽ പറഞ്ഞത്.
കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി രൂപീകരിക്കുന്നതിന് വഴിയൊരുക്കിയത്, 2011-ൽ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ ഒരുങ്ങിയ അഴിമതി വിരുദ്ധ പ്രസ്ഥാനമായിരുന്നു. എന്നാൽ, കെജ്രിവാളിന്റെ മദ്യനയത്തിൽ കടുത്ത വിമർശനം ഉയർത്തിയതും അദ്ദേഹമാണ്. കെജ്രിവാൾ സർക്കാർ നടപ്പിലാക്കിയ മദ്യനയം ഇന്ത്യയിലൊരിടത്തും നടപ്പിലാക്കരുതെന്നും, ശക്തമായ ലോക്പാലോ അഴിമതിവിരുദ്ധ നിയമങ്ങളോ കൊണ്ടുവരുന്നതിന് പകരം ജനങ്ങൾക്കെതിരേ, പ്രത്യേകിച്ച് സ്ത്രീകൾക്കെതിരേയുള്ള നയമാണ് കെജ്രിവാൾ നടപ്പാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
]]>3521 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അതിഷി വിജയിച്ചത്. അതിഷി 52154 വോട്ടുകൾ നേടി. ബിദൂരിയുടെ അക്കൗണ്ടിലെത്തിയത് 48633 വോട്ടാണ്. അതിഷിക്കെതിരെ കോൺഗ്രസ് രംഗത്തിറക്കിയ വനിതാ നേതാവ് അൽക്ക ലാംബയ്ക്ക് 4392 വോട്ടുകൾ മാത്രമാണ് നേടാനായത്.
ജയിൽ മോചിതനായ കെജ്രിവാൾ നാടകീയമായി രാജി പ്രഖ്യാപിച്ചതോടെയാണ് അതിഷി ഡൽഹിയുടെ മുഖ്യമന്ത്രിയായത്. 140 ദിവസങ്ങൾ അവർ ഡൽഹിയെ നയിച്ചു. സുഷമാ സ്വരാജിനും ഷീലാ ദീക്ഷിതിനും ശേഷം രാജ്യതലസ്ഥാനം ഭരിക്കുന്ന വനിത കൂടിയാണ് അവർ. ഡൽഹിയുടെ വിദ്യാഭ്യാസ വിപ്ലവത്തിൽ നിർണായക പങ്ക് വഹിച്ചതും അതിഷിയായിരുന്നു. അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന മനീഷ് സിസോദിയയുടെ പിന്നിൽ പ്രവർത്തിച്ച കരങ്ങളിലൊന്ന് അതിഷിയുടേതായിരുന്നു.
]]>2013-ലെ ഡൽഹി നിയമസഭാതിരഞ്ഞെടുപ്പുനാളിൽ 'ആരാണീ അരവിന്ദ് കെജ്രിവാൾ' എന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ പരിഹാസം. വോട്ടെണ്ണുന്ന ദിവസം അവർക്കതിന് മറുപടി കിട്ടി. 15 വർഷം ഡൽഹി ഭരിച്ച ഷീലാ ദീക്ഷിത്തിന്റെ കസേര തെറിച്ചു. കോൺഗ്രസിന്റെ കരുത്തയായ മുഖ്യമന്ത്രിയെ അവരുടെ മണ്ഡലത്തിൽ തറപറ്റിച്ചുകൊണ്ടായിരുന്നു കെജ്രിവാളിന്റെയും എ.എ.പി.യുടെയും തിരഞ്ഞെടുപ്പരങ്ങേറ്റം.അഴിമതിക്കഥകൾ കേട്ടുമടുത്ത, മാറ്റംകൊതിക്കുന്ന ജനതയ്ക്ക് പ്രതീക്ഷാനിർഭരമായ ഒരു ക്രിസ്മസ് സന്ദേശത്തോടെയാണ് 2013-ൽ രാജ്യത്ത് ആ പുതുചരിത്രം പിറന്നത്. രാഷ്ട്രീയപാർട്ടിയായി രജിസ്റ്റർ ചെയ്ത ആംആദ്മി പാർട്ടി അതേ വർഷം രാജ്യതലസ്ഥാനത്തിന്റെ അധികാരത്തിലേറി.
പിന്നീടങ്ങോട്ട് ഡൽഹിയിൽ ആപിന്റെ നാളുകളായിരുന്നു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കപ്പെടാൻകൂടിയുള്ളതാണെന്ന് ഓർമിപ്പിക്കുന്ന ഡൽഹി മോഡൽ അവതരിപ്പിക്കാൻ ആപിന് കഴിഞ്ഞു. അഴിമതിക്കെതിരായ പോരാട്ടം ഉയർത്തിക്കാട്ടി രാജ്യതലസ്ഥാനത്ത് മൂന്നുതവണ അധികാരത്തിലേറിയ അരവിന്ദ് കെജ്രിവാളിനും ആപിനും നാലാംതവണ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങേണ്ടി വന്നത് തങ്ങൾ നേരിടുന്ന അഴിമതി ആരോപണങ്ങളെ പ്രതിരോധിച്ചും വിശദീകരണം നൽകികൊണ്ടുമായിരുന്നു.രാജ്യത്ത് പടർന്നുപിടിച്ചിരുന്ന അഴിമതി തൂത്തെടുക്കാൻ ചൂലുമായി എത്തിയ എഎപിയും കെജ്രിവാളും പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം അഴിമതിയുടെ ചുഴിയിൽതന്നെ അകപ്പെട്ട് മുങ്ങിപ്പോകുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.
]]>ആ രണ്ടേ രണ്ട് 'ആയുധങ്ങളിൽ' എഎപിയുടേയും കെജ്രിവാളിന്റെയും ഇമേജും പ്രതിരോധവും ഒക്കെ ബി.ജെ.പി. ഭേദിച്ചു. അതിൽ പ്രധാനം 12.75 ലക്ഷം വരെ ശമ്പളമുള്ളവർ ആദായനികുതി നൽകേണ്ട എന്ന ബജറ്റിലെ ജനവികാരമറിഞ്ഞുള്ള പ്രഖ്യാപനമായിരുന്നു. രണ്ടാമത്തേത് കേന്ദ്ര സർക്കാർ ജീവനക്കാർക്കായുള്ള എട്ടാം ശമ്പള കമ്മിഷൻ പ്രഖ്യാപനം. ആദ്യത്തേത് വോട്ടെടുപ്പിന് നാല് ദിവസം മുമ്പും രണ്ടാമത്തേത് രണ്ടാഴ്ച മുമ്പുമായിരുന്നു. മധ്യവർഗ സമൂഹം ഭൂരിപക്ഷമുള്ള ഡൽഹി പോലൊരു സംസ്ഥാനത്തെ ജനത്തിന്റെ വികാരമളക്കാൻ ഇതിൽപരം ആയുധം വേറെ വേണ്ട. 50 ശതമാനം ഇടത്തരക്കാരും ഗണ്യമായ കേന്ദ്ര ജീവനക്കാരുമുള്ള വോട്ട് ബാങ്കിൽ അതുണ്ടാക്കിയ ഇഫക്ടാണ് ബി.ജെ.പി. ഇപ്പോൾ വിളവെടുത്തത്.
