<![CDATA[ICC t20 world cup - Dailyhunt feed]]> https://feed.mathrubhumi.com/icc-t20-world-cup-dailyhunt-feed-1.9600644 Thu, 4 Jul 2024 06:46:25 +0530 hourly 1 <![CDATA[വിശ്വവിജയികൾ ജന്മനാട്ടിൽ; ടി-20 ലോകകപ്പുമായി ഇന്ത്യൻ ടീം ഡൽഹിയിലെത്തി, വൻ വരവേൽപ്പ്]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/indian-cricket-team-lands-in-delhi-after-winning-icc-t-20-world-cup-1.9694263 Thu, 4 July 2024 6:46:25 Thu, 4 July 2024 8:15:33 ന്യൂഡൽഹി: ട്വന്റി-20 ലോകകപ്പ് നേടി രാജ്യത്തിന്റെ അഭിമാനം ലോകനെറുകയിലെത്തിച്ച ഇന്ത്യൻ ടീം അംഗങ്ങൾ ഡൽഹിയിലെത്തി. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് ഇന്ത്യൻ ടീമുമായുള്ള ചാർട്ടേഡ് വിമാനം ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. പുലർച്ചെ മുതൽ ആയിരക്കണക്കിന് ആരാധകരാണ് പ്രിയതാരങ്ങളെ സ്വീകരിക്കാനായി ഡൽഹി വിമാനത്താവളത്തിന്റെ മൂന്നാം ടെർമിനലിൽ കാത്തുനിൽക്കുന്നത്. താരങ്ങൾ പുറത്തുവരുന്നതും കാത്ത് അക്ഷമരായി തുടരുകയാണ് ആരാധകർ.

ബാർബഡോസ് ഗ്രാന്റ്ലി ആദംസ് വിമാനത്താവളത്തിൽനിന്ന് ബുധനാഴ്ചയാണ് ഇന്ത്യൻ ടീം ജന്മനാട്ടിലേക്ക് യാത്രതിരിച്ചത്. താരങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി കാണും. 11 മണിക്ക് പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച. ഇതിനുശേഷം സ്വീകരണത്തിനും റോഡ് ഷോയ്ക്കുമായി ടീം മുംബൈയിലേക്കുപോകും.

താരങ്ങൾ, സപ്പോർട്ടിങ് സ്റ്റാഫ്, കുടുബാംഗങ്ങൾ എന്നിവർക്കായി ബി.സി.സി.ഐ. പ്രത്യേക വിമാനം ഏർപ്പാടാക്കിയിരുന്നു. ബുധനാഴ്ച അതിരാവിലെ തന്നെ വിമാനം ബാർബഡോസ് വിമാനത്താവളത്തിൽ എത്തി.

കിരീടനേട്ടത്തിനുശേഷം നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് 'ബെറിൽ' ചുഴലിക്കാറ്റ് ആഞ്ഞടിഞ്ഞത്. ഇതോടെ ബാർബഡോസിലെ വിമാനത്താവളവും അടച്ചു. കാറ്റഗറി നാലിൽപ്പെടുന്ന ചുഴലിക്കാറ്റും മഴയും കാരണം ടീമിന് മൂന്നുദിവസമായി ഹോട്ടലിൽ തുടരേണ്ടിവന്നു. ഇതോടെയാണ് യാത്ര പ്രതിസന്ധിയിലായത്. ബി.സി.സി.ഐ. ഇടപെട്ടാണ് പ്രത്യേകവിമാനം ഏർപ്പാടാക്കിയത്.

ഓപ്പൺ ബസിൽ റോഡ് ഷോ, സ്വീകരിക്കാൻ പ്രധാനമന്ത്രി

ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് കിരീടവുമായി എത്തുന്ന ടീം ഇന്ത്യയെ കാത്തിരിക്കുന്നത് വമ്പൻ സ്വീകരണങ്ങൾ. എയർ ഇന്ത്യ ചാമ്പ്യൻസ് 24 ലോകകപ്പ് (എ.ഐ.സി.24.ഡബ്ല്യു.സി.) വിമാനത്തിൽ രാവിലെ ഡൽഹിയിലാണ് ടീമെത്തുക. തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ടീമംഗങ്ങളെ കാണും. അഭിനന്ദനം നേരിട്ട് അറിയിക്കും. അദ്ദേഹത്തോടൊപ്പമാണ് താരങ്ങളുടെ പ്രഭാതഭക്ഷണമെന്നാണ് വിവരം.

ബാർബഡോസിൽനിന്ന് വിമാനം പുറപ്പെടുന്നതിനുമുൻപ് ട്രോഫിയുമായി നിൽക്കുന്ന ചിത്രം ക്യപ്റ്റൻ രോഹിത് ശർമയും സൂര്യകുമാർ യാദവും സാമൂഹികമാധ്യമത്തിൽ പോസ്റ്റുചെയ്തിരുന്നു.

തുടർന്ന് ഇന്ത്യൻ ടീം മുംബൈയിലേക്കുപോകും. ട്രോഫിയുമായി താരങ്ങൾ മുംബൈ നഗരത്തിൽ റോഡ് ഷോ നടത്തും. നരിമാൻ പോയിന്റ്, മറൈൻഡ്രൈവ്, വാംഖഡെ സ്റ്റേഡിയംവരെ ഓപ്പൺ ബസിലാണ് റോഡ് ഷോ. വൈകീട്ട് അഞ്ചുമുതലാണ് വിക്ടറി പരേഡെന്നും എല്ലാവരും എത്തിച്ചേരണമെന്നും രോഹിത് ശർമ എക്സിൽ കുറിച്ചു.

വാംഖഡേ സ്റ്റേഡിയത്തിൽ സ്വീകരണപരിപാടി ഒരുക്കിയിട്ടുണ്ട്. ടീമിന് പ്രഖ്യാപിച്ച 125 കോടി ചടങ്ങിൽ ബി.സി.സി.ഐ. കൈമാറും. രാഷ്ട്രപതി ദ്രൗപദി മുർമുവുമായും ടീം കൂടിക്കാഴ്ച നടത്തിയേക്കും.

ആഘോഷങ്ങൾക്കുശേഷം ഇന്ത്യൻ താരങ്ങൾ സിംബാബ്വേയിലെ ഹരാരയിലെത്തും. ടീമിലുൾപ്പെട്ടവരാണ് അങ്ങോട്ടേക്കുപോകുക. സ്വീകരണച്ചടങ്ങുകളിൽ പങ്കെടുക്കാനാണ് ലോകകപ്പ് ടീമിൽ ഉൾപ്പെട്ടിരുന്ന സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, ശിവം ദുബെ എന്നിവരെ സിംബാബ്വേക്കെതിരേയുള്ള ആദ്യ രണ്ട് ടി 20 മത്സരങ്ങളിൽനിന്ന് ഒഴിവാക്കിയത്.

]]>
<![CDATA['ലോകകപ്പ് പറന്നുപോകുന്നതാണ് കാണാനായത്, ഞാൻ അത് മുറുകെപ്പിടിച്ചു'-അദ്ഭുത ക്യാച്ചിനെക്കുറിച്ച് സൂര്യ]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/i-saw-the-world-cup-flying-away-and-i-latched-onto-it-says-suryakumar-yadav-about-the-catch-1.9685668 Mon, 1 July 2024 21:10:00 Mon, 1 July 2024 21:11:02 ബാർബഡോസ്: കന്നി ലോകകപ്പ് ഫൈനലിൽ തന്നെ കിരീടത്തിലേക്ക് കുതിക്കുകയായിരുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരേ വിശ്വസനീയമായിരുന്നു ഇന്ത്യ നേടിയ ഏഴു റൺസ് ജയം. അവസാന ഓവർവരെ ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ ഹാർദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ ഡേവിഡ് മില്ലറെ പുറത്താക്കാൻ സൂര്യകുമാർ യാദവ് എടുത്ത അദ്ഭുത ക്യാച്ചാണ് ഇന്ത്യയുടെ കിരീട വിജയത്തിൽ നിർണായകമായത്. ആറു പന്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 16 റൺസ് വേണ്ടപ്പോഴായിരുന്നു സൂര്യയുടെ നിർണായക ക്യാച്ച്.

നിർണായകമായ ആ ക്യാച്ചിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരം. ലോകകപ്പ് പറന്നുപോകുന്നത് കണ്ടെന്നും അത് താൻ മുറുകെപ്പിടിക്കുകയായിരുന്നുവെന്നുമാണ് സൂര്യകുമാർ പറഞ്ഞത്.

'ആ സമയം എന്റെ മനസിലൂടെ എന്താണ് കടന്നുപോയതെന്ന് യഥാർഥത്തിൽ എനിക്കറിയില്ല. ലോകകപ്പ് പറന്നുപോകുന്നതാണ് കാണാനായത്. ഞാൻ അത് മുറുകെപ്പിടിച്ചു'. - സൂര്യകുമാർ പ്രതികരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

മത്സരത്തിലെ നിർണായക വഴിത്തിരിവായിരുന്നു ആ ക്യാച്ച്. ആറു പന്തിൽ ജയിക്കാൻ 16 റൺസ് വേണമെന്ന ഘട്ടത്തിൽ ഹാർദിക് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തു തന്നെ സിക്സർ പറത്താനായിരുന്നു മില്ലറുടെ ശ്രമം. ഫുൾടോസ് പന്ത് മില്ലർ അടിച്ച പന്ത് സിക്സറായി എന്നുതന്നെ എല്ലാവരും കരുതി. എന്നാൽ ലോങ് ഓൺ ബൗണ്ടറിയിൽ ഓടിയെത്തിയ സൂര്യ അവിശ്വസനീയമായി പന്ത് കൈക്കുള്ളിലാക്കുകയായിരുന്നു.

]]>
<![CDATA['വിരമിക്കാൻ വിചാരിച്ചതല്ല, പക്ഷേ...' തീരുമാനത്തിനു പിന്നിലെ സാഹചര്യം വെളിപ്പെടുത്തി രോഹിത് ശർമ]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/behind-the-retirement-of-rohit-sharma-from-t20i-1.9685277 Mon, 1 July 2024 18:58:48 Mon, 1 July 2024 19:00:38 ബാർബഡോസ്: ടി20 ലോകകപ്പിൽ ഇന്ത്യ രണ്ടാം ലോകകപ്പ് കിരീടം നേടിയതിനു പിന്നാലെയാണ് ക്യാപ്റ്റൻ രോഹിത് ശർമ വിരമിക്കൽ പ്രഖ്യാപിച്ചത്. ടി20 വിടാൻ ഇതാണ് ഏറ്റവും നല്ല സമയമെന്ന പ്രഖ്യാപനത്തോടെയായിരുന്നു വിരമിക്കൽ. വിരാട് കോലി വിരമിക്കൽ പ്രഖ്യാപിച്ച് മിനിറ്റുകൾക്കകം വാർത്താ സമ്മേളനത്തിലാണ് രോഹിത്തിന്റെ അറിയിപ്പുണ്ടായത്. ടി20 ലോകകപ്പ് ഫൈനൽ ത്രില്ലിങ് പോരിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തകർത്തതിനുശേഷം ഇരുവരും നിലപാടറിയിക്കുകയായിരുന്നു.

ഇന്ത്യ 2022 ഏകദിന ലോകകപ്പ് ഫൈനലിലെത്തിയതും രോഹിത് ശർമയുടെ കീഴിലായിരുന്നു. 2022 ടി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് തോറ്റ് മടങ്ങുമ്പോഴും ടീം ക്യാപ്റ്റൻ രോഹിത് ശർമതന്നെ. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 159 മത്സരങ്ങളിൽനിന്നായി 4231 റൺസാണ് രോഹിത്തിന്റെ സമ്പാദ്യം. ഇതിൽ അഞ്ച് സെഞ്ചുറികളും 32 അർധ സെഞ്ചുറികളും ഉൾപ്പെടുന്നു. അതേസമയം ഏകദിന, ടെസ്റ്റ് ടീമിൽ തുടരുമെന്ന് രോഹിത് അറിയിച്ചിട്ടുണ്ട്.

ടി20 ക്രിക്കറ്റിൽനിന്ന് വിരമിക്കാൻ ആഗ്രഹിച്ചിരുന്നതല്ലെന്ന് രോഹിത് വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. ടി20 ക്രിക്കറ്റ് അവസാനിപ്പിക്കാൻ തുടക്കത്തിൽ പദ്ധതിയുണ്ടായിരുന്നില്ലെന്നും അനുയോജ്യമായ സാഹചര്യം വന്നപ്പോൾ അത്തരത്തിൽ തീരുമാനമെടുക്കുകയുമായിരുന്നെന്നുമാണ് രോഹിത് റിപ്പോർട്ടർമാരോട് വെളിപ്പെടുത്തിയത്.

'അന്താരാഷ്ട്ര ടി20-യിൽനിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല. പക്ഷേ, സ്ഥിതിഗതി അത്തരത്തിലുള്ളതായിരുന്നു... ഇത് ഏറ്റവും മികച്ച സാഹചര്യമാണെന്ന് ഞാൻ ചിന്തിച്ചു. കപ്പ് നേടി ഗുഡ്ബൈ പറയുന്നതിതിലും മികച്ച വേറൊന്നില്ല'-വീഡിയോയിൽ രോഹിത് പറയുന്നു. ഹാർദിക് പാണ്ഡ്യയാണ് രോഹിത്തിന്റെ പിൻഗാമിയായി വരാൻ സാധ്യത. 2023-ൽ രോഹിത് ടീമിലില്ലാതിരുന്നപ്പോൾ ഹാർദിക്കായിരുന്നു ടി20-യിൽ ഇന്ത്യയെ നയിച്ചിരുന്നത്.

]]>
<![CDATA[ പക്ഷേ, എതിരാളി ദക്ഷിണാഫ്രിക്ക അല്ലായിരുന്നെങ്കിലോ? ]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/icc-t20-world-cup-cricket-final-story-1.9685203 Mon, 1 July 2024 17:11:00 Tue, 2 July 2024 10:49:17 അവിശ്വസനീയമായിരുന്നു ബാർബേഡോസിലെ കെൻസിങ്ടൺ ഓവലിലെ ആ രാത്രി. ഒരു ത്രില്ലർ സിനിമയെക്കാൾ ഉദ്വേഗം നിറഞ്ഞ നിമിഷങ്ങൾ. തോൽവി ഉറപ്പിച്ച് കളിക്കളവും ടിവിക്കു മുന്നിലെ ഇരിപ്പിടവും വിട്ട് ഇന്ത്യൻ ആരാധകർ എഴുന്നേറ്റു തുടങ്ങിയ സമയം. 2013-നു ശേഷം ഒരു തവണ പോലും ഐസിസി ട്രോഫികളിൽ ജയിക്കാനാവാത്ത ഭാഗ്യം കെട്ട ടീമായി ഇന്ത്യ തുടരുമോ?

ആറു വിക്കറ്റ് കൈയിലുള്ള ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടത് 30 റൺസ് മാത്രം. അത് അടിച്ചെടുക്കാൻ അഞ്ച് ഓവറുകളുമുണ്ട്. ക്രീസിലാവട്ടെ തൊട്ടു മുമ്പത്തെ രണ്ട് ഓവറുകളിൽ 38 റൺസ് വാരിയ ഹെയിന്റിക് ക്ലാസൻ- ഡേവിഡ് മില്ലർ സഖ്യം. പോയ വർഷം നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ ട്രാവിസ് ഹെഡിന്റെ ചുമലിലേറിയ ഓസ്ട്രേലിയ ഇന്ത്യയെ നാണം കെടുത്തിയതിന്റെ വേദന ഇനിയും മറക്കാത്ത ക്യാപ്റ്റൻ രോഹിത് ശർമ മറ്റൊരു ഫൈനൽ തോൽവിക്കും (ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും രോഹിത് നയിച്ച ഇന്ത്യ തോറ്റിരുന്നു, ഓസ്ട്രേലിയയോടു തന്നെ) തുടർന്നുള്ള ആരാധകരുടെ നിർദയമായ ഓഡിറ്റിങ്ങിനും തയ്യാറെടുത്തു കാണണം. അദ്ദേഹം പതിനാറാമത്തെ ഓവർ എറിയാൻ തന്റെ വജ്രായുധമായ ജസ്പ്രീത് ബുംറയെ വിളിച്ചു. കളി തോറ്റിട്ട് ബൂട്ടുകെട്ടിയിട്ടെന്താ കാര്യം?

ആ ഓവറിൽ ബുംറ വിട്ടുകൊടുത്തത് വെറും നാലു റൺസ്. അടുത്ത ഓവറിൽ ഹാർദിക്ക് ക്ലാസനെ വീഴ്ത്തി. വീണ്ടുമെത്തിയ ബുംറ മാർക്കോ യാൻസനെ കൂടാരെ കയറ്റിയപ്പോൾ പത്തൊൻപതാം ഓവറിൽ വെറും നാലു റൺസ് വഴങ്ങിയ അർഷ്ദീപ് സിംഗ് ദക്ഷിണാഫ്രിക്കക്കാരുടെ നെഞ്ചിടിപ്പേറ്റി.

ഹാർദിക് എറിഞ്ഞ അവസാന ഓവറിൽ ഈ ടൂർണമെന്റ് കണ്ട ഏറ്റവും നിർണായകമായ ക്യാച്ചിലൂടെ മില്ലറെ സൂര്യകുമാർ യാദവ് പുറത്താക്കി. വാട്ട് എ ക്യാച്ച്! 1999-ലെ ലോകകപ്പിൽ തന്റെ ക്യാച്ച് വിട്ട ദക്ഷിണാഫ്രിക്കൻ ഫീൽഡർ ഹെർഷൽ ഗിബ്സിനോട് സ്റ്റീവ് വോ പറഞ്ഞത്രേ, നീ ഇപ്പോ വിട്ടുകളഞ്ഞത് ലോകകപ്പാണ്! അതിന്റെ നേർവിപരീതമാണ് സൂര്യ ചെയ്തത്. അദ്ദേഹം ബൗണ്ടറി വരയ്ക്കുമേലുള്ള വിസ്മയകരമായ അഭ്യാസ പ്രകടനത്തിലൂടെ പിടിച്ചെടുത്തത് ഇന്ത്യയുടെ രണ്ടാമത്തെ ടി-20 ലോകകപ്പാണ്! അവിശ്വസനീയമായ തകർച്ചയിലൂടെയാണ് പ്രോട്ടീസ് തോറ്റതെങ്കിലും ഇന്ത്യയുടെ ബൗളിങ് അത്യുന്നത നിലവാരം പുലർത്തി ആ അഞ്ച് ഓവറുകളിൽ.

ഋഷഭ് പന്തിന്റെ കൗശലവും ദക്ഷിണാഫ്രിക്കക്കാരുടെ താളം തെറ്റിക്കുന്നതിൽ വലിയ പങ്കു വഹിച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്. ബുംറ എറിഞ്ഞ പതിനാറാം ഓവർ കഴിഞ്ഞപ്പോൾ പന്ത് വീണു. ഫിസിയോയെ വരുത്തി. പന്തിനെ പരിചരിക്കുന്ന നേരത്ത് ക്യാപ്റ്റൻ രോഹിത്ത് ടീനെ വിളിച്ചുകൂട്ടി. കളി തീരുന്നത് അവസാന പന്തിലാണെന്നും അതുവരെ ഒരുമിച്ചു പൊരുതണമെന്നും ഓർമിപ്പിച്ചു. പതിനേഴാം ഓവർ തുടങ്ങുമ്പോൾ ടീമിന്റെ മൊത്തം മനോഭാവത്തിൽ വ്യത്യാസം വ്യക്തമായിരുന്നു! വളരെ കൂളായി കളി ഫിനിഷുചെയ്യാൻ ഇന്ത്യക്കു സാധിച്ചപ്പോൾ കടുത്ത സമ്മർദത്തിനടിപ്പെട്ട് ഒരിക്കൽക്കൂടി കാലിടറി വീണു ആഫ്രിക്കൻ രാഷ്ട്രം.

പിന്നെ ലോകം സാക്ഷ്യം വഹിച്ചത് വികാരഭരിതമായ നിമിഷങ്ങൾക്കാണ്. ആഹ്ലാദം, ആർപ്പുവിളി. കണ്ണീർ ചൂടിയ രോഹിതും കോലിയും ഹാർദിക്കും മില്ലറും ക്ലാസനും മാർക്രമും. എന്തിന്, പൊതുവേ വികാരപ്രകടനങ്ങളിൽനിന്ന് വിട്ടുനിൽക്കുന്ന കോച്ച് ദ്രാവിഡിന്റെ മുഖത്തുമുണ്ടായിരുന്നു ഒരു കണ്ണീർത്തിളക്കം. അനിവാര്യമായ ചില വിടവാങ്ങലുകൾ, യാത്ര പറച്ചിലുകൾ... ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഒരിക്കലും മറക്കാനിടയില്ലാത്ത മൂന്നാം ലോകകപ്പ് വിജയരാത്രി. തിരിഞ്ഞു നോക്കുമ്പോൾ, തോറ്റെങ്കിലും ആദ്യമായി ലോകകപ്പ് ഫൈനലിൽ കളിച്ച സന്തോഷമുണ്ടാവും ദക്ഷിണാഫ്രിക്കക്ക്.

ഫൈനലിൽ ഇന്ത്യയുടെ പ്രതിയോഗി ദക്ഷിണാഫ്രിക്കക്കു പകരം ഓസ്ട്രേലിയയോ ഇംഗ്ലണ്ടോ ന്യൂസീലൻഡോ ശ്രീലങ്കയോ ആയിരുന്നെങ്കിൽ മത്സരഫലം ഇതാവുമായിരുന്നോ? അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചുവന്ന കാലം മുതൽ ലോക ക്രിക്കറ്റിലെ ചോക്കർമാർ (മാനസിക സമ്മർദം കാരണം പടിക്കൽ കലമുടയ്ക്കുന്നതുവരെ വിളിക്കുന്ന ഇംഗ്ലീഷ് വാക്ക്) ഈ ടീമാണ്. വിജയത്തിന്റെ വായിൽനിന്ന് പരാജയം പിടിച്ചെടുക്കുന്ന ഭാഗ്യദോഷികൾ. അലൻ ഡോണൾഡും ജാക് കാലിസും പോലെ മഹാരഥൻമാർ നിരവധിയുണ്ടായിട്ടും എണ്ണപ്പെട്ട ട്രോഫികളൊന്നും നേടാനാവാത്ത അവർ കുട്ടിക്രിക്കറ്റിലെ ഏറ്റവും ഞെട്ടിക്കുന്ന തകർച്ചകളിലൊന്നിലൂടെയാണ് ഇവിടെ തോൽവി കൈയെത്തിപ്പിടിച്ചത്! ലോകകപ്പിൽ ഇതുവരെ (ഏകദിനവും ടി-20യും ഉൾപ്പെടെ) ഏഴു സെമിഫൈനലുകളും പിന്നെ ഈ ഫൈനലും മാത്രമാണ് നേട്ടങ്ങൾ.

ഇന്ത്യ തോറ്റിരുന്നെങ്കിലുള്ള സ്ഥിതി ആലോചിച്ചു നോക്കുക. (തോൽക്കാൻ ആഗ്രഹമുണ്ടായിട്ടു പറയുന്നതല്ല, കേട്ടോ). കോലി ബാറ്റു ചെയ്യുമ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വന്ന പരാമർശങ്ങളിൽ അതിന്റെ സൂചനകളുണ്ടായിരുന്നു. ഇന്ത്യൻ ടീമിനെ ഇപ്പോൾ വാഴ്ത്തുമൊഴികളാൽ മൂടുന്നവർ അവരെ അധിക്ഷേപിക്കാൻ മത്സരിച്ചേനെ, പുറത്തിറങ്ങി നടക്കാൻ ബുദ്ധിമുട്ടാക്കിയേനേ! കളി നടക്കുമ്പോൾ കോലിയായിരുന്നു മുഖ്യ ഇരകളിലൊരാൾ (ഇപ്പോൾ വീരനായകനും!). 48 പന്തിൽ 50 തികച്ച കോലിയുടെ മെല്ലെപ്പോക്ക് അവരെ അസ്വസ്ഥരാക്കി. പന്തും സൂര്യയും ഉത്തരവാദിത്വം കാട്ടിയില്ല എന്നും അവർക്കു തോന്നി. കോലി കുറച്ചുകൂടി നേരത്തേ ഔട്ടായി ഹാർദിക്കിനെ പോലുള്ള ഹിറ്റർമാർക്ക് കൂടുതൽ സമയം നൽകണമായിരുന്നു എന്നും പരക്കെ അഭിപ്രായമുണ്ടായി.

ഈ ടീമിന്റെ തിരഞ്ഞടുപ്പിനെതിരെ പല വിമർശനങ്ങളുമുണ്ടായിരുന്നു. ലോകകപ്പിന്റെ ഫിക്സ്ചറിൽ പോലും തിരിമറി ആരോപണങ്ങളുണ്ടായി. ഇന്ത്യയ്ക്കായി ഏറെക്കുറെ ഒരേ ഇലവനാണ് ആദ്യന്തം കളിച്ചത്. ഫൈനലിൽ മാത്രം ഫോം കണ്ട കോലിയും അവിടവിടെ മിന്നുക മാത്രം ചെയ്ത ശിവം ദുബേയും അടക്കമുള്ള ടീം. ഘടനയിൽ മാറ്റം വരുത്താത്തത് അന്തിമമായി ടീമിന് ഗുണം ചെയ്തു. ആ നിശ്ചയദാർഢ്യത്തിന് രാജ്യം കോച്ച് ദ്രാവിഡിനോടും രോഹിത്തിനോടും കടപ്പെട്ടിരിക്കുന്നു. സുഘടിതമായ ഒറ്റ യൂണിറ്റായാണ് ടീം കളിച്ചത്. രോഹിത്തിന്റെ ക്യാപ്റ്റൻസിയും ദ്രാവിഡിന്റെ തന്ത്രങ്ങളും മിക്കപ്പോഴും ഫലം കണ്ടു. ഫൈനലിൽ മൂന്നു വിക്കറ്റു വീണപ്പോൾ അക്ഷറിനെ പ്രൊമോട്ട് ചെയ്യാൻ ഇരുവർക്കും സംശയമുണ്ടായില്ല. സമ്മർദമില്ലാതെ കളിക്കാൻ ഒരു മുതിർന്ന ജ്യേഷ്ഠനെപ്പോലെ പെരുമാറിയ രോഹിതിന്റെ സാന്നിധ്യം തുണച്ചു.

ഈ സുസ്ഥിരത കാരണം നമ്മുടെ സഞ്ജു സാംസണും ജയ്സ്വാളും സിറാജും അടക്കമുള്ളവർക്ക് കാര്യമല്ലാത്ത മത്സരങ്ങളിൽ പോലും അവസരം കിട്ടിയില്ല. ഈ പ്ലേയിംഗ് ഇലവന്റെ ശരാശരി പ്രായം എത്രയെന്ന് അറിയാമോ? 31! ഇവരിൽ പാണ്ഡ്യ, അക്ഷർ പട്ടേൽ, ബുംറ എന്നിവർക്ക് 30 വയസ്സാണ് പ്രായം. ഇതിലും താഴെയുള്ളത് കുൽദീപ് (29), അർഷ്ദീപ് (25), ഋഷഭ് പന്ത് (26) എന്നിവർ മാത്രമാണ്. 37-കാരനായ രോഹിത്തും 35-കാരായ കോലിയും ജഡേജയും ടി-20യിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു കഴിഞ്ഞു. എങ്കിലും ഈ ടീം കുറച്ചുകൂടി ചെറുപ്പമാവേണ്ടിയിരിക്കുന്നു എന്ന് കരുതുന്നവരുണ്ട്.

എന്തായാലും ഇന്ത്യൻ ടീമിനെ കാത്തിരിക്കുന്നത് വലിയൊരു അഴിച്ചുപണിയാണ്. മൂന്നു ഇതിഹാസ താരങ്ങൾ വിടവാങ്ങുന്നതുകൊണ്ടു മാത്രമല്ല, ദ്രാവിഡിന്റെ സ്ഥാനത്തേയ്ക്ക് മറ്റൊരാൾ വരുന്നതുകൊണ്ടും കൂടിയാണത്. മിക്കവാറും ഗൗതം ഗംഭീറാവും പുതിയ പരിശീലകൻ. 2011-ൽ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോൾ കോലിക്കൊപ്പം കളിച്ചയാൾ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ വീണ്ടും ജേതാവാക്കിയ മെന്റർ. എല്ലാ ടീമംഗങ്ങളെയും തുല്യരായി കാണുന്ന പരിശീലകൻ. ദീർഘകാലത്തെ ഭാവി മുന്നിൽ കണ്ട് മികച്ച തീരുമാനങ്ങളെടുക്കാൻ ഈ വിജയം ടീമിനും ബിസിസിഐയ്ക്കും ധൈര്യം പകരട്ടെ.


]]>
<![CDATA['എല്ലാം പറഞ്ഞതുപോലെ'; രോഹിതിനെ മെസ്സി സ്‌റ്റൈൽ പഠിപ്പിച്ച് കുൽദീപ്, അതുപോലെ അനുകരിച്ച് രോഹിത്‌]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/watch-kuldeep-yadav-asks-rohit-sharma-to-imitate-lionel-messi-iconic-celebration-1.9685026 Mon, 1 July 2024 14:16:00 Mon, 1 July 2024 14:25:20 ഇന്ത്യൻ ജനതയുടെ അഭിമാനം വാനോളം ഉയർന്ന ബാർബഡോസിൽ നിന്ന് രോഹിതും സംഘവും മടങ്ങുമ്പോൾ ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരുപാട് നല്ല നിമിഷങ്ങളാണ് ക്രിക്കറ്റ് പ്രേമികൾക്ക് ലഭിച്ചത്. കൂട്ടത്തിൽ 2022-ലെ ഫിഫ ലോകകപ്പിൽ അർജന്റീനയുടെ നായകൻ ലയണൽ മെസ്സി കപ്പ് ഉയർത്തിയ നിമിഷവും പലരുടേയും മനസ്സിൽ ഓടിയെത്തി.

2022 ഫിഫ ലോക കപ്പിൽ അർജന്റീന കപ്പ് ഉയർത്തിയ നിമിഷം കായിക പ്രേമികൾ അത്ര പെട്ടെന്ന് മറക്കില്ല. പമ്മിപ്പമ്മിയെത്തുന്ന മെസ്സി, ലോകകിരീടം കൈയിലേന്തി ആർത്തുവിളിച്ച് സംഘത്തോടൊപ്പം ചേർന്ന് നിൽക്കുന്ന ചിത്രങ്ങൾ ഓരോ ഫുട്ബോൾ പ്രേമികളേയും കോരിത്തരിപ്പിച്ചതാണ്. സമാന നിമിഷങ്ങൾക്കായിരുന്നു ബാർബഡോസ് സാക്ഷ്യം വഹിച്ചത്. ലോകകപ്പിൽ മുത്തമിടാനെത്തുന്ന രോഹിത്, മെസ്സിയെ അനുകരിച്ച് സമാനരീതിയിലായിരുന്നു രോഹിത് കപ്പ് ഉയർത്തിയത്. എന്നാൽ രോഹിതിന് ഈ ഐഡിയ നൽകിയ കരങ്ങളെ കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. മെസിയെ അനുകരിക്കാൻ പഠിപ്പിക്കുന്ന കുൽദീപ് യാദവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മത്സരത്തിന് ശേഷം മെഡലുകൾ വാങ്ങാനായി ഇന്ത്യൻ താരങ്ങൾ വരിയായി വേദിയിലേക്ക് നീങ്ങുമ്പോഴായിരുന്നു ഇന്ത്യൻ സ്പിന്നർ കുൽദീപ് രോഹിതിന് 'ടീച്ചിങ്' നൽകുന്നത്. എങ്ങനെയാണ് കപ്പ് വാങ്ങാൻ വരേണ്ടത് എന്നത് അനുകരിക്കുന്നതാണ് വീഡിയോ. എല്ലാം മനസ്സിലായെന്ന് രോഹിത് തലയാട്ടുന്നതും ശേഷം ഇത് അനുകരിക്കുന്നതും കാണാം.

ഐസിസിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലും ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.

]]>
<![CDATA['ഈ വിജയം എന്റേതുപോലെ നിന്റേതുമാണ്';ഷാംപെയ്ൻ ഗ്ലാസുമായി അനുഷ്‌കയ്‌ക്കൊപ്പം സായാഹ്നം ആസ്വദിച്ച് കോലി]]> https://www.mathrubhumi.com/lifestyle/news/virat-kohli-celebrates-t20-world-cup-win-with-wife-anushka-sharma-1.9684864 Mon, 1 July 2024 10:48:41 Mon, 1 July 2024 10:58:33 ന്ത്യയുടെ ട്വന്റി-20 ലോകകപ്പ് വിജയത്തിന് പിന്നാലെ ബോളിവുഡ് താരം അനുഷ്ക ശർമ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരവും ഭർത്താവുമായ വിരാട് കോലിയോടുള്ള തന്റെ സ്നേഹം വെളിപ്പെടുത്തിയും മകൾ വാമികയുടെ ആശങ്ക പങ്കുവെച്ചുമാണ് അനുഷ്ക കുറിപ്പെഴുതിയത്. മത്സരശേഷം ഗ്രൗണ്ടിൽ സന്തോഷക്കണ്ണീരണിഞ്ഞ ഇന്ത്യൻ താരങ്ങളെ ആര് കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുമെന്നായിരുന്നു വാമികയുടെ ആശങ്ക.

ഇപ്പോഴിതാ തന്റെ വിജയത്തിന്റെ ക്രെഡിറ്റ് അനുഷ്കയ്ക്ക് നൽകിയുള്ള കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ് കോലി. അനുഷ്കയില്ലാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ലെന്നും കുറിപ്പിൽ കോലി പറയുന്നു.

'നീയില്ലാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ല.നീയെന്നെ എളിമയുള്ളവനും താഴ്മയുള്ളവനുമാക്കി നിലനിർത്തുന്നു. തീർത്തും സത്യസന്ധമായി ഇരിക്കേണ്ടതിനെക്കുറിച്ച് എപ്പോഴും പറഞ്ഞുകൊണ്ടേയിരുന്നു. ഈ വിജയം എന്റേതുപോലെ നിന്റേതുമാണ്. നീ നീയായിരിക്കുന്നതിന് നന്ദി. ഞാൻ നിന്നെ സ്നേഹിക്കുന്നു.' കോലി കുറിപ്പിൽ പറയുന്നു. അനുഷ്കയ്ക്കൊപ്പം ഷാംപെയ്ൻ ഗ്ലാസുമായി സായാഹ്നം ആസ്വദിക്കുന്ന ഒരു ചിത്രവും കോലി പോസ്റ്റ് ചെയ്തിട്ടുണ്ട്.

കോലിയുടെ മത്സരങ്ങളെല്ലാം കാണാൻ ഗാലറിയിലെത്താറുള്ള അനുഷ്ക ഇത്തവണ ഫൈനൽ കാണാൻ ബാർബഡോസിലെത്തിയിരുന്നില്ല. മക്കളായ വാമികയ്ക്കും അകായ്ക്കുമൊപ്പം വീട്ടിലിരുന്നാണ് മത്സരം കണ്ടത്. ദക്ഷിണാഫ്രിക്കയുടെ ഏഴ് വിക്കറ്റുകൾ നഷ്ടപ്പെട്ടപ്പോൾ അതിന്റെ ടിവി സ്ക്രീൻ ഷോട്ട് താരം ഇൻസ്റ്റഗ്രാം സ്റ്റോറിയായും പങ്കുവെച്ചിരുന്നു. വിജയശേഷം അനുഷ്കയേയും മക്കളേയും വീഡിയോ കോൾ ചെയ്യാൻ കോലിയും മറന്നില്ല. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.


]]>
<![CDATA[ടി20 ലോകകപ്പ് കിരീടനേട്ടം: ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/bcci-announces-prize-money-rs-125-crore-for-team-india-winning-t20-world-cup-2024-title-1.9682477 Sun, 30 June 2024 20:44:39 Sun, 30 June 2024 20:58:49 ന്യൂഡൽഹി: ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപയാണ് ടീമിന് ബിസിസിഐ പാരിതോഷികമായി പ്രഖ്യാപിച്ചത്. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്. സമൂഹമാധ്യമമായ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ലോകകപ്പ് കിരീടനേട്ടത്തിൽ പങ്കാളികളായ താരങ്ങൾക്കും പരിശീലകർക്കും സപ്പോട്ടിങ് സ്റ്റാഫിനും അഭിനന്ദനം അറിയിച്ച ജയ് ഷാ, ടൂർണമെന്റിലുടനീളം ഇന്ത്യൻ ടീം അസാധാരണമായ കഴിവും നിശ്ചയദാർഢ്യവും പ്രകടിപ്പിച്ചെന്നും എക്സിൽ കുറിച്ചു.

രോഹിത് ശർമയുടെ അസാധാരണമായ നായകത്വത്തിൽ ഇന്ത്യ ഉജ്ജ്വലമായ നേട്ടം കൈവരിച്ചു. ഐസിസി ടി20 ലോകകപ്പിന്റെ ചരിത്രത്തിൽ അപരാജിതരായി കിരീടം നേടുന്ന ആദ്യ ടീമായി മാറിയെന്നും വിമർശകരെ ഉജ്വലപ്രകടനത്തിന്റെ ബലത്തിൽ നിശബ്ദരാക്കിയെന്നും ജയ് ഷാ കുറിച്ചു. പിന്നാലെ 125 കോടിയുടെ പ്രഖ്യാപനവും നടത്തി. താരങ്ങൾക്കും പരിശീലകർക്കും സപ്പോട്ടിങ് സ്റ്റാഫിനും അഭിനന്ദനങ്ങളും അദ്ദേഹം അറിയിച്ചു.

ശനിയാഴ്ച നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ടി20 ലോകകപ്പിൽ മുത്തമിട്ടത് .ഇന്ത്യയുടെ രണ്ടാം ടി20 ലോകകപ്പ് വിജയമാണിത്. 2007-ലാണ് ഇന്ത്യ ഇതിന് മുമ്പ് ടി20 ലോകകപ്പിൽ മുത്തമിട്ടത്.

]]>
<![CDATA[രോഹിത്തിനും കോലിക്കും പിന്നാലെ ടി20 മതിയാക്കി രവീന്ദ്ര ജഡേജയും]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/ravindra-jadeja-follows-rohit-and-kohli-in-t20-retirement-1.9682156 Sun, 30 June 2024 17:32:59 Sun, 30 June 2024 17:32:59 ബാർബഡോസ്: വിരാട് കോലിക്കും രോഹിത് ശർമയ്ക്കും പിന്നാലെ ടി20 ഫോർമാറ്റിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച് ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും. ടി20 ലോകകപ്പ് ഫൈനലിൽ കിരീട വിജയത്തിനു പിന്നാലെയാണ് താരത്തിന്റെയും വിരമിക്കൽ തീരുമാനം. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം വിരമിക്കൽ തീരുമാനം അറിയിച്ചത്.

ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യയ്ക്കായി കാര്യമായ പ്രകടനം പുറത്തെടുക്കാൻ ജഡേജയ്ക്ക് സാധിച്ചിരുന്നില്ല. എന്നാൽ മുമ്പ് മൂന്ന് ഫോർമാറ്റിലും ഇന്ത്യയുടെ വിശ്വസ്തനായിരുന്ന ജഡേജ, ഫീൽഡിലെ അനിഷേധ്യ സാന്നിധ്യം കൂടിയായിരുന്നു.

ഇന്ത്യയ്ക്കായി 74 ടി20 മത്സരങ്ങൾ കളിച്ച ജഡേജ 54 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 515 റൺസാണ് താരത്തിന്റെ സമ്പാദ്യം.

]]>
<![CDATA[കോച്ചിന് ട്രോഫി സമ്മാനിച്ച് കോലി; മതിമറന്ന് ആഘോഷിച്ച് ദ്രാവിഡ്]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/rahul-dravid-unleashes-his-wild-side-in-never-seen-before-celebrations-1.9682113 Sun, 30 June 2024 16:30:09 Sun, 30 June 2024 16:30:09 ബാർബഡോസ്: 11 വർഷക്കാലമാണ് ഇന്ത്യ കാത്തിരുന്നത്, 2013-ലെ ചാമ്പ്യൻസ് ട്രോഫി വിജയത്തിനു ശേഷം മറ്റൊരു ഐസിസി ട്രോഫിയിൽ മുത്തമിടാൻ. ക്യാപ്റ്റൻ രോഹിത്തിനും വിരാട് കോലിക്കും ഇത് സ്വപ്ന സാഫല്യമായിരുന്നു. എന്നാൽ അതിനൊപ്പമോ അതിനു മുകളിലോ ആണ് രാഹുൽ ദ്രാവിഡെന്ന സൗമ്യനായ മനുഷ്യൻ ഒരു കിരീടത്തിനായി കാത്തിരുന്നത്. കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ ഏഴു റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീട വരൾച്ചയ്ക്ക് അവസാനം കുറിച്ചപ്പോൾ നിറഞ്ഞുചിരിച്ചത് അയാൾ കൂടിയായിരുന്നു.

16 വർഷം ഇന്ത്യൻ ടീമിൽ കളിച്ച രാഹുൽ ദ്രാവിഡ് കളിക്കാരൻ എന്നനിലയ്ക്ക് കിരീടം അർഹിച്ചിരുന്നെങ്കിലും അത് നേടാനായില്ല. ഒടുവിലിപ്പോൾ പരിശീലക കരിയറിന്റെ അവസാനദിനം ഒരു ലോകകപ്പുമായി ദ്രാവിഡ് മടങ്ങുന്നു. ഒപ്പം ടി20 കരിയർ അവസാനിപ്പിച്ച് രോഹിത്തും കോലിയും. കലാശപ്പോരിന് ശേഷം ഇന്ത്യൻ ടീമിന് ട്രോഫി സമ്മാനിച്ചതിനു പിന്നാലെ കോലി ആ ട്രോഫി ദ്രാവിഡിന്റെ കൈയിൽ കൊടുക്കുന്ന ദൃശ്യങ്ങൾ വൈറലാണ്. പൊതുവെ സൗമ്യനും മിതഭാഷിയുമായ ദ്രാവിഡ് ഇക്കാലമത്രയും താൻ അടക്കിപ്പിടിച്ച ആഘോഷങ്ങളെല്ലാം ഒറ്റയടിക്ക് പുറത്തെടുക്കുകയായിരുന്നു അപ്പോൾ. കപ്പുയർത്തി ആർത്തുവിളിക്കുന്ന ദ്രാവിഡ് ഒരു പ്രതീകമാണ്. സമീപകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് കൈവരിക്കാത്ത നേട്ടങ്ങളില്ല. മൂന്ന് ഫോർമാറ്റിലും ലോകത്തിലെ തന്നെ മികച്ച ടീം. എന്നിട്ടും ഒരു കിരീടമെന്ന സ്വപ്നത്തിനായി അവർക്ക് കാത്തിരിക്കേണ്ടി വന്നു. കാത്തുകാത്തിരുന്ന് ഒടുവിൽ ആഗ്രഹിച്ചത് കൈയിലെത്തിയപ്പോൾ ദ്രാവിഡ് ഒരു കൊച്ചുകുഞ്ഞിനെ പോലെ ആഘോഷിക്കുകയായിരുന്നു.

ഇന്ത്യൻ ടീമിനൊപ്പം ദ്രാവിഡിന്റെ അവസാന യാത്രയായിരുന്നു ഇത്. കഴിഞ്ഞ ഏകദിന ലോകകപ്പ് വരെയായിരുന്നു ബിസിസിഐയുമായുള്ള ദ്രാവിഡിന്റെ കരാർ. പിന്നീട് ബോർഡ് അത് പുതുക്കി ടി20 ലോകകപ്പ് വരെയാക്കുകയായിരുന്നു. 2003 ലോകകപ്പ് ഫൈനലിൽ ഓസീസിനു മുന്നിൽ ഇന്ത്യയ്ക്ക് കാലിടറുമ്പോൾ ദ്രാവിഡ് ടീമിനൊപ്പമുണ്ടായിരുന്നു. പിന്നാലെ 2007-ൽ വെസ്റ്റിൻഡീസിൽ നടന്ന ലോകകപ്പിൽ ബംഗ്ലാദേശിനോടും ശ്രീലങ്കയോടും തോറ്റ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഇന്ത്യ നാണംകെട്ട് മടങ്ങുമ്പോൾ പോർട്ട് ഓഫ് സ്പെയിനിലെ ക്വീൻസ് പാർക്ക് ഓവലിലെ കളിക്കാരുടെ ബാൽക്കണിയിൽ നിരാശനായി ഇരിക്കുന്ന ക്യാപ്റ്റൻ ദ്രാവിഡിന്റെ ചിത്രം ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ അത്ര പെട്ടെന്നൊന്നും മറക്കാൻ ഇടയില്ല.

കഴിഞ്ഞ ദിവസം ബാർബഡോസിൽ കിരീടവിജയം ആഘോഷിക്കുമ്പോൾ ആ ഓർമകളെല്ലാം അദ്ദേഹത്തിന്റെ മനസിലൂടെ കടന്നുപോയിരിക്കണം. ട്രോഫി ആഘോഷങ്ങളിൽ തന്റെ വികാരം അഴിച്ചുവിട്ട ദ്രാവിഡ്, ഇന്ത്യയ്ക്ക് ലോകകപ്പ് കിരീടം അവകാശപ്പെടാൻ എത്രമാത്രം അർഹതയുണ്ടെന്ന് കാണിച്ചുതരികകൂടി ചെയ്തു.

]]>
<![CDATA[ആ ക്യാച്ചെടുക്കുമ്പോൾ സൂര്യയുടെ കാൽ ബൗണ്ടറി ലൈനിൽ തട്ടിയോ? വിവാദം | Video]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/doubts-raised-over-crucial-suryakumar-yadav-catch-due-to-displaced-rope-1.9682015 Sun, 30 June 2024 14:44:43 Sun, 30 June 2024 14:44:43 ബാർബഡോസ്: കന്നി ലോകകപ്പ് ഫൈനലിൽ തന്നെ കിരീടത്തിലേക്ക് കുതിക്കുകയായിരുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരേ വിശ്വസനീയമായിരുന്നു ഇന്ത്യ നേടിയ ഏഴു റൺസ് ജയം. അവസാന ഓവർവരെ ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ ഹാർദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ ഡേവിഡ് മില്ലറെ പുറത്താക്കാൻ സൂര്യകുമാർ യാദവ് എടുത്ത അദ്ഭുത ക്യാച്ചാണ് ഇന്ത്യയുടെ കിരീട വിജയത്തിൽ നിർണായകമായത്. ആറു പന്തിൽ ദക്ഷിണാഫ്രിക്കയ്ക്ക ജയിക്കാൻ 16 റൺസ് വേണ്ടപ്പോഴായിരുന്നു സൂര്യയുടെ നിർണായക ക്യാച്ച്.

എന്നാലിപ്പോഴിതാ ഈ ക്യാച്ചിനെ ചൊല്ലി വിവാദം ഉടലെടുത്തിരിക്കുകയാണ്. ക്യാച്ചെടുക്കുന്ന സമയത്ത് സൂര്യയുടെ ഷൂസ് ബൗണ്ടറി ലൈനിൽ തട്ടുന്നുണ്ടെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ വീഡിയോ ഉൾപ്പെടെ പങ്കുവെച്ചാണ് അവർ അത് സിക്സായിരുന്നുവെന്ന് വാദിക്കുന്നത്.

മത്സരത്തിലെ നിർണായക വഴിത്തിരിവായിരുന്നു ആ ക്യാച്ച്. ആറു പന്തിൽ ജയിക്കാൻ 16 റൺസ് വേണമെന്ന ഘട്ടത്തിൽ ഹാർദിക് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തു തന്നെ സിക്സർ പറത്താനായിരുന്നു മില്ലറുടെ ശ്രമം. ഫുൾടോസ് പന്ത് മില്ലർ അടിച്ച പന്ത് സിക്സറായി എന്നുതന്നെ എല്ലാവരും കരുതി. എന്നാൽ ലോങ് ഓൺ ബൗണ്ടറിയിൽ ഓടിയെത്തിയ സൂര്യ അവിശ്വസനീയമായി പന്ത് കൈക്കുള്ളിലാക്കുകയായിരുന്നു.

ക്യാച്ചെടുക്കുന്ന സമയത്ത് സൂര്യയുടെ ഷൂസ് ബൗണ്ടറി ലൈനിൽ തട്ടിയിട്ടുണ്ടെന്നു തന്നെ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആരോപിക്കുന്നു. മാത്രമല്ല ലോങ് ഓണിലെ ബൗണ്ടറി റോപ് നീങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങളും ചിലർ പങ്കുവെയ്ക്കുന്നുണ്ട്. ടിവി അമ്പയർ കൂടുതൽ സമയമെടുത്ത് കൂടുതൽ ആംഗിളുകൾ പരിശോധിച്ച് തീരുമാനമെടുക്കണമായിരുന്നുവെന്നും ഇവർ പറയുന്നു. ടിവി അമ്പയർ എന്തുകൊണ്ട് കൂടുതൽ ആംഗിളുകൾ പരിശോധിച്ചില്ലെന്നും ഒരു വിഭാഗം ചോദിക്കുന്നു.

മത്സരഫലം തന്നെ മാറ്റി മറിക്കുമായിരുന്ന ക്യാച്ചിൽ തീരുമാനമെടുക്കുമ്പോൾ കുറച്ചുകൂടി ശ്രദ്ധ ആവശ്യമായിരുന്നുവെന്നാണ് ഇവരുടെ വാദം.

]]>
<![CDATA[അഭിനന്ദിച്ചുള്ള ഒരു ഇൻസ്റ്റ സ്‌റ്റോറി പോലുമില്ല;ഹാർദിക്കും നടാഷയും വേർപിരിഞ്ഞതിന്റെ സൂചനയോ?]]> https://www.mathrubhumi.com/lifestyle/news/natasa-stankovic-divorce-rumours-with-hardik-pandya-no-social-media-post-about-indias-victory-1.9682006 Sun, 30 June 2024 14:36:40 Sun, 30 June 2024 14:44:42 'അങ്ങേയറ്റം വൈകാരികമായ നിമിഷമാണിത്. പ്രത്യേകിച്ച് എനിക്ക്. കഴിഞ്ഞ ആറ് മാസമായി ഒരക്ഷരം മിണ്ടിയിരുന്നില്ല...മോശമായിരുന്നു കാര്യങ്ങൾ. പക്ഷേ തിളങ്ങാനാകുന്ന സമയം വരുമെന്ന് എനിക്കറിയാമായിരുന്നു...'-ട്വന്റി-20 ലോകകിരീടം നേടിയതിന് പിന്നാലെ ഇന്ത്യയുടെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ വാക്കുകളാണിത്. കുറച്ച് കാലങ്ങളായി ഹാർദിക് കടന്നുപോയ പ്രതിസന്ധികൾക്കും സോഷ്യൽ മീഡിയയിലൂടെ കേൾക്കേണ്ടിവന്ന പരിഹാസങ്ങൾക്കും ഇതിൽ മറുപടിയുണ്ട്. രോഹിതിനെ മാറ്റി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായി ഹാർദികിനെ കൊണ്ടുവന്നതുമുതൽ താരം കേൾക്കാത്ത പഴികളില്ല. ഐപിഎല്ലിലെ മോശം പ്രകടനത്തിനൊപ്പം ഗാലറിയിൽ നിന്നുള്ള ആരാധകരുടെ കൂവലുകളും ഹാർദികിന് സഹിക്കേണ്ടിവന്നു.

അതു മാത്രമല്ല, വ്യക്തിജീവിതത്തിലും ഹാർദിക് പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. ഭാര്യ നടാഷ സ്റ്റാൻകോവിച്ചും ഹാർദിക്കും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്നും ഇരുവരും വഴിപിരിയാൻ പോകുകയാണെന്നുമുള്ള തരത്തിൽ റിപ്പോർട്ടുകളും പുറത്തുവന്നു. ഇൻസ്റ്റഗ്രാമിലെ ബയോയിൽ നിന്ന് പാണ്ഡ്യ എന്ന സർനെയിം നടാഷ ഒഴിവാക്കിയതോടെയാണ് അഭ്യൂഹങ്ങളുണ്ടായത്. ഒപ്പം ഹാർദികിനൊപ്പമുള്ള ചില ചിത്രങ്ങളും അവർ ഒഴിവാക്കി. സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയ്നറായ അലക്സാണ്ടർ ഇലിക്കിനൊപ്പമുള്ള നടാഷയുടെ ചിത്രങ്ങളും ചർച്ചകളെ ആളിക്കത്തിച്ചു.

ഇപ്പോഴിതാ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന് തെളിയിക്കുന്ന പുതിയ സംഭവവികാസങ്ങളാണുണ്ടായിരിക്കുന്നത്. ഇന്ത്യയുടെ ലോകകപ്പ് വിജയവുമായി ബന്ധപ്പെട്ട് ഒരൊറ്റ പോസ്റ്റ് പോലും നടാഷ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടില്ല. അനുഷ്കയും റിതികയുമെല്ലാം പങ്കാളികളെ പ്രശംസിച്ച് പോസ്റ്റിട്ടപ്പോൾ നടാഷ മൗനം പാലിക്കുകയാണ്. കിരീടം ഏറ്റുവാങ്ങിയശേഷം അത് ഗ്രൗണ്ടിൽവെച്ച് 'ആറ്റിറ്റിയൂഡ്' ഇട്ട് നിൽക്കുന്ന തന്റെ ചിത്രം ഹാർദിക് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതും ചർച്ചയ്ക്ക് കാരണമായി. നടാഷയ്ക്കുള്ള താരത്തിന്റെ മറുപടിയാണ് ഇതെന്നാണ് ആരാധകരുടെ കണ്ടെത്തൽ.

ഇതുകൂടാതെ മത്സരശേഷം ഹാർദിക് വീഡിയോ കോൾ ചെയ്യുന്ന ചിത്രങ്ങളും വൈറലായി. നടാഷയെയാണ് ഹാർദിക് വിളിക്കുന്നതെന്ന് ആദ്യം ആരാധകർ പറഞ്ഞുവെങ്കിലും പിന്നീട് അത് തിരുത്തപ്പെട്ടു. ഹാർദിക് സഹോദരനും ക്രിക്കറ്റ് താരവുമായ ക്രുണാലിനേയും അമ്മ നളിനിയേയുമാണ് വീഡിയോ കോൾ ചെയ്തതെന്ന് ആരാധകർ പറയുന്നു. എല്ലാ വിജയങ്ങൾക്കുശേഷവും താൻ ആദ്യം വിളിക്കുക സഹോദരനെയാണെന്ന് നേരത്തെ ഹാർദിക് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുമുണ്ട്.

അതേസമയം ഹാർദികിനും ഇന്ത്യക്കും ആശംസ അറിയിച്ച് ക്രുണാലും ഭാര്യ പങ്കുരി ശർമയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ഹാർദിക്കിനൊപ്പമുള്ള മനോഹര ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ഒരു നീണ്ട കുറിപ്പിലൂടെയാണ് പങ്കുരി കുഞ്ഞനിയന് ആശംസ അറിയിച്ചത്. 'എച്ച്പി, നിന്നിൽ ഞങ്ങൾ ഒരുപാട് അഭിമാനിക്കുന്നു. എനിക്ക് വിവരിക്കാൻ വാക്കുകൾ കിട്ടുന്നില്ല. പ്രതിസന്ധികളേയും അപമാനങ്ങളേയും നേരിട്ട് നീ വിജയത്തിലേക്ക് സഞ്ചരിച്ച വഴിയോർത്ത് അഭിമാനം മാത്രം. നിന്നെ പരിസഹിച്ച, കൂവി വിളിച്ച ആളുകൾക്കുള്ള മറുപടിയാണിത്.' പങ്കുരി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇതിനൊപ്പം ഹാർദിക്കിനെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രവും സന്തോഷക്കണ്ണീരോടെയുള്ള ചിത്രവും പങ്കുരി പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഒരുപാട് സ്നേഹം ബബ്സ്' എന്നാണ് ഇതിന് മറുപടിയായി ഹാർദിക് കമന്റ് ചെയ്തത്.

]]>
<![CDATA[അത്രയെളുപ്പം സംഭവിക്കുന്നതല്ല ലോകകപ്പ്, ഇത് ഞങ്ങൾ അർഹിച്ച വിജയം - സഞ്ജു സാംസൺ]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/world-cup-doesn-t-happen-easily-says-sanju-samson-1.9681985 Sun, 30 June 2024 13:58:00 Sun, 30 June 2024 14:00:12 ബാർബഡോസ്: ടി20 ലോകകപ്പിലെ കിരീടനേട്ടത്തിനു പിന്നാലെ പ്രതികരണവുമായി സഞ്ജു സാംസൺ. ക്യാപ്റ്റൻ രോഹിത്തിനും ടീം അംഗങ്ങൾക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു സഞ്ജുവിന്റെ പ്രതികരണം. അത്രയെളുപ്പം സംഭവിക്കുന്നതല്ല ലോകകപ്പെന്നും ഇത് ടീം അർഹിച്ച വിജയമാണെന്നും താരം കുറിച്ചു.

അതേസമയം ഇത്തവണ ബംഗ്ലാദേശിനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിൽ മാത്രമാണ് സഞ്ജുവിന് അവസരം ലഭിച്ചത്. തുടർന്നുള്ള ഗ്രൂപ്പ് ഘട്ട, നോക്കൗട്ട് മത്സരങ്ങളിലൊന്നും സഞ്ജുവിനെ ടീം മാനേജ്മെന്റ് പരിഗണിച്ചിരുന്നില്ല. എന്നാൽ സുനിൽ വാൽസൻ (1983), എസ്. ശ്രീശാന്ത് (2007 ടി20, 2011) എന്നിവർക്ക് ശേഷം ലോകകപ്പ് ഉയർത്തുന്ന മലയാളി എന്ന നേട്ടം സ്വന്തമാക്കാൻ സഞ്ജുവിനായി.

]]>
<![CDATA[മരവിച്ചുപോയ കൈവിരലുകൾ, ഭർത്താവിനുവേണ്ടി സംസാരിച്ചവൾ; റിതികയെ ചേർത്തുപിടിച്ച് രോഹിത്]]> https://www.mathrubhumi.com/lifestyle/news/rohit-sharmas-moment-with-wife-ritika-sajdeh-viral-after-t20-world-cup-2024-win-1.9681958 Sun, 30 June 2024 12:37:44 Sun, 30 June 2024 12:57:27 'എപ്പോഴും എന്റെ കൂടെ നിൽക്കുന്നവൾ'-കഴിഞ്ഞ ഫെബ്രുവരിയിൽ ഭാര്യ റിതിക സജ്ദേഹിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് രോഹിത് ശർമ ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകളാണിത്. ഐപിഎൽ ടീം മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രോഹിത് ശർമയെ മാറ്റിയപ്പോൾ ആരാധകരുടെ നിരാശയ്ക്കൊപ്പം തന്റെ നിലപാടും വ്യക്തമാക്കിയവളാണ് റിതിക.

രോഹിതിനെ മാറ്റിയ നടപടിയെ ന്യായീകരിച്ച പരിശീലകൻ മാർക്ക് ബൗച്ചറുടെ അഭിമുഖത്തിന് താഴെ അവർ പരസ്യമായി തന്റെ പ്രതികരണം അറിയിച്ചു. രോഹിതിന്റെ ബാറ്റിങ്ങിൽ ടീമിന് ആശങ്കയുണ്ടെന്നും അതിനാലാണ് ക്യാപ്റ്റന്റെ ഉത്തരവാദിത്തത്തിൽ നിന്ന് മാറ്റുന്നത് എന്നുമായിരുന്നു ബൗച്ചർ പോഡ്കാസ്റ്റ് ഷോയിൽ പറഞ്ഞത്. 'ഇതിൽ പറയുന്ന പല കാര്യങ്ങളും തെറ്റാണ്' എന്നായിരുന്നു റിതിക പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. ഇതോടെ ആ പോസ്റ്റ് തന്നെ മുംബൈ ഇന്ത്യൻസ് പിൻവലിച്ചു. ഇതിന് പിന്നാലെയാണ് രോഹിത് റിതികയ്ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് 'കൂടെ നിൽക്കുന്നവൾ' എന്ന് വിശേഷിപ്പിച്ചത്.

ഇപ്പോഴിതാ ബാർബഡോസിൽ ഇന്ത്യ കുട്ടിക്രിക്കറ്റിലെ വിശ്വകിരീടം സ്വന്തമാക്കിയപ്പോഴും ക്യാപ്റ്റൻ രോഹിതിന് അരികിൽ സന്തോഷക്കണ്ണീരോടെ റിതികയുണ്ടായിരുന്നു. വിജയത്തിന് പിന്നാലെ ഡഗ്ഔട്ടിലെത്തിയ റിതികയെ കെട്ടിപ്പിടിച്ചാണ് രോഹിത് ആശ്വസിപ്പിച്ചത്. അത്രയും വികാരനിർഭരയായിരുന്നു റിതിക. ഒരുപാട് വർഷങ്ങളുടെ കാത്തിരിപ്പിന്റെ കണ്ണീരാണ് അവരുടെ കണ്ണുകളിൽ കണ്ടത്. 16 വർഷമായി രോഹിതിന്റെ ഉയർച്ചയിലും താഴ്ച്ചയിലും അവരുണ്ടായിരുന്നു. അത്രയുംകാലം രോഹിതിന്റെ സുഹൃത്തായും മാനേജറായും കാമുകിയായും ഭാര്യയായും റിതിക കൂടെനിന്നു.

2008-ൽ ഒരു പരസ്യ ചിത്രീകരണത്തിനിടയിലായിരുന്നു രോഹിതും റിതികയും കണ്ടുമുട്ടുന്നത്. അന്ന് സ്പോർട്സ് ഇവന്റ് മാനേജറായിരുന്നു അവർ. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും ഒരുമിച്ച് ജീവിക്കുന്നതിനെ കുറിച്ച് ആലോചിച്ചത് 2015-ലാണ്. രോഹിത് ക്രിക്കറ്റ് കരിയറിന് തുടക്കമിട്ട മുംബൈയിലെ ബോളിവാലി സ്പോർട്സ് ക്ലബ്ലിൽവെച്ചായിരുന്നു പ്രൊപ്പോസൽ. അതേവർഷം ഡിസംബർ 13-ന് മുംബൈയിലെ താജ് ഹോട്ടലിൽ ഇരുവരുടേയും വിവാഹം നടന്നു. മൂന്ന് വർഷത്തിന് ശേഷം ഇരുവരുടേയും ജീവിതത്തിലേക്ക് ഒരു അതിഥി കൂടിയെത്തി. ഡിസംബർ 30ന് ജനിച്ച മകളുടെ പേര് സമൈറ എന്നാണ്.

വിവാഹത്തിനുശേഷം രോഹിത് കളിക്കുന്ന മത്സരങ്ങളിലെല്ലാം റിതിക ഗാലറിയിലെ സാന്നിധ്യമായിരുന്നു. ഗ്രൗണ്ടിലുള്ള ഭർത്താവിനേക്കാൾ ടെൻഷനായിരുന്നു അവർക്ക്. രോഹിത് ക്രീസ് വിടുന്നതുവരെ തന്റെ രണ്ട് കൈയിലേയും വിരലുകൾ അവർ കോർത്തുപിടിച്ചിട്ടുണ്ടാകും. നാഗ്പുരിൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിൽ രോഹിത് സെഞ്ചുറി അടിച്ചപ്പോൾ റിതിക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച അഭിനന്ദന കുറിപ്പ് വലിയ ശ്രദ്ധ നേടിയിരുന്നു. 'ലവ് യു രോഹിത്, എനിക്ക് പുതിയ വിരലുകൾ അയക്കൂ' എന്നായിരുന്നു അവർ കുറിച്ചത്. ഒരുപാട് ഓവറുകൾ രോഹിത് ക്രീസിൽ നിന്നതിനാൽ റിതികയുടെ വിരലുകൾ മരവിച്ചുപോയിരുന്നു.

2014-ൽ ശ്രീലങ്കയ്ക്കെതിരേ ഏകദിനത്തിൽ രോഹിത് 173 പന്തിൽ 264 റൺസ് നേടിയപ്പോൾ റിതിക ഗാലറിയിൽ ഇല്ലാതിരുന്നത് വലിയ ആശ്വാസമായിരുന്നെന്ന് തമാശരൂപത്തിൽ ഒരു അഭിമുഖത്തിൽ രോഹിത് പറഞ്ഞിട്ടുണ്ട്. അന്ന് ഉണ്ടായിരുന്നെങ്കിൽ അവളുടെ വിരലുകൾ കെട്ടുപിണഞ്ഞ അവസ്ഥയിലായിരിക്കും പിന്നീട് ഉണ്ടാകുക എന്നതായിരുന്നു ഇതിന് രോഹിത് പറഞ്ഞ കാരണം.

2017ൽ മൊഹാലി സ്റ്റേഡിയത്തിൽ ഏകദിന കരിയറിൽ മൂന്നാമത്തെ ഇരട്ട സെഞ്ചുറി രോഹിത് കണ്ടെത്തിയപ്പോൾ അതിന് സാക്ഷിയായി റിതിക ഗാലറിയിലുണ്ടായിരുന്നു. റിതികയ്ക്ക് നേരെ ക്യാമറ തിരിച്ചപ്പോൾ കണ്ടത് അവർ കണ്ണീരൊപ്പുന്നതായിരുന്നു. അന്ന് അവർ കരഞ്ഞതിന് പിന്നിലുള്ള കാരണം രോഹിത് പിന്നീട് വെളിപ്പെടുത്തിയിരുന്നു. 'അത് സ്പെഷ്യൽ ഇന്നിങ്സായിരുന്നു. എന്റെ ഭാര്യയ്ക്ക് കൊടുക്കാവുന്ന ഏറ്റവും മികച്ച വിവാഹ വാർഷിക സമ്മാനം. അന്ന് അവൾ കണ്ണീരണിഞ്ഞു. 196 റൺസിലെത്തി നിൽക്കുമ്പോൾ റൺ ഔട്ട് ആകാതിരിക്കാൻ ഞാൻ ക്രീസിലേക്ക് ഡൈവ് ചെയ്തിരുന്നു. എന്റെ കൈയ്ക്ക് എന്തോ പരിക്ക് പറ്റിയിട്ടുണ്ട് എന്ന് അവൾ ഭയപ്പെട്ടിരുന്നു. ഞാൻ ഇരട്ട സെഞ്ചുറി നേടിയിട്ടും അവൾ കരഞ്ഞതിന്റെ കാരണം അതായിരുന്നു.' രോഹിത്തിനോടുള്ള റിതികയുടെ സ്നേഹത്തിന്റെ ആഴം ഈ വാക്കുകളിൽ തന്നെ വ്യക്തമാണ്.

]]>
<![CDATA[നിറകണ്ണുകളോടെ ഹാർദിക്; അപ്രതീക്ഷിതമായി രോഹിത്തിന്റെ സ്‌നേഹചുംബനം]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/hardik-pandya-in-tears-rohit-sharma-kisses-the-all-rounder-1.9681947 Sun, 30 June 2024 12:32:43 Sun, 30 June 2024 12:32:43 ബാർബഡോസ്: 11 വർഷത്തിനു ശേഷം ഐസിസി ട്രോഫി വരൾച്ച അവസാനിപ്പിച്ചിരിക്കുകയാണ് ഇന്ത്യ. ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യയ്ക്കിത് മധുരപ്രതികാരത്തിന്റെ മധുരം കൂടിയാണ്. മാസങ്ങൾക്കു മുമ്പ് സ്വന്തം നാട്ടിൽ നിന്നുതന്നെ നേരിട്ട കുത്തുവാക്കുകൾക്കും പരിഹാസങ്ങൾക്കും മറുപടി നൽകാൻ ഹാർദിക് കാത്തുവെച്ചത് ടി20 ലോകകപ്പായിരുന്നു.

കിരീടനേട്ടത്തിനു ശേഷം സംസാരിക്കവെ കഴിഞ്ഞ ആറുമാസം താൻ കടന്നുപോയ അവസ്ഥകളെക്കുറിച്ച് ഓർമിക്കുകയും ചെയ്തു ഹാർദിക്. ഇതിനിടെ അപ്രതീക്ഷിതമായി എത്തിയ ക്യാപ്റ്റൻ രോഹിത് ശർമ, ഹാർദിക്കിനെ ചേർത്തുപിടിച്ച് കവിളിൽ ചുംബിക്കുകയും ചെയ്തു.

'' (വിജയം) ഏറെ വൈകാരികമാണിത്. ഞങ്ങൾ വളരെ കഠിനാധ്വാനം ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ എന്തോ ഒന്നുമാത്രം ശരിയാകുന്നുണ്ടായിരുന്നില്ല. രാജ്യം ഒന്നടങ്കം ആഗ്രഹിച്ചത് നമുക്ക് ലഭിച്ചു. എനിക്കെതിരേ അന്യായമായ പലതും ഉണ്ടായിരുന്നപ്പോഴും ഞാൻ ഒരക്ഷരം സംസാരിച്ചിട്ടില്ല. ആറു മാസത്തിനു ശേഷം എനിക്ക് ഏറെ പ്രത്യേകതയുള്ളതാണിത്. എനിക്ക് തിളങ്ങാൻ കഴിയുന്ന ഒരു സമയം ഉണ്ടാകുമെന്ന് അറിയാമായിരുന്നു. ഇത്തരമൊരു അവസരം അതിനെ കൂടുതൽ സവിശേഷമാക്കുന്നു.'' - ഹാർദിക് പറഞ്ഞു.

മാസങ്ങൾക്കു മുമ്പ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ നിരന്തരം ആക്രമിക്കുകയായിരുന്നു ഹാർദിക്കിനെ. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് പെട്ടെന്ന് ഒരു ദിവസം ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രോഹിത് ശർമയെ മാറ്റി, ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ഹാർദിക്കിനെ കൊണ്ടുവന്ന് ക്യാപ്റ്റനാക്കിയതോടെ ആരാധകർ ഇടഞ്ഞു. ഇതിനു പിന്നാലെ മുംബൈ ടീം രോഹിത്തിന്റെയും ഹാർദിക്കിന്റെയും നേതൃത്വത്തിൽ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞുവെന്നും വാർത്തകളെത്തി. ഹാർദിക് കളത്തിലിറങ്ങുമ്പോഴെല്ലാം കാണികൾ കൂവി വിളിക്കാനാരംഭിച്ചു. ഐപിഎല്ലിലെ മോശം ഫോമും ഹാർദിക്കിന് തിരിച്ചടിയായി.

താരം ടി20 ലോകകപ്പ് ടീമിലുണ്ടാകില്ലെന്നുവരെയെത്തി കാര്യങ്ങൾ. എന്നാൽ ലോകകപ്പിൽ ഹാർദിക്കിന്റെ മറ്റൊരു പതിപ്പാണ് ആരാധകർ കണ്ടത്. ബാറ്റുകൊണ്ടും ബോളുകൊണ്ടും നിർണായക ഘട്ടങ്ങളിൽ ഇന്ത്യയെ കരകയറ്റിയത് ഹാർദിക്കായിരുന്നു.

]]>
<![CDATA['കരയുന്ന ഇന്ത്യൻ താരങ്ങളെ ആര് കെട്ടിപ്പിടിക്കുമെന്നായിരുന്നു ഞങ്ങളുടെ മകളുടെ ആശങ്ക'-അനുഷ്‌ക]]> https://www.mathrubhumi.com/lifestyle/news/anushka-sharmas-heartfelt-post-for-virat-kohli-and-team-india-1.9681893 Sun, 30 June 2024 11:42:00 Mon, 1 July 2024 10:37:21 ടുവിൽ അത് സംഭവിച്ചിരിക്കുന്നു. 17 വർഷത്തിന് ശേഷം ഇന്ത്യ ട്വന്റി-20 ലോകകപ്പിൽ വീണ്ടും മുത്തമിട്ടിരിക്കുന്നു. കരിയറിൽ ഒരുപാട് വിമർശനങ്ങളും പഴികളും കേട്ട വിരാട് കോലി ആഹ്ലാദത്തിന്റെ പരകോടിയിലെത്തിയിട്ടുണ്ടാകും. ഫൈനൽ ശാപം ഒഴിഞ്ഞ് ഒരു കപ്പ് കൈപ്പിടിയിലൊതുക്കിയതിന്റെ ആഹ്ലാദമാകും മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ മനസ് നിറയെ.

കോലിക്കൊപ്പം ഈ നേട്ടത്തിൽ അതേ അളവിൽ ജീവിതപ്പാതിയായ അനുഷ്ക ശർമയും സന്തോഷിക്കുന്നുണ്ട്. ബോളിവുഡ് സിനിമകളിൽ നിറഞ്ഞുനിന്ന അനുഷ്ക പലപ്പോഴും കോലിയുടെ മോശം ഫോമിന്റെ പേരിൽ പഴി കേട്ടിട്ടുണ്ട്. ഗാലറികളിൽ കോലിയുടെ കളി കാണാൻ അനുഷ്ക വരുന്നതിനാലാണ് താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാത്തത് എന്നുവരെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിറഞ്ഞു നിന്നിരുന്നു. ആ പരിഹാസങ്ങൾക്കെല്ലാം കൂടിയുള്ള മറുപടി കൂടിയാണ് ഈ കിരീടനേട്ടം.

അതിന്റെ സന്തോഷം ബോളിവുഡ് സുന്ദരി മറച്ചുവെച്ചില്ല. ഇൻസ്റ്റഗ്രാമിൽ രണ്ട് പോസ്റ്റുകൾ പങ്കുവെച്ചാണ് ഇന്ത്യൻ ടീമിനും ഭർത്താവിനും അവർ അഭിനന്ദനം അറിയിച്ചത്. മകൾ വാമികയുമായി ബന്ധപ്പെടുത്തിയുള്ളതാണ് ആദ്യ പോസ്റ്റ്. ' ടിവിയിൽ ഇന്ത്യൻ താരങ്ങൾ കരയുന്നത് കണ്ടപ്പോൾ അവരെയെല്ലാവരേയും കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാൻ ആരെങ്കിലുമുണ്ടാകുമോയെന്നാണ് ഞങ്ങളുടെ മകളുടെ ആശങ്ക....എന്റെ സ്നേഹമേ, ആളുകളുണ്ട്, 1.5 ബില്ല്യൺ ആളുകൾ. അവരെല്ലാം ഇന്ത്യൻ താരങ്ങളെ കെട്ടിപ്പിടിക്കുകയാണ്. എന്തൊരു ആശ്ചര്യകരമായ വിജയം, എന്തൊരു മഹത്തായ നേട്ടം!!ചാമ്പ്യൻമാർക്ക് അഭിനന്ദനങ്ങൾ!!'- അനുഷ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഇതിനൊപ്പം ആറു ചിത്രങ്ങളും അനുഷ്ക പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യൻ ടീം കിരീടം പിടിച്ച് നിൽക്കുന്നതും രോഹിതും കോലിയും പരസ്പരം കെട്ടിപ്പിടിക്കുന്നതും ദ്രാവിഡ് കിരീടം ആഘോഷിക്കുന്നതും ഹാർദികിനെ രോഹിത് എടുത്തുയർത്തുന്നതും കോലിയും രോഹിതും കിരീടവുമായി നിൽക്കുന്നതുമെല്ലാം ചിത്രങ്ങളിൽ കാണാം.

ഇതിന്റെ തുടർച്ചയെന്നോണമാണ് രണ്ടാം പോസ്റ്റും അനുഷ്ക പങ്കുവെച്ചത്. കോലി ഇന്ത്യൻ പതാക പുതച്ച്, കിരീടമുയർത്തി നിൽക്കുന്ന ചിത്രത്തോടൊപ്പം അനുഷ്ക കുറിച്ചത് ഇങ്ങനെയാണ്...'വിരാട് കോലി. ഈ മനുഷ്യനാണ് എന്റെ പ്രണയം. നിന്നിലാണ് എന്റെ ആശ്വാസമെന്നറിയുന്നതിൽപരം മറ്റെന്ത് സന്തോഷം.-അനുഷ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

കോലിയുടെ മത്സരങ്ങളെല്ലാം കാണാൻ ഗാലറിയിലെത്താറുള്ള അനുഷ്ക ഇത്തവണ ഫൈനൽ കാണാൻ ബാർബഡോസിലെത്തിയിരുന്നില്ല. മക്കളായ വാമികയ്ക്കും അകായ്ക്കുമൊപ്പം വീട്ടിലിരുന്നാണ് മത്സരം കണ്ടത്. ദക്ഷിണാഫ്രിക്കയുടെ ഏഴ് വിക്കറ്റുകൾ നഷ്ടപ്പെട്ടപ്പോൾ അതിന്റെ ടിവി സ്ക്രീൻ ഷോട്ട് താരം ഇൻസ്റ്റഗ്രാം സ്റ്റോറിയായും പങ്കുവെച്ചിരുന്നു. വിജയശേഷം അനുഷ്കയേയും മക്കളേയും വീഡിയോ കോൾ ചെയ്യാൻ കോലിയും മറന്നില്ല. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

]]>
<![CDATA[പോരാട്ടത്തിന്റെ ഉപ്പുണ്ട്, വിജയമധുരമുണ്ട്, പിച്ചിലെ മണ്ണു നുണഞ്ഞ് രോഹിത്]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/rohit-sharma-eats-sand-from-barbados-pitch-after-t20-world-cup-win-1.9681887 Sun, 30 June 2024 10:54:11 Tue, 2 July 2024 11:51:43 ബാർബഡോസ്: കെൻസിങ്ടൺ ഓവലിൽ ഹാർദിക് പാണ്ഡ്യ തന്റെ അവസാന പന്ത് എറിഞ്ഞ് പൂർത്തിയാക്കിയപ്പോഴേക്കും ഇന്ത്യ ആഘോഷം തുടങ്ങിയിരുന്നു. 11 വർഷത്തിനു ശേഷമുള്ള ഐസിസി കിരീടവിജയം വൈകാരികമായാണ് താരങ്ങൾ ഏറ്റെടുത്തത്. പലരുടെയും കണ്ണുകൾ നിറഞ്ഞു, ചിലർ നിറഞ്ഞു ചിരിച്ചു, ചിലർക്ക് പരസ്പരം എത്ര ആശ്ലേഷിച്ചിട്ടും മതിയാകുന്നുണ്ടായിരുന്നില്ല. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ക്യാപ്റ്റൻ രോഹിത് ശർമ ചെയ്തത് മറ്റൊന്നായിരുന്നു. മത്സര ശേഷം കെൻസിങ്ടൺ ഓവലിലെ പിച്ചിൽ നിന്ന് മണ്ണെടുത്ത് തിന്നാണ് രോഹിത് തന്റെ ആഘോഷം പൂർത്തിയാക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഐസിസി തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ ഇതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

ഏഴുമാസം മുമ്പ് സ്വന്തം നാട്ടിൽ ഇതുപോലൊരു ഫൈനൽ മത്സരശേഷം നെഞ്ചുതകർന്ന് നിൽകുന്ന ക്യാപ്റ്റൻ രോഹിത് ശർമയെയാണ് ഇന്ത്യൻ ആരാധകർ കണ്ടത്. അന്ന് ആ കണ്ണിൽ പടർന്ന നനവ് നിരാശയുടേതായിരുന്നെങ്കിൽ ഇന്നത് ആനന്ദത്തിന്റേതായി. കിരീട വിജയത്തിനു പിന്നാലെ ടി20 ഫോർമാറ്റിൽ നിന്ന് വിരമിക്കുന്നതായും രോഹിത് പ്രഖ്യാപിച്ചു.

ഇന്ത്യയ്ക്കൊപ്പം രോഹിത്തിന്റെ രണ്ടാം ടി20 കിരീടം കൂടിയായിരുന്നു ഇത്. 2007-ലെ പ്രഥമ ട്വന്റി20 ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീമിൽ രോഹിത് അംഗമായിരുന്നു. രണ്ട് ട്വന്റി20 ലോകകപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും ഇതോടെ രോഹിത്തിന് സ്വന്തമായി.

]]>
<![CDATA[ട്വന്റി-20 ലോകകപ്പ്: ഫൈനലിൽ തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് 10.67 കോടി സമ്മാനം; വിജയിച്ച ഇന്ത്യയ്‌ക്കോ..?]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/icc-t20-world-cup-prize-money-how-much-team-india-and-other-teams-get-1.9681866 Sun, 30 June 2024 10:26:00 Sun, 30 June 2024 10:27:54 ടീം ഇന്ത്യ ടി-20 ലോകകപ്പ് വീണ്ടുമുയർത്തി. 17 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് രോഹിതും സംഘവും കുട്ടിക്ക്രിക്കറ്റിന്റെ ലോകകിരീടമണിഞ്ഞത്. ഇന്ത്യൻ ടീമിനും ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർക്കും തീർത്തും വൈകാരികമായിരുന്നു ഈ വിജയം. വിജയാഘോഷങ്ങളുടെ അലകൾ ഇനിയും ഒടുങ്ങിയിട്ടില്ല.

ഏത് ലോകകപ്പ് ടൂർണമെന്റും അവസാനിക്കുമ്പോൾ ആരാധകരിൽ ആകാംക്ഷയുണർത്തുന്ന കാര്യമാണ് അതിന്റെ സമ്മാനത്തുക. ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ച സംഘത്തേയും കാത്തിരിക്കുന്നത് കോടികളാണ്. ഇന്ത്യയ്ക്ക് മാത്രമല്ല, ഫൈനലിൽ പൊരുതിക്കീഴടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കും സെമി ഫൈനൽ വരെ എത്തിയ ഇംഗ്ലണ്ടിനും അഫ്ഗാനിസ്ഥാനും ആകർഷകമായ തുക സമ്മാനമായി ലഭിക്കും.

ഓരോ ടീമുകൾക്കും എത്ര കിട്ടും?

സെമി ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടിനും അഫ്ഗാനിസ്ഥാനും 7,87,500 ഡോളറാണ് ലഭിക്കുക. ഇന്നത്തെ വിനിമയനിരക്കനുസരിച്ച് ഏകദേശം 6.56 കോടി ഇന്ത്യൻ രൂപയാണ് ഇത്. റണ്ണർ അപ്പായ ദക്ഷിണാഫ്രിക്കൻ ടീമിന് 1.28 മില്യൺ ഡോളർ അഥവാ 10.67 കോടി രൂപ ലഭിക്കും. ഇത്തവണത്തെ ഐ.സി.സി. ട്വന്റി ട്വന്റി ലോകകപ്പ് വിജയികളായ ഇന്ത്യയ്ക്ക് ലഭിക്കുക 2.45 മില്യൺ ഡോളറാണ്. അതായത് 20.42 കോടി രൂപ.

സൂപ്പർ എട്ടിൽ എത്തിയ ടീമുകൾക്ക് 3.16 കോടി രൂപ, ഒമ്പത് മുതൽ 12 വരെ സ്ഥാനങ്ങളിലുള്ള ടീമുകൾക്ക് രണ്ടുകോടി രൂപ, 13 മുതൽ 20 വരെ സ്ഥാനങ്ങളിലുള്ള ടീമുകൾക്ക് 1.87 കോടി രൂപ എന്നിങ്ങനെയാണ് മറ്റ് സമ്മാനത്തുകകൾ. കൂടാതെ ഓരോ മത്സരവും ജയിക്കുമ്പോൾ ടീമിന് 26 ലക്ഷം രൂപ ബോണസും ലഭിക്കും. ഇത്തവണത്തെ ടി-20 ലോകകപ്പ് ടൂർണമെന്റിൽ ആകെ നൽകുന്ന സമ്മാനത്തുക 11.25 മില്യൺ ഡോളർ അഥവാ 93.78 കോടി രൂപയാണ്.

]]>
<![CDATA[ചക് ദേ ഇന്ത്യ; ആധികാരികം ഈ ഫൈനൽ യാത്ര, രോഹിത്തിനും കോലിക്കും ഇത് മോഹസാഫല്യം]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/indian-cricket-team-performance-icc-t20-world-cup-2024-1.9681695 Sun, 30 June 2024 9:37:00 Sun, 30 June 2024 9:53:41 ദീർഘവർഷത്തെ കാത്തിരിപ്പിനൊടുവിൽ ടി20 ലോകകപ്പ് കിരീടത്തിൽ ചുണ്ടുവെച്ച് അയാളും സ്നേഹിതനും പടിയിറങ്ങി. ഇനിയൊരു ഐ.സി.സി. ട്രോഫിയില്ലെന്ന നിരാശ രോഹിത് ശർമ എന്ന ക്യാപ്റ്റനു വേണ്ട. ടി20 ലോകകപ്പ് നേടിയില്ലെന്ന നിരാശ വിരാട് കോലിക്കും വേണ്ട. കിരീടം ചൂടിയതിന്റെ നിർവൃതിയിലങ്ങനെയിരിക്കുമ്പോഴാണ് നിരാശ പടർത്തുന്ന ആ വാർത്തയുംകൂടി വന്നത്. കോലിയും രോഹിതും അന്താരാഷ്ട്ര ടി20 മതിയാക്കിയെന്ന പ്രഖ്യാപനം. ക്രിക്കറ്റിന്റെ സൗന്ദര്യവർധകരായ അതികായൻമാരെ ഇനി ഷോർട്ട് ഫോർമാറ്റിൽ കാണാനാവില്ലെന്നതിന്റെ സങ്കടം ബാക്കിയുണ്ട്. അതോർത്തിരിക്കേണ്ട സമയമല്ലല്ലോ... ഇപ്പോൾ കിരീടനേട്ടം ആഘോഷിക്കാം.

ഓർമയില്ലേ, അഹമ്മദാബാദിൽ ഓസ്ട്രേലിയക്ക് മുന്നിൽ അടിയറ വയ്ക്കേണ്ടിവന്ന ഏകദിന ലോകകപ്പ്. ഒരു ദുസ്സ്വപ്നംപോലെ അത് രോഹിത്തിനെയും കോലിയെയും കാർന്നുതിന്നുകാണും. അതിൽനിന്നുള്ള മോചനത്തിന് രോഹിത്തിനും അയാളുടെ സ്നേഹിതൻ കോലിക്കും ഒരു കപ്പ് വേണമായിരുന്നു. അത് സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിൽനിന്ന് ഇപ്പോഴും മുക്തരായിട്ടുണ്ടാവില്ല ആ മനുഷ്യർ.

സെമിയിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഡഗ്ഔട്ടിൽ ഇരുന്ന് വികാരനിർഭരനായി കണ്ണീരൊലിപ്പിച്ച രോഹിത്, ഫൈനലിനുശേഷം സന്തോഷാശ്രു പൊഴിക്കുന്നത് കാണാൻ എന്തു ചേലായിരുന്നു. അയാളെ മാത്രമല്ല, കോലിയെയും ഹാർദിക്കിനെയും മറ്റെല്ലാവരെയും ഏറ്റവും ഭംഗിയോടെയാണ് കാണാൻ കഴിഞ്ഞത്. ഒരു കളിക്കുമിറങ്ങാത്ത സഞ്ജുവിലും ജയ്സ്വാളിലുംവരെയുണ്ടായിരുന്നു ആ ഭംഗി. ഒറ്റ കളിപോലും തോൽക്കാതെ ഇന്ത്യയെ ഏകദിന ലോകകപ്പ് ഫൈനൽവരെയെത്തിച്ച രോഹിത്തെന്ന കപ്പിത്താൻ, ടി20 ലോകകപ്പിലും അത് ആവർത്തിച്ചു. പക്ഷേ, ലോകകപ്പിലേതുപോലെ ഫൈനലിൽ തോൽവി തുടർക്കഥയായില്ല. നീണ്ട 17 വർഷത്തിന് ശേഷം ഇന്ത്യ ഒരിക്കൽക്കൂടി ടി20 ലോകകപ്പ് ചാമ്പ്യന്മാരായിരിക്കുന്നു.

നിർഭാഗ്യങ്ങൾ പലതുകണ്ട രണ്ട് ടീമുകൾ ഏറ്റുമുട്ടിയപ്പോൾ ഭാഗ്യം ഇന്ത്യക്കൊപ്പം നിന്നു. ആധികാരികമായിരുന്നു രണ്ട് ടീമുകളുടെയും ഫൈനൽ പ്രവേശം. ഒറ്റ കളിയും തോൽക്കാതെ മുന്നേറിയവർ. ഇന്ത്യ ലോക റാങ്കിങ്ങിൽ ഒന്നാമതാണെങ്കിൽ ദക്ഷിണാഫ്രിക്ക അഞ്ചാമത്. ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, അഫ്ഗാനിസ്താൻ തുടങ്ങിയ ടീമുകളെ തോൽപ്പിച്ചാണ് പ്രോട്ടീസിന്റെ വരവെങ്കിൽ, പാകിസ്താൻ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ വമ്പന്മാരെ തോൽപ്പിച്ചാണ് ഇന്ത്യയുടെ വരവ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും ഇതിനകംതന്നെ ശക്തി തെളിയിച്ചതാണ് രണ്ട് ടീമുകളും.

അപരാജിതരിൽ ഏതെങ്കിലുമൊരു ടീമിന്റെ കുതിപ്പ് അവസാനിക്കുന്നതോടെയാണല്ലോ കിരീടം എങ്ങോട്ടെന്ന് തീരുമാനിക്കപ്പെടുക. ഏതായാലും ഇന്ത്യ കുതിപ്പ് തുടർന്നു. കപ്പ് നമ്മുടെ കൈയിൽ ഭദ്രം. എന്തു മനോഹരമായ ലോകകപ്പായിരുന്നു ഇത്. ന്യൂയോർക്കിലെ നാസോ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയം മുതൽ ബാർബഡോസിലെ കെൻസിങ്ടൺ ഓവൽവരെയുള്ള ആ യാത്ര ഒന്നു കണ്ണിരുത്തി കാണാൻ വല്ലാത്ത പൂതി.

പ്രീമിയം ബൗളറായ ജസ്പ്രീത് ബുംറയുടെ ഐതിഹാസികമായ ഏറുകൾ, കാറിടിച്ച് മരണാസന്നനായിക്കിടന്ന മനുഷ്യന്റെ വിസ്മയാവഹമായ മടങ്ങിവരവ്, കണ്ണഞ്ചിപ്പിക്കുന്ന ഹിറ്റ്മാൻ ബ്രില്യൻസ്, അക്ഷറിന്റെ അടിപൊളി ഏറുകൾ, അതിലുപരി മിച്ചൽ മാർഷിനെ പുറത്താക്കിയ ആ ക്യാച്ച്, അർഷ്ദീപും കുൽദീപും പന്തിൽ കരുതിവെച്ച കെണിവലകൾ, ഹാർദിക്കിന്റെ ഓൾറൗണ്ടിങ്, സൂര്യകുമാറിന്റെ ജ്വലനം... ഒടുവിൽ കോലിയുടെ ക്ലാസ് പ്രകടനത്തിലൂടെ കൈവന്ന കിരീടംവരെയുള്ള എത്രയെത്ര ചേതോഹരമായ നിമിഷങ്ങൾ...

ഒരാൾ ഫോംഔട്ടായാൽ മറ്റൊരാൾ ഫോമാവും. ഇന്ന് നിറംകെടുന്നയാൾ നാളെ മിന്നുന്ന കളി കളിക്കും. അതായിരുന്നു സ്ഥിതി. 15 പേരുടെ പൊട്ടൻഷ്യലുള്ള ഇലവനായിരുന്നു ഇന്ത്യയുടേത്. അവരെ എട്ട് ബാറ്റർമാരും ഏഴ് ബൗളർമാരും എന്ന രീതിയിൽ കണക്കാക്കാം. ഇതുപോലൊരു തന്ത്രജ്ഞത നിറഞ്ഞ ലൈനപ്പ് നാളിതുവരെയുള്ള ഒരു ടൂർണമെന്റിലും ഇന്ത്യക്കുണ്ടായിട്ടില്ല. ആധികമായിത്തന്നെ ഈ ടീം ഓരോ കടമ്പയും കടന്നു മുന്നേറി. അയർലൻഡ് മുതൽ ദക്ഷിണാഫ്രിക്ക വരെയുള്ള ഇന്ത്യയുടെ ഏറ്റുമുട്ടലുകളെ പരിചയപ്പെടാം.

അനായാസം

ഗ്രൂപ്പ് ഘട്ടത്തിൽ അയർലൻഡിനെതിരെയായിരുന്നു ഇന്ത്യയുടെ ആദ്യ മത്സരം. ജൂൺ അഞ്ചിന് ന്യൂയോർക്കിലെ നാസോ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിന് ജയിച്ച് ഇന്ത്യ തുടങ്ങി. രോഹിത് ശർമയുടെ അർധ സെഞ്ചുറിയും (37 പന്തിൽ 52) ഹാർദിക്കിന്റെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യക്ക് തുണയായത്. ഐറിഷിനെ 96 റൺസിന് പുറത്താക്കിയ ഇന്ത്യ 12.2 ഓവറിൽ വിജയിച്ചു. ഋഷഭ് പന്ത് 26 പന്തിൽ 36 റൺസ് നേടി. ബുംറയ്ക്കും അർഷ്ദീപിനും രണ്ടുവീതം വിക്കറ്റുകളുണ്ടായിരുന്നു.

