സിമന്റോ കോൺക്രീറ്റോ ഇല്ലാതെ നിർമിച്ച വീട് പുതുക്കിപ്പണിയാമോ?
50 വർഷം മുൻപ് കേരളത്തിലെ വീടുകളുടെ പൊതുമാതൃക തന്നെയായിരുന്നു കരാമ്പുറം വീടിനും. അകത്ത് ബാത്ത്റൂമോ ടോയ്ലറ്റോ ഇല്ലാത്ത ഓട് മേഞ്ഞ ഇരുനിലവീട്. ആ ഭാഗത്തുണ്ടായിരുന്ന വലിയ വീടുകളിലൊന്നായി കരാമ്പുറം തലയുയർത്തി നിന്നു. അക്കാലത്ത് സിമന്റിന് പകരമുപയോഗിച്ചിരുന്ന ഇത്തിൾ നീറ്റിൽ നിന്നുണ്ടാക്കിയ കുമ്മായം തന്നെയാണ് ഈ വീട്ടിലുമുപയോഗിച്ചത്. കുളിർമാവിന്റെ തോലിടിച്ചുണ്ടാക്കിയ പശയും മണലും ചേർത്തുണ്ടാക്കിയ മിശ്രിതം തേച്ചുപിടിപ്പിടിപ്പിച്ച ചുമരുകൾ. മരത്തടികൾ പാകി അതിലാണ് മുകൾനില പണിതെടുത്തത്. താഴെ കയറിവരുന്നിടത്ത് തന്നെ സ്വീകരണമുറി. അവിടെ നിന്ന് ചെറിയൊരു ഇടനാഴി. ഇടനാഴിയിൽ നിന്ന് കയറാവുന്ന മൂന്ന് മുറികൾ. അതിലൊന്ന് പൂജാമുറിയാണ്. ഇടനാഴി അവസാനിക്കുന്നത് അടുക്കളയിലേക്കാണ്. വീടിന്റെ മറ്റൊരു ഭാഗം പോലെ അടുക്കളയും ഡൈനിങ് ഹാളും. മരത്തടികൾ പാകി അതിലാണ് മുകൾനില പണിതെടുത്തത്. മുകൾ നിലയിൽ മൂന്ന് മുറികൾ. അതിന് മുകളിൽ ഒരാൾക്ക് നിവർന്നുനിൽക്കാനാകാത്ത തരത്തിൽ തട്ടിൻപുറം. പഴയ ഓട്ടുവിളക്കുകളും പാത്രങ്ങളും ഫർണിച്ചറുകളുമെല്ലാം സൂക്ഷിച്ചിരുന്നത് ഇവിടെയാണ്. പഴയ ഫ്ളോറിങ്ങിനുമുണ്ട് കഥപറയാൻ. എട്ടിഞ്ച് കനത്തിൽ കുമ്മായവും മണലും മിക്സ് ചെയ്ത് ചിതലരിക്കാതിരിക്കാൻ പ്രത്യേകതരം ഇലകൾ നിരത്തി അതിന് മുകളിലാണ് കാവി ഇട്ടിരുന്നത്.
പത്മനാഭൻ, ഭാര്യ, രണ്ട് മക്കൾ എന്ന കുടുംബം മകളുടെ വിവാഹത്തോടെ അൽപം കൂടി വലുതായി. മകളുടെ വിവാഹസമയത്ത് ചെറിയ ചെല നവീകരണപ്രവൃത്തികൾ പത്മനാഭൻ ചെയ്തിരുന്നു. പക്ഷേ, അപ്പോഴും വീടിനകത്തേക്ക് വേണ്ടത്ര വെളിച്ചമെത്തുന്നില്ല എന്നതായിരുന്നു രണ്ട് മക്കളുടേയും പരാതി. പഴയമാതൃകയിലെ ചെറിയ ജനാലകൾ വീടിനകത്തേക്ക് ആവശ്യത്തിന് വെളിച്ചമെത്താൻ പാകത്തിനുള്ളതായിരുന്നില്ല. പിന്നീട് കോവിഡ് കാലത്ത് മകൻ അജീഷിന്റെ വിവാഹത്തോടനുബന്ധിച്ചാണ് വീട് പുതുക്കിപ്പണിയാമെന്ന് വീട്ടുകാർ വീണ്ടുമാലോചിക്കുന്നത്. വീട് പൊളിക്കാനോ, താഴെ പൂജാമുറിയോട് ചേർന്ന ഭാഗം മാറ്റിപ്പണിയാനോ ഒട്ടും താത്പര്യവുമില്ല. ഇതെല്ലാം നിലനിർത്തി പഴയ വീടിന് കോട്ടം വരാതെ എങ്ങനെ രൂപമാറ്റം വരുത്താമെന്നായിരുന്നു അജീഷ് സുഹൃത്തും ആർക്കിടെക്റ്റുമായ അർജുനോട് ആദ്യം അന്വേഷിച്ചത്. സിമന്റുപയോഗിക്കാത്തതും മരപ്പണികൾ കൂടുതലുള്ളതുകൊണ്ടും നവീകരിക്കൽ അത്ര എളുപ്പമല്ലെങ്കിലും അർജുനും ഭാര്യ ആര്യയും ആ ജോലി സന്തോഷത്തോടെ ഏറ്റെടുത്തു.
ഒരു ബജറ്റ് ഫ്രണ്ട്ലി നവീകരണം
കോവിഡ് സമയത്താണ് പ്രവൃത്തി ആരംഭിക്കുന്നത്. വീടിന് കേടുപറ്റാതെ കുറഞ്ഞ ബജറ്റിൽ പണി വേഗം പൂർത്തീകരിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിനായി പണി മുഴുവൻ കരാറായി നൽകാതെ വീട്ടുകാരുടെ മേൽനോട്ടത്തിൽ തന്നെ ഓരോ ഘട്ടവും പണിക്കാരെ നിർത്തി ചെയ്യിക്കുകയായിരുന്നു. 55 വർഷം പഴക്കമുള്ള കെട്ടിടത്തിലേക്കാണ് പുതിയമാതൃകയിലുള്ള കൂട്ടിച്ചേർക്കലുകൾ നൽകുന്നത്. ചെറിയ പാളിച്ച പോലും വീടിന്റെ മൊത്തം ഘടനയെ വരെ ബാധിക്കും. അതുകൊണ്ട് വീടിന്റെ മുക്കും മൂലയും വരെ പരിശോധിച്ചാണ് പ്രവൃത്തി ആരംഭിച്ചതെന്ന് അർജുൻ പറയുന്നു. ഏതൊക്കെ ഭാഗങ്ങൾ മാറ്റിച്ചെയ്യാൻ സാധിക്കും, ഏതൊക്കെ നിലനിർത്തണമെന്നൊക്കെ വിശദമായി തന്നെ പഠിച്ചു. ഒപ്പം വീട്ടുകാരുടെ ദിനചര്യകളും ആവശ്യങ്ങളും. കർഷകനായ പത്മനാഭനും ഭാര്യയുമാണ് വീട്ടിലുണ്ടാവുക. വീടും തൊടിയും ഒരുമിച്ച് കൊണ്ടുപോകുന്നവർ. പച്ചപ്പ് ആവോളമുള്ള ആ വളപ്പിൽ വീട് ഒരു അധികപ്പറ്റായി തോന്നിക്കരുതെന്ന് അർജുന് നിർബന്ധമുണ്ടായിരുന്നു
'പണി തുടങ്ങുന്ന സമയത്ത് അജീഷ് യു.കെയിലാണ്. പ്ലാൻ, പ്രവൃത്തിയുടെ പുരോഗതിയെല്ലാം ഫോൺവഴിയാണ് നീങ്ങിയത്. ഡിസെനിങ് ഭാഗമാണ് ഞാൻ ചെയ്തത്. ബാക്കി പണികളെല്ലാം നാട്ടിൽ ലഭ്യമായ ആളുകളെ വെച്ച് അജീഷിന്റെ അച്ഛൻ തന്നെയാണ് ചെയ്യിച്ചത്. ഇടയ്ക്ക് സൈറ്റ് വിസിറ്റ് നടത്തി പുരോഗതി വിലയിരുത്തിക്കൊണ്ടിരുന്നു'
പൊളിക്കേണ്ടവ പൊളിച്ചും കൂട്ടിച്ചേർത്തും വിശാലമായ വീട്
ആദ്യത്തെ വീട്ടിൽ സിറ്റൗട്ട് സ്പേസില്ലാതെ നേരെ ലിവിങ് റൂമിലേക്കായിരുന്നു പ്രവേശനം. 'L' ആകൃതിയിലുണ്ടായിരുന്ന ഇടുങ്ങിയ ലിവിങ് ഏരിയയിൽ മതിയായ ഫർണിച്ചർ ഇടുന്നത് തന്നെ വെല്ലുവിളിയായിരുന്നു. ലിവിങ് ഏരിയും അതിനോട് ചേർന്ന ഇടനാഴിയും കൂട്ടിച്ചേർത്താണ് ഈ പ്രശ്നം പരിഹരിച്ചത്. ലിവിങ്ങിനോട് ചേർന്ന് സമാന്തരമായി പഴയ കാർപോർച്ചിന്റെ സ്ഥാനത്ത് സിറ്റൗട്ട് നൽകി.
ചുമർ പൊളിക്കേണ്ടി വന്നിടത്തെല്ലാം സ്റ്റീലിന്റെ താങ്ങ് കൊടുത്തു. ലിവിങ് റൂമിലും മുറികളിലുമുണ്ടായിരുന്ന മച്ച് വീണ്ടും അതേ ഫിനിഷിങ്ങിൽ ചെയ്തെടുക്കുക പ്രയാസമേറിയ കാര്യമായതിനാൽ കേടുപാടുകൾ സംഭവിക്കാതെ അവയെല്ലാം നിലനിർത്തി.പുതുതായി സ്ട്രക്ചറിലേക്ക് വന്ന ജനാലകൾ സ്റ്റീലിൽ ചെയ്തത് ബജറ്റ് കുറയ്ക്കാനായി. പഴയ വീട്ടിലെ ചെറിയ മുറികൾ കൂട്ടിച്ചേർത്തും കൂട്ടിയെടുത്തും വലിയ മുറികളായി. താഴെയുള്ള മൂന്ന് മുറികൾ നിലനിർത്തി ഹാളിനും സിറ്റൗട്ടിലും മാറ്റങ്ങൾ കൊണ്ടുവന്നെങ്കിൽ, അടുക്കളയുടെ മേൽക്കൂര പൂർണമായി ഉയർത്തി മുന്നോട്ട് വലിപ്പം കൂട്ടിയെടുത്തു. വലിപ്പം തോന്നിക്കാനും ഇത് സഹായിച്ചു. ഡൈനിങ് ഹാളിൽ നിന്ന് പിൻവശത്തേക്കിറങ്ങാമായിരുന്ന വാതിലിന് പകരം വലിയ വലിയ ജനാലകൾ നൽകി. സമാന്തരമായി ഉണ്ടായിരുന്ന ഭാഗം ജനാലകളോട് കൂടി മുന്നിലേക്ക് തുറക്കാവുന്ന രീതിയിലുമാക്കി. പ്രധാന പ്രവേശനവും അടുക്കളയിലേക്കുള്ള പ്രവേശനവും വെവ്വേറെയാണെന്ന ഫീൽ വരുത്താൻ ചെറിയൊരു അക്വേറിയവും മുറ്റത്തൊരു ചെമ്പകച്ചെടിയും നൽകി. തുളസിത്തറയും ചെമ്പകവും മാവുമെല്ലാം കൂടിച്ചേർന്ന മുറ്റം ആരുടേയും മനസിലിടം പിടിക്കും
മൂന്ന് മുറികളും ഒരു വരാന്തയും മച്ചുമുണ്ടായിരുന്ന മുകൾ നില വിശാലമായ രണ്ട് മുറിയിലേക്കും വിശാലമായ പാസേജിലേക്കും വഴിമാറി. ഓപ്പൺ പാസേജിന് പകരം വലിയ അഴികളുള്ള മുകളിലേക്ക് തുറക്കാവുന്ന ജാലകങ്ങൾ. പകൽ സമയത്ത് ഈ വീടിന് ലൈറ്റ് ആവശ്യമേയില്ല. സ്റ്റോറേജ് സ്പേസായി ഉപയോഗിച്ചിരുന്ന ഏറ്റവും മുകളിലെ വീടിന്റെ മച്ച് അതുപോലെ നിലനിർത്തി. വെളിച്ചം പരമാവധി ഉള്ളിലേക്ക് വരുന്നതിനായി നവീകരിച്ച ഇടങ്ങളിലെല്ലാം വലിയ ജനാലകൾ നൽകി. നല്ല കാറ്റും തണുപ്പും പച്ചപ്പിന്റെ കുളിർമയും അകത്ത് ആവോളം. വീടിന് മാത്രമല്ല ചുറ്റുമുള്ള ചെടികൾക്കും മരങ്ങൾക്കും കേടുപാട് വരാത്ത രീതിയിലാണ് കരാമ്പുറം തറവാട് 'ബോധി' വീടായത്. വീടിന് മുന്നിലെ മാവിൻചുവട്ടിൽ ചേരുംപടി ചേർത്തപോലെ കാർ പോർച്ച് തലയുയർത്തി നിൽക്കുന്നു. പഴയ തൊഴുത്ത് നിന്ന ഇടമാണ് കാർപോർച്ചായത്. വീടിന് നാച്ചുറൽ ക്ലേ ടൈലായിരുന്നു ആദ്യം പറഞ്ഞതെങ്കിലും ചായയോ മറ്റോ വീണാൽ കറ പിടിക്കും എന്നത് കണക്കിലെടുത്ത് അതിനോട് സാമ്യം തോന്നിക്കുന്ന നാട്ടിൽ തന്നെ ലഭ്യമായ ടൈലാണ് ഉപയോഗിച്ചത്.
നവീകരണത്തിൽ മാത്രമല്ല പുനരുപയോഗത്തിലും മാതൃക
ഏറ്റവും ലളിതമായി ആവശ്യത്തിന് മാത്രമുള്ള ഫർണിച്ചറുകളും കബോർഡുകളുമാണ് ഈ വീട്ടിലുള്ളത്. പുനരുപയോഗിക്കാൻ കഴിയുന്ന ഓരോ വസ്തുവും വീട്ടിൽ നന്നായി പ്രയോജനപ്പെടുത്തി. പണ്ട് വെള്ളം പിടിക്കാനുപയോഗിച്ച സിമന്റുപാത്രത്തിൽ തുടങ്ങി മരത്തടിയിൽ വരെ കാണുന്ന പുനരുപയോഗ മാതൃക. നവീകരണജോലിക്കിടെ ബാക്കി വന്ന പ്ലാവിൻ തടി ഉപയോഗിച്ചാണ് വീട്ടിലെ ഡൈനിങ് ടേബിളും ഗോവണിയുമെല്ലാം പണിതെടുത്തത്. പറമ്പിലെ തന്നെ നല്ല കാതലുള്ള പ്ലാവിൻ തടിയായതുകൊണ്ട് തന്നെ പോളിഷിന്റെ ആവശ്യം പോലും ഗോവണിക്ക് വേണ്ടി വന്നില്ല. ചൂരലിൽ നിർമ്മിച്ച പഴയമാതൃകയിലുള്ള സോഫ അങ്ങനെ തന്ന നിലനിർത്തി. പഴയ ജനൽ വാതിലുകൾ ബാത്ത്റൂ വെന്റിലേറ്ററുകളായി. ബാക്കിവന്നവ ലിവിങ് റൂമിലെ ടി.വിക്ക് പിന്നിൽ വുഡൻ പാനലിങ്ങായി നൽകി.
ഹരിതഭംഗിക്ക് കോട്ടം വരുത്താത്ത 'ബോധി'
പ്രകൃതിയുടെ വിശാലതയിലേക്ക് തുറക്കുന്ന മുകളിലെ വരാന്ത 'ബോധി' വീടിന് അഴകേറ്റുന്നു. മുകളിലെ മാസ്റ്റർ ബെഡ്റൂമിൽ നിന്ന് നേരെ കടക്കാവുന്ന ഈ വരാന്ത വീട്ടുകാരുടെ പ്രിയപ്പെട്ട ഇടം കൂടിയാണ്. ഇവിടെ നിന്നാൽ പുരയിടമാകെയും കാണാം. ചക്കയും മാങ്ങയും മാത്രമല്ല രുദ്രാക്ഷവും പവിഴമല്ലിയും വിദേശച്ചെടികളും വരെ ഇവിടെയുണ്ട്. ആവശ്യമുള്ള പച്ചക്കറികളും പലതരം പഴവർഗങ്ങളുമെല്ലാം പത്മനാഭൻ കൃഷി ചെയ്തെടുക്കുന്നു. ആയുർവേദ മരുന്നുകൾക്കാവശ്യമായ പലതരം ഔഷധച്ചെടികളും ഒറ്റമൂലികളുമെല്ലാം അദ്ദേഹം അരുമയോടെ നട്ടുവളർത്തുന്നു. ആര് ചോദിച്ചാലും തൈകളോ വിത്തുകളോ നൽകാൻ യാതൊരു മടിയുമില്ലാത്ത പ്രകൃതിസ്നേഹി. താൻ കൃഷി ചെയ്തുണ്ടാക്കിയതോ വിത്തുകളോ ചെടികളോ ഒന്നും പണത്തിന് നൽകുന്ന പതിവ് ഇദ്ദേഹത്തിനില്ല. ആവശ്യക്കാർ ചോദിച്ചാൽ മനം നിറഞ്ഞ് അത് നൽകുന്നതിലാണ് പത്മനാഭന് സംതൃപ്തി.
]]>
ട്രോപ്പിക്കൽ ലുക്ക്
കോൺക്രീറ്റ് വീടിനെ വ്യത്യസ്തമാക്കണം, വീടിനുൾവശം കുറച്ചുകൂടി വിശാലമാക്കണം, ധാരാളം വായുവും വെളിച്ചവും ലഭിക്കുന്ന വിധമാക്കണം... ഇത്രയും ആവശ്യങ്ങൾ മുൻനിർത്തിയാണ് വീട് പുതുക്കിപ്പണിതത്. മുപ്പത് സെന്റിൽ 3700 സ്ക്വയർഫീറ്റ് വലിപ്പത്തിലാണ് വീടിന്റെ നിർമാണം, വീടിന് പുറത്ത് ചെങ്കല്ല്, കരിങ്കല്ല് എന്നിവകൊണ്ടുള്ള ക്ലാഡിങ് നൽകി. ഒപ്പം സിമന്റ് ടെക്സ്ചർ പെയിന്റ് കൂടി കൊടുത്തതോടെ വീടിന് ട്രോപ്പിക്കൽ ലുക്ക് ലഭിച്ചു. പൊളിക്കലുകൾ പരമാവധി ഒഴിവാക്കി അധികച്ചെലവ് കുറച്ചാണ് വീടിനെപുതുക്കിയത്.
പഴയവീടിന്റെ നിർമിതികളെയും ചുറ്റുമുള്ള പച്ചപ്പിനെയും അങ്ങനെതന്നെ നിലനിർത്തിയാണ് വീടിന്റെ പുനർനിർമാണം. വീടിന്റെ ഭിത്തികെട്ടിയത് ചെങ്കല്ലുകൊണ്ടാണ്. പുതുതായി പണിത വാതിലുകൾക്കും ജനലുകൾക്കും പ്ലാവും തേക്കും തടികൾ ഉപയോഗിച്ചിരിക്കുന്നു. മുകൾ നിലയിലേക്കുള്ള പടികൾ മെറ്റൽ ഫ്രെയിംനൽകിയശേഷം തടികൊണ്ട് പൊതിഞ്ഞു. വിട്രിഫൈഡ് ടൈലാണ് വീടിന്റെ ഫ്ളോറിൽ ഉപയോഗിച്ചത്. മുറ്റത്ത് ബാംഗ്ലൂർ സ്റ്റോൺ വിരിച്ച് ഭംഗിയാക്കി. സിറ്റൗട്ടിൽ ഒരു ഊഞ്ഞാലും നൽകി.
റൂമുകൾക്ക് വലിപ്പം കൂട്ടി
വീടിനുള്ളിലെ സ്പേസ് മാക്സിമം ഉപയോഗിച്ച് വലിപ്പം കൂട്ടിയതും വ്യത്യസ്തതയും സൗകര്യവും നൽകുന്നുണ്ട്. അടുക്കള മോഡുലാർ രീതിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഒരു വർക്കിങ് കിച്ചൺകൂടി ഒരുക്കിയിട്ടുണ്ട്. ഡൈനിങ് റൂമിന്റെയും മാസ്റ്റർ ബെഡ്റൂമിന്റെയും എല്ലാം വലിപ്പം കൂട്ടി. മാസ്റ്റർ ബെഡ്റൂമിൽ നിന്ന് ഒരു ബേ വിൻഡോ നൽകിയിട്ടുണ്ട്.
വൈറ്റ്, ക്രീം, ആഷ് കളർ കോമ്പിനേഷനുകളിലാണ് ടൈൽ, ഫർണിച്ചർ, കർട്ടനുകളെല്ലാം. ഇത് വീടിന് കൂടുതൽ വലിപ്പവും തെളിച്ചവും നൽകുന്നുണ്ട്. ലിവിങും ഡൈനിങ്ങും ഓപ്പൺ രീതിയിലാണ്. വീടിനുള്ളിലെ ഓപ്പണിങ്ങുകളെല്ലാം വലുതാക്കിയതിനാൽ പ്രകൃതിദത്തമായ വായുവും വെളിച്ചവും ധാരാളം. ജനലുകൾക്ക് മൂന്ന് മീറ്റർവരെ വലിപ്പമാണ് കൂട്ടിയത്. വീടിനുൾവശമെല്ലാം മിനിമൽ സ്റ്റൈലിലാണ് ഒരുക്കിയിരിക്കുന്നത്.
പുതുമ നൽകി ബാൽക്കണി
വീടിന്റെ പോർച്ചിന് മുകളിലായി ഒരു അപ്പർ ലിവിങ് റൂം (മജ്ലിസ്) കൂടി പണിതു. താഴത്തെ നിലയിൽനിന്നും പടികൾ കയറിയാൽ ആദ്യമെത്തുന്നത് വിശാലമായ ഈ മുറിയിലേക്കാണ്. തൊട്ടുമുന്നിലുള്ള ഫുട്ബോൾ മൈതാനത്തിലേക്ക് തുറക്കും വിധമാണ് ഈ റൂമിന്റെ ബാൽക്കണി ഒരുക്കിയിരിക്കുന്നത്. ഫോർമൽ ലിവിങിൽ നിന്ന് വുഡൻ രീതിയിലുള്ള പടികളും ഈ മുറിയിലേക്ക് നൽകിയിരിക്കുന്നു.
മുറികളുടെ വലിപ്പം കൂട്ടിയപ്പോൾ നൽകിയ സ്റ്റീൽബീമുകൾ മറച്ച് ഫാൾസ് സീലിങ് നൽകിയിട്ടുണ്ട്. ഒപ്പം ട്രെസ്സ് വർക്ക് ചെയ്ത് ഓട് വിരിച്ചു ഭംഗിയാക്കി. മേൽക്കൂര സാധാരണ പോലെയല്ലാതെ ഓവർ ഹാങ്ഡ് ഡബിൾ ടൈൽഡ് രീതിയിലാണ്. നേരത്തെയുണ്ടായിരുന്ന മേൽക്കൂരയുടെ പുറത്തേള്ളിനിൽക്കുന്ന ഭാഗം മുറിച്ച് അതിനുമുകളിൽ ട്രസ്സ് വർക്ക് ചെയ്ത് ഓട് പാകി. വാൾ പാനലിങ്ങുകളും ഒഴിവാക്കി.
പൊളിച്ചുമാറ്റാതെ
പഴയവീടിന്റെ മതിലുകളോ മുറികളോ ഒന്നും പൊളിച്ചുമാറ്റാതെ നിലവിലുള്ളവയെ രൂപമാറ്റം വരുത്തുകയാണ് ഈ വീടിന്റെ നിർമാണത്തിൽ ചെയ്തത്. രണ്ടുമുറികൾ മാത്രമാണ് കൂട്ടിച്ചേർത്തതും. ഒരു വർക്കിങ് കിച്ചണും മറ്റൊന്ന് ഒരു അപ്പർ ലിവിങ് റൂമും.
വീടിന്റെ പഴയമതിലിനെയും ഗേറ്റിനെയുമെല്ലാം രൂപമാറ്റം വരുത്തി, മുറികളുടെ വലിപ്പം കൂട്ടി, റസ്റ്റിക്ക് വാളുകൾ നൽകി പുറമേനിന്ന് ട്രോപ്പിക്കൽ ലുക്ക് ലഭിക്കും വിധമാക്കി, ഉള്ളിൽ മിനിമൽ ലുക്കും കൊണ്ടുവന്നതോടെ വീട് അടിമുടി തിളങ്ങിയെന്ന് പറയാം.
Owner: V.T Labeeb
Location: Calicut
Architectural Consultant: meadowbrown , Calicut
Mob:+91 9037776672
Photography: Studio Iksha
Interior Stylist: F.M
Landscape Consultant: Greenman Landscaping Ashram, Calicut
]]>
വീട് എന്ന സ്വപ്നം ശ്രീജിത്തിന്റെ മനസ്സിൽ കയറി കൂടിയിട്ട് അഞ്ചാറു കൊല്ലമായി. കുവൈത്തിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായി ജോലി ചെയ്യുകയാണ് . കൈയ്യിൽ കാശുള്ള ആർക്കും വീടുപണിയാമല്ലോ! എന്നാൽ അങ്ങനെ എന്തെങ്കിലും ഒരു വീടായിരിക്കരുത് തങ്ങളുടേതെന്ന് ശ്രീജിത്തിനും കുടുംബത്തിനും നിർബന്ധമുണ്ടായിരുന്നു. വീടിന്റെ ഡിസൈൻ എങ്ങനെയായിരിക്കണം, ഏതൊക്കെ മെറ്റീരിയലുകളായിരിക്കണം ഉപയോഗിക്കേണ്ടത്, എന്തൊക്കെ സൗകര്യങ്ങളാണ് തങ്ങൾക്ക് ആവശ്യമുള്ളത്, എന്തൊക്കെയാണ് ആവശ്യമില്ലാത്തത് എന്നതിനെപ്പറ്റിയൊക്കെ ശ്രീജിത്തിന് കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നു.
വീടുനിർമാണത്തിനായി ശ്രീജിത്തും കുടുംബവും സമീപിച്ചത് തൃശൂർ കോസ്റ്റ്ഫോഡിലെ ഡിസൈനറായ ശാന്തിലാലിനെയാണ്. സോഷ്യൽ മീഡിയ വഴിയാണ് തൃശ്ശൂരുള്ള ശാന്തിലാലിനെ പരിചയപ്പെടുന്നത്. അദ്ദേഹവുമായി വർഷങ്ങളുടെ പരിചയവുമുണ്ട്. നാട്ടിൽ വന്നപ്പോൾ അദ്ദേഹം ചെയ്ത വീടുകളെല്ലാം ശ്രീജിത്തും കുടുംബവും പോയിക്കണ്ടു. ആ വീടുകൾക്കെല്ലാംതന്നെ ഒരു പ്രത്യേക സൗന്ദര്യമുള്ളതായി തോന്നി. അങ്ങനെയാണ് അതുപോലൊരു വീടുമതി തങ്ങൾക്കുമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. തുടർന്ന് ശാന്തിലാൽ വഴി കോട്ടയം കോസ്റ്റ്ഫോഡിലെ ചീഫ് ആർക്കിടെക്റ്റായ ബിജു ജോണുമായി ബന്ധപ്പെടുകയായിരുന്നു. പിന്നീട് വീടുപണി പൂർത്തിയാകുന്നതുവരെയുള്ള കാര്യങ്ങൾക്ക് ചുക്കാൻ പിടിച്ചത് ബിജു ജോണാണ്.
സാധാരണ ഗതിയിൽ തങ്ങൾക്കൊരു വീട് വേണം എന്നുപറയുമ്പോൾ എത്ര സ്ക്വയർ ഫീറ്റ്, ഏത് ഡിസൈൻ എന്നൊക്കെയാണ് ആർക്കിടെക്റ്റുമാർ ചോദിക്കുക. എന്നാൽ ബിജു ജോൺ ആദ്യം ശ്രീജിത്തിനോടും കുടുംബത്തോടും ചോദിച്ചത് എന്തൊക്കെയാണ് നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ എന്നാണ്. ആ ചോദ്യം തന്നെയാണ് തങ്ങളിൽ കൗതുകമുണർത്തിയതെന്നും ശ്രീജിത്ത് പറയുന്നു. വീടിന്റെ ഡിസൈനിങിലും പണിയിലുമെല്ലാം തങ്ങളും പങ്കാളികളായിരുന്നതിനാൽ ഇവിടെ തങ്ങൾക്കിഷ്ടപ്പെടാത്തതായി ഒന്നുമില്ലെന്നും ശ്രീജിത്ത് പറയുന്നു.
കോട്ടയം ഏറ്റുമാനൂരിനടുത്ത് ഓണംതുരുത്തിലാണ് ശ്രീജിത്തിന്റെ വീട് സ്ഥിതി ചെയ്യുന്നത്. 17 സെന്റ് സ്ഥലത്ത് 1800 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഇത് പണിതത്.
പരമാവധി ചെലവ് ചുരുക്കിയും പരിസ്ഥിതി സൗഹൃദവുമാക്കിയാണ് വീടിന്റെ നിർമാണം. രഞ്ജു രവീന്ദ്രനാണ് വീടിന്റെ പ്ലാൻ വരച്ചത്. നിർമാണമേഖലയിൽ ജോലിയായതിനാൽ വീടിന്റെ പ്ലാൻ അയച്ചുതന്നപ്പോൾ അതിൽ ശ്രീജിത്തിന്റെ ഇഷ്ടാനുസരണം വേണ്ട മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ, കൂട്ടായ ഒരു ചർച്ചയ്ക്കുശേഷമാണ് വീട് പണിതുയർത്തിയത്.
മഡ് പ്ലാസ്റ്ററിങാണ് വീടിനകത്ത് ചെയ്തിരിക്കുന്നത്. മണ്ണ്, കുമ്മായം, ശർക്കര, കടുക്ക എന്നിവയൊക്കെ മിക്സ് ചെയ്തായിരുന്നു പ്ലാസ്റ്ററിങ്. ഒപ്പം ചൂട് കുറയ്ക്കാനായി തെർമൽ ബബിൾ ഷീറ്റ് ഒട്ടിച്ചുള്ള പരീക്ഷണവും നടത്തിയിട്ടുണ്ട്. ഗൾഫിലൊക്കെ ചൂട് കുറയ്ക്കാൻ ഉപയോഗിക്കുന്ന ഒരു പെർഫെക്ട് ഇൻസുലേറ്ററാണിത്. അങ്കമാലിയിൽനിന്ന് ഈ തെർമൽ ബബിൾ ഷീറ്റ് ഇറക്കുമതി ചെയ്യുകയായിരുന്നു. ഇത് സീലിങിനുമുകളിൽ ഒട്ടിച്ചിട്ടുള്ളതിനാൽ വീടിനകത്ത് എപ്പോഴും നല്ല തണുപ്പായിരിക്കും.
വീടിന്റെ റഫ് ഡിസൈനിങിന് തന്നെ ഏകദേശം രണ്ടുവർഷമെടുത്തു. പിന്നീട് നാലുവർഷത്തോളമെടുത്താണ് വീടിന്റെ നിർമാണവും ആകൃതിയുമെല്ലാം തീരുമാനിച്ചത്. വെട്ടുകല്ല് ഉപയോഗിച്ചായിരുന്നു വീടുപണി. സാധാരണഗതിയിൽ വെട്ടുകല്ല് ഉപയോഗിച്ച് വീട് പണിയുമ്പോൾ പേപ്പർജോയിന്റ് ചെയ്താണ് പോളിഷിങ്. നല്ല ചെലവും അധ്വാനവുമാവശ്യമുള്ള സംഗതിയാണത്. എന്നാൽ അതിനുപകരം പണ്ടത്തെ വീടുകൾക്ക് കല്ലുകെട്ടുന്ന അതേ രീതിയാണ് ഇവിടെ ഉപയോഗിച്ചത്. ഇങ്ങനെ ചെയ്യുന്നതിനുപിന്നിൽ ധാരാളം വെല്ലുവിളികളുമുണ്ടായിരുന്നു. വെട്ടുകല്ലിന്റെ അതേ നിറത്തിൽത്തന്നെ പോയിന്റിങ് കിട്ടാനായി സിമന്റും റെഡ് ഓക്സൈഡും കുമ്മായവും കലർത്തി പത്ത് തവണയോളം ട്രയൽ നോക്കിയിട്ടുണ്ട്. അതിനുശേഷമാണ് കളർ കോമ്പിനേഷനിൽ തൃപ്തി വന്നത്. എന്നാൽ ഒടുവിൽ അത് പെർഫെക്ടായി ഒത്തുവന്നുവെന്നും ശ്രീജിത്ത് സന്തോഷത്തോടെ പറയുന്നു.
വീട് ക്രീയേറ്റീവ് ആക്കുന്ന കാര്യത്തിൽ തങ്ങളുടെ ആർക്കിടെക്റ്റും ആശാരിയുമെല്ലാം ഒരേപോലെ പിന്തുണ നൽകി. തടിയിലുള്ള സ്വിച്ച് ബോർഡ് വേണമെന്ന ആഗ്രഹമറിയിച്ചപ്പോൾ ആലിലയുടേയും ചുണ്ടൻവള്ളത്തിന്റേയുമൊക്കെ ആകൃതിയിൽ വളരെ ക്രിയാത്മകമായി ആശാരി അത് പണിതുതന്നു. അതേപോലെ ഹാളിലുള്ള വെള്ള മയിലിന്റെ ഡിസൈനെല്ലാം വെറൈറ്റിയെന്നോണം പരീക്ഷിച്ചതാണ്. മദ്യക്കുപ്പികൾ ഉപയോഗിച്ചുള്ള ലളിതമായ ഇന്റീരിയർ വർക്കുകൾ മാത്രമാണ് ചെയ്തിരിക്കുന്നത്. സീസറിന്റെ കുപ്പിയിൽത്തന്നെ ചെയ്യേണ്ട ഒരു ആർട്ട് വർക്കുണ്ടായിരുന്നു. അതു കിട്ടാൻവേണ്ടി ബാറിലേക്ക് ആളെവിട്ട രസകരമായ സംഭവമൊക്കെ ശ്രീജിത്ത് ഓർത്തെടുക്കുന്നു. വീടിനുവേണ്ടി ഒരൊറ്റ ടൈലിന്റെ ഗുണനിലവാരം പരിശോധിക്കാനായി മാത്രം കുവൈത്തിൽനിന്നും നാട്ടിലേക്ക് ടിക്കറ്റെടുത്തുവന്നയാളാണ് താൻ. ഇത്തരം ചില ഭ്രാന്തൊക്കെ വീടിന്റെ പെർഫെക്ഷന് സഹായിച്ചുവെന്നും ശ്രീജിത്ത് പറയുന്നു.
വീടിന്റെ ഒരോ മുറിയും വീട്ടിലുള്ളവരുടെ അഭിരുചിയ്ക്കനുസരിച്ച് നിർമിച്ചിരിക്കുന്നവയാണ്. മോഡുലാർ മാതൃകയിലുള്ളതാണ് അടുക്കള. തടികൊണ്ടുള്ള സ്റ്റെയർകേസും ജിഐ ഫ്രെയിമിന്റെ നടകളുമാണ് ഉള്ളിലുള്ളത്. വിന്റേജ് മോഡൽ ടൈലുകളാണ് വീടിന് ഇണക്കമെന്ന് മനസ്സിലാക്കി എറണാകുളത്തുനിന്നും വിട്രിഫൈഡ് ടൈലുകൾ ഇറക്കുകയായിരുന്നു. വീടിനുവേണ്ട വെട്ടുകല്ല് കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തുനിന്നുമാണ് ഇറക്കുമതി ചെയ്തത്.
വീടിനകത്തൊരു സ്പെഷ്യൽ വിൻഡോയുണ്ട്. കുറച്ച് അകത്തോട്ടുതള്ളിനിൽക്കുന്ന ഈ ജനാലയിലൂടെ സ്വസ്ഥമായിരുന്ന് മഴയും കാഴ്ചകളുമെല്ലാം ആസ്വദിക്കാൻ കഴിയും. രണ്ട് ബെഡ്റൂമുകളും ഒരു ലിവിങ് റൂമും കിച്ചണും വർക്ക് ഏരിയയുമാണ് താഴത്തെ നിലയിലുള്ളത്. മുകളിൽ ഒരു ബെഡ്റൂമും ഒരു മൾട്ടിയൂട്ടിലിറ്റി റൂമും കുറച്ചുഭാഗം ഓപ്പൺ ടെറസുമാണുള്ളത്. വിരുന്നുകാർക്കായി ഈ വീട്ടിൽ പ്രത്യേകം ഗസ്റ്റ് റൂമില്ല. അതിനുപകരമാണ് സ്റ്റഡി റൂമായോ ലിവിങ് റൂമായോ ഗസ്റ്റ് റൂമായോ ഒക്കെ ഉപയോഗിക്കാവുന്ന മൾട്ടി യൂട്ടിലിറ്റി റൂം പണിതത്. വീടിന്റെ സ്ട്രക്ചർ മാത്രമേ പൂർത്തിയായിട്ടുള്ളൂ, ഫർണിഷിങും മതിൽ പിടിപ്പിക്കലുമൊക്കെ ചെയ്യാൻ ബാക്കിയാണ്. നാട്ടിൽ വന്നിട്ടുവേണം പണി പൂർത്തിയാക്കാനെന്നും ശ്രീജിത്ത് പറയുന്നു.
വീടിനുവേണ്ടി പൈസ ചെലവാക്കുകയേ ചെയ്യരുത് എന്നല്ല ശ്രീജിത്ത് പറയുന്നത്. യാതൊരു ആവശ്യവുമില്ലാതെയുള്ള പാഴ്ച്ചെലവിനെയാണ് അദ്ദേഹം വിമർശിക്കുന്നത്. ഇന്റീരിയറിൽ ഫാൻസി ബൾബുകൾ പിടിപ്പിക്കുന്നതിനും ഫോൾസ് സീലിങ് ഒട്ടിക്കുന്നതിനുമൊക്കെയായി പൈസ ചെലവഴിക്കുന്നതിനോടാണ് ശ്രീജിത്ത് വിയോജിക്കുന്നത്. വീടുപണിക്കാവശ്യമായ മെറ്റീരിയലുകൾ ഹൈ ക്വാളിറ്റി തന്നെയായിരിക്കണം. അക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ പാടില്ല. അതുപോലെ, ഒരിക്കലും ഉപയോഗിക്കാത്ത ധാരാളം ഫർണിച്ചറുകൾ വീട്ടിൽ വാങ്ങിക്കൂട്ടിയിടുന്ന ശീലമുണ്ട് പലർക്കും. വീട് എന്നത് നമ്മളോടൊപ്പം വളർന്നുവരേണ്ട ഒന്നാണെന്നാണ് ശ്രീജിത്തിന്റെ അഭിപ്രായം. ആദ്യം തന്നെ വൻവിലകൊടുത്ത് ഫർണിച്ചറുകളെല്ലാം വാങ്ങിയിട്ട് ജീവിതത്തിലൊരിക്കലും അതുപയോഗിക്കാത്തവരുണ്ട്. നമ്മൾ താമസം തുടങ്ങിയശേഷം വീട്ടിലെന്തൊക്കെയാണ് ആവശ്യമെന്നു മനസ്സിലാക്കി അതനുസരിച്ചു വാങ്ങുന്നതാണ് നല്ലത്.
വീടുപണിയുന്ന സമയത്ത് സ്ഥിരം മാമൂലുകൾ പിന്തുടരാൻ പറഞ്ഞുകൊണ്ട് നാലുവശത്തുനിന്നും ആളുകളുണ്ടായിരുന്നു. എന്നാൽ വീടും അതിനുള്ളിലെ എല്ലാ സാധനങ്ങളും നമ്മുടെ ഇഷ്ടപ്രകാരം മാത്രമേ നിർമിക്കാവൂ എന്നാണ് ശ്രീജിത്ത് പറയുന്നത്. ഒരിക്കലും മറ്റു വീടുകളുമായി താരതമ്യം നടത്തുകയോ മറ്റുള്ളവരുടെ അഭിപ്രായം കേട്ടുമാത്രം തീരുമാനമെടുക്കുകയോ ചെയ്യരുത്. അതുകൊണ്ടാണ് 'തേക്കാത്ത വീടോ?' എന്ന് ആളുകൾ അമ്പരന്നപ്പോഴും വെല്ലുവിളികൾ ഏറ്റെടുത്ത് മുന്നോട്ടുപോകാൻ തീരുമാനിച്ചത്. അതിനാൽ ഒരു ചെറിയ പാളിച്ച പോലും ഉണ്ടാവാൻ അനുവദിച്ചില്ല. ഒടുവിൽ പണി പൂർത്തിയായപ്പോൾ, തങ്ങൾക്കും വേണം ഇതുപോലൊരു വീട് എന്നുപറഞ്ഞുകൊണ്ട് പലരും കോസ്റ്റ്ഫോഡുമായി ബന്ധപ്പെടുകയുണ്ടായി.
എന്നാൽ, ഇനി ഇതുപൊലൊരു വീട് പണിയണമെന്നു കരുതി ഇറങ്ങിത്തിരിച്ചാൽ ബുദ്ധിമുട്ടായിരിക്കും എന്ന് ശ്രീജിത്ത് പറയുന്നു. കാരണം വീടുപണിയിൽ ആർക്കിട്ടെക്റ്റിനോടൊപ്പം നമ്മളും ഒരേപോലെ പങ്കുചേർന്നതുകൊണ്ടാണ് ഇഷ്ടത്തിനനുസരിച്ചൊരു വീട് നമുക്ക് ലഭിച്ചത്. ടേൺകീ ബേസിൽ ഇത്തരമൊരു വീടിനായി ഇറങ്ങിപ്പുറപ്പെട്ടാൽ പണനഷ്ടമാവും ഫലലമെന്നും ശ്രീജിത്ത് മുന്നറിയിപ്പ് നൽകുന്നു.
Project Details:
Owner: Sreejith E.S.
Location: Onamthuruthu, Kottayam
Architectural Consultant: Costford Kottayam
Photography: Anil R.
]]>
വീടിന്റെ പ്രാഥമിക ഡിസൈൻ ഉണ്ടാക്കിയതും വിഷ്ണുപ്രിയൻ എന്ന ആർട്ടിസ്റ്റ് തന്നെയാണ്. ആർക്കിടെക്ടായ കിഷോറെന്ന സുഹൃത്ത് ഇടപെട്ടതോടെ ഡിസൈൻ പൂർണമായി. കോവിഡിന് മുമ്പ് 2019-ൽ ആരംഭിച്ച വീടിന്റെ നിർമാണ പ്രവർത്തനങ്ങൾ 2021-ലാണ് പൂർത്തിയായത്. രണ്ടു മുറികൾ, ഹാൾ, ഡൈനിങ് ഏരിയ, കിച്ചൺ, കോമൺ ബാത്ത്റൂം, സിറ്റഔട്ട് എന്നിവ അടങ്ങിയതാണ് ഗ്രൗണ്ട് ഫ്ളോർ. ഫസ്റ്റ് ഫ്ളോറിൽ ഒരു മുറി മാത്രമാണ് നൽകിയിരിക്കുന്നത്.
ജാളിയുടെ സാധ്യതകളും വീട്ടിൽ പ്രയോജനപ്പെടുത്തി. ആറുപേർക്ക് ഇരിക്കാവുന്നതാണ് ഡൈനിങ് ഏരിയ. പഴയ ഒരു വാതിലുപയോഗിച്ചാണ് ഡൈനിങ് ടേബിൾ തയ്യാറാക്കിയിരിക്കുന്നത്. പണ്ടുകാലങ്ങളിൽ സ്ഥിരമായി കണ്ടിരുന്ന തരത്തിലുള്ള ഇരുമ്പ് കസേരകളാണ് ഡൈനിങ് ഏരിയയിൽ നൽകിയിരിക്കുന്നത്. ഏറെ തപ്പിയാണ് ഈ കസേരകൾ ലഭിച്ചതെന്നും വിഷ്ണുപ്രിയൻ പറയുന്നു.
വാം ലൈറ്റുകളാണ് വീട്ടിൽ കൊടുത്തിരിക്കുന്നത്. ഫ്ളോറിങ്ങിലും വീട്ടിലുടനീളം വ്യത്യസ്തത കാണാൻ കഴിയും. ആന്ധ്ര കടപ്പ സ്റ്റോണുകളാണ് സിറ്റ്ഔട്ടിലുള്ളത്. പടികൾ ചെങ്കല്ലിലാണ് പൂർത്തിയാക്കിയത്. അകത്തേക്കു കയറിയാൽ വിഷ്ണുപ്രിയൻ എന്ന ആർട്ടിസ്റ്റിന്റെ കലാവിരുത് കാണാൻ കഴിയും. സാധാരണ സിമന്റ് ഉപയോഗിച്ച നിർമിച്ച തറയിൽ എമൽഷൻ ഉപയോഗിച്ച് വരച്ചാണ് ഫ്ളോറിങ് നൽകിയിരിക്കുന്നത്. ഇതിന് മുകളിലായി റെസിൻ കോട്ടിങ്ങും കൊടുത്തു.
മുകളിലെ നിലയിൽ ഫ്ളോറിങ്ങിനായി ഗ്രീൻ ഓക്സൈഡും ബ്ലൂ ഓക്സൈഡും ഉപയോഗിച്ചു. ഗ്രേ ആൻഡ് ബ്രൗൺ കോംബിനേഷിലാണ് കുളിമുറി നിർമിച്ചത്. ചെറിയ കേടുവന്ന സെക്കൻഡ് ഹാൻഡ് ടൈലുകൾ ഇവിടെ പ്രയോജനപ്പെടുത്തി. ഫസ്റ്റ് ഹാൻഡ് ഫർണിച്ചറുകൾ പൂർണമായും ഒഴിവാക്കി. പഴയ ഒരു സോഫയുണ്ടായിരുന്നത് മിനുക്കിയെടുത്താണ് ലിവിങ് റൂമിൽ നൽകിയിരിക്കുന്നത്. ടീപോയ്ക്ക് പകരമായി സാധനങ്ങൾ സൂക്ഷിക്കുന്നതിന് പഴയ മരപ്പെട്ടി നൽകി. ഇവിടെ തന്നെ ഒരു ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്.
അറ്റാച്ച്ഡ് ബാത്ത്റൂമുകൾ വീട്ടിൽ നൽകിയിട്ടില്ല, പകരം പുറത്തായി രണ്ടു ബാത്ത്റൂമുകൾ കൊടുത്തിരിക്കുന്നു. മൂന്ന് കിടപ്പുമുറികളാണ് ആകെയുള്ളത്. എല്ലാ മുറികളിലും വാർഡ്രോബ് സൗകര്യവുമുണ്ട്. വീട് വൃത്തിയാക്കി പൊടി പുറത്തു കളയാനുള്ള സൗകര്യത്തിനായി അടുക്കളയുടെ തറ മറ്റു മുറികളിൽ നിന്ന് കുറച്ച് താഴ്ത്തിയാണ് നിർമിച്ചിരിക്കുന്നത്. സാധാരണ അടുപ്പാണ് ഇവിടെ ഇപ്പോഴും ഉപയോഗിക്കുന്നത്. പകൽസമയങ്ങളിൽ ആവശ്യത്തിനകം വെളിച്ചം അകത്തു ലഭിക്കത്തക്ക തരത്തിലാണ് നിർമാണം. കാറ്റ് ധാരാളം ലഭിക്കുന്ന പ്രദേശമായതിനാൽ വീടിനുള്ളിൽ എപ്പോഴും കുളിർമയുമുണ്ടാകും.
ഭിത്തിക്ക് കൂടുതലായും വെട്ടുകല്ല് ഉപയോഗിച്ചതിനാൽ ചെലവുകുറഞ്ഞു. നാട്ടിൽ വെട്ടുകല്ല് സുലഭമായതിനാൽ വിലകുറഞ്ഞു കിട്ടിയെന്ന് വിഷ്ണുപ്രിയൻ പറയുന്നു. അനാവശ്യമായുള്ള പ്ലഗുകൾ പൂർണമായും ഒഴിവാക്കി. ഇതും ചെലവ് കുറയാനുള്ള കാരണമായി. അലങ്കാര ബൾബുകൾക്കും വിഷ്ണുപ്രിയന്റെ വീട്ടിൽ സ്ഥാനമില്ല. വീടിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് വിഷ്ണുപ്രിയനും കുടുംബവും സഹായികളായതും ചെലവ് കുറച്ചു. പഴയ ഓടുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
മുകളിലെ നിലയിലേക്കുള്ള ഗോവണി പൊളിച്ച ഒരു വീട്ടിൽനിന്നും വാങ്ങിയതാണ്. ഇതിനു ചെലവായതാകട്ടെ ഏഴായിരംരൂപ മാത്രവും. ഇരുമ്പിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി കട്ടിലുകൾ നിർമിച്ചപ്പോൾ മൂന്നെണ്ണത്തിന് ചെലവായത് വെറും അയ്യായിരം രൂപ മാത്രമാണ്.
ആവശ്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകി വീട് നിർമിക്കണമെന്നാണ് പുതുതായി വീട് നിർമിക്കാൻ ആഗ്രഹിക്കുന്നവരോട് വിഷ്ണുപ്രിയന് പറയാനുള്ളത്. ആവശ്യങ്ങൾ കൃത്യമായി മനസിലാക്കിയാൽ ചെലവും കുറയും, അനുകരണങ്ങൾ ഒഴിവാക്കുകയാണ് വേണ്ടതെന്നും വിഷ്ണുപ്രിയൻ പറയുന്നു. അമ്മ, അച്ഛൻ, അനിയൻ, അമ്മായി തുടങ്ങിയവരാണ് വീട്ടിലുള്ളത്.
]]>
2019-ൽ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ 2022-ലാണ് പൂർത്തിയാകുന്നത്. മലപ്പുറം ജില്ലയിലെ എടവണ്ണ അടുത്ത് ചെമ്പക്കുത്താണ് വീട് സ്ഥിതി ചെയ്യുന്നത്. 60 സെന്റ് സ്ഥലത്ത് 6,000 സ്ക്വയർ ഫീറ്റിലാണ് വീടൊരുക്കിയിരിക്കുന്നത്. വീടിന്റെ എക്സ്റ്റീരിയറിനോട് ചേരുന്ന തരത്തിൽ ബാലൻസ് ചെയ്താണ് ലാൻഡ്സ്കേപ്പിന്റെ ഡിസൈനിങ്ങും മറ്റും ചെയ്തിരിക്കുന്നത്. തിരഞ്ഞെടുത്ത ചെടികൾ പോലും വീടിന്റെ നിറവുമായി ബാലൻസ് ചെയ്തു പോകുന്നവയായിരുന്നു.
രണ്ടു കാറുകൾക്ക് പാർക്കിങ് സൗകര്യമൊരുക്കുന്ന സ്ഥലം വീടിന് മുന്നിലായി കൊടുത്തിട്ടുണ്ട്. സിറ്റഔട്ടിന്റെ ഇടത്ത് ഭാഗത്ത് കസേരയും മറ്റും ഇട്ടിരിക്കാവുന്ന സ്പേസ് നൽകി. മറ്റൊരു ഭാഗത്ത് ഡോറിനടുത്തേക്ക് നടന്നുകയറുന്നതിന് ആവശ്യമായ സ്ഥലം കൊടുത്തു. ഡോർ തുറന്നു കയറിയാൽ ഇടത്തു ഭാഗത്തായി ലിവിങ് റൂം കാണാൻ സാധിക്കും. ലെതർ സോഫ പോലുള്ള സൗകര്യങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇംപോർട്ടഡ് ആയ മോഡേൺ ഫർണിച്ചറുകളും ഇവിടെ കാണാം.