ഫെബ്രുവരി അഞ്ചാം തീയതിയാണ് ഡൽഹി പോളിങ് ബൂത്തിലേക്ക് പോയത്. ആദായനികുതി പരിധി ഉയർത്തിയ പ്രഖ്യാപനം ഉൾപ്പെട്ട ബജറ്റ് അവതരണം നടന്നത് ഒന്നാം തീയതിയും. രാജ്യത്തെ പ്രതിശീർഷവരുമാനം ഉയർന്ന നഗരങ്ങളുടെ പട്ടികയിൽ മുൻനിരയിലാണ് ഡൽഹിയുടെ സ്ഥാനം. ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം ആദായനികുതി പരിധി ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനം ചില്ലറ ആനന്ദമല്ല നൽകിയത്. അത് വോട്ടിലും പ്രതിഫലിച്ചുവെന്ന് കാണാം. സർക്കാർ ജീവനക്കാരുടെ ശമ്പളം, ആനുകൂല്യം, പെൻഷൻ തുടങ്ങിയവയിൽ നിർണായകമാറ്റങ്ങൾ കൊണ്ടുവരുന്ന നിർദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള എട്ടാം ശമ്പളകമ്മിഷൻ രൂപവത്കരണവും ബി.ജെ.പിക്ക് ഗുണകരമായി. ജനുവരി മൂന്നാം വാരത്തിലായിരുന്നു ഇത്. പുതിയ ശമ്പളക്കമ്മിഷൻ കേന്ദ്രജീവനക്കാരുടെയും പെൻഷൻകാരുടെയും തലവിധി മാറ്റുന്നതായിരിക്കും എന്നാണ് ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. അത് ഡൽഹിയിലെ ബി.ജെ.പിയുടെയും തലവിധി മാറ്റിയെന്ന് തിരഞ്ഞെടുപ്പുഫലം കാണിച്ചുതരുന്നു.
അഴിമതിക്കെതിരേ കുരിശുയുദ്ധം പ്രഖ്യാപിച്ച നേതാവ് അഴിമതിയുടെ കറയുംപേറി അധികാരത്തിൽനിന്ന് പുറത്തേക്കു പോകുന്ന കാഴ്ചയാണ് എ.എ.പിയുടെ പരാജയത്തിലൂടെ കാണുന്നത്. അരവിന്ദ് കെജ്രിവാളിന്റെ പതനം, ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിലെ ഒരു യുഗത്തിന്റെ തന്നെ അന്ത്യമാണെന്ന് വിശേഷിപ്പിക്കുന്നതിൽ അപാകമുണ്ടാകില്ല. ഷീലാ ദീക്ഷിതിനെ പോലെ കോൺഗ്രസിന്റെ തലപ്പൊക്കമുള്ള നേതാവിനെ ന്യൂഡൽഹിയിൽ തോൽപിച്ച് ഡൽഹി മുഖ്യമന്ത്രിപദത്തിലേക്ക് നടന്നുകയറിയ കെജ്രിവാളും അദ്ദേഹത്തിന്റെ പാർട്ടിയും 12 കൊല്ലത്തിനിപ്പുറം പരാജയത്തിന്റെ പടുകുഴിയിലേക്ക് വീണു.
ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥനായിരുന്ന കെജ്രിവാൾ, 2006-ലാണ് ജോലി രാജിവെച്ച് സാമൂഹിക-രാഷ്ട്രീയപ്രവർത്തനത്തിലേക്ക് തിരിയുന്നത്. മധ്യവർഗത്തിന് ഭൂരിപക്ഷമുള്ള, അഴിമതിയ്ക്കെതിരേ കടുത്ത പ്രതിഷേധം നിലനിൽക്കുന്ന, സൗജന്യങ്ങൾക്ക് ആവശ്യക്കാരുള്ള ഡൽഹിയുടെ മണ്ണ് കെജ്രിവാൾ എന്ന രാഷ്ട്രീയക്കാരന്റെ വളർച്ചയ്ക്ക് ആവോളം സഹായം നൽകി. 2012-ലാണ് കെജ്രിവാൾ ആം ആദ്മി പാർട്ടി സ്ഥാപിക്കുന്നത്. സാധാരണക്കാരുടെ പാർട്ടിക്ക് ചൂലായിരുന്നു ചിഹ്നം. രാഷ്ട്രീയത്തെയും അധികാരശ്രേണിയെയും മാലിന്യമുക്തമാക്കുക എന്ന എ.എ.പി. ലക്ഷ്യത്തെ സാധൂകരിക്കുന്നതാണ് ചൂൽ എന്ന ചിഹ്നമെന്ന് വ്യാഖ്യാനിക്കപ്പെട്ടു.
മധ്യവർഗ സമൂഹമാണ് തങ്ങളുടെ വോട്ട് ബാങ്കെന്നും അവരുടെ തൃപ്തിയാണ് വോട്ടായി മാറുകയെന്നും കെജ്രിവാളിലെ രാഷ്ട്രീയക്കാരൻ മനസ്സിലാക്കി. പിന്നാലെ സൗജന്യങ്ങൾ വാരിവിതറുന്ന എ.എ.പി. ഭരണം രാജ്യംകണ്ടു. കോൺഗ്രസിന്റെ വോട്ട്ബാങ്കിനെ തകർത്ത് അത് സ്വന്തം തട്ടകമാക്കി എ.എ.പി. മാറ്റി. രാജ്യതലസ്ഥാനത്ത് കോൺഗ്രസിനെ അപ്രസക്തമാക്കി ബി.ജെ.പിക്ക് പോന്ന എതിരാളിയായി കെജ്രിവാളും എ.എ.പിയും മാറി. സ്കൂളുകൾ, സൗജന്യവൈദ്യുതി, സൗജന്യയാത്ര, മൊഹല്ല ക്ലിനിക്കുകൾ അങ്ങനെ പലവിധ നേട്ടങ്ങളും ഡൽഹിനിവാസികളെ തേടിയെത്തി. ഡൽഹിക്ക് പുറത്തേക്കും വളർന്ന എ.എ.പി., ഇന്ത്യൻരാഷ്ട്രീയത്തിലെ അവഗണിക്കാനാകാത്ത സാന്നിധ്യമായി മാറി.