ത്രില്ലിങ് പോരാട്ടം

ലോകകപ്പ് ഫിക്സ്ചർ പുറത്തുവന്ന കാലം മുതൽത്തന്നെ ക്രിക്കറ്റ് ആരാധകർ ഒന്നാകെ കാത്തുനിന്ന പോരാട്ടമായിരുന്നു ഇന്ത്യ - പാക് മത്സരം. ഇന്ത്യക്കാർക്കും പാകിസ്താനികൾക്കും അത് കളിയേതരമായ മറ്റ് അനുഭൂതികൾ കൂടി പകരുന്ന മത്സരമാണ്. ന്യൂയോർക്കിൽ ജൂൺ ഒൻപതിന് നടന്ന മത്സരത്തിൽ ഇന്ത്യ ജയിച്ചു.

ബാറ്റർമാരിലുപരി ബൗളർമാരുടെ ആധിപത്യം കണ്ട മത്സരമായിരുന്നു അത്. ടോസ് നേടിയ പാകിസ്താൻ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. വെറും 119 റൺസിന് ഇന്ത്യയെ പുറത്താക്കിയിരുന്നു. നസീം ഷായും ഹാരിസ് റൗഫും മൂന്നുവീതം വിക്കറ്റുകൾ നേടി. 31 പന്തിൽ 42 റൺസെടുത്ത ഋഷഭ് പന്തൊഴിച്ചാൽ മറ്റാരും ഇന്ത്യൻ നിരയിൽ തിളങ്ങിയില്ല.

പക്ഷേ, അതിലും ചെറിയ സ്കോറിന് പാക് ബാറ്റർമാരെ ഇന്ത്യൻ പേസർമാർ പിടിച്ചുകെട്ടി എന്നതാണ് യാഥാർഥ്യം. ബുംറ 14 റൺസ് വിട്ടുനൽകി നാലുപേരെയും പാണ്ഡ്യ രണ്ടുപേരെയും മടക്കി. ഇന്ത്യൻ സ്കോറിന്റെ ആറ് റൺസകലെ പാകിസ്താൻ അടിയറവ് പറഞ്ഞു.

അട്ടിമറിയാവാം, അത് ഇന്ത്യക്ക് മുന്നിൽ ആവരുത്

യു.എസ്.എ.യ്ക്കെതിരെയായിരുന്നു ഇന്ത്യയുടെ മൂന്നാമത്തെ മത്സരം. ന്യൂയോർക്ക് തന്നെ വേദി. അർഷ്ദീപ് സിങ്ങിന്റെ നാലുവിക്കറ്റ് ബലത്തിൽ യു.എസിനെ നിശ്ചിത ഓവറിൽ 110 റൺസിൽ ഒതുക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ സൗരഭ് നേത്രവാൽക്കർ ഞെട്ടിച്ചതാണ്. മൂന്നാം ഓവറിൽ രോഹിത് ശർമയെയും വിരാട് കോലിയെയും പുറത്താക്കി നേത്രവാൽക്കർ യു.എസിന് ഗംഭീര ബ്രേക്ക്ത്രൂ നൽകി. പക്ഷേ, സൂര്യകുമാർ യാദവിന്റെ അർധ സെഞ്ചുറിയും (49 പന്തിൽ 50) ശിവം ദുബെയും ഇന്നിങ്സും (35 പന്തിൽ 31) നീലപ്പടയെ സഹായിച്ചു. പത്ത് പന്ത് ബാക്കിയിരിക്കേ ഇന്ത്യ ജയിച്ചു. തുടർന്ന് കാനഡയ്ക്കെതിരേ നടക്കേണ്ടിയിരുന്ന കളി മഴയിൽ കലാശിച്ചു. ഇതോടെ ഏഴ് പോയിന്റ് ബലത്തിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി സൂപ്പർ എട്ടിലേക്ക്.

അഫ്ഗാനെയും വീഴ്ത്തി

ലോകകപ്പിൽ ഓസ്ട്രേലിയയെ വരെ തോൽപ്പിച്ച് സെമിയിൽക്കടന്ന ടീമാണ് അഫ്ഗാനിസ്താൻ. പക്ഷേ, സൂപ്പർ എട്ടിലെ മത്സരത്തിൽ ഇന്ത്യയോട് തോൽവിയായിരുന്നു ഫലം. ബാർബഡോസിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 181 റൺസെടുത്തു. സൂര്യകുമാർ യാദവും (28 പന്തിൽ 53) ഹാർദിക് പാണ്ഡ്യയും (24 പന്തിൽ 32) തകർത്തടിച്ചതാണ് ഇന്ത്യക്ക് ഗുണമായത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ 134 റൺസിൽ പുറത്തായി. അർഷ്ദീപ് സിങ്ങും ജസ്പ്രീത് ബുംറയും മൂന്നുവീതം വിക്കറ്റുകൾ നേടിയപ്പോൾ, കുൽദീപ് യാദവ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

ഇതോ കടുവകൾ

സൂപ്പർ എട്ടിൽ രണ്ടാംമത്സരം ബംഗ്ലാദേശുമായിട്ടായിരുന്നു. വിരാട് കോലിയും ശിവം ദുബെയും ഫോമായ മത്സരം. 28 പന്തിൽ 37 റൺസുമായി കോലിയും 24 പന്തിൽ 36 റൺസോടെ പന്തും 24 പന്തിൽ 34 റൺസോടെ ശിവം ദുബെയും കരുത്തുകാട്ടിയപ്പോൾ ഇന്ത്യ നേടിയത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 196 റൺസ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 146 റൺസിൽ പുറത്തായി. കുൽദീപ് യാദവ് മൂന്നും ബുംറ, അർഷ്ദീപ് എന്നിവർ രണ്ടും വിക്കറ്റ് വീഴ്ത്തി.

മധുരപ്രതികാരം

ടൂർണമെന്റിൽ ഇന്ത്യക്ക് ശരിയായ ബലപരീക്ഷണം നടത്താൻ കിട്ടിയ മത്സരം. ഓസ്ട്രേലിയയായിരുന്നു എതിരാളി. ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവി ഇന്ത്യയുടെ മനസ്സിലുണ്ട്. അതുംകൂടി കൂട്ടി ഇന്ത്യ തിരിച്ചുകൈാടുത്തു.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 206 റൺസ് നേടി. രോഹിത് ശർമയുടെ മിന്നലാട്ടം കണ്ട മത്സരമായിരുന്നു ഇത്. 41 പന്തിൽ 92 റൺസുമായി ക്യാപ്റ്റൻ മുന്നിൽനിന്ന് നയിച്ചു. സൂര്യകുമാർ യാദവ് 16 പന്തിൽ 31 റൺസുമായി വെടിക്കെട്ട് തീർത്തു.

പക്ഷേ, ഓസ്ട്രേലിയയുടെ മറുപടി ബാറ്റിങ്ങിൽ ഇന്ത്യ വീണ്ടുമൊരു തോൽവി മണത്തു. അന്ന് ലോകകപ്പ് ഇന്ത്യയിൽനിന്ന് തട്ടിപ്പറിച്ച ട്രാവിസ് ഹെഡ് ഇവിടെയും കത്തിക്കയറി. 43 പന്തിൽ 76 റൺസോടെ നിന്ന ഹെഡിനെ അക്ഷർ പട്ടേൽ മനോഹരമായ ഒരു ക്യാച്ചോടെ പുറത്താക്കിയതാണ് കളിയിൽ വഴിത്തിരിവായത്. അർഷ്ദീപ് സിങ്ങിന്റെ മൂന്ന് വിക്കറ്റും കുൽദീപ് യാദവിന്റെ രണ്ട് വിക്കറ്റും ഇന്ത്യക്ക് 24 റൺസിന്റെ ജയം സമ്മാനിച്ചു. ജയത്തോടെ ഇന്ത്യ സെമി ഫൈനൽ യോഗ്യത ഉറപ്പിച്ചു.

മധുരപ്രതികാരം (2)

സെമി ഫൈനലിൽ ഇംഗ്ലണ്ടായിരുന്നു എതിരാളികൾ. 2022 ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയെ പത്ത് വിക്കറ്റിന് തകർത്തവർ. ആ കണക്കും മനസ്സിൽവെച്ച് കളിച്ച ഇന്ത്യ ഇംഗ്ലണ്ടിന്റെ പത്തുവിക്കറ്റും വീഴ്ത്തി മധുരപ്രതികാരം ചെയ്തു. അന്ന് ഇന്ത്യയോട് 16 ഓവറിൽ ജയം സ്വന്തമാക്കിയ ഇംഗ്ലണ്ടിനെ 16.4 ഓവറിൽ കെട്ടുകെട്ടിച്ചാണ് ഇന്ത്യ മറുപടി പറഞ്ഞത്.

ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 172 റൺസ് നേടി. തുടർച്ചയായ രണ്ടാം മത്സരത്തിലും രോഹിത്-സൂര്യകുമാർ ദ്വയം താരമായതാണ് ഇന്ത്യക്ക് കരുത്തായത്. 39 പന്തിൽ 57 റൺസോടെ രോഹിത്തും 36 പന്തിൽ 47 റൺസോടെ സൂര്യകുമാറും നിലയുറപ്പിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ കഴിഞ്ഞ ലോകകപ്പിലേതുപോലെ ജോസ് ബട്ലർ പേടിപ്പിച്ചതാണ്. തകർപ്പനടി നടത്തി തുടങ്ങിയെങ്കിലും അക്ഷർ പട്ടേലെത്തി അപകടം ഒഴിവാക്കി. ബാറ്റർമാർ കൂപ്പുകുത്തി വീണതോടെ 16.4 ഓവറിൽ 103 റൺസിന് ഇംഗ്ലണ്ടിന്റെ കളിയവസാനിച്ചു. കുൽദീപ് യാദവും അക്സറും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോൾ ബുംറ രണ്ടെണ്ണം വീഴ്ത്തി.

തിരിച്ചുവരവ്

അവസാനം ഫൈനലിലേക്ക്. ഇന്ത്യയെപ്പോലെതന്നെ തോൽക്കാതെയെത്തിയ ദക്ഷിണാഫ്രിക്കയുമായാണ് അങ്കം. ജയമകലെ കാത്ത് കിരീടം. ടോസിന്റെ ആനുകൂല്യം ഇന്ത്യക്ക് ലഭിച്ചു. ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് പിഴച്ചെന്നു തോന്നിച്ച നിമിഷങ്ങൾ. ആദ്യ അഞ്ചോവറിനിടെ മൂന്ന് മുൻനിര വിക്കറ്റ് നഷ്ടപ്പെട്ടു. ടൂർണമെന്റിലുടനീളം നിറംമങ്ങിയ കോലി പക്ഷേ, ഫൈനലിൽ തന്റെ വിശ്വരൂപം പൂണ്ടു. അക്ഷർ പട്ടേലിനൊപ്പം നിലയുറപ്പിച്ച് കളിച്ച് റൺസ് ഉയർത്തി. 59 പന്തിൽനിന്ന് 76 റൺസാണ് കോലി നേടിയത്. അക്ഷർ 31 പന്തിൽനിന്ന് 47 റൺസും നേടി. ശിവം ദുബെയും നേടി 27 റൺസ്. ഇതെല്ലാം ചേർന്ന് ഇന്ത്യയുടെ ആകെ സ്കോർ നിശ്ചിത ഓവറിൽ 176 റൺസ്.

മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക ഭയപ്പെടുത്തിയതാണ്. ക്വിന്റൺ ഡി കോക്കും ട്രിസ്റ്റൻ സ്റ്റബ്സും ക്ലാസനും മില്ലറും നിലയുറപ്പിച്ച് തകർത്തുകളിച്ചതോടെ ഇന്ത്യയുടെ പ്രതീക്ഷ മങ്ങി. പക്ഷേ, ഹാർദിക്കും ബുംറയും അർഷ്ദീപും ചേർന്ന ബൗളിങ് സഖ്യം ഇന്ത്യയെ കളിയിലേക്ക് തിരികെയെത്തിച്ചു. മൂന്ന് ഓവറിൽ 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റാണ് ഹാർദിക് നേടിയത്. ടൂർണമെന്റിലെ ഹാർദിക്കിന്റെ ഏറ്റവും മികച്ച പന്തേറ്. ഫലത്തിൽ ഇന്ത്യ ജയിക്കുകയും വിശ്വകിരീടം നേടുകയും ചെയ്തു. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 176 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ ഇന്ത്യക്ക് ഏഴുറൺസ് ജയം.

]]>
<![CDATA[നാടൻ നായകൻ; കിരീടനഷ്ടങ്ങളിൽ അയാൾ പൊട്ടിക്കരഞ്ഞിട്ടുണ്ട്, ആ സ്വപ്നം ശനിയാഴ്ച പൂർത്തിയായി]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/rohit-sharma-that-dream-came-true-on-saturday-common-man-1.9681818 Sun, 30 June 2024 9:23:00 Sun, 30 June 2024 9:57:08 ചോറും രസവും പരിപ്പുകറിയും കിട്ടിയാൽ മറ്റെല്ലാം മറക്കുന്ന തണുപ്പനായ പച്ചമനുഷ്യൻ... മനസ്സിലുള്ളതെല്ലാം ഒരു മറയുമില്ലാതെ അയാളുടെ മുഖത്തും വാക്കുകളിലും വായിച്ചെടുക്കാം... ഒറ്റമുറി വീട്ടിൽനിന്ന് കയറിവന്ന അയാൾ, ക്രിക്കറ്റിന്റെ പൂമുഖത്ത് ചാരുകസേരയിട്ടിരിക്കുമ്പോഴും തനി നാടനാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ സമീപകാല നേട്ടങ്ങൾ രോഹിത് ശർമയെന്ന നായകന്റേതുകൂടിയാണ്. അരികിലെത്തിയിട്ടും തൊടാനാകാതെ അകന്നുപോയ കിരീടനഷ്ടങ്ങളിൽ അയാൾ പൊട്ടിക്കരഞ്ഞിട്ടുണ്ട്...

ഇതുപോലൊരു ഇന്ത്യൻ ടീം ചരിത്രത്തിൽ വേറെയുണ്ടായിട്ടില്ല. വെറും എട്ടുമാസം മുമ്പാണ് തുടർച്ചയായി 10 മത്സരങ്ങൾ ജയിച്ച ടീമിന് ഏകദിന ലോകകപ്പിന്റെ ഫൈനലിൽ കാലിടറിയത്. അന്ന് മുഖം കുനിച്ച് വിതുമ്പിയ അതേ നായകനു കീഴിലാണ് ടി-20 ലോകകപ്പിനെ നേരിട്ടത്. രണ്ടു ലോകകപ്പുകളും ആ നായകൻ അർഹിച്ചിരുന്നു. ഇന്ത്യയ്ക്കായി ഈ ലോകകപ്പിൽ കൂടുതൽ റൺസ്, ഉയർന്ന സ്കോർ, അർധസെഞ്ചുറി, സിക്സ്, ഫോർ എല്ലാം രോഹിത്തിന്റെ പേരിലാണ്.

നാഗ്പുരിലെ ഗോഡൗൺ സൂക്ഷിപ്പുകാരനായ അച്ഛന്, നല്ല ആഹാരം വാങ്ങികൊടുക്കാൻ പറ്റാതായതോടെ, മൂത്തവനായ രോഹിത്തിനെ മുംബൈ ധോംബിവ്ലിയിൽ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അമ്മാവൻമാരുടെയും അടുത്തേക്ക് എത്തിച്ചു. ഒരു മുറിയിൽ അഞ്ചും ആറും ആളുകൾ കിടന്നിരുന്ന ആ കൂട്ടുകുടംബത്തിൽനിന്നാണ് ഇന്നത്തെ ഇന്ത്യൻ നായകൻ വളർന്നത്. ദിനേശ് ലാദ് എന്ന കോച്ചിനുകീഴിൽ അയാൾ മികച്ച ക്രിക്കറ്ററായി.

ആദ്യ ടി-20 ലോകകപ്പിൽ, യുവരാജ് സിങ് ഒരു ഓവറിൽ ആറു സിക്സറുകളടിച്ച മത്സരത്തിലായിരുന്നു രോഹിത്തിന്റെ ടി-20 അരങ്ങേറ്റം. അന്ന് ഏഴാമനായിരുന്ന പയ്യൻസിന് ബാറ്റുചെയ്യാൻ അവസരം കിട്ടിയില്ല. ഇരുപതുകാരന്റെ അരങ്ങേറ്റം ആരും ഓർക്കാതെ പോയി. പക്ഷേ, ദക്ഷിണാഫ്രിക്കയുമായുള്ള ഗ്രൂപ്പ് മത്സരത്തിൽ മൂന്നിന് 33 എന്ന തകർച്ചയിൽനിന്ന് ഇന്ത്യയെ കരകയറ്റിയത് രോഹിത്തിന്റെ 40 പന്തിലെ അർധസെഞ്ചുറിയായിരുന്നു. ഇന്ത്യ കിരീടം നേടിയ പാകിസ്താനെതിരായ ഫൈനലിലും രോഹിത്തിന്റെ ബാറ്റിങ് നിർണായകമായി 30 (16). അതൊരു താരോദയമായിരുന്നു...

2011 ലോകകപ്പിനുള്ള ടീം പ്രഖ്യാപനം. 15 അംഗ ടീമിലെ 14 പേരും ആരൊക്കെയെന്ന് ഉറപ്പായിരുന്നു. ആ പതിന്നാലിൽ രോഹിത്തുണ്ടായിരുന്നു. ആർ. അശ്വിനും പിയൂഷ് ചൗളയും പ്രഗ്യാൻ ഓജയുമായിരുന്നു 15-ാമനാകാൻ മത്സരിച്ചത്. അശ്വിൻ എന്ന സ്പിന്നറെ വിട്ടുകളയാൻ മാനേജ്മെന്റിന് മടിയായിരുന്നു അയാൾ ടീമിൽ കയറി. പിന്നെ സ്പിന്നർകൂടി വേണമായിരുന്നു. പിയൂഷ് ചൗള ടീമിലെത്തി, രോഹിത് പുറത്തേക്കും. ഉറപ്പിച്ചിരുന്ന സ്ഥാനം പോയത് രോഹിത്തിനെ തകർത്തു കളഞ്ഞു. അയാൾ വീണ്ടും 'ഒറ്റമുറി'യിൽ ഒതുങ്ങി. യുവരാജ് സിങ്ങും അഭിഷേക് നായരുമാണ് രോഹിത്തിനെ വീണ്ടും ട്രാക്കിലേക്കെത്തിച്ചത്. ആ തിരിച്ചുവരവ് അയാളെ ഇന്ത്യൻ നായകനോളം വളർത്തി.

സഹകളിക്കാരെ ഉപദേശിച്ച് വശംകെടുത്താതിരിക്കുകയായിരുന്നു ധോനിയുടെ ടീം മാനേജ്മെന്റ്. അവർ സ്വയം അറിഞ്ഞ് എല്ലാം ചെയ്യണമെന്നായിരുന്നു നിലപാട്. ഓരോരുത്തരെയും എങ്ങനെ ഉപയോഗിക്കണമെന്ന് ധോനിക്കറിയാമായിരുന്നു. നായകനായി വന്ന വിരാട് സ്വന്തം പ്രകടനത്തിലൂടെ ബാക്കിയുള്ളവരെ ഉത്തേജിപ്പിക്കുകയായിരുന്നു. ഒപ്പം എല്ലാവരിലും ഒരു അരക്ഷിതത്വം നിറച്ചു... ആരും ടീമിൽ സ്ഥിരമല്ലെന്നത്. അത് ടീമിന്റെ ഇന്ധനമായി മാറുമെന്ന് കോലി വിശ്വസിച്ചു.

പക്ഷേ, രോഹിത് എന്ന നായകൻ ഇതിൽനിന്നെല്ലാം വ്യത്യസ്തനായിരുന്നു. 'ബോയ്സ്' എന്നും വിളിച്ച് കളിയുടെ സൂക്ഷ്മതലങ്ങൾവരെ അവരുമായി പങ്കുവെച്ചു. എല്ലാം തുറന്നുപറഞ്ഞു. ഒരാളെ ടീമിൽനിന്ന് മാറ്റിനിർത്തുന്ന 'ബാഡ് ന്യൂസ്' കോച്ച് പറയട്ടെ എന്നാണ് സാധാരണയായി ക്യാപ്റ്റന്മാർ വിചാരിക്കുക. പക്ഷേ, ദ്രാവിഡ് എത്തുന്നതിന് മുമ്പുതന്നെ രോഹിത് അവരുമായി അതു പങ്കുവെച്ചിട്ടുണ്ടാകും. 'നിന്റെ പെർഫോമൻസ് പോരാ, പുറത്തിരിക്ക്.' എന്ന് മുഖത്തുനോക്കി പറയും. കേട്ടാൽ ചെവിപൊത്തി പ്പോകുന്നതരം ചീത്ത വിളിക്കും. തൊട്ടടുത്ത നിമിഷം ചീത്തകേട്ടവരുടെ തോളിൽ കൈയിട്ടു നടക്കുകയും ചെയ്യും. ഈ ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ മിച്ചൽ മാർഷിന്റെ ക്യാച്ച് എടുക്കാതിരുന്ന ഋഷഭ് പന്തിനോട് ക്ഷോഭിക്കുന്നതു കണ്ടു. തൊട്ടുപിന്നാലെ നടന്ന സെമിയിൽ ഇംഗ്ലണ്ടിന്റെ മോയിൻ അലിയെ അപ്രതീക്ഷിതമായി സ്റ്റമ്പുചെയ്ത ഋഷഭിനെ ലാളിക്കുന്ന രോഹിതിനെയും കണ്ടു. പുതിയകാല ക്രിക്കറ്റ് വ്യക്തിഗത നേട്ടങ്ങളുടേതല്ല, ടീം പെർഫോമൻസിന്റേതാണെന്ന തത്ത്വശാസ്ത്രം രോഹിത് നടപ്പാക്കി. സെഞ്ചുറിയും അർധസെഞ്ചുറിയും അയാളെ മോഹിപ്പിച്ചില്ല. മോഹിപ്പിച്ചത് ലോകകപ്പ് മാത്രമായിരുന്നു. ആ സ്വപ്നം ശനിയാഴ്ച പൂർത്തിയായി.

]]>
<![CDATA[വീരോഹിതം; 'ഞങ്ങൾ ആഗ്രഹിച്ചത്' നേടിയെടുത്തു, കണക്കുതീർത്ത് കളംവിട്ടു]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/virat-kohli-rohit-sharma-retires-from-t20-after-t20-world-cup-2024-win-1.9681797 Sun, 30 June 2024 8:18:52 Sun, 30 June 2024 9:46:38 'ഞങ്ങൾ ഈ കപ്പ് ആഗ്രഹിച്ചിരുന്നു', ഇന്ത്യയുടെ കിരീടനേട്ടത്തിനുപിന്നാലെ അന്താരാഷ്ട്ര ട്വന്റി-20 യിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും പറഞ്ഞതാണിത്. രാജ്യത്തിനായി രണ്ടാം

കിരീടം ഏറ്റുവാങ്ങിയശേഷമാണ് ഇരുവരും വിരമിക്കൽ പ്രഖ്യാപിച്ചത്. ലോകകപ്പിനുശേഷം ഇരുവരും മടങ്ങുമെന്ന് സൂചനയുണ്ടായിരുന്നു.

ഫൈനലിൽ കളിക്കാനിറങ്ങുമ്പോൾ വിരാട് കോലിയുടെ അക്കൗണ്ടിലുണ്ടായിരുന്നത് 74 റൺസ് മാത്രമായിരുന്നു.

ഓപ്പണറായുള്ള പരീക്ഷണം പാളിയെന്ന വിമർശനവും. എന്നാൽ, സമ്മർദഘട്ടങ്ങളിലും വലിയ മത്സരങ്ങളിലുമാണ് കോലി വിശ്വരൂപം കാണിക്കാറുള്ളതെന്ന കാര്യം വിമർശകരും എതിരാളികളും മറന്നുപോയി. കിരീടപ്പോരാട്ടത്തിൽ നങ്കുരമിട്ട് കളിച്ച കോലിയുടെ ചുമലിലേറിയാണ് ഇന്ത്യ കിരീടവിജയത്തിന് അടിത്തറയിട്ടത്. ടീമിനെ വിജയത്തിലേക്ക് നയിച്ച ശേഷം അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ ഇനി കളിക്കാനില്ലെന്നും കോലി പ്രഖ്യാപിച്ചു.

59 പന്തിൽ കോലി നേടിയ 76 റൺസിന് ഇന്ത്യയുടെ കിരീടവിജയമെന്നൊരു വിശേഷണംകൂടിയാകാം.

സെൻസിബിൾ ബാറ്റിങ്ങിനുള്ള പ്രതിഫലമാണ് കളിയിലെ താരത്തിനുള്ള പുരസ്കാരമായി ലഭിച്ചത്. തുടക്കത്തിൽ മൂന്നുവിക്കറ്റ് പോയി തകർച്ചയെ നേരിട്ട ഇന്ത്യയെ കരകയറ്റിയത് കോലിയായിരുന്നു. കൂറ്റൻ ഷോട്ടുകൾക്ക് തുടക്കത്തിൽ മുതിരാതെ വിക്കറ്റ് സൂക്ഷിച്ച് കളിക്കാനാണ് കോലി ശ്രമിച്ചത്. അക്സർ പട്ടേലുമായുണ്ടാക്കിയ 72 റൺസിന്റെ കൂട്ടുകെട്ട് നിർണായകമായി.

ടൂർണമെന്റിൽ കോലിയുടെ പ്രകടനം മോശമായിരുന്നു. ബംഗ്ലാദേശിനെതിരേ നേടിയ 37 റൺസായിരുന്നു ഇതിനുമുമ്പത്തെ മികച്ച പ്രകടനം. അഞ്ചുകളിയിൽ രണ്ടക്കം കാണാതെ പുറത്തായിരുന്നു.

]]>
<![CDATA[ചിരിക്കും കില്ലർ, ബെസ്റ്റ് സെല്ലർ; കളിമികവുപോലെതന്നെ ബുദ്ധികൂർമതയും]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/jasprit-bumrah-a-genius-1.9681743 Sun, 30 June 2024 7:28:26 Sun, 30 June 2024 8:18:04 ഴഞ്ഞ ഏകദിന ലോകകപ്പിൽ അഹമ്മദാബാദിൽ ഇന്ത്യ പാകിസ്താനെ നേരിടുന്നു. ജസ്പ്രീത് ബുംറയുടെ ഫുൾലെങ്ത്തിൽ താഴ്ന്നിറങ്ങിയ ഒരു പന്തിനെ ബൗണ്ടറികടത്തുന്ന പാക് ഓപ്പണർ അബ്ദുള്ള ഷഫീക്ക്. പിച്ചിൽനിന്ന് പ്രത്യേകിച്ച് ഒരു സഹായവുമില്ലെന്ന് മനസ്സിലാക്കിയ ബുംറ തന്ത്രംമാറ്റി. ആ കളിയിലുടനീളം ബാറ്ററുടെ മുട്ടിനുതാഴേക്ക് പന്ത് പോകാതിരിക്കാൻ പന്തുകൾ ബാക്ക് ഓഫ് എ ലെങ്ത്തിലേക്ക് മാറ്റി. മറ്റു ബൗളർമാരും ഒരുപരിധിവരെ ഇതിനു ശ്രമിച്ചു. ആ കളിയിൽ ബുംറയുടെ ബൗളിങ് ഫിഗർ ഇങ്ങനെയായിരുന്നു. 7-1-19-2. സാഹചര്യത്തിനനുസരിച്ച് പെട്ടെന്ന് തന്ത്രംമാറ്റുകയും അതു കൃത്യതയോടെ നടപ്പാക്കുകയും ചെയ്യുന്ന ബുംറയുടെ ഈ മികവിനെക്കുറിച്ച് പറഞ്ഞത് ഇർഫാൻ പഠാനാണ്. ആ മികവ് ഈ ലോകകപ്പിലെ ഇന്ത്യയുടെ വിജയയാത്രയിൽ പ്രധാനമായി.

ബുംറയുടെ ബൗളിങ് ഡീകോഡ് ചെയ്യാൻ ഏറെക്കാലമായി ബാറ്റർമാരും ക്രിക്കറ്റ് വിദഗ്ധരും ശ്രമിക്കുന്നു. കളിമികവുപോലെതന്നെ അവർ എടുത്തുപറയുന്ന ഒരു കാര്യമുണ്ട്. ബുദ്ധികൂർമത. പേസ്, വേരിയേഷൻ, യോർക്കർ, വൈഡ് യോർക്കർ, സ്ലോബോൾ, ബൗൺസർ, ഇരുവശത്തേക്കുമുള്ള സ്വിങ് തുടങ്ങി എന്താവും ഒരു പിച്ചിനു യോജിക്കുകയെന്ന് ബുംറ പെട്ടെന്നു മനസ്സിലാക്കും. തന്റെ വജ്രായുധമായ യോർക്കർ ഈ ലോകകപ്പിൽ അധികം ഉപയോഗിക്കാഞ്ഞതും പിച്ചുകളുടെ സ്വഭാവംമൂലമാണ്. ഏറെയും ബാക്ക് ഓഫ് എ ലെങ്ത് ബോളുകളാണ് ബുംറ എറിഞ്ഞത്.

വസീം അക്രം, ജോയൽ ഗാർണർ, ലസിത് മലിംഗ തുടങ്ങിയ ലോകോത്തര ബൗളർമാരെ ഓർമ്മിപ്പിക്കുന്ന ഘടകങ്ങൾ ബുംറയ്ക്കുണ്ട്. അക്രത്തെപ്പോലെ ചെറിയ റണ്ണപ്പാണ്. ഇരുപതോളം സ്റ്റെപ്പുകൾ മാത്രം. യോർക്കറിൽ ഗാർണറുടെ കൃത്യതയാണ്. ബോൾ ഡിപ്പിങ്ങിൽ മലിംഗയുടെ ലാഞ്ചനകാണാം.

ചാട്ടവാറടി

ബുംറയുടെ അൺ ഓർത്തഡോക്സ് ബൗളിങ് ആക്ഷനും ശരീരഭാരം ക്രമീകരിക്കുന്നതിലെ കൃത്യതയുമാണ് ബോളുകൾ അപകടകരമാകാൻ കാരണം. ഉറച്ച കാൽവെപ്പുകൾ എന്ന ഭാഷാപ്രയോഗം ബുംറയുടെ കാര്യത്തിൽ കൃത്യമാണ്. നിലത്തുറപ്പിച്ചപോലുള്ള കാലുകൾ അദ്ദേഹത്തിന്റെ ബോൾ ഡെലിവറിയെ സ്വാധീനിക്കുന്നുണ്ട്. ബോൾ ചെയ്യുമ്പോൾ മുന്നിൽവരുന്ന ഇടംകാൽ നല്ല ശക്തിയോടെ ലാൻഡ് ചെയ്യുന്നു. അതിനാൽ ശരീരത്തിന്റെ കരുത്തുമുഴുവൻ ബോൾ ഡെലിവറിക്ക് ഉപയോഗിക്കാൻ കഴിയുന്നു. കൈമടങ്ങാതെ വളരെ നീട്ടിയാണ് (ഹൈപ്പർ എകസ്റ്റൻഡ് ആം) ഏറ്. ചാട്ടവാറടി(വിപ്പ്ലാഷ്)പോലെയാണ് പന്ത് റിലീസ് ചെയ്യുന്നത്. മറ്റേ കൈ ഭൂമിയിൽനിന്ന് കൃത്യം ലംബമായിരിക്കും. ബൗളർമാർ സാധാരണ മുന്നിലെ കാൽ ലാൻഡ് ചെയ്യുന്നസ്ഥലത്തിനു തൊട്ടുമുന്നിൽനിന്നാണ് പന്ത് റിലീസ് ചെയ്യുന്നത്. ബുംറ അങ്ങനെയല്ല. കാൽ ലാൻഡ് ചെയ്യുന്നിടത്തുനിന്ന് ലംബമായി ഒരു വരയിട്ടാൽ അതിൽനിന്ന് 35-45 സെന്റീമീറ്റർ മുന്നിൽനിന്നാകും പന്തു പുറപ്പെടുക. കൈയുടെ പൊസിഷനാണിതിനു സഹായിക്കുന്നത്. ബാറ്ററിലേക്കുള്ള ദൂരം കുറയുന്നതോടെ അയാൾ വിചാരിക്കുന്നതിലും വേഗം പന്തെത്തും.

ആം പൊസിഷൻ ചെവിയോട് വളരെ ചേർന്നുവരുന്നത് ഇൻസ്വിങ്ങിനെ സഹായിക്കുന്നു. ചെറിയ റണ്ണപ്പായതിനാൽ പന്തിന്റെ വേഗം ഊഹിക്കാൻ ബാറ്റർക്കു കഴിയില്ല. ഇതിലെല്ലാം ഉപരിയാണ് വളരെ അയഞ്ഞ (ഫ്ളെക്സിബിൾ) കൈക്കുഴ. സ്ലോബോളുകൾ എറിയുമ്പോൾ കൈക്കുഴ തിരിച്ച് ബാക്ക്സ്പിൻ വരുത്തി പന്തിലുണ്ടാക്കുന്ന കറക്കം, റിസ്റ്റിലേക്കുമാത്രം കണ്ണുനട്ടിരിക്കുന്ന ബാറ്റർ അറിയില്ല. അന്തരീക്ഷത്തിൽ അതിവേഗം പോകുന്ന പന്ത് പിച്ചുചെയ്തശേഷം സ്ലോ ആകുന്നത് ഡീകോഡ് ചെയ്യാൻ ബാറ്റർക്കു കഴിയില്ല. വിപ്പ് ചെയ്യാതെ എറിയുന്ന പന്ത് പതിവിലും ബൗൺസ് ചെയ്യുന്നതും കാണാം.

സീരിയൽ കില്ലർ

ഒരു ബാറ്ററെ വിക്കറ്റിനായി ബുംറ സെറ്റുചെയ്യുന്നത് മനോഹരകാഴ്ചയാണ്. ടെസ്റ്റിലാണ് ഇവ കൂടുതൽ പ്രകടമാകുന്നത്. തുടർച്ചയായി ഷോർട്ട് ഓഫ് എ ലെങ്ത് എറിഞ്ഞ് ബാറ്ററെ ബാക്ക്ഫുട്ടിൽ കളിക്കാൻ പ്രേരിപ്പിക്കുന്നു. തുടർന്നാവും വെട്ടിത്തിരിയുന്ന ഒരു ഓഫ്കട്ടറെത്തുക. ഒന്നുകിൽ എൽ.ബി.ഡബ്ല്യു. അല്ലെങ്കിൽ ക്ലീൻബൗൾഡ്. ഒരു സ്റ്റമ്പെങ്കിലും വീഴാതെയുണ്ടെങ്കിൽ 'ഭാഗ്യം'. ബാറ്റർമാരെ ഇരകളായി കണക്കാക്കിയാൽ ബുംറയൊരു സീരിയൽ കില്ലറാണ്. ഇരയെ ഇഞ്ചിഞ്ചായി കൊല്ലുന്ന മോഡസ് ഓപ്പറാൻഡിയിൽ വ്യത്യാസമുണ്ടെന്നുമാത്രം.

ബൗണ്ടറിയെക്കാൾ കൂടുതൽ വിക്കറ്റ്

ഇങ്ങനെയൊരു കണക്ക് അപൂർവമാകും. ഫൈനൽവരെയുള്ള ഏഴു കളികളിൽ ബുംറ വിട്ടുകൊടുത്തത് എട്ടു ഫോറും രണ്ടുസിക്സുമാണ്. വിക്കറ്റിന്റെ എണ്ണം 13. 154 പന്തെറിഞ്ഞതിൽ 96 ഡോട്ട്ബോളുകൾ.

]]>
<![CDATA[രോഹിത്തും കോലിയും ഇനി അന്താരാഷ്ട്ര ടി20-യിലില്ല; വിരമിക്കൽ പ്രഖ്യാപിച്ച് താരങ്ങൾ]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/rohit-sharma-and-kohli-retired-from-t20i-1.9680898 Sun, 30 June 2024 2:43:28 Sun, 30 June 2024 9:55:10 ബാർബഡോസ്: വിരാട് കോലിക്കു തൊട്ടു പിന്നാലെ അന്താരാഷ്ട്ര ടി20-യിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത് ശർമയും. ബാർബഡോസിൽ നടന്ന ആവേശകരമായ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് കിരീടം ചൂടിയതിനു പിന്നാലെയാണ് രണ്ട് സീനിയർ താരങ്ങളുടെയും വിരമിക്കൽ പ്രഖ്യാപനം. മത്സര വിജയശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് രോഹിത്തിന്റെ പ്രഖ്യാപനം.

ഫൈനൽ തന്റെ അവസാന മത്സരമായിരുന്നെന്നും വളരെ ആസ്വദിച്ചാണ് ടി20 മത്സരങ്ങൾ കളിച്ചതെന്നും രോഹിത് വ്യക്തമാക്കി. അന്താരാഷ്ട്ര ടി20-യോട് വിടപറയാൻ ഇതിലും മികച്ച സമയമില്ല. അതിന്റെ എല്ലാ നിമിഷങ്ങളും ആസ്വദിച്ചു. ആഗ്രഹിച്ച കപ്പ് നേടിയെന്നും രോഹിത് പറഞ്ഞു. അതേസമയം ഏകദിന, ടെസ്റ്റ് മത്സരങ്ങളിൽ തുടരുമെന്നും രോഹിത് അറിയിച്ചു.

വിരാട് കോലിയും രോഹിത് ശർമയും ഒരുമിച്ച് ടി20 ലോകകപ്പ് നേടുന്നത് ഇതാദ്യമാണ്. രോഹിത്തിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ഐ.സി.സി. ലോകകപ്പ് കിരീടം നേടുന്നതും ഇതാദ്യം. മത്സരത്തിൽ 59 പന്തിൽ 76 റൺസ് നേടിയ കോലിയാണ് താരം. കോലി ഫൈനലിലെ താരമായപ്പോൾ എട്ട് മത്സരങ്ങളിൽനിന്ന് മികച്ച ഇക്കണോമിയോടെ 15 വിക്കറ്റുകൾ പിഴുത ബുംറ ടൂർണമെന്റിലെ താരമായി. ഫൈനലിൽ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 176 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് നിശ്ചിത ഓവറിൽ 169-ൽ അവസാനിച്ചു.


]]>
<![CDATA[മലയാളി ടീമിലുണ്ടോ, കിരീടം ഉറപ്പ്; സുനിൽ വാൽസനും ശ്രീശാന്തിനും ശേഷം കപ്പുയർത്തി സഞ്ജുവും]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/if-malayali-is-in-the-team-the-title-is-guaranteed-sanju-samson-1.9680254 Sun, 30 June 2024 1:33:15 Sun, 30 June 2024 1:37:35 2007 സെപ്റ്റംബർ 24-ാം തീയതിയിലെ ജോഹാനസ്ബർഗിലെ വാൻഡറേഴ്സ് സ്റ്റേഡിയം. ഷോർട്ട് ഫൈൻലെഗ് ഭാഗത്തേക്ക് പാകിസ്താൻ താരം മിസ്ബാഹ് ഉൾ ഹഖിന്റെ ബാറ്റിൽ തട്ടിയ പന്ത് ഉയർന്നുപൊങ്ങുന്നു. ആ പന്ത് സുരക്ഷിതമായി ഒരു 24-കാരന്റെ കൈകളിൽ ഒതുങ്ങുന്നു. എം.എസ് ധോനിയുടെ കീഴിൽ ഇന്ത്യൻ സംഘം പ്രഥമ ടി20 ലോകകപ്പ് കിരീടമുയർത്തുമ്പോൾ അതിൽ നിർണായക സ്പെല്ലുകളെറിഞ്ഞും, ഹൃദയമിടിപ്പേറുന്ന ഘട്ടത്തിൽ വിജയത്തിൽ നിർണായകമായ ക്യാച്ച് സ്വന്തമാക്കിയും ഭാഗവാക്കായത് എസ്. ശ്രീശാന്ത് എന്ന കോതമംഗലംകാരനായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലും ചലഞ്ചർ ട്രോഫിയിലും തകർപ്പൻ പ്രകടനങ്ങളോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് കാലെടുത്തുവെച്ചയാൾ. 2007-ലെ സെമിയിൽ ഓസ്ട്രേലിയക്കെതിരേ ശ്രീ നടത്തിയ ബൗളിങ് പ്രകടനം ആർക്കാണ് മറക്കാനാകുക. ആ നാലോവർ സ്പെല്ലിൽ ഒരു മെയ്ഡനടക്കം വീഴ്ത്തിയ രണ്ട് വിക്കറ്റുകൾ. അതും ആദം ഗിൽക്രിസ്റ്റിനെയും മാത്യു ഹെയ്ഡനെയും. നിലയുറപ്പിച്ചിരുന്ന ഹെയ്ഡനെ വീഴ്ത്തിയ പന്ത് ഇന്ത്യൻ വിജയത്തിൽ നിർണായകമായിരുന്നു. അതിനും മുമ്പ് സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കക്കെതിരേയും രണ്ടു വിക്കറ്റുകൾ വീഴ്ത്തി വിജയത്തിൽ പങ്കാളിയായി.

നാലു വർഷങ്ങൾക്കപ്പുറം മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ധോനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ഏകദിന ലോകകപ്പ് ഉയർത്തുമ്പോഴും ഭാഗ്യത്തിന്റെ വെളിച്ചവുമായി ശ്രീശാന്തുണ്ടായിരുന്നു. അന്ന് ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തിൽ തന്നെ തല്ലുവാങ്ങിയ ശ്രീശാന്ത് പിന്നീട് കളിക്കുന്നത് ലോകകപ്പ് ഫൈനലിലായിരുന്നു. എന്നാൽ ഫൈനലിലും താരം നിരാശപ്പെടുത്തി.

ഇപ്പോഴിതാ 17 വർഷങ്ങൾക്കിപ്പുറം ഇന്ത്യ മറ്റൊരു ടി20 ലോകകപ്പിൽ മുത്തമിടുമ്പോൾ അവിടെയും മലയാളി സാന്നിധ്യമുണ്ട്. തിരുവനന്തപുരം പുല്ലുവിള സ്വദേശി സഞ്ജു സാംസൺ. 2023-ൽ ഇന്ത്യ ആതിഥ്യം വഹിച്ച ഏകദിന ലോകകപ്പിൽ സഞ്ജു ഇടംപിടിക്കുമെന്ന് പ്രതീക്ഷിച്ചവർ നിരവധിയാണ്. പക്ഷേ ടീം പ്രഖ്യാപിച്ചപ്പോൾ സഞ്ജു ഇല്ല. പിന്നീടുള്ള പ്രതീക്ഷ 2024-ലെ ടി20 ലോകകപ്പായിരുന്നു. മാസങ്ങൾക്ക് ശേഷം നടന്ന ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി തകർത്തുകളിച്ച സഞ്ജു ലോകകപ്പ് ടീമിലെ സ്ഥാനം പിടിച്ചുവാങ്ങുകയായിരുന്നു. പക്ഷേ ടൂർണമെന്റിന്റെ ഭാഗമായി ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിൽ നിരാശപ്പെടുത്തിയതോടെ പിന്നീട് ലോകകപ്പിലെ ആദ്യ ഇലവനിൽ താരത്തിന് അവസരം ലഭിച്ചില്ല. സന്നാഹ മത്സരത്തിൽ തിളങ്ങിയ ഋഷഭ് പന്ത് ടൂർണമെന്റിൽ ബാറ്റുകൊണ്ടും വിക്കറ്റിനു പിന്നിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുകയും ചെയ്തു. എന്നാൽ രോഹിത്തിനൊപ്പം കിരീടമുയർത്താനുള്ള ഭാഗ്യം സഞ്ജുവിന് കൈവന്നു.

ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങളെടുത്ത് പരിശോധിച്ചാൽ അതിൽ മലയാളി സാന്നിധ്യമുള്ളപ്പോഴെല്ലാം ടീം കിരീടം നേടിയിട്ടുണ്ട്.

1983-ൽ കപിൽ ദേവിന്റെ നേതൃത്വത്തിൽ ഇന്ത്യ ആദ്യമായി വിശ്വവിജയികളാകുമ്പോഴും ടീമിൽ ഒരു മലയാളിയുണ്ടായിരുന്നു. അന്ന് ഗ്രൂപ്പ് ഘട്ടംപോലും കടക്കില്ലെന്നുറപ്പിച്ചിരുന്ന ടീം വെസ്റ്റിൻഡീസ് കരുത്തിനെ രണ്ടു തവണ കീഴടക്കിയാണ് കിരീടവുമായി മടങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തിൽ വിൻഡീസിനെതിരേ നേടിയ ജയം വെറും ഫ്ളൂക്കായിരുന്നില്ലെന്ന് കലാശപ്പോരിൽ ഇന്ത്യ തെളിയിച്ചു. അന്ന് കിരീടമുയർത്തിയ കപിലിന്റെ ചെകുത്താൻ പടയിൽ മലയാളി സാന്നിധ്യമായി ഉണ്ടായിരുന്നത് സുനിൽ വാൽസനായിരുന്നു. അച്ഛൻ കണ്ണൂർ സ്വദേശിയും അമ്മ തലശ്ശേരി സ്വദേശിയുമായി സുനിൽ വാൽസൻ പക്ഷേ ജനിച്ചത് സെക്കന്തരാബാദിലാണ്. ഇപ്പോൾ ഡെറാഡൂണിൽ സ്ഥിരതാമസമാക്കിയിരിക്കുന്നു.

അക്കാലത്ത് ഇന്ത്യ കണ്ട ഏറ്റവും മികച്ച പേസർമാരിൽ ഒരാളായിരുന്നു വാൽസൻ. എന്നാൽ സഞ്ജുവിനെ പോലെ തന്നെ 1983 ലോകകപ്പിൽ ഒരു മത്സരത്തിൽ പോലും കളത്തിലിറങ്ങാൻ അദ്ദേഹത്തിനായിരുന്നില്ല. ഇടംകൈയൻ പേസറായ അദ്ദേഹം ഡൽഹി, തമിഴ്നാട്, റെയിൽവേസ് ടീമുകൾക്കായി ആഭ്യന്തര ക്രിക്കറ്റിൽ കളത്തിലിറങ്ങി. വേഗംകൊണ്ട് ബാറ്റർമാരെ ബുദ്ധിമുട്ടിക്കുന്നയാളായിരുന്നു അക്കാലത്ത് വാൽസൻ. ആ വിലാസമാണ് ലോകകപ്പ് ടീമിലേക്കും വഴിതുറന്നത്.

]]>
<![CDATA[ആദ്യം കപിൽ, പിന്നെ ശ്രീ, ഇന്നിതാ സൂര്യ; കെെപ്പിടിയിലൊതുക്കിയത് പന്തുകളല്ല, വിശ്വകിരീടങ്ങൾ]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/world-cup-final-match-winning-catches-indian-cricket-team-1.9680074 Sun, 30 June 2024 1:04:26 Sun, 30 June 2024 1:37:38 ക്യാച്ചസ് വിൻ മാച്ചസ്...ആദ്യം കപിൽ, പിന്നെ ശ്രീശാന്ത്, ഇന്നിതാ സൂര്യയും. കെെവിട്ടെന്ന് തോന്നിയ ലോകകിരീടങ്ങൾ ഇന്ത്യൻ മണ്ണിലെത്തിച്ച മൂന്ന് ക്യാച്ചുകൾ. ഈ മൂന്ന് ക്യാച്ചുകൾക്കും ഇന്ത്യൻ ജനതയുടെ ചുണ്ടുകളിൽ ചിരിവിടർത്തിയ ചരിത്രം കൂടി പറയാനുണ്ടാകും.

1983 ജൂൺ 25, ക്രിക്കറ്റിലെ കിരീടംവെച്ച രാജാക്കന്മാരായ വിൻഡീസും പരിഹാസങ്ങളോടും പ്രതിസന്ധികളോടും പൊരുതിക്കയറിയ ഇന്ത്യയും തമ്മിലുള്ള ലോകകപ്പ് ഫെെനൽ പോരാട്ടം. ഇന്ത്യ ഉയർത്തിയ 184 റൺസ് എന്ന വിജയലക്ഷ്യം വിൻഡിസിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയേ അല്ലായിരുന്നു. ഇന്ത്യയുടെ ബൗളിങ് നിരയെ തച്ചുതകർത്തുകൊണ്ട് വിൻഡീസ് അനായാസം മുന്നേറി. അവർക്ക് യാതൊന്നും ഭയക്കാനില്ലായിരുന്നു, കാരണം അവരുടെ കരുത്തായ, ലോകോത്തര ബാറ്റർ വിവിയൻ റിച്ചാർഡ്സ് മുന്നിൽ നിന്ന് നയിക്കുകയാണ്.

വിവിയൻ റിച്ചാർഡ്സിൻ്റെ വിക്കറ്റ്, അതായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. പക്ഷേ യാതൊരു കൂസലുമില്ലാതെ ആ കരുത്തൻ ബൗണ്ടറികൾ പായിച്ചു. മത്സരം ഇന്ത്യ കെെവിട്ടെന്ന് തോന്നിച്ച നിമിഷങ്ങൾ. എന്നാൽ മത്സരം ഇന്ത്യ തിരിച്ചുപിടിച്ചു, കപ്പിത്താനായ കപിലിന്റെ ഒരു അസാധ്യ റണ്ണിങ് ക്യാച്ചിലൂടെ. മദൻ ലാലിനെ ഉയർത്തിയടിച്ച വിവിയൻ റിച്ചാർസിന്റെ ക്യാച്ച് കപിൽ ദേവ് കെെപ്പിടിയിൽ ഒതുക്കുമ്പോൾ രാജ്യമെങ്ങും ആരവും തുടങ്ങി. കാരണം കപിൽ കെെപ്പിടിയിൽ ഒതുക്കിയത് കേവലമൊരു ക്യാച്ചല്ല, വിശ്വകിരീടം തന്നെയായിരുന്നു. ഏഴു ഫോറുകൾ സഹിതം 33 റൺസുമായി റിച്ചാർഡ്സ് മടങ്ങിയതോടെ മത്സരത്തിലേയ്ക്ക് പൂർവാധികം ശക്തിയോടെ ഇന്ത്യ തിരിച്ചുവന്നു, കപിലിന്റെ ചെകുത്താന്മാർ കിരീടത്തിൽ മുത്തമിട്ടു.

24 വർഷങ്ങൾക്കുശേഷം, 2007 സെപ്തംബർ 24 ന് വീണ്ടും ഇന്ത്യയൊരു ലോകകിരീടത്തിൽ മുത്തമിട്ടു, മഹിയുടെ ചുണക്കുട്ടികളുടെ കരുത്തിൽ. അന്നത്തെ മത്സരം ചിരവെെരികളായ പാകിസ്ഥാനോടായിരുന്നു. പോരാട്ടം അവസാന ഓവറിലേയ്ക്ക് നീണ്ടു. ഇന്ത്യ ഉയർത്തിയ 158 റൺസ് എന്ന വിജയലക്ഷ്യത്തിലേയ്ക്ക് പാകിസ്ഥാനെ മുന്നിൽ നിന്ന് നയിച്ചത് അവരുടെ വിശ്വസ്തനായ ബാറ്റർ മിസ്ബഹ് ഉൾ ഹക്കും. അവസാന ഓവറിൽ മിസ്ബഹ് നേരിടുന്നത് ജോ​ഗിന്ദർ ശർമയെ, കിരീടം നേടാൻ പാകിസ്ഥാന് വേണ്ടത് ആറ് പന്തിൽ 13 റൺസ്. കെെവശമുള്ളത് ഒരൊറ്റ വിക്കറ്റും. ആദ്യ രണ്ടുപന്തുകളിൽ 7 റൺസ് നേടിയതോടെ ഇന്ത്യ സമ്മർദത്തിലായി. ജയിക്കാൻ വേണ്ടത് നാലുപന്തിൽ ആറ് റൺസ്. ജോ​ഗിന്ദറിന്റെ പന്ത് മിസ്ബഹ് സ്കൂപ്പ് ചെയ്തു, ​ഗ്ലാമർ ഷോട്ടായിരുന്നോ അതോ ട്രിക്കി ഷോട്ടായിരുന്നോ മിസ്ബയുടെ മനസ്സിൽ. ഉയർന്നുപൊങ്ങിയ പന്തിലേയ്ക്ക് ശ്രീശാന്ത് ഓടിയടുത്തു. എല്ലാവരുടേയും നെഞ്ചിടിപ്പ് കൂടിയ നിമിഷം, ചിലർ കണ്ണുകൾ പൊത്തി, നിലവിളികൾ ഉയർന്നു. ഉയർന്നുപൊങ്ങിയ പന്ത് ശ്രീശാന്ത് കെെപ്പിടിയിൽ ഒതുക്കി, ആവേശത്തോടെ ആർപ്പുവിളിച്ചു. കോടാനുകോടി ഇന്ത്യക്കാരുടെ പ്രാർഥനകളാകും ചിലപ്പോൾ ശ്രീയുടെ കരങ്ങൾക്ക് ആ നിമിഷം കരുത്ത് പകർന്നത്. ഇന്ത്യയ്ക്ക് ആ ക്യാച്ച് വീണ്ടുമൊരു വിശ്വകിരീടം സമ്മാനിച്ചു. ഇന്ത്യ പ്രഥമ ടി20 ചാമ്പ്യന്മാരായി.

തുടർച്ചയായ ഫെെനൽ തോൽവികൾ. മാറിമാറിവന്ന ക്യാപ്റ്റൻമാർ. 2013ലെ ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം ഒരു ഐസിസി കിരീടത്തിനായി ഇന്ത്യ കൊതിച്ചു. 29 ജൂൺ 2024, വീണ്ടുമൊരു ഫെെനൽ. ഇത്തവണ ​ദക്ഷിണാഫ്രിക്കയായിരുന്നു എതിരാളികൾ. ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് ആദ്യം ബാറ്റുകൊണ്ട് കോലി പ്രതീക്ഷ പകർന്നു. ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ ഇന്ത്യ 177 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി. മത്സരം പലപ്പോഴും മാറിമറിഞ്ഞു. ഒരുവേള ഇന്ത്യൻ പ്രതീക്ഷകളെല്ലാം അസ്തമിച്ചു. കാണികൾ നിരാശയോടെ കണ്ണീരണിയാൻ തുടങ്ങി. ക്ലാസനും ഡികോക്കുമായിരുന്നു ഇന്ത്യയ്ക്ക് തലവേദനയായത്. ഇരുവരേയും പുറത്താക്കി മത്സരത്തിലേയ്ക്ക് തിരിച്ചുവരാൻ ശ്രമിച്ചപ്പോഴും ഒരാൾ മാത്രം വിലങ്ങുതടിയായി നിന്നു, കില്ലർ മില്ലറെന്ന് വിളിപ്പേരുള്ള ഡേവിഡ് മില്ലർ. മത്സരം അവസാന ഓവറിലേയ്ക്ക് എത്തിയപ്പോൾ ഇന്ത്യയുടെ കിരീട മോഹത്തിന് മുന്നിൽ മില്ലർ മാത്രം അവശേഷിച്ചു.

അവസാന ഓവർ ക്യാപ്റ്റൻ രോഹിത് ഹർദിക് പാണ്ഡ്യയെ ഏൽപ്പിക്കുമ്പോൾ പ്രതിരോധിക്കേണ്ടിയിരുന്നത് 16 റൺസ്. ഹാർദിക് എറിഞ്ഞ ഓവറിലെ ആദ്യ പന്ത് ഫുൾ ടോസ്സായി മാറി, സർവ്വശക്തിയുമെടുത്ത് മില്ലർ പന്തിനെ ഉയർത്തിയടിച്ചു. സിക്സ് എന്ന് ​ഗ്യാലറി ഒന്നടങ്കം ഉറപ്പിച്ച് നിമിഷം. പിന്നെ കണ്ടത് സിക്സിലേയ്ക്ക് പാഞ്ഞ പന്തിനെ, അല്ല ലോകകപ്പ് കിരീടത്തെ സൂര്യകുമാർ യാദവ് അതിസാഹസികമായി, ബുദ്ധിപരമായി കെെപ്പിടിയിൽ ഒതുക്കുന്നതാണ്. വിക്കറ്റോ സിക്സോ എന്ന് തീരുമാനിക്കാൻ തേർഡ് അമ്പയർ ഒരുങ്ങി. ഒടുവിൽ സ്ക്രീനിൽ തെളിഞ്ഞു, ഔട്ട്... ദക്ഷിണാഫ്രിക്കയുടെ അവസാന പ്രതീക്ഷയായ മില്ലർ കണ്ണീരോടെ പവലിയനിലേയ്ക്ക്. പിന്നീട് നടന്നത് ചടങ്ങുകൾ. ഏഴുറൺസ് വിജയത്തോടെ ഇന്ത്യയുടെ കിരീടവരൾച്ചയ്ക്ക് വിരാമം.... ഇന്ത്യ ചാമ്പ്യന്മാർ.... അതെ, ക്യാച്ചസ് വിൻ മാച്ചസ്...

]]>
<![CDATA[ആ തോൽവിക്ക് തന്റെ ഫോട്ടോ കത്തിച്ചെറിഞ്ഞവർക്കിതാ ദ്രാവിഡിന്റെ മറുപടി...]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/rahul-dravid-the-revenge-shepherding-team-india-to-t20-world-cup-triumph-1.9680072 Sun, 30 June 2024 0:55:27 Sun, 30 June 2024 0:55:27 2007-ൽ പോർട്ട് ഓഫ് സ്പെയിനിലെ ക്വീൻസ് പാർക്ക് ഓവലിലെ കളിക്കാരുടെ ബാൽക്കണിയിൽ നിരാശരായി ഇരിക്കുന്ന രാഹുൽ ദ്രാവിഡിന്റെയും സംഘത്തിന്റെയും ചിത്രം ഇന്ത്യൻ ക്രിക്കറ്റിനെ സ്നേഹിക്കുന്നവരാരും മറക്കാനിടയില്ല. അപമാനഭാരത്താൽ തലകുനിച്ചിരിക്കുന്ന ദ്രാവിഡിന്റെ മുഖം പലർക്കും ഇന്നും ഹൃദയത്തെ നോവിക്കുന്ന വേദനകളിലൊന്നാണ്. വെസ്റ്റിൻഡീസ് ആതിഥ്യംവഹിച്ച ആ ലോകകപ്പിൽ ബംഗ്ലാദേശിനോടും പിന്നാലെ ശ്രീലങ്കയോടും തോറ്റ് ഇന്ത്യൻ ടീം ആദ്യ റൗണ്ടിൽ തന്നെ നാട്ടിലേക്ക് മടങ്ങിയത് ആരാധകരെ ഞെട്ടിച്ചു. ഗാംഗുലിയും സെവാഗും സച്ചിനും ദ്രാവിഡും യുവ്രാജും ധോനിയും ഹർഭജനും സഹീർ ഖാനും അജിത് അഗാർക്കറുമെല്ലാം അടങ്ങിയ ടീമാണ് പൊതുവെ ദുർബലരായ ബംഗ്ലാദേശിനോട് പോലും കീഴടങ്ങിയത്. അന്ന് അക്ഷരാർഥത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ടീം അംഗങ്ങൾക്ക് നേരേ തിരിഞ്ഞു. കൊൽക്കത്തയിലും ഡൽഹിയിലും മുംബൈയിലും പ്രതിഷേധക്കാർ താരങ്ങളുടെ ചിത്രങ്ങൾ കത്തിച്ചുചാമ്പലാക്കി. പല താരങ്ങളുടെയും വീടുകൾക്ക് നേരേ വരെ ആക്രമണങ്ങളുണ്ടായി. വയസൻ സംഘത്തേയും കൂട്ടി ദ്രാവിഡ് പടിയിറങ്ങണമെന്നായിരുന്നു ആരാധകർ ഉയർത്തിയ മുദ്രാവാക്യങ്ങൾ.

അന്ന് തന്നെ അപമാനിച്ചവർക്കും കുത്തിനോവിച്ചവർക്കുമെല്ലാം ഇതാ 17 വർഷങ്ങൾക്കു മുമ്പ് നാണംകെട്ട് മടങ്ങേണ്ടിവന്ന അതേ മണ്ണിൽ ഒരു കിരീടവിജയത്തോടെ മറുപടി നൽകുകയാണ് ദ്രാവിഡ്. അതും 11 വർഷക്കാലം നീണ്ട ഇന്ത്യയുടെ ഐസിസി ട്രോഫി വരൾച്ച അവസാനിപ്പിച്ചുകൊണ്ട്. ടീം ഇന്ത്യയുടെ ജേഴ്സിയിൽ 2002-ലെ ചാമ്പ്യൻസ് ട്രോഫി നേട്ടം മാത്രമാണ് ദ്രാവിഡിന് ആശ്വസിക്കാനുണ്ടായിരുന്നത്. 2003-ൽ ഫൈനലിലെത്തിയെങ്കിലും ഓസീസിനോട് തോറ്റു. 2011-ൽ കിരീടം നേടിയ ടീമിൽ പക്ഷേ ദ്രാവിഡിന് ഇടമില്ലായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും വിശ്വസ്തനായിരുന്നു ദ്രാവിഡ്. പ്രതിഭകൊണ്ട് പലർക്കും മുകളിലായിരുന്നെങ്കിലും കളിച്ചിരുന്ന കാലത്ത് സച്ചിന്റെ നിഴലിലാകാനായിരുന്നു അദ്ദേഹത്തിന്റെ വിധി. 2012-ൽ കളമൊഴിയുകയും ചെയ്തു അദ്ദേഹം.

വിരമിച്ച ശേഷം ഇന്ത്യൻ ക്രിക്കറ്റിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ ആളുകൂടിയാണ് ദ്രാവിഡ്. വിരമിച്ചതിനു പിന്നാലെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായും പിന്നീട് മെന്ററായും ദ്രാവിഡ് തിളങ്ങി. സഞ്ജു സാംസൺ രാജസ്ഥാന്റെ പ്രധാന താരങ്ങളിൽ ഒരാളാകുന്നതും ഇക്കാലത്താണ്. 2015 ഐപിഎല്ലിൽ രാജസ്ഥാൻ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതിനു പിന്നാലെ ബിസിസിഐ ദ്രാവിഡിനെ റാഞ്ചി. ഇന്ത്യ എ, അണ്ടർ 19 ടീമുകളുടെ ചുമതല ബിസിസിഐ ഏൽപ്പിച്ചത് ദ്രാവിഡിനെയായിരുന്നു. അതോടൊപ്പം ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലയും. ദ്രാവിഡിന്റെ വരവോടെ ഇന്ത്യയിലെ യുവ ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ തലവര തെളിഞ്ഞു. 2016-ൽ ഇന്ത്യൻ അണ്ടർ 19 ടീം അണ്ടർ 19 ലോകകപ്പ് ഫൈനൽവരെയെത്തി. ഋഷഭ് പന്ത്, ഇഷാൻ കിഷൻ, വാഷിങ്ടൺ സുന്ദർ, മഹിപാൽ ലോംറോർ, ആവേശ് ഖാൻ, ഖലീൽ അഹമ്മദ് എന്നിവരുടെയെല്ലാം വരവ് ഇക്കാലത്തായിരുന്നു.

തൊട്ടടുത്ത വർഷം ദ്രാവിഡിന്റെ ശിക്ഷണത്തിൽ ലോകകപ്പിനെത്തിയ പൃഥ്വി ഷായുടെ നേതൃത്വത്തിലുള്ള അണ്ടർ 19 ടീം കിരീടവുമായാണ് മടങ്ങിയെത്തിയത്. പൃഥ്വി ഷായ്ക്കൊപ്പം ശുഭ്മാൻ ഗിൽ, റിയാൻ പരാഗ്, അഭിഷേക് ശർമ, ശിവം മാവി, കമലേഷ് നാഗർകോട്ടി എന്നിവരുടെ കണ്ടെടുക്കലും ആ കൗമാര ലോകകപ്പിലായിരുന്നു.

കൗമാരക്കാർക്കൊപ്പം മികച്ച റിസൽറ്റുണ്ടാക്കിയ ദ്രാവിഡിനെ രവി ശാസ്ത്രിക്ക് ശേഷം ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്റെ ചുമതലയുമേൽപ്പിച്ചു ബിസിസിഐ. സീനിയർ ടീമിനൊപ്പം പ്രവർത്തിക്കാൻ ഏറെ പണിപെട്ടാണ് ബോർഡ് ദ്രാവിഡിനെകൊണ്ട് സമ്മതിപ്പിച്ചെടുത്തത്. അന്ന് ബിസിസിഐ പ്രസിഡന്റായിരുന്ന സൗരവ് ഗാംഗുലിയുടെ നിർബന്ധവും അതിനു പിന്നിലുണ്ടായിരുന്നു. പിന്നാലെ എല്ലാ ഫോർമാറ്റിലും മികച്ച റെക്കോഡുമായി ഇന്ത്യ തിളങ്ങി. പക്ഷേ പ്രധാന ടൂർണമെന്റുകളുടെ സെമിയിലോ ഫൈനലിലെ കാലിടറുന്ന പതിവ് തുടർന്നു. ഇന്ത്യൻ ടീമിന്റെ ആ ദുർദശയ്ക്ക് കൂടിയാണ് ഇത്തവണ ബാർബഡോസിലെ കിരീട വിജയത്തോടെ അവസാനമായിരിക്കുന്നത്. തുടക്കം തകർന്നാൽ ചീട്ടുകൊട്ടാരമായിരുന്ന ഇന്ത്യൻ ബാറ്റിങ്ങിനെ പുതുക്കിപ്പണിയാനുള്ള ധൈര്യം ദ്രാവിഡ് കാണിച്ചിടത്താണ് ഇന്നത്തെ വിജയം തലയുയർത്തി നിൽക്കുന്നത്.

]]>
<![CDATA[എന്നു തീരും ഈ ഭാഗ്യക്കേട്? ദക്ഷിണാഫ്രിക്കയുടെ കണ്ണീർചരിതങ്ങൾ]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/icc-t20-world-cup-2024-south-africa-final-lose-history-1.9680062 Sun, 30 June 2024 0:49:00 Sun, 30 June 2024 7:20:57 ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയോളം ഭാഗ്യക്കേട് അനുഭവിച്ച ടീം വേറെയുണ്ടാവില്ല. കപ്പ് മോഹിച്ചെത്തി സെമി ഫൈനലിൽ കാലിടറിയ പ്രോട്ടീസിനെ നാം പലവുരു കണ്ടതാണ്. ഒന്നോ രണ്ടോ മൂന്നോ തവണയല്ല; ഏഴുവട്ടം. 1992-നുശേഷം നടന്ന ഐ.സി.സി. ലോകകപ്പ് ടൂർണമെന്റുകളിൽ ഏഴുപ്രാവശ്യം സെമിയിൽ തോറ്റുമടങ്ങേണ്ടിവന്നു. ഇപ്പോൾ ആദ്യമായെത്തിയ ഫൈനലിലും കാലിടർച്ച. ക്രിക്കറ്റിൽ നിർഭാഗ്യത്തിന്റെ മറുപേരായി പോലും ദക്ഷിണാഫ്രിക്ക വിലയിരുത്തപ്പെട്ടു.

ഫൈനലിൽ ക്ലാസനും ഡി കോക്കും സ്റ്റബ്സും മില്ലറുമെല്ലാം വലിയ പ്രതീക്ഷകൾ നൽകി. പക്ഷേ, അവസാനത്തിലെ സൂര്യകുമാറിന്റെ മിന്നും ക്യാച്ചിൽ മില്ലറുടെ പുറത്താവൽ... അവിടംതൊട്ട് കളി ഇന്ത്യയിലേക്ക് തന്നെ മടങ്ങിയെത്തി. ജയത്തിലേക്ക് അനായാസം നീങ്ങേണ്ടിയിരുന്ന മത്സരം ദക്ഷിണാഫ്രിക്കയുടെ കൈയിൽനിന്ന് പോയി. എന്തൊരു നിർഭാഗ്യം!...

ശനിയാഴ്ച ഇന്ത്യയോട് തോറ്റ് നാട്ടിലേക്ക് മടങ്ങുമ്പോഴും പ്രോട്ടീസിന് പക്ഷേ, ആഢ്യത്വത്തോടെ തലയുയർത്താം. എന്തെന്നാൽ യു.എസും കരീബിയയും ചേർന്ന് ആതിഥ്യം വഹിച്ച ടി20 ലോകകപ്പിൽ അവർക്ക്, തങ്ങൾ പതിറ്റാണ്ടുകളായി പേറുന്ന സെമി ശാപം മറികടക്കാനായി എന്നതാണത്. ടൂർണമെന്റിലെ അട്ടിമറിക്കാരായ അഫ്ഗാനിസ്താനെ സെമിയിൽ പരാജയപ്പെടുത്തിയതോടെ പ്രോട്ടീസ് ക്രിക്കറ്റിൽ പുതുചരിത്രമെഴുതി. ചരിത്രത്തിൽ ദക്ഷിണാഫ്രിക്ക കളിക്കുന്ന ആദ്യ ഫൈനലായിരുന്നു ബാർബഡോസിലേത്.

അങ്ങനെ നോക്കുമ്പോൾ, അലൻ ഡൊണാൾഡിനോ ഷോൺ പൊള്ളോക്കിനോ ഡെയ്ൽ സ്റ്റെയ്നോ ജാക്വസ് കാലിസിനോ എബി ഡിവില്ലിയേഴ്സിനോ സാധിക്കാത്തത് എയ്ഡൻ മാർക്രമും സംഘവും സാധിച്ചെടുത്തു എന്നു പറയാം. ഫൈനലിൽ കടക്കാത്ത ദക്ഷിണാഫ്രിക്ക എന്ന അപമാനഭാരം ഇനി പേറേണ്ടതില്ലല്ലോ. രാജകീയമായിത്തന്നെയായിരുന്നു ആ ഫൈനൽ പ്രവേശം. 11.5 ഓവറിൽ അഫ്ഗാനെ 56 റൺസിന് കെട്ടുകെട്ടിച്ചു. 8.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ നവംബറിൽ ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പ് സെമി ഫൈനലിൽ ഒരിക്കൽക്കൂടി പ്രോട്ടീസ് കണ്ണീര് വീണിരുന്നു. ഓസ്ട്രേലിയയുടെ മുന്നിലായിരുന്നു കാലിടറിയത്. ഏഴ് മാസത്തിനിപ്പുറം നടന്ന ടി20 ലോകകപ്പ് സെമിയിൽ അത് സംഭവിച്ചില്ല. തങ്ങളെത്തോൽപ്പിച്ച ഓസ്ട്രേലിയയോട്, ജയിച്ചെത്തിയ അഫ്ഗാനിസ്താനെയാണ് കീഴടക്കിയത്.

സെമി ശാപം

1992-ലാണ് ദക്ഷിണാഫ്രിക്ക ആദ്യമായി സെമിയിൽ വീഴുന്നത്. രാജ്യത്ത് വർണവിവേചനം അവസാനിച്ചതിനുശേഷം ദക്ഷിണാഫ്രിക്ക ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയതിൽപ്പിന്നെയുള്ള ആദ്യ ലോകകപ്പായിരുന്നു. മഴ ചതിച്ചതോടെ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായി. മഴ പെയ്ത് സിഡ്നിയിൽ കളി നിർത്തുമ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയിരുന്നത് 13 പന്തുകളിൽനിന്ന് 22 റൺസായിരുന്നു. എന്നാൽ മഴ മാറാൻ വൈകി. തുടർന്ന് അന്നത്തെ മഴനിയമമനുസരിച്ചുള്ള കണക്കിൽ കളി പുനഃനിശ്ചയിച്ചപ്പോൾ വേണ്ടത് ഒരു പന്തിൽ 22 റൺസ്. അന്നത്തെ ആ മത്സരത്തോടെ ആ മഴനിയമം എടുത്തുകളഞ്ഞു. തുടർന്നാണ് ഡക്ക്വർത്ത് ലൂയിസ് നിയമം വരുന്നത്.

1996 ലോകകപ്പ്

1992-ൽ തുടങ്ങിയ സെമി ശാപം കഴിഞ്ഞവർഷംവരെ-നീണ്ട 30 കൊല്ലത്തിലധികം-നീണ്ടു. നാലുവർഷം കഴിഞ്ഞുള്ള ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെതിരേ പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടങ്ങളിലെല്ലാം ജയിച്ചായിരുന്നു വരവ്. ഹൻസി ക്രോൺജെയായിരുന്നു അന്ന് പ്രോട്ടീസ് നിരയെ നയിച്ചിരുന്നത്. അന്ന് ഇതിഹാസ താരം ബ്രയാൻ ലാറയുടെ മികച്ച ഇന്നിങ്സ് ദക്ഷിണാഫ്രിക്കയെ പുറത്തിരുത്തുകയായിരുന്നു. 19 റൺസിനായിരുന്നു തോൽവി.

1999 ലോകകപ്പ്

1999-ലായിരുന്നു രണ്ടാമത്തെ സെമി ഫൈനൽ തോൽവി. ജയിക്കുമായിരുന്ന മത്സരമാണ് അന്ന് കൈവിട്ടത്. ചരിത്രത്തിലെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഹൃദയഭേദകമായ സെമി ഫൈനലായിരുന്നു അത്. എഡ്ജ്ബാസ്റ്റണിൽ ഓസ്ട്രേലിയക്കെതിരെയായിരുന്നു മത്സരം. ഓസ്ട്രേലിയ ഉയർത്തിയ 214 റൺസ് വിജയലക്ഷ്യത്തിലേക്ക് അവസാന ഓവറിൽ വേണ്ടിയിരുന്നത് ഒൻപത് റൺസ്. ലാൻസ് ക്ലൂസ്നറും അലൻ ഡൊണാൾഡുമായിരുന്നു ക്രീസിൽ. ആദ്യ രണ്ട് പന്തും ബൗണ്ടറി കടത്തി ക്ലൂസ്നർ ടീമിനെ സമനിലയിലെത്തിച്ചു. പക്ഷേ, പിന്നീട് വിജയ റണ്ണിലേക്കുള്ള ഓട്ടത്തിൽ അലൻ ഡൊണാൾഡ് റണ്ണൗട്ടായി. മുൻ മത്സരത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഓസ്ട്രേലിയക്കായിരുന്നു വിജയമെന്നതിനാൽ ഓസ്ട്രേലിയ ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു.

2003 ഏകദിന ലോകകപ്പ്

ദക്ഷിണാഫ്രിക്കയായിരുന്നു ലോകകപ്പ് ആതിഥേയർ. സ്വന്തം നാട്ടിൽ മഴ കാരണം ടീമിന് വീണ്ടും ഭാഗ്യക്കേട്. സൂപ്പർ എട്ടിൽ പ്രവേശിക്കണമെങ്കിൽ ഗ്രൂപ്പ് ഘട്ടത്തിൽ ശ്രീലങ്കയോട് ജയിക്കണമായിരുന്നു. മഴ കളിച്ച മത്സരത്തിൽ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം ശ്രീലങ്ക ജയിച്ചു. അതോടെ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽതന്നെ പുറത്ത്.

2007 ഏകദിന ലോകകപ്പ്

അവിടെയും കണ്ണീരു കുടിപ്പിച്ചത് ഓസ്ട്രേലിയ തന്നെ. ടോസ് നേടി ബാറ്റുചെയ്യാനുള്ള ദക്ഷിണാഫ്രിക്കയുടെ തീരുമാനം മണ്ടത്തരമായി. ഗ്രെയിം സ്മിത്ത്, ഹർഷൽ ഗിബ്സ്, ജാക്വസ് കാലിസ്, എബി ഡിവില്ലിയേഴ്സ്, മാർക്ക് ബൗച്ചർ എന്നിവർ ഉൾപ്പെട്ട ടീം 149-ൽ പുറത്ത്. മറുപടിയിൽ ഓസ്ട്രേലിയ 20 ഓവറിൽ കളി അവസാനിപ്പിച്ചു.

2009 ടി20 ലോകകപ്പ്

ടി20 ലോകകപ്പിലും ഭാഗ്യക്കേടിന് മാറ്റമുണ്ടായില്ല. ഇന്ത്യ, ന്യൂസീലൻഡ്, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് ടീമുകളെ ഉൾപ്പെടെ തോൽപ്പിച്ചെത്തിയ ദക്ഷിണാഫ്രിക്ക അപാര ആത്മവിശ്വാസത്തിലായിരുന്നു. അവസാന നാലിലെത്തിയ ടീം പക്ഷേ, പാകിസ്താനു മുൻപിൽ തോറ്റു. പാകിസ്താൻ ഉയർത്തിയ താരതമ്യേന ചെറിയ സ്കോറായ 149 റൺസ് മറികടക്കാൻ പ്രോട്ടീസിന് ആയില്ല. അക്കളിയിൽ അർധ സെഞ്ചുറിയും ഗിബ്സിനെയും ഡിവില്ലിയേഴ്സിനെയും പുറത്താക്കിയും അഫ്രീദി തിളങ്ങിയതാണ് വിനയായത്. ദക്ഷിണാഫ്രിക്ക 142-ന് പുറത്ത്.

2011 ലോകകപ്പ്

ഇത്തവണ ക്വാർട്ടർ ഫൈനലിൽ ന്യൂസീലൻഡിനോട് തോറ്റു. ന്യൂസീലൻഡ് ഉയർത്തിയ 222 റൺസ് വിജയലക്ഷ്യം മറികടക്കാൻ ഡിവില്ലിയേഴ്സ്, ഫാഫ് ഡു പ്ലെസിസ്, ഗ്രെയിം സ്മിത്ത്, കാലിസ്, ജെപി ഡുമിനി ഉൾപ്പെടെയുള്ള വൻ താരങ്ങൾക്കായില്ല. 25 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 108 റൺസ് എന്ന നിലയിലായിരുന്ന ടീം, അടുത്ത 64 റൺസെടുക്കുന്നനിടെ ശേഷിച്ച ഏഴ് വിക്കറ്റും നഷ്ടപ്പെടുത്തി.

2013 ചാമ്പ്യൻസ് ട്രോഫി

ചാമ്പ്യൻസ് ട്രോഫിയിലായിരുന്നു സെമി ഫൈനൽ ദുരന്തം. എട്ട് വിക്കറ്റിന് 80 റൺസെന്ന നിലയിൽ തകർന്നടിഞ്ഞ പ്രോട്ടീസിനെ, ഡേവിഡ് മില്ലറും റോറി ക്ലെയിൻവെൽട്ടും ചേർന്ന് 175 എന്ന നിലയിലെത്തിച്ചു. പക്ഷേ, മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് ജോനാഥൻ ട്രോട്ടിന്റെ 82 റൺസ് ബലത്തിൽ ഏഴ് വിക്കറ്റും 12 ഓവറും ബാക്കിയിരിക്കേ വിജയിച്ചു. സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന് മുകളിൽ ഒരു ഇരുണ്ട മൂടൽമഞ്ഞ് തൂങ്ങിക്കിടക്കുന്നുണ്ടെന്ന് അന്നത്തെ തോൽവിയോടെ കോച്ച് ഗാരി കിർസ്റ്റൺ പറഞ്ഞു.

2014 ടി20 ലോകകപ്പ്

ഇത്തവണ മടക്കിയത് ഇന്ത്യ. ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യക്കെതിരെയായിരുന്നു പരാജയം. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 172 റൺസെന്ന മികച്ച സ്കോർ ഉയർത്തി. പക്ഷേ, വിരാട് കോലി തകർത്തടിച്ചതോടെ (44 പന്തിൽ 72) ഇന്ത്യ ജയിച്ചു.

2015 ഏകദിന ലോകകപ്പ്

ന്യൂസീലൻഡ് ഒരിക്കൽക്കൂടി ദക്ഷിണാഫ്രിക്കയുടെ വഴിമുടക്കി. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ സ്കോർ 281. മഴമൂലം ചുരുക്കിയ മത്സരത്തിൽ ന്യൂസീലൻഡ് വിജയിച്ചു.

2022 ടി20 ലോകകപ്പ്

ഗ്രൂപ്പ് ഘട്ടത്തിൽ നെതർലൻഡ്സിനോട് ഞെട്ടിക്കുന്ന തോൽവി. ആദ്യം ബാറ്റുചെയ്ത നെതർലൻഡ്സ് 158 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 13 റൺസിന്റെ തോൽവി.

2023 ഏകദിന ലോകകപ്പ്

കഴിഞ്ഞവർഷം ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ സെമി ഫൈനൽ ദോഷം പിന്നെയും പിന്തുടർന്നു. ഓസ്ട്രേലിയക്കെതിരെയായിരുന്നു ഇത്തവണയും. 134 റൺസിന്റെ വൻ തോൽവിയാണ് ഏറ്റുവാങ്ങേണ്ടിവന്നത്. മിച്ചൽ സ്്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, പാറ്റ് കമിൻസ് തുടങ്ങിയ ബൗളർക്കു മുന്നിൽ ദക്ഷിണാഫ്രിക്ക തകർന്നടിഞ്ഞു.

]]>
<![CDATA[അപരാജിതരായി കപ്പടിച്ച മറ്റൊരു ടീമുമില്ല; ഇത് രോഹിത്തും സംഘവും നടത്തിയ അദ്ഭുത കുതിപ്പ് ]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/india-unbeaten-run-in-icc-t20-world-cup-2024-1.9680064 Sun, 30 June 2024 0:48:19 Sun, 30 June 2024 10:28:20 ടി20 ലോകകപ്പിന്റെ ചരിത്രത്തിലിന്നുവരെ അപരാജിതരായി ഒരു ടീമും കിരീടത്തിൽ മുത്തമിട്ടിട്ടില്ലെന്ന യാഥാർഥ്യത്തെ മുന്നിൽ നിർത്തിയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കലാശപ്പോരിൽ കളിക്കാനിറങ്ങിയത്. ടൂർണമെന്റിൽ ഇരുടീമുകളും അപരാജിതരായിരുന്നു. ഫൈനലിൽ ആര് വീഴുമെന്നും ആര് വാഴുമെന്നും അറിയാനുള്ള കാത്തിരിപ്പിൽ ക്രിക്കറ്റ് ലോകം. ഒരു ലോകകപ്പിന്റെ ഫൈനലിൽ ആദ്യമായി പ്രവേശിക്കുന്ന ദക്ഷിണാഫ്രിക്കയും രണ്ടാം കിരീടം തേടി ഇന്ത്യയും. എന്നാൽ ബാർബഡോസിൽ ഇന്ത്യ മതിമറന്നുല്ലസിച്ചു. ടി20 ലോകകപ്പ് കിരീടത്തിൽ രോഹിത്തും സംഘവും മുത്തമിട്ടു. പ്രോട്ടീസ് കണ്ണീരോടെ മടങ്ങി. ഇന്ത്യ ടി20 ലോകകപ്പ് ചരിത്രം തന്നെ തിരുത്തിയെഴുതി. ടൂർണമെന്റിന്റെ ചരിത്രത്തിലിന്നുവരെ ഒരു ടീമും അപരാജിതരായി ലോകകപ്പ് നേടിയിട്ടില്ല. രോഹിത്തിന്റെ പോരാളികൾ പുതുചരിത്രമെഴുതി. അപരാജിതരായി കപ്പിലേക്ക്.

2024 ടി20 ലോകകപ്പിൽ ജയത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ അയർലൻഡിനെ എട്ടു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ടോസ് നേടിയ ശേഷം ഫീൽഡിങ് തിരഞ്ഞെടുത്ത് അയർലൻഡിനെ 16 ഓവറിൽ 96 റൺസിന് പുറത്താക്കിയ ഇന്ത്യ 12.2 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.പിച്ചിലെ അപ്രതീക്ഷിത ബൗൺസ് ബുദ്ധിമുട്ട് സൃഷ്ടിച്ച മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ അർധ സെഞ്ചുറിയാണ് ജയം എളുപ്പമാക്കിയത്. 37 പന്തുകൾ നേരിട്ട് 52 റൺസെടുത്ത രോഹിത്, കൈക്ക് പന്തുകൊണ്ടതിനെ തുടർന്ന് റിട്ടയേർഡ് ഹർട്ടായി മടങ്ങുകയായിരുന്നു. മൂന്നു സിക്സും നാല് ഫോറുമടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്സ്.

ലോകകപ്പിലെ തന്നെ ബ്ലോക്ബസ്റ്റർ പോരാട്ടമായിരുന്നു രണ്ടാമത്തേത്. എതിരാളികൾ പാകിസ്താൻ. 119 റൺസിന് ഇന്ത്യ ഓൾഔട്ടായെങ്കിലും ടീം തളർന്നില്ല. താരതമ്യേന ചെറിയ വിജയലക്ഷ്യമാണ്. പക്ഷേ രോഹിത്തും സംഘവും പതറിയില്ല. കൃത്യമായ പദ്ധതികളോടെ മൈതാനത്ത് മുന്നേറിയ നീലപ്പട പാകിസ്താൻ ബാറ്റർമാരെ വരിഞ്ഞുകെട്ടിയപ്പോൾ ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം ജയം. 120-റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് നിശ്ചിത 20-ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 113-റൺസെടുക്കാനേ ആയുള്ളൂ. ആറ് റൺസ് ജയത്തോടെ ഇന്ത്യ സൂപ്പർ എട്ട് പ്രതീക്ഷകൾ സജീവമാക്കി.

നാസോ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ താന്തോന്നിപ്പിച്ചിൽ യുഎസ്എയ്ക്കെതിരേ തുടക്കത്തിൽ വിറച്ച ശേഷമാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. യുഎസ് ഉയർത്തിയ 111 റൺസ് വിജയലക്ഷ്യം 10 പന്തുകൾ ബാക്കിനിൽക്കേ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.ജയത്തോടെ ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യ സൂപ്പർ എട്ടിലേക്ക് മുന്നേറി.

മോശം തുടക്കത്തോടെ പ്രതിസന്ധിയിലായ ഇന്ത്യയെ നാലാം വിക്കറ്റിൽ ഒന്നിച്ച സൂര്യകുമാർ യാദവ് - ശിവം ദുബെ സഖ്യമാണ് വിജയത്തിലെത്തിച്ചത്. അർധ സെഞ്ചുറി നേടിയ സൂര്യ 49 പന്തിൽ നിന്ന് 50 റൺസോടെ പുറത്താകാതെ നിന്നു. രണ്ടു വീതം സിക്സും ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. സൂര്യയ്ക്ക് ഉറച്ച പിന്തുണ നൽകിയ ദുബെ 35 പന്തിൽ നിന്ന് 31 റൺസെടുത്തു. ഇരുവരും ചേർന്നെടുത്ത 72 റൺസാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്.

പിന്നാലെ മോശം കാലാവസ്ഥയും നനഞ്ഞ ഔട്ട്ഫീൽഡും കാരണം കാനഡയ്ക്കെതിരേയുള്ള മത്സരം ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചു. സൂപ്പർ എട്ടിൽ ജയത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. ആദ്യ മത്സരത്തിൽ തന്നെ അഫ്ഗാനിസ്താനെതിരേ 47 റൺസിന്റെ ജയം നേടി. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താൻ 20 ഓവറിൽ 134 റൺസെടുക്കുന്നതിനിടെ പുറത്തായി. ബാറ്റിങ്ങിൽ സൂര്യകുമാർ യാദവും ബൗളിങ്ങിൽ ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ് എന്നിവരും ഇന്ത്യക്കായി തിളങ്ങി.

രണ്ടാം സൂപ്പർ എട്ട് പോരാട്ടത്തിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ സെമിക്കരികെയുമെത്തി. 50 റൺസിന്റെ ആധികാരിക ജയമായിരുന്നു ഇന്ത്യയുടേത്. ജയത്തോടെ സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിൽ നാലു പോയന്റോടെ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കയറി. 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് എട്ടു വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുക്കാനേ സാധിച്ചുള്ളൂ. കുൽദീപ് യാദവും ജസ്പ്രീത് ബുംറയും ഇന്ത്യയ്ക്കായി തിളങ്ങി.

സൂപ്പർ എട്ടിലെ അവസാനമത്സരം കരുത്തരായ ഓസീസിനെതിരേയായിരുന്നു. ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയുടെ സ്ഥിരം തലവേദനയായ ട്രാവിസ് ഹെഡിന് ഇത്തവണ ഇന്ത്യയുടെ വഴിമുടക്കാനായില്ല. സൂപ്പർ 8 പോരാട്ടത്തിൽ ഓസീസിനെ 24 റൺസിന് കീഴടക്കി ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനും പിന്നാലെ സെമിയിൽ കടക്കുന്ന മൂന്നാമത്തെ ടീമായി. സെമിയിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. സൂപ്പർ എട്ടിലെ മൂന്നു മത്സരങ്ങളും ജയിച്ചാണ് ഇന്ത്യയുടെ സെമി പ്രവേശനം.

206 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഓസീസിന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുക്കാനേ സാധിച്ചുള്ളൂ. 43 പന്തിൽ നിന്ന് നാല് സിക്സും ഒമ്പത് ഫോറുമടക്കം 76 റൺസെടുത്ത ഹെഡാണ് ഓസീസിന്റെ ടോപ് സ്കോറർ. ഒരു ഘട്ടത്തിൽ ജയത്തിലേക്ക് കുതിക്കുകയായിരുന്ന ഓസീസിനെ അവസാന ഓവറുകളിലെ അച്ചടക്കമാർന്ന ബൗളിങ്ങിലൂടെ ഇന്ത്യ പിടിച്ചുകെട്ടുകയായിരുന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിങ്ങും രണ്ടു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവും ഇന്ത്യയ്ക്കായി ബൗളിങ്ങിൽ തിളങ്ങി.

സെമിയിൽ ഇം​ഗ്ലണ്ടായിരുന്നു എതിരാളികൾ. രണ്ടു വർഷം മുമ്പ് അഡ്ലെയ്ഡിൽ ഇംഗ്ലണ്ടിനോടേറ്റ 10 വിക്കറ്റിന്റെ തോൽവിയുടെ കണക്ക് പലിശയടക്കം വീട്ടിയാണ് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിലെത്തിയത്. കഴിഞ്ഞ തവണ സെമിയിൽ ജോസ് ബട്ട്ലർ - അലക്സ് ഹെയ്ൽസ് കൂട്ടുകെട്ടിനു മുന്നിൽ തലതാഴ്ത്തി മടങ്ങേണ്ടിവന്ന ഇന്ത്യൻ സംഘം ഇത്തവണത്തെ സെമിയിൽ ഇംഗ്ലണ്ടിനെ 68 റൺസിന് തകർത്താണ് ഫൈനൽ പ്രവേശനം ഗംഭീരമാക്കിയത്. ടൂർണമെന്റിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം.

ബാറ്റിങ്, ബൗളിങ്, ഫീൽഡിങ് മേഖലകളിൽ സമ്പൂർണ ആധിപത്യം പുലർത്തിയായിരുന്നു ഇന്ത്യൻ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങി ക്യാപ്റ്റൻ രോഹിത് ശർമയുടെയും സൂര്യകുമാർ യാദവിന്റെയും ഇന്നിങ്സ് മികവിൽ ഏഴിന് 171 റൺസെടുത്ത ഇന്ത്യ, ഇംഗ്ലണ്ടിനെ 16.4 ഓവറിൽ 103 റൺസിന് എറിഞ്ഞിട്ടാണ് ഫൈനലിൽ പ്രവേശിച്ചത്.

ലോകകപ്പിന്റെ ഫൈനൽ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയായിരുന്നു എതിരാളികൾ. ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങാണ് തിരഞ്ഞെടുത്തത്. നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 176 റൺസെടുത്തു. കോലിയുടേയും അക്ഷർ പട്ടേലിന്റേയും ഇന്നിങ്സുകളാണ് ഇന്ത്യയ്ക്ക് തുണയായത്. മൂന്നാം വിക്കറ്റിൽ 72 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. ടൂർണമെന്റിലിന്നുവരെ നിരാശപ്പെടുത്തിയ കോലി കലാശപ്പോരിൽ ക്ലാസ് ഇന്നിങ്സുമായി നിറഞ്ഞുനിന്നു. ഇന്ത്യ ഉയർത്തിയ 177 റൺസെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസേ നേടാനായുള്ളൂ. ഇന്ത്യയ്ക്ക് ഏഴ് റൺസ് വിജയം. രണ്ടാം ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. മത്സരത്തിന്റെ അവസാനം സൂര്യകുമാറിന്റെ ക്യാച്ചില്ലാണ് ഇന്ത്യ ജീവൻ തിരികെ പിടിച്ചത്. ഡികോക്കിന്റേയും ക്ലാസന്റേയും ഇന്നിങ്സുകളുടെ ബലത്തിൽ ദക്ഷിണാഫ്രിക്ക പൊരുതിയെങ്കിലും വിജയത്തിലെത്തിയില്ല.