ലിവിങ് റൂമിനോട് ചേർന്ന് തന്നെ ഡ്രൈ കോർട്ട് യാർഡ് നൽകി. ഇൻഡോർ പ്ലാന്റിങ്ങും മറ്റും ചെയ്തിട്ടുള്ള ഇവിടെ വുഡും ബ്രാസ്സും ഒക്കെ ഉൾപ്പെടുത്തിയാണ് പാർട്ടീഷൻ ചെയ്തിരിക്കുന്നത്. പിന്നെ നേരെ പ്രവേശിക്കുന്നത് വീടിന്റെ ഹാളിലേക്കാണ്. ഹാളിൽ കയറി കഴിഞ്ഞാൽ വീടിന്റെ വലതുഭാഗത്തായി ഒരു ഫാമിലി സിറ്റിങ്ങുണ്ട്. ലെതർ സോഫ, ടി.വി, കോഫി കുടിക്കാനുള്ള ടേബിൾ പോലുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഫാമിലി സിറ്റിങ്ങിന് പുറത്തേക്ക് പേഷ്യോ നൽകിയിട്ടുണ്ട്. ഫങ്ഷനുകളും മറ്റും ഉള്ളപ്പോൾ ഇത്തരം പേഷ്യോകൾ ഉപയോഗപ്പെടുത്താൻ സാധിക്കും. ഫങ്ഷനുകൾക്ക് ഭക്ഷണം ഇവിടെയും മറ്റും അറേഞ്ച് ചെയ്താൽ ഫാമിലി സിറ്റിങ്ങിലൂടെ വീണ്ടും പുറത്തേക്ക് കടക്കാം. പിന്നെ ഇടത്തുഭാഗത്തായി ടെൻ സീറ്റർ ഡൈനിങ് ഏരിയ കാണാം. ഡൈനിങ്ങിലും പുറത്തേക്ക് ഇറങ്ങാവുന്ന തരത്തിലൊരു വരാന്തയുണ്ട്. ഡൈനിങ്ങിന്റെ വരാന്തയിൽ നിന്ന് പുറത്തിറങ്ങിയാൽ പേഷ്യോ കാണാൻ കഴിയും. വീടിന്റെ ഹൈലൈറ്റെന്ന് ഈ സ്ഥലത്തെ വിശേഷിപ്പിക്കാം.
ആവശ്യത്തിന് സ്വകാര്യത ഈ ഇടം പ്രദാനം ചെയ്യുന്നുവെന്ന് മാത്രമല്ല, ഓപ്പൺ എയർ ലഭിക്കുന്ന ഇവിടം പുസ്തകം വായനയ്ക്കും നല്ലതാണ്. ഗ്രൗണ്ട് ഫ്ളോറിൽ രണ്ടു കിടപ്പുമുറികളാണുള്ളത്. ഒരു മാസ്റ്റർ ബെഡ്റൂമും ഇതിൽ ഉൾപ്പെടുന്നു. മോഡേൺ കിച്ചണിന് ഒപ്പം തന്നെ വർക്ക് ഏരിയയും നൽകിയിട്ടുണ്ട്. ഫസ്റ്റ് ഫ്ളോറിലേക്കുള്ള ചവിട്ടുപടികൾ വുഡിലാണ് നിർമിച്ചിരിക്കുന്നത്. നിലമ്പൂർ തേക്കാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. പടി കയറിയാൽ നേരെ എത്തുക ഹാളാണ്.
ഫസ്റ്റ് ഫ്ളോറിൽ മൂന്ന് കിടപ്പുമുറികളാണ് നൽകിയിരിക്കുന്നത്. പുറകിലായി ഒരു ഓപ്പൺ ടെറസ്സും കൊടുത്തിരിക്കുന്നു. ഇംപോർട്ട് ചെയ്ത ലൈറ്റുകളാണ് അകത്തളങ്ങളിലുള്ളത്. വാം ലൈറ്റുകളാണ് ഇതിൽ ഏറിയ പങ്കും. ഒരുപാട് ഫർണിച്ചറുകൾ കുത്തിനിറയ്ക്കാതിരിക്കാൻ വേണ്ടത്ര ശ്രദ്ധ ആദ്യം മുതലേ ചെലുത്തി.
ഇംപോർട്ടഡ് മാർബിളുകളാണ് ഫ്ളോറിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്. ടിപ്പിക്കൽ രീതിയിൽ നിന്ന് വ്യത്യസ്തമായുള്ള ഡിസൈനിങ്ങിന് മുൻഗണന നൽകി.വാർഡ്രോബ് പോലുള്ളവ നിർമിച്ചെടുത്തപ്പോൾ സോഫ്, ചെയർ പോലുള്ളവ ഇംപോർട്ട് ചെയ്തു. കിടപ്പുമുറിയിൽ കിടക്ക, സൈഡ് ടേബിൾ, റീഡിങ് സ്പേസ് പോലുള്ളവ നൽകി. സീലിങ്ങിൽ വുഡ് പോലുള്ളവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി. ഇന്റീരിയറുമായി ബാലൻസ് ആകുന്ന തരത്തിലായിരുന്നു ഡിസൈനിങ്.
Project Details
Owner: P.V Anish and Family
Location: Chembakuth, Malappuram
Architects: MM Architects,Karaparamba, Kozhikode
]]>25 വർഷം പഴക്കമുള്ള എഎ റെഡിൻസ് എന്ന വീടാണ് ഒരുവർഷത്തിന് ശേഷം പതിനെട്ടിന്റെ തിളക്കത്തിലേക്ക് എത്തിയത്. 22 സെന്റ് സ്ഥലത്ത് 2,809 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിലാണ് വീട് സ്ഥിതി ചെയ്യുന്നത്. പഴയ വീടിന് കോമൺ ഏരിയയ്ക്ക് സ്ഥലപരിമിതികളുണ്ടായിരുന്നു. ഇത് പൂർണമായും ഒഴിവാക്കിയാണ് പുതിയ വീടിന്റെ നിർമാണം. വീടിന് സമീപത്തായി നിലനിന്നിരുന്ന സ്ഥലം വാങ്ങിയതും പുനർനിർമാണത്തിന് സഹായകരമായി.
വലിപ്പം കുറഞ്ഞ കോമൺ ഏരിയക്ക് വലിപ്പം വേണം, പകൽസമയങ്ങളിൽ ആവശ്യത്തിന് സൂര്യപ്രകാശം തുടങ്ങിയ ആവശ്യങ്ങളാണ് വീട്ടുടമസ്ഥനായ ഡോ.ഫയാസ് മുന്നോട്ട് വെച്ചത്. ഇതിന് അനുസരിച്ചുള്ള ഒരു വീട് രൂപകൽപ്പന ചെയ്യാൻ എറണാകുളത്തുള്ള ഗ്രേ കളക്ടീവ് എന്ന സ്ഥാപനത്തിന് സാധിച്ചു. വീടിന്റെ വടക്ക് ഭാഗത്തായി വലിപ്പമേറിയ രണ്ടു ജനൽപാളികൾ പിടിപ്പിച്ചതു വഴി ആവോളം സൂര്യപ്രകാശം വീട്ടിനുള്ളിലേക്കെത്തി.
മുൻപ് കാർ പോർച്ചായിരുന്ന ഏരിയയാണ് കോർട്ട് യാഡായി പരിഷ്കരിച്ചത്. ലിവിങ് റൂമിലേക്ക് വെളിച്ചമെത്താൻ കോർട്ട് യാഡ് സഹായകരമായി. ഫസ്റ്റ് ഫ്ളോറിൽ കിടപ്പുമുറിയിൽ നിന്ന് ഇറങ്ങുന്ന തരത്തിലൊരു ബാൽക്കണി നിർമിച്ചു. റോഡിന് അഭിമുഖമായിട്ടാണെങ്കിലും ആവശ്യത്തിന് സ്വകാര്യത പ്രദാനം ചെയ്യുന്ന ഏരിയ കൂടിയാണിത്. ബാൽക്കണിയിൽ നിന്ന് നോക്കിയാൽ കോർട്ട് യാഡിന്റെ ദൃശ്യം കൂടി കാണത്തക്ക തരത്തിലാണ് നിർമാണം.
ഗ്രൗണ്ട് ഫ്ളോറിൽ വരാന്ത, ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, അടുക്കള, വർക്ക് ഏരിയ, കിടപ്പുമുറികൾ എന്നിവയാണുള്ളത്. ഒരു കിടപ്പുമുറി മൾട്ടിപർപ്പസ് ആവശ്യങ്ങൾ കൂടി പരിഗണിച്ചാണ് നിർമിച്ചിരിക്കുന്നത്. ഫസ്റ്റ് ഫ്ളോറിൽ രണ്ട് കിടപ്പുമുറികൾ, ലിവിങ്, ടെറസ് എന്നിവയാണുള്ളത്. നാല് കിടപ്പുമുറികളാണ് വീടിന് ആകെയുള്ളത്. ഇന്റീരിയർ ഡിസൈനിങ്ങിനും മറ്റും അധിക തുക മുടക്കാത്തതിനാൽ ചെലവ് ഒരുപരിധി വരെ കുറയ്ക്കാൻ സാധിച്ചു. ആവശ്യ ഘടകങ്ങൾ മാത്രമാണ് പരിഗണിച്ചത്.
ഗ്രേ ഗ്ലോസി ടൈലുകളാണ് അകത്തളങ്ങളിൽ വിരിച്ചിരിക്കുന്നത്. വരാന്തകളിൽ ഗ്രാനൈറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ഫർണിച്ചറുകൾ പൂർണമായും പുറത്തു നിന്ന് വാങ്ങുകയായിരുന്നു.
സ്റ്റഡി ഏരിയ കിടപ്പുമുറിയിലെ പ്രത്യേകതകളിലൊന്നാണ്. അടുക്കളയിൽ വർക്ക് ഏരിയയിൽ ഒരു ടേബിൾ നൽകിയിട്ടുണ്ട്. ഇരുന്ന് കഴിക്കാനും മറ്റും ഇവിടെ സാധിക്കും. വർക്ക് ഏരിയ വിശാലമായതിനാലാണ് ഇവിടെ തന്നെ ടേബിളിനുള്ള സൗകര്യം നൽകിയിരിക്കുന്നത്. ഇന്റീരിയറിൽ ഫെറോ സിമന്റ് ഉപയോഗിച്ചതു വഴി ചെലവ് ഒരു പരിധി വരെ കുറഞ്ഞു. ഡോ.ഫയാസ്, ഭാര്യ, മക്കൾ, മാതാപിതാക്കൾ എന്നിവരാണ് വീട്ടിൽ താമസിക്കുന്നത്.
Project Details
Owner: Dr Fayas PM and Family
Location: North Paravur, Ernakulam
Construction company/Project Designed: grey collective
]]>കൊച്ചി കാക്കനാട് സ്ഥിതി ചെയ്യുന്ന 'ഹീവ്' എന്ന വീട് വർക്ക് ഫ്രം ഹോമിന് അനുയോജ്യമായ തരത്തിൽ നിർമിക്കപ്പെട്ടതാണ്. 2800 സ്ക്വയർ ഫീറ്റിൽ നിർമിച്ച വീട് ആറ് സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ബേ വിൻഡോയാണ് വീടിന്റെ അതിപ്രധാനമായ ഹൈലൈറ്റുകളിലൊന്ന്. എല്ലാ മുറികളിലും ജനലിനോട് ചേർന്ന് ഇരിക്കാനുള്ള സൗകര്യത്തെയാണ് ബേ വിൻഡോ എന്ന് പറയുന്നത്.
വർക്ക് ഫ്രം ഹോമിനായി നിർമിച്ചിരിക്കുന്നതിനാൽ തന്നെ അടുക്കളയിലും ഇതിനായി പ്രത്യേക സ്പേസ് ക്രമീകരിച്ചിട്ടുണ്ട്. ഗ്രൗണ്ട് ഫ്ളോറിൽ രണ്ട് കിടപ്പുമുറികൾ, ഫോർമൽ ലിവിങ്, ഇൻഫോർമൽ ലിവിങ്, ഓപ്പൺ കിച്ചൺ എന്നിവയാണുള്ളത്. ഫസ്റ്റ് ഫ്ളോറിൽ രണ്ട് കിടപ്പുമുറികളാണുള്ളത്. മൂന്ന് കിടപ്പുമുറികൾ ബാത്ത്റൂം അറ്റാച്ച്ഡാണ്. ഫോർമൽ ലിവിങ്ങിൽ കയറി ചെല്ലുന്നിടത്ത് തന്നെ പേഷ്യോയോയിലേക്ക് ഇറങ്ങാനുളള ഓപ്ഷനും വീട്ടിൽ നൽകിയിട്ടുണ്ട്.
ഫോർമൽ ലിവിങ്ങിൽ സാധാരണയൊരു വിൻഡോയാണല്ലോ കൊടുക്കാറുളളത്. എന്നാൽ ഹീവ് എന്ന് പേരിട്ടിരിക്കുന്ന വീട്ടിൽ ഒരു സ്ലൈഡിങ് വിൻഡോ കൊടുത്ത ശേഷം ഗ്രിൽ വെച്ചിരിക്കുന്ന ഒരു ഏരിയയിലേക്ക് നമുക്ക് പ്രവേശിക്കാൻ കഴിയും. ക്ലോസ്ഡ് ഗ്രില്ലെന്നൊക്കെ വേണമെങ്കിൽ പേഷ്യോയെ വിശേഷിപ്പിക്കാം. സമകാലീന ശൈലിയിലാണ് വീടിന്റെ നിർമാണം. ലൈറ്റ് കളറുകളാണ് വീട്ടിൽ കൂടുതലായും ഉപയോഗിച്ചിരിക്കുന്നത്.
ഗ്രേ, വൈറ്റ് കോംബോയുടെ മിശ്രണം കൂടിയാണ് ഹീവെന്ന വീട്. ബ്രൈറ്റ് ലൈറ്റുകളാണ് വീടിന്റെ അകത്തളങ്ങളിൽ നൽകിയിരിക്കുന്നത്. സാധാരണ വീടിനെ അപേക്ഷിച്ച് ധാരാളം ജനൽപാളികൾ ഈ വീട്ടിൽ കാണാൻ കഴിയും. അതിനാൽ പകൽസമയങ്ങളിൽ ധാരാളം വെളിച്ചം ലഭിക്കും. ഇതുവഴി കറന്റിന്റെ ഉപയോഗം കുറയ്ക്കാം. വിട്രിഫൈഡ് ടൈൽസ്, ഗ്രാനൈറ്റ് എന്നിവയാണ് ഫ്ളോറിങ്ങിനായി തിരഞ്ഞെടുത്തത്. സിറ്റ് ഔട്ടിലും മറ്റുമാണ് ഗ്രാനൈറ്റ് വിരിച്ചിരിക്കുന്നത്.
ടഫൻഡ് ഗ്ലാസും വീടിന്റെ നിർമാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. റെഡിമെയ്ഡ് ഫർണിച്ചർ വീട്ടിൽ കാണാൻ കഴിയും. മൂന്ന് കിടപ്പുമുറികളിൽ സ്റ്റഡി ഏരിയ നൽകിയിട്ടുണ്ട്. വാർഡ്രോബ്, ഡ്രസിങ് ഏരിയ തുടങ്ങിയവയും കിടപ്പുമുറികളിൽ ഒരുക്കിയിട്ടുണ്ട്. അടുക്കളയുടെ പുറംഭാഗത്തായി ഒരു വർക്ക് ഏരിയ നൽകിയിട്ടുണ്ട്. മരത്തിന്റെ ഉപയോഗം പരമാവധി കുറച്ചതിലൂടെ നിർമാണ ചെലവ് ഒരു പരിധി വരെ കുറയ്ക്കാൻ സാധിച്ചു. ജനാലകൾക്കും മറ്റും യുപിവിസി (Unplasticized Polyvinyl Chloride) പ്രയോജനപ്പെടുത്തിയതിലൂടെ ചെലവ് നല്ലവണം ചുരുക്കിയെന്നും ഉടമസ്ഥൻ പറയുന്നു.
ലോൺ ഏരിയയോട് ചേർന്ന് കുട്ടികൾക്കായി നീളമേറിയ ഒരു ഫിഷ് ടാങ്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. കാന്റീലിവർ കാർ പോർച്ച് വീടിന് മിഴിവേകുന്നു. കിടപ്പുമുറികളിൽ നിന്ന് നേരിട്ട് പ്രവേശിക്കാവുന്ന വിധത്തിൽ ഒരു ബാൽക്കണിയുണ്ട്. ബാൽക്കണിയിൽ ഓപ്പൺ ഗ്രില്ലിന് പകരമായ ജിഎഫ്ആർസി കൊണ്ട് നിർമിച്ച പ്രത്യേക ജാളിയും ടഫൻഡ് ഗ്ലാസും ഇടചേർന്നുള്ള ഡിസൈൻ ഉപയോഗിച്ചത് എലിവേഷന് പ്രത്യേക ഭംഗി നൽകുന്നുണ്ട്.എക്സ്റ്റീരിയർ ഡോറുകൾ സ്റ്റീൽ ഉപയോഗിച്ചും ഇന്റീരിയർ ഡോറുകൾ എഫ്ആർപിയിലുമാണ് (Fiber Reinforced Plastic door) നിർമിച്ചിരിക്കുന്നത്.
ഭാര്യ ഹെയ്ഡി പോൾ, രണ്ട് കുട്ടികൾ എന്നിവരടങ്ങുന്നതാണ് വിജു വിൻസന്റിന്റെ കുടുംബം. എറണാകുളത്ത് തന്നെ സ്ഥിതി ചെയ്യുന്ന ഇഞ്ച് സ്കെയിൽ ആർക്കിടെക്ടസാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. നിർമാണ ശൈലിയിലെ വ്യത്യസ്ത കൊണ്ട് എന്നും മുന്നിട്ട് നിൽക്കുന്ന വീട് തന്നെയാണിത്.
ചെലവ് കുറച്ച ഘടകങ്ങൾ-
1) മരത്തിന്റെ ഉപയോഗം പരമാവധി കുറച്ചു. യുപിവിസി ജനലുകൾ ഉപയോഗിച്ചതും സഹായകരമായി.
2) എകസ്റ്റീരിയർ ഡോറുകൾക്ക് സ്റ്റീലിലും ഇന്റീരിയർ ഡോറുകൾ എഫ്ആർപിയിലുമാണ് നിർമിച്ചിരിക്കുന്നത്.
Project Details
Owner-Viju vincent and family
Location-Kakkanad, Kochi
Architect- INCH Scale
Builder- B&M Infra Private Limited
]]>പഴയ ഓടുകളും മറ്റും ഉപയോഗിച്ചതുൾപ്പെടെ ചെലവുചുരുക്കാനുള്ള ഒരു ഘടകങ്ങളിലും വിട്ടുവീഴ്ച്ച ചെയ്യാതെ നിർമിച്ച ഒരു അതിമനോഹരമായ വീട് കൂടിയാണിത്. ഒതുക്കത്തിലുള്ള ഒരു വീട് വേണമെന്നായിരുന്നു റോഷൻ എ.ആറിന്റെയും കുടുംബത്തിന്റെയും ആവശ്യം. കിടപ്പുമുറികൾക്ക് വലിപ്പമില്ലെങ്കിലും കോമൺ ഏരിയകൾ വിശാലമായിരിക്കണമെന്നും നിർബന്ധമുണ്ടായിരുന്നു. 2021-ൽ നിർമാണം ആരംഭിച്ച റോഷന്റെ ആ സ്വപ്നഭവനം പൂർത്തിയായത് 2023-ലാണ്.
കൊച്ചി പുത്തൻകുരിശിൽ 5.2 സെന്റ് സ്ഥലത്ത് 2,250 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിലാണ് റോഷൻ വില്ല എന്ന് പേരിട്ടിരിക്കുന്ന വീട് സ്ഥിതി ചെയ്യുന്നത്. ഇരുനിലകളിലായിട്ടാണ് വീടിന്റെ നിർമാണം. നിർമാണത്തിനും മറ്റുമായി പഴയ ഓടുകൾ ഉപയോഗിച്ചിട്ടുണ്ടെങ്കിലും പരമ്പരാഗത ശൈലിയിലുള്ളതാണ് വീടെന്ന് പറയാൻ കഴിയില്ലെന്നാണ് ടെയ്ൽസ് ഓഫ് ഡിസൈൻ സ്റ്റുഡിയോയിലെ ആർക്കിടെക്ടായ ഷമ്മി എ ഷെരീഫ് പറയുന്നത്.
സമകാലീന ശൈലിയിലാണ് വീടിന്റെ നിർമാണം. കാറ്റും വെളിച്ചവും ആവോളം ലഭിക്കുന്ന വീട്ടിൽ റൂഫിങ്ങിനും ചുറ്റുമതിലിനുമാണ് പഴയ ഓട് ഉപയോഗിച്ചിരിക്കുന്നത്. ഇത് ചെലവ് ചുരുക്കാൻ ഒരു പരിധി വരെ സഹായകരമായി. മൂന്ന് കിടപ്പുമുറികളാണ് വീടിനാകെയുള്ളത്. മൂന്നും ബാത്ത്റൂം അറ്റാച്ച്ഡാണ്. കിടപ്പുമുറികളിൽ വാർഡ്രോബ് സൗകര്യം, സ്റ്റഡി ഏരിയ എന്നിവ ഒരുക്കിയിട്ടുണ്ട്. രണ്ട് കിടപ്പുമുറികളിലെ സ്റ്റഡി ഏരിയയിൽ കിളിവാതിലുകളുണ്ട്. മൂന്നാമത്തെ കിടപ്പുമുറിയിൽ ഒരു ബാൽക്കണിയും സ്ഥിതി ചെയ്യുന്നു.
പേസ്റ്റൽ നിറങ്ങളാണ് വീടിന്റെ ഇന്റീരിയറിൽ ഉപയോഗിച്ചിരിക്കുന്നത്. നീല നിറമാണ് ഹൈലൈറ്റിന് വേണ്ടി വിനിയോഗിച്ചിരിക്കുന്നത്. വാം ലൈറ്റുകളാണ് വീടിന്റെ അകത്തളങ്ങളിലുള്ളത്. മുകളിൽ നിന്നുതന്നെ വെളിച്ചം ലഭിക്കത്തക്ക തരത്തിലാണ് വീടിന്റെ നിർമാണം. പകൽസമയങ്ങളിൽ എല്ലാ മുറികളിലും സൂര്യപ്രകാശം ലഭിക്കും. ഇതിലൂടെ കറന്റിന്റെ ഉപയോഗം കുറയ്ക്കാൻ സാധിക്കും.
വിട്രിഫൈഡ് ടൈലും ഗ്രാനൈറ്റുമാണ് ഫ്ളോറിങ്ങിന് കൂടുതലായും ഉപയോഗിച്ചിരിക്കുന്നത്. വരാന്ത പോലുള്ള ഇടങ്ങളിലാണ് ഗ്രാനൈറ്റ് ഉപയോഗിച്ചിരിക്കുന്നത്. ഉള്ളിലാണ് ടൈലുകൾ അധികവും ഉള്ളത്. പ്ലൈവുഡ് കൊണ്ടാണ് ഫർണിച്ചർ നിർമാണം. ചുരുക്കം ചില ഫർണിച്ചർ മാത്രമാണ് റെഡിമെയ്ഡായി വാങ്ങിയത്. കിടപ്പുമുറികളിൽ ചുവരിനോട് ചേർന്നാണ് സ്റ്റഡി ഏരിയയും വാർഡ്രോബും മറ്റും ഒരുക്കിയിരിക്കുന്നത്. അതിനാൽ ബാക്കിയുള്ള സ്ഥലങ്ങൾ സർക്കുലേഷനും മറ്റുമായി വിനിയോഗിക്കാൻ സാധിക്കും.
അടുക്കളയോട് ചേർന്നുതന്നെയാണ് ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും സ്ഥിതി ചെയ്യുന്നത്. അടുക്കളയ്ക്ക് താഴെ സ്റ്റോറേജ് സൗകര്യമുണ്ട്. മറുവശത്ത് കസേര ഇടാനും മറ്റുമുള്ള സ്ഥലവുമുണ്ട്.
ചുറ്റുമതിൽ ഓടുകൊണ്ടാണ് പടുത്തിരിക്കുന്നത്. മതിൽ വെയ്ക്കാതെ ജി.ഐ നെറ്റ് ആണ് മറ്റൊരു ഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത്. ഇതും ചെലവ് ചുരുങ്ങാനുള്ള കാരണമായി. അവിടെ വള്ളിച്ചെടികളും മറ്റും വന്നാൽ അത് പൂർണമായും കവറായി പോകുമെന്നും ഷമ്മി എ ഷെരീഫ് പറയുന്നു. റോഷന്റെ അമ്മ, സഹോദരി എന്നിവരാണ് വീട്ടിൽ താമസിക്കുന്നത്.
ചെലവ് കുറച്ച ഘടകങ്ങൾ-
1) ചുറ്റുമതിലിനും മേൽക്കൂരയ്ക്കുമായി പഴയ ഓടുകൾ ഉപയോഗിച്ചു.
2) ചുറ്റുമതിലിന്റെ ഒരു ഭാഗത്ത് ജി.ഐ നെറ്റ് ഉപയോഗിച്ചതിലൂടെയും ചെലവ് ചുരുക്കാൻ സാധിച്ചു.
Project Details
Owner : Roshan.A.R
Location : Puthenkurish, Kochi
Architect : Ar.Shammi A Shareef
Architectural firm : Tales of Design studio
കോഴിക്കോട് വെള്ളിപറമ്പിനടുത്ത് ആറര സെന്റ് സ്ഥലത്താണ് 'കല്ലട ഹൗസ്' സ്ഥിതി ചെയ്യുന്നത്. റോഡ് സൈഡിലായി പുതുപുത്തൻ ലുക്കിലൊരു വീട്. കാറ്റും വെളിച്ചവും നിറഞ്ഞ അകത്തളവും വിശാലമായ കിച്ചൺ സ്പേസും മനോഹരമായ ഇന്റീരിയറുമൊക്കെ കാണുന്ന ആരും വിശ്വസിക്കില്ല, 25 വർഷം പഴക്കമുള്ള ഇടുങ്ങിയ വീടിന്റെ പുത്തൻ മേക്കോവറാണിതെന്ന്.
മലപ്പുറം സ്വദേശിയായ സാദിഖും കുടുംബവും അബുദാബിയിൽ സെറ്റിൽഡാണ്. വർഷങ്ങൾക്കുമുമ്പ് കോഴിക്കോട്ടുള്ള ഈ വീട് വാങ്ങിയപ്പോൾ തികച്ചും പഴയ മാതൃകയിലുള്ള മുറികളും അകത്തളവുമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട്, പല വർഷങ്ങളിലായി നടത്തിയ എക്സ്റ്റെൻഷനുകളുടേയും അഡീഷനുകളുടേയും ഫലമായി കൃത്യമായ ഒരാകൃതിയില്ലാതെയായി വീടിന്റെ ഘടന.
സ്ലാബുകളെല്ലാം പല ലെവലിലായിരുന്നു. മുറികളെല്ലാം തീരെ ഇടുങ്ങിയതും. പുറത്തേക്ക് നീട്ടിയെടുക്കാൻ സ്ഥലവുമുണ്ടായിരുന്നില്ല. അതിനാൽ, അകത്തുണ്ടായിരുന്ന സ്ഥലം പരമാവധി വിനിയോഗിക്കുക, മുറികളും ഓപ്പണിങുകളുമെല്ലാം പരമാവധി വിശാലമാക്കിയെടുക്കുക എന്നത് മാത്രമായിരുന്നു ഓപ്ഷൻ. എന്നാൽ, മെഡോബ്രൗൺ ആർക്കിടെക്ച്ചറിലെ ആർക്കിടെക്ട് ഡിസൈനർ മുജീബ് റഹ്മാൻ ഈ വെല്ലുവിളി ഏറ്റെടുത്തോടെ സാദിഖിനും കുടുംബത്തിനും ആത്മവിശ്വാസമായി.
2021 ഡിസംബറിൽ തുടങ്ങിയ പണി 2022 ഓഗസ്റ്റായപ്പോഴേക്കും താമസിക്കാൻ പരുവമായി. ഇതിനിടെ ഒരുതവണ മാത്രമാണ് സാദിഖ് നാട്ടിൽ വന്നിട്ടുള്ളൂ. ഓൺലൈൻ വഴിയാണ് വീടിന്റെ പ്ലാനും മോഡലുമെല്ലാം കണ്ടുബോധ്യപ്പെട്ടത്. ആർക്കിടെക്ടിന്റെ ഭാവനകൾക്കും നിർദേശങ്ങൾക്കും പൂർണമായ വിശ്വാസ്യതയും സ്വാതന്ത്ര്യവും നൽകിയതിനാൽ ഔട്ടപുട്ട് വിചാരിച്ചതിലും ഭംഗിയായി എന്നാണ് സാദിഖ് പറയുന്നത്. 2600 ചതുരശ്ര അടിയാണ് വീടിന്റെ ഇപ്പോഴത്തെ വിസ്തീർണം. റോഡ് സൈഡിലാണെങ്കിലും, നല്ല സ്വകാര്യത ഉണ്ടായിരുന്ന വീടായിരുന്നു തങ്ങളുടേതെന്നും അത് അതുപോലെ തന്നെ നിലനിർത്തിയാണ് ഇപ്പോൾ പുതുക്കിപ്പണിതതെന്നും സാദിഖ് കൂട്ടിച്ചേർത്തു.
വാതിൽ തുറന്നുചെല്ലുന്നത് ഇരുട്ടുനിറഞ്ഞ ഹാളിലേക്കായിരുന്നു. ഹാളിൽനിന്നുതന്നെ സ്റ്റെയർകേസുമുണ്ടായിരുന്നു. തൊട്ടടുത്ത് ഒരു ഡൈനിങ് റൂമും. താഴത്തെ നിലയിലെ രണ്ട് മുറികളിൽ ഒന്ന് അങ്ങനെതന്നെ നിലനിർത്തിക്കൊണ്ട് അതിന് അറ്റാച്ച്ഡ് ബാത്ത്റൂം നൽകി. രണ്ടാമത്തേത് ഡൈനിങിനോട് ചേർത്ത് ഊണുമുറി വലുതാക്കി. ടർക്വിഷ് ബ്ലൂമയമാണ് അടുക്കളയ്ക്ക്. വർക്ക് ഏരിയയും ചായ്പ്പുമെല്ലാം തികച്ചും പഴയ മാതൃകയിലുള്ളവയായിരുന്നു. അവയെല്ലാം പൊളിച്ച്, കിച്ചൺ സ്പേസും ഡൈനിങ് സ്പേസുമെല്ലാം വലുതാക്കി.
മുകളിലേക്കുള്ള പഴയ സ്റ്റെയർ വളരെ ഇടുക്കം നിറഞ്ഞതായിരുന്നു. 70 സെന്റിമീറ്റർ മാത്രം വീതി. അത് മുഴുവൻ പൊളിച്ച് കുറച്ചുകൂടി വിശാലമായ പുതിയ സ്റ്റെയർ പണിതു. മുകളിലത്തെ നിലയും താഴത്തെ നിലയുമായി ഇപ്പോൾ കുറച്ചുകൂടി ട്രാൻസ്പേരൻസി തോന്നിക്കും. ഇൻഡസ്ട്രിയൽ മാതൃകയിലാണ് ഈ സ്റ്റെയർകേസ് പണിതിരിക്കുന്നത്. വുഡൺ പടികളും ഹാന്റ്റെസ്റ്റുമാണ് ഇതിന് നൽകിയിരിക്കുന്നത്. റെയ്ലിങിനായി ജിഐ കമ്പികളുമാണ് ഉപയോഗിച്ചിരിക്കുന്നത്.
മുകളിൽ രണ്ട് റൂമുകളാണുണ്ടായിരുന്നത്. അടുക്കള പൊളിച്ചതോടെ, വിശാലമായ രണ്ട് മുറികൾ കൂടി മുകളിൽ പണിയാനുള്ള സ്ഥലം ലഭിച്ചു. അതിനനുസരിച്ചുള്ള ഡിസൈനുകളും ആർക്കിടെക്റ്റ് നൽകി. മുകളിൽ അങ്ങനെ നാല് റൂമുകളായി. വെട്ടവും വെളിച്ചവും കയറാത്തത് തങ്ങൾക്ക് വലിയ പ്രശ്നമായിരുന്നുവെന്ന് സാദിഖ് പറയുന്നു. അതിനായി സ്റ്റെയർകേസുള്ള റൂമിൽ ഒരു വലിയ ജനാല സ്ഥാപിച്ചു. അതോടെ, ആവശ്യത്തിന് കാറ്റും വെളിച്ചവുമായി. വായുസഞ്ചാരത്തിനായി വലിയ ജനാലകളാണ് ഹാളിലും അടുക്കളയിലുമെല്ലാം സ്ഥാപിച്ചിരിക്കുന്നത്.
വളരെ മിനിമലിസ്റ്റിക്കായ ഇന്റീരിയർ ഡിസൈനാണ് വീട്ടിനുള്ളിൽ. പാർട്ടീഷനുകളും ഫോൾസ് സീലിങുമൊന്നും വേണ്ട എന്ന വീട്ടുകാരുടെ ആവശ്യപ്രകാരം അവയെല്ലാം ഒഴിവാക്കിയായിരുന്നു ഇന്റീരിയർ. ചെറിയ ഒരു വുഡൺ ടച്ച് ഇന്റീരിയറിൽ നൽകിയിട്ടുണ്ട്. ലിവിങ് റൂമിന്റെ പിറകിലെ ഭിത്തി തുരന്ന് അവിടെ ജിഐ കമ്പി കൊണ്ടുള്ള അഴികൾ പണിത് സെമീ ഓപ്പൺ രീതിയിലാക്കി. ഇത് സ്വീകരണമുറിക്ക് കുറച്ചുകൂടി വിശാലത നൽകി. മാത്രമല്ല, ലിവിങ് റൂമും ഡൈനിങ് റൂമും ഇപ്പോൾ ഒറ്റനോട്ടത്തിൽ കാണാൻ കഴിയും. ഈ അഴികളുടെ പിന്നിലൂടെ സ്റ്റെയർകേസും കാണാൻ സാധിക്കും. സ്റ്റെയർകേസിന്റെ അടിഭാഗത്തായി സെറ്റ് ചെയ്തിരിക്കുന്ന ജി.ഐ. ഇരിപ്പിടം നല്ല വായുസഞ്ചാരവും പുറത്തേക്കുള്ള കാഴ്ചകളും നൽകുന്നുണ്ട്.
പഴയ വാതിലുകളൊക്കെ പൊളിച്ച് ട്രീറ്റ് ചെയ്ത അക്കേഷ്യ തടികൊണ്ട് പുതിയ ഡിസൈൻ ചെയ്തെടുക്കുകയായിരുന്നു. പുതിയ ഒരു വീടിനാവശ്യമായ തരത്തിലുള്ള പ്ലംബിങും ഇലക്ട്രിക്കൽ വർക്കുമാണ് ഇവിടെ ചെയ്തിട്ടുള്ളത്. ചുരുക്കത്തിൽ, പഴയ വീട്ടിൽ പുതിയ തുടക്കം!
Project Details:
Owner: Sadik Kallada and Shabeena Sadik
Location: Velliparamba, Calicut
Architectural Consultant: Meadowbrownarchitecture, Calicut
Photography: Studio Iksha
പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിൽ പ്രക്കാനം റോഡിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. മൊത്തം 4950 ചതുരശ്ര അടിയിൽ, ഇരുനിലകളിലായാണ് വീട് നിർമിച്ചിരിക്കുന്നത്. എന്നാൽ, സ്ലാബ് വാർത്ത് ട്രസ് വർക്ക് ചെയ്തിട്ടുള്ളതുകൊണ്ട്, മൂന്ന് നിലകളുണ്ടെന്ന് ഒറ്റനോട്ടത്തിൽ ചിലപ്പോൾ തോന്നിയേക്കാം. കൊളോണിയൽ മാതൃകയിലുള്ള വീടിന്റെ എക്സ്റ്റീരിയറിന് ഇത് ആവശ്യമാണ്.
സിറ്റ് ഔട്ട്, ഗസ്റ്റ് ലിവിങ് റൂം, ഫാമിലി ലിവിങ് കം പ്രെയർ റൂം, ഡൈനിങ് റൂം, നാല് കിടപ്പുമുറികൾ, ഹോം തീയേറ്റർ, പ്രധാന അടുക്കള, വർക്ക് ഏരിയ, ഫയർ കിച്ചൺ, കോർട്ട്യാർഡ്, പാറ്റിയോ, സ്റ്റഡി ഏരിയ എന്നിവയാണ് ഇരുനിലകളിലുമായുള്ളത്. അബുദാബിയിൽ മെക്കാനിക്കൽ എൻജിനീയറായി ജോലിചെയ്യുന്ന അനൂപ് തന്നെയാണ് വീടിന്റെ ബേസിക് കോൺസെപ്റ്റ് പ്ലാൻ ചെയ്തത്. ആർക്കിടെക്റ്റോ സിവിൽ എൻജിനീയറോ ഇല്ലാതെയാണ് ഈ വീടിന്റെ സ്ട്രക്ചർ പണി പൂർത്തിയാക്കിയത് എന്നത് അതിശയിപ്പിക്കുന്ന വസ്തുതയാണ്. പിന്നീടുള്ള പ്ലാനും എലിവേഷനുമെല്ലാം സുഹൃത്തായ അരുൺദാസുമായും ചേർന്നുനടത്തുകയായിരുന്നു. അതിനുശേഷമുള്ള പണികളൊക്കെ പ്രൊഫഷണൽ ടീമുകളെ ഏൽപ്പിച്ചു.
സിറ്റ് ഔട്ട് കടന്ന്, ഫോർമൽ ലിവിങ് റൂമിലേയ്ക്ക് വരുന്ന ഒരു അതിഥിയ്ക്ക് വീടിന്റെ മറ്റുഭാഗങ്ങളിലേക്ക് നോട്ടം എത്താത്ത രീതിയിലാണ് ഈ വീടിന്റെ നിർമിതി. ഇവിടെനിന്നും മുന്നോട്ടുപോകുമ്പോൾ 'T' ആകൃതിയിലുള്ള ഇടനാഴിയാണ്. ഇടനാഴിയുടെ മധ്യഭാഗത്തായി പ്രധാനവാതിലിന് അഭിമുഖമായി പടിഞ്ഞാറുദിശയിലേക്കാണ് നടുമുറ്റത്തേക്കുള്ളവാതിൽ. ഇടനാഴിയ്ക്ക് ഇടതുവശത്തായി ഫാമിലി ലിവിങ് റൂമും മാസ്റ്റർ ബെഡ്റൂമും കിഡ്സ് ബെഡ്റൂമും ക്രമീകരിച്ചിരിക്കുന്നു. വലതുഭാഗത്തേയ്ക്ക് ഡൈനിങ്, പേരന്റ്സ് ബെഡ്റൂം, പൗഡർ റൂം, മോഡേൺ കിച്ചൺ, വർക്ക് ഏരിയ, ഫയർ കിച്ചൺ എന്നിവയുമാണുള്ളത്.
ഡൈനിങ് ടേബിളിലെ ഫർണിച്ചറെല്ലാം കസ്റ്റമൈസ് ചെയ്തവയാണ്. വീട്ടിൽ ഏറ്റവുമധികം വിശാലതയുള്ള ഭാഗം ഡൈനിങ് റൂമാണ്. മോഡേൺ കിച്ചണും ഫയർ കിച്ചണും വർക് ഏരിയ വഴി വേർതിരിക്കപ്പെട്ടിരിക്കുകയും അതേസമയം പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കയുമാണ്. പൂർണമായും മോഡുലാർ കോൺസെപ്റ്റിലാണ് അടുക്കളയടക്കം വീട്ടിന്റെ എല്ലാ ഭാഗങ്ങളും നിർമിച്ചിരിക്കുന്നത്. ഫസ്റ്റ് ഫ്ളോറിൽ മാസ്റ്റർ ബെഡ്റൂമിനു മുകളിൽ സമാനമായമറ്റൊരു ബെഡ്റൂമും ലിവിങ് സ്പേസും നൽകിയിരിക്കുന്നതായി കാണാം. കിഡ്സ് ബെഡ്റൂമിനു മുകളിലായി ഹോം തീയേറ്ററും ബാർ കൗണ്ടറുമാണുള്ളത്. ഓപ്പൺ കൺസപ്റ്റിൽ ബാൽക്കണിയും നൽകിയിട്ടുണ്ട്.
ഈ വീടിന്റെ ഹൈലൈറ്റ് എന്താണെന്നുചോദിച്ചാൽ, അത് ലൈറ്റിങാണെന്നുതന്നെ പറയേണ്ടിവരും. ഫുള്ളി ഓട്ടോമേറ്റഡ് ലൈറ്റിങ് സംവിധാനമാണ് വീടിനായി ഉപയോഗിച്ചിരിക്കുന്നത്. ഡിജിറ്റൽ അഡ്രസിബിൾ ലൈറ്റിങ് ഇന്റർഫേസ് (DALI) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന LED ലൈറ്റുകൾക്ക് അതിനനുസൃതമായ ഡ്രൈവുകളും നൽകിയിട്ടുണ്ട്.
ലോകത്തെവിടെനിന്നും ഇന്റർനെറ്റുവഴി ആവശ്യാനുസരണം ഈ ലൈറ്റുകൾ പ്രവർത്തിപ്പിക്കുകയും അവയെ ഡിം ആക്കുകയും ബ്രൈറ്റ് ആക്കുകയുമൊക്കെ ചെയ്യാവുന്നതാണ്. കൂടാതെ, രാത്രിയും രാവിലെയും കൃത്യസമയത്ത് വെളിച്ചം ഓണാക്കാനും ഓഫാക്കാനും സാധിക്കും (സ്മാർട്ട് സ്കെഡ്യൂളിങ് വഴി) എന്നതാണ് മറ്റൊരു സവിശേഷത. ലൈറ്റുകൾ മാത്രമല്ല, മൾട്ടി റൂം മ്യൂസിക് സിസ്റ്റം, ഹോം തിയേറ്റർ, ഗേറ്റുകൾ, ഷട്ടറുകൾ, സിസിടിവി സംവിധാനം എന്നിവയും ഇന്റർനെറ്റിന്റെ സഹായത്തോടെ എവിടെനിന്നു വേണമെങ്കിലും പ്രവർത്തിപ്പിക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
വീടിനുമുകളിൽ വീഴുന്ന മഴവെള്ളം ഒരു തുള്ളി പോലും പാഴാവാതിരിക്കാനുഅളള സംവിധാനവും ഇവിടെയുണ്ട്. പ്ലോട്ടിനുള്ള അൻപതിനായിരം ലിറ്റർ കപ്പാസിറ്റിയുള്ള അണ്ടർഗ്രൗണ്ട് ടാങ്കിൽ ഇത് ശേഖരിക്കപ്പെടും. ഇവിടുത്തെ വാട്ടർ സപ്ലൈയും പ്രത്യേക തരത്തിലാണ്. രണ്ട് സിസ്റ്റം ആയാണ് ഇത് ചെയ്തിരിക്കുന്നത്. കിണറ്റിലെ വെള്ളവും മഴവെള്ളവും അടുക്കള, വാഷ് ബോസിൻ, ഷവർ എന്നിവിടങ്ങളിലേക്കും കുഴൽകിണറിലേയും മുൻസിപ്പാലിറ്റിയിലേയും വെള്ളം പ്രത്യേകമായി ഫ്ളഷ് ടാങ്കിലേക്കും ജലസേചനത്തിനായും വേർതിരിച്ചാണ് നൽകുന്നത്. രണ്ട് സിസ്റ്റത്തിലേക്കും പൂർണമായ ഫിൽട്രേഷന് ശേഷമാണ് വെള്ളം ചാർജ് ചെയ്യുന്നത്. ആവശ്യമുള്ളപ്പോൾ ഈ രണ്ട് സിസ്റ്റത്തേയും ഇന്റർലിങ്ക് ചെയ്യാനുള്ള സംവിധാനവും ചെയ്തിട്ടുണ്ട്. വിദേശത്തേതുപോലെ, വെള്ളത്തിനും വൈദ്യുതിയ്ക്കും വീട്ടിൽ ഒരു കുറവുമുണ്ടാകരുതെന്നുള്ള നിർബന്ധപ്രകാരമായിരുന്നു ഇത്.
ചൂടുകാലത്തും വീടിനകത്ത് തണുപ്പനുഭവപ്പെടും എന്നതും ശ്രദ്ധേയമാണ്. രണ്ടാം നിലയിൽ ട്രസ് വർക്ക് ചെയ്തിരിക്കുന്നതിന്റെ മേലെയായി ഇംപോർട്ടഡ് ക്ലേ ഓട് വിരിച്ചിരിക്കുന്നതിനാൽത്തന്നെ, വീടിന്റെ അകത്തളങ്ങളിലെ ചൂട് സ്വാഭാവികമായും കുറയും. പടിഞ്ഞാറൻ ദിശയെ അഭിമുഖീകരിച്ചു പണിത ഓപ്പൺ കോർട്ട്യാർഡും വാട്ടർബോഡിയും വീടിനകത്തേക്കുള്ള വായുസഞ്ചാരത്തെ സുഗമമാക്കുന്നുണ്ട്. അതുകൂടാതെ, ഹൈ ലെവലിൽ കൊടുത്തിരിക്കുന്ന എക്സ്ഹോസ്റ്റ് ഫാൻ, ഓട്ടോമേഷൻ വഴി പകൽസമയത്ത് സ്വയം പ്രവർത്തിക്കുകയും ആവശ്യം കഴിയുമ്പോൾ സ്വയം ഓഫ് ആവുകയും ചെയ്യും. ഇത് ചൂടുവായുവിനെ പുറന്തള്ളാൻ സഹായിക്കുന്നു.
വീടിന്റെ ലാൻഡ്സ്കേപ്പിങ് ഡിസൈനാണ് മറ്റൊരു പ്രധാന കാര്യം. ലാൻഡ്സ്കേപ്പ് ഡിസൈനിങിനായി തിരൂരുള്ള ആർആർ ആർക്കിടെക്റ്റ് സാരഥി രോഹിത് ആണ് നിർവഹിച്ചത്. ലാൻഡ്സ്കേപ്പിങിനായി വീടിന്റെ മുൻവശങ്ങളിൽ ബാംഗ്ലൂർ സ്റ്റോണും ബാക്ക്യാർഡിൽ തണ്ടൂർ സ്റ്റോണും നൽകി. ലോണിനായി പേൾ ഗ്രാസ് ആണ് ഉപയോഗിച്ചത്. പേൾ ഗ്രാസിന് വളരെ കുറച്ച് പരിചരണമേ ആവശ്യമുള്ളൂ എന്നത് ഇവയുടെ പരിപാലനം എളുപ്പമാക്കുന്നു.
2019 ആഗസ്റ്റിൽ ആരംഭിച്ച വീടുപണിയുടെ ആദ്യഘട്ടങ്ങളിലെ നിരീക്ഷണം മുഴുവൻ വീഡിയോ കോളിലൂടെയായിരുന്നു. അവസാനത്ത ഒരുവർഷം മാത്രമാണ് നേരിട്ട് വീടുപണിക്ക് മേൽനോട്ടം വഹിച്ചത്. പത്തനംതിട്ടയിലുള്ള ARK കൺസ്ട്രക്ഷൻസ് എന്ന സ്ഥാപനമാണ് കൺസ്ട്രക്ഷൻ ഏറ്റെടുത്തത്.
]]>
തേന്മാവ് എന്ന പേര് ഈ വീടിനോട് അത്രമേൽ ചേർന്നുനിൽക്കുന്ന ഒന്നാണ്. വീട് പണി തുടങ്ങുന്നത് തന്നെ ഒരു തേന്മാവ് നട്ടുകൊണ്ടാണ്. വീടിന്റെ നിർമ്മാണത്തിന്റെയൊപ്പമാണ് ആ മരവും വളർന്നത്. 10 സെന്റിൽ 2250 സെക്വയർ ഫീറ്റിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്.
പച്ചപ്പും മരങ്ങളും അവരുടെ ജീവിതത്തിൽ എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് കാണിക്കുന്നതാണ് അഞ്ചുസെന്റിൽ ഒരുക്കിയിരിക്കുന്ന മിയാവാക്കി വനം. വീടിനോട് ചേർന്ന് മിയാവാക്കി വേണമെന്നതും അവർ ആർക്കിടെക്ടിനോട് ആദ്യമേ ആവശ്യം ഉന്നയിച്ചിരുന്നു. ട്രോപ്പിക്കൽ-ട്രഡീഷണൽ ശൈലി സമന്വയിപ്പിച്ചാണ് തേന്മാവെന്ന വീടിന്റെ മനോഹരമായ ഡിസൈൻ രൂപകൽപന ചെയ്തിരിക്കുന്നത്.
വാസ്തുശാസ്ത്രപ്രകാരമാണ് വീട് നിർമ്മിച്ചിരിക്കുന്നത്. വലിയ ജനാലകളും വീടിന്റെ പ്രത്യേകതയാണ്. ലാൻസ്കേപ്പിങ്ങിന് കൃത്യമായ പ്രധാന്യം കൊടുത്തിരുന്നു. നാച്ചുറൽ സ്റ്റോൺ ഉപയോഗിച്ച് ശേഷം പേൾ ഗ്രാസും ലാൻഡ്സ്കേപ്പിങ്ങിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്. കാർ പോർച്ച് മതിലിനോട് ചേർത്താണ് പണിഞ്ഞിരിക്കുന്നത്. വീടിനോട് ചേർത്ത് കാർ പോർച്ച് പണിയുന്നത് ഇപ്പോൾ വളരെ കുറഞ്ഞുവന്നിട്ടുണ്ട്.
ഇരുനിലയുള്ള വീട്ടിൽ മൂന്ന് ബെഡ്റൂമുകൾ, മൂന്നു ബാത്ത്റൂമുകൾ, സിറ്റൗട്ട്, ഓപ്പൺ കിച്ചൺ കം ഡൈനിങ് , വർക്ക് ഏരിയ,പൗഡർ റൂം,ലിവിങ് റൂം,യോഗ റൂം,അപ്പർ ലിവിങ് റൂം എന്നിവയാണുള്ളത്. മാസ്റ്റർ ബെഡ്റൂം താഴെയാണ് നിർമ്മിച്ചിരിക്കുന്നത്. ഐടി ജീവനക്കാരായ ഇരുവരും വർക്ക് ഫ്രം ഹോമായാണ് ജോലി ചെയ്യുന്നത്. അതിനായി വീടിനൊരു ഡെക്ക് നൽകിയിട്ടുണ്ട്.
ഈ ഡെക്കാണ് ഓഫീസ് സ്പെയ്സായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. പുറത്തെ കാഴ്ചകളും പച്ചപ്പും ആസ്വദിച്ച് ജോലി ചെയ്യുന്നതിന് ഈ ഇടം അവരെ സഹായിക്കുന്നുണ്ട്. വീടിന് നൽകിയിരിക്കുന്നതെല്ലാം വലിയ ജനാലകളാണ്. യു.പി.വി.സിയിലാണ് ഇതിന്റെ നിർമ്മാണം. അതിനെല്ലാം ബേ വിന്റോകളും ഇൻബിൽട്ടായി നിർമ്മിച്ചിട്ടുണ്ട്.
ബേ വിന്റോകൾ ഉള്ളതിനാൽ കൂടുതൽ ഫർണീച്ചറുകൾ ആവശ്യമായി വരുന്നില്ല. വീടിനുള്ളിൽ ഫ്ളോറിങ്ങിനായി വിട്രിഫൈഡ് ടൈൽസാണ് ഉപയോഗിച്ചിരിക്കുന്നത്. കുടുംബത്തിനൊരുമിച്ച് സമയം ചിലവഴിയ്ക്കാനുള്ള സൗകര്യങ്ങളോട് കൂടിയാണ് കോർട്ട് യാഡ് ഒരുക്കിയിരിക്കുന്നത്. ഇതിന് സമീപത്തായി പൂജയ്ക്കും പ്രാർത്ഥനയ്ക്കുമുള്ളയിടം രൂപകൽപന ചെയ്തിട്ടുണ്ട്.
പൂജയ്ക്കുള്ളയിടം പുറത്തുനൽകുന്നത് വിരളമാണ്. കിഴക്ക് പടിഞ്ഞാറ് ഭാഗത്തായാണ് കോർട്ട് യാഡ് സ്ഥിതി ചെയ്യുന്നത്. ഡൈനിങ്ങ് ഏരിയയും ചേർന്നുവരുന്ന രീതിയിലാണ് ഓപ്പൺ കിച്ചൺ ഡിസൈൻ ചെയ്തിരിക്കുന്നത്. എല്ലാ സൗകര്യങ്ങളോട് കൂടിയുള്ള അടുക്കളയുടെ ഡിസൈനും മനോഹരമാണ്.
