<![CDATA[one minute video Daily Hunt]]> https://feed.mathrubhumi.com/one-minute-video-daily-hunt-1.8407424 Tue, 21 Jan 2025 11:05:07 +0530 hourly 1 <![CDATA[റേഷൻ സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്ക്; 14 താലൂക്കുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാൻ നീക്കം]]> https://www.mathrubhumi.com/videos/one-minute-video/kerala-ration-subsidy-to-bank-accounts-trial-rollout-in-14-taluks-starting-march-1.10272810 Tue, 21 January 2025 11:05:07 Tue, 21 January 2025 14:31:11

പൊതുവിതരണ സമ്പ്രദായത്തിലൂടെയുള്ള ഭക്ഷ്യധാന്യങ്ങൾക്കുപകരം സബ്സിഡി തുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ രീതി നടപ്പാക്കുന്നത് സർക്കാരിന്റെ പരിഗണനയിൽ. മാർച്ചോടെ ഇത് നടപ്പാക്കാനാണ് പൊതുവിതരണവകുപ്പ് ശ്രമിക്കുന്നത്. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥതലത്തിൽ ചർച്ചകൾ പൂർത്തിയാക്കി.

കേന്ദ്ര പൊതുവിതരണ മാർഗനിർദേശപ്രകാരമാണ് നടപടി. അരിയടക്കമുള്ള റേഷൻ സാധനങ്ങൾക്ക് നിശ്ചിതതുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്നതാണ് രീതി. പിന്നാക്കവിഭാഗം കാർഡുകളെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്താനാണ് നീക്കം.

സംസ്ഥാനത്തെ 14 താലൂക്കുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് ഒരുങ്ങുന്നത്. മണ്ണാർക്കാട്, നിലമ്പൂർ, കോഴഞ്ചേരി, ചാലക്കുടി, മാനന്തവാടി, കുട്ടനാട്, കോതമംഗലം, ദേവികുളം, ഇരിട്ടി, മഞ്ചേശ്വരം, പത്തനാപുരം, കാഞ്ഞിരപ്പള്ളി, താമരശ്ശേരി, നെടുമങ്ങാട് താലൂക്കുകളാണ് പരിഗണനയിലുള്ളതെന്നാണ് സൂചന. എന്നാൽ ഇത് സംസ്ഥാനത്തെ റേഷൻസമ്പ്രദായത്തെ തകർക്കുമെന്ന് ചൂണ്ടിക്കാട്ടി റേഷൻവ്യാപാരി സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.

മഹാരാഷ്ട്ര, അസം, ആന്ധ്രാപ്രദേശ്, ഹരിയാണ, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളായ പോണ്ടിച്ചേരി, ചണ്ഡീഗഢ്, ദാദ്രാനഗർ ഹവേലി എന്നിവിടങ്ങളിലും ഡി.ബി.ടി. സമ്പ്രദായം നടപ്പാക്കിയിട്ടുണ്ട്. പോണ്ടിച്ചേരിയിൽ തുടക്കത്തിൽ അരിക്ക് കിലോഗ്രാമിന് 22 രൂപയും ഗോതമ്പിന് 16 രൂപയുമാണ് ഗുണഭോക്താക്കൾക്ക് നൽകിയിരുന്നത്. പാചകവാതകവിതരണ മേഖലയിലടക്കം മുമ്പ് ഇത് നടപ്പാക്കിയിട്ടുണ്ട്. ഒരുകിലോ അരി പൊതുവിതരണ സമ്പ്രദായത്തിൽ ഗുണഭോക്താവിലേക്ക് എത്തിക്കുന്നതിന് 99.70രൂപ സർക്കാരിന് ചെലവ് വരുന്നുണ്ടെന്നാണ് കണക്ക്.

]]>
<![CDATA[ബ്ലാസ്‌റ്റേഴ്‌സിന്റെ കോച്ചിങ് കുപ്പായത്തിൽ പുരുഷോത്തമൻ മതി?]]> https://www.mathrubhumi.com/videos/one-minute-video/purushotham-good-enough-to-coach-blasters-1.10261750 Fri, 17 January 2025 21:19:44 Fri, 17 January 2025 21:19:44

സ്വീഡിഷുകാരൻ മിക്കേൽ സ്റ്റാറേയുടെ കീഴിൽ ബ്ലാസ്റ്റേഴ്സ് കളിച്ചത് 12 മത്സരങ്ങൾ.. മൂന്നു ജയമടക്കം നേടിയത് 11 പോയിന്റ്. മലയാളിയായ പുരുഷോത്തമന്റെ കീഴിൽ കളിച്ചത് നാലുമത്സരം മൂന്നിലും ജയിച്ച് നേടിയത് ഒൻപത് പോയിന്റ്. വിജയശതമാനം നോക്കിയാൽ പുരുഷോത്തമൻ ബഹുദൂരം മുന്നിൽ. അതുകൊണ്ടുതന്നെ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ കോച്ചിങ് കുപ്പായത്തിൽ പുരുഷോത്തമൻ മതി എന്ന തീരുമാനത്തിലാണ് മാനേജ്മെന്റ്.

ഡിസംബറിലാണ് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകസ്ഥാനത്തുനിന്ന് മിക്കേൽ സ്റ്റാറേയെ പുറത്താക്കുന്നത്. ഐ.എസ്.എലിൽ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം ദയനീയമായ പശ്ചാത്തലത്തിലായിരുന്നു നടപടി. സഹപരിശീലകരായ ബിയോൺ വെസ്ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവരെയും ഒഴിവാക്കിയിരുന്നു.

ഇവാൻ വുകോമാനോവിച്ചിന്റെ പകരക്കാരനായി ഈ സീസണിലാണ് സ്വീഡിഷുകാരനായ സ്റ്റാറേ എത്തിയത്. 17 വർഷംനീണ്ട കരിയറിൽ വിവിധ ക്ലബ്ബുകളിലായി നാനൂറോളം മത്സരങ്ങൾക്ക് തന്ത്രങ്ങളോതിക്കൊടുത്ത പരിചയസമ്പത്തുമായാണ് സ്റ്റാറേ കേരളത്തിലെത്തിയത്. സ്വീഡിഷ് ക്ലബ്ബായ വാസ്ബി യുണൈറ്റഡിലൂടെ കോച്ചിങ് കുപ്പായമണിഞ്ഞ ആദ്ദേഹം സ്വീഡൻ, ഗ്രീസ്, തായ്ലാൻഡ്, ചൈന, അമേരിക്ക, നോർവേ എന്നിവിടങ്ങളിലെ വിവിധ ക്ലബ്ബുകളെ പരിശീലിപ്പിച്ചു. പരിശീലകനായി സ്വീഡിഷ് ലീഗ് കിരീടവും നേടി.

ബ്ലാസ്റ്റേഴ്സുമായി 2026 വരെ അദ്ദേഹത്തിന് കരാറുണ്ടായിരുന്നു. പക്ഷേ സ്റ്റാറേയ്ക്ക് കീഴിൽ സീസണിൽ 12 കളികൾ കളിച്ചതിൽ മൂന്നുകളി മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത്. സീസണിൽ ദയനീയ പ്രകടനത്തിലേക്ക് ബ്ലാസ്റ്റേഴ്സ് വീണതോടെ പരിശീലകന്റെ കസേര ഇളകുകയായിരുന്നു.

സ്റ്റാറേ പോയെങ്കിലും പുതിയ കോച്ചിനായി വലിയൊരു തുക ഈ സീസണിൽ ഇനി ചെലവഴിക്കുന്നത് ബുദ്ധിപരമാകില്ലെന്ന് മാനേജ്മെന്റ് കരുതുന്നു. ഒഡിഷ എഫ്.സി.യുടെ കോച്ച് സെർജിയോ ലൊബേറോ അടക്കമുള്ളവരുടെ പേര് ബ്ലാസ്റ്റേഴ്സ് കോച്ചിന്റെ സ്ഥാനത്തേക്ക് കേട്ടിരുന്നെങ്കിലും അതിലേക്കൊന്നും ഉടനെ പോകില്ലെന്ന് ഉറപ്പിക്കുന്നതാണ് പുരുഷോത്തമന്റെ കീഴിലെ പ്രകടനം. ഒഡിഷ എഫ്.സി.ക്കെതിരായ കളിയിലെ ഇഞ്ചുറിസമയത്തെ ത്രില്ലർ വിജയവും പുരുഷോത്തമന്റെ സ്ഥാനം ഉറപ്പിക്കുന്നുണ്ട്.

മോണ്ടിനെഗ്രോ താരം ദുസാൻ ലഗാത്തോറിനെ ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിലൂടെ ടീമിലെത്തിച്ച് ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകൾ ശക്തമാക്കാനുള്ള ശ്രമത്തിലാണ് പുരുഷോത്തമനും സംഘവും. ടാക്ടിക്കൽ വൈദഗ്ധ്യവും ഏരിയൽ ബോളിലെ മികവും വിശകലനംചെയ്താണ് ദുസാനെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചിരിക്കുന്നത്. കൊച്ചിയിലെത്തിയ ദുസാൻ ടീമിനൊപ്പം ചേർന്നിട്ടുണ്ട്. എന്നാൽ, നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ അടുത്ത കളിയിൽ ദുസാൻ ബ്ലാസ്റ്റേഴ്സിന്റെ പ്ലേയിങ് സ്ക്വാഡിലുണ്ടാകില്ല.

]]>
<![CDATA[ശബരിമല ഭക്തർക്ക് ഇന്ന് മകരവിളക്കിന്റെ പുണ്യദർശനം ]]> https://www.mathrubhumi.com/videos/one-minute-video/makaravilak-today-at-sabarimala-1.10252026 Tue, 14 January 2025 13:55:49 Tue, 14 January 2025 15:09:55

തിരുവാഭരണവിഭൂഷിതനായ കലിയുഗവരദനെ തൊഴാനും മകരജ്യോതി ദർശനത്തിനുമായി ശബരിമലയിൽ ഭക്തജന പ്രവാഹം. ഭക്തരുടെ സുരക്ഷയ്ക്കായി പോലീസും വനംവകുപ്പും ആർ.എ.എഫും മറ്റു വകുപ്പുകളും ചേർന്ന് വൻ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തിരുവാഭരണഘോഷയാത്ര വൈകീട്ട് 5.30-ന് ശരംകുത്തിയിലും 6.30-ന് കൊടിമരച്ചുവട്ടിലും എത്തും. തുടർന്ന് തിരുവാഭരണം ചാർത്തിയുള്ള മഹാദീപാരാധന നടക്കും. ഈസമയം പൊന്നമ്പലമേട്ടിൽ മകരജ്യോതിയും ആകാശത്ത് മകരസംക്രമ നക്ഷത്രവും ദൃശ്യമാകും.

]]>
<![CDATA[കൊതുകിനെ തുരത്താൻ കൊതുക് തന്നെ മതി; പുതിയ കണ്ടുപിടിത്തവുമായി ​ഗവേഷകർ ]]> https://www.mathrubhumi.com/videos/one-minute-video/genetically-modified-mosquitoes-fight-dengue-1.10249054 Mon, 13 January 2025 21:23:00 Mon, 13 January 2025 21:25:24

കൊതുകിനെ കൊല്ലാൻ ഇനി കൊതുക് തന്നെ മതി. കൊതുകുതിരിയും, ​ഗുഡ് നൈറ്റും തുടങ്ങി എന്തൊക്കെ പരീക്ഷിച്ചിട്ടും കൊതുകിനെ തുരത്താൻ കഴിയാത്തവർക്ക് ആശ്വാസമാകുന്ന കണ്ടുപിടിത്തം നടത്തിയിരിക്കുകയാണ് ​ഗവേഷകർ. വിഷ ബീജമുള്ള ജനിതക എഞ്ചിനീയറിംഗ് ചെയ്ത കൊതുകുകൾക്ക് പെൺകൊതുകുകളെ കൊല്ലാനും രോഗം പടരുന്നത് തടയാനും കഴിയുമെന്നാണ് ഓസ്ട്രേലിയയിലെ മക്വയറി സർവകലാശാലയിലെ ​ഗവേഷകർ കണ്ടെത്തിയത്. മലമ്പനി, ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോ​ഗങ്ങളെല്ലാം പരത്തുന്ന കൊതുകുകളാണ് ഈഡിസ് ഈജ്പിറ്റി എന്ന പെൺ കൊതുകുകൾ.

ഇനി toxic male technique എന്നറിയപ്പെടുന്ന സാങ്കേതികവിദ്യ എന്താണെന്ന് നോക്കാം. പെൺകൊതുകുകളുടെ ജീവനെടുക്കാൻ ശേഷിയുള്ള വിഷപ്രോട്ടിനുകൾ ഉൽപാദിപ്പിക്കാനായി ജനറ്റിക് എൻജിനീയറിങ് വഴി ആദ്യം ആൺകൊതുകുകളെ പ്രാപ്തരാക്കും. പിന്നീട് ഈ കൊതുകുകളെ പെൺ കൊതുകുകൾക്കിടയിലേക്ക് തുറന്നുവിടും. പ്രജനനത്തിന് വേണ്ടി ആൺകൊതുകും പെൺകൊതുകും സംയോഗിക്കുമ്പോൾ, ഹാനികരമായ പ്രോട്ടീൻ പെൺ കൊതുകിന്റെ ശരീരത്തിലെത്തും. ഇതോടെ പെൺകൊതുകുകളുടെ ആരോഗ്യം ക്ഷയിച്ച് ചത്തൊടുങ്ങും.

ഈ വിദ്യയിലൂടെ രോ​ഗം പരത്തുന്ന ഈഡിസ് ഈജ്പിറ്റി കൊതുകകളുടെ എണ്ണം കുറയുമെന്നും ഇതിലൂടെ രോ​ഗങ്ങൾ നിയന്ത്രിക്കാൻ കഴിയുമെന്നുമാണ് കണക്കുകൂട്ടുന്നത്. എന്തായാലും കൊതുകുകളിൽ പരീക്ഷണം തുടരുകയാണെന്നും മനുഷ്യർക്കോ മറ്റ് ജീവജാലങ്ങൾക്കോ ഇത് ദോഷകരമല്ലെന്ന് ഉറപ്പാക്കുമെന്നും ​ഗവേഷകർ അറിയിച്ചിട്ടുണ്ട്

]]>
<![CDATA[കുട്ടികളുടെ മാർക്കും ഹാജരുമെല്ലാം ആപ്പ് വഴി അറിയാം; 'സമ്പൂർണ പ്ലസ്' ഉപയോ​ഗിക്കാം ഇങ്ങനെ ]]> https://www.mathrubhumi.com/videos/one-minute-video/sampoorna-plus-school-app-1.10246188 Sun, 12 January 2025 14:30:00 Sun, 12 January 2025 14:43:09

സ്വന്തം മകൾക്കോ മകനോ പരീക്ഷയിൽ എത്ര മാർക്ക് കിട്ടി, എത്ര ഹാജറുണ്ട് തുടങ്ങി ക്ലാസ്മുറിയിലെയും സ്കൂളിലെയും വിശേഷങ്ങൾ അറിയാൻ ഇനി സ്കൂൾ വരെ പോകേണ്ട. ഇതെല്ലാം ഇനി രക്ഷിതാക്കളുടെ വിരൽത്തുമ്പിലെത്തും. ഇത്തരം വിവരങ്ങൾ തത്സമയമറിയാൻ പൊതുവിദ്യാഭ്യാസവകുപ്പിന്റെ ആപ്പ് തയ്യാറായിട്ടുണ്ട്. സ്കൂളുകൾക്കായി കൈറ്റ് സജ്ജമാക്കിയ 'സമ്പൂർണ പ്ലസ്' മൊബൈൽ ആപ്പിലാണ് ഈ സൗകര്യം.