]]>
<![CDATA[11 വർഷങ്ങൾ, 10 ടൂർണമെന്റുകൾ; ഒടുവിൽ ഇന്ത്യയുടെ കിരീട വരൾച്ചയ്ക്ക് അവസാനം]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/india-end-17-year-icc-trophy-drought-beat-south-africa-to-win-icc-t20-world-cup-1.9680058 Sun, 30 June 2024 0:35:31 Sun, 30 June 2024 10:29:20 11 വർഷക്കാലങ്ങൾ, അതിനിടെ കടന്നുപോയത് 10 ഐസിസി ടൂർണമെന്റുകൾ. കാത്തിരിപ്പിനൊടുവിൽ ഇന്ത്യയിതാ മറ്റൊരു ഐസിസി ട്രോഫിയിൽ മുത്തമിട്ടിരിക്കുന്നു. നായകനായിരിക്കേ 2007 ലോകകപ്പിൽ തലതാഴ്ത്തി മടങ്ങിയ അതേ മണ്ണിൽ കിരീട നേട്ടവുമായി രാഹുൽ ദ്രാവിഡെന്ന പരിശീലകന്റെ പ്രായശ്ചിത്തം. മാസങ്ങൾക്കു മുമ്പ് സ്വന്തം നാട്ടിൽ നടന്ന ലോകകപ്പ് ഫൈനലിൽ നിരാശയോടെ മടങ്ങിയ രോഹിത് ശർമയും സംഘവും കരീബിയൻ മണ്ണിൽ ടി20 ലോകകപ്പ് ഉയർത്തിയിരിക്കുന്നു. ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ ഒരു ഘട്ടത്തിൽ കൈവിട്ട മത്സരം ജസ്പ്രീത് ബുംറയെ കൊണ്ടുവന്ന ബൗളിങ് മാറ്റത്തിലൂടെയും അവസാന ഓവറിൽ മില്ലറെ പുറത്താക്കിയ തകർപ്പൻ ക്യാച്ചിലൂടെയും ഇന്ത്യ പിടിച്ചെടുക്കുകയായിരുന്നു.

സച്ചിനും ഗാംഗുലിയും ദ്രാവിഡുമെല്ലാം അടങ്ങിയ ഇന്ത്യയുടെ സുവർണ നിരയ്ക്കും ഐ.സി.സി. ട്രോഫി എന്നത് ദീർഘനാൾ കിട്ടാക്കനിയായിരുന്നു. സച്ചിന് 2011-ൽ ലോകകപ്പ് നേടാൻ ഭാഗ്യമുണ്ടായെങ്കിലും ഗാഗുലിക്കും ദ്രാവിഡിനും ഓർക്കാനുള്ളത് 2002-ലെ ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി കിരീടം ശ്രീലങ്കയ്ക്കൊപ്പം പങ്കുവെച്ചത് മാത്രമാണ്. പിന്നീട് 2007-ൽ ധോനിയുടെ നേതൃത്വത്തിലുള്ള യുവനിര പ്രഥമ ടി20 കിരീടത്തിൽ മുത്തമിട്ടു. പിന്നാലെ 2011-ൽ ഏകദിന ലോകകപ്പും, 2013-ൽ ചാമ്പ്യൻസ് ട്രോഫിയും ടീം നേടിയതും ധോനിക്ക് കീഴിൽ തന്നെ. എന്നാൽ ഒരുപറ്റം മികച്ച താരങ്ങളുണ്ടായിട്ടും പിന്നീട് ഇക്കാലം വരെ ഒരു കിരീടമെന്നത് ടീമിനും ആരാധകർക്കും സ്വപ്നമായി തന്നെ അവശേഷിക്കുകയായിരുന്നു. എം.എസ് ധോനിയെന്ന ഇന്ത്യൻ ക്രിക്കറ്റിലെ അതികായൻ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ ശേഷം പിന്നീട് പിന്നീട് ഒരു ഐസിസി ട്രോഫി ഇന്ത്യയ്ക്ക് കിട്ടാക്കനിയായിരുന്നു. ഒടുവിൽ കപിൽ ദേവിനും ധോനിക്കും ശേഷം ലോകകപ്പുയർത്തുന്ന നായകനായി മാറിയിരിക്കുന്നു രോഹിത്. കണ്ണീരും നിരാശയും മാത്രം പെയ്തൊഴിഞ്ഞ മാസങ്ങൾക്കു മുമ്പത്തെ ആ രാത്രി പിന്നിട്ട് ഇന്ത്യയും രോഹിത്തും ആഹ്ലാദത്തോടെ ഈ രാവിനെ സ്വീകരിക്കുന്നു.

2014 ട്വന്റി 20 ലോകകപ്പ് ഫൈനൽ

2013-ൽ ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി നേടിയതിന്റെ ആവേശമടങ്ങും മുമ്പുതന്നെ ഇന്ത്യ മറ്റൊരു ഐ.സി.സി. ടൂർണമെന്റിൽ സ്വപ്നസമാനമായ കുതിപ്പ് നടത്തി. ബംഗ്ലാദേശ് ആതിഥേയത്വം വഹിച്ച 2014-ലെ ടി20 ലോകകപ്പായിരുന്നു അത്. 10 ടീമുകൾ പങ്കെടുത്ത ആ ടൂർണമെന്റിൽ ഗ്രൂപ്പ് മത്സരങ്ങളെല്ലാം ജയിച്ച ഏക ടീം ഇന്ത്യയായിരുന്നു. സെമിയിൽ 44 പന്തിൽനിന്ന് 72 റൺസെടുത്ത വിരാട് കോലിയുടെ മികവിൽ ദക്ഷിണാഫ്രിക്കയെ തകർത്താണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ആരാധകർ കിരീടമുറപ്പിച്ച ഫൈനലിൽ പക്ഷേ ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ശ്രീലങ്ക കിരീടവുമായി മടങ്ങി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് നാലു വിക്കറ്റിന് 130 റൺസെടുക്കാനേ സാധിച്ചുള്ളൂ. 58 പന്തിൽനിന്ന് 77 റൺസെടുത്ത് കോലി ഫോം തുടർന്നെങ്കിലും 21 പന്തിൽനിന്ന് 11 റൺസ് മാത്രമെടുത്ത യുവ്രാജ് സിങ്ങിന്റെ ബാറ്റിങ് ഇന്ത്യയ്ക്ക് പ്രതികൂലമായി. മറുപടി ബാറ്റിങ്ങിൽ കുമാർ സംഗക്കാര 35 പന്തിൽ 52 റൺസടിച്ചതോടെ ലങ്ക നാലു വിക്കറ്റിന് ജയിച്ചുകയറി.

2015 ഏകദിന ലോകകപ്പ് സെമി

ഓസ്ട്രേലിയയലും ന്യൂസീലൻഡിലുമായി നടന്ന 2015 ലോകകപ്പിലും തുടർജയങ്ങളുമായി ഇന്ത്യ കിരീട പ്രതീക്ഷയുണർത്തിയിരുന്നു. പാകിസ്താനെയും ദക്ഷിണാഫ്രിക്കയേയും യുഎഇയേയും വെസ്റ്റിൻഡീസിനെയും അയർലൻഡിനെയും സിംബാബ്വെയേയും തകർത്ത് മുന്നേറിയ ഇന്ത്യയ്ക്ക് ക്വാർട്ടറിൽ ബംഗ്ലാദേശായിരുന്നു എതിരാളികൾ. രോഹിത് ശർമയുടെ ആദ്യ ലോകകപ്പ് സെഞ്ചുറി മികവിൽ ബംഗ്ലാദേശിനെ 109 റൺസിന് തകർത്ത് സെമിയിലേക്ക് മുന്നേറിയ ഇന്ത്യ പക്ഷേ ഓസീസിനു മുന്നിൽ വീണു. ഫൈനൽ ബർത്ത് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയ്ക്കെതിരേ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിന്റെ (105) മികവിൽ ഓസീസ് ഏഴിന് 328 റൺസെടുത്തു. മറുപടിയായി ഇന്ത്യയുടെ പോരാട്ടം 46.5 ഓവറിൽ 233-ൽ അവസാനിച്ചു. തുടർച്ചയായി ഏഴു മത്സരങ്ങൾ ജയിച്ചെത്തി എട്ടാം മത്സരത്തിൽ ഓസീസിനു മുന്നിൽ കാലിടറി.

2016 ട്വന്റി 20 ലോകകപ്പ് സെമി

സ്വന്തം നാട്ടിൽ നടന്ന ടി20 ലോകകപ്പിൽ ഇന്ത്യയുടെ തുടക്കം തോൽവിയോടെയായിരുന്നു. നാഗ്പുരിൽ നടന്ന ആദ്യ മത്സരത്തിൽ തന്നെ ന്യൂസീലൻഡിനോട് 47 റൺസിന് തോറ്റു. 127 റൺസെന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും 79 റൺസിന് ഓൾഔട്ടാകുകയായിരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ പാകിസ്താനെയും മൂന്നാം മത്സരത്തിൽ ബംഗ്ലാദേശിനെയും നാലാം മത്സരത്തിൽ ഓസ്ട്രേലിയയേതും കീഴടക്കി ഇന്ത്യ സെമിയിലേക്ക് മുന്നേറി. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഇന്ത്യ ഒരു റണ്ണിന്റെ ആവേശ ജയം നേടിയതും ഈ ടൂർണമെന്റിലായിരുന്നു. അവസാന പന്തിൽ ജയിക്കാൻ ഒരു റൺവേണമെന്നിരിക്കേ മുസ്തഫിസുർ റഹ്മാനെ വിക്കറ്റിന് പിന്നിൽ നിന്ന് ഓടിയെത്തി റണ്ണൗട്ടാക്കിയ ക്യാപ്റ്റൻ എം.എസ് ധോനിയാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. സെമിയിൽ പക്ഷേ വിൻഡീസിനു മുന്നിൽ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. രോഹിത് ശർമയും (43), അജിങ്ക്യ രഹാനെയും (40), വിരാട് കോലിയും (89*) തിളങ്ങിയ സെമിയിൽ രണ്ട് വിക്കറ്റിന് 192 റൺസ് അടിച്ചെടുത്ത ഇന്ത്യ ആത്മവിശ്വാസത്തിൽ തന്നെയായിരുന്നു. ആദ്യ മൂന്ന് ഓവറിനുള്ളിൽ 19 റൺസിനിടെ ക്രിസ് ഗെയ്ൽ, മർലോൺ സാമുവൽസ് എന്നീ വെടിക്കെട്ട് വീരൻമാരെ മടക്കി ഇന്ത്യ ജയം സ്വപ്നം കണ്ടതുമാണ്. പക്ഷേ ജോൺസൺ ചാൾസും (52), ലെൻഡ്ൽ സിമ്മൺസും (82*), ആന്ദ്രേ റസ്സലും (43*) തകർത്തടിച്ചതോടെ രണ്ട് പന്ത് ബാക്കിനിൽക്കേ ഇന്ത്യൻ പ്രതീക്ഷകളെ തല്ലിത്തകർത്ത് വിൻഡീസ് ഫൈനലിലേക്ക് മുന്നേറി. ഇന്ത്യയ്ക്ക് വീണ്ടുമൊരു നിരാശനിറഞ്ഞ ടൂർണമെന്റ്.

2017 ചാമ്പ്യൻസ് ട്രോഫി ഫൈനൽ

ഇന്ത്യൻ ക്രിക്കറ്റിലെ ഒരു പ്രധാന മാറ്റത്തിനു ശേഷമാണ് ടീം 2017-ൽ ഇംഗ്ലണ്ടിൽ നടന്ന ഐ.സി.സി. ചാമ്പ്യൻസ് ട്രോഫിക്കെത്തുന്നത്. എം.എസ്. ധോനിയിൽ നിന്ന് ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം വിരാട് കോലി എന്ന പിൻഗാമിയിലേക്ക് അതിനോടകം എത്തിയിരുന്നു. പുതിയ നായകന് കീഴിൽ സുപ്രധാന ടൂർണമെന്റിലേക്ക്. ആദ്യ മത്സരത്തിൽ തന്നെ ചിരവൈരികളായ പാകിസ്താനെ 124 റൺസിന് തകർത്ത് തുടക്കം. മഴ കളിക്ക് തടസം സൃഷ്ടിച്ച മത്സരത്തിൽ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ജയം. പക്ഷേ തൊട്ടടുത്ത മത്സരത്തിൽ ശ്രീലങ്കയോട് ഏഴു വിക്കറ്റിന്റെ തോൽവി. എന്നാൽ ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിന് കീഴടക്കിയതോടെ ഫൈനലിലേക്ക്. കലാശപ്പോരിൽ എതിരാളികൾ ചിരവൈരികളായ പാകിസ്താനായതോടെ ആവേശം ഇരട്ടിച്ചു. പക്ഷേ 2017 ജൂൺ 18-ന് ലണ്ടനിലെ കെന്നിങ്ടൺ ഓവലിൽ നടന്ന ഫൈനലിൽ ഇന്ത്യയ്ക്ക് പിഴച്ചു. ബുംറയുടെ ഒരു നോബോൾ മത്സരത്തിന്റെ ഫലം തന്നെ നിർണയിച്ച കളിയായിരുന്നു അത്. ഓപ്പണർ ഫഖർ സമാന്റെ സെഞ്ചുറിയും (114), അസ്ഹർ അലി (59), ബാബർ അസം (46), മുഹമ്മദ് ഹഫീസ് (57) എന്നിവരുടെ ഇന്നിങ്സുകളും ചേർന്നതോടെ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ അടിച്ചെടുത്തത് 338 റൺസ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ മുൻനിര ഇടംകൈയൻ പേസർ മുഹമ്മദ് ആമിറിന് മുന്നിൽ തകർന്നടിഞ്ഞു. മൂന്നാം പന്തിൽ രോഹിത്തും, മൂന്നാം ഓവറിൽ കോലിയും, ഒമ്പതാം ഓവറിൽ ശിഖർ ധവാനും ആമിറിന് മുന്നിൽ വീണതോടെ ടീം പതറി. ഹാർദിക് പാണ്ഡ്യയുടെ ഒറ്റയാൾ പോരാട്ടം പ്രതീക്ഷ നൽകിയെങ്കിലും ഒടുവിൽ ജഡേജയുമായുള്ള ധാരണപ്പിശകിൽ പാണ്ഡ്യ റണ്ണൗട്ടായതോടെ ഇന്ത്യൻ പോരാട്ടം 158 റൺസിൽ അവസാനിച്ചു. തുടർച്ചയായ നാലാം ഐ.സി.സി. ടൂർണമെന്റിലും ഇന്ത്യയ്ക്ക് നിരാശ.

2019 ഏകദിന ലോകകപ്പ് സെമി

ലോകകപ്പിന്റെ 12-ാം പതിപ്പിനായി ഇംഗ്ലണ്ടിലെത്തുമ്പോൾ ഇന്ത്യ തന്നെയായിരുന്നു ടൂർണമെന്റ് ഫേവറിറ്റുകൾ. രോഹിത്, ധവാൻ, കോലി, രാഹുൽ, ധോനി, ഹാർദിക്, ഭുവനേശ്വർ കുമാർ, ബുംറ, കുൽദീപ്, ചാഹൽ എന്നിവരടങ്ങിയ ഇന്ത്യൻ ടീം എല്ലാ മേഖലകളിലും ശക്തരായിരുന്നു. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിന് തകർത്തായിരുന്നു തുടക്കം. രണ്ടാം മത്സരത്തിൽ ഓസീസിനെതിരേ 36 റൺസിന് ജയിച്ചു. ന്യൂസീലൻഡിനെതിരായ മൂന്നാം മത്സരം മഴ കാരണം ഉപേക്ഷിക്കേണ്ടി വന്നു. പിന്നാലെ പാകിസ്താൻ, അഫ്ഗാനിസ്താൻ, വെസ്റ്റിൻഡീസ്, ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകൾക്കെതിരേയും ജയം. ഇതിനിടെ ഇംഗ്ലണ്ടിനു മുന്നിൽ 31 റൺസിന്റെ തോൽവി. സെമി ബർത്തിന് പക്ഷേ ആ തോൽവി തടസമായില്ല. എന്നാൽ ഓസ്ട്രേലിയക്കെതിരായ രണ്ടാം മത്സരത്തിൽ ശിഖർ ധവാന് പരിക്കേറ്റത് ആശങ്കയായിരുന്നു. എന്നാൽ രോഹിത്തിനൊപ്പം കെ.എൽ രാഹുൽ ഓപ്പണിങ് സ്ലോട്ടിൽ തിളങ്ങിയതോടെ ഇന്ത്യ അത് മറികടന്നു. പക്ഷേ രാഹുൽ ഓപ്പണിങ്ങിലേക്ക് വന്നതോടെ മധ്യനിരയുടെ കരുത്ത് ചോർന്നു. ലോകകപ്പിൽ അഞ്ച് സെഞ്ചുറികൾ നേടി റെക്കോഡിട്ട രോഹിത് ശർമയുടെ തകർപ്പൻ ഫോം ഇന്ത്യൻ മുന്നേറ്റത്തിൽ നിർണായകമായിരുന്നു. തുടർച്ചയായ അർധ സെഞ്ചുറികളുമായി ക്യാപ്റ്റൻ കോലിയും തിളങ്ങി.

എന്നാൽ ടീമിന് പിഴച്ചത് ന്യൂസീലൻഡിനെതിരായ സെമിയിലായിരുന്നു. മഴ മൂലം രണ്ടു ദിവസമായാണ് മത്സരം പൂർത്തിയാക്കിയത്. ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് 239 റൺസിൽ ഒതുങ്ങിയപ്പോൾ ഇന്ത്യൻ ആരാധകർ ആഹ്ലാദംപൂണ്ടു. പക്ഷേ മറുപടി ബാറ്റിങ്ങിൽ കൂട്ടത്തകർച്ച നേരിട്ട ഇന്ത്യ 31 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 92 റൺസെന്ന നിലയിലേക്ക് കൂപ്പുകുത്തി. എന്നാൽ ധോനിയും ജഡേജയും ക്രീസിൽ ഒന്നിച്ചതോടെ ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷ. ഏഴാം വിക്കറ്റിൽ ഇരുവരും 104 പന്തിൽ നിന്ന് 116 റൺസ് കൂട്ടിച്ചേർത്തു. 59 പന്തിൽ നിന്ന് 77 റൺസെടുത്ത ജഡേജ മടങ്ങിയതോടെ ധോനിയിലായി ഇന്ത്യയുടെ പ്രതീക്ഷ. പക്ഷേ ഗുപ്റ്റിലിന്റെ ഒരു ത്രോ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ചു. 72 പന്തിൽ നിന്ന് 50 റൺസെടുത്ത ധോനി റണ്ണൗട്ട്. ഇന്ത്യൻ ജേഴ്സിയിൽ അദ്ദേഹത്തിന്റെ അവസാന മത്സരം കൂടിയായിരുന്നു അത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കാണികൾ ഇന്ത്യയുടെ മറ്റൊരു ഐ.സി.സി. ടൂർണമെന്റ് ട്രാജഡിക്കു കൂടി സാക്ഷികളായി.

2021 ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ

2019-2021 ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നാട്ടിലും വിദേശത്തും മികച്ച വിജയങ്ങളുമായാണ് ഇന്ത്യ ഫൈനലിലെത്തിയത്. ന്യൂസീലൻഡായിരുന്നു എതിരാളികൾ. വീണ്ടുമൊരിക്കൽ കൂടി ഒരു ഐ.സി.സി. ടൂർണമെന്റിൽ ന്യൂസീലൻഡിനു മുന്നിൽ കീഴടങ്ങാനായിരുന്നു ഇന്ത്യയുടെ വിധി. സതാംപ്ടണിൽ നടന്ന ഫൈനലിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 217-ന് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കൈൽ ജാമിസണായിരുന്നു ഇന്ത്യയെ തകർത്തത്. മറുപടിയായി ഒന്നാം ഇന്നിങ്സിൽ ന്യൂസീലൻഡ് 249 റൺസെടുത്ത് 32 റൺസിന്റെ നിർണായക ലീഡും സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ വെറും 170 റൺസിന് ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചതോടെ കിവീസിന് ജയത്തിലേക്ക് വഴിതെളിഞ്ഞു. ജയിക്കാനാവശ്യമായ 139 റൺസ് രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് സ്വന്തമാക്കി. ഒപ്പം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ട്രോഫിയും. ജാമിസണായിരുന്നു കളിയിലെ താരം.

2021 ടി20 ലോകകപ്പ്

ഒക്ടോബർ 17 മുതൽ നവംബർ 14 വരെ യു.എ.ഇ. ആയിരുന്നു 2021-ലെ ടി20 ലോകകപ്പിന് വേദിയായത്. 2020-ൽ നടക്കേണ്ടിയിരുന്ന ടൂർണമെന്റ് കോവിഡ് കാരണം മാറ്റിവെയ്ക്കുകയായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് ഏറെ നിരാശ നിറഞ്ഞ ടൂർണമെന്റ് കൂടിയായിരുന്നു അത്. ആദ്യ മത്സരത്തിൽ തന്നെ പാകിസ്താനോട് 10 വിക്കറ്റിന് തോറ്റു. ലോകകപ്പ് വേദിയിൽ പാകിസ്താനെതിരായ ഇന്ത്യയുടെ ആദ്യ തോൽവി. രണ്ടാം മത്സരത്തിൽ കിവീസിനു മുന്നിലും വീണതോടെ ഇന്ത്യയുടെ സെമി സാധ്യത മങ്ങി. അഫ്ഗാനിസ്താൻ, സ്കോട്ട്ലൻഡ്, നമീബിയ എന്നിവർക്കെതിരായ ജയം ഇന്ത്യയെ സെമിയിലെത്താൻ തുണച്ചില്ല. ഒരിക്കൽ കൂടി ഇന്ത്യയ്ക്ക് നിരാശയുടെ ഐ.സി.സി. ടൂർണമെന്റ്.

2022 ടി20 ലോകകപ്പ് സെമി

2021 ടി20 ലോകകപ്പിന്റെ നിരാശ മാറും മുമ്പു തന്നെ തൊട്ടടുത്ത വർഷം ഓസ്ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിന് ഇന്ത്യയെത്തി. ഏറെ വിവാദങ്ങൾക്കൊടുവിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം കോലിയിൽ നിന്ന് രോഹിത് ശർമയിലേക്ക് എത്തിയ ശേഷമുള്ള ആദ്യ പ്രധാന ടൂർണമെന്റ് കൂടിയായിരുന്നു അത്. ആദ്യ മത്സരത്തിൽ ഇത്തവണയും എതിരാളികൾ പാകിസ്താൻ തന്നെ. 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ വിരാട് കോലി തന്റെ തകർപ്പൻ ബാറ്റിങ് പ്രകടനത്തിലൂടെ വിജയത്തിലെത്തിച്ച മത്സരം കൂടിയായിരുന്നു ഇത്. തൊട്ടടുത്ത മത്സരത്തിൽ നെതർലൻഡ്സിനെയും പരാജയപ്പെടുത്തി. മൂന്നാം മത്സരത്തിൽ പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ വീണു. പിന്നാലെ ബംഗ്ലാദേശിനെയും സിംബാബ്വെയേയും തകർത്ത് സെമിയിലേക്ക്. ഇത്തവണ സെമിയിൽ ഇന്ത്യയ്ക്ക് വിലങ്ങുതടിയായത് ഇംഗ്ലണ്ടായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 20 ഓവറിൽ ആറു വിക്കറ്റിന് നേടാനായത് 168 റൺസ് മാത്രം. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലറുടെയും അലക്സ് ഹെയ്ൽസിന്റെയും ഇന്നിങ്സുകളുടെ മികവിൽ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ വെറും 16 ഓവറിൽ ലക്ഷ്യത്തിലെത്തി. ഇന്ത്യയ്ക്ക് നിരാശയുടെ മറ്റൊരു ഐ.സി.സി. ടൂർണമെന്റ്.

2023 ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ

ഐ.സി.സി. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം തവണയും മിന്നുന്ന പ്രകടനമായിരുന്നു ഇന്ത്യയുടേത്. ദക്ഷിണാഫ്രിക്കയ്ക്കതിരേ അവരുടെ നാട്ടിൽ നടന്ന പരമ്പര നഷ്ടമൊഴിച്ചുനിർത്തിയാൽ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തിയ മറ്റൊരു ടീമും ഉണ്ടായിരുന്നില്ല. മികച്ച പരമ്പര വിജയങ്ങളോടെ ഇന്ത്യ ഫൈനലിന്. 2023 ജൂൺ ഏഴു മുതൽ ലണ്ടനിലെ കെന്നിങ്ടൺ ഓവലിൽ നടന്ന കലാശപ്പോരിൽ ഓസ്ട്രേലിയയായിരുന്നു ഇന്ത്യയുടെ എതിരാളികൾ. ടോസ് നേടിയിട്ടും ഓസീസിനെ ആദ്യം ബാറ്റിങ്ങിന് വിട്ട ഇന്ത്യയ്ക്ക് പിഴച്ചു. സ്റ്റീവ് സ്മിത്തും ട്രാവിസ് ഹെഡും സെഞ്ചുറിയുമായി തിളങ്ങിയതോടെ ഒന്നാം ഇന്നിങ്സിൽ ഓസീസ് അടിച്ചെടുത്തത് 469 റൺസ്. മറുപടിയായി ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 296 റൺസിൽ ഓൾഔട്ടായി. അജിങ്ക്യ രഹാനെയുടെയും ശാർദുൽ താക്കൂറിന്റെയും അർധ സെഞ്ചുറികളും രവീന്ദ്ര ജഡേജയുടെ അർധ സെഞ്ചുറിയോളം പോന്ന ഇന്നിങ്സുമാണ് (48) ഇന്ത്യയെ 296-ൽ എങ്കിലും എത്തിച്ചത്. 173 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് തന്നെ ഓസീസിന് മേൽക്കൈ നൽകിയിരുന്നു. എട്ടു വിക്കറ്റിന് 270 റൺസെന്ന നിലയിൽ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഓസീസ് ഇന്ത്യയ്ക്ക് മുന്നിൽവെച്ചത് 444 റൺസ് വിജയലക്ഷ്യം. സമനിലയ്ക്കായി പോലും ശ്രമിക്കാനാകാതെ 234 റൺസിൽ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. തുടർച്ചയായ രണ്ടാം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇന്ത്യയ്ക്ക് തോൽവി.

2023 ഏകദിന ലോകകപ്പ് ഫൈനൽ

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നൽകിയ നിരാശയിൽ നിന്ന് മുക്തരാകും മുമ്പാണ് ഇന്ത്യ സ്വന്തം നാട്ടിൽ നടന്ന ഏകദിന ലോകകപ്പിനിറങ്ങിയത്. ടൂർണമെന്റിനു മുമ്പ് നിരവധി ആശങ്കകളുണ്ടായിരുന്നെങ്കിലും ടൂർണമെന്റ് ആരംഭിച്ചതോടെ സ്വപ്നസമാനമായ കുതിപ്പായിരുന്നു ഇന്ത്യയുടേത്. ചെന്നൈയിൽ ഓസ്ട്രേലിയക്കെതിരേ തുടങ്ങിയ വിജയക്കുതിപ്പ് കണ്ട് ആരാധകരും ആ കിരീടം ഏറെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അഹമ്മദാബാദിലെ നവംബർ 19-ലെ രാത്രി ഇന്ത്യയുടേതായിരുന്നില്ല. 10 മത്സരങ്ങൾ നീണ്ട ഇന്ത്യയുടെ അപരാജിത കുതിപ്പിന് ഫൈനലിൽ ഓസീസ് തടയിട്ടു. ഐ.സി.സി. ടൂർണമെന്റുകളിൽ പകരംവെയ്ക്കാനാകാത്ത ശക്തിയാണ് തങ്ങളെന്ന് ഓസീസ് ഒരിക്കൽ കൂടി ക്രിക്കറ്റ് ലോകത്തിന് കാട്ടിക്കൊടുത്തു. അഹമ്മദാബാദിൽ നടന്ന കലാശപ്പോരിൽ സ്വന്തം കാണികൾക്ക് മുന്നിൽ ഓസ്ട്രേലിയയോട് ആറുവിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോൽവി. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറിൽ 240 റൺസിന് ഓൾ ഔട്ടായിരുന്നു. അർധസെഞ്ചുറി നേടിയ കെ.എൽ.രാഹുലും വിരാട് കോലിയും 47 റൺസെടുത്ത രോഹിത് ശർമയുമാണ് ഇന്ത്യയ്ക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്. ഓസീസ് ബൗളർമാർ കണിശതയോടെ പന്തെറിഞ്ഞതോടെ റൺസ് കണ്ടത്താൻ ഇന്ത്യൻ ബാറ്റർമാർ നന്നായി ബുദ്ധിമുട്ടി. ആ ടൂർണമെന്റിൽ ഇന്ത്യ ആദ്യമായി ഓൾഔട്ടാകുന്നതും ഫൈനലിലായിരുന്നു. 241 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്ട്രേലിയ 43 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ് ഒരിക്കൽക്കൂടി ഇന്ത്യയുടെ വില്ലനായി മാറി. ഹെഡ് 137 റൺസെടുത്തപ്പോൾ ലബൂഷെയ്ൻ 58 റൺസ് നേടി പുറത്താവാതെ നിന്നു. ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് പിന്നാലെ 2023 ലോകകപ്പിലും ഹെഡ് ഇന്ത്യയിൽ നിന്ന് വിജയം തട്ടിയെടുക്കുകയായിരുന്നു.

]]>
<![CDATA[ഇന്ത്യയെ തിരിച്ചടിക്കാൻ പഠിപ്പിച്ച ദാദ,ചരിത്രമെഴുതിയ കപിലും ധോനിയും;ഒടുക്കമിതാ രോഹിത്തിന്റെ ഉയിർപ്പ്]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/rohit-sharma-and-indian-cricket-team-captains-history-1.9679880 Sun, 30 June 2024 0:24:00 Sun, 30 June 2024 2:54:42 നിക്ക് നേരെ ഉയർന്നുവരുന്ന ഷോട്ട് ബോളുകളെ ലോകത്ത് മറ്റാർക്കും സാധിക്കാത്തത്ര അനായാസതയോടെ അതിർത്തികടത്തുന്നൊരു വൈഭവമുണ്ടയാൾക്ക്. അവിടെ കളിക്കുന്ന മണ്ണും പന്തിന്റെ വേഗതയും കണക്കുക്കൂട്ടലുകളുമെല്ലാം അപ്രസക്തമാണ്. പന്ത് ഉയർന്നു പൊന്തിയാൽ അയാൾ അതിർത്തികടത്തിയിരിക്കും. എപ്പോഴാണ് ഈ മായാജാലം സ്വായത്തമാക്കിയതെന്നറിയില്ല. അതെപ്പോഴായാലും അയാൾ ഇങ്ങനെ കളിച്ചുതുടങ്ങുന്നതിനും എത്രയോ മുന്നേ ഉയർന്നുവന്ന പ്രതിസന്ധികൾക്ക് മുന്നിൽ നിരാശയോടെ, എല്ലാം നഷ്ടപ്പെട്ടവന്റെ ദൈന്യതയോടെ നിൽക്കേണ്ടി വന്ന ഒരു 23-കാരനെ അറിയാം. ഷോട്ട്ബോൾ കളിക്കുന്ന ലാഘവത്തോടെയല്ല കരുത്തോടെ അടങ്ങാത്ത നിശ്ചയദാർഢ്യത്തോടെ പ്രതിസന്ധികളെ അപ്പാടെ അതിർത്തികടത്തിയിട്ടുണ്ട് ആ പയ്യൻ. ഇന്ന് അയാൾ ഇന്ത്യയ്ക്ക് ലോകകിരീടം സമ്മാനിച്ച നായകനാണ്. ഒരു ടി20 ലോകകപ്പ് കിരീടത്തിനായുള്ള ഇന്ത്യയുടെ 17-വർഷത്തെ കാത്തിരിപ്പിന് കൂടിയാണ് വിരാമമാകുന്നത്. ഇന്ത്യയ്ക്ക് വിശ്വകിരീടം നേടിത്തന്ന നായകൻമാരുടെ പട്ടികയിലേക്ക് രോഹിത് ശർമയുടെ പേരും ആലേഖനം ചെയ്യപ്പെടുന്നു.

2007-ൽ ടി20 ലോകകപ്പിന്റെ പ്രഥമ ടൂർണമെന്റിൽ തന്നെ ഇന്ത്യയ്ക്ക് കിരീടം നേടിത്തന്ന നായകന്റെ പേര് മഹേന്ദ്ര സിങ് ധോനി എന്നാണ്. 2011-ൽ ഏകദിന ലോകകപ്പും ധോനിയ്ക്ക് കീഴിൽ നേടി.1983-ൽ ആദ്യമായി ഇന്ത്യ ഏകദിനലോകകപ്പ് സ്വന്തമാക്കുമ്പോൾ കപിൽ ദേവാണ് നായകൻ. ചരിത്രത്തിൽ അടയാളപ്പെടുത്തിയ കപിലിന്റെ ചെകുത്താന്മാരുടെ ഉദയം. കപ്പിത്താനായി മഹേന്ദ്രസിങ് ധോനി എന്ന റാഞ്ചിക്കാരൻ അവരോധിക്കപ്പെട്ടതുമുതലാണ് ഇന്ത്യ പുതുചരിത്രമെഴുതാൻ തുടങ്ങുന്നത്. 2007-ൽ ടി20 യിലും 2011-ൽ ഏകദിന ഫോർമാറ്റിലും ഇന്ത്യ വിശ്വവിജയികളായി. 2014-ൽ ധോനിയും സംഘവും വീണ്ടും ടി20 ലോകകപ്പിന്റെ കലാശപ്പോരിലെത്തി. പക്ഷേ ശ്രീലങ്കയോട് കാലിടറി.

ഇന്ന് ടി20 ലോകകപ്പുമായി മടങ്ങുമ്പോൾ ഒരു പക്ഷേ 2007 ലെ കിരീടനേട്ടം മാത്രമല്ല, 13-വർഷങ്ങൾക്ക് മുമ്പത്തെ ഓർക്കാനിഷ്ടപ്പെടാത്ത ഭൂതകാലം രോഹിത്തിന്റെ മനസിൽ മിന്നിമറഞ്ഞിട്ടുണ്ടാകണം. അന്ന് 2011 ഏകദിന ലോകകപ്പ് ടീമിലിടം നേടാൻ രോഹിത്തിന് സാധിച്ചില്ല. അത്രയും ആഗ്രഹിച്ചിട്ടും ഇന്ത്യയുടെ ലോകകപ്പ് സംഘത്തിൽ നിന്ന് തഴയപ്പെട്ടു. അന്നാ രാത്രി ആ 23-കാരൻ എങ്ങനെയാണ് കടന്നുപോയതെന്നറിയില്ല. നിരാശയുടെ മൂർധന്യത്തിൽ രോഹിത് ഇങ്ങനെ എക്സിൽ കുറിച്ചിട്ടു.

'ലോകകപ്പ് സംഘത്തിൽ ഉൾപ്പെടാനാകാത്തതിൽ തീർത്തും നിരാശനാണ് ഞാൻ. എനിക്ക് ഇവിടെ നിന്ന് മുന്നോട്ടുപോയേ പറ്റൂ. പക്ഷേ സത്യത്തിൽ ഇത് വലിയ തിരിച്ചടിയാണ്.'

രോഹിത് അവസാനിപ്പിച്ചു. എല്ലാം നഷ്ടപ്പെട്ടവന്റെ അഗാധമായ ദുഃഖം മാത്രമായിരുന്നില്ല അത്. തോറ്റവനായി സ്വയം മുദ്രകുത്തി നടന്നകലാൻ താൻ തീരുമാനിച്ചിട്ടില്ലെന്ന പ്രഖ്യാപനം കൂടിയായിരുന്നു. കളിമൈതാനങ്ങളിലെന്നപോലെ അമ്പരപ്പിക്കുന്ന ഒരുയിർത്തെഴുന്നേൽപ്പ്. 2014 ടി20 ലോകകപ്പ് ഫൈനലിൽ പരാജയപ്പെട്ടപ്പോഴും തളർന്നില്ല. മുന്നോട്ട് തന്നെ കുതിച്ചു. ഒരു പോരാളിയുടെ പടച്ചട്ട എടുത്തണിഞ്ഞാണ് പിന്നീടയാൾ മൈതാനത്തിറങ്ങിയതെന്ന് പറയാം. കളിയോടുള്ള സമീപനം തന്നെ മാറി. ക്രീസിൽ നിലയുറപ്പിച്ചാൽ അയാളോളം അപകടം വിതയ്ക്കുന്ന മറ്റൊരാളുമില്ലെന്ന തരത്തിലുള്ള പരിവർത്തനം. ഏകദിനത്തിൽ മൂന്ന് ഇരട്ട സെഞ്ചുറികളടക്കം റെക്കോഡുകളുടെ പെരുമഴ തീർത്ത പതിറ്റാണ്ടുകൾ. ഇന്ത്യയുടെ മാത്രമല്ല ക്രിക്കറ്റ് ചരിത്രം തന്നെ മാറിമറഞ്ഞു.

2019-ലോകകപ്പിലെ അഞ്ച് സെഞ്ചുറികളുൾപ്പെടെ ടീമിനെ തോളിലേറ്റിയ എണ്ണമറ്റ പോരാട്ടങ്ങൾ, മുംബൈ ഇന്ത്യൻസിനായി പലവട്ടം കപ്പുയർത്തിയ നായകൻ അങ്ങനെ പലകുറി രോഹിത് ശർമ ചരിത്രങ്ങൾ പിന്നേയും തിരുത്തിയെഴുതി. ഒടുക്കം മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം വരെ തേടിയെത്തി. ആ കഥയുടെ തുടർച്ചയാണ് 2024 ടി20 ലോകകപ്പിൽ കണ്ടത്.

മുന്നിൽ നിന്ന് നയിച്ചിറങ്ങിയ രോഹിത്തിനെയാണ് ലോകകപ്പിൽ കാണാനായത്. ആദ്യ മത്സരത്തിൽ തന്നെ റെക്കോഡ് ബുക്കിൽ രോഹിത് ഇടം നേടി. അയർലൻഡിനെതിരേ അർധസെഞ്ചുറി നേടിയ താരം 4000 റൺസ് പിന്നിട്ടു. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം പുരുഷതാരം. ബാറ്റിങ്ങിൽ മാത്രമല്ല വ്യക്തമായ പദ്ധതികളോടെ മൈതാനത്ത് എതിരാളികളെ തകർക്കുന്ന നായകനേയും ലോകകപ്പിൽ കണ്ടു. ബൗളർമാരെ ഇത്ര വിദഗ്ധമായി ഉപയോഗിച്ച മറ്റൊരു നായകൻ ലോകകപ്പിലില്ല. പിച്ചിനനുസരിച്ച് കുൽദീപിനെ ആദ്യ പതിനൊന്നിൽ കൊണ്ടുവന്നു. അനുയോജ്യമായ ഘട്ടത്തിൽ എതിരാളികളെ സ്പിൻ കുഴിയിൽ വീഴ്ത്തുകയും ചെയ്തു.

സൂപ്പർ എട്ടിൽ ഓസ്ട്രേലിയയ്ക്കെതിരേ രോഹിത് വീണ്ടും റെക്കോഡ് തീർത്തു. അഞ്ചോവർ അവസാനിക്കുമ്പോൾ ടീം സ്കോർ 52-റൺസായിരുന്നു. അതിൽ 50 റൺസുമെടുത്തത് രോഹിത്തായിരുന്നു. അത്ര സ്ഫോടനാത്മകമായാണ് രോഹിത് ബാറ്റേന്തിയത്.പിന്നാലെ അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ 200 സിക്സ് നേടുന്ന ഒരേയൊരു കളിക്കാരനായും ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായും മാറി. അങ്ങനെ കളിക്കാരനെന് നിലയിലും നായകനെന്ന നിലയിലും വേറിട്ടുനിൽക്കുന്നതായിരുന്നു രോഹിത്തിന്റെ പ്രകടനം.

2007-ൽ ഇന്ത്യൻ സംഘത്തെ മഹേന്ദ്രസിങ് ധോനി കൊണ്ടുപോയത് ചരിത്രത്തിലേക്ക് കൂടിയാണ്. അന്ന് പ്രഥമ ടി20 ലോകകപ്പ് ടൂർണമെന്റിൽ ഇന്ത്യ കപ്പുയർത്തി. ഫൈനലിൽ പാകിസ്താനെ അഞ്ച് റൺസിന് കീഴടക്കിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. 2014-ൽ ടി20 ലോകകപ്പിലെ രണ്ടാം കിരീടം മോഹിച്ചെത്തിയെങ്കിലും കലാശപ്പോരിൽ ശ്രീലങ്കയോട് തോറ്റു. എന്നാൽ അതിന് മുമ്പേ ഏകദിന ലോകകപ്പിനായുള്ള ഇന്ത്യൻ ജനതയുടെ പ്രതീക്ഷകളും കാത്തിരിപ്പുകളും സഫലമാക്കി കഴിഞ്ഞിരുന്നു ധോനി.ശ്രീലങ്കയുമായുള്ള 2011-ലെ ഏകദിന ലോകകപ്പിന്റെ കലാശപ്പോര് ഇന്ത്യൻ ആരാധകർ ഒരിക്കലും മറക്കില്ല. അവസാനം നുവാൻ കുലശേഖര എറിഞ്ഞ 49-ാം ഓവറിലെ രണ്ടാം പന്ത്. കുലശേഖരയുടെ തന്നെ തലയ്ക്ക് മുകളിലൂടെ അതിർത്തികടത്തിയ നായകൻ ധോനിയുടെ വിജയനിമിഷങ്ങൾ. ആ സിക്സറോളം ആഘോഷിക്കപ്പെട്ട മറ്റൊരു നിമിഷം അന്നോളം ഇന്ത്യയുടെ കായികചരിത്രത്തിൽ ഉണ്ടായിട്ടുണ്ടാവില്ല.

ടൂർണമെന്റിൽ മിന്നും ഫോമിലൊന്നും അല്ലായിരുന്നെങ്കിലും ഫൈനലിലുൾപ്പെടെ നിർണായക തീരുമാനങ്ങളെടുത്ത് ടീമിനെ രക്ഷിക്കാൻ അയാളുണ്ടായിരുന്നു. എല്ലായിപ്പോഴും അതങ്ങനെയാണ്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റൻമാരിലൊരാളായി ധോനി മാറുന്നതും മറ്റൊന്നും കൊണ്ടല്ല. 2007-ലെ ട്വന്റി-20 ലോകകപ്പ്, 2011-ഏകദിനലോകകപ്പും ഉയർത്തിയ ധോനി പിന്നാലെ ഇന്ത്യയ്ക്കായി 2013-ചാമ്പ്യൻസ് ട്രോഫിയും സ്വന്തമാക്കി. എത് പ്രതിസന്ധിഘട്ടത്തിലായാലും ജയം പൊരുതി നേടുകയെന്നതാണ് ധോനിയുടെ രീതി. മൈതാനത്ത് അയാളുള്ളത് തന്നെ ഒരു പ്രതീക്ഷയാണ്. ആ പ്രതീക്ഷയിൽ ഇന്ത്യ മുന്നേറിയ വർഷങ്ങളാണ് കഴിഞ്ഞുപോയത്.

ധോനിയ്ക്ക് മുന്നേ ഇന്ത്യയ്ക്ക് പുതുവഴി വെട്ടിയ നായകൻ ദാദയായിരുന്നു. വാതുവെപ്പ് വിവാദങ്ങൾ ഇന്ത്യൻ ടീമിനെ പിടിച്ചുലച്ച 2000-ൽ ടീമിനെ നയിക്കാനുള്ള ദൗത്യം ഗാംഗുലിയ്ക്കായിരുന്നു. സച്ചിൻ പോലും നേതൃത്വത്തിൽ വരാൻ മടിച്ച കാലം. ഇന്ത്യൻ ടീമിനെ ഉയർത്തിക്കൊണ്ടുവരാൻ കൊൽക്കത്തയുടെ രാജകുമാരനിറങ്ങി. ആരേയും ഭയക്കാതെ ഇന്ത്യൻ ടീമിനെ മുന്നിൽ നിന്നു നയിച്ച നായകൻ. ആരാധകർക്ക് നഷ്ടപ്പെട്ടുപോയ ഇന്ത്യൻ ക്രിക്കറ്റിലുള്ള വിശ്വാസം തിരികെ കൊണ്ടുവന്നത് അദ്ദേഹമായിരുന്നു. സ്വന്തം നേട്ടങ്ങളേക്കാൾ ടീമായിരുന്നു വലുത്. തന്റെ കീഴിൽ കളിക്കുന്ന 10-കളിക്കാരേയും ഒരു ലക്ഷ്യത്തിനായി പോരാടാൻ അയാൾ ശീലിപ്പിച്ചു. അവർക്ക് വേണ്ട പിന്തുണയും ആത്മവിശ്വാസവും നൽകി. അങ്ങനെ അയാൾ ഉയർത്തി കൊണ്ടുവന്ന ആ ടീം 2003-ഏകദിന ലോകകപ്പിന്റെ കലാശപ്പോരിലുമെത്തി. പക്ഷേ ഓസീസിനോട് തോൽക്കാനായിരുന്നു വിധി.

ഇന്ത്യ ആദ്യ ഏകദിനലോകകിരീടം നേടിയ ചരിത്രത്തിന് പിന്നേയും 20-വർഷം പിന്നോട്ട് പോകണം. ലോകകപ്പ് പോലൊരു വലിയ ടൂർണമെന്റ് കളിക്കാനുള്ള യോഗ്യത പോലും ടീമിനില്ലെന്ന രൂക്ഷമായ വിമർശനങ്ങൾക്കുിം കളിയാക്കലുകൾക്കും നടുവിലൂടെയാണ് അന്നാ പതിനൊന്നുപേർ മൈതാനത്തിറങ്ങിയത്. നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റും ബുക്ക് ചെയ്തുകൊണ്ട്. പ്രതീക്ഷിക്കാൻ വകയുള്ള യാതൊന്നും ആ നിരയിലുണ്ടെന്ന് ആരാധകർക്ക് പോലും തോന്നിയിരുന്നില്ല. എന്നാൽ കപിലും സംഘവും പുതുചരിത്രമെഴുതി.

ഗ്രൂപ്പിൽ വിൻഡീസിനേയും സിംബാബ്വേയും തകർത്ത് തുടങ്ങിയ ഇന്ത്യയ്ക്ക് ഓസ്ട്രേലിയയോടും രണ്ടാം റൗണ്ട് മത്സരത്തിൽ വിൻഡീസിനോടുമേറ്റ തോൽവികൾ തിരിച്ചടിയായി. അതോടെ നോക്കൗട്ട് സാധ്യതകൾക്കും മങ്ങലേറ്റു. നിർണായകമായ അഞ്ചാം മത്സരത്തിൽ സിംബാബ്വേയായിരുന്നു എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് തകർച്ച നേരിട്ടു. മുൻനിര ബാറ്റർമാർ നിരനിരയായി കൂടാരം കയറിയപ്പോൾ 17-5 എന്ന നിലയിലേക്ക് ഇന്ത്യ വീണു. എല്ലാ പ്രതീക്ഷയും അവസാനിച്ച നിമിഷം. പ്രതിസന്ധികളിലാണ് യഥാർഥനായകൻമാർ ജനിക്കുന്നതെന്ന് പറയാറുണ്ട്. അതിനെ അന്വർഥമാക്കുന്നതായിരുന്നു പിന്നീടുള്ള കപിലിന്റെ പ്രകടനം. നായകന്റെ ഐതിഹാസിക ഇന്നിങ്സിനാണ് ലോകകപ്പ് സാക്ഷ്യം വഹിച്ചത്. അപരാജിത 175 റൺസുമായി കപിൽ ഇന്ത്യൻ സ്കോർ 266-ലെത്തിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വേയെ എറിഞ്ഞിട്ട് ഇന്ത്യ മുന്നേറി. ഫൈനലിൽ തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടെത്തിയ ക്ലൈവ് ലോയ്ഡിന്റെ വിൻഡീസായിരുന്നു എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വെറും 183 റൺസിന് ഓൾഔട്ടായി. ഇന്നിങ്സ് ബ്രേക്കിൽ എല്ലാവരേയും കൂട്ടിവിളിച്ച് കപിൽ ഇങ്ങനെ പറഞ്ഞു.

'അടുത്ത മൂന്ന് മണിക്കൂർ നിങ്ങൾ പരമാവധി ആസ്വദിച്ച് കളിക്കുക. ഓർക്കുക, അടുത്ത മൂന്ന് മണിക്കൂർ നിങ്ങൾ നിങ്ങളുടെ കഴിവിന്റെ പരമാവധി മൈതാനത്ത് പുറത്തെടുത്താൽ ജീവിതകാലം മുഴുവൻ ഓർത്തുവെയ്ക്കാൻ സാധിക്കുന്ന നേട്ടമാണ് ലഭിക്കാൻ പോകുന്നത്'

ഈ വാക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഇന്ത്യൻ ടീം മൈതാനത്ത് വിൻഡീസിനെ ഞെട്ടിച്ചു. മികച്ച തുടക്കം നൽകിയെങ്കിലും വിവ് റിച്ചാർഡ്സ് ക്രീസിലുള്ളത് അവർക്ക് പ്രതീക്ഷ നൽകി. എന്നാൽ നായകന്റെ മറ്റൊരു സുന്ദരമുഹൂർത്തത്തിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മദൻ ലാലിന്റെ പന്തിൽ പുൾഷോട്ടിന് ശ്രമിച്ച റിച്ചാർഡ്സിന്റെ ബാറ്റിൽ നിന്നും പന്ത് മിഡ്വിക്കറ്റിലേക്ക് ഉയർന്നുപൊങ്ങി. പലരും ബൗണ്ടറിയെന്ന് ഉറപ്പിച്ചു. കപിൽ ദേവും യശ്പാൽ ശർമയും ഓടി. എന്നാൽ പിന്നീട് യശ്പാൽ ശർമ പിൻവാങ്ങി. കപിൽ 18-മീറ്ററോളം ഓടി അവിശ്വസനീയമാംവിധം പന്ത് കൈപ്പിടിയിലാക്കി. അതോടെ വിൻഡീസിന്റെ വിധി കുറിക്കപ്പെട്ടു. ജയത്തോടെ ഇന്ത്യ ലോകകിരീടത്തിൽ മുത്തമിട്ടു.

ഈ കഥയിലെ അവസാനത്തെ നായകന്റെ പേരാണ് രോഹിത് ശർമ. 2023-ഏകദിനലോകകപ്പിൽ വിരാട് കോലിയുടെ അമ്പതാം സെഞ്ചുറിയും ഷമിയുടെ ഏഴ് വിക്കറ്റ് പ്രകടനവും കണ്ട കിവീസിനെതിരായ സെമി മത്സരത്തിന് ശേഷം മുൻ ഇംഗ്ലണ്ട് താരം നാസ്സർ ഹുസൈൻ ഇങ്ങനെ പറഞ്ഞു.

'കോലിയെക്കുറിച്ചും ശ്രേയസ് അയ്യരെക്കുറിച്ചും ഷമിയെക്കുറിച്ചുമൊക്കെ ആയിരിക്കും നാളത്തെ തലക്കെട്ട്. പക്ഷേ ഈ ഇന്ത്യൻ നിരയുടെ യഥാർഥ ഹീറോ, ഇന്ത്യൻ ശൈലിയെ മാറ്റിമറിച്ച മനുഷ്യൻ രോഹിത് ശർമയാണ്.'

രോഹിത് മുന്നിൽ നിന്ന് നയിച്ചിറങ്ങിയതിന്റെ ബലത്തിലാണ് ഇന്ത്യ 2023 ഏകദിന ലോകകപ്പ് ഫൈനലിലെത്തുന്നത്. കിരീടം നേടുമെന്ന് ആരാധകർ ഉറപ്പിച്ചെങ്കിലും 2003-ഏകദിന ലോകകപ്പിന്റെ ആവർത്തനമെന്നപോലെ ഓസീസിനോട് തോറ്റ് നിരാശയോടെ മടങ്ങേണ്ടിവന്നു. ആ തോൽവി ഏൽപ്പിച്ച ആഘാത്തിൽ നിന്ന് അയാൾ എപ്പോഴാണ് മുക്തമായതെന്ന് നിശ്ചയമില്ല. പിന്നേയും പോരാടാനിറങ്ങി. ഒരു വർഷത്തിനിപ്പുറം ടി20 ലോകകപ്പെത്തി. ഒരർഥത്തിൽ വിശ്വവിജയി ആവാനുള്ള അവസാനത്തെ അവസരമായിരുന്നു അത്. കരിയറിന്റെ അവസാനത്തിലെത്തിയ രോഹിത്തിന് ഇത് നേടാതെ മടങ്ങാനാകുമായിരുന്നില്ല. നായകനെന്ന നിലയിൽ നീലക്കുപ്പായത്തിലൊരു കിരീടം ഏറ്റുവാങ്ങാനുള്ള നിയോഗം കാലം അയാളിലേൽപ്പിച്ചിരുന്നു. പിന്നെ നായകൻ തന്നെ മുന്നിൽ നിന്ന് നയിച്ചതും കരീബിയൻ മണ്ണിൽ അപരാജിതരായി മുന്നേറിയതുമെല്ലാം ചരിത്രമാണ്. ഒടുക്കം കന്നി ലോകകപ്പ് കിരീടം തേടിയെത്തിയ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി രോഹിത്തും സംഘവും ജേതാക്കളായി. ഇന്ത്യയ്ക്ക് രണ്ടാം ട്വന്റി 20 ലോകകപ്പ്കിരീടം. കപിലിനും ഗാംഗുലിക്കും ധോനിയ്ക്കും പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്താളുകളിൽ രോഹിത് ഗുരുനാഥ് ശർമയുടെ പേരും തങ്കലിപികളാൽ കൊത്തിവെക്കപ്പെടുന്നു. ഇനി അയാൾക്ക് ഹൃദയഭാരമേതുമില്ലാതെ മടങ്ങാം. സ്വപ്നങ്ങൾ സഫലമാക്കിയ നായകന് നന്ദി ചൊല്ലി ഇന്ത്യൻ ജനതയൊന്നടങ്കം അയാളെ ചേർത്തുപിടിക്കുന്നു.

]]>
<![CDATA[ഫൈനലിലെ താരം; പിന്നാലെ ടി20-യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോലി]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/virat-kohli-announces-t20i-retirement-1.9679896 Sun, 30 June 2024 0:10:46 Sun, 30 June 2024 0:10:46 ബാർബഡോസ്: ടി20 ലോകകപ്പിൽ കിരീടം നേടിയതിനു പിന്നാലെ ടി20 ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഫൈനലിൽ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സംസാരിക്കുമ്പോഴാണ് കോലി വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.

''ഇത് എന്റെ അവസാന ടി20 ലോകകപ്പായിരുന്നു, ഞങ്ങൾ നേടാൻ ആഗ്രഹിച്ചതും ഇതാണ്. ഒരു ദിവസം റൺ നേടാൻ കഴിയില്ലെന്ന് നിങ്ങൾക്ക് തോന്നും. അപ്പോൾ ഇത് സംഭവിക്കും. ഇന്ത്യക്കായി കളിക്കുന്ന എന്റെ അവസാന ടി20 മത്സരമായിരുന്നു ഇത്. ആ കപ്പ് ഉയർത്താൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു.'' - കോലി പറഞ്ഞു.

നേരത്തേ ഫൈനലിൽ തുടക്കത്തിൽ ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യയെ കരകയറ്റിയത് കോലിയുടെ ഇന്നിങ്സായിരുന്നു. 59 പന്തുകൾ നേരിട്ട കോലി രണ്ട് സിക്സും ആറ് ഫോറുമടക്കം 76 റൺസെടുത്തു. മൂന്നിന് 34 റൺസെന്ന നിലയിൽ പതറിയ ഇന്ത്യയെ നാലാം വിക്കറ്റിൽ അക്ഷർ പട്ടേലിനെ കൂട്ടുപിടിച്ച് മികച്ച സ്കോറിലെത്തിച്ചതും കോലിതന്നെ. നിർണായകമായ 72 റൺസാണ് ഈ സഖ്യം ഇന്ത്യൻ സ്കോറിലേക്ക് ചേർത്തത്.

]]>
<![CDATA[മികച്ച പ്രകടനം ഫൈനലിലേക്ക് നീക്കിവെച്ച് കോലി; റെക്കോഡ് നേട്ടവും]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/icc-t20-world-cup-2024-virat-kohli-hits-fifty-in-final-equalsworld-cup-record-1.9679558 Sat, 29 June 2024 23:41:00 Sun, 30 June 2024 10:31:02 ബാർബഡോസ്: ടി20 ലോകകപ്പിലെ മോശം ബാറ്റിങ് ഫോം മറികടന്ന് വിരാട് കോലി. ഫൈനലിൽ തുടക്കത്തിൽ ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യയെ കരകയറ്റിയത് കോലിയുടെ ഇന്നിങ്സായിരുന്നു. 59 പന്തുകൾ നേരിട്ട കോലി രണ്ട് സിക്സും ആറ് ഫോറുമടക്കം 76 റൺസെടുത്തു. മൂന്നിന് 34 റൺസെന്ന നിലയിൽ പതറിയ ഇന്ത്യയെ നാലാം വിക്കറ്റിൽ അക്ഷർ പട്ടേലിനെ കൂട്ടുപിടിച്ച് മികച്ച സ്കോറിലെത്തിച്ചതും കോലിതന്നെ. നിർണായകമായ 72 റൺസാണ് ഈ സഖ്യം ഇന്ത്യൻ സ്കോറിലേക്ക് ചേർത്തത്.

സെമി ഫൈനലിനു ശേഷം ക്യാപ്റ്റൻ രോഹിത് ശർമ പ്രതീക്ഷയർപ്പിച്ചതുപോലെ കോലി തന്റെ മികച്ച പ്രകടനം ഫൈനലിലേക്ക് കാത്തുവെയ്ക്കുകയായിരുന്നു.

ഇതോടെ ടി20 ലോകകപ്പ് ഫൈനലിൽ രണ്ടുതവണ അർധസെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും കോലിക്ക് സ്വന്തമായി. വെസ്റ്റിൻഡീസിന്റെ മാർലോൺ സാമുവൽസും ശ്രീലങ്കയുടെ കുമാർ സംഗക്കാരയുമാണ് നേരത്തേ ഈ നേട്ടം സ്വന്തമാക്കിയവർ. 2014 ഫൈനലിൽ ശ്രീലങ്കയ്ക്കെതിരായ ഫൈനലിലും കോലി അർധസെഞ്ചുറി നേടിയിരുന്നു. മിർപുരിൽ നടന്ന ഫൈനലിൽ 58 പന്തിൽ 77 റൺസായിരുന്നു കോലിയുടെ സമ്പാദ്യം. പക്ഷേ, ഫൈനലിൽ ഇന്ത്യ തോറ്റു.

ഐസിസി ടി20 ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തുന്നയാളായിരുന്നു വിരാട് കോലി. 2014 സെമിയിൽ 44 പന്തിൽ പുറത്താകാതെ 72 റൺസും 2016 ലോകകപ്പ് സെമിയിൽ 47 പന്തിൽ പുറത്താകാതെ 89 റൺസും കഴിഞ്ഞ തവണ (2022) ഇംഗ്ലണ്ടിനെതിരേ 40 പന്തിൽ 50 റൺസും നേടിയ താരമാണ് കോലി. എന്നാൽ, ഇത്തവണ സെമി വരെ കോലിക്ക് ബാറ്റുകൊണ്ട് കാര്യമായ സംഭാവന നൽകാനായിരുന്നില്ല. ഫൈനലിനു മുമ്പുള്ള ഏഴ് കളികളിൽനിന്ന് നേടാനായത് 75 റൺസ് മാത്രമായിരുന്നു. ഇതിൽതന്നെ അഞ്ച് കളികളിൽ രണ്ടക്കം കടക്കാൻ കഴിഞ്ഞതുമില്ല.

]]>
<![CDATA[അലസനെന്ന പരിഹാസം,ഡയറ്റ് നോക്കാതെ ഭക്ഷണം; ധൂർത്തടിച്ചാലും തീരാത്ത രോഹിതിന്റെ നൈസർഗിക പ്രതിഭ]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/indian-cricket-captain-rohit-sharmas-batting-style-and-lifestyle-1.9679699 Sat, 29 June 2024 23:39:00 Sun, 30 June 2024 0:09:44 രോഹിതിനെ സംബന്ധിച്ചിടത്തോളം ഒരു ലോകകിരീടം ഏറ്റുവാങ്ങാൻ ഏറ്റവും ഉചിതമായ മണ്ണായിരുന്നു കരീബിയ. വെറുതെ പറയുന്നതല്ല, ഇന്ത്യക്കാരനായ ക്രിക്കറ്ററാണെങ്കിലും പല ഘടകങ്ങളിലും ഒരു കരീബിയിൻ സ്പർശമുണ്ട് രോഹിത് ഗുരുനാഥ് ശർമക്ക്. കളിക്കാരുടെ ഫിറ്റ്നസ്സിന് ഏറെ പ്രാധാന്യം നൽകുന്ന ഇന്നത്തെ പ്രൊഫഷണൽ ക്രിക്കറ്റ് ലോകത്ത് വേറിട്ടു നിൽക്കുന്നവരാണ് എക്കാലവും വെസ്റ്റിൻഡീസ് താരങ്ങൾ. ഏകദിന മൽസരങ്ങളിലെ മാസ്റ്റർ ബ്ലാസ്റ്റർ വിവിയൻ റിച്ചാർഡ്സ് മുതൽ ടി20-യുടെ ബിഗ് ബോസ് ക്രിസ് ഗെയ്ൽസ് വരെ പല കാര്യങ്ങളിലും ഇങ്ങനെ റബൽ സ്വഭാവം പ്രകടമാക്കിയവരാണ്.

ഇന്ത്യൻ നായകനും സച്ചിൻ തെണ്ടുൽക്കർക്ക് ശേഷം മുംബൈ ക്രിക്കറ്റിൽ പിറന്ന സൂപ്പർ താരവുമായ രോഹിതിന് മുൻഗാമികളുടെ ബാറ്റിങ് ശൈലിയോ സമീപനമോ അല്ല. കരീബിയൻ ജൈവികതയും രീതികളുമാണ് രോഹിതിൽ കൂടുതലായുള്ളതെന്ന് തോന്നിപ്പോവുന്നു. ക്രീസിൽ എത്തിയ ഉടനെ തന്നെ ക്രോസ്ബാറ്റ് ഷോട്ടുകൾ കളിക്കാനുള്ള പ്രവണത പ്രകടമാക്കുന്ന രോഹിതിന്റെ ബാറ്റിങ് ശൈലിക്കും കരീബിയൻ ടച്ചുണ്ട്. പുള്ളുകളും ഹുക്കുകളും കട്ട്ഷോട്ടുകളും ഇന്നിങ്സിന്റെ തുടക്കത്തിൽ കളിക്കുമ്പോൾ വിവിയൻ റിച്ചാർഡ്സിന്റെ വിദൂരഛായ അനുഭവപ്പെടുന്നു.

ആധുനിക കാലത്തെ പ്രൊഫഷണൽ കായികതാരത്തിന്റെ രൂപവും ഭാവവും രോഹിതിനില്ല. കോലിയെ പോലുള്ള സിക്സ്പാക്ക് ശരീരം സൂക്ഷിക്കുന്ന ക്രിക്കറ്റർമാരിൽ നിന്ന് ഏറെ അകലമുണ്ട് രോഹിതിലേക്ക്. കരിയറിന്റെ തുടക്കത്തിൽ നൈറ്റ്ക്ലബ്ബുകളിൽ ഏറെ സമയം ചിലവഴിക്കുന്നതിന്റേയും ഡയറ്റ് പ്ലാൻ നോക്കാതെ വാരിവലിച്ച് ഭക്ഷണവും ബിയറും കഴിക്കുന്നതിന്റെയും പേരിൽ പത്രങ്ങളുടെ ഗോസിപ്പ് പേജുകളിലായിരുന്നു രോഹിതിന് സ്ഥാനം. മുതിർന്ന താരങ്ങൾ പലരും ഉപദേശിച്ചു നോക്കി, നന്നാവില്ലെന്ന് കരുതി വിട്ടുകളഞ്ഞ രോഹിതിന്റെ പിൽക്കാലത്തെ ഉയർച്ചക്കും വളർച്ചക്കും കാരണം എത്ര ധൂർത്തടിച്ചാലും തീർന്നു പോവാത്ത നൈസർഗിക പ്രതിഭയാണ്.

ബാറ്റിങ്ങിലെ മുംബൈ സ്കൂളിന്റെ പിന്തുടർച്ചക്കാരൻ എന്ന് രോഹിതിനെ വിശേഷിപ്പിക്കാനാവില്ല. 'പ്ലേ ഇറ്റ് സ്ട്രൈറ്റ് ' എന്നതാണ് മുംബൈ സ്കൂളിന്റെ അടിസ്ഥാന തത്ത്വങ്ങളിൽ ഒന്ന്. അജിത് വഡേക്കറും സുനിൽ ഗാവസ്കറും ദിലീപ് വെങ്സക്കാറും സഞ്ജയ് മഞ്ജ്രേക്കറും സച്ചിൻ തെണ്ടുൽക്കറുമെല്ലാം തികച്ചും ശാസ്ത്രീയമായി ബാറ്റിങ് അഭ്യസിച്ചുവന്ന മുംബൈ ക്ലാസിക്കൽ ബാറ്റിങ് സ്കൂളിന്റെ ഉത്പന്നങ്ങളാണ്. പന്തിന്റെ ലെങ്ത്തിനൊത്തുള്ള കൃത്യമായ പാദചലനങ്ങളും ബാറ്റ്സ്വിങ്ങും അളന്നുമുറിച്ച ഷോട്ടുകളും കൊണ്ട് ക്രിക്കറ്റ് മൈതാനങ്ങൾ കീഴടക്കുന്ന ഈ മുംബൈ പാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാരനല്ല രോഹിത് ശർമ. മുംബൈയ്ക്ക് വേണ്ടി രഞ്ജി ട്രോഫിയിൽ കളിച്ചതൊഴിച്ചാൽ രോഹിതിന്റെ ബാറ്റിങ്ങിലോ ക്യാരക്ടറിലോ മുംബൈ സ്പർശമില്ല.

സാധാരണ ഇന്ത്യൻ ബാറ്റ്സ്മാൻമാരെ പോലെ പേസിനേയും ബൗൺസിനേയും രോഹിത് ഭയക്കുന്നില്ല. പന്തിന്റെ വേഗതയെ ഫീൽഡർമാർക്കിടയിലൂടെ ഷോട്ടുകൾ കളിക്കാനുള്ള ആയുധമാക്കി മാറ്റുന്നു. ബൗൺസറുകൾ വരുമ്പോൾ അവയ്ക്കടിയിലേക്ക് വന്ന് ഉയരത്തിലുള്ള ഷോട്ടുകളാക്കി മാറ്റുന്നു. വേഗമേറിയ പന്തുകൾ രോഹിത് മെരുക്കിയെടുക്കുന്നത് രസകരമായ കാഴ്ച്ചയാണ്. പന്ത് ബൗളറുടെ കൈയ്യിൽ നിന്ന് പുറപ്പെടുമ്പോൾ തന്നെ സൂഷ്മമായി അതിനെ കാണാനും മനസ്സിലാക്കാനും കഴിയുന്നു. മാത്രമല്ല പന്തിന്റെ ഗതിക്കനുസരിച്ച് ശരീരം ചലിപ്പിച്ച് ഷോട്ടുകൾ കളിക്കാനുള്ള ശേഷിയും അതിവേഗ ബൗളിങ്ങിനെ നേരിടാൻ രോഹിതിനെ പ്രാപ്തനാക്കുന്നു. ഇക്കാര്യത്തിൽ രോഹിത് ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്സിനെ അനുസ്മരിപ്പിച്ചിരുന്നു.

നിന്നനിൽപ്പിൽ പാദങ്ങൾ ചലിപ്പിക്കാതെ തന്നെ ശരീരഭാരം ഇരുകാലുകളിലേക്കും മാറി മാറി ഊന്നി ഷോട്ടുകൾ കളിക്കാനുള്ള രോഹിതിന്റെ കഴിവ് വിസ്മയകരമാണ്. പന്ത് ബാറ്റിൽ നിന്ന് മുന്നോട്ടാണ് പിച്ച് ചെയ്യുന്നതെങ്കിൽ ഫ്രണ്ട് ഫൂട്ടിൽ ഊന്നി സാധാരണ ബാറ്റ്സ്മാൻമാർ കളിക്കുന്നത് പോലെ ഷോട്ട് കളിക്കും. ഷോട്ട്പിച്ച്ഡ് ഡെലിവറിയാണെങ്കിൽ ശരീരത്തിന്റെ ഭാരം പിൻകാലിലേക്ക് മാറ്റി കട്ടുകളും പുള്ളുകളും കളിക്കുന്നത് മനോഹരമായ കാഴ്ച്ചയാണ്. അലസമെന്ന് വിശേഷിപ്പിക്കാവുന്ന ബാറ്റിങ് ശൈലിയും അപ്രവചനീയമായ ഷോട്ടുകളും രോഹിതിന്റെ സവിശേഷതയാണ്. പൊതുവേ മുംബൈ ക്രിക്കറ്റർമാർ കളിയിലും ജീവിതത്തിലും പ്രകടമാക്കുന്ന അച്ചടക്കവും ആത്മാർപ്പണവും രോഹിതിൽ കാണാനാവില്ല. പക്ഷേ, സാങ്കേതികത്തികവിലും പ്രതിഭയിലും ഗാവസ്കറോടും സച്ചിനോടും വരെ രോഹിത് കിടപിടിക്കുന്നു.

2013 നവംബറിലാണ് രോഹിത് ഇന്ത്യക്ക് വേണ്ടി ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ, ടെസ്റ്റ് ടീമിൽ സ്ഥിരംസ്ഥാനമുറപ്പിക്കാൻ ഏറെക്കാലം കഴിയേണ്ടി വന്നു. അതിനുള്ള ആത്മാർത്ഥമായ ശ്രമം രോഹിതിൽ നിന്നുണ്ടായില്ലെന്നേ പറയാനാവൂ. പലപ്പോഴും അച്ചടക്കപ്രശ്നം കൊണ്ടാണ് അവസരങ്ങൾ നഷ്ടമായത്. 2004-ൽ ദേശീയ ക്രിക്കറ്റ് അക്കാദമി ടീമിനു വേണ്ടി രോഹിത് കളിക്കുന്നത് കണ്ട വെങ്സർക്കാർ മുൻകൈയെടുത്ത് മുംബൈ രഞ്ജി ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. അതുവരെ മുംബൈ ടീമിന്റെ സാധ്യതാ പട്ടികയിൽ പോലും ഇടംപിടിക്കാതിരുന്ന പതിനേഴുകാരന് ഇതൊരു വലിയ അവസരമായിരുന്നു. പക്ഷേ, ടീമിന്റെ പരിശീലനത്തിനെത്താഞ്ഞത് കാരണം കോച്ച് രോഹിതിനെ വേണ്ടെന്നുവെച്ചു. പീന്നീടും അടച്ചക്കലംഘനത്തിന്റെ പേരിൽ ഒട്ടേറെ അവസരങ്ങൾ നഷ്ടമായി. അലസൻ എന്ന വിശേഷണവും ലഭിച്ചു.പക്ഷേ, ബാറ്റു കൈയിലെടുത്താൽ രോഹിതിനെ മാറ്റിനിർത്താൻ ആർക്കും കഴിയില്ല. മുംബൈയ്ക്കും ഇന്ത്യയ്ക്കും വേണ്ടി കളിക്കാൻ വീണ്ടും വീണ്ടും അവസരം കിട്ടി. മികച്ച രീതിയിൽ കളിച്ചു തുടങ്ങി, അലസമായി ഷോട്ടുകൾക്ക് മുതിർന്ന് പുറത്താവുന്നത് പതിവായിരുന്നു.

2010-ൽ ടി20 ലോകകപ്പ് കളിക്കാൻ പോയ ഇന്ത്യൻ ടീമിൽ രോഹിതുണ്ടായിരുന്നു. അന്ന് മൽസരത്തലേന്ന് നൈറ്റ് ക്ലബ്ബിൽ പോയതിന്റെ പേരിൽ രോഹിതിന് ഏതാനും ഇന്ത്യൻ താരങ്ങൾക്കൊപ്പം താക്കീത് ലഭിച്ചു. പരിശീലനത്തിൽ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന് കോച്ച് ഗാരി കേസ്റ്റൺ പരാതിപ്പെടുകയും ചെയ്തു. ഇതേക്കുറിച്ച് ചോദിക്കുമ്പോഴൊന്നും രോഹിത് നിഷേധിച്ചിരുന്നില്ലെന്നതാണ് രസകരമായ വസ്തുത. 'ഞാനിങ്ങനെയൊക്കെയാണ് ' എന്നൊരു സമീപനമായിരുന്നു രോഹിതിന്. എന്നാൽ, ഇപ്പോൾ കുറേകൂടി പക്വതയോടും ശ്രദ്ധയോടും കൂടെ കരിയർ പ്ലാൻ ചെയ്യുന്നുണ്ട്. പക്ഷെ ഒരു ക്രിക്കറ്റ് പ്രൊഫഷണലിന് ആവശ്യമായ പല സവിശേഷതകളും രോഹിതിൽ നിങ്ങൾക്ക് കാണാൻ കഴിയില്ല.

വിക്കറ്റിനിരുവശത്തേക്കും ഭംഗിയുള്ള ഷോട്ടുകൾ കളിക്കാൻ കെൽപ്പുള്ള ബാറ്റ്സ്മാനാണ്. സ്പിന്നർമാർക്കെതിരെ പ്രത്യേക മികവുണ്ട്. ഗ്രൗണ്ടിൽ വിന്യസിക്കപ്പെട്ട ഫീൽഡർമാർക്കിടയിലെ ഒഴിഞ്ഞ സ്ഥലങ്ങൾ കണ്ടെത്തി കൃത്യമായ ദിശയിലേക്ക് ഷോട്ടുകൾ പായിക്കാനുള്ള ശേഷിയിൽ ഏറെ മുന്നിൽ നിൽക്കുന്നു. ഒപ്പം എത്ര വേഗമേറിയ പന്തും മികച്ച ടൈമിങ്ങും പ്രതികരണ ശേഷിയും വഴി ബാറ്റിന്റെ സ്വീറ്റ് സ്പോട്ടിൽ തന്നെ കണ്കറ്റ് ചെയ്ത് നിലംതൊടാതെ ഗ്യാലറിയിലേക്ക് പറത്താനുള്ള ശേഷിയും രോഹിതിനുണ്ട്.

തൊണ്ണൂറുകളുടെ അവസാനം ക്രിക്കറ്റിലേക്ക് കൂടുതൽ കാണികളെ ആകർഷിക്കുക ലക്ഷ്യംവെച്ച് നിയമങ്ങളും ചട്ടങ്ങളും ബാറ്റർമാർക്ക് അനുകൂലമായ രീതിയിലേക്ക് മാറ്റുകയും ലോകമെമ്പാടും റണ്ണൊഴുകുന്ന ബാറ്റിങ് വിക്കറ്റുകൾ തയ്യാറാക്കുകയും ചെയ്തതോടെ സെഞ്ചുറികൾ പതിവുസംഭവമായി മാറി. രണ്ടായിരാമാണ്ടോടെ മൂന്നു ഏകദിനങ്ങളിൽ ഒന്നെന്ന നിരക്കിലേക്ക് സെഞ്ചുറികളുടെ എണ്ണം വർദ്ധിച്ചുവന്നു. പിന്നീട് ട്വന്റി20 ക്രിക്കറ്റിന്റേയും ഇന്ത്യൻ പ്രീമിയർ ലീഗിന്റേയും ആവിർഭാവം ബാറ്റ്സ്മാന്മാരുടെ സമീപനത്തിൽ പിന്നെയും പ്രകടമായ മാറ്റം വരുത്തി. ഇന്ന് സെഞ്ചുറികൾ പിറക്കാത്ത ഏകദിന മൽസരങ്ങൾ വിരളമായിയിരിക്കുന്നു. ആ ഒരു പ്രവണതയുടെ തുടർച്ചയാണ് ഇപ്പോൾ കാണുന്ന ഡബ്ൾ സെഞ്ചുറികളും.

ഏകദിന ക്രിക്കറ്റിൽ മൂന്നു ഡബ്ൾ സെഞ്ചുറികൾ നേടിയ ബാറ്ററാണ് രോഹിത്. ആ ഒരു റെക്കോഡ് ഇനിയൊരാൾക്കും മറികടക്കാനാവില്ലെന്ന് കരുതണം. പക്ഷെ ഇത്തവണ ടി20 ലോകകപ്പിന് ടീം പുറപ്പെടുമ്പോൾ രോഹിതിന്റെ നല്ലകാലം പിന്നിട്ടു കഴിഞ്ഞുവെന്നും ഇനി അത്രയക്ക് മികച്ച ബാറ്റിങ്ങ് പ്രകടനങ്ങൾ അയാളിൽ നിന്ന് പ്രതീക്ഷിക്കരുതെന്നുമായിരുന്നു ക്രിക്കറ്റ് ലോകത്തിന്റെ പൊതുവായ ധാരണ. പക്ഷെ ടൂർണമെന്റിൽ സംഭവിച്ചതോ കളിച്ച ഓരോ മൽസരത്തിലും നിർണായകമായ ഇന്നിങ്സുകൾ. സൂപ്പർ എട്ടിൽ ഓസ്ട്രേലിയക്കെതിരെ കളിച്ച ഒറ്റ ഇന്നിങ്സ് മതിയായിരുന്നു രോഹിതിന്റെ യശസ്സിന് തിലകമാവാൻ. രോഹിത് ഇന്നേവരെ നിയന്ത്രിത ഓവർ ക്രിക്കറ്റ് മൽസരങ്ങളിൽ കളിച്ച ഏറ്റവും മികച്ചതും ഭംഗിയുള്ളതുമായ ഇന്നിങ്സുകളിൽ ഒന്ന്. 41 പന്തിൽ ഒൻപത് ബൗണ്ടറിയും എട്ട് സിക്സുമുൾപ്പെടെ 92 റൺസ്. ഓസ്ട്രേലിയൻ ബൗളർമാരെ നിരായുധരാക്കി കളഞ്ഞ ആ ഇന്നിങ്സ് കാണികളെ സംബന്ധിച്ചിടത്തോളം ഹൃദ്യമായ ബാറ്റിങ് വിരുന്നായിരുന്നു. ഒരു പക്ഷെ നിയന്ത്രിത ഓവർ ക്രിക്കറ്റിൽ സമീപ കാലത്ത് കണ്ട ഏറ്റവും മികച്ച ഇന്നിങ്സ്!

]]>
<![CDATA[സൂര്യയുടെ അദ്ഭുത ക്യാച്ച്; ടി20 ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യ, ദക്ഷിണാഫ്രിക്കയ്ക്ക് കണ്ണീർ മടക്കം]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/south-africa-vs-india-icc-t20-world-cup-final-1.9679259 Sat, 29 June 2024 23:30:00 Sun, 30 June 2024 10:26:23 ബാർബഡോസ്: ഈ രാത്രി ഇന്ത്യ ഉറങ്ങില്ല. ഇങ്ങനെയൊരു ഫൈനലിന്റെ രാത്രി ഇന്ത്യ മറക്കുകയുമില്ല. സിരകളിൽ ആവേശം പടർന്നുകയറിയ വിസ്മയ രാവ്. ഒടുക്കം ഇന്ത്യയുടെ കായികചരിത്രത്തിൽ എക്കാലവും രേഖപ്പെടുത്തിവെക്കുന്ന ഏറ്റവും സുന്ദരമായ സമ്മോഹനമായ ഒരു രാത്രിയിതാ ബാർബഡോസിൽ പിറവിയെടുത്തിരിക്കുന്നു. ടി20 ലോകകപ്പ് കിരീടത്തിൽ ഇന്ത്യയുടെ രണ്ടാം മുത്തം. രോഹിത്തും കോലിയും കിരീടത്തിളക്കത്തിൽ ആനന്ദനൃത്തമാടുന്നു. ഇന്ത്യയ്ക്കായി ലോകകിരീടം നേടിത്തന്ന ഇതിഹാസനായകൻമാരുടെ പട്ടികയിലേക്ക് രോഹിത് ഗുരുനാഥ് ശർമ എന്ന പേരും ആലേഖനം ചെയ്യപ്പെടുന്നു. പ്രോട്ടീസ് വീണ്ടും നെഞ്ചുകീറി കരഞ്ഞു. ആദ്യ ലോകകപ്പ് ഫൈനലിൽ കിരീടം മോഹിച്ചെത്തിയ എയ്ഡൻ മാർക്രത്തിനും സംഘത്തിനും കണ്ണീരോടെ മടക്കം. ഇന്ത്യ ഉയർത്തിയ 177 റൺസെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസേ നേടാനായുള്ളൂ. ഇന്ത്യയ്ക്ക് ഏഴ് റൺസ് വിജയം. മത്സരത്തിന്റെ അവസാനം സൂര്യകുമാറിന്റെ ക്യാച്ചിൽ ഇന്ത്യ ജീവൻ തിരികെ പിടിച്ചു. ഡികോക്കിന്റേയും ക്ലാസന്റേയും ഇന്നിങ്സുകളുടെ ബലത്തിൽ ദക്ഷിണാഫ്രിക്ക പൊരുതിയെങ്കിലും വിജയത്തിലെത്തിയില്ല.

ഇന്ത്യ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക തുടക്കംതന്നെ പതറി. ടീം സ്കോർ ഏഴിൽ നിൽക്കേ ഓപ്പണർ റീസ ഹെൻഡ്രിക്സിനെ നഷ്ടമായി. അഞ്ച് പന്തിൽ നിന്ന് നാല് റൺസ് മാത്രമെടുത്ത താരത്തെ ജസ്പ്രീത് ബുംറ ബൗൾഡാക്കി. പിന്നാലെ നായകൻ എയ്ഡൻ മാർക്രവും മടങ്ങി. അർഷ്ദീപിന്റെ പന്തിൽ മാർക്രത്തെ വിക്കറ്റ് കീപ്പർ പന്ത് കൈയ്യിലൊതുക്കി. അഞ്ച് പന്തിൽ നിന്ന് നാല് റൺസാണ് താരത്തിന്റെ സമ്പാദ്യം. ദക്ഷിണാഫ്രിക്ക 12-2 എന്ന നിലയിലേക്ക് വീണു.

എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഡി കോക്കും ട്രിസ്റ്റൺ സ്റ്റബ്സും ദക്ഷിണാഫ്രിക്കയെ മുന്നോട്ടുനയിച്ചു. സ്പിന്നർമാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും ടീം സ്കോർ അമ്പത് കടത്തി. വൈകാതെ കൂട്ടുകെട്ടും അമ്പത് കടന്നു. എന്നാൽ 70 ൽ നിൽക്കേ ഈ കൂട്ടുകെട്ട് പൊളിച്ച് അക്ഷർ ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി. 21 പന്തിൽ നിന്ന് 31 റൺസെടുത്താണ് സ്റ്റബ്സ് മടങ്ങിയത്. പിന്നാലെ ഹെന്റിച്ച് ക്ലാസനിറങ്ങി. ക്ലാസനുമായി ചേർന്നാണ് ഡി കോക്ക് പിന്നീട് ഇന്നിങ്സ് പടുത്തുയർത്തിയത്. പത്തോവറിൽ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ്് നഷ്ടത്തിൽ 81 റൺസെന്ന നിലയിലായിരുന്നു. ക്ലാസനും ട്രാക്കിലായതോടെ പ്രോട്ടീസ് സ്കോർ 12-ാം ഓവറിൽ നൂറുകടന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി ഒരു ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായും ഡി കോക്ക് മാറി. എന്നാൽ ഡി കോക്കിനെ പുറത്താക്കി ഇന്ത്യയ്ക്ക് നിർണായകമായ ബ്രേക്ക്ത്രൂ നൽകാൻ അർഷ്ദീപിനായി. 31 പന്തിൽ നിന്ന് 39 റൺസാണ് ഡി കോക്കിന്റെ സമ്പാദ്യം. പ്രോട്ടീസ് 106-4 എന്ന നിലയിൽ. എന്നാൽ ക്ലാസനും മില്ലറും അടിച്ചുതകർക്കാൻ തുടങ്ങിയതോടെ ഇന്ത്യ ആശങ്കയിലായി. വെടിക്കെട്ടോടെ ഇരുവരും ചേർന്ന് 15 ഓവറിൽ ടീമിനെ 147 ലെത്തിച്ചു. പിന്നെ കാര്യമായ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. 17-ാം ഓവറിൽ ക്ലാസനെ ഹാർദിക് പാണ്ഡ്യ പുറത്താക്കിയത് ഇന്ത്യയ്ക്ക് നേരിയ പ്രതീക്ഷ നൽകി. 27 പന്തിൽ നിന്ന് 52 റൺസെടുത്താണ് താരം മടങ്ങിയത്. മൂന്നോവറിൽ 22 റൺസായി ലക്ഷ്യം. അടുത്ത ഓവറിൽ ബുംറ യാൻസന്റെ വിക്കറ്റെടുത്തു. പിന്നാലെ രണ്ടോവറിൽ 20 റൺസ് ലക്ഷ്യം. അർഷ്ദീപിന്റെ ഓവറിൽ നാല് റൺസ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേടാനായത്. അതോടെ അവസാന ഓവറിൽ 16 റൺസ് ലക്ഷ്യം. ഹാർദിക് എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ മില്ലർ മടങ്ങി. സൂര്യകുമാറിന്റെ സൂപ്പർ ക്യാച്ചിൽ കളി മാറി. ഒടുക്കം എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസിന് ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് അവസാനിച്ചു. ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് കിരീടം. ഇന്ത്യയ്ക്കായി ഹാർദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തപ്പോൾ ബുംറയും അർഷ്ദീപും രണ്ട് വീതം വിക്കറ്റെടുത്തു.

നേരത്തേ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 176 റൺസെടുത്തു. കോലിയുടേയും അക്ഷർ പട്ടേലിന്റേയും ഇന്നിങ്സുകളാണ് ഇന്ത്യയ്ക്ക് തുണയായത്. മൂന്നാം വിക്കറ്റിൽ 72 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. ടൂർണമെന്റിലിന്നുവരെ നിരാശപ്പെടുത്തിയ കോലി കലാശപ്പോരിൽ ക്ലാസ് ഇന്നിങ്സുമായി നിറഞ്ഞുനിന്നു.

ബാർബഡോസിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങാണ് തിരഞ്ഞെടുത്തത്. പതിവുപോലെ വിരാട് കോലിയും നായകൻ രോഹിത് ശർമയും മൈതാനത്തിറങ്ങി. മാർകോ യാൻസൻ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ ഇന്ത്യ ആക്രമിച്ച് കളിച്ചു. ആദ്യ ഓവറിൽ 15 റൺസാണ് ഇന്ത്യ നേടിയത്. ഓവറിൽ കോലി മൂന്ന് ഫോറുകൾ നേടി. ഇന്ത്യയുടെ നയം വ്യക്തമായിരുന്നു. എന്നാൽ പേസർമാരെ പ്രഹരിക്കുകയെന്ന തന്ത്രത്തിന് ദക്ഷിണാഫ്രിക്കൻ നായകൻ എ്ഡൻ മാർക്രം മറുതന്ത്രമൊരുക്കി. രണ്ടാം ഓവറിൽ തന്നെ സ്പിന്നർ കേശവ് മഹാരാജിനെ പന്തേൽപ്പിച്ചു. അത് മഹാരാജ് ഭംഗിയായി നടപ്പിലാക്കുകയും ചെയ്തു. ആ ഓവറിൽ രണ്ടു വിക്കറ്റുകളാണ് വീഴ്ത്തിയത്.

നാലാം പന്തിൽ രോഹിത് പുറത്തായി. അഞ്ച് പന്തിൽ നിന്ന് ഒമ്പത് റൺസെടുത്ത രോഹിത് ക്ലാസന്റെ കൈകളിലൊതുങ്ങി. പിന്നാലെ പന്തും മടങ്ങിയതോടെ ഇന്ത്യ പകച്ചു. ഓവറിലെ അവസാന പന്തിൽ ഷോട്ടിന് ശ്രമിച്ച പന്തിന് പിഴച്ചു. മുകളിലോട്ട് ഉയർന്ന പന്ത് വിക്കറ്റ് കീപ്പർ ഡി കോക്ക് കൈയ്യിലാക്കി. ഇന്ത്യ 23-2 എന്ന നിലയിലായി. സൂര്യകുമാർ യാദവും കോലിയും പതിയെ സ്കോറുയർത്താനാരംഭിച്ചു. എന്നാൽ സൂര്യകുമാറിനും അധികനേരം പിടിച്ചുനിൽക്കാനാവാതെ വന്നു. റബാദ എറിഞ്ഞ അഞ്ചാം ഓവറിൽ കൂറ്റനടിക്ക് ശ്രമിച്ച സൂര്യകുമാറിന് പിഴച്ചു. ഹെന്റിച്ച് ക്ലാസൻ കിടിലൻ ക്യാച്ചിലൂടെ സൂര്യകുമാറിനെ മടക്കിയതോടെ ഇന്ത്യ 34-3 എന്ന നിലയിലായി. എന്നാൽ വിക്കറ്റുകൾ വീഴുമ്പോഴും ശ്രദ്ധയോടെ ബാറ്റേന്തി കോലി ഇന്ത്യയെ കരകയറ്റാൻ തുടങ്ങി.

പിന്നീട് അക്ഷർ പട്ടേലാണ് ക്രീസിലിറങ്ങിയത്. പവർപ്ലേ അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 45 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. എട്ടാം ഓവറിൽ അമ്പത് കടത്തിയ ഇരുവരും പിന്നാലെ സ്കോറിങ്ങിന് വേഗത കൂട്ടി. അക്ഷർ പട്ടേൽ മാർക്രത്തേയും മഹാരാജിനേയും അതിർത്തികടത്തി. കോലി ആങ്കർ റോളിലേക്ക് തിരിഞ്ഞതോടെ മത്സരത്തിലേക്ക് ഇന്ത്യ സുന്ദരമായി തിരിച്ചുവന്നു. പത്തോവർ അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ടീം 75 റൺസിലെത്തി.

നാലാം വിക്കറ്റിൽ കോലിയും അക്ഷറും ചേർന്ന് പ്രോട്ടീസ് സംഘം ഒരുക്കിവെച്ച തന്ത്രങ്ങളെ വിദഗ്ദമായി പൊളിച്ചെഴുതുന്നതാണ് പിന്നീട് കണ്ടത്. ദക്ഷിണാഫ്രിക്കൻ ബൗളർമാർ മാറി മാറി പന്തെറിഞ്ഞിട്ടും ഇരുവരും പിടികൊടുത്തില്ല. ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് അമ്പത് റൺസ് കടന്നു. വൈകാതെ പതിനാലാം ഓവറിൽ ഇന്ത്യൻ സ്കോർ നൂറും കടന്നു. റബാദ എറിഞ്ഞ ഓവറിലെ ആദ്യ പന്ത് സിക്സറടിച്ചാണ് അക്ഷർ ടീമിനെ നൂറുകടത്തിയത്. എന്നാൽ ഓവറിലെ മൂന്നാം പന്തിൽ അക്ഷർ റണ്ണൗട്ടായി മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. അനാവശ്യ റണ്ണിന് ശ്രമിച്ച അക്ഷറിനെ കിടിലൻ ത്രോയിലൂടെ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്ക് കൂടാരം കയറ്റി. 31-പന്തിൽ നിന്ന് ഒരു ഫോറിന്റേയും നാല് സിക്സറുകളുടേയും അകമ്പടിയോടെ 47 റൺസെടുത്താണ് താരം മടങ്ങിയത്.

പിന്നാലെയിറങ്ങിയ ശിവം ദുബെയും വെടിക്കെട്ടോടെ സ്കോറുയർത്തി. കോലി അർധസെഞ്ചുറി തികയ്ക്കുകയും ചെയ്തു. 17 ഓവറിൽ 134-4 എന്ന നിലയിലെത്തി. 18-ാം ഓവറിൽ കോലിയുടെ സിക്സും ഫോറുമടക്കം ടീം 16 റൺസെടുത്തു. 18-ഓവറിൽ 150 റൺസ്. 19-ാം ഓവറിലും യാൻസനെ അടിച്ചുപറത്തിയ കോലി സ്കോറുയർത്തി. അഞ്ചാം പന്തിൽ കോലി പുറത്തായി. 59-പന്തിൽ നിന്ന് ആറ് ഫോറും രണ്ട് സിക്സുമടക്കം 76 റൺസാണ് കോലിയെടുത്തത്. ഒടുക്കം നിശ്ചിത 20 ഓവറിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു.