ബയോ ഗ്യാസ് പ്ലാന്റും അടുക്കളയിലേയ്ക്ക് രൂപകൽപന ചെയ്തിട്ടുണ്ട്. ഇതിൽ നിന്നുള്ള വളം മിയാവാക്കിയിൽ ഉപയോഗപ്പെടുത്താനുള്ള സൗകര്യമുണ്ട്. മിയാവാക്കി വനം പൂർണതയിലെത്തുമ്പോൾ സീറ്റിങ് അറേഞ്ച്മെന്റും ഒരുക്കുന്നതിനുളള പദ്ധതിയുമുണ്ട്. വേരും തടിയുമുപയോഗിച്ചാണ് ഇവിടെ സീറ്റിങ്ങൊരുക്കാനാണ് പ്ലാനൊരുക്കിയിരിക്കുന്നത്.
സമീപത്തായി വർക്ക് ഏരിയയും നിർമ്മിച്ചിട്ടുണ്ട്. മുകളിലത്തെ നിലയിലേയ്ക്കുള്ള സ്റ്റയർക്കേസ് തേക്കിൻ തടിയിൽ ടോപ്പിങ് കൊടുത്തുകൊണ്ട് സ്റ്റീലിലാണ് തീർത്തിരിക്കുന്നത്. മഴവെള്ളം സംഭരിക്കാനുള്ള സംവിധാനത്തോടെയാണ് വീടിന്റെ ഡിസൈനൊരുക്കിയിരിക്കുന്നത്. അതുവഴി കിണർ റീചാർജിങ്ങിനുള്ള സൗകര്യവും ഉണ്ടാക്കിയിട്ടുണ്ട്.
വീടിനുള്ളിലെ ചൂട് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓട് മേഞ്ഞിരിക്കുന്നത്. വീടിന് തണുപ്പ് പകരുന്നതിൽ ഇത് വലിയ പങ്ക് വഹിക്കുന്നുണ്ട്. വീടിന്റെ പ്രധാനഭാഗങ്ങളെയെല്ലാം ബന്ധിപ്പിച്ചുകൊണ്ടാണ് കോറിഡോറിന്റെ നിർമ്മാണം. പരമ്പരാഗതശൈലിയെ ചേർത്തുപിടിക്കുന്നവർക്ക് മനസ് നിറയ്ക്കുന്നതാണ് ഈ വീട്.
Project details
Client : Mr.Shaiju and Mrs.Mili
Location : Nilambur
Architect : Hariprasad
Construction Consultant - b.i.r.d. ( building industry research development) , Kozhikode , Nilambur
Architecture Firm - b.i.r.d. ( building industry research development) , Kozhikode , Nilambur
Contact number : +91 9447747732 , +91 97394 68484
]]>
കൊല്ലത്ത് മീയണ്ണൂരിലാണ് ഇവരുടെ രാംസരസെന്ന പുതിയ വീട് സ്ഥിതി ചെയ്യുന്നത്. 18 സെന്റ് സ്ഥലത്ത് 2500 സ്ക്വയർ ഫീറ്റിൽ സമകാലിക ശൈലിയിൽ മനോഹരമായാണ് ഈ വീടൊരുക്കിയിരിക്കുന്നത്.
ചെറിയ സിറ്റൗട്ട്, വലിപ്പം കുറഞ്ഞ അടുക്കള, വീടിനുള്ളിൽ നന്നായി വെളിച്ചവും കാറ്റും കടക്കണം എന്നീ ആവശ്യങ്ങളാണ് വീട് നിർമ്മിക്കുന്നതിന് മുൻപ് അവർ ആർക്കിടെക്ടിനോട് ആവശ്യപ്പെട്ടിരുന്നത്. തടിയുടെ ഉപയോഗം പരമാവധി കുറച്ചാണ് ഈ വീട് പണിതിരിക്കുന്നത്.
വീടിനോട് ചേർത്ത് കാർ പോർച്ച് പണിയുന്ന പതിവ് രീതിയിൽ നിന്നും മാറി ഇവിടെ കാർ പോർച്ച് മാറ്റിയാണ് ഒരുക്കിയിരിക്കുന്നത്. ലാളിത്യമുള്ള ഡിസൈനിൽ ജി.ഐ.മെറ്റൽ ട്യൂബുകളും മെറ്റൽ ഷീറ്റുകളും ഉപയോഗിച്ചാണ് ഇതിന്റെ നിർമ്മാണം.
വീടിനൊപ്പം വിശാലമായ സ്ഥലമുള്ളതിനാൽ വൈകുന്നേരങ്ങളിലും അവധിസമയങ്ങളിലും വിശ്രമിക്കാൻ മനോഹരമായ ഗസീബോ നിർമ്മിച്ചിട്ടുണ്ട്. ലാൻഡ്സ്കേപ്പിങ്ങിൽ ഉപയോഗിച്ചിരിക്കുന്നത് താന്തൂർ സ്റ്റോണുകളാണ്. ആർട്ടിഫിഷ്യൽ ഗ്രാസും ഇവിടെ നൽകിയിട്ടുണ്ട്. കൂടാതെ സോഫ്റ്റ്സ്കേപ്പിങ്ങിൽ പേൾ ബഫല്ലോ ഗ്രാസും ഉപയോഗിച്ചിട്ടുണ്ട്.
റാം സരസിന്റെ എടുത്തുപറയേണ്ട പ്രത്യേകത കോർട്ട് യാഡ് പിന്നിലാണ് എന്നതാണ്. വീടിന്റെ പിൻഭാഗത്ത് കോർട്ട് യാഡ് നിർമ്മിക്കുന്നത് സാധാരണമല്ല. വീടിന്റെ പടിഞ്ഞാറ് ഭാഗത്തായി കോർട്ട് യാഡ് വരുന്നത് പൊതുവേ വലിയ വെല്ലുവിളികൾ സൃഷ്ടിക്കാറുണ്ട്.
പ്രധാനമായും വീടിനുള്ളിലെ ചൂട് കൂടും എന്നതുതന്നെയാണ് കാരണം. അതിവിടെ ക്രിയാത്മകമായാണ് പരിഹരിച്ചിരിക്കുന്നത്. തെക്ക് പടിഞ്ഞാറ് മൂലയിൽ നിന്നും വരുന്ന മൺസൂൺ കാറ്റ് വീടിനുള്ളിലേയ്ക്ക് കടക്കാനായി വലിയ ഓപ്പണിങ് കൊടുത്തിട്ടുണ്ട്.
അതിനൊപ്പം ഇവിടെ വള്ളിച്ചെടികൾ വളർത്തി ചൂടിനെ തടയുകയും ചെയ്തിട്ടുണ്ട്. ഇവിടെ ജാളി വർക്ക് ചെയ്ത് അവിടെയാണ് വള്ളിച്ചെടികൾ വളർത്തിയിരിക്കുന്നത്.തികഞ്ഞ സമകാലികശൈലിയുടെ സൗന്ദര്യം ചാലിച്ചാണ് വീടിന്റെ ഓരോ ഭാഗവും ഒരുക്കിയിരിക്കുന്നത്.
നാലു ബെഡ് റൂം, നാല് ടോയ്ലറ്റ്, ലിവിങ് റൂം , ഡൈനിങ് റൂം,കിച്ചൺ,വർക്ക് ഏരിയ,കോർട്ട് യാഡ് എന്നിവയാണ് വീടിനുള്ളത്. വീട്ടുകാരുടെ ആവശ്യമനുസരിച്ചാണ് കയറിവരുമ്പോൾ ലളിതവും മനോഹരവുമായ സിറ്റൗട്ട് രൂപകൽപന ചെയ്തിരിക്കുന്നത്.
ജോലി തിരക്കിനിടയിൽ വീട്ടിൽ ചെലവഴിയ്ക്കുന്ന സമയം കുറവായതിനാൽ ചെറിയ സിറ്റൗട്ടാണ് കൂടുതൽ അഭികാമ്യമെന്നായിരുന്നു വീട്ടുകാരുടെ ആവശ്യം. ലാപാത്രോ ഫിനിഷ് ഗ്രാനൈറ്റാണ് ഇവിടെയുപയോഗിച്ചിരിക്കുന്നത്. ലിവിങ് റൂമിൽ അഞ്ച് പേർക്ക് ഇരിക്കാവുന്ന സൗകര്യത്തിലാണ് ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
വലിയ ജനാല മുറിയിലേയ്ക്ക് വായുസഞ്ചാരവും വെളിച്ചവും സുഗമമായി കിട്ടുന്നതിന് സഹായിക്കുന്നു. ലിവിങ് റൂമിലിരിക്കുമ്പോൾ പുറത്തെ കാഴ്ചകളുടെ മനോഹാരിത ആസ്വദിക്കാനും ഇതിനാൽ കഴിയും. ടിവി സ്പെയ്സിൽ ചുമരിന് സിമന്റ് ഫിനിഷ് ടെക്സറ്ററാണ് കൊടുത്തിരിക്കുന്നത് പ്രത്യേകഭംഗി നൽകുന്നുണ്ട്.
തൊട്ടടുത്തായി പൂജാമുറിയ്ക്കായും ഒരു ഭാഗം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അവിടെനിന്നുള്ള ഇടനാഴി ചെന്നുമുട്ടുന്നത് ഡൈനിങ് കം കിച്ചണിലേയ്ക്കാണ്. ഡൈനിങ് ഏരിയയിൽ ആറുപേർക്ക് ഇരിക്കാനുള്ള സൗകര്യമാണൊരുക്കിയിരിക്കുന്നത്.
ഇതിനോട് ചേർന്നാണ് കോർട്ട് യാഡ് വരുന്നത്.അതിനോട് ചേർന്ന് ഇൻബിൽട്ടായുള്ള സീറ്റിങും നൽകിയിട്ടുണ്ട്. വീട് നിർമ്മാണത്തിൽ തടിയുടെ ഉപയോഗം കുറച്ചുകൊണ്ട് ജനാലകൾക്കെല്ലാം യു.പി.വി.സിയാണ് ഉപയോഗിച്ചിരിക്കുന്നത്.
അടുക്കള വീട്ടുകാരുടെ ആവശ്യപ്രകാരം തന്നെ എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തി വലിപ്പം കുറച്ച് , ഓപ്പൺ കിച്ചണായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഡബ്ല്യൂ.പി.സിയിലാണ് അടുക്കളയിലെ കബോർഡുകൾ ചെയ്തിരിക്കുന്നത്. വൃത്തിയാക്കുന്നതിനുള്ള എളുപ്പത്തിന് വേണ്ടിയാണ് അടുക്കള ചെറുതാക്കിയത്. അതിനൊപ്പം വർക്ക് ഏരിയയും സമീപത്തായി വരുന്നുണ്ട്.
ഡൈനിങ്ങിന്റേയും കോർട്ട് യാഡിന്റേയും സമീപത്തായി രണ്ടു ബെഡ്റൂമുകളാണുള്ളത്. ഇടത് വശത്തൊരു ബെഡ് റൂമും വലത് വശത്ത് ഗസ്റ്റ് ബെഡ്റൂമുമാണുള്ളത്. കൂടാതെ രണ്ട് ബാത്ത്റൂമുകൾ കൂടി ഗ്രൗണ്ട് ഫ്ളോറിലുണ്ട്. ഇവിടെനിന്നും മുകളിലത്തെ നിലയിലേയ്ക്കുള്ള സ്റ്റയർകേസ് ചെയ്തിരിക്കുന്നത് മെറ്റൽ ഫ്രയിമിൽ തടിയുപയോഗിച്ചാണ്.
അപ്പർ ലിവിങ് ഏരിയയോട് ചേർന്ന് കുട്ടികൾക്കായി സ്റ്റഡി ഏരിയയും മനോഹരമായ രീതിയിൽ ഒരുക്കിയിട്ടുണ്ട്. ഇവിടെയും ഇൻബിൽറ്റ് സീറ്റിങും ഊഞ്ഞാലും ഒരുക്കിയിട്ടുണ്ട്. മുകളിലത്തെ നിലയിൽ രണ്ടു ബെഡ്റൂമും അറ്റാച്ച്ഡ് ബാത്ത്റൂമൂകളുമുണ്ട്. മാസ്റ്റർ ബെഡ് റൂം മുകളിലാണെന്നുള്ളതും ഈ വീടിന്റെ പ്രത്യേകതയാണ്.
ബേ വിൻഡോയും മുറിയ്ക്ക് പ്രത്യേക ഭംഗി നൽകുന്നുണ്ട്. മുറിയിലെ വാർഡ്രോബുകളും ബെഡും പ്ലൈവുഡിന്റെ മുകളിൽ വിനിയറും ലാമിനേറ്റ് ഫിനിഷും നൽകിയാണ് നിർമ്മിച്ചിരിക്കുന്നത്. പുറം കാഴ്ചകൾ ആസ്വദിക്കാനും പുസ്തകം വായിക്കാനുമെല്ലാം ഈ ബേ വിന്റോകൾ ഉപകാരപ്രദമാകുന്നു.
ബാത്ത്റൂമിലേക്ക് കയറും മുൻപ് ചെറിയൊരു ഡ്രസിങ് റൂം ഒരുക്കിയിട്ടുണ്ട്. ബാത്ത്റൂകൾക്ക് എഫ്.ആർ.പി. ഡോറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മാറ്റ് ഫിനിഷിങ്ങുള്ള ഒറ്റ പാറ്റേൺ ടൈലാണ് വീട്ടിലാകെ ഫ്ളോറിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്.വീടിന്റെ മനോഹരമായ വാതിലുകൾ നിർമ്മിച്ചിരിക്കുന്നത് പരമ്പരാഗതരീതിയിലല്ല.
മറിച്ച് പ്ലെവുഡ് വിത്ത് ഫ്ളഷ് ഡോറിൽ വിനീയർ വെച്ചാണ് വാതിലുകൾ തീർത്തിരിക്കുന്നത്. ആരെയും മോഹിപ്പിക്കുന്ന ഭംഗിയിലും വീടിനുള്ളിലെ ഓരോയിടങ്ങളും പ്രയോജനപ്പെടുത്തുന്ന രീതിയിലുമാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്.
Project details
Owner : :Liju Pillai, Sujisha.
Location : Meyyannur,Kollam
Architect : Roopak J. Naithode
Construction Consultant - Deepak J Naithode
Architecture Firm - Signature Homes, Kollam
Landscape - Dream Garden,Kollam
Photography - Ciril Sas
]]>
ചെങ്കല്ലും ഹോളോ ബ്രിക്സും ജിപ്സം ചുവരുകളും മാത്രം ശീലിച്ചവർക്കിടയിയിൽ തനിമ ചോരാതെ മണ്ണുകൊണ്ടാണ് ഈ വീടൊരുക്കിയത്. വീട്ടിന്റെ ഒരു ഭാഗത്തും പ്രത്യേക കോർണറുകളില്ലായെന്നതും പ്രത്യേകതയാണ്. ഓർഗാനിക് ഫീലുള്ള വീടായി തോന്നണമെന്നുള്ളതിനാലാണ് ഇത്തരമൊരു പരീക്ഷണം നടത്തിയത്. പരമാവധി ഓപ്പൺ സ്പെയ്സ് നൽകിയതിനാൽ പകൽസമയത്ത് ലൈറ്റിന്റെ ആവശ്യം വരുന്നേയില്ല. ചൂടുകുറവായതിനാൽ ഫാനിന്റെ ഉപയോഗവും വല്ലപ്പോഴും മാത്രം മതി. പരമാവധി തുറസ്സായ രീതിയിലാണ് അകത്തളങ്ങൾ ഒരുക്കിയിരിക്കുന്നത്.
രണ്ടു നിലകളായി ഒരുക്കിയ വീട്ടിൽ ഹാൾ, ലിവിങ് ഏരിയ താഴെയും മുകളിലും ഒരോ കിടപ്പുമുറികൾ രണ്ട് ബാത്ത്റൂമുകൾ, എന്നിവയാണ് ഉള്ളത്.
മണ്ണ്, സ്റ്റീൽ, കോൺക്രീറ്റ് എന്നിവകൊണ്ടുള്ള പുറംതോടിനുള്ളിൽ ഒളിഞ്ഞിരിക്കുകയാണ് വീട്. മുഴുവൻ സ്ട്രക്ച്ചറും പില്ലറുകളുമെല്ലാം സ്റ്റീൽ ഉപയോഗിച്ചാണ് നിർമിച്ചത്. ചെറിയ സ്റ്റീൽ കമ്പികളിൽ പൊട്ടിയ ഓട് വെച്ച് പിന്നീട് അതിനെ കമ്പികൊണ്ട് കെട്ടി മണ്ണ് നിറച്ചാണ് ചുവരുകൾ തയ്യാറാക്കിയത്. മേൽക്കൂര ഓട് പാകിയതാണ്. ഓടുകൾക്കിടയിൽ ഇടക്കിടെയായുള്ള വിവിധ വർണങ്ങളിലുള്ള ചില്ലുകൾ വീടിന്റെ ഭംഗി കൂട്ടുന്നു. ഉപയോഗശൂന്യമായ പൊട്ടിയ ടൈലുകൾ കൊണ്ടാണ് നിലം പാകിയത്.
ചിരട്ടയും ഉണങ്ങിയ മരത്തിന്റെ ശിഖരങ്ങളും പഴയസാരികൊണ്ടുണ്ടാക്കിയ വിളക്കുകളുമാണ് ഉള്ളിൽ അലങ്കാര വസ്തുക്കളാക്കിയത്. അതുകൊണ്ടു തന്നെ രാത്രിയിൽ വീട് കൂടുതൽ സുന്ദരമാകും. സാരിത്തുമ്പുകളിൽ അലങ്കാരവെട്ടങ്ങൾ തെളിയുന്നതോടെ വീടിന്റെ രൂപം തന്നെ അടിമുടിമാറും. ഇതിൽ ഏറെ എടുത്തു പറയാവുന്ന ഒന്നാണ് ഹാളിന്റെ മധ്യ ഭാഗത്തായി ഉറപ്പിച്ച മരമാണ്. വിവിധ വർണത്തിലുള്ള കടലാസുകളും തുണികളും കൊണ്ട് മനോഹരമായി ശിഖരങ്ങൾ അലങ്കരിച്ചിട്ടുമുണ്ട്. ചുവരുകളിൽ അങ്ങിങ്ങായി ചില ചിത്രപ്പണികളും ഉണ്ട്. കണ്ണിൽ കുത്തികയറുന്ന നിറങ്ങൾ ഒന്നുമില്ലാതെ സ്വാഭാവികത്തനിമയിലാണ് വീടൊരുക്കിയതെന്നതും എടുത്തു പറയേണ്ട ഒന്നാണ്.
വീട്ടിലേയ്ക്ക് കയറാൻ ഒരു ഭാഗത്ത് ഭിന്നശേഷി സൗഹൃദ റാമ്പും തൊട്ടടുത്തായി സ്റ്റെപ്പുകളും ഒരുക്കിയിട്ടുണ്ട്. പിന്നീട് കയറിച്ചെല്ലുന്നത് വലിയൊരു ഹാളിലേക്കാണ്. ഇവിടുത്തെ ഏറ്റവും ആകർഷകമായ ഇടം ഹാളിന്റെ ഒരു ഭാഗത്തായി ഒരുക്കിയ ലിവിങ് ഏരിയയാണ്. മൂന്നടിയോളം താഴെയായി ഇരുപതോളംപേർക്ക് സുഖമായി ഇരിക്കാൻ പാകത്തിന് വൃത്താകൃതിയിലാണ് ഇവിടം ഒരുക്കിയത്. ഇതിനോട് ചേർന്ന് ഒരു ഭാഗത്തായി വീടിന്റെ അതേ ഉയരത്തിൽ മുളങ്കമ്പുകൾകൊണ്ട് അലങ്കാരം തീർത്തിട്ടുമുണ്ട്. ഈ ഭാഗം മുഴുവൻ ഓപ്പണാണ്. വീടിനകത്തേക്ക് പ്രധാനമായും കാറ്റും വെളിച്ചവുമെത്തുന്നതും ഈ ഭാഗത്തു കൂടിയാണ്.
40 ലക്ഷത്തോളം രൂപയാണ് വീടിനായി ചെലവായത്. പതിവിലും വ്യത്യസ്തമായി ആർക്കിടെക്ടുകൾക്കു പകരം എല്ലാ നിർമാണ മേഖലയിലും പ്രവർത്തിച്ചത് ആർട്ടിസ്റ്റുകളാണ്. തൃശൂർ സ്വദേശി ഷാന്റോ ആൻ്റണിയാണ് പ്രധാന ഡിസൈനർ. തൊണ്ടയാട് നെല്ലിക്കോട് ഭാഗത്താണ് വീട് സ്ഥിതിചെയ്യുന്നത്. ആഗ്രഹിച്ചതു പോലെ സ്വപ്നവീട് അതിന്റെ പൂർണതയിൽ ഒരുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഗാർഗിയും മകനും.
ഈ വീട്ടിൽ പാചകം ഇരുന്നു മാത്രം
പഴയകാലത്ത് വീടിനു പുറത്ത് അടുപ്പുകൂട്ടി ഇരുന്നു പാകം ചെയ്യുന്ന രീതിയായിരുന്നു പലവീടുകളിലും. എന്നാൽ കാലം മാറിയതും ഗ്യാസും പുകയില്ലാ അടുപ്പുകളും വന്നതോടെയും പാചകം നിന്നു കൊണ്ടായി. എന്നാൽ താനൊരു വീടുവെക്കുമ്പോൾ അടുക്കളയിൽ ഇരുന്ന് പാകം ചെയ്യാനുള്ള സംവിധാനമൊരുക്കണമെന്നായിരുന്നു ഗാർഗി മുന്നോട്ടു വച്ച പ്രധാന നിർദ്ദേശം. കേരളത്തിലെ വീട്ടമ്മമാരിൽ ഭൂരിഭാഗം പേരുടെയും പുറംവേദനയ്ക്ക് കാരണം നിന്നുകൊണ്ടുള്ള ഭക്ഷണം പാകം ചെയ്യലാണെന്ന് ഇവർ പറയുന്നു. അതുകൊണ്ട് ഈ വീട്ടിലെ അടുക്കള ഇരുന്ന് പാകം ചെയ്യാൻ പറ്റുന്ന തരത്തിൽ നിർമിച്ചതാണ്.
]]>ബാംഗ്ലൂർ സ്റ്റോൺ പാകിയ മുറ്റമാണ് നമ്മെ ഇവിടെയെത്തുമ്പോൾ സ്വാഗതം ചെയ്യുന്നത്. ഓപ്പൺ ശൈലിയിൽ ഒരുക്കിയ സിറ്റൗട്ടിലേക്കാണ് ഇവിടെനിന്ന് എത്തിച്ചേരുന്നത്. ഇതിനോട് ചേർന്ന് ഒരു പ്ലാന്റ് ഏരിയയും നൽകിയിരിക്കുന്നു. അത്യാവശ്യം വലുപ്പമേറിയ വീടായതിനാൽ ഡിസൈൻ ചെയ്യുമ്പോൾ ഒരു ഏരിയയും വേർപെട്ട് നിൽക്കുന്നതായി തോന്നിപ്പിക്കരുത് പകരം വീടിന്റെ എല്ലാ ഏരിയകളും പരസ്പരം ബന്ധിപ്പിച്ച് നിർത്തണമെന്നത് അനീഷിന്റെ ആവശ്യങ്ങളിലൊന്നായിരുന്നു.
വലുപ്പമേറിയ മുറികൾ, വെന്റിലേഷനും ലൈറ്റിങ്ങും ഉണ്ടായിരിക്കണം എന്നിവയായിരുന്നു വീടിന് അവശ്യം വേണ്ട ഘടകങ്ങളായി അനീഷും കുടുംബവും മുന്നോട്ട് വെച്ചത്.
തിളക്കം കുറഞ്ഞ, കറുപ്പുനിറമുള്ള ലെപാത്രോ ഫിനിഷിലുള്ള ഗ്രാനൈറ്റാണ് സിറ്റൗട്ടിൽ ഫ്ളോറിങ്ങിൽ പാകിയിരിക്കുന്നത്. സിറ്റൗട്ടും കഴിഞ്ഞ് അകത്തേക്ക് പ്രവേശിക്കുമ്പോൾ കാത്തിരിക്കുന്നത് വിസ്മയങ്ങളുടെ ലോകമാണ്. ഇവിടെനിന്നും പ്രധാന വാതിൽ കടന്ന് പ്രവേശിക്കുന്നത് ഒരു ഫോയർ ഏരിയയിലേക്കാണ്. ഇത് ഒരു ഇടനാഴിയുടെ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ ഇടനാഴിയാണ് ഈ വീടിന്റെ നട്ടെല്ല് എന്നു പറയാം. കാരണം, ഈ വീടിന്റെ എല്ലാ മേഖലയെയും പരസ്പരം കൂട്ടിയോജിപ്പിക്കുന്ന ഇടമാണ് ഈ ഇടനാഴി. ഗസ്റ്റ് ലിവിങ് ഏരിയ, ഫാമിലി ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, അടുക്കള, രണ്ട് കിടപ്പുമുറികൾ എന്നിവയെല്ലാം പരസ്പരം ബന്ധിപ്പിച്ച് നിർത്തുന്നത് ഈ ഇടനാഴിയാണ്.
ഡബിൾ ഹൈറ്റ് സ്പെയിസിലാണ് ഗസ്റ്റ് ലിവിങ് ഏരിയ നൽകിയിരിക്കുന്നത്. ഒരേ സമയം എട്ട് പേർക്കിരിക്കാവുന്ന വിധത്തിലാണ് ഇവിടെ സീറ്റിങ് അറേഞ്ച് ചെയ്തിരിക്കുന്നത്. ഇവിടെ നിന്നും സ്റ്റെയർ കേസ് നൽകി മുകളിലത്തെ നിലയുമായും ഇവിടം ബന്ധിപ്പിച്ചിരിക്കുന്നു.
ഫാമിലി ലിവിങ്ങും ഡൈനിങ് ഏരിയയും തൊട്ടടുത്തായാണ് ക്രമീകരിച്ചിരിക്കുന്നത്. ഡൈനിങ് ഏരിയയിൽ നിന്നും ടി.വി. യൂണിറ്റ് ഏരിയയിലേക്ക് കാഴ്ച എത്തുന്ന വിധമാണ് ഇത് സെറ്റ് ചെയ്തത്. 'എൽ' ആകൃതിയിലുള്ള സോഫ ഫാമിലി ഏരിയയിൽ നൽകിയിട്ടുണ്ട്.
ഫർണിച്ചറുകൾ, ഫ്ളോറിങ് മെറ്റീരിയലുകൾ, ചുമരിന് നൽകിയിരിക്കുന്ന നിറങ്ങൾ എന്നിവയെല്ലാം ഇളംനിറങ്ങളിലൊണ് ഒരുക്കിയിരിക്കുന്നത്. ഇത് അകത്തളത്തിന് വേറിട്ട ഭംഗി നൽകുന്നു. ഇളംനിറങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നതിനാൽ അകത്തളം കൂടുതൽ വിശാലമായി തോന്നിപ്പിക്കുന്നു. ഓപ്പൺ ശൈലിയിലാണ് വീടകം ഡിസൈൻ ചെയ്തിരിക്കുന്നത്. ഏറെ പാളികളുള്ള വലുപ്പമേറിയ ജനലുകളാണ് ഭൂരിഭാഗം ഇടങ്ങൾക്കും നൽകിയിരിക്കുന്നത്. ഇത് വീടിനുള്ളിൽ ആവശ്യത്തിന് വായുവും പകൽ സമയങ്ങളിൽ സൂര്യപ്രകാശവും ഉറപ്പുവരുത്തുന്നു.
ഈ വീട്ടിലുപയോഗിച്ചിരിക്കുന്ന ഫർണിച്ചറുകളെല്ലാം കസ്റ്റമൈസ്ഡ് ആണ്. തേക്കിലാണ് ഫർണിച്ചറുകളെല്ലാം ഡിസൈൻ ചെയ്തിരിക്കുന്നത്. ലിവിങ് ഏരിയയിൽ നൽകിയിരിക്കുന്ന കസേരകൾക്ക് ഓഫ് വൈറ്റ് നിറത്തോട് കൂടിയ കുഷ്യനാണ് കൊടുത്തിരിക്കുന്നത്. തടിയിൽ തന്നെയാണ് സ്റ്റെയർ ഏരിയ നൽകിയിരിക്കുന്നത്. തടിയിലും ഗ്ലാസിലുമാണ് സ്റ്റെയർകേസിന്റെ ഹാൻഡ്റെയ്ലിങ് നിർമിച്ചിരിക്കുന്നത്.
ഫാമിലി ലിവിങ് ഏരിയയിലാണ് ടി.വി. യൂണിറ്റ് കൊടുത്തിരിക്കുന്നത്. വളരെ ലളിതമായ ഇന്റീരിയർ ഡിസൈനാണ് ലിവിങ്, ഡൈനിങ് ഏരിയകളിൽ സ്വീകരിച്ചിരിക്കുന്നതെന്ന് പറയാം. ഡൈനിങ് ഏരിയയിലെ ടേബിളിനും കസേരകളിലുമെല്ലാം ഈ ലാളിത്യം പ്രതിഫലിക്കുന്നു.
ഓപ്പൺ സ്റ്റൈൽ കിച്ചനാണ് മറ്റൊരു പ്രത്യേകത. ബ്രേക്ക് ഫാസ്റ്റ് കൗണ്ടറുൾപ്പടെ എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടും കൂടിയ മോഡുലാർ അടുക്കളയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കബോഡുകൾ ധാരാളമായി നൽകിയിരിക്കുന്നത് ഇവിടുത്തെ സൗകര്യം വർധിപ്പിക്കുന്നു. അടുക്കളയോട് ചേർന്ന് സ്റ്റോറേജ്, വർക്ക് ഏരിയകളും സെക്കൻഡ് കിച്ചനും നൽകിയിരിക്കുന്നു.
ഗ്രൗണ്ട് ഫ്ളോറിലും ഫസ്റ്റ് ഫ്ളോറിലും രണ്ട് കിടപ്പുമുറികൾ വീതമാണ് നൽകിയിരിക്കുന്നത്. ഫസ്റ്റ് ഫ്ളോറിൽ ഭാവിയിലേക്ക് എന്ന നിലയിൽ ഹോം തിയേറ്റർ പണിയുന്നതിനുള്ള സ്ഥലം ഇട്ടിട്ടുണ്ട്. ഗ്രൗണ്ട് ഫ്ളോറിലാണ് മാസ്റ്റർബെഡ് റൂം.
വീടിന്റെ മറ്റിടങ്ങളിൽ ഡിസൈനിങ്ങിൽ നൽകിയിരിക്കുന്ന ലാളിത്യം കിടപ്പുമുറിയിലേക്കും നീളുന്നു. കബോഡുകളും ഡ്രസ്സിങ് ഏരിയയും ആവശ്യത്തിന് ഫർണിച്ചറുകളും കിടപ്പുമുറികളിൽ നൽകിയിട്ടുണ്ട്. കിങ് സൈസ്ഡ് ബെഡ്, വാഡ്രോബ് ഏരിയും ഇതിനൊപ്പം കിടപ്പുമുറികളിൽ നൽകിയിരിക്കുന്നു.
മാർബിൾ ഫിനിഷിലുള്ള ടൈലുകളാണ് വീടിനുള്ളിൽ ഫ്ളോറിങ്ങിൽ വിരിച്ചത്. ഇത് വീടിനുള്ളിൽ മാർബിൾ നൽകുന്ന ആഡംബരം തോന്നിപ്പിക്കുകയും ചെയ്യുന്നു.
സീലിങ്ങിന് ജിപ്സവും പ്ലൈവുഡ്, വിനീർ കോംപിനേഷനും നൽകിയിരിക്കുന്നു. വീട്ടിലെ മറ്റ് ഇന്റീരിയർ വർക്കുകൾക്ക് വാട്ടർ പ്രൂഫ് പ്ലൈയാണ് ഉപയോഗിച്ചിരിക്കുന്നത്. കിടപ്പുമുറിയിൽ പ്ലൈയിൽ മൈക്കാ ലാമിനേറ്റ് നൽകി. അതേസമയം, അടുക്കളയിൽ പ്ലൈയിൽ നിറമുള്ള ഗ്ലാസാണ് കൊടുത്തിരിക്കുന്നത്. ഇത് കബോഡുകൾക്ക് പ്രീമിയം ലുക്ക് നല്കുന്നു. അടുക്കളയിലെ കൗണ്ടർ ടോപ്പായി ഫുൾ ബോഡി ടൈലാണ് ഉപയോഗിച്ചിരിക്കുന്നു.
റൂഫിങ്ങിൽ സെറാമിക് ഓട് പാകിയിട്ടുണ്ട്. എലിവേഷനിൽ സ്റ്റോൺ ക്ലാഡിങ് കൊടുത്ത് മനോഹരമാക്കിയിരിക്കുന്നു.
Project details
Owner : Aneesh Varghees, Anu Alexander
Location : Puthoor, Kollam
Architect : Roopak J. Naithode
Architectural firm : Signature Homes
Interior : UD interio
നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്കോമിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹിക്കുന്നുണ്ടോ? കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
]]>
2550 ചതുരശ്ര അടിയിൽ തീർത്ത വീട്ടിൽ പോർച്ച്, സിറ്റൗട്ട്, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, നാല് കിടപ്പുമുറികൾ, കോർട്ട് യാർഡ് എന്നിവയാണ് പ്രധാന സൗകര്യങ്ങൾ. സെമി ഓപ്പൺ ആയാണ് ഈ വീടിന്റെ അകത്തളം സെറ്റ് ചെയ്തിരിക്കുന്നത്. ഓരോ മുറിക്കും സ്വകാര്യത നിലനിർത്തിയും അതേസമയം പരസ്പരം ബന്ധിപ്പിച്ചുമാണ് ഇത് ഒരുക്കിയിരിക്കുന്നത്.
പുറംകാഴ്ചകൾ ആവോളം ആസ്വദിക്കാൻ കഴിയുന്ന വിധമാണ് സിറ്റൗട്ട് ഒരുക്കിയിരിക്കുന്നത്. സിറ്റൗട്ടിന്റെ നിർമാണത്തിലും ഒരു പ്രത്യേകതയുണ്ട്. ഇവിടുത്തെ മേൽക്കൂരയുടെ മെറ്റലിൽ നിർമിച്ച കഴുക്കോലുകൾ താഴേക്ക് നീളത്തിൽ ഇറക്കി ഇൻബിൽറ്റ് ഇരിപ്പിടങ്ങളാണ് സിറ്റൗട്ടിൽ ഒരുക്കിയിരിക്കുന്നത്. ഇതിൽ സ്കെയിൽ വുഡ് എന്ന മെറ്റീരിയലിൽ വുഡൻ ഫിനിഷിങ് നൽകിയിരിക്കുകയാണ് ചെയ്തിരിക്കുന്നത്. സ്വകാര്യത പരമാവധി നിലനിർത്തിയാണ് സിറ്റൗട്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. സിറ്റൗട്ടിലിരിക്കുന്നയാൾക്ക് പുറമെ റോഡിലൂടെ പോകുന്നവരെ കാണാൻ കഴിയുമെങ്കിലും റോഡിലുള്ളവർക്ക് സിറ്റൗട്ടിലുള്ളവരെ കാണാൻ കഴിയില്ല.
മഴവെള്ളം പെയ്തിറങ്ങുന്ന നടുമുറ്റവും ടെറാക്കോട്ട ജാളികളുമാണ് ഈ വീടിന്റെ പ്രധാന പ്രത്യേകതകൾ. വീടിനുള്ളിൽ ആവശ്യത്തിന് സൂര്യപ്രകാശവും വായുവും നിറയ്ക്കാൻ ഈ ജാളികൾ സഹായിക്കുന്നു.
ഡൈനിങ്ങിൽനിന്ന് വീടിന് പുറത്തേക്ക് ഇറങ്ങാൻ സ്ലൈഡിങ് ഡോർ കൊടുത്തിട്ടുണ്ട്.
ഇളംനിറത്തിൽ തിളക്കം കുറഞ്ഞ വിട്രിഫൈഡ് ടൈൽ വിരിച്ച് ഫ്ളോറിങ് കൂടുതൽ മനോഹരമാക്കി. തേക്കിൽ നിർമിച്ച കസ്റ്റമൈസ്ഡ് ഫർണിച്ചറുകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
ഡൈനിങ്ങിൽ നിന്ന് ഷെൽഫ് പാർട്ടീഷനിങ് ചെയ്താണ് ലിവിങ് ഏരിയയെ വേർതിരിച്ചിരിക്കുന്നത്. ഇവിടെ സ്ഥലം ചുരുക്കി ഉപയോഗിച്ചിരിക്കുന്നു. ഇവിടെത്തന്നെയാണ് ടി.വി. യൂണിറ്റും കൊടുത്തിരിക്കുന്നത്.
ഡൈനിങ്ങിൽ നിന്ന് നേരിട്ട് ബന്ധിപ്പിച്ചാണ് കിച്ചൻ നൽകിയിരിക്കുന്നത്. ടെറാക്കോട്ട ജാളിയുടെ തുടർച്ച ഇവിടെയും കാണാം. എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് അടുക്കള സെറ്റ് ചെയ്തിരിക്കുന്നത്. ഡൈനിങ്, ലിവിങ് ഏരിയയുടെ ഒരു വശത്ത് നിന്ന് നീണ്ട ഇടനാഴി കഴിഞ്ഞാണ് കോർട്ട് യാർഡിലേക്കുള്ള പ്രവേശനം. ഇതിന്റെ ഒരു വശത്ത് ടെറാക്കോട്ട ജാളി നൽകിയിരിക്കുന്നു.
ഡൈനിങ്ങിൽ നിന്നും കിടപ്പുമുറിയിലേക്ക് പോകുന്ന വഴിയിലെ ഇടനാഴിയിലുമായി സ്ലൈഡിങ് ഡോറുകൾ നൽകിയിട്ടുണ്ട്. ഡൈനിങ്ങിലെ സ്ലൈഡിങ് ഡോർ വീടിന്റെ മുൻവശത്തെ ഗാർഡനിലേക്കാണ് തുറക്കുന്നത്. കിടപ്പുമുറിയിലെ ഇടനാഴിയിൽ നിന്നുള്ള സ്ലൈഡിങ് ഡോറാകട്ടെ വീടിന് പുറക് വശത്തെ ഫ്രൂട്ട് ഗാർഡനിലേക്കുമാണ് തുറക്കുന്നത്. മികച്ചൊരു കർഷകനായ ഫിലിപ്പ് വീടിന് പിന്നിലായി പലതരം പഴങ്ങളുടെ തോട്ടം വച്ചുപിടിപ്പിച്ചിട്ടുണ്ട്. ഈ സ്ലൈഡിങ് ഡോർ തുറന്ന് വരുന്നിടത്തെ വരാന്തയിലിരുന്ന ഇവിടുത്തെ കാഴ്ചകൾ ആസ്വദിക്കാനും കഴിയും. ഈ രണ്ട് സ്ലൈഡിങ് ഡോറുകളോടും ചേർത്ത് ഗ്രില്ല് പിടിപ്പിച്ചിട്ടുണ്ട്. ഇതിന് ലോക്ക് കൂടി നൽകിയിരിക്കുന്നതിനാൽ സുരക്ഷയുടെ കാര്യത്തിൽ ആശങ്ക ആവശ്യമേയില്ല.
പ്രയർ ഏരിയയുടെ മുകളിലായാണ് സ്കൈലൈറ്റ് ജാളി നൽകിയിരിക്കുന്നത്. അതിലൂടെ വീടിനുള്ളിലെ ഹോട്ട് എയർ പുറമേക്ക് പോകുകയും സൂര്യപ്രകാശം ഒഴുകിയെത്തുകയും ചെയ്യുന്നു. ഇത് കൂടാതെ സൂര്യന്റെ ചലനത്തിന് അനുസരിച്ച് വീടനകത്ത് പല പല പാറ്റേണുകൾ ക്രിയേറ്റ് ചെയ്യപ്പെടുന്നു. ഈ ജാളിയിലൂടെ വരുന്ന സൂര്യപ്രകാശം പ്രയർ ഏരിയയെ ഹൈലൈറ്റ് ചെയ്യുന്നു.
ആഡംബരം തീരെയില്ലാതെ, അതേസമയം സൗകര്യങ്ങൾ ഒട്ടും കുറയ്ക്കാതെയാണ് കിടപ്പുമുറികൾ ഓരോന്നും ഒരുക്കിയിരിക്കുന്നത്. ഇളംനിറങ്ങളാണ് കിടപ്പുമുറിയിൽ ഉപയോഗിച്ചിരിക്കുന്നത്. വിശാലമായ ജനലുകളിലൂടെ ആവശ്യത്തിന് കാറ്റും വെളിച്ചവും മുറികളിലെത്തുന്നു.
ഈ വീട്ടിൽ നൽകിയിരിക്കുന്ന ജനാലകളെല്ലാം യു.പി.വി.സി. സ്ലൈഡിങ് വിൻഡോകളാണ്. അതേസമയം, വാതിലുകളെല്ലാം തടിയിൽ തീർത്തിരിക്കുന്നു.
വീടിന്റെ ഒത്തനടുക്കായി ലോൺഡ്രി സ്പെയ്സ് നൽകിയിട്ടുണ്ട്. ഇവിടെ ഡബിൾ ഹൈറ്റ് റൂഫിങ് ആണ് കൊടുത്തിരിക്കുന്നത്. ഇവിടേക്ക് എത്തിച്ചേരുന്നത് പുറത്തുകൂടെയും സ്റ്റെയർ നൽകി.
Project details
Owner : Philip Kadaliparambil
Location : Kaduthuruthi, Kottayam
Architect : Joseph Chalissery, Irangalakuda
കോട്ടയം കടുത്തുരുത്തിയിലുള്ള ഫിലിപ്പിന്റെയും കുടുംബത്തിന്റെയും പുതിയ വീട്
]]>
27 സെന്റ് പ്ലോട്ട് ഏരിയയിൽ 2750 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്.
തികച്ചും സമകാലീന ശൈലിയിലാണ് വീടിന്റെ എലിവേഷനും അകത്തളവും ഡിസൈൻ ചെയ്തിരിക്കുന്നത്. സമകാലീന ശൈലിയായ ബോക്സ് ടൈപ്പിലാണ് എലിവേഷൻ ഒരുക്കിയിരിക്കുന്നത്. പുറമെ നിന്ന് അകത്തേക്ക് പ്രവേശിക്കുമ്പോഴും വീടിന്റെ ഡിസൈനിങ്ങിലെല്ലാം സമകാലീനശൈലിയുടെ അംശങ്ങൾ കാണാം.
ഓപ്പൺ സിറ്റൗട്ട്, ലിവിങ് ഏരിയ, ലേഡീസ് ലിവിങ് ഏരിയ, കോർട്ട് യാർഡ്, ഡൈനിങ്, ബാത്ത് റൂം അറ്റാച്ചഡ് ആയ രണ്ട് കിടപ്പുമുറികൾ, പ്രയർ റൂം, കിച്ചൻ എന്നിവയാണ് ഗ്രൗണ്ട് ഫ്ളോറിലെ സൗകര്യങ്ങൾ.
അപ്പർ യൂട്ടിലിറ്റി ഏരിയ, രണ്ട് കിടപ്പുമുറികൾ എന്നിവയാണ് ഫസ്റ്റ് ഫ്ളോറിലെ പ്രധാന സൗകര്യങ്ങൾ.
എൽ ആകൃതിയിൽ ഡിസൈൻ ചെയ്ത സിറ്റൗട്ടാണ് വീട്ടിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നത്. ഇവിടെനിന്ന് അകത്തേക്ക് കടക്കുമ്പോൾ നിറയെ ചെടികൾ വെച്ച് അലങ്കരിച്ചിരിക്കുന്ന കോർട്ട് യാർഡ് അതിഥികളെ സ്വീകരിക്കുന്നു. ഇത് വീടിനുള്ളിൽ പോസിറ്റീവ് എനർജി നിറയ്ക്കുന്നു. ഇതിന് നേരെ മുകളിലായി സൂര്യപ്രകാശം വീടിനുള്ളിലേക്ക് ലഭിക്കുന്നതിനായി പ്രത്യേകമായ ഒരിടം ഒരുക്കിയിരിക്കുന്നു. കോർട്ട് യാർഡിന്റെ ഇടത് വശത്തായി ലിവിങ് ഏരിയയും വലത് വശത്ത് സ്റ്റെയർ ഏരിയയും അറേഞ്ച് ചെയ്തിരിക്കുന്നു. സ്റ്റെയറിന്റെ താഴെയായി ലേഡീസ് ലിവിങ് ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്.
വിശാലാമായാണ് മാസ്റ്റർ ബെഡ്റൂം ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിനുള്ളിൽ സ്റ്റഡി ഏരിയ, വർക്കിങ് സ്പേസ്, സിറ്റിങ് ഏരിയ എന്നിവ നൽകിയിരിക്കുന്നു. ഇതിന് പുറമെ നല്കിയ നീളമേറിയ വാഡ്രോബാണ് മാസ്റ്റർ ബെഡ്റൂമിനെ മറ്റൊരു പ്രത്യേകത.
സ്റ്റഡി ഏരിയ, വാഡ്രോബ് എന്നിവയാണ് ഗ്രൗണ്ട് ഫ്ളോറിലെ രണ്ടാമത്തെ കിടപ്പുമുറിയിലെ സൗകര്യങ്ങൾ. ഇത് ഗസ്റ്റ് ബെഡ്റൂമായി ക്രമീകരിച്ചിരിക്കുന്നു.
സൗകര്യങ്ങൾ ഒട്ടും കുറയാതെയാണ് കിച്ചൻ ഡിസൈൻ ചെയ്തിരിക്കുന്നത്. സാധാരണ കണ്ടുവരുന്നത് പോലെ രണ്ട് അടുക്കളയില്ല. പകരം വിശാലമായ അടുക്കളയാണ് സെറ്റ് ചെയ്തിരിക്കുന്നത്. സി ആകൃതിയിലാണ് കിച്ചൻ കൗണ്ടർ സെറ്റ് ചെയ്തിരിക്കുന്നത്. കിച്ചനിൽ തന്നെ ഒരു ബ്രേക്ക് ഫാസ്റ്റ് കൗണ്ടർ നൽകിയിട്ടുണ്ട്. ഇതിന് പിറകിലായി സ്റ്റോറേജ് ഏരിയയും കൊടുത്തിരിക്കുന്നു. വിശാലമായ കിച്ചൻ ആയതിനാൽ ഫിനിഷിങ് വർക്കുകളെല്ലാം അതിന് ഉതകുന്ന വിധമാണ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ, ഡൈനിങ് ഏരിയയിലേക്ക് കിച്ചനിൽ നിന്ന് പാൻട്രി ഓപ്പണിങ് നൽകിയിരിക്കുന്നു. പ്ലൈവുഡ്, മൾട്ടി വുഡ്, ലാമിനേഷൻ എന്നിവയാണ് കിച്ചനിലെ ഇന്റീരിയറിനായി ഉപയോഗിച്ചിരിക്കുന്നത്.
തടിയിലും സ്റ്റീലിലുമാണ് സ്റ്റെയർ നിർമിച്ചിരിക്കുന്നത്. ഹാൻഡ് റെയിലിന്റെ മുകൾഭാഗം തടിയിലും ശേഷിക്കുന്ന ഭാഗം ഗ്ലാസിനും സെറ്റ് ചെയ്തിരിക്കുന്നു.
ഇളംനിറത്തിലുള്ള ടൈൽ ആണ് ഫ്ളോറിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്.
ഗ്രൗണ്ട് ഫ്ളോറിലെ കിടപ്പുമുറികളിൽ ഉപയോഗിച്ചിരിക്കുന്ന കട്ടിലും വാഡ്രോബുകളും പ്ലൈവുഡിനൊപ്പം വെനീറിലുമാണ് എന്നിവയിലാണ് ചെയ്തിരിക്കുന്നത്. അതേസമയം, ഫസ്റ്റ് ഫ്ളോറിലെ കട്ടിലുകളും അലമാരകളും തടിയിൽ നിർമിച്ചു.
ഡൈനിങ് ടേബിൾ, വാതിലുകൾ, ജനലുകൾ എന്നിവയെല്ലാം മരം ഉപയോഗിച്ച് നിർമിച്ചിരിക്കുന്നു.
വീടിന്റെ എല്ലാ മുറികളിലും സീലിങ് ചെയ്തിട്ടുണ്ട്. ജിപ്സം, വെനീർ എന്നിവയിലാണ് സീലിങ് ചെയ്തത്. ലിവിങ്, ഡൈനിങ് ഏരിയകളിൽ ഹാങ്ങിങ് ലൈറ്റുകൾ നൽകി മനോഹരമാക്കിയിരിക്കുന്നു. ലിവിങ് ഏരിയ ഡബിൾ ഹൈറ്റിൽ കൊടുത്തത് അകത്തളത്തിന് കൂടുതൽ വിശാലത തോന്നിപ്പിക്കുന്നു.
വീടിന്റെ പുറമെയുള്ള ഇന്റീരിയറിലും മിതത്വവും ലാളിത്യവും പുലർത്താൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ക്ലാഡിങ് സ്റ്റോണുകൾ പോലുള്ളവ ഒഴിവാക്കുകയും ചെറിയ പ്രൊജക്ഷനുകൾ കൊടുക്കുകയും ചെയ്തു.
Project details
Owner : Ali Akber
Location : Keezhuparamb, Malapuram
Architect : Mujeeb Rahman
]]>
പുറമെനിന്ന് നോക്കുമ്പോൾ രണ്ട് നിലയെന്ന് കരുതുമെങ്കിലും ഒറ്റനിലയിലായാണ് വീട് ഒരുക്കിയിരിക്കുന്നത്. വീടിനകം പ്രധാനമായും ഗ്രേ-വൈറ്റ് തീമിലാണ് ഒരുക്കിയിരിക്കുന്നത്. വെളുപ്പ് നിറം പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിനാൽ വീടനകം കൂടുതൽ വിശാലമായി തോന്നിപ്പിക്കുന്നു.
1650 ചതുരശ്ര അടി വിസ്തീർണത്തിൽ തീർത്ത വീടിന്റെ ഡിസൈനിങ്, പ്ലാനിങ്, ഇന്റീരിയർ, ലാൻഡ്സ്കേപ്പിങ് എന്നിവയടക്കം 51 ലക്ഷം രൂപയാണ് ആകെ ചെലവായത്. 14 സെന്റ് സ്ഥലത്താണ് 'സ്മിതം' എന്ന് പേരിട്ടിരിക്കുന്ന വീട് സ്ഥിതി ചെയ്യുന്നത്. ഒട്ടും പിശുക്കുകാണിക്കാതെ, എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് വീടിന്റെ നിർമാണം.
സിറ്റൗട്ട്, ലിവിങ് ഏരിയ, ഫാമിലി ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, പാഷിയോ, കിച്ചൻ, വർക്ക് ഏരിയ, രണ്ട് കിടപ്പുമുറികൾ, ഒരു കിഡ്സ് ബെഡ്റൂം എന്നിവയാണ് ഇവിടുത്തെ പ്രധാന സൗകര്യങ്ങൾ.
അധികം വലുപ്പമില്ലാതെ, അതേസമയം സൗകര്യങ്ങൾ കുറയ്ക്കാതെ ചെറിയൊരു കുടുംബത്തിന് താമസിക്കാനുതകുന്ന ഒരു വീട് എന്നതായിരുന്നു സ്മിതയ്ക്കും കുടുംബത്തിനുമുണ്ടായിരുന്ന ഡിമാൻഡ്.
എല്ലാ മുറികളിലും സീലിങ് ജിപ്സം കൊടുത്തപ്പോൾ ഫ്ളോറിങ്ങിന് മാർബിളാണ് ഉപയോഗിച്ചിരിക്കുന്നത്. ഡൈനിങ് ടേബിൾ സെറ്റ്, ലിവിങ് ഏരിയകളിലെ സോഫാ എന്നിവയുൾപ്പടെ ഈ വീട്ടിൽ ഉപയോഗിച്ചിരിക്കുന്ന മുഴുവൻ ഫർണിച്ചറുകളും കസ്റ്റമൈസ്ഡ് ആണ്. കട്ടിൽ, ബെഡ് മുതലായവ ഇന്റീരിയറിൽ ഉൾപ്പെടുത്തി കസ്റ്റമൈസ്ഡ് ആയിട്ടാണ് ചെയ്തിരിക്കുന്നത്.