ഹാജരും പഠനവിവരങ്ങളും, സ്കൂൾ ബസിന്റെ സമയം, പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ, കുട്ടികളുടെ പഠന പുരോഗതി, പ്രോഗ്രസ് റിപ്പോർട്ട് എന്നീ വിവരങ്ങളാണ് ആപ്പിൽ ലഭിക്കുക. ഇതുകൂടാതെ ക്ലാസ് ടീച്ചർക്കും രക്ഷിതാവിനും കുട്ടിയെക്കുറിച്ച് സന്ദേശംവഴി ആശയവിനിമയവും നടത്താം

ഇനി ആപ്പ് എങ്ങനെയാണ് ഉപയോ​ഗിക്കേണ്ടതെന്ന് നോക്കാം.

പ്ലേ സ്റ്റോറിൽ 'Sampoorna Plus' എന്ന് ടൈപ്പ് ചെയ്ത് ആപ്പ് ഡൗൺ ലോഡ് ചെയ്യണം. ആദ്യമായി ഉപയോഗിക്കുന്നവർ കുട്ടിയെ സ്കൂളിൽ ചേർത്തപ്പോൾ നൽകിയ ഫോൺനമ്പർ നൽകണം. മൊബൈൽ നമ്പർ കൃത്യമായി സമ്പൂർണയിൽ ഉൾപ്പെടുത്തുന്നതിന് കുട്ടി പഠിക്കുന്ന സ്കൂളുമായി ബന്ധപ്പെടാം. ഈ നമ്പറിൽ ലഭിക്കുന്ന ഒ.ടി.പി. ഉപയോഗിച്ച് ലോഗിൻ ചെയ്യണം. ലോഗിൻ ചെയ്യുമ്പോൾ ആ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള കുട്ടികളുടെ പ്രൊഫൈലുകൾമാത്രം രക്ഷിതാവിന് ലഭിക്കും. പ്രൊഫൈലിൽ സ്കൂളിൽനിന്ന് അയക്കുന്ന മെസേജുകൾ, ഹാജർ, മാർക്ക് ലിസ്റ്റ് എന്നിവ കാണാം.

]]>
<![CDATA[സ്റ്റൈലിഷ് ലുക്കിൽ ബജാജ് പൾസർ RS 200-ന്റെ 2025 പതിപ്പ് എത്തി]]> https://www.mathrubhumi.com/videos/one-minute-video/bajaj-pulsar-rs200-2025-launched-1.10246172 Sun, 12 January 2025 13:51:00 Sun, 12 January 2025 14:50:45

സ്റ്റൈലിഷ് ലുക്കിൽ ബജാജ് പൾസർ RS 200-ന്റെ 2025 പതിപ്പ് അവതരിപ്പിച്ചു. ബ്ലൂടൂത്ത് കണക്ടിവിറ്റി, ടേൺ ബൈ ടേൺ നാവി​ഗേഷൻ, കോൾ, എസ്.എം.എസ് അലേർട്ട് എന്നിവയുള്ള എൽ.സി.ഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് പ്രധാന സവിശേഷത. 24.5 പി.എസ് പവറും 18.7 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന 199.5 സി.സി. ലിക്വിഡ് കൂൾഡ് എൻജിനാണ് വാഹനത്തിന്റെ ഹൃദയം.

]]>
<![CDATA[VIDEO | മുത്തശ്ശി ജനിച്ച നഗരം, വൈകാരിക അടുപ്പം; ലിവർപൂളിനേയും മസ്‌ക് സ്വന്തമാക്കുമോ? ]]> https://www.mathrubhumi.com/videos/one-minute-video/elon-musk-to-buy-liverpool-for-grandma-1.10237693 Thu, 9 January 2025 13:57:05 Thu, 9 January 2025 16:04:55

ഇംഗ്ലീഷ് ഫുട്ബോളിലെ വമ്പൻമാരായ ലിവർപൂളിനെ ശതകോടീശ്വരനായ ഇലോൺ മസ്ക് സ്വന്തമാക്കുമോ? ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ചാ വിഷയമിപ്പോൾ ഇതാണ്. ഇലോൺ മസ്കിന്റെ പിതാവ് എറോൾ മസ്ക് ഒരു അഭിമുഖത്തിൽ ലിവർപൂളിനെ സ്വന്തമാക്കാനുള്ള മകന്റെ ആഗ്രഹം തുറന്നുപറഞ്ഞതെടെയാണ് ഇതുസംബന്ധിച്ച ചർച്ചകൾക്ക് ചൂടുപിടിച്ചത്. ഇലോണിന്റെ മുത്തശ്ശി ലിവർപൂളിലാണ് ജനിച്ചത്. ചില ബന്ധുക്കൾ അവിടെ താമസിക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ച്, കുടുംബത്തിന് ലിവർപൂൾ നഗരവുമായുള്ള ബന്ധവും അഭിമുഖത്തിൽ എറോൾ പറഞ്ഞുവെക്കുന്നുണ്ട്.

ഇതോടെ മുത്തശ്ശിക്കുള്ള വൈകാരിക അടുപ്പംകൊണ്ട് മസ്ക്ക് ലിവർപൂളിനെ സ്വന്തമാക്കുമോ എന്ന രസകരമായ ചോദ്യവും സോഷ്യൽ മീഡിയകളിൽ ഉയർന്നു. അതേസമയം ക്ലബ്ബിന്റെ നിലവിലെ ഉടമസ്ഥരായ അമേരിക്കൻ വൻകിടകമ്പനിയായ ഫെൻവെ സ്പോർട്സ് ഗ്രൂപ്പ് ഇക്കാര്യം നിഷേധിക്കുകയാണ്. ഏതായാലും ട്വിറ്ററിനെ വരെ സ്വന്തമാക്കി പിന്നീട് പേരുവരെ മാറ്റിയ മസ്ക്കാണ് ഫുട്ബോളിലേക്കും ഒരുകൈ നോക്കാൻ ആഗ്രഹിക്കുന്നത് എന്നതിനാൽ എന്തും സംഭവിക്കാം.

ധനകാര്യമാസികയായ ഫോബ്സിന്റെ കഴിഞ്ഞവർഷത്തെ കണക്കനുസരിച്ച് ലിവർപൂളിന്റെ മൂല്യം 44,645 കോടി രൂപയാണ്. 2010-ൽ ഫെൻവെ ക്ലബ്ബിനെ വാങ്ങിയത് ഏതാണ്ട് 3000 കോടി രൂപയ്ക്കായിരുന്നു. അതായത് പത്തുവർഷംകൊണ്ട് മാത്രം മൂല്യം പതിനഞ്ചിരട്ടിയോളം വർധിച്ചു. ലോകത്തെ ഏറ്റവും വലിയ ധനികനായ മസ്കിന്റെ ആസ്തി 36 ലക്ഷം കോടി രൂപയാണ്. അതായത് ടെസ്ലയുടേയും സ്പേസ് എക്സിന്റെയും സ്ഥാപകനായ മസ്കിന് ലിവർപൂളിനേയും അങ്ങ് സ്വന്തമാക്കാൻ വലിയ പ്രയാസമൊന്നുമില്ല. ഇതിനായി മസ്ക് രണ്ടുംകൽപ്പിച്ചിറങ്ങിയാൽ, നിലവിലെ ഉടമകൾ അതിന് സമ്മതംകൂടി അറിയിച്ചാൽ ഒരു ഫുട്ബോൾ ക്ലബ്ബ് കൂടി മസ്ക്കിന്റെ അക്കൗണ്ടിൽ കിടക്കും. ഫുട്ബോൾ ലോകത്തെ ഞെട്ടിക്കുന്ന അത്തരമാരു നീക്കം മസ്കിന്റെ ഭാഗത്തുനിന്നുണ്ടാകുമോ എന്നറിയാൻ അൽപം കാത്തിരിക്കാം.

]]>
<![CDATA[ഇന്ത്യയിലും HMPV ബാധ; സ്വകാര്യ ആശുപത്രിയുടെ കണ്ടെത്തലിൽ സംശയിക്കേണ്ട സാഹചര്യമില്ല- കർണാടക]]> https://www.mathrubhumi.com/videos/one-minute-video/hmpv-virus-confirmed-in-india-first-case-reported-in-bengaluru-1.10228435 Mon, 6 January 2025 11:29:28 Mon, 6 January 2025 15:20:05

ചൈനയിൽ കണ്ടെത്തിയ ഹ്യൂമൻമെറ്റാന്യൂമോവൈറസ് ബാധ ഇന്ത്യയിലും സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ബെംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ കണ്ടെത്തിയത്. ബെംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രയിലാണ് കേസ് റിപ്പോർട്ട് ചെയ്തത്. സർക്കാർ ലാബിൽ സാമ്പിൾ പരിശോധിച്ചിട്ടില്ലെന്നും എന്നാൽ സ്വകാര്യ ആശുപത്രിയുടെ കണ്ടെത്തലിൽ സംശയിക്കേണ്ട സാഹചര്യമില്ലെന്നും കർണാടക ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. കോവിഡിന് സമാനമായി ശ്വസനേന്ദ്രിയ സംവിധാനങ്ങളെ ബാധിക്കുന്ന അണുബാധയാണ് എച്ച്.എം.പി.വി. എന്നാണ് ഔദ്യോഗിക ഭാഷ്യം.

പ്രായമായവരിലും കുട്ടികളിലും പ്രതിരോധശക്തി കുറഞ്ഞവരിലുമാണ് വൈറസ് ബാധ കടുത്തതാവുക. കോവിഡ് പോലെ ഇതിനും പ്രത്യേകവാക്സിനോ ചികിത്സാരീതിയോ ഇല്ല. ന്യൂമോവിരിഡേ ഗണത്തിൽ പെട്ട എച്ച്.എം.പി.വി. ആദ്യമായി സ്ഥിരീകരിച്ചത് 2001ലാണ്. നെതർലാൻഡ്സ്, ബ്രിട്ടൻ, ഫിൻലാൻഡ്, ഓസ്ട്രേലിയ, കാനഡ, യുഎസ്, ചൈന എന്നിവിടങ്ങളിൽ 2023-ൽ HMPV കണ്ടെത്തിയിരുന്നു.

യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പ്രകാരം, സാധാരണയായി എച്ച്എംപിവിയുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ചുമ, പനി, ജലദോഷം, ശ്വാസതടസ്സം എന്നിവയാണ്. മൂന്ന് മുതൽ അഞ്ച് ദിവസം വരെയാണ് ഇൻക്യൂബേഷൻ കാലയളവ്. മാസ്ക് ധരിക്കുക, കൈകൾ ഇടയ്ക്കിടെ കഴുകുക, പ്രതിരോധശേഷി വർധിപ്പിക്കുക എന്നിവയെല്ലാം രോഗത്തെ തടയാൻ സഹായിക്കും.

]]>
<![CDATA[മുൻ കണ്ടെത്തലുകൾ തെറ്റ്, തിമിംഗിലങ്ങൾക്ക് ആയുസ്സ് നമ്മൾ കരുതിയതിലും അധികം]]> https://www.mathrubhumi.com/videos/one-minute-video/whales-have-more-lifespan-than-thought-before-1.10222876 Sat, 4 January 2025 14:25:01 Sat, 4 January 2025 18:12:15

തിമിംഗിലത്തിന് നമ്മൾ കരുതിയതുപോലെയല്ല, അതിലും കൂടുതലുണ്ട് ആയുസ്സ്. വളരെയേറെ കാലം ജീവിക്കുന്ന സമുദ്ര സസ്തനികളായ തിമിംഗിലങ്ങളേക്കുറിച്ച് നടത്തിയ ഒരു പഠനമാണ് ഈ കാര്യം പറയുന്നത്. സതേൺ റൈറ്റ് തിമിംഗിലങ്ങൾക്ക് ആയുസ്സ് ഒരു നൂറ്റാണ്ടിന് മുകളിലാണ്. സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ ഇനിയുമുണ്ട് കാര്യങ്ങൾ. സതേൺ റൈറ്റ് തിമിംഗിലങ്ങളുടെ 10 ശതമാനം 130 വർഷക്കാലത്തോളം ജീവിച്ചിരുന്നതായും പഠനം പറയുന്നു. 70 മുതൽ 80 വർഷം വരെ ആയുസ്സേ ഇവക്കുള്ളൂ എന്നാണ് മുമ്പ് കരുതിയിരുന്നത്.

തിമിംഗിലങ്ങളിൽ തന്നെ മറ്റൊരു വിഭാഗമായ നോർത്ത് അറ്റ്ലാന്റിക് റൈറ്റ് തിമിംഗിലങ്ങൾക്കും 70 വർഷത്തെ ആയുസ്സാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ ഇവയിൽ പലതും കപ്പലിടിച്ചും ഫിഷിങ് ഗിയറിൽ കുടുങ്ങിയും മരണപ്പെടുകയാണ് ചെയ്യുന്നത്. 50 വയസ്സിന് മുകളിൽ ഇവ ജീവിച്ചിരിക്കുന്നത് അപൂർവമാണെന്നും ഡൗൺ ടു എർത്ത് റിപ്പോർട്ട് ചെയ്യുന്നു.

വേട്ടയാടൽ അടക്കമുള്ള കാരണങ്ങൾ മൂലമാണ് പല തിമിംഗിലങ്ങളുടെയും ആയുസ്സ് കുറവാകുന്നതെന്നാണ് ഗവേഷകർ കരുതുന്നത്. വേട്ടയാടി മരണപ്പെടുമ്പോൾ ആയുർദൈർഘ്യം നിർണയിക്കുന്നതിന് അത് തടസ്സമാകുന്നു. ഇതോടുകൂടി സ്പേം, ബ്ലൂ, ഫിൻ, റൈറ്റ് തിമിംഗിലങ്ങളുടെ യഥാർഥ ആയുസ്സ് അജ്ഞാതമായി തുടർന്നു.

1990-കളിൽത്തന്നെ ആർട്ടിക് ബോഹെഡ് തിമിംഗിലങ്ങൾക്ക് 200 വർഷത്തിലധികം ജീവിക്കാനാകുമെന്ന് കണ്ടെത്തിയിരുന്നു. റൈറ്റ്, ഫിൻ തിമിംഗിലങ്ങൾക്കും ഇതേ ആയുസ്സുണ്ടെന്നാണ് പുതിയ പഠനം നൽകുന്ന സൂചനകൾ. മനുഷ്യരുടെ ഇടപെടൽ ഇല്ലെങ്കിൽ വളരെയേറെ കാലം തിമിംഗിലങ്ങൾക്ക് ജീവിക്കാൻ സാധിക്കുമെന്നും പുതിയ പഠനം വ്യക്തമാക്കുന്നു.

]]>
<![CDATA[നമ്മളൊന്ന്: ഹൃദയരൂപത്തിൽ അണിനിരന്ന് കുട്ടികൾ; പുതുവർഷപ്പിറവിയുടെ കോക്കല്ലൂർ കാഴ്ച]]> https://www.mathrubhumi.com/videos/one-minute-video/kokallur-school-in-kozhikode-say-we-are-one-with-heart-model-1.10217209 Thu, 2 January 2025 16:42:00 Thu, 2 January 2025 16:43:30

2025 പുതുവർഷത്തെ വരവേറ്റുകൊണ്ട് കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിൽ 'പുതുവർഷപ്പിറവി' എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും പ്രതീകമായ ഹൃദയരൂപത്തിനകത്ത് പുതുവർഷത്തിലെ ആദ്യ ദിനത്തിന്റെ സൂചനയായി ഒന്ന് എന്ന രൂപത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ കുട്ടികൾ അക്ഷരങ്ങളുടെ പ്രതീകങ്ങളായ പുസ്തകങ്ങൾ കൈകളിലേന്തി സ്കൂൾ മൈതാനത്ത് അണിനിരന്ന് ദൃശ്യരൂപമൊരുക്കി. ഹയർ സെക്കൻഡറി വിഭാഗത്തിലെ സ്കൗട്ട് ട്രൂപ്പ് സംഘടിപ്പിച്ച പരിപാടിയ്ക്ക് പ്രിൻസിപ്പൽ എൻ.എം. നിഷ, സ്കൗട്ട് ട്രൂപ്പ് അംഗങ്ങൾ, സ്കൗട്ട് മാസ്റ്റർ മുഹമ്മദ് സി. അച്ചിയത്ത്, പി.ടി.എ പ്രസിഡന്റ് അജീഷ് ബക്കീത്ത, പി. പ്രമോദ്, മറ്റ് അധ്യാപകർ എന്നിവർ നേതൃത്വം നൽകി.