ശിവം ദുബെ 16 പന്തിൽ നിന്ന് 27 റൺസെടുത്തു. രവീന്ദ്ര ജഡേജ രണ്ട് റൺസെടുത്ത് പുറത്തായി. ഹാർദിക് പാണ്ഡ്യ (5) പുറത്താവാതെ നിന്നു. കേശവ് മഹാരാജും ആന്റിച്ച് നോർക്യേയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

]]>
<![CDATA[സമ്മർദഘട്ടത്തിലെ സിക്‌സ്; അക്ഷർ പട്ടേലിന് തംപ്‌സ് അപ് നൽകി കോലി]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/virat-kohli-applaud-axar-patels-brave-six-against-keshav-maharaj-india-vs-south-africa-t20-wc-final-1.9679400 Sat, 29 June 2024 22:00:09 Sat, 29 June 2024 22:05:26 ലോകകപ്പ് ഫൈനൽ പോലെയുള്ള കലാശപ്പോരിൽ താരങ്ങൾക്കുണ്ടാകുന്ന സമ്മർദം ചെറുതല്ല. സീനിയർ താരങ്ങളേക്കാൾ യുവതാരങ്ങൾക്കാകും ടെൻഷൻ കൂടുതൽ. ആ സമയങ്ങളിൽ യുവതാരങ്ങൾക്ക് ലഭിക്കുന്ന അഭിനന്ദനം അവരിലുണ്ടാക്കുന്ന മാറ്റം വലുതായിരിക്കും. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി-20 ലോകകപ്പ് ഫൈനലിനിടയിലും അങ്ങനെയൊരു മനോഹര നിമിഷമുണ്ടായി.

മൂന്ന് വിക്കറ്റിന് 34 റൺസെന്ന നിലയിൽ ഇന്ത്യ തകർന്നുനിൽക്കുമ്പോൾ ക്രീസിലുണ്ടായിരുന്നത് അക്ഷർ പട്ടേലും വിരാട് കോലിയുമായിരുന്നു. ഇന്ത്യ ചെറിയ സ്കോറിലേക്ക് ഒതുങ്ങുമോയെന്ന് ആരാധകർ സംശയിച്ച നിമിഷം. എന്നാൽ, നാലാം വിക്കറ്റിൽ ഒത്തുചേർന്ന അക്ഷറും കോലിയും ചേർന്ന് അടിച്ചുകൂട്ടിയത് 72 റൺസാണ്. 31 പന്തിൽ 47 റൺസോടെ അക്ഷർ നാലാമനായി ക്രീസ് വിടുമ്പോൾ ഇന്ത്യയുടെ സ്കോർ 100 പിന്നിട്ടിരുന്നു.

എട്ടാം ഓവറിൽ ഇരുവരും ചേർന്ന് 50 റൺസാണ് കൂട്ടിച്ചേർത്തത്. ഒമ്പതാം ഓവറിൽ കേശവ് മഹാരാജിനെയാണ് ക്യാപ്റ്റൻ എയ്ഡൻ മാക്രം പന്തേൽപിച്ചത്. ആ ഓവറിലും അക്ഷർ ഡീപ് മിഡ് വിക്കറ്റിലൂടെ പന്ത് ഗാലറിയിലെത്തിച്ചു. അക്ഷറിന് തംപ്സ് അപ് നൽകിയാണ് വിരാട് കോലി ഈ സിക്സിനെ സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. മത്സരത്തിൽ നാല് സിക്സുകളാണ് അക്ഷറിന്റെ ബാറ്റിൽനിന്ന് പിറന്നത്. രണ്ട് സിക്സുകളുൾപ്പെടെ 59 പന്തിൽ 76 റൺസെടുത്ത് കോലിയും ക്ലാസ് ഇന്നിങ്സ് പുറത്തെടുത്തു.

]]>
<![CDATA[കളിക്കുമുമ്പ് രോഹിത്തുമായി ചർച്ച, പിന്നാലെ പ്രതീക്ഷ; പക്ഷേ സഞ്ജു ഫൈനലിനുമില്ല]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/icc-t20-world-cup-2024-no-place-for-sanju-samson-in-india-vs-south-africa-final-1.9679328 Sat, 29 June 2024 20:03:25 Sat, 29 June 2024 20:05:14 ബാർബഡോസ്: ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ കളത്തിലിറങ്ങിയിരിക്കുകയാണ്. എന്നാൽ, ഫൈനലിലെങ്കിലും ടീമിൽ ഇടംപിടിക്കുമെന്ന് പ്രതീക്ഷിച്ച സഞ്ജു സാംസണ് അവിടെയും ഇടം ലഭിക്കാതിരുന്നത് ആരാധകർക്ക് നിരാശയായി. ഫൈനൽ മത്സരത്തിനു മുമ്പ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, സഞ്ജുവുമായി മൈതാനത്ത് ദീർഘനേരം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെ സഞ്ജു ഫൈനലിനുണ്ടാകുമെന്ന പ്രതീക്ഷയും ആരാധകരിൽ ഉണർന്നു. എന്നാൽ, ടോസിനു ശേഷം ടീമിൽ മാറ്റമൊന്നും ഇല്ലെന്ന് രോഹിത് അറിയിക്കുകയായിരുന്നു.

ഇന്ത്യ ലോകകപ്പ് നേടിയപ്പോഴെല്ലാം ടീമിലോ സ്ക്വാഡിലോ ഒരു മലയാളിയുടെ സാന്നിധ്യമുണ്ടായിരുന്നു. 1983-ൽ കപിൽ ദേവിന്റെ നേതൃത്വത്തിൽ ഇന്ത്യ ആദ്യമായി ലോകകപ്പ് നേടുമ്പോൾ കണ്ണൂരുകാരൻ സുനിൽ വാൽസനായിരുന്നു ടീമിലുണ്ടായിരുന്നത്. 2007 ടി20 ലോകകപ്പ് നേടുമ്പോഴും 2011 ഏകദിന ലോകകപ്പ് നേടുമ്പോഴും എസ്. ശ്രീശാന്ത് ടീമിന്റെ ഭാഗമായി ഉണ്ടായിരുന്നു. ഇത്തവണ ആ ഭാഗ്യം സഞ്ജുവിന് കൈവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

മധ്യനിരയിൽ ശിവം ദുബെ തുടർച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തിൽ ഫൈനലിൽ സഞ്ജുവിന് ഇടംലഭിച്ചേക്കുമെന്ന സൂചനയും ഉണ്ടായിരുന്നു.

]]>
<![CDATA[തകർന്ന ഇന്ത്യയ്ക്ക് ആശ്വാസമായി അക്ഷർ പട്ടേൽ; കരുത്തുള്ള ഇന്നിങ്‌സ് കളിച്ച് താരം]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/axar-patel-icc-t20-world-cup-2024-1.9680696 Sat, 29 June 2024 9:05:00 Sun, 30 June 2024 2:23:33 ബാർബഡോസ്: ടി20 ലോകകപ്പിൽ തുടക്കത്തിലെ തകർച്ചയ്ക്കുശേഷം ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ച് അക്ഷർ പട്ടേൽ. ആദ്യ അഞ്ചോവറിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ട ഇന്ത്യക്ക് തുടർന്ന് കരുത്തായത് വിരാട് കോലിയുടെയും അക്ഷർ പട്ടേലിന്റെയും കൂട്ടുകെട്ടാണ്. 31 പന്തിൽ 47 റൺസാണ് അക്ഷർ നേടിയത്. ഇതില് നാല് സിക്സും ഒരു ബൗണ്ടറിയും ഉൾപ്പെടുന്നു.

ടി20 ലോകകപ്പ് ഫൈനലിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന രണ്ടാമത്തെ താരങ്ങളിലൊരാളാവാനും അക്ഷറിന് കഴിഞ്ഞു. നേരത്തേ മിസ്ബാഹുൽ ഹഖ്, വിരാട് കോലി, ബ്രെയ്ത്വെയ്റ്റ്, മിച്ചൽ മാർഷ് എന്നിവർ ലോകകപ്പ് ഫൈനലിൽ നാല് സിക്സുകൾ നേടിയിരുന്നു. 2012 ടി20 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരേ ആറ് സിക്സുകൾ നേടിയ മർലോൺ സാമുവൽസാണ് ഒന്നാമത്.

14-ാം ഓവറിൽ കഗിസോ റബാദയുടെ ഓവറിൽ റണ്ണൗട്ടായാണ് അക്ഷർ മടങ്ങിയത്. നോൺ സ്ട്രൈക്കേഴ്സ് എൻഡിലായിരുന്ന അക്ഷർ, സിംഗിളിനായി ശ്രമിച്ച് വീണ്ടും ക്രീസിലേക്ക് മടങ്ങി. എന്നാൽ ഈ നീക്കം പരാജയപ്പെട്ടു. ക്വിന്റൺ ഡി കോക്ക് റണ്ണൗട്ടാക്കുകയായിരുന്നു. തകർന്ന ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്ന മത്സരമാണ് അക്ഷർ കാഴ്ചവെച്ചത്. നാലാം വിക്കറ്റിൽ കോലിയും അക്ഷറും ചേർന്ന് 72 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ഇതാണ് ഇന്ത്യൻ ഇന്നിങ്സിൽ വഴിത്തിരിവായത്.

]]>
<![CDATA[കൈയകലെ കിരീടം; ഇന്ത്യക്ക് 13 വർഷത്തെ കാത്തിരിപ്പ്‌, നേടണം ഇത്തവണ]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/icc-t20-world-cup-2024-india-vs-south-africa-1.9678851 Sat, 29 June 2024 9:05:00 Sat, 29 June 2024 9:58:17 ബാർബഡോസ്: ഇന്ത്യൻ ക്രിക്കറ്റിന് പുതിയ ഉയരങ്ങളും പുതിയ സ്വപ്നങ്ങളും സമ്മാനിച്ച രണ്ട് ഇതിഹാസ താരങ്ങൾ. രോഹിത് ശർമയും വിരാട് കോലിയും. അവരുടെ കരിയറിന്റെ അവസാന പടവിൽ ഒരു കിരീടം കാത്തിരിക്കുന്നു. ഇതിലും നല്ല അവസരം ഇനിയില്ല. രണ്ടുപേരും ഒരുമിച്ച് ഇനിയൊരു ലോകകപ്പ് കളിക്കാനും സാധ്യതയില്ല. ഒമ്പതാമത് ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യ-ദക്ഷണാഫ്രിക്ക ഫൈനൽ ശനിയാഴ്ച രാത്രി എട്ടുമുതൽ ബാർബഡോസിലെ ബ്രിഡ്ജ്ടൗണിൽ.

13 വർഷത്തെ കാത്തിരിപ്പ്

ലോകകപ്പിൽ ഇന്ത്യയുടെ അവസാനകിരീടം 2011 ഏകദിന ടൂർണമെൻറിലായിരുന്നു. 2014-ൽ ടി 20-യിലും 2023-ൽ ഏകദിനത്തിലും ഫൈനലിൽ തോറ്റു. 2021, '23 ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും തോറ്റു. ഈ തോൽവികളിലെല്ലാം സാക്ഷിയായിരുന്നു കോലിയും രോഹിത് ശർമയും. വിരാട് കോലി മുൻ ക്യാപ്റ്റനാണെങ്കിൽ രോഹിത് ശർമ ഇപ്പോഴത്തെ നായകൻ. കഴിഞ്ഞവർഷം ഏകദിന ലോകകപ്പ് കഴിഞ്ഞപ്പോൾ ഇരുവരും ട്വന്റി 20-യിൽനിന്ന് വിരമിക്കുമെന്ന് വാർത്തയുണ്ടായിരുന്നു. എന്നാൽ, ഒരു ലോകകിരീടം എന്ന ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടി കളി തുടർന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് ലോകകപ്പിലെ ആദ്യ ഫൈനലാണിത്. ലോകത്തെ മുൻനിര ടീമുകളിലൊന്നായിട്ടും കിരീടത്തിന് അടുത്തെത്താത്ത ടീമിനും ഈ അവസരം നിസ്സാരമല്ല.

അപരാജിതർ

ഈ ലോകകപ്പിൽ തോൽവിയറിയാത്ത ടീമുകളാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഇന്ത്യ, പ്രാഥമികറൗണ്ടിലും സൂപ്പർ എട്ടിലും മൂന്നുവീതം കളികളും സെമിയും ജയിച്ചു. ഒരുമത്സരം മഴമൂലം ഉപേക്ഷിച്ചു. ദക്ഷിണാഫ്രിക്കയാകട്ടെ, തുടക്കത്തിൽ നാലും പിന്നീട് മൂന്നു കളികളും സെമിയും ജയിച്ചു. പ്രാഥമികറൗണ്ടിൽ പാകിസ്താനെതിരേയും സൂപ്പർ എട്ടിൽ ഓസ്ട്രേലിയക്കെതിരേയും ഇന്ത്യ കനത്ത മത്സരം നേരിട്ടെങ്കിലും ജയം കൂടെനിന്നു. സെമിയിൽ ഇംഗ്ലണ്ടിനെ നിഷ്പ്രഭമാക്കി. ദക്ഷിണാഫ്രിക്ക സൂപ്പർ എട്ടിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, മുൻ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകളെ മറികടന്നു.

ഓൾറൗണ്ട് ഇന്ത്യ

ഈ ലോകകപ്പിൽ ഇന്ത്യയുടെ കുതിപ്പ് സാധാരണ കാണാറുള്ളതുപോലെ ഒരാളെമാത്രം ആശ്രയിച്ചില്ല, ഓൾറൗണ്ട് മികവിലായിരുന്നു. ഏഴു കളിയിൽ 248 റൺസുമായി റൺനേട്ടത്തിലും ശരാശരിയിലും മുന്നിലുള്ളത് രോഹിത് ശർമയാണെങ്കിലും അനിവാര്യമായ ഘട്ടത്തിൽ സൂര്യകുമാർ യാദവും ഋഷഭ് പന്തും ഹാർദിക് പാണ്ഡ്യയുമെല്ലാം രക്ഷകരായി. വിരാട് കോലി നിറംമങ്ങിയതുമാത്രമാണ് നിരാശ.

രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ എന്നീ നാല് ഓൾറൗണ്ടമാരുമായാണ് ഇന്ത്യ കഴിഞ്ഞ മത്സരങ്ങളിലെല്ലാം കളിച്ചത്. ഒപ്പം പേസർമാരായി ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ് എന്നിവരും സ്പിന്നറായി കുൽദീപ് യാദവുമുണ്ട്. ശിവം ദുബെയെ ബൗളർ എന്ന നിലയിൽ ഒരു മത്സരത്തിലേ ഉപയോഗിച്ചുള്ളൂവെങ്കിലും മൂന്നു സ്പിന്നറെയും നാലു പേസർമാരെയും കളിപ്പിക്കാനാകുന്നത് രോഹിത് ശർമയ്ക്ക് ധൈര്യം നൽകുന്നു. അതുകൊണ്ടുതന്നെ ഫൈനലിലും ഇലവനിൽ മാറ്റത്തിന് സാധ്യതയില്ല. മലയാളിയായ സഞ്ജു സാംസൺ ടീമിലുണ്ടെങ്കിലും ഇതുവരെ അവസരം കിട്ടിയിട്ടില്ല.

ബാറ്റിങ്ങിൽ ക്വിന്റൺ ഡി കോക്ക് ആയിരുന്നു ദക്ഷിണാഫ്രിക്കയുടെ ശക്തികേന്ദ്രം. പിന്നാലെ ക്യാപ്റ്റൻ എയ്ഡൻ മാർക്രം, ഡേവിഡ് മില്ലർ, ഹെൻറിച്ച് ക്ലാസൻ തുടങ്ങിയവരുമുണ്ട്. ആൻറിച്ച് നോർദ്യെ, കാഗിസോ റബാഡ എന്നിവർക്കൊപ്പം മാർക്കോ യാൻസെനും ചേരുന്ന പേസ് നിര. സ്പിന്നറായ ടബ്രിയാസ് ഷംസിക്കൊപ്പം കേശവ് മഹാരാജും ചേരുന്നു.

ഇംഗ്ലണ്ടിനെ തരിപ്പണമാക്കി

വ്യാഴാഴ്ച നടന്ന സെമി ഫൈനലിൽ ഇംഗ്ളണ്ടിനെ 68 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ട്വന്റി 20 ലോകകപ്പില മൂന്നാംഫൈനലിന് എത്തുന്നത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഏഴിന് 171, ഇംഗ്ലണ്ട് 16.4 ഒാവറിൽ 103-ന് പുറത്ത്. നല്ലരീതിയിൽ ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യയുടെ സ്പിന്നർമാർ പിടിച്ചുനിർത്തുകയായിരുന്നു. അക്സർ പട്ടേൽ നാല് ഒാവറിൽ 23 റൺസിനും കുൽദീപ് യാദവ് 19 റൺസിനും മൂന്നുവിക്കറ്റുവീതം നേടി.

]]>
<![CDATA[ആരുടെ വിജയക്കുതിപ്പ് തുടരും, ആരുടേത് അവസാനിക്കും? ടി20 കിരീടപ്പോരാട്ടം ഇന്ന്]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/icc-t20-world-cup-2024-india-vs-south-africa-final-1.9678847 Sat, 29 June 2024 8:00:00 Sat, 29 June 2024 9:58:02 ബാർബഡോസ്: ഇക്കുറി ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ തോൽവിയറിയാതെ മുന്നേറിയ രണ്ടുടീമുകൾ, ഇന്ത്യയും ദക്ഷിണാഫ്രിക്കയും. ശനിയാഴ്ച രാത്രി കഴിയുമ്പോൾ ഇതിലൊരു ടീമിന്റെ വിജയക്കുതിപ്പ് അവസാനിക്കും. ഒമ്പതാം ലോകകപ്പിലെ കിരീടപ്പോരാട്ടം രാത്രി എട്ടുമുതൽ ബാർബഡോസിലെ കെൻസിങ്ടൺ ഓവൽ മൈതാനത്ത്.

ഫൈനലിലേക്ക്

രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ സംഘം, പ്രാഥമിക റൗണ്ടിലും സൂപ്പർ എട്ടിലും മൂന്നുവീതം കളികളും സെമിയും ജയിച്ചു. ഒരുമത്സരം മഴമൂലം ഉപേക്ഷിച്ചു. പ്രാഥമിക റൗണ്ടിൽ പാകിസ്താനെയും സൂപ്പർ എട്ടിൽ ഓസ്ട്രേലിയയെയും വ്യാഴാഴ്ചനടന്ന സെമിയിൽ, നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെയും തോൽപ്പിച്ച് അപാര ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഫൈനലിനിറങ്ങുന്നത്.

തുടർച്ചയായ എട്ടുമത്സരങ്ങൾ ജയിച്ചുവരുന്ന ദക്ഷിണാഫ്രിക്ക ഇതിനിടെ ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, അഫ്ഗാനിസ്താൻ തുടങ്ങിയ ടീമുകളെ കീഴടക്കി.

മൂന്നാം ഫൈനൽ

2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യ അതിനുശേഷം ജയിച്ചിട്ടില്ല. മൂന്നാം ഫൈനലാണിത്. 2014 ഫൈനലിൽ ശ്രീലങ്കയോട് തോറ്റു. ദക്ഷിണാഫ്രിക്കയാകട്ടെ, ഇതുവരെ ലോകകപ്പ് ഫൈനലിൽ എത്തിയിട്ടില്ല. ഐ.സി.സി. ടൂർണമെന്റിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും മുഖാമുഖംവരുന്നത് ആദ്യം.

ഗ്രൗണ്ട്

ഈ ലോകകപ്പിൽ ബാർബഡോസിലെ ഗ്രൗണ്ടിൽ നടക്കുന്ന ഒമ്പതാം മത്സരമാണിത്. ഇതിൽ ഒരു മത്സരം സൂപ്പർ ഓവറിലേക്ക് കടന്നു. ദക്ഷിണാഫ്രിക്ക ഇവിടെ ഒരു മത്സരവും കളിച്ചില്ല. ഇന്ത്യ ഇതേ ഗ്രൗണ്ടിൽ അഫ്ഗാനിസ്താനെ 47 റൺസിന് തോൽപ്പിച്ചു.

നല്ല കാറ്റുണ്ടെങ്കിലും ഇത് മത്സരത്തെ സ്വാധീനിക്കുന്നില്ലെന്നാണ് വിലയിരുത്തൽ.

മഴഭീഷണി

ബാർബഡോസ് സമയം രാവിലെ 10.30-ന് മത്സരം തുടങ്ങും. രാവിലെ നാലുമുതൽ ഒമ്പതുമണിവരെ മഴപെയ്യാൻ അമ്പതുശതമാനം സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. അതിനുശേഷം മഴസാധ്യത 30 ശതമാനം.

മഴപെയ്താൽ

മത്സരത്തിനിടെ മഴപെയ്താൽ 190 മിനിറ്റ് അധികം അനുവദിച്ചിട്ടുണ്ട്. അതായത് ഇന്ത്യൻസമയം 11.20-നെങ്കിലും തുടങ്ങുകയാണെങ്കിൽ മുഴുവൻ ഓവർ മത്സരം നടക്കും. ഇരുടീമുകളും 10 ഓവറെങ്കിലും കളിച്ചാലേ വിജയിയെ കണ്ടെത്താനാകൂ.

റിസർവ് ഡേ

ശനിയാഴ്ച 10 ഓവർ മത്സരംപോലും നടക്കാതെവന്നാൽ ഞായറാഴ്ചത്തേക്ക് നീട്ടും. അന്നും ഇന്ത്യൻ സമയം രാത്രി എട്ടിനായിരിക്കും മത്സരം. രണ്ടാംദിനവും കളി നടക്കാതെവന്നാൽ ഇരുടീമുകളെയും വിജയികളായി പ്രഖ്യാപിക്കും.

]]>
<![CDATA[ബാർബഡോസിൽ മഴ ഭീഷണി; കളി നടന്നില്ലെങ്കിൽ എന്ത് സംഭവിക്കും? ]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/icc-t20-world-cup-final-barbados-ind-vs-sa-rain-rules-1.9677044 Sat, 29 June 2024 0:00:40 Sat, 29 June 2024 0:00:40 ബാർബഡോസ്: ടി20 ലോകകപ്പിൽ ഇത്തവണ നിരവധി മത്സരങ്ങളെയാണ് മഴ ബാധിച്ചത്. മഴ നിയമപ്രകാരമുള്ള വിധിനിർണയങ്ങളുമുണ്ടായി. ചില ടീമുകൾക്ക് മഴ വില്ലനായപ്പോൾ, മറ്റു ചില ടീമുകൾക്ക് മഴ അനുഗൃഹമയി. ശനിയാഴ്ച ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനൽ പോരാട്ടം നടക്കുന്ന ബാർബഡോസ് ബ്രിജ്ടൗണിലെ കെൻസിങ്ടൺ ഓവലിലും മഴ ഭീഷണി നിലനിൽക്കുന്നു.

ബാർബഡോസിൽ ശനിയാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. ഒരുപക്ഷേ, ദിവസം മുഴുവൻ നീണ്ടുനിന്നേക്കാമെന്നും കാലാവസ്ഥാ പ്രവചനമുണ്ട്. ഉഷ്ണമേഖലാ കൊടുങ്കാറ്റിന്റെ സ്വാധീനമാണ് കാരണം. പ്രാദേശിക സമയം രാവിലെ 10.30-നാണ് മത്സരം. പകൽസമയത്ത് 46 ശതമാനം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ദിവസത്തിൽ രണ്ട് മണിക്കൂർ സമയം മഴയുണ്ടാവുമെന്നും പ്രവചനമുണ്ട്. മത്സരം നടക്കുന്ന സമയം മുഴുവൻ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമായിരുന്നും പ്രവചിക്കുന്നു.

ഫൈനൽ നിശ്ചയിച്ച ദിവസം മഴ കാരണം കളി തടസ്സപ്പെട്ടാൽ റിസർവ് ദിനം അനുവദിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് റിസർവ് ദിനം. അതേസമയം ഓവർ ചുരുക്കിയാണെങ്കിലും ഷെഡ്യൂൾ ചെയ്ത ദിവസംതന്നെ മത്സരം പരമാവധി പൂർത്തിയാക്കാൻ ശ്രമിക്കും. ജൂൺ 29-ന് മത്സരഫലം നിർണയിക്കാൻ കഴിയില്ലെങ്കിൽ മാത്രമാണ് 30-ലേക്ക് കളി നീളുക.

മഴമൂലം കളി തടസ്സപ്പെട്ടാൽ പൂർത്തിയാക്കാൻ 190 മിനിറ്റ് അധികം നൽകും. ഓരോ ടീമും കുറഞ്ഞത് 10 ഓവറെങ്കിലും ബാറ്റ് ചെയ്താൽ മാത്രമേ ഡക്ക്വർത്ത് ലൂയീസ് നിയമപ്രകാരമുള്ള വിധിനിർണയത്തിലേക്ക് കടക്കൂ. ആദ്യ ദിവസം രണ്ട് ടീമിനും കുറഞ്ഞത് 10 ഓവറെങ്കിലും ബാറ്റ് ചെയ്യാനായില്ലെങ്കിൽ മത്സരം റിസർവ് ദിനത്തിലേക്ക് നീളും. റിസർവ് ദിനത്തിലും കളി നടക്കാതെ വന്നാൽ ഇരുരാജ്യങ്ങളെയും സംയുക്ത ചാമ്പ്യന്മാരായി നിശ്ചയിച്ച് ട്രോഫി പങ്കിടും.

]]>
<![CDATA[മത്സരശേഷം വികാരനിർഭരനായി രോഹിത്; ആശ്വസിപ്പിച്ച് കോലി | VIDEO]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/rohit-sharma-wipes-tears-as-india-reach-t20-world-cup-final-1.9675983 Fri, 28 June 2024 11:07:19 Fri, 28 June 2024 11:52:06 ഗയാന:സെമിയിൽ ഇംഗ്ലണ്ടിനെ 68 റൺസിന് തകർത്താണ് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. മൂന്ന് വിക്കറ്റെടുത്ത കുൽദീപ് യാദവും അക്ഷർ പട്ടേലുമാണ് ഇംഗ്ലണ്ടിനെ തകർത്തത്. 2022 ലെ ടി20 ലോകകപ്പ് സെമിയിലെ തോൽവിക്കുള്ള ഇന്ത്യയുടെ പ്രതികാരം കൂടിയായിരുന്നു വിജയം. അന്ന് ഇംഗ്ലണ്ടിനോട് പത്ത് വിക്കറ്റിനാണ് തോറ്റത്. ഇംഗ്ലണ്ടിന്റെ പത്ത് വിക്കറ്റുകളും വീഴ്ത്തിയാണ് ഇന്ത്യ കണക്കുതീർത്തത്.

2023 ഏകദിനലോകകപ്പിന് ശേഷം രോഹിത്തും സംഘവും മറ്റൊരു ഫൈനലിനായുള്ള തയ്യാറെടുപ്പിലാണ്. ഇംഗ്ലണ്ടിനെതിരായ വിജയത്തിന് ശേഷം വികാരനിർഭരനായ ഇന്ത്യൻ നായകനേയാണ് കാണാനായത്. ഡ്രസ്സിങ് റൂമിന്റെ പുറത്ത് കസേരയിൽ ഇരിക്കുന്ന രോഹിത്തിനെ ക്യാമറ ഒപ്പിയെടുത്തു. വിരാട് കോലിയടക്കമുള്ള സഹതാരങ്ങൾ രോഹിത്തിനെ ആശ്വസിപ്പിക്കുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്.

മത്സരശേഷം ടീമിന്റെ പ്രകടനത്തിൽ തൃപ്തനാണെന്ന് രോഹിത് പ്രതികരിച്ചു. ഞങ്ങൾ ഒന്നിച്ച് കഠിനാധ്വാനം ചെയ്തതിനാലാണ് ഈ ഘട്ടം വരെയെത്തിയത്. മത്സരം ജയിക്കാൻ എല്ലാവരും പ്രയത്നിച്ചിട്ടുണ്ട്. ഞങ്ങളുടെ ഐക്യവും ഒന്നിച്ചുള്ള പ്രയത്നവുമാണ് വിജയത്തിന്റെ കാരണം-രോഹിത് പറഞ്ഞു.


ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. ദക്ഷിണാഫ്രിക്ക ആദ്യ ലോകകപ്പ് കിരീടം ലക്ഷ്യമിടുമ്പോൾ രണ്ടാം കിരീടം മോഹിച്ചാണ് ഇന്ത്യ കലാശപ്പോരിനിറങ്ങുന്നത്.

]]>
<![CDATA['ഒരു പന്തിൽ നിന്ന് 22 റൺസ്'; അന്ന് സെമിയിൽ ദക്ഷിണാഫ്രിക്കയെ മഴ ചതിച്ചു]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/icc-world-cup-south-africa-semi-finals-history-1.9675906 Fri, 28 June 2024 9:07:19 Fri, 28 June 2024 9:22:00 'ഫ്രാങ്ക് ഡക്ക്വർത്ത് അന്തരിച്ചു...' മഴമണമുള്ള വിൻഡീസിലെ പിച്ചിൽ സെമിഫൈനൽ കളിക്കാൻ ഇറങ്ങുംമുമ്പ് ദക്ഷിണാഫ്രിക്കൻ ടീം കേട്ട മരണവാർത്ത... കണക്കിന്റെ കളിയായ ക്രിക്കറ്റിൽ 'മഴക്കണക്ക്' ചേർത്തുവെച്ച 'ഡക്ക്വർത്ത്-ലൂയിസി'ലെ ഡക്ക്വർത്ത് ആയിരുന്നു അത്. അറിയാതെയെങ്കിലും അതവരുടെ ഉള്ളിൽ ഒരു 'സെമി' പേടി നിറച്ചിട്ടുണ്ടാകും. 1992-ലെ ഏകദിന ലോകകപ്പ് സെമിഫൈനൽ ദൃശ്യങ്ങൾ മിന്നിമാഞ്ഞിട്ടുണ്ടാകും. മഴപെയ്ത സിഡ്നിയിലന്ന് കളി നിർത്തിവെക്കുമ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻവേണ്ടത് 13 പന്തുകളിൽനിന്ന് 22 റൺസ്. മഴമാറി കളിതുടങ്ങുമ്പോൾ അന്നത്തെ മഴനിയമമനുസരിച്ചുള്ള കണക്ക് വലിയ സ്ക്രീനിൽ തെളിഞ്ഞു 'ഒരു പന്തിൽനിന്ന് 22 റൺസ്'. ആ പന്ത് നേരിട്ട ബ്രയാൻ മാക്മില്ലൻ നിർവികാരനായി അത് ലെഗ്സൈഡിലേക്ക് തട്ടിയിട്ടു... ഒരു റൺസ് എടുത്ത് ഡ്രസിങ് റൂമിലേക്ക് നടന്നു. ഇന്ന് ദക്ഷിണാഫ്രിക്കയെ ആദ്യ ലോകകപ്പ് ഫൈനലിലേക്കെത്തിച്ച നായകൻ എയ്ഡൻ മർക്രം അന്ന് ജനിച്ചിട്ടില്ല... അന്നത്തെ ആ മഴനിയമം ആ മത്സരത്തിനുശേഷം ചവറ്റുകൊട്ടയിലേക്ക് പോയി പകരമെത്തിയതാണ് 'ഡക്ക്വർത്ത്-ലൂയിസ്'.

അന്നുമുതൽ മൂന്നുപതിറ്റാണ്ടിലേറെ ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്ക ഫൈനൽ കണ്ടിട്ടില്ല. 'സെമി ശാപം' അവരുടെ തലയ്ക്കുമുകളിൽ എന്നുമുണ്ടായിരുന്നു. അന്നുമുതൽ അവർ വീണുപോയത് ലോകകപ്പുകളിലെ ഏഴു സെമിഫൈനലുകളിലായിരുന്നു.

1999 ഏകദിന ലോകകപ്പ്

സെമിയിൽ ഓസ്ട്രേലിയയുടെ 213 എന്ന സ്കോർ പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് നാലുപന്തുകളും ഒരുവിക്കറ്റും ശേഷിക്കെ ഒരു റൺസ് മതിയായിരുന്നു. ലാൻസ് ക്ലൂസ്നർ, പന്ത് നേരേ തട്ടിയിട്ട് ഓടുന്നു. എതിർ എൻഡിലെ അലൻ ഡൊണാൾഡ് ആദ്യം ഓടിയില്ല. ലാൻസ് ക്ലൂസ്നറുടെ ഓട്ടം ഡ്രസ്സിങ് റൂമിലേക്ക് നീണ്ടു. അയാൾക്ക് അറിയാമായിരുന്നു ഒരു റണ്ണൗട്ട് ഉറപ്പാണെന്ന്... മത്സരം ടൈ... നെറ്റ് റൺറേറ്റിൽ ഓസ്ട്രേലിയ ഫൈനലിൽ.

2007 ഏകദിന ലോകകപ്പ്

സെമിയിൽ എതിരാളികൾ വീണ്ടും ഓസ്ട്രേലിയ. വമ്പൻ സ്കോർ ചേസ് ചെയ്തിരുന്ന ദക്ഷിണാഫ്രിക്ക ടോസ് നേടിയിട്ടും ബാറ്റിങ് തിരഞ്ഞെടുത്തു. എന്നാൽ, ഇന്നിങ്സ് 149-ൽ ഒതുങ്ങി. ഓസ്ട്രേലിയ ഏഴുവിക്കറ്റിന് ജയിച്ചു.

2009 ട്വന്റി-20 ലോകകപ്പ്

സെമിയിൽ എതിരാളി പാകിസ്താൻ. ന്യൂസീലൻഡ്, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ഇന്ത്യ ടീമുകളെ തോൽപ്പിച്ചുവന്ന ദക്ഷിണാഫ്രിക്ക ഫേവറിറ്റുകൾ. ഷാഹിദ് അഫ്രിദിയുടെ അർധസെഞ്ചുറിയുടെ മികവിൽ പാക് സ്കോർ 149. ഹെർഷൽ ഗിബ്സിനെയും (5) എ.ബി. ഡിവിലിയേഴ്സിനെയും (1) അഫ്രിദിതന്നെ പുറത്താക്കി. 142-ൽ ദക്ഷിണാഫ്രിക്ക പുറത്ത്.

2014 ട്വന്റി-20 ലോകകപ്പ്

സെമിയിലെ എതിരാളി ഇന്ത്യ. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 172 എന്ന മികച്ച സ്കോർ ഉയർത്തി. ഇന്ത്യൻ ഇന്നിങ്സിൽ വിരാട് കോലിയുടെ 72 (44) താണ്ഡവമായിരുന്നു. അഞ്ചുപന്തുകൾ ശേഷിക്കെ ഇന്ത്യൻ വിജയം.

2015 ഏകദിന ലോകകപ്പ്

എതിരാളി ന്യൂസീലൻഡ്. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ സ്കോർ 281. മഴനിയമത്തിൽ ന്യൂസീലൻഡിന് ലക്ഷ്യം 43 ഓവറിൽ 298 ആയി. ഒടുവിൽ ഒരു പന്തുമാത്രം ശേഷിക്കെ ഡെയ്ൽ സ്റ്റെയിനിനെ സിക്സടിച്ച് ഗ്രാൻഡ് എലിയോട്ടിന്റെ വിജയസ്മിതം.

2023 ഏകദിനലോകകപ്പ്

സെമിയിൽ എതിരാളി വീണ്ടും ഓസ്ട്രേലിയ. ദക്ഷിണാഫ്രിക്കൻ ഇന്നിങ്സ് ടൂർണമെന്റിലെതന്നെ കുറഞ്ഞ സ്കോറുകളിലൊന്നായ 212-ൽ ഒതുങ്ങി. ഓസ്ട്രേലിയയും ഈഡൻ ഗാർഡൻസിലെ ആ പിച്ചിൽ തപ്പിത്തടഞ്ഞു. ഒടുവിൽ 48-ാം ഓവറിലാണ് ഏഴുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകണ്ടത്.

]]>
<![CDATA[അന്ന് 10 വിക്കറ്റിന് ജയിച്ച ഇംഗ്ലണ്ടിന്റെ 10 വിക്കറ്റും വീഴ്ത്തി; ഇതൊക്കെയല്ലേ പ്രതികാരം]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/icc-t20-world-cup-india-vs-england-semi-final-revenge-story-2022-t20-wc-1.9674678 Fri, 28 June 2024 2:13:30 Fri, 28 June 2024 2:25:03 അഡ്ലെയ്ഡ് ഓവലിലെ ആ പിഴവ് പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ ആവർത്തിച്ചില്ല. ജോസ് ബട്ലറെന്ന ഇംഗ്ലീഷ് കപ്പിത്താൻ ഒരിക്കൽക്കൂടി ഇന്ത്യയെ വിറപ്പിക്കാൻ നോക്കിയതാണ്. പക്ഷേ, അക്ഷറും കുൽദീപും ബുംറയുമൊക്കെ അതിന് അനുവദിച്ചിട്ടുവേണ്ടേ. ഇനിയൊരുവട്ടംകൂടി അന്നത്തേതുപോലൊരനുഭവം താങ്ങാൻ കഴിയില്ലെന്നതിന്റെ മാനസികനിലയിൽനിന്നാകണം, ഹിറ്റ്മാൻ ആ വിധം കത്തിക്കളിച്ചത്. സൂര്യകുമാർ കൂടി ആളിപ്പടർന്നതോടെ ഇന്ത്യ ടി20 ലോകകപ്പിൽ പുതിയ ഒരധ്യായം ചേർത്തു. ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയം അങ്ങനെ ഇന്ത്യക്ക് എന്നെന്നും ഓർത്തിരിക്കാനാവുന്ന ഒരു ചരിത്രമുഹൂർത്തത്തിന് വേദിയായി.

2022 നവംബർ 10-ന് ഓസ്ട്രേലിയയിലെ അഡ്ലെയ്ഡ് ഓവലിൽ ഏറ്റുവാങ്ങിയ ആ പ്രഹരം ഇന്ത്യയെ ഇഷ്ടപ്പെടുന്ന ക്രിക്കറ്റ് പ്രേമികൾക്ക് മറക്കാനാവില്ല. ടി20 ലോകകപ്പ് സെമി ഫൈനലിൽ അന്ന് പത്ത് വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തോൽപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 169 റൺസ് 16 ഓവറിൽ മറികടന്നു. ഓപ്പണർമാരായ ജോസ് ബട്ലറും അലക്സ് ഹെയ്ൽസുമാണ് അന്ന് ഇന്ത്യയുടെ കിരീട മോഹത്തെ തച്ചുകെടുത്തിയത്.

2024 ജൂൺ 27-ന് നിശ്ചയിച്ച, മഴമൂലം 28-ലേക്ക് നീണ്ട മത്സരത്തിൽ ഇന്ത്യ അതിന് മധുരപ്രതികാരം ചെയ്തു. അന്ന് പത്തുവിക്കറ്റിന് ജയിച്ച ഇംഗ്ലണ്ടിന്റെ പത്ത് വിക്കറ്റും വീഴ്ത്തിയാണ് ഇന്ത്യയുടെ പ്രതികാരം. അന്ന് 16 ഓവറിൽ കളി ജയിച്ച ഇംഗ്ലണ്ടിനെ, ഇന്ന് 16.4 ഓവറിൽ പുറത്താക്കി. അന്ന് ആദ്യം ബാറ്റുചെയ്ത ഇന്ത്യ നേടിയിരുന്നത് 169 റൺസായിരുന്നെങ്കിൽ, ഇന്ന് രണ്ട് റൺസ് അധികം നേടി (171) വിജയിച്ചു. പ്രതികാരം എന്നൊക്കെ പറഞ്ഞാൽ ഇതാണ്. ഇനി അന്ന് കിരീടം നേടിയ ഇംഗ്ലണ്ടിനെപ്പോലെ, ഇത്തവണ ഇന്ത്യ കിരീടം നേടുമോ എന്ന ചോദ്യമാണ് ബാക്കി.

അഡ്ലെയ്ഡിലെ ആ ഇന്നിങ്സ് ഓർമവെച്ചായിരിക്കണം, ബട്ലർ ഇന്നും അതുപോലെ പ്രോജ്ജ്വലിക്കാൻ നോക്കിയതാണ്. പക്ഷേ, അക്ഷർ പട്ടേലിന്റെ പന്തിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായതോടെ ഇന്ത്യ ഡ്രൈവിങ് സീറ്റിൽക്കയറി. തുടർന്ന് ഓരോ ഓവറിലും ഇന്ത്യ ഓരോന്നുവീതം വെടിപൊട്ടിച്ചിരുന്നു. ഒടുക്കം ഇന്ത്യ ഉയർത്തിയ 171-നെതിരേ തട്ടിമുട്ടി 103-ലെത്തിച്ച് ഇംഗ്ലണ്ട് മുട്ടുമടക്കി.

കഴിഞ്ഞ ഏകദിന ലോകകപ്പിലേതു പോലെത്തന്നെ ഒരു കളിയും തോൽക്കാതെയാണ് ഇന്ത്യ ഫൈനലിലേക്കെത്തുന്നത് എന്ന പ്രത്യേകത കൂടി ഈ ടി20 ലോകകപ്പിനുണ്ട്. അന്ന് ഒരു കളിപോലും തോൽക്കാതെ ഫൈനലിലെത്തിയ ഇന്ത്യ, ഓസ്ട്രേലിയക്കു മുന്നിൽ തകർന്നുവീഴുകയായിരുന്നു. ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ മഴമൂലം ഒഴിവാക്കിയ ഒരു മത്സരം ഒഴിച്ചാൽ, മറ്റ് മൂന്ന് മത്സരങ്ങളിലും ഇന്ത്യ ജയിച്ചു. സൂപ്പർ എട്ടിലെ മൂന്ന് മത്സരങ്ങളിലും ജയിച്ചാണ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ വന്നത്. ലോകകപ്പിൽ സംഭവിച്ചതുപോലെ ഫൈനലിൽ കാലിടറരുതേ എന്നാണ് ഇനിയുള്ള ക്രിക്കറ്റ് ആരാധകരുടെ പ്രാർഥന.

ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താൻ, പാകിസ്താനെ തോൽപ്പിച്ച യു.എസ്.എ., അയർലൻഡ് ടീമുകൾക്കെതിരേ ജയിച്ചാണ് ഇന്ത്യ സൂപ്പർ എട്ടിൽ പ്രവേശിച്ചത്. തുടർന്ന് ബംഗ്ലാദേശിനെയും ടൂർണമെന്റിൽ പ്രവചനങ്ങളെ കാറ്റിൽപ്പറത്തിയെത്തിയ അഫ്ഗാനിസ്താനെയും മറികടന്നു. ഓസ്ട്രേലിയക്കെതിരായ വിജയം കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിലേറ്റ തോൽവിക്ക് മധുരപ്രതികാരംകൂടിയായി. അങ്ങനെ കണക്കുകളൊക്കെ വീട്ടിയുള്ള ഇന്ത്യയുടെ ഈ മുന്നോട്ടുപോക്ക് ദക്ഷിണാഫ്രിക്കയും കടന്ന് കിരീടത്തിൽ ചുണ്ടടുപ്പിക്കുമെന്നാണ് പ്രതീക്ഷ.

ഇന്ത്യയുടെ മൂന്നാമത്തെ ടി20 ലോകകപ്പ് ഫൈനലാണിത്. 2007-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ലോകകപ്പിൽ പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യ കിരീടം ചൂടി. അഞ്ച് റൺസിനായിരുന്നു ഇന്ത്യൻ വിജയം. തുടർന്ന് 2014-ൽ ബംഗ്ലാദേശിൽ നടന്ന ലോകകപ്പിൽ ഇന്ത്യ വീണ്ടും ഫൈനലിലെത്തി. അന്ന് പക്ഷേ, ശ്രീലങ്കയോട് ആറ് വിക്കറ്റിന് തോൽക്കാനായിരുന്നു വിധി. ഒരു ദശാബ്ദത്തിനിപ്പുറം ഇന്ത്യ വീണ്ടുമൊരു ഫൈനൽ കളിക്കാനിരിക്കുന്നു. ലോകകപ്പ് ചരിത്രത്തിലാദ്യമായി ഫൈനലിൽ പ്രവേശിച്ച ദക്ഷിണാഫ്രിക്കയാണ് എതിരാളി.

ഒരർഥത്തിൽ പറഞ്ഞാൽ രണ്ട് രാജ്യങ്ങൾക്കും ഐ.സി.സി. ചാമ്പ്യൻഷിപ്പുകൾ ഭാഗ്യത്തേക്കാളേറെ ഭാഗ്യക്കേടുകളാണ് നൽകിയിട്ടുള്ളത്. ദക്ഷിണാഫ്രിക്കയെ വെച്ചുനോക്കുമ്പോൾ ഇന്ത്യയുടെ കാര്യം ഭേദം ആണെന്നു പറയാം. എന്നിരുന്നാലും ക്രിക്കറ്റിൽ നിർഭാഗ്യത്തിന്റെ മറുപേരായി പോലും വിലയിരുത്തപ്പെട്ടുപോന്ന ദക്ഷിണാഫ്രിക്കയെ മറികടക്കുക ഇന്ത്യക്ക് അത്ര എളുപ്പമാവില്ല. ഇന്ത്യയെപ്പോലെതന്നെ തോൽക്കാതെയാണ് എയ്ഡൻ മാർക്രമും കൂട്ടരും ഇവിടംവരെയെത്തിയത്.

]]>
<![CDATA[2 വർഷം മുമ്പത്തെ കണക്ക് തീർത്ത് ഹിറ്റ്മാനും സംഘവും ഫൈനലിൽ; ഇംഗ്ലണ്ടിനെ തകർത്തത് 68 റൺസിന്]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/icc-t20-world-cup-2024-india-vs-england-semi-final-2-at-guyana-1.9673377 Fri, 28 June 2024 1:30:00 Fri, 28 June 2024 1:42:13 ഗയാന: രണ്ടു വർഷം മുമ്പ് അഡ്ലെയ്ഡിൽ ഇംഗ്ലണ്ടിനോടേറ്റ 10 വിക്കറ്റിന്റെ തോൽവിയുടെ കണക്ക് പലിശയടക്കം വീട്ടി ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിൽ. കഴിഞ്ഞ തവണ സെമിയിൽ ജോസ് ബട്ട്ലർ - അലക്സ് ഹെയ്ൽസ് കൂട്ടുകെട്ടിനു മുന്നിൽ തലതാഴ്ത്തി മടങ്ങേണ്ടിവന്ന ഇന്ത്യൻ സംഘം ഇത്തവണത്തെ സെമിയിൽ ഇംഗ്ലണ്ടിനെ 68 റൺസിന് തകർത്താണ് ഫൈനൽ പ്രവേശനം ഗംഭീരമാക്കിയത്. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ, ദക്ഷിണാഫ്രിക്കയെ നേരിടും. ടൂർണമെന്റിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം.

ബാറ്റിങ്, ബൗളിങ്, ഫീൽഡിങ് മേഖലകളിൽ സമ്പൂർണ ആധിപത്യം പുലർത്തിയായിരുന്നു ഇന്ത്യൻ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങി ക്യാപ്റ്റൻ രോഹിത് ശർമയുടെയും സൂര്യകുമാർ യാദവിന്റെയും ഇന്നിങ്സ് മികവിൽ ഏഴിന് 171 റൺസെടുത്ത ഇന്ത്യ, ഇംഗ്ലണ്ടിനെ 16.4 ഓവറിൽ 103 റൺസിന് എറിഞ്ഞിട്ടാണ് ഫൈനലിൽ പ്രവേശിച്ചത്.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കുൽദീപ് യാദവും അക്ഷർ പട്ടേലുമാണ് ഇംഗ്ലണ്ടിനെ തകർത്തത്. ബുംറ രണ്ടു വിക്കറ്റെടുത്തു.

ഫൈനലിലെത്താൻ 172 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ജോസ് ബട്ട്ലർ 15 പന്തിൽ നിന്ന് നാല് ബൗണ്ടറിയടക്കം 23 റൺസോടെ മികച്ച തുടക്കമിട്ടിരുന്നു. എന്നാൽ നാലാം ഓവറിൽ അക്ഷർ പട്ടേലിനെ കൊണ്ടുവന്ന രോഹിത് ശർമയുടെ നീക്കം ഫലപ്രദമായി. അക്ഷറിന്റെ ആദ്യ പന്തിൽ തന്നെ ബട്ട്ലർ പുറത്ത്. പിന്നീട്ട് വിക്കറ്റുകളുടെ ഘോഷയാത്രയായിരുന്നു. ഫിൽ സാൾട്ട് (5), ജോണി ബെയർസ്റ്റോ (0), മോയിൻ അലി (8), സാം കറൻ (2) എന്നിവർ സ്കോർബോർഡിൽ 50 തികയും മുമ്പ് ഡ്രസ്സിങ് റൂമിൽ തിരിച്ചെത്തി.

പിടിച്ചുനിൽക്കാൻ ശ്രമിച്ച ഹാരി ബ്രൂക്കിനെ പുറത്താക്കി കുൽദീപ്, ഇംഗ്ലണ്ടിന്റെ ആ പ്രതീക്ഷയും അവസാനിപ്പിച്ചു. 19 പന്തിൽ 25 റൺസെടുത്ത ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. അവസാന പ്രതീക്ഷയായിരുന്ന ലിയാം ലിവിങ്സ്റ്റണിന്റെ (11) റണ്ണൗട്ടിലും കുൽദീപ് പങ്കാളിയായി. ജോഫ്ര ആർച്ചർ 21 റൺസെടുത്ത് പുറത്തായി. ക്രിസ് ജോർദൻ (1), ആദിൽ റഷീദ് (2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 171 റൺസെടുത്തത്. മഴ തടസപ്പെടുത്തിയ മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെയും സൂര്യകുമാർ യാദവിന്റെയും ഇന്നിങ്സുകളാണ് ഇന്ത്യയെ തുണച്ചത്. മഴയും പിച്ചിലെ ഈർപ്പവുമെല്ലാം ഇന്ത്യയുടെ ബാറ്റിങ് ബുദ്ധിമുട്ടിലാക്കി. മഴയ്ക്കു ശേഷം പിച്ചിലെ വേഗക്കുറവ് മുതലെടുക്കാൻ സ്പിന്നർമാരെ ഉപയോഗിച്ച ഇംഗ്ലീഷ് ക്യാപ്റ്റൻ ജോസ് ബട്ട്ലറുടെ തന്ത്രവും ഫലം കണ്ടു.

39 പന്തിൽ നിന്ന് രണ്ട് സിക്സും ആറ് ഫോറുമടക്കം 57 റൺസെടുത്ത രോഹിത്താണ് ഇന്ത്യയുടെ ടോപ് സ്കോറർ. 36 പന്തുകൾ നേരിട്ട സൂര്യകുമാർ രണ്ട് സിക്സും നാല് ഫോറുമടക്കം 47 റൺസെടുത്ത് പുറത്തായി. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 73 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്. 14-ാം ഓവറിൽ രോഹിത്തിനു പിന്നാലെ 16-ാം ഓവറിൽ സൂര്യയും മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

പിന്നാലെ 13 പന്തിൽ 23 റൺസെടുത്ത ഹാർദിക് പാണ്ഡ്യ സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ പുറത്താകുകയായിരുന്നു. പിന്നാലെ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായ ശിവം ദുബെ (0) വീണ്ടും പരാജയമായി. രവീന്ദ്ര ജഡേജ ഒമ്പത് പന്തിൽ 17 റൺസുമായി പുറത്താകാതെ നിന്നു. അക്ഷർ പട്ടേൽ 10 റൺസെടുത്തു.

ഇംഗ്ലണ്ടിനെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. മൂന്നാം ഓവറിൽ തന്നെ ഓപ്പണർ വിരാട് കോലിയെ (9) റീസ് ടോപ്ലി ബൗൾഡാക്കി. പിന്നാലെ ഋഷഭ് പന്തിനെ (4) സാം കറനും പുറത്താക്കിയതോടെ ഇന്ത്യ 5.2 ഓവറിൽ രണ്ടിന് 40 റൺസെന്ന നിലയിലായിരുന്നു. തുടർന്നായിരുന്നു ഇന്ത്യയെ കരകയറ്റിയ രോഹിത് - സൂര്യകുമാർ കൂട്ടുകെട്ട്. ഇംഗ്ലണ്ടിനായി ക്രിസ് ജോർദൻ മൂന്നു വിക്കറ്റ് വീഴ്ത്തി.

നേരത്തേ ഇന്ത്യൻ സമയം എട്ടു മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരം മഴയും നനഞ്ഞ ഔട്ട്ഫീൽഡും കാരണം വൈകുകയായിരുന്നു. പിന്നാലെ ഇന്ത്യ എട്ട് ഓവറിൽ ഇന്ത്യ രണ്ടിന് 65 റൺസെന്ന നിലയിൽ നിൽക്കെ വീണ്ടും മഴയെത്തിയതോടെ മത്സരം തടസപ്പെട്ടിരുന്നു.

]]>
<![CDATA[സെമിയിൽ പുറത്തായ ശേഷം ഡ്രസ്സിങ് റൂമിൽ നിരാശനായി കോലി; ആശ്വസിപ്പിച്ച് ദ്രാവിഡ്]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/coach-rahul-dravid-consoles-dejected-virat-kohli-1.9674049 Thu, 27 June 2024 23:20:06 Thu, 27 June 2024 23:20:54 ഗയാന: ഐസിസി ടി20 ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തുന്നയാളായിരുന്നു വിരാട് കോലി. 2014 സെമിയിൽ 44 പന്തിൽ പുറത്താകാതെ 72 റൺസും 2016 ലോകകപ്പ് സെമിയിൽ 47 പന്തിൽ പുറത്താകാതെ 89 റൺസും കഴിഞ്ഞ തവണ (2022) ഇംഗ്ലണ്ടിനെതിരേ 40 പന്തിൽ 50 റൺസും നേടിയ താരമാണ് കോലി. എന്നാൽ ഇത്തവണ ലോകകപ്പിലെ താരത്തിന്റെ മോശം ഫോം സെമിയിലും ആവർത്തിക്കപ്പെട്ടു. ഒമ്പത് പന്തുകൾ നേരിട്ട് ഒമ്പത് റൺസുമായി റീസ് ടോപ്ലിയുടെ പന്തിൽ പുറത്താകുകയായിരുന്നു കോലി.

നിരാശനായാണ് കോലി പവലിയനിലേക്ക് മടങ്ങിയത്. പിന്നാലെ ഡ്രസ്സിങ് റൂമിൽ നിരാശനായി ഇരിക്കുന്ന കോലിയുടെ അടുത്തേക്കെത്തിയ കോച്ച് രാഹുൽ ദ്രാവിഡ് താരത്തിന്റെ കാലിൽ തട്ടി ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. റീസ് ടോപ്ലിക്കെതിരേ ഒരു അറ്റാക്കിങ് ഷോട്ട് കളിക്കാനുള്ള ശ്രമത്തിനിടെയാണ് കോലി പുറത്തായത്.

ഇത്തവണത്തെ ടൂർണമെന്റിൽ ഓപ്പണറായി ഇറങ്ങിയ കോലിക്ക് തന്റെ പ്രതിഭയുടെ ഏഴയലത്ത് നിൽക്കുന്ന പ്രകടനം പോലും പുറത്തെടുക്കാനായിട്ടില്ല. ഇത്തവണ ഏഴ് കളികളിൽനിന്ന് നേടാനായത് 75 റൺസ് മാത്രം. ഇതിൽതന്നെ അഞ്ച് കളികളിൽ രണ്ടക്കം കടക്കാൻ കഴിഞ്ഞതുമില്ല.

]]>
<![CDATA[രണ്ടക്കമില്ലാത്ത അഞ്ച് കളികൾ, ഏഴ് ഇന്നിങ്‌സിൽ 75 റൺസ്; ഇംഗ്ലണ്ടിനെതിരേയും നിരാശപ്പെടുത്തി കോലി]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/virat-kohli-performance-t20-world-cup-2024-1.9673987 Thu, 27 June 2024 22:38:40 Thu, 27 June 2024 22:45:41 ഗയാന: ടി20 ലോകകപ്പിൽ ഒരിക്കൽക്കൂടി നിരാശപ്പെടുത്തി ഇന്ത്യയുടെ ഓപ്പണിങ് ബാറ്റർ വിരാട് കോലി. ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനലിൽ ഒൻപത് റൺസ് മാത്രമാണ് കോലിക്ക് നേടാനായത്. ഒൻപത് പന്തുകൾ നേരിട്ട കോലിയുടെ ഇന്നിങ്സിൽ ഒരു സിക്സുണ്ട്. ഇംഗ്ലണ്ട് പേസ് താരം റീസ ടോപ്ലിയുടെ പന്ത് മിഡ് വിക്കറ്റിലൂടെ പറത്താനുള്ള കോലിയുടെ ശ്രമം പരാജയപ്പെട്ടു. പന്ത് ലെഗ് സ്റ്റമ്പിൽ പതിച്ച് കോലി പുറത്ത്.

ഐ.സി.സി. നോക്കൗട്ട് മത്സരങ്ങളിൽ സ്ഥിരമായി മികച്ച പ്രകടനങ്ങൾ കാഴ്ചവെയ്ക്കുന്ന കോലി, ഇതാദ്യമായി നിറം മങ്ങി മടങ്ങി. ടി20 ലോകകപ്പിൽ കോലി കളിച്ച എല്ലാ നോക്കൗട്ട് മത്സരങ്ങളിലും അർധ സെഞ്ചുറി തികച്ചിട്ടുണ്ട്. 2014 സെമി ഫൈനലിൽ പുറത്താവാതെ 72 റൺസ്, ഫൈനലിൽ 77 റൺസ്, 2016 സെമി ഫൈനലിൽ പുറത്താവാതെ 89 റൺസ്, 2022 സെമി ഫൈനലിൽ 50 റൺസ് എന്നിങ്ങനെയാണ് കോലിയുടെ പ്രകടനം. പക്ഷേ, ഗയാനയിൽ നടന്ന മത്സരത്തിൽ ഈ ചരിത്രത്തിന്റെ ആവർത്തനം സംഭവിച്ചില്ല.

ഐ.പി.എല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത കോലി, തൊട്ടു പിന്നാലെയുള്ള ലോകകപ്പിൽ അങ്ങേയറ്റം നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തുന്നത്. ഏഴ് കളികളിൽനിന്ന് 75 റൺസ് മാത്രമാണ് ഓപ്പണറുടെ സമ്പാദ്യം. ഇതിൽതന്നെ അഞ്ച് കളികളിൽ രണ്ടക്കം കടക്കാൻ കഴിഞ്ഞതുമില്ല. ബംഗ്ലാദേശിനെതിരേ നേടിയ 28 പന്തിൽ 37 റൺസാണ് ഉയർന്ന സ്കോർ. യു.എസ്.എ., ഓസ്ട്രേലിയ ടീമുകൾക്കെതിരേ ഡക്കാവുകയും ചെയ്തു. അയർലൻഡിനെതിരേ 1, പാകിസ്താനെതിരേ 4, അഫ്ഗാനിസ്താനെതിരേ 24 എന്നിങ്ങനെയാണ് മറ്റു സ്കോറുകൾ.

]]>
<![CDATA[ഗയാനയിൽ കനത്ത മഴ; ഗ്രൗണ്ടിൽ നിറയെ വെള്ളം, ഇന്ത്യ - ഇംഗ്ലണ്ട് സെമി മുടങ്ങാൻ സാധ്യത]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/india-vs-england-weather-report-guyana-washout-threat-looms-1.9673314 Thu, 27 June 2024 18:20:09 Thu, 27 June 2024 18:20:09 ഗയാന: ടി20 ലോകകപ്പിൽ ഇന്ത്യ - ഇംഗ്ലണ്ട് സെമി ഫൈനൽ മത്സരം മഴ മുടക്കാൻ സാധ്യത. മത്സരം കാണാൻ കാത്തിരിക്കുന്ന ആരാധകർക്ക് നിരാശ നൽകുന്നതാണ് വരുന്ന പുതിയ വിവരങ്ങൾ. ഗയാന സമയം രാവിലെ 10.30-നാണ് (ഇന്ത്യൻ സമയം വൈകീട്ട് എട്ടു മണി) സെമി മത്സരം നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ രാവിലെ മുതൽ ഗയാനയിൽ കനത്ത മഴയാണ്. കാലാവസ്ഥ വകുപ്പ് നൽകുന്ന വിവരം അനുസരിച്ച് രാവിലെ 10.30 മുതൽ വൈകീട്ട് 6.30 വരെ ഗയാനയിൽ മഴ തുടരുമെന്നാണ് സൂചന. മത്സരം നടക്കേണ്ട ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയം മഴയിൽ മുങ്ങിനിൽക്കുന്നതിന്റെ വീഡിയോ അൽപം മുമ്പ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ദിനേഷ് കാർത്തിക്ക് എക്സിൽ പങ്കുവെച്ചിട്ടുണ്ട്.

ഗയാനയിൽ മഴ പെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർ പങ്കുവെയ്ക്കുന്നുണ്ട്. അതേസമയം സെമി ഫൈനൽ മത്സരത്തിന് റിസർവ് ഡേയില്ല. സാധാരണ ടി20 മത്സരത്തിനിടെ മഴ പെയ്താൽ 60 മിനിറ്റാണ് കട്ട് ഓഫ് ടൈം അനുവദിക്കുക. ഇതിനുള്ളിൽ മത്സരം നടത്തണോ വേണ്ടയോ എന്ന തീരുമാനത്തിലേക്ക് മാച്ച് റഫറിയും അമ്പയർമാരുമെത്തും. എന്നാൽ ഇവിടെ സെമിക്ക് റിസർവ് ഡേ ഇല്ലാത്തതിനാൽ 250 മിനിറ്റ് മിനിറ്റ് കട്ട് ഓഫ് ടൈം അനുവദിച്ചിട്ടുണ്ട്. അതായത് മത്സരം നടത്താൻ നാല് മണിക്കൂറോളം കാക്കും. ഇന്ത്യൻ സമയം എട്ടു മണിക്ക് ആരംഭിക്കേണ്ട മത്സരം മഴ കാരണം വൈകിയാൽ 12.10 വരെ കാക്കും. ഈ സമയത്ത് മത്സരം ആരംഭിച്ചാലും മുഴുവൻ ഓവർ മത്സരം തന്നെ നടത്തും. അതിലും വൈകിയാൽ മാത്രമേ ഓവറുകൾ ചുരുക്കൂ. എന്നാൽ 10 ഓവർ മത്സരമെങ്കിലും നടത്താനുള്ള സാഹചര്യമേ കണക്കിലെടുക്കൂ. അതിലും കുറഞ്ഞാൽ മത്സരം ഉപേക്ഷിക്കും.

മത്സരം ഉപേക്ഷിച്ചാൽ

മത്സരത്തിന് റിസർവ് ദിനം നൽകാത്തത് സംബന്ധിച്ച് ഐ.സി.സി ഔദ്യോഗികമായി വിശദീകരണം നൽകിയിട്ടില്ല. മത്സരം മഴമൂലം ഉപേക്ഷിച്ചാൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായെത്തിയ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും. സെമി, ഫൈനൽ മത്സരങ്ങളിൽ ഫലം പ്രഖ്യാപിക്കണമെങ്കിൽ കുറഞ്ഞത് 10-ഓവറെങ്കിലും ഇരു ടീമുകളും ബാറ്റ് ചെയ്യണം. ഗ്രൂപ്പ് മത്സരങ്ങളിൽ ഇത് അഞ്ച് ഓവറായിരുന്നു.

]]>
<![CDATA[അന്ന് തോറ്റത് 10 വിക്കറ്റിന്; ഇംഗ്ലീഷ് പടയോട് കണക്കുതീർക്കാൻ ഇന്ത്യ, മഴ വില്ലനാകുമോ? ]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/india-vs-england-icc-t20-world-cup-semi-final-1.9673176 Thu, 27 June 2024 15:41:23 Thu, 27 June 2024 15:44:05 ഗയാന: 2022 നവംബർ എട്ടിന് രാത്രിയിലും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ പലസ്വപ്നങ്ങൾ കണ്ടിരുന്നു. പിറ്റേന്ന് ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിക്കുന്നതും ഫൈനലിൽ കപ്പടിക്കുന്നതും മറ്റും... അതെല്ലാം തകർക്കാൻ ജോസ് ബട്ലർ, അലെക്സ് ഹെയ്ൽസ് എന്നീ രണ്ടു ബാറ്റർമാർ മതിയായിരുന്നു. ഇന്ത്യയെ നിഷ്പ്രഭമാക്കി പത്തുവിക്കറ്റ് വിജയത്തോടെ ഫൈനിലേക്കുമുന്നേറിയ ഇംഗ്ലണ്ട് അവിടെ പാകിസ്താനെയും തകർത്ത് കിരീടംനേടി. രണ്ടുവർഷങ്ങൾക്കിപ്പുറം വീണ്ടും ട്വന്റി 20 ലോകകപ്പ്. ഇന്ത്യക്കുമുന്നിൽ അതേ എതിരാളി. കളി വെസ്റ്റ് ഇൻഡീസിലാണെന്ന വ്യത്യാസമുണ്ട്. ഇന്ത്യ അപാരഫോമിലാണെന്ന ആത്മവിശ്വാസവുമുണ്ട്.

എല്ലാം ജയിച്ച് ഇന്ത്യ

ഈ ലോകകപ്പിൽ ഇന്ത്യ തോൽവിയറിഞ്ഞിട്ടില്ല. പ്രാഥമികറൗണ്ടിലും സൂപ്പർ എട്ടിലും കളിച്ച മൂന്നിൽ മൂന്നും ജയിച്ചു. ഇതിനിടെ പാകിസ്താൻ, ഓസ്ട്രേലിയ എന്നീ കരുത്തരെ തോൽപ്പിച്ചു.

ഈ ലോകകപ്പിൽ ഗയാനയിലെ മത്സരങ്ങളിലെല്ലാം സ്പിന്നർമാർക്ക് ഗുണകരമായിരുന്നു. സൂപ്പർ എട്ടുമുതൽ കുൽദീപ് യാദവ്, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നീ മൂന്നു സ്പിന്നർമാരുമായി ഇറങ്ങുന്ന ഇന്ത്യക്ക് ഇക്കാര്യത്തിൽ പേടിക്കാനില്ല. സൂപ്പർ എട്ടിലെ അവസാനമത്സരത്തിൽ കരുത്തരായ ഓസ്ട്രേലിയയെ 24 റൺസിന് തോൽപ്പിച്ചതിന്റെ ആവേശത്തിലാണ് ഇന്ത്യയുടെ വരവ്.

ഓപ്പണിങ്ങിൽ വിരാട് കോലി ഫോലിലെത്തിയില്ല എന്നതുമാത്രമാണ് ഏക വെല്ലുവിളി. ബാറ്റിങ്ങിൽ രോഹിത് ശർമ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ എന്നിവരെല്ലാം ഓരോ മത്സരങ്ങളിൽ വിജയശില്പികളായി. പേസ് ബൗളിങ്ങിൽ ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ് എന്നിവർക്കൊപ്പം ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും മികവുകാട്ടി. ഫൈനലിൽ എത്തിയില്ലെങ്കിൽ ടി 20-യിൽ രോഹിത്-കോലി സഖ്യം ഇനി ഇതുപോലെ ഒരുമിച്ച് കളിക്കാൻ സാധ്യതകുറവാണ്.

ടീമിൽ വലിയ മാറ്റമില്ലാതെയാണ് ഇന്ത്യ കളിക്കുന്നത്. പ്രാഥമിക റൗണ്ട് കഴിഞ്ഞപ്പോൾ മുഹമ്മദ് സിറാജിനെ മാറ്റി കുൽദീപ് യാദവിനെ കളിപ്പിച്ചതുമാത്രമാണ് ഏകമാറ്റം. മലയാളി താരം സഞ്ജു സാംസൺ, യുസ്വേന്ദ്ര ചാഹൽ എന്നിവർ ഇതുവരെ കളിക്കാൻ ഇറങ്ങിയില്ല.

ഇംഗ്ലീഷ് സ്റ്റൈൽ

2022 ലോകകപ്പ് സെമിയിൽ ഇന്ത്യയെ തകർത്ത ക്യാപ്റ്റൻ ജോസ് ബട്ലർതന്നെയാണ് ഇപ്പോഴും ടീമിന്റെ നായകൻ. ബട്ലറും ഫിൽ സാൾട്ടും ചേർന്നാണ് ഓപ്പൺചെയ്യുന്നത്. മാരകപ്രഹരശേഷിയുള്ള സാൾട്ടിനെ തുടക്കത്തിലേ തളച്ചില്ലെങ്കിൽ ബുദ്ധിമുട്ടാകും. പ്രാഥമികഘട്ടത്തിൽ ഓസ്ട്രേലിയയോട് തോൽക്കുകയും സ്കോട്ലൻഡിനെതിരായ മത്സരം ഉപേക്ഷിക്കുകയും ചെയ്തതോടെ പ്രതിസന്ധിയിലായ ടീം പിന്നീട് ഉജ്ജ്വലമായി തിരിച്ചുവന്നു. സൂപ്പർ എട്ടിൽ വെസ്റ്റ് ഇൻഡീസ്, യു.എസ്. എന്നീ ടീമുകളെ തോൽപ്പിച്ച് സെമിയിലെത്തി. സ്പിൻ വിഭാഗത്തിൽ ആദിൽ റഷീദും മോയിൻ അലിയുമായിരിക്കും ഇംഗ്ലണ്ടിന്റെ ആയുധം.

മഴപെയ്താൽ

വ്യാഴാഴ്ച ഇന്ത്യ-ഇംഗ്ലണ്ട് സെമിഫൈനലിനിടെ മഴപെയ്യാൻ 75 ശതമാനത്തിലേറെ സാധ്യതകല്പിക്കുന്നു. ഈ സെമിക്ക് റിസർവ് ദിവസമില്ല. എങ്കിലും മുഴുവൻ ഓവർ മത്സരത്തിനായി 250 മിനിറ്റ് അധികസമയം അനുവദിക്കും. ഇതിനകം മഴമാറി കളി തുടങ്ങാനായില്ലെങ്കിൽ സൂപ്പർ എട്ട് ഒന്നാം ഗ്രൂപ്പിലെ ജേതാക്കൾ എന്നനിലയ്ക്ക് ഇന്ത്യ ഫൈനലിലേക്ക് മുന്നേറും. രണ്ടാം ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായാണ് ഇംഗ്ലണ്ട് സെമിയിലെത്തിയത്.

ഒന്നാംസെമിയിൽ ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്താൻ മത്സരത്തിന് റിസർവ് ഡേയുണ്ട്. അന്നും കളി നടത്താൻ കഴിഞ്ഞില്ലെങ്കിൽ ഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാരായ ദക്ഷിണാഫ്രിക്ക ഫൈനലിലേക്ക് മുന്നേറും. ബ്രിഡ്ജ്ടൗണിൽ ശനിയാഴ്ച നടക്കേണ്ട ഫൈനലിന് ഒരു ദിവസം റിസർവ് ഡേയുണ്ട്.

]]>
<![CDATA['ഇതിനൊക്കെ എന്ത് മറുപടിയാണ് നൽകേണ്ടത്'-പന്തിൽ കൃത്രിമം കാണിച്ചെന്ന ഇൻസമാമിന്റെ ആരോപണത്തിൽ രോഹിത്]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/rohit-sharmas-reply-inzamams-ball-tampering-allegation-1.9673025 Thu, 27 June 2024 14:45:00 Thu, 27 June 2024 15:07:55 ട്രിനിഡാഡ്: പന്തിൽ കൃത്രിമം കാണിച്ചെന്ന മുൻ പാകിസ്താൻ താരം ഇൻസമാം ഉൾ ഹഖിന്റെ ആരോപണത്തിന് മറുപടിയുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ. ഇതിനൊക്കെ എന്ത് മറുപടിയാണ് താൻ നൽകേണ്ടതെന്നായിരുന്നു വാർത്താസമ്മേളനത്തിൽ ഇൻസമാമിന്റെ പരാമർശം ശ്രദ്ധയിൽപ്പെടുത്തിയ മാധ്യമപ്രവർത്തകനോട് രോഹിത് പറഞ്ഞത്. ടി20 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ ഇന്ത്യൻ പേസർ അർഷ്ദീപ് സിങ് പന്തിൽ കൃത്രിമം കാട്ടിയെന്നായിരുന്നു ഇൻസമാമിന്റെ ആരോപണം.

വിക്കറ്റ് ഡ്രൈയാണ്. എല്ലാ ടീമുകൾക്കും റിവേഴ്സ് സ്വിങ് കിട്ടുന്നുണ്ട്. കളിക്കുന്നത് ഏത് സാഹചര്യത്തിലാണെന്ന് ചിന്തിച്ച് മനസിലാക്കണം. ഇത് ഓസ്ട്രേലിയയോ ഇംഗ്ലണ്ടോ അല്ല. രോഹിത് കൂട്ടിച്ചേർത്തു. മുൻ പാക് താരം സലീം മാലിക്കും സമാന ആരോപണവുമായി രംഗത്തുവന്നിരുന്നു.

പുതിയ പന്തിൽ റിവേഴ്സ് സ്വിങ് ലഭിക്കാൻ ബൗളർ കൃത്രിമം കാണിച്ചിട്ടുണ്ടെന്നാണ് ഇൻസമാം ആരോപിച്ചത്. ഇത്തരം സാഹചര്യങ്ങളിൽ ജാഗ്രത പാലിക്കാത്തതിന് അമ്പയർമാരെയും വിമർശിച്ചു. അമ്പയർമാരും മറ്റും ചില ടീമുകൾക്ക് അനുകൂലമായി പെരുമാറുന്നുണ്ടെന്ന് മാലിക്കും ആരോപിച്ചിരുന്നു. കൃത്രിമം കാണിച്ചില്ലെങ്കിൽ പുതിയ പന്തിൽ റിവേഴ്സ് സ്വിങ് ലഭിക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് ഇൻസമാമിന്റെ പക്ഷം.

''അർഷ്ദീപ് 15-ാം ഓവർ എറിയുമ്പോൾ റിവേഴ്സ് സ്വിങ് ഉണ്ടായിരുന്നു. പുതിയ പന്തിൽ ഇത് ഏറെ നേരത്തെയാണ്. അതിനർഥം റിവേഴ്സ് സ്വിങ് ലഭിക്കാൻ 12-ാമത്തെയോ 13-ാമത്തെയോ ഓവറുകളിൽ പന്തിൽ കൃത്രിമം നടന്നെന്നാണ്.'' - ഒരു പാക് ചാനലിലെ ചർച്ചയ്ക്കിടെയായിരുന്നു ഇൻസമാമിന്റെ പ്രതികരണം.

''ചില ടീമുകൾക്കായി അമ്പയർമാർ കണ്ണടച്ചിരിക്കുമെന്ന് ഒരു ചൊല്ലുണ്ട്. ഇന്ത്യയും അതിലൊന്നാണ്. പാകിസ്താനെതിരായ മത്സരത്തിനിടെ സമാന സാഹചര്യം റിപ്പോർട്ട് ചെയ്തതിന് പിഴയീടാക്കിയത് ഞാൻ ഓർക്കുന്നു.'' - സലീം മാലിക്ക് പറഞ്ഞു. ഇത്തരമൊരു സാഹചര്യം പാക് ക്രിക്കറ്റിലാണ് ഉണ്ടായതെങ്കിൽ തീർച്ചയായും നടപടി ഉണ്ടാകുമായിരുന്നുവെന്നും മാലിക് പറഞ്ഞു.

]]>
<![CDATA['എല്ലാം അവർക്ക് വേണ്ടി'; അഫ്ഗാന്റെ തോൽവിയിൽ ഇന്ത്യയെ പഴിച്ച് മുൻ ഇംഗ്ലണ്ട് നായകൻ]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/icc-world-cup-afghanistan-loss-england-great-blames-india-1.9672956 Thu, 27 June 2024 12:24:00 Thu, 27 June 2024 12:38:54 ട്രിനിഡാഡ്: ലോകകപ്പ് സെമിയിൽ അഫ്ഗാന്റെ തോൽവിയിലേക്ക് നയിച്ച മോശം ബാറ്റിങ്ങിന് പിന്നാലെ ഇന്ത്യയ്ക്കെതിരേ തിരിഞ്ഞ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. സമൂഹമാധ്യമമായ എക്സിലൂടെയാണ് വോൺ ഇന്ത്യയ്ക്കെതിരേ ട്വീറ്റുമായി രംഗത്തെത്തിയത്. ലോകകപ്പിൽ ഇന്ത്യയുടെ സെമിഫൈനൽ മത്സരക്രമം നിശ്ചയിച്ച രീതി ചൂണ്ടിക്കാട്ടിയാണ് വോൺ രംഗത്തുവന്നത്. മത്സരക്രമം മൂലം അഫ്ഗാന് സെമിയ്ക്കായി തയ്യാറെടുക്കാൻ വേണ്ടത്ര സമയം ലഭിച്ചില്ലെന്നാണ് മുൻ ഇംഗ്ലണ്ട് താരം ആരോപിക്കുന്നത്.

തിങ്കളാഴ്ച രാത്രിയാണ് സെന്റ് ലൂസിയയിൽ നിന്ന് അഫ്ഗാൻ ലോകകപ്പ് സെമിയിലേക്ക് പ്രവേശിക്കുന്നത്. ട്രിനിഡാഡിലേക്കുള്ള വിമാനം ചൊവ്വാഴ്ച 4 മണിക്കൂർ വൈകി. അതിനാൽ ട്രിനിഡാഡിൽ പരിശീലനത്തിനുള്ള സമയം ലഭിച്ചില്ല. - വോൺ കുറിച്ചു.

ട്രിനിഡാഡിൽ ഇതിന് മുമ്പും അഫ്ഗാൻ കളിച്ചിട്ടുണ്ടല്ലോയെന്ന് ചൂണ്ടിക്കാട്ടിയ ആരാധകനും വോൺ മറുപടി നൽകി. സെമി ഫൈനലിനായി കുറഞ്ഞത് ഒരു ദിവസത്തെ തയ്യാറെടുപ്പെങ്കിലും വേണമെന്ന് അദ്ദേഹം കുറിച്ചു.

ഈ സെമി മത്സരം ഗയാനയിലാണ് നടക്കേണ്ടിയിരുന്നത്. എന്നാൽ ടൂർണമെന്റ് മുഴുവനായി ഇന്ത്യയ്ക്കനുകൂലമായാണ് നീക്കുന്നത്. ഇത് മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം അനീതിയാണ്. -വോൺ എക്സിൽ കുറിച്ചു. വ്യാഴാഴ്ച ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം സെമി.

സെമിയിൽ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടാണ് അഫ്ഗാൻ ടി20 ലോകകപ്പിൽ നിന്ന് പുറത്തായത്. ഒമ്പത് വിക്കറ്റിന്റെ ജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ലോകകപ്പിൽ ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തുന്നത്. പ്രോട്ടീസ് ബൗളർമാർക്ക് മുന്നിൽ അഫ്ഗാൻ നിരയിലാർക്കും അധികനേരം പിടിച്ച് നിൽക്കാനായില്ല. ടീം 56 റൺസിനാണ് പുറത്തായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ തുടക്കത്തിൽ ഞെട്ടിച്ചെങ്കിലും പിന്നീട് മാർക്രവും റീസ ഹെൻഡ്രിക്സും കളി ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാക്കി. ലേകകപ്പിലെ അഫ്ഗാന്റെ ആദ്യ സെമിപ്രവേശമായിരുന്നു ഇത്തവണത്തേത്.

]]>
<![CDATA[സഹതാരങ്ങളെ ചേർത്തുപിടിച്ച് റാഷിദ് ഖാൻ; തിരിച്ചുവരുമെന്ന് അഫ്ഗാൻ നായകൻ]]> https://www.mathrubhumi.com/special-pages/icc-t20-world-cup-2024/rashid-khan-refuses-to-blame-teammates-comment-about-defeat-against-south-africa-1.9672926 Thu, 27 June 2024 11:19:31 Thu, 27 June 2024 11:19:31 ട്രിനിഡാഡ്: അവിശ്വസനീയ കുതിപ്പിനൊടുക്കം സെമിയിൽ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടാണ് അഫ്ഗാൻ ടി20 ലോകകപ്പിൽ നിന്ന് പുറത്തായത്. ഒമ്പത് വിക്കറ്റിന്റെ ജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ലോകകപ്പിൽ ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തുന്നത്. അതേസമയം സെമിയിലെ തോൽവിയിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഫ്ഗാൻ നായകൻ റാഷിദ് ഖാൻ. തോൽവി അംഗീകരിക്കുന്നുവെന്നും തങ്ങളെ സംബന്ധിച്ച് ഇത് വലിയ അനുഭവമാണെന്നും റാഷിദ് ഖാൻ പറഞ്ഞു. ഇതൊരു തുടക്കം മാത്രമാണ്. ലോകത്തെ ഏത് ടീമിനേയും തോൽപ്പിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം തങ്ങൾക്കുണ്ടെന്നും റാഷിദ് കൂട്ടിച്ചേർത്തു.

ടീമെന്ന നിലയിൽ ഇത് കഠിനമാണ്. ഞങ്ങൾ മെച്ചപ്പെട്ടിരിക്കാം. എന്നാൽ വിചാരിച്ചതുപോലെ കാര്യങ്ങൾ ചെയ്യാൻ സാഹചര്യം ഞങ്ങളെ അനുവദിച്ചില്ല. ടി20 ക്രിക്കറ്റ് ഇങ്ങനെയാണ്. എല്ലാ സാഹചര്യത്തിലും കളിക്കാൻ തയ്യാറായിരിക്കണം. അവർ നന്നായി പന്തെറിഞ്ഞു. പേസർമാർ നന്നായി പന്തെറിഞ്ഞതുകൊണ്ടാണ് ടൂർണമെന്റിലുടനീളം ഞങ്ങൾക്ക് മുന്നേറാൻ കഴിഞ്ഞത്. മുജീബിന്റെ പരിക്ക് ദൗർഭാഗ്യകരമാണ്. എന്നാൽ ഞങ്ങളുടെ പേസർമാരും നബിയടക്കമുള്ളവർ ന്യൂബോളിൽ മികച്ചുനിന്നു. അതാണ് സ്പിന്നർമാരായ ഞങ്ങൾക്ക് കാര്യങ്ങൾ എളുപ്പമാക്കിയത്.- റാഷിദ് ഖാൻ പറഞ്ഞു.

ബാറ്റിങ്ങിൽ കുറച്ചുകൂടി മെച്ചപ്പെടാനുണ്ടെന്നും ഈ മുന്നേറ്റം തുടരണമെന്നും റാഷിദ് പറഞ്ഞു. ദക്ഷിണാഫ്രിക്ക പോലെയുള്ള മുൻനിര ടീമിനെതിരേയുള്ള സെമി ഫൈനൽ തോൽവി അംഗീകരിക്കുന്നു. ഇതൊരു തുടക്കം മാത്രമാണ്. ലോകത്തെ ഏത് ടീമിനേയും തോൽപ്പിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം തങ്ങൾക്കുണ്ട്. മധ്യനിരയിൽ കുറച്ചുകൂടി കഠിനാധ്വാനം ചെയ്യാനുണ്ട്. ഞങ്ങൾ ഇതുവരെ മികച്ച ഫലമുണ്ടാക്കി. കൂടുതൽ കഠിനാധ്വാനം ചെയ്ത് തിരിച്ചുവരുമെന്നും റാഷിദ് ഖാൻ പറഞ്ഞു.