2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വാരണാസിയിൽ നരേന്ദ്ര മോദിക്കെതിരെ കെജ്രിവാൾ മത്സരിച്ചിരുന്നു. അരവിന്ദ് കെജ്രിവാൾ എന്ന നേതാവിന്റെ രാഷ്ട്രീയധൈര്യത്തെ അന്ന് പാടിപ്പുകഴ്ത്തിയവർ നിരവധിയായിരുന്നു. ഡൽഹിയിൽ കാലുറപ്പിച്ച എ.എ.പി. പിൽക്കാലത്ത് വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ-ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. ഡൽഹിയിൽനിന്ന് വളർന്ന് എ.എ.പി. പഞ്ചാബിൽ അധികാരംപിടിച്ചു, ഭഗവന്ത് മൻ സിങ് മുഖ്യമന്ത്രിയായി.
കണ്ടുപരിചയിച്ച രാഷ്ട്രീയക്കാർക്കും പാർട്ടികൾക്കും ബദൽ എന്നതായിരുന്നു ആദ്യകാലത്ത് അരവിന്ദ് കെജ്രിവാളിന്റെയും എ.എ.പിയുടെയും ടാഗ്ലൈൻ. ആം ആദ്മിയിലെ ഉൾപ്പാർട്ടി ജനാധിപത്യവും തീരുമാനങ്ങളിലെടുക്കുന്ന സുതാര്യതയുമൊക്കെ അന്ന് ആഘോഷിക്കപ്പെട്ടു. എന്നാൽ പിൽക്കാലത്ത് എ.എ.പിയിലും പൊട്ടിത്തെറികളുണ്ടായി. പാർട്ടി വിരുദ്ധപ്രവർത്തനങ്ങൾ ആരോപിച്ച് സ്ഥാപകനേതാക്കളായ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും അടക്കം പുറത്താക്കപ്പെട്ടു. പലവിധ ആരോപണങ്ങളും ഉയർന്നു. പൗരത്വ നിയമഭേദഗതിക്കെതിരേ ഷഹീൻബാഗിൽ സമരംചെയ്തവരെ ഒന്നുചെന്നു കാണാൻ പോലും കൂട്ടാക്കാത്ത കെജ്രിവാൾ വിമർശിക്കപ്പെട്ടു.
2020-ലെ ഡൽഹി കലാപം സൃഷ്ടിച്ച മുറിവിന് ആഴമേറെയായിരുന്നു. ഇത് മുസ്ലിം വിഭാഗങ്ങൾക്ക് ആം ആദ്മി പാർട്ടിയോട് അതൃപ്തി രൂപപ്പെടാൻ കാരണമായി. ഡൽഹിയെ ശ്വാസംമുട്ടിക്കുന്ന വായുമലിനീകരണത്തിന് പരിഹാരമുണ്ടാക്കാൻ കഴിയാതെ പോയതും എ.എ.പിക്ക് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ബി.ജെ.പി. എന്ന മുഖ്യ എതിരാളിയെ നേരിടാൻ ഒരുമിച്ച് നിൽക്കുന്നതിന് പകരം, വെവ്വേറെ മത്സരിക്കാൻ കോൺഗ്രസും ബി.ജെ.പിയും തീരുമാനിച്ചതും ഇരുവരുടെയും പതനത്തിന് ആക്കംകൂട്ടി. അതിൽത്തന്നെ കൂടുതൽ പരിക്കേറ്റത് കോൺഗ്രസിനായിരുന്നു. പോരാട്ടം എ.എ.പി. വേഴ്സസ് ബി.ജെ.പി. എന്നാകുകയും തിരഞ്ഞെടുപ്പിന് മുൻപും ശേഷവും കോൺഗ്രസ് കൂടുതൽ അപ്രസക്തമാവുകയും ചെയ്തു.
എന്നാൽ എ.എ.പിയെ ശരിക്കും കുടുക്കിലാക്കിയ സംഗതി വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഡൽഹി മദ്യനയ അഴിമതി. ഒന്നിനു പിന്നാലെ ഒന്നെന്ന നിലയ്ക്ക് മന്ത്രിസഭയിലെ പ്രമുഖന്മാരും ഒടുവിൽ മുഖ്യമന്ത്രി തന്നെയും ജയിലിലായി. എ.എ.പിയെ തന്നെ പ്രതിചേർത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്തു. രാജ്യത്ത് ആദ്യമായിട്ടായിരുന്നു ഒരു രാഷ്ട്രീയപാർട്ടിയെ പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്യുന്നത്. 2021-22 കാലത്ത് നടന്ന മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2024 മാർച്ച് 21- നാണ് ഡൽഹി കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് ഇ.ഡി. കസ്റ്റഡിയിൽ ഇരിക്കെ ജൂൺ 26-ന് സി.ബി.ഐ. അറസ്റ്റ് ചെയ്തു.
അഞ്ചുമാസത്തിലധികം കാലം തിഹാർ ജയിലിൽ കഴിഞ്ഞ കെജ്രിവാൾ 2024 സെപ്റ്റംബർ 13-നാണ് പുറത്തിറങ്ങിയത്. ജയിലിലിരുന്ന് ഡൽഹി ഭരിച്ച കെജ്രിവാൾ, പക്ഷേ പുറത്തിറങ്ങിയതിന് പിന്നാലെ സ്ഥാനം രാജിവെച്ച് അതിഷിയെ മുഖ്യമന്ത്രിയാക്കി. എന്നാൽ അഴിമതിവിരുദ്ധ പോരാട്ടത്തിന് ചൂലുമായിറങ്ങി ഡൽഹിയുടെ അധികാരം പിടിച്ച നേതാവ് അഴിമതിക്കേസിൽ അകത്തായത് ജനങ്ങൾക്ക് അത്രകണ്ട് അംഗീകരിക്കാൻ കഴിഞ്ഞില്ലെന്നുവേണം കരുതാൻ. അതാകാം, ഇത്ര വലിയൊരു തിരിച്ചടി അവർ ആം ആദ്മി പാർട്ടിക്ക് കൊടുത്തതും.