മാസ്റ്റർ ബെഡ്റൂമിൽ ബേ വിൻഡോ കൊടുത്തു. ഇതിനൊപ്പം ഒരു സിറ്റിങ് ഏരിയ കൂടി അറേഞ്ച് ചെയ്തിട്ടുണ്ട്. പുറത്തെ കാഴ്ചകൾ ആസ്വദിച്ച് വായനയ്ക്കും മറ്റുമുള്ള സൗകര്യമാണിത്. ഇത് കൂടാതെ വാഡ്രോബുകൾ, ഡ്രസിങ് ഏരിയ, വർക്കിങ് ടേബിൾ എന്നിവയും കിടപ്പുമുറിയിൽ പ്രധാന സൗകര്യങ്ങളായി നൽകി.
ഫാമിലി ലിവിങ് ഏരിയയ്ക്കും ഗസ്റ്റ് ലിവിങ് ഏരിയയ്ക്കും ഇടയിലുള്ള സ്ഥലത്താണ് സ്റ്റെയർ ഏരിയ വരുന്നത്. മുകളിലത്തെ നിലയിൽ സ്റ്റെയർ റൂം മാത്രമാണ് ഉള്ളത്. വുഡൻ സ്റ്റെപ്പിൽ ജി.ഐ. പൈപ്പ് ഉപയോഗിച്ചുള്ള ഹാൻഡ് റെയിൽ ആണ് നൽകിയിട്ടുള്ളത്.
ഫാമിലി ലിവിങ്ങിൽ സ്റ്റെയർ ഏരിയയോട് ചേർന്നാണ് കോർട്ട് യാർഡ് നൽകിയിരിക്കുന്നത്.
എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് കിച്ചൻ ഡിസൈൻ ചെയ്തിരിക്കുന്നത്. ഐലൻഡ് കിച്ചൻ മാതൃകയിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. മറ്റ് ഭാഗങ്ങളിൽ പിന്തുടർന്ന ഗ്രേ-വൈറ്റ് തീമിലാണ് അടുക്കളയും സെറ്റ് ചെയ്തിരിക്കുന്നത്. അക്രലിക് ഷീറ്റ് ഉപയോഗിച്ചാണ് കിച്ചൻ ഡിസൈൻ ചെയ്തിരിക്കുന്നത്.
വീടിനൊപ്പം നൽകാതെ മുറ്റത്ത് പുറത്തായാണ് കാർപോർച്ച് ചെയ്തിരിക്കുന്നത്. കാർപോർച്ചിന് മാത്രമായി ഒന്നരലക്ഷം രൂപയാണ് ചെലവായത്.
Project details
Owner : Smitha
Location : Payyannur, Kannur
Architects : Smitha Varghees, Rajesh Rishi
Architectural firm : Heavenest Builders
Website : www.heavenestbuilders.in
Ph : 9037070009, 9961747435
നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്കോമിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹിക്കുന്നുണ്ടോ? കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
]]>
കേരളത്തനിമ ചോരാതെ സമകാലീന അംശങ്ങൾ കൂടി കോർത്തിണക്കി പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വീട്. മലപ്പുറം ജില്ലയിലെ തിരൂരിന് സമീപം പണിതിരിക്കുന്ന മഠത്തിലകത്ത് എന്നുപേരിട്ടിരിക്കുന്ന വീടിനെ ഇങ്ങനെ വേണം വിശേഷിപ്പിക്കാൻ. കാരത്തൂർ സ്വദേശി സുലൈമാനാണ് ഈ വീടിന്റെ ഉടമസ്ഥൻ. 2022 ജനുവരിയിലാണ് പ്രകൃതിഭംഗിയിലൊരുക്കിയിരിക്കുന്ന ഈ വീടിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായത്.
സിറ്റൗട്ടിൽ നിന്ന് വീടിന്റെ മുറ്റത്തേക്ക് വരെ നീളുന്ന ഓട് കൊണ്ട് നിർമിച്ച ചുമരാണ് ഈ വീടിനെ വേറിട്ട് നിർത്തുന്ന പ്രധാന ഘടകം. പഴയകേരളവീടിനെ അനുസ്മരിപ്പിക്കുന്ന വിധം നാലുപാളികളുള്ള വാതിലാണ് സിറ്റൗട്ടിൽ നിന്ന് ലിവിങ് ഏരിയയിലേക്ക് തുറക്കുന്നത്. വളരെ ലളിതമായാണ് സിറ്റൗട്ടിന്റെ നിർമാണം.
ഇവിടെ നിന്ന് നേരെ കടന്നെത്തുക ലിവിങ് ഏരിയയിലേക്കാണ്. തടിയിലും മെറ്റലിലുമാണ് ഇവിടെ ഇരിപ്പിടങ്ങൾ സെറ്റ് ചെയ്തിരിക്കുന്നത്. ടി.വി. യൂണിറ്റു സ്റ്റെയറും ലിവിങ് ഏരിയയിൽ നിന്നാണ് കൊടുത്തിരിക്കുന്നത്. ലിവിങ് ഏരിയയും ഡൈനിങ് ഏരിയെയും തമ്മിൽ വേർതിരിക്കുന്നത് ഭാഗിമായി മറഞ്ഞിരിക്കുന്ന ചുമരാണ്.
നാല് കിടപ്പുമുറികൾ, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, കോർട്ട് യാർഡ്, ഓപ്പൺ കിച്ചൻ എന്നിവയാണ് ഈ വീട്ടിലെ പ്രധാന സൗകര്യങ്ങൾ. 15 സെന്റ് സ്ഥലത്തൊരുക്കിയിരിക്കുന്ന വീടിന് ഭംഗി നൽകുന്നത് ആഡംബരം ഒഴിവാക്കിയുള്ള ലളിതമായ ഡിസൈനിങ്ങാണ്. ഈ വീടിന്റെ ആകെ വിസ്തീർണം 1800 ചതുരശ്ര അടിയാണ്. ഇരുനിലകളിലായി തീർത്ത വീടിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് ആകെ 45 ലക്ഷം രൂപയാണ് ചെലവായത്.
തണ്ടൂർ സ്റ്റോൺ, തിളക്കം കുറഞ്ഞ ടൈൽ എന്നിവയാണ് ഈ വീടിന്റെ ഫ്ളോറിങ്ങിന് നൽകിയിരിക്കുന്നത്.
അതേസമയം, വീടിന്റെ ഉള്ളിലും പുറത്തുമെല്ലാം പെയിന്റ് വളരെ കുറച്ചാണ് നൽകിയിരിക്കുന്നത്. എന്നാൽ പെയിന്റിന് പകരം ബ്ലാക്ക് ഓക്സൈഡും റെഡ് ഓക്സൈഡും നൽകി. ഇങ്ങനെ ചെയ്തത് വീടിന് പ്രകൃതദത്തഭംഗിയും റസ്റ്റിക് ലുക്കും നൽകി.
സീലിങ് കോൺക്രീറ്റ് ഫിനിഷിൽ തന്നെ നിലനിർത്തി. ഇവിടെ പെയിന്റ് നൽകുകയോ മറ്റ് അലങ്കാരങ്ങൾ നടത്തുകയോ ചെയ്തിട്ടില്ലയെന്നതും പ്രത്യേകതയാണ്.
അതേസമയം, ഈ വീട്ടിലുപയോഗിച്ചിരിക്കുന്ന എല്ലാ ഫർണിച്ചറുകളും കസ്റ്റമൈസ്ഡ് ആണ്, എന്തിന് വാഷ്ബേസിൻ പോലും. പില്ലർ പോലെ റൗണ്ട് ആകൃതിയിൽ ഉയരത്തിലാണ് വാഷ്ബേസിൻ നിർമിച്ചിരിക്കുന്നത്.
അടുക്കളയിലും നാച്ചുറൽ ഫീൽ ലഭിക്കാൻ കബോഡുകൾ പ്ലൈവുഡ് പോളിഷ് ചെയ്തു. കിടപ്പുമുറിയിലാകട്ടെ കട്ടിൽ കോൺക്രീറ്റിലാണ് നിർമിച്ചിരിക്കുന്നത്. ഇവിടെ അലമാരകൾ പ്ലൈവുഡ് പോളിഷ് ഫിനിഷ് ആണ്.
റൂഫിങ്ങിൽ ഓട് കൊടുത്തും കോൺക്രീറ്റ് ചെയ്തിടത്ത് സീലിങ് ഒഴിവാക്കി പോളിഷ് ചെയ്തതുകൊണ്ടും ചെലവ് ഏറെ കുറയ്ക്കാനായി.
ഇന്റീരിയർ ഡിസൈനിങ്ങിൽ ഫാൻസി മെറ്റീരിയൽ പരമാവധി കുറച്ച് നാച്ചുറൽ വസ്തുക്കൾ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതൊക്കെ ഈ വീടിനെ വേറിട്ട് നിർത്തുന്ന ഘടകങ്ങളാണ്.
ഒരു വശത്തേക്ക് മാത്രമായി ചെരിച്ചാണ് റൂഫിങ് കൊടുത്തിരിക്കുന്നത്. വീടിന് മുഴുവനായി ഒരൊറ്റ റൂഫ് കൊടുക്കുന്നതിന് പകരം പല തട്ടുകളിലയാണ് നൽകിയിരിക്കുന്നത്. അതേസമയം, റൂഫിനും ചുമരിനുമിടയിൽ വലിയ വിടവുകൾ നൽകിയിരിക്കുന്നതിനാൽ ഇതിലൂടെ വീടിനുള്ളിലേക്ക് സൂര്യപ്രകാശം ഇടതടവില്ലാതെ എത്തുന്നു. മഴവെള്ളം കടക്കാതിരിക്കാൻ ഇവിടെ ഗ്ലാസ് കൊടുത്തിട്ടുണ്ട്.
വാട്ടർ പോണ്ട് ആയിട്ടാണ് കോർട്ട്യാർഡ് കൊടുത്തിരിക്കുന്നത്. കുളവും അതിനുള്ളിൽ വളരുന്ന മരവും വീടിനുള്ള അന്തരീക്ഷവുമായി ഇഴുകിച്ചേർന്നിരിക്കുന്നു. ഇഷ്ടിക കൊണ്ടാണ് കോർട്ട് യാർഡിന്റെ പുറത്തേക്കുള്ള വശങ്ങൾ കെട്ടിയിരിക്കുന്നത്. മുകളിൽ സ്ട്രസ് വർക്ക് ചെയ്ത് ഓപ്പണിങ് ഉള്ള ഓട് ആണ് പാകിയിരിക്കുന്നത്.
മുറ്റത്ത് പകുതിയോളം ഭാഗത്ത് വെട്ടുകല്ലാണ് പാകിയിരിക്കുന്നത്. ശേഷിക്കുന്ന ഭാഗത്ത് മെറ്റൽ ചില്ലിയും നിരത്തിയിരിക്കുന്നു.
Project details
Owner : Sulaiman
Location : Karathur, Thirur, Malappuram
Engineer : Mohamed Shafi C.P.
Designers : Sufail Shalu, Rahees AM, Shafeek Y
Architectural firm : Hayit Concepts, Architecture and Construction
Coconut bazar, 9/288B, South Beach, Calicut
Ph : 9656272829
]]>
വീട് നിർമിക്കാൻ സ്ഥലപരിമിതി ഇല്ലാത്തത് വീടിന്റെ നിർമാണത്തെ മുഴുവനായും സ്വാധീനിച്ചിട്ടുണ്ട്.
റോഡിൽ നിന്ന് ചെറിയൊരു കയറ്റം കയറിയാണ് വീട്ടിലേക്ക് എത്തിച്ചേരുക. നാച്ചുറൽ സ്റ്റോൺ പാകിയ വിശാലമായ മുറ്റം കടന്നാണ് സിറ്റൗട്ടിലേക്ക് എത്തുക. മുറ്റത്തേക്ക് തുറന്ന് കിടക്കുന്ന സിറ്റൗട്ടും വലുപ്പമേറിയ സിറ്റൗട്ടാണ് നമ്മെ സ്വാഗതം ചെയ്യുന്നത്. നീളമേറിയ വരാന്ത പോലെയാണ് സിറ്റൗട്ടിന്റെ ഡിസൈൻ. ഇടയ്ക്ക് തൂണുകൾ കൊടുത്തിരിക്കുന്നത് സിറ്റൗട്ടിന്റെ ഭംഗി ഒന്നുകൂടെ വർധിപ്പിക്കുന്നു.
സൗകര്യങ്ങളിൽ ഒട്ടും കുറവ് വരാതെ, അകത്ത് കയറുമ്പോൾ ഞെരുങ്ങിയ ഫീൽ ഉണ്ടാവാത്ത ഒരു വീട് എന്നതായിരുന്നു വിപിന്റെയും കുടുംബത്തിന്റെയും സ്വപ്നം. അത് പൂർണമായും നിറവേറ്റിയാണ് വീടിന്റെ നിർമാണം. അമിതമായ ഇന്റീരിയർ വർക്കുകൾ ഒഴിവാക്കി ഒരു കൂൾ ടോണിലാണ് ഡിസൈനിങ്. അതിനാൽ തന്നെ വീടിന്റെ ഭംഗി ഒട്ടും ചോരാതെ നിലനിൽക്കുകയും ചെയ്യുന്നുണ്ട് ഇവിടെ.
സിറ്റൗട്ടിൽ നിന്ന് നേരെ കയറുന്നത് കോമൺ ലിവിങ് ഏരിയയിലേക്കാണ്. ഇവിടെനിന്ന് ഒരു ചെറിയ ഇടനാഴി കഴിഞ്ഞാണ് ഡൈനിങ് ഏരിയയിലേക്ക് എത്തിച്ചേരുക. ഈ വഴിക്ക് രണ്ട് കിടപ്പുമുറികൾ കൊടുത്തിരിക്കുന്നു. സാധാരണ നൽകാറുള്ളതിൽനിന്നും വലുപ്പമേറിയ ഡൈനിങ് ഏരിയയാണ് നൽകിയിരിക്കുന്നത്. ഇവിടെ നിന്നും ഫാമിലി ലിവിങ് ഏരിയ കൊടുത്തിരിക്കുന്നു. വലുപ്പമേറിയ വീടായതിനാൽ ഓപ്പൺ ശൈലി വിട്ട് ക്ലോസ്ഡ് ശൈലിയിലാണ് അകത്തളം മുഴുവൻ ഡിസൈൻ ചെയ്തിരിക്കുന്നത്.
ഫാമിലി ലിവിങ് ഏരിയയിൽനിന്ന് സ്റ്റെയർ ഏരിയ കൊടുത്തിരിക്കുന്നത്. കോൺക്രീറ്റ് സ്റ്റെയറിൽ വുഡൻ, ഗ്ലാസ് ഹാൻഡ് റെയിലിങ് നൽകിയിരിക്കുന്നു.
അറ്റാച്ചഡ് ബാത്ത്റൂമുകളോട് കൂടിയ നാല് കിടപ്പുമുറികൾ, ഒരു കോമൺ ടോയ്ലറ്റ്, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, കിച്ചൻ എന്നിവയാണ് ഈ വീട്ടിലെ പ്രധാന സൗകര്യങ്ങൾ.
ഈ വീട്ടിലെ എല്ലാ ഫർണിച്ചറുകളും കസ്റ്റമൈസ്ഡ് ആണ്. പൂർണമായും ലെതറിൽ ചെയ്തിരിക്കുന്ന സെറ്റിയാണ് ലിവിങ് ഏരിയയിലെ പ്രധാന ആകർഷണം. ഫാമിലി ലിവിങ്ങിലാകട്ടെ റിക്ലൈനർ ഫിനിഷിനുള്ള സെറ്റിയാണ് കൊടുത്തിരിക്കുന്നത്.
തികച്ചും ആധുനിക രീതിയുള്ള അടുക്കളയാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഒതുങ്ങിയ കാബിനുകൾ സൗകര്യങ്ങൾ വർധിപ്പിക്കുന്നു.
വീടിന്റെ അകത്തളം മുഴുവനും ടൈൽ പാകിയപ്പോൾ, സിറ്റൗട്ട്, ബാൽക്കണി മുതലായ ഇടങ്ങളിൽ ഗ്രാനൈറ്റ് നൽകി. ബെംഗളൂരുവിൽ നിന്ന് പ്രത്യേകം ഇറക്കുമതി ചെയ്തതാണ് ഗ്രാനൈറ്റ്.
ജനലുകൾ, വാതിലുകൾ എന്നിവ പൂർണമായും തടിയിലാണ് നിർമിച്ചിരിക്കുന്നത്.
വീട്ടിൽ നിന്നും അൽപം മാറിയാണ് കാർപോർച്ച് കൊടുത്തിരിക്കുന്നത്. ഒരേ സമയം മൂന്ന് വലിയ കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെ കൊടുത്തിരിക്കുന്നു. വീടിന്റെ ഡിസൈനിങ്ങിന് അനുയോജ്യമായ ചെരിഞ്ഞ എലിവേഷനോട് കൂടിയ ഡിസൈൻ തന്നെയാണ് കാർപോർച്ചിനും കൊടുത്തിരിക്കുന്നത്. കാർ പോർച്ച് സ്ട്രെസ് വർക്ക് ചെയ്ത് ഓടുപാകുകയാണ് ചെയ്തിരിക്കുന്നത്.
Project details
Owner : Vipin K. Vimal & Smitha
Location : Kodanadu, Ernakulam
Architects : Rajesh Rishi, Smitha Varghees
Architectural firm : Heavenest Builders
Website : www.heavenestbuilders.in
Ph : 9037070009, 9961747435
]]>
പ്രമുഖ സംഗീത സംവിധായകൻ അർജുനൻ മാസ്റ്ററിന്റെ കൊച്ചുമകൾ ചാന്തുവിനും ഭർത്താവ് വിപിനും വേണ്ടിയാണ് ഈ വീട് പണികഴിപ്പിച്ചിരിക്കുന്നത്. അകത്തും പുറത്തും ഡിസൈനിങ്ങിൽ പൂർണമായും സമകാലീന ശൈലിയാണ് ഈ ഇരുനിലവീട്ടിൽ പിന്തുടർന്നിരിക്കുന്നത്. 2022 ഒക്ടോബറിലായിരുന്നു 'ബെത്ലഹേം' എന്നു പേരിട്ടിരിക്കുന്ന ഈ വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങുകൾ.
സിറ്റൗട്ട്, ഡ്രോയിങ് റൂം, ഫാമിലി ലിവിങ്, ഗസ്റ്റ് ലിവിങ്, രണ്ട് കിടപ്പുമുറികൾ, ഡൈനിങ് ഏരിയ, കിച്ചൻ, വർക്ക് ഏരിയ എന്നിവയാണ് ഗ്രൗണ്ട് ഫ്ളോറിലെ പ്രധാന സൗകര്യങ്ങൾ.
വലിയൊരു അപ്പർ ലിവിങ് ഏരിയ, രണ്ട് കിടപ്പുമുറികൾ, ബാൽക്കണി, യൂട്ടിലിറ്റി ടെറസ് ഏരിയ, സ്റ്റഡി ഏരിയ എന്നിവയാണ് ഫസ്റ്റ് ഫ്ളോറിലെ സൗകര്യങ്ങൾ. ലിവിങ്, ഡൈനിങ് ഏരിയകളിലെ സീറ്റിങ് ആണ് വീടിനകത്തെ പ്രധാന ആകർഷണം. അത്ര ലളിതമല്ല ഇന്റീരിയർ എങ്കിലും കണ്ണ് മഞ്ഞളിപ്പിക്കുന്ന തരത്തിലുള്ള ഡിസൈനിങ് സ്വീകരിച്ചിട്ടില്ലയെന്നതും എടുത്തുപറയേണ്ടതാണ്.
അകത്ത് വായുവും വെളിച്ചവും ആവോളം നിറയ്ക്കുന്നതിന് വിശാലമായ ജനലുകളാണ് കൊടുത്തിരിക്കുന്നത്. അതിനാൽ തന്നെ പകൽ സമയത്ത് ഇവിടെ കൃത്രിമ വെളിച്ചത്തിന്റെ ആവശ്യമേ വരുന്നില്ല. ആവശ്യത്തിന് മാത്രം കൃത്രിമ ലൈറ്റുകളാണ് കൊടുത്തിരിക്കുന്നത്.
ഫോർമൽ ലിവിങ്ങിന് ശേഷം പ്രവേശിക്കുന്നത് ഡൈനിങ് ഏരിയയിലേക്കാണ്. വിശാലമായാണ് ഡൈനിങ് ഏരിയ ഡിസൈൻ ചെയ്തിരിക്കുന്നത്. ഡൈനിങ് ഏരിയയിൽ തന്നെ മറ്റൊരു ലിവിങ് സ്പെയ്സും കൊടുത്തിട്ടുണ്ട്. ഇവിടെയാണ് ടി.വി. യൂണിറ്റുള്ളത്.
ലിവിങ്, ഡൈനിങ്, അപ്പർ ലിവിങ് ഏരിയകളെ വേറിട്ടുനിർത്തുന്നതിന് അവിടുത്തെ ഫർണിച്ചറുകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. അമിതമായ ആഡംബരമില്ലാതെയാണ് അവ ഓരോന്നും ഡിസൈൻ ചെയ്തിരിക്കുന്നത്. ഇളം നിറങ്ങളാണ് ഇരിപ്പിടങ്ങളുടെ കുഷ്യനുകൾക്കും ലിവിങ് ഏരിയകളിലെ സോഫകൾക്കും നൽകിയിരിക്കുന്നത്. ഫാബ്രിക്കിൽ ആർട്ടിഫിഷ്യൽ ലെതർ ഫിനിഷിലാണ് സോഫയുടെ മെറ്റീരിയൽ നിർമിച്ചിരിക്കുന്നത്. ഫർണിച്ചറുകളെല്ലാം കസ്റ്റമൈസ്ഡ് ആണ്. അതിൽ കുറച്ച് ഭാഗങ്ങളിൽ ഹാർഡ് വുഡ് ഉപയോഗിച്ചു. ഇറ്റാലിയൻ മാർബിളാണ് ടൈനിങ് ടേബിൾ ടോപ് ആയി കൊടുത്തിരിക്കുന്നത്.
ഡൈനിങ് ഏരിയയിൽ നിന്ന് പാഷിയോ നൽകിയിരിക്കുന്നു. ഗ്ലാസ് വിൻഡോയാണ് ഇവയെ തമ്മിൽ വേർതിരിച്ചിരിക്കുന്നത്. ഇതിലൂടെ ഡൈനിങ് ഏരിയയിലേക്ക് പകൽ സമയത്ത് ആവശ്യമായ സൂര്യപ്രകാശവും ലഭിക്കുന്നു.
സ്റ്റെയർ ഏരിയയോട് ചേർന്നാണ് വാഷിങ് ഏരിയ കൊടുത്തിരിക്കുന്നത്. ആധുനിക രീതിയിലുള്ള മോഡുലാർ കിച്ചനാണ് മറ്റൊരു പ്രധാന ആകർഷണം. പുറത്തേക്ക് തള്ളിനിൽക്കാതെ, ഒതുങ്ങി നിൽക്കുന്ന കാബിനുകൾ കിച്ചനെ കൂടുതൽ സൗകര്യപ്രദമാക്കുന്നു.
കിടപ്പുമുറികളെല്ലാം വിശാലമായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. കാബിനുകളും സൂര്യപ്രകാശം നന്നായി ലഭിക്കുന്ന വിധം വലിയ ജനലുകളും ഇവിടെ നൽകിയിരിക്കുന്നു. എല്ലാ കിടപ്പുമുറികളിലും ടേബിളും ചെയറും കൊടുത്തിട്ടുണ്ട്.
ഡൈനിങ് ഏരിയയോട് ചേർന്നാണ് സ്റ്റെയർ ഏരിയ നൽകിയിരിക്കുന്നത്. ലളിതമായാണ് സ്റ്റെയറിന്റെ നിർമാണം. ഇത് കയറി എത്തുന്നത് അപ്പർ ലിവിങ് ഏരിയയിലേക്കാണ്. ഫസ്റ്റ് ഫ്ളോറിലേക്ക് എത്തുമ്പോൾ അതിവിശാലമായ അപ്പർ ലിവിങ് ഏരിയയാണ് പ്രധാന ആകർഷണം. കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കുമെല്ലാം ഒന്നിച്ച് കൂടിയിരുന്ന് ഒത്തുചേരാനും സംസാരിക്കാനുമുള്ള സൗകര്യത്തോടെയാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇവിടെയും വലിയ ജനലുകൾ നൽകിയിട്ടുണ്ട്. ഇത് മുറിയ്ക്കുള്ളിൽ ആവശ്യത്തിന് വായുവും വെളിച്ചവും ഉറപ്പ് വരുത്തുന്നു. ഇവിടെ ഒരു ടി.വി. യൂണിറ്റും കൊടുത്തിട്ടുണ്ട്.
ഇതിനോട് ചേർന്ന് തന്നെയാണ് സ്റ്റഡി ഏരിയ നൽകിയിരിക്കുന്നത്. ഓപ്പൺ ശൈലിയിലാണ് ഇവിടെ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇവിടെ ഒരു കിടപ്പുമുറിയോട് ചേർന്ന് പ്രകൃതിദൃശ്യങ്ങൾ ഒപ്പിയെടുക്കുന്ന വിധത്തിൽ ബാൽക്കണി നൽകിയിട്ടുണ്ട്.
വീടിനോട് ചേർന്ന് തന്നെയാണ് കാർപോർച്ച് കൊടുത്തിരിക്കുന്നത്.
Project details
Owner : Vipin & Chandu
Location : Kumbalangi, Ernakulam
Designer: Shinto Varghese Kavungal
Architectural firm : Concepts Design Studio, Muttathil Lane Road, Kadavanthra
Ph: 98952 99633
Website : www.conceptsdesignstudio.in
]]>
കടുക്ക, ഉലുവ, കുമ്മായം, ശർക്കര, ആര്യവേപ്പ്, മഞ്ഞൾ എന്നിവയുടെ ലായനി ഉപയോഗിച്ച് മണ്ണ് ചവിട്ടിക്കുഴച്ച് അതിൽ വൈക്കോലിട്ട് ബോൾ പരുവത്തിൽ ഉരുട്ടിയെടുത്താണ് വീടിന്റെ ഭിത്തിയുടെ നിർമാണം. ഇത് കോബ് സിസ്റ്റം എന്നാണ് അറിയപ്പെടുന്നത്.
കടുക്കലായിനി(5000 ലിറ്റർ), ഉലുവാ ലായിനി(5000 ലിറ്റർ), ശർക്കര(6000 ലിറ്റർ), മഞ്ഞൾ ലായനി(5000 ലിറ്റർ), ആര്യവേപ്പ് ലായനി(5000 ലിറ്റർ) എന്നിവ ചേർത്താണ് മണ്ണ് കുഴയ്ക്കുന്നത്. ഈ ഔഷധങ്ങൾ ഇടിച്ചെടുത്ത് ഒരാഴ്ചയോളം വെള്ളത്തിൽ ഇട്ടുവെച്ചാണ് ലായനികൾ തയ്യാറാക്കുന്നത്. ഇങ്ങനെ മിക്സ് ചെയ്തെടുക്കുന്ന മണ്ണ് പഴുപ്പിച്ച് പുളിപ്പിക്കും. ശേഷം ഇതിലേക്ക് വൈക്കോലും ചകിരി നാരും ചേർത്ത് ചവിട്ടി കുഴച്ച് ഉരുളകളാക്കി എടുക്കുകയാണ് ചെയ്യുന്നത്. ഭിത്തിനിർമാണം കഴിഞ്ഞതിനുശേഷം മണ്ണുകൊണ്ട് ഹെർബൽ ലായനികൾ ഉപയോഗിച്ച് പ്ലാസ്റ്ററിങ് നടത്തി. 99 ശതമാനവും പ്രകൃതിദത്ത ഉത്പന്നങ്ങളാണ് വീട് നിർമിക്കുന്നതിന് ഉപയോഗിച്ചിരിക്കുന്നതെന്ന് നിർമാണത്തിന് നേതൃത്വം നൽകിയ മോഹൻജി പറഞ്ഞു. ഈ ഔഷധക്കൂട്ടുകളെല്ലാം ചേർക്കുന്നുണ്ടെങ്കിലും അവയുടെ മണമൊന്നും വീടിനുള്ളിലില്ല എന്നത് മറ്റൊരു പ്രത്യേകതയാണ്. സിമന്റ് ഉപയോഗിച്ച് പ്ലാസ്റ്ററിങ് ചെയ്യാത്തതിനാൽ ഭിത്തിക്കുള്ളിലൂടെ എപ്പോഴും വായുസഞ്ചാരമുണ്ടാകും. ഇതാണ് വീടിനുള്ളിലെ അന്തരീക്ഷം പുറത്തെ കാലാവസ്ഥയ്ക്ക് അനുസൃതമായി നിയന്ത്രിക്കുന്നത്.
തമിഴ്നാട്ടിലെ ഇത്തരത്തിലുള്ള ഔഷധക്കൂട്ടുകൾ ചേർത്ത് ഒരുക്കിയ വീടുകൾ സന്ദർശിച്ച്, സമഗ്രമായി പഠിച്ചാണ് മോഹൻജിയുടെ നേതൃത്വത്തിൽ മൺവീടുകൾ നിർമിക്കുന്നത്. കഴിഞ്ഞ ആറുവർഷക്കാലമായി മൺവീടുകളുടെ നിർമാണത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് അദ്ദേഹം. മൺവീടുകളുടെ നിർമാണത്തിൽ പ്രത്യേകം പരിശീലനം നേടിയ 13 പേരാണ് പണികൾക്ക് ചുക്കാൻ പിടിക്കുന്നത്. ഇതിൽ 9 പേർ സ്ത്രീകളും നാല് പേർ പുരുഷന്മാരുമാണ്.
ചിതലുകൾ, മറ്റ് ക്ഷുദ്രജീവികൾ എന്നിവയുടെ ഉപദ്രവം ഉണ്ടാകാതിരിക്കാൻ ഉലുവയും ആര്യവേപ്പും സഹായിക്കുന്നു. അതേസമയം കടുക്കയും കുമ്മായവും ശർക്കരയും വീടിന് ബലം നൽകുന്നു. ഇവയെല്ലാം വീടിനുള്ളിൽ ഓക്സിജന്റെ അളവ് ക്രമീകരിക്കാനും ഈ ഔഷധക്കൂട്ട് സഹായിക്കുന്നുണ്ട്.
ഈ വീടിന്റെ കട്ടിലകൾ, ജനലുകൾ എന്നിവയെല്ലാം മരങ്ങളുപയോഗിച്ച് നിർമിച്ചവയാണ്. 17 തൂണുകളാണ് ഈ വീട്ടിൽ ആകെയുള്ളത്. അവയെല്ലാം ചെങ്കല്ലുപയോഗിച്ചാണ് നിർമിച്ചത്. ഫസ്റ്റ് ഫ്ളോറിന്റെ റൂഫിങ് ഓട് ആണ് നൽകിയിരിക്കുന്നത്. 70 വർഷം പഴക്കമുള്ള ഓട് ആണ് റൂഫിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്.
വീട്ടിൽ തടി ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന എല്ലാം കശുവണ്ടി ഓയിൽ ഉപയോഗിച്ച് പോളിഷ് ചെയ്തിട്ടുണ്ട്. ഫ്രിഡ്ജ്, എസി തുടങ്ങി കാർബൺ പുറപ്പെടുവിക്കുന്ന ഒരു വസ്തുക്കളും ഈ വീട്ടിൽ ഉപയോഗിക്കുന്നില്ല എന്നതും പ്രത്യേകതയാണ്. ബാത്ത് റൂമിന്റെ തറയിൽ റെഡ് ഓക്സൈഡാണ് പൂശിയിരിക്കുന്നത്. ഭിത്തിയിലും റെഡ് ഓക്സൈഡ് കൊടുത്തു.
സാധാരണ മൺവീടുകളിൽ കണ്ടുവരുന്നതിൽ നിന്ന് വ്യത്യസ്തമായി ഈ വീടിന്റെ സൺസൈഡ് ബാംബൂ ഷീറ്റ് കൊണ്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. കേരളത്തിൽ അധികമാരും സ്വീകരിക്കാത്ത ഈ രീതി പരീക്ഷണാടിസ്ഥാനത്തിലാണ് ഇവിടെ ചെയ്തിരിക്കുന്നത്. വീടിന്റെ പടിപ്പുരയും ബാംബൂ ഷീറ്റിലാണ് നിർമിച്ചിരിക്കുന്നത്. വളരെക്കാലം ഈട് നിൽക്കുമെന്നതിന് പുറമെ ചെലവും കുറവാണെന്നതാണ് ഇതിന്റെ നേട്ടം.
മണ്ണിൽതന്നെയാണ് ഈ വീട്ടിലെ ഇരിപ്പിടങ്ങളെല്ലാം നിർമിച്ചിരിക്കുന്നത്. അതിന് മുകളിൽ ഓക്സൈഡ് നൽകുകയാണ് ചെയ്തിരിക്കുന്നത്.
ഗ്രൗണ്ട് ഫ്ളോറിൽ സിറ്റൗട്ട്, ഓപ്പൺ കിച്ചൺ, അറ്റാച്ചഡ് ബാത്ത്റൂമുകളോട് കൂടിയ രണ്ട് കിടപ്പുമുറികൾ, ഹാൾ, ലിവിങ് ഏരിയ സ്റ്റഡി റൂം അടുക്കള, സ്റ്റോർ റൂം, വർക്ക് ഏരിയ എന്നിവയാണ് പ്രധാന സൗകര്യങ്ങൾ. ഹാൾ, അടുക്കള, വർക്ക് ഏരിയ എന്നിവയെല്ലാം ഓപ്പൺ സ്റ്റൈലിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഫസ്റ്റ് ഫ്ളോറിലാകട്ടെ മെഡിറ്റേഷൻ ഹാൾ, ഒരു ബാത്ത് റൂം, ഒരു ബാൽക്കണി എന്നിവയാണ് സൗകര്യങ്ങൾ.
കിടപ്പുമുറികളിൽ ഓക്സൈഡും ഹാളിൽ കോട്ട സ്റ്റോണും ഉപയോഗിച്ചാണ് ഫ്ളോറിങ്. കുമ്മായം, ഓക്സൈഡ്, മാർബിൾ പൗഡർ, ടാൽക്കം പൗഡർ എന്നിവയാണ് കിടപ്പുമുറികളിൽ ഫ്ളോറിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്. മാർബിൾ പൗഡർ ഉറപ്പ് കിട്ടുന്നതിനും തറയിലെ പൊട്ടലുകൾ കുറയ്ക്കുന്നതിനും വേണ്ടിയുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനൊപ്പം മെറ്റൽ ചിപ്സും ചേർത്തിട്ടുണ്ട്.
Project Details
Owner : Anoop P.K.& Reshmi
Location : Kodakara, Thrissur
Architect : Mohanji
Ph : 8281422792
Designing : Er. Mohammed Yasir, Earthen Habitats, Calicut
Ph : 9895043270
]]>
പരമ്പരാഗത കേരളീയ ശൈലിയ്ക്കും ഡിസൈനിനും ഒപ്പം ഡിസൈനിങ്ങിലെ സമകാലീന ട്രെൻഡ് കൂടി ഉൾപ്പെടുത്തിയാണ് വീടിന്റെ നിർമാണം. മികച്ച എലിവേഷനും ഇന്റീരിയറും ഒരുക്കുന്നതിനായി വീട് പണിയുന്നതിന് മുമ്പ് തന്നെ കൃത്യമായ പ്ലാൻ തയ്യാറാക്കിയിരുന്നു. ഇതനുസരിച്ച് മാത്രമാണ് പണികൾ തീർത്തത്. അതനുസരിച്ച് മുന്നോട്ട് പോയതിനാൽ വേഗത്തിൽ പണികൾ തീർക്കാൻ മാത്രമല്ല ചെലവും കൈപ്പിടിയിൽ ഒതുക്കാൻ കഴിഞ്ഞു. പുറമെ നിന്ന് നോക്കുമ്പോൾ ചെറിയ വീടാണെന്ന് തോന്നുമെങ്കിലും വളരെ വിശാലമായാണ് അകത്തളം ഡിസൈൻ ചെയ്തിരിക്കുന്നത്.
വീടിനുള്ളിലെ ഓരോ ഇടത്തിനും പരമാവധി സ്വകാര്യത നിലനിർത്തിയാണ് രൂപകൽപന ചെയ്തിരിക്കുന്നത്. അതേസമയം, ഭംഗി അൽപം പോലും ചോർന്ന് പോയിട്ടുമില്ല. തിരക്കുപിടിച്ച ഓഫീസ് ജോലികൾ കഴിഞ്ഞ് വീട്ടിലെത്തുന്നവർക്ക് സമാധാനം നിറഞ്ഞ അന്തരീക്ഷം നൽകുന്ന വിധമാണ് ഇതിന്റെ ഇന്റീരിയർ. ഇതിന് ഉതകുന്ന വിധം ലൈറ്റിങ്ങുകൂടി ക്രമീകരിച്ചപ്പോൾ സംഗതി ഉഷാറായി. അകത്തളങ്ങളിൽ നൽകിയിരിക്കുന്ന ഇളംനിറങ്ങളിലുള്ള പെയിന്റിങ്ങും ലളിതമായ ഇന്റീരിയറും വീടിനുള്ളിലെ ശാന്തമായ അന്തരീക്ഷം ഊട്ടിയുറപ്പിക്കുന്നു.
11 സെന്റ് സ്ഥലത്ത് 2540 ചതുരശ്ര അടിയിൽ തീർത്ത വീട് ഇരുനിലകളിലായാണ് നിർമിച്ചിരിക്കുന്നത്. മൂന്ന് കിടപ്പുമുറികൾ, ഒരു ഓഫീസ് റൂം, ഡബിൾ ഹൈറ്റ് ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, അടുക്കള, വർക്ക് ഏരിയ, ഫാമിലി ലിവിങ് ഏരിയ, സ്റ്റഡി ഏരിയ ഓപ്പൺ ടെറസ് എന്നിവയാണ് ഈ വീട്ടിലെ പ്രധാന സൗകര്യങ്ങൾ.
വീടിനുള്ളിൽ ആവോളം ശുദ്ധവായുവും സൂര്യപ്രകാശവും നിറയ്ക്കുന്നതിന് ധാരാളം ജനാലകൾ നൽകിയിട്ടുണ്ട്. കണ്ണുകൾ കുത്തിത്തുളച്ച് കയറുന്ന കടുംനിറങ്ങളും ലൈറ്റിങ്ങും വീടിനുള്ളിൽ ഒരിടത്തും ഉപയോഗിച്ചിട്ടില്ല എന്നത് തന്നെയാണ് ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫർണിച്ചറുകളും എന്തിന് കിടപ്പുമുറിയിലെ അലങ്കാരങ്ങളിൽപോലും ഈ മിതത്വം പുലർത്തുന്നുണ്ട്.
ഒലിവ് ഗ്രീൻ നിറത്തിലുള്ള കുഷ്യനുകളാണ് ലിവിങ്, ഡൈനിങ് ഏരിയകളിലെ സീറ്റിങ്ങിന് നൽകിയിരിക്കുന്നത്. ഡൈനിങ് ഏരിയയിലും ലിവിങ് ഏരിയയിലും ആവശ്യത്തിന് കബോഡുകളും നൽകി.
വീടിന്റെ ഗ്രൗണ്ട് ഫ്ളോറിൽ തിരഞ്ഞെടുത്തിരിക്കുന്ന അതേ ലാളിത്യം ഫസ്റ്റ് ഫ്ളോറിലെ സൗകര്യങ്ങളിലും സൂക്ഷ്മതയോടെ നിലനിർത്തിയിരിക്കുന്നു.
കിഡ്സ് ബെഡ്റൂമിന്റെ ഇന്റീരിയറാണ് എടുത്തു പറയേണ്ട പ്രത്യേകതകളിലൊന്ന്. സ്റ്റഡി ഏരിയയ്ക്കൊപ്പം കുട്ടികളുടെ പഠനസാമഗ്രികളും കളിക്കോപ്പുകളും സൂക്ഷിച്ച് വയ്ക്കുന്നതിന് ഇവിടെ ധാരാളം കബോർഡുകൾ നൽകിയിട്ടുണ്ട്. അതേസമയം, മറ്റിടങ്ങളിൽ തുടരുന്ന ലാളിത്യം ഇവിടെയും നിലനിർത്തിയിരിക്കുന്നു.
ഡൈനിങ് ഏരിയയും കിച്ചനും ഓപ്പൺ ടൈപ്പിൽ അല്ല നൽകിയിരിക്കുന്നതെങ്കിലും അവയ്ക്കിടയിൽ നേരിട്ട് ബന്ധപ്പെടാൻ കഴിയുന്ന വിധം ഒരു ഓപ്പണിങ് കൊടുത്തിട്ടുണ്ട്. ഇളംനീലനിറമുള്ള കബോഡുകളാണ് അടുക്കളയിലെ പ്രധാന ആകർഷണം. സാധനങ്ങൾ ആവശ്യാനുസരണം ക്രമീകരിക്കുന്നതിനായി ധാരാളം കബോഡുകൾ ഇവിടെ നൽകിയിരിക്കുന്നു. ഇതിനൊപ്പം തൂവെള്ള നിറമുള്ള `കൊറിയൻ സ്റ്റോൺ കൗണ്ടർ ടോപ്പായി നൽകിയത് അടുക്കളയുടെ ഭംഗി വർധിപ്പിക്കുന്നുണ്ട്.
ഇളംനിറങ്ങളിലുള്ള ടൈലാണ് ഗ്രൗണ്ട് ഫ്ളോറിലെയും ഫസ്റ്റ് ഫ്ളോറിലെയും തറയിൽ വിരിച്ചിരിക്കുന്നത്. ഗ്രൈനൈറ്റാണ് സ്റ്റെയർ കേസിന്റെ പടികളിൽ പാകിയിരിക്കുന്നത്. കാസ്റ്റ് അയണും വുഡും ചേർത്താണ് സ്റ്റെയറിന്റെ ഹാൻഡ് റെയിൽ നിർമിച്ചിരിക്കുന്തന്.
Project details
Owner : Adv: Vishnudev & Uma Jalaja
Location : Chempazhanthy, Trivandrum
Principal Architect : Sreekumar R.
Architectural firm : Stria Architects, TC 31/212, near ITIJn., Chackai, Trivandrum – 695024
Ph : 9746237477
നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്കോമിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹിക്കുന്നുണ്ടോ? കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക..................
]]>
ഇവിടെ നിന്നിരുന്ന പഴയ വീട് പൊളിച്ച് മാറ്റിയാണ് പുതിയ വീട് പണിതിരിക്കുന്നത്. പുഴയോട് ചേർന്ന് നിൽക്കുന്ന ഇടമായതിനാൽ മഴക്കാലത്ത് വീട്ടിൽ വെള്ളം കയറാനുള്ള സാധ്യതയുണ്ടായിരുന്നു. 2018-ലുണ്ടായ വെള്ളപ്പൊക്കത്തിൽ പഴയ വീട്ടിൽ വെള്ളം കയറിയിരുന്നു. അതിനാൽ ഒന്നരമീറ്റോളം മണ്ണിട്ട് പൊക്കിയാണ് പുതിയ വീടിന് തറയൊരുക്കിയിരിക്കുന്നത്. ഫലത്തിൽ രണ്ട് മുറ്റമാണ് ഈ വീടിനുള്ളത്. പഴയ വീടിന്റെ മുറ്റത്ത് അതിശക്തമായ മഴയത്ത് വെള്ളം കയറും. എന്നാൽ, പുതിയ മുറ്റത്തേക്ക് വെള്ളം ഇതുവരെ കടന്നെത്തിയിട്ടില്ല.
900 ചതുരശ്ര അടിയാണ് വീടിന്റെ ആകെ വിസ്തീർണം. രണ്ട് സിറ്റൗട്ടുകളാണ് ഈ വീടിനുള്ളത്. ഒന്ന് പുഴയ്ക്ക് അഭിമുഖമായും രണ്ടാമത്തേത്ത് പ്രധാന റോഡിന് അഭിമുഖമായും. മൂന്ന് കിടപ്പുമുറികളാണ് ഈ വീട്ടിലുള്ളത്. അതിൽ ഒന്ന് മാസ്റ്റർ ബെഡ്റൂമാണ്. കൂടാതെ ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, കിച്ചൻ, രണ്ട് ടോയ്ലറ്റുകൾ എന്നീ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു.
കോവിഡ് കാലത്താണ് വീടിന്റെ പണികളെക്കുറിച്ച് ചർച്ച തുടങ്ങിയത്. വിദേശത്ത് ഇലക്ട്രിക് എൻജിനീയറായ നന്ദു ഈ സമയത്ത് നാട്ടിലേക്ക് തിരികെ വരാൻ നോക്കുകയായിരുന്നു. വീടിന്റെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയപ്പോഴേക്കും കൊറോണ വൈറസ് വ്യാപകമാകുകയും ലോക്ഡൗൺ ഏർപ്പെടുത്തുകയും ചെയ്തു. തുടർന്ന് പണികൾ പൂർത്തിയാകുന്നതിന് കാലതാമസമുണ്ടായി. എന്നാൽ നിർമാണപ്രവർത്തികൾ തുടങ്ങി എട്ട് മാസങ്ങൾക്കൊണ്ട് പണികൾ മുഴുവൻ പൂർത്തിയായി.
വീടിന്റെ നിർമാണപ്രവർത്തനങ്ങൾ മുഴുവനായി നടത്തിയത് സലിയും മകൻ നന്ദുവും ചേർന്നാണ്. കോൺട്രാക്ടറെയും ആർക്കിടെക്ടിനെയും പണികൾ ഏൽപ്പിക്കാതെ വീട് നിർമിച്ചതാണ് ചെലവ് ഇത്രയേറെ ചുരുക്കാനായതെന്ന് നന്ദു പറഞ്ഞു. മുറിയുടെ വലുപ്പവും മറ്റും ക്രമീകരിക്കുന്നതിന് സുഹൃത്തിന്റെ സഹായം തേടിയിരുന്നു. പിന്നെ, നിർമാണത്തിന്റെ ഓരോ ഘട്ടവും അനുയോജ്യരായവരെ കണ്ടെത്തി ജോലികൾ ഏൽപിച്ചു. നന്ദുവും സലിയും മുന്നിൽനിന്ന് നിർമാണപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. സലിക്ക് ടൈൽ ഇടാൻ അറിയാമായിരുന്നതിനാൽ അത് മറ്റൊരാളെ ഏൽപ്പിക്കേണ്ടിയും വന്നില്ല. ഇവിടെയും ചെലവ് ചുരുക്കാനായി.
അകത്തെ വാതിലുകളെല്ലാം ഫെറോ എന്ന മെറ്റീരിയൽ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ചെലവ് കുറയ്ക്കാൻ ഇതും കാരണമായി. ജിപ്സം ഉപയോഗിച്ചാണ് വീടനകത്തെ സീലിങ് ചെയ്തിരിക്കുന്നത്. റൂഫിങ്ങിന് ഓട് ആണ് നൽകിയിരിക്കുന്നത്. പഴയ ഓട് ഉപയോഗിക്കാതെ പുതിയ ഓട് വാങ്ങി പെയിന്റ് ചെയ്താണ് ഇത് ഉപയോഗിച്ചിരിക്കുന്നത്. പഴയ ഓട് ഉപയോഗിച്ചാൽ വെള്ളം പനച്ചിറങ്ങാൻ സാധ്യതയുള്ളത് കൊണ്ടാണ് പുതിയ ഓട് തന്നെ വെച്ചത്. ലൈറ്റിങ്ങും ഇന്റീരിയറുമുൾപ്പടെയുള്ള കാര്യങ്ങൾ ആഡംബരം തീരെ ഒഴിവാക്കി വളരെ ലളിതമായാണ് ചെയ്തിരിക്കുന്നത്. ഇലക്ട്രിക്കൽ എൻജിനീയറായിരുന്നതിനാൽ ലൈറ്റിങ് കാര്യങ്ങളെക്കുറിച്ച് തനിക്ക് ഏകദേശ ധാരണ ഉണ്ടായിരുന്നതായി നന്ദു പറഞ്ഞു. ആവശ്യത്തിനുള്ള ലൈറ്റ് മാത്രമാണ് നൽകിയിരിക്കുന്നത്. ഡൈനിങ് ഏരിയയിൽ വാം ലൈറ്റും നൽകി.
മാഞ്ചിയത്തിന്റെ തടി കൊണ്ടാണ് ലിവിങ് ഏരിയയിലെ സെറ്റിയും ഡൈനിങ് ടേബിളും നിർമിച്ചിരിക്കുന്നത്. അതേസമയം, പ്രധാന വാതിലുകൾ ഉൾപ്പടെയുള്ള വാതിലുകളും ജനലുകളും പ്ലാവിലും നിർമിച്ചു.
Project Details
Owner : Sali K.R.
Location : Panambalam, Kottayam
Designer : Nandu K.S
Ph : 7736493383
]]>
കണ്ടംപററി സ്റ്റൈലിലുള്ള വീട് വേണമെന്നാണ് അബ്ദുൾ നമീർ വീട് നിർമാണത്തിന് മുമ്പ് ആർക്കിടെക്ടിനോട് ആവശ്യപ്പെട്ടത്. ഇതിനൊപ്പം സ്ലോപ് റൂഫിങ് കൂടി നൽകിയതോടെ വീടിന്റെ സ്റ്റൈൽ വ്യത്യസ്തമായി.
നാല് കിടപ്പുമുറികളാണ് 'ബൈത്ത് അൽ ഇസ്' എന്ന് പേരു നൽകിയിരിക്കുന്ന ഈ വീട്ടിലുള്ളത്. 'മഹത്വത്തിന്റെ വീട്' എന്നാണ് ഈ അറബിക് പേരിന്റെ അർത്ഥം.
ആഡംബരം നിറയുന്ന അകത്തളമാണ് ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത. സിറ്റൗട്ട്, ലിവിങ് റൂം, ഡൈനിങ് റൂം, കിച്ചൻ, വർക്ക് ഏരിയ, കോമൺ വാഷ് ഏരിയ, കോമൺ ടോയ്ലറ്റ്, ഓപ്പൺ പാഷിയോ, രണ്ട് കിടപ്പുമുറികൾ എന്നിവയാണ് ഗ്രൗണ്ട് ഫ്ളോറിലെ പ്രധാന സൗകര്യങ്ങൾ. ലിവിങ് ഏരിയ, ബാൽക്കണി, രണ്ട് കിടപ്പുമുറികൾ, ഓപ്പൺ ടെറസ് എന്നിവയാണ് ഫസ്റ്റ് ഫ്ളോറിലെ സൗകര്യങ്ങൾ.
ലെതർ ഫിനിഷിനുള്ള ഗ്രാനൈറ്റാണ് സിറ്റൗട്ടിനും മുൻവശത്തെ സ്റ്റെപ്പുകളിലും നൽകിയിരിക്കുന്നത്. ലിവിങ്, ഡൈനിങ് ഏരിയ, കിടപ്പുമുറി എന്നിവടങ്ങളിൽ ഇളംനിറങ്ങളിലുള്ള വിട്രിഫൈഡ് ഡിജിറ്റൽ പ്രിന്റഡ് ടൈലും നൽകിയപ്പോൾ കിച്ചനിൽ ക്രീം നിറത്തിലുള്ള മാറ്റ് ഫിനിഷ് ടൈൽ നൽകി.
വുഡൻ ഫ്ളോറിലുള്ള സ്റ്റെയർകേസാണ് കൊടുത്തിട്ടുള്ളത്. ഇതിന് തേക്കിൽ നിർമിച്ച ഹാൻഡ് റെയ്ലും നല്കി. സ്റ്റെയർ കേസിനോട് ചേർന്ന് നൽകിയിരിക്കുന്ന ഫുൾ ഗ്ലാസ് വിൻഡോ അകത്തളം കൂടുതൽ മനോഹരമാക്കുന്നു.
സോഫ, ഡൈനിങ് ടേബിൾ, കസേരകൾ എന്നിവയെല്ലാം പ്രത്യേകം പറഞ്ഞ് നിർമിച്ചവയാണ്. മഹാഗണിയിലാണ് ഇവ നിർമിച്ചിരിക്കുന്നത്. ഫാബ്രിക് തുണിയിലാണ് ലിവിങ് ഏരിയയിലെ സോഫ നിർമിച്ചിരിക്കുന്നത്.