]]>
This XML file does not appear to have any style information associated with it. The document tree is shown below.
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" xmlns:slash="http://purl.org/rss/1.0/modules/slash/" xmlns:sy="http://purl.org/rss/1.0/modules/syndication/" xmlns:wfw="http://wellformedweb.org/CommentAPI/" xmlns:media="http://search.yahoo.com/mrss/" version="2.0">
<channel>
<title>
<![CDATA[ ICC t20 world cup - Dailyhunt feed ]]>
</title>
<atom:link href="https://feed.mathrubhumi.com/icc-t20-world-cup-dailyhunt-feed-1.9600644" rel="self" type="application/rss+xml"/>
<link>https://feed.mathrubhumi.com/icc-t20-world-cup-dailyhunt-feed-1.9600644</link>
<description>
<![CDATA[ Daily hund feed for ICC t20 world cup ]]>
</description>
<lastBuildDate>Thu, 4 Jul 2024 06:46:25 +0530</lastBuildDate>
<sy:updatePeriod>hourly</sy:updatePeriod>
<sy:updateFrequency>1</sy:updateFrequency>
<item>
<title>
<![CDATA[ വിശ്വവിജയികൾ ജന്മനാട്ടിൽ; ടി-20 ലോകകപ്പുമായി ഇന്ത്യൻ ടീം ഡൽഹിയിലെത്തി, വൻ വരവേൽപ്പ് ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/indian-cricket-team-lands-in-delhi-after-winning-icc-t-20-world-cup-1.9694263</link>
<pubDate>Thu, 4 July 2024 6:46:25</pubDate>
<modified_date>Thu, 4 July 2024 8:15:33</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9694299:1720060269/indian%20cricket%20team%20t-20%20world%20cup.jpg?$p=479586f&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ന്യൂഡൽഹി: ട്വന്റി-20 ലോകകപ്പ് നേടി രാജ്യത്തിന്റെ അഭിമാനം ലോകനെറുകയിലെത്തിച്ച ഇന്ത്യൻ ടീം അംഗങ്ങൾ ഡൽഹിയിലെത്തി. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് ഇന്ത്യൻ ടീമുമായുള്ള ചാർട്ടേഡ് വിമാനം ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. പുലർച്ചെ മുതൽ ആയിരക്കണക്കിന് ആരാധകരാണ് പ്രിയതാരങ്ങളെ സ്വീകരിക്കാനായി ഡൽഹി വിമാനത്താവളത്തിന്റെ മൂന്നാം ടെർമിനലിൽ കാത്തുനിൽക്കുന്നത്. താരങ്ങൾ പുറത്തുവരുന്നതും കാത്ത് അക്ഷമരായി തുടരുകയാണ് ആരാധകർ. </p> <p>ബാർബഡോസ് ഗ്രാന്റ്ലി ആദംസ് വിമാനത്താവളത്തിൽനിന്ന് ബുധനാഴ്ചയാണ് ഇന്ത്യൻ ടീം ജന്മനാട്ടിലേക്ക് യാത്രതിരിച്ചത്. താരങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി കാണും. 11 മണിക്ക് പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച. ഇതിനുശേഷം സ്വീകരണത്തിനും റോഡ് ഷോയ്ക്കുമായി ടീം മുംബൈയിലേക്കുപോകും.</p> <p><blockquote class="twitter-tweet"><a href="https://twitter.com/x/status/1808684122707038602"></a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p> <p>താരങ്ങൾ, സപ്പോർട്ടിങ് സ്റ്റാഫ്, കുടുബാംഗങ്ങൾ എന്നിവർക്കായി ബി.സി.സി.ഐ. പ്രത്യേക വിമാനം ഏർപ്പാടാക്കിയിരുന്നു. ബുധനാഴ്ച അതിരാവിലെ തന്നെ വിമാനം ബാർബഡോസ് വിമാനത്താവളത്തിൽ എത്തി. </p> <p><blockquote class="twitter-tweet"><a href="https://twitter.com/x/status/1808683738244788645"></a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p> <p>കിരീടനേട്ടത്തിനുശേഷം നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് 'ബെറിൽ' ചുഴലിക്കാറ്റ് ആഞ്ഞടിഞ്ഞത്. ഇതോടെ ബാർബഡോസിലെ വിമാനത്താവളവും അടച്ചു. കാറ്റഗറി നാലിൽപ്പെടുന്ന ചുഴലിക്കാറ്റും മഴയും കാരണം ടീമിന് മൂന്നുദിവസമായി ഹോട്ടലിൽ തുടരേണ്ടിവന്നു. ഇതോടെയാണ് യാത്ര പ്രതിസന്ധിയിലായത്. ബി.സി.സി.ഐ. ഇടപെട്ടാണ് പ്രത്യേകവിമാനം ഏർപ്പാടാക്കിയത്.</p> <p><blockquote class="twitter-tweet"><a href="https://twitter.com/x/status/1808683404788977999"></a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p> <p><strong>ഓപ്പൺ ബസിൽ റോഡ് ഷോ, സ്വീകരിക്കാൻ പ്രധാനമന്ത്രി</strong></p> <p>ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് കിരീടവുമായി എത്തുന്ന ടീം ഇന്ത്യയെ കാത്തിരിക്കുന്നത് വമ്പൻ സ്വീകരണങ്ങൾ. എയർ ഇന്ത്യ ചാമ്പ്യൻസ് 24 ലോകകപ്പ് (എ.ഐ.സി.24.ഡബ്ല്യു.സി.) വിമാനത്തിൽ രാവിലെ ഡൽഹിയിലാണ് ടീമെത്തുക. തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ടീമംഗങ്ങളെ കാണും. അഭിനന്ദനം നേരിട്ട് അറിയിക്കും. അദ്ദേഹത്തോടൊപ്പമാണ് താരങ്ങളുടെ പ്രഭാതഭക്ഷണമെന്നാണ് വിവരം.</p> <p><blockquote class="twitter-tweet"><a href="https://twitter.com/x/status/1808683841743434057"></a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p> <p>ബാർബഡോസിൽനിന്ന് വിമാനം പുറപ്പെടുന്നതിനുമുൻപ് ട്രോഫിയുമായി നിൽക്കുന്ന ചിത്രം ക്യപ്റ്റൻ രോഹിത് ശർമയും സൂര്യകുമാർ യാദവും സാമൂഹികമാധ്യമത്തിൽ പോസ്റ്റുചെയ്തിരുന്നു.</p> <p><blockquote class="twitter-tweet"><a href="https://twitter.com/x/status/1808681468920480162"></a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p> <p>തുടർന്ന് ഇന്ത്യൻ ടീം മുംബൈയിലേക്കുപോകും. ട്രോഫിയുമായി താരങ്ങൾ മുംബൈ നഗരത്തിൽ റോഡ് ഷോ നടത്തും. നരിമാൻ പോയിന്റ്, മറൈൻഡ്രൈവ്, വാംഖഡെ സ്റ്റേഡിയംവരെ ഓപ്പൺ ബസിലാണ് റോഡ് ഷോ. വൈകീട്ട് അഞ്ചുമുതലാണ് വിക്ടറി പരേഡെന്നും എല്ലാവരും എത്തിച്ചേരണമെന്നും രോഹിത് ശർമ എക്സിൽ കുറിച്ചു.</p> <p><blockquote class="twitter-tweet"><a href="https://twitter.com/x/status/1808681391997210648"></a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p> <p>വാംഖഡേ സ്റ്റേഡിയത്തിൽ സ്വീകരണപരിപാടി ഒരുക്കിയിട്ടുണ്ട്. ടീമിന് പ്രഖ്യാപിച്ച 125 കോടി ചടങ്ങിൽ ബി.സി.സി.ഐ. കൈമാറും. രാഷ്ട്രപതി ദ്രൗപദി മുർമുവുമായും ടീം കൂടിക്കാഴ്ച നടത്തിയേക്കും.</p> <p><blockquote class="twitter-tweet"><a href="https://twitter.com/x/status/1808678561647317033"></a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p> <p>ആഘോഷങ്ങൾക്കുശേഷം ഇന്ത്യൻ താരങ്ങൾ സിംബാബ്വേയിലെ ഹരാരയിലെത്തും. ടീമിലുൾപ്പെട്ടവരാണ് അങ്ങോട്ടേക്കുപോകുക. സ്വീകരണച്ചടങ്ങുകളിൽ പങ്കെടുക്കാനാണ് ലോകകപ്പ് ടീമിൽ ഉൾപ്പെട്ടിരുന്ന സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, ശിവം ദുബെ എന്നിവരെ സിംബാബ്വേക്കെതിരേയുള്ള ആദ്യ രണ്ട് ടി 20 മത്സരങ്ങളിൽനിന്ന് ഒഴിവാക്കിയത്.</p> <p><blockquote class="twitter-tweet"><a href="https://twitter.com/x/status/1808680335749652893"></a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ 'ലോകകപ്പ് പറന്നുപോകുന്നതാണ് കാണാനായത്, ഞാൻ അത് മുറുകെപ്പിടിച്ചു'-അദ്ഭുത ക്യാച്ചിനെക്കുറിച്ച് സൂര്യ ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/i-saw-the-world-cup-flying-away-and-i-latched-onto-it-says-suryakumar-yadav-about-the-catch-1.9685668</link>
<pubDate>Mon, 1 July 2024 21:10:00</pubDate>
<modified_date>Mon, 1 July 2024 21:11:02</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9685696:1719847875/9627604A-8551-4408-B0BB-23766329DE8D.jpg?$p=c35464c&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ബാർബഡോസ്: കന്നി ലോകകപ്പ് ഫൈനലിൽ തന്നെ കിരീടത്തിലേക്ക് കുതിക്കുകയായിരുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരേ വിശ്വസനീയമായിരുന്നു ഇന്ത്യ നേടിയ ഏഴു റൺസ് ജയം. അവസാന ഓവർവരെ ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ ഹാർദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ ഡേവിഡ് മില്ലറെ പുറത്താക്കാൻ സൂര്യകുമാർ യാദവ് എടുത്ത അദ്ഭുത ക്യാച്ചാണ് ഇന്ത്യയുടെ കിരീട വിജയത്തിൽ നിർണായകമായത്. ആറു പന്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 16 റൺസ് വേണ്ടപ്പോഴായിരുന്നു സൂര്യയുടെ നിർണായക ക്യാച്ച്.</p> <p>നിർണായകമായ ആ ക്യാച്ചിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരം. ലോകകപ്പ് പറന്നുപോകുന്നത് കണ്ടെന്നും അത് താൻ മുറുകെപ്പിടിക്കുകയായിരുന്നുവെന്നുമാണ് സൂര്യകുമാർ പറഞ്ഞത്. </p> <p><blockquote class="twitter-tweet"><a href="https://twitter.com/x/status/1807123121117540636"></a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p> <p>'ആ സമയം എന്റെ മനസിലൂടെ എന്താണ് കടന്നുപോയതെന്ന് യഥാർഥത്തിൽ എനിക്കറിയില്ല. ലോകകപ്പ് പറന്നുപോകുന്നതാണ് കാണാനായത്. ഞാൻ അത് മുറുകെപ്പിടിച്ചു'. - സൂര്യകുമാർ പ്രതികരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.</p> <p>മത്സരത്തിലെ നിർണായക വഴിത്തിരിവായിരുന്നു ആ ക്യാച്ച്. ആറു പന്തിൽ ജയിക്കാൻ 16 റൺസ് വേണമെന്ന ഘട്ടത്തിൽ ഹാർദിക് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തു തന്നെ സിക്സർ പറത്താനായിരുന്നു മില്ലറുടെ ശ്രമം. ഫുൾടോസ് പന്ത് മില്ലർ അടിച്ച പന്ത് സിക്സറായി എന്നുതന്നെ എല്ലാവരും കരുതി. എന്നാൽ ലോങ് ഓൺ ബൗണ്ടറിയിൽ ഓടിയെത്തിയ സൂര്യ അവിശ്വസനീയമായി പന്ത് കൈക്കുള്ളിലാക്കുകയായിരുന്നു.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ 'വിരമിക്കാൻ വിചാരിച്ചതല്ല, പക്ഷേ...' തീരുമാനത്തിനു പിന്നിലെ സാഹചര്യം വെളിപ്പെടുത്തി രോഹിത് ശർമ ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/behind-the-retirement-of-rohit-sharma-from-t20i-1.9685277</link>
<pubDate>Mon, 1 July 2024 18:58:48</pubDate>
<modified_date>Mon, 1 July 2024 19:00:38</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9685279:1719840442/New%20Project%20(34).jpg?$p=fc20cf2&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ബാർബഡോസ്: ടി20 ലോകകപ്പിൽ ഇന്ത്യ രണ്ടാം ലോകകപ്പ് കിരീടം നേടിയതിനു പിന്നാലെയാണ് ക്യാപ്റ്റൻ രോഹിത് ശർമ വിരമിക്കൽ പ്രഖ്യാപിച്ചത്. ടി20 വിടാൻ ഇതാണ് ഏറ്റവും നല്ല സമയമെന്ന പ്രഖ്യാപനത്തോടെയായിരുന്നു വിരമിക്കൽ. വിരാട് കോലി വിരമിക്കൽ പ്രഖ്യാപിച്ച് മിനിറ്റുകൾക്കകം വാർത്താ സമ്മേളനത്തിലാണ് രോഹിത്തിന്റെ അറിയിപ്പുണ്ടായത്. ടി20 ലോകകപ്പ് ഫൈനൽ ത്രില്ലിങ് പോരിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തകർത്തതിനുശേഷം ഇരുവരും നിലപാടറിയിക്കുകയായിരുന്നു.</p> <p>ഇന്ത്യ 2022 ഏകദിന ലോകകപ്പ് ഫൈനലിലെത്തിയതും രോഹിത് ശർമയുടെ കീഴിലായിരുന്നു. 2022 ടി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് തോറ്റ് മടങ്ങുമ്പോഴും ടീം ക്യാപ്റ്റൻ രോഹിത് ശർമതന്നെ. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 159 മത്സരങ്ങളിൽനിന്നായി 4231 റൺസാണ് രോഹിത്തിന്റെ സമ്പാദ്യം. ഇതിൽ അഞ്ച് സെഞ്ചുറികളും 32 അർധ സെഞ്ചുറികളും ഉൾപ്പെടുന്നു. അതേസമയം ഏകദിന, ടെസ്റ്റ് ടീമിൽ തുടരുമെന്ന് രോഹിത് അറിയിച്ചിട്ടുണ്ട്. </p> <p>ടി20 ക്രിക്കറ്റിൽനിന്ന് വിരമിക്കാൻ ആഗ്രഹിച്ചിരുന്നതല്ലെന്ന് രോഹിത് വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. ടി20 ക്രിക്കറ്റ് അവസാനിപ്പിക്കാൻ തുടക്കത്തിൽ പദ്ധതിയുണ്ടായിരുന്നില്ലെന്നും അനുയോജ്യമായ സാഹചര്യം വന്നപ്പോൾ അത്തരത്തിൽ തീരുമാനമെടുക്കുകയുമായിരുന്നെന്നുമാണ് രോഹിത് റിപ്പോർട്ടർമാരോട് വെളിപ്പെടുത്തിയത്. </p> <p>'അന്താരാഷ്ട്ര ടി20-യിൽനിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല. പക്ഷേ, സ്ഥിതിഗതി അത്തരത്തിലുള്ളതായിരുന്നു... ഇത് ഏറ്റവും മികച്ച സാഹചര്യമാണെന്ന് ഞാൻ ചിന്തിച്ചു. കപ്പ് നേടി ഗുഡ്ബൈ പറയുന്നതിതിലും മികച്ച വേറൊന്നില്ല'-വീഡിയോയിൽ രോഹിത് പറയുന്നു. ഹാർദിക് പാണ്ഡ്യയാണ് രോഹിത്തിന്റെ പിൻഗാമിയായി വരാൻ സാധ്യത. 2023-ൽ രോഹിത് ടീമിലില്ലാതിരുന്നപ്പോൾ ഹാർദിക്കായിരുന്നു ടി20-യിൽ ഇന്ത്യയെ നയിച്ചിരുന്നത്.<br /> </p> <p><blockquote class="twitter-tweet"><a href="https://twitter.com/x/status/1807374600780521650"></a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ പക്ഷേ, എതിരാളി ദക്ഷിണാഫ്രിക്ക അല്ലായിരുന്നെങ്കിലോ?  ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/icc-t20-world-cup-cricket-final-story-1.9685203</link>
<pubDate>Mon, 1 July 2024 17:11:00</pubDate>
<modified_date>Tue, 2 July 2024 10:49:17</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9685211:1719833820/New%20Project%20(33).jpg?$p=d678a52&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>അവിശ്വസനീയമായിരുന്നു ബാർബേഡോസിലെ കെൻസിങ്ടൺ ഓവലിലെ ആ രാത്രി. ഒരു ത്രില്ലർ സിനിമയെക്കാൾ ഉദ്വേഗം നിറഞ്ഞ നിമിഷങ്ങൾ. തോൽവി ഉറപ്പിച്ച് കളിക്കളവും ടിവിക്കു മുന്നിലെ ഇരിപ്പിടവും വിട്ട് ഇന്ത്യൻ ആരാധകർ എഴുന്നേറ്റു തുടങ്ങിയ സമയം. 2013-നു ശേഷം ഒരു തവണ പോലും ഐസിസി ട്രോഫികളിൽ ജയിക്കാനാവാത്ത ഭാഗ്യം കെട്ട ടീമായി ഇന്ത്യ തുടരുമോ? </p> <p>ആറു വിക്കറ്റ് കൈയിലുള്ള ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടത് 30 റൺസ് മാത്രം. അത് അടിച്ചെടുക്കാൻ അഞ്ച് ഓവറുകളുമുണ്ട്. ക്രീസിലാവട്ടെ തൊട്ടു മുമ്പത്തെ രണ്ട് ഓവറുകളിൽ 38 റൺസ് വാരിയ ഹെയിന്റിക് ക്ലാസൻ- ഡേവിഡ് മില്ലർ സഖ്യം. പോയ വർഷം നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ ട്രാവിസ് ഹെഡിന്റെ ചുമലിലേറിയ ഓസ്ട്രേലിയ ഇന്ത്യയെ നാണം കെടുത്തിയതിന്റെ വേദന ഇനിയും മറക്കാത്ത ക്യാപ്റ്റൻ രോഹിത് ശർമ മറ്റൊരു ഫൈനൽ തോൽവിക്കും (ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും രോഹിത് നയിച്ച ഇന്ത്യ തോറ്റിരുന്നു, ഓസ്ട്രേലിയയോടു തന്നെ) തുടർന്നുള്ള ആരാധകരുടെ നിർദയമായ ഓഡിറ്റിങ്ങിനും തയ്യാറെടുത്തു കാണണം. അദ്ദേഹം പതിനാറാമത്തെ ഓവർ എറിയാൻ തന്റെ വജ്രായുധമായ ജസ്പ്രീത് ബുംറയെ വിളിച്ചു. കളി തോറ്റിട്ട് ബൂട്ടുകെട്ടിയിട്ടെന്താ കാര്യം?</p> <p>ആ ഓവറിൽ ബുംറ വിട്ടുകൊടുത്തത് വെറും നാലു റൺസ്. അടുത്ത ഓവറിൽ ഹാർദിക്ക് ക്ലാസനെ വീഴ്ത്തി. വീണ്ടുമെത്തിയ ബുംറ മാർക്കോ യാൻസനെ കൂടാരെ കയറ്റിയപ്പോൾ പത്തൊൻപതാം ഓവറിൽ വെറും നാലു റൺസ് വഴങ്ങിയ അർഷ്ദീപ് സിംഗ് ദക്ഷിണാഫ്രിക്കക്കാരുടെ നെഞ്ചിടിപ്പേറ്റി.</p> <p>ഹാർദിക് എറിഞ്ഞ അവസാന ഓവറിൽ ഈ ടൂർണമെന്റ് കണ്ട ഏറ്റവും നിർണായകമായ ക്യാച്ചിലൂടെ മില്ലറെ സൂര്യകുമാർ യാദവ് പുറത്താക്കി. വാട്ട് എ ക്യാച്ച്! 1999-ലെ ലോകകപ്പിൽ തന്റെ ക്യാച്ച് വിട്ട ദക്ഷിണാഫ്രിക്കൻ ഫീൽഡർ ഹെർഷൽ ഗിബ്സിനോട് സ്റ്റീവ് വോ പറഞ്ഞത്രേ, നീ ഇപ്പോ വിട്ടുകളഞ്ഞത് ലോകകപ്പാണ്! അതിന്റെ നേർവിപരീതമാണ് സൂര്യ ചെയ്തത്. അദ്ദേഹം ബൗണ്ടറി വരയ്ക്കുമേലുള്ള വിസ്മയകരമായ അഭ്യാസ പ്രകടനത്തിലൂടെ പിടിച്ചെടുത്തത് ഇന്ത്യയുടെ രണ്ടാമത്തെ ടി-20 ലോകകപ്പാണ്! അവിശ്വസനീയമായ തകർച്ചയിലൂടെയാണ് പ്രോട്ടീസ് തോറ്റതെങ്കിലും ഇന്ത്യയുടെ ബൗളിങ് അത്യുന്നത നിലവാരം പുലർത്തി ആ അഞ്ച് ഓവറുകളിൽ.</p> <p>ഋഷഭ് പന്തിന്റെ കൗശലവും ദക്ഷിണാഫ്രിക്കക്കാരുടെ താളം തെറ്റിക്കുന്നതിൽ വലിയ പങ്കു വഹിച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്. ബുംറ എറിഞ്ഞ പതിനാറാം ഓവർ കഴിഞ്ഞപ്പോൾ പന്ത് വീണു. ഫിസിയോയെ വരുത്തി. പന്തിനെ പരിചരിക്കുന്ന നേരത്ത് ക്യാപ്റ്റൻ രോഹിത്ത് ടീനെ വിളിച്ചുകൂട്ടി. കളി തീരുന്നത് അവസാന പന്തിലാണെന്നും അതുവരെ ഒരുമിച്ചു പൊരുതണമെന്നും ഓർമിപ്പിച്ചു. പതിനേഴാം ഓവർ തുടങ്ങുമ്പോൾ ടീമിന്റെ മൊത്തം മനോഭാവത്തിൽ വ്യത്യാസം വ്യക്തമായിരുന്നു! വളരെ കൂളായി കളി ഫിനിഷുചെയ്യാൻ ഇന്ത്യക്കു സാധിച്ചപ്പോൾ കടുത്ത സമ്മർദത്തിനടിപ്പെട്ട് ഒരിക്കൽക്കൂടി കാലിടറി വീണു ആഫ്രിക്കൻ രാഷ്ട്രം.</p> <p>പിന്നെ ലോകം സാക്ഷ്യം വഹിച്ചത് വികാരഭരിതമായ നിമിഷങ്ങൾക്കാണ്. ആഹ്ലാദം, ആർപ്പുവിളി. കണ്ണീർ ചൂടിയ രോഹിതും കോലിയും ഹാർദിക്കും മില്ലറും ക്ലാസനും മാർക്രമും. എന്തിന്, പൊതുവേ വികാരപ്രകടനങ്ങളിൽനിന്ന് വിട്ടുനിൽക്കുന്ന കോച്ച് ദ്രാവിഡിന്റെ മുഖത്തുമുണ്ടായിരുന്നു ഒരു കണ്ണീർത്തിളക്കം. അനിവാര്യമായ ചില വിടവാങ്ങലുകൾ, യാത്ര പറച്ചിലുകൾ... ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഒരിക്കലും മറക്കാനിടയില്ലാത്ത മൂന്നാം ലോകകപ്പ് വിജയരാത്രി. തിരിഞ്ഞു നോക്കുമ്പോൾ, തോറ്റെങ്കിലും ആദ്യമായി ലോകകപ്പ് ഫൈനലിൽ കളിച്ച സന്തോഷമുണ്ടാവും ദക്ഷിണാഫ്രിക്കക്ക്.</p> <p>ഫൈനലിൽ ഇന്ത്യയുടെ പ്രതിയോഗി ദക്ഷിണാഫ്രിക്കക്കു പകരം ഓസ്ട്രേലിയയോ ഇംഗ്ലണ്ടോ ന്യൂസീലൻഡോ ശ്രീലങ്കയോ ആയിരുന്നെങ്കിൽ മത്സരഫലം ഇതാവുമായിരുന്നോ? അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചുവന്ന കാലം മുതൽ ലോക ക്രിക്കറ്റിലെ ചോക്കർമാർ (മാനസിക സമ്മർദം കാരണം പടിക്കൽ കലമുടയ്ക്കുന്നതുവരെ വിളിക്കുന്ന ഇംഗ്ലീഷ് വാക്ക്) ഈ ടീമാണ്. വിജയത്തിന്റെ വായിൽനിന്ന് പരാജയം പിടിച്ചെടുക്കുന്ന ഭാഗ്യദോഷികൾ. അലൻ ഡോണൾഡും ജാക് കാലിസും പോലെ മഹാരഥൻമാർ നിരവധിയുണ്ടായിട്ടും എണ്ണപ്പെട്ട ട്രോഫികളൊന്നും നേടാനാവാത്ത അവർ കുട്ടിക്രിക്കറ്റിലെ ഏറ്റവും ഞെട്ടിക്കുന്ന തകർച്ചകളിലൊന്നിലൂടെയാണ് ഇവിടെ തോൽവി കൈയെത്തിപ്പിടിച്ചത്! ലോകകപ്പിൽ ഇതുവരെ (ഏകദിനവും ടി-20യും ഉൾപ്പെടെ) ഏഴു സെമിഫൈനലുകളും പിന്നെ ഈ ഫൈനലും മാത്രമാണ് നേട്ടങ്ങൾ.</p> <p>ഇന്ത്യ തോറ്റിരുന്നെങ്കിലുള്ള സ്ഥിതി ആലോചിച്ചു നോക്കുക. (തോൽക്കാൻ ആഗ്രഹമുണ്ടായിട്ടു പറയുന്നതല്ല, കേട്ടോ). കോലി ബാറ്റു ചെയ്യുമ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വന്ന പരാമർശങ്ങളിൽ അതിന്റെ സൂചനകളുണ്ടായിരുന്നു. ഇന്ത്യൻ ടീമിനെ ഇപ്പോൾ വാഴ്ത്തുമൊഴികളാൽ മൂടുന്നവർ അവരെ അധിക്ഷേപിക്കാൻ മത്സരിച്ചേനെ, പുറത്തിറങ്ങി നടക്കാൻ ബുദ്ധിമുട്ടാക്കിയേനേ! കളി നടക്കുമ്പോൾ കോലിയായിരുന്നു മുഖ്യ ഇരകളിലൊരാൾ (ഇപ്പോൾ വീരനായകനും!). 48 പന്തിൽ 50 തികച്ച കോലിയുടെ മെല്ലെപ്പോക്ക് അവരെ അസ്വസ്ഥരാക്കി. പന്തും സൂര്യയും ഉത്തരവാദിത്വം കാട്ടിയില്ല എന്നും അവർക്കു തോന്നി. കോലി കുറച്ചുകൂടി നേരത്തേ ഔട്ടായി ഹാർദിക്കിനെ പോലുള്ള ഹിറ്റർമാർക്ക് കൂടുതൽ സമയം നൽകണമായിരുന്നു എന്നും പരക്കെ അഭിപ്രായമുണ്ടായി.</p> <p>ഈ ടീമിന്റെ തിരഞ്ഞടുപ്പിനെതിരെ പല വിമർശനങ്ങളുമുണ്ടായിരുന്നു. ലോകകപ്പിന്റെ ഫിക്സ്ചറിൽ പോലും തിരിമറി ആരോപണങ്ങളുണ്ടായി. ഇന്ത്യയ്ക്കായി ഏറെക്കുറെ ഒരേ ഇലവനാണ് ആദ്യന്തം കളിച്ചത്. ഫൈനലിൽ മാത്രം ഫോം കണ്ട കോലിയും അവിടവിടെ മിന്നുക മാത്രം ചെയ്ത ശിവം ദുബേയും അടക്കമുള്ള ടീം. ഘടനയിൽ മാറ്റം വരുത്താത്തത് അന്തിമമായി ടീമിന് ഗുണം ചെയ്തു. ആ നിശ്ചയദാർഢ്യത്തിന് രാജ്യം കോച്ച് ദ്രാവിഡിനോടും രോഹിത്തിനോടും കടപ്പെട്ടിരിക്കുന്നു. സുഘടിതമായ ഒറ്റ യൂണിറ്റായാണ് ടീം കളിച്ചത്. രോഹിത്തിന്റെ ക്യാപ്റ്റൻസിയും ദ്രാവിഡിന്റെ തന്ത്രങ്ങളും മിക്കപ്പോഴും ഫലം കണ്ടു. ഫൈനലിൽ മൂന്നു വിക്കറ്റു വീണപ്പോൾ അക്ഷറിനെ പ്രൊമോട്ട് ചെയ്യാൻ ഇരുവർക്കും സംശയമുണ്ടായില്ല. സമ്മർദമില്ലാതെ കളിക്കാൻ ഒരു മുതിർന്ന ജ്യേഷ്ഠനെപ്പോലെ പെരുമാറിയ രോഹിതിന്റെ സാന്നിധ്യം തുണച്ചു.</p> <p>ഈ സുസ്ഥിരത കാരണം നമ്മുടെ സഞ്ജു സാംസണും ജയ്സ്വാളും സിറാജും അടക്കമുള്ളവർക്ക് കാര്യമല്ലാത്ത മത്സരങ്ങളിൽ പോലും അവസരം കിട്ടിയില്ല. ഈ പ്ലേയിംഗ് ഇലവന്റെ ശരാശരി പ്രായം എത്രയെന്ന് അറിയാമോ? 31! ഇവരിൽ പാണ്ഡ്യ, അക്ഷർ പട്ടേൽ, ബുംറ എന്നിവർക്ക് 30 വയസ്സാണ് പ്രായം. ഇതിലും താഴെയുള്ളത് കുൽദീപ് (29), അർഷ്ദീപ് (25), ഋഷഭ് പന്ത് (26) എന്നിവർ മാത്രമാണ്. 37-കാരനായ രോഹിത്തും 35-കാരായ കോലിയും ജഡേജയും ടി-20യിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു കഴിഞ്ഞു. എങ്കിലും ഈ ടീം കുറച്ചുകൂടി ചെറുപ്പമാവേണ്ടിയിരിക്കുന്നു എന്ന് കരുതുന്നവരുണ്ട്.</p> <p>എന്തായാലും ഇന്ത്യൻ ടീമിനെ കാത്തിരിക്കുന്നത് വലിയൊരു അഴിച്ചുപണിയാണ്. മൂന്നു ഇതിഹാസ താരങ്ങൾ വിടവാങ്ങുന്നതുകൊണ്ടു മാത്രമല്ല, ദ്രാവിഡിന്റെ സ്ഥാനത്തേയ്ക്ക് മറ്റൊരാൾ വരുന്നതുകൊണ്ടും കൂടിയാണത്. മിക്കവാറും ഗൗതം ഗംഭീറാവും പുതിയ പരിശീലകൻ. 2011-ൽ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോൾ കോലിക്കൊപ്പം കളിച്ചയാൾ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ വീണ്ടും ജേതാവാക്കിയ മെന്റർ. എല്ലാ ടീമംഗങ്ങളെയും തുല്യരായി കാണുന്ന പരിശീലകൻ. ദീർഘകാലത്തെ ഭാവി മുന്നിൽ കണ്ട് മികച്ച തീരുമാനങ്ങളെടുക്കാൻ ഈ വിജയം ടീമിനും ബിസിസിഐയ്ക്കും ധൈര്യം പകരട്ടെ.</p> <p><br /> </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ 'എല്ലാം പറഞ്ഞതുപോലെ'; രോഹിതിനെ മെസ്സി സ്‌റ്റൈൽ പഠിപ്പിച്ച് കുൽദീപ്, അതുപോലെ അനുകരിച്ച് രോഹിത്‌ ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/watch-kuldeep-yadav-asks-rohit-sharma-to-imitate-lionel-messi-iconic-celebration-1.9685026</link>
<pubDate>Mon, 1 July 2024 14:16:00</pubDate>
<modified_date>Mon, 1 July 2024 14:25:20</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9685029:1719822882/New%20Project(9).jpg?$p=96c7897&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ഇന്ത്യൻ ജനതയുടെ അഭിമാനം വാനോളം ഉയർന്ന ബാർബഡോസിൽ നിന്ന് രോഹിതും സംഘവും മടങ്ങുമ്പോൾ ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരുപാട് നല്ല നിമിഷങ്ങളാണ് ക്രിക്കറ്റ് പ്രേമികൾക്ക് ലഭിച്ചത്. കൂട്ടത്തിൽ 2022-ലെ ഫിഫ ലോകകപ്പിൽ അർജന്റീനയുടെ നായകൻ ലയണൽ മെസ്സി കപ്പ് ഉയർത്തിയ നിമിഷവും പലരുടേയും മനസ്സിൽ ഓടിയെത്തി. </p> <p>2022 ഫിഫ ലോക കപ്പിൽ അർജന്റീന കപ്പ് ഉയർത്തിയ നിമിഷം കായിക പ്രേമികൾ അത്ര പെട്ടെന്ന് മറക്കില്ല. പമ്മിപ്പമ്മിയെത്തുന്ന മെസ്സി, ലോകകിരീടം കൈയിലേന്തി ആർത്തുവിളിച്ച് സംഘത്തോടൊപ്പം ചേർന്ന് നിൽക്കുന്ന ചിത്രങ്ങൾ ഓരോ ഫുട്ബോൾ പ്രേമികളേയും കോരിത്തരിപ്പിച്ചതാണ്. സമാന നിമിഷങ്ങൾക്കായിരുന്നു ബാർബഡോസ് സാക്ഷ്യം വഹിച്ചത്. ലോകകപ്പിൽ മുത്തമിടാനെത്തുന്ന രോഹിത്, മെസ്സിയെ അനുകരിച്ച് സമാനരീതിയിലായിരുന്നു രോഹിത് കപ്പ് ഉയർത്തിയത്. എന്നാൽ രോഹിതിന് ഈ ഐഡിയ നൽകിയ കരങ്ങളെ കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. മെസിയെ അനുകരിക്കാൻ പഠിപ്പിക്കുന്ന കുൽദീപ് യാദവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.</p> <p><blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/p/C81pb84yFEN/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"></blockquote><script async src="//www.instagram.com/embed.js"></script></p> <p>മത്സരത്തിന് ശേഷം മെഡലുകൾ വാങ്ങാനായി ഇന്ത്യൻ താരങ്ങൾ വരിയായി വേദിയിലേക്ക് നീങ്ങുമ്പോഴായിരുന്നു ഇന്ത്യൻ സ്പിന്നർ കുൽദീപ് രോഹിതിന് 'ടീച്ചിങ്' നൽകുന്നത്. എങ്ങനെയാണ് കപ്പ് വാങ്ങാൻ വരേണ്ടത് എന്നത് അനുകരിക്കുന്നതാണ് വീഡിയോ. എല്ലാം മനസ്സിലായെന്ന് രോഹിത് തലയാട്ടുന്നതും ശേഷം ഇത് അനുകരിക്കുന്നതും കാണാം. </p> <p>ഐസിസിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലും ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ 'ഈ വിജയം എന്റേതുപോലെ നിന്റേതുമാണ്';ഷാംപെയ്ൻ ഗ്ലാസുമായി അനുഷ്‌കയ്‌ക്കൊപ്പം സായാഹ്നം ആസ്വദിച്ച് കോലി ]]>
</title>
<link>https://www.mathrubhumi.com/lifestyle/news/virat-kohli-celebrates-t20-world-cup-win-with-wife-anushka-sharma-1.9684864</link>
<pubDate>Mon, 1 July 2024 10:48:41</pubDate>
<modified_date>Mon, 1 July 2024 10:58:33</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9684870:1719810960/virat%20kohli.jpg?$p=e8b5c9e&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><strong>ഇ</strong>ന്ത്യയുടെ ട്വന്റി-20 ലോകകപ്പ് വിജയത്തിന് പിന്നാലെ ബോളിവുഡ് താരം അനുഷ്ക ശർമ പങ്കുവെച്ച <a href="https://www.mathrubhumi.com/lifestyle/news/anushka-sharmas-heartfelt-post-for-virat-kohli-and-team-india-1.9681893" target="_blank">കുറിപ്പ്</a> ഏറെ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരവും ഭർത്താവുമായ വിരാട് കോലിയോടുള്ള തന്റെ സ്നേഹം വെളിപ്പെടുത്തിയും മകൾ വാമികയുടെ ആശങ്ക പങ്കുവെച്ചുമാണ് അനുഷ്ക കുറിപ്പെഴുതിയത്. മത്സരശേഷം ഗ്രൗണ്ടിൽ സന്തോഷക്കണ്ണീരണിഞ്ഞ ഇന്ത്യൻ താരങ്ങളെ ആര് കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുമെന്നായിരുന്നു വാമികയുടെ ആശങ്ക. </p> <p>ഇപ്പോഴിതാ തന്റെ വിജയത്തിന്റെ ക്രെഡിറ്റ് അനുഷ്കയ്ക്ക് നൽകിയുള്ള കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ് കോലി. അനുഷ്കയില്ലാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ലെന്നും കുറിപ്പിൽ കോലി പറയുന്നു. </p> <p>'നീയില്ലാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ല.നീയെന്നെ എളിമയുള്ളവനും താഴ്മയുള്ളവനുമാക്കി നിലനിർത്തുന്നു. തീർത്തും സത്യസന്ധമായി ഇരിക്കേണ്ടതിനെക്കുറിച്ച് എപ്പോഴും പറഞ്ഞുകൊണ്ടേയിരുന്നു. ഈ വിജയം എന്റേതുപോലെ നിന്റേതുമാണ്. നീ നീയായിരിക്കുന്നതിന് നന്ദി. ഞാൻ നിന്നെ സ്നേഹിക്കുന്നു.' കോലി കുറിപ്പിൽ പറയുന്നു. അനുഷ്കയ്ക്കൊപ്പം ഷാംപെയ്ൻ ഗ്ലാസുമായി സായാഹ്നം ആസ്വദിക്കുന്ന ഒരു ചിത്രവും കോലി പോസ്റ്റ് ചെയ്തിട്ടുണ്ട്.</p> <p>കോലിയുടെ മത്സരങ്ങളെല്ലാം കാണാൻ ഗാലറിയിലെത്താറുള്ള അനുഷ്ക ഇത്തവണ ഫൈനൽ കാണാൻ ബാർബഡോസിലെത്തിയിരുന്നില്ല. മക്കളായ വാമികയ്ക്കും അകായ്ക്കുമൊപ്പം വീട്ടിലിരുന്നാണ് മത്സരം കണ്ടത്. ദക്ഷിണാഫ്രിക്കയുടെ ഏഴ് വിക്കറ്റുകൾ നഷ്ടപ്പെട്ടപ്പോൾ അതിന്റെ ടിവി സ്ക്രീൻ ഷോട്ട് താരം ഇൻസ്റ്റഗ്രാം സ്റ്റോറിയായും പങ്കുവെച്ചിരുന്നു. വിജയശേഷം അനുഷ്കയേയും മക്കളേയും വീഡിയോ കോൾ ചെയ്യാൻ കോലിയും മറന്നില്ല. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.</p> <p><blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/p/C82UlomxBy9/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"></blockquote><script async src="//www.instagram.com/embed.js"></script></p> <p><br /> </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ ടി20 ലോകകപ്പ് കിരീടനേട്ടം: ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/bcci-announces-prize-money-rs-125-crore-for-team-india-winning-t20-world-cup-2024-title-1.9682477</link>
<pubDate>Sun, 30 June 2024 20:44:39</pubDate>
<modified_date>Sun, 30 June 2024 20:58:49</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9681873:1719722805/team%20india%20icc%20t%2020%20world%20cup%20victory%20prize%20money.jpg?$p=6ebf350&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ന്യൂഡൽഹി: ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപയാണ് ടീമിന് ബിസിസിഐ പാരിതോഷികമായി പ്രഖ്യാപിച്ചത്. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്. സമൂഹമാധ്യമമായ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.</p> <p>ലോകകപ്പ് കിരീടനേട്ടത്തിൽ പങ്കാളികളായ താരങ്ങൾക്കും പരിശീലകർക്കും സപ്പോട്ടിങ് സ്റ്റാഫിനും അഭിനന്ദനം അറിയിച്ച ജയ് ഷാ, ടൂർണമെന്റിലുടനീളം ഇന്ത്യൻ ടീം അസാധാരണമായ കഴിവും നിശ്ചയദാർഢ്യവും പ്രകടിപ്പിച്ചെന്നും എക്സിൽ കുറിച്ചു.</p> <p><blockquote class="twitter-tweet"><a href="https://twitter.com/x/status/1807415146760818693"></a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p> <p>രോഹിത് ശർമയുടെ അസാധാരണമായ നായകത്വത്തിൽ ഇന്ത്യ ഉജ്ജ്വലമായ നേട്ടം കൈവരിച്ചു. ഐസിസി ടി20 ലോകകപ്പിന്റെ ചരിത്രത്തിൽ അപരാജിതരായി കിരീടം നേടുന്ന ആദ്യ ടീമായി മാറിയെന്നും വിമർശകരെ ഉജ്വലപ്രകടനത്തിന്റെ ബലത്തിൽ നിശബ്ദരാക്കിയെന്നും ജയ് ഷാ കുറിച്ചു. പിന്നാലെ 125 കോടിയുടെ പ്രഖ്യാപനവും നടത്തി. താരങ്ങൾക്കും പരിശീലകർക്കും സപ്പോട്ടിങ് സ്റ്റാഫിനും അഭിനന്ദനങ്ങളും അദ്ദേഹം അറിയിച്ചു.</p> <p>ശനിയാഴ്ച നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ടി20 ലോകകപ്പിൽ മുത്തമിട്ടത് .ഇന്ത്യയുടെ രണ്ടാം ടി20 ലോകകപ്പ് വിജയമാണിത്. 2007-ലാണ് ഇന്ത്യ ഇതിന് മുമ്പ് ടി20 ലോകകപ്പിൽ മുത്തമിട്ടത്. </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ രോഹിത്തിനും കോലിക്കും പിന്നാലെ ടി20 മതിയാക്കി രവീന്ദ്ര ജഡേജയും ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/ravindra-jadeja-follows-rohit-and-kohli-in-t20-retirement-1.9682156</link>
<pubDate>Sun, 30 June 2024 17:32:59</pubDate>
<modified_date>Sun, 30 June 2024 17:32:59</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9682159:1719748874/New%20Project(28).jpg?$p=5d36739&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ബാർബഡോസ്: വിരാട് കോലിക്കും രോഹിത് ശർമയ്ക്കും പിന്നാലെ ടി20 ഫോർമാറ്റിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച് ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും. ടി20 ലോകകപ്പ് ഫൈനലിൽ കിരീട വിജയത്തിനു പിന്നാലെയാണ് താരത്തിന്റെയും വിരമിക്കൽ തീരുമാനം. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം വിരമിക്കൽ തീരുമാനം അറിയിച്ചത്.</p> <p>ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യയ്ക്കായി കാര്യമായ പ്രകടനം പുറത്തെടുക്കാൻ ജഡേജയ്ക്ക് സാധിച്ചിരുന്നില്ല. എന്നാൽ മുമ്പ് മൂന്ന് ഫോർമാറ്റിലും ഇന്ത്യയുടെ വിശ്വസ്തനായിരുന്ന ജഡേജ, ഫീൽഡിലെ അനിഷേധ്യ സാന്നിധ്യം കൂടിയായിരുന്നു.</p> <p>ഇന്ത്യയ്ക്കായി 74 ടി20 മത്സരങ്ങൾ കളിച്ച ജഡേജ 54 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 515 റൺസാണ് താരത്തിന്റെ സമ്പാദ്യം.</p> <p><blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/p/C81oDZyOUV1/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"></blockquote><script async src="//www.instagram.com/embed.js"></script></p> <p> </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ കോച്ചിന് ട്രോഫി സമ്മാനിച്ച് കോലി; മതിമറന്ന് ആഘോഷിച്ച് ദ്രാവിഡ് ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/rahul-dravid-unleashes-his-wild-side-in-never-seen-before-celebrations-1.9682113</link>
<pubDate>Sun, 30 June 2024 16:30:09</pubDate>
<modified_date>Sun, 30 June 2024 16:30:09</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9682114:1719744919/New%20Project(27).jpg?$p=843e3dc&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ബാർബഡോസ്: 11 വർഷക്കാലമാണ് ഇന്ത്യ കാത്തിരുന്നത്, 2013-ലെ ചാമ്പ്യൻസ് ട്രോഫി വിജയത്തിനു ശേഷം മറ്റൊരു ഐസിസി ട്രോഫിയിൽ മുത്തമിടാൻ. ക്യാപ്റ്റൻ രോഹിത്തിനും വിരാട് കോലിക്കും ഇത് സ്വപ്ന സാഫല്യമായിരുന്നു. എന്നാൽ അതിനൊപ്പമോ അതിനു മുകളിലോ ആണ് രാഹുൽ ദ്രാവിഡെന്ന സൗമ്യനായ മനുഷ്യൻ ഒരു കിരീടത്തിനായി കാത്തിരുന്നത്. കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ ഏഴു റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീട വരൾച്ചയ്ക്ക് അവസാനം കുറിച്ചപ്പോൾ നിറഞ്ഞുചിരിച്ചത് അയാൾ കൂടിയായിരുന്നു.</p> <p>16 വർഷം ഇന്ത്യൻ ടീമിൽ കളിച്ച രാഹുൽ ദ്രാവിഡ് കളിക്കാരൻ എന്നനിലയ്ക്ക് കിരീടം അർഹിച്ചിരുന്നെങ്കിലും അത് നേടാനായില്ല. ഒടുവിലിപ്പോൾ പരിശീലക കരിയറിന്റെ അവസാനദിനം ഒരു ലോകകപ്പുമായി ദ്രാവിഡ് മടങ്ങുന്നു. ഒപ്പം ടി20 കരിയർ അവസാനിപ്പിച്ച് രോഹിത്തും കോലിയും. കലാശപ്പോരിന് ശേഷം ഇന്ത്യൻ ടീമിന് ട്രോഫി സമ്മാനിച്ചതിനു പിന്നാലെ കോലി ആ ട്രോഫി ദ്രാവിഡിന്റെ കൈയിൽ കൊടുക്കുന്ന ദൃശ്യങ്ങൾ വൈറലാണ്. പൊതുവെ സൗമ്യനും മിതഭാഷിയുമായ ദ്രാവിഡ് ഇക്കാലമത്രയും താൻ അടക്കിപ്പിടിച്ച ആഘോഷങ്ങളെല്ലാം ഒറ്റയടിക്ക് പുറത്തെടുക്കുകയായിരുന്നു അപ്പോൾ. കപ്പുയർത്തി ആർത്തുവിളിക്കുന്ന ദ്രാവിഡ് ഒരു പ്രതീകമാണ്. സമീപകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് കൈവരിക്കാത്ത നേട്ടങ്ങളില്ല. മൂന്ന് ഫോർമാറ്റിലും ലോകത്തിലെ തന്നെ മികച്ച ടീം. എന്നിട്ടും ഒരു കിരീടമെന്ന സ്വപ്നത്തിനായി അവർക്ക് കാത്തിരിക്കേണ്ടി വന്നു. കാത്തുകാത്തിരുന്ന് ഒടുവിൽ ആഗ്രഹിച്ചത് കൈയിലെത്തിയപ്പോൾ ദ്രാവിഡ് ഒരു കൊച്ചുകുഞ്ഞിനെ പോലെ ആഘോഷിക്കുകയായിരുന്നു.</p> <p>ഇന്ത്യൻ ടീമിനൊപ്പം ദ്രാവിഡിന്റെ അവസാന യാത്രയായിരുന്നു ഇത്. കഴിഞ്ഞ ഏകദിന ലോകകപ്പ് വരെയായിരുന്നു ബിസിസിഐയുമായുള്ള ദ്രാവിഡിന്റെ കരാർ. പിന്നീട് ബോർഡ് അത് പുതുക്കി ടി20 ലോകകപ്പ് വരെയാക്കുകയായിരുന്നു. 2003 ലോകകപ്പ് ഫൈനലിൽ ഓസീസിനു മുന്നിൽ ഇന്ത്യയ്ക്ക് കാലിടറുമ്പോൾ ദ്രാവിഡ് ടീമിനൊപ്പമുണ്ടായിരുന്നു. പിന്നാലെ 2007-ൽ വെസ്റ്റിൻഡീസിൽ നടന്ന ലോകകപ്പിൽ ബംഗ്ലാദേശിനോടും ശ്രീലങ്കയോടും തോറ്റ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഇന്ത്യ നാണംകെട്ട് മടങ്ങുമ്പോൾ പോർട്ട് ഓഫ് സ്പെയിനിലെ ക്വീൻസ് പാർക്ക് ഓവലിലെ കളിക്കാരുടെ ബാൽക്കണിയിൽ നിരാശനായി ഇരിക്കുന്ന ക്യാപ്റ്റൻ ദ്രാവിഡിന്റെ ചിത്രം ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ അത്ര പെട്ടെന്നൊന്നും മറക്കാൻ ഇടയില്ല.</p> <p><blockquote class="twitter-tweet"><a href="https://twitter.com/x/status/1807134132910039088"></a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p> <p>കഴിഞ്ഞ ദിവസം ബാർബഡോസിൽ കിരീടവിജയം ആഘോഷിക്കുമ്പോൾ ആ ഓർമകളെല്ലാം അദ്ദേഹത്തിന്റെ മനസിലൂടെ കടന്നുപോയിരിക്കണം. ട്രോഫി ആഘോഷങ്ങളിൽ തന്റെ വികാരം അഴിച്ചുവിട്ട ദ്രാവിഡ്, ഇന്ത്യയ്ക്ക് ലോകകപ്പ് കിരീടം അവകാശപ്പെടാൻ എത്രമാത്രം അർഹതയുണ്ടെന്ന് കാണിച്ചുതരികകൂടി ചെയ്തു.</p> <p><blockquote class="twitter-tweet"><a href="https://twitter.com/x/status/1807317409008665080"></a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ ആ ക്യാച്ചെടുക്കുമ്പോൾ സൂര്യയുടെ കാൽ ബൗണ്ടറി ലൈനിൽ തട്ടിയോ? വിവാദം | Video ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/doubts-raised-over-crucial-suryakumar-yadav-catch-due-to-displaced-rope-1.9682015</link>
<pubDate>Sun, 30 June 2024 14:44:43</pubDate>
<modified_date>Sun, 30 June 2024 14:44:43</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9682017:1719738522/New%20Project(26).jpg?$p=fc2b87d&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ബാർബഡോസ്: കന്നി ലോകകപ്പ് ഫൈനലിൽ തന്നെ കിരീടത്തിലേക്ക് കുതിക്കുകയായിരുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരേ വിശ്വസനീയമായിരുന്നു ഇന്ത്യ നേടിയ ഏഴു റൺസ് ജയം. അവസാന ഓവർവരെ ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ ഹാർദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ ഡേവിഡ് മില്ലറെ പുറത്താക്കാൻ സൂര്യകുമാർ യാദവ് എടുത്ത അദ്ഭുത ക്യാച്ചാണ് ഇന്ത്യയുടെ കിരീട വിജയത്തിൽ നിർണായകമായത്. ആറു പന്തിൽ ദക്ഷിണാഫ്രിക്കയ്ക്ക ജയിക്കാൻ 16 റൺസ് വേണ്ടപ്പോഴായിരുന്നു സൂര്യയുടെ നിർണായക ക്യാച്ച്.</p> <p>എന്നാലിപ്പോഴിതാ ഈ ക്യാച്ചിനെ ചൊല്ലി വിവാദം ഉടലെടുത്തിരിക്കുകയാണ്. ക്യാച്ചെടുക്കുന്ന സമയത്ത് സൂര്യയുടെ ഷൂസ് ബൗണ്ടറി ലൈനിൽ തട്ടുന്നുണ്ടെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ വീഡിയോ ഉൾപ്പെടെ പങ്കുവെച്ചാണ് അവർ അത് സിക്സായിരുന്നുവെന്ന് വാദിക്കുന്നത്.</p> <p><blockquote class="twitter-tweet"><a href="https://twitter.com/x/status/1807239920479838488"></a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p> <p>മത്സരത്തിലെ നിർണായക വഴിത്തിരിവായിരുന്നു ആ ക്യാച്ച്. ആറു പന്തിൽ ജയിക്കാൻ 16 റൺസ് വേണമെന്ന ഘട്ടത്തിൽ ഹാർദിക് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തു തന്നെ സിക്സർ പറത്താനായിരുന്നു മില്ലറുടെ ശ്രമം. ഫുൾടോസ് പന്ത് മില്ലർ അടിച്ച പന്ത് സിക്സറായി എന്നുതന്നെ എല്ലാവരും കരുതി. എന്നാൽ ലോങ് ഓൺ ബൗണ്ടറിയിൽ ഓടിയെത്തിയ സൂര്യ അവിശ്വസനീയമായി പന്ത് കൈക്കുള്ളിലാക്കുകയായിരുന്നു.</p> <p><blockquote class="twitter-tweet"><a href="https://twitter.com/x/status/1807113921758666787"></a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p> <p>ക്യാച്ചെടുക്കുന്ന സമയത്ത് സൂര്യയുടെ ഷൂസ് ബൗണ്ടറി ലൈനിൽ തട്ടിയിട്ടുണ്ടെന്നു തന്നെ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആരോപിക്കുന്നു. മാത്രമല്ല ലോങ് ഓണിലെ ബൗണ്ടറി റോപ് നീങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങളും ചിലർ പങ്കുവെയ്ക്കുന്നുണ്ട്. ടിവി അമ്പയർ കൂടുതൽ സമയമെടുത്ത് കൂടുതൽ ആംഗിളുകൾ പരിശോധിച്ച് തീരുമാനമെടുക്കണമായിരുന്നുവെന്നും ഇവർ പറയുന്നു. ടിവി അമ്പയർ എന്തുകൊണ്ട് കൂടുതൽ ആംഗിളുകൾ പരിശോധിച്ചില്ലെന്നും ഒരു വിഭാഗം ചോദിക്കുന്നു.</p> <p><blockquote class="twitter-tweet"><a href="https://twitter.com/x/status/1807155252350894348"></a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p> <p>മത്സരഫലം തന്നെ മാറ്റി മറിക്കുമായിരുന്ന ക്യാച്ചിൽ തീരുമാനമെടുക്കുമ്പോൾ കുറച്ചുകൂടി ശ്രദ്ധ ആവശ്യമായിരുന്നുവെന്നാണ് ഇവരുടെ വാദം.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ അഭിനന്ദിച്ചുള്ള ഒരു ഇൻസ്റ്റ സ്‌റ്റോറി പോലുമില്ല;ഹാർദിക്കും നടാഷയും വേർപിരിഞ്ഞതിന്റെ സൂചനയോ? ]]>
</title>
<link>https://www.mathrubhumi.com/lifestyle/news/natasa-stankovic-divorce-rumours-with-hardik-pandya-no-social-media-post-about-indias-victory-1.9682006</link>
<pubDate>Sun, 30 June 2024 14:36:40</pubDate>
<modified_date>Sun, 30 June 2024 14:44:42</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9682011:1719738260/hardik%20pandya.jpg?$p=111c062&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><strong>'അ</strong>ങ്ങേയറ്റം വൈകാരികമായ നിമിഷമാണിത്. പ്രത്യേകിച്ച് എനിക്ക്. കഴിഞ്ഞ ആറ് മാസമായി ഒരക്ഷരം മിണ്ടിയിരുന്നില്ല...മോശമായിരുന്നു കാര്യങ്ങൾ. പക്ഷേ തിളങ്ങാനാകുന്ന സമയം വരുമെന്ന് എനിക്കറിയാമായിരുന്നു...'-ട്വന്റി-20 ലോകകിരീടം നേടിയതിന് പിന്നാലെ ഇന്ത്യയുടെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ വാക്കുകളാണിത്. കുറച്ച് കാലങ്ങളായി ഹാർദിക് കടന്നുപോയ പ്രതിസന്ധികൾക്കും സോഷ്യൽ മീഡിയയിലൂടെ കേൾക്കേണ്ടിവന്ന പരിഹാസങ്ങൾക്കും ഇതിൽ മറുപടിയുണ്ട്. രോഹിതിനെ മാറ്റി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായി ഹാർദികിനെ കൊണ്ടുവന്നതുമുതൽ താരം കേൾക്കാത്ത പഴികളില്ല. ഐപിഎല്ലിലെ മോശം പ്രകടനത്തിനൊപ്പം ഗാലറിയിൽ നിന്നുള്ള ആരാധകരുടെ കൂവലുകളും ഹാർദികിന് സഹിക്കേണ്ടിവന്നു. </p> <p>അതു മാത്രമല്ല, വ്യക്തിജീവിതത്തിലും ഹാർദിക് പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. ഭാര്യ നടാഷ സ്റ്റാൻകോവിച്ചും ഹാർദിക്കും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്നും ഇരുവരും വഴിപിരിയാൻ പോകുകയാണെന്നുമുള്ള തരത്തിൽ റിപ്പോർട്ടുകളും പുറത്തുവന്നു. ഇൻസ്റ്റഗ്രാമിലെ ബയോയിൽ നിന്ന് പാണ്ഡ്യ എന്ന സർനെയിം നടാഷ ഒഴിവാക്കിയതോടെയാണ് അഭ്യൂഹങ്ങളുണ്ടായത്. ഒപ്പം ഹാർദികിനൊപ്പമുള്ള ചില ചിത്രങ്ങളും അവർ ഒഴിവാക്കി. സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയ്നറായ അലക്സാണ്ടർ ഇലിക്കിനൊപ്പമുള്ള നടാഷയുടെ ചിത്രങ്ങളും ചർച്ചകളെ ആളിക്കത്തിച്ചു.</p> <p>ഇപ്പോഴിതാ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന് തെളിയിക്കുന്ന പുതിയ സംഭവവികാസങ്ങളാണുണ്ടായിരിക്കുന്നത്. ഇന്ത്യയുടെ ലോകകപ്പ് വിജയവുമായി ബന്ധപ്പെട്ട് ഒരൊറ്റ പോസ്റ്റ് പോലും നടാഷ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടില്ല. അനുഷ്കയും റിതികയുമെല്ലാം പങ്കാളികളെ പ്രശംസിച്ച് പോസ്റ്റിട്ടപ്പോൾ നടാഷ മൗനം പാലിക്കുകയാണ്. കിരീടം ഏറ്റുവാങ്ങിയശേഷം അത് ഗ്രൗണ്ടിൽവെച്ച് 'ആറ്റിറ്റിയൂഡ്' ഇട്ട് നിൽക്കുന്ന തന്റെ ചിത്രം ഹാർദിക് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതും ചർച്ചയ്ക്ക് കാരണമായി. നടാഷയ്ക്കുള്ള താരത്തിന്റെ മറുപടിയാണ് ഇതെന്നാണ് ആരാധകരുടെ കണ്ടെത്തൽ. </p> <p><blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/p/C8z5wKxS3X4/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"></blockquote><script async src="//www.instagram.com/embed.js"></script></p> <p>ഇതുകൂടാതെ മത്സരശേഷം ഹാർദിക് വീഡിയോ കോൾ ചെയ്യുന്ന ചിത്രങ്ങളും വൈറലായി. നടാഷയെയാണ് ഹാർദിക് വിളിക്കുന്നതെന്ന് ആദ്യം ആരാധകർ പറഞ്ഞുവെങ്കിലും പിന്നീട് അത് തിരുത്തപ്പെട്ടു. ഹാർദിക് സഹോദരനും ക്രിക്കറ്റ് താരവുമായ ക്രുണാലിനേയും അമ്മ നളിനിയേയുമാണ് വീഡിയോ കോൾ ചെയ്തതെന്ന് ആരാധകർ പറയുന്നു. എല്ലാ വിജയങ്ങൾക്കുശേഷവും താൻ ആദ്യം വിളിക്കുക സഹോദരനെയാണെന്ന് നേരത്തെ ഹാർദിക് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുമുണ്ട്.</p> <p>അതേസമയം ഹാർദികിനും ഇന്ത്യക്കും ആശംസ അറിയിച്ച് ക്രുണാലും ഭാര്യ പങ്കുരി ശർമയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ഹാർദിക്കിനൊപ്പമുള്ള മനോഹര ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ഒരു നീണ്ട കുറിപ്പിലൂടെയാണ് പങ്കുരി കുഞ്ഞനിയന് ആശംസ അറിയിച്ചത്. 'എച്ച്പി, നിന്നിൽ ഞങ്ങൾ ഒരുപാട് അഭിമാനിക്കുന്നു. എനിക്ക് വിവരിക്കാൻ വാക്കുകൾ കിട്ടുന്നില്ല. പ്രതിസന്ധികളേയും അപമാനങ്ങളേയും നേരിട്ട് നീ വിജയത്തിലേക്ക് സഞ്ചരിച്ച വഴിയോർത്ത് അഭിമാനം മാത്രം. നിന്നെ പരിസഹിച്ച, കൂവി വിളിച്ച ആളുകൾക്കുള്ള മറുപടിയാണിത്.' പങ്കുരി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇതിനൊപ്പം ഹാർദിക്കിനെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രവും സന്തോഷക്കണ്ണീരോടെയുള്ള ചിത്രവും പങ്കുരി പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഒരുപാട് സ്നേഹം ബബ്സ്' എന്നാണ് ഇതിന് മറുപടിയായി ഹാർദിക് കമന്റ് ചെയ്തത്. </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ അത്രയെളുപ്പം സംഭവിക്കുന്നതല്ല ലോകകപ്പ്, ഇത് ഞങ്ങൾ അർഹിച്ച വിജയം - സഞ്ജു സാംസൺ ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/world-cup-doesn-t-happen-easily-says-sanju-samson-1.9681985</link>
<pubDate>Sun, 30 June 2024 13:58:00</pubDate>
<modified_date>Sun, 30 June 2024 14:00:12</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9681988:1719735958/New%20Project(25).jpg?$p=9d1b1f1&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ബാർബഡോസ്: ടി20 ലോകകപ്പിലെ കിരീടനേട്ടത്തിനു പിന്നാലെ പ്രതികരണവുമായി സഞ്ജു സാംസൺ. ക്യാപ്റ്റൻ രോഹിത്തിനും ടീം അംഗങ്ങൾക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു സഞ്ജുവിന്റെ പ്രതികരണം. അത്രയെളുപ്പം സംഭവിക്കുന്നതല്ല ലോകകപ്പെന്നും ഇത് ടീം അർഹിച്ച വിജയമാണെന്നും താരം കുറിച്ചു.</p> <p>അതേസമയം ഇത്തവണ ബംഗ്ലാദേശിനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിൽ മാത്രമാണ് സഞ്ജുവിന് അവസരം ലഭിച്ചത്. തുടർന്നുള്ള ഗ്രൂപ്പ് ഘട്ട, നോക്കൗട്ട് മത്സരങ്ങളിലൊന്നും സഞ്ജുവിനെ ടീം മാനേജ്മെന്റ് പരിഗണിച്ചിരുന്നില്ല. എന്നാൽ സുനിൽ വാൽസൻ (1983), എസ്. ശ്രീശാന്ത് (2007 ടി20, 2011) എന്നിവർക്ക് ശേഷം ലോകകപ്പ് ഉയർത്തുന്ന മലയാളി എന്ന നേട്ടം സ്വന്തമാക്കാൻ സഞ്ജുവിനായി.</p> <p><blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/p/C80Q0nRRJIf/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"></blockquote><script async src="//www.instagram.com/embed.js"></script></p> <p> </p> <p> </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ മരവിച്ചുപോയ കൈവിരലുകൾ, ഭർത്താവിനുവേണ്ടി സംസാരിച്ചവൾ; റിതികയെ ചേർത്തുപിടിച്ച് രോഹിത് ]]>
</title>
<link>https://www.mathrubhumi.com/lifestyle/news/rohit-sharmas-moment-with-wife-ritika-sajdeh-viral-after-t20-world-cup-2024-win-1.9681958</link>
<pubDate>Sun, 30 June 2024 12:37:44</pubDate>
<modified_date>Sun, 30 June 2024 12:57:27</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9681966:1719731733/rohit%20sharma.jpg?$p=7e59b46&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><strong>'എ</strong>പ്പോഴും എന്റെ കൂടെ നിൽക്കുന്നവൾ'-കഴിഞ്ഞ ഫെബ്രുവരിയിൽ ഭാര്യ റിതിക സജ്ദേഹിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് രോഹിത് ശർമ ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകളാണിത്. ഐപിഎൽ ടീം മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രോഹിത് ശർമയെ മാറ്റിയപ്പോൾ ആരാധകരുടെ നിരാശയ്ക്കൊപ്പം തന്റെ നിലപാടും വ്യക്തമാക്കിയവളാണ് റിതിക. </p> <p>രോഹിതിനെ മാറ്റിയ നടപടിയെ ന്യായീകരിച്ച പരിശീലകൻ മാർക്ക് ബൗച്ചറുടെ അഭിമുഖത്തിന് താഴെ അവർ പരസ്യമായി തന്റെ പ്രതികരണം അറിയിച്ചു. രോഹിതിന്റെ ബാറ്റിങ്ങിൽ ടീമിന് ആശങ്കയുണ്ടെന്നും അതിനാലാണ് ക്യാപ്റ്റന്റെ ഉത്തരവാദിത്തത്തിൽ നിന്ന് മാറ്റുന്നത് എന്നുമായിരുന്നു ബൗച്ചർ പോഡ്കാസ്റ്റ് ഷോയിൽ പറഞ്ഞത്. 'ഇതിൽ പറയുന്ന പല കാര്യങ്ങളും തെറ്റാണ്' എന്നായിരുന്നു റിതിക പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. ഇതോടെ ആ പോസ്റ്റ് തന്നെ മുംബൈ ഇന്ത്യൻസ് പിൻവലിച്ചു. ഇതിന് പിന്നാലെയാണ് രോഹിത് റിതികയ്ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് 'കൂടെ നിൽക്കുന്നവൾ' എന്ന് വിശേഷിപ്പിച്ചത്. </p> <p><blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/p/C8z0J2ItZa0/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"></blockquote><script async src="//www.instagram.com/embed.js"></script></p> <p>ഇപ്പോഴിതാ ബാർബഡോസിൽ ഇന്ത്യ കുട്ടിക്രിക്കറ്റിലെ വിശ്വകിരീടം സ്വന്തമാക്കിയപ്പോഴും ക്യാപ്റ്റൻ രോഹിതിന് അരികിൽ സന്തോഷക്കണ്ണീരോടെ റിതികയുണ്ടായിരുന്നു. വിജയത്തിന് പിന്നാലെ ഡഗ്ഔട്ടിലെത്തിയ റിതികയെ കെട്ടിപ്പിടിച്ചാണ് രോഹിത് ആശ്വസിപ്പിച്ചത്. അത്രയും വികാരനിർഭരയായിരുന്നു റിതിക. ഒരുപാട് വർഷങ്ങളുടെ കാത്തിരിപ്പിന്റെ കണ്ണീരാണ് അവരുടെ കണ്ണുകളിൽ കണ്ടത്. 16 വർഷമായി രോഹിതിന്റെ ഉയർച്ചയിലും താഴ്ച്ചയിലും അവരുണ്ടായിരുന്നു. അത്രയുംകാലം രോഹിതിന്റെ സുഹൃത്തായും മാനേജറായും കാമുകിയായും ഭാര്യയായും റിതിക കൂടെനിന്നു. </p> <p>2008-ൽ ഒരു പരസ്യ ചിത്രീകരണത്തിനിടയിലായിരുന്നു രോഹിതും റിതികയും കണ്ടുമുട്ടുന്നത്. അന്ന് സ്പോർട്സ് ഇവന്റ് മാനേജറായിരുന്നു അവർ. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും ഒരുമിച്ച് ജീവിക്കുന്നതിനെ കുറിച്ച് ആലോചിച്ചത് 2015-ലാണ്. രോഹിത് ക്രിക്കറ്റ് കരിയറിന് തുടക്കമിട്ട മുംബൈയിലെ ബോളിവാലി സ്പോർട്സ് ക്ലബ്ലിൽവെച്ചായിരുന്നു പ്രൊപ്പോസൽ. അതേവർഷം ഡിസംബർ 13-ന് മുംബൈയിലെ താജ് ഹോട്ടലിൽ ഇരുവരുടേയും വിവാഹം നടന്നു. മൂന്ന് വർഷത്തിന് ശേഷം ഇരുവരുടേയും ജീവിതത്തിലേക്ക് ഒരു അതിഥി കൂടിയെത്തി. ഡിസംബർ 30ന് ജനിച്ച മകളുടെ പേര് സമൈറ എന്നാണ്. </p> <p>വിവാഹത്തിനുശേഷം രോഹിത് കളിക്കുന്ന മത്സരങ്ങളിലെല്ലാം റിതിക ഗാലറിയിലെ സാന്നിധ്യമായിരുന്നു. ഗ്രൗണ്ടിലുള്ള ഭർത്താവിനേക്കാൾ ടെൻഷനായിരുന്നു അവർക്ക്. രോഹിത് ക്രീസ് വിടുന്നതുവരെ തന്റെ രണ്ട് കൈയിലേയും വിരലുകൾ അവർ കോർത്തുപിടിച്ചിട്ടുണ്ടാകും. നാഗ്പുരിൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിൽ രോഹിത് സെഞ്ചുറി അടിച്ചപ്പോൾ റിതിക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച അഭിനന്ദന കുറിപ്പ് വലിയ ശ്രദ്ധ നേടിയിരുന്നു. 'ലവ് യു രോഹിത്, എനിക്ക് പുതിയ വിരലുകൾ അയക്കൂ' എന്നായിരുന്നു അവർ കുറിച്ചത്. ഒരുപാട് ഓവറുകൾ രോഹിത് ക്രീസിൽ നിന്നതിനാൽ റിതികയുടെ വിരലുകൾ മരവിച്ചുപോയിരുന്നു. </p> <p><blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/p/C1HJEBtovyB/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"></blockquote><script async src="//www.instagram.com/embed.js"></script></p> <p>2014-ൽ ശ്രീലങ്കയ്ക്കെതിരേ ഏകദിനത്തിൽ രോഹിത് 173 പന്തിൽ 264 റൺസ് നേടിയപ്പോൾ റിതിക ഗാലറിയിൽ ഇല്ലാതിരുന്നത് വലിയ ആശ്വാസമായിരുന്നെന്ന് തമാശരൂപത്തിൽ ഒരു അഭിമുഖത്തിൽ രോഹിത് പറഞ്ഞിട്ടുണ്ട്. അന്ന് ഉണ്ടായിരുന്നെങ്കിൽ അവളുടെ വിരലുകൾ കെട്ടുപിണഞ്ഞ അവസ്ഥയിലായിരിക്കും പിന്നീട് ഉണ്ടാകുക എന്നതായിരുന്നു ഇതിന് രോഹിത് പറഞ്ഞ കാരണം. </p> <p>2017ൽ മൊഹാലി സ്റ്റേഡിയത്തിൽ ഏകദിന കരിയറിൽ മൂന്നാമത്തെ ഇരട്ട സെഞ്ചുറി രോഹിത് കണ്ടെത്തിയപ്പോൾ അതിന് സാക്ഷിയായി റിതിക ഗാലറിയിലുണ്ടായിരുന്നു. റിതികയ്ക്ക് നേരെ ക്യാമറ തിരിച്ചപ്പോൾ കണ്ടത് അവർ കണ്ണീരൊപ്പുന്നതായിരുന്നു. അന്ന് അവർ കരഞ്ഞതിന് പിന്നിലുള്ള കാരണം രോഹിത് പിന്നീട് വെളിപ്പെടുത്തിയിരുന്നു. 'അത് സ്പെഷ്യൽ ഇന്നിങ്സായിരുന്നു. എന്റെ ഭാര്യയ്ക്ക് കൊടുക്കാവുന്ന ഏറ്റവും മികച്ച വിവാഹ വാർഷിക സമ്മാനം. അന്ന് അവൾ കണ്ണീരണിഞ്ഞു. 196 റൺസിലെത്തി നിൽക്കുമ്പോൾ റൺ ഔട്ട് ആകാതിരിക്കാൻ ഞാൻ ക്രീസിലേക്ക് ഡൈവ് ചെയ്തിരുന്നു. എന്റെ കൈയ്ക്ക് എന്തോ പരിക്ക് പറ്റിയിട്ടുണ്ട് എന്ന് അവൾ ഭയപ്പെട്ടിരുന്നു. ഞാൻ ഇരട്ട സെഞ്ചുറി നേടിയിട്ടും അവൾ കരഞ്ഞതിന്റെ കാരണം അതായിരുന്നു.' രോഹിത്തിനോടുള്ള റിതികയുടെ സ്നേഹത്തിന്റെ ആഴം ഈ വാക്കുകളിൽ തന്നെ വ്യക്തമാണ്. </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ നിറകണ്ണുകളോടെ ഹാർദിക്; അപ്രതീക്ഷിതമായി രോഹിത്തിന്റെ സ്‌നേഹചുംബനം ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/hardik-pandya-in-tears-rohit-sharma-kisses-the-all-rounder-1.9681947</link>
<pubDate>Sun, 30 June 2024 12:32:43</pubDate>
<modified_date>Sun, 30 June 2024 12:32:43</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9681948:1719730552/New%20Project(24).jpg?$p=a9fe502&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ബാർബഡോസ്: 11 വർഷത്തിനു ശേഷം ഐസിസി ട്രോഫി വരൾച്ച അവസാനിപ്പിച്ചിരിക്കുകയാണ് ഇന്ത്യ. ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യയ്ക്കിത് മധുരപ്രതികാരത്തിന്റെ മധുരം കൂടിയാണ്. മാസങ്ങൾക്കു മുമ്പ് സ്വന്തം നാട്ടിൽ നിന്നുതന്നെ നേരിട്ട കുത്തുവാക്കുകൾക്കും പരിഹാസങ്ങൾക്കും മറുപടി നൽകാൻ ഹാർദിക് കാത്തുവെച്ചത് ടി20 ലോകകപ്പായിരുന്നു.</p> <p>കിരീടനേട്ടത്തിനു ശേഷം സംസാരിക്കവെ കഴിഞ്ഞ ആറുമാസം താൻ കടന്നുപോയ അവസ്ഥകളെക്കുറിച്ച് ഓർമിക്കുകയും ചെയ്തു ഹാർദിക്. ഇതിനിടെ അപ്രതീക്ഷിതമായി എത്തിയ ക്യാപ്റ്റൻ രോഹിത് ശർമ, ഹാർദിക്കിനെ ചേർത്തുപിടിച്ച് കവിളിൽ ചുംബിക്കുകയും ചെയ്തു.</p> <p>'' (വിജയം) ഏറെ വൈകാരികമാണിത്. ഞങ്ങൾ വളരെ കഠിനാധ്വാനം ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ എന്തോ ഒന്നുമാത്രം ശരിയാകുന്നുണ്ടായിരുന്നില്ല. രാജ്യം ഒന്നടങ്കം ആഗ്രഹിച്ചത് നമുക്ക് ലഭിച്ചു. എനിക്കെതിരേ അന്യായമായ പലതും ഉണ്ടായിരുന്നപ്പോഴും ഞാൻ ഒരക്ഷരം സംസാരിച്ചിട്ടില്ല. ആറു മാസത്തിനു ശേഷം എനിക്ക് ഏറെ പ്രത്യേകതയുള്ളതാണിത്. എനിക്ക് തിളങ്ങാൻ കഴിയുന്ന ഒരു സമയം ഉണ്ടാകുമെന്ന് അറിയാമായിരുന്നു. ഇത്തരമൊരു അവസരം അതിനെ കൂടുതൽ സവിശേഷമാക്കുന്നു.'' - ഹാർദിക് പറഞ്ഞു.</p> <p><blockquote class="twitter-tweet"><a href="https://twitter.com/x/status/1807116874309857597"></a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p> <p>മാസങ്ങൾക്കു മുമ്പ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ നിരന്തരം ആക്രമിക്കുകയായിരുന്നു ഹാർദിക്കിനെ. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് പെട്ടെന്ന് ഒരു ദിവസം ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രോഹിത് ശർമയെ മാറ്റി, ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ഹാർദിക്കിനെ കൊണ്ടുവന്ന് ക്യാപ്റ്റനാക്കിയതോടെ ആരാധകർ ഇടഞ്ഞു. ഇതിനു പിന്നാലെ മുംബൈ ടീം രോഹിത്തിന്റെയും ഹാർദിക്കിന്റെയും നേതൃത്വത്തിൽ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞുവെന്നും വാർത്തകളെത്തി. ഹാർദിക് കളത്തിലിറങ്ങുമ്പോഴെല്ലാം കാണികൾ കൂവി വിളിക്കാനാരംഭിച്ചു. ഐപിഎല്ലിലെ മോശം ഫോമും ഹാർദിക്കിന് തിരിച്ചടിയായി.</p> <p>താരം ടി20 ലോകകപ്പ് ടീമിലുണ്ടാകില്ലെന്നുവരെയെത്തി കാര്യങ്ങൾ. എന്നാൽ ലോകകപ്പിൽ ഹാർദിക്കിന്റെ മറ്റൊരു പതിപ്പാണ് ആരാധകർ കണ്ടത്. ബാറ്റുകൊണ്ടും ബോളുകൊണ്ടും നിർണായക ഘട്ടങ്ങളിൽ ഇന്ത്യയെ കരകയറ്റിയത് ഹാർദിക്കായിരുന്നു.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ 'കരയുന്ന ഇന്ത്യൻ താരങ്ങളെ ആര് കെട്ടിപ്പിടിക്കുമെന്നായിരുന്നു ഞങ്ങളുടെ മകളുടെ ആശങ്ക'-അനുഷ്‌ക ]]>
</title>
<link>https://www.mathrubhumi.com/lifestyle/news/anushka-sharmas-heartfelt-post-for-virat-kohli-and-team-india-1.9681893</link>
<pubDate>Sun, 30 June 2024 11:42:00</pubDate>
<modified_date>Mon, 1 July 2024 10:37:21</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9681907:1719726533/virushka.jpg?$p=9c61248&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><strong>ഒ</strong>ടുവിൽ അത് സംഭവിച്ചിരിക്കുന്നു. 17 വർഷത്തിന് ശേഷം ഇന്ത്യ ട്വന്റി-20 ലോകകപ്പിൽ വീണ്ടും മുത്തമിട്ടിരിക്കുന്നു. കരിയറിൽ ഒരുപാട് വിമർശനങ്ങളും പഴികളും കേട്ട വിരാട് കോലി ആഹ്ലാദത്തിന്റെ പരകോടിയിലെത്തിയിട്ടുണ്ടാകും. ഫൈനൽ ശാപം ഒഴിഞ്ഞ് ഒരു കപ്പ് കൈപ്പിടിയിലൊതുക്കിയതിന്റെ ആഹ്ലാദമാകും മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ മനസ് നിറയെ.</p> <p>കോലിക്കൊപ്പം ഈ നേട്ടത്തിൽ അതേ അളവിൽ ജീവിതപ്പാതിയായ അനുഷ്ക ശർമയും സന്തോഷിക്കുന്നുണ്ട്. ബോളിവുഡ് സിനിമകളിൽ നിറഞ്ഞുനിന്ന അനുഷ്ക പലപ്പോഴും കോലിയുടെ മോശം ഫോമിന്റെ പേരിൽ പഴി കേട്ടിട്ടുണ്ട്. ഗാലറികളിൽ കോലിയുടെ കളി കാണാൻ അനുഷ്ക വരുന്നതിനാലാണ് താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാത്തത് എന്നുവരെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിറഞ്ഞു നിന്നിരുന്നു. ആ പരിഹാസങ്ങൾക്കെല്ലാം കൂടിയുള്ള മറുപടി കൂടിയാണ് ഈ കിരീടനേട്ടം.</p> <p><blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/p/C8z-Zjbs60N/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"></blockquote><script async src="//www.instagram.com/embed.js"></script></p> <p>അതിന്റെ സന്തോഷം ബോളിവുഡ് സുന്ദരി മറച്ചുവെച്ചില്ല. ഇൻസ്റ്റഗ്രാമിൽ രണ്ട് പോസ്റ്റുകൾ പങ്കുവെച്ചാണ് ഇന്ത്യൻ ടീമിനും ഭർത്താവിനും അവർ അഭിനന്ദനം അറിയിച്ചത്. മകൾ വാമികയുമായി ബന്ധപ്പെടുത്തിയുള്ളതാണ് ആദ്യ പോസ്റ്റ്. ' ടിവിയിൽ ഇന്ത്യൻ താരങ്ങൾ കരയുന്നത് കണ്ടപ്പോൾ അവരെയെല്ലാവരേയും കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാൻ ആരെങ്കിലുമുണ്ടാകുമോയെന്നാണ് ഞങ്ങളുടെ മകളുടെ ആശങ്ക....എന്റെ സ്നേഹമേ, ആളുകളുണ്ട്, 1.5 ബില്ല്യൺ ആളുകൾ. അവരെല്ലാം ഇന്ത്യൻ താരങ്ങളെ കെട്ടിപ്പിടിക്കുകയാണ്. എന്തൊരു ആശ്ചര്യകരമായ വിജയം, എന്തൊരു മഹത്തായ നേട്ടം!!ചാമ്പ്യൻമാർക്ക് അഭിനന്ദനങ്ങൾ!!'- അനുഷ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു. </p> <p>ഇതിനൊപ്പം ആറു ചിത്രങ്ങളും അനുഷ്ക പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യൻ ടീം കിരീടം പിടിച്ച് നിൽക്കുന്നതും രോഹിതും കോലിയും പരസ്പരം കെട്ടിപ്പിടിക്കുന്നതും ദ്രാവിഡ് കിരീടം ആഘോഷിക്കുന്നതും ഹാർദികിനെ രോഹിത് എടുത്തുയർത്തുന്നതും കോലിയും രോഹിതും കിരീടവുമായി നിൽക്കുന്നതുമെല്ലാം ചിത്രങ്ങളിൽ കാണാം. </p> <p><blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/p/C8z_6UCst1l/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"></blockquote><script async src="//www.instagram.com/embed.js"></script></p> <p>ഇതിന്റെ തുടർച്ചയെന്നോണമാണ് രണ്ടാം പോസ്റ്റും അനുഷ്ക പങ്കുവെച്ചത്. കോലി ഇന്ത്യൻ പതാക പുതച്ച്, കിരീടമുയർത്തി നിൽക്കുന്ന ചിത്രത്തോടൊപ്പം അനുഷ്ക കുറിച്ചത് ഇങ്ങനെയാണ്...'വിരാട് കോലി. ഈ മനുഷ്യനാണ് എന്റെ പ്രണയം. നിന്നിലാണ് എന്റെ ആശ്വാസമെന്നറിയുന്നതിൽപരം മറ്റെന്ത് സന്തോഷം.-അനുഷ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു. </p> <p>കോലിയുടെ മത്സരങ്ങളെല്ലാം കാണാൻ ഗാലറിയിലെത്താറുള്ള അനുഷ്ക ഇത്തവണ ഫൈനൽ കാണാൻ ബാർബഡോസിലെത്തിയിരുന്നില്ല. മക്കളായ വാമികയ്ക്കും അകായ്ക്കുമൊപ്പം വീട്ടിലിരുന്നാണ് മത്സരം കണ്ടത്. ദക്ഷിണാഫ്രിക്കയുടെ ഏഴ് വിക്കറ്റുകൾ നഷ്ടപ്പെട്ടപ്പോൾ അതിന്റെ ടിവി സ്ക്രീൻ ഷോട്ട് താരം ഇൻസ്റ്റഗ്രാം സ്റ്റോറിയായും പങ്കുവെച്ചിരുന്നു. വിജയശേഷം അനുഷ്കയേയും മക്കളേയും വീഡിയോ കോൾ ചെയ്യാൻ കോലിയും മറന്നില്ല. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.</p> <p><blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/p/C80vSOsijZd/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"></blockquote><script async src="//www.instagram.com/embed.js"></script></p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ പോരാട്ടത്തിന്റെ ഉപ്പുണ്ട്, വിജയമധുരമുണ്ട്, പിച്ചിലെ മണ്ണു നുണഞ്ഞ് രോഹിത് ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/rohit-sharma-eats-sand-from-barbados-pitch-after-t20-world-cup-win-1.9681887</link>
<pubDate>Sun, 30 June 2024 10:54:11</pubDate>
<modified_date>Tue, 2 July 2024 11:51:43</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9681888:1719724895/New%20Project(23).jpg?$p=ac9b1f1&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ബാർബഡോസ്: കെൻസിങ്ടൺ ഓവലിൽ ഹാർദിക് പാണ്ഡ്യ തന്റെ അവസാന പന്ത് എറിഞ്ഞ് പൂർത്തിയാക്കിയപ്പോഴേക്കും ഇന്ത്യ ആഘോഷം തുടങ്ങിയിരുന്നു. 11 വർഷത്തിനു ശേഷമുള്ള ഐസിസി കിരീടവിജയം വൈകാരികമായാണ് താരങ്ങൾ ഏറ്റെടുത്തത്. പലരുടെയും കണ്ണുകൾ നിറഞ്ഞു, ചിലർ നിറഞ്ഞു ചിരിച്ചു, ചിലർക്ക് പരസ്പരം എത്ര ആശ്ലേഷിച്ചിട്ടും മതിയാകുന്നുണ്ടായിരുന്നില്ല. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ക്യാപ്റ്റൻ രോഹിത് ശർമ ചെയ്തത് മറ്റൊന്നായിരുന്നു. മത്സര ശേഷം കെൻസിങ്ടൺ ഓവലിലെ പിച്ചിൽ നിന്ന് മണ്ണെടുത്ത് തിന്നാണ് രോഹിത് തന്റെ ആഘോഷം പൂർത്തിയാക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഐസിസി തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ ഇതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.</p> <p>ഏഴുമാസം മുമ്പ് സ്വന്തം നാട്ടിൽ ഇതുപോലൊരു ഫൈനൽ മത്സരശേഷം നെഞ്ചുതകർന്ന് നിൽകുന്ന ക്യാപ്റ്റൻ രോഹിത് ശർമയെയാണ് ഇന്ത്യൻ ആരാധകർ കണ്ടത്. അന്ന് ആ കണ്ണിൽ പടർന്ന നനവ് നിരാശയുടേതായിരുന്നെങ്കിൽ ഇന്നത് ആനന്ദത്തിന്റേതായി. കിരീട വിജയത്തിനു പിന്നാലെ ടി20 ഫോർമാറ്റിൽ നിന്ന് വിരമിക്കുന്നതായും രോഹിത് പ്രഖ്യാപിച്ചു.</p> <p>ഇന്ത്യയ്ക്കൊപ്പം രോഹിത്തിന്റെ രണ്ടാം ടി20 കിരീടം കൂടിയായിരുന്നു ഇത്. 2007-ലെ പ്രഥമ ട്വന്റി20 ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീമിൽ രോഹിത് അംഗമായിരുന്നു. രണ്ട് ട്വന്റി20 ലോകകപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും ഇതോടെ രോഹിത്തിന് സ്വന്തമായി.</p> <p><blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/p/C80j9I5Sq7Z/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"></blockquote><script async src="//www.instagram.com/embed.js"></script></p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ ട്വന്റി-20 ലോകകപ്പ്: ഫൈനലിൽ തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് 10.67 കോടി സമ്മാനം; വിജയിച്ച ഇന്ത്യയ്‌ക്കോ..? ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/icc-t20-world-cup-prize-money-how-much-team-india-and-other-teams-get-1.9681866</link>