കെജ്രിവാൾ എന്ന നേതാവിന് കൊള്ളുന്ന വിധത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞുവെന്നും കാണാം. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ, വസതി മോടിപിടിപ്പിക്കാൻ പണം ചിലവഴിച്ചതിനെ തുടർന്നുണ്ടായ 'ശീഷ് മഹൽ' ആരോപണം ഉദാഹരണമാണ്. നവീകരണത്തിന് വേണ്ടി കണക്കാക്കിയിരുന്ന 7.91 കോടിരൂപ, ജോലികൾ പൂർത്തിയായപ്പോൾ കുതിച്ചുയർന്ന് 33.66 കോടിയിലെത്തിയിരുന്നു. ബി.ജെ.പി. ഇതിനെ രാഷ്ട്രീയമായി പ്രയോഗിച്ചപ്പോൾ എ.എ.പി. പ്രതിരോധം സൃഷ്ടിക്കാൻ 'രാജ്മഹൽ' വാദവുമായി എത്തിയെങ്കിലും അത് ഗുണംചെയ്തില്ല.
]]>ഡൽഹി മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകനാണ് പർവേശ് വർമ. ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്രിവാളിനെ മലർത്തിയടിച്ചതോടെ മുഖ്യമന്ത്രി പദത്തിലേക്കുള്ള അദ്ദേഹത്തിന്റെ സാധ്യത വർധിച്ചിട്ടുണ്ട്്. കേന്ദ്രനേതൃത്വത്തിന്റെ വിശ്വസ്തനുമാണ് പർവേശ് വർമ.
ഡൽഹി ബിജെപിയിലെ പ്രമുഖനായ വിജേന്ദർ ഗുപ്തയുടെ പേരും സജീവ പരിഗണനയിൽ വരാം. 30,000 ത്തോളം വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലാണ് അദ്ദേഹം രോഹിണിയിൽ നിന്ന് ജയിച്ചത്. അനുഭവപരിചയവും ഉറച്ച പാർട്ടിക്കാരൻ എന്ന പരിഗണനയും വിജേന്ദറിന് സാധ്യത കൽപിക്കപ്പെടുന്നു.
മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകൾ ബാൻസുരി സ്വരാജും മുന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയും പരിഗണിക്കപ്പെടാൻ സാധ്യതയുള്ളവരാണ്. ന്യൂഡൽഹിയിൽ നിന്നുള്ള എം.പി.യാണ് ബാൻസുരി സ്വരാജ്. അവരെ ബിജെപി തിരഞ്ഞെടുത്താൽ സുഷമയുടെ പിൻഗാമിയായി മകൾ ബിജെപി മുഖ്യമന്ത്രിയായി വരുന്ന അപൂർവതയുമുണ്ടാകും. ഡൽഹിയിൽ നിന്ന് കഴിഞ്ഞ ടേമിൽ എം.പിയും കേന്ദ്ര സഹമന്ത്രിയുമായിരുന്നു മീനാക്ഷി ലേഖി.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്ന് തോറ്റതോടെ രാഷ്ട്രീയ രംഗത്ത് അത്ര സജീവമല്ലാത്ത സ്മൃതി ഇറാനിയെ മുഖ്യമന്ത്രിയാക്കാനുള്ള സാധ്യതയും തള്ളാനാകില്ല. മോദി-അമിത് ഷാ ടീമിന്റെ സർപ്രൈസ് സ്മൃതി ഇറാനിയാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്. ഡൽഹി തിരഞ്ഞെടുപ്പിന് ഒരുങ്ങിയ നാൾ മുതൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി പോലും പറഞ്ഞുകേട്ട പേരായിരുന്നു സ്മൃതിയുടേത്.
]]>എഴുപതംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ കടപുഴക്കിയാണ് ബി.ജെ.പി. അധികാരത്തിലേക്ക് കുതിച്ചത്. 48സീറ്റുകളിൽ ബി.ജെ.പി. ലീഡ് ചെയ്യുമ്പോൾ എ.എ.പി. 22മണ്ഡലങ്ങളിൽ മാത്രമാണ് എ.എ.പി. മുന്നിട്ടുനിൽക്കുന്നത്.
മദ്യനയ അഴിമതി കേസിലുണ്ടായ ക്ഷീണം മാറ്റാൻ ജയിൽവാസത്തിന് ശേഷം മുഖ്യമന്ത്രി കസേരയിൽനിന്നിറങ്ങി എല്ലാ ഔദ്യോഗിക സൗകര്യങ്ങളും വേണ്ടെന്ന് വെച്ച് സാധാരണക്കാരനായി കെജ്രിവാൾ ഒരിക്കൽകൂടി മുന്നിലെത്തിയെങ്കിലും,ജനം ഇത്തവണ സ്വീകരിച്ചില്ല. അഗ്നിപരീക്ഷയിൽ ജനം പരാജയപ്പെടുത്തി.
കുറഞ്ഞ വർഷങ്ങൾകൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒട്ടേറെ അത്ഭുതങ്ങൾ കാണിച്ച എഎപിയും കെജ്രിവാളും ഈ തകർച്ചയിൽനിന്ന് എങ്ങനെ കരകയറും എന്നതാണ് ഇനി കണ്ടറിയേണ്ടത്.
അസൂയാവഹമായ വളർച്ച
2013-ലെ ഡൽഹി നിയമസഭാതിരഞ്ഞെടുപ്പുനാളിൽ 'ആരാണീ അരവിന്ദ് കെജ്രിവാൾ' എന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ പരിഹാസം. വോട്ടെണ്ണുന്ന ദിവസം അവർക്കതിന് മറുപടി കിട്ടി. 15 വർഷം ഡൽഹി ഭരിച്ച ഷീലാ ദീക്ഷിത്തിന്റെ കസേര തെറിച്ചു. കോൺഗ്രസിന്റെ കരുത്തയായ മുഖ്യമന്ത്രിയെ അവരുടെ മണ്ഡലത്തിൽ തറപറ്റിച്ചുകൊണ്ടായിരുന്നു കെജ്രിവാളിന്റെയും എ.എ.പി.യുടെയും തിരഞ്ഞെടുപ്പരങ്ങേറ്റം.