കോമൺ ഏരിയയിലെല്ലാം വുഡൻ തീം കോംപിനേഷനാണ് നൽകിയിരിക്കുന്നത്. ലിവിങ്, ഡൈനിങ് ഏരിയകൾ പാർട്ടീഷൻ ചെയ്ത് നൽകിയിരിക്കുന്നു. പാർട്ടീഷൻ വരുന്ന ഭാഗത്താണ് ടി.വി. യൂണിറ്റ് കൊടുത്തിരിക്കുന്നത്. വീടിന്റെ ഭൂരിഭാഗം ഇടങ്ങളിലും ജിപ്സം സീലിങ്ങ് ആണ് നൽകിയിരിക്കുന്നത്. വീടിന്റെ കോമൺ ഏരിയകളിലാകട്ടെ ജിപ്സത്തിനൊപ്പം വുഡൻ ഷെയ്ഡ് വരുന്ന പ്ലൈവുഡ്, ലാമിനേറ്റ് വർക്ക് നൽകിയിരിക്കുന്നത്. ഇത് ആ ഏരിയകളിൽ പ്രത്യേക ഭംഗി നൽകുന്നു.
ഡൈനിങ് ഏരിയയോട് ചേർന്നാണ് പാഷിയോ നൽകിയിരിക്കുന്നത്. അതേസമയം, ഡൈനിഘ് ഏരിയയിൽ നിന്ന് വ്യത്യസ്തമായി വുഡൻ ഫിനിഷിലുള്ള ടൈലുകളാണ് പാഷിയോയുടെ ഫ്ളോറിങ്ങിന് നൽകിയിരിക്കുന്നത്.
ബ്രേക്ക് ഫാസ്റ്റ് കൗണ്ടറോട് കൂടിയ മോഡുലാർ കിച്ചനാണ് നൽകിയിരിക്കുന്നത്. കറുപ്പുനിറമുള്ള ഗ്രാനൈറ്റ് കൗണ്ടർ ടോപ്പായി നൽകിയിരിക്കുന്നു. പരമാവധി കൗണ്ടർ ടോപ്പ് ലഭിക്കുന്ന വിധമാണ് ഡിസൈനിങ്. കിച്ചനിലെ ടോപ് കാബിനറ്റുകളിൽ ലൈറ്റുകൾ നൽകിയത് ഭംഗി വർധിപ്പിക്കുന്നു.
ഫസ്റ്റ് ഫ്ളോറിലും ഗ്രൗണ്ട് ഫ്ളോറിലും രണ്ട് വീതം കിടപ്പുമുറികളാണ് നൽകിയിരിക്കുന്നത്. ഗ്രൗണ്ട് ഫ്ളോറിൽ പേരന്റ് റൂമും ഗസ്റ്റ് ബെഡ് റൂമും നൽകിയപ്പോൾ ഫസ്റ്റ് ഫ്ളോറിൽ മാസ്റ്റർ ബെഡ് റൂമും കിഡ്സ് ബെഡ്റൂമും കൊടുത്തു. എല്ലാ കിടപ്പുമുറിയിലും കിങ് സൈസ്ഡ് കട്ടിലുകളാണ് നൽകിയിരിക്കുന്നത്. അതേസമയം, നാല് ഡോറുകളോട് കൂടിയ വാഡ്രോബും സ്റ്റഡി ടേബിളും ഡ്രസ്സിങ് ടേബിളും നൽകിയത് സൗകര്യങ്ങൾ വർധിപ്പിച്ചു. ഓരോ കിടപ്പുമുറിയും ഓരോ തീമിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ആവശ്യത്തിന് സൂര്യപ്രകാശവും വായും ലഭ്യമാക്കുന്നതിന് അനുസരിച്ചാണ് ജനലുകൾ നൽകിയിരിക്കുന്നത്. എല്ലാ കിടപ്പുമുറികളും അറ്റാച്ചഡ് ബാത്ത്റൂമുകളോട് കൂടിയവയാണ്. ടോയ്ലറ്റുകൾ ഏരിയ, ഡ്രൈ ഏരിയ എന്നിങ്ങനെ തിരിച്ചിരിക്കുന്നു.
ഫസ്റ്റ് ഫ്ളോറിൽ ലിവിങ് ഏരിയയിൽ നിന്നാണ് ബാൽക്കണിയിലേക്കുള്ള എൻട്രൻസ് കൊടുത്തിരിക്കുന്നത്. വിൻഡോ സ്റ്റൈൽ ഗ്ലാസ് ഡോറാണ് ഇവയെ തമ്മിൽ വേർതിരിച്ചിരിക്കുന്നത്. തൂവെള്ള നിറമുള്ള കർട്ടൻ ഉപയോഗിച്ച് മറച്ചിരിക്കുന്നു.
നാച്ചുറൽ സ്റ്റോൺ ഉപയോഗിച്ച് മുറ്റം മുഴുവൻ ഇന്റർലോക്ക് ചെയ്തിരിക്കുന്നു. വീടിന്റെ കെട്ടിടത്തിൽ നിന്ന് മാറി മുറ്റത്താണ് കാർപോർച്ച് നിർമിച്ചിരിക്കുന്നത്. വീടിന്റെ റൂഫിന് സമാനമായ ഡിസൈനാണ് കാർപോർച്ചിനും നൽകിയിരിക്കുന്നത്.
Project Details
Owner : Abdul Nameer
Location : Mankada, Malappuram
Architect : Sreerag Paramel
Architectural firm : Creo Homes Pvt. Ltd, Panampilly Nagar, Kochi
Ph: 9645899951
Website: www.creohomes.in
]]>
3100 ചതുരശ്ര അടി വിസ്തീർണത്തിൽ ഇരുനിലകളിലായി പണികഴിപ്പിച്ച വീടിനെ പുറത്തുനിന്ന് അകത്തേക്കുകൂടി നീളുന്ന പച്ചപ്പാണ് വേറിട്ട് നിർത്തുന്നത്. കോർട്ട് യാർഡിലെ പച്ചപ്പ് വീടിനുള്ളിൽ നിറയ്ക്കുന്ന പോസിറ്റീവ് എനർജി ഒന്നുവേറെ തന്നെയാണ്.
വീടിനും വീട്ടുകാർക്കും പരമാവധി സ്വകാര്യത ഉറപ്പുവരുത്തിയാണ് വീടിന്റെ ഡിസൈനിങ്ങും പ്ലാനിങ്ങും. രാകേഷിന്റെ തറവാട്ടിൽ നിന്നും ഏറെ ദൂരെയായിട്ടാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. അതിനാൽ, കുടുംബാംഗങ്ങൾക്കെല്ലാം ഒത്തുകൂടാൻ കഴിയുന്നവിധം ധാരാളം ഇടങ്ങൾ നൽകിയാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. കൂടാതെ ബിസിനസ്കാരനായ രാകേഷിന് ധാരാളം മീറ്റിങ്ങുകളിൽ പങ്കെടുക്കേണ്ടതിനാൽ ലിവിങ് ഏരിയ പരമാവധി സ്വകാര്യത നിലനിർത്തിയാണ് കൊടുത്തിരിക്കുന്നത്.
വളരെ ലളിതമായാണ് വീടിന്റെ ഇന്റീരിയർ ജോലികൾ പൂർത്തിയാക്കിയിരിക്കുന്നത്. അതേസമയം, ആഡംബരം തോന്നിപ്പിക്കുകയും ചെയ്യും. തടിയിൽ തീർത്ത ഫർണിച്ചറുകൾ ലാളിത്യം വിളിച്ച് പറയുമ്പോൾ ഒപ്പം ക്ലാസിക് ലുക്ക് കൂടി സമ്മാനിക്കുന്നു.
എപ്പോഴും വായുവും സൂര്യപ്രകാശവും നിറയുന്ന അകത്തളമാണ് വീടിന്റെ മറ്റൊരു പ്രത്യേകത. ഇതിന് സഹായിക്കുന്നതാകട്ടെ നീളവും വീതിയും സാധാരണയുള്ളതിൽനിന്നും കൂടുതലുള്ള ജനാലുകളാണ്. ജനാലകൾക്ക് പുറമെ ലിവിങ് ഏരിയയിൽ വിശാലമായ ജാളിയും കൊടുത്തിരിക്കുന്നു.
സിറ്റൗട്ട്, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, നാല് കിടപ്പുമുറികൾ, കോർട്ട് യാർഡ്, അടുക്കള എന്നിവയാണ് വീട്ടിലെ പ്രധാന സൗകര്യങ്ങൾ.
വീടിന് അടുത്തായി രണ്ട് ക്ഷേത്രങ്ങളുണ്ട്. അതിൽ ഒന്ന് വീടിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ, ക്ഷേത്രത്തിന്റെ സാന്നിധ്യം വീടിന്റെ ഡിസൈനിങ്ങിനെ വലിയതോതിൽ സ്വാധീനിച്ചിട്ടുണ്ട്. വീടിന്റെ രണ്ട് വശങ്ങളിലൂടെയും റോഡുകൾ കടന്നുപോകുന്നുണ്ട്. അതുകൊണ്ടുതന്നെ ഇരുവശങ്ങളിൽനിന്നു നോക്കുമ്പോഴും ശ്രദ്ധ കിട്ടുന്നതരത്തിലാണ് വീടിന്റെ എലിവേഷൻ തീർത്തിരിക്കുന്നത്.
ഫാമിലി ലിവിങ് പടിഞ്ഞാറ് ദിക്കിന് അഭിമുഖമായും ഡൈനിങ് ഏരിയ തെക്ക് വശത്തിന് അഭിമുഖമായുമാണ് നൽകിയിരിക്കുന്നത്. ഡൈനിങ് ഏരിയയിൽ താരതമ്യേന വലുപ്പം കൂടിയ ജനലുകളാണ് കൊടുത്തിരിക്കുന്നത്. മഴവെള്ളവും നേരിട്ടുള്ള സൂര്യപ്രകാശവും അകത്തേക്ക് കടക്കാതിരിക്കാൻ വലുപ്പമേറിയ ഷെയ്ഡുകൾ ഇവിടെ നൽകിയിരിക്കുന്നു.
ഫാമിലി ലിവിങ്ങും ഡൈനിങ് ഏരിയും തൊട്ടടുത്തായി സെമി ഓപ്പൺ കൺസെപ്റ്റിലായി ഡിസൈൻ ചെയ്തിരിക്കുന്നു. ഇത് വീടകം കൂടുതൽ വിശാലമായി തോന്നിപ്പിക്കുന്നു. ഇവയുടെ ഓരോ വശങ്ങളിലായാണ് പാഷിയോയുടെയൊപ്പം കോർട്ട് യാർഡുകളും നൽകിയിരിക്കുന്നത്. ഇതിൽ ഒരു കോർട്ട് യാർഡിൽ ചെടികളും ബുദ്ധപ്രതിമയും കൊടുത്തിരിക്കുന്നു. യോഗ, ധ്യാനം തുടങ്ങിയവയ്ക്ക് ഏറ്റവും അനുയോജ്യമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. രണ്ടാമത്തെ കോർട്ട് യാർഡ് ക്ഷേത്രത്തിനോട് ചേർന്നാണ് ഉള്ളത്. കേരളാ ശൈലിയിലുള്ള റൂഫിങ്ങും തടിയിൽ തീർത്ത പാനലും തൂണുകളും കിളിവാതിൽ പോലുള്ള ജനലുമാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇവിടെ നിൽക്കുമ്പോൾ പരമ്പരാഗത ശൈലിയിലുള്ള ദക്ഷിണേന്ത്യൻ വീടുകളിലെത്തിയ അനുഭൂതിയാണ് സമ്മാനിക്കുക.
അകത്തളങ്ങളിൽ ഇന്റീരിയറിൽ പുലർത്തിയിരിക്കുന്നതിന് സമാനമായ ലാളിത്യം കിടപ്പുമുറികളിലും പിന്തുടരുന്നു. അതേസമയം, ചില പരമ്പരാഗത ഘടകങ്ങൾ കൂടി കൂട്ടിയിണക്കിയാണ് കിടപ്പുമുറിയുടെ ഡിസൈനിങ്.
വളരെ ലളിതമായാണ് സ്റ്റെയർകേസ് കൊടുത്തിരിക്കുന്നത്. ഗ്രൗണ്ട് ഫ്ളോറിൽ നിന്ന് സ്റ്റെയർ കേറി എത്തുന്നത് നീളമേറിയ ഒരു വരാന്തയിലേക്കാണ്. ഇവിടെ സ്റ്റഡി ഏരിയ കൊടുത്തിരിക്കുന്നു. ഇവിടെനിന്നു വീണ്ടും പടികൾ കയറിയാണ് ഫസ്റ്റ് ഫ്ളോറിലേക്ക് എത്തുക.
കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ രീതിയിലാണ് വീടിന്റെ ഡിസൈനിങ്ങും നിർമാണവുമെല്ലാം. അതിനായി വെളുത്ത നിറത്തിനൊപ്പം ചുവപ്പും ചേർത്താണ് വീടിന് തീമൊരുക്കിയിരിക്കുന്നത്. പരമ്പരാഗത ശൈലിയിലുള്ള ഫർണിച്ചറുകളും കോട്ട ടൈലുകളുമാണ് നല്കിയിരിക്കുന്നത്. വരാന്തകളിൽ നൽകിയതാകട്ടെ പരമ്പരാഗത ശൈലിയിലുള്ള അത്തൻഗുഡി ടൈലുകൾ വിരിച്ചിരിക്കുന്നു.
Project Details
Owner : Rakesh
Location : Manjeri, Malappuram
Architect : Mithun C.B., Arun N.V
Architectural Firm : Yuuga Designs, Unity Womens College road, Chirakkal, Manjeri, Malappuram
Ph : 8943661899
Photo : Turtle Arts Photography
]]>
മാംപുള്ളി പുഴയുടെ തീരത്തോട് ചേർന്ന്, ആൽമരത്തിന്റെ തണലിലാണ് ഈ വീടിന്റെ സ്ഥാനം. 'L' ആകൃതിയിലുള്ള 15.5 സെന്റ് സ്ഥലത്താണ് വീടിരിക്കുന്നത്. വീടിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് ആൽമരമുള്ളത്. ഇതിനെ കേന്ദ്രീകരിച്ചാണ് വീടിന്റെ ഡിസൈൻ പ്ലാൻ ചെയ്തിരിക്കുന്നത്. സുരക്ഷ മുൻനിർത്തി ആൽമരത്തിൽ നിന്ന് 11 അടി അകലെയായാണ് വീടുള്ളത്.
ഈ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ പരമ്പരാഗത ശൈലിയിലുള്ള സിറ്റൗട്ടല്ല നമ്മെ സ്വാഗതം ചെയ്യുന്നത്. പ്രത്യേക ആകൃതിയൊന്നും കൂടാതെ മൂന്ന് നിരകളിലായി അടുക്കിവെച്ചിരിക്കുന്ന പ്രതലങ്ങൾ പോലെയാണ് പടികളും സിറ്റൗട്ടും. പടികളുടെ തുടർച്ചയാണ് സിറ്റൗട്ട് എന്നും പറയാം.
2000 ചതുരശ്ര അടിയിൽ നിർമിച്ചിരിക്കുന്ന വീടിനുള്ളിൽ കയറുമ്പോൾ ആരുടെയും കണ്ണുകൾ ഉടക്കുക അതിന്റെ ഇന്റീരിയറിലായിരിക്കും. ഒരിഞ്ച് സ്ഥലം പോലും വെറുതെ ഒഴിച്ചിട്ടിട്ടില്ല എന്നതാണ് ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത.
തൂവെള്ളനിറമുള്ള ചുമരുകൾക്ക് ഇണങ്ങുന്ന വിധമുള്ള ഫർണിച്ചറുകളും കാബിനുകളുമെല്ലാം വീട്ടിലെത്തുന്ന ആളുകളുടെ മനസ്സ് നിറയ്ക്കും. ചുവരുകൾക്ക് നൽകിയിരിക്കുന്ന ഇളംനിറങ്ങൾ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിനാൽ വീടിനകം കൂടുതൽ വിശാലമായി തോന്നിപ്പിക്കുന്നു.
ആഡംബരം തീരെയില്ലാതെ ലളിതമായി നിർമിച്ച ഫർണിച്ചറുകളാണ് വീടിനുള്ളിൽ അലങ്കാരം തീർക്കുന്നത്. മൈക്കയും പ്ലൈവുഡും ഉപയോഗിച്ചാണ് ഫർണിച്ചറുകളുടെ നിർമാണം. ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും ഓപ്പൺ ശൈലിയിലാണ് നിർമിച്ചിരിക്കുന്നതെങ്കിലും അവ രണ്ടിനുമുള്ള സ്വകാര്യത പരമാവധി ഉറപ്പ് വരുത്തിയിട്ടുണ്ട്. ലിവിങ് ഏരിയയിൽ നിന്നാണ് സ്റ്റെയർ ആരംഭിക്കുന്നത്. സ്റ്റെയറിന്റെ ചുവരിൽ ടി.വി. യൂണിറ്റ് നൽകി.
വൃത്താകൃതിയിലുള്ള ജനലുകളാണ് മറ്റൊരു പ്രധാന ആകർഷണം. ലിവിങ് ഏരിയയിലും കിച്ചനിലും ജനലുകൾ വൃത്താകൃതിയിലാണ് നൽകിയിരിക്കുന്നത്. മൂന്ന് കിടപ്പുമുറികളാണ് ആൽമരവീട്(Banyan Tree House)എന്ന് പേരിട്ടിരിക്കുന്ന ഈ വീട്ടിലുള്ളത്. പുറമെ നിന്ന് നോക്കുമ്പോൾ ഇരുനിലയാണ് വീടെന്ന് തോന്നിപ്പിക്കുമെങ്കിലും പോർച്ചിന് മുകളിൽ വരുന്ന മെസാനൈൻ ഫ്ളോറിലാണ് ഗസ്റ്റ് റൂം കൊടുത്തിരിക്കുന്നത്. ഗസ്റ്റ് റൂം ഏരിയയിൽ നിന്നും വീണ്ടും സ്റ്റെയർ കയറിയാണ് ഓപ്പൺ ടെറസിലേക്ക് എത്തുക.
തികച്ചും കസ്റ്റമൈസ്ഡ് ആയിട്ടുള്ള ഡിസൈനിങ് ശൈലിയാണ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്. ഫർണിച്ചറുകൾ, മുൻവശത്തെ വാതിലിന്റെ ഹാൻഡിൽ, സ്റ്റെയർകേസ് റെയ്ലിങ്, ചുമരിലെ അലങ്കാരങ്ങൾ തുടങ്ങിയെല്ലാം ഈ വീടിന് വേണ്ടി പ്രത്യേകം പറഞ്ഞ് ഉണ്ടാക്കിയവയാണ്. ഇവിടുത്തെ വാതിലുകളും ജനലുകളും ഇഷ്ടികകൊണ്ടുള്ള ജാളിയും വീടിനുള്ളിൽ മതിയാവാളം സൂര്യപ്രകാശവും വായുവും നിറയ്ക്കുന്നു.
ഡൈനിങ് ഏരിയയോട് ചേർന്നാണ് കോർട്ട് യാർഡ് നൽകിയിരിക്കുന്നത്. ഈ വീടിന്റെ മുഖ്യ ആകർഷണവും ഡൈനിങ്-കോർട്ട് യാർഡ് ഏരിയ ആണെന്ന് പറയാം. കോർട്ട് യാർഡിൽ നൽകിയിരിക്കുന്ന ഓപ്പൺ ടു സ്കൈ ഏരിയ ഡൈനിങ്ങിലേക്കു കൂടി നീളുന്നു. അതിനാൽ പകൽ സമയങ്ങളിൽ ഇവിടെ കൃത്രിമ ലൈറ്റിന്റെ ആവശ്യമേ വരുന്നില്ല.
സ്ഥലം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ഷെൽഫുകളും വാഡ്രോബുകളും നിർമിച്ചിരിക്കുന്നത്. എന്തിന് ഹാൻഡ് വാഷിങ് ഏരിയ പോലും ഇത്തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജാളിയുടെ താഴെയായി സ്ഥലം തീരെ പാഴാക്കാതെ ജനലിനോട് ചേർന്ന് ഇൻബിൽറ്റ് സിറ്റിങ്ങും കൊടുത്തിട്ടുണ്ട്
പരമാവധി സൂര്യപ്രകാശം ഉള്ളിൽ നിറയുന്ന വിധമാണ് കിടപ്പുമുറികളിൽ ജനലുകൾ നൽകിയിരിക്കുന്നത്. പുറത്തേക്ക് തള്ളി നിൽക്കാതെ, ഒതുങ്ങി നിൽക്കുന്ന ഉയരമേറിയ ഷെൽഫുകളും കിടപ്പുമുറിയിൽ കൊടുത്തിരിക്കുന്നു.
വീടിന്റെ തെക്ക് ഭാഗത്ത് കുറച്ച് ജനലുകൾ മാത്രമാണ് നൽകിയിരിക്കുന്നത്. വീടിനുള്ളിലേക്കുള്ള ചൂട് വായുവിന്റെ അളവ് കുറയ്ക്കുന്നതിന് വേണ്ടിയാണിത്. അതേസമയം, വടക്ക് ഭാഗത്ത് ഉയരം കൂടിയ വലിയ ജനാലകൾ നൽകിയിരിക്കുന്നു. ഇതിലൂടെ നേരിട്ടല്ലാതെയുള്ള സൂര്യപ്രകാശം വീടിനുള്ളിൽ തടങ്ങളില്ലാതെ എത്തിച്ചേരുന്നു. മാറ്റ് ടൈപ്പ് വിട്രിഫൈഡ് ടൈലുകളും രണ്ട് തരം ഗ്രാനൈറ്റുകളുമാണ് ഫ്ളോറിങ്ങിന് നൽകിയിരിക്കുന്നത്.
ജനലുകളുടെയും വാതിലുകളുടെയും ഫ്രെയിമുകൾ ജി.ഐയിലും അവയുടെ ഡോറുകൾ തേക്കിലുമാണ് നിർമിച്ചിരിക്കുന്നത്.
Project detiails
Owner : Sajeesh and Dhanaya
Location : Mampully, Thrissur
Architect : Shammi A. Shareef
Architectural firm : Tales of Design
Designing : Sreejith C P, Akshay M, Ashkar Abdul Azeez, Nikhel Suresh
Ph: 8943333118
Photo: Turtle Arts photography
]]>
മനപ്പൂർവം ആർക്കിടെക്റ്റിനെ ഒഴിവാക്കുകയായിരുന്നില്ല. നിർമിക്കാൻ ഉദേശിക്കുന്ന വീടിനെക്കുറിച്ച് മതിയായ ധാരണ ഉണ്ടായിരുന്നു. അതിനാൽ, ഡിസൈൻ ജോലികൾ ഞാൻ തനിച്ച് ചെയ്യുകയായിരുന്നു. ഡിസൈൻ ചെയ്തശേഷം അളവുകൾ കൃത്യമാക്കാൻ ഒരു എൻജിനീയറുടെ സഹായം തേടി. അത്രമാത്രം-അനുശീലൻ കൂട്ടിച്ചേർത്തു. വീടിന്റെ ഡിസൈനിങ്ങിന് പുറമെ ഇന്റീരിയർ ഡിസൈൻ ചെയ്തതും അനുശീലൻ തന്നെയാണ്.
2700 ചതുരശ്ര അടിയിൽ തീർത്ത 'സദ്ഗമയ' എന്ന വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങ് 2022 ജൂലായിലായിരുന്നു. 15 സെന്റ് സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്. രണ്ട് നിലകളിലായി തീർത്ത ഈ വീട്ടിൽ മൂന്ന് കിടപ്പുമുറികളാണ് ഉള്ളത്. മൂന്ന് കിടപ്പുമുറികളും ഗ്രൗണ്ട് ഫ്ളോറിൽ തന്നെ നൽകി. വീട്ടുകാർ തമ്മിലുള്ള ഇഴയടുപ്പം കൂട്ടുന്നതിനാണ് കിടപ്പുമുറികൾ എല്ലാം ഗ്രൗണ്ട് ഫ്ളോറിൽ തന്നെ നൽകിയതെന്ന് അനുശീലൻ പറഞ്ഞു. ഡിസൈനിങ്ങിന്റെ സമയത്ത് തീരുമാനമെടുക്കാൻ ഏറ്റവും കൂടുതൽ സമയം ചെലവിട്ടതും ഈ കാര്യത്തിനാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സിറ്റൗട്ട്, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, ഫാമിലി ലിവിങ്, കിച്ചൻ, വർക്ക് ഏരിയ, മൂന്ന് കിടപ്പുമുറികൾ, ഹോംതിയേറ്റർ, വർക്കിങ് സ്പേസ് എന്നിവയാണ് വീട്ടിലെ പ്രധാന സൗകര്യങ്ങൾ.
വരാന്ത പോലെ നീളമേറിയതാണ് സിറ്റൗട്ട്. അതേസമയം സിറ്റൗട്ടിന്റെ വീതിക്കും പിശുക്ക് ഒട്ടും കാണിച്ചിട്ടില്ല. ആറോളം തൂണുകൾ നൽകി സിറ്റൗട്ട് കൂടുതൽ മനോഹരമാക്കിയിരിക്കുന്നു.
പൂർണമായും ഓപ്പൺ ശൈലിയിൽ നിർമിച്ചതാണ് വീടിന്റെ അകത്തളം. ലിവിങ്, ഡൈനിങ് ഏരിയകളും കിച്ചനും ഓപ്പൺ ശൈലിയിലാണ് നിർമിച്ചിരിക്കുന്നത്. വിശാലമായ ലിവിങ് ഏരിയയാണ് അകത്തെ പ്രധാന ആകർഷണം. അലങ്കാര വസ്തുക്കൾ വയ്ക്കുന്നതിനായി കബോർഡുകൾ ഇവിടെ നൽകിയിരിക്കുന്നു. എൽ ആകൃതിയിലുള്ള സെറ്റിയാണ് ലിവിങ് ഏരിയയിൽ നൽകിയിരിക്കുന്നത്.
ഇതിനോട് ചേർന്ന് ഫാമിലി ലിവിങ് ഏരിയ കൊടുത്തിരിക്കുന്നു. ഇവിടെയാണ് ടി.വി. യൂണിറ്റ് നൽകിയത്. ഇവിടെയൊരു ആട്ടുകട്ടിലും അത് കൂടാതെ ഇരിപ്പിടവും സെറ്റ് ചെയ്തിട്ടുണ്ട്. ഫാമിലി ലിവിങ്ങിനും കിച്ചനും ഇടയിലാണ് ഡൈനിങ് ഏരിയ നൽകിയത്. വളരെ ലളിതമായ ഡിസൈനോട് കൂടിയ ഡൈനിങ് ടേബിളും ഇരിപ്പിടവുമാണ് ഇവിടെ നൽകിയിരിക്കുന്നത്.
ബ്രേക്ക് ഫാസ്റ്റ് കൗണ്ടറോട് കൂടിയ ഓപ്പൺ കിച്ചനാണ് ഡിസൈൻ നൽകിയത്. ആധുനിക രീതിയിലുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയാണ് കിച്ചൻ ക്രമീകരിച്ചിരിക്കുന്നത്. കബോഡുകളെല്ലാം പുറത്തേക്ക് തള്ളിനിൽക്കാത്ത വിധം ഒതുക്കിയാണ് ഡിസൈൻ ചെയ്തത്.
ഗ്രൗണ്ട് ഫ്ളോറിന്റെ അകത്തളം ഓപ്പൺ ശൈലിയിൽ കൊടുത്തപ്പോഴും കിടപ്പുമുറികളുടെയും സ്വകാര്യത പൂർണമായും നിലനിർത്താൻ ശ്രമിച്ചിട്ടുണ്ട്. തുണികൾ വയ്ക്കുന്നതിനും മറ്റ് വസ്തുക്കൾ സൂക്ഷിക്കുന്നതിനുമെല്ലാമുള്ള കബോഡുകൾ ആവശ്യാനുസരണം നൽകിയിരിക്കുന്നു. പരമാവധി സൂര്യപ്രകാശവും കാറ്റും ലഭിക്കുന്ന വിധം വീതിയേറിയ ജനലുകളാണ് കിടപ്പുമുറികൾക്ക് നൽകിയിരിക്കുന്നത്. ജനലുകളോട് ചേർന്ന് ഇരിക്കുന്നതിനുള്ള സൗകര്യം ഇൻബിൽറ്റായി നൽകിയിരിക്കുന്നു. അതിനാൽ കിടപ്പുമുറിയിൽ പ്രത്യേകിച്ച് മേശയുടെയോ കസേരയുടെയോ ആവശ്യമൊന്നും വരുന്നില്ല. ഇതിനു താഴെയും കബോഡുകൾ ഒരുക്കിയിരിക്കുന്നതിനാൽ സാധനങ്ങൾ സൂക്ഷിക്കുന്നതിന് ധാരാളം സ്ഥലവുമുണ്ട്. കിടപ്പുമുറിയിലെ സ്ഥലം പരമാവധി പ്രയോജനപ്പെടുത്തിയെന്നതും നേട്ടമാണ്.
ഫസ്റ്റ് ഫ്ളോറിൽ ഹോം തിയേറ്ററും വർക്കിങ് സ്പേസുമാണ് ഉള്ളത്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയതാണ് ഹോം തിയേറ്റർ. ഹോം തിയേറ്റർ എന്നത് അടുത്തകാലത്ത് വീട് നിർമാണത്തിൽ കയറിക്കൂടിയ ആശയമാണെങ്കിലും തന്റെ എക്കാലത്തെയും സ്വപ്നമാണിതെന്ന് അനുശീലൻ പറഞ്ഞു. സിനിമാമേഖലയിൽ പ്രവർത്തിക്കുന്നതിനാൽ വീട് പണിയുമ്പോൾ ഹോം തിയേറ്റർ വേണമെന്നത് നിർബന്ധമായിരുന്നു. അതിൽ എന്തെല്ലാം സൗകര്യങ്ങൾ വേണമെന്ന് മുൻകൂട്ടി നിശ്ചയിച്ചിരുന്നു. ഇതിന്റെ ഡിസൈൻ ജോലികൾ ചെയ്തതും ഞാൻ തന്നെയാണ്-അനുശീലൻ പറഞ്ഞു.
വീടിന്റെ ഫസ്റ്റ് ഫ്ളോറിലേക്ക് എത്താൻ അകത്തുനിന്നും പുറത്തുനിന്നും വഴികൾ നൽകിയിട്ടുണ്ട്. ജി.ഐ. പൈപ്പിലും തടിയിലുമാണ് അകത്തെ സ്റ്റെയർ നൽകിയിരിക്കുന്നത്. പുറമെനിന്ന് വരുന്നവർക്ക് മുകളിലേക്ക് വീടിന്റെ അകത്തേക്ക് പ്രവേശിക്കാതെ തന്നെ എത്താൻ കഴിയുമെന്നതാണ് മെച്ചം. അകത്തെ സ്റ്റെയർ കയറി മുകളിലേക്ക് പോകുമ്പോൾ വശത്തായി ജാളി നൽകിയിട്ടുണ്ട്. ജി.ഐ. പൈപ്പിലാണ് ഈ ജാളി ഡിസൈൻ ചെയ്തിരിക്കുന്നത്. സ്റ്റെയറിന് മുകളിലായി ഓപ്പൺ ടു സ്കൈ നൽകിയിരിക്കുന്നു. ഇവിടെ ഗ്ലാസ് കൊണ്ട് മറച്ചിരിക്കുന്നു. ജാളിയും ഓപ്പൺ ടു സ്കൈ സൗകര്യവും കൂടി നൽകിയതോടെ വീടിനുള്ളിൽ ധാരാളം സൂര്യപ്രകാശവും വായുവും എത്തുന്നു.
ഡിജിറ്റൽ ടൈലാണ് തറയിൽ പാകിയിരിക്കുന്നത്. ഫെറോ സിമന്റ് ഉപയോഗിച്ചാണ് കബോഡുകളുടെ നിർമാണം. വീട് പ്ലാസ്റ്ററിങ് ചെയ്യുന്നതിന് മുമ്പേ കബോഡുകൾ ചെയ്തിരുന്നു. അലൂമിനിയത്തിലാണ് കബോഡുകളുടെ ഡോറുകൾ നിർമിച്ചിരിക്കുന്നത്. ഇതുകൊണ്ട് ചെലവ് ചുരുക്കുന്നതിന് കഴിഞ്ഞു. ആട്ടുകട്ടിൽ ഒഴികെയുള്ള ഫർണിച്ചറുകളെല്ലാം സ്റ്റീലിലാണ് ചെയ്തത്. ഫർണിച്ചറുകളുടെ ഡിസൈനിങ്ങും അനുശീലൻ തന്നെയാണ് ചെയ്തിരിക്കുന്നത്. ഫർണിച്ചറുകൾ സ്റ്റീലിൽ നിർമിച്ചതിനാൽ ചെലവ് നന്നായി ചുരുക്കാൻ കഴിഞ്ഞു. വീട്ടിലുപയോഗിച്ചിരിക്കുന്ന ഫാൻസി ലൈറ്റുകളിൽ ഭൂരിഭാഗവും ഓൺലൈനായാണ് വാങ്ങിയത്. ഇതിലൂടെയും ചെലവ് ചുരുക്കാനായി.
ആറ്റിങ്ങലിലുള്ള ഫെഡറൽ ബാങ്കിൽ ക്ലർക്കായി ജോലി ചെയ്യുകയാണ് അനുശീലൻ. ഭാര്യ അശ്വതിയും മൂന്നുവയസ്സുകാരൻ ആദി നാരായണും അടങ്ങുന്നതാണ് കുടുംബം.
Project details
Owner : Anuseelan S.
Location : Attingal, Trivandrum
Design: Anuseelan S.
Plan and supervision : Hari V.K.
Ph : 7012711324
]]>
10 സെന്റ് സ്ഥലത്താണ് വീട് നിർമിച്ചിരിക്കുന്നത്. 825 ചതുരശ്ര അടി വിസ്തീർണമുള്ള ഈ വീട്ടിൽ സിറ്റൗട്ട്, രണ്ട് കിടപ്പുമുറികൾ, രണ്ട് ടോയ ലറ്റുകൾ, ഡൈനിങ്, ലിവിങ് ഏരിയകൾ, കിച്ചൻ, വർക്ക് ഏരിയ എന്നിവയാണ് പ്രധാന സൗകര്യങ്ങൾ. ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, കിച്ചൻ എന്നിവയെല്ലാം ഒരൊറ്റ ഉപയോഗിച്ച മെറ്റീരിയലുകളുടെ ഗുണമേന്മയിൽ യാതൊരുവിട്ടുവീഴ്ചയും ചെയ്യാതെയാണ് വീടിന്റെ നിർമാണം.
''ഏകദേശം ഒൻപത് വർഷത്തോളമായി വിദേശത്തായിരുന്നതിനാൽ ഓപ്പൺ ശൈലിയിലുള്ള അടുക്കളയും ലിവിങ്, ഡൈനിങ് ഏരിയകളും എനിക്ക് ഏറെ സ്വീകാര്യമായിരുന്നു. അതിനാൽ ഈ വീടിന് ഈ ശൈലി തന്നെ സ്വീകരിച്ചു. അടുക്കളയോട് ചേർന്ന് തന്നെ സ്റ്റോർ റൂം നിർമിച്ചിട്ടുണ്ട്. യു.പി.എസ്, വാഷിങ് മെഷീൻ, വാട്ടർ പ്യൂരിഫയർ, ഇലക്ട്രിക് കെറ്റിൽ, മൈക്രോവേവ് അവൻ എന്നിവയെല്ലാം വയ്ക്കാനുള്ള സൗകര്യം ഈ സ്റ്റോർ റൂമിനുണ്ട്.''-ജിനീഷ് പറഞ്ഞു. കിച്ചനിലെ കൗണ്ടറിന് മൂന്ന് മീറ്ററോളം നീളം ഉണ്ട്. പാചകം ചെയ്യുന്നതിന് ഇത് തന്നെ ധാരാളമാണ്. അതിനാൽ വർക്ക് ഏരിയ പ്രത്യേകമായി കിച്ചനോട് ചേർന്ന് നിർമിച്ചില്ല-ജിനീഷ് കൂട്ടിച്ചേർത്തു.
പഴയൊരു വീടിന്റെ തറ പുതിയ വീട് ഇരിക്കുന്നിടത്ത് ഉണ്ടായിരുന്നു. വീടിന്റെ ബലത്തെ ബാധിക്കുമെന്ന് തോന്നിയതിനാൽ കരിങ്കല്ലിന് പകരം കോളം വാർത്ത് പ്ലിന്ത് ബീമിലാണ് തറ ഒരുക്കിയത്.
ചുമര് നിർമാണത്തിനുള്ള കട്ട ബെംഗളൂരുവിൽ നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. ഒരു ജർമൻ കമ്പനി നിർമിക്കുന്ന പോറോതേം ബ്രിക്(porotherm bricks) കൊണ്ടാണ് ചുമർ നിർമാണം. ബെഞ്ചും ഡൈനിങ് ടേബിളും ജിനീഷ് തന്നെ ഡിസൈൻ ചെയ്താണ് നിർമിച്ചത്. ജി.ഐ. പൈപ്പിൽ ഫ്രെയിം ഉണ്ടാക്കിയ ശേഷം പ്ലൈവുഡിലാണ് ഡൈനിങ് ടേബിളും ബെഞ്ചും നിർമിച്ചത്. ബെഞ്ച് ആയതിനാൽ സ്ഥലം ലാഭിക്കാൻ കഴിഞ്ഞു.
വിട്രിഫൈഡ് ടൈൽ ആണ് ഫ്ളോറിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്.
ലിന്റൽ വാർത്തപ്പോൾ തന്നെ വയറിങ്ങിനുള്ള ജോലികൾ പൂർത്തിയാക്കി. ഇത് പിന്നീടുള്ള കുത്തിപ്പൊളിക്കൽ ലാഭകരമാക്കി. ചെലവ് ചുരുക്കിയതിനു പുറമെ സമയനഷ്ടവും കുറയ്ക്കാൻ കഴിഞ്ഞു. പിന്നീട് സ്വിച്ച് ബോർഡിന് വേണ്ടി മാത്രമാണ് ചുമര് കുത്തിപ്പൊളിക്കേണ്ടി വന്നത്. ഇത് പരീക്ഷണാടിസ്ഥാനത്തിൽ ചെയ്തതാണെന്നും എന്നാൽ വിജയകരമായിരുന്നുവെന്നും ജീനീഷിന്റെ അനുഭവ സാക്ഷ്യം. ജി.ഐ. പൈപ്പിൽ ഫെൻസിങ് മാതൃകയിലാണ് ഗേറ്റിന്റെ നിർമാണം.
ചെലവ് ചുരുക്കിയ ഘടകങ്ങൾ
Project details
Owner : Jineesh P.V.
Location : Mathamangalam, Wayanad
Design&Plan : Jineesh P.V.
Ph: 8848765734, 971544801265
]]>
വളരെ ലളിതമായ ഇന്റീരിയർ വർക്കുകളാണ് വീടിനുള്ളിൽ നൽകിയിരിക്കുന്നത്. അതിനാൽ തന്നെ വീട് നിർമാണത്തിലെ ചെലവ് ഒരുപരിധിയോളം കുറയ്ക്കാനായി. അടിസ്ഥാനപരമായി ചെയ്യേണ്ട ഇന്റീരിയർ ഡിസൈനിങ് മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്.
പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന, പരിമിതമായ സ്ഥലത്ത് ഒതുങ്ങിയ ഒരു വീട് എന്നതായിരുന്നു ജാവേദിന്റെയും കുടുംബത്തിന്റെയും പ്രധാന ആവശ്യം. മുൻ വശം വീതി കുറഞ്ഞതും പിറകുവശം വീതി കൂടിയതുമായ പ്ലോട്ട് ആയിരുന്നു ഇത്. അതിനാൽ, ഈ പരിമിതി കൃത്യമായി മനസ്സിലാക്കിയാണ് വീട് ഡിസൈൻ ചെയ്തത്.
സിറ്റൗട്ട്, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, ഒരു കിടപ്പുമുറി, കിച്ചൻ, വർക്ക് ഏരിയ എന്നിവയാണ് താഴത്തെ നിലയിലെ പ്രധാനസൗകര്യങ്ങൾ. ഡൈനിങ് ഏരിയയോട് ചേർന്ന് പാഷിയോ നൽകിയിരിക്കുന്നു. ഇവിടെ ഒരു എക്സ്റ്റേണൽ വാഷിങ് ഏരിയയും നൽകിയിരിക്കുന്നു.
വിശാലമായ ഡൈനിങ് ഏരിയയാണ് മറ്റൊരു പ്രത്യേകത. ഇവിടെനിന്ന് പാഷിയോ നൽകിയത് കൂടാതെ, സ്റ്റെയർ ഏരിയയും കൊടുത്തിരിക്കുന്നു.
വളരെ ലളിതമായ മെറ്റീരിയലുകൾ ഉപയോഗിച്ചാണ് സ്റ്റെയർകേസിന്റെ നിർമാണം. സ്റ്റീൽ കൊണ്ടാണ് സ്റ്റെയറിന്റ ഹാൻഡ് റെയ്ലിങ് നിർമിച്ചിരിക്കുന്നത്.
സ്റ്റെയർ കയറി മുകളിൽ എത്തുമ്പോൾ ഫാമിലി ലിവിങ് ഏരിയയാണ് സ്വാഗതം ചെയ്യുന്നത്. ഇതിനോട് ചേർന്ന് തന്നെയാണ് സ്റ്റഡി ഏരിയ. ടോയിലറ്റ് അറ്റാച്ചഡായ രണ്ട് കിടപ്പുമുറികളും ഫസ്റ്റ് ഫ്ളോറിലുണ്ട്. ഒതുങ്ങിയ രീതിയിൽ വാഡ്രോബുകൾ നൽകിയിരിക്കുന്നതിനാൽ കിടപ്പുമുറികളെല്ലാം വിശാലമായി തോന്നിപ്പിക്കുന്നു. ഇവയ്ക്ക് പുറമെ ഫസ്റ്റ് ഫ്ളോറിൽ യൂട്ടിലിറ്റി ടെറസ് നൽകിയിട്ടുണ്ട്. തുണി അലക്കുന്നതിനും ഉണങ്ങുന്നതിനുമുള്ള സൗകര്യം ഇവിടെയാണ് കൊടുത്തിരിക്കുന്നത്.
ലളിതമായ മെറ്റീരിയലുകൾ ഉപയോഗിച്ച് ഇന്റീരിയർ ചെയ്യണമെന്നുള്ളത് വീട് പണിയുന്നതിന് മുമ്പ് പ്ലാനിങ്ങിൽ ഉണ്ടായിരുന്നു. ഇത് കൃത്യമായിരുന്നതിനാൽ ആഡംബരമായി ഇന്റീരിയർ ചെയ്ത ഫിനിഷ് ഈ വീടിന്റെ അകത്തളത്തിന് ഉണ്ട്. ഇൻബിൽറ്റ് വാഡ്രോബുകളും കട്ടിലുകളുമാണ് എല്ലാ മുറികളിലും കൊടുത്തിരിക്കുന്നത്.
പ്രകൃതിദത്തമായ വസ്തുക്കളാണ് വീടിന്റെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നവയിൽ ഭൂരിഭാഗവും. ചെങ്കല്ല് കൊണ്ടാണ് വീടിന്റെ ചുമരുകൾ കെട്ടിയിരിക്കുന്നത്. വീടിന്റെ അകത്ത് ചില ഇടങ്ങളിൽ പ്ലാസ്റ്ററിങ് ഒഴിവാക്കിയിട്ടുണ്ട്. ഇവിടെ ഇഷ്ടിക കൊണ്ടാണ് ചുമര് കെട്ടിയിരിക്കുന്നത്. ഇത് വീടിന്റെ ഉള്ളിൽ റസ്റ്റിക് ഫീലിങ് നൽകുന്നു. മാംഗ്ലൂർ ടൈലും സീലിങ് ടൈലും ഉപയോഗിച്ചാണ് റൂഫിങ് ചെയ്തിരിക്കുന്നത്. ഡബിൾ പെർലിൻ ചെയ്തശേഷമാണ് സീലിങ് കൊടുത്തിരിക്കുന്നത്.
ടെറാകോട്ട സ്റ്റോൺ ആണ് വീടിന്റെ ഫിളോറിങ്ങിന് മുഴുവനും കൊടുത്തിരിക്കുന്നത്. അതേസമയം, പാഷിയോയിൽ ഇതിൽ നിന്ന് വ്യത്യസ്തമായി പാറ്റേൺ ടൈലും നൽകി. സിറ്റൗട്ടിലാകട്ടെ ലെതർ ഫിനിഷിൽ കോട്ടാ സ്റ്റോൺ നൽകി.
Project details
Owner : Javed
Location : Moozhikal, Kozhikode
Civil Engineer : Sarath M.P.
Architectural Firm : VARA Lines to reality
Ph : 9895858179
Photography : Sanak Surendran
]]>
20 വർഷം മുമ്പ് പണിത വീടാണ് കാലോചിതമായി പുതുക്കി പണിതിരിക്കുന്നത്. ഇത്രപഴക്കമുള്ള വീടായതിനാൽ മുറികളിലെ സൗകര്യക്കുറവാണ് വീട് പുതുക്കിപ്പണിയാം എന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. കൂടാതെ, വീടിന്റെ എക്സ്റ്റേണൽ വ്യൂ സമകാലീനശൈലിയിലേക്ക് മാറ്റണമെന്നതും ഒരു പ്രധാനപ്പെട്ട ആവശ്യമായിരുന്നു. വീടിനുള്ളിലെ എല്ലാ മുറികളും വിശാലമാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടതായി ചെയ്ത മാറ്റം. പരമാവധി വായുവും സൂര്യപ്രകാശവും വീടിനുള്ളിലേക്ക് എത്തിക്കുന്ന തരത്തിൽ പ്ലാൻ മോഡിഫൈ ചെയ്തു. ഇതിനായി വലിയ ജനാലകൾ കൊടുത്തു.
പഴയ ഘടനയിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെയാണ് വീടിന് 'ന്യൂജെൻ' ലുക്ക് നൽകിയിരിക്കുന്നത്. ആകെ അഞ്ച് കിടപ്പുമുറികളാണ് ഈ വീടിനുള്ളത്. ഗ്രൗണ്ട് ഫ്ളോറിൽ രണ്ട് കിടപ്പുമുറികളും ഫസ്റ്റ് ഫ്ളോറിൽ മൂന്നും. ഫസ്റ്റ് ഫ്ളോറിൽ പുതിയതായി ഫാമിലി ലിവിങ് ഏരിയ കൂടി നൽകിയിട്ടുണ്ട്. പുതുമോടിയിലേക്ക് മാറിയപ്പോൾ 1576 ചതുരശ്ര അടി വിസ്തീർണമുണ്ടായിരുന്ന വീട് 2341 ചതുരശ്ര അടിയായി മാറി.
കോൺക്രീറ്റ് സ്റ്റെയർകേസായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. ഇത് മാറ്റി പകരം സ്റ്റീലും വുഡും ഉപയോഗിച്ച് പുതിയ സ്റ്റെയർ നിർമിച്ചു. ഹാൻഡ് റെയിലിന്റെ മുകൾ വശം വുഡ് കൊടുത്തു. ഇത് വീടിന് ഒരു ക്ലാസിക് ലുക്ക് നൽകി. സ്റ്റെയർകേസിന്റെ ഭാഗത്ത് നേരത്തെ ജനലുകളൊന്നുമുണ്ടായിരുന്നില്ല. ഇവിടെ വിശാലമായ പുതിയ ജനൽ സ്ഥാപിച്ചു. വെർട്ടിക്കൽ വിൻഡോസാണ് ഇവിടെ നൽകിയത്. പടിഞ്ഞാറ് അഭിമുഖമായാണ് ഇത് വരുന്നത്. ഇതിന് നേരെ എതിർവശത്ത് കിഴക്ക് വശത്തിന് അഭിമുഖമായി മറ്റൊരു ജനൽ നൽകിയിട്ടുണ്ട്. ഇത് വീടിനകം എപ്പോഴും ശുദ്ധവായു ഉറപ്പുവരുത്തുന്നു.
നേരത്തെ എല്ലാ മുറികളും ചുമര് കെട്ടി വേർതിരിച്ചിരിക്കുകയായിരുന്നു. ഇതിൽ ആവശ്യമില്ലാത്തതെല്ലാം ഒഴിവാക്കി വീടിനകം ഓപ്പൺ സ്റ്റൈലിലാക്കി.
എല്ലാ കിടപ്പുമുറികളും ടോയ്ലറ്റ് അറ്റാച്ചഡ് ആക്കി മാറ്റി. വലിയ ജനലുകൾ നൽകി കിടപ്പുമുറികളിലെല്ലാം സൂര്യപ്രകാശം ആവശ്യത്തിന് ലഭ്യമാക്കി.
പഴയവീട്ടിലെ അടുക്കളയുടെ സ്ഥാനം തന്നെ മാറ്റിയെടുത്തു പുതിയതാക്കിയപ്പോൾ. അടുക്കള മുൻവശത്തേക്ക് കൊണ്ടുവരുകയും മോഡുലാർ കിച്ചൻ ഉൾപ്പടെയുള്ള ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.
വീടിന്റെ മുൻവശത്തെ വരാന്ത നേരത്തെ ഗ്രില്ല് വെച്ച് മറച്ചതായിരുന്നു. ഇത് മുഴുവനായും എടുത്ത് മാറ്റി ഓപ്പൺ സ്റ്റൈലിൽ കൊടുത്തു. ഇവിടെ ചെടികൾ നൽകി കൂടുതൽ മനോഹരമാക്കി.
ഡൈനിങ് ഏരിയയിൽ വുഡൻ ടോപ്പിൽ ബേ വിൻഡോ നൽകി. ഫസ്റ്റ് ഫ്ളോറിലെ ഒരു കിടപ്പുമുറിയിലും ഇപ്രകാരം ബേ വിൻഡോ കൊടുത്തിട്ടുണ്ട്. ഏറ്റവും ലളിതമായ ഇന്റീരിയർ വർക്കുകളാണ് പുതിയ വീടിന് സ്വീകരിച്ചിരിക്കുന്നത്.
ജിപ്സവും കോൺക്രീറ്റ് ഫിനിഷുള്ള മൈക്കയും ഉപയോഗിച്ചാണ് സീലിങ് വർക്കുകൾ പ്രധാനമായും ചെയ്തിരിക്കുന്നത്. എല്ലാ കിടപ്പുമുറിയിലും സീലിങ് ചെയ്തിട്ടുണ്ട്. വളരെ ലളിതമായാണ് ഇത് നൽകിയിരിക്കുന്നത്. വുഡൻ ബോർഡർ വെച്ചിട്ടാണ് ഇത് ചെയ്തിരിക്കുന്നത്. കിടപ്പുമുറിയിൽ വാൾ പാനലിങ് ഒഴിവാക്കി ലളിതമായാണ് ഇന്റീരിയർ വർക്കുകൾ ചെയ്തു. മൾട്ടിവുഡും പ്ലൈവുഡും ഉപയോഗിച്ചാണ് കിച്ചനിലെ കബോഡുകൾ ചെയ്തിരിക്കുന്നത്. കിച്ചനിലെ കൗണ്ടർ ടോപ്പ് ഗ്രാനൈറ്റാണ് നൽകിയിരിക്കുന്നത്.
നേരത്തെയുണ്ടായിരുന്ന ബാൽക്കണി പുതിയ രീതിയിലേക്ക് മാറ്റി പണിതു. വീടിന് രണ്ട് വശത്തുനിന്നും വ്യൂ ഉള്ളതുകൊണ്ട് അത് പരമാവധി ലഭിക്കുന്ന വിധമാണ് L ആകൃതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇവിടെ എം.എസിന്റെ വുഡൻ വെർട്ടിക്കൽ ലൂവേഴ്സ് നൽകിയിരിക്കുന്നു. ഒപ്പം ഇലച്ചെടികൾ നൽകി മനോഹരമാക്കിയിരിക്കുന്നു.