]]>
<![CDATA[കാറുകൾക്ക് വില കൂടും, ആധായ നികുതി തീയ്യതി നീട്ടി, PSC അഭിമുഖ തീയ്യതി മാറ്റം; 2025-ലെ മാറ്റങ്ങളറിയാം ]]> https://www.mathrubhumi.com/videos/one-minute-video/india-updates-changes-2025-january-1.10214341 Wed, 1 January 2025 17:32:25 Wed, 1 January 2025 22:58:20

ഇന്ന് 2025 ജനുവരി 1. പുതിയ മാസം, പുതിയ വർഷം. വിവിധ മേഖലകളിൽ കാര്യമായ മാറ്റങ്ങളും ഇന്നുമുതൽ ഉണ്ടാവുകയാണ്. നിത്യജീവിതത്തിൽ നാം അറിഞ്ഞിരിക്കേണ്ട മാറ്റങ്ങൾ നോക്കാം.

- ആധായ നികുതി തീയ്യതി നീട്ടി
തിരുത്തിയതും വൈകിയതുമായ ആധായ നികുതി റിട്ടേണുകൾ പിഴയോടെ സമർപ്പിക്കാനുള്ള സമയപരിധി ജനുവരി 15 വരെ നീട്ടി. ഡിസംബർ 31 വരെയായിരുന്നു നേരത്തെ സമയം നൽകിയിരുന്നത്.

- ഈടില്ലാതെ കാർഷികവായ്പകൾ
ഈടില്ലാതെ ലഭിക്കുന്ന കാർഷിക വായ്പകളുടെ പരിധി 1.60 ലക്ഷം രൂപയിൽനിന്ന് രണ്ടു ലക്ഷം രൂപയാക്കി ഉയർത്തിയിട്ടുണ്ട്. വർധിച്ചു വരുന്ന കാർഷികച്ചെലവുകൾ പരിഗണിച്ച് ചെറുകിട കർഷകർക്ക് പണലഭ്യത ഉറപ്പാക്കാനാണ് ആർ.ബി .ഐ.യുടെ ഈ തീരുമാനം.

- പി.എസ്.സി. അഭിമുഖ തീയ്യതി മാറ്റം
പി.എസ്.സി.ക്ക് ശ്രമിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, പി.എസ്.സി. അഭിമുഖം നിശ്ചയിച്ച തീയതിയിൽ നിന്നു മാറ്റാൻ ജനുവരി ഒന്നു മുതൽ സ്വന്തം പ്രൊഫൈൽ വഴി അപേക്ഷിക്കാം. പി.എസ്.സി., സംസ്ഥാന, ദേശീയതല പരീക്ഷയിലോ സർവകലാശാലാ പരീക്ഷയോ പങ്കെടുക്കേണ്ടിവരുന്ന വർക്കാണ് ഈ സൗകര്യം ലഭിക്കുക.

- കാറുകൾക്ക് വില കൂടും
കാറുവാങ്ങാൻ ഉദ്ദേശിക്കുന്നവരോടാണ് രാജ്യത്ത് ഉത്പാദിപ്പിക്കുന്ന കാറുകളുടെ വിലയിൽ രണ്ടു മുതൽ നാലു ശതമാനം വരെ വർധന പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

- ടി+0: 500 കമ്പനികൾ
ഓഹരി വിപണിയിൽ വ്യാപാരം നടത്തുന്ന ദിവസം തന്നെ പണമിടപാടും ഓഹരി കൈമാറ്റവും പൂർത്തിയാക്കുന്ന 'ടി +0' സംവിധാനത്തിലേക്ക് 500 കമ്പനികൾ മാറും. വിപണിമൂല്യത്തിൽ മുന്നിലുള്ള 500 കമ്പനികൾക്കാണ് ഈ സംവിധാനം നടപ്പാക്കുന്നത്. തുടക്കത്തിൽ 25 കമ്പനികളിലായിരുന്നു.

- പി.എഫ്. പെൻഷൻ
ജീവനക്കാരുടെ പ്രൊവിഡൻ്റ് ഫണ്ട് പെൻഷൻ രാജ്യത്തെവിടെ നിന്നും കൈപ്പറ്റാനാകുംവിധം കേന്ദ്രീകൃത പെൻഷൻ പേമെന്റ് സംവിധാനം നടപ്പാക്കും. താമസസ്ഥലം മാറുമ്പോൾ പി.എഫ്. ഓഫീസിലെത്തി പെൻഷൻ പേമെൻ്റ് ഓർഡർ നൽകുന്നത് ഒഴിവാകും. പെൻഷൻ അക്കൗണ്ട് പുതിയ ബാങ്കിലേക്കു മാറ്റേണ്ടിവരില്ല.

- റുപേ ക്രെഡിറ്റ് കാർഡിന് ലോഞ്ച് ആക്സസ്
റുപേ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ചെലവഴിക്കുന്ന പണത്തിന് ആനുപാതികമായി വിമാനത്താവളത്തിലെ ലോഞ്ചുകളിൽ സൗജന്യപ്രവേശനം ലഭിക്കും. ഇതിനുള്ള എൻ.പി.സി.ഐ.യുടെ പുതിയ മാർഗരേഖ പ്രാബല്യത്തിൽ വന്നു.

- യു.പി.ഐ. 123 പേയുടെ പരിധി ഇനി 10,000
ഫീച്ചർ ഫോണുകൾ ഉപയോഗിച്ചു പണമിടപാടു നടത്താനുള്ള യു.പി.ഐ. 123 പേ സംവിധാനത്തിൽ ഒരു ഇടപാടിൽ അയക്കാവുന്ന തുകയുടെ പരിധി 5,000 രൂ പയിൽനിന്ന് 10,000 ആക്കി ഉയർത്തിയിട്ടുണ്ട്.

- ജി.എസ്.ടി. ലോഗിങ്ങിന് ദ്വിതല സുരക്ഷ
ജി.എസ്.ടി. പോർട്ടലിൽ സുരക്ഷ ഉറപ്പാക്കാൻ ലോഗിൻ ചെയ്യുന്നതിന് ദ്വിതല സുരക്ഷാ സംവിധാനവും നിലവിൽ വന്നു. അതുകൊണ്ട് പാസ്വേഡിനു പുറമേ ഇനി ഒ.ടി.പി.യും വേണ്ടിവരും.

- ക്രെഡിറ്റ് സ്കോർ
വ്യക്തികളുടെ ക്രെഡിറ്റ് സ്റ്റോറിലെ മാറ്റങ്ങൾ മാസത്തിൽ രണ്ടു തവണവീതം പരിഷ് രിക്കും. ക്രെഡിറ്റ് സ്റ്റോറിലെ മാറ്റങ്ങൾ വേഗത്തിൽ സംവിധാനത്തിൻന്റെ ഭാഗമാകും.

- വിസ
രാജ്യം വിടാനൊരുങ്ങുന്നവരും ശ്രദ്ധിക്കണം. വിസയുടെ കാര്യത്തിലും മാറ്റം വന്നിട്ടുണ്ട്. 2025 ജനുവരി രണ്ടുമുതൽ, യു.കെ. പഠനവിസയ്ക്ക് അപേക്ഷിക്കുന്ന വിദേശവിദ്യാർഥികൾ സമ്പാദ്യത്തിൽ 11 ശതമാനം കൂടുതൽ കാണിക്കണം. അമേരിക്കയിലേക്കുള്ള നോൺ ഇമിഗ്രൻ്റ് വിസയ്ക്കുള്ള അപ്പോയ്ന്റ്മെന്റ്കൾ ഒറ്റത്തവണ റീ ഷെഡ്യൂൾ ചെയ്യാനുള്ള സംവിധാനം ഇന്ന് മുതൽ നിലവിൽ വന്നു. അതിന് അധികച്ചാർജ് നൽകേണ്ടതില്ല. ന്യൂസീലൻഡിൻ്റെ പുതിയ തൊഴിൽ വിസ പരിഷ്കാരങ്ങളും ജനുവരിമുതൽ പ്രാബല്യത്തിൽ വരും. ശരാശരി വേതന പരിധി കുറയ്ക്കുക, പ്രവൃത്തിപരിചയം രണ്ടുവർഷമാക്കി കുറയ്ക്കൽ തുടങ്ങിയ പരിഷ്കാരങ്ങളാണ് പ്രധാനം.

- മാലിന്യമുക്ത നവകേരളം
മാലിന്യമുക്ത നവകേരളത്തിൻ്റെ ഭാഗമായി ബുധനാഴ്ചമുതൽ ഏഴുവരെ വലിച്ചെറിയൽ വിരുദ്ധവാരാചരണം നടക്കും. നിയമലംഘനങ്ങൾക്ക് വലിയ പിഴ, നിയമനടപടി എന്നിവയുമുണ്ടാകും. ഏഴുമുതൽ ഓഫീസുകളും വലിച്ചെറിയൽ മുക്തമാക്കും.

- സ്വർണത്തിനും രത്നത്തിനും ഇ-വേ ബിൽ
വ്യാപാരത്തിനായി 10 ലക്ഷമോ അതിൽകൂടുതലോ വിലവരുന്ന സ്വർണവും രത്നവും കേരളത്തിനകത്ത് ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകുന്നതിന് ജനുവരി ഒന്നുമുതൽ ഇ-വേ ബിൽ നിർബന്ധമാകും. എക്സിബിഷൻ, ജോബ് വർക്ക്, ഹാൾ മാർക്കിങ് എന്നിവയായി കൊണ്ടുപോകുന്നതിനും രജിസ്ട്രേഷൻ ഇല്ലാത്ത വ്യക്തിയിൽ നിന്ന് വാങ്ങുന്നതിനും ഇ-വേ ബിൽ ബാധകമായിരിക്കും. എന്നാൽ വ്യക്തിപരമായ ആവശ്യത്തിനുള്ളവ കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ വേണ്ട.

Inshort: Income tax deadline extended, new farm loan limits, PSC interview changes, and more! Check the key changes effective January 1st, 2025 in India.


]]>
<![CDATA['ജെൻസീ, ആൽഫ കിഡ്‌സ് അങ്ങോട്ട് മാറി നിൽ...' 2025ൽ ജനിക്കുന്ന കുട്ടികൾ ജെൻ ബീറ്റ]]> https://www.mathrubhumi.com/videos/one-minute-video/gen-beta-2025-future-generation-1.10211566 Tue, 31 December 2024 18:15:00 Tue, 31 December 2024 18:16:22

തള്ള വൈബ്, തന്തവൈബ്, 90's കിഡ്സ് വേഴ്സസ് ജെൻസി കിഡ്സ്. സോഷ്യൽമീഡിയ തുറന്നാൽ ഇപ്പോ ഇതേ ഉള്ളൂ... അവിടെ തീർന്നു എന്നു കരുതേണ്ട. ഈ സീരീസിലേക്ക് പുതിയ ടീമെത്തിയിട്ടുണ്ട്. പേര് ജെൻ ബീറ്റ.

ജെൻ ആൽഫയുടെ പിൻഗാമികളായി 2025 മുതൽ പിറക്കുന്ന കുഞ്ഞുങ്ങളാണ് ജെനറേഷൻ ബീറ്റ ടീം. 2025 മുതൽ 2039 വരെ ജനിക്കുന്ന കുട്ടികളാണ് ജെൻ ബീറ്റയിൽ ഉൾപ്പെടുക. 90സ് കിഡ്സ് കേബിൾ ടിവിയും സിഡിയും, ജെൻസീ കിഡ്സ് ഇന്റർനെറ്റ് ടീമും ആയിരുന്നെങ്കിൽ ഈ ജെൻ ബീറ്റ ഇതുക്കും മേലയാണ്. വിർച്വൽ റിയാലിറ്റിയും ഇന്റർനെറ്റ് ഓഫ് തിങ്സും എഐ സാങ്കേതികവിദ്യയുമായിരിക്കും ബീറ്റ ജനറേഷൻ ലോകം. ജെൻ ആൽഫ കാലത്തും ഇപ്പറഞ്ഞ സാങ്കേതികവിദ്യകളുണ്ടെങ്കിലും തൊഴിലിടം, വിദ്യാഭ്യാസം, ആരോഗ്യം, വിനോദം തുടങ്ങി സർവ മേഖലകളിലും എഐ, ഓട്ടോമേഷൻ സാങ്കേതികവിദ്യകൾ പൂർണമായി ഉപയോഗിക്കുന്ന ആദ്യ തലമുറ ജെൻ ബീറ്റ ആയിരിക്കും. ചുരുക്കത്തിൽ 22-ാം നൂറ്റാണ്ടിലേക്ക് ലോകത്തെ പരുവപ്പെടുത്തുന്നത് ഇപ്പറഞ്ഞ ജെൻ ബീറ്റ ആയിരിക്കുമെന്നാണ് കണക്കുകൂട്ടൽ. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും കാലാവസ്ഥാ വ്യതിയാനം, നഗരവൽക്കരണം, ആഗോളജനസംഖ്യ തുടങ്ങി വെല്ലുവിളികളും ജെൻ ബീറ്റയെ കാത്തിരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങളെ ഫലപ്രദമായി നേരിടാൻ ജെൻ ബീറ്റയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ.

ഇനി ഈ പേരൊക്കെ കണ്ടുപിടിക്കുന്നത് എങ്ങനെയാണെന്ന് കൂടി പറയാം. മനുഷ്യ ചരിത്രത്തിലെ പുതിയ യുഗങ്ങളെ സൂചിപ്പിക്കാൻ ഗ്രീക്ക് അക്ഷരമാലയിൽ നിന്നാണ് ഈ പേരുകളെടുക്കുന്നത്. ജെൻ ആൽഫ മുതലാണ് ഈ രീതി ആരംഭിക്കുന്നത്. ആൽഫ ജനറേഷന് മുമ്പ് ജനറേഷൻ സീ ആയിരുന്നു. 1995 നും 2009 നും ഇടയിൽ ജനിച്ചവരാണ് ഇന്ന് ഏറെ പറഞ്ഞു കേൾക്കുന്ന ജെൻസീ കൾ. അതിന് മുമ്പ് 1980 നും 1994 നും ഇടയിൽ ജനിച്ചവരെ ജനറേഷൻ Y എന്നാണ് അറിയപ്പെടുന്നത്.

]]>
<![CDATA[സിം​ഗിൾ ലെെഫ് അത്ര ഹാപ്പിയല്ല; പുതിയ പഠനം പറയുന്നതിങ്ങനെ]]> https://www.mathrubhumi.com/videos/one-minute-video/long-term-single-life-have-disadvantages-new-study-1.10203426 Sun, 29 December 2024 10:11:00 Sun, 29 December 2024 10:13:55

മാരീഡ് ലൈഫിനേക്കാൾ സിംഗിൾ ലൈഫിൽ സന്തോഷം കണ്ടെത്തുന്നവരാണ് യുവതലമുറ. നമ്മുടെ ഒരു സോഷ്യൽ സെറ്റപ്പിൽ വിവാഹം, കുട്ടികൾ ഒക്കെ എത്രമാത്രം ബാധ്യതയാണ് നമ്മളിലേൽപിക്കുന്നത് എന്ന തിരിച്ചറിവ് തന്നെയാണ് സിം​ഗിൾ ലൈഫിലേക്ക് പലരേയും വലിച്ചടുപ്പിക്കുന്നതും. എന്നാൽ ദീർഘകാലത്തേക്ക് ഈ സിം​ഗിൾ ലൈഫ് ആസ്വാദ്യകരമല്ലെന്നാണ് പുതിയൊരു പഠനം പറയുന്നത്.

കുറേക്കാലമായി സിം​ഗിളായി ജീവിക്കുന്നവരേക്കാൾ സംതൃപ്ത ജീവിതം നയിക്കുന്നത് പങ്കാളിക്കൊപ്പം ജീവിതം നയിക്കുന്നവരാണെന്ന് സൈക്കോളജിക്കൽ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വിശദമാക്കുന്നു.