പിന്നീടങ്ങോട്ട് ഡൽഹിയിൽ ആപിന്റെ നാളുകളായിരുന്നു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കപ്പെടാൻകൂടിയുള്ളതാണെന്ന് ഓർമിപ്പിക്കുന്ന ഡൽഹി മോഡൽ അവതരിപ്പിക്കാൻ ആപിന് തുടക്കത്തിൽ കഴിഞ്ഞു.
2017-ൽ പഞ്ചാബിൽ അരങ്ങേറ്റംകുറിച്ച ആംആദ്മി പാർട്ടി ആദ്യ അങ്കത്തിൽ തന്നെ മുഖ്യപ്രതിപക്ഷമായി മാറി. 2022-ലെ അവരുടെ രണ്ടാം അങ്കത്തിൽ പഞ്ചാബിലെ പരമ്പരാഗത രാഷ്ട്രീയപ്പാർട്ടികളെ തൂത്തെറിഞ്ഞ് ഭരണം പിടിക്കുകയും ചെയ്തു.
2011-ൽ അണ്ണ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന അഴിമതി വിരുദ്ധ ലോക്പാൽ പ്രക്ഷോഭത്തിന്റെ മുൻനിരയിൽ നിന്നുകൊണ്ടാണ് അരവിന്ദ് കെജ്രിവാൾ ദേശീയ ശ്രദ്ധയിലേക്ക് വരുന്നത്. 2006-ൽ ആദായനികുതി വകുപ്പിൽനിന്ന് ജോയന്റ് കമ്മിഷണറായി സ്വയംവിരമിച്ച കെജ്രിവാളിന് തന്റെ കരിയറിലുണ്ടായ കൈപ്പേറിയ അനുഭവങ്ങളാണ് അഴിമതിക്കെതിരായ പോരാട്ടത്തിന് പ്രേരിപ്പിച്ചത്. ഇതിന്റെ ഭാഗമായി വിവിധ സന്നദ്ധ സംഘടനകളിൽ പ്രവർത്തിച്ച കെജ്രിവാളിനെ ഏഷ്യയിലെ നോബൽസമ്മാനം എന്നുവിശേഷിപ്പിക്കുന്ന മഗ്സസേ അവാർഡ് 2006-ൽ തേടിയെത്തിയിരുന്നു.
ദേശീയ ശ്രദ്ധയിലേക്കെത്തുംമുമ്പേ വിവിധ അഴിമതിക്കഥകളും അദ്ദേഹം പുറത്തുവിട്ടിരുന്നു. 2012ലാണ് ദേശീയപ്പാർട്ടിയുണ്ടാക്കാൻ കെജ്രിവാൾ നീക്കം ആരംഭിച്ചത്. എന്നാൽ അണ്ണ ഹസാരെ ഇതിനോട് വിയോജിച്ചു. അതുവരെ ഒന്നിച്ചുനീങ്ങിയ കിരൺബേദി, സന്തോഷ് ഹെഗ്ഡെ തുടങ്ങിയവരും ഹസാരെയ്ക്കൊപ്പം നിന്നു. പ്രശാന്ത് ഭൂഷൺ, ശാന്തി ഭൂഷൺ, യോഗേന്ദ്ര യാദവ് എന്നിവർ കെജ്രിവാളിനൊപ്പവുംനിന്നു. ഹസാരയ്ക്കൊപ്പമുള്ള പ്രക്ഷോഭത്തിന് സാമൂഹികമാധ്യമങ്ങളിലും മറ്റും രാജ്യവ്യാപകമായി പിന്തുണ നേടിയെടുക്കുന്നതിൽ വിജയിച്ച കെജ്രിവാൾ തന്റെ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിലും ആ സ്വീകാര്യത ലഭ്യമാക്കി. 2012 നവംബർ 26-ന് ആംആദ്മി പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
രാഷ്ട്രീയപ്പാർട്ടിയായി 2013-ൽ രജിസ്റ്റർചെയ്ത എ.എ.പി. ചൂൽ ചിഹ്നത്തിൽ ഡൽഹി നിയമസഭയിലേക്ക് കന്നിയങ്കത്തിനിറങ്ങി. എഴുപതിൽ 28 സീറ്റുനേടി എ.എ.പി. ബി.ജെ.പി.യുടെ തൊട്ടുപിന്നിലായി. സർക്കാരുണ്ടാക്കാനില്ലെന്നുപറഞ്ഞ് ബി.ജെ.പി. പിന്മാറിയതോടെ കെജ്രിവാൾ കോൺഗ്രസിന്റെ പിന്തുണയോടെ അധികാരത്തിലേറി. എന്നാൽ ആ സർക്കാർ അധികകാലം മുന്നോട്ട് പോയില്ല. അധികാരമേറിയാൽ 15 ദിവസത്തിനകം ഡൽഹിയിൽ ജനലോക്പാൽ ബിൽ പാസാക്കുമെന്നായിരുന്നു എ.എ.പി.യുടെ വാഗ്ദാനം. അതുപാലിക്കാനായില്ലെന്ന്കാട്ടി 49 ദിവസത്തെ ഭരണമവസാനിപ്പിച്ചു.
ഒരുവർഷത്തോളം നീണ്ട രാഷ്ട്രപതിഭരണത്തിനൊടുവിൽ ഡൽഹിയിൽ വീണ്ടും തിരഞ്ഞെടുപ്പ് നടന്നു. ഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റിയാൽ ഒളിച്ചോടാതെ വാഗ്ദാനങ്ങൾ പാലിക്കാമെന്ന കെജ്രിവാളിന്റെ അഭ്യർഥന ജനങ്ങൾ കേട്ടു. എഴുപതിൽ 67 സീറ്റുകളും തൂത്തുവാരി എ.എ.പി. വീണ്ടും അധികാരത്തിലേക്ക്. 'മഫ്ലർമാൻ' കെജ്രിവാൾ രണ്ടാമതും മുഖ്യമന്ത്രിയായി. ഇത്തവണ അഞ്ചുവർഷം പൂർത്തിയാക്കി മൂന്നാംവട്ടം തിരഞ്ഞെടുപ്പിനെ നേരിട്ടു. അരവിന്ദ് കെജ്രിവാളിന്റെയും ആം ആദ്മിപാർട്ടിയുടെയും കുതിപ്പിൽ ഡൽഹിയിൽ വീണ്ടും എതിരാളികൾ നിലംപരിശായി. എഴുപതിൽ 62 സീറ്റും സ്വന്തമാക്കി എഎപി രാജ്യതലസ്ഥാനം വീണ്ടും തൂത്തുവാരി.