<pubDate>Sun, 30 June 2024 10:26:00</pubDate>
<modified_date>Sun, 30 June 2024 10:27:54</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9681873:1719722805/team%20india%20icc%20t%2020%20world%20cup%20victory%20prize%20money.jpg?$p=6ebf350&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><strong>ടീം</strong> ഇന്ത്യ ടി-20 ലോകകപ്പ് വീണ്ടുമുയർത്തി. 17 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് രോഹിതും സംഘവും കുട്ടിക്ക്രിക്കറ്റിന്റെ ലോകകിരീടമണിഞ്ഞത്. ഇന്ത്യൻ ടീമിനും ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർക്കും തീർത്തും വൈകാരികമായിരുന്നു ഈ വിജയം. വിജയാഘോഷങ്ങളുടെ അലകൾ ഇനിയും ഒടുങ്ങിയിട്ടില്ല. </p> <p>ഏത് ലോകകപ്പ് ടൂർണമെന്റും അവസാനിക്കുമ്പോൾ ആരാധകരിൽ ആകാംക്ഷയുണർത്തുന്ന കാര്യമാണ് അതിന്റെ സമ്മാനത്തുക. ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ച സംഘത്തേയും കാത്തിരിക്കുന്നത് കോടികളാണ്. ഇന്ത്യയ്ക്ക് മാത്രമല്ല, ഫൈനലിൽ പൊരുതിക്കീഴടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കും സെമി ഫൈനൽ വരെ എത്തിയ ഇംഗ്ലണ്ടിനും അഫ്ഗാനിസ്ഥാനും ആകർഷകമായ തുക സമ്മാനമായി ലഭിക്കും. </p> <p><strong>ഓരോ ടീമുകൾക്കും എത്ര കിട്ടും? </strong></p> <p>സെമി ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടിനും അഫ്ഗാനിസ്ഥാനും 7,87,500 ഡോളറാണ് ലഭിക്കുക. ഇന്നത്തെ വിനിമയനിരക്കനുസരിച്ച് ഏകദേശം 6.56 കോടി ഇന്ത്യൻ രൂപയാണ് ഇത്. റണ്ണർ അപ്പായ ദക്ഷിണാഫ്രിക്കൻ ടീമിന് 1.28 മില്യൺ ഡോളർ അഥവാ 10.67 കോടി രൂപ ലഭിക്കും. ഇത്തവണത്തെ ഐ.സി.സി. ട്വന്റി ട്വന്റി ലോകകപ്പ് വിജയികളായ ഇന്ത്യയ്ക്ക് ലഭിക്കുക 2.45 മില്യൺ ഡോളറാണ്. അതായത് 20.42 കോടി രൂപ. </p> <p>സൂപ്പർ എട്ടിൽ എത്തിയ ടീമുകൾക്ക് 3.16 കോടി രൂപ, ഒമ്പത് മുതൽ 12 വരെ സ്ഥാനങ്ങളിലുള്ള ടീമുകൾക്ക് രണ്ടുകോടി രൂപ, 13 മുതൽ 20 വരെ സ്ഥാനങ്ങളിലുള്ള ടീമുകൾക്ക് 1.87 കോടി രൂപ എന്നിങ്ങനെയാണ് മറ്റ് സമ്മാനത്തുകകൾ. കൂടാതെ ഓരോ മത്സരവും ജയിക്കുമ്പോൾ ടീമിന് 26 ലക്ഷം രൂപ ബോണസും ലഭിക്കും. ഇത്തവണത്തെ ടി-20 ലോകകപ്പ് ടൂർണമെന്റിൽ ആകെ നൽകുന്ന സമ്മാനത്തുക 11.25 മില്യൺ ഡോളർ അഥവാ 93.78 കോടി രൂപയാണ്. <br /> </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ ചക് ദേ ഇന്ത്യ; ആധികാരികം ഈ ഫൈനൽ യാത്ര, രോഹിത്തിനും കോലിക്കും ഇത് മോഹസാഫല്യം ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/indian-cricket-team-performance-icc-t20-world-cup-2024-1.9681695</link>
<pubDate>Sun, 30 June 2024 9:37:00</pubDate>
<modified_date>Sun, 30 June 2024 9:53:41</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9681719:1719701691/New%20Project%20(41).jpg?$p=c2197a1&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ദീർഘവർഷത്തെ കാത്തിരിപ്പിനൊടുവിൽ ടി20 ലോകകപ്പ് കിരീടത്തിൽ ചുണ്ടുവെച്ച് അയാളും സ്നേഹിതനും പടിയിറങ്ങി. ഇനിയൊരു ഐ.സി.സി. ട്രോഫിയില്ലെന്ന നിരാശ രോഹിത് ശർമ എന്ന ക്യാപ്റ്റനു വേണ്ട. ടി20 ലോകകപ്പ് നേടിയില്ലെന്ന നിരാശ വിരാട് കോലിക്കും വേണ്ട. കിരീടം ചൂടിയതിന്റെ നിർവൃതിയിലങ്ങനെയിരിക്കുമ്പോഴാണ് നിരാശ പടർത്തുന്ന ആ വാർത്തയുംകൂടി വന്നത്. കോലിയും രോഹിതും അന്താരാഷ്ട്ര ടി20 മതിയാക്കിയെന്ന പ്രഖ്യാപനം. ക്രിക്കറ്റിന്റെ സൗന്ദര്യവർധകരായ അതികായൻമാരെ ഇനി ഷോർട്ട് ഫോർമാറ്റിൽ കാണാനാവില്ലെന്നതിന്റെ സങ്കടം ബാക്കിയുണ്ട്. അതോർത്തിരിക്കേണ്ട സമയമല്ലല്ലോ... ഇപ്പോൾ കിരീടനേട്ടം ആഘോഷിക്കാം.</p> <p>ഓർമയില്ലേ, അഹമ്മദാബാദിൽ ഓസ്ട്രേലിയക്ക് മുന്നിൽ അടിയറ വയ്ക്കേണ്ടിവന്ന ഏകദിന ലോകകപ്പ്. ഒരു ദുസ്സ്വപ്നംപോലെ അത് രോഹിത്തിനെയും കോലിയെയും കാർന്നുതിന്നുകാണും. അതിൽനിന്നുള്ള മോചനത്തിന് രോഹിത്തിനും അയാളുടെ സ്നേഹിതൻ കോലിക്കും ഒരു കപ്പ് വേണമായിരുന്നു. അത് സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിൽനിന്ന് ഇപ്പോഴും മുക്തരായിട്ടുണ്ടാവില്ല ആ മനുഷ്യർ. </p> <p>സെമിയിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഡഗ്ഔട്ടിൽ ഇരുന്ന് വികാരനിർഭരനായി കണ്ണീരൊലിപ്പിച്ച രോഹിത്, ഫൈനലിനുശേഷം സന്തോഷാശ്രു പൊഴിക്കുന്നത് കാണാൻ എന്തു ചേലായിരുന്നു. അയാളെ മാത്രമല്ല, കോലിയെയും ഹാർദിക്കിനെയും മറ്റെല്ലാവരെയും ഏറ്റവും ഭംഗിയോടെയാണ് കാണാൻ കഴിഞ്ഞത്. ഒരു കളിക്കുമിറങ്ങാത്ത സഞ്ജുവിലും ജയ്സ്വാളിലുംവരെയുണ്ടായിരുന്നു ആ ഭംഗി. ഒറ്റ കളിപോലും തോൽക്കാതെ ഇന്ത്യയെ ഏകദിന ലോകകപ്പ് ഫൈനൽവരെയെത്തിച്ച രോഹിത്തെന്ന കപ്പിത്താൻ, ടി20 ലോകകപ്പിലും അത് ആവർത്തിച്ചു. പക്ഷേ, ലോകകപ്പിലേതുപോലെ ഫൈനലിൽ തോൽവി തുടർക്കഥയായില്ല. നീണ്ട 17 വർഷത്തിന് ശേഷം ഇന്ത്യ ഒരിക്കൽക്കൂടി ടി20 ലോകകപ്പ് ചാമ്പ്യന്മാരായിരിക്കുന്നു. </p> <p>നിർഭാഗ്യങ്ങൾ പലതുകണ്ട രണ്ട് ടീമുകൾ ഏറ്റുമുട്ടിയപ്പോൾ ഭാഗ്യം ഇന്ത്യക്കൊപ്പം നിന്നു. ആധികാരികമായിരുന്നു രണ്ട് ടീമുകളുടെയും ഫൈനൽ പ്രവേശം. ഒറ്റ കളിയും തോൽക്കാതെ മുന്നേറിയവർ. ഇന്ത്യ ലോക റാങ്കിങ്ങിൽ ഒന്നാമതാണെങ്കിൽ ദക്ഷിണാഫ്രിക്ക അഞ്ചാമത്. ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, അഫ്ഗാനിസ്താൻ തുടങ്ങിയ ടീമുകളെ തോൽപ്പിച്ചാണ് പ്രോട്ടീസിന്റെ വരവെങ്കിൽ, പാകിസ്താൻ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ വമ്പന്മാരെ തോൽപ്പിച്ചാണ് ഇന്ത്യയുടെ വരവ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും ഇതിനകംതന്നെ ശക്തി തെളിയിച്ചതാണ് രണ്ട് ടീമുകളും. </p> <p>അപരാജിതരിൽ ഏതെങ്കിലുമൊരു ടീമിന്റെ കുതിപ്പ് അവസാനിക്കുന്നതോടെയാണല്ലോ കിരീടം എങ്ങോട്ടെന്ന് തീരുമാനിക്കപ്പെടുക. ഏതായാലും ഇന്ത്യ കുതിപ്പ് തുടർന്നു. കപ്പ് നമ്മുടെ കൈയിൽ ഭദ്രം. എന്തു മനോഹരമായ ലോകകപ്പായിരുന്നു ഇത്. ന്യൂയോർക്കിലെ നാസോ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയം മുതൽ ബാർബഡോസിലെ കെൻസിങ്ടൺ ഓവൽവരെയുള്ള ആ യാത്ര ഒന്നു കണ്ണിരുത്തി കാണാൻ വല്ലാത്ത പൂതി. </p> <p>പ്രീമിയം ബൗളറായ ജസ്പ്രീത് ബുംറയുടെ ഐതിഹാസികമായ ഏറുകൾ, കാറിടിച്ച് മരണാസന്നനായിക്കിടന്ന മനുഷ്യന്റെ വിസ്മയാവഹമായ മടങ്ങിവരവ്, കണ്ണഞ്ചിപ്പിക്കുന്ന ഹിറ്റ്മാൻ ബ്രില്യൻസ്, അക്ഷറിന്റെ അടിപൊളി ഏറുകൾ, അതിലുപരി മിച്ചൽ മാർഷിനെ പുറത്താക്കിയ ആ ക്യാച്ച്, അർഷ്ദീപും കുൽദീപും പന്തിൽ കരുതിവെച്ച കെണിവലകൾ, ഹാർദിക്കിന്റെ ഓൾറൗണ്ടിങ്, സൂര്യകുമാറിന്റെ ജ്വലനം... ഒടുവിൽ കോലിയുടെ ക്ലാസ് പ്രകടനത്തിലൂടെ കൈവന്ന കിരീടംവരെയുള്ള എത്രയെത്ര ചേതോഹരമായ നിമിഷങ്ങൾ... </p> <p>ഒരാൾ ഫോംഔട്ടായാൽ മറ്റൊരാൾ ഫോമാവും. ഇന്ന് നിറംകെടുന്നയാൾ നാളെ മിന്നുന്ന കളി കളിക്കും. അതായിരുന്നു സ്ഥിതി. 15 പേരുടെ പൊട്ടൻഷ്യലുള്ള ഇലവനായിരുന്നു ഇന്ത്യയുടേത്. അവരെ എട്ട് ബാറ്റർമാരും ഏഴ് ബൗളർമാരും എന്ന രീതിയിൽ കണക്കാക്കാം. ഇതുപോലൊരു തന്ത്രജ്ഞത നിറഞ്ഞ ലൈനപ്പ് നാളിതുവരെയുള്ള ഒരു ടൂർണമെന്റിലും ഇന്ത്യക്കുണ്ടായിട്ടില്ല. ആധികമായിത്തന്നെ ഈ ടീം ഓരോ കടമ്പയും കടന്നു മുന്നേറി. അയർലൻഡ് മുതൽ ദക്ഷിണാഫ്രിക്ക വരെയുള്ള ഇന്ത്യയുടെ ഏറ്റുമുട്ടലുകളെ പരിചയപ്പെടാം. </p> <p><strong>അനായാസം</strong></p> <p>ഗ്രൂപ്പ് ഘട്ടത്തിൽ അയർലൻഡിനെതിരെയായിരുന്നു ഇന്ത്യയുടെ ആദ്യ മത്സരം. ജൂൺ അഞ്ചിന് ന്യൂയോർക്കിലെ നാസോ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിന് ജയിച്ച് ഇന്ത്യ തുടങ്ങി. രോഹിത് ശർമയുടെ അർധ സെഞ്ചുറിയും (37 പന്തിൽ 52) ഹാർദിക്കിന്റെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യക്ക് തുണയായത്. ഐറിഷിനെ 96 റൺസിന് പുറത്താക്കിയ ഇന്ത്യ 12.2 ഓവറിൽ വിജയിച്ചു. ഋഷഭ് പന്ത് 26 പന്തിൽ 36 റൺസ് നേടി. ബുംറയ്ക്കും അർഷ്ദീപിനും രണ്ടുവീതം വിക്കറ്റുകളുണ്ടായിരുന്നു. </p> <p><strong>ത്രില്ലിങ് പോരാട്ടം</strong></p> <p>ലോകകപ്പ് ഫിക്സ്ചർ പുറത്തുവന്ന കാലം മുതൽത്തന്നെ ക്രിക്കറ്റ് ആരാധകർ ഒന്നാകെ കാത്തുനിന്ന പോരാട്ടമായിരുന്നു ഇന്ത്യ - പാക് മത്സരം. ഇന്ത്യക്കാർക്കും പാകിസ്താനികൾക്കും അത് കളിയേതരമായ മറ്റ് അനുഭൂതികൾ കൂടി പകരുന്ന മത്സരമാണ്. ന്യൂയോർക്കിൽ ജൂൺ ഒൻപതിന് നടന്ന മത്സരത്തിൽ ഇന്ത്യ ജയിച്ചു. </p> <p>ബാറ്റർമാരിലുപരി ബൗളർമാരുടെ ആധിപത്യം കണ്ട മത്സരമായിരുന്നു അത്. ടോസ് നേടിയ പാകിസ്താൻ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. വെറും 119 റൺസിന് ഇന്ത്യയെ പുറത്താക്കിയിരുന്നു. നസീം ഷായും ഹാരിസ് റൗഫും മൂന്നുവീതം വിക്കറ്റുകൾ നേടി. 31 പന്തിൽ 42 റൺസെടുത്ത ഋഷഭ് പന്തൊഴിച്ചാൽ മറ്റാരും ഇന്ത്യൻ നിരയിൽ തിളങ്ങിയില്ല. </p> <p>പക്ഷേ, അതിലും ചെറിയ സ്കോറിന് പാക് ബാറ്റർമാരെ ഇന്ത്യൻ പേസർമാർ പിടിച്ചുകെട്ടി എന്നതാണ് യാഥാർഥ്യം. ബുംറ 14 റൺസ് വിട്ടുനൽകി നാലുപേരെയും പാണ്ഡ്യ രണ്ടുപേരെയും മടക്കി. ഇന്ത്യൻ സ്കോറിന്റെ ആറ് റൺസകലെ പാകിസ്താൻ അടിയറവ് പറഞ്ഞു. </p> <p><strong>അട്ടിമറിയാവാം, അത് ഇന്ത്യക്ക് മുന്നിൽ ആവരുത്</strong></p> <p>യു.എസ്.എ.യ്ക്കെതിരെയായിരുന്നു ഇന്ത്യയുടെ മൂന്നാമത്തെ മത്സരം. ന്യൂയോർക്ക് തന്നെ വേദി. അർഷ്ദീപ് സിങ്ങിന്റെ നാലുവിക്കറ്റ് ബലത്തിൽ യു.എസിനെ നിശ്ചിത ഓവറിൽ 110 റൺസിൽ ഒതുക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ സൗരഭ് നേത്രവാൽക്കർ ഞെട്ടിച്ചതാണ്. മൂന്നാം ഓവറിൽ രോഹിത് ശർമയെയും വിരാട് കോലിയെയും പുറത്താക്കി നേത്രവാൽക്കർ യു.എസിന് ഗംഭീര ബ്രേക്ക്ത്രൂ നൽകി. പക്ഷേ, സൂര്യകുമാർ യാദവിന്റെ അർധ സെഞ്ചുറിയും (49 പന്തിൽ 50) ശിവം ദുബെയും ഇന്നിങ്സും (35 പന്തിൽ 31) നീലപ്പടയെ സഹായിച്ചു. പത്ത് പന്ത് ബാക്കിയിരിക്കേ ഇന്ത്യ ജയിച്ചു. തുടർന്ന് കാനഡയ്ക്കെതിരേ നടക്കേണ്ടിയിരുന്ന കളി മഴയിൽ കലാശിച്ചു. ഇതോടെ ഏഴ് പോയിന്റ് ബലത്തിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി സൂപ്പർ എട്ടിലേക്ക്. </p> <p><strong>അഫ്ഗാനെയും വീഴ്ത്തി</strong></p> <p>ലോകകപ്പിൽ ഓസ്ട്രേലിയയെ വരെ തോൽപ്പിച്ച് സെമിയിൽക്കടന്ന ടീമാണ് അഫ്ഗാനിസ്താൻ. പക്ഷേ, സൂപ്പർ എട്ടിലെ മത്സരത്തിൽ ഇന്ത്യയോട് തോൽവിയായിരുന്നു ഫലം. ബാർബഡോസിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 181 റൺസെടുത്തു. സൂര്യകുമാർ യാദവും (28 പന്തിൽ 53) ഹാർദിക് പാണ്ഡ്യയും (24 പന്തിൽ 32) തകർത്തടിച്ചതാണ് ഇന്ത്യക്ക് ഗുണമായത്. </p> <p>മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ 134 റൺസിൽ പുറത്തായി. അർഷ്ദീപ് സിങ്ങും ജസ്പ്രീത് ബുംറയും മൂന്നുവീതം വിക്കറ്റുകൾ നേടിയപ്പോൾ, കുൽദീപ് യാദവ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. </p> <p><strong>ഇതോ കടുവകൾ</strong></p> <p>സൂപ്പർ എട്ടിൽ രണ്ടാംമത്സരം ബംഗ്ലാദേശുമായിട്ടായിരുന്നു. വിരാട് കോലിയും ശിവം ദുബെയും ഫോമായ മത്സരം. 28 പന്തിൽ 37 റൺസുമായി കോലിയും 24 പന്തിൽ 36 റൺസോടെ പന്തും 24 പന്തിൽ 34 റൺസോടെ ശിവം ദുബെയും കരുത്തുകാട്ടിയപ്പോൾ ഇന്ത്യ നേടിയത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 196 റൺസ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 146 റൺസിൽ പുറത്തായി. കുൽദീപ് യാദവ് മൂന്നും ബുംറ, അർഷ്ദീപ് എന്നിവർ രണ്ടും വിക്കറ്റ് വീഴ്ത്തി.</p> <p><strong>മധുരപ്രതികാരം</strong></p> <p>ടൂർണമെന്റിൽ ഇന്ത്യക്ക് ശരിയായ ബലപരീക്ഷണം നടത്താൻ കിട്ടിയ മത്സരം. ഓസ്ട്രേലിയയായിരുന്നു എതിരാളി. ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവി ഇന്ത്യയുടെ മനസ്സിലുണ്ട്. അതുംകൂടി കൂട്ടി ഇന്ത്യ തിരിച്ചുകൈാടുത്തു. </p> <p>ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 206 റൺസ് നേടി. രോഹിത് ശർമയുടെ മിന്നലാട്ടം കണ്ട മത്സരമായിരുന്നു ഇത്. 41 പന്തിൽ 92 റൺസുമായി ക്യാപ്റ്റൻ മുന്നിൽനിന്ന് നയിച്ചു. സൂര്യകുമാർ യാദവ് 16 പന്തിൽ 31 റൺസുമായി വെടിക്കെട്ട് തീർത്തു. </p> <p>പക്ഷേ, ഓസ്ട്രേലിയയുടെ മറുപടി ബാറ്റിങ്ങിൽ ഇന്ത്യ വീണ്ടുമൊരു തോൽവി മണത്തു. അന്ന് ലോകകപ്പ് ഇന്ത്യയിൽനിന്ന് തട്ടിപ്പറിച്ച ട്രാവിസ് ഹെഡ് ഇവിടെയും കത്തിക്കയറി. 43 പന്തിൽ 76 റൺസോടെ നിന്ന ഹെഡിനെ അക്ഷർ പട്ടേൽ മനോഹരമായ ഒരു ക്യാച്ചോടെ പുറത്താക്കിയതാണ് കളിയിൽ വഴിത്തിരിവായത്. അർഷ്ദീപ് സിങ്ങിന്റെ മൂന്ന് വിക്കറ്റും കുൽദീപ് യാദവിന്റെ രണ്ട് വിക്കറ്റും ഇന്ത്യക്ക് 24 റൺസിന്റെ ജയം സമ്മാനിച്ചു. ജയത്തോടെ ഇന്ത്യ സെമി ഫൈനൽ യോഗ്യത ഉറപ്പിച്ചു. </p> <p><strong>മധുരപ്രതികാരം (2)</strong></p> <p>സെമി ഫൈനലിൽ ഇംഗ്ലണ്ടായിരുന്നു എതിരാളികൾ. 2022 ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയെ പത്ത് വിക്കറ്റിന് തകർത്തവർ. ആ കണക്കും മനസ്സിൽവെച്ച് കളിച്ച ഇന്ത്യ ഇംഗ്ലണ്ടിന്റെ പത്തുവിക്കറ്റും വീഴ്ത്തി മധുരപ്രതികാരം ചെയ്തു. അന്ന് ഇന്ത്യയോട് 16 ഓവറിൽ ജയം സ്വന്തമാക്കിയ ഇംഗ്ലണ്ടിനെ 16.4 ഓവറിൽ കെട്ടുകെട്ടിച്ചാണ് ഇന്ത്യ മറുപടി പറഞ്ഞത്. </p> <p>ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 172 റൺസ് നേടി. തുടർച്ചയായ രണ്ടാം മത്സരത്തിലും രോഹിത്-സൂര്യകുമാർ ദ്വയം താരമായതാണ് ഇന്ത്യക്ക് കരുത്തായത്. 39 പന്തിൽ 57 റൺസോടെ രോഹിത്തും 36 പന്തിൽ 47 റൺസോടെ സൂര്യകുമാറും നിലയുറപ്പിച്ചു. </p> <p>മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ കഴിഞ്ഞ ലോകകപ്പിലേതുപോലെ ജോസ് ബട്ലർ പേടിപ്പിച്ചതാണ്. തകർപ്പനടി നടത്തി തുടങ്ങിയെങ്കിലും അക്ഷർ പട്ടേലെത്തി അപകടം ഒഴിവാക്കി. ബാറ്റർമാർ കൂപ്പുകുത്തി വീണതോടെ 16.4 ഓവറിൽ 103 റൺസിന് ഇംഗ്ലണ്ടിന്റെ കളിയവസാനിച്ചു. കുൽദീപ് യാദവും അക്സറും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോൾ ബുംറ രണ്ടെണ്ണം വീഴ്ത്തി.</p> <p><strong>തിരിച്ചുവരവ്</strong></p> <p>അവസാനം ഫൈനലിലേക്ക്. ഇന്ത്യയെപ്പോലെതന്നെ തോൽക്കാതെയെത്തിയ ദക്ഷിണാഫ്രിക്കയുമായാണ് അങ്കം. ജയമകലെ കാത്ത് കിരീടം. ടോസിന്റെ ആനുകൂല്യം ഇന്ത്യക്ക് ലഭിച്ചു. ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് പിഴച്ചെന്നു തോന്നിച്ച നിമിഷങ്ങൾ. ആദ്യ അഞ്ചോവറിനിടെ മൂന്ന് മുൻനിര വിക്കറ്റ് നഷ്ടപ്പെട്ടു. ടൂർണമെന്റിലുടനീളം നിറംമങ്ങിയ കോലി പക്ഷേ, ഫൈനലിൽ തന്റെ വിശ്വരൂപം പൂണ്ടു. അക്ഷർ പട്ടേലിനൊപ്പം നിലയുറപ്പിച്ച് കളിച്ച് റൺസ് ഉയർത്തി. 59 പന്തിൽനിന്ന് 76 റൺസാണ് കോലി നേടിയത്. അക്ഷർ 31 പന്തിൽനിന്ന് 47 റൺസും നേടി. ശിവം ദുബെയും നേടി 27 റൺസ്. ഇതെല്ലാം ചേർന്ന് ഇന്ത്യയുടെ ആകെ സ്കോർ നിശ്ചിത ഓവറിൽ 176 റൺസ്. </p> <p>മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക ഭയപ്പെടുത്തിയതാണ്. ക്വിന്റൺ ഡി കോക്കും ട്രിസ്റ്റൻ സ്റ്റബ്സും ക്ലാസനും മില്ലറും നിലയുറപ്പിച്ച് തകർത്തുകളിച്ചതോടെ ഇന്ത്യയുടെ പ്രതീക്ഷ മങ്ങി. പക്ഷേ, ഹാർദിക്കും ബുംറയും അർഷ്ദീപും ചേർന്ന ബൗളിങ് സഖ്യം ഇന്ത്യയെ കളിയിലേക്ക് തിരികെയെത്തിച്ചു. മൂന്ന് ഓവറിൽ 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റാണ് ഹാർദിക് നേടിയത്. ടൂർണമെന്റിലെ ഹാർദിക്കിന്റെ ഏറ്റവും മികച്ച പന്തേറ്. ഫലത്തിൽ ഇന്ത്യ ജയിക്കുകയും വിശ്വകിരീടം നേടുകയും ചെയ്തു. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 176 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ ഇന്ത്യക്ക് ഏഴുറൺസ് ജയം.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ നാടൻ നായകൻ; കിരീടനഷ്ടങ്ങളിൽ അയാൾ പൊട്ടിക്കരഞ്ഞിട്ടുണ്ട്, ആ സ്വപ്നം ശനിയാഴ്ച പൂർത്തിയായി ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/rohit-sharma-that-dream-came-true-on-saturday-common-man-1.9681818</link>
<pubDate>Sun, 30 June 2024 9:23:00</pubDate>
<modified_date>Sun, 30 June 2024 9:57:08</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9681825:1719719367/New%20Project%20(3).jpg?$p=a80322e&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><strong>ചോ</strong>റും രസവും പരിപ്പുകറിയും കിട്ടിയാൽ മറ്റെല്ലാം മറക്കുന്ന തണുപ്പനായ പച്ചമനുഷ്യൻ... മനസ്സിലുള്ളതെല്ലാം ഒരു മറയുമില്ലാതെ അയാളുടെ മുഖത്തും വാക്കുകളിലും വായിച്ചെടുക്കാം... ഒറ്റമുറി വീട്ടിൽനിന്ന് കയറിവന്ന അയാൾ, ക്രിക്കറ്റിന്റെ പൂമുഖത്ത് ചാരുകസേരയിട്ടിരിക്കുമ്പോഴും തനി നാടനാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ സമീപകാല നേട്ടങ്ങൾ രോഹിത് ശർമയെന്ന നായകന്റേതുകൂടിയാണ്. അരികിലെത്തിയിട്ടും തൊടാനാകാതെ അകന്നുപോയ കിരീടനഷ്ടങ്ങളിൽ അയാൾ പൊട്ടിക്കരഞ്ഞിട്ടുണ്ട്...</p> <p>ഇതുപോലൊരു ഇന്ത്യൻ ടീം ചരിത്രത്തിൽ വേറെയുണ്ടായിട്ടില്ല. വെറും എട്ടുമാസം മുമ്പാണ് തുടർച്ചയായി 10 മത്സരങ്ങൾ ജയിച്ച ടീമിന് ഏകദിന ലോകകപ്പിന്റെ ഫൈനലിൽ കാലിടറിയത്. അന്ന് മുഖം കുനിച്ച് വിതുമ്പിയ അതേ നായകനു കീഴിലാണ് ടി-20 ലോകകപ്പിനെ നേരിട്ടത്. രണ്ടു ലോകകപ്പുകളും ആ നായകൻ അർഹിച്ചിരുന്നു. ഇന്ത്യയ്ക്കായി ഈ ലോകകപ്പിൽ കൂടുതൽ റൺസ്, ഉയർന്ന സ്കോർ, അർധസെഞ്ചുറി, സിക്സ്, ഫോർ എല്ലാം രോഹിത്തിന്റെ പേരിലാണ്.</p> <p>നാഗ്പുരിലെ ഗോഡൗൺ സൂക്ഷിപ്പുകാരനായ അച്ഛന്, നല്ല ആഹാരം വാങ്ങികൊടുക്കാൻ പറ്റാതായതോടെ, മൂത്തവനായ രോഹിത്തിനെ മുംബൈ ധോംബിവ്ലിയിൽ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അമ്മാവൻമാരുടെയും അടുത്തേക്ക് എത്തിച്ചു. ഒരു മുറിയിൽ അഞ്ചും ആറും ആളുകൾ കിടന്നിരുന്ന ആ കൂട്ടുകുടംബത്തിൽനിന്നാണ് ഇന്നത്തെ ഇന്ത്യൻ നായകൻ വളർന്നത്. ദിനേശ് ലാദ് എന്ന കോച്ചിനുകീഴിൽ അയാൾ മികച്ച ക്രിക്കറ്ററായി.</p> <p>ആദ്യ ടി-20 ലോകകപ്പിൽ, യുവരാജ് സിങ് ഒരു ഓവറിൽ ആറു സിക്സറുകളടിച്ച മത്സരത്തിലായിരുന്നു രോഹിത്തിന്റെ ടി-20 അരങ്ങേറ്റം. അന്ന് ഏഴാമനായിരുന്ന പയ്യൻസിന് ബാറ്റുചെയ്യാൻ അവസരം കിട്ടിയില്ല. ഇരുപതുകാരന്റെ അരങ്ങേറ്റം ആരും ഓർക്കാതെ പോയി. പക്ഷേ, ദക്ഷിണാഫ്രിക്കയുമായുള്ള ഗ്രൂപ്പ് മത്സരത്തിൽ മൂന്നിന് 33 എന്ന തകർച്ചയിൽനിന്ന് ഇന്ത്യയെ കരകയറ്റിയത് രോഹിത്തിന്റെ 40 പന്തിലെ അർധസെഞ്ചുറിയായിരുന്നു. ഇന്ത്യ കിരീടം നേടിയ പാകിസ്താനെതിരായ ഫൈനലിലും രോഹിത്തിന്റെ ബാറ്റിങ് നിർണായകമായി 30 (16). അതൊരു താരോദയമായിരുന്നു...</p> <p>2011 ലോകകപ്പിനുള്ള ടീം പ്രഖ്യാപനം. 15 അംഗ ടീമിലെ 14 പേരും ആരൊക്കെയെന്ന് ഉറപ്പായിരുന്നു. ആ പതിന്നാലിൽ രോഹിത്തുണ്ടായിരുന്നു. ആർ. അശ്വിനും പിയൂഷ് ചൗളയും പ്രഗ്യാൻ ഓജയുമായിരുന്നു 15-ാമനാകാൻ മത്സരിച്ചത്. അശ്വിൻ എന്ന സ്പിന്നറെ വിട്ടുകളയാൻ മാനേജ്മെന്റിന് മടിയായിരുന്നു അയാൾ ടീമിൽ കയറി. പിന്നെ സ്പിന്നർകൂടി വേണമായിരുന്നു. പിയൂഷ് ചൗള ടീമിലെത്തി, രോഹിത് പുറത്തേക്കും. ഉറപ്പിച്ചിരുന്ന സ്ഥാനം പോയത് രോഹിത്തിനെ തകർത്തു കളഞ്ഞു. അയാൾ വീണ്ടും 'ഒറ്റമുറി'യിൽ ഒതുങ്ങി. യുവരാജ് സിങ്ങും അഭിഷേക് നായരുമാണ് രോഹിത്തിനെ വീണ്ടും ട്രാക്കിലേക്കെത്തിച്ചത്. ആ തിരിച്ചുവരവ് അയാളെ ഇന്ത്യൻ നായകനോളം വളർത്തി.</p> <p>സഹകളിക്കാരെ ഉപദേശിച്ച് വശംകെടുത്താതിരിക്കുകയായിരുന്നു ധോനിയുടെ ടീം മാനേജ്മെന്റ്. അവർ സ്വയം അറിഞ്ഞ് എല്ലാം ചെയ്യണമെന്നായിരുന്നു നിലപാട്. ഓരോരുത്തരെയും എങ്ങനെ ഉപയോഗിക്കണമെന്ന് ധോനിക്കറിയാമായിരുന്നു. നായകനായി വന്ന വിരാട് സ്വന്തം പ്രകടനത്തിലൂടെ ബാക്കിയുള്ളവരെ ഉത്തേജിപ്പിക്കുകയായിരുന്നു. ഒപ്പം എല്ലാവരിലും ഒരു അരക്ഷിതത്വം നിറച്ചു... ആരും ടീമിൽ സ്ഥിരമല്ലെന്നത്. അത് ടീമിന്റെ ഇന്ധനമായി മാറുമെന്ന് കോലി വിശ്വസിച്ചു.</p> <p>പക്ഷേ, രോഹിത് എന്ന നായകൻ ഇതിൽനിന്നെല്ലാം വ്യത്യസ്തനായിരുന്നു. 'ബോയ്സ്' എന്നും വിളിച്ച് കളിയുടെ സൂക്ഷ്മതലങ്ങൾവരെ അവരുമായി പങ്കുവെച്ചു. എല്ലാം തുറന്നുപറഞ്ഞു. ഒരാളെ ടീമിൽനിന്ന് മാറ്റിനിർത്തുന്ന 'ബാഡ് ന്യൂസ്' കോച്ച് പറയട്ടെ എന്നാണ് സാധാരണയായി ക്യാപ്റ്റന്മാർ വിചാരിക്കുക. പക്ഷേ, ദ്രാവിഡ് എത്തുന്നതിന് മുമ്പുതന്നെ രോഹിത് അവരുമായി അതു പങ്കുവെച്ചിട്ടുണ്ടാകും. 'നിന്റെ പെർഫോമൻസ് പോരാ, പുറത്തിരിക്ക്.' എന്ന് മുഖത്തുനോക്കി പറയും. കേട്ടാൽ ചെവിപൊത്തി പ്പോകുന്നതരം ചീത്ത വിളിക്കും. തൊട്ടടുത്ത നിമിഷം ചീത്തകേട്ടവരുടെ തോളിൽ കൈയിട്ടു നടക്കുകയും ചെയ്യും. ഈ ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ മിച്ചൽ മാർഷിന്റെ ക്യാച്ച് എടുക്കാതിരുന്ന ഋഷഭ് പന്തിനോട് ക്ഷോഭിക്കുന്നതു കണ്ടു. തൊട്ടുപിന്നാലെ നടന്ന സെമിയിൽ ഇംഗ്ലണ്ടിന്റെ മോയിൻ അലിയെ അപ്രതീക്ഷിതമായി സ്റ്റമ്പുചെയ്ത ഋഷഭിനെ ലാളിക്കുന്ന രോഹിതിനെയും കണ്ടു. പുതിയകാല ക്രിക്കറ്റ് വ്യക്തിഗത നേട്ടങ്ങളുടേതല്ല, ടീം പെർഫോമൻസിന്റേതാണെന്ന തത്ത്വശാസ്ത്രം രോഹിത് നടപ്പാക്കി. സെഞ്ചുറിയും അർധസെഞ്ചുറിയും അയാളെ മോഹിപ്പിച്ചില്ല. മോഹിപ്പിച്ചത് ലോകകപ്പ് മാത്രമായിരുന്നു. ആ സ്വപ്നം ശനിയാഴ്ച പൂർത്തിയായി.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ വീരോഹിതം; 'ഞങ്ങൾ ആഗ്രഹിച്ചത്' നേടിയെടുത്തു, കണക്കുതീർത്ത് കളംവിട്ടു ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/virat-kohli-rohit-sharma-retires-from-t20-after-t20-world-cup-2024-win-1.9681797</link>
<pubDate>Sun, 30 June 2024 8:18:52</pubDate>
<modified_date>Sun, 30 June 2024 9:46:38</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9681807:1719715909/New%20Project%20(1).jpg?$p=8a7b7b1&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>'ഞങ്ങൾ ഈ കപ്പ് ആഗ്രഹിച്ചിരുന്നു', ഇന്ത്യയുടെ കിരീടനേട്ടത്തിനുപിന്നാലെ അന്താരാഷ്ട്ര ട്വന്റി-20 യിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും പറഞ്ഞതാണിത്. രാജ്യത്തിനായി രണ്ടാം </p> <p>കിരീടം ഏറ്റുവാങ്ങിയശേഷമാണ് ഇരുവരും വിരമിക്കൽ പ്രഖ്യാപിച്ചത്. ലോകകപ്പിനുശേഷം ഇരുവരും മടങ്ങുമെന്ന് സൂചനയുണ്ടായിരുന്നു.</p> <p>ഫൈനലിൽ കളിക്കാനിറങ്ങുമ്പോൾ വിരാട് കോലിയുടെ അക്കൗണ്ടിലുണ്ടായിരുന്നത് 74 റൺസ് മാത്രമായിരുന്നു.</p> <p>ഓപ്പണറായുള്ള പരീക്ഷണം പാളിയെന്ന വിമർശനവും. എന്നാൽ, സമ്മർദഘട്ടങ്ങളിലും വലിയ മത്സരങ്ങളിലുമാണ് കോലി വിശ്വരൂപം കാണിക്കാറുള്ളതെന്ന കാര്യം വിമർശകരും എതിരാളികളും മറന്നുപോയി. കിരീടപ്പോരാട്ടത്തിൽ നങ്കുരമിട്ട് കളിച്ച കോലിയുടെ ചുമലിലേറിയാണ് ഇന്ത്യ കിരീടവിജയത്തിന് അടിത്തറയിട്ടത്. ടീമിനെ വിജയത്തിലേക്ക് നയിച്ച ശേഷം അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ ഇനി കളിക്കാനില്ലെന്നും കോലി പ്രഖ്യാപിച്ചു.</p> <p>59 പന്തിൽ കോലി നേടിയ 76 റൺസിന് ഇന്ത്യയുടെ കിരീടവിജയമെന്നൊരു വിശേഷണംകൂടിയാകാം.</p> <p>സെൻസിബിൾ ബാറ്റിങ്ങിനുള്ള പ്രതിഫലമാണ് കളിയിലെ താരത്തിനുള്ള പുരസ്കാരമായി ലഭിച്ചത്. തുടക്കത്തിൽ മൂന്നുവിക്കറ്റ് പോയി തകർച്ചയെ നേരിട്ട ഇന്ത്യയെ കരകയറ്റിയത് കോലിയായിരുന്നു. കൂറ്റൻ ഷോട്ടുകൾക്ക് തുടക്കത്തിൽ മുതിരാതെ വിക്കറ്റ് സൂക്ഷിച്ച് കളിക്കാനാണ് കോലി ശ്രമിച്ചത്. അക്സർ പട്ടേലുമായുണ്ടാക്കിയ 72 റൺസിന്റെ കൂട്ടുകെട്ട് നിർണായകമായി.</p> <p>ടൂർണമെന്റിൽ കോലിയുടെ പ്രകടനം മോശമായിരുന്നു. ബംഗ്ലാദേശിനെതിരേ നേടിയ 37 റൺസായിരുന്നു ഇതിനുമുമ്പത്തെ മികച്ച പ്രകടനം. അഞ്ചുകളിയിൽ രണ്ടക്കം കാണാതെ പുറത്തായിരുന്നു.<br /> </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ ചിരിക്കും കില്ലർ, ബെസ്റ്റ് സെല്ലർ; കളിമികവുപോലെതന്നെ ബുദ്ധികൂർമതയും ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/jasprit-bumrah-a-genius-1.9681743</link>
<pubDate>Sun, 30 June 2024 7:28:26</pubDate>
<modified_date>Sun, 30 June 2024 8:18:04</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9681750:1719713016/20240630045L%20(1).jpg?$p=cde421a&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><strong>ക</strong>ഴഞ്ഞ ഏകദിന ലോകകപ്പിൽ അഹമ്മദാബാദിൽ ഇന്ത്യ പാകിസ്താനെ നേരിടുന്നു. ജസ്പ്രീത് ബുംറയുടെ ഫുൾലെങ്ത്തിൽ താഴ്ന്നിറങ്ങിയ ഒരു പന്തിനെ ബൗണ്ടറികടത്തുന്ന പാക് ഓപ്പണർ അബ്ദുള്ള ഷഫീക്ക്. പിച്ചിൽനിന്ന് പ്രത്യേകിച്ച് ഒരു സഹായവുമില്ലെന്ന് മനസ്സിലാക്കിയ ബുംറ തന്ത്രംമാറ്റി. ആ കളിയിലുടനീളം ബാറ്ററുടെ മുട്ടിനുതാഴേക്ക് പന്ത് പോകാതിരിക്കാൻ പന്തുകൾ ബാക്ക് ഓഫ് എ ലെങ്ത്തിലേക്ക് മാറ്റി. മറ്റു ബൗളർമാരും ഒരുപരിധിവരെ ഇതിനു ശ്രമിച്ചു. ആ കളിയിൽ ബുംറയുടെ ബൗളിങ് ഫിഗർ ഇങ്ങനെയായിരുന്നു. 7-1-19-2. സാഹചര്യത്തിനനുസരിച്ച് പെട്ടെന്ന് തന്ത്രംമാറ്റുകയും അതു കൃത്യതയോടെ നടപ്പാക്കുകയും ചെയ്യുന്ന ബുംറയുടെ ഈ മികവിനെക്കുറിച്ച് പറഞ്ഞത് ഇർഫാൻ പഠാനാണ്. ആ മികവ് ഈ ലോകകപ്പിലെ ഇന്ത്യയുടെ വിജയയാത്രയിൽ പ്രധാനമായി.</p> <p>ബുംറയുടെ ബൗളിങ് ഡീകോഡ് ചെയ്യാൻ ഏറെക്കാലമായി ബാറ്റർമാരും ക്രിക്കറ്റ് വിദഗ്ധരും ശ്രമിക്കുന്നു. കളിമികവുപോലെതന്നെ അവർ എടുത്തുപറയുന്ന ഒരു കാര്യമുണ്ട്. ബുദ്ധികൂർമത. പേസ്, വേരിയേഷൻ, യോർക്കർ, വൈഡ് യോർക്കർ, സ്ലോബോൾ, ബൗൺസർ, ഇരുവശത്തേക്കുമുള്ള സ്വിങ് തുടങ്ങി എന്താവും ഒരു പിച്ചിനു യോജിക്കുകയെന്ന് ബുംറ പെട്ടെന്നു മനസ്സിലാക്കും. തന്റെ വജ്രായുധമായ യോർക്കർ ഈ ലോകകപ്പിൽ അധികം ഉപയോഗിക്കാഞ്ഞതും പിച്ചുകളുടെ സ്വഭാവംമൂലമാണ്. ഏറെയും ബാക്ക് ഓഫ് എ ലെങ്ത് ബോളുകളാണ് ബുംറ എറിഞ്ഞത്.</p> <p>വസീം അക്രം, ജോയൽ ഗാർണർ, ലസിത് മലിംഗ തുടങ്ങിയ ലോകോത്തര ബൗളർമാരെ ഓർമ്മിപ്പിക്കുന്ന ഘടകങ്ങൾ ബുംറയ്ക്കുണ്ട്. അക്രത്തെപ്പോലെ ചെറിയ റണ്ണപ്പാണ്. ഇരുപതോളം സ്റ്റെപ്പുകൾ മാത്രം. യോർക്കറിൽ ഗാർണറുടെ കൃത്യതയാണ്. ബോൾ ഡിപ്പിങ്ങിൽ മലിംഗയുടെ ലാഞ്ചനകാണാം.</p> <p><strong>ചാട്ടവാറടി</strong></p> <p>ബുംറയുടെ അൺ ഓർത്തഡോക്സ് ബൗളിങ് ആക്ഷനും ശരീരഭാരം ക്രമീകരിക്കുന്നതിലെ കൃത്യതയുമാണ് ബോളുകൾ അപകടകരമാകാൻ കാരണം. ഉറച്ച കാൽവെപ്പുകൾ എന്ന ഭാഷാപ്രയോഗം ബുംറയുടെ കാര്യത്തിൽ കൃത്യമാണ്. നിലത്തുറപ്പിച്ചപോലുള്ള കാലുകൾ അദ്ദേഹത്തിന്റെ ബോൾ ഡെലിവറിയെ സ്വാധീനിക്കുന്നുണ്ട്. ബോൾ ചെയ്യുമ്പോൾ മുന്നിൽവരുന്ന ഇടംകാൽ നല്ല ശക്തിയോടെ ലാൻഡ് ചെയ്യുന്നു. അതിനാൽ ശരീരത്തിന്റെ കരുത്തുമുഴുവൻ ബോൾ ഡെലിവറിക്ക് ഉപയോഗിക്കാൻ കഴിയുന്നു. കൈമടങ്ങാതെ വളരെ നീട്ടിയാണ് (ഹൈപ്പർ എകസ്റ്റൻഡ് ആം) ഏറ്. ചാട്ടവാറടി(വിപ്പ്ലാഷ്)പോലെയാണ് പന്ത് റിലീസ് ചെയ്യുന്നത്. മറ്റേ കൈ ഭൂമിയിൽനിന്ന് കൃത്യം ലംബമായിരിക്കും. ബൗളർമാർ സാധാരണ മുന്നിലെ കാൽ ലാൻഡ് ചെയ്യുന്നസ്ഥലത്തിനു തൊട്ടുമുന്നിൽനിന്നാണ് പന്ത് റിലീസ് ചെയ്യുന്നത്. ബുംറ അങ്ങനെയല്ല. കാൽ ലാൻഡ് ചെയ്യുന്നിടത്തുനിന്ന് ലംബമായി ഒരു വരയിട്ടാൽ അതിൽനിന്ന് 35-45 സെന്റീമീറ്റർ മുന്നിൽനിന്നാകും പന്തു പുറപ്പെടുക. കൈയുടെ പൊസിഷനാണിതിനു സഹായിക്കുന്നത്. ബാറ്ററിലേക്കുള്ള ദൂരം കുറയുന്നതോടെ അയാൾ വിചാരിക്കുന്നതിലും വേഗം പന്തെത്തും.</p> <p>ആം പൊസിഷൻ ചെവിയോട് വളരെ ചേർന്നുവരുന്നത് ഇൻസ്വിങ്ങിനെ സഹായിക്കുന്നു. ചെറിയ റണ്ണപ്പായതിനാൽ പന്തിന്റെ വേഗം ഊഹിക്കാൻ ബാറ്റർക്കു കഴിയില്ല. ഇതിലെല്ലാം ഉപരിയാണ് വളരെ അയഞ്ഞ (ഫ്ളെക്സിബിൾ) കൈക്കുഴ. സ്ലോബോളുകൾ എറിയുമ്പോൾ കൈക്കുഴ തിരിച്ച് ബാക്ക്സ്പിൻ വരുത്തി പന്തിലുണ്ടാക്കുന്ന കറക്കം, റിസ്റ്റിലേക്കുമാത്രം കണ്ണുനട്ടിരിക്കുന്ന ബാറ്റർ അറിയില്ല. അന്തരീക്ഷത്തിൽ അതിവേഗം പോകുന്ന പന്ത് പിച്ചുചെയ്തശേഷം സ്ലോ ആകുന്നത് ഡീകോഡ് ചെയ്യാൻ ബാറ്റർക്കു കഴിയില്ല. വിപ്പ് ചെയ്യാതെ എറിയുന്ന പന്ത് പതിവിലും ബൗൺസ് ചെയ്യുന്നതും കാണാം.</p> <p><strong>സീരിയൽ കില്ലർ</strong></p> <p>ഒരു ബാറ്ററെ വിക്കറ്റിനായി ബുംറ സെറ്റുചെയ്യുന്നത് മനോഹരകാഴ്ചയാണ്. ടെസ്റ്റിലാണ് ഇവ കൂടുതൽ പ്രകടമാകുന്നത്. തുടർച്ചയായി ഷോർട്ട് ഓഫ് എ ലെങ്ത് എറിഞ്ഞ് ബാറ്ററെ ബാക്ക്ഫുട്ടിൽ കളിക്കാൻ പ്രേരിപ്പിക്കുന്നു. തുടർന്നാവും വെട്ടിത്തിരിയുന്ന ഒരു ഓഫ്കട്ടറെത്തുക. ഒന്നുകിൽ എൽ.ബി.ഡബ്ല്യു. അല്ലെങ്കിൽ ക്ലീൻബൗൾഡ്. ഒരു സ്റ്റമ്പെങ്കിലും വീഴാതെയുണ്ടെങ്കിൽ 'ഭാഗ്യം'. ബാറ്റർമാരെ ഇരകളായി കണക്കാക്കിയാൽ ബുംറയൊരു സീരിയൽ കില്ലറാണ്. ഇരയെ ഇഞ്ചിഞ്ചായി കൊല്ലുന്ന മോഡസ് ഓപ്പറാൻഡിയിൽ വ്യത്യാസമുണ്ടെന്നുമാത്രം.</p> <p><strong>ബൗണ്ടറിയെക്കാൾ കൂടുതൽ വിക്കറ്റ്</strong></p> <p>ഇങ്ങനെയൊരു കണക്ക് അപൂർവമാകും. ഫൈനൽവരെയുള്ള ഏഴു കളികളിൽ ബുംറ വിട്ടുകൊടുത്തത് എട്ടു ഫോറും രണ്ടുസിക്സുമാണ്. വിക്കറ്റിന്റെ എണ്ണം 13. 154 പന്തെറിഞ്ഞതിൽ 96 ഡോട്ട്ബോളുകൾ.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ രോഹിത്തും കോലിയും ഇനി അന്താരാഷ്ട്ര ടി20-യിലില്ല; വിരമിക്കൽ പ്രഖ്യാപിച്ച് താരങ്ങൾ ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/rohit-sharma-and-kohli-retired-from-t20i-1.9680898</link>
<pubDate>Sun, 30 June 2024 2:43:28</pubDate>
<modified_date>Sun, 30 June 2024 9:55:10</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9680965:1719695532/New%20Project%20(39).jpg?$p=c521eaf&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ബാർബഡോസ്: വിരാട് കോലിക്കു തൊട്ടു പിന്നാലെ അന്താരാഷ്ട്ര ടി20-യിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത് ശർമയും. ബാർബഡോസിൽ നടന്ന ആവേശകരമായ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് കിരീടം ചൂടിയതിനു പിന്നാലെയാണ് രണ്ട് സീനിയർ താരങ്ങളുടെയും വിരമിക്കൽ പ്രഖ്യാപനം. മത്സര വിജയശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് രോഹിത്തിന്റെ പ്രഖ്യാപനം. </p> <p>ഫൈനൽ തന്റെ അവസാന മത്സരമായിരുന്നെന്നും വളരെ ആസ്വദിച്ചാണ് ടി20 മത്സരങ്ങൾ കളിച്ചതെന്നും രോഹിത് വ്യക്തമാക്കി. അന്താരാഷ്ട്ര ടി20-യോട് വിടപറയാൻ ഇതിലും മികച്ച സമയമില്ല. അതിന്റെ എല്ലാ നിമിഷങ്ങളും ആസ്വദിച്ചു. ആഗ്രഹിച്ച കപ്പ് നേടിയെന്നും രോഹിത് പറഞ്ഞു. അതേസമയം ഏകദിന, ടെസ്റ്റ് മത്സരങ്ങളിൽ തുടരുമെന്നും രോഹിത് അറിയിച്ചു. </p> <p>വിരാട് കോലിയും രോഹിത് ശർമയും ഒരുമിച്ച് ടി20 ലോകകപ്പ് നേടുന്നത് ഇതാദ്യമാണ്. രോഹിത്തിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ഐ.സി.സി. ലോകകപ്പ് കിരീടം നേടുന്നതും ഇതാദ്യം. മത്സരത്തിൽ 59 പന്തിൽ 76 റൺസ് നേടിയ കോലിയാണ് താരം. കോലി ഫൈനലിലെ താരമായപ്പോൾ എട്ട് മത്സരങ്ങളിൽനിന്ന് മികച്ച ഇക്കണോമിയോടെ 15 വിക്കറ്റുകൾ പിഴുത ബുംറ ടൂർണമെന്റിലെ താരമായി. ഫൈനലിൽ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 176 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് നിശ്ചിത ഓവറിൽ 169-ൽ അവസാനിച്ചു. </p> <p><br /> </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ മലയാളി ടീമിലുണ്ടോ, കിരീടം ഉറപ്പ്; സുനിൽ വാൽസനും ശ്രീശാന്തിനും ശേഷം കപ്പുയർത്തി സഞ്ജുവും ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/if-malayali-is-in-the-team-the-title-is-guaranteed-sanju-samson-1.9680254</link>
<pubDate>Sun, 30 June 2024 1:33:15</pubDate>
<modified_date>Sun, 30 June 2024 1:37:35</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9680281:1719691275/New%20Project(22).jpg?$p=dbf7adf&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><strong>2007</strong> സെപ്റ്റംബർ 24-ാം തീയതിയിലെ ജോഹാനസ്ബർഗിലെ വാൻഡറേഴ്സ് സ്റ്റേഡിയം. ഷോർട്ട് ഫൈൻലെഗ് ഭാഗത്തേക്ക് പാകിസ്താൻ താരം മിസ്ബാഹ് ഉൾ ഹഖിന്റെ ബാറ്റിൽ തട്ടിയ പന്ത് ഉയർന്നുപൊങ്ങുന്നു. ആ പന്ത് സുരക്ഷിതമായി ഒരു 24-കാരന്റെ കൈകളിൽ ഒതുങ്ങുന്നു. എം.എസ് ധോനിയുടെ കീഴിൽ ഇന്ത്യൻ സംഘം പ്രഥമ ടി20 ലോകകപ്പ് കിരീടമുയർത്തുമ്പോൾ അതിൽ നിർണായക സ്പെല്ലുകളെറിഞ്ഞും, ഹൃദയമിടിപ്പേറുന്ന ഘട്ടത്തിൽ വിജയത്തിൽ നിർണായകമായ ക്യാച്ച് സ്വന്തമാക്കിയും ഭാഗവാക്കായത് എസ്. ശ്രീശാന്ത് എന്ന കോതമംഗലംകാരനായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലും ചലഞ്ചർ ട്രോഫിയിലും തകർപ്പൻ പ്രകടനങ്ങളോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് കാലെടുത്തുവെച്ചയാൾ. 2007-ലെ സെമിയിൽ ഓസ്ട്രേലിയക്കെതിരേ ശ്രീ നടത്തിയ ബൗളിങ് പ്രകടനം ആർക്കാണ് മറക്കാനാകുക. ആ നാലോവർ സ്പെല്ലിൽ ഒരു മെയ്ഡനടക്കം വീഴ്ത്തിയ രണ്ട് വിക്കറ്റുകൾ. അതും ആദം ഗിൽക്രിസ്റ്റിനെയും മാത്യു ഹെയ്ഡനെയും. നിലയുറപ്പിച്ചിരുന്ന ഹെയ്ഡനെ വീഴ്ത്തിയ പന്ത് ഇന്ത്യൻ വിജയത്തിൽ നിർണായകമായിരുന്നു. അതിനും മുമ്പ് സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കക്കെതിരേയും രണ്ടു വിക്കറ്റുകൾ വീഴ്ത്തി വിജയത്തിൽ പങ്കാളിയായി.</p> <p>നാലു വർഷങ്ങൾക്കപ്പുറം മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ധോനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ഏകദിന ലോകകപ്പ് ഉയർത്തുമ്പോഴും ഭാഗ്യത്തിന്റെ വെളിച്ചവുമായി ശ്രീശാന്തുണ്ടായിരുന്നു. അന്ന് ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തിൽ തന്നെ തല്ലുവാങ്ങിയ ശ്രീശാന്ത് പിന്നീട് കളിക്കുന്നത് ലോകകപ്പ് ഫൈനലിലായിരുന്നു. എന്നാൽ ഫൈനലിലും താരം നിരാശപ്പെടുത്തി.</p> <p>ഇപ്പോഴിതാ 17 വർഷങ്ങൾക്കിപ്പുറം ഇന്ത്യ മറ്റൊരു ടി20 ലോകകപ്പിൽ മുത്തമിടുമ്പോൾ അവിടെയും മലയാളി സാന്നിധ്യമുണ്ട്. തിരുവനന്തപുരം പുല്ലുവിള സ്വദേശി സഞ്ജു സാംസൺ. 2023-ൽ ഇന്ത്യ ആതിഥ്യം വഹിച്ച ഏകദിന ലോകകപ്പിൽ സഞ്ജു ഇടംപിടിക്കുമെന്ന് പ്രതീക്ഷിച്ചവർ നിരവധിയാണ്. പക്ഷേ ടീം പ്രഖ്യാപിച്ചപ്പോൾ സഞ്ജു ഇല്ല. പിന്നീടുള്ള പ്രതീക്ഷ 2024-ലെ ടി20 ലോകകപ്പായിരുന്നു. മാസങ്ങൾക്ക് ശേഷം നടന്ന ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി തകർത്തുകളിച്ച സഞ്ജു ലോകകപ്പ് ടീമിലെ സ്ഥാനം പിടിച്ചുവാങ്ങുകയായിരുന്നു. പക്ഷേ ടൂർണമെന്റിന്റെ ഭാഗമായി ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിൽ നിരാശപ്പെടുത്തിയതോടെ പിന്നീട് ലോകകപ്പിലെ ആദ്യ ഇലവനിൽ താരത്തിന് അവസരം ലഭിച്ചില്ല. സന്നാഹ മത്സരത്തിൽ തിളങ്ങിയ ഋഷഭ് പന്ത് ടൂർണമെന്റിൽ ബാറ്റുകൊണ്ടും വിക്കറ്റിനു പിന്നിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുകയും ചെയ്തു. എന്നാൽ രോഹിത്തിനൊപ്പം കിരീടമുയർത്താനുള്ള ഭാഗ്യം സഞ്ജുവിന് കൈവന്നു.</p> <p>ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങളെടുത്ത് പരിശോധിച്ചാൽ അതിൽ മലയാളി സാന്നിധ്യമുള്ളപ്പോഴെല്ലാം ടീം കിരീടം നേടിയിട്ടുണ്ട്.</p> <p>1983-ൽ കപിൽ ദേവിന്റെ നേതൃത്വത്തിൽ ഇന്ത്യ ആദ്യമായി വിശ്വവിജയികളാകുമ്പോഴും ടീമിൽ ഒരു മലയാളിയുണ്ടായിരുന്നു. അന്ന് ഗ്രൂപ്പ് ഘട്ടംപോലും കടക്കില്ലെന്നുറപ്പിച്ചിരുന്ന ടീം വെസ്റ്റിൻഡീസ് കരുത്തിനെ രണ്ടു തവണ കീഴടക്കിയാണ് കിരീടവുമായി മടങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തിൽ വിൻഡീസിനെതിരേ നേടിയ ജയം വെറും ഫ്ളൂക്കായിരുന്നില്ലെന്ന് കലാശപ്പോരിൽ ഇന്ത്യ തെളിയിച്ചു. അന്ന് കിരീടമുയർത്തിയ കപിലിന്റെ ചെകുത്താൻ പടയിൽ മലയാളി സാന്നിധ്യമായി ഉണ്ടായിരുന്നത് സുനിൽ വാൽസനായിരുന്നു. അച്ഛൻ കണ്ണൂർ സ്വദേശിയും അമ്മ തലശ്ശേരി സ്വദേശിയുമായി സുനിൽ വാൽസൻ പക്ഷേ ജനിച്ചത് സെക്കന്തരാബാദിലാണ്. ഇപ്പോൾ ഡെറാഡൂണിൽ സ്ഥിരതാമസമാക്കിയിരിക്കുന്നു.</p> <p>അക്കാലത്ത് ഇന്ത്യ കണ്ട ഏറ്റവും മികച്ച പേസർമാരിൽ ഒരാളായിരുന്നു വാൽസൻ. എന്നാൽ സഞ്ജുവിനെ പോലെ തന്നെ 1983 ലോകകപ്പിൽ ഒരു മത്സരത്തിൽ പോലും കളത്തിലിറങ്ങാൻ അദ്ദേഹത്തിനായിരുന്നില്ല. ഇടംകൈയൻ പേസറായ അദ്ദേഹം ഡൽഹി, തമിഴ്നാട്, റെയിൽവേസ് ടീമുകൾക്കായി ആഭ്യന്തര ക്രിക്കറ്റിൽ കളത്തിലിറങ്ങി. വേഗംകൊണ്ട് ബാറ്റർമാരെ ബുദ്ധിമുട്ടിക്കുന്നയാളായിരുന്നു അക്കാലത്ത് വാൽസൻ. ആ വിലാസമാണ് ലോകകപ്പ് ടീമിലേക്കും വഴിതുറന്നത്.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ ആദ്യം കപിൽ, പിന്നെ ശ്രീ, ഇന്നിതാ സൂര്യ; കെെപ്പിടിയിലൊതുക്കിയത് പന്തുകളല്ല, വിശ്വകിരീടങ്ങൾ ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/world-cup-final-match-winning-catches-indian-cricket-team-1.9680074</link>
<pubDate>Sun, 30 June 2024 1:04:26</pubDate>
<modified_date>Sun, 30 June 2024 1:37:38</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9680079:1719689571/New%20Project%20(22).jpg?$p=9c2ba89&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><strong>ക്യാ</strong>ച്ചസ് വിൻ മാച്ചസ്...ആദ്യം കപിൽ, പിന്നെ ശ്രീശാന്ത്, ഇന്നിതാ സൂര്യയും. കെെവിട്ടെന്ന് തോന്നിയ ലോകകിരീടങ്ങൾ ഇന്ത്യൻ മണ്ണിലെത്തിച്ച മൂന്ന് ക്യാച്ചുകൾ. ഈ മൂന്ന് ക്യാച്ചുകൾക്കും ഇന്ത്യൻ ജനതയുടെ ചുണ്ടുകളിൽ ചിരിവിടർത്തിയ ചരിത്രം കൂടി പറയാനുണ്ടാകും. </p> <p>1983 ജൂൺ 25, ക്രിക്കറ്റിലെ കിരീടംവെച്ച രാജാക്കന്മാരായ വിൻഡീസും പരിഹാസങ്ങളോടും പ്രതിസന്ധികളോടും പൊരുതിക്കയറിയ ഇന്ത്യയും തമ്മിലുള്ള ലോകകപ്പ് ഫെെനൽ പോരാട്ടം. ഇന്ത്യ ഉയർത്തിയ 184 റൺസ് എന്ന വിജയലക്ഷ്യം വിൻഡിസിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയേ അല്ലായിരുന്നു. ഇന്ത്യയുടെ ബൗളിങ് നിരയെ തച്ചുതകർത്തുകൊണ്ട് വിൻഡീസ് അനായാസം മുന്നേറി. അവർക്ക് യാതൊന്നും ഭയക്കാനില്ലായിരുന്നു, കാരണം അവരുടെ കരുത്തായ, ലോകോത്തര ബാറ്റർ വിവിയൻ റിച്ചാർഡ്സ് മുന്നിൽ നിന്ന് നയിക്കുകയാണ്.</p> <p><iframe width="560" height="315" src="https://www.youtube.com/embed/HfgUqOpybHQ" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" allowfullscreen></iframe></p> <p>വിവിയൻ റിച്ചാർഡ്സിൻ്റെ വിക്കറ്റ്, അതായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. പക്ഷേ യാതൊരു കൂസലുമില്ലാതെ ആ കരുത്തൻ ബൗണ്ടറികൾ പായിച്ചു. മത്സരം ഇന്ത്യ കെെവിട്ടെന്ന് തോന്നിച്ച നിമിഷങ്ങൾ. എന്നാൽ മത്സരം ഇന്ത്യ തിരിച്ചുപിടിച്ചു, കപ്പിത്താനായ കപിലിന്റെ ഒരു അസാധ്യ റണ്ണിങ് ക്യാച്ചിലൂടെ. മദൻ ലാലിനെ ഉയർത്തിയടിച്ച വിവിയൻ റിച്ചാർസിന്റെ ക്യാച്ച് കപിൽ ദേവ് കെെപ്പിടിയിൽ ഒതുക്കുമ്പോൾ രാജ്യമെങ്ങും ആരവും തുടങ്ങി. കാരണം കപിൽ കെെപ്പിടിയിൽ ഒതുക്കിയത് കേവലമൊരു ക്യാച്ചല്ല, വിശ്വകിരീടം തന്നെയായിരുന്നു. ഏഴു ഫോറുകൾ സഹിതം 33 റൺസുമായി റിച്ചാർഡ്സ് മടങ്ങിയതോടെ മത്സരത്തിലേയ്ക്ക് പൂർവാധികം ശക്തിയോടെ ഇന്ത്യ തിരിച്ചുവന്നു, കപിലിന്റെ ചെകുത്താന്മാർ കിരീടത്തിൽ മുത്തമിട്ടു. </p> <p>24 വർഷങ്ങൾക്കുശേഷം, 2007 സെപ്തംബർ 24 ന് വീണ്ടും ഇന്ത്യയൊരു ലോകകിരീടത്തിൽ മുത്തമിട്ടു, മഹിയുടെ ചുണക്കുട്ടികളുടെ കരുത്തിൽ. അന്നത്തെ മത്സരം ചിരവെെരികളായ പാകിസ്ഥാനോടായിരുന്നു. പോരാട്ടം അവസാന ഓവറിലേയ്ക്ക് നീണ്ടു. ഇന്ത്യ ഉയർത്തിയ 158 റൺസ് എന്ന വിജയലക്ഷ്യത്തിലേയ്ക്ക് പാകിസ്ഥാനെ മുന്നിൽ നിന്ന് നയിച്ചത് അവരുടെ വിശ്വസ്തനായ ബാറ്റർ മിസ്ബഹ് ഉൾ ഹക്കും. അവസാന ഓവറിൽ മിസ്ബഹ് നേരിടുന്നത് ജോ​ഗിന്ദർ ശർമയെ, കിരീടം നേടാൻ പാകിസ്ഥാന് വേണ്ടത് ആറ് പന്തിൽ 13 റൺസ്. കെെവശമുള്ളത് ഒരൊറ്റ വിക്കറ്റും. ആദ്യ രണ്ടുപന്തുകളിൽ 7 റൺസ് നേടിയതോടെ ഇന്ത്യ സമ്മർദത്തിലായി. ജയിക്കാൻ വേണ്ടത് നാലുപന്തിൽ ആറ് റൺസ്. ജോ​ഗിന്ദറിന്റെ പന്ത് മിസ്ബഹ് സ്കൂപ്പ് ചെയ്തു, ​ഗ്ലാമർ ഷോട്ടായിരുന്നോ അതോ ട്രിക്കി ഷോട്ടായിരുന്നോ മിസ്ബയുടെ മനസ്സിൽ. ഉയർന്നുപൊങ്ങിയ പന്തിലേയ്ക്ക് ശ്രീശാന്ത് ഓടിയടുത്തു. എല്ലാവരുടേയും നെഞ്ചിടിപ്പ് കൂടിയ നിമിഷം, ചിലർ കണ്ണുകൾ പൊത്തി, നിലവിളികൾ ഉയർന്നു. ഉയർന്നുപൊങ്ങിയ പന്ത് ശ്രീശാന്ത് കെെപ്പിടിയിൽ ഒതുക്കി, ആവേശത്തോടെ ആർപ്പുവിളിച്ചു. കോടാനുകോടി ഇന്ത്യക്കാരുടെ പ്രാർഥനകളാകും ചിലപ്പോൾ ശ്രീയുടെ കരങ്ങൾക്ക് ആ നിമിഷം കരുത്ത് പകർന്നത്. ഇന്ത്യയ്ക്ക് ആ ക്യാച്ച് വീണ്ടുമൊരു വിശ്വകിരീടം സമ്മാനിച്ചു. ഇന്ത്യ പ്രഥമ ടി20 ചാമ്പ്യന്മാരായി. </p> <p><iframe width="560" height="315" src="https://www.youtube.com/embed/2ErTG1STnhM" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" allowfullscreen></iframe></p> <p>തുടർച്ചയായ ഫെെനൽ തോൽവികൾ. മാറിമാറിവന്ന ക്യാപ്റ്റൻമാർ. 2013ലെ ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം ഒരു ഐസിസി കിരീടത്തിനായി ഇന്ത്യ കൊതിച്ചു. 29 ജൂൺ 2024, വീണ്ടുമൊരു ഫെെനൽ. ഇത്തവണ ​ദക്ഷിണാഫ്രിക്കയായിരുന്നു എതിരാളികൾ. ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് ആദ്യം ബാറ്റുകൊണ്ട് കോലി പ്രതീക്ഷ പകർന്നു. ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ ഇന്ത്യ 177 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി. മത്സരം പലപ്പോഴും മാറിമറിഞ്ഞു. ഒരുവേള ഇന്ത്യൻ പ്രതീക്ഷകളെല്ലാം അസ്തമിച്ചു. കാണികൾ നിരാശയോടെ കണ്ണീരണിയാൻ തുടങ്ങി. ക്ലാസനും ഡികോക്കുമായിരുന്നു ഇന്ത്യയ്ക്ക് തലവേദനയായത്. ഇരുവരേയും പുറത്താക്കി മത്സരത്തിലേയ്ക്ക് തിരിച്ചുവരാൻ ശ്രമിച്ചപ്പോഴും ഒരാൾ മാത്രം വിലങ്ങുതടിയായി നിന്നു, കില്ലർ മില്ലറെന്ന് വിളിപ്പേരുള്ള ഡേവിഡ് മില്ലർ. മത്സരം അവസാന ഓവറിലേയ്ക്ക് എത്തിയപ്പോൾ ഇന്ത്യയുടെ കിരീട മോഹത്തിന് മുന്നിൽ മില്ലർ മാത്രം അവശേഷിച്ചു.</p> <p>അവസാന ഓവർ ക്യാപ്റ്റൻ രോഹിത് ഹർദിക് പാണ്ഡ്യയെ ഏൽപ്പിക്കുമ്പോൾ പ്രതിരോധിക്കേണ്ടിയിരുന്നത് 16 റൺസ്. ഹാർദിക് എറിഞ്ഞ ഓവറിലെ ആദ്യ പന്ത് ഫുൾ ടോസ്സായി മാറി, സർവ്വശക്തിയുമെടുത്ത് മില്ലർ പന്തിനെ ഉയർത്തിയടിച്ചു. സിക്സ് എന്ന് ​ഗ്യാലറി ഒന്നടങ്കം ഉറപ്പിച്ച് നിമിഷം. പിന്നെ കണ്ടത് സിക്സിലേയ്ക്ക് പാഞ്ഞ പന്തിനെ, അല്ല ലോകകപ്പ് കിരീടത്തെ സൂര്യകുമാർ യാദവ് അതിസാഹസികമായി, ബുദ്ധിപരമായി കെെപ്പിടിയിൽ ഒതുക്കുന്നതാണ്. വിക്കറ്റോ സിക്സോ എന്ന് തീരുമാനിക്കാൻ തേർഡ് അമ്പയർ ഒരുങ്ങി. ഒടുവിൽ സ്ക്രീനിൽ തെളിഞ്ഞു, ഔട്ട്... ദക്ഷിണാഫ്രിക്കയുടെ അവസാന പ്രതീക്ഷയായ മില്ലർ കണ്ണീരോടെ പവലിയനിലേയ്ക്ക്. പിന്നീട് നടന്നത് ചടങ്ങുകൾ. ഏഴുറൺസ് വിജയത്തോടെ ഇന്ത്യയുടെ കിരീടവരൾച്ചയ്ക്ക് വിരാമം.... ഇന്ത്യ ചാമ്പ്യന്മാർ.... അതെ, ക്യാച്ചസ് വിൻ മാച്ചസ്...</p> <div id="fb-root"></div> <script async defer src="https://connect.facebook.net/en_US/sdk.js#xfbml=1&version=v3.2"></script> <div class="fb-video" data-href="https://www.facebook.com/IndianCricketTeam/posts/pfbid0iqV6yuXUktQ9Jr6pEhyqMn9BpkUCLiMZmS1bswx2HUUYEFwYFn3RWnZMVabq1kSvl" data-width="900" data-show-text="false"> <div class="fb-xfbml-parse-ignore"><blockquote cite="https://www.facebook.com/IndianCricketTeam/posts/pfbid0iqV6yuXUktQ9Jr6pEhyqMn9BpkUCLiMZmS1bswx2HUUYEFwYFn3RWnZMVabq1kSvl"><a href=https://www.facebook.com/IndianCricketTeam/posts/pfbid0iqV6yuXUktQ9Jr6pEhyqMn9BpkUCLiMZmS1bswx2HUUYEFwYFn3RWnZMVabq1kSvl></a></blockquote></div> </div> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ ആ തോൽവിക്ക് തന്റെ ഫോട്ടോ കത്തിച്ചെറിഞ്ഞവർക്കിതാ ദ്രാവിഡിന്റെ മറുപടി... ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/rahul-dravid-the-revenge-shepherding-team-india-to-t20-world-cup-triumph-1.9680072</link>
<pubDate>Sun, 30 June 2024 0:55:27</pubDate>
<modified_date>Sun, 30 June 2024 0:55:27</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9680073:1719689633/New%20Project(21).jpg?$p=1ba2f8a&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><strong>2007</strong>-ൽ പോർട്ട് ഓഫ് സ്പെയിനിലെ ക്വീൻസ് പാർക്ക് ഓവലിലെ കളിക്കാരുടെ ബാൽക്കണിയിൽ നിരാശരായി ഇരിക്കുന്ന രാഹുൽ ദ്രാവിഡിന്റെയും സംഘത്തിന്റെയും ചിത്രം ഇന്ത്യൻ ക്രിക്കറ്റിനെ സ്നേഹിക്കുന്നവരാരും മറക്കാനിടയില്ല. അപമാനഭാരത്താൽ തലകുനിച്ചിരിക്കുന്ന ദ്രാവിഡിന്റെ മുഖം പലർക്കും ഇന്നും ഹൃദയത്തെ നോവിക്കുന്ന വേദനകളിലൊന്നാണ്. വെസ്റ്റിൻഡീസ് ആതിഥ്യംവഹിച്ച ആ ലോകകപ്പിൽ ബംഗ്ലാദേശിനോടും പിന്നാലെ ശ്രീലങ്കയോടും തോറ്റ് ഇന്ത്യൻ ടീം ആദ്യ റൗണ്ടിൽ തന്നെ നാട്ടിലേക്ക് മടങ്ങിയത് ആരാധകരെ ഞെട്ടിച്ചു. ഗാംഗുലിയും സെവാഗും സച്ചിനും ദ്രാവിഡും യുവ്രാജും ധോനിയും ഹർഭജനും സഹീർ ഖാനും അജിത് അഗാർക്കറുമെല്ലാം അടങ്ങിയ ടീമാണ് പൊതുവെ ദുർബലരായ ബംഗ്ലാദേശിനോട് പോലും കീഴടങ്ങിയത്. അന്ന് അക്ഷരാർഥത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ടീം അംഗങ്ങൾക്ക് നേരേ തിരിഞ്ഞു. കൊൽക്കത്തയിലും ഡൽഹിയിലും മുംബൈയിലും പ്രതിഷേധക്കാർ താരങ്ങളുടെ ചിത്രങ്ങൾ കത്തിച്ചുചാമ്പലാക്കി. പല താരങ്ങളുടെയും വീടുകൾക്ക് നേരേ വരെ ആക്രമണങ്ങളുണ്ടായി. വയസൻ സംഘത്തേയും കൂട്ടി ദ്രാവിഡ് പടിയിറങ്ങണമെന്നായിരുന്നു ആരാധകർ ഉയർത്തിയ മുദ്രാവാക്യങ്ങൾ.</p> <p>അന്ന് തന്നെ അപമാനിച്ചവർക്കും കുത്തിനോവിച്ചവർക്കുമെല്ലാം ഇതാ 17 വർഷങ്ങൾക്കു മുമ്പ് നാണംകെട്ട് മടങ്ങേണ്ടിവന്ന അതേ മണ്ണിൽ ഒരു കിരീടവിജയത്തോടെ മറുപടി നൽകുകയാണ് ദ്രാവിഡ്. അതും 11 വർഷക്കാലം നീണ്ട ഇന്ത്യയുടെ ഐസിസി ട്രോഫി വരൾച്ച അവസാനിപ്പിച്ചുകൊണ്ട്. ടീം ഇന്ത്യയുടെ ജേഴ്സിയിൽ 2002-ലെ ചാമ്പ്യൻസ് ട്രോഫി നേട്ടം മാത്രമാണ് ദ്രാവിഡിന് ആശ്വസിക്കാനുണ്ടായിരുന്നത്. 2003-ൽ ഫൈനലിലെത്തിയെങ്കിലും ഓസീസിനോട് തോറ്റു. 2011-ൽ കിരീടം നേടിയ ടീമിൽ പക്ഷേ ദ്രാവിഡിന് ഇടമില്ലായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും വിശ്വസ്തനായിരുന്നു ദ്രാവിഡ്. പ്രതിഭകൊണ്ട് പലർക്കും മുകളിലായിരുന്നെങ്കിലും കളിച്ചിരുന്ന കാലത്ത് സച്ചിന്റെ നിഴലിലാകാനായിരുന്നു അദ്ദേഹത്തിന്റെ വിധി. 2012-ൽ കളമൊഴിയുകയും ചെയ്തു അദ്ദേഹം.</p> <p>വിരമിച്ച ശേഷം ഇന്ത്യൻ ക്രിക്കറ്റിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ ആളുകൂടിയാണ് ദ്രാവിഡ്. വിരമിച്ചതിനു പിന്നാലെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായും പിന്നീട് മെന്ററായും ദ്രാവിഡ് തിളങ്ങി. സഞ്ജു സാംസൺ രാജസ്ഥാന്റെ പ്രധാന താരങ്ങളിൽ ഒരാളാകുന്നതും ഇക്കാലത്താണ്. 2015 ഐപിഎല്ലിൽ രാജസ്ഥാൻ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതിനു പിന്നാലെ ബിസിസിഐ ദ്രാവിഡിനെ റാഞ്ചി. ഇന്ത്യ എ, അണ്ടർ 19 ടീമുകളുടെ ചുമതല ബിസിസിഐ ഏൽപ്പിച്ചത് ദ്രാവിഡിനെയായിരുന്നു. അതോടൊപ്പം ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലയും. ദ്രാവിഡിന്റെ വരവോടെ ഇന്ത്യയിലെ യുവ ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ തലവര തെളിഞ്ഞു. 2016-ൽ ഇന്ത്യൻ അണ്ടർ 19 ടീം അണ്ടർ 19 ലോകകപ്പ് ഫൈനൽവരെയെത്തി. ഋഷഭ് പന്ത്, ഇഷാൻ കിഷൻ, വാഷിങ്ടൺ സുന്ദർ, മഹിപാൽ ലോംറോർ, ആവേശ് ഖാൻ, ഖലീൽ അഹമ്മദ് എന്നിവരുടെയെല്ലാം വരവ് ഇക്കാലത്തായിരുന്നു.</p> <p>തൊട്ടടുത്ത വർഷം ദ്രാവിഡിന്റെ ശിക്ഷണത്തിൽ ലോകകപ്പിനെത്തിയ പൃഥ്വി ഷായുടെ നേതൃത്വത്തിലുള്ള അണ്ടർ 19 ടീം കിരീടവുമായാണ് മടങ്ങിയെത്തിയത്. പൃഥ്വി ഷായ്ക്കൊപ്പം ശുഭ്മാൻ ഗിൽ, റിയാൻ പരാഗ്, അഭിഷേക് ശർമ, ശിവം മാവി, കമലേഷ് നാഗർകോട്ടി എന്നിവരുടെ കണ്ടെടുക്കലും ആ കൗമാര ലോകകപ്പിലായിരുന്നു.</p> <p>കൗമാരക്കാർക്കൊപ്പം മികച്ച റിസൽറ്റുണ്ടാക്കിയ ദ്രാവിഡിനെ രവി ശാസ്ത്രിക്ക് ശേഷം ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്റെ ചുമതലയുമേൽപ്പിച്ചു ബിസിസിഐ. സീനിയർ ടീമിനൊപ്പം പ്രവർത്തിക്കാൻ ഏറെ പണിപെട്ടാണ് ബോർഡ് ദ്രാവിഡിനെകൊണ്ട് സമ്മതിപ്പിച്ചെടുത്തത്. അന്ന് ബിസിസിഐ പ്രസിഡന്റായിരുന്ന സൗരവ് ഗാംഗുലിയുടെ നിർബന്ധവും അതിനു പിന്നിലുണ്ടായിരുന്നു. പിന്നാലെ എല്ലാ ഫോർമാറ്റിലും മികച്ച റെക്കോഡുമായി ഇന്ത്യ തിളങ്ങി. പക്ഷേ പ്രധാന ടൂർണമെന്റുകളുടെ സെമിയിലോ ഫൈനലിലെ കാലിടറുന്ന പതിവ് തുടർന്നു. ഇന്ത്യൻ ടീമിന്റെ ആ ദുർദശയ്ക്ക് കൂടിയാണ് ഇത്തവണ ബാർബഡോസിലെ കിരീട വിജയത്തോടെ അവസാനമായിരിക്കുന്നത്. തുടക്കം തകർന്നാൽ ചീട്ടുകൊട്ടാരമായിരുന്ന ഇന്ത്യൻ ബാറ്റിങ്ങിനെ പുതുക്കിപ്പണിയാനുള്ള ധൈര്യം ദ്രാവിഡ് കാണിച്ചിടത്താണ് ഇന്നത്തെ വിജയം തലയുയർത്തി നിൽക്കുന്നത്.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ എന്നു തീരും ഈ ഭാഗ്യക്കേട്? ദക്ഷിണാഫ്രിക്കയുടെ കണ്ണീർചരിതങ്ങൾ ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/icc-t20-world-cup-2024-south-africa-final-lose-history-1.9680062</link>
<pubDate>Sun, 30 June 2024 0:49:00</pubDate>
<modified_date>Sun, 30 June 2024 7:20:57</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9680066:1719698388/New%20Project%20(34).jpg?$p=fc20cf2&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><strong>ക്രി</strong>ക്കറ്റിൽ ദക്ഷിണാഫ്രിക്കയോളം ഭാഗ്യക്കേട് അനുഭവിച്ച ടീം വേറെയുണ്ടാവില്ല. കപ്പ് മോഹിച്ചെത്തി സെമി ഫൈനലിൽ കാലിടറിയ പ്രോട്ടീസിനെ നാം പലവുരു കണ്ടതാണ്. ഒന്നോ രണ്ടോ മൂന്നോ തവണയല്ല; ഏഴുവട്ടം. 1992-നുശേഷം നടന്ന ഐ.സി.സി. ലോകകപ്പ് ടൂർണമെന്റുകളിൽ ഏഴുപ്രാവശ്യം സെമിയിൽ തോറ്റുമടങ്ങേണ്ടിവന്നു. ഇപ്പോൾ ആദ്യമായെത്തിയ ഫൈനലിലും കാലിടർച്ച. ക്രിക്കറ്റിൽ നിർഭാഗ്യത്തിന്റെ മറുപേരായി പോലും ദക്ഷിണാഫ്രിക്ക വിലയിരുത്തപ്പെട്ടു. </p> <p>ഫൈനലിൽ ക്ലാസനും ഡി കോക്കും സ്റ്റബ്സും മില്ലറുമെല്ലാം വലിയ പ്രതീക്ഷകൾ നൽകി. പക്ഷേ, അവസാനത്തിലെ സൂര്യകുമാറിന്റെ മിന്നും ക്യാച്ചിൽ മില്ലറുടെ പുറത്താവൽ... അവിടംതൊട്ട് കളി ഇന്ത്യയിലേക്ക് തന്നെ മടങ്ങിയെത്തി. ജയത്തിലേക്ക് അനായാസം നീങ്ങേണ്ടിയിരുന്ന മത്സരം ദക്ഷിണാഫ്രിക്കയുടെ കൈയിൽനിന്ന് പോയി. എന്തൊരു നിർഭാഗ്യം!...</p> <p>ശനിയാഴ്ച ഇന്ത്യയോട് തോറ്റ് നാട്ടിലേക്ക് മടങ്ങുമ്പോഴും പ്രോട്ടീസിന് പക്ഷേ, ആഢ്യത്വത്തോടെ തലയുയർത്താം. എന്തെന്നാൽ യു.എസും കരീബിയയും ചേർന്ന് ആതിഥ്യം വഹിച്ച ടി20 ലോകകപ്പിൽ അവർക്ക്, തങ്ങൾ പതിറ്റാണ്ടുകളായി പേറുന്ന സെമി ശാപം മറികടക്കാനായി എന്നതാണത്. ടൂർണമെന്റിലെ അട്ടിമറിക്കാരായ അഫ്ഗാനിസ്താനെ സെമിയിൽ പരാജയപ്പെടുത്തിയതോടെ പ്രോട്ടീസ് ക്രിക്കറ്റിൽ പുതുചരിത്രമെഴുതി. ചരിത്രത്തിൽ ദക്ഷിണാഫ്രിക്ക കളിക്കുന്ന ആദ്യ ഫൈനലായിരുന്നു ബാർബഡോസിലേത്.</p> <p>അങ്ങനെ നോക്കുമ്പോൾ, അലൻ ഡൊണാൾഡിനോ ഷോൺ പൊള്ളോക്കിനോ ഡെയ്ൽ സ്റ്റെയ്നോ ജാക്വസ് കാലിസിനോ എബി ഡിവില്ലിയേഴ്സിനോ സാധിക്കാത്തത് എയ്ഡൻ മാർക്രമും സംഘവും സാധിച്ചെടുത്തു എന്നു പറയാം. ഫൈനലിൽ കടക്കാത്ത ദക്ഷിണാഫ്രിക്ക എന്ന അപമാനഭാരം ഇനി പേറേണ്ടതില്ലല്ലോ. രാജകീയമായിത്തന്നെയായിരുന്നു ആ ഫൈനൽ പ്രവേശം. 11.5 ഓവറിൽ അഫ്ഗാനെ 56 റൺസിന് കെട്ടുകെട്ടിച്ചു. 8.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയും ചെയ്തു.</p> <p>ഇക്കഴിഞ്ഞ നവംബറിൽ ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പ് സെമി ഫൈനലിൽ ഒരിക്കൽക്കൂടി പ്രോട്ടീസ് കണ്ണീര് വീണിരുന്നു. ഓസ്ട്രേലിയയുടെ മുന്നിലായിരുന്നു കാലിടറിയത്. ഏഴ് മാസത്തിനിപ്പുറം നടന്ന ടി20 ലോകകപ്പ് സെമിയിൽ അത് സംഭവിച്ചില്ല. തങ്ങളെത്തോൽപ്പിച്ച ഓസ്ട്രേലിയയോട്, ജയിച്ചെത്തിയ അഫ്ഗാനിസ്താനെയാണ് കീഴടക്കിയത്. </p> <p><strong>സെമി ശാപം</strong></p> <p>1992-ലാണ് ദക്ഷിണാഫ്രിക്ക ആദ്യമായി സെമിയിൽ വീഴുന്നത്. രാജ്യത്ത് വർണവിവേചനം അവസാനിച്ചതിനുശേഷം ദക്ഷിണാഫ്രിക്ക ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയതിൽപ്പിന്നെയുള്ള ആദ്യ ലോകകപ്പായിരുന്നു. മഴ ചതിച്ചതോടെ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായി. മഴ പെയ്ത് സിഡ്നിയിൽ കളി നിർത്തുമ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയിരുന്നത് 13 പന്തുകളിൽനിന്ന് 22 റൺസായിരുന്നു. എന്നാൽ മഴ മാറാൻ വൈകി. തുടർന്ന് അന്നത്തെ മഴനിയമമനുസരിച്ചുള്ള കണക്കിൽ കളി പുനഃനിശ്ചയിച്ചപ്പോൾ വേണ്ടത് ഒരു പന്തിൽ 22 റൺസ്. അന്നത്തെ ആ മത്സരത്തോടെ ആ മഴനിയമം എടുത്തുകളഞ്ഞു. തുടർന്നാണ് ഡക്ക്വർത്ത് ലൂയിസ് നിയമം വരുന്നത്. </p> <p><strong>1996 ലോകകപ്പ്</strong></p> <p>1992-ൽ തുടങ്ങിയ സെമി ശാപം കഴിഞ്ഞവർഷംവരെ-നീണ്ട 30 കൊല്ലത്തിലധികം-നീണ്ടു. നാലുവർഷം കഴിഞ്ഞുള്ള ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെതിരേ പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടങ്ങളിലെല്ലാം ജയിച്ചായിരുന്നു വരവ്. ഹൻസി ക്രോൺജെയായിരുന്നു അന്ന് പ്രോട്ടീസ് നിരയെ നയിച്ചിരുന്നത്. അന്ന് ഇതിഹാസ താരം ബ്രയാൻ ലാറയുടെ മികച്ച ഇന്നിങ്സ് ദക്ഷിണാഫ്രിക്കയെ പുറത്തിരുത്തുകയായിരുന്നു. 19 റൺസിനായിരുന്നു തോൽവി. </p> <p><strong>1999 ലോകകപ്പ്</strong></p> <p>1999-ലായിരുന്നു രണ്ടാമത്തെ സെമി ഫൈനൽ തോൽവി. ജയിക്കുമായിരുന്ന മത്സരമാണ് അന്ന് കൈവിട്ടത്. ചരിത്രത്തിലെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഹൃദയഭേദകമായ സെമി ഫൈനലായിരുന്നു അത്. എഡ്ജ്ബാസ്റ്റണിൽ ഓസ്ട്രേലിയക്കെതിരെയായിരുന്നു മത്സരം. ഓസ്ട്രേലിയ ഉയർത്തിയ 214 റൺസ് വിജയലക്ഷ്യത്തിലേക്ക് അവസാന ഓവറിൽ വേണ്ടിയിരുന്നത് ഒൻപത് റൺസ്. ലാൻസ് ക്ലൂസ്നറും അലൻ ഡൊണാൾഡുമായിരുന്നു ക്രീസിൽ. ആദ്യ രണ്ട് പന്തും ബൗണ്ടറി കടത്തി ക്ലൂസ്നർ ടീമിനെ സമനിലയിലെത്തിച്ചു. പക്ഷേ, പിന്നീട് വിജയ റണ്ണിലേക്കുള്ള ഓട്ടത്തിൽ അലൻ ഡൊണാൾഡ് റണ്ണൗട്ടായി. മുൻ മത്സരത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഓസ്ട്രേലിയക്കായിരുന്നു വിജയമെന്നതിനാൽ ഓസ്ട്രേലിയ ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു.</p> <p><strong>2003 ഏകദിന ലോകകപ്പ് </strong></p> <p>ദക്ഷിണാഫ്രിക്കയായിരുന്നു ലോകകപ്പ് ആതിഥേയർ. സ്വന്തം നാട്ടിൽ മഴ കാരണം ടീമിന് വീണ്ടും ഭാഗ്യക്കേട്. സൂപ്പർ എട്ടിൽ പ്രവേശിക്കണമെങ്കിൽ ഗ്രൂപ്പ് ഘട്ടത്തിൽ ശ്രീലങ്കയോട് ജയിക്കണമായിരുന്നു. മഴ കളിച്ച മത്സരത്തിൽ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം ശ്രീലങ്ക ജയിച്ചു. അതോടെ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽതന്നെ പുറത്ത്. </p> <p><strong>2007 ഏകദിന ലോകകപ്പ്</strong></p> <p>അവിടെയും കണ്ണീരു കുടിപ്പിച്ചത് ഓസ്ട്രേലിയ തന്നെ. ടോസ് നേടി ബാറ്റുചെയ്യാനുള്ള ദക്ഷിണാഫ്രിക്കയുടെ തീരുമാനം മണ്ടത്തരമായി. ഗ്രെയിം സ്മിത്ത്, ഹർഷൽ ഗിബ്സ്, ജാക്വസ് കാലിസ്, എബി ഡിവില്ലിയേഴ്സ്, മാർക്ക് ബൗച്ചർ എന്നിവർ ഉൾപ്പെട്ട ടീം 149-ൽ പുറത്ത്. മറുപടിയിൽ ഓസ്ട്രേലിയ 20 ഓവറിൽ കളി അവസാനിപ്പിച്ചു. </p> <p><strong>2009 ടി20 ലോകകപ്പ്</strong></p> <p>ടി20 ലോകകപ്പിലും ഭാഗ്യക്കേടിന് മാറ്റമുണ്ടായില്ല. ഇന്ത്യ, ന്യൂസീലൻഡ്, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് ടീമുകളെ ഉൾപ്പെടെ തോൽപ്പിച്ചെത്തിയ ദക്ഷിണാഫ്രിക്ക അപാര ആത്മവിശ്വാസത്തിലായിരുന്നു. അവസാന നാലിലെത്തിയ ടീം പക്ഷേ, പാകിസ്താനു മുൻപിൽ തോറ്റു. പാകിസ്താൻ ഉയർത്തിയ താരതമ്യേന ചെറിയ സ്കോറായ 149 റൺസ് മറികടക്കാൻ പ്രോട്ടീസിന് ആയില്ല. അക്കളിയിൽ അർധ സെഞ്ചുറിയും ഗിബ്സിനെയും ഡിവില്ലിയേഴ്സിനെയും പുറത്താക്കിയും അഫ്രീദി തിളങ്ങിയതാണ് വിനയായത്. ദക്ഷിണാഫ്രിക്ക 142-ന് പുറത്ത്. </p> <p><strong>2011 ലോകകപ്പ്</strong></p> <p>ഇത്തവണ ക്വാർട്ടർ ഫൈനലിൽ ന്യൂസീലൻഡിനോട് തോറ്റു. ന്യൂസീലൻഡ് ഉയർത്തിയ 222 റൺസ് വിജയലക്ഷ്യം മറികടക്കാൻ ഡിവില്ലിയേഴ്സ്, ഫാഫ് ഡു പ്ലെസിസ്, ഗ്രെയിം സ്മിത്ത്, കാലിസ്, ജെപി ഡുമിനി ഉൾപ്പെടെയുള്ള വൻ താരങ്ങൾക്കായില്ല. 25 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 108 റൺസ് എന്ന നിലയിലായിരുന്ന ടീം, അടുത്ത 64 റൺസെടുക്കുന്നനിടെ ശേഷിച്ച ഏഴ് വിക്കറ്റും നഷ്ടപ്പെടുത്തി. </p> <p><strong>2013 ചാമ്പ്യൻസ് ട്രോഫി</strong></p> <p>ചാമ്പ്യൻസ് ട്രോഫിയിലായിരുന്നു സെമി ഫൈനൽ ദുരന്തം. എട്ട് വിക്കറ്റിന് 80 റൺസെന്ന നിലയിൽ തകർന്നടിഞ്ഞ പ്രോട്ടീസിനെ, ഡേവിഡ് മില്ലറും റോറി ക്ലെയിൻവെൽട്ടും ചേർന്ന് 175 എന്ന നിലയിലെത്തിച്ചു. പക്ഷേ, മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് ജോനാഥൻ ട്രോട്ടിന്റെ 82 റൺസ് ബലത്തിൽ ഏഴ് വിക്കറ്റും 12 ഓവറും ബാക്കിയിരിക്കേ വിജയിച്ചു. സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന് മുകളിൽ ഒരു ഇരുണ്ട മൂടൽമഞ്ഞ് തൂങ്ങിക്കിടക്കുന്നുണ്ടെന്ന് അന്നത്തെ തോൽവിയോടെ കോച്ച് ഗാരി കിർസ്റ്റൺ പറഞ്ഞു. </p> <p><strong>2014 ടി20 ലോകകപ്പ്</strong></p> <p>ഇത്തവണ മടക്കിയത് ഇന്ത്യ. ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യക്കെതിരെയായിരുന്നു പരാജയം. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 172 റൺസെന്ന മികച്ച സ്കോർ ഉയർത്തി. പക്ഷേ, വിരാട് കോലി തകർത്തടിച്ചതോടെ (44 പന്തിൽ 72) ഇന്ത്യ ജയിച്ചു. </p> <p><strong>2015 ഏകദിന ലോകകപ്പ്</strong></p> <p>ന്യൂസീലൻഡ് ഒരിക്കൽക്കൂടി ദക്ഷിണാഫ്രിക്കയുടെ വഴിമുടക്കി. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ സ്കോർ 281. മഴമൂലം ചുരുക്കിയ മത്സരത്തിൽ ന്യൂസീലൻഡ് വിജയിച്ചു. </p> <p><strong>2022 ടി20 ലോകകപ്പ്</strong></p> <p>ഗ്രൂപ്പ് ഘട്ടത്തിൽ നെതർലൻഡ്സിനോട് ഞെട്ടിക്കുന്ന തോൽവി. ആദ്യം ബാറ്റുചെയ്ത നെതർലൻഡ്സ് 158 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 13 റൺസിന്റെ തോൽവി. </p> <p><strong>2023 ഏകദിന ലോകകപ്പ്</strong></p> <p>കഴിഞ്ഞവർഷം ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ സെമി ഫൈനൽ ദോഷം പിന്നെയും പിന്തുടർന്നു. ഓസ്ട്രേലിയക്കെതിരെയായിരുന്നു ഇത്തവണയും. 134 റൺസിന്റെ വൻ തോൽവിയാണ് ഏറ്റുവാങ്ങേണ്ടിവന്നത്. മിച്ചൽ സ്്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, പാറ്റ് കമിൻസ് തുടങ്ങിയ ബൗളർക്കു മുന്നിൽ ദക്ഷിണാഫ്രിക്ക തകർന്നടിഞ്ഞു.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ അപരാജിതരായി കപ്പടിച്ച മറ്റൊരു ടീമുമില്ല; ഇത് രോഹിത്തും സംഘവും നടത്തിയ അദ്ഭുത കുതിപ്പ്  ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/india-unbeaten-run-in-icc-t20-world-cup-2024-1.9680064</link>
<pubDate>Sun, 30 June 2024 0:48:19</pubDate>