]]>
<![CDATA[കറകളഞ്ഞ രാഷ്ട്രീയ നേതാവ്, മികച്ച സാമ്പത്തിക വിദഗ്ധൻ; മൻമോഹൻ സിങിന് വിട]]> https://www.mathrubhumi.com/videos/one-minute-video/manmohan-singh-former-prime-minister-passes-away-1.10198225 Thu, 26 December 2024 23:50:18 Fri, 27 December 2024 10:56:22

മിതാഹ്ലാദമോ, അതിഗംഭീര പ്രസംഗങ്ങളോ ഇല്ലാതെ ലാളിത്യംകൊണ്ട് എക്കാലവും നേതാക്കൾക്കിടയിൽ വ്യത്യസ്തനായ വ്യക്തിത്വം. മുൻപ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ മൻമോഹൻ സിങിന് വിട. കറകളഞ്ഞ രാഷ്ട്രീയ നേതാവിനപ്പുറം മികച്ച സാമ്പത്തിക വിദഗ്ധൻ എന്ന വിശേഷണമാണ് മൻമോഹൻ സിങ്ങിന് ചേരുക. 2004 മേയ് 22 മുതൽ തുടർച്ചയായ പത്ത് വർഷക്കാലം രാജ്യത്തിന്റെ പ്രധാനമന്ത്രിപദം അലങ്കരിച്ച അദ്ദേഹം നൂതന ഉദാരവത്കരണ നയങ്ങളുടെ പതാകവാഹകനായിരുന്നു.

33 വർഷക്കാലത്തെ സേവനത്തിന് ശേഷം ഈ വർഷം ഏപ്രിലിലാണ് അദ്ദേഹം സഭയിൽനിന്ന് വിരമിച്ചത്. റിസർവ് ബാങ്ക് ഗവർണറും ധനമന്ത്രിയുമായ ആദ്യ പ്രധാനമന്ത്രികൂടിയാണ് മൻമോഹൻ സിങ്.

അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലെ ഒരു ഗ്രാമത്തിൽ 1932 സെപ്റ്റംബർ 26-നാണ് മൻമോഹൻ സിങിന്റെ ജനനം. 1948-ൽ പഞ്ചാബ് സർവകലാശാലയിൽനിന്ന് മെട്രിക്കുലേഷൻ പരീക്ഷ പാസ്സായ അദ്ദേഹം 1957-ൽ ബ്രിട്ടനിലെ കേംബ്രിജ് സർവകലാശാലയിൽ പഠിച്ച് സാമ്പത്തികശാസ്ത്രത്തിൽ ഒന്നാം ക്ലാസ് ഓണേഴ്സ് ബിരുദം നേടി. ഓക്സ്ഫഡ് സർവകലാശാലയിലെ നഫിൽഡ് കോളജിൽ ചേർന്ന് 1962-ൽ സാമ്പത്തിക ശാസ്ത്രത്തിൽ ഡി.ഫിൽ പൂർത്തിയാക്കി. പഞ്ചാബ് സർവകലാശാലയിലും ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിലും അധ്യാപകനായി പ്രവർത്തിച്ചപ്പോഴുള്ള മെച്ചപ്പെട്ട പ്രകടനം അദ്ദേഹത്തെ അക്കാദമികരംഗത്ത് ശ്രദ്ധേയനാക്കി.

1971-ൽ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൽ സാമ്പത്തികശാസ്ത്ര ഉപദേഷ്ടാവായി ചേർന്നു. അടുത്ത വർഷം ധനമന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്ര ഉപദേഷ്ടാവായി നിയമിതനായി. ധനകാര്യമന്ത്രാലയം സെക്രട്ടറി, പ്ലാനിംഗ് കമ്മീഷൻ ഡെപ്യൂട്ടി ചെയർമാൻ, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ചെയർമാൻ തുടങ്ങിയ പദവികളും അദ്ദേഹം നിർവഹിച്ചു. ധനമന്ത്രിയായ അദ്ദേഹം രാജ്യംകണ്ട മികച്ച സാമ്പത്തിക വിദഗ്ധനുമായിരുന്നു. ഒട്ടേറെ അവാർഡുകളും അംഗീകാരങ്ങളും നേടിയിട്ടുള്ള മൻമോഹൻ സിങിനെ 1987-ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു.

]]>
<![CDATA['വോയ്‌സ് കോളും എസ്.എം.എസും മാത്രം, അതിനാണ് ഇത്ര പൈസ': 2ജി സിം റീചാർജ് പ്ലാൻ മാറ്റാൻ TRAI ]]> https://www.mathrubhumi.com/videos/one-minute-video/trai-separate-recharge-plans-voice-sms-1.10194300 Wed, 25 December 2024 8:40:00 Wed, 25 December 2024 8:41:19

ഡാറ്റ ഉപയോഗിക്കാത്ത ഉപയോക്താക്കൾക്ക് വോയ്സ് കോളുകൾക്കും എസ്എംഎസുകൾക്കുമായി പ്രത്യേകം റീചാർജ് പ്ലാൻ നൽകണമെന്നാണ് ടെലികോം കമ്പനികളോട് ട്രായ് അറിയിച്ചിരിക്കുന്നത്. പ്രായമായവർക്കും ഗ്രാമങ്ങളിൽ താമസിക്കുന്നവർക്കും ഈ സേവനം ഏറെ ഉപകാരപ്പെടുമെന്ന് ട്രായ് നിരീക്ഷിച്ചു. വോയ്സ് കോളും എസ്എംഎസും മാത്രം ഉപയോഗിക്കുന്നവർക്ക് ഡാറ്റപാക്കിനായി പണം നൽകുന്നത് അധികചെലവാണെന്നും ട്രായ് നിരീക്ഷിച്ചു. തിങ്കളാഴ്ചയാണ് ട്രായ് താരിഫ് നിയമങ്ങളില പുതിയ ഭേദഗതി നടപ്പിൽ വരുത്തിയത്.

നിലവിൽ 2ജി ഉപയോക്താക്കൾക്ക് വോയ്സ്, എസ്എംഎസ് റീചാർജ് പാക്കിനൊപ്പം ഡേറ്റയും നൽകിവരുന്നുണ്ട്. എന്നാൽ ഡാറ്റ പാക്ക് ഒഴിവാക്കി ഇവർക്കായി പ്രത്യേകം റീചാർജ് പ്ലാനുകൾ നൽകണമെന്നാണ് ട്രായുടെ നിർദേശം. 1999ലെ ടെലികോം താരിഫ് ചട്ടങ്ങൾ തിരുത്തിയാണ് ട്രായ് പുതിയ നിർദേശം പുറപ്പെടുവിച്ചത്.

Inshort | India's telecom regulator, TRAI, has introduced new tariff rules. As of now, mobile service providers must offer recharge plans that only include voice calls and SMS, without any obligation to buy internet data


]]>
<![CDATA[21-ാം വയസ്സിൽ ചെന്നൈയിൽ നിന്ന് യുഎസിലേക്ക്, തുടക്കം മൈക്രോസോഫ്റ്റിൽ; ആരാണ് ട്രംപിന്റെ എഐ അഡ്വൈസർ? ]]> https://www.mathrubhumi.com/videos/one-minute-video/trump-ai-advisor-sriram-krishnan-1.10193790 Tue, 24 December 2024 14:32:58 Tue, 24 December 2024 14:32:58

ട്രംപിന്റെ എഐ അഡ്വൈസർ സ്ഥാനത്തേക്ക് ഒരു ഇന്ത്യക്കാരനെത്തുകയാണ്. ഇന്ത്യൻ-അമേരിക്കൻ സംരംഭകനും വെഞ്ച്വർ ക്യാപിറ്റലിസ്റ്റുമായ ശ്രീറാം കൃഷ്ണൻ. നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആണ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സീനിയർ വൈറ്റ് ഹൗസ് പോളിസി അഡ്വൈസറായി അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. സർക്കാർ മേഖലകളിലുടനീളം എഐ നയം രൂപപ്പെടുത്തുകയും ഏകോപിപ്പിക്കുകയും ചെയ്യുക, എഐയിൽ അമേരിക്കൻ നേതൃത്വം ഉറപ്പാക്കുക, ശാസ്ത്ര സാങ്കേതിക വിദ്യ സംബന്ധിച്ച പ്രസിഡന്റിന്റെ കൗൺസിൽ ഓഫ് അഡ്വൈസേഴ്സുമായി ചേർന്ന് പ്രവർത്തിക്കുക എന്നിവയാണ് ശ്രീറാം കൃഷ്ണന്റെ ചുമതലകൾ.

ചെന്നൈയിൽ ജനിച്ച ശ്രീരാം കൃഷ്ണൻ കാഞ്ചീപുരത്തെ കാട്ടാൻകുളത്തൂരിലുള്ള എസ്ആർഎം എഞ്ചിനീയറിംഗ് കോളേജിൽ നിന്നാണ് ഇൻഫർമേഷൻ ടെക്നോളജിയിൽ ബിടെക് പൂർത്തിയാക്കുന്നത്. പിന്നീട് 2005-ൽ തന്റെ 21-ാം വയസ്സിൽ അദ്ദേഹം യു.എസിലേക്ക് താമസം മാറി. അച്ഛൻ ഇൻഷുറൻസിലാണ് ജോലി ചെയ്തിരുന്നത്. അമ്മ വീട്ടമ്മയായിരുന്നു.

2005-ൽ മൈക്രോസോഫ്റ്റിൽ നിന്നാണ് ശ്രീറാം കൃഷ്ണൻ ടെക് ലോകത്തേക്കുള്ള യാത്ര തുടങ്ങുന്നത്. പിന്നീട് എക്സ്, യാഹൂ, ഫേസ്ബുക്ക്, സ്നാപ് എന്നിവയുടെ പ്രൊഡക്ട് ടീമുകളെ നയിച്ചു. ഫേസ്ബുക്കിലും സ്നാപ്പിലും ശ്രീറാം കൃഷ്ണൻ പ്രവർത്തിച്ചിരുന്ന കാലത്ത് മൊബൈൽ ആഡ് പ്രൊഡക്ട് വികസിപ്പിച്ചിരുന്നു. 2022-ൽ ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം ഇലോൺ മസ്കിനൊപ്പവും കൃഷ്ണൻ പ്രവർത്തിച്ചിരുന്നു. രണ്ട് വർഷം കൊണ്ട് ട്വിറ്ററിന്റെ ഉപഭോക്താക്കളുടെ എണ്ണം 20 ശതമാനം ഉയർത്തുന്നതിൽ അദ്ദേഹം പങ്കുവഹിച്ചിട്ടുണ്ട്. മസ്കുമായി ശ്രീറാമിന് അടുത്ത ബന്ധമാണുള്ളത്. മൈക്രോസോഫ്റ്റിൻ്റെ വിൻഡോസ് അസൂർ ടീമിൻ്റെ സ്ഥാപക അംഗമായിരുന്ന ശ്രീറാം കൃഷ്ണൻ 'പ്രോഗ്രാമിങ് വിൻഡോസ് അസ്യൂർ' എന്ന പുസ്തകവും എഴുതിയിട്ടുണ്ട്.

2021 ഫെബ്രുവരിയിൽ, വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ ആൻഡ്രീസെൻ ഹൊറോവിറ്റ്സിൽ ശ്രീറാം കൃഷ്ണനും പൊതുപങ്കാളിയായിരുന്നു. 2023 ആയപ്പോഴേക്കും അദ്ദേഹം കമ്പനിയുടെ ലണ്ടൻ ഓഫീസിനെ നയിച്ചു. എന്നാൽ 2023 നവംബറിൽ സ്ഥാപനം വിട്ടു. നോഷൻ, കാമിയോ, കോഡ, സ്കേൽ.എഐ, സ്പേസ് എക്സ്, ക്രെഡ്, ഖാത്തബുക്ക് ഉൾപ്പടെയുള്ള കമ്പനികളിൽ നിക്ഷേപകനായും ഉപദേശകനായും സാന്നിധ്യമറിയിച്ചിട്ടുണ്ട്. 2021-ൽ 'ദ ഗുഡ് ടൈം ഷോ' എന്ന് മുൻപ് അറിയപ്പെട്ടിരുന്ന 'ദി ആരതി ആൻഡ് ശ്രീറാം ഷോ' എന്ന പോഡ്കാസ്റ്റിൻ്റെ അവതാരകനായും അദ്ദേഹം അംഗീകാരം നേടി. ശ്രീറാം കൃഷ്ണൻ ഭാര്യ ആരതി രാമമൂർത്തിയ്ക്കൊപ്പമായിരുന്നു പോഡ്കാസ്റ്റ് ചെയ്തിരുന്നത്.

Inshort: Sreeram Krishnan, an Indian-American entrepreneur, appointed as senior White House policy advisor for Artificial Intelligence under President Trump. His roles involve shaping AI policy and ensuring American leadership.

]]>
<![CDATA[ഇനി ടെൻഷൻ മാറ്റാം, എങ്ങനെ? ]]> https://www.mathrubhumi.com/videos/one-minute-video/85-percent-worries-never-happen-1.10178946 Fri, 20 December 2024 15:22:00 Sat, 21 December 2024 9:11:29

പ്പോഴും എന്തെങ്കിലുമൊക്കെ ടെൻഷനിലായിരിക്കും നമ്മളിൽ പലരും അല്ലേ ? പക്ഷെ നമ്മൾ ആശങ്കപ്പെടുന്ന കാര്യങ്ങളിൽ 85 ശതമാനവും സംഭവിക്കുകയില്ല. അതിനാൽ ഇനി വെറുതേ കുറേ ടെൻഷൻ അടിച്ചുകൂട്ടേണ്ടെന്ന് സാരം. കോർനെൽ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഡോ. റോബർട്ട് ലീഹി നടത്തിയ ഒരു പഠനത്തെ അടിസ്ഥാനമാക്കിയാണ് ഈ കണ്ടെത്തൽ .

ആളുകൾ ടെൻഷനടിക്കുന്ന കാര്യങ്ങളിൽ 85 ശതമാനവും ഒരിക്കലും സംഭവിക്കുന്നില്ലെന്നാണ് അവർ കണ്ടെത്തിയിരിക്കുന്നത്. ഇനി സംഭവിക്കുന്ന കാര്യങ്ങളായ ശേഷിക്കുന്ന 15 ശതമാനത്തിൽ, 79 ശതമാനം ആളുകൾ പ്രതീക്ഷിച്ചതിലും നന്നായി ആ സാഹചര്യം കൈകാര്യം ചെയ്യും. അല്ലെങ്കിൽ അതിൽ നിന്ന് ആളുകൾ വിലപ്പെട്ട പാഠങ്ങൾ പഠിക്കും. നമ്മുടെ ആശങ്കകളിൽ 97 ശതമാനവും അടിസ്ഥാനരഹിതമാണെന്നും ഇത് സൂചിപ്പിക്കുന്നു. നമ്മുടെ മനസ്സ് നെഗറ്റീവ് ഫലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എങ്ങനെയെന്ന് പഠനം വ്യക്തമാക്കുന്നു.

പലപ്പോഴും ഇതുമൂലം അനാവശ്യ സമ്മർദ്ദവും ഉത്കണ്ഠയും ഉണ്ടാകുന്നു. ഈ പഠനം ഓർമ്മപ്പെടുത്തുന്നത് അനാവശ്യമായി ഒന്നും ചിന്തിച്ചു കൂട്ടി വിഷമിക്കേണ്ടതില്ലെന്നാണ്. നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും മൈൻഡ് ഫുൾനെസ് പരിശീലിക്കുന്നത് ചെയ്യുന്നത് ആശങ്കകളെ അകറ്റാൻ സഹായിക്കും.

സംഭവിക്കുമെന്നുറപ്പുള്ള നെഗറ്റീവ് ചിന്തകളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഏകാഗ്രത നശിപ്പിക്കുകയും മാനസികാസ്ഥയെ വഷളാക്കുകയും ചെയ്യും. ദേഷ്യവും ടെൻഷനും കൂട്ടാനും കാരണമാകും.