വളർച്ചപോലെ തകർച്ച
അഴിമതിക്കെതിരായ പോരാട്ടം ഉയർത്തിക്കാട്ടി രാജ്യതലസ്ഥാനത്ത് മൂന്നുതവണ അധികാരത്തിലേറിയ അരവിന്ദ് കെജ്രിവാളിനും ആപിനും നാലാംതവണ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങേണ്ടി വന്നത് തങ്ങൾ നേരിടുന്ന അഴിമതി ആരോപണങ്ങളിലെ വിശദീകരണങ്ങളുമായിട്ടാണ്. ആ വിശദീകരണത്തിൽ ജനം സംതൃപ്തരായില്ല.
ലെഫ്റ്റനന്റ് ഗവണർണറെ ഉപയോഗിച്ച് വരിഞ്ഞുമുറുക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെല്ലാം പൊട്ടിച്ചെറിഞ്ഞായിരുന്നു എഎപി ഡൽഹിയിൽ അതുവരെ കുതിപ്പ് നടത്തിയിരുന്നത്. എന്നാൽ മൂന്നാംവട്ടം അധികാരത്തിലേറിയതിന് പിന്നാലെ പുതിയ മദ്യനയം 2021-ൽ നടപ്പാക്കിയതോടെ കെജ്രിവാളിനും ആപിനും അടിതെറ്റി.
കൈക്കൂലി വാങ്ങി മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട ലൈസൻസികൾക്ക് അനർഹമായ ആനുകൂല്യങ്ങൾ നൽകിയെന്നടക്കമുള്ള ആരോപണങ്ങളാണ് ഉയർന്നത്. അപകടം മണത്ത് പുതിയനയം കെജ്രിവാൾ സർക്കാർ പിൻവലിച്ചെങ്കിലും വീണുകിട്ടിയ ആയുധമുപയോഗിച്ച് കേന്ദ്ര അന്വേഷണ ഏജൻസികൾ ആംആദ്മി പാർട്ടി നേതൃത്വത്തെ ഒന്നടങ്കം കുരുക്കിലാക്കി. ആംആദ്മി പാർട്ടിയിലെ ഒന്നാമനായ കെജ്രിവാൾ, രണ്ടാമനായ മനീഷ് സിസോദിയ, മൂന്നാമനായ സഞ്ജയ് സിങ് എന്നിവരെല്ലാം ജയിലിലായി. അഴിമതിക്കെതിരേ യുദ്ധപ്രഖ്യാപനവുമായി തുടങ്ങിയ പാർട്ടിക്കുമേൽ മദ്യനയ അഴിമതിക്കേസ് കരിനിഴൽ വീഴ്ത്തി. കേന്ദ്രത്തിലെ അധികാരം ഉപയോഗിച്ച് നേതാക്കളെ ബിജെപി കുരുക്കിയതാണെന്ന വിശദീകരണം ജനങ്ങൾ വിശ്വാസത്തിലെടുത്തില്ലെന്ന് വേണം കരുതാൻ. ജയിലിരിക്കുമ്പോഴും മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്ന് കെജ്രിവാൾ തിഹാറിൽനിന്ന് മടങ്ങിയെത്തിയതിനു തൊട്ടുപിന്നാലെ രാജിപ്രഖ്യാപിച്ച് അതിഷിയെ പകരം കസേരയിൽ പ്രതിഷ്ഠിച്ചെങ്കിലും ജനംകൈവിട്ടു.
ആപിന്റെ തകർച്ചയ്ക്ക് അഴിമതി ആരോപണങ്ങൾ വിനയായതിന് പുറമെ ഭരണവിരുദ്ധ വികാരവും അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതിയെ ചൊല്ലിയുണ്ടായ വിവാദങ്ങളും കാരണങ്ങളായിട്ടുണ്ട്.
ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ എഎപി അവരുടെ ആദ്യ ടേമുകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തിയത്. വൈദ്യുതി, വെള്ളം സബ്സിഡികൾ വോട്ടർമാരെ സന്തോഷിപ്പിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയിട്ടും നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കാലിടറിയിരുന്നത് എഎപിയുടെ വാഗ്ദാനങ്ങളും അത് നിറവേറ്റുന്നതിൽ അവർ കാണിച്ച കൃത്യതയുമായിരുന്നു.
എന്നാൽ മൂന്നാംടേമിൽ പല വാഗ്ദാനങ്ങളും അവർക്ക് പാലിക്കാനായില്ല. രാജ്യതലസ്ഥാനത്തെ വായു നിലവാരം സംബന്ധിച്ചടക്കം ഡൽഹിക്കാരെ അലട്ടാൻ തുടങ്ങി. കേന്ദ്രത്തിലെ ബിജെപി സർക്കാർ തങ്ങളുടെ പ്രവർത്തനത്തിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്ന് പറഞ്ഞുള്ള എഎപിയുടെ ഒഴിഞ്ഞുമാറ്റം ജനംവകവെച്ചു നൽകിയില്ല. കൂടാതെ ബിജെപിയുടെ 'ഇരട്ട എഞ്ചിൻ' വാഗ്ദാനങ്ങൾ ജനങ്ങളെ ആകർഷിക്കുകയും തിരഞ്ഞെടുപ്പ് അത് പ്രതിഫലിപ്പിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പിൽ കെജ്രിവാളിനെതിരായ ബിജെപിയുടെ ഫലപ്രദമായി ഉപയോഗിച്ച മറ്റൊരു ആയുധമായിരുന്നു 'ശീഷ് മഹൽ'. കെജ്രിവാൾ അധികാരത്തിലിരുന്നപ്പോൾ ഔദ്യോഗിക വസതി കോടികൾ മുടക്കി നവീകരിച്ചതിനെ പരാമർശിക്കാനാണ് ബിജെപി ശീഷ്മഹൽ എന്ന പദം ഉപയോഗിച്ചത്. ഇതുമായി ബന്ധപ്പെട്ട സിഐജി റിപ്പോർട്ടും ബിജെപി ആയുധമാക്കി. സാധരണക്കാരുടെ മുഖ്യമന്ത്രി എന്ന പേരുണ്ടായിരുന്ന കെജ് രിവാളിന്റെ വസതിയിലെ ആഡംബര സൗകര്യങ്ങൾ സംബന്ധിച്ചും ചർച്ചകൾ ഉയർന്നു.