ഇന്റീരിയറിൽ മാത്രമല്ല, എക്സ്റ്റീരിയറിലും കാതലായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വീടിന്റെ പഴയ രൂപഘടന മുഴുവനും പൊളിച്ച് കളയാതെ ഏറെക്കുറെ നിലനിർത്തിയ ശേഷം മുഖവാരം ആധുനികരീതിയിൽ ഡിസൈൻ ചെയ്തിരിക്കുന്നു. ഇതിനായി ചില സ്ഥലങ്ങളിൽ ക്ലാഡിങ്ങും ഷോ വാളുകളും നൽകി. നേരത്തെ സ്ളോപ് റൂഫും ചെരിഞ്ഞ സൺറൂഫുകളുണ്ടായിരുന്നു. ഇത് പൂർണമായും പൊളിച്ച് കളഞ്ഞ് വീടിന് ബോക്സ്ടൈപ്പ് ലുക്ക് നൽകി.
തന്തൂർ സ്റ്റോൺ ആണ് മുറ്റത്ത് വിരിച്ചു. പഴയവീടിന് കാർപോർച്ച് ഉണ്ടായിരുന്നില്ല. വീടിനോട് ചേർന്ന് തന്നെ പോർച്ച് കൂടി കൂട്ടിച്ചേർത്തു.
Project Details
Owner : Surendran
Location : Narikuni, Kozhikode
Architect : Mujeeb Rahman
Architectural firm : MEADOWBROWN ARCHITECTURE, 15/539, Vappolithazham, Kozhikode
Ph : 9846905585
]]>
എറണാകുളത്തെ തിരക്കേറിയ നഗരപ്രദേശമായ പാലാരിവട്ടത്ത് നാലര സെന്റിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. തിരക്കും ബഹളങ്ങളുമെല്ലാം നിറഞ്ഞ പ്രദേശമാണിതെങ്കിലും വീടിരിക്കുന്ന സ്ഥലത്ത് അതൊന്നും എത്തുകയേ ഇല്ല. 'ദ ആർട്ടിസ്റ്റ് ഹൗസ്' എന്ന് പേരിട്ടിരിക്കുന്ന വീടിന്റെ നിർമാണപ്രവർത്തനങ്ങൾ 2021 നവംബറിലാണ് പൂർത്തിയായത്. ചുറ്റിലും നിറയെ കെട്ടിടങ്ങളായതിനാൽ പച്ചപ്പിന്റെ ഒരംശം പോലും വീടിന്റെ പരിസരത്ത് ഉണ്ടായിരുന്നില്ല. അതിനാൽ, പുതിയ വീട് നിർമിച്ചപ്പോൾ വീടനകത്തും പുറത്തും പരമാവധി പച്ചപ്പും ചെടികളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
38 ലക്ഷം രൂപ ചെലവിൽ നിർമിച്ച വീടിന്റെ ആകെ വിസ്തീർണം 1720 ചതുരശ്ര അടിയാണ്.
വീടിന്റെ ഫസ്റ്റ് ഫ്ളോർ ഭാവിയിൽ ഹോം സ്റ്റേ ആക്കാനുള്ള പദ്ധതി ആശാ ദേവിക്ക് ഉണ്ട്. ഇത് മുൻകൂട്ടി കണ്ടുകൊണ്ടാണ് വീടിന്റെ പ്ലാൻ വരച്ച് നിർമാണം തുടങ്ങിയത്. വീടിന്റെ എലവേഷൻ മുൻവശത്ത് നിന്ന് കാണുമ്പോൾ ചെരിഞ്ഞ് തോന്നിപ്പിക്കണമെന്നതും പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നായിരുന്നു.
സിറ്റൗട്ട്, മൂന്ന് കിടപ്പുമുറികൾ, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, കിച്ചൻ, വർക്ക് ഏരിയ, സ്റ്റെയർ റൂം എന്നിവയാണ് ഈ വീട്ടിലെ പ്രധാന സൗകര്യങ്ങൾ.
നന്നായി വായു സഞ്ചാരം ലഭിക്കുന്ന വിധമാണ് ജനലുകൾ നൽകിയിരിക്കുന്നത്. കൂടാതെ, ഓപ്പൺ കോർട്ട് യാർഡുകളും പ്രൈവറ്റ് കോർട്ട് യാർഡുകളും നൽകിയിരിക്കുന്നത് വീടിനുള്ളിൽ ദിവസം മുഴുവൻ സൂര്യപ്രകാശവും വായുസഞ്ചാരവും ഉറപ്പുവരുത്തുന്നു.
പച്ച നിറത്തോടുള്ള വിട്രിഫൈഡ് ടൈലുകളാണ് ഫ്ളോറിങ്ങിന് നൽകിയിരിക്കുന്നത്. കൈകൾ കൊണ്ട് നിർമിച്ച അലങ്കാര വസ്തുക്കളും ലാംപ്് ഷേഡുകളും നൽകുന്ന ഭംഗി ഒന്ന് വേറെ തന്നെയാണ്. പുതിയ ഫർണിച്ചറുകൾ വലിയ വില കൊടുത്ത് വാങ്ങാതെ നിലവിലുള്ള ഫർണിച്ചറുകൾ തന്നെ പുതുക്കി ഉപയോഗിക്കുകയാണ് ചെയ്തിരിക്കുന്നത്. റെഡിമെയ്ഡ് സോഫയും കസേരകളും ഒഴിവാക്കി ഇൻബിൽറ്റ് സീറ്റിങ് ആണ് നൽകിയിരിക്കുന്നത്. ഊഞ്ഞാൽ, ബെഞ്ച് എന്നിവയാണ് സ്വകാര്യ ഇടങ്ങൡ ഇരിക്കുന്നതിനായി കൊടുത്തിരിക്കുന്നത്. ഓപ്പൺ സ്റ്റൈൽ കിച്ചനാണ് കൊടുത്തിരിക്കുന്നത്. വളരെ ലളിതമായ ടേബിളും ബെഞ്ചുകളുമാണ് ഡൈനിങ് ഏരിയയിൽ നൽകിയിരിക്കുന്നത്. അടുക്കളയിലും ഡൈനിങ് ഏരിയയിലും ചെടികളുടെ സമൃദ്ധമായ ശേഖരമുണ്ട്.
ലിവിങ്, ഡൈനിങ് ഏരിയകളുടെ ഇടയിലായി വരുന്ന സ്ഥലത്താണ് ലൈബ്രറി നൽകിയിരിക്കുന്നത്.
ഭാവിയിൽ മുകളിലത്തെ നില ഹോംസ്റ്റേ ആക്കാൻ ഉദ്ദേശിക്കുന്നതിനാൽ പുറമെക്കൂടിയും മുകളിലേക്ക് സ്റ്റെയർകേസ് കൊടുത്തിട്ടുണ്ട്. ആശാ ദേവിയുടെ പച്ചനിറത്തോടുള്ള ഇഷ്ടം വീടിന്റെ ഇന്റീരിയറിൽ മുന്നിട്ട് നിൽക്കുന്നുണ്ട്. സിറ്റൗട്ട് മുതൽ അടുക്കള വരെയുള്ള ഭാഗങ്ങളിലെല്ലാം പല ഇടങ്ങളിലും പച്ചനിറം തീമായി സ്വീകരിച്ചിരിക്കുന്നു.
മാസ്റ്റർ ബെഡ്റൂമിൽ പ്രൈവറ്റ് കോർട്ട് യാർഡ് കൊടുത്തിരിക്കുന്നു. സ്ലൈഡിങ് ഡോർ കൊടുത്താണ് ഇവയെ തമ്മിൽ വേർതിരിച്ചിരിക്കുന്നത്. എല്ലാ കിടപ്പുമുറിയിലും ബേ വിൻഡോ കൊടുത്തിരിക്കുന്നു. സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന വിധമാണ് വീടിനുള്ളിലുള്ള കോർട്ട് യാർഡ് ക്രമീകരിച്ചിരിക്കുന്നത്.
ബിസൺ ബോർഡും പ്ലൈവുഡും ഉപയോഗിച്ചാണ് കിച്ചൻ കാബിനുകളുടെ നിർമാണം. പരമാവധി പഴയ തടി തന്നെയാണ് വീടിന്റെ നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
ജി.ഐ. ഫ്രെയിമും മഹാഗണിയും ഉപയോഗിച്ചാൺ സ്റ്റെയർകേസ് ഡിസൈൻ ചെയ്തിരിക്കുന്നത്. അതേസമയം, വീടിന്റെ പ്രധാന വാതിലാകട്ടെ സ്റ്റീലിലാണ് നിർമിച്ചിരിക്കുന്നത്. കട്ടിളകളും ജനലുകളും ജി.ഐ. മെറ്റൽ ഉപയോഗിച്ചാണ് നിർമിച്ചത്.
സീലിങ്ങിൽ പ്ലാസ്റ്ററിങ് ചെയ്യാതെ കോൺക്രീറ്റ് അതുപോലെ തന്നെ നിലനിർത്തിയിരിക്കുന്നു.
Project details
Owner : T.S. Asa Devi
Architecture : Rhea Chungath
Architecture firm : Linear Trails Architecture Studio,Kochi
Website : www.lineartrails.com
Ph: 6282 582 465
Photography : Unlimited Tales Photography
]]>
കേരളത്തിന്റെ കാലാവസ്ഥയോട് യോജിച്ച് നിൽക്കുന്നതാണ് വീടിന്റെ ഡിസൈനും നിർമാണവുമെല്ലാം. വർഷത്തിന്റെ പകുതി മാസങ്ങളും മഴനിറഞ്ഞ കേരളത്തിലെ കാലാവസ്ഥയും സമകാലീന ഡിസൈനിങ് ശൈലിയായ ബോക്സ് ടൈപ്പും കൂട്ടിച്ചേർത്താണ് വീടിന്റെ ഡിസൈനിങ് ചെയ്തിരിക്കുന്നത്. അതിനാലാണ് 'മൺസൂൺ ബോക്സ്' എന്ന് വീടിന് പേര് നൽകിയിരിക്കുന്നത്.
നാല് കിടപ്പുമുറികളോട് കൂടിയ വീടിന്റെ ആകെ വിസ്തീർണം 2500 ചതുരശ്ര അടിയാണ്. മൂന്ന് കിടപ്പുമുറികൾ ഗ്രൗണ്ട് ഫ്ളോറിലും ഒരെണ്ണം ഫസ്റ്റ് ഫ്ളോറിലുമാണ് നൽകിയിരിക്കുന്നത്.
പരമ്പരാഗത ഘടകങ്ങളും സമകാലീന ശൈലികളും ഡിസൈനിങ്ങിൽ അങ്ങിങ്ങായി കാണാമെങ്കിലും ട്രോപ്പിക്കൽ ശൈലിയിയാണ് ഇവിടെ പ്രധാനമായും പിന്തുടരുന്നത്. ശ്രീലങ്കൻ ആർക്കിടെക്റ്റായ ജെഫ്രി ബാവയുടെ ഡിസൈനിങ് ശൈലിയും ഈ വീടിന്റെ ഡിസൈനിങ്ങിൽ മാതൃകയായിക്കിയിട്ടുണ്ട്.
മുറ്റത്ത് നിൽക്കുമ്പോൾ വീടിന്റെ സിറ്റൗട്ട് മാത്രമാണ് പുറമേക്ക് കാണാൻ കഴിയുന്നത്. വീടിന്റെ മറ്റുഭാഗങ്ങളെ മറച്ച് ഷോ വോൾ കൊടുത്തിരിക്കുന്നു. പരമാവധി സ്വകാര്യത ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണിത്. പക്ഷേ, അകത്തേക്ക് കയറുമ്പോൾ ആരെയും അമ്പരിപ്പിക്കുന്ന തരത്തിലുള്ള കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്.
അകത്തും പുറത്തും ധാരാളമാളുകൾക്ക് ഇരുന്നു സംസാരിക്കാൻ കഴിയുന്ന രീതിയിൽ നീളമേറിയ വരാന്തയാണ് ഡിസൈനിങ്ങിലെ പ്രധാന ഹൈലൈറ്റ്. ടൈൽ റൂഫും കോൺക്രീറ്റ് വാർപ്പും ഇടകലർത്തിയാണ് വീടിന്റെ റൂഫിങ് ചെയ്തിരിക്കുന്നത്. തടികൊണ്ടുള്ള മച്ചിൽ മംഗളൂരുവിൽ നിന്ന് പ്രത്യേകം ഇറക്കുമതി ചെയ്ത ഓടാണ് റൂഫിങ്ങിന് കൊടുത്തിരിക്കുന്നത്. ഇത് വീടിനുള്ളിൽ എപ്പോഴും തണുത്ത കാലാവസ്ഥ നിലനിർത്തുന്നു. വീടിന്റെ ചിലഭാഗങ്ങളിൽ റെഡ് ഓക്സൈഡ് നൽകിയിട്ടുണ്ട്. ഇത് എത്ര വലിയ ചൂടാണെങ്കിലും വീടിനകം എപ്പോഴും സുഖകരമായ അന്തരീക്ഷം സമ്മാനിക്കുന്നു. ഈ വീടിന്റെ എല്ലാ മുറികളിലും ക്രോസ് വെന്റിലേഷൻ നൽകിയിട്ടുണ്ട്. ഇത് വീടിനുള്ളിൽ എപ്പോഴും ശുദ്ധമായ വായു ഉറപ്പാക്കുന്നു.
വീടനകത്തെ വിശാലമായ ഇടങ്ങളെ കോമൺ ഫ്ളോർ പ്ലേറ്റ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു. പക്ഷേ ഇവ സ്ക്രീനുകളും ഫർണിച്ചറുകളും കൊണ്ട് വേർതിരിച്ചിരിക്കുന്നു.
അധ്യാപക ദമ്പതിമാരായ അസ്കറിനും ഭാര്യ സുമയ്യയ്ക്കും തങ്ങളുടെ കുട്ടികൾ ക്ലാസ്മുറിയിലെ പഠനത്തിനൊപ്പം പ്രകൃതിയെക്കൂടി തൊട്ടറിഞ്ഞ് പഠിക്കണമെന്ന് നിർബന്ധമുണ്ട്. അതിനാൽ വീടിനുള്ളിൽ വലിയ ഓപ്പൺ ഏരിയകൾ ധാരാളം നൽകിയിട്ടുണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനായി ധാരാളം ഇടം വീടനകത്ത് സജ്ജീകരിച്ചിരിക്കുന്നു. വീടിനകം നിറയെ ഇൻഡോർപ്ലാന്റുകളും കൊടുത്തിട്ടുണ്ട്. വീട് പണിയുന്നതിന് മുമ്പ് ഈ സ്ഥലത്ത് വളരെ ഉയരമുള്ള ഒരു മരമുണ്ടായിരുന്നു. ഇത് മുറിച്ച് കളയാതെ അതേപടി നിലനിർത്തിയിട്ടുണ്ട്. ഇതിനായി സ്പെഷ്യൽ പ്ലാൻ ആണ് വീടിന് വേണ്ടി തയ്യാറാക്കിയത്.
ഡൈനിങ് ഏരിയയിലാണ് ടി.വി. യൂണിറ്റ് കൊടുത്തിരിക്കുന്നത്. ഇവിടെത്തന്നെയാണ് സ്റ്റെയർ ഏരിയയും.
വീട് മുഴുവനും പ്ലാസ്റ്ററിങ് നടത്തിയിട്ടുണ്ടെങ്കിലും കിടപ്പുമുറിയും സീലിങ്ങും ഉൾപ്പടെ ഒട്ടേറെ ഭാഗങ്ങൾ പെയിന്റ് ചെയ്യാതെ സ്വാഭാവികമായി തന്നെ നിലനിർത്തിയിട്ടുണ്ട്. ഇത് വീടിന് ഒരു റസ്റ്റിക് ഫീലിങ് കൊടുക്കുന്നു. റെഡ് ഓക്സൈഡ് ഒഴികെയുള്ള ഭാഗങ്ങളിൽ സിമന്റ് ടൈലാണ് ഫ്ളോറിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്.
ബ്രേക്ക് ഫാസ്റ്റ് കൗണ്ടറോട് കൂടിയതാണ് അടുക്കള. ഡൈനിങ് ഏരിയയിൽ നിന്ന് അടുക്കളയിലേക്ക് നേരിട്ട് പ്രവേശിക്കാം. പക്ഷേ, ഭക്ഷണമുണ്ടാക്കുന്ന ഇടം പൂർണമായും സ്വകാര്യത നിലനിർത്തിയാണ് കൊടുത്തിരിക്കുന്നത്.
Project details
Owner : Askar, Sumayya
Location : Perinthalmanna, Malappuram
Architect : Ar. Uvais Subu
Architectural Firm : Tropical Architecture Bureau, Manjeri
Website : www.tropicalarchitecturebureau.com
Ph: 9846168125
]]>
ട്രസ്സ് വർക്ക് ചെയ്ത് ഓടുപാകിയാണ് വീടിന്റെ പ്രധാന റൂഫിങ് ചെയ്തിരിക്കുന്നത്. കേരളീയ ശൈലിയിലുള്ള ഇരുവശങ്ങളിലേക്കും ചെരിച്ചുള്ള റൂഫിങ് ഒഴിവാക്കി ഒരു വശത്തേക്ക് മാത്രമായി ചെരിച്ചാണ് റൂഫിങ് കൊടുത്തിരിക്കുന്നത്. വീടിന് മുഴുവനായി ഒരൊറ്റ റൂഫ് കൊടുക്കുന്നതിന് പകരം രണ്ടായി തിരിച്ച്, ചെരിച്ച് ഓട് പാകി. 15 ഡിഗ്രി ചെരിവാണ് റൂഫിന് ഉള്ളത്. ഈ രണ്ട് റൂഫുകൾക്കുമിടയിൽ വാലി കൊടുത്ത് മഴവെള്ളം സംഭരിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നു. വർഷം 15,000 ലിറ്റർ വെള്ളം സംഭരിക്കാൻ ഇതിലൂടെ കഴിയുന്നു. ബാക്കിയുള്ള വെള്ളം വീട്ടിലെ കിണറിലേക്ക് എത്തുന്നവിധവും കൊടുത്തിരിക്കുന്നു.
ഈ റൂഫിനെ സപ്പോർട്ട് ചെയ്യുന്നതിനായി ചിലയിടങ്ങളിൽ കോൺക്രീറ്റ് സ്ലാബുകൾ കൊടുത്തിട്ടുണ്ട്. ഇവിടെ പ്ലാസ്റ്ററിങ് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. ഇത് വീടിന് പഴമയുടെ സൗന്ദര്യം നൽകുന്നതിനൊപ്പം ചെലവ് കുറയ്ക്കാനും സഹായിച്ചു. ഇപ്രകാരം റൂഫിങ് നൽകിയതുവഴി സൂര്യപ്രകാശം പരമാവധി ലഭ്യമാകുകയും വീട്ടിലേക്കാവശ്യമായ വൈദ്യുതി ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഒരു വർഷം 5.5 കിലോവാട്ട് സോളാർ വൈദ്യുതിയാണ് ഇവിടെ നിന്നും ലഭിക്കുന്നത്. ഇവയ്ക്കിടയിലെ ഭാഗം വീടിനുള്ളിലെ ചൂടുള്ള വായു പുറന്തള്ളുകയും എപ്പോഴും തണുത്തവായു ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഇത് വീടിനുള്ളിൽ എപ്പോഴും സുഖകരമായ കാലാവസ്ഥ ഉറപ്പുവരുത്തുന്നു.
12 സെന്റ് സ്ഥലത്തിന്റെ 40 ശതമാനം മാത്രമാണ് വീടിന്റെ ഫൗണ്ടേഷനുള്ളത്. ഇത് വീടിന് ചുറ്റും ചെടികളും മരങ്ങളും വളരുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നു. സൂര്യപ്രകാശം പരവമാവധി വീടിനുള്ളിൽ നിറയ്ക്കുന്ന വിധമാണ് ജനലുകൾ നൽകിയിരിക്കുന്നത്. ഇതിനായി ഫ്രഞ്ച് വിൻഡോ ആണ് ഭൂരിഭാഗം ഇടങ്ങളിലും കൊടുത്തിരിക്കുന്നത്.
വീടിനകത്തും പുറത്തും കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റിങ് പരമാവധി ഒഴിവാക്കിയിട്ടുണ്ട്. പകരം വീടിനുള്ളിൽ ആവശ്യത്തിന് മാത്രം പ്രകാശം നിറയ്ക്കുന്ന വിധമാണ് ലൈറ്റിങ്. പ്രത്യേകമായി വെളിച്ചം വേണ്ടയിടത്ത് മാത്രമായി പോയിന്റ് ലൈറ്റിങ് സംവിധാനമാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇവ രണ്ടും ചേരുമ്പോൾ വീടിന് റസ്റ്റിക് ലുക്ക് നൽകുന്നു.
ഫർണിച്ചറുകളുടെ കാര്യത്തിലും സമാനമായ ലളിതമായ ഡിസൈൻ ആണ് കൊടുത്തിരിക്കുന്നത്. ആഡംബരം തെല്ലുമില്ലാതെയാണ് അവയുടെ ഡിസൈൻ.
ലിവിങ്, ഡൈനിങ് ഏരിയയും കിച്ചനും ഓപ്പൺ ശൈലിയിലാണ് കൊടുത്തിരിക്കുന്നത്. ഇത് വീടിനുള്ളിൽ കൂടുതൽ വിശാലത തോന്നിപ്പിക്കുന്നു. ബ്ലൂ കളർ ക്ലോത്ത് കുഷന്യനോട് കൂടിയ സോഫയാണ് ലിവിങ് ഏരിയയെ അലങ്കരിക്കുന്നത്. ഇതിനോട് ചേർന്നാണ് ടി.വി. ഏരിയ കൊടുത്തിരിക്കുന്നത്.
ലിവിങ് ഏരിയയുടെ നേരെ എതിർവശത്തായി, കിച്ചനിൽ നിന്ന് നേരിട്ട് പ്രവേശിക്കുന്ന വിധമാണ് ഡൈനിങ് ഏരിയയുടെ സ്ഥാനം. തടി കൊണ്ടുള്ള, വളരെ ലളിതമായ ടേബിളും ചെയറുമാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ടേബിളിന് ഒരു വശത്ത് മാത്രം കസേരകളും മറുവശത്ത് ബെഞ്ചും കൊടുത്തിരിക്കുന്നു.
ഡിസൈനിങ്ങിലും ഇന്റീരിയറിലും ഇവിടെയുള്ള അതേ രീതിതന്നെയാണ് കിടപ്പുമുറികളിലും പിന്തുടർന്നിരിക്കുന്നത്. തികച്ചും ലളിതമായ ഡിസൈൻ പാറ്റേൺ ആണ് കിടപ്പുമുറിയിൽ അവലംബിച്ചിരിക്കുന്നത്. കിടപ്പുമുറിയിലെ ഫർണിച്ചറുകളുടെ ഡിസൈനിലും സ്റ്റോറേജ് സംവിധാനത്തിലും ഈ ലാളിത്യം തുടരുന്നു.
ബ്രേക്ക് ഫാസ്റ്റ് കൗണ്ടറോട് കൂടിയ, ആധുനിക ശൈലിയിൽ ഡിസൈൻ ചെയ്തതാണ് അടുക്കള. അതേസമയം, അടുക്കളയുടെ രൂപഭാവത്തിലും ലാളിത്യം പിന്തുടരുന്നു. പുറത്തേക്ക് തള്ളിനിൽക്കാത്ത വിധമാണ് വാഡ്രോബുകൾ കൊടുത്തിരിക്കുന്നത്. ഇവിടെയും പോയിന്റ് ലൈറ്റിങ് സംവിധാനമാണ് നൽകിയിരിക്കുന്നത്.
ലെതർ ഫിനിഷിനുള്ള കോട്ടാ സ്റ്റോൺ ആണ് വീടിന്റെ ഫ്ളോറിങ്ങിന് നൽകിയിരിക്കുന്നത്. സിമെന്റ് ബോർഡും തേക്ക് തടിയും ചേർത്താണ് ഡോറുകളുടെ നിർമാണം. അലൂമിനിയം സിസ്റ്റം ഉപയോഗപ്പെടുത്തിയാണ് ജനാലകൾ ചെയ്തിരിക്കുന്നത്.
പെയിന്റിങ് ഒഴിവാക്കി വീടികനത്തെ ചുമര് ഓക്സൈഡ് ഫിനിഷിലാണ് ചെയ്തിരിക്കുന്നത്. ഇത് കാലാകാലങ്ങളോളം നിലനിൽക്കുന്നതിനാൽ, പ്രത്യേകമായ പരിചരണവും മറ്റും ആവശ്യമില്ല. വീട് പെയിന്റടിക്കുകയോ പുട്ടിയിടുകയോ വേണ്ട. ചെലവും കുറവാണ്.
Project details
Owner : P. Balakumaran Nair
Location : Paroppadi, Kozhikode
Architects : Ashwin Vasudevan, Radhika Sukumar
Architecture Firm : Magicline Studio, 1st floor, M.T.I Complex, Kannur Rd, West Hill, Kozhikode, Kerala 673005
Phn: 9446056611
]]>
ചെരിച്ച് ട്രസ് വർക്ക് ചെയ്ത്, ഫൈബർ സിമന്റ് ബോർഡും ഫ്ളാറ്റ് റൂഫ് ടൈലും കൊണ്ടുള്ള മേൽക്കൂരയും തൂവെള്ള നിറത്തിലുള്ള പെയിന്റും ചുറ്റുമുള്ള പ്രകൃതിരമണീയമായ കാഴ്ചകളും കൂടി ചേരുമ്പോൾ ആരുടെയും മനം മയക്കുന്ന ഭംഗിയാണ് വീടിനുള്ളത്. 12 ലക്ഷം രൂപയാണ് വീടിന്റെ നിർമാണത്തിന് ചെലവായത്.
സിറ്റൗട്ട്, ഫോയർ സ്പെയ്സ്, ഒരു കിടപ്പുമുറി, കോമൺ ടോയ്ലറ്റ്, കിച്ചൻ, മച്ച്, ബാൽക്കണി എന്നിവയാണ് ഈ വീട്ടിലെ പ്രധാന സൗകര്യങ്ങൾ.
ഫോയർ സ്പെയ്സ് ലിവിങ് ഏരിയ കൂടിയായി ഉപയോഗിക്കാവുന്ന വിധത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇവിടെ ഇരിക്കുന്നതിനായി ഒരു ബെഞ്ച് കൊടുത്തിട്ടുണ്ട്. ഇതിന് നേരെ എതിർവശത്തായി വലിപ്പം കൂടിയ വാതിൽ നൽകിയിരിക്കുന്നു. ഈ വാതിൽ തുറന്ന് കയറുന്നത് കിടപ്പുമുറിയിലേക്കാണ്. വീട്ടിൽ അതിഥികൾ എത്തുമ്പോൾ ഈ വാതിൽ തുറന്ന് ഹാൾ പോലൊരു സൗകര്യം ഉണ്ടാക്കാൻ കഴിയും.
ഫോയർ സ്പെയ്സിൽ നിന്നാണ് വീട്ടിലെ മറ്റ് ഏരിയകളിലേക്കുള്ള പ്രവേശനം. ആറ്റിക് ശൈലിയിലുള്ള മച്ചിൽനിന്നും കിടപ്പുമുറിയിൽ നിന്നും അടുക്കളയിൽ നിന്നും ഫോയർ ഏരിയയിലേക്ക് നേരിട്ട് എത്താവുന്ന വിധമാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
മച്ചിൽ ഇരുന്നാൽ താഴെ ഫോയർ സ്പെയ്സുമായി നേരിട്ട് ബന്ധപ്പെടാൻ കഴിയും. മച്ചിൽ ഒരു ബെഡ് സ്പെയ്സും ബാൽക്കണിയും കൊടുത്തിട്ടുണ്ട്. വീടിനുള്ളിൽ പരമാവധി സൂര്യപ്രകാശം എത്തിക്കുന്നതിന് ഈ ഡിസൈൻ സഹായിക്കുന്നു. വീടിന്റെ പിറകിലായി വയലും പ്രകൃതിരമണീമായ കാഴ്ചകളുമാണ് ഉള്ളത്. ഇത് നന്നായി ആസ്വദിക്കുന്ന വിധമാണ് ബാൽക്കണി ഒരുക്കിയിരിക്കുന്നത്.
'L' ആകൃതിയിലാണ് കിച്ചൻ ഡിസൈൻ ചെയ്തിരിക്കുന്നത്. സാധനങ്ങൾ സൂക്ഷിക്കുന്നതിന് ധാരാളം കാബിനുകളും ഇവിടെ നൽകിയിട്ടുണ്ട്. സ്ഥലം പരമാവധി ഉപയോഗപ്പെടുത്തിയാണ് അടുക്കളയുടെ ഇന്റീരിയർ ചെയ്തിരിക്കുന്നത്. L ആകൃതിയിലുള്ള അടുക്കളയുടെ ഒരു വശം താഴ്ഭാഗം കാബിനുകൾ നൽകാതെ ഒഴിച്ചിട്ടുണ്ട്. ഇവിടെ ഡൈനിങ് സ്പെയ്സ് ആയിട്ടും ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ഇപ്രകാരം ചെയ്തിരിക്കുന്നത്.
അടുക്കളയിൽ നിന്നാണ് കോമൺ ടോയ്ലറ്റ് നൽകിയിരിക്കുന്നത്. മച്ചിനു മുകളിൽ താമസിക്കുന്നവർക്കും കിടപ്പുമുറിയിലുള്ളവർക്കും ഒരുപോലെ സൗകര്യം ഉറപ്പാക്കുന്നതിനാണ് ഇപ്രകാരം ചെയ്തിരിക്കുന്നത്.
വൺ ബൈ വൺ ടൈലാണ് ഫ്ളോറിങ്ങിന് കൊടുത്തിരിക്കുന്നത്. ഇതും ഡയഗണൽ ആകൃതിയിലാണ് കൊടുത്തിരിക്കുന്നത്. അത് അകത്തളം കൂടുതൽ വിശാലമായി തോന്നിപ്പിക്കുന്നു. കിടപ്പുമുറിക്കുള്ളിൽ തന്നെ രണ്ട് കസേരയും ചെറിയൊരു കോഫീ ടേബിളും കൊടുത്ത് 'ലവ് സീറ്റ്' അറേഞ്ച് ചെയ്തിട്ടുണ്ട്. പഴയൊരു വീട് പൊളിച്ചപ്പോൾ ലഭിച്ച വുഡൻ ഹാൻഡ് റെയിൽ പോളിഷ് ചെയ്താണ് സിറ്റൗട്ടിൽ ഉപയോഗിച്ചിരിക്കുന്നത്.
Project Details
Owner : Byju
Location : Nilambur, Malappuram
Architect : Mahir Aalam
Architecture firm: Attiks Architecture,567/A27-A36
Tower Seventeen,Calicut Road
Kondotty
Contact : 9496467418
കേരളീയ ശൈലിയിൽ ചെരിച്ച് വാർത്ത് അതിനുമുകളിൽ ഓട് പാകിയാണ് മേൽക്കൂര നിർമിച്ചിരിക്കുന്നത്. വീടിന്റെ അകത്തേക്ക് ചെല്ലുമ്പോൾ വളരെ ലളിതമായ ഇന്റീരിയർ ഡിസൈൻ ആണ് മുഖ്യ ആകർഷണം. കടുംനിറങ്ങളും ലൈറ്റിങ്ങും ഫർണിച്ചറും ഇന്റീരിയർ വർക്കുകളും എല്ലാം ഒഴിവാക്കി ലളിതമായ രീതിയിലാണ് അകത്തളം ഡിസൈൻ ചെയ്തിരിക്കുന്നത്. അകത്ത് ദിവസം മുഴുവൻ പ്രകാശവും വായുവും ലഭിക്കുന്ന വിധമാണ് ജനലുകൾ നൽകിയിരിക്കുന്നത്. നാച്ചുറൽ ലൈറ്റ് പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
മുറ്റത്ത് വിരിച്ചിരിക്കുന്ന ഇന്റർലോക്ക് കട്ടകൾ പോർച്ചിലേക്ക് കൂടി വിരിച്ചിട്ടുണ്ട്. കൃത്യമായി ഒരു സിറ്റൗട്ട് ഇല്ല എന്നതാണ് ഈ വീടിന്റെ പ്രത്യേകത. പകരം കാർ പോർച്ചിൽ ഇരിക്കുന്നതിനായി ചെറിയൊരു സ്ലാബ് കൊടുത്തിട്ടുണ്ട്. ഇവിടെനിന്ന് നേരെ അകത്തേക്ക് പ്രവേശിക്കാം.
ലാളിത്യം ഫർണിച്ചറുകളുടെ തിരഞ്ഞെടുപ്പിലും ഇന്റീരിയർ വർക്കുകളിലും നിറഞ്ഞു നിൽക്കുന്നു. അതിനായി ഇളം നിറങ്ങളിലുള്ള ഫർണിച്ചറുകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. വുഡൻ ഫർണിച്ചറുകൾ പരമാവധി ഒഴിവാക്കി ഇൻബിൽറ്റ് ഇരിപ്പിടമാണ് ഭൂരിഭാഗം ഇടങ്ങളിലും നൽകിയിരിക്കുന്നത്. ലിവിങ് ഏരിയയിൽ ഇൻബിൽറ്റ് സ്ലാബിൽ കുഷ്യൻ ഇട്ട് ഇരിപ്പിടം ഒരുക്കിയിരിക്കുന്നു. വളരെ ലളിതമായ ഡൈനിങ് ടേബിളും കസേരകളുമാണ് ഡൈനിങ് ഏരിയയെയും മനോഹരമാക്കുന്നത്. ഡൈനിങ് ടേബിളിന് ഒരു വശം ജനാലയോട് ചേർന്ന് ഇൻബിൽറ്റ് സിറ്റിങ് ഏരിയ ക്രമീകരിച്ചിരിക്കുന്നു.
ലിവിങ്, ഡൈനിങ് ഏരിയകളെ വേർതിരിച്ച് നിർത്തുന്നത് സ്റ്റെയർ ഏരിയ ആണ്. ഇത് രണ്ട് ഇടങ്ങളിലെയും സ്വകാര്യത ഉറപ്പുവരുത്തുന്നു. സ്റ്റെയർകേസ് ഏരിയയോട് ചേർന്ന് ഇൻബിൽറ്റായിട്ടാണ് വാഷ് ഏരിയ നൽകിയിരിക്കുന്നത്.
സ്റ്റഡി ഏരിയയും ഓഫീസ് പർപ്പസ് റൂമും ഫസ്റ്റ് ഫ്ളോറിലാണ് നൽകിയിരിക്കുന്നത്. വീടിന്റെ ബാക്കി ഇടങ്ങളിൽ നൽകിയിരിക്കുന്ന ലാളിത്യം അടുക്കളയിലും പിന്തുടരുന്നുണ്ട്. ഇളം നിറങ്ങളിലുള്ള ടൈലുകളും കബോഡുകളുമാണ് അടുക്കളയിലുള്ളത്. അടുക്കളയിൽ കാബിനുകളുടെ എണ്ണം കുറച്ചിട്ടുണ്ട്.
ഗ്രേ കളർ ഗ്ലോസി ഫിനിഷിനുള്ള ടൈലാണ് നിലത്ത് വിരിച്ചിരിക്കുന്നത്. ഇതേ ടൈൽ അടുക്കളയിലെ ചുമരിൽ പതിപ്പിച്ചിട്ടുണ്ട്.
പെയിന്റ് ചെയ്ത ജി.ഐ. മെറ്റലിൽ തീർത്ത ഡോറുകളും ജനൽ ഫ്രെയിമുകളുമാണ് മുഴുവനും ഉപയോഗിച്ചിരിക്കുന്നത്. തേക്ക് തടിയിലാണ് ജനൽപാളികളും വാതിലുകളും നിർമിച്ചിരിക്കുന്നത്.
പുറത്തെ പച്ചപ്പ് നിറഞ്ഞ കാഴ്ചകളിലേക്കാണ് ജനലുകൾ തുറക്കുന്നത്. ജനലുകൾ ധാരാളമായി നൽകിയിരിക്കുന്നതിനാൽ പകൽ സമയങ്ങളിൽ വീടിനുള്ളിൽ ലൈറ്റ് ഇടേണ്ട ആവശ്യമേ ഇല്ല. അതിനാൽ, വളരെക്കുറിച്ച് ലൈറ്റുകൾ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്.
Project Details
Owner : Sasi Sankar And Shylaja
Location : Perinthalmanna, Malappuram
Architect : Shammi A Shareef
Architectural Firm : Tales of Design Studio, Perinthalmanna
Ph: 8943333118
]]>
കാർ പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് ഏരിയ, ഓപ്പൺ കിച്ചൻ, വർക്ക് ഏരിയ, അറ്റാച്ചഡ് ബാത്ത് റൂമുകളോട് കൂടിയ മൂന്ന് കിടപ്പുമുറികൾ, ബാൽക്കണി, അപ്പർ ലിവിങ് എന്നിവയാണ് ഈ വീട്ടിലെ പ്രധാന സൗകര്യങ്ങൾ.
ആറ് സെന്റ് സ്ഥലമേ വീടിരിക്കുന്നിടത്ത് ഉള്ളൂവെങ്കിലും മൂന്ന് വലിയ കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം മുറ്റത്തുണ്ട്.
ലിവിങ് ഏരിയ ഡബിൾ ഹൈറ്റിലാണ് കൊടുത്തിരിക്കുന്നത്. ഇത് വീടിനുള്ളിൽ കൂടുതൽ വിശാലത തോന്നിപ്പിക്കുന്നു.
തൂവെള്ള നിറമുള്ള പെയിന്റാണ് ചുവരുകൾക്ക് നൽകിയിരിക്കുന്നത്. ഇതിന് ഇണങ്ങുന്ന വിധമാണ് വീടിന്റെ ഫർണിച്ചറുകളും തിരഞ്ഞെടുത്തിരിക്കുന്നത്. വീടിന്റെ ഒരു സ്ഥലം പോലും ഒഴിവാക്കിയിടാതെ പൂർണമായും ഉപയോഗപ്പെടുത്തുന്ന വിധമാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്.
ആഡംബരം ഒട്ടും കുറയാതെ, അതേസമയം എല്ലാവിധ സൗകര്യങ്ങളോടും കൂടെയാണ് ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്.
ലിവിങ് ഏരിയയെ ഡൈനിങ് ഏരിയയിൽ നിന്ന് വേർതിരിച്ചാണ് കൊടുത്തിരിക്കുന്നത്. അതേസമയം കിച്ചനും ഡൈനിങ് ഏരിയയും പരസ്പരം ബന്ധിപ്പിച്ച് നൽകി. ബ്രേക്ക് ഫാസ്റ്റ് കൗണ്ടറോട് കൂടിയതാണ് അടുക്കള. വീടിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ഡാർക്ക് ഗ്രേ തീമിലാണ് അടുക്കള അണിയിച്ചൊരുക്കിയിരിക്കുന്നത്. അടുക്കളയിലെ ഫ്രിഡ്ജും കബോഡുകളും അടുപ്പുമെല്ലാം ഇതേ നിറത്തിലാണ് സെറ്റ് ചെയ്തിരിക്കുന്നത്.
സൗകര്യങ്ങളിൽ ഒട്ടും പിശുക്ക് കാട്ടാതെയാണ് കിടപ്പുമുറികൾ ക്രമീകരിച്ചിരിക്കുന്നത്. വിശാലമായാണ് കിടപ്പുമുറികൾ ഡിസൈൻ ചെയ്തിരിക്കുന്നത്. മുറിക്കുള്ളിൽ വായും വെളിച്ചവും നന്നായി ലഭിക്കുന്ന വിധത്തിൽ ജനലുകൾ നൽകിയിരിക്കുന്നു.
ഫസ്റ്റ് ഫ്ളോറിലേക്ക് വരുമ്പോൾ അപ്പർ ലിവിങ് ഏരിയയിൽ തന്നെയാണ് സ്റ്റഡി റൂം സെറ്റ് ചെയ്തിരിക്കുന്നത്. ഫസ്റ്റ് ഫ്ളോറിലാണ് കിഡ്സ് ബെഡ്റൂം കൊടുത്തിരിക്കുന്നത്. ഡബിൾ ഡെക്കർ കട്ടിലും ഇന്റീരിയർ വർക്കും ഉൾപ്പെടുത്തി വളരെ മനോഹരമായരീതിയിലാണ് കിഡ്സ് റൂം ഡിസൈൻ ചെയ്തിട്ടുള്ളത്.
വീടിന്റെ മുൻവശത്തെ കാഴ്ചകൾ ലഭിക്കുന്ന വിധമാണ് ബാൽക്കണി സെറ്റ് ചെയ്തിരിക്കുന്നത്.
വിട്രിഫൈഡ് ടൈലാണ് വീടനകും മുഴുവൻ വിരിച്ചിരിക്കുന്നത്. അടുക്കളയിലും ലിവിങ് ഏരിയയിലും വുഡൻ ഫിനിഷിനുള്ള വിട്രിഫൈഡ് ടൈലുകൾ കൊടുത്തു. ജിപ്സം സീലിങ്ങാണ് മുഴുവനും നൽകിയിരിക്കുന്നത്. പ്ലൈവുഡിനൊപ്പം വിനീറും ചേർത്താണ് ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. ഡൈനിങ് ടേബിളും ചെയറുകളും ലിവിങ് ഏരിയയിലെ സോഫയും തടിയിലാണ് നിർമിച്ചിരിക്കുന്നത്. കിടപ്പുമുറിയിലെ കട്ടിലും വാഡ്രോബുകളും പ്ലൈവുഡിനൊപ്പം വിനീർ കൂടി ചേർത്താണ് നിർമിച്ചിരിക്കുന്നത്.
മുറ്റം നാച്ചുറൽ സ്റ്റോണും പുല്ലും വിരിച്ച് മനോഹരമാക്കി.
Project details
Owner : Anil Augstine
Location : Kovoor, Kozhikode
Designer : Sajeendran Kommeri
Architectural firm : Koodu, Palayam, Kozhikode
Ph : 9388338833
നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്കോമിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹിക്കുന്നുണ്ടോ? കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക......
]]>
കൊച്ചിയുടെ വ്യവസായ കേന്ദ്രമായ കാക്കനാടിനോട് ചേർന്നുള്ള റെസിഡൻഷ്യൽ ഏരിയയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി, കിൻഫ്ര പാർക്ക് എന്നിവടങ്ങളിലേക്ക് വളരെ വേഗത്തിൽ ഇവിടെനിന്ന് എത്തിച്ചേരാനാകും.
വാഹനം പാർക്ക് ചെയ്യാനുള്ള ഇടം, പൂന്തോട്ടം, സ്വന്തമായി കിണർ, ഒപ്പം കുടുംബാംഗങ്ങൾ ഒന്നിച്ചുകൂടാനുള്ള കോർട്ട് യാർഡ് എന്നിവയാണ് വീട് നിർമിക്കുന്നതിന് മുമ്പ് മനുവും കുടുംബവും ആർക്കിടെക്റ്റിനോട് ആവശ്യപ്പെട്ടിരുന്നു.
സിറ്റൗട്ട്, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, മൂന്ന് കിടപ്പുമുറികൾ, ഒരു സ്റ്റഡി റൂം, ബാൽക്കണി, കോർട്ട് യാർഡ്, അടുക്കള എന്നിവയാണ് വീട്ടിലെ പ്രധാന സൗകര്യങ്ങൾ. ഗ്രൗണ്ട് ഫ്ളോറിൽ ഒരു കിടപ്പുമുറിയാണ് കൊടുത്തിരിക്കുന്നത്. ഫസ്റ്റ് ഫ്ളോറിലാകട്ടെ രണ്ട് കിടപ്പുമുറിയും സ്റ്റഡി റൂമും കൊടുത്തിട്ടുണ്ട്. എല്ലാ കിടപ്പുമുറികളും ബാത്ത് റൂം അറ്റാച്ചഡ് ആയിട്ടാണ് നൽകിയിരിക്കുന്നത്.
1600 ചതുരശ്ര അടിയാണ് ഈ ഇരുനില വീടിന്റെ ആകെ വിസ്തീർണം. വളരെ ലളിതമായ ഇന്റീരിയർ വർക്കുകളാണ് വീടിന്റെ അകത്തളങ്ങളെ മനോഹരമാക്കുന്നത്. തൂണുകളും ചുവരുകളും ഇല്ലാതെയുള്ള സിറ്റൗട്ടാണ് ഈ വീടിന് കൊടുത്തിരിക്കുന്നത്. ഇത് സാധാരണ വീടിനുള്ളിൽ നൽകുന്ന സിറ്റൗട്ടിൽ നിന്നും വ്യത്യസ്തമായി പുറത്തേക്ക് തള്ളിനിൽക്കുന്ന വിധമാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
എല്ലാ മുറികളിലും വിശാലമായ ജനലുകളാണ് കൊടുത്തിരിക്കുന്നത്. ഒപ്പം ഗ്ലാസിൽ നിർമിച്ച സ്ലൈഡിങ് വിൻഡോ കൂടി ആകുമ്പോൾ പകൽ സമയത്ത് ഈ വീട്ടിൽ ലൈറ്റിടുകയേ വേണ്ട. കിഴക്ക് അഭിമുഖമായി നിൽക്കുന്ന വീടിന്റെ കിടപ്പുമുറികളെല്ലാം പടിഞ്ഞാറ് അഭിമുഖമായാണ് ഉള്ളത്. വടക്ക് വാഹനം പാർക്ക് ചെയ്യുന്നതിനുള്ള പോർച്ചും കൊടുത്തിരിക്കുന്നു.
ഗുണമേന്മയുള്ള ഉത്പന്നങ്ങൾ മാത്രമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. വീടിന്റെ നിർമാണത്തിനുപയോഗിച്ചിരിക്കുന്ന വസ്തുക്കളും ഫർണിച്ചറുകളുമെല്ലാം പ്രീമിയം ഉത്പന്നങ്ങൾ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. തടിയുപയോഗിച്ചാണ് ഫർണിച്ചറുകൾ മുഴുവനും നിർമിച്ചിരിക്കുന്നത്. ടൈലാണ് വീടിന്റെ ഫ്ളോറിങ് മുഴുവനും നൽകിയിരിക്കുന്നത്.
സ്ഥലപരിമിതി ഏറെയുണ്ടെങ്കിലും അതൊന്നും സൗകര്യങ്ങളിൽ ബാധിച്ചിട്ടേ ഇല്ല. ചുമരുകൾ കെട്ടി വേർതിരിക്കാതെ, പരമാവധി തുറസ്സായ രീതിയിലാണ് വീടിന്റെ അകത്തളങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ലിവിങ് ഏരിയയുടെ അത്രതന്നെ നീളത്തിലുള്ള കോർട്ട് യാർഡ് ആണ് വീടിനകത്തെ ഏറ്റവും വലിയ പ്രത്യേകത. ഇത് പുറത്തെ ചുറ്റുമതിലിന് ഒപ്പം വരെ നീളുന്നു. യു.പി.വി.സി. ജനാലകൾ തുറന്നുവേണം ലിവിങ് ഏരിയയിൽ നിന്ന് കോർട്ട് യാർഡിലേക്ക് കടക്കാൻ. കോർട്ട് യാർഡിന്റെ വശങ്ങളിൽ ഗ്രിൽ പിടിപ്പിച്ച് സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതിലൂടെ വീടനകം എപ്പോഴും സൂര്യപ്രകാശവും വായുവും കൊണ്ട് നിറയുന്നു.
ഫസ്റ്റ് ഫ്ളോറിന്റെ പുറംഭിത്തിയിൽ ഇഷ്ടിക കൊണ്ട് ക്ലാഡിങ് നടത്തിയത് വീടിന്റെ അഴക് വർധിപ്പിക്കുന്നുണ്ട്.
Project details
Owner : Manu Joseph
location: Kakkanad, Ernakulam
Architecture Firm: Uru Consulting
Website: http://uruconsulting.in/
Design Team: Safder machilakath, Mohamed Shabeeb P, Muhammed Siyad MC, Safwan PM, Emil Eldho, Jaseel Kareem, Irshad Yozuf
Contact: 9895378148
]]>
പരമ്പരാഗത കേരളീയ ശൈലിയിൽ നിന്ന് മാറിനിന്നുകൊണ്ട് യൂറോപ്യൻ, ഓസ്ട്രേലിയൻ ശൈലികൾ ഇടകലർത്തിയാണ് വീടിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. അതിനാൽ തന്നെ ലാളിത്യമാണ് വീടിന്റെ മുഖമുദ്ര. ഡിസൈനിങ്ങിൽ പൊലിമ കൂട്ടുന്നതിനായി സാധാരണ കണ്ടുവരുന്ന തൂണുകളോ, ഡബിൾ ഹൈറ്റോ, കടുംനിറങ്ങളോ ഒന്നും തന്നെ ഈ വീടിനില്ല. മറിച്ച്, പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന, ഇളം നിറങ്ങളിലുള്ള പെയിന്റാണ് വീടിന് നൽകിയിരിക്കുന്നത്. വീടിന്റെ നിറം, റൂഫിങ്ങിന് ഉപയോഗിച്ചിരിക്കുന്ന ടൈൽ, ലാൻഡ് സ്പേസിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചെടികൾ, ജനാലയും അതിനകത്തെ കമ്പികളുടെയും ശൈലി എന്നുവേണ്ട വീടിനകത്തേക്ക് പ്രവേശിക്കുന്ന നടവഴിയും അതിന് സമീപത്തെ ബെൽപോസ്റ്റും നമ്മെ പുറം നാടുകളായ യൂറോപ്പിലെയും ഓസ്ട്രേലിയയിലെയും വീടുകളെയാണ് അനുസ്മരിപ്പിക്കുന്നത്. താൻ ചെയ്ത യാത്രകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വീടിന്റെ ഡിസൈനിങ്ങും മറ്റും തിരഞ്ഞെടുത്തതെന്നും വലുപ്പവും ആഡംബരവും മാത്രമല്ല ലാളിത്യത്തിനും ഭംഗിയേറെയാണെന്നും ആർകിടെക്റ്റ് സുഫൈൻ ഗസീബ് പറഞ്ഞു.
നാച്ചുറൽ സ്റ്റോൺ പാകിയതാണ് വീട്ടിലേക്കുള്ള നടപ്പാത. ഇതിന് ഇരുവശവും നാച്ചുറൽ സ്റ്റോൺ കൊണ്ട് തന്നെ ഇന്റർലോക്ക് ചെയ്തിരിക്കുന്നു. കല്ലുകൾക്കിടയിൽ പുല്ലുപാകിയിട്ടുമുണ്ട്. സിറ്റൗട്ടിലേക്ക് സ്വാഗതം ചെയ്യുന്നത് ഗ്രാനൈറ്റ് പതിച്ച നടകളാണ്. ബിൽറ്റ്-ഇൻ-ഷൂ റാക്കോഡ് കൂടിയ ഒരു സീറ്റിങ് ആണ് വാതിലിന്റെ ഇരുവശത്തും കൊടുത്തിരിക്കുന്നത്. മുൻവാതിൽ കടന്ന് നേരെ എത്തുന്ന ഫോയർ സ്പെയ്സിലേക്കാണ്. വീടിന്റെ സ്വകാര്യ ഇടവും പൊതുവായുള്ള സ്ഥലവും തമ്മിൽ ബന്ധിപ്പിക്കുന്ന സ്ഥലമാണ് ഈ ഫോയർ സ്പെയ്സ്. വീടിന്റെ മുഴുവൻ ഏരിയകളിലും സ്വകാര്യ നിലനിർത്തിയിരിക്കുന്നുവെന്നതും മറ്റൊരു പ്രത്യേകതയാണ്. വീടിന്റെ ഇടത് വശം നാലു കിടപ്പുമുറികൾക്കും വലതുവശം ലിവിങ്, ഡൈനിങ് ഏരിയകൾ, കിച്ചൻ എന്നിവയ്ക്കുമായാണ് മാറ്റിവെച്ചിരിക്കുന്നത്. വീടിരിക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതകൾ പരിഗണിച്ചാണ് ഇപ്രകാരമൊരു ഡിസൈനിങ് എന്ന് ആർക്കിടെക്റ്റ് വ്യക്തമാക്കുന്നു.
പിങ്ക് നിറവും സ്റ്റേറ്റ് ഫിനിഷുമുള്ള വിട്രിഫൈഡ് ടൈലാണ് ഫ്ളോറിങ്ങിന് നൽകിയിരിക്കുന്നത്. ചുമരിലെ ആർട്ട് വർക്കുകൾ മുതൽ ഫർണിച്ചറുകളുടെ നിറം വരെ ഓരേ തീമിലാണ് ഉള്ളത്.