അമിതമായി ചിന്തിച്ചുകൂട്ടുന്നതിന് പകരം പോസീറ്റിവായി ഇരിക്കാൻ ശ്രദ്ധിക്കാം. ഇത് വെല്ലുവിളികളേയും പ്രശ്നങ്ങളേയും സമചിത്തതയോടെ കൈകാര്യം ചെയ്യാൻ നമ്മളെ പ്രാപ്തരാക്കും.
അതിനാൽ ടെൻഷനുകളെക്കുറിച്ച് ഓർത്ത് ഇനി ടെൻഷൻ കൂട്ടാതെയിരിക്കാം.

Inshort-A study reveals 85% of what we worry about never happens.

]]>
<![CDATA[ശക്തിയുറപ്പിക്കാൻ  ഹോണ്ടയും നിസ്സാനും ]]> https://www.mathrubhumi.com/videos/one-minute-video/honda-nissan-ev-merger-1.10178938 Fri, 20 December 2024 14:10:00 Fri, 20 December 2024 14:13:00

ലക്ട്രിക് വാഹനരംഗത്ത് ശക്തിയുറപ്പിക്കാൻ ജാപ്പനീസ് വാഹനനിർമാതാക്കളായ ഹോണ്ടയും നിസ്സാനും കൈകോർക്കാൻ ഒരുങ്ങുന്നു. ലയനം സാധ്യമായാൽ ലോകത്തെ ഏറ്റവും വലിയ കാർ നിർമാണക്കമ്പനികളിലൊന്നിന്റെ പിറവിയായിരിക്കും അത്.

ടെസ്ലയും ചൈനീസ് വാഹനനിർമാതാക്കളും അടക്കിവാഴുന്ന ഇലക്ട്രിക് വാഹന നിർമാണ രംഗത്തേയ്ക്കാണ് ഈ ചുവടുവെയ്പ്.നിസാൻ-ഹോണ്ട കമ്പനികളുടെ കുടക്കീഴിൽ പുതിയൊരു സംരംഭം ആരംഭിക്കാനുള്ള സാധ്യതയും ചർച്ചചെയ്യപ്പെടുന്നുണ്ടെന്നാണ് സൂചന.

ഇവർക്കൊപ്പം മറ്റൊരു ജാപ്പനീസ് വാഹനനിർമാതാക്കളായ മിത്സുബിഷി'യും പങ്കാളികളായേക്കും.നിസാൻ ആണ് 24% ഓഹരി പങ്കാളിത്തവുമായി മിത്സുബിഷിയുടെ മുഖ്യ ഓഹരി ഉടമകൾ.

ടൊയോട്ടയ്ക്ക് പിന്നിലായി യഥാക്രമം ജപ്പാനിലെ രണ്ടാമത്തെയും മൂന്നാമത്തെയും വലിയ വാഹന നിർമാണക്കമ്പനികളാണ് ഹോണ്ടയും നിസാനും.ഓഗസ്റ്റിൽ ഹോണ്ടയും നിസാനും ബാറ്ററി അടക്കമുള്ള ഇവി സാങ്കേതികവിദ്യകൾക്ക് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാൻ ധാരണയായിരുന്നു.

ഇലക്ട്രിക്കിന് പകരം ഹൈബ്രിഡ് മോഡലുകൾക്ക് കൂടുതൽ പ്രാധാന്യം നൽകിയത് ജാപ്പനീസ് വാഹന കമ്പനികളെ ആഗോളതലത്തിൽ തളർത്തിയിരുന്നു.ഇ.വിക്ക് കൂടുതൽ ശ്രദ്ധ നൽകിയതോടെയാണ് ചൈന ലോകത്തെ ഏറ്റവും വലിയ കാർ കയറ്റുമതി രാജ്യമെന്ന നേട്ടം കൈവരിച്ചത്. 2023-ൽ ജപ്പാനെ പിന്തള്ളിയായിരുന്നു ഈ മുന്നേറ്റം.

ജപ്പാനിലെ മൊത്തം കാർ വിൽപനയിൽ രണ്ടു ശതമാനത്തോളമേ ഇ.വികളുള്ളൂ. യൂറോപ്പിലാകട്ടെ ഇത് 15 ശതമാനത്തിലധികമാണ്. ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന കൂടിയത് .ചൈനയിലെ വിപണിവിഹിതത്തിലും ഹോണ്ടയ്ക്കും നിസ്സാനും വൻ ഇടിവുണ്ടാക്കി. ലയനവാർത്ത ഇരുകമ്പനികളും സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

നവംബറിലെ കണക്കു പ്രകാരം ലോകമാകെയുള്ള ഇലക്ട്രിക് കാർ വിൽപനയിൽ 70 ശതമാനവും ചൈനീസ് കമ്പനികളാണ് കയ്യടക്കിവെച്ചിരിക്കുന്നത്. അതേസമയം 2023-ൽ രാജ്യാന്തരവിപണിയിൽ 74 ലക്ഷം കാറുകൾ വിറ്റ കമ്പനികളാണ് ഹോണ്ടയും നിസാനും. വാഹന ബ്രാൻഡുകളിലെ ഭീമന്മാരായ ടൊയോട്ടയ്ക്കും ടെസ്ലയ്ക്കും ഈ ലയനം വെല്ലുവിളി ഉയർത്തുമോയെന്ന് കാത്തിരുന്നു കാണാം.

inshort-Honda and Nissan are reportedly exploring a merger to compete in the electric vehicle market, dominated by Tesla and Chinese manufacturers.

]]>
<![CDATA[കാൻസറിനെ ഇനി ഭയക്കണ്ടേ? വാക്‌സിൻ വികസിപ്പിച്ച് റഷ്യ]]> https://www.mathrubhumi.com/videos/one-minute-video/russia-develops-new-cancer-vaccine-1.10178589 Thu, 19 December 2024 9:51:21 Thu, 19 December 2024 9:55:50

ന്തുകൊണ്ടാണ് ലോകം കാൻസറിനെ ഇത്രയധികം ഭയപ്പെടുന്നത്? ഒരിക്കൽ പിടിപ്പെട്ടാൽ ശരീരത്തിലാകെ വ്യാപിക്കാനും ഒരുപക്ഷെ ചികിത്സ പോലും പരാജയപ്പെടുന്ന നിലയിലേക്ക് എത്താനും സാധ്യതയുള്ളൊരു മഹാവ്യാധിയാണ് കാൻസർ എന്നതിനാൽ ആണ്. എന്നാൽ ഇനി ആ ഭീതി അകലുകയാണ്. കാൻസർ ചികിത്സയ്ക്കായി ഒരു വാക്സിൻ വികസിപ്പിച്ചിരിക്കുകയാണ് റഷ്യ. രോഗബാധിതരിലെ ക്യാൻസർ കോശങ്ങളെ കണ്ടെത്തുന്നതിനും നശിപ്പിക്കുന്നതിനും ഈ വാക്സിൻ ഫലപ്രദമാണെന്നതാണ് ഇതിനെ നൂറ്റാണ്ടിന്റെ കണ്ടെത്തലാക്കുന്നത്.

രോഗബാധിതരിൽ ട്യൂമറുകൾ രൂപപ്പെടുന്നതിനെ തടയാനും രോഗം വ്യാപിക്കുന്നത് തടസ്സപ്പെടുത്താനും സാധിക്കുന്ന പുതിയ ആർഎൻഎ വാക്സിൻ ആണ് റഷ്യ വികസിപ്പിച്ചിരിക്കുന്നത്. ട്യൂമർ വളർച്ച 75 മുതൽ 80 ശതമാനം വരെ കുറയ്ക്കുമെന്നാണ് റഷ്യ അവകാശപ്പെടുന്നത്. 2025ഓടെ ഈ വാക്സിൻ പുറത്തിറങ്ങും. രാജ്യത്തെ കാൻസർ രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യുമെന്ന് റഷ്യ പ്രഖ്യാപിച്ചുകഴിഞ്ഞു.

നിരവധി ഗവേഷണ കേന്ദ്രങ്ങളുടെ പങ്കാളിത്തത്തോടെയാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. റഷ്യയിൻ കാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് വാക്സിൻ പുറത്തിറക്കുന്നത്. 2022ൽ മാത്രം റഷ്യയിൽ 6,35000 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

]]>
<![CDATA[ സാധാരണക്കാരുടെ വാഹനം, ഇതുവരെ വിറ്റത് 32 ലക്ഷം കാറുകൾ; 25ന്റെ നിറവിൽ വാഗൺ ആർ ]]> https://www.mathrubhumi.com/videos/one-minute-video/maruti-wagon-r-25th-anniversary-1.10175977 Wed, 18 December 2024 22:30:00 Wed, 18 December 2024 22:32:47

പാവങ്ങളുടെ ബെൻസെന്ന വിളിപ്പേരുള്ള, കുഞ്ഞൻ, സുന്ദരൻ കാർ, വാഗൺ ആർ ഇന്ന് 25-ാം പിറന്നാൾ. 1999 ഡിസംബർ 18-നാണ് ജനപ്രിയ മോഡലായ വാഗൺ ആർ പുറത്തിറങ്ങുന്നത്. ഇതുവരെ ഏകദേശം 32 ലക്ഷം വാഗൺ ആർ കാറുകൾ വിൽപ്പന നടത്തിയെന്നാണ് കണക്ക്. ഇതിന് പുറമെ ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലേക്ക് വലിയ രീതിയിൽ കയറ്റി അയച്ചിട്ടുമുണ്ട്.

ബോക്സി ഡിസൈൻ കാരണം ആദ്യകാലത്ത് സമ്മിശ്ര പ്രതികരണമായിരുന്നു വാഗൺ ആറിന് ലഭിച്ചത്. അതുകൊണ്ട് തന്നെ അഞ്ച് ലക്ഷം യൂണിറ്റിന്റെ വിൽപ്പന പൂർത്തിയാക്കാൻ ഏതാണ്ട് ഒമ്പത് വർഷത്തോളമെടുത്തു. എന്നാൽ, പിന്നീട് ചിത്രം മാറി. ഒരു കുഞ്ഞു ഫാമിലിക്ക് സുഖകരമായി യാത്ര ചെയ്യാൻ കഴിയുന്ന ഇൻറീരിയറും പുതുമയാർന്ന മറ്റ് ഫീച്ചേഴ്സും വാഗൺ ആറിന് വലിയ സ്വീകാര്യത നേടികൊടുത്തു. ബഡ്ജറ്റ് ഫ്രണ്ട്ലി കാർ എന്ന സവിശേഷത, സാധാരണക്കാരുടെ വാഹനമെന്ന പേര് വാഗൺ ആറിന് പെട്ടെന്ന് നേടിക്കൊടുത്തു.

2008 മുതൽ 2010 വരെയുള്ള രണ്ട് വർഷത്തിൽ അഞ്ചുലക്ഷം വാഹനങ്ങൾ നിരത്തുകളിൽ എത്തിച്ച് ആകെ വിൽപ്പന 10 ലക്ഷത്തിലെത്തിച്ചു. 15 ലക്ഷം എന്ന നമ്പറിലേക്ക് എത്താൻ പിന്നെ അഞ്ച് വർഷങ്ങൾ വേണ്ടിവന്നു. 2015-ൽ ആയിരുന്നു ഇത്. 2017 ആയതോടെ വിൽപ്പന 20 ലക്ഷത്തിൽ എത്തി. 2021-ഓടെ 25 ലക്ഷം വാഗൺആർ വിപണിയിൽ എത്തിച്ച മാരുതി പിന്നീടുള്ള രണ്ട് വർഷത്തിൽ 30 ലക്ഷം എന്ന വലിയ നേട്ടത്തിലെത്തിച്ചേർന്നു. ഇപ്പോൾ വിൽപന 32 ലക്ഷം കവിഞ്ഞിട്ടുണ്ട്. ഈ 25 വർഷത്തിനിടെ കാലത്തിനനുസരിച്ച മാറ്റങ്ങളും കാറിനുണ്ടായി.

ഈ വാഹനത്തോട് മാരുതിയുടെ ഉപയോക്താക്കൾക്കുള്ള വിശ്വാസം മൂലം രണ്ട് വർഷങ്ങളിൽ മാരുതിയുടെ ബെസ്റ്റ് സെല്ലിങ്ങ് വാഹനമായി വാഗൺആറിനെ മാറ്റിയിരുന്നു. വാഗൺആറിന്റെ മൂന്നാം തലമുറ മോഡലാണ് ഇപ്പോൾ വിപണിയിലുള്ളത്.

Inshort: Celebrating 25 years of Maruti Wagon R, India`s beloved budget-friendly car. Learn about its journey, sales milestones, and enduring popularity.

]]>
<![CDATA[ഇന്ത്യയിലെ നദികളിൽ ആകെ എത്ര വെള്ളമുണ്ട്? ആര് ചോദിച്ചാലും പറഞ്ഞോളൂ, ഇതാണ് കണക്ക്‌]]> https://www.mathrubhumi.com/videos/one-minute-video/water-availability-in-indian-rivers-1.10173446 Tue, 17 December 2024 22:11:10 Tue, 17 December 2024 22:18:08

ഇന്ത്യയിലെ എല്ലാ നദികളിലും കൂടി ആകെ എത്ര വെള്ളമുണ്ടാകും? എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇനി ആര് ചോദിച്ചാലും പറഞ്ഞോളൂ, ഇന്ത്യയിൽ നദികളിൽ ആകെ 2115.95 ബില്ല്യൺ ക്യുബിക് മീറ്റർ വെള്ളമുണ്ട്. കേന്ദ്രജല കമ്മീഷനാണ് ഇന്ത്യയിലെ ജലലഭ്യതയുടെ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.

1985നും 2023നും ഇടയിലെ ഇന്ത്യയിലെ വെള്ളത്തിന്റെ ശരാശരി ലഭ്യതയാണിത്. ബ്രഹ്മപുത്ര, കാവേരി, ഗംഗ, ഗോദാവരി തുടങ്ങി 21 നദീതടങ്ങളിൽ നിന്നുള്ള ജലത്തിന്റെ അളവാണ് കമ്മീഷൻ ശേഖരിച്ചത്. അസസ്മെന്റ് ഓഫ് വാട്ടർ റിസോഴ്സസ് ഓഫ് ഇന്ത്യ എന്ന റിപ്പോർട്ടിലാണ് ജല കമ്മീഷന്റെ കണക്കുകളുള്ളത്. രാജ്യത്തെ വെളളത്തിന്റെ ലഭ്യത വർധിച്ചുവെന്ന് ഈ കണക്കുകൾ പറയുന്നു. 2019ൽ ജല കമ്മീഷൻ നടത്തിയ സർവേ പ്രകാരം 1992 ബില്ല്യൺ ക്യുബിക് മീറ്ററായിരുന്നു വെള്ളത്തിന്റെ ലഭ്യത.

]]>
<![CDATA[സ്റ്റാ‍ർലിങ്കിനും യുക്രൈനും വെല്ലുവിളിയായി റഷ്യയുടെ 'കലിങ്ക']]> https://www.mathrubhumi.com/videos/one-minute-video/russian-kalinka-system-starlink-killer-technology-satellite-warfare-1.10173340 Tue, 17 December 2024 21:03:14 Tue, 17 December 2024 21:03:14

തങ്ങളുടെ ശത്രുരാജ്യങ്ങൾക്കും ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിനും പേടി സ്വപ്നമാകാൻ ഒരുങ്ങുകയാണ് റഷ്യൻ സേന വികസിപ്പിച്ച 'കലിങ്ക'. 'കലിങ്ക മോണിറ്ററിങ് സിസ്റ്റം' എന്ന ഈ അത്യാധുനിക സാങ്കേതിക വിദ്യക്ക് 'സ്റ്റാർലിങ്ക് കില്ലർ' എന്നാണ് വിളിപ്പേര്. ഈ സാങ്കേതിക വിദ്യയ്ക്ക് സ്റ്റാർലിങ്ക് പോലുള്ള ഉപഗ്രഹ സംവിധാനങ്ങളുമായി ബന്ധിപ്പിച്ച് പ്രവർത്തിക്കുന്ന ശത്രുക്കളുടെ ആളില്ലാ യുദ്ധവിമാനങ്ങളിൽ നിന്നും ബോട്ടുകളിൽ നിന്നുമുള്ള സിഗ്നലുകൾ പിടിച്ചെടുക്കാനും അവയെ കണ്ടെത്താനും കഴിവുണ്ട്. ഒപ്പം സ്റ്റാർലിങ്ക് ടെർമിനലുകൾ ട്രയ്സ് ചെയ്ത് കണ്ടെത്തി ആക്രമിക്കാനും കഴിയും.