തിരഞ്ഞെടുപ്പിൽ പൂർണ്ണമായും തകർന്നടിഞ്ഞില്ലെങ്കിലും അധികാരമില്ലാത്ത എഎപിക്കൊപ്പം എത്ര എംഎൽഎമാർ അഞ്ചുവർഷം പിടിച്ചുനിൽക്കുമെന്നും കണ്ടറിയേണ്ടതുണ്ട്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുമാണ് സീറ്റ് നിഷേധിച്ചതിന്റെ പേരിൽ ഒരുകൂട്ടം എഎപി എംഎൽഎമാർ ബിജെപിയിലേക്ക് ചേക്കേറിയിരുന്നത്.
കൽക്കാജി മണ്ഡലത്തിൽ ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരെയാണ് അൽക ഇത്തവണ മത്സരിച്ചത്. നിലവിൽ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്താണ് അൽക.
എട്ട് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ബി.ജെ.പി നേതാവ് രമേഷ് ബിദൂരി 1911 വോട്ടിന് ഇവിടെ ലീഡ് ചെയ്യുകയാണ്. അതിഷി രണ്ടാമതാണ്. മൂന്നാമതുള്ള അൽക്കയ്ക്ക് ഇതുവരെ ലഭിച്ചത് 2700 വോട്ടുകൾ മാത്രമാണ്.
'കൗണ്ടിങ്ങ് തീരുമ്പോൾ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം. 27 വർഷത്തിന് ശേഷമാണ് ഇവിടെ ബിജെപി വിജയിക്കാൻ പോവുന്നത്. ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണിത്. ഇത് ബിജെപിയുടെയും നരേന്ദ്രമോദിജിയുടെയും വിജയമാണ്.'- അനിൽ ആന്റണി പറഞ്ഞു.
കോൺഗ്രസുമായി യാതൊരു മത്സരവും ഉണ്ടായില്ലെന്നും അനിൽ പറഞ്ഞു. 15 വർഷം ഡൽഹി ഭരിച്ചിട്ടുള്ള കോൺഗ്രസ് തകർന്നടിയുന്ന കാഴ്ച്ചയാണ് ഇവിടെ കാണുന്നതെന്നും തിരഞ്ഞെടുപ്പ് ചിത്രത്തിൽ പോലും കോൺഗ്രസില്ലെന്നും അനിൽ വ്യക്തമാക്കി
]]>15 വർഷത്തോളം ഞങ്ങൾ ഭരിച്ച മണ്ണാണ് ഡൽഹി. തുടർന്നും ഞങ്ങൾക്ക് സാധ്യതയുള്ള തട്ടകമാണിതെന്നും കോൺഗ്രസ് വക്താവ് അഭിപ്രായപ്പെടുന്നു. ഈ തിരഞ്ഞെടുപ്പിൽ ആവേശകരമായ പ്രചാരണം നടത്തുകയെന്നതും ശക്തമായ മത്സരം സൃഷ്ടിക്കുകയുമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഇത് ഭംഗിയായി നിർവഹിച്ചിട്ടുണ്ട്. അല്ലാതെ എ.എ.പിയെ ജയിപ്പിക്കേണ്ട ഉത്തരവാദിത്വം ഞങ്ങൾക്കില്ലെന്നും സുപ്രിയ കൂട്ടിച്ചേർത്തു.
അരവിന്ദ് കേജ്രിവാൾ ഗോവ, ഹരിയാന, ഗുജറാത്ത്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോയിരുന്നു. ഗോവയിലും ഉത്തരാഖണ്ഡിലും എ.എ.പിക്ക് ലഭിച്ച വോട്ടായിരുന്നു കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള വോട്ട് വ്യത്യാസം. എ.എ.പി. മത്സരിച്ചില്ലായിരുന്നുവെങ്കിൽ കോൺഗ്രസിന് ബി.ജെ.പിയെ തോൽപ്പിക്കാനുള്ള സാഹചര്യം ഈ സംസ്ഥാനങ്ങളിൽ ഉണ്ടായിരുന്നു എന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്.
ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ 40.3 ശതമാനമായിരുന്നു ബി.ജെ.പിയുടെ വോട്ടുവിഹിതം. അതേസമയം, കോൺഗ്രസിന് 13.5 ശതമാനവും എ.എ.പിക്ക് 12.8 ശതമാനവുമായിരുന്നു വോട്ടുവിഹിതം. ഉത്തരാഖണ്ഡിൽ ബി.ജെ.പിക്ക് 44.3 ശതമാനം വോട്ട് ലഭിച്ചപ്പോൾ കോൺഗ്രസിന് 37.9 ശതമാനം വോട്ടും എ.എ.പിക്ക് 4.82 ശതമാനം വോട്ടും മാത്രമാണ് ലഭിച്ചത്. കടലാസിൽ എ.എ.പി. കോൺഗ്രസിന്റെ സഖ്യമാണെങ്കിലും ഇന്ത്യ ബ്ലോക്കിന്റെ നേതൃത്വത്തെ ചൊല്ലി കോൺഗ്രസിനെ വിമർശിക്കുകയും മൂന്നാം തവണയും ഒറ്റയ്ക്ക് അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
ബി.ജെ.പിയെ പ്രതിരോധിക്കുന്നതിനായി 2023 ജൂണിലാണ് ഇന്ത്യ ബ്ലോക്ക് ആരംഭിക്കുന്നത്. എന്നാൽ, അതിനുശേഷം നടന്ന തിരഞ്ഞെടുപ്പുകളിലും നേട്ടുമുണ്ടാക്കാൻ ഇന്ത്യ സഖ്യത്തിന് സാധിച്ചില്ല. ഹരിയാനയിലും മഹാരാഷ്ട്രയിലും കോൺഗ്രസിനുണ്ടായ കനത്ത തോൽവിയെ തുടർന്ന് ഇന്ത്യ ബ്ലോക്കിലും അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ ഡൽഹി തിരഞ്ഞെടുപ്പിൽ എ.എ.പിക്കൊപ്പമായിരുന്നുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
]]>ദക്ഷിണ ഡൽഹിയിലും ബി.ജെ.പി തരംഗം ആഞ്ഞടിക്കുന്ന കാഴ്ചയാണ് വോട്ടെണ്ണലിന്റെ ആരംഭത്തിൽ കണ്ടത്. ദക്ഷിണ ഡൽഹിയിലെ 15 നിയമസഭാ സീറ്റുകളിൽ 11 സീറ്റുകളിലും ബി.ജെ.പി മുന്നിട്ടുനിന്നു. നാല് സീറ്റുകളിൽ മാത്രമാണ് എ.എ.പിക്ക് ലീഡെടുക്കാനായത്. ദക്ഷിണ ഡൽഹി ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന 10 സീറ്റുകളും ന്യൂ ഡൽഹി, ഗ്രേറ്റർ കൈലാഷ്, മാൽവിയ നഗർ, ആർ.കെ പുരം, കസ്തുർബാ നഗർ സീറ്റുകളാണ് ഇതിലുൾപ്പെടുന്നത്. 2020-നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ 15 സീറ്റുകളിൽ 14 സീറ്റുകളിലും എ.എ.പിയാണ് വിജയിച്ചത്. ദക്ഷിണ ഡൽഹിയിലെ ഈ തിരിച്ചടിയാണ് തിരഞ്ഞെടുപ്പിലെ എ.എ.പി പതനത്തിന് ആക്കം കൂട്ടിയത്.