<modified_date>Sun, 30 June 2024 10:28:20</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9680071:1719688649/643A7127-23B0-496F-949E-47C26BD080A8%20(1).jpg?$p=76c0107&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><strong>ടി20</strong> ലോകകപ്പിന്റെ ചരിത്രത്തിലിന്നുവരെ അപരാജിതരായി ഒരു ടീമും കിരീടത്തിൽ മുത്തമിട്ടിട്ടില്ലെന്ന യാഥാർഥ്യത്തെ മുന്നിൽ നിർത്തിയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കലാശപ്പോരിൽ കളിക്കാനിറങ്ങിയത്. ടൂർണമെന്റിൽ ഇരുടീമുകളും അപരാജിതരായിരുന്നു. ഫൈനലിൽ ആര് വീഴുമെന്നും ആര് വാഴുമെന്നും അറിയാനുള്ള കാത്തിരിപ്പിൽ ക്രിക്കറ്റ് ലോകം. ഒരു ലോകകപ്പിന്റെ ഫൈനലിൽ ആദ്യമായി പ്രവേശിക്കുന്ന ദക്ഷിണാഫ്രിക്കയും രണ്ടാം കിരീടം തേടി ഇന്ത്യയും. എന്നാൽ ബാർബഡോസിൽ ഇന്ത്യ മതിമറന്നുല്ലസിച്ചു. ടി20 ലോകകപ്പ് കിരീടത്തിൽ രോഹിത്തും സംഘവും മുത്തമിട്ടു. പ്രോട്ടീസ് കണ്ണീരോടെ മടങ്ങി. ഇന്ത്യ ടി20 ലോകകപ്പ് ചരിത്രം തന്നെ തിരുത്തിയെഴുതി. ടൂർണമെന്റിന്റെ ചരിത്രത്തിലിന്നുവരെ ഒരു ടീമും അപരാജിതരായി ലോകകപ്പ് നേടിയിട്ടില്ല. രോഹിത്തിന്റെ പോരാളികൾ പുതുചരിത്രമെഴുതി. അപരാജിതരായി കപ്പിലേക്ക്. </p> <p>2024 ടി20 ലോകകപ്പിൽ ജയത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ അയർലൻഡിനെ എട്ടു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ടോസ് നേടിയ ശേഷം ഫീൽഡിങ് തിരഞ്ഞെടുത്ത് അയർലൻഡിനെ 16 ഓവറിൽ 96 റൺസിന് പുറത്താക്കിയ ഇന്ത്യ 12.2 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.പിച്ചിലെ അപ്രതീക്ഷിത ബൗൺസ് ബുദ്ധിമുട്ട് സൃഷ്ടിച്ച മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ അർധ സെഞ്ചുറിയാണ് ജയം എളുപ്പമാക്കിയത്. 37 പന്തുകൾ നേരിട്ട് 52 റൺസെടുത്ത രോഹിത്, കൈക്ക് പന്തുകൊണ്ടതിനെ തുടർന്ന് റിട്ടയേർഡ് ഹർട്ടായി മടങ്ങുകയായിരുന്നു. മൂന്നു സിക്സും നാല് ഫോറുമടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്സ്.</p> <p>ലോകകപ്പിലെ തന്നെ ബ്ലോക്ബസ്റ്റർ പോരാട്ടമായിരുന്നു രണ്ടാമത്തേത്. എതിരാളികൾ പാകിസ്താൻ. 119 റൺസിന് ഇന്ത്യ ഓൾഔട്ടായെങ്കിലും ടീം തളർന്നില്ല. താരതമ്യേന ചെറിയ വിജയലക്ഷ്യമാണ്. പക്ഷേ രോഹിത്തും സംഘവും പതറിയില്ല. കൃത്യമായ പദ്ധതികളോടെ മൈതാനത്ത് മുന്നേറിയ നീലപ്പട പാകിസ്താൻ ബാറ്റർമാരെ വരിഞ്ഞുകെട്ടിയപ്പോൾ ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം ജയം. 120-റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് നിശ്ചിത 20-ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 113-റൺസെടുക്കാനേ ആയുള്ളൂ. ആറ് റൺസ് ജയത്തോടെ ഇന്ത്യ സൂപ്പർ എട്ട് പ്രതീക്ഷകൾ സജീവമാക്കി. </p> <p>നാസോ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ താന്തോന്നിപ്പിച്ചിൽ യുഎസ്എയ്ക്കെതിരേ തുടക്കത്തിൽ വിറച്ച ശേഷമാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. യുഎസ് ഉയർത്തിയ 111 റൺസ് വിജയലക്ഷ്യം 10 പന്തുകൾ ബാക്കിനിൽക്കേ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.ജയത്തോടെ ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യ സൂപ്പർ എട്ടിലേക്ക് മുന്നേറി.</p> <p>മോശം തുടക്കത്തോടെ പ്രതിസന്ധിയിലായ ഇന്ത്യയെ നാലാം വിക്കറ്റിൽ ഒന്നിച്ച സൂര്യകുമാർ യാദവ് - ശിവം ദുബെ സഖ്യമാണ് വിജയത്തിലെത്തിച്ചത്. അർധ സെഞ്ചുറി നേടിയ സൂര്യ 49 പന്തിൽ നിന്ന് 50 റൺസോടെ പുറത്താകാതെ നിന്നു. രണ്ടു വീതം സിക്സും ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. സൂര്യയ്ക്ക് ഉറച്ച പിന്തുണ നൽകിയ ദുബെ 35 പന്തിൽ നിന്ന് 31 റൺസെടുത്തു. ഇരുവരും ചേർന്നെടുത്ത 72 റൺസാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്.</p> <p>പിന്നാലെ മോശം കാലാവസ്ഥയും നനഞ്ഞ ഔട്ട്ഫീൽഡും കാരണം കാനഡയ്ക്കെതിരേയുള്ള മത്സരം ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചു. സൂപ്പർ എട്ടിൽ ജയത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. ആദ്യ മത്സരത്തിൽ തന്നെ അഫ്ഗാനിസ്താനെതിരേ 47 റൺസിന്റെ ജയം നേടി. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താൻ 20 ഓവറിൽ 134 റൺസെടുക്കുന്നതിനിടെ പുറത്തായി. ബാറ്റിങ്ങിൽ സൂര്യകുമാർ യാദവും ബൗളിങ്ങിൽ ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ് എന്നിവരും ഇന്ത്യക്കായി തിളങ്ങി. </p> <p>രണ്ടാം സൂപ്പർ എട്ട് പോരാട്ടത്തിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ സെമിക്കരികെയുമെത്തി. 50 റൺസിന്റെ ആധികാരിക ജയമായിരുന്നു ഇന്ത്യയുടേത്. ജയത്തോടെ സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിൽ നാലു പോയന്റോടെ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കയറി. 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് എട്ടു വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുക്കാനേ സാധിച്ചുള്ളൂ. കുൽദീപ് യാദവും ജസ്പ്രീത് ബുംറയും ഇന്ത്യയ്ക്കായി തിളങ്ങി.</p> <p>സൂപ്പർ എട്ടിലെ അവസാനമത്സരം കരുത്തരായ ഓസീസിനെതിരേയായിരുന്നു. ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയുടെ സ്ഥിരം തലവേദനയായ ട്രാവിസ് ഹെഡിന് ഇത്തവണ ഇന്ത്യയുടെ വഴിമുടക്കാനായില്ല. സൂപ്പർ 8 പോരാട്ടത്തിൽ ഓസീസിനെ 24 റൺസിന് കീഴടക്കി ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനും പിന്നാലെ സെമിയിൽ കടക്കുന്ന മൂന്നാമത്തെ ടീമായി. സെമിയിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. സൂപ്പർ എട്ടിലെ മൂന്നു മത്സരങ്ങളും ജയിച്ചാണ് ഇന്ത്യയുടെ സെമി പ്രവേശനം.</p> <p>206 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഓസീസിന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുക്കാനേ സാധിച്ചുള്ളൂ. 43 പന്തിൽ നിന്ന് നാല് സിക്സും ഒമ്പത് ഫോറുമടക്കം 76 റൺസെടുത്ത ഹെഡാണ് ഓസീസിന്റെ ടോപ് സ്കോറർ. ഒരു ഘട്ടത്തിൽ ജയത്തിലേക്ക് കുതിക്കുകയായിരുന്ന ഓസീസിനെ അവസാന ഓവറുകളിലെ അച്ചടക്കമാർന്ന ബൗളിങ്ങിലൂടെ ഇന്ത്യ പിടിച്ചുകെട്ടുകയായിരുന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിങ്ങും രണ്ടു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവും ഇന്ത്യയ്ക്കായി ബൗളിങ്ങിൽ തിളങ്ങി.</p> <p>സെമിയിൽ ഇം​ഗ്ലണ്ടായിരുന്നു എതിരാളികൾ. രണ്ടു വർഷം മുമ്പ് അഡ്ലെയ്ഡിൽ ഇംഗ്ലണ്ടിനോടേറ്റ 10 വിക്കറ്റിന്റെ തോൽവിയുടെ കണക്ക് പലിശയടക്കം വീട്ടിയാണ് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിലെത്തിയത്. കഴിഞ്ഞ തവണ സെമിയിൽ ജോസ് ബട്ട്ലർ - അലക്സ് ഹെയ്ൽസ് കൂട്ടുകെട്ടിനു മുന്നിൽ തലതാഴ്ത്തി മടങ്ങേണ്ടിവന്ന ഇന്ത്യൻ സംഘം ഇത്തവണത്തെ സെമിയിൽ ഇംഗ്ലണ്ടിനെ 68 റൺസിന് തകർത്താണ് ഫൈനൽ പ്രവേശനം ഗംഭീരമാക്കിയത്. ടൂർണമെന്റിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം.</p> <p>ബാറ്റിങ്, ബൗളിങ്, ഫീൽഡിങ് മേഖലകളിൽ സമ്പൂർണ ആധിപത്യം പുലർത്തിയായിരുന്നു ഇന്ത്യൻ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങി ക്യാപ്റ്റൻ രോഹിത് ശർമയുടെയും സൂര്യകുമാർ യാദവിന്റെയും ഇന്നിങ്സ് മികവിൽ ഏഴിന് 171 റൺസെടുത്ത ഇന്ത്യ, ഇംഗ്ലണ്ടിനെ 16.4 ഓവറിൽ 103 റൺസിന് എറിഞ്ഞിട്ടാണ് ഫൈനലിൽ പ്രവേശിച്ചത്.</p> <p>ലോകകപ്പിന്റെ ഫൈനൽ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയായിരുന്നു എതിരാളികൾ. ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങാണ് തിരഞ്ഞെടുത്തത്. നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 176 റൺസെടുത്തു. കോലിയുടേയും അക്ഷർ പട്ടേലിന്റേയും ഇന്നിങ്സുകളാണ് ഇന്ത്യയ്ക്ക് തുണയായത്. മൂന്നാം വിക്കറ്റിൽ 72 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. ടൂർണമെന്റിലിന്നുവരെ നിരാശപ്പെടുത്തിയ കോലി കലാശപ്പോരിൽ ക്ലാസ് ഇന്നിങ്സുമായി നിറഞ്ഞുനിന്നു. ഇന്ത്യ ഉയർത്തിയ 177 റൺസെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസേ നേടാനായുള്ളൂ. ഇന്ത്യയ്ക്ക് ഏഴ് റൺസ് വിജയം. രണ്ടാം ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. മത്സരത്തിന്റെ അവസാനം സൂര്യകുമാറിന്റെ ക്യാച്ചില്ലാണ് ഇന്ത്യ ജീവൻ തിരികെ പിടിച്ചത്. ഡികോക്കിന്റേയും ക്ലാസന്റേയും ഇന്നിങ്സുകളുടെ ബലത്തിൽ ദക്ഷിണാഫ്രിക്ക പൊരുതിയെങ്കിലും വിജയത്തിലെത്തിയില്ല. <br /> </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ 11 വർഷങ്ങൾ, 10 ടൂർണമെന്റുകൾ; ഒടുവിൽ ഇന്ത്യയുടെ കിരീട വരൾച്ചയ്ക്ക് അവസാനം ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/india-end-17-year-icc-trophy-drought-beat-south-africa-to-win-icc-t20-world-cup-1.9680058</link>
<pubDate>Sun, 30 June 2024 0:35:31</pubDate>
<modified_date>Sun, 30 June 2024 10:29:20</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9680061:1719687795/New%20Project(19).jpg?$p=d12d47e&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><strong>11</strong> വർഷക്കാലങ്ങൾ, അതിനിടെ കടന്നുപോയത് 10 ഐസിസി ടൂർണമെന്റുകൾ. കാത്തിരിപ്പിനൊടുവിൽ ഇന്ത്യയിതാ മറ്റൊരു ഐസിസി ട്രോഫിയിൽ മുത്തമിട്ടിരിക്കുന്നു. നായകനായിരിക്കേ 2007 ലോകകപ്പിൽ തലതാഴ്ത്തി മടങ്ങിയ അതേ മണ്ണിൽ കിരീട നേട്ടവുമായി രാഹുൽ ദ്രാവിഡെന്ന പരിശീലകന്റെ പ്രായശ്ചിത്തം. മാസങ്ങൾക്കു മുമ്പ് സ്വന്തം നാട്ടിൽ നടന്ന ലോകകപ്പ് ഫൈനലിൽ നിരാശയോടെ മടങ്ങിയ രോഹിത് ശർമയും സംഘവും കരീബിയൻ മണ്ണിൽ ടി20 ലോകകപ്പ് ഉയർത്തിയിരിക്കുന്നു. ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ ഒരു ഘട്ടത്തിൽ കൈവിട്ട മത്സരം ജസ്പ്രീത് ബുംറയെ കൊണ്ടുവന്ന ബൗളിങ് മാറ്റത്തിലൂടെയും അവസാന ഓവറിൽ മില്ലറെ പുറത്താക്കിയ തകർപ്പൻ ക്യാച്ചിലൂടെയും ഇന്ത്യ പിടിച്ചെടുക്കുകയായിരുന്നു.</p> <p>സച്ചിനും ഗാംഗുലിയും ദ്രാവിഡുമെല്ലാം അടങ്ങിയ ഇന്ത്യയുടെ സുവർണ നിരയ്ക്കും ഐ.സി.സി. ട്രോഫി എന്നത് ദീർഘനാൾ കിട്ടാക്കനിയായിരുന്നു. സച്ചിന് 2011-ൽ ലോകകപ്പ് നേടാൻ ഭാഗ്യമുണ്ടായെങ്കിലും ഗാഗുലിക്കും ദ്രാവിഡിനും ഓർക്കാനുള്ളത് 2002-ലെ ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി കിരീടം ശ്രീലങ്കയ്ക്കൊപ്പം പങ്കുവെച്ചത് മാത്രമാണ്. പിന്നീട് 2007-ൽ ധോനിയുടെ നേതൃത്വത്തിലുള്ള യുവനിര പ്രഥമ ടി20 കിരീടത്തിൽ മുത്തമിട്ടു. പിന്നാലെ 2011-ൽ ഏകദിന ലോകകപ്പും, 2013-ൽ ചാമ്പ്യൻസ് ട്രോഫിയും ടീം നേടിയതും ധോനിക്ക് കീഴിൽ തന്നെ. എന്നാൽ ഒരുപറ്റം മികച്ച താരങ്ങളുണ്ടായിട്ടും പിന്നീട് ഇക്കാലം വരെ ഒരു കിരീടമെന്നത് ടീമിനും ആരാധകർക്കും സ്വപ്നമായി തന്നെ അവശേഷിക്കുകയായിരുന്നു. എം.എസ് ധോനിയെന്ന ഇന്ത്യൻ ക്രിക്കറ്റിലെ അതികായൻ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ ശേഷം പിന്നീട് പിന്നീട് ഒരു ഐസിസി ട്രോഫി ഇന്ത്യയ്ക്ക് കിട്ടാക്കനിയായിരുന്നു. ഒടുവിൽ കപിൽ ദേവിനും ധോനിക്കും ശേഷം ലോകകപ്പുയർത്തുന്ന നായകനായി മാറിയിരിക്കുന്നു രോഹിത്. കണ്ണീരും നിരാശയും മാത്രം പെയ്തൊഴിഞ്ഞ മാസങ്ങൾക്കു മുമ്പത്തെ ആ രാത്രി പിന്നിട്ട് ഇന്ത്യയും രോഹിത്തും ആഹ്ലാദത്തോടെ ഈ രാവിനെ സ്വീകരിക്കുന്നു.</p> <p><strong>2014 ട്വന്റി 20 ലോകകപ്പ് ഫൈനൽ</strong></p> <p>2013-ൽ ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി നേടിയതിന്റെ ആവേശമടങ്ങും മുമ്പുതന്നെ ഇന്ത്യ മറ്റൊരു ഐ.സി.സി. ടൂർണമെന്റിൽ സ്വപ്നസമാനമായ കുതിപ്പ് നടത്തി. ബംഗ്ലാദേശ് ആതിഥേയത്വം വഹിച്ച 2014-ലെ ടി20 ലോകകപ്പായിരുന്നു അത്. 10 ടീമുകൾ പങ്കെടുത്ത ആ ടൂർണമെന്റിൽ ഗ്രൂപ്പ് മത്സരങ്ങളെല്ലാം ജയിച്ച ഏക ടീം ഇന്ത്യയായിരുന്നു. സെമിയിൽ 44 പന്തിൽനിന്ന് 72 റൺസെടുത്ത വിരാട് കോലിയുടെ മികവിൽ ദക്ഷിണാഫ്രിക്കയെ തകർത്താണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ആരാധകർ കിരീടമുറപ്പിച്ച ഫൈനലിൽ പക്ഷേ ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ശ്രീലങ്ക കിരീടവുമായി മടങ്ങി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് നാലു വിക്കറ്റിന് 130 റൺസെടുക്കാനേ സാധിച്ചുള്ളൂ. 58 പന്തിൽനിന്ന് 77 റൺസെടുത്ത് കോലി ഫോം തുടർന്നെങ്കിലും 21 പന്തിൽനിന്ന് 11 റൺസ് മാത്രമെടുത്ത യുവ്രാജ് സിങ്ങിന്റെ ബാറ്റിങ് ഇന്ത്യയ്ക്ക് പ്രതികൂലമായി. മറുപടി ബാറ്റിങ്ങിൽ കുമാർ സംഗക്കാര 35 പന്തിൽ 52 റൺസടിച്ചതോടെ ലങ്ക നാലു വിക്കറ്റിന് ജയിച്ചുകയറി.</p> <p><strong>2015 ഏകദിന ലോകകപ്പ് സെമി</strong></p> <p>ഓസ്ട്രേലിയയലും ന്യൂസീലൻഡിലുമായി നടന്ന 2015 ലോകകപ്പിലും തുടർജയങ്ങളുമായി ഇന്ത്യ കിരീട പ്രതീക്ഷയുണർത്തിയിരുന്നു. പാകിസ്താനെയും ദക്ഷിണാഫ്രിക്കയേയും യുഎഇയേയും വെസ്റ്റിൻഡീസിനെയും അയർലൻഡിനെയും സിംബാബ്വെയേയും തകർത്ത് മുന്നേറിയ ഇന്ത്യയ്ക്ക് ക്വാർട്ടറിൽ ബംഗ്ലാദേശായിരുന്നു എതിരാളികൾ. രോഹിത് ശർമയുടെ ആദ്യ ലോകകപ്പ് സെഞ്ചുറി മികവിൽ ബംഗ്ലാദേശിനെ 109 റൺസിന് തകർത്ത് സെമിയിലേക്ക് മുന്നേറിയ ഇന്ത്യ പക്ഷേ ഓസീസിനു മുന്നിൽ വീണു. ഫൈനൽ ബർത്ത് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയ്ക്കെതിരേ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിന്റെ (105) മികവിൽ ഓസീസ് ഏഴിന് 328 റൺസെടുത്തു. മറുപടിയായി ഇന്ത്യയുടെ പോരാട്ടം 46.5 ഓവറിൽ 233-ൽ അവസാനിച്ചു. തുടർച്ചയായി ഏഴു മത്സരങ്ങൾ ജയിച്ചെത്തി എട്ടാം മത്സരത്തിൽ ഓസീസിനു മുന്നിൽ കാലിടറി.</p> <p><strong>2016 ട്വന്റി 20 ലോകകപ്പ് സെമി</strong></p> <p>സ്വന്തം നാട്ടിൽ നടന്ന ടി20 ലോകകപ്പിൽ ഇന്ത്യയുടെ തുടക്കം തോൽവിയോടെയായിരുന്നു. നാഗ്പുരിൽ നടന്ന ആദ്യ മത്സരത്തിൽ തന്നെ ന്യൂസീലൻഡിനോട് 47 റൺസിന് തോറ്റു. 127 റൺസെന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും 79 റൺസിന് ഓൾഔട്ടാകുകയായിരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ പാകിസ്താനെയും മൂന്നാം മത്സരത്തിൽ ബംഗ്ലാദേശിനെയും നാലാം മത്സരത്തിൽ ഓസ്ട്രേലിയയേതും കീഴടക്കി ഇന്ത്യ സെമിയിലേക്ക് മുന്നേറി. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഇന്ത്യ ഒരു റണ്ണിന്റെ ആവേശ ജയം നേടിയതും ഈ ടൂർണമെന്റിലായിരുന്നു. അവസാന പന്തിൽ ജയിക്കാൻ ഒരു റൺവേണമെന്നിരിക്കേ മുസ്തഫിസുർ റഹ്മാനെ വിക്കറ്റിന് പിന്നിൽ നിന്ന് ഓടിയെത്തി റണ്ണൗട്ടാക്കിയ ക്യാപ്റ്റൻ എം.എസ് ധോനിയാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. സെമിയിൽ പക്ഷേ വിൻഡീസിനു മുന്നിൽ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. രോഹിത് ശർമയും (43), അജിങ്ക്യ രഹാനെയും (40), വിരാട് കോലിയും (89*) തിളങ്ങിയ സെമിയിൽ രണ്ട് വിക്കറ്റിന് 192 റൺസ് അടിച്ചെടുത്ത ഇന്ത്യ ആത്മവിശ്വാസത്തിൽ തന്നെയായിരുന്നു. ആദ്യ മൂന്ന് ഓവറിനുള്ളിൽ 19 റൺസിനിടെ ക്രിസ് ഗെയ്ൽ, മർലോൺ സാമുവൽസ് എന്നീ വെടിക്കെട്ട് വീരൻമാരെ മടക്കി ഇന്ത്യ ജയം സ്വപ്നം കണ്ടതുമാണ്. പക്ഷേ ജോൺസൺ ചാൾസും (52), ലെൻഡ്ൽ സിമ്മൺസും (82*), ആന്ദ്രേ റസ്സലും (43*) തകർത്തടിച്ചതോടെ രണ്ട് പന്ത് ബാക്കിനിൽക്കേ ഇന്ത്യൻ പ്രതീക്ഷകളെ തല്ലിത്തകർത്ത് വിൻഡീസ് ഫൈനലിലേക്ക് മുന്നേറി. ഇന്ത്യയ്ക്ക് വീണ്ടുമൊരു നിരാശനിറഞ്ഞ ടൂർണമെന്റ്.</p> <p><strong>2017 ചാമ്പ്യൻസ് ട്രോഫി ഫൈനൽ</strong></p> <p><iframe width="560" height="315" src="https://www.youtube.com/embed/Yh-sO4aHZCQ" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" allowfullscreen></iframe></p> <p>ഇന്ത്യൻ ക്രിക്കറ്റിലെ ഒരു പ്രധാന മാറ്റത്തിനു ശേഷമാണ് ടീം 2017-ൽ ഇംഗ്ലണ്ടിൽ നടന്ന ഐ.സി.സി. ചാമ്പ്യൻസ് ട്രോഫിക്കെത്തുന്നത്. എം.എസ്. ധോനിയിൽ നിന്ന് ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം വിരാട് കോലി എന്ന പിൻഗാമിയിലേക്ക് അതിനോടകം എത്തിയിരുന്നു. പുതിയ നായകന് കീഴിൽ സുപ്രധാന ടൂർണമെന്റിലേക്ക്. ആദ്യ മത്സരത്തിൽ തന്നെ ചിരവൈരികളായ പാകിസ്താനെ 124 റൺസിന് തകർത്ത് തുടക്കം. മഴ കളിക്ക് തടസം സൃഷ്ടിച്ച മത്സരത്തിൽ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ജയം. പക്ഷേ തൊട്ടടുത്ത മത്സരത്തിൽ ശ്രീലങ്കയോട് ഏഴു വിക്കറ്റിന്റെ തോൽവി. എന്നാൽ ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിന് കീഴടക്കിയതോടെ ഫൈനലിലേക്ക്. കലാശപ്പോരിൽ എതിരാളികൾ ചിരവൈരികളായ പാകിസ്താനായതോടെ ആവേശം ഇരട്ടിച്ചു. പക്ഷേ 2017 ജൂൺ 18-ന് ലണ്ടനിലെ കെന്നിങ്ടൺ ഓവലിൽ നടന്ന ഫൈനലിൽ ഇന്ത്യയ്ക്ക് പിഴച്ചു. ബുംറയുടെ ഒരു നോബോൾ മത്സരത്തിന്റെ ഫലം തന്നെ നിർണയിച്ച കളിയായിരുന്നു അത്. ഓപ്പണർ ഫഖർ സമാന്റെ സെഞ്ചുറിയും (114), അസ്ഹർ അലി (59), ബാബർ അസം (46), മുഹമ്മദ് ഹഫീസ് (57) എന്നിവരുടെ ഇന്നിങ്സുകളും ചേർന്നതോടെ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ അടിച്ചെടുത്തത് 338 റൺസ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ മുൻനിര ഇടംകൈയൻ പേസർ മുഹമ്മദ് ആമിറിന് മുന്നിൽ തകർന്നടിഞ്ഞു. മൂന്നാം പന്തിൽ രോഹിത്തും, മൂന്നാം ഓവറിൽ കോലിയും, ഒമ്പതാം ഓവറിൽ ശിഖർ ധവാനും ആമിറിന് മുന്നിൽ വീണതോടെ ടീം പതറി. ഹാർദിക് പാണ്ഡ്യയുടെ ഒറ്റയാൾ പോരാട്ടം പ്രതീക്ഷ നൽകിയെങ്കിലും ഒടുവിൽ ജഡേജയുമായുള്ള ധാരണപ്പിശകിൽ പാണ്ഡ്യ റണ്ണൗട്ടായതോടെ ഇന്ത്യൻ പോരാട്ടം 158 റൺസിൽ അവസാനിച്ചു. തുടർച്ചയായ നാലാം ഐ.സി.സി. ടൂർണമെന്റിലും ഇന്ത്യയ്ക്ക് നിരാശ.</p> <p><strong>2019 ഏകദിന ലോകകപ്പ് സെമി</strong></p> <p>ലോകകപ്പിന്റെ 12-ാം പതിപ്പിനായി ഇംഗ്ലണ്ടിലെത്തുമ്പോൾ ഇന്ത്യ തന്നെയായിരുന്നു ടൂർണമെന്റ് ഫേവറിറ്റുകൾ. രോഹിത്, ധവാൻ, കോലി, രാഹുൽ, ധോനി, ഹാർദിക്, ഭുവനേശ്വർ കുമാർ, ബുംറ, കുൽദീപ്, ചാഹൽ എന്നിവരടങ്ങിയ ഇന്ത്യൻ ടീം എല്ലാ മേഖലകളിലും ശക്തരായിരുന്നു. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിന് തകർത്തായിരുന്നു തുടക്കം. രണ്ടാം മത്സരത്തിൽ ഓസീസിനെതിരേ 36 റൺസിന് ജയിച്ചു. ന്യൂസീലൻഡിനെതിരായ മൂന്നാം മത്സരം മഴ കാരണം ഉപേക്ഷിക്കേണ്ടി വന്നു. പിന്നാലെ പാകിസ്താൻ, അഫ്ഗാനിസ്താൻ, വെസ്റ്റിൻഡീസ്, ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകൾക്കെതിരേയും ജയം. ഇതിനിടെ ഇംഗ്ലണ്ടിനു മുന്നിൽ 31 റൺസിന്റെ തോൽവി. സെമി ബർത്തിന് പക്ഷേ ആ തോൽവി തടസമായില്ല. എന്നാൽ ഓസ്ട്രേലിയക്കെതിരായ രണ്ടാം മത്സരത്തിൽ ശിഖർ ധവാന് പരിക്കേറ്റത് ആശങ്കയായിരുന്നു. എന്നാൽ രോഹിത്തിനൊപ്പം കെ.എൽ രാഹുൽ ഓപ്പണിങ് സ്ലോട്ടിൽ തിളങ്ങിയതോടെ ഇന്ത്യ അത് മറികടന്നു. പക്ഷേ രാഹുൽ ഓപ്പണിങ്ങിലേക്ക് വന്നതോടെ മധ്യനിരയുടെ കരുത്ത് ചോർന്നു. ലോകകപ്പിൽ അഞ്ച് സെഞ്ചുറികൾ നേടി റെക്കോഡിട്ട രോഹിത് ശർമയുടെ തകർപ്പൻ ഫോം ഇന്ത്യൻ മുന്നേറ്റത്തിൽ നിർണായകമായിരുന്നു. തുടർച്ചയായ അർധ സെഞ്ചുറികളുമായി ക്യാപ്റ്റൻ കോലിയും തിളങ്ങി.</p> <p>എന്നാൽ ടീമിന് പിഴച്ചത് ന്യൂസീലൻഡിനെതിരായ സെമിയിലായിരുന്നു. മഴ മൂലം രണ്ടു ദിവസമായാണ് മത്സരം പൂർത്തിയാക്കിയത്. ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് 239 റൺസിൽ ഒതുങ്ങിയപ്പോൾ ഇന്ത്യൻ ആരാധകർ ആഹ്ലാദംപൂണ്ടു. പക്ഷേ മറുപടി ബാറ്റിങ്ങിൽ കൂട്ടത്തകർച്ച നേരിട്ട ഇന്ത്യ 31 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 92 റൺസെന്ന നിലയിലേക്ക് കൂപ്പുകുത്തി. എന്നാൽ ധോനിയും ജഡേജയും ക്രീസിൽ ഒന്നിച്ചതോടെ ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷ. ഏഴാം വിക്കറ്റിൽ ഇരുവരും 104 പന്തിൽ നിന്ന് 116 റൺസ് കൂട്ടിച്ചേർത്തു. 59 പന്തിൽ നിന്ന് 77 റൺസെടുത്ത ജഡേജ മടങ്ങിയതോടെ ധോനിയിലായി ഇന്ത്യയുടെ പ്രതീക്ഷ. പക്ഷേ ഗുപ്റ്റിലിന്റെ ഒരു ത്രോ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ചു. 72 പന്തിൽ നിന്ന് 50 റൺസെടുത്ത ധോനി റണ്ണൗട്ട്. ഇന്ത്യൻ ജേഴ്സിയിൽ അദ്ദേഹത്തിന്റെ അവസാന മത്സരം കൂടിയായിരുന്നു അത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കാണികൾ ഇന്ത്യയുടെ മറ്റൊരു ഐ.സി.സി. ടൂർണമെന്റ് ട്രാജഡിക്കു കൂടി സാക്ഷികളായി.</p> <p><strong>2021 ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ</strong></p> <p>2019-2021 ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നാട്ടിലും വിദേശത്തും മികച്ച വിജയങ്ങളുമായാണ് ഇന്ത്യ ഫൈനലിലെത്തിയത്. ന്യൂസീലൻഡായിരുന്നു എതിരാളികൾ. വീണ്ടുമൊരിക്കൽ കൂടി ഒരു ഐ.സി.സി. ടൂർണമെന്റിൽ ന്യൂസീലൻഡിനു മുന്നിൽ കീഴടങ്ങാനായിരുന്നു ഇന്ത്യയുടെ വിധി. സതാംപ്ടണിൽ നടന്ന ഫൈനലിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 217-ന് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കൈൽ ജാമിസണായിരുന്നു ഇന്ത്യയെ തകർത്തത്. മറുപടിയായി ഒന്നാം ഇന്നിങ്സിൽ ന്യൂസീലൻഡ് 249 റൺസെടുത്ത് 32 റൺസിന്റെ നിർണായക ലീഡും സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ വെറും 170 റൺസിന് ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചതോടെ കിവീസിന് ജയത്തിലേക്ക് വഴിതെളിഞ്ഞു. ജയിക്കാനാവശ്യമായ 139 റൺസ് രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് സ്വന്തമാക്കി. ഒപ്പം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ട്രോഫിയും. ജാമിസണായിരുന്നു കളിയിലെ താരം.</p> <p><strong>2021 ടി20 ലോകകപ്പ്</strong></p> <p>ഒക്ടോബർ 17 മുതൽ നവംബർ 14 വരെ യു.എ.ഇ. ആയിരുന്നു 2021-ലെ ടി20 ലോകകപ്പിന് വേദിയായത്. 2020-ൽ നടക്കേണ്ടിയിരുന്ന ടൂർണമെന്റ് കോവിഡ് കാരണം മാറ്റിവെയ്ക്കുകയായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് ഏറെ നിരാശ നിറഞ്ഞ ടൂർണമെന്റ് കൂടിയായിരുന്നു അത്. ആദ്യ മത്സരത്തിൽ തന്നെ പാകിസ്താനോട് 10 വിക്കറ്റിന് തോറ്റു. ലോകകപ്പ് വേദിയിൽ പാകിസ്താനെതിരായ ഇന്ത്യയുടെ ആദ്യ തോൽവി. രണ്ടാം മത്സരത്തിൽ കിവീസിനു മുന്നിലും വീണതോടെ ഇന്ത്യയുടെ സെമി സാധ്യത മങ്ങി. അഫ്ഗാനിസ്താൻ, സ്കോട്ട്ലൻഡ്, നമീബിയ എന്നിവർക്കെതിരായ ജയം ഇന്ത്യയെ സെമിയിലെത്താൻ തുണച്ചില്ല. ഒരിക്കൽ കൂടി ഇന്ത്യയ്ക്ക് നിരാശയുടെ ഐ.സി.സി. ടൂർണമെന്റ്.</p> <p><strong>2022 ടി20 ലോകകപ്പ് സെമി</strong></p> <p>2021 ടി20 ലോകകപ്പിന്റെ നിരാശ മാറും മുമ്പു തന്നെ തൊട്ടടുത്ത വർഷം ഓസ്ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിന് ഇന്ത്യയെത്തി. ഏറെ വിവാദങ്ങൾക്കൊടുവിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം കോലിയിൽ നിന്ന് രോഹിത് ശർമയിലേക്ക് എത്തിയ ശേഷമുള്ള ആദ്യ പ്രധാന ടൂർണമെന്റ് കൂടിയായിരുന്നു അത്. ആദ്യ മത്സരത്തിൽ ഇത്തവണയും എതിരാളികൾ പാകിസ്താൻ തന്നെ. 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ വിരാട് കോലി തന്റെ തകർപ്പൻ ബാറ്റിങ് പ്രകടനത്തിലൂടെ വിജയത്തിലെത്തിച്ച മത്സരം കൂടിയായിരുന്നു ഇത്. തൊട്ടടുത്ത മത്സരത്തിൽ നെതർലൻഡ്സിനെയും പരാജയപ്പെടുത്തി. മൂന്നാം മത്സരത്തിൽ പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ വീണു. പിന്നാലെ ബംഗ്ലാദേശിനെയും സിംബാബ്വെയേയും തകർത്ത് സെമിയിലേക്ക്. ഇത്തവണ സെമിയിൽ ഇന്ത്യയ്ക്ക് വിലങ്ങുതടിയായത് ഇംഗ്ലണ്ടായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 20 ഓവറിൽ ആറു വിക്കറ്റിന് നേടാനായത് 168 റൺസ് മാത്രം. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലറുടെയും അലക്സ് ഹെയ്ൽസിന്റെയും ഇന്നിങ്സുകളുടെ മികവിൽ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ വെറും 16 ഓവറിൽ ലക്ഷ്യത്തിലെത്തി. ഇന്ത്യയ്ക്ക് നിരാശയുടെ മറ്റൊരു ഐ.സി.സി. ടൂർണമെന്റ്.</p> <p><strong>2023 ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ</strong></p> <p>ഐ.സി.സി. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം തവണയും മിന്നുന്ന പ്രകടനമായിരുന്നു ഇന്ത്യയുടേത്. ദക്ഷിണാഫ്രിക്കയ്ക്കതിരേ അവരുടെ നാട്ടിൽ നടന്ന പരമ്പര നഷ്ടമൊഴിച്ചുനിർത്തിയാൽ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തിയ മറ്റൊരു ടീമും ഉണ്ടായിരുന്നില്ല. മികച്ച പരമ്പര വിജയങ്ങളോടെ ഇന്ത്യ ഫൈനലിന്. 2023 ജൂൺ ഏഴു മുതൽ ലണ്ടനിലെ കെന്നിങ്ടൺ ഓവലിൽ നടന്ന കലാശപ്പോരിൽ ഓസ്ട്രേലിയയായിരുന്നു ഇന്ത്യയുടെ എതിരാളികൾ. ടോസ് നേടിയിട്ടും ഓസീസിനെ ആദ്യം ബാറ്റിങ്ങിന് വിട്ട ഇന്ത്യയ്ക്ക് പിഴച്ചു. സ്റ്റീവ് സ്മിത്തും ട്രാവിസ് ഹെഡും സെഞ്ചുറിയുമായി തിളങ്ങിയതോടെ ഒന്നാം ഇന്നിങ്സിൽ ഓസീസ് അടിച്ചെടുത്തത് 469 റൺസ്. മറുപടിയായി ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 296 റൺസിൽ ഓൾഔട്ടായി. അജിങ്ക്യ രഹാനെയുടെയും ശാർദുൽ താക്കൂറിന്റെയും അർധ സെഞ്ചുറികളും രവീന്ദ്ര ജഡേജയുടെ അർധ സെഞ്ചുറിയോളം പോന്ന ഇന്നിങ്സുമാണ് (48) ഇന്ത്യയെ 296-ൽ എങ്കിലും എത്തിച്ചത്. 173 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് തന്നെ ഓസീസിന് മേൽക്കൈ നൽകിയിരുന്നു. എട്ടു വിക്കറ്റിന് 270 റൺസെന്ന നിലയിൽ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഓസീസ് ഇന്ത്യയ്ക്ക് മുന്നിൽവെച്ചത് 444 റൺസ് വിജയലക്ഷ്യം. സമനിലയ്ക്കായി പോലും ശ്രമിക്കാനാകാതെ 234 റൺസിൽ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. തുടർച്ചയായ രണ്ടാം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇന്ത്യയ്ക്ക് തോൽവി.</p> <p><strong>2023 ഏകദിന ലോകകപ്പ് ഫൈനൽ</strong></p> <p>ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നൽകിയ നിരാശയിൽ നിന്ന് മുക്തരാകും മുമ്പാണ് ഇന്ത്യ സ്വന്തം നാട്ടിൽ നടന്ന ഏകദിന ലോകകപ്പിനിറങ്ങിയത്. ടൂർണമെന്റിനു മുമ്പ് നിരവധി ആശങ്കകളുണ്ടായിരുന്നെങ്കിലും ടൂർണമെന്റ് ആരംഭിച്ചതോടെ സ്വപ്നസമാനമായ കുതിപ്പായിരുന്നു ഇന്ത്യയുടേത്. ചെന്നൈയിൽ ഓസ്ട്രേലിയക്കെതിരേ തുടങ്ങിയ വിജയക്കുതിപ്പ് കണ്ട് ആരാധകരും ആ കിരീടം ഏറെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അഹമ്മദാബാദിലെ നവംബർ 19-ലെ രാത്രി ഇന്ത്യയുടേതായിരുന്നില്ല. 10 മത്സരങ്ങൾ നീണ്ട ഇന്ത്യയുടെ അപരാജിത കുതിപ്പിന് ഫൈനലിൽ ഓസീസ് തടയിട്ടു. ഐ.സി.സി. ടൂർണമെന്റുകളിൽ പകരംവെയ്ക്കാനാകാത്ത ശക്തിയാണ് തങ്ങളെന്ന് ഓസീസ് ഒരിക്കൽ കൂടി ക്രിക്കറ്റ് ലോകത്തിന് കാട്ടിക്കൊടുത്തു. അഹമ്മദാബാദിൽ നടന്ന കലാശപ്പോരിൽ സ്വന്തം കാണികൾക്ക് മുന്നിൽ ഓസ്ട്രേലിയയോട് ആറുവിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോൽവി. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറിൽ 240 റൺസിന് ഓൾ ഔട്ടായിരുന്നു. അർധസെഞ്ചുറി നേടിയ കെ.എൽ.രാഹുലും വിരാട് കോലിയും 47 റൺസെടുത്ത രോഹിത് ശർമയുമാണ് ഇന്ത്യയ്ക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്. ഓസീസ് ബൗളർമാർ കണിശതയോടെ പന്തെറിഞ്ഞതോടെ റൺസ് കണ്ടത്താൻ ഇന്ത്യൻ ബാറ്റർമാർ നന്നായി ബുദ്ധിമുട്ടി. ആ ടൂർണമെന്റിൽ ഇന്ത്യ ആദ്യമായി ഓൾഔട്ടാകുന്നതും ഫൈനലിലായിരുന്നു. 241 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്ട്രേലിയ 43 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ് ഒരിക്കൽക്കൂടി ഇന്ത്യയുടെ വില്ലനായി മാറി. ഹെഡ് 137 റൺസെടുത്തപ്പോൾ ലബൂഷെയ്ൻ 58 റൺസ് നേടി പുറത്താവാതെ നിന്നു. ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് പിന്നാലെ 2023 ലോകകപ്പിലും ഹെഡ് ഇന്ത്യയിൽ നിന്ന് വിജയം തട്ടിയെടുക്കുകയായിരുന്നു.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ ഇന്ത്യയെ തിരിച്ചടിക്കാൻ പഠിപ്പിച്ച ദാദ,ചരിത്രമെഴുതിയ കപിലും ധോനിയും;ഒടുക്കമിതാ രോഹിത്തിന്റെ ഉയിർപ്പ് ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/rohit-sharma-and-indian-cricket-team-captains-history-1.9679880</link>
<pubDate>Sun, 30 June 2024 0:24:00</pubDate>
<modified_date>Sun, 30 June 2024 2:54:42</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9680059:1719687670/rohit%20sharma%20(2).jpg?$p=90a4231&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><strong>ത</strong>നിക്ക് നേരെ ഉയർന്നുവരുന്ന ഷോട്ട് ബോളുകളെ ലോകത്ത് മറ്റാർക്കും സാധിക്കാത്തത്ര അനായാസതയോടെ അതിർത്തികടത്തുന്നൊരു വൈഭവമുണ്ടയാൾക്ക്. അവിടെ കളിക്കുന്ന മണ്ണും പന്തിന്റെ വേഗതയും കണക്കുക്കൂട്ടലുകളുമെല്ലാം അപ്രസക്തമാണ്. പന്ത് ഉയർന്നു പൊന്തിയാൽ അയാൾ അതിർത്തികടത്തിയിരിക്കും. എപ്പോഴാണ് ഈ മായാജാലം സ്വായത്തമാക്കിയതെന്നറിയില്ല. അതെപ്പോഴായാലും അയാൾ ഇങ്ങനെ കളിച്ചുതുടങ്ങുന്നതിനും എത്രയോ മുന്നേ ഉയർന്നുവന്ന പ്രതിസന്ധികൾക്ക് മുന്നിൽ നിരാശയോടെ, എല്ലാം നഷ്ടപ്പെട്ടവന്റെ ദൈന്യതയോടെ നിൽക്കേണ്ടി വന്ന ഒരു 23-കാരനെ അറിയാം. ഷോട്ട്ബോൾ കളിക്കുന്ന ലാഘവത്തോടെയല്ല കരുത്തോടെ അടങ്ങാത്ത നിശ്ചയദാർഢ്യത്തോടെ പ്രതിസന്ധികളെ അപ്പാടെ അതിർത്തികടത്തിയിട്ടുണ്ട് ആ പയ്യൻ. ഇന്ന് അയാൾ ഇന്ത്യയ്ക്ക് ലോകകിരീടം സമ്മാനിച്ച നായകനാണ്. ഒരു ടി20 ലോകകപ്പ് കിരീടത്തിനായുള്ള ഇന്ത്യയുടെ 17-വർഷത്തെ കാത്തിരിപ്പിന് കൂടിയാണ് വിരാമമാകുന്നത്. ഇന്ത്യയ്ക്ക് വിശ്വകിരീടം നേടിത്തന്ന നായകൻമാരുടെ പട്ടികയിലേക്ക് രോഹിത് ശർമയുടെ പേരും ആലേഖനം ചെയ്യപ്പെടുന്നു.<br /><br />2007-ൽ ടി20 ലോകകപ്പിന്റെ പ്രഥമ ടൂർണമെന്റിൽ തന്നെ ഇന്ത്യയ്ക്ക് കിരീടം നേടിത്തന്ന നായകന്റെ പേര് മഹേന്ദ്ര സിങ് ധോനി എന്നാണ്. 2011-ൽ ഏകദിന ലോകകപ്പും ധോനിയ്ക്ക് കീഴിൽ നേടി.1983-ൽ ആദ്യമായി ഇന്ത്യ ഏകദിനലോകകപ്പ് സ്വന്തമാക്കുമ്പോൾ കപിൽ ദേവാണ് നായകൻ. ചരിത്രത്തിൽ അടയാളപ്പെടുത്തിയ കപിലിന്റെ ചെകുത്താന്മാരുടെ ഉദയം. കപ്പിത്താനായി മഹേന്ദ്രസിങ് ധോനി എന്ന റാഞ്ചിക്കാരൻ അവരോധിക്കപ്പെട്ടതുമുതലാണ് ഇന്ത്യ പുതുചരിത്രമെഴുതാൻ തുടങ്ങുന്നത്. 2007-ൽ ടി20 യിലും 2011-ൽ ഏകദിന ഫോർമാറ്റിലും ഇന്ത്യ വിശ്വവിജയികളായി. 2014-ൽ ധോനിയും സംഘവും വീണ്ടും ടി20 ലോകകപ്പിന്റെ കലാശപ്പോരിലെത്തി. പക്ഷേ ശ്രീലങ്കയോട് കാലിടറി.<br /><br />ഇന്ന് ടി20 ലോകകപ്പുമായി മടങ്ങുമ്പോൾ ഒരു പക്ഷേ 2007 ലെ കിരീടനേട്ടം മാത്രമല്ല, 13-വർഷങ്ങൾക്ക് മുമ്പത്തെ ഓർക്കാനിഷ്ടപ്പെടാത്ത ഭൂതകാലം രോഹിത്തിന്റെ മനസിൽ മിന്നിമറഞ്ഞിട്ടുണ്ടാകണം. അന്ന് 2011 ഏകദിന ലോകകപ്പ് ടീമിലിടം നേടാൻ രോഹിത്തിന് സാധിച്ചില്ല. അത്രയും ആഗ്രഹിച്ചിട്ടും ഇന്ത്യയുടെ ലോകകപ്പ് സംഘത്തിൽ നിന്ന് തഴയപ്പെട്ടു. അന്നാ രാത്രി ആ 23-കാരൻ എങ്ങനെയാണ് കടന്നുപോയതെന്നറിയില്ല. നിരാശയുടെ മൂർധന്യത്തിൽ രോഹിത് ഇങ്ങനെ എക്സിൽ കുറിച്ചിട്ടു.<br /><br />'ലോകകപ്പ് സംഘത്തിൽ ഉൾപ്പെടാനാകാത്തതിൽ തീർത്തും നിരാശനാണ് ഞാൻ. എനിക്ക് ഇവിടെ നിന്ന് മുന്നോട്ടുപോയേ പറ്റൂ. പക്ഷേ സത്യത്തിൽ ഇത് വലിയ തിരിച്ചടിയാണ്.'<br /><br />രോഹിത് അവസാനിപ്പിച്ചു. എല്ലാം നഷ്ടപ്പെട്ടവന്റെ അഗാധമായ ദുഃഖം മാത്രമായിരുന്നില്ല അത്. തോറ്റവനായി സ്വയം മുദ്രകുത്തി നടന്നകലാൻ താൻ തീരുമാനിച്ചിട്ടില്ലെന്ന പ്രഖ്യാപനം കൂടിയായിരുന്നു. കളിമൈതാനങ്ങളിലെന്നപോലെ അമ്പരപ്പിക്കുന്ന ഒരുയിർത്തെഴുന്നേൽപ്പ്. 2014 ടി20 ലോകകപ്പ് ഫൈനലിൽ പരാജയപ്പെട്ടപ്പോഴും തളർന്നില്ല. മുന്നോട്ട് തന്നെ കുതിച്ചു. ഒരു പോരാളിയുടെ പടച്ചട്ട എടുത്തണിഞ്ഞാണ് പിന്നീടയാൾ മൈതാനത്തിറങ്ങിയതെന്ന് പറയാം. കളിയോടുള്ള സമീപനം തന്നെ മാറി. ക്രീസിൽ നിലയുറപ്പിച്ചാൽ അയാളോളം അപകടം വിതയ്ക്കുന്ന മറ്റൊരാളുമില്ലെന്ന തരത്തിലുള്ള പരിവർത്തനം. ഏകദിനത്തിൽ മൂന്ന് ഇരട്ട സെഞ്ചുറികളടക്കം റെക്കോഡുകളുടെ പെരുമഴ തീർത്ത പതിറ്റാണ്ടുകൾ. ഇന്ത്യയുടെ മാത്രമല്ല ക്രിക്കറ്റ് ചരിത്രം തന്നെ മാറിമറഞ്ഞു.<br /><br />2019-ലോകകപ്പിലെ അഞ്ച് സെഞ്ചുറികളുൾപ്പെടെ ടീമിനെ തോളിലേറ്റിയ എണ്ണമറ്റ പോരാട്ടങ്ങൾ, മുംബൈ ഇന്ത്യൻസിനായി പലവട്ടം കപ്പുയർത്തിയ നായകൻ അങ്ങനെ പലകുറി രോഹിത് ശർമ ചരിത്രങ്ങൾ പിന്നേയും തിരുത്തിയെഴുതി. ഒടുക്കം മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം വരെ തേടിയെത്തി. ആ കഥയുടെ തുടർച്ചയാണ് 2024 ടി20 ലോകകപ്പിൽ കണ്ടത്.<br /><br />മുന്നിൽ നിന്ന് നയിച്ചിറങ്ങിയ രോഹിത്തിനെയാണ് ലോകകപ്പിൽ കാണാനായത്. ആദ്യ മത്സരത്തിൽ തന്നെ റെക്കോഡ് ബുക്കിൽ രോഹിത് ഇടം നേടി. അയർലൻഡിനെതിരേ അർധസെഞ്ചുറി നേടിയ താരം 4000 റൺസ് പിന്നിട്ടു. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം പുരുഷതാരം. ബാറ്റിങ്ങിൽ മാത്രമല്ല വ്യക്തമായ പദ്ധതികളോടെ മൈതാനത്ത് എതിരാളികളെ തകർക്കുന്ന നായകനേയും ലോകകപ്പിൽ കണ്ടു. ബൗളർമാരെ ഇത്ര വിദഗ്ധമായി ഉപയോഗിച്ച മറ്റൊരു നായകൻ ലോകകപ്പിലില്ല. പിച്ചിനനുസരിച്ച് കുൽദീപിനെ ആദ്യ പതിനൊന്നിൽ കൊണ്ടുവന്നു. അനുയോജ്യമായ ഘട്ടത്തിൽ എതിരാളികളെ സ്പിൻ കുഴിയിൽ വീഴ്ത്തുകയും ചെയ്തു.<br /><br />സൂപ്പർ എട്ടിൽ ഓസ്ട്രേലിയയ്ക്കെതിരേ രോഹിത് വീണ്ടും റെക്കോഡ് തീർത്തു. അഞ്ചോവർ അവസാനിക്കുമ്പോൾ ടീം സ്കോർ 52-റൺസായിരുന്നു. അതിൽ 50 റൺസുമെടുത്തത് രോഹിത്തായിരുന്നു. അത്ര സ്ഫോടനാത്മകമായാണ് രോഹിത് ബാറ്റേന്തിയത്.പിന്നാലെ അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ 200 സിക്സ് നേടുന്ന ഒരേയൊരു കളിക്കാരനായും ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായും മാറി. അങ്ങനെ കളിക്കാരനെന് നിലയിലും നായകനെന്ന നിലയിലും വേറിട്ടുനിൽക്കുന്നതായിരുന്നു രോഹിത്തിന്റെ പ്രകടനം.<br /><br /> 2007-ൽ ഇന്ത്യൻ സംഘത്തെ മഹേന്ദ്രസിങ് ധോനി കൊണ്ടുപോയത് ചരിത്രത്തിലേക്ക് കൂടിയാണ്. അന്ന് പ്രഥമ ടി20 ലോകകപ്പ് ടൂർണമെന്റിൽ ഇന്ത്യ കപ്പുയർത്തി. ഫൈനലിൽ പാകിസ്താനെ അഞ്ച് റൺസിന് കീഴടക്കിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. 2014-ൽ ടി20 ലോകകപ്പിലെ രണ്ടാം കിരീടം മോഹിച്ചെത്തിയെങ്കിലും കലാശപ്പോരിൽ ശ്രീലങ്കയോട് തോറ്റു. എന്നാൽ അതിന് മുമ്പേ ഏകദിന ലോകകപ്പിനായുള്ള ഇന്ത്യൻ ജനതയുടെ പ്രതീക്ഷകളും കാത്തിരിപ്പുകളും സഫലമാക്കി കഴിഞ്ഞിരുന്നു ധോനി.ശ്രീലങ്കയുമായുള്ള 2011-ലെ ഏകദിന ലോകകപ്പിന്റെ കലാശപ്പോര് ഇന്ത്യൻ ആരാധകർ ഒരിക്കലും മറക്കില്ല. അവസാനം നുവാൻ കുലശേഖര എറിഞ്ഞ 49-ാം ഓവറിലെ രണ്ടാം പന്ത്. കുലശേഖരയുടെ തന്നെ തലയ്ക്ക് മുകളിലൂടെ അതിർത്തികടത്തിയ നായകൻ ധോനിയുടെ വിജയനിമിഷങ്ങൾ. ആ സിക്സറോളം ആഘോഷിക്കപ്പെട്ട മറ്റൊരു നിമിഷം അന്നോളം ഇന്ത്യയുടെ കായികചരിത്രത്തിൽ ഉണ്ടായിട്ടുണ്ടാവില്ല.<br /><br />ടൂർണമെന്റിൽ മിന്നും ഫോമിലൊന്നും അല്ലായിരുന്നെങ്കിലും ഫൈനലിലുൾപ്പെടെ നിർണായക തീരുമാനങ്ങളെടുത്ത് ടീമിനെ രക്ഷിക്കാൻ അയാളുണ്ടായിരുന്നു. എല്ലായിപ്പോഴും അതങ്ങനെയാണ്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റൻമാരിലൊരാളായി ധോനി മാറുന്നതും മറ്റൊന്നും കൊണ്ടല്ല. 2007-ലെ ട്വന്റി-20 ലോകകപ്പ്, 2011-ഏകദിനലോകകപ്പും ഉയർത്തിയ ധോനി പിന്നാലെ ഇന്ത്യയ്ക്കായി 2013-ചാമ്പ്യൻസ് ട്രോഫിയും സ്വന്തമാക്കി. എത് പ്രതിസന്ധിഘട്ടത്തിലായാലും ജയം പൊരുതി നേടുകയെന്നതാണ് ധോനിയുടെ രീതി. മൈതാനത്ത് അയാളുള്ളത് തന്നെ ഒരു പ്രതീക്ഷയാണ്. ആ പ്രതീക്ഷയിൽ ഇന്ത്യ മുന്നേറിയ വർഷങ്ങളാണ് കഴിഞ്ഞുപോയത്.<br /><br />ധോനിയ്ക്ക് മുന്നേ ഇന്ത്യയ്ക്ക് പുതുവഴി വെട്ടിയ നായകൻ ദാദയായിരുന്നു. വാതുവെപ്പ് വിവാദങ്ങൾ ഇന്ത്യൻ ടീമിനെ പിടിച്ചുലച്ച 2000-ൽ ടീമിനെ നയിക്കാനുള്ള ദൗത്യം ഗാംഗുലിയ്ക്കായിരുന്നു. സച്ചിൻ പോലും നേതൃത്വത്തിൽ വരാൻ മടിച്ച കാലം. ഇന്ത്യൻ ടീമിനെ ഉയർത്തിക്കൊണ്ടുവരാൻ കൊൽക്കത്തയുടെ രാജകുമാരനിറങ്ങി. ആരേയും ഭയക്കാതെ ഇന്ത്യൻ ടീമിനെ മുന്നിൽ നിന്നു നയിച്ച നായകൻ. ആരാധകർക്ക് നഷ്ടപ്പെട്ടുപോയ ഇന്ത്യൻ ക്രിക്കറ്റിലുള്ള വിശ്വാസം തിരികെ കൊണ്ടുവന്നത് അദ്ദേഹമായിരുന്നു. സ്വന്തം നേട്ടങ്ങളേക്കാൾ ടീമായിരുന്നു വലുത്. തന്റെ കീഴിൽ കളിക്കുന്ന 10-കളിക്കാരേയും ഒരു ലക്ഷ്യത്തിനായി പോരാടാൻ അയാൾ ശീലിപ്പിച്ചു. അവർക്ക് വേണ്ട പിന്തുണയും ആത്മവിശ്വാസവും നൽകി. അങ്ങനെ അയാൾ ഉയർത്തി കൊണ്ടുവന്ന ആ ടീം 2003-ഏകദിന ലോകകപ്പിന്റെ കലാശപ്പോരിലുമെത്തി. പക്ഷേ ഓസീസിനോട് തോൽക്കാനായിരുന്നു വിധി.<br /><br />ഇന്ത്യ ആദ്യ ഏകദിനലോകകിരീടം നേടിയ ചരിത്രത്തിന് പിന്നേയും 20-വർഷം പിന്നോട്ട് പോകണം. ലോകകപ്പ് പോലൊരു വലിയ ടൂർണമെന്റ് കളിക്കാനുള്ള യോഗ്യത പോലും ടീമിനില്ലെന്ന രൂക്ഷമായ വിമർശനങ്ങൾക്കുിം കളിയാക്കലുകൾക്കും നടുവിലൂടെയാണ് അന്നാ പതിനൊന്നുപേർ മൈതാനത്തിറങ്ങിയത്. നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റും ബുക്ക് ചെയ്തുകൊണ്ട്. പ്രതീക്ഷിക്കാൻ വകയുള്ള യാതൊന്നും ആ നിരയിലുണ്ടെന്ന് ആരാധകർക്ക് പോലും തോന്നിയിരുന്നില്ല. എന്നാൽ കപിലും സംഘവും പുതുചരിത്രമെഴുതി.<br /><br />ഗ്രൂപ്പിൽ വിൻഡീസിനേയും സിംബാബ്വേയും തകർത്ത് തുടങ്ങിയ ഇന്ത്യയ്ക്ക് ഓസ്ട്രേലിയയോടും രണ്ടാം റൗണ്ട് മത്സരത്തിൽ വിൻഡീസിനോടുമേറ്റ തോൽവികൾ തിരിച്ചടിയായി. അതോടെ നോക്കൗട്ട് സാധ്യതകൾക്കും മങ്ങലേറ്റു. നിർണായകമായ അഞ്ചാം മത്സരത്തിൽ സിംബാബ്വേയായിരുന്നു എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് തകർച്ച നേരിട്ടു. മുൻനിര ബാറ്റർമാർ നിരനിരയായി കൂടാരം കയറിയപ്പോൾ 17-5 എന്ന നിലയിലേക്ക് ഇന്ത്യ വീണു. എല്ലാ പ്രതീക്ഷയും അവസാനിച്ച നിമിഷം. പ്രതിസന്ധികളിലാണ് യഥാർഥനായകൻമാർ ജനിക്കുന്നതെന്ന് പറയാറുണ്ട്. അതിനെ അന്വർഥമാക്കുന്നതായിരുന്നു പിന്നീടുള്ള കപിലിന്റെ പ്രകടനം. നായകന്റെ ഐതിഹാസിക ഇന്നിങ്സിനാണ് ലോകകപ്പ് സാക്ഷ്യം വഹിച്ചത്. അപരാജിത 175 റൺസുമായി കപിൽ ഇന്ത്യൻ സ്കോർ 266-ലെത്തിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വേയെ എറിഞ്ഞിട്ട് ഇന്ത്യ മുന്നേറി. ഫൈനലിൽ തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടെത്തിയ ക്ലൈവ് ലോയ്ഡിന്റെ വിൻഡീസായിരുന്നു എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വെറും 183 റൺസിന് ഓൾഔട്ടായി. ഇന്നിങ്സ് ബ്രേക്കിൽ എല്ലാവരേയും കൂട്ടിവിളിച്ച് കപിൽ ഇങ്ങനെ പറഞ്ഞു.<br /><br />'അടുത്ത മൂന്ന് മണിക്കൂർ നിങ്ങൾ പരമാവധി ആസ്വദിച്ച് കളിക്കുക. ഓർക്കുക, അടുത്ത മൂന്ന് മണിക്കൂർ നിങ്ങൾ നിങ്ങളുടെ കഴിവിന്റെ പരമാവധി മൈതാനത്ത് പുറത്തെടുത്താൽ ജീവിതകാലം മുഴുവൻ ഓർത്തുവെയ്ക്കാൻ സാധിക്കുന്ന നേട്ടമാണ് ലഭിക്കാൻ പോകുന്നത്'<br /><br />ഈ വാക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഇന്ത്യൻ ടീം മൈതാനത്ത് വിൻഡീസിനെ ഞെട്ടിച്ചു. മികച്ച തുടക്കം നൽകിയെങ്കിലും വിവ് റിച്ചാർഡ്സ് ക്രീസിലുള്ളത് അവർക്ക് പ്രതീക്ഷ നൽകി. എന്നാൽ നായകന്റെ മറ്റൊരു സുന്ദരമുഹൂർത്തത്തിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മദൻ ലാലിന്റെ പന്തിൽ പുൾഷോട്ടിന് ശ്രമിച്ച റിച്ചാർഡ്സിന്റെ ബാറ്റിൽ നിന്നും പന്ത് മിഡ്വിക്കറ്റിലേക്ക് ഉയർന്നുപൊങ്ങി. പലരും ബൗണ്ടറിയെന്ന് ഉറപ്പിച്ചു. കപിൽ ദേവും യശ്പാൽ ശർമയും ഓടി. എന്നാൽ പിന്നീട് യശ്പാൽ ശർമ പിൻവാങ്ങി. കപിൽ 18-മീറ്ററോളം ഓടി അവിശ്വസനീയമാംവിധം പന്ത് കൈപ്പിടിയിലാക്കി. അതോടെ വിൻഡീസിന്റെ വിധി കുറിക്കപ്പെട്ടു. ജയത്തോടെ ഇന്ത്യ ലോകകിരീടത്തിൽ മുത്തമിട്ടു.<br /><br />ഈ കഥയിലെ അവസാനത്തെ നായകന്റെ പേരാണ് രോഹിത് ശർമ. 2023-ഏകദിനലോകകപ്പിൽ വിരാട് കോലിയുടെ അമ്പതാം സെഞ്ചുറിയും ഷമിയുടെ ഏഴ് വിക്കറ്റ് പ്രകടനവും കണ്ട കിവീസിനെതിരായ സെമി മത്സരത്തിന് ശേഷം മുൻ ഇംഗ്ലണ്ട് താരം നാസ്സർ ഹുസൈൻ ഇങ്ങനെ പറഞ്ഞു.<br /><br />'കോലിയെക്കുറിച്ചും ശ്രേയസ് അയ്യരെക്കുറിച്ചും ഷമിയെക്കുറിച്ചുമൊക്കെ ആയിരിക്കും നാളത്തെ തലക്കെട്ട്. പക്ഷേ ഈ ഇന്ത്യൻ നിരയുടെ യഥാർഥ ഹീറോ, ഇന്ത്യൻ ശൈലിയെ മാറ്റിമറിച്ച മനുഷ്യൻ രോഹിത് ശർമയാണ്.'<br /><br />രോഹിത് മുന്നിൽ നിന്ന് നയിച്ചിറങ്ങിയതിന്റെ ബലത്തിലാണ് ഇന്ത്യ 2023 ഏകദിന ലോകകപ്പ് ഫൈനലിലെത്തുന്നത്. കിരീടം നേടുമെന്ന് ആരാധകർ ഉറപ്പിച്ചെങ്കിലും 2003-ഏകദിന ലോകകപ്പിന്റെ ആവർത്തനമെന്നപോലെ ഓസീസിനോട് തോറ്റ് നിരാശയോടെ മടങ്ങേണ്ടിവന്നു. ആ തോൽവി ഏൽപ്പിച്ച ആഘാത്തിൽ നിന്ന് അയാൾ എപ്പോഴാണ് മുക്തമായതെന്ന് നിശ്ചയമില്ല. പിന്നേയും പോരാടാനിറങ്ങി. ഒരു വർഷത്തിനിപ്പുറം ടി20 ലോകകപ്പെത്തി. ഒരർഥത്തിൽ വിശ്വവിജയി ആവാനുള്ള അവസാനത്തെ അവസരമായിരുന്നു അത്. കരിയറിന്റെ അവസാനത്തിലെത്തിയ രോഹിത്തിന് ഇത് നേടാതെ മടങ്ങാനാകുമായിരുന്നില്ല. നായകനെന്ന നിലയിൽ നീലക്കുപ്പായത്തിലൊരു കിരീടം ഏറ്റുവാങ്ങാനുള്ള നിയോഗം കാലം അയാളിലേൽപ്പിച്ചിരുന്നു. പിന്നെ നായകൻ തന്നെ മുന്നിൽ നിന്ന് നയിച്ചതും കരീബിയൻ മണ്ണിൽ അപരാജിതരായി മുന്നേറിയതുമെല്ലാം ചരിത്രമാണ്. ഒടുക്കം കന്നി ലോകകപ്പ് കിരീടം തേടിയെത്തിയ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി രോഹിത്തും സംഘവും ജേതാക്കളായി. ഇന്ത്യയ്ക്ക് രണ്ടാം ട്വന്റി 20 ലോകകപ്പ്കിരീടം. കപിലിനും ഗാംഗുലിക്കും ധോനിയ്ക്കും പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്താളുകളിൽ രോഹിത് ഗുരുനാഥ് ശർമയുടെ പേരും തങ്കലിപികളാൽ കൊത്തിവെക്കപ്പെടുന്നു. ഇനി അയാൾക്ക് ഹൃദയഭാരമേതുമില്ലാതെ മടങ്ങാം. സ്വപ്നങ്ങൾ സഫലമാക്കിയ നായകന് നന്ദി ചൊല്ലി ഇന്ത്യൻ ജനതയൊന്നടങ്കം അയാളെ ചേർത്തുപിടിക്കുന്നു. </p> <p><iframe width="560" height="315" src="https://www.youtube.com/embed/Yh-sO4aHZCQ" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" allowfullscreen></iframe></p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ ഫൈനലിലെ താരം; പിന്നാലെ ടി20-യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോലി ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/virat-kohli-announces-t20i-retirement-1.9679896</link>
<pubDate>Sun, 30 June 2024 0:10:46</pubDate>
<modified_date>Sun, 30 June 2024 0:10:46</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9679897:1719686374/New%20Project(18).jpg?$p=7b83cce&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ബാർബഡോസ്: ടി20 ലോകകപ്പിൽ കിരീടം നേടിയതിനു പിന്നാലെ ടി20 ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഫൈനലിൽ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സംസാരിക്കുമ്പോഴാണ് കോലി വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.</p> <p>''ഇത് എന്റെ അവസാന ടി20 ലോകകപ്പായിരുന്നു, ഞങ്ങൾ നേടാൻ ആഗ്രഹിച്ചതും ഇതാണ്. ഒരു ദിവസം റൺ നേടാൻ കഴിയില്ലെന്ന് നിങ്ങൾക്ക് തോന്നും. അപ്പോൾ ഇത് സംഭവിക്കും. ഇന്ത്യക്കായി കളിക്കുന്ന എന്റെ അവസാന ടി20 മത്സരമായിരുന്നു ഇത്. ആ കപ്പ് ഉയർത്താൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു.'' - കോലി പറഞ്ഞു.</p> <p>നേരത്തേ ഫൈനലിൽ തുടക്കത്തിൽ ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യയെ കരകയറ്റിയത് കോലിയുടെ ഇന്നിങ്സായിരുന്നു. 59 പന്തുകൾ നേരിട്ട കോലി രണ്ട് സിക്സും ആറ് ഫോറുമടക്കം 76 റൺസെടുത്തു. മൂന്നിന് 34 റൺസെന്ന നിലയിൽ പതറിയ ഇന്ത്യയെ നാലാം വിക്കറ്റിൽ അക്ഷർ പട്ടേലിനെ കൂട്ടുപിടിച്ച് മികച്ച സ്കോറിലെത്തിച്ചതും കോലിതന്നെ. നിർണായകമായ 72 റൺസാണ് ഈ സഖ്യം ഇന്ത്യൻ സ്കോറിലേക്ക് ചേർത്തത്.</p> <p> </p> <p> </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ മികച്ച പ്രകടനം ഫൈനലിലേക്ക് നീക്കിവെച്ച് കോലി; റെക്കോഡ് നേട്ടവും ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/icc-t20-world-cup-2024-virat-kohli-hits-fifty-in-final-equalsworld-cup-record-1.9679558</link>
<pubDate>Sat, 29 June 2024 23:41:00</pubDate>
<modified_date>Sun, 30 June 2024 10:31:02</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9679678:1719679136/New%20Project(14).jpg?$p=31c1562&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ബാർബഡോസ്: ടി20 ലോകകപ്പിലെ മോശം ബാറ്റിങ് ഫോം മറികടന്ന് വിരാട് കോലി. ഫൈനലിൽ തുടക്കത്തിൽ ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യയെ കരകയറ്റിയത് കോലിയുടെ ഇന്നിങ്സായിരുന്നു. 59 പന്തുകൾ നേരിട്ട കോലി രണ്ട് സിക്സും ആറ് ഫോറുമടക്കം 76 റൺസെടുത്തു. മൂന്നിന് 34 റൺസെന്ന നിലയിൽ പതറിയ ഇന്ത്യയെ നാലാം വിക്കറ്റിൽ അക്ഷർ പട്ടേലിനെ കൂട്ടുപിടിച്ച് മികച്ച സ്കോറിലെത്തിച്ചതും കോലിതന്നെ. നിർണായകമായ 72 റൺസാണ് ഈ സഖ്യം ഇന്ത്യൻ സ്കോറിലേക്ക് ചേർത്തത്.</p> <p>സെമി ഫൈനലിനു ശേഷം ക്യാപ്റ്റൻ രോഹിത് ശർമ പ്രതീക്ഷയർപ്പിച്ചതുപോലെ കോലി തന്റെ മികച്ച പ്രകടനം ഫൈനലിലേക്ക് കാത്തുവെയ്ക്കുകയായിരുന്നു.</p> <p>ഇതോടെ ടി20 ലോകകപ്പ് ഫൈനലിൽ രണ്ടുതവണ അർധസെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും കോലിക്ക് സ്വന്തമായി. വെസ്റ്റിൻഡീസിന്റെ മാർലോൺ സാമുവൽസും ശ്രീലങ്കയുടെ കുമാർ സംഗക്കാരയുമാണ് നേരത്തേ ഈ നേട്ടം സ്വന്തമാക്കിയവർ. 2014 ഫൈനലിൽ ശ്രീലങ്കയ്ക്കെതിരായ ഫൈനലിലും കോലി അർധസെഞ്ചുറി നേടിയിരുന്നു. മിർപുരിൽ നടന്ന ഫൈനലിൽ 58 പന്തിൽ 77 റൺസായിരുന്നു കോലിയുടെ സമ്പാദ്യം. പക്ഷേ, ഫൈനലിൽ ഇന്ത്യ തോറ്റു.</p> <p>ഐസിസി ടി20 ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തുന്നയാളായിരുന്നു വിരാട് കോലി. 2014 സെമിയിൽ 44 പന്തിൽ പുറത്താകാതെ 72 റൺസും 2016 ലോകകപ്പ് സെമിയിൽ 47 പന്തിൽ പുറത്താകാതെ 89 റൺസും കഴിഞ്ഞ തവണ (2022) ഇംഗ്ലണ്ടിനെതിരേ 40 പന്തിൽ 50 റൺസും നേടിയ താരമാണ് കോലി. എന്നാൽ, ഇത്തവണ സെമി വരെ കോലിക്ക് ബാറ്റുകൊണ്ട് കാര്യമായ സംഭാവന നൽകാനായിരുന്നില്ല. ഫൈനലിനു മുമ്പുള്ള ഏഴ് കളികളിൽനിന്ന് നേടാനായത് 75 റൺസ് മാത്രമായിരുന്നു. ഇതിൽതന്നെ അഞ്ച് കളികളിൽ രണ്ടക്കം കടക്കാൻ കഴിഞ്ഞതുമില്ല.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ അലസനെന്ന പരിഹാസം,ഡയറ്റ് നോക്കാതെ ഭക്ഷണം; ധൂർത്തടിച്ചാലും തീരാത്ത രോഹിതിന്റെ നൈസർഗിക പ്രതിഭ ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/indian-cricket-captain-rohit-sharmas-batting-style-and-lifestyle-1.9679699</link>
<pubDate>Sat, 29 June 2024 23:39:00</pubDate>
<modified_date>Sun, 30 June 2024 0:09:44</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9679720:1719680490/rohit%20sharma%20(1).jpg?$p=65901c2&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><strong>രോ</strong>ഹിതിനെ സംബന്ധിച്ചിടത്തോളം ഒരു ലോകകിരീടം ഏറ്റുവാങ്ങാൻ ഏറ്റവും ഉചിതമായ മണ്ണായിരുന്നു കരീബിയ. വെറുതെ പറയുന്നതല്ല, ഇന്ത്യക്കാരനായ ക്രിക്കറ്ററാണെങ്കിലും പല ഘടകങ്ങളിലും ഒരു കരീബിയിൻ സ്പർശമുണ്ട് രോഹിത് ഗുരുനാഥ് ശർമക്ക്. കളിക്കാരുടെ ഫിറ്റ്നസ്സിന് ഏറെ പ്രാധാന്യം നൽകുന്ന ഇന്നത്തെ പ്രൊഫഷണൽ ക്രിക്കറ്റ് ലോകത്ത് വേറിട്ടു നിൽക്കുന്നവരാണ് എക്കാലവും വെസ്റ്റിൻഡീസ് താരങ്ങൾ. ഏകദിന മൽസരങ്ങളിലെ മാസ്റ്റർ ബ്ലാസ്റ്റർ വിവിയൻ റിച്ചാർഡ്സ് മുതൽ ടി20-യുടെ ബിഗ് ബോസ് ക്രിസ് ഗെയ്ൽസ് വരെ പല കാര്യങ്ങളിലും ഇങ്ങനെ റബൽ സ്വഭാവം പ്രകടമാക്കിയവരാണ്.</p> <p>ഇന്ത്യൻ നായകനും സച്ചിൻ തെണ്ടുൽക്കർക്ക് ശേഷം മുംബൈ ക്രിക്കറ്റിൽ പിറന്ന സൂപ്പർ താരവുമായ രോഹിതിന് മുൻഗാമികളുടെ ബാറ്റിങ് ശൈലിയോ സമീപനമോ അല്ല. കരീബിയൻ ജൈവികതയും രീതികളുമാണ് രോഹിതിൽ കൂടുതലായുള്ളതെന്ന് തോന്നിപ്പോവുന്നു. ക്രീസിൽ എത്തിയ ഉടനെ തന്നെ ക്രോസ്ബാറ്റ് ഷോട്ടുകൾ കളിക്കാനുള്ള പ്രവണത പ്രകടമാക്കുന്ന രോഹിതിന്റെ ബാറ്റിങ് ശൈലിക്കും കരീബിയൻ ടച്ചുണ്ട്. പുള്ളുകളും ഹുക്കുകളും കട്ട്ഷോട്ടുകളും ഇന്നിങ്സിന്റെ തുടക്കത്തിൽ കളിക്കുമ്പോൾ വിവിയൻ റിച്ചാർഡ്സിന്റെ വിദൂരഛായ അനുഭവപ്പെടുന്നു.</p> <p>ആധുനിക കാലത്തെ പ്രൊഫഷണൽ കായികതാരത്തിന്റെ രൂപവും ഭാവവും രോഹിതിനില്ല. കോലിയെ പോലുള്ള സിക്സ്പാക്ക് ശരീരം സൂക്ഷിക്കുന്ന ക്രിക്കറ്റർമാരിൽ നിന്ന് ഏറെ അകലമുണ്ട് രോഹിതിലേക്ക്. കരിയറിന്റെ തുടക്കത്തിൽ നൈറ്റ്ക്ലബ്ബുകളിൽ ഏറെ സമയം ചിലവഴിക്കുന്നതിന്റേയും ഡയറ്റ് പ്ലാൻ നോക്കാതെ വാരിവലിച്ച് ഭക്ഷണവും ബിയറും കഴിക്കുന്നതിന്റെയും പേരിൽ പത്രങ്ങളുടെ ഗോസിപ്പ് പേജുകളിലായിരുന്നു രോഹിതിന് സ്ഥാനം. മുതിർന്ന താരങ്ങൾ പലരും ഉപദേശിച്ചു നോക്കി, നന്നാവില്ലെന്ന് കരുതി വിട്ടുകളഞ്ഞ രോഹിതിന്റെ പിൽക്കാലത്തെ ഉയർച്ചക്കും വളർച്ചക്കും കാരണം എത്ര ധൂർത്തടിച്ചാലും തീർന്നു പോവാത്ത നൈസർഗിക പ്രതിഭയാണ്. </p> <p>ബാറ്റിങ്ങിലെ മുംബൈ സ്കൂളിന്റെ പിന്തുടർച്ചക്കാരൻ എന്ന് രോഹിതിനെ വിശേഷിപ്പിക്കാനാവില്ല. 'പ്ലേ ഇറ്റ് സ്ട്രൈറ്റ് ' എന്നതാണ് മുംബൈ സ്കൂളിന്റെ അടിസ്ഥാന തത്ത്വങ്ങളിൽ ഒന്ന്. അജിത് വഡേക്കറും സുനിൽ ഗാവസ്കറും ദിലീപ് വെങ്സക്കാറും സഞ്ജയ് മഞ്ജ്രേക്കറും സച്ചിൻ തെണ്ടുൽക്കറുമെല്ലാം തികച്ചും ശാസ്ത്രീയമായി ബാറ്റിങ് അഭ്യസിച്ചുവന്ന മുംബൈ ക്ലാസിക്കൽ ബാറ്റിങ് സ്കൂളിന്റെ ഉത്പന്നങ്ങളാണ്. പന്തിന്റെ ലെങ്ത്തിനൊത്തുള്ള കൃത്യമായ പാദചലനങ്ങളും ബാറ്റ്സ്വിങ്ങും അളന്നുമുറിച്ച ഷോട്ടുകളും കൊണ്ട് ക്രിക്കറ്റ് മൈതാനങ്ങൾ കീഴടക്കുന്ന ഈ മുംബൈ പാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാരനല്ല രോഹിത് ശർമ. മുംബൈയ്ക്ക് വേണ്ടി രഞ്ജി ട്രോഫിയിൽ കളിച്ചതൊഴിച്ചാൽ രോഹിതിന്റെ ബാറ്റിങ്ങിലോ ക്യാരക്ടറിലോ മുംബൈ സ്പർശമില്ല.</p> <p>സാധാരണ ഇന്ത്യൻ ബാറ്റ്സ്മാൻമാരെ പോലെ പേസിനേയും ബൗൺസിനേയും രോഹിത് ഭയക്കുന്നില്ല. പന്തിന്റെ വേഗതയെ ഫീൽഡർമാർക്കിടയിലൂടെ ഷോട്ടുകൾ കളിക്കാനുള്ള ആയുധമാക്കി മാറ്റുന്നു. ബൗൺസറുകൾ വരുമ്പോൾ അവയ്ക്കടിയിലേക്ക് വന്ന് ഉയരത്തിലുള്ള ഷോട്ടുകളാക്കി മാറ്റുന്നു. വേഗമേറിയ പന്തുകൾ രോഹിത് മെരുക്കിയെടുക്കുന്നത് രസകരമായ കാഴ്ച്ചയാണ്. പന്ത് ബൗളറുടെ കൈയ്യിൽ നിന്ന് പുറപ്പെടുമ്പോൾ തന്നെ സൂഷ്മമായി അതിനെ കാണാനും മനസ്സിലാക്കാനും കഴിയുന്നു. മാത്രമല്ല പന്തിന്റെ ഗതിക്കനുസരിച്ച് ശരീരം ചലിപ്പിച്ച് ഷോട്ടുകൾ കളിക്കാനുള്ള ശേഷിയും അതിവേഗ ബൗളിങ്ങിനെ നേരിടാൻ രോഹിതിനെ പ്രാപ്തനാക്കുന്നു. ഇക്കാര്യത്തിൽ രോഹിത് ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്സിനെ അനുസ്മരിപ്പിച്ചിരുന്നു. </p> <p>നിന്നനിൽപ്പിൽ പാദങ്ങൾ ചലിപ്പിക്കാതെ തന്നെ ശരീരഭാരം ഇരുകാലുകളിലേക്കും മാറി മാറി ഊന്നി ഷോട്ടുകൾ കളിക്കാനുള്ള രോഹിതിന്റെ കഴിവ് വിസ്മയകരമാണ്. പന്ത് ബാറ്റിൽ നിന്ന് മുന്നോട്ടാണ് പിച്ച് ചെയ്യുന്നതെങ്കിൽ ഫ്രണ്ട് ഫൂട്ടിൽ ഊന്നി സാധാരണ ബാറ്റ്സ്മാൻമാർ കളിക്കുന്നത് പോലെ ഷോട്ട് കളിക്കും. ഷോട്ട്പിച്ച്ഡ് ഡെലിവറിയാണെങ്കിൽ ശരീരത്തിന്റെ ഭാരം പിൻകാലിലേക്ക് മാറ്റി കട്ടുകളും പുള്ളുകളും കളിക്കുന്നത് മനോഹരമായ കാഴ്ച്ചയാണ്. അലസമെന്ന് വിശേഷിപ്പിക്കാവുന്ന ബാറ്റിങ് ശൈലിയും അപ്രവചനീയമായ ഷോട്ടുകളും രോഹിതിന്റെ സവിശേഷതയാണ്. പൊതുവേ മുംബൈ ക്രിക്കറ്റർമാർ കളിയിലും ജീവിതത്തിലും പ്രകടമാക്കുന്ന അച്ചടക്കവും ആത്മാർപ്പണവും രോഹിതിൽ കാണാനാവില്ല. പക്ഷേ, സാങ്കേതികത്തികവിലും പ്രതിഭയിലും ഗാവസ്കറോടും സച്ചിനോടും വരെ രോഹിത് കിടപിടിക്കുന്നു. </p> <p>2013 നവംബറിലാണ് രോഹിത് ഇന്ത്യക്ക് വേണ്ടി ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ, ടെസ്റ്റ് ടീമിൽ സ്ഥിരംസ്ഥാനമുറപ്പിക്കാൻ ഏറെക്കാലം കഴിയേണ്ടി വന്നു. അതിനുള്ള ആത്മാർത്ഥമായ ശ്രമം രോഹിതിൽ നിന്നുണ്ടായില്ലെന്നേ പറയാനാവൂ. പലപ്പോഴും അച്ചടക്കപ്രശ്നം കൊണ്ടാണ് അവസരങ്ങൾ നഷ്ടമായത്. 2004-ൽ ദേശീയ ക്രിക്കറ്റ് അക്കാദമി ടീമിനു വേണ്ടി രോഹിത് കളിക്കുന്നത് കണ്ട വെങ്സർക്കാർ മുൻകൈയെടുത്ത് മുംബൈ രഞ്ജി ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. അതുവരെ മുംബൈ ടീമിന്റെ സാധ്യതാ പട്ടികയിൽ പോലും ഇടംപിടിക്കാതിരുന്ന പതിനേഴുകാരന് ഇതൊരു വലിയ അവസരമായിരുന്നു. പക്ഷേ, ടീമിന്റെ പരിശീലനത്തിനെത്താഞ്ഞത് കാരണം കോച്ച് രോഹിതിനെ വേണ്ടെന്നുവെച്ചു. പീന്നീടും അടച്ചക്കലംഘനത്തിന്റെ പേരിൽ ഒട്ടേറെ അവസരങ്ങൾ നഷ്ടമായി. അലസൻ എന്ന വിശേഷണവും ലഭിച്ചു.പക്ഷേ, ബാറ്റു കൈയിലെടുത്താൽ രോഹിതിനെ മാറ്റിനിർത്താൻ ആർക്കും കഴിയില്ല. മുംബൈയ്ക്കും ഇന്ത്യയ്ക്കും വേണ്ടി കളിക്കാൻ വീണ്ടും വീണ്ടും അവസരം കിട്ടി. മികച്ച രീതിയിൽ കളിച്ചു തുടങ്ങി, അലസമായി ഷോട്ടുകൾക്ക് മുതിർന്ന് പുറത്താവുന്നത് പതിവായിരുന്നു.</p> <p>2010-ൽ ടി20 ലോകകപ്പ് കളിക്കാൻ പോയ ഇന്ത്യൻ ടീമിൽ രോഹിതുണ്ടായിരുന്നു. അന്ന് മൽസരത്തലേന്ന് നൈറ്റ് ക്ലബ്ബിൽ പോയതിന്റെ പേരിൽ രോഹിതിന് ഏതാനും ഇന്ത്യൻ താരങ്ങൾക്കൊപ്പം താക്കീത് ലഭിച്ചു. പരിശീലനത്തിൽ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന് കോച്ച് ഗാരി കേസ്റ്റൺ പരാതിപ്പെടുകയും ചെയ്തു. ഇതേക്കുറിച്ച് ചോദിക്കുമ്പോഴൊന്നും രോഹിത് നിഷേധിച്ചിരുന്നില്ലെന്നതാണ് രസകരമായ വസ്തുത. 'ഞാനിങ്ങനെയൊക്കെയാണ് ' എന്നൊരു സമീപനമായിരുന്നു രോഹിതിന്. എന്നാൽ, ഇപ്പോൾ കുറേകൂടി പക്വതയോടും ശ്രദ്ധയോടും കൂടെ കരിയർ പ്ലാൻ ചെയ്യുന്നുണ്ട്. പക്ഷെ ഒരു ക്രിക്കറ്റ് പ്രൊഫഷണലിന് ആവശ്യമായ പല സവിശേഷതകളും രോഹിതിൽ നിങ്ങൾക്ക് കാണാൻ കഴിയില്ല.</p> <p>വിക്കറ്റിനിരുവശത്തേക്കും ഭംഗിയുള്ള ഷോട്ടുകൾ കളിക്കാൻ കെൽപ്പുള്ള ബാറ്റ്സ്മാനാണ്. സ്പിന്നർമാർക്കെതിരെ പ്രത്യേക മികവുണ്ട്. ഗ്രൗണ്ടിൽ വിന്യസിക്കപ്പെട്ട ഫീൽഡർമാർക്കിടയിലെ ഒഴിഞ്ഞ സ്ഥലങ്ങൾ കണ്ടെത്തി കൃത്യമായ ദിശയിലേക്ക് ഷോട്ടുകൾ പായിക്കാനുള്ള ശേഷിയിൽ ഏറെ മുന്നിൽ നിൽക്കുന്നു. ഒപ്പം എത്ര വേഗമേറിയ പന്തും മികച്ച ടൈമിങ്ങും പ്രതികരണ ശേഷിയും വഴി ബാറ്റിന്റെ സ്വീറ്റ് സ്പോട്ടിൽ തന്നെ കണ്കറ്റ് ചെയ്ത് നിലംതൊടാതെ ഗ്യാലറിയിലേക്ക് പറത്താനുള്ള ശേഷിയും രോഹിതിനുണ്ട്.</p> <p>തൊണ്ണൂറുകളുടെ അവസാനം ക്രിക്കറ്റിലേക്ക് കൂടുതൽ കാണികളെ ആകർഷിക്കുക ലക്ഷ്യംവെച്ച് നിയമങ്ങളും ചട്ടങ്ങളും ബാറ്റർമാർക്ക് അനുകൂലമായ രീതിയിലേക്ക് മാറ്റുകയും ലോകമെമ്പാടും റണ്ണൊഴുകുന്ന ബാറ്റിങ് വിക്കറ്റുകൾ തയ്യാറാക്കുകയും ചെയ്തതോടെ സെഞ്ചുറികൾ പതിവുസംഭവമായി മാറി. രണ്ടായിരാമാണ്ടോടെ മൂന്നു ഏകദിനങ്ങളിൽ ഒന്നെന്ന നിരക്കിലേക്ക് സെഞ്ചുറികളുടെ എണ്ണം വർദ്ധിച്ചുവന്നു. പിന്നീട് ട്വന്റി20 ക്രിക്കറ്റിന്റേയും ഇന്ത്യൻ പ്രീമിയർ ലീഗിന്റേയും ആവിർഭാവം ബാറ്റ്സ്മാന്മാരുടെ സമീപനത്തിൽ പിന്നെയും പ്രകടമായ മാറ്റം വരുത്തി. ഇന്ന് സെഞ്ചുറികൾ പിറക്കാത്ത ഏകദിന മൽസരങ്ങൾ വിരളമായിയിരിക്കുന്നു. ആ ഒരു പ്രവണതയുടെ തുടർച്ചയാണ് ഇപ്പോൾ കാണുന്ന ഡബ്ൾ സെഞ്ചുറികളും.</p> <p>ഏകദിന ക്രിക്കറ്റിൽ മൂന്നു ഡബ്ൾ സെഞ്ചുറികൾ നേടിയ ബാറ്ററാണ് രോഹിത്. ആ ഒരു റെക്കോഡ് ഇനിയൊരാൾക്കും മറികടക്കാനാവില്ലെന്ന് കരുതണം. പക്ഷെ ഇത്തവണ ടി20 ലോകകപ്പിന് ടീം പുറപ്പെടുമ്പോൾ രോഹിതിന്റെ നല്ലകാലം പിന്നിട്ടു കഴിഞ്ഞുവെന്നും ഇനി അത്രയക്ക് മികച്ച ബാറ്റിങ്ങ് പ്രകടനങ്ങൾ അയാളിൽ നിന്ന് പ്രതീക്ഷിക്കരുതെന്നുമായിരുന്നു ക്രിക്കറ്റ് ലോകത്തിന്റെ പൊതുവായ ധാരണ. പക്ഷെ ടൂർണമെന്റിൽ സംഭവിച്ചതോ കളിച്ച ഓരോ മൽസരത്തിലും നിർണായകമായ ഇന്നിങ്സുകൾ. സൂപ്പർ എട്ടിൽ ഓസ്ട്രേലിയക്കെതിരെ കളിച്ച ഒറ്റ ഇന്നിങ്സ് മതിയായിരുന്നു രോഹിതിന്റെ യശസ്സിന് തിലകമാവാൻ. രോഹിത് ഇന്നേവരെ നിയന്ത്രിത ഓവർ ക്രിക്കറ്റ് മൽസരങ്ങളിൽ കളിച്ച ഏറ്റവും മികച്ചതും ഭംഗിയുള്ളതുമായ ഇന്നിങ്സുകളിൽ ഒന്ന്. 41 പന്തിൽ ഒൻപത് ബൗണ്ടറിയും എട്ട് സിക്സുമുൾപ്പെടെ 92 റൺസ്. ഓസ്ട്രേലിയൻ ബൗളർമാരെ നിരായുധരാക്കി കളഞ്ഞ ആ ഇന്നിങ്സ് കാണികളെ സംബന്ധിച്ചിടത്തോളം ഹൃദ്യമായ ബാറ്റിങ് വിരുന്നായിരുന്നു. ഒരു പക്ഷെ നിയന്ത്രിത ഓവർ ക്രിക്കറ്റിൽ സമീപ കാലത്ത് കണ്ട ഏറ്റവും മികച്ച ഇന്നിങ്സ്!</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ സൂര്യയുടെ അദ്ഭുത ക്യാച്ച്; ടി20 ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യ, ദക്ഷിണാഫ്രിക്കയ്ക്ക് കണ്ണീർ മടക്കം ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/south-africa-vs-india-icc-t20-world-cup-final-1.9679259</link>
<pubDate>Sat, 29 June 2024 23:30:00</pubDate>
<modified_date>Sun, 30 June 2024 10:26:23</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9679267:1719689965/BCC7F934-40F3-49B8-AD3E-2E1D953403DF.jpg?$p=2bae0f1&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ബാർബഡോസ്: ഈ രാത്രി ഇന്ത്യ ഉറങ്ങില്ല. ഇങ്ങനെയൊരു ഫൈനലിന്റെ രാത്രി ഇന്ത്യ മറക്കുകയുമില്ല. സിരകളിൽ ആവേശം പടർന്നുകയറിയ വിസ്മയ രാവ്. ഒടുക്കം ഇന്ത്യയുടെ കായികചരിത്രത്തിൽ എക്കാലവും രേഖപ്പെടുത്തിവെക്കുന്ന ഏറ്റവും സുന്ദരമായ സമ്മോഹനമായ ഒരു രാത്രിയിതാ ബാർബഡോസിൽ പിറവിയെടുത്തിരിക്കുന്നു. ടി20 ലോകകപ്പ് കിരീടത്തിൽ ഇന്ത്യയുടെ രണ്ടാം മുത്തം. രോഹിത്തും കോലിയും കിരീടത്തിളക്കത്തിൽ ആനന്ദനൃത്തമാടുന്നു. ഇന്ത്യയ്ക്കായി ലോകകിരീടം നേടിത്തന്ന ഇതിഹാസനായകൻമാരുടെ പട്ടികയിലേക്ക് രോഹിത് ഗുരുനാഥ് ശർമ എന്ന പേരും ആലേഖനം ചെയ്യപ്പെടുന്നു. പ്രോട്ടീസ് വീണ്ടും നെഞ്ചുകീറി കരഞ്ഞു. ആദ്യ ലോകകപ്പ് ഫൈനലിൽ കിരീടം മോഹിച്ചെത്തിയ എയ്ഡൻ മാർക്രത്തിനും സംഘത്തിനും കണ്ണീരോടെ മടക്കം. ഇന്ത്യ ഉയർത്തിയ 177 റൺസെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസേ നേടാനായുള്ളൂ. ഇന്ത്യയ്ക്ക് ഏഴ് റൺസ് വിജയം. മത്സരത്തിന്റെ അവസാനം സൂര്യകുമാറിന്റെ ക്യാച്ചിൽ ഇന്ത്യ ജീവൻ തിരികെ പിടിച്ചു. ഡികോക്കിന്റേയും ക്ലാസന്റേയും ഇന്നിങ്സുകളുടെ ബലത്തിൽ ദക്ഷിണാഫ്രിക്ക പൊരുതിയെങ്കിലും വിജയത്തിലെത്തിയില്ല. </p> <p>ഇന്ത്യ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക തുടക്കംതന്നെ പതറി. ടീം സ്കോർ ഏഴിൽ നിൽക്കേ ഓപ്പണർ റീസ ഹെൻഡ്രിക്സിനെ നഷ്ടമായി. അഞ്ച് പന്തിൽ നിന്ന് നാല് റൺസ് മാത്രമെടുത്ത താരത്തെ ജസ്പ്രീത് ബുംറ ബൗൾഡാക്കി. പിന്നാലെ നായകൻ എയ്ഡൻ മാർക്രവും മടങ്ങി. അർഷ്ദീപിന്റെ പന്തിൽ മാർക്രത്തെ വിക്കറ്റ് കീപ്പർ പന്ത് കൈയ്യിലൊതുക്കി. അഞ്ച് പന്തിൽ നിന്ന് നാല് റൺസാണ് താരത്തിന്റെ സമ്പാദ്യം. ദക്ഷിണാഫ്രിക്ക 12-2 എന്ന നിലയിലേക്ക് വീണു. </p> <p>എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഡി കോക്കും ട്രിസ്റ്റൺ സ്റ്റബ്സും ദക്ഷിണാഫ്രിക്കയെ മുന്നോട്ടുനയിച്ചു. സ്പിന്നർമാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും ടീം സ്കോർ അമ്പത് കടത്തി. വൈകാതെ കൂട്ടുകെട്ടും അമ്പത് കടന്നു. എന്നാൽ 70 ൽ നിൽക്കേ ഈ കൂട്ടുകെട്ട് പൊളിച്ച് അക്ഷർ ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി. 21 പന്തിൽ നിന്ന് 31 റൺസെടുത്താണ് സ്റ്റബ്സ് മടങ്ങിയത്. പിന്നാലെ ഹെന്റിച്ച് ക്ലാസനിറങ്ങി. ക്ലാസനുമായി ചേർന്നാണ് ഡി കോക്ക് പിന്നീട് ഇന്നിങ്സ് പടുത്തുയർത്തിയത്. പത്തോവറിൽ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ്് നഷ്ടത്തിൽ 81 റൺസെന്ന നിലയിലായിരുന്നു. ക്ലാസനും ട്രാക്കിലായതോടെ പ്രോട്ടീസ് സ്കോർ 12-ാം ഓവറിൽ നൂറുകടന്നു. </p> <p>ദക്ഷിണാഫ്രിക്കയ്ക്കായി ഒരു ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായും ഡി കോക്ക് മാറി. എന്നാൽ ഡി കോക്കിനെ പുറത്താക്കി ഇന്ത്യയ്ക്ക് നിർണായകമായ ബ്രേക്ക്ത്രൂ നൽകാൻ അർഷ്ദീപിനായി. 31 പന്തിൽ നിന്ന് 39 റൺസാണ് ഡി കോക്കിന്റെ സമ്പാദ്യം. പ്രോട്ടീസ് 106-4 എന്ന നിലയിൽ. എന്നാൽ ക്ലാസനും മില്ലറും അടിച്ചുതകർക്കാൻ തുടങ്ങിയതോടെ ഇന്ത്യ ആശങ്കയിലായി. വെടിക്കെട്ടോടെ ഇരുവരും ചേർന്ന് 15 ഓവറിൽ ടീമിനെ 147 ലെത്തിച്ചു. പിന്നെ കാര്യമായ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. 17-ാം ഓവറിൽ ക്ലാസനെ ഹാർദിക് പാണ്ഡ്യ പുറത്താക്കിയത് ഇന്ത്യയ്ക്ക് നേരിയ പ്രതീക്ഷ നൽകി. 27 പന്തിൽ നിന്ന് 52 റൺസെടുത്താണ് താരം മടങ്ങിയത്. മൂന്നോവറിൽ 22 റൺസായി ലക്ഷ്യം. അടുത്ത ഓവറിൽ ബുംറ യാൻസന്റെ വിക്കറ്റെടുത്തു. പിന്നാലെ രണ്ടോവറിൽ 20 റൺസ് ലക്ഷ്യം. അർഷ്ദീപിന്റെ ഓവറിൽ നാല് റൺസ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേടാനായത്. അതോടെ അവസാന ഓവറിൽ 16 റൺസ് ലക്ഷ്യം. ഹാർദിക് എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ മില്ലർ മടങ്ങി. സൂര്യകുമാറിന്റെ സൂപ്പർ ക്യാച്ചിൽ കളി മാറി. ഒടുക്കം എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസിന് ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് അവസാനിച്ചു. ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് കിരീടം. ഇന്ത്യയ്ക്കായി ഹാർദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തപ്പോൾ ബുംറയും അർഷ്ദീപും രണ്ട് വീതം വിക്കറ്റെടുത്തു.</p> <p>നേരത്തേ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 176 റൺസെടുത്തു. കോലിയുടേയും അക്ഷർ പട്ടേലിന്റേയും ഇന്നിങ്സുകളാണ് ഇന്ത്യയ്ക്ക് തുണയായത്. മൂന്നാം വിക്കറ്റിൽ 72 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. ടൂർണമെന്റിലിന്നുവരെ നിരാശപ്പെടുത്തിയ കോലി കലാശപ്പോരിൽ ക്ലാസ് ഇന്നിങ്സുമായി നിറഞ്ഞുനിന്നു. </p> <p>ബാർബഡോസിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങാണ് തിരഞ്ഞെടുത്തത്. പതിവുപോലെ വിരാട് കോലിയും നായകൻ രോഹിത് ശർമയും മൈതാനത്തിറങ്ങി. മാർകോ യാൻസൻ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ ഇന്ത്യ ആക്രമിച്ച് കളിച്ചു. ആദ്യ ഓവറിൽ 15 റൺസാണ് ഇന്ത്യ നേടിയത്. ഓവറിൽ കോലി മൂന്ന് ഫോറുകൾ നേടി. ഇന്ത്യയുടെ നയം വ്യക്തമായിരുന്നു. എന്നാൽ പേസർമാരെ പ്രഹരിക്കുകയെന്ന തന്ത്രത്തിന് ദക്ഷിണാഫ്രിക്കൻ നായകൻ എ്ഡൻ മാർക്രം മറുതന്ത്രമൊരുക്കി. രണ്ടാം ഓവറിൽ തന്നെ സ്പിന്നർ കേശവ് മഹാരാജിനെ പന്തേൽപ്പിച്ചു. അത് മഹാരാജ് ഭംഗിയായി നടപ്പിലാക്കുകയും ചെയ്തു. ആ ഓവറിൽ രണ്ടു വിക്കറ്റുകളാണ് വീഴ്ത്തിയത്. </p> <p>നാലാം പന്തിൽ രോഹിത് പുറത്തായി. അഞ്ച് പന്തിൽ നിന്ന് ഒമ്പത് റൺസെടുത്ത രോഹിത് ക്ലാസന്റെ കൈകളിലൊതുങ്ങി. പിന്നാലെ പന്തും മടങ്ങിയതോടെ ഇന്ത്യ പകച്ചു. ഓവറിലെ അവസാന പന്തിൽ ഷോട്ടിന് ശ്രമിച്ച പന്തിന് പിഴച്ചു. മുകളിലോട്ട് ഉയർന്ന പന്ത് വിക്കറ്റ് കീപ്പർ ഡി കോക്ക് കൈയ്യിലാക്കി. ഇന്ത്യ 23-2 എന്ന നിലയിലായി. സൂര്യകുമാർ യാദവും കോലിയും പതിയെ സ്കോറുയർത്താനാരംഭിച്ചു. എന്നാൽ സൂര്യകുമാറിനും അധികനേരം പിടിച്ചുനിൽക്കാനാവാതെ വന്നു. റബാദ എറിഞ്ഞ അഞ്ചാം ഓവറിൽ കൂറ്റനടിക്ക് ശ്രമിച്ച സൂര്യകുമാറിന് പിഴച്ചു. ഹെന്റിച്ച് ക്ലാസൻ കിടിലൻ ക്യാച്ചിലൂടെ സൂര്യകുമാറിനെ മടക്കിയതോടെ ഇന്ത്യ 34-3 എന്ന നിലയിലായി. എന്നാൽ വിക്കറ്റുകൾ വീഴുമ്പോഴും ശ്രദ്ധയോടെ ബാറ്റേന്തി കോലി ഇന്ത്യയെ കരകയറ്റാൻ തുടങ്ങി. </p> <p>പിന്നീട് അക്ഷർ പട്ടേലാണ് ക്രീസിലിറങ്ങിയത്. പവർപ്ലേ അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 45 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. എട്ടാം ഓവറിൽ അമ്പത് കടത്തിയ ഇരുവരും പിന്നാലെ സ്കോറിങ്ങിന് വേഗത കൂട്ടി. അക്ഷർ പട്ടേൽ മാർക്രത്തേയും മഹാരാജിനേയും അതിർത്തികടത്തി. കോലി ആങ്കർ റോളിലേക്ക് തിരിഞ്ഞതോടെ മത്സരത്തിലേക്ക് ഇന്ത്യ സുന്ദരമായി തിരിച്ചുവന്നു. പത്തോവർ അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ടീം 75 റൺസിലെത്തി.</p> <p><iframe width="560" height="315" src="https://www.youtube.com/embed/Yh-sO4aHZCQ" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" allowfullscreen></iframe></p> <p>നാലാം വിക്കറ്റിൽ കോലിയും അക്ഷറും ചേർന്ന് പ്രോട്ടീസ് സംഘം ഒരുക്കിവെച്ച തന്ത്രങ്ങളെ വിദഗ്ദമായി പൊളിച്ചെഴുതുന്നതാണ് പിന്നീട് കണ്ടത്. ദക്ഷിണാഫ്രിക്കൻ ബൗളർമാർ മാറി മാറി പന്തെറിഞ്ഞിട്ടും ഇരുവരും പിടികൊടുത്തില്ല. ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് അമ്പത് റൺസ് കടന്നു. വൈകാതെ പതിനാലാം ഓവറിൽ ഇന്ത്യൻ സ്കോർ നൂറും കടന്നു. റബാദ എറിഞ്ഞ ഓവറിലെ ആദ്യ പന്ത് സിക്സറടിച്ചാണ് അക്ഷർ ടീമിനെ നൂറുകടത്തിയത്. എന്നാൽ ഓവറിലെ മൂന്നാം പന്തിൽ അക്ഷർ റണ്ണൗട്ടായി മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. അനാവശ്യ റണ്ണിന് ശ്രമിച്ച അക്ഷറിനെ കിടിലൻ ത്രോയിലൂടെ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്ക് കൂടാരം കയറ്റി. 31-പന്തിൽ നിന്ന് ഒരു ഫോറിന്റേയും നാല് സിക്സറുകളുടേയും അകമ്പടിയോടെ 47 റൺസെടുത്താണ് താരം മടങ്ങിയത്. </p> <p>പിന്നാലെയിറങ്ങിയ ശിവം ദുബെയും വെടിക്കെട്ടോടെ സ്കോറുയർത്തി. കോലി അർധസെഞ്ചുറി തികയ്ക്കുകയും ചെയ്തു. 17 ഓവറിൽ 134-4 എന്ന നിലയിലെത്തി. 18-ാം ഓവറിൽ കോലിയുടെ സിക്സും ഫോറുമടക്കം ടീം 16 റൺസെടുത്തു. 18-ഓവറിൽ 150 റൺസ്. 19-ാം ഓവറിലും യാൻസനെ അടിച്ചുപറത്തിയ കോലി സ്കോറുയർത്തി. അഞ്ചാം പന്തിൽ കോലി പുറത്തായി. 59-പന്തിൽ നിന്ന് ആറ് ഫോറും രണ്ട് സിക്സുമടക്കം 76 റൺസാണ് കോലിയെടുത്തത്. ഒടുക്കം നിശ്ചിത 20 ഓവറിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു.</p> <p>ശിവം ദുബെ 16 പന്തിൽ നിന്ന് 27 റൺസെടുത്തു. രവീന്ദ്ര ജഡേജ രണ്ട് റൺസെടുത്ത് പുറത്തായി. ഹാർദിക് പാണ്ഡ്യ (5) പുറത്താവാതെ നിന്നു. കേശവ് മഹാരാജും ആന്റിച്ച് നോർക്യേയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.</p> <p><iframe width="560" height="330" src="https://apps.mathrubhumi.com/liveBlog/index.html#/preview/06d9dda7-7f7f-4017-b86b-844df095b39d/ICC T20 WORLD CUP FINAL INDIA VS SOUTH AFRICA" frameborder="0" scrolling="auto" allowfullscreen></iframe></p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ സമ്മർദഘട്ടത്തിലെ സിക്‌സ്; അക്ഷർ പട്ടേലിന് തംപ്‌സ് അപ് നൽകി കോലി ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/virat-kohli-applaud-axar-patels-brave-six-against-keshav-maharaj-india-vs-south-africa-t20-wc-final-1.9679400</link>