ക്രോസ് വെന്റിലേഷനാണ് എല്ലാ മുറികളിലും കൊടുത്തിരിക്കുന്നത്. വേനൽകാലത്ത് മുറികൾക്കുള്ളിൽ ചൂട് ഉയരാതെ കാക്കുന്നതിന് ഇത് സഹായിക്കുന്നു. ഇൻഡോർ-ഔട്ട് ഡോർ ജീവിതത്തിന് പ്രാധാന്യം നൽകുന്ന ഓസ്ട്രേലിയൻ വീടുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അകത്തളങ്ങളുടെ ക്രമീകരണം. ലിവിങ് ഏരിയയിൽ നിന്നും കിടപ്പുമുറികളിൽ നിന്നും കോർട്ട് യാർഡുകൾ നൽകിയിട്ടുണ്ട്. ഇത് വീടിനകം കൂടുതൽ വിശാലത തോന്നിപ്പിക്കുന്നു.
Project Details
Owner : Saji Paul
Location : Vannappuram, Thodupuzha, Idukki
Architect : Sufine Gazeeb
Architectural firm : D/Collab Architecture Studio
Website : www.studio-dcollab.com
Ph: 6235118800
]]>
ശാന്തമായ അന്തരീക്ഷമാണ് വീടിന്റെ അകത്തളങ്ങളെ നിറയ്ക്കുന്നത്. ലളിതമായ ഇന്റീരിയർ വർക്കുകളും ഡിസൈനിങ്ങുമാണ് ഇതിന് കാരണം.
ഒരു ആർക്കിടെക്റ്റിന്റെ സഹായത്തോടെ വീട്ടുകാർ തന്നെയാണ് ഈ വീടിന്റെ പ്ലാൻ വരച്ചത്.
വീടിന്റെ അകത്തളെ നിറക്കുന്ന വെളിച്ചവും വായുസഞ്ചാരമുറപ്പാക്കുന്ന വിധത്തിലുള്ള വെന്റിലേഷൻ സൗകര്യവുമാണ് ഈ വീടിന്റെ പ്രത്യേകത. ഈ രണ്ട് ഘടകങ്ങളും ഉറപ്പുവരുത്തുന്ന രീതിയിലാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഓപ്പൺ ശൈലിയിൽ ഡിസൈൻ ചെയ്ത ലിവിങ്, ഡൈനിങ്, കിച്ചനും വീടിനകം വിശാലമാക്കുന്നു.
ആവശ്യത്തിന് മാത്രം വലുപ്പമുള്ള കിടപ്പുമുറിയും വീട്ടിലെ മുഴുവൻ സ്ഥലവും ഉപയോഗപ്രദമാക്കുന്നവിധമാണ് വീടിന്റെ ഡിസൈനിങ് ജോലികൾ പൂർത്തിയാക്കിയിരിക്കുന്നത്.
വീട് മുഴുവൻ പുട്ടിയിട്ട ശേഷമാണ് പെയിന്റ് ചെയ്തത്. ഇത് വീടിന് യാതൊരുവിധ ചോർച്ചയുമില്ലെന്ന് ഉറപ്പുവരുത്തുന്നു. കൂടാതെ, വാട്ടർപ്രൂഫിങ്ങും ചെയ്തിട്ടുണ്ട്.
ലിവിങ് ഏരിയ, രണ്ട് കിടപ്പുമുറികൾ, ഡൈനിങ് ഏരിയ, കിച്ചൻ, വർക്കിങ് കിച്ചൻ, കോർട്ട് യാർഡ്, സിറ്റൗട്ട് എന്നിവയാണ് ഗ്രൗണ്ട് ഫ്ളോറിലെ സൗകര്യങ്ങൾ. സ്റ്റഡി റൂം സൗകര്യങ്ങളുൾപ്പെടുത്തിയ കിടപ്പുമുറി, ജിം, ഓപ്പൺ ടെറസ് എന്നിവയാണ് ഫസ്റ്റ് ഫ്ളോറിലെ സൗകര്യങ്ങൾ. ഓപ്പൺ ടെറസിനോട് ചേർന്നുള്ള ഗാർഡൻ ഏറെ ആകർഷകമാണ്. ഓരോ കിടപ്പുമുറിയും പ്രത്യേകം തീമിലാണ് ഒരുക്കിയിരിക്കുന്നത്.
മറൈൻ പ്ലൈയിൽ വിനീർ ഫിനിഷിലാണ് കിച്ചനിലെ കാബിനുകൾ നിർമിച്ചിരിക്കുന്നത്. ഹെറ്റിച്ച് ആൻഡ് ഹഫേലെ ആക്സസറീസ് ആണ് കിച്ചനിൽ ഉപയോഗിച്ചിരിക്കുന്നത്.
ജിപ്സം സീലിങ് ആണ് വീടിന് മുഴുവനും കൊടുത്തിരിക്കുന്നത്. ലിവിങ് റൂം വാൾ പാനലിങ് നടത്തിയിട്ടുണ്ട്. കൂടാതെ, എൻട്രൻസിൽ ലിന്റൽ പാനലിങ്ങും കോർട്ട് യാർഡിൽ മറൈൻ പ്ലൈ, വിനീർ ഫിനിഷിലുമാണ് ചെയ്തിരിക്കുന്നത്.
ലിവിങ് ഏരിയയിലെ ഫ്ളോറിങ് ആണ് വീടിന്റെ ഹൈലൈറ്റായി നിലകൊള്ളുന്നത്. ബെൽജിയത്തുനിന്ന് ഇറക്കുമതി ചെയ്ത ലാമിനേഷൻ ആണ് ലിവിങ് ഏരിയയെ വേറിട്ടുനിർത്തുന്നത്. ഇതിന് ഇണങ്ങുന്ന വിധമുള്ള സെറ്റിയും കോഫി ടേബിളുമാണ് ഇവിടെ ഫർണിച്ചറായി നൽകിയിരിക്കുന്നത്.
ബാക്കിയുള്ള ഭാഗങ്ങളിൽ വിട്രിഫൈഡ് ടൈലും ഗ്രാനൈറ്റുമാണ് ഫ്ളോറിങ്ങിന് നൽകിയിരിക്കുന്നത്.
ഫർണിച്ചറുകൾ മുഴുവനും കസ്റ്റമൈസ്ഡ് ആണ്. തേക്കിലാണ് ഡൈനിങ് ടേബിളും കസേരകളും നിർമിച്ചിരിക്കുന്നത്.
സ്റ്റെയർകേസാണ് മറ്റൊരു പ്രധാന ആകർഷണം. രണ്ടുവശങ്ങളിലും തടി കൊണ്ടുള്ള ഹാൻഡ് റെയ്ലിങ് ആണ് കൊടുത്തിട്ടുള്ളത്. സാധാരണ ഒരു വശത്ത് മാത്രം ഹാൻഡ് റെയ്ലിങ് കൊടുക്കുമ്പോൾ ഇവിടെ രണ്ടുവശത്തും നൽകിയിട്ടുണ്ട്. തേക്ക് ഉപയോഗിച്ചാണ് ഹാൻഡ് റെയ്ലിങ് നിർമിച്ചിരിക്കുന്നത്.
എല്ലാ കിടപ്പുമുറികളിലും മറൈൻ പ്ലൈ വിനീർ ഫിനിഷിങ്ങിലുള്ള വാർഡ്രോബുകൾ കൊടുത്തിരിക്കുന്നു. എ.സി. ഉൾപ്പടെയുള്ള സൗകര്യങ്ങളോടെയാണ് കിടപ്പുമുറികൾ ഒരുക്കിയിരിക്കുന്നത്.
ബ്രേക്ക് ഫാസ്റ്റ് കൗണ്ടറോട് കൂടിയ ഓപ്പൺ സ്റ്റൈൽ മോഡുലാർ കിച്ചനാണ് ഇവിടെയുള്ളത്. ഉയർന്ന ഗുണമേന്മയുള്ള ഗുർജാൻ പ്ലൈവുഡാണ് അടുക്കളയിലെ വാർഡ്രോബുകൾ നിർമിച്ചിരിക്കുന്നത്.
Project details
Owner : Mithun Kumar
Location : Irikkur, Kannur
Architect : Jithin Janardanan
Interior and exterior design: Kitchen Koncepts And decors, Kannur
Interior designers : Sooraj & Sudheer
]]>
പ്രധാന റോഡിൽനിന്ന് മാറിയാണ് വീടിന്റെ സ്ഥാനം. അതിനാൽ, വാഹനങ്ങളുടെ ബഹളവും മറ്റ് ശല്യങ്ങളിൽനിന്നും വീട് അകന്നുനിൽക്കുന്നു. വീട് മാത്രം 12 സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ബാക്കിയുള്ള ഏരിയ മുഴുവൻ ലാൻഡ് സ്കേപ്പിനും ഗാർഡനും വേണ്ടിയാണ് നീക്കി വെച്ചിരിക്കുന്നത്. വീടിന്റെ പ്രധാന ആകർഷണവും ഈ ഗാർഡനാണ്. സഞ്ചിയുടെ ആകൃതിയിൽ നിർമിച്ചിരിക്കുന്ന കിണറും ഇരിക്കുന്നതിനായി നിർമിച്ച ബെഞ്ചുകളും ഗാർഡന്റെ ഭംഗി ഒന്നുകൂടി വർധിപ്പിക്കുന്നു.
24 സെന്റ് സ്ഥലത്താണ് വീടിന്റെ നിർമാണം. ഈ സ്ഥലത്തിനോട് ചേർന്ന് പത്ത് സെന്റ് സ്ഥലമുണ്ടായിരുന്നു. അവിടെ വീട് നിർമിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. ഇപ്പോഴത്തെ വീടിരിക്കുന്ന സ്ഥലത്താണ് ഇവരുടെ പഴയ വീട് നിന്നിരുന്നത്. ഇത് പൊളിച്ച് മാറ്റിയാണ് പുതിയ വീട് പണിതിരിക്കുന്നത്.
നിർമാണം മുഴുവനായും ഒരു കോൺട്രാക്ടറെ ഏൽപ്പിക്കുകയായിരുന്നു. വീടിന്റെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്ന എല്ലാ വസ്തുക്കളും നല്ല ഗുണമേന്മയിലുള്ളതായിരിക്കണമെന്ന് നൗഷാദിനും കുടുംബത്തിനും നിർബന്ധമുണ്ടായിരുന്നു. അതിനാൽ, വീടിന്റെ അകവും പുറവും മുഴുവൻ പുട്ടിയിട്ട ശേഷമാണ് പെയിന്റ് ചെയ്തിരിക്കുന്നത്. ഫർണിച്ചറും ഇന്റീരിയറും ഉൾപ്പടെ മുഴുവനും തേക്കിന്റെ തടിയിലാണ് നിർമിച്ചിരിക്കുന്നത്. ''ഫർണിച്ചറുകളെല്ലാം കസ്റ്റമൈസ്ഡ് ആയി പ്രത്യേകം നിർമിച്ചെടുക്കുകയായിരുന്നു. പുറത്ത് നിന്നു വാങ്ങുമ്പോൾ ഫർണിച്ചറുകളുടെ ഗുണമേന്മയുടെ കാര്യത്തിൽ യാതൊരുവിധ ഗ്യാരണ്ടിയും ഇല്ലാത്തതിനാലാണ് ഇപ്രകാരം ചെയ്തത്. ഫർണിച്ചറുകൾ വാങ്ങുന്നതിന് പുറമെ കടകളിൽ പോയി അന്വേഷിച്ചിരുന്നു. എന്നാൽ, പുറമെ നിന്ന് നോക്കുമ്പോൾ നല്ലി ഫിനിഷിങ്ങും കാര്യങ്ങളുമാണ് ഉള്ളതെങ്കിലും ഉപയോഗിച്ചിരിക്കുന്ന തടി പലതിന്റെയും മോശമായിരുന്നു. തുടർന്ന് ഫർണിച്ചറുകൾ മുഴുവൻ തേക്കിൽ തന്നെ നിർമിക്കാൻതീരുമാനിച്ചു. അതാകുമ്പോൾ, കാലാകാലം നിലനിൽക്കുമല്ലോ''-അമീൻ പറഞ്ഞു.
2020-ലാണ് വീടിന്റെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയത്. എന്നാൽ, കോവിഡ് നിയന്ത്രണങ്ങൾ നിർമാണപ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചു. അതിനാൽ, രണ്ടുവർഷത്തോളമെടുത്താണ് നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
സിറ്റൗട്ട്, നാല് കിടപ്പുമുറികൾ, ഡൈനിങ് ഹാൾ, ലിവിങ് ഏരിയ, കിച്ചൻ, വർക്ക് ഏരിയ, പ്രയർ ഏരിയ, വസ്ത്രങ്ങളും മറ്റും സൂക്ഷിക്കുന്നതിനായി ഒരു മുറി, ഫസ്റ്റ് ഫ്ളോറിലെ സിറ്റൗട്ട്, ബാൽക്കണി എന്നിവയാണ് വീട്ടിലെ പ്രധാന സൗകര്യങ്ങൾ.
സീലിങ് മുഴുവൻ ജിപ്സം ബോർഡ് ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്. തേക്കു കൊണ്ടുള്ള വുഡ് പാനലിങ് കൊടുത്തിരിക്കുന്നത് ഇന്റീരിയറിനെ കൂടുതൽ മനോഹരമാക്കിയിരിക്കുന്നു.
പ്രാദേശികവിപണിയിൽ ലഭ്യമായ ടൈലുകളാണ് ഫ്ളോറിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്. വിവിധ യൂട്യൂബ് ചാനലുകളിൽ നിന്നുള്ള ആശയങ്ങൾ സമന്വയിപ്പിച്ചാണ് വീടിന്റെ ഫ്ളോറിങ്, ലൈറ്റിങ് എന്നിവ ചെയ്തിരിക്കുന്നത്.
മറ്റുവീടുകളെ അപേക്ഷിച്ച് ഉയരത്തിലാണ് ഈ വീട് നിൽക്കുന്നതെങ്കിലും വീടിനുള്ളിൽ തീരെ ചൂട് അനുഭവപ്പെടുന്നില്ലെന്ന് അമീൻ പറഞ്ഞു. ചുടുകട്ട ഉപയോഗിച്ചാണ് വീടിന്റെ ചുമരുകൾ മുഴുവനും കെട്ടിയിരിക്കുന്നത്. ഇതാണ് വീടിനുള്ളിലെ തണുത്ത അന്തരീക്ഷത്തിന് കാരണം. വിശാലമായ ജനലുകൾ വീടിനുള്ളിൽ സദാസമയവും വായുസഞ്ചാരം ഉറപ്പുവരുത്തുന്നു. വീടിന്റെ മുൻഭാഗത്ത് കണ്ണൂരിൽ നിന്നും ഇറക്കിയ ചെങ്കല്ല് ഉപയോഗിച്ച് ക്ലാഡിങ് നടത്തിയിട്ടുണ്ട്. പുറമെനിന്ന് നോക്കുമ്പോൾ വീടിന്റെ ഭംഗി തോന്നിപ്പിക്കുന്ന പ്രധാനകാരണം ഇതുകൂടിയാണ്.
നാലുകിടപ്പുമുറികളാണ് ഈ വീട്ടിലുള്ളത്. എല്ലാ മുറികളും ഒട്ടും പ്രധാന്യം നഷ്ടപ്പെടാതെയാണ് ഒരുക്കിയിരികുന്നത്. എല്ലാ മുറികളിലും വാം ലൈറ്റുകൾ കൊടുത്തിരിക്കുന്നു. ഇത് സുഖകരമായ അന്തരീക്ഷം ഒരുക്കിയിരിക്കുന്നു. മുകളിലത്തെ നിലയിൽ മുൻവശത്തെ റൂമിലിരിക്കുമ്പോൾ റിസോർട്ടിലെത്തിയ പോലെയാണ് അനുഭവപ്പെടുക.
രണ്ട് കിച്ചനുകളാണ് ഉള്ളത്. പ്രധാന അടുക്കള അകത്തും രണ്ടാമത്തെ അടുക്കള വർക്ക് ഏരിയയ്ക്ക് ഒപ്പവുമാണ് കൊടുത്തിരിക്കുന്നത്. പാചകം മുഴുവനായും ഇവിടെയാണ് ചെയ്യുന്നത്.
വീടിന്റെ പണികൾ കോൺട്രാക്ടറെ ഏൽപ്പിച്ചെങ്കിലും മുഴുവൻ സാധനങ്ങളും വീട്ടുകാർ നേരിട്ട് പോയി വാങ്ങുകയാണ് ചെയ്തത്. സോഷ്യൽ മീഡിയയിലെല്ലാം താരമാണ് കുന്നിൻ മുകളിൽ തലയുയർത്തി നിൽക്കുന്ന ഈ വീടിപ്പോൾ. വീട് കാണാനായി നിരവധി പേരാണ് ഇപ്പോൾ ഇവിടെ എത്തുന്നത്. ആർക്കും മോശമായി ഒന്നും പറയാൻ ഇല്ലെന്ന് അമീൻ പറയുന്നു. ഇന്റീരിയറിൽ തേക്ക് തടി ഉപയോഗിച്ചതാണ് ഇത്രയധികം ഫിനിഷിങ് കിട്ടാൻ കാരണമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
Project Details
Owner : Noushad
Location : Kollam, Kunnikode
Contractor : Shibu, Sabari Constructions, Vilakkudi, Kollam
Contact : 9605531189(Ameen)
]]>
വലിയൊരു മലയുടെ താഴ്വാരത്തിലാണ് ഈ വീടിരിക്കുന്ന പ്ലോട്ട്. വീടിരിക്കുന്ന സ്ഥലത്തിനു പിന്നിൽ പാറകൾ നിറഞ്ഞ, ഉറപ്പുള്ള പ്രദേശമാണെങ്കിൽ മുൻവശം ചതുപ്പുനിറഞ്ഞ ഇടമായിരുന്നു. വീടിന്റെ അടുക്കള, പോർച്ച് എന്നിവ നിലനിൽക്കുന്ന ഇടമായിരുന്നു ചതുപ്പ് നിറഞ്ഞത്. അതിനാൽ ഭാരം കുറയ്ക്കുന്നതിന് പോർച്ചിന്റെ റൂഫ് കോൺക്രീറ്റ് ചെയ്യാതെ ഓട് പാകുകയാണ് ചെയ്തത്. അതേസമയം, ഭൂമിക്ക് ബലം കൊടുക്കുന്നതിന് വേണ്ടി തെങ്ങിന്റെ കുറ്റി വെള്ളത്തിന്റെ ലെവലിൽ താഴ്ത്തി കൊടുത്തു. അതിന്റെ മുകളിൽ മക്ക്(ക്വാറി വേസ്റ്റ്) നന്നായി അടിച്ച് കൊടുത്തു. അതിന്റെ മുകളിൽ പി.സി.സി. ചെയ്താണ് ബലം കുറഞ്ഞ സ്ഥലം കൂടുതൽ കരുത്തുറ്റതാക്കി മാറ്റിയത്.
ഈ പ്ലോട്ട് ഏരിയയിൽ തന്നെ വർഷം മുഴുവൻ വെള്ളം നൽകുന്ന, ഉറവ വറ്റാത്ത കുളമുണ്ട്. അതിന് യാതൊരുവിധ പരിക്കുകളും ഏൽപ്പിക്കാതെയായിരുന്നു വീടിന്റെ നിർമാണം. അതിന് വേണ്ടി അടുക്കളയെയും വർക്ക് ഏരിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏരിയ കാൻഡിവർ ആയിട്ട് ചെയ്തു. അടുക്കളയിലും വർക്ക് ഏരിയയിലും നിൽക്കുന്നവർക്ക് പരസ്പരം കണ്ട് സംസാരിക്കുന്നതിനുള്ള ഒരു സ്ഥലമായി ഈ കുളമുള്ള സ്ഥലം മാറ്റിയെടുക്കുകയാണ് ഉണ്ടായത്. ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേകതയും ഇത് തന്നെയാണ്.
സിറ്റൗട്ട് കടന്ന് അകത്തേക്ക് കയറുമ്പോൾ സ്വീകരിക്കുന്നത് ലിവിങ് ഏരിയയാണ്. മൂന്ന് കിടപ്പുമുറികളാണ് ഈ വീട്ടിലുള്ളത്. ഇവ മൂന്നും താഴത്തെ നിലയിലാണ് നൽകിയിരിക്കുന്നത്. മുറികളെയും ഡൈനിങ്, ലിവിങ് ഏരിയകളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ഇടനാഴിയുണ്ട്. ഇടനാഴിയുടെ ഇടതുവശത്തായി ഒരു കിടപ്പുമുറി കൊടുത്തിട്ടുണ്ട്. ഈ കിടപ്പുമുറിക്കുള്ളിലേക്ക് കയറുന്നതിന്റെ ഒരു വശത്തായി പ്രയർ ഏരിയ കൊടുത്തിട്ടുണ്ട്. കോർട്ട് യാർഡിന്റെ ഉള്ളിൽ നിന്നാണ് മുകളിലത്തെ നിലയിലേക്കുള്ള സ്റ്റെയർസ്പെയ്സ്. ഈ കോർട്ട് യാർഡിനുള്ളിൽ അക്വാപോണ്ടും ബുദ്ധപ്രതിമയും കൊടുത്ത് മനോഹരമാക്കിയിരിക്കുന്നു. നേരത്തെ പറഞ്ഞ കുളത്തിൽനിന്ന് വെള്ളമെടുത്താണ് കോർട്ടിലെ അക്വാപോണ്ട് സെറ്റ് ചെയ്തിരിക്കുന്നത്. കോർട്ട് യാർഡിന്റെ എതിർവശത്തായാണ് ഡൈനിങ് ഏരിയ നൽകിയത്.
രണ്ടുനില വീടാണെങ്കിലും മുകളിലത്തെ നില ആറ്റിക് ശൈലിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇവിടെ തന്നെ ഒരു സ്റ്റഡി ഏരിയയും നീളമേറിയ ഒരു ഡോർമറ്ററി മുറിയും കൊടുത്തിട്ടുണ്ട്. ഈ മുറിയോട് ചേർന്ന് ഒരു കോമൺ ടോയിലറ്റും നൽകി. ഇവിടെനിന്ന് വീടിന്റെ മുൻവശത്തേക്ക് ബാൽക്കണി പോലെ ഒരു വ്യൂ പോയിന്റും കൊടുത്തു. ഇതിലൂടെ സ്ട്രെസ് വർക്ക് വരുന്ന ഏരിയ മുഴുവൻ ഉപയോഗപ്രദമാക്കാൻ കഴിഞ്ഞുവെന്നതാണ് ഏറ്റവും വലിയ നേട്ടം.
വീടിന്റെ പുറത്തുനിന്നും അകത്തേക്ക് കയറുമ്പോൾ സിറ്റൗട്ടിനോട് ചേർന്ന് നൽകിയ 'L' ആകൃതിയിലുള്ള വരാന്തയാണ് വീടിന്റെ മറ്റൊരു ആകർഷണം. ഇതിനോട് ചേർന്ന് മീനുകളെ വളർത്തുന്നതിന് വേണ്ടി ചെറിയൊരു കുളവും കൊടുത്തിട്ടുണ്ട്. മഴക്കാലത്ത് വെള്ളം വരാന്തയിലേക്ക് അടിച്ചുകേറാതിരിക്കാൻ സൺഷെയ്ഡും നൽകിയിരിക്കുന്നു.
'A' ആകൃതിയിലുള്ള ഫ്രെയിമിലാണ് വീടിന്റെ എലിവേഷൻ ഡിസൈൻ ചെയ്തിരിക്കുന്നത്. വീട് പുറമെ നിന്ന് കാണുമ്പോൾ ഏറ്റവും ആദ്യം ശ്രദ്ധ കവരുന്നതും 'A' ആകൃതിയിലുള്ള ഈ ഫ്രെയിമുകളാണ്. 'A ഫ്രെയിം' എലിവേഷന്റെ വലുതും ചെറുതമായ പാറ്റേണുകളാണ് മുൻവശത്തായി കൊടുത്തിരിക്കുന്നത്. ഇതേ പാറ്റേൺ തന്നെയാണ് കാർ പോർച്ചിനും കൊടുത്തിരിക്കുന്നത്.
ഡൈനിങ് ഏരിയയിൽ നിന്ന് വീടിന് പുറത്തേക്ക് ഇറങ്ങുന്നതിനുള്ള ആക്സസ് നൽകിയിട്ടുണ്ട്. ഇത് ഒറ്റനോട്ടത്തിൽ ജനലാണെന്ന് തോന്നുമെങ്കിലും പുറത്തേക്കുള്ള വാതിലാണ് ഇത്. ഈ വഴിക്ക് ഇറങ്ങുമ്പോൾ എത്തിച്ചേരുന്നത് ആദ്യം പറഞ്ഞ കുളത്തിലേക്കാണ്. ഡൈനിങ്ങിനോട് ചേർന്ന് ഓപ്പൺ സ്റ്റൈലിലുള്ള കിച്ചൻ കൊടുത്തിരിക്കുന്നു. ഡൈനിങ് ഏരിയയുടെ സമീപത്തായി വാഷിങ് ഏരിയയും കോമൺ ടോയിലറ്റും ഇതിനോട് ചേർന്ന് ഒരു കിടപ്പുമുറിയും കൊടുത്തിരിക്കുന്നു. ഇവിടെനിന്ന് പുറകിലായി ഒരു ഫാമിലി ലിവിങ് ഏരിയ നൽകിയിട്ടുണ്ട്. ഇവിടെ തന്നെയാണ് ടി.വി. യൂണിറ്റ് നൽകിയിരിക്കുന്നത്. ഫാമിലി ലിവിങ് ഏരിയയെ പിന്താങ്ങി ഒരു വരാന്തയുണ്ട്. ഇവിടെയും കാഴ്ചയിൽ ജനലുപോലെ തോന്നിപ്പിക്കുന്ന വാതിലാണ് കൊടുത്തിരിക്കുന്നത്. ഫാമിലി ലിവിങ് ഏരിയയിൽ നിന്നാണ് മാസ്റ്റർ ബെഡ് റൂമിലേക്കുള്ള എൻട്രി.
തടിയിലാണ് സ്റ്റെയർ കേസ് നിർമിച്ചിരിക്കുന്നത്. സ്റ്റെയർകേസിനോട് ചേർന്നുള്ള ചുമർ ഇഷ്ടികയിലാണ് കെട്ടിയിരിക്കുന്നത്. പ്ലാസ്റ്ററിങ് ഒഴിവാക്കിയാണ് ഈ ചുവര് നിർമിച്ചിരിക്കുന്നത്. ഇത് വീടിനുള്ളിൽ സ്വാഭാവികമായ പ്രൗഢി നിലനിർത്തുന്നു.
കോർട്ട് യാർഡിൽ നിന്ന് നേരെ സ്റ്റെപ് കയറി മുകളിലേത്തുന്നത് കോമൺ ലിവിങ് ഏരിയയിലേക്കാണ്. മിക്കപ്പോഴും ബന്ധുക്കളുടെ സംഗമം നടക്കുന്ന, എല്ലാവരെയും ഉൾക്കൊള്ളിക്കാനായി ഇവിടെ നീളമേറിയ ഡോർമറ്ററി നൽകിയിരിക്കുന്നു. ഈ ഡോർമറ്ററിയോട് ചേർന്ന് ഒരു സ്റ്റഡി റൂമും അതിന്റെ പുറത്തായി പഴയകാലവീടുകളുടേത് പോലെ ഒരു കിളിവാതിലും അതിലൂടെ പുറത്തേക്ക് എൻട്രിയുമുണ്ട്. ഇതിന് പിറകിലായി ഓപ്പൺ ടെറസും തുണി ഉണങ്ങുന്നതിനുള്ള ഏരിയയും നൽകി.
സിറ്റൗട്ടും വീടിനകം മുഴുവനും മാറ്റ് ഫിനിഷിനുള്ള ടൈലാണ് വിരിച്ചിരിക്കുന്നത്. പ്രത്യേകം ഡിസൈൻ ചെയ്ത ഫർണിച്ചറുകളാണ് അകത്തളത്തെ മനോഹരമാക്കി മാറ്റിയിരിക്കുന്നത്. ജിപ്സവും വുഡും ഇടകലർത്തിയുള്ള സീലിങ് വീടിന് നൽകുന്ന ഭംഗി ഒന്ന് വേറെ തന്നെയാണ്. മുറ്റത്ത് ഇന്റർലോക്ക് പൂർണമായും ഒഴിവാക്കി, പകരം ബേബി മെറ്റൽ വിരിക്കുകയാണ് ചെയ്തത്.
പ്രാദേശികമായി ലഭ്യമായ ഓട് ആണ് റൂഫിങ്ങിന് നൽകിയത്. പഴയ ഓട് വാങ്ങി അത് പെയിന്റ് ചെയ്ത് വീണ്ടും ഉപയോഗിക്കുകയായിരുന്നു. ഇത് ചെലവ് കുറയ്ക്കാൻ സഹായിച്ചു.
Project details
Owner : Ar. Anoop Kumar C.A.
Location : Kothala, Pambadi, Kottayam
Architectural firm : Planet Architecture, Changanassery
Website: www.planetarchitecture.in
Ph: 9961245604
]]>
മുൻവശത്ത് എലിവേഷൻ മുഴുവനായും വെട്ടുകല്ലിന്റെ ടെക്സ്ച്വറിലാണ്. ഇത് വീടിന്റെ പുറമെനിന്നുള്ള ഭംഗി വർധിപ്പിക്കുന്നു. അറ്റാച്ചഡ് ബാത്ത്റൂമുകളോട് കൂടിയുള്ള നാലു കിടപ്പുമുറികൾ, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, ഫാമിലി ലിവിങ് ഏരിയ, കോർട്ട് യാർഡ്, പൂജാമുറി, കിച്ചൻ, വർക്ക് ഏരിയ എന്നിവയാണ് ഗ്രൗണ്ട് ഫ്ളോറിലെ സൗകര്യങ്ങൾ. അപ്പർ ലിവിങ് ഏരിയ, രണ്ട് കിടപ്പുമുറികൾ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് ഫസ്റ്റ് ഫ്ളോറിലെ സൗകര്യങ്ങൾ. 2880 ചതുരശ്ര അടിയാണ് വീടിന്റെ ആകെ വിസ്തീർണം.
എറണാകുളത്തുള്ള ആർക്കിടെക്ചറൽ സ്ഥാപനമായ ഹെവൻനെസ്റ്റിന്റെ നേതൃത്വത്തിൽ ആർക്കിടെക്ടുമാരായ സ്മിത വർഗീസ്, രാജേഷ് ഋഷി എന്നിവർ ചേർന്നാണ് വീടിന്റെ നിർമാണപ്രവർത്തനങ്ങൾ നടത്തിയത്. സുനിലിന്റെയും ശോഭനകുമാരിയുടെയും മകൻ ആദർശിന്റെ ഭാവനയ്ക്ക് അനുസരിച്ചാണ് വീടിന്റെ ഡിസൈനിങ് ചെയ്തിരിക്കുന്നത്.
റിട്ടെയർമെന്റ് ലൈഫ് ആസ്വദിക്കുന്ന വിധത്തിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ, ഉള്ളിൽ വായുസഞ്ചാരം ഉറപ്പു വരുത്തിയ വീട് വേണമെന്നാണ് സുനിലും കുടുംബവും ആർക്കിടെക്ടിനോട് ആവശ്യപ്പെട്ടത്.
മുറ്റത്തുനിന്ന് സിറ്റൗട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ ആദ്യം നോട്ടമെത്തുക പൂജാമുറിയിലേക്കാണ്. ഇതുതന്നെയാണ് വീടിന്റെ ഏറ്റവും വലിയ ഹൈലൈറ്റും. സിറ്റൗട്ടിൽനിന്ന് നേരിട്ട് പ്രവേശിക്കുന്ന വിധമാണ് പൂജാമുറി കൊടുത്തിരിക്കുന്നത്. വീടിനുള്ളിൽ പ്രത്യേകം മുറിയൊരുക്കാതെ, സിറ്റൗട്ടിൽനിന്ന് തന്നെ പൂജാമുറി നൽകണമെന്ന ആശയം മുന്നോട്ട് വെച്ചത് ശോഭനകുമാരിയാണ്.
മുഴുവൻ ഏരിയയും ഉപയോഗപ്രദമാക്കുന്ന വിധത്തിലാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇന്നത്തെ കാലത്തെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് അനുസരിച്ചാണ് കോമൺ ഏരിയ. സൂര്യപ്രകാശം വീടിനുള്ളിൽ നന്നായി ലഭിക്കുന്ന വിധത്തിലാണ് കോമൺ ഏരിയയുടെ ഡിസൈൻ.
രണ്ട് മാസ്റ്റർ ബെഡ്റൂമുകളാണ് ഈ വീട്ടിലുള്ളത്. ഗ്രൗണ്ട് ഫ്ളോറിലും ഫസ്റ്റ് ഫ്ളോറിലുമായാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഫസ്റ്റ് ഫ്ളോറിലെ മാസ്റ്റർബെഡ് റൂമിൽ ജിപ്സം വർക്കും കർട്ടൻ വർക്കും ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്. കിംഗ് സൈസ് കട്ടിലുകളാണ് മുറികളിൽ കൊടുത്തിരിക്കുന്നത്. വാർഡ്രോബ്, കബോഡ് എന്നിവയെല്ലാം എല്ലാ മുറികളിലും കൊടുത്തിട്ടുണ്ട്.
ഡൈനിങ്, ലിവിങ് ഏരിയകളെ പ്രത്യേകമായി ചുമർകെട്ടി വേർതിരിക്കാതിരുന്നത് അകത്തളം കൂടുതൽ വിശാലമാക്കി. കോമൺ ലിവിങ് ഏരിയയിൽ സെറ്റിയ്ക്ക് പുറമെ ആട്ടുകട്ടിലും കൊടുത്തിട്ടുണ്ട്. ഇത് ലിവിങ് ഏരിയയെ കൂടുതൽ സജീവമാക്കുന്നു.
ഡൈനിങ് ഏരിയയിൽ നിന്നാണ് ഫസ്റ്റ് ഫ്ളോറിലേക്കുള്ള സ്റ്റെയർ ഏരിയ നൽകിയിരിക്കുന്നത്. സ്റ്റെയർ ഏരിയയുടെ താഴ്ഭാഗം മുതൽ മുകൾ ഭാഗം വരെ പുറത്തേക്കുള്ള ചുവരിൽ ബ്രിക്സ് ഒഴിവാക്കി ടഫൺഡ് ഗ്ലാസ് നൽകി. വീടിനുള്ളിൽ ദിവസം മുഴുവൻ സൂര്യപ്രകാശം നിറയുന്നതിന് ഇത് സഹായിക്കുന്നു. തേക്കിലാണ് സ്റ്റെയർ നിർമിച്ചിരിക്കുന്നത്.
വിശാലമായ മോഡുലാർ കിച്ചനും അതിനോട് ചേർന്നിരിക്കുന്ന വർക്ക്ഏരിയയുമാണ് മറ്റൊരു പ്രത്യേകത. കിച്ചനിൽ കബോഡുകൾക്കു പുറമെ ക്രോക്കറി ഷെൽഫും നൽകിയിരിക്കുന്നു. കിച്ചനിൽ കൗണ്ടർ ടോപ്പ് ഗ്രാനൈറ്റാണ് കൊടുത്തിരിക്കുന്നത്. ബാത്ത് റൂമുകളിലൊളികെ ബാക്കിയെല്ലായിടത്തും ഫ്ളോറിങ്ങിന് മാർബിൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. രാജസ്ഥാനിൽനിന്ന് ഇറക്കുമതി ചെയ്തതാണിത്. മനസ്സിനിണങ്ങിയ മാർബിൾ ലഭിച്ചതിനൊപ്പം ചെലവും ലാഭിക്കാൻ കഴിഞ്ഞുവെന്ന് രാജേഷ് പറഞ്ഞു.
ഈ വീട്ടിലെ നാലു കിടപ്പുമുറികളും കിച്ചൻ, ഡൈനിങ് ഏരിയ, ലിവിങ് ഏരിയ എന്നിവയെല്ലാം ജിപ്സം സീലിങ് ചെയ്തിട്ടുണ്ട്. താഴത്തെയും മുകളിലെയും നില വിനീറിലാണ് ചെയ്തിരിക്കുന്നത്. സീലിങ് വർക്ക് ചെയ്ത എല്ലാ വാതിലുകളും ജനലുകളും പാനലിങ് ചെയ്തിട്ടുണ്ട്. വളരെ ലളിതമായതും എന്നാൽ ആഡംബരം കുറയാത്തതുമായ ലൈറ്റിങ്ങാണ് വീടിനകം കൂടുതൽ മനോഹരമാക്കിയിരിക്കുന്നത്.
മുറ്റം നാച്ചുറൽ സ്റ്റോൺ പാകി ഇടയ്ക്ക് പുല്ലുപിടിപ്പിച്ചിട്ടുണ്ട്. മുറ്റത്ത് തന്നെ, എന്നാൽ വീട്ടിൽനിന്നും മാറിയാണ് പോർച്ച് നൽകിയിരിക്കുന്നത്. ജി.ഐ. പൈപ്പിൽ പോളികാർബൺ ക്രിസ്റ്റൽ ഷീറ്റ് പിടിപ്പിച്ച് ലളിതമായ രീതിയിലുള്ള പോർച്ച് ആണ് നിർമിച്ചിരിക്കുന്നത്.
Project details
Owner : Sunilkumar
Location: Alochanamukku, Karunagapalli, Kollam
Architects: Rajesh Rishi, Smitha Varghees
Architectural firm: Heavenest Builders
Website: http://www.heavnestbuilders.com
Ph:9037070009, 9961747435
living
Bedroom1
dining
Living
നീളം കൂടിയ പ്ലോട്ട് ഏരിയ ആയതിനാൽ നീളം അടിസ്ഥാനമാക്കിയുള്ള ഡിസൈൻ ആണ് വീടിനുവേണ്ടി തയ്യാറാക്കിയത്. എന്നാൽ, പുറമെ നിന്ന് ആളുകൾ കാണുമ്പോൾ ചെറിയൊരു വീടാണെന്ന് അവർക്ക് തോന്നരുതെന്ന് ഷിബുവിന് ആഗ്രഹമുണ്ടായിരുന്നു.
സിറ്റൗട്ടിന് പകരം എൽ ആകൃതിയിലുള്ള വരാന്തയാണ് വീടിന് നൽകിയിരിക്കുന്നത്. ഈ വരാന്തയിൽ നിന്ന് രണ്ട് എൻട്രിയാണ് വീട്ടിലേക്ക് ഉള്ളത്. ഒന്ന് ഡ്രോയിങ് റൂമിലേക്കും മറ്റേത് ഷിബുവിന്റെ ഭാര്യ ഡോ. ആശയുടെ കൺസൾട്ടൻസി റൂമിലേക്കുമാണ്. ഇതിനോട് ചേർന്ന് കോർട്ട് യാർഡ് കൊടുത്തിരിക്കുന്നു. ഈ കോർട്ട് യാർഡിനെ വെർട്ടിക്കൽ പാർട്ടീഷൻ വെച്ച്, സെമി ഓപ്പൺ ശൈലിയിലാണ് വീടിന്റെ അകത്തളം ഡിസൈൻ ചെയ്തിരിക്കുന്നത്. ഡ്രോയിങ് റൂമിനോട് ചേർന്ന് പ്രയർ ഏരിയയും കൊടുത്തിട്ടുണ്ട്.
ഡ്രോയിങ് റൂം കടന്ന് ചെല്ലുമ്പോൾ ഒരു വരാന്തയാണ് ഉള്ളത്. ഈ വരാന്തയുടെ ഇടതുവശത്തായിട്ടാണ് കോർട്ട് യാർഡും സ്റ്റെയർസ്പേസും കൊടുത്തിരിക്കുന്നത്. ഈ വരാന്ത അവസാനിക്കുന്നിടത്ത് ഡൈനിങ് ഏരിയ നൽകി. ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, ഒരു കിടപ്പുമുറി തുടങ്ങിയവ ഈ വരാന്തയുമായി ബന്ധിപ്പിച്ചിരിക്കുന്നു. വീടിനുള്ളിൽ വിശാലത തോന്നിപ്പിക്കുന്നതിന് ഈ വരാന്ത ഒരു ഘടകമായി പ്രവർത്തിക്കുന്നു. ഇടുങ്ങിയ പ്ലോട്ട് ആയിട്ടുകൂടി വീടിനുള്ളിൽ അത്തരമൊരു തോന്നൽ ഉണ്ടാകുകയേ ഇല്ല. ഡൈനിങ്, ലിവിങ് ഏരിയകൾ ചുമര് കെട്ടി വേർതിരിക്കാത്തതും വീടനകം വിശാലമായി തോന്നിപ്പിക്കുന്ന മറ്റൊരു ഘടകമാണ്. ഇതിനോട് ചേർന്നാണ് കോഫീ ഏരിയ ഉള്ളത്. ഫാമിലി ലിവിങ് ഏരിയ പോലെയാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഇതിനോട് ചേർന്ന് വാഷ് ഏരിയ കൊടുത്തു.
സ്റ്റെയർകേസ് ഏരിയയുടെ ഇടയിലായി കോർട്ട് യാർഡ് ഏരിയ നൽകി നടുവിൽ ബുദ്ധപ്രതിമ സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ തന്നെ വീടിന്റെ പ്രധാന ആകർഷണകേന്ദ്രം കൂടിയാണ് ഈ കോർട്ട് യാർഡ്. ബുദ്ധപ്രതിമ ഇരിക്കുന്ന സ്ഥാനത്ത് വാട്ടർ ഫൗണ്ടേഷനും കൊടുത്തിട്ടുണ്ട്.
ഡൈനിങ് ഏരിയയിൽ നിന്ന് കിച്ചനിലേക്ക് പ്രവേശിക്കാം. എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ഡിസൈൻ ആണ് അടുക്കളയ്ക്ക് നൽകിയിരിക്കുന്നത്. മറൈൻ പ്ലൈവുഡ് ലാമിനേറ്റ് ചെയ്താണ് അടുക്കളയുടെ ഇന്റീരിയർ വർക്കുകൾ പൂർത്തിയാക്കിയത്. വെളുത്തനിറമുള്ള ഗ്രാനൈറ്റ് കിച്ചൻ ടോപ്പ് ആയി നൽകി. അടുക്കളയോട് ചേർന്ന് വർക്ക് ഏരിയയും കൊടുത്തു.
ഡൈനിങ് ഏരിയയിൽ നിന്ന് ചെറിയൊരു ഇടനാഴി പോലെ കൊടുത്ത് കിടപ്പുമുറി കൊടുത്തിരിക്കുന്നു. ബാത്ത് റൂം അറ്റാച്ചഡ് ആയ ഈ കിടപ്പുമുറിയിൽ രണ്ട് സിംഗിൾ കോട്ട് കട്ടിലും സ്റ്റഡി ഏരിയയും ക്രമീകരിച്ചിരിക്കുന്നു.
ഫസ്റ്റ് ഫ്ളോറിലെ അപ്പർ ലിവിങ് ഏരിയയിലേക്കാണ് സ്റ്റെയർകേസ് ചെന്നെത്തുന്നത്. ടി.വി. യൂണിറ്റ് ഇവിടെയാണ് നൽകിയിരിക്കുന്നത്. പ്ലോട്ടിന്റെ പ്രത്യേകത കണക്കിലെടുത്ത് ഫസ്റ്റ് ഫ്ളോറിലാണ് മാസ്റ്റർ ബെഡ്റൂം ഉൾപ്പടെയുള്ള മൂന്ന് കിടപ്പുമുറികൾ നൽകിയിരിക്കുന്നത്.
അപ്പർ ലിവിങ് ഏരിയയിൽ നിന്നാണ് മൂന്ന് കിടപ്പുമുറികളിലേക്കുമുള്ള എൻട്രി നൽകിയിരിക്കുന്നത്. ഇവിടെനിന്ന് ഓപ്പൺ ടെറസിലേക്കും ആക്സസ് കൊടുത്തു. സ്റ്റെയർ ഏരിയയിൽ മുകളിൽ ആർ.സി.സി. പർഗോള നൽകി ഗ്ലാസ് ഇട്ടിട്ടുണ്ട്. ഇതുവഴി വീടിനുള്ളിൽ സൂര്യപ്രകാശം നേരിട്ടെത്തുന്നു. ഈ സ്റ്റെയർ ഏരിയയ്ക്ക് സമീപമാണ് ബാൽക്കണിയിലേക്കുള്ള വഴി കൊടുത്തിരിക്കുന്നത്.
വുഡൻ, ലൈറ്റ് കളർ തീമുകളിലുള്ള വിട്രിഫൈഡ് ടൈൽ ആണ് ഫ്ളോറിങ് നൽകിയത്. മറൈൻ പ്ലൈവുഡിലാണ് ഇന്റീരിയർ വർക്കുകൾ പൂർണമായും ചെയ്തിരിക്കുന്നത്. കബോഡുകൾ, വാർഡ്രോബ്, പർഗോള, വെർട്ടിക്കൽ പാർട്ടീഷൻ, വാഷ് ഏരിയ എന്നിവയെല്ലാം മറൈൻ പ്ലൈവുഡ് ഫിനിഷിലാണ് കൊടുത്തിരിക്കുന്നത്. വളരെ ലളിതമായ ലൈറ്റിങ് ആണ് വീടിന് നൽകിയിരിക്കുന്നത്.
വീടിന്റെ മുറ്റത്താണ് കാർപോർച്ച് കൊടുത്തിരിക്കുന്നത്. പോർച്ച് സ്ട്രെസ് വർക്ക് ചെയ്ത് ഓടുപാകി. വീടിന്റെ ഡിസൈനിനോട് ഇണങ്ങി നിൽക്കുന്ന ഡിസൈൻ തന്നെയാണ് കാർപോർച്ചിനും കൊടുത്തിരിക്കുന്നത്. മുറ്റത്ത് കയറിച്ചെല്ലുന്ന ഭാഗത്ത് മാത്രം നാച്ചുറൽ സ്റ്റോൺ പാകിയിരിക്കുന്നു. ബാക്കിയുള്ള സ്ഥലങ്ങളിൽ മെറ്റൽ ഇട്ടു.
Project details
Owner : Shibu
Location: Changanassery, Kottayam
Designer: Anoop Kumar C.A.
Architectural firm: Planet Architecture, Changanassery
Website: www.planetarchitecture.in
Ph: 9961245604
kitchen
dining
wash area
Dining area
court yard
stair
bed room
bed room
bed room
bed room
upper living
drawing room
drawing room
തിരുവനന്തപുരം പൗഡിക്കോണത്ത് പാച്ചേരിക്കുന്നിലാണ് എച്ച്മുക്കുട്ടിയുടെയും ആർക്കിടെക്ട് കൂടിയായ ഭർത്താവ് ആർ.ഡി. പത്മകുമാറിന്റെയും 'ഗീത്' എന്ന് പേരിട്ടിരിക്കുന്ന വീട് സ്ഥിതി ചെയ്യുന്നത്. ആറുമാസം മുമ്പായിരുന്നു ഗൃഹപ്രവേശച്ചടങ്ങ്. 1400 ചതുരശ്ര അടിയാണ് വീടിന്റെ ആകെ വിസ്തീർണം. വീടിന് ചുറ്റും ഇടതൂർന്ന് നിൽക്കുന്ന മരങ്ങൾ കൊച്ചുകാടിന്റെ പ്രതീതി നൽകുന്നു.
പഴയവീടുകൾ പൊളിച്ചസാധനങ്ങൾ ഉപയോഗിച്ചാണ് വീടിന്റെ നിർമാണം മുഴുവൻ. വീടിനുള്ളിൽ സ്ഥിതി ചെയ്യുന്ന മൂന്ന് പാറകൾ പ്രകൃതിയെ യാതൊരുവിധത്തിലും നോവിക്കാതെയാണ് ഈ വീട് ഉണ്ടാക്കിയതെന്നതിന്റെ ഉത്തമ ഉദാഹരണമാണ്. കേരളത്തിന് ചെലവ് കുറഞ്ഞ, അതേസമയം പ്രകൃതിദത്തമായ വീടുകൾ പരിചയപ്പെടുത്തിതന്ന ലാറി ബേക്കറുടെ മാതൃക പിന്തുടർന്നാണ് പത്മകുമാർ ഈ വീട് നിർമിച്ചത്. ആർക്കിടെക്ചർ പഠിക്കുന്ന കാലത്തേ ലാറിബേക്കറുടെ ശിഷ്യനായിരുന്നു പത്മകുമാർ. ഇരുപതിലേറേ വർഷങ്ങൾ ഇന്ത്യയുടെ പലഭാഗത്തും ലാറിബേക്കർ വിഭാവനം ചെയ്ത കെട്ടിടങ്ങൾ ഡിസൈൻ ചെയ്യാനും നിർമിക്കാനും അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്.
2009-ലാണ് വീട് വെക്കുന്നതിനുള്ള ഭൂമി വാങ്ങിയത്. പിറ്റെ വർഷം വീടിന് തറ കെട്ടിയെങ്കിലും പിന്നെ ബാക്കി കാര്യങ്ങൾ ചെയ്യാൻ വർഷങ്ങളെടുത്തു. തികച്ചും പ്രകൃതിദത്തമായ രീതിയിൽ വീട് നിർമിക്കാൻ തീരുമാനിച്ചതും വീട് ഉണ്ടാക്കുന്നതിന് ആവശ്യമായ സാധനങ്ങൾ കണ്ടെത്തലുമെല്ലാം വീട് പണി നീണ്ടുപോകാൻ കാരണമായിട്ടുണ്ട്. ''ഇക്കാലത്തിനിടെ ഒരുപാട് കാര്യങ്ങൾ ജീവിതത്തിലൂടെ കടന്നുപോയി. ആ പ്രശ്നങ്ങൾ എല്ലാം ഒതുക്കിയശേഷമാണ് വീട് പണി തുടങ്ങിയത്. പഴയ സാധനങ്ങൾ മാത്രം ഉപയോഗിച്ചുള്ള വീട് നിർമാണം ആയതിനാൽ നമുക്കു പറ്റിയവ കിട്ടുന്നതിനായി കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. പിന്നെ ചെലവും പോക്കറ്റിലൊതുങ്ങേണ്ടതുണ്ട്. ഇതെല്ലാം കാലതാമസം ഉണ്ടാകാൻ കാരണമായി''-എച്ച്മുക്കുട്ടി പറഞ്ഞു. ഏകദേശം 20 ലക്ഷം രൂപയാണ് വീടിന്റെ നിർമാണത്തിന് ആകെ ചെലവായത്.
ഒരുകൈയാൾ, മേസ്തിരി എന്നിവരാണ് വീടിന്റെ നിർമാണത്തിന് ആകെ ഉണ്ടായിരുന്നത്. ആർകിടെക്ടിന്റെ ഉപദേശവുമായി പത്മകുമാർ കൂടെ നിന്നു. സിമന്റ് തീരെ ഉപയോഗിക്കാതെയാണ് വീടിന്റെ നിർമാണം. ചെളിയും കുമ്മായവുമാണ് സിമന്റിന് പകരമായി ഉപയോഗിച്ചത്. തറകെട്ടുന്നതിന് ഉപയോഗിച്ച കരിങ്കല്ലുമുതൽ വീടിന്റെ ജനാലകൾ വരെ പഴയവീടുകൾ പൊളിച്ചപ്പോൾ ലഭിച്ച സാധനങ്ങൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. വൃത്താകൃതിയിലാണ് വീട് പണിതിരിക്കുന്നത്. ഇഷ്ടിക കൊണ്ടാണ് വീടിന്റെ ചുമർകെട്ടിയിരിക്കുന്നത്.
ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, അടുക്കള, ലൈബ്രറി, രണ്ട് കിടപ്പുമുറികൾ തുടങ്ങിയ സൗകര്യങ്ങളോടുള്ള രണ്ടുനില വീടാണിത്. വീടിന് ചുറ്റും വരാന്തയുണ്ട്. ലിവിങ് ഏരിയയ്ക്കും ഡൈനിങ് ഏരിയയ്ക്കും അടുത്തായി സ്ഥിതി ചെയ്യുന്ന പാറയെ വേണ്ടവിധം ഉപയോഗിച്ചിരിക്കുകയാണ്. ചുമരുകൾ കെട്ടി വേർതിരിക്കാതെയാണ് ലിവിങ്, ഡൈനിങ്, ലൈബ്രറി ഏരിയകളും അടുക്കളയും ഡിസൈൻ ചെയ്തിരിക്കുന്നത്. ഇവയുടെ ജനൽഭാഗം വരെ ചുമര് നിർമിച്ചിരിക്കുന്നു. ശേഷം അരികുകളിൽ മരം കൊണ്ടുള്ള ചട്ടക്കൂട് ഉണ്ടാക്കി അതിൽ ഗ്രില്ല് പിടിപ്പിച്ചിരിക്കുന്നു.