കൽക്കാജിയിൽ ഡൽഹി മുഖ്യമന്ത്രി അതിഷി പിന്നിലാണ്. ന്യൂ ഡൽഹിയിൽ അരവിന്ദ് കെജ്രിവാളും രണ്ടാമതാണ്. എട്ടുറൗണ്ടുകൾ പിന്നിട്ടപ്പോൾ കെജ്രിവാളിനെ പിന്നിലാക്കി പർവേഷ് സാഹിബ് ലീഡ് ചെയ്യുന്നു. വോട്ടെണ്ണൽ ആരംഭിച്ച് മൂന്നുമണിക്കൂറുകൾ പിന്നിടുമ്പോൾ 45 സീറ്റുകളിൽ ബി.ജെ.പി മുന്നിട്ടുനിൽക്കുന്നു. കഴിഞ്ഞ തവണ എട്ട് സീറ്റുകൾ മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്.
]]>വയനാട് സന്ദർശനത്തിനായി കണ്ണൂർ വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു പ്രിയങ്കയുടെ പ്രതികരണം. മൂന്ന് ദിവസം കേരളത്തിൽ തങ്ങുന്ന പ്രിയങ്ക വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ബൂത്ത്തല നേതാക്കൻമാരുടെ കൺവെൻഷനുകളിൽ പങ്കെടുക്കും. പെരുന്നാൾ നടക്കുന്ന പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിലും ശനിയാഴ്ച വൈകുന്നേരം പ്രിയങ്ക സന്ദർശനം നടത്തും.
ഡൽഹിയിൽ കോൺഗ്രസിന് ഇതുവരെ അക്കൗണ്ട് തുറക്കാനായിട്ടില്ല. കേവല ഭൂരിപക്ഷം നേടിയ ബി.ജെ.പി അധികാരം ഉറപ്പിച്ചുകഴിഞ്ഞു. നിലവിൽ 40-ൽ അധികം സീറ്റുകളിൽ മുന്നിലാണ് ബി.ജെ.പി
]]>
]]>
നീല നിറത്തിലുള്ള സ്വെറ്ററും പുറമേ കരിംപച്ച പഫ്ഡ് ഓവർകോട്ടും ധരിച്ച അവ്യാന്റെ ചിത്രങ്ങൾ ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു. ഇതിനൊപ്പം കെജ്രിവാളിനോട് സമാനമായുള്ള കണ്ണടയും മീശയും വെച്ചിട്ടുണ്ട്. എല്ലാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസങ്ങളിലും തങ്ങൾ ഇവിടെ വരാറുണ്ടെന്ന് അവ്യാന്റെ അച്ഛൻ പറയുന്നു.
2022-ലെ ഡൽഹിയി തിരഞ്ഞെടുപ്പ് കാലത്തും സമാനവേഷത്തിൽ അവ്യാൻ എത്തിയിരുന്നു. അന്ന് ചുവന്ന സ്വെറ്റർ ധരിച്ച് കുട്ടി മീശയും കുട്ടി കണ്ണടയുമായിട്ടാണ് എത്തിയത്. ബേബി മഫ്ളർ മാൻ എന്ന ഓമന പേരും ആം ആദ്മി പാർട്ടി ഈ കുട്ടി കെജ്രിവാളിന് നൽകിയിട്ടുണ്ടെന്നാണ് അവ്യാന്റെ അച്ഛൻ പറയുന്നത്.
വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ ആം ആദ്മി പാർട്ടിയുടെ കുത്തക തകർത്ത് ബി.ജെ.പി ലീഡ് നിലയിൽ കേവല ഭൂരിപക്ഷം കടന്നിരിക്കുകയാണ്. കേവലഭൂരിപക്ഷത്തിന് 36 സീറ്റ് വേണ്ടിടത്ത് ബിജെപി ഇതിനോടകം 40 സീറ്റിൽ മുന്നിലാണ്. അതേ സമയം എ.എ.പിയുടെ നേതൃനിര ഒന്നാകെ കടുത്ത വെല്ലുവിളിയും നേരിടുന്നുണ്ട്.
19 എക്സിറ്റ് പോളുകളിൽ 11 എണ്ണവും ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിച്ചിരുന്നു. യമുനാ നദിയിലെ മലിനീകരണം എ.എ.എപിക്ക് തിരിച്ചടിയായപ്പോൾ ബജറ്റിലെ ജനപ്രിയ പ്രഖ്യാപനം ബി.ജെ.പിക്ക് അനുകൂലമാകുകയാണ്.
60.54% പോളിങ്ങാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020-ൽ 62 സീറ്റ് നേടിയാണ് എ.എ.പി അധികാരത്തിലേറിയത്. അന്ന് എട്ട് സീറ്റിൽ മാത്രമായിരുന്നു ബി.ജെ.പി വിജയിച്ചത്. 2015-ലും ഇത് തന്നെയായിരുന്നു അവസ്ഥ. അന്ന് എ.എ.പി 67 സീറ്റ് വിജയിച്ചപ്പോൾ ബി.ജെ.പി നേടിയത് മൂന്ന് സീറ്റ് മാത്രമാണ്.