In Short | Russia has developed the 'Kalinka Monitoring System,' dubbed the "Starlink Killer," which can intercept signals from enemy drones, boats, and Starlink-linked devices, and locate and attack Starlink terminals.

]]>
<![CDATA[Video | ബെെക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്]]> https://www.mathrubhumi.com/videos/one-minute-video/nagarhole-elephant-chase-tourists-mysore-mananthavady-road-narrow-escape-1.10169763 Mon, 16 December 2024 16:10:14 Mon, 16 December 2024 16:10:14

നാ​ഗർഹോളയിൽ ബെെക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ആനയുടെ മുന്നിൽ നിന്ന് യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. മെെസൂർ-മാനന്തവാടി റോഡിലാണ് സംഭവം. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ആന യുവാക്കൾക്ക് നേരെ പാഞ്ഞടുക്കുന്നതകും ജീവന് വേണ്ടി ഓടുന്നതും വീഡിയോയിൽ കാണാം. പിന്നാലെ എത്തിയ ലോറിയിൽ കയറിയാണ് യുവാക്കൾ രക്ഷപ്പെട്ടത്.

In Short | In a terrifying incident on the Mysore-Mananthavady road near Nagarhole, a wild elephant charged at tourists, forcing them to flee. The dramatic escape, where the youths boarded a lorry to save themselves, was caught on video.

]]>
<![CDATA[തിയേറ്റർ ഹിറ്റ്, ഒടിടി ഹിറ്റ് എന്നിട്ടും ആവേശം ചോരാതെ കിഷ്‌കിന്ധാ കാണ്ഡം]]> https://www.mathrubhumi.com/videos/one-minute-video/iffk-2024-kishkindha-kaandam-premier-1.10167219 Sun, 15 December 2024 21:25:55 Sun, 15 December 2024 21:26:16


ചേട്ടാ സീറ്റ് ഫുൾ ആയോ? ഏറ്റവും മുൻപിൽ ആണെങ്കിലും സാരമില്ല രണ്ട് സീറ്റ് ഉണ്ടാകുമോ? ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത കിഷ്കിന്ധാ കാണ്ഡം കാണാൻ സീറ്റ് ഉണ്ടോയെന്നാണ് പ്രേക്ഷകരുടെ ചോദ്യം. ഒടിടി റിലീസായി ദിവസങ്ങൾ കഴിഞ്ഞു എങ്കിലും ഹൗസ് ഫുൾ ആയിട്ടാണ് ഐഎഫ്എഫ്കെ വേദിയായ തിരുവനന്തപുരം ന്യൂ തിയേറ്ററിൽ ചിത്രം പ്രദർശിപ്പിച്ചത്.

]]>
<![CDATA[മോക്ക മൂസ് ഇനി ഫാഷൻ ലോകം ഭരിക്കുമോ]]> https://www.mathrubhumi.com/videos/one-minute-video/pantone-2024-mocha-mousse-1.10166798 Sun, 15 December 2024 21:00:00 Sun, 15 December 2024 21:09:43

കോഫിയിൽ ചോക്ളേറ്റും കാരമലും ചേർന്ന മോക്കയും സോഫ്റ്റായ വായിൽ കൊതിയുണർത്തുന്ന ഡെസേർട്ടായ മൂസും നമുക്കറിയാം. എന്നാൽ മോക്ക മൂസും ഫാഷനും തമ്മിലുള്ള ബന്ധം എന്താണെന്നറിയാമോ?

കളർ ഓഫ് ദി ഇയർ ആയി വർണ ഗവേഷണ സ്ഥാപനമായ പാന്റൺ കളർ ഇൻസ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുത്തിരിക്കുന്നത് മോക്ക മൂസ് എന്ന നിറത്തെയാണ്. കോക്കോയേയോ കാപ്പിയേയോ ചോക്ളേറ്റിനേയോ ഓർമ്മിപ്പിക്കുന്ന ഒരു നിറം.

ഓറഞ്ചിനും പിങ്കിനും ഇടയിലുള്ള ലൈറ്റ് ഷേഡായ പീച്ച് ഫസായിരുന്ന 2024-ന്റെ നിറം. ഇനി മോക്ക മൂസിന്റെ കാലമാണ്.

]]>
<![CDATA[ആവേശമായി കൊച്ചി നേവി മാരത്തൺ]]> https://www.mathrubhumi.com/videos/one-minute-video/kochi-navy-marathon-1.10166822 Sun, 15 December 2024 16:00:59 Sun, 15 December 2024 16:50:36

ദക്ഷിണ നേവൽ കമാന്റ് സംഘടിപ്പിച്ച കൊച്ചി നേവി മാരത്തണിന്റെ അഞ്ചാം പതിപ്പ് നടന്നു. സാഗരിയ ക്രൂയിസ് ടെർമിനലിൽ 21, 10, 5 ദൂരപരിധിയിലായിരുന്നു മത്സരങ്ങൾ. ശാരീരിക, മാനസിക ആരോഗ്യം ജനങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്നു മാരത്തണിന്റെ ലക്ഷ്യം.

]]>
<![CDATA[രാത്രി വൈകി ഉറങ്ങുന്നവർക്ക് ഉയർന്ന ബുദ്ധിശക്തിയെന്ന് പഠനം ]]> https://www.mathrubhumi.com/videos/one-minute-video/night-owls-smarter-study-late-night-sleeping-1.10166673 Sun, 15 December 2024 13:41:00 Sun, 15 December 2024 13:42:13

രാത്രി വൈകി ഉറങ്ങുന്നതിനെക്കുറിച്ച് ആശങ്കയുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ രാത്രിയിൽ ഉണർന്നിരിക്കുന്നവർ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ സ്മാർട്ടായിരിമെന്നാണ് ഒരു പഠനം പറയുന്നത്.

ലണ്ടൻ ഇംപീരിയൽ കോളേജിലെ ഗവേഷകരുടെ നേതൃത്വത്തിലുള്ള പഠനത്തിലാണ് രാത്രി ആക്ടീവായിട്ടുള്ളവർക്ക് നേരത്തെ ഉറങ്ങുന്നവരേക്കാൾ ഉയർന്ന ബുദ്ധിശക്തിയും മികച്ച വൈജ്ഞാനിക കഴിവുകളുമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.

ഗവേഷകർ 26,000-ത്തിലധികം ആളുകളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് പഠനം നടത്തിയത്.

Inshort-Study finds people who stay up late may have higher intelligence and better cognitive abilities.


]]>
<![CDATA[Video | റോഡിലേക്ക് ഓടിയ മൂന്ന് വയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു]]> https://www.mathrubhumi.com/videos/one-minute-video/three-year-old-narrowly-escapes-accident-cctv-video-kozhikode-chelannur-1.10161447 Fri, 13 December 2024 20:43:55 Fri, 13 December 2024 21:39:30

കോഴിക്കോട് ചേളന്നൂരിൽ റോഡിലേക്ക് ഓടിയ മൂന്നുവയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. രക്ഷിതാവിനൊപ്പം കണ്ണങ്കരയിലെ കടയിലെത്തിയതായിരുന്നു കുട്ടി. രക്ഷിതാവ് വാഹനം നിർത്തുന്നതിനിടെ കുട്ടി റോഡിലേക്ക് ഇറങ്ങി ഓടുകയായിരുന്നു. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്.

In Short | A three-year-old miraculously escaped a potential accident after running onto a road in Chelannur, Kozhikode. The incident, captured on CCTV, highlights the importance of vigilance in child safety.

]]>
<![CDATA[ഒരു മണിക്കൂർ മുമ്പേ ക്യൂ, റിസർവേഷൻ ഫുൾ! ചലച്ചിത്രമേളയ്ക്ക് ആവേശത്തുടക്കം]]> https://www.mathrubhumi.com/videos/one-minute-video/29th-kerala-international-film-festival-2024-opening-highlights-1.10161391 Fri, 13 December 2024 19:50:45 Fri, 13 December 2024 20:05:45

29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ആവേശത്തുടക്കം. ആദ്യ പ്രദർശനം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പേ തന്നെ ടാഗോർ തിയറ്ററിലും ​കൈരളിയിലും ഡെലിഗേറ്റുകളുടെ നീണ്ട ക്യൂ തന്നെ രൂപപ്പെട്ടിരുന്നു. നിറഞ്ഞ സദസ്സുകളിലാണ് ഇന്ന് ചിത്രങ്ങൾ പ്രദർശിപ്പിച്ചത്. രണ്ടാംദിനത്തിലെ ഭൂരിഭാഗം ചിത്രങ്ങളുടെയും റിസർവേഷനും ഇതിനോടകം പൂർത്തിയായിട്ടുണ്ട്.

In Short | The 29th Kerala International Film Festival kicked off with great enthusiasm as delegates queued up at Tagore Theatre and Kairali hours before the first screenings, which were met with packed houses and high anticipation.

]]>
<![CDATA[കാടാമ്പുഴ ദേവിയുടെ പിറന്നാൾ ആഘോഷിക്കുന്ന തൃക്കാർത്തിക ദിനത്തിൽ കാർത്തികദീപം തെളിയിക്കുന്ന ഭക്തർ]]> https://www.mathrubhumi.com/videos/one-minute-video/kadampuzha-devi-pirannal-1.10160854 Fri, 13 December 2024 5:01:00 Fri, 13 December 2024 5:01:00

കാടാമ്പുഴ ദേവിയുടെ പിറന്നാൾ ആഘോഷിക്കുന്ന തൃക്കാർത്തിക ദിനത്തിൽ കാർത്തികദീപം തെളിയിക്കുന്ന ഭക്തർ

]]>
<![CDATA[വ്യാജ സ്ത്രീധനപീഡന ആരോപണം; വീഡിയോ പങ്കുവെച്ച് യുവാവ് ജീവനൊടുക്കി, സാമൂഹികമാധ്യമങ്ങളിൽ പ്രതിഷേധം]]> https://www.mathrubhumi.com/videos/one-minute-video/bengaluru-techie-takes-life-after-fake-harassment-allegations-atul-subhash-case-1.10154954 Wed, 11 December 2024 10:23:45 Wed, 11 December 2024 11:31:25

വ്യാജ സ്ത്രീധനപീഡന ആരോപണത്തിൽ ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ ആത്മഹത്യ ചെയ്തു. അതുൽ സുഭാഷ് എന്ന 34 കാരനാണ് ആത്മഹത്യ ചെയ്തത്. താൻ നേരിട്ട പീഡനങ്ങൾ വിവരിക്കുന്ന വീഡിയോ എക്സിൽ പങ്കുവെച്ച ശേഷമായിരുന്നു ആത്മഹത്യ. 24 പേജുള്ള കത്തെഴുതി വെച്ചായിരുന്നു യുവാവിൻറെ ആത്മഹത്യ. ഭാര്യയും ഭാര്യവീട്ടുകാരും മാനസികമായി പീഡിപ്പിച്ചെന്ന് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ അതുൽ പറഞ്ഞു.

വ്യാജ പരാതി കെട്ടിച്ചമച്ചതുൾപ്പടെ നിരവധി ​ഗുരുതര ആരോപണങ്ങൾ ഭാര്യക്കെതിരെ അതുൽ ഉന്നയിച്ചു. സംഭവത്തിൽ പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തുകയും, ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കുകയും ചെയ്തിരുന്നു. 'നീതി വേണം' എന്നെഴുതിയ പ്ലക്കാർഡ് അതുലിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തിരുന്നു. അതുലിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ രണ്ട് ദിവസമായി വലിയ പ്രതിഷേധമാണ് ഉയരുന്നത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

In Short | Bengaluru techie Atul Subhash, 34, died by suicide after sharing a video and a 24-page letter accusing his wife and in-laws of harassment and false allegations. Social media is witnessing massive protests demanding justice for Atul. Justice for Atul Subash

]]>
<![CDATA[ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കുമോ ഇന്ത്യ?]]> https://www.mathrubhumi.com/videos/one-minute-video/wtc-final-chances-india-south-africa-1.10152615 Tue, 10 December 2024 22:53:00 Tue, 10 December 2024 22:55:56

അഡ്ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യ ഓസ്ട്രേലിയയോട് 10 വിക്കറ്റിന് തോൽക്കുകയും, ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ 109 റൺസിന് തോൽപ്പിക്കുകയും ചെയ്തതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽസാധ്യതകൾ വീണ്ടും മാറിമറിഞ്ഞിരിക്കുകയാണ്. പെർത്ത് ടെസ്റ്റിലെ ജയത്തോടെ പോയന്റ് പട്ടികയിൽ മുന്നിലുണ്ടായിരുന്ന ഇന്ത്യ, അഡ്ലെയ്ഡിലെ തോൽവിയോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യയേയും ഓസ്ട്രേലിയയേയും പിന്തള്ളി ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു.

നിലവിലെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഇനി ശേഷിക്കുന്നത് 10 ടെസ്റ്റ് മത്സരങ്ങളാണ്. ശ്രീലങ്കയ്ക്കെതിരായ പരമ്പര നേടിയതോടെ ദക്ഷിണാഫ്രിക്ക ഫൈനൽ ബർത്തിന് തൊട്ടരികിലാണ്. പാകിസ്താനെതിരേ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇനി ദക്ഷിണാഫ്രിക്കയ്ക്ക് ബാക്കിയുള്ളത്. അതിൽ ഒന്നിൽ ജയിച്ചാൽ അവർക്ക് ഫൈനൽ ഉറപ്പിക്കാനാകും. ഇനി പരമ്പര 1-1ന് സമനിലയിലാകുകയാണെങ്കിൽ പിന്നെ ഇന്ത്യയ്ക്കോ ഓസീസിനോ മാത്രമേ ദക്ഷിണാഫ്രിക്കയെ മറികടക്കാനാകൂ.

ഇനി ദക്ഷിണാഫ്രിക്കയുടെ രണ്ട് ടെസ്റ്റുകളും സമനിലയിലായെന്ന് കരുതുക. അങ്ങനെ വന്നാൽ ഓസീസിനെ 3-2ന് തോൽപ്പിച്ചാൽ ഇന്ത്യയ്ക്ക് ഫൈനൽ ഉറപ്പിക്കാം. ഇത്തരമൊരു സാഹചര്യം വന്നാൽ ഓസീസിന് പിന്നീട് ദക്ഷിണാഫ്രിക്കയെ മറികടന്ന് ഫൈനൽ കളിക്കണമെങ്കിൽ ശ്രീലങ്കയ്ക്കെരേ ഇനി നടക്കാനിരിക്കുന്ന രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ സമ്പൂർണ ജയം നേടേണ്ടിവരും.

നിലവിൽ 57.29 ശരാശരിയുമായി ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഇന്ത്യയ്ക്കിനി ശേഷിക്കുന്നത് ബോർഡർ ഗാവസ്ക്കർ പരമ്പരയിലെ മൂന്ന് ടെസ്റ്റുകൾ മാത്രവും. ഇനിയുള്ള മൂന്നുടെസ്റ്റുകളും ജയിച്ചാൽമാത്രമേ മറ്റൊരു കണക്കിന്റെയും സഹായമില്ലാതെ ഇന്ത്യക്ക് ഫൈനലിൽ എത്താനാകൂ. ഇനി രണ്ട് ജയവും ഒരു സമനിലയും നേടാനായാൽ പോലും 3-1 പരമ്പര വിജയത്തോടെ ഇന്ത്യയ്ക്ക് പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്താനാകും.