ലാറി ബേക്കർ ആദ്യമായി പണിത ഉള്ളൂരിലെ വീട് ഉടമസ്ഥർ പൊളിച്ച് കളഞ്ഞപ്പോൾ അവിടെനിന്നുള്ള കമ്പികൾ ശേഖരിച്ചാണ് ഈ ഗ്രില്ലുകൾ നിർമിച്ചിരിക്കുന്നത്. ഈ ഗ്രില്ലിന് പുറത്തായി കൊതുകുവലയും(മെഷ്) വിരിച്ചു. പുറത്തുനിന്ന് പാമ്പും മറ്റ് ക്ഷുദ്രജീവികളും അകത്തേക്ക് കടക്കാതെ ഇത് സഹായിക്കും. അതിനാൽ, സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ പേടി വേണ്ട.
കാറ്റാടി മരം കൊണ്ടാണ് വീടിന്റെ മേൽക്കൂരയ്ക്ക് ഫ്രെയിം ഉണ്ടാക്കിയത്. അതിനു മുകളിൽ ബാംബൂ പ്ലൈ ആണി അടിച്ച് പിടിപ്പിച്ചു. അതിന്റെ മുകളിൽ വേസ്റ്റ് ആയ ഫ്ളക്സ് വിരിച്ചു. വീടിനുള്ളിൽ സൂര്യപ്രകാശം എത്തിക്കുന്നതിന് ഇടയ്ക്ക് കാറിന്റെയും ബസിന്റെയും ചില്ലുകൾ പിടിപ്പിച്ചു. ഫ്ളെക്സിന് മുകളിൽ ജെ.സി.ബി.യുടെ ടയർ ട്യൂബുകൾ കീറി പശ തേച്ച് ഒട്ടിച്ചു.
താഴെയും മുകളിലുമായാണ് രണ്ട് കിടപ്പുമുറികൾ ഉള്ളത്. ഈ രണ്ട് മുറികളിലും കട്ടിലുകൾ മരം കൊണ്ട് തട്ട് അടിച്ചാണ് ഉണ്ടാക്കിയിരിക്കുന്നത്. താഴത്തെ കിടപ്പുമുറിയിൽ വലിയൊരു പാറയുണ്ട്. ഇത് മിനിക്കിയെടുത്ത് അതിന്റെ മുകളിൽ തട്ട് അടിച്ചാണ് കട്ടിലിന്റെ നിർമാണം. കട്ടിലിൽ ബെഡ് ഒഴിവാക്കി പുല്ലുപായ വിരിച്ചു.
ലിവിങ് ഏരിയയിലെ പാറ മൂന്ന് വിധമാണ് സജ്ജമാക്കിയിരിക്കുന്നത്. ഒരുഭാഗം ഇരിക്കാനുള്ള കസേരയായും ഒരു ഭാഗം ഷെൽഫാക്കിയും മറ്റൊരു ഭാഗം കൊച്ചുമകൾക്ക് കളിക്കാനുള്ള ഇടമായും ക്രമീകരിച്ചിരിക്കുന്നു. ബാത്ത്റൂമിലും ഒരു പാറയുണ്ട്. ഇവിടെ സൗകര്യമായി ഇരുന്ന് കുളിക്കാനും തുണികൾ കഴുകാനും കാലുകഴുകാനും പറ്റും. സ്റ്റീലിന്റെ ഉരുളിയാണ് ബാത്ത് റൂമിൽ വാഷ് ബേസിൻ ആയി ഉപയോഗിച്ചിരിക്കുന്നത് അടുക്കളയിലെ സിങ്ക് ആകട്ടെ മരത്തിന്റെയാണ്.
ലിവിങ് ഏരിയയുടെ താഴെയായി മഴവെള്ള സംഭരണിയുണ്ട്. മഴവെള്ളമാപിനി പുറത്ത് ഡിസൈൻ ചെയ്തതിനാൽ വെള്ളത്തിന്റെ അളവ് പുറത്തുനിന്നുതന്നെ അറിയാൻ കഴിയും. മാങ്ങയുടെ ആകൃതിയിലാണ് വീട്ടിലെ കുളം നിർമിച്ചിരിക്കുന്നത്. ലാറി ബേക്കറോടുള്ള സ്മരണാർത്ഥമാണ് കുളത്തിന് മാങ്ങയുടെ ആകൃതി നൽകിയതെന്ന് എച്ച്മുക്കുട്ടി പറഞ്ഞു.
ഫ്ളോറിങ്ങിന് മണ്ണുകൊണ്ടുള്ള ടൈലും തടിയുമാണ് വിരിച്ചിരിക്കുന്നത്. ഏത് കാലാവസ്ഥയിലും വീടിനുള്ളിൽ നിറയുന്ന സുഖകരമായ അന്തരീക്ഷമാണ് എടുത്തുപറയേണ്ട പ്രത്യേകത. ആറുമാസക്കാലമായി പുതിയ വീട്ടിൽ ഇവർ താമസം തുടങ്ങിയിട്ട്. ഇതുവരെ രണ്ട് ദിവസം മാത്രമാണ് രാത്രിയിൽ ഫാനിട്ട് കിടന്നുറങ്ങിയത്. കോരിച്ചൊരിയുന്ന മഴക്കാലത്ത് ഒരു തുള്ളിവെള്ളം പോലും അകത്തുവരാതെയാണ് വീട് സീൽ ചെയ്തിരിക്കുന്നത്.
]]>അറ്റാച്ച്ഡ് ബാത്ത് റൂമുകളോട് കൂടിയ മൂന്ന് കിടപ്പുമുറികളുള്ള വീട് ആണ് മെൽബിൻ ഡിസൈനറോട് ആവശ്യപ്പെട്ടത്. ഉടമസ്ഥൻ ആവശ്യപ്പെട്ടതിനുസരിച്ച് വീടിനകം ചുമര് കെട്ടിവേർതിരിക്കാതെ ഓപ്പൺ സ്റ്റൈലിലാണ് നിർമിച്ചിരിക്കുന്നത്.
പ്ലോട്ടിൽ വലിയൊരു കിണർ വരുന്നതിനാൽ ഗ്രൗണ്ട് ഫ്ളോറിൽ ഒരു കിടപ്പുമുറി നൽകാൻ മാത്രമെ സൗകര്യമുണ്ടായിരുന്നുള്ളൂ. വീടിരിക്കുന്ന സ്ഥലം ഉയർന്ന പ്രദേശമായതിനാൽ കാറ്റും വെളിച്ചവും നന്നായി ലഭിക്കും. ഇതുകൂടി പരിഗണിച്ചാണ് വീടിന്റെ പ്ലാൻ തയ്യാറാക്കിയത്-ഡിസൈനർ സജീന്ദ്രൻ പറഞ്ഞു. പടിഞ്ഞാറ് ഭാഗത്തുനിന്ന് നന്നായി കാറ്റ് ലഭിക്കുന്നതിനാൽ അവിടെയാണ് ബാൽക്കണി കൊടുത്തിരിക്കുന്നത്. സ്ലോപ് റൂഫ് ഒഴിവാക്കി ഫ്ളാറ്റ് റൂഫ് ആണ് കൊടുത്തിരിക്കുന്നത്.
കാർപോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിടപ്പമുറി, കിച്ചൻ, വർക്ക് ഏരിയ എന്നിവയാണ് ഗ്രൗണ്ട് ഫ്ളോറിലെ സൗകര്യങ്ങൾ. അപ്പർ ലിവിങ്, രണ്ട് കിടപ്പുമുറികൾ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് ഫസ്റ്റ് ഫ്ളോറിലെ പ്രധാന സൗകര്യങ്ങൾ.
ഫസ്റ്റ് ഫ്ളോറിന്റെ റൂഫിലേക്ക് കയറുന്നതിനായി ഇൻഡസ്ട്രിയൽ സ്റ്റെയർകേസ് കൊടുത്തിരിക്കുന്നു. ഉയർന്ന പ്രദേശമായതിനാൽ ഇവിടെ നിൽക്കുമ്പോൾ കോഴിക്കോട് നഗരത്തിന്റെ കാഴ്ചകൾ കാണാം.
ലിവിങ് ഏരിയയിൽ ടി.വി. യൂണിറ്റ് നൽകിയിരിക്കുന്നു. ലിവിങ്ങിനും ഡൈനിങ്ങിനും ഇടയിലായി വരുന്ന സ്ഥലത്താണ് സ്റ്റെയർകേസ് കൊടുത്തിരിക്കുന്നത്. ഇത് ഫസ്റ്റ് ഫ്ളോറിലെ ലിവിങ് ഏരിയയിൽ അവസാനിക്കുന്നു. സ്റ്റെയർകേസിന് അടിയിലുള്ള സ്ഥലം വാഷ് ഏരിയയായി നൽകി സ്ഥലം പരമാവധി ഉപയോഗിച്ചിരിക്കുന്നു. വളരെ ലളിതമായ ഇന്റീരിയർ ഡിസൈനാണ് ഈ വീടിന് നൽകിയിരിക്കുന്നത്. പ്ലൈവുഡിൽ തേക്കിന്റെ വെനീർ ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. കസ്റ്റമൈസ്ഡ് സോഫയാണ് ലിവിങ് റൂമിന്റെ അലങ്കാരം.
വുഡൻ ഫിനിഷ്, വൈറ്റ് തീമിലുള്ള വിട്രിഫൈഡ് ടൈൽസ് ആണ് ഫ്ളോറിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്.
അപ്പർ ലിവിങ്ങിലെ സോഫയും ഡൈനിങ് ടേബിളുമൊഴികെ ബാക്കി എല്ലാ ഫർണിച്ചറുകളും കസ്റ്റമൈസ് ചെയ്ത് എടുത്തതാണ്. ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, കിടപ്പമുറികൾ എന്നിവയില്ലെല്ലാം വാൾപേപ്പർ കൊടുത്തിട്ടുണ്ട്. ബാൽക്കണിയിൽ നൽകിയിരിക്കുന്ന ആർട്ടിഫിഷ്യൽ വെർട്ടിക്കൽ ഗാർഡൻ മാറ്റ് വർധിപ്പിക്കുന്നു.
മുറ്റത്ത് നാച്ചുറൽ സ്റ്റോൺ പാകി ഇടയിൽ പുല്ല് പിടിപ്പിച്ചിരിക്കുന്നു.
Project details
Owner : Melbin Roshin
Location : Pottammal, Kozhikode
Designer : Sajeendran Kommeri,
Architectural Firm : Koodu, Palayam
Kozhikode 673002
Ph: 9388338833
]]>80 സെന്റ് സ്ഥലത്താണ് വീട്. ഇൻഡോറും ഔട്ട്ഡോറും തമ്മിൽ ബന്ധിപ്പിക്കുന്ന വിധമാണ് വീടിന്റെ നിർമാണം. നാച്ചുറൽ സ്റ്റോൺ പാകിയ വിശാലമായ മുറ്റവും മുറ്റത്ത് പ്രത്യേക സ്ഥലമൊരുക്കി നിർമിച്ച പൂന്തോട്ടവും വീടിന് നൽകുന്ന ചന്തം ഒന്നുവേറെ തന്നെയാണ്. പൂന്തോട്ടത്തിന്റെയും മുറ്റത്തിന്റെയും നിർമാണത്തിന് ശ്രദ്ധാപൂർവം നടത്തിയ ഇടപെടലുകൾ അവിടുത്തെ കാഴ്ചകൾക്ക് ഭംഗം വരുത്താതെ സൂക്ഷിക്കുന്നു.
മുറ്റത്തുനിന്ന് നേരിട്ട് പ്രവേശിക്കുന്നത് സിറ്റൗട്ടിലേക്കാണ്. സ്റ്റൗട്ടിനോട് ചേർന്നുതന്നെ പുറമേക്ക് ഒരു ലിവിങ് ഏരിയ കൊടുത്തിട്ടുണ്ട്. പുറമെ നിന്നെത്തുന്നവർക്ക് വീടിനുള്ളിലേക്ക് കടക്കാതെ തന്നെ ഇരുന്ന് സംസാരിക്കാനുള്ള സൗകര്യമാണിത് നൽകുന്നത്. വീട്ടിലുള്ളവരുടെ സ്വകാര്യത പരിപൂർണമായും കാക്കുന്നതിന് ഇത് സഹായിക്കും.
ഇവിടെനിന്ന് വീടിനുള്ളിലേക്ക് കടക്കുമ്പോൾ ഏറ്റവും വലിയ ആകർഷണം വിശാലമായ അകത്തളങ്ങളും അവിടുത്തെ സൗകര്യങ്ങളുമാണ്. ആഡംബരത്തിന് ഒട്ടും കുറവ് വരാത്ത, അതേസമയം ലളിതമായ ഡിസൈനാണ് വീടിന്റെ അകത്തളങ്ങളെ കൂടുതൽ മനോഹരമാക്കുന്നത്. വെളുപ്പ്, ബ്രൗൺ നിറങ്ങളിലാണ് വീടിന്റെ തീം. ഫർണിച്ചറുകളും ചുമരുകളും ഇളംനിറങ്ങളിൽ ഒരുക്കിയപ്പോൾ സീലിങ്, ഫ്ളോറിങ് എന്നിവ വുഡൻ തീമിൽ നൽകി. ഫ്ളോറിങ്ങിന് തടിയ്ക്കൊപ്പം ഇളം നിറത്തിലുള്ള ഇറ്റാലിയൻ മാർബിളും പാകിയിരിക്കുന്നു.
ഡൈനിങ്, ലിവിങ് ഏരിയകളോട് ചേർന്ന് പാഷിയോ കൊടുത്തിട്ടുണ്ട്. വീടിനുള്ളിൽ സുഖകരമായ അന്തരീക്ഷം ഒരുക്കുന്നതിനൊപ്പം വീട്ടുകാർക്ക് ഒഴിവുസമയം വിനിയോഗിക്കുന്നതിനുള്ള സൗകര്യവും ഈ പാഷിയോ നൽകുന്നു. പത്ത് പേർക്ക് ഇരിക്കാവുന്ന സൗകര്യത്തോടെയാണ് ഡൈനിങ് ടേബിൾ നൽകിയിരിക്കുന്നത്.
അഞ്ച് കിടപ്പുമുറികളാണ് ഈ വീട്ടിലുള്ളത്. ഗ്രൗണ്ട് ഫ്ളോറിൽ മൂന്നും ഫസ്റ്റ് ഫ്ളോറിൽ രണ്ടും കിടപ്പമുറികളുമാണ് ഉള്ളത്.
വിശാലമായ, എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ കിടപ്പുമുറിയാണ് ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത. എല്ലാ കിടപ്പുമുറികളും ഒരേ സൗകര്യങ്ങളോട് കൂടിയാണ് ഒരുക്കിയിരിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. അതേസമയം, ഡിസൈനിങ്ങിൽ ഓരോന്നും വേറിട്ട് നിൽക്കുന്നു.
കിടപ്പുമുറികൾക്ക് രണ്ട് തരത്തിലുള്ള ഫ്ളോറിങ് ആണ് നൽകിയിരിക്കുന്നത്. കിടക്കയുള്ള ഭാഗത്ത് വുഡൻ ഫ്ളോറിങ് കൊടുത്തപ്പോൾ ബാക്കി ഭാഗങ്ങളിൽ ഇളം നിറത്തിലുള്ള ഇറ്റാലിയൻ മാർബിൾ ആണ് നൽകിയിട്ടുള്ളത്. എല്ലാ കിടപ്പമുറികളും ബാത്ത് റൂം അറ്റാച്ചഡ് ആണ്. വാർഡ്രോബ് സൗകര്യങ്ങളും മേശ, കസേര തുടങ്ങിയവും ഇവിടെ കൊടുത്തിട്ടുണ്ട്.
എല്ലാ കിടപ്പുമുറികളിലും ഇൻഡോർ പ്ലാന്റ് സെറ്റ് ചെയ്തിട്ടുണ്ട്. വിശാലമായ ജനലുകൾ ഇളംനിറങ്ങളിലുള്ള കർട്ടൻ കൊണ്ട് മറച്ചിരിക്കുന്നു. കർട്ടൻ നീക്കുമ്പോൾ പുറത്തെ പച്ചപ്പുനിറഞ്ഞ കാഴ്ചകളിലേക്കാണ് ജനാലകൾ തുറക്കുന്നത്.
കിടപ്പുമുറികൾക്കെല്ലാം നൽകിയിരിക്കുന്ന അസ്സെന്റ് വാൾ ആണ് ശ്രദ്ധാകേന്ദ്രം. ഇവിടെ വുഡൻ പാനലിങ് നൽകിയത് മുറികളെ കൂടുതൽ ആകർഷകമാക്കുന്നു.
രണ്ട് കിടപ്പുമുറികൾക്കൂടാതെ ലിവിങ് ഏരിയയും ഇടനാഴിയുമാണ് ഫസ്റ്റ് ഫ്ളോറിലുള്ളത്. ഇവിടെയുള്ള ലിവിങ് ഏരിയയിലും ടി.വി. യൂണിറ്റ് കൊടുത്തിട്ടുണ്ട്.
വുഡൻ, ജിപ്സം സീലിങ്ങും വിശാലമായ ജനലുകളുമാണ് വീട്ടിലെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങൾ. വീടിനുള്ളിൽ സൂര്യപ്രകാശവും വായുസഞ്ചാരവും ഉറപ്പുവരുത്താൻ ഈ ജനലുകൾ സഹായിക്കുന്നു. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തവയാണ് വീട്ടിലെ ഭൂരിഭാഗം ഫർണിച്ചറുകളും.
തികച്ചും ആധുനിക രീതിയിലാണ് അടുക്കള ഡിസൈൻ ചെയ്തിരിക്കുന്നത്. മോഡുലാർ കിച്ചനോട് ചേർന്ന് ബ്രേക്ക് ഫാസ്റ്റ് കൗണ്ടർ സെറ്റ് ചെയ്തിരിക്കുന്നു. കിച്ചനിലെ കൗണ്ടർ ടോപ്പ് കലിങ്ക സ്റ്റോൺ ആണ് കൊടുത്തിരിക്കുന്നത്. ഇതിന് അനുയോജ്യമായ നിറത്തിലുള്ള തിൻ ടൈലാണ് കാബിനറ്റിന് നൽകിയിരിക്കുന്നത്.
Project Details
Owner :Savad N.R
Location : Ponoor, Kozhikode
Architect : Shiju Pareed N R
Architectural firm : Amar Architecture and Designs Pvt Ltd, First floor, 61/507B,
Silk Street, Kozhikode, Kerala-673032
Ph: +91 9526574666
Website : nrsp@amargroup.org
]]>
റോഡിൽനിന്നും ഒന്നരടിയോളം ഉയരത്തിൽ, കോർണർ വ്യൂവിൽ ആണ് വീടിരിക്കുന്ന പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. കൂടാതെ, നീളം കൂടുതലും വീതി കുറവുമുള്ള സ്ഥലമാണ് ഇത്. അതിനാൽ, വീടിനെയും പ്ലോട്ടിനെയും കൂടുതൽ മനോഹരമാക്കിയെക്കുക എന്ന ലക്ഷ്യത്തോടെയാണ് വീട്ടിൽനിന്നും മാറി പോർച്ച് നൽകിയിരിക്കുന്നത്. കൂടാതെ, വീടിന്റെ പുറകിലായി ഔട്ട് ഹൗസ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ പുറകിലും മുൻപിലും അധികം സ്ഥലം നൽകിയിട്ടുണ്ട്.
പ്ലോട്ട് ഏരിയ ആയതിനാൽ വീടിന് ഉയരം തോന്നിപ്പിക്കേണ്ടത് ആവശ്യമായി വന്നു. ഇത് പരിഹരിക്കുന്നതിന് ഫസ്റ്റ് ഫ്ളോറിലെ രണ്ട് മുറികൾക്ക് സ്ലോപ്പിങ് റൂഫുകൾ രണ്ട് തരത്തിൽ കൊടുത്തു. ഒന്നാമത്തേത് രണ്ട് വശങ്ങളിലേക്കും മറ്റേത് സിംഗിൾ സ്റ്റൈലിലുമാണ് കൊടുത്തിരിക്കുന്നത്. വീടിന്റെ പുറമെനിന്നുള്ള ലുക്ക് ഐ വ്യൂവിൽ കിട്ടുന്നതിന് വേണ്ടിയാണ് റൂഫിങ് അങ്ങിനെ നൽകിയിരിക്കുന്നത്.
വീതിയേറിയ മുറ്റമാണ് വീടിന്റെ പ്രത്യേകത. മുറ്റത്ത് നാച്ചുറൽ സ്റ്റോൺ പാകിയിരിക്കുന്നു. ഇവിടെ ഔട്ടർ കോർട്ട് യാർഡ് നൽകിയിട്ടുണ്ട്. ടെർമനേലിയ എന്ന ചെടി പിടിപ്പിച്ച് ഔട്ടർ കോർട്ട് യാർഡ് കൂടുതൽ മനോഹരമാക്കിയിരിക്കുന്നു. മുറ്റത്തുനിന്ന് സിറ്റൗട്ടിലേക്കാണ് നേരിട്ട് കയറുക. ഇവിടെനിന്ന് ലിവിങ് ഏരിയയിലേക്ക് ആക്സസ് കൊടുത്തിരിക്കുന്നു. ലിവിങ് റൂമിൽനിന്ന് ഫോയറിലേക്കാണ് നേരെ കടക്കുക. ഇവിടെനിന്നും സ്റ്റഡി ഏരിയയിലേക്കും. അധ്യാപികയായ സരിതയുടെ ആവശ്യം പരിഗണിച്ചാണ് ഓഫീസ് റൂം കം സ്റ്റഡി ഏരിയ സൗകര്യം ഇവിടെ നൽകിയിരിക്കുന്നത്. ഇവിടെനിന്നാണ് ഡൈനിങ് ഏരിയയിലേക്ക് പ്രവേശിക്കുന്നത്. ഡൈനിങ് ഏരിയയോട് ചേർന്ന് സെൻട്രലൈസ്ഡ് കോർട്ട് യാർഡ് നൽകിയിരിക്കുന്നു. ഡൈനിങ്, ലിവിങ് ഏരിയയിൽനിന്നും വ്യൂ കിട്ടുന്ന രീതിയിലാണ് കോർട്ട് യാർഡ് ഒരുക്കിയിരിക്കുന്നത്. ഇത് കൂടാതെ, ഡൈനിങ് ഏരിയയിൽനിന്നും പുറത്തേക്കായി പാഷിയോ നൽകിയിട്ടുണ്ട്. ഇതിന്റെ മുമ്പിലായി പുല്ലും നാച്ചുറൽ സ്റ്റോണും മറ്റും നൽകി മനോഹരമായ ലാൻഡ് സ്കേപ്പും കൊടുത്തിരിക്കുന്നു.
അറ്റാച്ചഡ് ബാത്ത്റൂമുകളോട് കൂടിയ രണ്ട് കിടപ്പുമുറികൾ, ഓപ്പൺ കിച്ചൻ, വർക്ക് ഏരിയ എന്നിവയാണ് ഗ്രൗണ്ട് ഫ്ളോറിലെ മറ്റ് സൗകര്യങ്ങൾ.
വീടിന്റെ പുറകിലായി ഔട്ട് ഹൗസ് കൊടുത്തിരിക്കുന്നു. ഇവിടെ അടുക്കളയും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്രൗണ്ട് ഫ്ളോറിൽനിന്ന് സ്റ്റെയർകേസ് എത്തിച്ചേരുന്നത് ലോബിയിലേക്കാണ്. ഇവിടെനിന്ന് ബേ വിൻഡോ കൊടുത്തിരിക്കുന്നു. ഇവിടെനിന്നും കോർട്ട് യാർഡിലേക്കുള്ള വ്യൂ ഉണ്ട്. അറ്റാച്ചഡ് ബാത്ത് റൂമുകളോട് കൂടിയ രണ്ട് കിടപ്പുമുറികളും ബാൽക്കണിയും ഓപ്പൺ ടെറസുമാണ് ഫസ്റ്റ് ഫ്ളോറിലെ മറ്റ് സൗകര്യങ്ങൾ. എല്ലാ കിടപ്പുമുറികളിലും വാഡ്രോബ്, ഡ്രെസ്സിങ് ഏരിയ എന്നിവയെല്ലാം ഒരുക്കിയിരിക്കുന്നു.
വീടിനുള്ളിലെ ലൈറ്റിങ്ങും എയർ പാസേജിങ്ങുമാണ് ഏറ്റവും വലിയ പ്രത്യേകത. വീടിനുള്ളിൽ വോൾ ഏരിയ കുറച്ച്, ഓപ്പൺ സ്പെയ്സ് കൂടുതലായി നൽകിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. സ്റ്റെയർകേസിന് മുകളിലായി പർഗോളയും കൊടുത്തിട്ടുണ്ട്. കൂടാതെ, സ്റ്റെയറിന്റെ വശത്തായി 'എൽ' ആകൃതിയിൽ ജനാല നൽകിയിരിക്കുന്നു. ഇത് പകൽ സമയത്ത് വീടിനുള്ളിൽ സൂര്യപ്രകാശം ഉറപ്പുവരുത്തുന്നു. കൂടാതെ, വിശാലമായ ജനലുകൾ വീടിനുള്ളിൽ വായുസഞ്ചാരം ഉറപ്പുവരുത്തുന്നു.
എല്ലാ മുറികളും എക്സ്റ്റേണൽ ഭിത്തിയോട് കൂടിയാണ് നിർമിച്ചിരിക്കുന്നത്. മലേ ടീക് എന്ന ഇന്റീരിയർ ലാമിനേറ്റഡ് ആണ് ഇന്റീരിയർ വർക്കിനായി ഉപയോഗിച്ചിരിക്കുന്നത്. ഇത് മാറ്റ്, ഗ്ലോസി ഫിനിഷിൽ കൊടുത്തിരിക്കുന്നു. വാൾനട്ട്-വൈറ്റ് നിറത്തിലാണ് വീടിന്റെ ഉള്ളിൽ തീം നൽകിയിരിക്കുന്നത്. അതേസമയം, വീട് മുഴുവൻ നോക്കിയാൽ റസ്റ്റിക് ഫിനിഷ് ബേസിലാണ് ഒരുക്കിയിരിക്കുന്നത്.
ഫ്ളോറിങ്ങിന് മാറ്റ് ഫിനിഷിനുള്ള ടൈലുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
ബ്രേക്ക് ഫാസ്റ്റ് കൗണ്ടറോട് കൂടിയ ഓപ്പൺ കിച്ചനാണ് മറ്റൊരു പ്രത്യേകത. ഇവിടെ ടോപ്പിൽ വൈറ്റ് ഗ്രാനൈറ്റ് പാകിയിരിക്കുന്നു.
വീടിന് കോർണർ വ്യൂ ആയതിനാൽ രണ്ട് കിടപ്പുമുറികളിലാണ് കൂടുതലായി ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. രണ്ടിനും രണ്ട് തരത്തിലുള്ള ഡിസൈൻ ആണ് കൊടുത്തിരിക്കുന്നത്. സ്ലോപ്പ് റൂഫിങ് നൽകിയിരിക്കുന്നതിനാൽ റൂമിനുള്ളിൽ വളരെ കുറഞ്ഞ ചൂടാണ് അനുഭവപ്പെടുക. നാച്ചുറൽ സ്റ്റോൺ ഉപയോഗിച്ചുള്ള ക്ലാഡിങ് കൊടുത്തിരിക്കുന്നതിനാലും വീടിനുള്ളിൽ വളരെ കുറഞ്ഞ ചൂടാണ് അനുഭവപ്പെടുക.
കസ്റ്റമൈസ്ഡ് ഫർണിച്ചറുകളാണ് മുഴുവനും ഉപയോഗിച്ചിരിക്കുന്നത്. ലിവിങ്, ഡൈനിങ് ഏരിയകളിൽ മാത്രം ജിപ്സം സീലിങ് കൊടുത്തു.
ചെലവ് കുറച്ച ഘടകങ്ങൾ
Project Details
Owner : Leo Thomas
Location: Piravom, Ernakulam
Desinger: Aljo George
Architectural firm: Mattar and From, Piravom
Ph: 0485 2954834, 9497469904
]]>
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മാഡ് കൺസെപ്റ്റ് എന്ന ആർക്കിടെക്ച്ചറൽ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ആർക്കിടെക്റ്റായ മനാഫ് കരീമാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. ലാൻഡ് സ്കേപ്പിങ്, ഫൗണ്ടേഷൻ, സ്ട്രക്ച്ചറൽ വർക്കുകൾ, ഇന്റീരിയർ, ലൈറ്റ് ഫിറ്റിങ് എന്നിവയടക്കം 58 ലക്ഷം രൂപയാണ് ആകെ ചെലവായത്.
നിറയെ ചെടികൾ നിറഞ്ഞ, പച്ചപ്പുള്ള അന്തരീക്ഷം വീടിന് പുറത്തും അകത്തും വേണമെന്നാണ് ആർക്കിടെക്ടിനോട് വീട് പണിയുന്നതിന് മുമ്പ് ബിസ്മി പറഞ്ഞിരുന്നത്. അതിനാൽ, പുറത്തുമാത്രമല്ല, അകത്തും നിറയുന്ന ഗ്രീനറിയാണ് വീടിനെ വ്യത്യസ്തമാക്കുന്നത്. ഈ അന്തരീക്ഷം വീടിനുള്ളിൽ എപ്പോഴും പോസ്റ്റീവ് എനർജി നിറയ്ക്കുന്നു. ഈ പച്ചപ്പിനോട് ഏറ്റവും യോജിച്ച നിറങ്ങളാണ് വീടിന്റെ പെയിന്റിങ്ങിന് തിരഞ്ഞെടുത്തിരിക്കുന്നത്.
വീടിന്റെ മുറ്റത്തുതന്നെ വാട്ടർബോഡി നൽകിയിട്ടുണ്ട്. ഇതിന്റെ ഒത്തനടുക്കായി ചെറിയൊരു തറ കെട്ടി അതിനുള്ളിൽ പ്ലുമേറിയ നട്ടിരിക്കുന്നു.
സാധാരണ കണ്ടുവരുന്നതുപോലെ വീടിനുള്ളിൽ ഒതുങ്ങി നിൽക്കുന്ന സിറ്റൗട്ടിൽ നിന്നും വ്യത്യസ്തമായി പുറത്തേക്ക് തള്ളി നിൽക്കുന്ന വിധത്തിലാണ് ഈ വീടിന്റെ സിറ്റൗട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സിറ്റൗട്ടിൽനിന്നും നേരെ കയറുക ലിവിങ് ഏരിയയിലേക്കാണ്. യൂറോപ്യൻ ശൈലി മാതൃകയാക്കിയുള്ള ലളിതമായ ഇന്റീരിയർ ഡിസൈനിങ്ങാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ആഷ് നിറത്തിലുള്ള സോഫയും കുഷ്യനുകളും ഇതിനോട് ഇണങ്ങി നിൽക്കുന്ന ഭിത്തിയിലെ പെയിന്റിങ്ങുകളും അകത്തളത്തിന് പ്രത്യേക ഭംഗി നൽകുന്നു. ഇവിടെത്തന്നെയാണ് ടി.വി. യൂണിറ്റും കൊടുത്തിരിക്കുന്നത്.
വിശാലമായ കിടപ്പുമുറികളാണ് മറ്റൊരു പ്രത്യേകത. ഓരോ കിടപ്പുമുറികളും പ്രത്യേകം തീമിലാണ് ഒരുക്കിയിരിക്കുന്നത്. വാർഡ്രോബ്, അറ്റാച്ചഡ് ബാത്ത്റൂം, സ്റ്റഡി ടേബിൾ എന്നിവയെല്ലാം കിടപ്പുമുറികളോട് ചേർന്ന് തന്നെ നൽകിയിട്ടുണ്ട്.
ലിവിങ് ഏരിയക്കും ഡൈനിങ് ഏരിയക്കും സ്വകാര്യത നിലനിർത്തി അവ വേർതിരിച്ചിട്ടുണ്ട്. ആഷ് നിറത്തിലുള്ള ടേബിൾ ടോപ്പും ഇതേ നിറത്തിലുള്ള കുഷ്യനോട് കൂടിയ ഇരിപ്പിടങ്ങളുമാണ് ഡൈനിങ് ഏരിയയ്ക്ക് നൽകിയത്. കസേര ഒഴിവാക്കി ബെഞ്ചാണ് ഇരിപ്പിടമായി കൊടുത്തിട്ടുള്ളത്. വുഡിലും ലെതറിലുമാണ് ഇരിപ്പിടവും ഡൈനിങ് ഏരിയയും നിർമിച്ചിരിക്കുന്നത്.
അറ്റാച്ചഡ് ബാത്ത് റൂമോട് കൂടിയ കിടപ്പുമുറിയാണ് ഗ്രൗണ്ട് ഫ്ളോറിലെ മറ്റൊരു സൗകര്യം. ഒരു കോമൺ ടോയ്ലറ്റ്, വാഷ് ഏരിയ എന്നിവയെല്ലാം ഗ്രൗണ്ട് ഫ്ളോറിലെ സൗകര്യങ്ങളാണ്.
ഓപ്പൺ സ്റ്റൈലിലുള്ള മോഡുലാർ കിച്ചനാണ് മറ്റൊരു പ്രത്യേകത. മറൈൻ പ്ലൈയിൽ ലാമിനേറ്റ് ചെയ്തിട്ടുള്ള കബോഡുകളാണ് അടുക്കളയ്ക്ക് കൊടുത്തിരിക്കുന്നത്. മോഡുലാർ കിച്ചനോട് ചേർന്ന് വർക്കിങ് കിച്ചനും വർക്ക് ഏരിയയും നൽകിയിട്ടുണ്ട്.
ഡൈനിങ് ഏരിയയിൽ നിന്നാണ് ഫസ്റ്റ് ഫ്ളോറിലേക്കുള്ള സ്റ്റെയർ കൊടുത്തിരിക്കുന്നത്. വുഡൻ ഫിനിഷനിലാണ് സ്റ്റെയർകേസ് നൽകിയിരിക്കുന്നത്.
ഫസ്റ്റ് ഫ്ളോറിലെ അപ്പർ ലിവിങ് ഏരിയയിലേക്കാണ് സ്റ്റെയർകേസ് എത്തിച്ചേരുന്നത്. രണ്ട് കിടപ്പുമുറികളാണ് ഇവിടെയുള്ളത്. അതിൽ ഒന്ന് മാസ്റ്റർ ബെഡ്റൂം ആണ്. ഈ ബെഡ്റൂമിന് രണ്ട് ബാൽക്കണികൾ ഉണ്ട്.
ഇന്റീരിയറിങ്ങിൽ പരമാവധി ആർഭാടം ഒഴിവാക്കി മിനിമലിസ്റ്റ് രീതിയിലാണ് വീട് ഒരുക്കിയിരിക്കുന്നത്. ഫർണിച്ചറുകൾ, കർട്ടനുകൾ, ലൈറ്റ് ഫിറ്റിങ്ങുകൾ എന്നിവയെല്ലാം ആർഭാടം ഒഴിവാക്കി മോഡേൺ സ്ലീക്ക് ഡിസൈനാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഫ്ളോറിങ്ങിന് മുഴുവനും വിട്രിഫൈഡ് ടൈൽസാണ് കൊടുത്തിരിക്കുന്നത്.
ചെറിയ ബഡ്ജറ്റിൽ, ഏറെ വിശാലതയും, പച്ചപ്പും, അക്വാപോണ്ടുമൊക്കെയുള്ള വളരെ ക്രിയേറ്റീവായ ഒരു വീടാണിതെന്ന് ആർക്കിടെക്റ്റ് മനാഫ് കരീം പറയുന്നു.
Project details
Owner : Bismi Muhammed
Location: Ettumanoor, Kottayam
Architect: Manaf Kareem
Architect firm: MAAD Concepts
Khafji Tower
Metro Pillar 307
Kochi 682033
Ph - 7994370111
തൃശ്ശൂരിലെ വടക്കാഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന വി.ബി. ഇൻഫ്രയുടെ നേതൃത്വത്തിൽ ആർക്കിടെക്ട് വിഗ്നേഷ് പി.എൻ., സിവിൽ എൻജിനീയർ വൈശാഖ് പി.എൻ എന്നിവർ ചേർന്നാണ് വീടിന്റെ നിർമാണത്തിന് നേതൃത്വം നൽകിയത്. 2021-ലായിരുന്നു വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങ്.
ഉള്ളിൽ സൂര്യപ്രകാശം നിറയ്ക്കുന്ന, വിശാലമായ അകത്തളമുള്ള ഒരു വീട് എന്നതായിരുന്നു ഗ്രേഷ്യസിന്റെയും കുടുംബത്തിന്റെയും പ്രധാന ആവശ്യം. വീടിന്റെ കിടപ്പുമുറികൾ ഒഴികെയുള്ള ഭാഗങ്ങൾ ഒന്നിച്ചുകൊണ്ടുവരുന്ന ഓപ്പണായ പ്ലാൻ വേണമെന്നത് അവരുടെ ആഗ്രഹമായിരുന്നു. ഈയൊരു പാറ്റേണിലാണ് ഈ വീട് നിർമിച്ചിരിക്കുന്നതും.
വീടിന്റെ രണ്ട് വശങ്ങൾ റോഡിന് അഭിമുഖമായിട്ടാണ് ഉള്ളത്. അതിനാൽ ഈ രണ്ടുവശങ്ങിലും കൂടുതൽ ഊന്നൽ നൽകിയാണ് വീടിന്റെ ഡിസൈൻ തീർത്തിരിക്കുന്നത്. ഭൂമിയിൽ നിന്നും സ്വൽപം ഉയർത്തിയാണ് വീടിന്റെ തറനിരപ്പ്. അതിനാൽ, അഞ്ച് പടികൾ കയറിവേണം സിറ്റൗട്ടിലേക്ക് എത്താൻ. പക്ഷേ, ഈ പടികൾക്കുമുണ്ട് പ്രത്യേകതകൾ. ഒരേ വലിപ്പത്തിലുള്ള പടികൾ ഒഴിവാക്കി ലീനിയർ ശൈലിയിലുള്ള പടികളാണ് നൽകിയിരിക്കുന്നത്. 'വോക്ക് വേ പ്ലസ് സിറ്റൗട്ട്' എന്ന ആശയമാണ് നടപ്പാക്കിയിരിക്കുന്നത്. ഷൂ റാക്ക്, പുറത്തുനിന്നു വരുന്നവർക്ക് ഇരിക്കാനുള്ള സൗകര്യം എന്നിവയെല്ലാം സിറ്റൗട്ടിൽ തന്നെ കൊടുത്തിട്ടുണ്ട്. പർഗോള ഗ്ലാസ് കനോപിയാണ് ഇവിടെ റൂഫിങ് നൽകിയിരിക്കുന്നത്.
സിറ്റൗട്ടിൽ നിന്ന് നേരെ ഫോമൽ ലിവിങ് ഏരിയയിലേക്കാണ് എത്തുക. ഇവിടെന്നും ഫാമിലി ലിവിങ് കൊടുത്തിരിക്കുന്നു. ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും പ്രത്യേകം വേർതിരിക്കാതെ കൊടുത്തിരിക്കുന്നു. ഡൈനിങ് ഏരിയ ആകട്ടെ ഡബിൾ ഹൈറ്റിൽ ഡിസൈൻ ചെയ്തിരിക്കുന്നു. ഇവിടുത്തെ ജനലുകൾ തേക്കിലാണ് നിർമിച്ചിരിക്കുന്നത്. ജനലിന്റെ നടുഭാഗം ടഫൺട് ഗ്ലാസിൽ ഫിക്സഡ് ആക്കിയിരിക്കുന്നു. മുകളിലും താഴെയും തുറക്കാവുന്ന തരത്തിലും കൊടുത്തിരിക്കുന്നു.
ഡൈനിങ് ഏരിയയിൽ നിന്ന് നേരിട്ട് പ്രവേശിക്കുന്ന രീതിയിൽ ഓപ്പൺ കിച്ചനാണ് ഈ വീടിന്റേത്. ഇതിനോട് ചേർന്ന് തന്നെ വാഷിങ് ഏരിയയും മറ്റ് സൗകര്യങ്ങളും നൽകിയിരിക്കുന്നു. കിച്ചനോട് ചേർന്ന് വർക്ക് ഏരിയ നൽകിയിട്ടുണ്ട്.. ഈ ഇടങ്ങളെല്ലാം ഓപ്പൺ സ്റ്റൈലിൽ കൊടുത്തിരിക്കുന്നതിനാൽ കിച്ചനിൽ നിൽക്കുമ്പോൾ തന്നെ സിറ്റൗട്ടിലേക്ക് നോട്ടമെത്തും.
ഫാമിലി ലിവിങ് ഏരിയയിൽനിന്നാണ് സ്റ്റെയർകേസ് നൽകിയത്. തേക്കിലാണ് സ്റ്റെയർകേസ് നിർമിച്ചിരിക്കുന്നത്. ഹാൻഡ് റെയിലിങ് ഗ്ലാസിലും കൊടുത്തു. സ്റ്റെയർകേസ് കൂടുതൽ ഹൈലൈറ്റ് ചെയ്യാൻ വേണ്ടി അതിന് അഭിമുഖമായി വരുന്ന ഭിത്തിയിൽ ഗ്രേ നിറത്തിലുള്ള പെയിന്റ് നൽകി. ഇവിടെതന്നെ ജാളിയും കൊടുത്തിരിക്കുന്നു. ഇതിലൂടെ, വീടിനുള്ളിൽ സദാസമയം ശുദ്ധമായ വായുസഞ്ചാരം ഉറപ്പുവരുത്താൻ കഴിഞ്ഞു.
ഫാമിലി ലിവിങ്ങിൽ നിന്നാണ് രണ്ട് കിടപ്പുമുറികളിലേക്കും പ്രവേശനം കൊടുത്തത്. ഇതിൽ ഒന്ന് പാരന്റ് ബെഡ്റൂം ആണ്. വുഡൻ ഷെയ്ഡിലാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. രണ്ടാമത്തേത് ഗസ്റ്റ് ബെഡ്റൂം ആണ്.
അപ്പർ ലിവിങ് ഏരിയയിലേക്കാണ് സ്റ്റെയർകേസ് എത്തിച്ചേരുന്നത്. ഇവിടെയാണ് ടി.വി. യൂണിറ്റ് സെറ്റ് ചെയ്തിരിക്കുന്നത്. ഇവിടെനിന്നുതന്നെയാണ് രണ്ട് കിടപ്പുമുറികളിലേക്കും ആക്സസ് കൊടുത്തിരിക്കുന്നത്. ഇതിൽ ഒന്ന് മാസ്റ്റർ ബെഡ്റൂമും മറ്റേത് കിഡ്സ് ബെഡ്റൂമുമാണ്. മാസ്റ്റർ ബെഡ്റൂമിന്റെ ഒരു വശം ഗ്ലാസ് കൊടുത്തിരിക്കുന്നു. പിങ്ക്, വെളുപ്പ് നിറങ്ങൾ ചേർന്നുള്ള തീമിലാണ് കിഡ്സ് ബെഡ് റൂം തീർത്തിരിക്കുന്നത്. ഇവിടെ ഡ്രസ് ഏരിയ, സ്റ്റഡി ടേബിൾ എന്നിവയെല്ലാം കൊടുത്തിട്ടുണ്ട്.
എല്ലാ കിടപ്പുമുറികളിലും ഡ്രസ്സിങ് ഏരിയ, റൈറ്റിങ് ടേബിൾ, അറ്റാച്ചഡ് ബാത്ത് റൂം എന്നിവയെല്ലാം നൽകിയിട്ടുണ്ട്.
ഫോർമൽ ലിവിങ്ങിനോട് ചേർന്ന് തന്നെ പ്രയർ റൂം കൊടുത്തിരിക്കുന്നു. ഫ്ളോറിങ്ങിന് വിട്രിഫൈഡ് ടൈലുകളാണ് നൽകിയത്. ജിപ്സം, മൾട്ടിവുഡ്, പ്ലൈവുഡ് എന്നിവയാണ് സീലിങ്ങിന് കൊടുത്തിട്ടുള്ളത്. മൾട്ടിവുഡിലാണ് കിച്ചന്റെ കാബിനുകൾ ചെയ്തിട്ടുള്ളത്. സീലിങ്ങിൽ കുറെ ഭാഗങ്ങളിൽ മൈക്കയും ലിവിങ് ഏരിയകളിൽ പാർട്ടീഷൻസും പാനലിങ്ങും ചെയ്തിരിക്കുന്നത് വെനീർ ഫിനിഷിലുമാണ്.
വളരെ ലളിതമായ ലൈറ്റിങ്ങാണ് ഭൂരിഭാഗവും നൽകിയിരിക്കുന്നത്. ഫോർമൽ ലിവിങ്ങിൽ ഒഴികെ ഇറ്റാലിയൻ സ്റ്റൈൽ തീർത്ത ലൈറ്റ്സ് ആണ് നൽകിയത്. ഡൈനിങ് ഏരിയയിൽ അലങ്കാര വിളക്ക് കൊടുത്തിട്ടുണ്ട്. ഇതിലെ പ്രകാശം കൂടുതൽ പ്രതിഫലിപ്പിക്കുന്നതിന് വേണ്ടി രണ്ട് വശങ്ങളിൽ ഫിക്സഡ് ഗ്ലാസുകൾ നൽകി.
വാർഡ്രോബുകളെല്ലാം മൾട്ടിവുഡ്, വെനീർ, പ്ലൈവുഡ്, മൈക്ക ഫിനിഷിലാണ് നൽകിയിരിക്കുന്നത്. കിച്ചനിലാകട്ടെ കൗണ്ടർ ടോപ്പ് വരുന്നത് വിട്രിഫൈഡ് സ്ലാബിലും തീർത്തിരിക്കുന്നു.
വീട്ടിൽനിന്നും മാറിയിട്ട് ഫാബ്രിക്കേറ്റഡ് കാർപോർച്ച് കൊടുത്തിരിക്കുന്നത്. സ്റ്റീലും ഗ്ലാസും കൊണ്ടാണ് കാർപോർച്ച് പണികഴിച്ചിരിക്കുന്നത്.
Project details
Owner : Gratious
Location : Patturaikkal, Thrissur
Architect: Vignesh P. N.
Civil Engineer: Vaisakh PN
Architect Firm: VB Infra ,Wadakkanchery, Thrissur
Ph: 8089405320
1600 ചതുരശ്ര അടിയാണ് വീടിന്റെ ആകെ വിസ്തീർണം. ബോക്സ് ടൈപ്പിലാണ് വീടിന്റെ മുഖവാരം ഡിസൈൻ ചെയ്തിരിക്കുന്നത്. അകത്തളങ്ങളും കണ്ടംപററി സ്റ്റൈൽ ആണ് പിന്തുടരുന്നത്.
സിവിൽ എൻജിനീയറായ ഷമീർ അബ്ദുൾ അസീസിന്റെ നേതൃത്വത്തിൽ പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദ ലിറ്രിൽ ഹൗസ് പ്രോപ്പർട്ടീസ് ആണ് വീടിന്റെ നിർമാണം നടത്തിയിരിക്കുന്നത്. ഏകദേശം 32 ലക്ഷം രൂപയാണ് വീടിന്റെ നിർമാണത്തിന് ആകെ ചെലവായത്.
സിറ്റൗട്ട്, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, കിച്ചൻ, കോർട്ട് യാർഡ്, അറ്റാച്ചഡ് ബാത്ത്റൂമുകളോട് കൂടിയ രണ്ട് കിടപ്പുമുറികൾ എന്നിവയാണ് ഗ്രൗണ്ട് ഫ്ളോറിലെ സൗകര്യങ്ങൾ.
ഫസ്റ്റ് ഫ്ളോറിൽ അപ്പർ ലിവിങ്, ബാൽക്കണി, അറ്റാച്ചഡ് ബാത്ത്റൂമുകളോട് കൂടിയ ഒരു കിടപ്പുമുറി എന്നിവയാണ് സൗകര്യങ്ങൾ. ഇവിടെ ബാക്കിയുള്ള സ്ഥലം മുഴുവൻ ഓപ്പൺ ടെറസായി ഉപയോഗിക്കാവുന്ന വിധത്തിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്.
രണ്ട് ഇന്റേണൽ കോർട്ട് യാർഡുകളാണ് ഈ വീടിന്റെ പ്രത്യേകതകളിലൊന്ന്. സിറ്റൗട്ടിൽ നിന്നും ലിവിങ് റൂമിലേക്ക് കയറുമ്പോൾ തന്നെ അതിഥികളുടെ ശ്രദ്ധ അതിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കോർട്ട് യാർഡിലേക്കാണ് പോകുന്നത്. വീടിനുള്ളിൽ നല്ല വെളിച്ചം കിട്ടുന്നതിന് ഫ്രഞ്ച് ശൈലിയിലുള്ള ജനലുകളാണ് രണ്ട് കോർട്ട് യാർഡുകളോടും ചേർന്ന് കൊടുത്തിരിക്കുന്നത്. അതേസമയം, സുരക്ഷ ഉറപ്പാക്കുന്നതിനായി ജനലിന് പുറത്ത് എം.എസ്. ഗ്രിൽസ്
കൊടുത്ത് മനോഹരമാക്കിയിരിക്കുന്നു. കോർട്ട് യാർഡിന് ഇടത് വശത്തായാണ് സ്റ്റെയർ കേസ് നൽകിയിട്ടുള്ളത്. സ്റ്റെയർകേസിന് താഴെയുള്ള ഭാഗം സ്റ്റഡി റൂമായി ക്രമീകരിച്ചിരിക്കുന്നു.
ലിവിങ് ഏരിയയെ ഡൈനിങ് ഏരിയയുമായി വേർതിരിക്കുന്നതിന് പ്ലൈവുഡ്, മൈക്ക ഫിനിഷിൽ തീർത്ത പാർട്ടീഷൻ വാൾ കൊടുത്തിട്ടുണ്ട്. ഡൈനിങ് ഏരിയയിലേക്ക് കൂടുതൽ സൂര്യപ്രകാശം ലഭ്യമാക്കുന്നതിന് ഇവിടെയും ഫ്രഞ്ച് വിൻഡോ ആണ് നൽകിയിരിക്കുന്നത്. ഡൈനിങ് ഏരിയയിൽ നിന്ന് കുറച്ചുമാറിയാണ് വാഷിങ് ഏരിയ കൊടുത്തിരിക്കുന്നത്. കൂടുതൽ സ്വകാര്യത ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് വാഷിങ് ഏരിയ സ്വൽപം മാറി കൊടുത്തിരിക്കുന്നത്.
മൾട്ടിവുഡ്, മറൈൻ പ്ലൈ, മൈക്ക എന്നിവ ഉപയോഗിച്ചുള്ള മോഡുലാർ കിച്ചനാണ് ഈ വീടിനുള്ളത്.
ഗ്ലൈസഡ് വിട്രിഫൈയ്ഡ് ടൈൽസാണ് ഫ്ളോറിങ്ങിന് കൊടുത്തത്. യു.പി.വി.സി. ഉപയോഗിച്ചാണ് ജനലുകൾ നിർമിച്ചിരിക്കുന്നത്. തേക്ക്, മഹാഗണി എന്നിവയുപയോഗിച്ചാണ് വാതിലുകളുടെ നിർമാണം. ബാത്ത് റൂമുകളുടെ ഡോറുകളാകട്ടെ പ്രീമിയം ഫൈബർ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. എം.എസ്. ട്യൂബും തടിയും ഉപയോഗിച്ചാണ് സ്റ്റെയർ കേസ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇന്റർലോക്ക് ഉപയോഗിച്ച് മുറ്റം ഫിനിഷ് ചെയ്തിരിക്കുന്നു. എം.സ്. ട്യൂബും ലൈനർ ഷീറ്റുകളും ഉപയോഗിച്ചാണ് കാർ പോർച്ച് നിർമിച്ചിരിക്കുന്നത്.
Project Details
Owner : Mohanan
Location: Kannadi, Palakkad
Civil Engineer: Shameer Abdul
Achitectural firm: The little house properties, Palakkad
Ph: 9567118847