<pubDate>Sat, 29 June 2024 22:00:09</pubDate>
<modified_date>Sat, 29 June 2024 22:05:26</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9679402:1719678511/virat%20kohli.jpg?$p=e8b5c9e&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><strong>ലോ</strong>കകപ്പ് ഫൈനൽ പോലെയുള്ള കലാശപ്പോരിൽ താരങ്ങൾക്കുണ്ടാകുന്ന സമ്മർദം ചെറുതല്ല. സീനിയർ താരങ്ങളേക്കാൾ യുവതാരങ്ങൾക്കാകും ടെൻഷൻ കൂടുതൽ. ആ സമയങ്ങളിൽ യുവതാരങ്ങൾക്ക് ലഭിക്കുന്ന അഭിനന്ദനം അവരിലുണ്ടാക്കുന്ന മാറ്റം വലുതായിരിക്കും. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി-20 ലോകകപ്പ് ഫൈനലിനിടയിലും അങ്ങനെയൊരു മനോഹര നിമിഷമുണ്ടായി.</p> <p>മൂന്ന് വിക്കറ്റിന് 34 റൺസെന്ന നിലയിൽ ഇന്ത്യ തകർന്നുനിൽക്കുമ്പോൾ ക്രീസിലുണ്ടായിരുന്നത് അക്ഷർ പട്ടേലും വിരാട് കോലിയുമായിരുന്നു. ഇന്ത്യ ചെറിയ സ്കോറിലേക്ക് ഒതുങ്ങുമോയെന്ന് ആരാധകർ സംശയിച്ച നിമിഷം. എന്നാൽ, നാലാം വിക്കറ്റിൽ ഒത്തുചേർന്ന അക്ഷറും കോലിയും ചേർന്ന് അടിച്ചുകൂട്ടിയത് 72 റൺസാണ്. 31 പന്തിൽ 47 റൺസോടെ അക്ഷർ നാലാമനായി ക്രീസ് വിടുമ്പോൾ ഇന്ത്യയുടെ സ്കോർ 100 പിന്നിട്ടിരുന്നു. </p> <p>എട്ടാം ഓവറിൽ ഇരുവരും ചേർന്ന് 50 റൺസാണ് കൂട്ടിച്ചേർത്തത്. ഒമ്പതാം ഓവറിൽ കേശവ് മഹാരാജിനെയാണ് ക്യാപ്റ്റൻ എയ്ഡൻ മാക്രം പന്തേൽപിച്ചത്. ആ ഓവറിലും അക്ഷർ ഡീപ് മിഡ് വിക്കറ്റിലൂടെ പന്ത് ഗാലറിയിലെത്തിച്ചു. അക്ഷറിന് തംപ്സ് അപ് നൽകിയാണ് വിരാട് കോലി ഈ സിക്സിനെ സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. മത്സരത്തിൽ നാല് സിക്സുകളാണ് അക്ഷറിന്റെ ബാറ്റിൽനിന്ന് പിറന്നത്. രണ്ട് സിക്സുകളുൾപ്പെടെ 59 പന്തിൽ 76 റൺസെടുത്ത് കോലിയും ക്ലാസ് ഇന്നിങ്സ് പുറത്തെടുത്തു.<br /> </p> <p><blockquote class="twitter-tweet"><a href="https://twitter.com/x/status/1807069362035060754"></a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ കളിക്കുമുമ്പ് രോഹിത്തുമായി ചർച്ച, പിന്നാലെ പ്രതീക്ഷ; പക്ഷേ സഞ്ജു ഫൈനലിനുമില്ല ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/icc-t20-world-cup-2024-no-place-for-sanju-samson-in-india-vs-south-africa-final-1.9679328</link>
<pubDate>Sat, 29 June 2024 20:03:25</pubDate>
<modified_date>Sat, 29 June 2024 20:05:14</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9679330:1719671536/New%20Project(10).jpg?$p=0f7a6d3&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ബാർബഡോസ്: ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ കളത്തിലിറങ്ങിയിരിക്കുകയാണ്. എന്നാൽ, ഫൈനലിലെങ്കിലും ടീമിൽ ഇടംപിടിക്കുമെന്ന് പ്രതീക്ഷിച്ച സഞ്ജു സാംസണ് അവിടെയും ഇടം ലഭിക്കാതിരുന്നത് ആരാധകർക്ക് നിരാശയായി. ഫൈനൽ മത്സരത്തിനു മുമ്പ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, സഞ്ജുവുമായി മൈതാനത്ത് ദീർഘനേരം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെ സഞ്ജു ഫൈനലിനുണ്ടാകുമെന്ന പ്രതീക്ഷയും ആരാധകരിൽ ഉണർന്നു. എന്നാൽ, ടോസിനു ശേഷം ടീമിൽ മാറ്റമൊന്നും ഇല്ലെന്ന് രോഹിത് അറിയിക്കുകയായിരുന്നു.</p> <p>ഇന്ത്യ ലോകകപ്പ് നേടിയപ്പോഴെല്ലാം ടീമിലോ സ്ക്വാഡിലോ ഒരു മലയാളിയുടെ സാന്നിധ്യമുണ്ടായിരുന്നു. 1983-ൽ കപിൽ ദേവിന്റെ നേതൃത്വത്തിൽ ഇന്ത്യ ആദ്യമായി ലോകകപ്പ് നേടുമ്പോൾ കണ്ണൂരുകാരൻ സുനിൽ വാൽസനായിരുന്നു ടീമിലുണ്ടായിരുന്നത്. 2007 ടി20 ലോകകപ്പ് നേടുമ്പോഴും 2011 ഏകദിന ലോകകപ്പ് നേടുമ്പോഴും എസ്. ശ്രീശാന്ത് ടീമിന്റെ ഭാഗമായി ഉണ്ടായിരുന്നു. ഇത്തവണ ആ ഭാഗ്യം സഞ്ജുവിന് കൈവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.</p> <p>മധ്യനിരയിൽ ശിവം ദുബെ തുടർച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തിൽ ഫൈനലിൽ സഞ്ജുവിന് ഇടംലഭിച്ചേക്കുമെന്ന സൂചനയും ഉണ്ടായിരുന്നു.</p> <p><blockquote class="twitter-tweet"><a href="https://twitter.com/x/status/1807054098061197360"></a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ തകർന്ന ഇന്ത്യയ്ക്ക് ആശ്വാസമായി അക്ഷർ പട്ടേൽ; കരുത്തുള്ള ഇന്നിങ്‌സ് കളിച്ച് താരം ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/axar-patel-icc-t20-world-cup-2024-1.9680696</link>
<pubDate>Sat, 29 June 2024 9:05:00</pubDate>
<modified_date>Sun, 30 June 2024 2:23:33</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9680708:1719694326/New%20Project%20(38).jpg?$p=e3bab8c&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ബാർബഡോസ്: ടി20 ലോകകപ്പിൽ തുടക്കത്തിലെ തകർച്ചയ്ക്കുശേഷം ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ച് അക്ഷർ പട്ടേൽ. ആദ്യ അഞ്ചോവറിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ട ഇന്ത്യക്ക് തുടർന്ന് കരുത്തായത് വിരാട് കോലിയുടെയും അക്ഷർ പട്ടേലിന്റെയും കൂട്ടുകെട്ടാണ്. 31 പന്തിൽ 47 റൺസാണ് അക്ഷർ നേടിയത്. ഇതില് നാല് സിക്സും ഒരു ബൗണ്ടറിയും ഉൾപ്പെടുന്നു. </p> <p>ടി20 ലോകകപ്പ് ഫൈനലിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന രണ്ടാമത്തെ താരങ്ങളിലൊരാളാവാനും അക്ഷറിന് കഴിഞ്ഞു. നേരത്തേ മിസ്ബാഹുൽ ഹഖ്, വിരാട് കോലി, ബ്രെയ്ത്വെയ്റ്റ്, മിച്ചൽ മാർഷ് എന്നിവർ ലോകകപ്പ് ഫൈനലിൽ നാല് സിക്സുകൾ നേടിയിരുന്നു. 2012 ടി20 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരേ ആറ് സിക്സുകൾ നേടിയ മർലോൺ സാമുവൽസാണ് ഒന്നാമത്. </p> <p>14-ാം ഓവറിൽ കഗിസോ റബാദയുടെ ഓവറിൽ റണ്ണൗട്ടായാണ് അക്ഷർ മടങ്ങിയത്. നോൺ സ്ട്രൈക്കേഴ്സ് എൻഡിലായിരുന്ന അക്ഷർ, സിംഗിളിനായി ശ്രമിച്ച് വീണ്ടും ക്രീസിലേക്ക് മടങ്ങി. എന്നാൽ ഈ നീക്കം പരാജയപ്പെട്ടു. ക്വിന്റൺ ഡി കോക്ക് റണ്ണൗട്ടാക്കുകയായിരുന്നു. തകർന്ന ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്ന മത്സരമാണ് അക്ഷർ കാഴ്ചവെച്ചത്. നാലാം വിക്കറ്റിൽ കോലിയും അക്ഷറും ചേർന്ന് 72 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ഇതാണ് ഇന്ത്യൻ ഇന്നിങ്സിൽ വഴിത്തിരിവായത്. </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ കൈയകലെ കിരീടം; ഇന്ത്യക്ക് 13 വർഷത്തെ കാത്തിരിപ്പ്‌, നേടണം ഇത്തവണ ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/icc-t20-world-cup-2024-india-vs-south-africa-1.9678851</link>
<pubDate>Sat, 29 June 2024 9:05:00</pubDate>
<modified_date>Sat, 29 June 2024 9:58:17</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9673386:1719518302/New%20Project(11).jpg?$p=ef4b105&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><strong>ബാർബഡോസ്:</strong> ഇന്ത്യൻ ക്രിക്കറ്റിന് പുതിയ ഉയരങ്ങളും പുതിയ സ്വപ്നങ്ങളും സമ്മാനിച്ച രണ്ട് ഇതിഹാസ താരങ്ങൾ. രോഹിത് ശർമയും വിരാട് കോലിയും. അവരുടെ കരിയറിന്റെ അവസാന പടവിൽ ഒരു കിരീടം കാത്തിരിക്കുന്നു. ഇതിലും നല്ല അവസരം ഇനിയില്ല. രണ്ടുപേരും ഒരുമിച്ച് ഇനിയൊരു ലോകകപ്പ് കളിക്കാനും സാധ്യതയില്ല. ഒമ്പതാമത് ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യ-ദക്ഷണാഫ്രിക്ക ഫൈനൽ ശനിയാഴ്ച രാത്രി എട്ടുമുതൽ ബാർബഡോസിലെ ബ്രിഡ്ജ്ടൗണിൽ.</p> <p><strong>13 വർഷത്തെ കാത്തിരിപ്പ്</strong></p> <p>ലോകകപ്പിൽ ഇന്ത്യയുടെ അവസാനകിരീടം 2011 ഏകദിന ടൂർണമെൻറിലായിരുന്നു. 2014-ൽ ടി 20-യിലും 2023-ൽ ഏകദിനത്തിലും ഫൈനലിൽ തോറ്റു. 2021, '23 ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും തോറ്റു. ഈ തോൽവികളിലെല്ലാം സാക്ഷിയായിരുന്നു കോലിയും രോഹിത് ശർമയും. വിരാട് കോലി മുൻ ക്യാപ്റ്റനാണെങ്കിൽ രോഹിത് ശർമ ഇപ്പോഴത്തെ നായകൻ. കഴിഞ്ഞവർഷം ഏകദിന ലോകകപ്പ് കഴിഞ്ഞപ്പോൾ ഇരുവരും ട്വന്റി 20-യിൽനിന്ന് വിരമിക്കുമെന്ന് വാർത്തയുണ്ടായിരുന്നു. എന്നാൽ, ഒരു ലോകകിരീടം എന്ന ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടി കളി തുടർന്നു.</p> <p>ദക്ഷിണാഫ്രിക്കയ്ക്ക് ലോകകപ്പിലെ ആദ്യ ഫൈനലാണിത്. ലോകത്തെ മുൻനിര ടീമുകളിലൊന്നായിട്ടും കിരീടത്തിന് അടുത്തെത്താത്ത ടീമിനും ഈ അവസരം നിസ്സാരമല്ല.</p> <p><strong>അപരാജിതർ</strong></p> <p>ഈ ലോകകപ്പിൽ തോൽവിയറിയാത്ത ടീമുകളാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഇന്ത്യ, പ്രാഥമികറൗണ്ടിലും സൂപ്പർ എട്ടിലും മൂന്നുവീതം കളികളും സെമിയും ജയിച്ചു. ഒരുമത്സരം മഴമൂലം ഉപേക്ഷിച്ചു. ദക്ഷിണാഫ്രിക്കയാകട്ടെ, തുടക്കത്തിൽ നാലും പിന്നീട് മൂന്നു കളികളും സെമിയും ജയിച്ചു. പ്രാഥമികറൗണ്ടിൽ പാകിസ്താനെതിരേയും സൂപ്പർ എട്ടിൽ ഓസ്ട്രേലിയക്കെതിരേയും ഇന്ത്യ കനത്ത മത്സരം നേരിട്ടെങ്കിലും ജയം കൂടെനിന്നു. സെമിയിൽ ഇംഗ്ലണ്ടിനെ നിഷ്പ്രഭമാക്കി. ദക്ഷിണാഫ്രിക്ക സൂപ്പർ എട്ടിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, മുൻ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകളെ മറികടന്നു.</p> <p><strong>ഓൾറൗണ്ട് ഇന്ത്യ</strong></p> <p>ഈ ലോകകപ്പിൽ ഇന്ത്യയുടെ കുതിപ്പ് സാധാരണ കാണാറുള്ളതുപോലെ ഒരാളെമാത്രം ആശ്രയിച്ചില്ല, ഓൾറൗണ്ട് മികവിലായിരുന്നു. ഏഴു കളിയിൽ 248 റൺസുമായി റൺനേട്ടത്തിലും ശരാശരിയിലും മുന്നിലുള്ളത് രോഹിത് ശർമയാണെങ്കിലും അനിവാര്യമായ ഘട്ടത്തിൽ സൂര്യകുമാർ യാദവും ഋഷഭ് പന്തും ഹാർദിക് പാണ്ഡ്യയുമെല്ലാം രക്ഷകരായി. വിരാട് കോലി നിറംമങ്ങിയതുമാത്രമാണ് നിരാശ.</p> <p>രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ എന്നീ നാല് ഓൾറൗണ്ടമാരുമായാണ് ഇന്ത്യ കഴിഞ്ഞ മത്സരങ്ങളിലെല്ലാം കളിച്ചത്. ഒപ്പം പേസർമാരായി ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ് എന്നിവരും സ്പിന്നറായി കുൽദീപ് യാദവുമുണ്ട്. ശിവം ദുബെയെ ബൗളർ എന്ന നിലയിൽ ഒരു മത്സരത്തിലേ ഉപയോഗിച്ചുള്ളൂവെങ്കിലും മൂന്നു സ്പിന്നറെയും നാലു പേസർമാരെയും കളിപ്പിക്കാനാകുന്നത് രോഹിത് ശർമയ്ക്ക് ധൈര്യം നൽകുന്നു. അതുകൊണ്ടുതന്നെ ഫൈനലിലും ഇലവനിൽ മാറ്റത്തിന് സാധ്യതയില്ല. മലയാളിയായ സഞ്ജു സാംസൺ ടീമിലുണ്ടെങ്കിലും ഇതുവരെ അവസരം കിട്ടിയിട്ടില്ല.</p> <p>ബാറ്റിങ്ങിൽ ക്വിന്റൺ ഡി കോക്ക് ആയിരുന്നു ദക്ഷിണാഫ്രിക്കയുടെ ശക്തികേന്ദ്രം. പിന്നാലെ ക്യാപ്റ്റൻ എയ്ഡൻ മാർക്രം, ഡേവിഡ് മില്ലർ, ഹെൻറിച്ച് ക്ലാസൻ തുടങ്ങിയവരുമുണ്ട്. ആൻറിച്ച് നോർദ്യെ, കാഗിസോ റബാഡ എന്നിവർക്കൊപ്പം മാർക്കോ യാൻസെനും ചേരുന്ന പേസ് നിര. സ്പിന്നറായ ടബ്രിയാസ് ഷംസിക്കൊപ്പം കേശവ് മഹാരാജും ചേരുന്നു.</p> <p><strong>ഇംഗ്ലണ്ടിനെ തരിപ്പണമാക്കി</strong></p> <p>വ്യാഴാഴ്ച നടന്ന സെമി ഫൈനലിൽ ഇംഗ്ളണ്ടിനെ 68 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ട്വന്റി 20 ലോകകപ്പില മൂന്നാംഫൈനലിന് എത്തുന്നത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഏഴിന് 171, ഇംഗ്ലണ്ട് 16.4 ഒാവറിൽ 103-ന് പുറത്ത്. നല്ലരീതിയിൽ ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യയുടെ സ്പിന്നർമാർ പിടിച്ചുനിർത്തുകയായിരുന്നു. അക്സർ പട്ടേൽ നാല് ഒാവറിൽ 23 റൺസിനും കുൽദീപ് യാദവ് 19 റൺസിനും മൂന്നുവിക്കറ്റുവീതം നേടി.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ ആരുടെ വിജയക്കുതിപ്പ് തുടരും, ആരുടേത് അവസാനിക്കും? ടി20 കിരീടപ്പോരാട്ടം ഇന്ന് ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/icc-t20-world-cup-2024-india-vs-south-africa-final-1.9678847</link>
<pubDate>Sat, 29 June 2024 8:00:00</pubDate>
<modified_date>Sat, 29 June 2024 9:58:02</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9678848:1719613864/New%20Project%20(30).jpg?$p=31e08d7&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><strong>ബാർബഡോസ്:</strong> ഇക്കുറി ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ തോൽവിയറിയാതെ മുന്നേറിയ രണ്ടുടീമുകൾ, ഇന്ത്യയും ദക്ഷിണാഫ്രിക്കയും. ശനിയാഴ്ച രാത്രി കഴിയുമ്പോൾ ഇതിലൊരു ടീമിന്റെ വിജയക്കുതിപ്പ് അവസാനിക്കും. ഒമ്പതാം ലോകകപ്പിലെ കിരീടപ്പോരാട്ടം രാത്രി എട്ടുമുതൽ ബാർബഡോസിലെ കെൻസിങ്ടൺ ഓവൽ മൈതാനത്ത്.</p> <p><strong>ഫൈനലിലേക്ക്</strong></p> <p>രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ സംഘം, പ്രാഥമിക റൗണ്ടിലും സൂപ്പർ എട്ടിലും മൂന്നുവീതം കളികളും സെമിയും ജയിച്ചു. ഒരുമത്സരം മഴമൂലം ഉപേക്ഷിച്ചു. പ്രാഥമിക റൗണ്ടിൽ പാകിസ്താനെയും സൂപ്പർ എട്ടിൽ ഓസ്ട്രേലിയയെയും വ്യാഴാഴ്ചനടന്ന സെമിയിൽ, നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെയും തോൽപ്പിച്ച് അപാര ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഫൈനലിനിറങ്ങുന്നത്.</p> <p>തുടർച്ചയായ എട്ടുമത്സരങ്ങൾ ജയിച്ചുവരുന്ന ദക്ഷിണാഫ്രിക്ക ഇതിനിടെ ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, അഫ്ഗാനിസ്താൻ തുടങ്ങിയ ടീമുകളെ കീഴടക്കി.</p> <p><strong>മൂന്നാം ഫൈനൽ</strong></p> <p>2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യ അതിനുശേഷം ജയിച്ചിട്ടില്ല. മൂന്നാം ഫൈനലാണിത്. 2014 ഫൈനലിൽ ശ്രീലങ്കയോട് തോറ്റു. ദക്ഷിണാഫ്രിക്കയാകട്ടെ, ഇതുവരെ ലോകകപ്പ് ഫൈനലിൽ എത്തിയിട്ടില്ല. ഐ.സി.സി. ടൂർണമെന്റിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും മുഖാമുഖംവരുന്നത് ആദ്യം.</p> <p><strong>ഗ്രൗണ്ട്</strong></p> <p>ഈ ലോകകപ്പിൽ ബാർബഡോസിലെ ഗ്രൗണ്ടിൽ നടക്കുന്ന ഒമ്പതാം മത്സരമാണിത്. ഇതിൽ ഒരു മത്സരം സൂപ്പർ ഓവറിലേക്ക് കടന്നു. ദക്ഷിണാഫ്രിക്ക ഇവിടെ ഒരു മത്സരവും കളിച്ചില്ല. ഇന്ത്യ ഇതേ ഗ്രൗണ്ടിൽ അഫ്ഗാനിസ്താനെ 47 റൺസിന് തോൽപ്പിച്ചു.</p> <p>നല്ല കാറ്റുണ്ടെങ്കിലും ഇത് മത്സരത്തെ സ്വാധീനിക്കുന്നില്ലെന്നാണ് വിലയിരുത്തൽ.</p> <p><strong>മഴഭീഷണി</strong></p> <p>ബാർബഡോസ് സമയം രാവിലെ 10.30-ന് മത്സരം തുടങ്ങും. രാവിലെ നാലുമുതൽ ഒമ്പതുമണിവരെ മഴപെയ്യാൻ അമ്പതുശതമാനം സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. അതിനുശേഷം മഴസാധ്യത 30 ശതമാനം.</p> <p><strong>മഴപെയ്താൽ</strong></p> <p>മത്സരത്തിനിടെ മഴപെയ്താൽ 190 മിനിറ്റ് അധികം അനുവദിച്ചിട്ടുണ്ട്. അതായത് ഇന്ത്യൻസമയം 11.20-നെങ്കിലും തുടങ്ങുകയാണെങ്കിൽ മുഴുവൻ ഓവർ മത്സരം നടക്കും. ഇരുടീമുകളും 10 ഓവറെങ്കിലും കളിച്ചാലേ വിജയിയെ കണ്ടെത്താനാകൂ.</p> <p><strong>റിസർവ് ഡേ</strong></p> <p>ശനിയാഴ്ച 10 ഓവർ മത്സരംപോലും നടക്കാതെവന്നാൽ ഞായറാഴ്ചത്തേക്ക് നീട്ടും. അന്നും ഇന്ത്യൻ സമയം രാത്രി എട്ടിനായിരിക്കും മത്സരം. രണ്ടാംദിനവും കളി നടക്കാതെവന്നാൽ ഇരുടീമുകളെയും വിജയികളായി പ്രഖ്യാപിക്കും.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ ബാർബഡോസിൽ മഴ ഭീഷണി; കളി നടന്നില്ലെങ്കിൽ എന്ത് സംഭവിക്കും?  ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/icc-t20-world-cup-final-barbados-ind-vs-sa-rain-rules-1.9677044</link>
<pubDate>Sat, 29 June 2024 0:00:40</pubDate>
<modified_date>Sat, 29 June 2024 0:00:40</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9658384:1719044405/536E0EB1-6F5D-4DDC-9895-663D8F702878.jpg?$p=277452f&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ബാർബഡോസ്: ടി20 ലോകകപ്പിൽ ഇത്തവണ നിരവധി മത്സരങ്ങളെയാണ് മഴ ബാധിച്ചത്. മഴ നിയമപ്രകാരമുള്ള വിധിനിർണയങ്ങളുമുണ്ടായി. ചില ടീമുകൾക്ക് മഴ വില്ലനായപ്പോൾ, മറ്റു ചില ടീമുകൾക്ക് മഴ അനുഗൃഹമയി. ശനിയാഴ്ച ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനൽ പോരാട്ടം നടക്കുന്ന ബാർബഡോസ് ബ്രിജ്ടൗണിലെ കെൻസിങ്ടൺ ഓവലിലും മഴ ഭീഷണി നിലനിൽക്കുന്നു.</p> <p>ബാർബഡോസിൽ ശനിയാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. ഒരുപക്ഷേ, ദിവസം മുഴുവൻ നീണ്ടുനിന്നേക്കാമെന്നും കാലാവസ്ഥാ പ്രവചനമുണ്ട്. ഉഷ്ണമേഖലാ കൊടുങ്കാറ്റിന്റെ സ്വാധീനമാണ് കാരണം. പ്രാദേശിക സമയം രാവിലെ 10.30-നാണ് മത്സരം. പകൽസമയത്ത് 46 ശതമാനം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ദിവസത്തിൽ രണ്ട് മണിക്കൂർ സമയം മഴയുണ്ടാവുമെന്നും പ്രവചനമുണ്ട്. മത്സരം നടക്കുന്ന സമയം മുഴുവൻ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമായിരുന്നും പ്രവചിക്കുന്നു. </p> <p>ഫൈനൽ നിശ്ചയിച്ച ദിവസം മഴ കാരണം കളി തടസ്സപ്പെട്ടാൽ റിസർവ് ദിനം അനുവദിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് റിസർവ് ദിനം. അതേസമയം ഓവർ ചുരുക്കിയാണെങ്കിലും ഷെഡ്യൂൾ ചെയ്ത ദിവസംതന്നെ മത്സരം പരമാവധി പൂർത്തിയാക്കാൻ ശ്രമിക്കും. ജൂൺ 29-ന് മത്സരഫലം നിർണയിക്കാൻ കഴിയില്ലെങ്കിൽ മാത്രമാണ് 30-ലേക്ക് കളി നീളുക. </p> <p>മഴമൂലം കളി തടസ്സപ്പെട്ടാൽ പൂർത്തിയാക്കാൻ 190 മിനിറ്റ് അധികം നൽകും. ഓരോ ടീമും കുറഞ്ഞത് 10 ഓവറെങ്കിലും ബാറ്റ് ചെയ്താൽ മാത്രമേ ഡക്ക്വർത്ത് ലൂയീസ് നിയമപ്രകാരമുള്ള വിധിനിർണയത്തിലേക്ക് കടക്കൂ. ആദ്യ ദിവസം രണ്ട് ടീമിനും കുറഞ്ഞത് 10 ഓവറെങ്കിലും ബാറ്റ് ചെയ്യാനായില്ലെങ്കിൽ മത്സരം റിസർവ് ദിനത്തിലേക്ക് നീളും. റിസർവ് ദിനത്തിലും കളി നടക്കാതെ വന്നാൽ ഇരുരാജ്യങ്ങളെയും സംയുക്ത ചാമ്പ്യന്മാരായി നിശ്ചയിച്ച് ട്രോഫി പങ്കിടും.<br /> </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ മത്സരശേഷം വികാരനിർഭരനായി രോഹിത്; ആശ്വസിപ്പിച്ച് കോലി | VIDEO ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/rohit-sharma-wipes-tears-as-india-reach-t20-world-cup-final-1.9675983</link>
<pubDate>Fri, 28 June 2024 11:07:19</pubDate>
<modified_date>Fri, 28 June 2024 11:52:06</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9675985:1719552452/New%20Project%20-%202024-06-28T105724.130.jpg?$p=d18c87b&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ഗയാന:സെമിയിൽ ഇംഗ്ലണ്ടിനെ 68 റൺസിന് തകർത്താണ് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. മൂന്ന് വിക്കറ്റെടുത്ത കുൽദീപ് യാദവും അക്ഷർ പട്ടേലുമാണ് ഇംഗ്ലണ്ടിനെ തകർത്തത്. 2022 ലെ ടി20 ലോകകപ്പ് സെമിയിലെ തോൽവിക്കുള്ള ഇന്ത്യയുടെ പ്രതികാരം കൂടിയായിരുന്നു വിജയം. അന്ന് ഇംഗ്ലണ്ടിനോട് പത്ത് വിക്കറ്റിനാണ് തോറ്റത്. ഇംഗ്ലണ്ടിന്റെ പത്ത് വിക്കറ്റുകളും വീഴ്ത്തിയാണ് ഇന്ത്യ കണക്കുതീർത്തത്.</p> <p>2023 ഏകദിനലോകകപ്പിന് ശേഷം രോഹിത്തും സംഘവും മറ്റൊരു ഫൈനലിനായുള്ള തയ്യാറെടുപ്പിലാണ്. ഇംഗ്ലണ്ടിനെതിരായ വിജയത്തിന് ശേഷം വികാരനിർഭരനായ ഇന്ത്യൻ നായകനേയാണ് കാണാനായത്. ഡ്രസ്സിങ് റൂമിന്റെ പുറത്ത് കസേരയിൽ ഇരിക്കുന്ന രോഹിത്തിനെ ക്യാമറ ഒപ്പിയെടുത്തു. വിരാട് കോലിയടക്കമുള്ള സഹതാരങ്ങൾ രോഹിത്തിനെ ആശ്വസിപ്പിക്കുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്. </p> <p><blockquote class="twitter-tweet"><a href="https://twitter.com/x/status/1806421452322644307"></a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p> <p>മത്സരശേഷം ടീമിന്റെ പ്രകടനത്തിൽ തൃപ്തനാണെന്ന് രോഹിത് പ്രതികരിച്ചു. ഞങ്ങൾ ഒന്നിച്ച് കഠിനാധ്വാനം ചെയ്തതിനാലാണ് ഈ ഘട്ടം വരെയെത്തിയത്. മത്സരം ജയിക്കാൻ എല്ലാവരും പ്രയത്നിച്ചിട്ടുണ്ട്. ഞങ്ങളുടെ ഐക്യവും ഒന്നിച്ചുള്ള പ്രയത്നവുമാണ് വിജയത്തിന്റെ കാരണം-രോഹിത് പറഞ്ഞു.</p> <p><br />ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. ദക്ഷിണാഫ്രിക്ക ആദ്യ ലോകകപ്പ് കിരീടം ലക്ഷ്യമിടുമ്പോൾ രണ്ടാം കിരീടം മോഹിച്ചാണ് ഇന്ത്യ കലാശപ്പോരിനിറങ്ങുന്നത്. </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ 'ഒരു പന്തിൽ നിന്ന് 22 റൺസ്'; അന്ന് സെമിയിൽ ദക്ഷിണാഫ്രിക്കയെ മഴ ചതിച്ചു ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/icc-world-cup-south-africa-semi-finals-history-1.9675906</link>
<pubDate>Fri, 28 June 2024 9:07:19</pubDate>
<modified_date>Fri, 28 June 2024 9:22:00</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9675918:1719546184/New%20Project%20-%202024-06-28T091246.154.jpg?$p=e663718&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>'ഫ്രാങ്ക് ഡക്ക്വർത്ത് അന്തരിച്ചു...' മഴമണമുള്ള വിൻഡീസിലെ പിച്ചിൽ സെമിഫൈനൽ കളിക്കാൻ ഇറങ്ങുംമുമ്പ് ദക്ഷിണാഫ്രിക്കൻ ടീം കേട്ട മരണവാർത്ത... കണക്കിന്റെ കളിയായ ക്രിക്കറ്റിൽ 'മഴക്കണക്ക്' ചേർത്തുവെച്ച 'ഡക്ക്വർത്ത്-ലൂയിസി'ലെ ഡക്ക്വർത്ത് ആയിരുന്നു അത്. അറിയാതെയെങ്കിലും അതവരുടെ ഉള്ളിൽ ഒരു 'സെമി' പേടി നിറച്ചിട്ടുണ്ടാകും. 1992-ലെ ഏകദിന ലോകകപ്പ് സെമിഫൈനൽ ദൃശ്യങ്ങൾ മിന്നിമാഞ്ഞിട്ടുണ്ടാകും. മഴപെയ്ത സിഡ്നിയിലന്ന് കളി നിർത്തിവെക്കുമ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻവേണ്ടത് 13 പന്തുകളിൽനിന്ന് 22 റൺസ്. മഴമാറി കളിതുടങ്ങുമ്പോൾ അന്നത്തെ മഴനിയമമനുസരിച്ചുള്ള കണക്ക് വലിയ സ്ക്രീനിൽ തെളിഞ്ഞു 'ഒരു പന്തിൽനിന്ന് 22 റൺസ്'. ആ പന്ത് നേരിട്ട ബ്രയാൻ മാക്മില്ലൻ നിർവികാരനായി അത് ലെഗ്സൈഡിലേക്ക് തട്ടിയിട്ടു... ഒരു റൺസ് എടുത്ത് ഡ്രസിങ് റൂമിലേക്ക് നടന്നു. ഇന്ന് ദക്ഷിണാഫ്രിക്കയെ ആദ്യ ലോകകപ്പ് ഫൈനലിലേക്കെത്തിച്ച നായകൻ എയ്ഡൻ മർക്രം അന്ന് ജനിച്ചിട്ടില്ല... അന്നത്തെ ആ മഴനിയമം ആ മത്സരത്തിനുശേഷം ചവറ്റുകൊട്ടയിലേക്ക് പോയി പകരമെത്തിയതാണ് 'ഡക്ക്വർത്ത്-ലൂയിസ്'.</p> <p>അന്നുമുതൽ മൂന്നുപതിറ്റാണ്ടിലേറെ ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്ക ഫൈനൽ കണ്ടിട്ടില്ല. 'സെമി ശാപം' അവരുടെ തലയ്ക്കുമുകളിൽ എന്നുമുണ്ടായിരുന്നു. അന്നുമുതൽ അവർ വീണുപോയത് ലോകകപ്പുകളിലെ ഏഴു സെമിഫൈനലുകളിലായിരുന്നു.</p> <p><strong>1999 ഏകദിന ലോകകപ്പ്</strong></p> <p>സെമിയിൽ ഓസ്ട്രേലിയയുടെ 213 എന്ന സ്കോർ പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് നാലുപന്തുകളും ഒരുവിക്കറ്റും ശേഷിക്കെ ഒരു റൺസ് മതിയായിരുന്നു. ലാൻസ് ക്ലൂസ്നർ, പന്ത് നേരേ തട്ടിയിട്ട് ഓടുന്നു. എതിർ എൻഡിലെ അലൻ ഡൊണാൾഡ് ആദ്യം ഓടിയില്ല. ലാൻസ് ക്ലൂസ്നറുടെ ഓട്ടം ഡ്രസ്സിങ് റൂമിലേക്ക് നീണ്ടു. അയാൾക്ക് അറിയാമായിരുന്നു ഒരു റണ്ണൗട്ട് ഉറപ്പാണെന്ന്... മത്സരം ടൈ... നെറ്റ് റൺറേറ്റിൽ ഓസ്ട്രേലിയ ഫൈനലിൽ.</p> <p><strong>2007 ഏകദിന ലോകകപ്പ്</strong></p> <p>സെമിയിൽ എതിരാളികൾ വീണ്ടും ഓസ്ട്രേലിയ. വമ്പൻ സ്കോർ ചേസ് ചെയ്തിരുന്ന ദക്ഷിണാഫ്രിക്ക ടോസ് നേടിയിട്ടും ബാറ്റിങ് തിരഞ്ഞെടുത്തു. എന്നാൽ, ഇന്നിങ്സ് 149-ൽ ഒതുങ്ങി. ഓസ്ട്രേലിയ ഏഴുവിക്കറ്റിന് ജയിച്ചു.</p> <p><strong>2009 ട്വന്റി-20 ലോകകപ്പ്</strong></p> <p>സെമിയിൽ എതിരാളി പാകിസ്താൻ. ന്യൂസീലൻഡ്, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ഇന്ത്യ ടീമുകളെ തോൽപ്പിച്ചുവന്ന ദക്ഷിണാഫ്രിക്ക ഫേവറിറ്റുകൾ. ഷാഹിദ് അഫ്രിദിയുടെ അർധസെഞ്ചുറിയുടെ മികവിൽ പാക് സ്കോർ 149. ഹെർഷൽ ഗിബ്സിനെയും (5) എ.ബി. ഡിവിലിയേഴ്സിനെയും (1) അഫ്രിദിതന്നെ പുറത്താക്കി. 142-ൽ ദക്ഷിണാഫ്രിക്ക പുറത്ത്.</p> <p><strong>2014 ട്വന്റി-20 ലോകകപ്പ്</strong></p> <p>സെമിയിലെ എതിരാളി ഇന്ത്യ. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 172 എന്ന മികച്ച സ്കോർ ഉയർത്തി. ഇന്ത്യൻ ഇന്നിങ്സിൽ വിരാട് കോലിയുടെ 72 (44) താണ്ഡവമായിരുന്നു. അഞ്ചുപന്തുകൾ ശേഷിക്കെ ഇന്ത്യൻ വിജയം.</p> <p><strong>2015 ഏകദിന ലോകകപ്പ്</strong></p> <p>എതിരാളി ന്യൂസീലൻഡ്. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ സ്കോർ 281. മഴനിയമത്തിൽ ന്യൂസീലൻഡിന് ലക്ഷ്യം 43 ഓവറിൽ 298 ആയി. ഒടുവിൽ ഒരു പന്തുമാത്രം ശേഷിക്കെ ഡെയ്ൽ സ്റ്റെയിനിനെ സിക്സടിച്ച് ഗ്രാൻഡ് എലിയോട്ടിന്റെ വിജയസ്മിതം.</p> <p><strong>2023 ഏകദിനലോകകപ്പ്</strong></p> <p>സെമിയിൽ എതിരാളി വീണ്ടും ഓസ്ട്രേലിയ. ദക്ഷിണാഫ്രിക്കൻ ഇന്നിങ്സ് ടൂർണമെന്റിലെതന്നെ കുറഞ്ഞ സ്കോറുകളിലൊന്നായ 212-ൽ ഒതുങ്ങി. ഓസ്ട്രേലിയയും ഈഡൻ ഗാർഡൻസിലെ ആ പിച്ചിൽ തപ്പിത്തടഞ്ഞു. ഒടുവിൽ 48-ാം ഓവറിലാണ് ഏഴുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകണ്ടത്.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ അന്ന് 10 വിക്കറ്റിന് ജയിച്ച ഇംഗ്ലണ്ടിന്റെ 10 വിക്കറ്റും വീഴ്ത്തി; ഇതൊക്കെയല്ലേ പ്രതികാരം ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/icc-t20-world-cup-india-vs-england-semi-final-revenge-story-2022-t20-wc-1.9674678</link>
<pubDate>Fri, 28 June 2024 2:13:30</pubDate>
<modified_date>Fri, 28 June 2024 2:25:03</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9674743:1719520842/New%20Project%20(2).jpg?$p=1990e2a&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>അഡ്ലെയ്ഡ് ഓവലിലെ ആ പിഴവ് പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ ആവർത്തിച്ചില്ല. ജോസ് ബട്ലറെന്ന ഇംഗ്ലീഷ് കപ്പിത്താൻ ഒരിക്കൽക്കൂടി ഇന്ത്യയെ വിറപ്പിക്കാൻ നോക്കിയതാണ്. പക്ഷേ, അക്ഷറും കുൽദീപും ബുംറയുമൊക്കെ അതിന് അനുവദിച്ചിട്ടുവേണ്ടേ. ഇനിയൊരുവട്ടംകൂടി അന്നത്തേതുപോലൊരനുഭവം താങ്ങാൻ കഴിയില്ലെന്നതിന്റെ മാനസികനിലയിൽനിന്നാകണം, ഹിറ്റ്മാൻ ആ വിധം കത്തിക്കളിച്ചത്. സൂര്യകുമാർ കൂടി ആളിപ്പടർന്നതോടെ ഇന്ത്യ ടി20 ലോകകപ്പിൽ പുതിയ ഒരധ്യായം ചേർത്തു. ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയം അങ്ങനെ ഇന്ത്യക്ക് എന്നെന്നും ഓർത്തിരിക്കാനാവുന്ന ഒരു ചരിത്രമുഹൂർത്തത്തിന് വേദിയായി. </p> <p>2022 നവംബർ 10-ന് ഓസ്ട്രേലിയയിലെ അഡ്ലെയ്ഡ് ഓവലിൽ ഏറ്റുവാങ്ങിയ ആ പ്രഹരം ഇന്ത്യയെ ഇഷ്ടപ്പെടുന്ന ക്രിക്കറ്റ് പ്രേമികൾക്ക് മറക്കാനാവില്ല. ടി20 ലോകകപ്പ് സെമി ഫൈനലിൽ അന്ന് പത്ത് വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തോൽപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 169 റൺസ് 16 ഓവറിൽ മറികടന്നു. ഓപ്പണർമാരായ ജോസ് ബട്ലറും അലക്സ് ഹെയ്ൽസുമാണ് അന്ന് ഇന്ത്യയുടെ കിരീട മോഹത്തെ തച്ചുകെടുത്തിയത്. </p> <p>2024 ജൂൺ 27-ന് നിശ്ചയിച്ച, മഴമൂലം 28-ലേക്ക് നീണ്ട മത്സരത്തിൽ ഇന്ത്യ അതിന് മധുരപ്രതികാരം ചെയ്തു. അന്ന് പത്തുവിക്കറ്റിന് ജയിച്ച ഇംഗ്ലണ്ടിന്റെ പത്ത് വിക്കറ്റും വീഴ്ത്തിയാണ് ഇന്ത്യയുടെ പ്രതികാരം. അന്ന് 16 ഓവറിൽ കളി ജയിച്ച ഇംഗ്ലണ്ടിനെ, ഇന്ന് 16.4 ഓവറിൽ പുറത്താക്കി. അന്ന് ആദ്യം ബാറ്റുചെയ്ത ഇന്ത്യ നേടിയിരുന്നത് 169 റൺസായിരുന്നെങ്കിൽ, ഇന്ന് രണ്ട് റൺസ് അധികം നേടി (171) വിജയിച്ചു. പ്രതികാരം എന്നൊക്കെ പറഞ്ഞാൽ ഇതാണ്. ഇനി അന്ന് കിരീടം നേടിയ ഇംഗ്ലണ്ടിനെപ്പോലെ, ഇത്തവണ ഇന്ത്യ കിരീടം നേടുമോ എന്ന ചോദ്യമാണ് ബാക്കി. </p> <p>അഡ്ലെയ്ഡിലെ ആ ഇന്നിങ്സ് ഓർമവെച്ചായിരിക്കണം, ബട്ലർ ഇന്നും അതുപോലെ പ്രോജ്ജ്വലിക്കാൻ നോക്കിയതാണ്. പക്ഷേ, അക്ഷർ പട്ടേലിന്റെ പന്തിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായതോടെ ഇന്ത്യ ഡ്രൈവിങ് സീറ്റിൽക്കയറി. തുടർന്ന് ഓരോ ഓവറിലും ഇന്ത്യ ഓരോന്നുവീതം വെടിപൊട്ടിച്ചിരുന്നു. ഒടുക്കം ഇന്ത്യ ഉയർത്തിയ 171-നെതിരേ തട്ടിമുട്ടി 103-ലെത്തിച്ച് ഇംഗ്ലണ്ട് മുട്ടുമടക്കി. </p> <p>കഴിഞ്ഞ ഏകദിന ലോകകപ്പിലേതു പോലെത്തന്നെ ഒരു കളിയും തോൽക്കാതെയാണ് ഇന്ത്യ ഫൈനലിലേക്കെത്തുന്നത് എന്ന പ്രത്യേകത കൂടി ഈ ടി20 ലോകകപ്പിനുണ്ട്. അന്ന് ഒരു കളിപോലും തോൽക്കാതെ ഫൈനലിലെത്തിയ ഇന്ത്യ, ഓസ്ട്രേലിയക്കു മുന്നിൽ തകർന്നുവീഴുകയായിരുന്നു. ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ മഴമൂലം ഒഴിവാക്കിയ ഒരു മത്സരം ഒഴിച്ചാൽ, മറ്റ് മൂന്ന് മത്സരങ്ങളിലും ഇന്ത്യ ജയിച്ചു. സൂപ്പർ എട്ടിലെ മൂന്ന് മത്സരങ്ങളിലും ജയിച്ചാണ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ വന്നത്. ലോകകപ്പിൽ സംഭവിച്ചതുപോലെ ഫൈനലിൽ കാലിടറരുതേ എന്നാണ് ഇനിയുള്ള ക്രിക്കറ്റ് ആരാധകരുടെ പ്രാർഥന. </p> <p>ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താൻ, പാകിസ്താനെ തോൽപ്പിച്ച യു.എസ്.എ., അയർലൻഡ് ടീമുകൾക്കെതിരേ ജയിച്ചാണ് ഇന്ത്യ സൂപ്പർ എട്ടിൽ പ്രവേശിച്ചത്. തുടർന്ന് ബംഗ്ലാദേശിനെയും ടൂർണമെന്റിൽ പ്രവചനങ്ങളെ കാറ്റിൽപ്പറത്തിയെത്തിയ അഫ്ഗാനിസ്താനെയും മറികടന്നു. ഓസ്ട്രേലിയക്കെതിരായ വിജയം കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിലേറ്റ തോൽവിക്ക് മധുരപ്രതികാരംകൂടിയായി. അങ്ങനെ കണക്കുകളൊക്കെ വീട്ടിയുള്ള ഇന്ത്യയുടെ ഈ മുന്നോട്ടുപോക്ക് ദക്ഷിണാഫ്രിക്കയും കടന്ന് കിരീടത്തിൽ ചുണ്ടടുപ്പിക്കുമെന്നാണ് പ്രതീക്ഷ. </p> <p>ഇന്ത്യയുടെ മൂന്നാമത്തെ ടി20 ലോകകപ്പ് ഫൈനലാണിത്. 2007-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ലോകകപ്പിൽ പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യ കിരീടം ചൂടി. അഞ്ച് റൺസിനായിരുന്നു ഇന്ത്യൻ വിജയം. തുടർന്ന് 2014-ൽ ബംഗ്ലാദേശിൽ നടന്ന ലോകകപ്പിൽ ഇന്ത്യ വീണ്ടും ഫൈനലിലെത്തി. അന്ന് പക്ഷേ, ശ്രീലങ്കയോട് ആറ് വിക്കറ്റിന് തോൽക്കാനായിരുന്നു വിധി. ഒരു ദശാബ്ദത്തിനിപ്പുറം ഇന്ത്യ വീണ്ടുമൊരു ഫൈനൽ കളിക്കാനിരിക്കുന്നു. ലോകകപ്പ് ചരിത്രത്തിലാദ്യമായി ഫൈനലിൽ പ്രവേശിച്ച ദക്ഷിണാഫ്രിക്കയാണ് എതിരാളി. </p> <p>ഒരർഥത്തിൽ പറഞ്ഞാൽ രണ്ട് രാജ്യങ്ങൾക്കും ഐ.സി.സി. ചാമ്പ്യൻഷിപ്പുകൾ ഭാഗ്യത്തേക്കാളേറെ ഭാഗ്യക്കേടുകളാണ് നൽകിയിട്ടുള്ളത്. ദക്ഷിണാഫ്രിക്കയെ വെച്ചുനോക്കുമ്പോൾ ഇന്ത്യയുടെ കാര്യം ഭേദം ആണെന്നു പറയാം. എന്നിരുന്നാലും ക്രിക്കറ്റിൽ നിർഭാഗ്യത്തിന്റെ മറുപേരായി പോലും വിലയിരുത്തപ്പെട്ടുപോന്ന ദക്ഷിണാഫ്രിക്കയെ മറികടക്കുക ഇന്ത്യക്ക് അത്ര എളുപ്പമാവില്ല. ഇന്ത്യയെപ്പോലെതന്നെ തോൽക്കാതെയാണ് എയ്ഡൻ മാർക്രമും കൂട്ടരും ഇവിടംവരെയെത്തിയത്. </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ 2 വർഷം മുമ്പത്തെ കണക്ക് തീർത്ത് ഹിറ്റ്മാനും സംഘവും ഫൈനലിൽ; ഇംഗ്ലണ്ടിനെ തകർത്തത് 68 റൺസിന് ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/icc-t20-world-cup-2024-india-vs-england-semi-final-2-at-guyana-1.9673377</link>
<pubDate>Fri, 28 June 2024 1:30:00</pubDate>
<modified_date>Fri, 28 June 2024 1:42:13</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9673386:1719518302/New%20Project(11).jpg?$p=ef4b105&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ഗയാന: രണ്ടു വർഷം മുമ്പ് അഡ്ലെയ്ഡിൽ ഇംഗ്ലണ്ടിനോടേറ്റ 10 വിക്കറ്റിന്റെ തോൽവിയുടെ കണക്ക് പലിശയടക്കം വീട്ടി ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിൽ. കഴിഞ്ഞ തവണ സെമിയിൽ ജോസ് ബട്ട്ലർ - അലക്സ് ഹെയ്ൽസ് കൂട്ടുകെട്ടിനു മുന്നിൽ തലതാഴ്ത്തി മടങ്ങേണ്ടിവന്ന ഇന്ത്യൻ സംഘം ഇത്തവണത്തെ സെമിയിൽ ഇംഗ്ലണ്ടിനെ 68 റൺസിന് തകർത്താണ് ഫൈനൽ പ്രവേശനം ഗംഭീരമാക്കിയത്. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ, ദക്ഷിണാഫ്രിക്കയെ നേരിടും. ടൂർണമെന്റിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം.</p> <p>ബാറ്റിങ്, ബൗളിങ്, ഫീൽഡിങ് മേഖലകളിൽ സമ്പൂർണ ആധിപത്യം പുലർത്തിയായിരുന്നു ഇന്ത്യൻ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങി ക്യാപ്റ്റൻ രോഹിത് ശർമയുടെയും സൂര്യകുമാർ യാദവിന്റെയും ഇന്നിങ്സ് മികവിൽ ഏഴിന് 171 റൺസെടുത്ത ഇന്ത്യ, ഇംഗ്ലണ്ടിനെ 16.4 ഓവറിൽ 103 റൺസിന് എറിഞ്ഞിട്ടാണ് ഫൈനലിൽ പ്രവേശിച്ചത്.</p> <p>മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കുൽദീപ് യാദവും അക്ഷർ പട്ടേലുമാണ് ഇംഗ്ലണ്ടിനെ തകർത്തത്. ബുംറ രണ്ടു വിക്കറ്റെടുത്തു.</p> <p>ഫൈനലിലെത്താൻ 172 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ജോസ് ബട്ട്ലർ 15 പന്തിൽ നിന്ന് നാല് ബൗണ്ടറിയടക്കം 23 റൺസോടെ മികച്ച തുടക്കമിട്ടിരുന്നു. എന്നാൽ നാലാം ഓവറിൽ അക്ഷർ പട്ടേലിനെ കൊണ്ടുവന്ന രോഹിത് ശർമയുടെ നീക്കം ഫലപ്രദമായി. അക്ഷറിന്റെ ആദ്യ പന്തിൽ തന്നെ ബട്ട്ലർ പുറത്ത്. പിന്നീട്ട് വിക്കറ്റുകളുടെ ഘോഷയാത്രയായിരുന്നു. ഫിൽ സാൾട്ട് (5), ജോണി ബെയർസ്റ്റോ (0), മോയിൻ അലി (8), സാം കറൻ (2) എന്നിവർ സ്കോർബോർഡിൽ 50 തികയും മുമ്പ് ഡ്രസ്സിങ് റൂമിൽ തിരിച്ചെത്തി.</p> <p>പിടിച്ചുനിൽക്കാൻ ശ്രമിച്ച ഹാരി ബ്രൂക്കിനെ പുറത്താക്കി കുൽദീപ്, ഇംഗ്ലണ്ടിന്റെ ആ പ്രതീക്ഷയും അവസാനിപ്പിച്ചു. 19 പന്തിൽ 25 റൺസെടുത്ത ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. അവസാന പ്രതീക്ഷയായിരുന്ന ലിയാം ലിവിങ്സ്റ്റണിന്റെ (11) റണ്ണൗട്ടിലും കുൽദീപ് പങ്കാളിയായി. ജോഫ്ര ആർച്ചർ 21 റൺസെടുത്ത് പുറത്തായി. ക്രിസ് ജോർദൻ (1), ആദിൽ റഷീദ് (2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.</p> <p>നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 171 റൺസെടുത്തത്. മഴ തടസപ്പെടുത്തിയ മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെയും സൂര്യകുമാർ യാദവിന്റെയും ഇന്നിങ്സുകളാണ് ഇന്ത്യയെ തുണച്ചത്. മഴയും പിച്ചിലെ ഈർപ്പവുമെല്ലാം ഇന്ത്യയുടെ ബാറ്റിങ് ബുദ്ധിമുട്ടിലാക്കി. മഴയ്ക്കു ശേഷം പിച്ചിലെ വേഗക്കുറവ് മുതലെടുക്കാൻ സ്പിന്നർമാരെ ഉപയോഗിച്ച ഇംഗ്ലീഷ് ക്യാപ്റ്റൻ ജോസ് ബട്ട്ലറുടെ തന്ത്രവും ഫലം കണ്ടു.</p> <p>39 പന്തിൽ നിന്ന് രണ്ട് സിക്സും ആറ് ഫോറുമടക്കം 57 റൺസെടുത്ത രോഹിത്താണ് ഇന്ത്യയുടെ ടോപ് സ്കോറർ. 36 പന്തുകൾ നേരിട്ട സൂര്യകുമാർ രണ്ട് സിക്സും നാല് ഫോറുമടക്കം 47 റൺസെടുത്ത് പുറത്തായി. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 73 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്. 14-ാം ഓവറിൽ രോഹിത്തിനു പിന്നാലെ 16-ാം ഓവറിൽ സൂര്യയും മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.</p> <p>പിന്നാലെ 13 പന്തിൽ 23 റൺസെടുത്ത ഹാർദിക് പാണ്ഡ്യ സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ പുറത്താകുകയായിരുന്നു. പിന്നാലെ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായ ശിവം ദുബെ (0) വീണ്ടും പരാജയമായി. രവീന്ദ്ര ജഡേജ ഒമ്പത് പന്തിൽ 17 റൺസുമായി പുറത്താകാതെ നിന്നു. അക്ഷർ പട്ടേൽ 10 റൺസെടുത്തു.</p> <p>ഇംഗ്ലണ്ടിനെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. മൂന്നാം ഓവറിൽ തന്നെ ഓപ്പണർ വിരാട് കോലിയെ (9) റീസ് ടോപ്ലി ബൗൾഡാക്കി. പിന്നാലെ ഋഷഭ് പന്തിനെ (4) സാം കറനും പുറത്താക്കിയതോടെ ഇന്ത്യ 5.2 ഓവറിൽ രണ്ടിന് 40 റൺസെന്ന നിലയിലായിരുന്നു. തുടർന്നായിരുന്നു ഇന്ത്യയെ കരകയറ്റിയ രോഹിത് - സൂര്യകുമാർ കൂട്ടുകെട്ട്. ഇംഗ്ലണ്ടിനായി ക്രിസ് ജോർദൻ മൂന്നു വിക്കറ്റ് വീഴ്ത്തി.</p> <p>നേരത്തേ ഇന്ത്യൻ സമയം എട്ടു മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരം മഴയും നനഞ്ഞ ഔട്ട്ഫീൽഡും കാരണം വൈകുകയായിരുന്നു. പിന്നാലെ ഇന്ത്യ എട്ട് ഓവറിൽ ഇന്ത്യ രണ്ടിന് 65 റൺസെന്ന നിലയിൽ നിൽക്കെ വീണ്ടും മഴയെത്തിയതോടെ മത്സരം തടസപ്പെട്ടിരുന്നു.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ സെമിയിൽ പുറത്തായ ശേഷം ഡ്രസ്സിങ് റൂമിൽ നിരാശനായി കോലി; ആശ്വസിപ്പിച്ച് ദ്രാവിഡ് ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/coach-rahul-dravid-consoles-dejected-virat-kohli-1.9674049</link>
<pubDate>Thu, 27 June 2024 23:20:06</pubDate>
<modified_date>Thu, 27 June 2024 23:20:54</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9674050:1719510217/New%20Project(10).jpg?$p=0f7a6d3&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ഗയാന: ഐസിസി ടി20 ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തുന്നയാളായിരുന്നു വിരാട് കോലി. 2014 സെമിയിൽ 44 പന്തിൽ പുറത്താകാതെ 72 റൺസും 2016 ലോകകപ്പ് സെമിയിൽ 47 പന്തിൽ പുറത്താകാതെ 89 റൺസും കഴിഞ്ഞ തവണ (2022) ഇംഗ്ലണ്ടിനെതിരേ 40 പന്തിൽ 50 റൺസും നേടിയ താരമാണ് കോലി. എന്നാൽ ഇത്തവണ ലോകകപ്പിലെ താരത്തിന്റെ മോശം ഫോം സെമിയിലും ആവർത്തിക്കപ്പെട്ടു. ഒമ്പത് പന്തുകൾ നേരിട്ട് ഒമ്പത് റൺസുമായി റീസ് ടോപ്ലിയുടെ പന്തിൽ പുറത്താകുകയായിരുന്നു കോലി.</p> <p>നിരാശനായാണ് കോലി പവലിയനിലേക്ക് മടങ്ങിയത്. പിന്നാലെ ഡ്രസ്സിങ് റൂമിൽ നിരാശനായി ഇരിക്കുന്ന കോലിയുടെ അടുത്തേക്കെത്തിയ കോച്ച് രാഹുൽ ദ്രാവിഡ് താരത്തിന്റെ കാലിൽ തട്ടി ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. റീസ് ടോപ്ലിക്കെതിരേ ഒരു അറ്റാക്കിങ് ഷോട്ട് കളിക്കാനുള്ള ശ്രമത്തിനിടെയാണ് കോലി പുറത്തായത്.</p> <p>ഇത്തവണത്തെ ടൂർണമെന്റിൽ ഓപ്പണറായി ഇറങ്ങിയ കോലിക്ക് തന്റെ പ്രതിഭയുടെ ഏഴയലത്ത് നിൽക്കുന്ന പ്രകടനം പോലും പുറത്തെടുക്കാനായിട്ടില്ല. ഇത്തവണ ഏഴ് കളികളിൽനിന്ന് നേടാനായത് 75 റൺസ് മാത്രം. ഇതിൽതന്നെ അഞ്ച് കളികളിൽ രണ്ടക്കം കടക്കാൻ കഴിഞ്ഞതുമില്ല.</p> <p><blockquote class="twitter-tweet"><a href="https://twitter.com/x/status/1806360723624284449"></a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ രണ്ടക്കമില്ലാത്ത അഞ്ച് കളികൾ, ഏഴ് ഇന്നിങ്‌സിൽ 75 റൺസ്; ഇംഗ്ലണ്ടിനെതിരേയും നിരാശപ്പെടുത്തി കോലി ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/virat-kohli-performance-t20-world-cup-2024-1.9673987</link>
<pubDate>Thu, 27 June 2024 22:38:40</pubDate>
<modified_date>Thu, 27 June 2024 22:45:41</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9673992:1719508094/New%20Project.jpg?$p=8ce1a8e&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ഗയാന: ടി20 ലോകകപ്പിൽ ഒരിക്കൽക്കൂടി നിരാശപ്പെടുത്തി ഇന്ത്യയുടെ ഓപ്പണിങ് ബാറ്റർ വിരാട് കോലി. ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനലിൽ ഒൻപത് റൺസ് മാത്രമാണ് കോലിക്ക് നേടാനായത്. ഒൻപത് പന്തുകൾ നേരിട്ട കോലിയുടെ ഇന്നിങ്സിൽ ഒരു സിക്സുണ്ട്. ഇംഗ്ലണ്ട് പേസ് താരം റീസ ടോപ്ലിയുടെ പന്ത് മിഡ് വിക്കറ്റിലൂടെ പറത്താനുള്ള കോലിയുടെ ശ്രമം പരാജയപ്പെട്ടു. പന്ത് ലെഗ് സ്റ്റമ്പിൽ പതിച്ച് കോലി പുറത്ത്. </p> <p>ഐ.സി.സി. നോക്കൗട്ട് മത്സരങ്ങളിൽ സ്ഥിരമായി മികച്ച പ്രകടനങ്ങൾ കാഴ്ചവെയ്ക്കുന്ന കോലി, ഇതാദ്യമായി നിറം മങ്ങി മടങ്ങി. ടി20 ലോകകപ്പിൽ കോലി കളിച്ച എല്ലാ നോക്കൗട്ട് മത്സരങ്ങളിലും അർധ സെഞ്ചുറി തികച്ചിട്ടുണ്ട്. 2014 സെമി ഫൈനലിൽ പുറത്താവാതെ 72 റൺസ്, ഫൈനലിൽ 77 റൺസ്, 2016 സെമി ഫൈനലിൽ പുറത്താവാതെ 89 റൺസ്, 2022 സെമി ഫൈനലിൽ 50 റൺസ് എന്നിങ്ങനെയാണ് കോലിയുടെ പ്രകടനം. പക്ഷേ, ഗയാനയിൽ നടന്ന മത്സരത്തിൽ ഈ ചരിത്രത്തിന്റെ ആവർത്തനം സംഭവിച്ചില്ല. </p> <p>ഐ.പി.എല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത കോലി, തൊട്ടു പിന്നാലെയുള്ള ലോകകപ്പിൽ അങ്ങേയറ്റം നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തുന്നത്. ഏഴ് കളികളിൽനിന്ന് 75 റൺസ് മാത്രമാണ് ഓപ്പണറുടെ സമ്പാദ്യം. ഇതിൽതന്നെ അഞ്ച് കളികളിൽ രണ്ടക്കം കടക്കാൻ കഴിഞ്ഞതുമില്ല. ബംഗ്ലാദേശിനെതിരേ നേടിയ 28 പന്തിൽ 37 റൺസാണ് ഉയർന്ന സ്കോർ. യു.എസ്.എ., ഓസ്ട്രേലിയ ടീമുകൾക്കെതിരേ ഡക്കാവുകയും ചെയ്തു. അയർലൻഡിനെതിരേ 1, പാകിസ്താനെതിരേ 4, അഫ്ഗാനിസ്താനെതിരേ 24 എന്നിങ്ങനെയാണ് മറ്റു സ്കോറുകൾ. </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ ഗയാനയിൽ കനത്ത മഴ; ഗ്രൗണ്ടിൽ നിറയെ വെള്ളം, ഇന്ത്യ - ഇംഗ്ലണ്ട് സെമി മുടങ്ങാൻ സാധ്യത ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/india-vs-england-weather-report-guyana-washout-threat-looms-1.9673314</link>
<pubDate>Thu, 27 June 2024 18:20:09</pubDate>
<modified_date>Thu, 27 June 2024 18:20:09</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9673318:1719492291/New%20Project(5).jpg?$p=c8a05f8&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ഗയാന: ടി20 ലോകകപ്പിൽ ഇന്ത്യ - ഇംഗ്ലണ്ട് സെമി ഫൈനൽ മത്സരം മഴ മുടക്കാൻ സാധ്യത. മത്സരം കാണാൻ കാത്തിരിക്കുന്ന ആരാധകർക്ക് നിരാശ നൽകുന്നതാണ് വരുന്ന പുതിയ വിവരങ്ങൾ. ഗയാന സമയം രാവിലെ 10.30-നാണ് (ഇന്ത്യൻ സമയം വൈകീട്ട് എട്ടു മണി) സെമി മത്സരം നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ രാവിലെ മുതൽ ഗയാനയിൽ കനത്ത മഴയാണ്. കാലാവസ്ഥ വകുപ്പ് നൽകുന്ന വിവരം അനുസരിച്ച് രാവിലെ 10.30 മുതൽ വൈകീട്ട് 6.30 വരെ ഗയാനയിൽ മഴ തുടരുമെന്നാണ് സൂചന. മത്സരം നടക്കേണ്ട ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയം മഴയിൽ മുങ്ങിനിൽക്കുന്നതിന്റെ വീഡിയോ അൽപം മുമ്പ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ദിനേഷ് കാർത്തിക്ക് എക്സിൽ പങ്കുവെച്ചിട്ടുണ്ട്.</p> <p>ഗയാനയിൽ മഴ പെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർ പങ്കുവെയ്ക്കുന്നുണ്ട്. അതേസമയം സെമി ഫൈനൽ മത്സരത്തിന് റിസർവ് ഡേയില്ല. സാധാരണ ടി20 മത്സരത്തിനിടെ മഴ പെയ്താൽ 60 മിനിറ്റാണ് കട്ട് ഓഫ് ടൈം അനുവദിക്കുക. ഇതിനുള്ളിൽ മത്സരം നടത്തണോ വേണ്ടയോ എന്ന തീരുമാനത്തിലേക്ക് മാച്ച് റഫറിയും അമ്പയർമാരുമെത്തും. എന്നാൽ ഇവിടെ സെമിക്ക് റിസർവ് ഡേ ഇല്ലാത്തതിനാൽ 250 മിനിറ്റ് മിനിറ്റ് കട്ട് ഓഫ് ടൈം അനുവദിച്ചിട്ടുണ്ട്. അതായത് മത്സരം നടത്താൻ നാല് മണിക്കൂറോളം കാക്കും. ഇന്ത്യൻ സമയം എട്ടു മണിക്ക് ആരംഭിക്കേണ്ട മത്സരം മഴ കാരണം വൈകിയാൽ 12.10 വരെ കാക്കും. ഈ സമയത്ത് മത്സരം ആരംഭിച്ചാലും മുഴുവൻ ഓവർ മത്സരം തന്നെ നടത്തും. അതിലും വൈകിയാൽ മാത്രമേ ഓവറുകൾ ചുരുക്കൂ. എന്നാൽ 10 ഓവർ മത്സരമെങ്കിലും നടത്താനുള്ള സാഹചര്യമേ കണക്കിലെടുക്കൂ. അതിലും കുറഞ്ഞാൽ മത്സരം ഉപേക്ഷിക്കും.</p> <p><strong>മത്സരം ഉപേക്ഷിച്ചാൽ</strong></p> <p><blockquote class="twitter-tweet"><a href="https://twitter.com/x/status/1806296531936461272"></a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p> <p>മത്സരത്തിന് റിസർവ് ദിനം നൽകാത്തത് സംബന്ധിച്ച് ഐ.സി.സി ഔദ്യോഗികമായി വിശദീകരണം നൽകിയിട്ടില്ല. മത്സരം മഴമൂലം ഉപേക്ഷിച്ചാൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായെത്തിയ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും. സെമി, ഫൈനൽ മത്സരങ്ങളിൽ ഫലം പ്രഖ്യാപിക്കണമെങ്കിൽ കുറഞ്ഞത് 10-ഓവറെങ്കിലും ഇരു ടീമുകളും ബാറ്റ് ചെയ്യണം. ഗ്രൂപ്പ് മത്സരങ്ങളിൽ ഇത് അഞ്ച് ഓവറായിരുന്നു.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ അന്ന് തോറ്റത് 10 വിക്കറ്റിന്; ഇംഗ്ലീഷ് പടയോട് കണക്കുതീർക്കാൻ ഇന്ത്യ, മഴ വില്ലനാകുമോ? ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/india-vs-england-icc-t20-world-cup-semi-final-1.9673176</link>
<pubDate>Thu, 27 June 2024 15:41:23</pubDate>
<modified_date>Thu, 27 June 2024 15:44:05</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9632201:1718180585/New%20Project%20(4).jpg?$p=2922c1a&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><strong>ഗയാന</strong>: 2022 നവംബർ എട്ടിന് രാത്രിയിലും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ പലസ്വപ്നങ്ങൾ കണ്ടിരുന്നു. പിറ്റേന്ന് ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിക്കുന്നതും ഫൈനലിൽ കപ്പടിക്കുന്നതും മറ്റും... അതെല്ലാം തകർക്കാൻ ജോസ് ബട്ലർ, അലെക്സ് ഹെയ്ൽസ് എന്നീ രണ്ടു ബാറ്റർമാർ മതിയായിരുന്നു. ഇന്ത്യയെ നിഷ്പ്രഭമാക്കി പത്തുവിക്കറ്റ് വിജയത്തോടെ ഫൈനിലേക്കുമുന്നേറിയ ഇംഗ്ലണ്ട് അവിടെ പാകിസ്താനെയും തകർത്ത് കിരീടംനേടി. രണ്ടുവർഷങ്ങൾക്കിപ്പുറം വീണ്ടും ട്വന്റി 20 ലോകകപ്പ്. ഇന്ത്യക്കുമുന്നിൽ അതേ എതിരാളി. കളി വെസ്റ്റ് ഇൻഡീസിലാണെന്ന വ്യത്യാസമുണ്ട്. ഇന്ത്യ അപാരഫോമിലാണെന്ന ആത്മവിശ്വാസവുമുണ്ട്.</p> <p><strong>എല്ലാം ജയിച്ച് ഇന്ത്യ</strong></p> <p>ഈ ലോകകപ്പിൽ ഇന്ത്യ തോൽവിയറിഞ്ഞിട്ടില്ല. പ്രാഥമികറൗണ്ടിലും സൂപ്പർ എട്ടിലും കളിച്ച മൂന്നിൽ മൂന്നും ജയിച്ചു. ഇതിനിടെ പാകിസ്താൻ, ഓസ്ട്രേലിയ എന്നീ കരുത്തരെ തോൽപ്പിച്ചു.</p> <p>ഈ ലോകകപ്പിൽ ഗയാനയിലെ മത്സരങ്ങളിലെല്ലാം സ്പിന്നർമാർക്ക് ഗുണകരമായിരുന്നു. സൂപ്പർ എട്ടുമുതൽ കുൽദീപ് യാദവ്, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നീ മൂന്നു സ്പിന്നർമാരുമായി ഇറങ്ങുന്ന ഇന്ത്യക്ക് ഇക്കാര്യത്തിൽ പേടിക്കാനില്ല. സൂപ്പർ എട്ടിലെ അവസാനമത്സരത്തിൽ കരുത്തരായ ഓസ്ട്രേലിയയെ 24 റൺസിന് തോൽപ്പിച്ചതിന്റെ ആവേശത്തിലാണ് ഇന്ത്യയുടെ വരവ്.</p> <p>ഓപ്പണിങ്ങിൽ വിരാട് കോലി ഫോലിലെത്തിയില്ല എന്നതുമാത്രമാണ് ഏക വെല്ലുവിളി. ബാറ്റിങ്ങിൽ രോഹിത് ശർമ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ എന്നിവരെല്ലാം ഓരോ മത്സരങ്ങളിൽ വിജയശില്പികളായി. പേസ് ബൗളിങ്ങിൽ ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ് എന്നിവർക്കൊപ്പം ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും മികവുകാട്ടി. ഫൈനലിൽ എത്തിയില്ലെങ്കിൽ ടി 20-യിൽ രോഹിത്-കോലി സഖ്യം ഇനി ഇതുപോലെ ഒരുമിച്ച് കളിക്കാൻ സാധ്യതകുറവാണ്.</p> <p>ടീമിൽ വലിയ മാറ്റമില്ലാതെയാണ് ഇന്ത്യ കളിക്കുന്നത്. പ്രാഥമിക റൗണ്ട് കഴിഞ്ഞപ്പോൾ മുഹമ്മദ് സിറാജിനെ മാറ്റി കുൽദീപ് യാദവിനെ കളിപ്പിച്ചതുമാത്രമാണ് ഏകമാറ്റം. മലയാളി താരം സഞ്ജു സാംസൺ, യുസ്വേന്ദ്ര ചാഹൽ എന്നിവർ ഇതുവരെ കളിക്കാൻ ഇറങ്ങിയില്ല.</p> <p><strong>ഇംഗ്ലീഷ് സ്റ്റൈൽ</strong></p> <p>2022 ലോകകപ്പ് സെമിയിൽ ഇന്ത്യയെ തകർത്ത ക്യാപ്റ്റൻ ജോസ് ബട്ലർതന്നെയാണ് ഇപ്പോഴും ടീമിന്റെ നായകൻ. ബട്ലറും ഫിൽ സാൾട്ടും ചേർന്നാണ് ഓപ്പൺചെയ്യുന്നത്. മാരകപ്രഹരശേഷിയുള്ള സാൾട്ടിനെ തുടക്കത്തിലേ തളച്ചില്ലെങ്കിൽ ബുദ്ധിമുട്ടാകും. പ്രാഥമികഘട്ടത്തിൽ ഓസ്ട്രേലിയയോട് തോൽക്കുകയും സ്കോട്ലൻഡിനെതിരായ മത്സരം ഉപേക്ഷിക്കുകയും ചെയ്തതോടെ പ്രതിസന്ധിയിലായ ടീം പിന്നീട് ഉജ്ജ്വലമായി തിരിച്ചുവന്നു. സൂപ്പർ എട്ടിൽ വെസ്റ്റ് ഇൻഡീസ്, യു.എസ്. എന്നീ ടീമുകളെ തോൽപ്പിച്ച് സെമിയിലെത്തി. സ്പിൻ വിഭാഗത്തിൽ ആദിൽ റഷീദും മോയിൻ അലിയുമായിരിക്കും ഇംഗ്ലണ്ടിന്റെ ആയുധം.</p> <p><strong>മഴപെയ്താൽ</strong></p> <p>വ്യാഴാഴ്ച ഇന്ത്യ-ഇംഗ്ലണ്ട് സെമിഫൈനലിനിടെ മഴപെയ്യാൻ 75 ശതമാനത്തിലേറെ സാധ്യതകല്പിക്കുന്നു. ഈ സെമിക്ക് റിസർവ് ദിവസമില്ല. എങ്കിലും മുഴുവൻ ഓവർ മത്സരത്തിനായി 250 മിനിറ്റ് അധികസമയം അനുവദിക്കും. ഇതിനകം മഴമാറി കളി തുടങ്ങാനായില്ലെങ്കിൽ സൂപ്പർ എട്ട് ഒന്നാം ഗ്രൂപ്പിലെ ജേതാക്കൾ എന്നനിലയ്ക്ക് ഇന്ത്യ ഫൈനലിലേക്ക് മുന്നേറും. രണ്ടാം ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായാണ് ഇംഗ്ലണ്ട് സെമിയിലെത്തിയത്.</p> <p>ഒന്നാംസെമിയിൽ ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്താൻ മത്സരത്തിന് റിസർവ് ഡേയുണ്ട്. അന്നും കളി നടത്താൻ കഴിഞ്ഞില്ലെങ്കിൽ ഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാരായ ദക്ഷിണാഫ്രിക്ക ഫൈനലിലേക്ക് മുന്നേറും. ബ്രിഡ്ജ്ടൗണിൽ ശനിയാഴ്ച നടക്കേണ്ട ഫൈനലിന് ഒരു ദിവസം റിസർവ് ഡേയുണ്ട്.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ 'ഇതിനൊക്കെ എന്ത് മറുപടിയാണ് നൽകേണ്ടത്'-പന്തിൽ കൃത്രിമം കാണിച്ചെന്ന ഇൻസമാമിന്റെ ആരോപണത്തിൽ രോഹിത് ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/rohit-sharmas-reply-inzamams-ball-tampering-allegation-1.9673025</link>
<pubDate>Thu, 27 June 2024 14:45:00</pubDate>
<modified_date>Thu, 27 June 2024 15:07:55</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9673069:1719475929/New%20Project%20-%202024-06-27T130435.915.jpg?$p=1493442&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ട്രിനിഡാഡ്: പന്തിൽ കൃത്രിമം കാണിച്ചെന്ന മുൻ പാകിസ്താൻ താരം ഇൻസമാം ഉൾ ഹഖിന്റെ ആരോപണത്തിന് മറുപടിയുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ. ഇതിനൊക്കെ എന്ത് മറുപടിയാണ് താൻ നൽകേണ്ടതെന്നായിരുന്നു വാർത്താസമ്മേളനത്തിൽ ഇൻസമാമിന്റെ പരാമർശം ശ്രദ്ധയിൽപ്പെടുത്തിയ മാധ്യമപ്രവർത്തകനോട് രോഹിത് പറഞ്ഞത്. ടി20 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ ഇന്ത്യൻ പേസർ അർഷ്ദീപ് സിങ് പന്തിൽ കൃത്രിമം കാട്ടിയെന്നായിരുന്നു ഇൻസമാമിന്റെ ആരോപണം. </p> <p><blockquote class="twitter-tweet"><a href="https://twitter.com/x/status/1806045906577625119"></a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p> <p>വിക്കറ്റ് ഡ്രൈയാണ്. എല്ലാ ടീമുകൾക്കും റിവേഴ്സ് സ്വിങ് കിട്ടുന്നുണ്ട്. കളിക്കുന്നത് ഏത് സാഹചര്യത്തിലാണെന്ന് ചിന്തിച്ച് മനസിലാക്കണം. ഇത് ഓസ്ട്രേലിയയോ ഇംഗ്ലണ്ടോ അല്ല. രോഹിത് കൂട്ടിച്ചേർത്തു. മുൻ പാക് താരം സലീം മാലിക്കും സമാന ആരോപണവുമായി രംഗത്തുവന്നിരുന്നു.</p> <p>പുതിയ പന്തിൽ റിവേഴ്സ് സ്വിങ് ലഭിക്കാൻ ബൗളർ കൃത്രിമം കാണിച്ചിട്ടുണ്ടെന്നാണ് ഇൻസമാം ആരോപിച്ചത്. ഇത്തരം സാഹചര്യങ്ങളിൽ ജാഗ്രത പാലിക്കാത്തതിന് അമ്പയർമാരെയും വിമർശിച്ചു. അമ്പയർമാരും മറ്റും ചില ടീമുകൾക്ക് അനുകൂലമായി പെരുമാറുന്നുണ്ടെന്ന് മാലിക്കും ആരോപിച്ചിരുന്നു. കൃത്രിമം കാണിച്ചില്ലെങ്കിൽ പുതിയ പന്തിൽ റിവേഴ്സ് സ്വിങ് ലഭിക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് ഇൻസമാമിന്റെ പക്ഷം.</p> <p>''അർഷ്ദീപ് 15-ാം ഓവർ എറിയുമ്പോൾ റിവേഴ്സ് സ്വിങ് ഉണ്ടായിരുന്നു. പുതിയ പന്തിൽ ഇത് ഏറെ നേരത്തെയാണ്. അതിനർഥം റിവേഴ്സ് സ്വിങ് ലഭിക്കാൻ 12-ാമത്തെയോ 13-ാമത്തെയോ ഓവറുകളിൽ പന്തിൽ കൃത്രിമം നടന്നെന്നാണ്.'' - ഒരു പാക് ചാനലിലെ ചർച്ചയ്ക്കിടെയായിരുന്നു ഇൻസമാമിന്റെ പ്രതികരണം.</p> <p>''ചില ടീമുകൾക്കായി അമ്പയർമാർ കണ്ണടച്ചിരിക്കുമെന്ന് ഒരു ചൊല്ലുണ്ട്. ഇന്ത്യയും അതിലൊന്നാണ്. പാകിസ്താനെതിരായ മത്സരത്തിനിടെ സമാന സാഹചര്യം റിപ്പോർട്ട് ചെയ്തതിന് പിഴയീടാക്കിയത് ഞാൻ ഓർക്കുന്നു.'' - സലീം മാലിക്ക് പറഞ്ഞു. ഇത്തരമൊരു സാഹചര്യം പാക് ക്രിക്കറ്റിലാണ് ഉണ്ടായതെങ്കിൽ തീർച്ചയായും നടപടി ഉണ്ടാകുമായിരുന്നുവെന്നും മാലിക് പറഞ്ഞു. </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ 'എല്ലാം അവർക്ക് വേണ്ടി'; അഫ്ഗാന്റെ തോൽവിയിൽ ഇന്ത്യയെ പഴിച്ച് മുൻ ഇംഗ്ലണ്ട് നായകൻ ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/icc-world-cup-afghanistan-loss-england-great-blames-india-1.9672956</link>
<pubDate>Thu, 27 June 2024 12:24:00</pubDate>
<modified_date>Thu, 27 June 2024 12:38:54</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9672969:1719469818/8FFABF27-D197-4D57-9CFA-CF647FD83DB6.jpg?$p=050f0ce&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ട്രിനിഡാഡ്: ലോകകപ്പ് സെമിയിൽ അഫ്ഗാന്റെ തോൽവിയിലേക്ക് നയിച്ച മോശം ബാറ്റിങ്ങിന് പിന്നാലെ ഇന്ത്യയ്ക്കെതിരേ തിരിഞ്ഞ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. സമൂഹമാധ്യമമായ എക്സിലൂടെയാണ് വോൺ ഇന്ത്യയ്ക്കെതിരേ ട്വീറ്റുമായി രംഗത്തെത്തിയത്. ലോകകപ്പിൽ ഇന്ത്യയുടെ സെമിഫൈനൽ മത്സരക്രമം നിശ്ചയിച്ച രീതി ചൂണ്ടിക്കാട്ടിയാണ് വോൺ രംഗത്തുവന്നത്. മത്സരക്രമം മൂലം അഫ്ഗാന് സെമിയ്ക്കായി തയ്യാറെടുക്കാൻ വേണ്ടത്ര സമയം ലഭിച്ചില്ലെന്നാണ് മുൻ ഇംഗ്ലണ്ട് താരം ആരോപിക്കുന്നത്.</p> <p>തിങ്കളാഴ്ച രാത്രിയാണ് സെന്റ് ലൂസിയയിൽ നിന്ന് അഫ്ഗാൻ ലോകകപ്പ് സെമിയിലേക്ക് പ്രവേശിക്കുന്നത്. ട്രിനിഡാഡിലേക്കുള്ള വിമാനം ചൊവ്വാഴ്ച 4 മണിക്കൂർ വൈകി. അതിനാൽ ട്രിനിഡാഡിൽ പരിശീലനത്തിനുള്ള സമയം ലഭിച്ചില്ല. - വോൺ കുറിച്ചു.</p> <p><blockquote class="twitter-tweet"><a href="https://twitter.com/x/status/1806129278582767648"></a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p> <p>ട്രിനിഡാഡിൽ ഇതിന് മുമ്പും അഫ്ഗാൻ കളിച്ചിട്ടുണ്ടല്ലോയെന്ന് ചൂണ്ടിക്കാട്ടിയ ആരാധകനും വോൺ മറുപടി നൽകി. സെമി ഫൈനലിനായി കുറഞ്ഞത് ഒരു ദിവസത്തെ തയ്യാറെടുപ്പെങ്കിലും വേണമെന്ന് അദ്ദേഹം കുറിച്ചു.</p> <p><blockquote class="twitter-tweet"><a href="https://twitter.com/x/status/1806130179347296538"></a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p> <p>ഈ സെമി മത്സരം ഗയാനയിലാണ് നടക്കേണ്ടിയിരുന്നത്. എന്നാൽ ടൂർണമെന്റ് മുഴുവനായി ഇന്ത്യയ്ക്കനുകൂലമായാണ് നീക്കുന്നത്. ഇത് മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം അനീതിയാണ്. -വോൺ എക്സിൽ കുറിച്ചു. വ്യാഴാഴ്ച ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം സെമി.</p> <p><blockquote class="twitter-tweet"><a href="https://twitter.com/x/status/1806135791531286637"></a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p> <p>സെമിയിൽ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടാണ് അഫ്ഗാൻ ടി20 ലോകകപ്പിൽ നിന്ന് പുറത്തായത്. ഒമ്പത് വിക്കറ്റിന്റെ ജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ലോകകപ്പിൽ ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തുന്നത്. പ്രോട്ടീസ് ബൗളർമാർക്ക് മുന്നിൽ അഫ്ഗാൻ നിരയിലാർക്കും അധികനേരം പിടിച്ച് നിൽക്കാനായില്ല. ടീം 56 റൺസിനാണ് പുറത്തായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ തുടക്കത്തിൽ ഞെട്ടിച്ചെങ്കിലും പിന്നീട് മാർക്രവും റീസ ഹെൻഡ്രിക്സും കളി ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാക്കി. ലേകകപ്പിലെ അഫ്ഗാന്റെ ആദ്യ സെമിപ്രവേശമായിരുന്നു ഇത്തവണത്തേത്.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ സഹതാരങ്ങളെ ചേർത്തുപിടിച്ച് റാഷിദ് ഖാൻ; തിരിച്ചുവരുമെന്ന് അഫ്ഗാൻ നായകൻ ]]>
</title>
<link>https://www.mathrubhumi.com/special-pages/icc-t20-world-cup-2024/rashid-khan-refuses-to-blame-teammates-comment-about-defeat-against-south-africa-1.9672926</link>
<pubDate>Thu, 27 June 2024 11:19:31</pubDate>
<modified_date>Thu, 27 June 2024 11:19:31</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9672931:1719467288/60075D69-1581-4AB2-A86D-6D9E17984B01.jpg?$p=804381f&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ട്രിനിഡാഡ്: അവിശ്വസനീയ കുതിപ്പിനൊടുക്കം സെമിയിൽ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടാണ് അഫ്ഗാൻ ടി20 ലോകകപ്പിൽ നിന്ന് പുറത്തായത്. ഒമ്പത് വിക്കറ്റിന്റെ ജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ലോകകപ്പിൽ ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തുന്നത്. അതേസമയം സെമിയിലെ തോൽവിയിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഫ്ഗാൻ നായകൻ റാഷിദ് ഖാൻ. തോൽവി അംഗീകരിക്കുന്നുവെന്നും തങ്ങളെ സംബന്ധിച്ച് ഇത് വലിയ അനുഭവമാണെന്നും റാഷിദ് ഖാൻ പറഞ്ഞു. ഇതൊരു തുടക്കം മാത്രമാണ്. ലോകത്തെ ഏത് ടീമിനേയും തോൽപ്പിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം തങ്ങൾക്കുണ്ടെന്നും റാഷിദ് കൂട്ടിച്ചേർത്തു.</p> <p>ടീമെന്ന നിലയിൽ ഇത് കഠിനമാണ്. ഞങ്ങൾ മെച്ചപ്പെട്ടിരിക്കാം. എന്നാൽ വിചാരിച്ചതുപോലെ കാര്യങ്ങൾ ചെയ്യാൻ സാഹചര്യം ഞങ്ങളെ അനുവദിച്ചില്ല. ടി20 ക്രിക്കറ്റ് ഇങ്ങനെയാണ്. എല്ലാ സാഹചര്യത്തിലും കളിക്കാൻ തയ്യാറായിരിക്കണം. അവർ നന്നായി പന്തെറിഞ്ഞു. പേസർമാർ നന്നായി പന്തെറിഞ്ഞതുകൊണ്ടാണ് ടൂർണമെന്റിലുടനീളം ഞങ്ങൾക്ക് മുന്നേറാൻ കഴിഞ്ഞത്. മുജീബിന്റെ പരിക്ക് ദൗർഭാഗ്യകരമാണ്. എന്നാൽ ഞങ്ങളുടെ പേസർമാരും നബിയടക്കമുള്ളവർ ന്യൂബോളിൽ മികച്ചുനിന്നു. അതാണ് സ്പിന്നർമാരായ ഞങ്ങൾക്ക് കാര്യങ്ങൾ എളുപ്പമാക്കിയത്.- റാഷിദ് ഖാൻ പറഞ്ഞു.</p> <p>ബാറ്റിങ്ങിൽ കുറച്ചുകൂടി മെച്ചപ്പെടാനുണ്ടെന്നും ഈ മുന്നേറ്റം തുടരണമെന്നും റാഷിദ് പറഞ്ഞു. ദക്ഷിണാഫ്രിക്ക പോലെയുള്ള മുൻനിര ടീമിനെതിരേയുള്ള സെമി ഫൈനൽ തോൽവി അംഗീകരിക്കുന്നു. ഇതൊരു തുടക്കം മാത്രമാണ്. ലോകത്തെ ഏത് ടീമിനേയും തോൽപ്പിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം തങ്ങൾക്കുണ്ട്. മധ്യനിരയിൽ കുറച്ചുകൂടി കഠിനാധ്വാനം ചെയ്യാനുണ്ട്. ഞങ്ങൾ ഇതുവരെ മികച്ച ഫലമുണ്ടാക്കി. കൂടുതൽ കഠിനാധ്വാനം ചെയ്ത് തിരിച്ചുവരുമെന്നും റാഷിദ് ഖാൻ പറഞ്ഞു.</p> ]]>
</content:encoded>
</item>
</channel>
</rss>