]]>
<![CDATA[രണ്ടു ഫൈനലുകൾക്ക് ശേഷം ടീം ഇന്ത്യയ്ക്ക് തലവേദനയായി വീണ്ടും ട്രാവിസ് ഹെഡ്]]> https://www.mathrubhumi.com/videos/one-minute-video/travis-head-indias-nemesis-1.10152278 Tue, 10 December 2024 18:15:00 Tue, 10 December 2024 18:16:02

ഈ ഹെഡിനെക്കൊണ്ട് തോറ്റു, അടുത്തകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കളി കാണുന്നതിനിടെ ഇങ്ങനെ പറയാത്ത ഏതെങ്കിലും ആരാധകൻ ഉണ്ടാകുമോ? അതെ കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ തൊട്ട് ടീം ഇന്ത്യയുടെ തലവേദനകളിൽ പ്രധാനിയാണ് ട്രാവിസ് ഹെഡ്. ഏറ്റവും ഒടുവിലിതാ അഡ്ലെയ്ഡിലെ പിങ്ക് ബോൾ ടെസ്റ്റിലും ഇന്ത്യയുടെ വിധിയെഴുതിയത് ഹെഡായിരുന്നു. 2023 ജൂണിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ 174 പന്തിൽ നിന്ന് 163 റൺസെടുത്താണ് ഹെഡ്, ഇന്ത്യയ്ക്കും കിരീടത്തിനുമിടയ്ക്ക് ആദ്യം തടസമാകുന്നത്. അടുത്ത പണി വന്നത് 2023-ലെ ലോകകപ്പ് ഫൈനലിൽ. സ്വന്തം നാട്ടിൽ ഓസ്ട്രേലിയയെ തോൽപ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യ ലോകകപ്പിന് തുടക്കമിട്ടത്. 10 തുടർജയങ്ങളോടെ ഫൈനലിലേക്ക്. എന്നാൽ അവിടെ 240 റൺസ് പ്രതിരോധിക്കേണ്ടിയിരുന്ന ഇന്ത്യയ്ക്കു മുന്നിൽ വീണ്ടും തടസമായി ഹെഡ് എത്തി. 120 പന്തിൽ നിന്ന് 137 റൺസെടുത്ത ഹെഡിന്റെ മികവിൽ ഇന്ത്യയുടെ കണ്ണീര് വീഴ്ത്തി ഓസീസ് ലോകകപ്പ് കിരീടവുമായി മടങ്ങി.

മാസങ്ങൾക്കിപ്പുറം മറ്റൊരു ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് തടസമായി നിൽക്കുന്നതും മറ്റാരുമല്ല. അയാളെ തളയ്ക്കാൻ സാധിക്കാതിരുന്നതു തന്നെയാണ് അഡ്ലെയ്ഡിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഏകദിന ശൈലിയിൽ ബാറ്റ് വീശി 141 പന്തിൽ നിന്ന് 140 റൺസെടുത്ത ഹെഡിന്റെ ഇന്നിങ്സാണ് അഡ്ലെയ്ഡിൽ ഇന്ത്യയെ ബാറ്റ് സീറ്റിലാക്കിയത്. ഇനി പരമ്പരയിൽ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ജയിച്ചാൽ മാത്രമേ മറ്റ് ടീമുകളുടെ മത്സരഫലങ്ങളെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് ഫൈനലിലെത്താൻ സാധിക്കൂ.

അഡ്ലെയ്ഡിൽ ഹെഡിനെ തളയ്ക്കാൻ സാധിക്കാത്ത രോഹിത് ശർമയുടെ ക്യാപ്റ്റൻസിക്കെതിരെയും വിമർശനമുയർന്നു. പ്രത്യേകിച്ചും ഹെഡിന്റെ ബലഹീനതയായ ബൗൺസറുകൾ താരത്തിനെതിരേ ഫലപ്രദമായി ഉപയോഗിക്കാത്തതിൽ. ടെസ്റ്റിന്റെ രണ്ടാം ദിനം ഒരു സെഷനിൽ ബുംറയെക്കൊണ്ട് വെറും നാല് ഓവർ മാത്രം നീണ്ടുനിന്ന ഒരു സ്പെൽ മാത്രം എറിയിച്ചതിലും രോഹിത് പഴികേട്ടു. ഇതെല്ലാം ഹെഡിനെ തന്റെ ബാറ്റിങ്ങിൽ താളംകണ്ടെത്താൻ സഹായിച്ചുവെന്നാണ് വിലയിരുത്തൽ.

]]>
<![CDATA[ഇന്ത്യൻ വിദ്യാർഥികളെ തേടി ബഹുരാഷ്ട്ര കമ്പനികൾ; വാർഷിക ശമ്പളം 4.3 കോടി വരെ]]> https://www.mathrubhumi.com/videos/one-minute-video/better-salary-for-students-in-iit-campus-placement-1.10149846 Tue, 10 December 2024 9:44:00 Tue, 10 December 2024 9:45:03

4.3 കോടിരൂപ വാർഷിക ശമ്പളം. അഥവാ മാസ ശമ്പളം 36 ലക്ഷം രൂപ. അമേരിക്കയിലെ ഏതെങ്കിലും അന്താരാഷ്ട്ര കമ്പനികളുടെ സി.ഇ.ഒയുടെ ശമ്പള പാക്കേജല്ല ഇത്. മദ്രാസ് ഐ.ടി.ഐയിൽ പഠിച്ചിറങ്ങിയ ഒരു വിദ്യാർഥിക്ക് ആഗോള ഓഹരി വ്യാപാരസ്ഥാപനമായ ജയ്ൻ സ്ട്രീറ്റ് വാഗ്ദാനം ചെയ്ത പാക്കേജാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ബോംബെ, ഖരഗ്പുർ ഐ.ഐ.ടി.കളിലെ നിരവധി വിദ്യാർഥികൾക്ക് രണ്ടുകോടി രൂപയിലേറെ വാർഷിക പാക്കേജുകളുള്ള ജോലിവാഗ്ദാനവും ലഭിച്ചിട്ടുണ്ട്. കാംപസ് നിയമനം മികച്ചരീതിയിൽ പുരോഗമിക്കുന്നുവെങ്കിലും ശമ്പള പാക്കേജുകളെക്കുറിച്ച് ഇത്തവണ കൂടുതൽ വെളിപ്പെടുത്തൽ നടത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഇത്തവണ ഐ.ഐ.ടി.കൾ.

ഡിസംബർ ആദ്യംതന്നെ നിയമനനടപടികൾ ആരംഭിച്ചിരുന്നു. ഓൺലൈനിലും നേരിട്ടുമായി ഹൈബ്രിഡ് രീതിയിലാണ് അഭിമുഖങ്ങൾ നടക്കുന്നത്. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആപ്പിൾ, ആമസോൺ, ജെ.പി. മോർഗൻ, ഒറാക്കിൾ, ഫ്ളിപ്പ് അഡോബ് തുടങ്ങി ബഹുരാഷ്ട്ര കമ്പനികൾ എല്ലാം മികച്ച ഉദ്യോഗാർഥികളെ തേടി ഇന്ത്യയിലെ ഐ.ഐ.ടികളിൽ എത്തുന്നുണ്ട്. ഐ.ഐ.ടി. മദ്രാസിൽ കംപ്യൂട്ടർ സയൻസ് വിദ്യാർഥിക്കാണ് 4.3 കോടി രൂപയുടെ ജോലിവാഗ്ദാനം ലഭിച്ചത്. ഇന്റേൺഷിപ്പ് കാലത്തെ മികവ് അടിസ്ഥാനമാക്കിയുള്ള പ്രീ പ്ലേസ്മെന്റിലൂടെയാണ് നിയമനം. മിക്ക ഐ.ഐ.ടി.കളിലും നിയമനവാഗ്ദാനങ്ങളിൽ 20 ശതമാനത്തോളവും പ്രീ പ്ലേസ്മെന്റാണ്.

ബോംബെ ഐ.ഐ.ടി. വിദ്യാർഥിക്ക് 2.2 കോടി രൂപയുടെയും ജോലി വാഗ്ദാനം നൽകിയത് ഡച്ച് ഓഹരി നിക്ഷേപസ്ഥാപനമായ ഡാവിഞ്ചി ഡെറിവേറ്റീസാണ്. ഖരഗ്പുർ ഐ.ഐ.ടിയിൽ ഇതുവരെ 1000-ത്തോളം ജോലിവാഗ്ദാനങ്ങൾ ലഭിച്ചു. ഇതിൽ 2.14 കോടി രൂപയാണ് ഏറ്റവും ഉയർന്ന ശമ്പള വാഗ്ദാനം. 11 പേർക്ക് ഒരു കോടി രൂപയ്ക്കുമുകളിൽ വാഷികശമ്പള പാക്കേജ് ലഭിച്ചു. ഐ.ഐ.ടി. വാരാണസിയിൽ 800-ൽ ഏറെയും ഐ.ഐ.ടി. റൂർക്കിയിൽ 600-ൽ ഏറെയും ജോലിവാഗ്ദാനങ്ങൾ ആദ്യദിനങ്ങളിൽ ലഭിച്ചു.

]]>
<![CDATA[ഹെഡ് - മുഹമ്മദ് സിറാജ് പോരിലെ പിഴ, താക്കീത്; സിറാജ് അസ്വസ്ഥനാണ്‌]]> https://www.mathrubhumi.com/videos/one-minute-video/india-vs-australia-siraj-head-controversy-1.10149478 Mon, 9 December 2024 20:37:12 Wed, 11 December 2024 15:34:20

പെർത്തിൽ ഓസ്ട്രേലിയയെ കളിയുടെ എല്ലാ മേഖലകളിലും പിന്നിലാക്കിയ ഇന്ത്യയായിരുന്നില്ല അഡ്ലെയ്ഡിലേത്. പിങ്ക് ബോൾ ടെസ്റ്റിൽ ഓസീസ് പേസർമാർക്കു മുന്നിൽ പിടിച്ചുനിൽക്കാനാകാതെയാണ് ഇന്ത്യ കളി കൈവിട്ടത്. ഓസീസ് പേസർമാർ പരസ്പരം പിന്തുണച്ച് പന്തെറിഞ്ഞപ്പോൾ ഇന്ത്യയുടെ പേരാട്ടം ജസ്പ്രീത് ബുംറയിലേക്ക് മാത്രമായി ഒതുങ്ങിപ്പോയി. എന്നാൽ മത്സരത്തിനിടെ ഏറെ വിവാദമായ സംഭവം ട്രാവിസ് ഹെഡ് - മുഹമ്മദ് സിറാജ് പോരായിരുന്നു. ഇന്ത്യയ്ക്കെതിരേ കളിക്കുമ്പോൾ ഫോമിലാകുന്ന പതിവ് ഹെഡ് തുടർന്നപ്പോൾ, ഇന്ത്യൻ ബൗളർമാർ പന്തെറിഞ്ഞ് തളർന്നു. ഒടുവിൽ സെഞ്ചുറിയുമടിച്ച് കളി ഓസീസിന്റെ കൈയിലായ ശേഷമാണ് സിറാജ്, ഹെഡിനെ പുറത്താക്കിയത്. തൊട്ടുമുമ്പത്തെ പന്തിൽ സിറാജിനെ, ഹെഡ് സിക്സറിന് തൂക്കിയിരുന്നു. തൊട്ടടുത്ത പന്തിൽ വിക്കറ്റ്. പിന്നീടായിരുന്നു പ്രശ്നം. തന്നെ ബൗൾഡാക്കിയ സിറാജിനോട് അത് നല്ല പന്തായിരുന്നു എന്നാണ് പറഞ്ഞതെന്നാണ് ഹെഡിന്റെ പക്ഷം. എന്നാൽ ഹെഡിനോട് കയറിപ്പോകാനുള്ള ആംഗ്യം കാണിച്ചാണ് സിറാജ് വിക്കറ്റ് ആഘോഷിച്ചത്. ഇരുവരും ഒന്നുരണ്ട് വാക്കുകൾ അങ്ങോട്ടുമിങ്ങോട്ടും വീണ്ടും പറഞ്ഞു. രൂക്ഷമായിട്ടായിരുന്നു സിറാജിന്റെ പ്രതികരണമെന്ന് അദ്ദേഹത്തിന്റെ മുഖത്തുനിന്നുതന്നെ വായിച്ചെടുക്കാമായിരുന്നു.

ഒന്നാം ദിനം ബൗളിങ്ങിനിടെ മാർനസ് ലബുഷെയ്നു നേർക്ക് പന്ത് വലിച്ചെറിഞ്ഞപ്പോൾ തന്നെ സിറാജ് ഓസീസ് കാണികളുടെ നോട്ടപ്പുള്ളിയായിരുന്നു. ഇതുംകൂടിയായതോടെ സിറാജിന്റെ തലവെട്ടം കാണുമ്പോഴെല്ലാം സ്റ്റേഡിയം കൂക്കിവിളികളാൽ നിറയുന്ന തരത്തിലേക്കെത്തി കാര്യങ്ങൾ. മികച്ച പന്താണെന്നാണ് പറഞ്ഞതെന്ന ഹെഡിന്റെ വാക്കുകൾ കള്ളമാണെന്നും ഹെഡ് തന്നെ അധിക്ഷേപിച്ചെന്നും സിറാജ് പിന്നീട് പ്രതികരിച്ചതോടെ സംഭവം മറ്റൊരുതരത്തിലേക്ക് നീങ്ങി.

രണ്ടാം ഇന്നിങ്സിൽ നിതീഷ് കുമാർ പുറത്തായതിനു പിന്നാലെയും സ്റ്റേഡിയത്തിൽ കൂക്കിവിളികളായിരുന്നു. കാരണം അടുത്തതായി ബാറ്റുചെയ്യാനെത്തുന്നത് സിറാജായിരുന്നു. എങ്കിലും മത്സര ശേഷം പരസ്പരം കെട്ടിപ്പിടിച്ച് സിറാജും ഹെഡും കളത്തിലെ പോര് കളത്തിൽവെച്ചുതന്നെ അവസാനിപ്പിച്ചു.

പക്ഷേ ഐസിസി അതങ്ങനെ വിട്ടില്ല. പെരുമാറ്റച്ചട്ട ലംഘനത്തിന് സിറാജിന് മാച്ച് ഫീയുടെ 20 ശതമാനം പിഴയും ഹെഡിന് താക്കീതും കിട്ടി. കഴിഞ്ഞ 24 മാസത്തിനിടെ സംഭവിച്ച ആദ്യ തെറ്റായതിനാലാണ് ഇരുവരും മത്സരവിലക്കിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. ഇരുവർക്കും ഓരോ ഡീമെറിറ്റ് പോയന്റും വിധിച്ചു. ഇനി ഡിസംബർ 14-ന് ഗാബയിലാണ് അടുത്ത അങ്കം.

]]>
<![CDATA[വയനാടിന്റെ ശ്രുതി പുതിയ ജീവിതത്തിലേക്ക്; ഇനി റവന്യു വകുപ്പിലെ ജീവനക്കാരി]]> https://www.mathrubhumi.com/videos/one-minute-video/wayanad-landslide-survivor-joins-govt-service-1.10149384 Mon, 9 December 2024 19:59:46 Mon, 9 December 2024 20:33:33

ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയും പിന്നീട് നടന്ന വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇനി സർക്കാർ ഉദ്യോഗസ്ഥ. തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് ശ്രുതി സർക്കാർ ജോലിയിൽ പ്രവേശിച്ചത്. റവന്യൂ വകുപ്പിൽ ക്ലർക്ക് തസ്തികയിലാണ് ശ്രുതി ചുമതലയേറ്റത്. ശ്രുതിക്ക് നിയമനം നൽകാൻ കളക്ടറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയിരുന്നു.

ചൂരൽമല ഉരുൾപൊട്ടലിൽ അച്ഛനും അമ്മയും സഹോദരിയുമടക്കം കുടുംബത്തിലെ ഒൻപത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട്ടെ ജോലി സ്ഥലത്തായിരുന്നതിനാൽ ശ്രുതി അപകടത്തിൽപ്പെട്ടില്ല. പുതിയ വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞ് ശ്രുതിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളിലേക്ക് കടക്കുന്നതിനിടെയായിരുന്നു ഉരുൾപ്പൊട്ടലുണ്ടായത്.

ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ശ്രുതിക്ക് താങ്ങും തണലുമായത് പ്രതിശ്രുത വരൻ ജെൻസനായിരുന്നു. സെപ്റ്റംബർ പത്തിന് കൽപറ്റയിലെ വെള്ളാരംകുന്നിൽവെച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ജെൻസൻ മരണത്തിന് കീഴടങ്ങി. അപകടത്തിൽ ശ്രുതിക്കും പരിക്കേറ്റിരുന്നു.

]]>
<![CDATA['സ്വന്തമായി ടിക്കറ്റെടുത്താണ് ദുബായിൽനിന്ന് കലോത്സവത്തിന് വന്നത്'- ആശ ശരത്]]> https://www.mathrubhumi.com/videos/one-minute-video/asha-sharath-on-kalolsavam-remuneration-controversy-1.10149267 Mon, 9 December 2024 18:29:19 Mon, 9 December 2024 18:29:19

കലോത്സവം പോലുള്ള പരിപാടികൾക്ക് പ്രതിഫലം വാങ്ങണോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമെന്ന് നടിയും നർത്തകിയുമായ ആശ ശരത്. കലോത്സവ പരിപാടിയ്ക്ക് വിളിച്ചപ്പോൾ ഒരു നടി അഞ്ചു ലക്ഷം ആവശ്യപ്പെട്ടെന്ന മന്ത്രി വി.ശിവൻകുട്ടിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലായിരുന്നു അവരുടെ പ്രതികരണം.

In Short | Asha Sharath stated that accepting remuneration for events like Kalolsavam is a personal choice, addressing the controversy sparked by Minister Sivan Kutty's remark about an actress demanding five lakh rupees for a performance.

]]>
<![CDATA[സീൻ ചെയ്യാതിരുന്ന മെസേജുകളും സ്റ്റാറ്റസുകളും വാട്സ്ആപ്പ് ഓർമിപ്പിക്കും, പുതിയ ഫീച്ചർ വരുന്നു]]> https://www.mathrubhumi.com/videos/one-minute-video/whatsapp-unread-message-reminder-1.10148885 Mon, 9 December 2024 9:07:33 Mon, 9 December 2024 9:10:54

വായിക്കാൻ വിട്ടുപോയ മെസേജുകളും കാണാനുള്ള സ്റ്റാറ്റസുകളും ഏതൊക്കെയാണെന്ന് ഇനി വാട്സ്ആപ്പ് തന്നെ ഓർമിപ്പിക്കും. നമ്മൾ കൂടുതലായി ആശയവിനിമയം നടത്തുന്നവരുടെ സ്റ്റാറ്റസുകളെയും മെസേജുകളേയും കുറിച്ചാണ് വാട്സ്ആപ്പ് ഓർമിപ്പിക്കുക. ഇതിനായി നമ്മൾ സ്ഥിരമായി നടത്തുന്ന ആശയവിനിമയങ്ങൾ വാട്സ്ആപ്പ് വിശകലനം ചെയ്യുമെന്നാണ് റിപ്പോർട്ട്. എന്നാൽ ബാക്കപ്പിലോ സെർവറിലോ ഈ വിവരങ്ങൾ ശേഖരിച്ചുവെക്കില്ലെന്നും കമ്പനി പറയുന്നു. വാട്സ്ആപ്പ് ഉപയോക്താവിന് ശല്യമാകാത്ത രീതിയിൽ റിമൈൻഡർ നൽകാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഈ സേവനം ആവശ്യമില്ലാത്തവർക്ക് റിമൈൻഡർ ഓഫ് ചെയ്ത് വെക്കാനും സാധിക്കും.

വാട്സ്ആപ്പ് ബീറ്റാ (2.24.25.29) ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമായിത്തുടങ്ങിയതായാണ് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. ഉടൻ തന്നെ മറ്റ് വേർഷനുകളിലും ഈ അപ്ഡേഷൻ ലഭ്യമാകും.

Inshort: WhatsApp will now remind you about unread messages and statuses from frequent contacts. Learn how to enable/disable this new feature.

]]>
<![CDATA[മരണാനന്തര അവയവദാനം; ജീവിച്ചിരിക്കുമ്പോൾ രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെ? | VIDEO ]]> https://www.mathrubhumi.com/videos/one-minute-video/organ-donation-kerala-1.10144025 Sun, 8 December 2024 17:35:00 Sun, 8 December 2024 17:37:59

മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനും അവയവദാന സന്ദേശം പ്രചരിപ്പിക്കുന്നതിനുമായി കെ -സോട്ടോ മൃതസഞ്ജീവനി 'ജീവനേകാം ജീവനാകാം ' സാമൂഹിക മാധ്യമ ക്യാമ്പയിൻ സംസ്ഥാനത്ത് നടക്കുകയാണ്. അവയവദാനത്തിന്റെ മഹത്വം സംബന്ധിച്ച സന്ദേശം എല്ലാവരിലേക്കും എത്തിക്കുക, ഈ രംഗത്ത് നിലനിൽക്കുന്ന അനാരോഗ്യകരമായ പ്രവണതകളെ തുറന്നു കാണിക്കുക, സംശയങ്ങൾ ദൂരീകരിക്കുക, വിദഗ്ധരുടെ അഭിപ്രായങ്ങളും സന്ദേശങ്ങളും എല്ലാവരിലും എത്തിക്കുക, പൊതുജനങ്ങളെ അവയവദാനത്തിന് സന്നദ്ധരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ നടത്തുന്നത്.

ജീവിച്ചിരിക്കുമ്പോൾ എങ്ങനെയാണ് മരണാനന്തര അവയവദാനത്തിനായി രജിസ്റ്റർ ചെയ്യുന്നതെന്ന് നോക്കാം. കേരള സ്റ്റേറ്റ് ഓർഗൺ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാൻ്റ് ഓർഗനൈസേഷന്റെ ksotto.kerala.gov.in എന്ന വെബ്സൈറ്റിൽ pledge your organ എന്നതിലോ നാഷണൽ ഓർഗൻ ഡോണർ രജിസ്ട്രിയുടെ notto.abdm.gov.in/register എന്ന ലിങ്കിൽ കയറിയോ രജിസ്റ്റർ ചെയ്യാം. ലിങ്ക് ഓപ്പൺ ആവുമ്പോൾ Register to Pledge എന്ന വിൻഡോ ഓപ്പൺ ആവും. അതിൽ നിങ്ങളുടെ ആധാർ നമ്പർ നൽകി രജിസ്റ്റർ ചെയ്യാവുന്നതാണ്. പ്രത്ര്യേകം ശ്രദ്ധിക്കുക, ഈ ആധാർ നമ്പർ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തിട്ടുണ്ടാവണം. ഇനി ആധാർ നമ്പർ നൽകിയാൽ ഒരു ഒടിപി ഫോണിൽ ലഭിക്കും. ആ ഒടിപിയും മൊബൈൽ നമ്പറും ടൈപ്പ് ചെയ്ത് കയറിയാൽ രജിസ്റ്റർ ചെയ്യാനുള്ള ഒരു വിൻഡോ ഓപ്പൺ ആവും. അതിൽ ആദ്യം അച്ഛൻ്റെയും അമ്മയുടെയും പേര് നൽകണം. തുടർന്ന് ബ്ലഡ്ഗ്രൂപ്പും ടിക്ക് ചെയ്യണം. ഏതെല്ലാം അവയവങ്ങളാണ് മരണം ശേഷം ദാനം ചെയ്യുന്നത് എന്ന കോളത്തിൽ നിങ്ങൾക്ക് ഇഷ്ടമുള്ള അവയവങ്ങളിൽ ടിക്ക് ചെയ്യാം. ടിഷ്യു ദാനം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവയും ടിക്ക് ചെയ്യാം.

തുടർന്ന് നിർബന്ധമായും ഒരു എമർജൻസി കോണ്ടാക്ട് നമ്പർ നൽകണം. ഏത് സ്ഥാപനം വഴിയാണ് നിങ്ങൾ രജിസ്റ്റർ ചെയ്തതെന്ന കോളത്തിൽ നോട്ടോ/റോട്ടോ/സോട്ടോ എന്നതിൽ 'സോട്ടോ' ക്ലിക്ക് ചെയ്യണം. തുടർന്ന് വരുന്ന കോളത്തിൽ 'കേരളം' എന്നതിൽ ടിക്ക് ചെയ്താൽ രജിസ്ട്രേഷൻ കഴിഞ്ഞു. ഇതിനുശേഷം രജിസ്റ്റർ ചെയ്തതിൻ്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഒരു സർട്ടിഫിക്കറ്റ് ലഭിക്കും. അത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം. നിങ്ങൾ അവയവദാനത്തിന് രജിസ്റ്റർ ചെയ്ത വിവരം നിർബന്ധമായും വീട്ടുകാരെയോ ബന്ധുക്കളെയോ അറിയിച്ചിരിക്കണം. നിങ്ങളുടെ രജിസ്ട്രേഷൻ വിവരങ്ങൾ വളരെ രഹസ്യമായാണ് സൂക്ഷിക്കുക. അതുകൊണ്ട് മറ്റൊരാൾക്കും ഈ വിവരം ലഭ്യമാകില്ല.

Inshort: Kerala`s Jeevanekaam Jeevanakam campaign promotes organ donation. Register online through KSOTTO or NOTTO and pledge to save lives.

]]>
<![CDATA[ 16-ാം വയസ്സിൽ മോഡലിങ്, പഠനത്തോടൊപ്പം സിനിമ; ആരാണ് കാളിദാസിന്റെ താരിണി?]]> https://www.mathrubhumi.com/videos/one-minute-video/kalidas-jayaram-marries-tarini-kalingarayar-1.10146161 Sun, 8 December 2024 14:51:38 Sun, 8 December 2024 17:02:26

രാധകർ ഏറെ കാത്തിരുന്ന വിവാഹമാണ് നടൻ കാളിദാസ് ജയറാമിൻ്റേത്. നീണ്ടകാലത്തെ പ്രണയത്തിനു ശേഷമാണ് കാളിദാസും മോഡലായ താരിണി കലിംഗരായരും വിവാഹിതരായത്. ആരാണ് താരിണിയെന്ന ചോദ്യത്തിനു പിന്നാലെയാണിപ്പോൾ സോഷ്യൽ മീഡിയ.

നീലഗിരി സ്വദേശിയാണ് 23-കാരിയായ താരിണി. താരിണിയുടെ മുത്തച്ഛൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥനും മുൻ എം.പിയുമായിരുന്നു. ചെന്നൈയിലെ ഭവൻസ് രാജാജി വിദ്യാശ്രമം സ്കൂളിൽ നിന്ന് പ്രാഥമികവിദ്യാഭ്യാസം നേടിയ താരിണി എം.ഓ.പി. വൈഷ്ണവ് കോളേജിൽ നിന്ന് വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദവും നേടി. 16-ാം വയസ്സിലാണ് തരിണി തന്റെ മോഡലിങ് കരിയർ ആരംഭിക്കുന്നത്. കോളേജ് പഠനത്തോടൊപ്പം സിനിമ സംവിധാനത്തിലും താരിണി കൈവെച്ചു.

2019-ൽ മിസ് തമിഴ്നാടായി തിരഞ്ഞെടുക്കപ്പെട്ടു. 2021-ലെ മിസ് ദിവയിൽ റണ്ണറപ്പായിരുന്നു താരിണി. ഇതോടെയാണ് മോഡലിങ് രംഗത്ത് താരിണി കൂടുതൽ പ്രശസ്തയാവുന്നത്.

In short: Kalidas Jayaram, son of veteran actor Jayaram, recently got married.His bride, Tarini Kalingarayar, is a model and beauty pageant contestant.Tarini hails from a prominent family and holds a degree in Visual Communication. She started her modeling career at the age of 16 and was crowned Miss Tamil Nadu in 2019. She was also a runner-up in Miss Diva 2021.

]]>
<![CDATA[രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നു; കുതിച്ച് ഗൾഫ് കറൻസികൾ]]> https://www.mathrubhumi.com/videos/one-minute-video/remittances-from-the-gulf-to-india-flow-fast-as-rupee-falls-in-value-1.10143396 Sat, 7 December 2024 19:03:54 Sat, 7 December 2024 19:49:26

ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നു. ബുധനാഴ്ച ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം 84 രൂപ 74 പൈസയിലെത്തി. ഇതോടെ ഒരു യു.എ.ഇ. ദിർഹത്തിന് 23 രൂപ 07 പൈസ എന്നനിലയിലെത്തി. കഴിഞ്ഞ ദിവസങ്ങളിൽ 23 രൂപയായിരുന്നു നിരക്ക്.

രൂപയുടെ മൂല്യത്തകർച്ച പ്രവാസികൾ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. ശമ്പളം ലഭിക്കുന്ന മാസാദ്യ ദിവസങ്ങളായതിനാൽ നാട്ടിലേക്ക് കൂടുതൽ പണമയയ്ക്കാൻ പ്രവാസികൾക്ക് കഴിയുന്നുണ്ട്. അടുത്തിടെയായി ഗൾഫിൽനിന്ന് ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് വർധിച്ചിട്ടുണ്ട്.

]]>
<![CDATA[കല്യാണം കഴിക്കാൻ സമ്മർദം; കാമുകനെ വാടകയ്ക്ക് നിയമിച്ച് വിയറ്റ്നാമിലെ സ്ത്രീകൾ ]]> https://www.mathrubhumi.com/videos/one-minute-video/vietnam-rent-a-boyfriend-trend-1.10138237 Sat, 7 December 2024 17:33:00 Sat, 7 December 2024 17:33:41

കല്യാണമായില്ലേ എന്ന ചോദ്യം, കല്യാണം കഴിക്കാനുള്ള വീട്ടുകാരുടെയും നാട്ടുകാരുടെയും സമ്മർദം, ഏതാണ്ട് ഇവിടെ പല സ്ത്രീകളും നേരിടുന്ന അതേ പ്രശ്നങ്ങൾ വിയറ്റ്നാമിലെ സ്ത്രീകളും നേരിട്ടപ്പോൾ അവർ കണ്ടെത്തിയ പരിഹാരമാണ് കാമുകനായി ഒരാളെ വാടകയ്ക്കെടുക്കുക എന്നത്. വിവാഹം കഴിക്കാൻ കുടുംബാംഗങ്ങളിൽ നിന്ന് സമ്മർദം നേരിടുന്ന യുവതികൾക്കുള്ള താത്കാലിക പരിഹാരമാണിത്. വിവാഹം കഴിക്കാതെ തന്നെ മാതാപിതാക്കളുടെ ആ​ഗ്രഹം നിറവേറ്റാൻ യുവതികൾക്ക് ഇതുവഴി സാധിക്കും.

നൽകുന്ന പണത്തിനനുസരിച്ച് ഇഷ്ടപ്പെട്ട കാമുകന്മാരെ തിരഞ്ഞെടുക്കാം. ഇത്തരക്കാരെ നൽകാൻ പ്രത്യേക ഏജൻസികളുമുണ്ട്. 30 വയസുള്ള വിയറ്റ്നാമിലെ ഒരു സ്ത്രീ കാമുകനായി അഭിനയിക്കാൻ ഇത്തരത്തിലൊരു യുവാവിനെ വാടകയ്ക്കെടുത്തിരുന്നു. പുതുവർഷത്തിൽ കാമുകനെ വീട്ടിലേക്ക് കൊണ്ടുവരണമെന്ന രക്ഷിതാക്കളുടെ നിർബന്ധത്തെ തുടർന്നായിരുന്നു ഈ നീക്കം. ചടങ്ങിന് വരുന്നതിന് മുൻപ് യുവാവുമായി അത്യാവശ്യം വേണ്ട വിവരങ്ങളൊക്കെ കൈമാറും. ശേഷം ഇരുവരും തമ്മിൽ വൈകാരികമായ അടുപ്പമുണ്ടെന്ന് അഭിനയിക്കും. മാതാപിതാക്കളുടെയും മറ്റു ബന്ധുക്കളുടെയും മുന്നിൽ നന്നായി അഭിനയിച്ച് അവരുടെ ഇഷ്ടം പിടിച്ചുവാങ്ങും. കാമുകനായി അഭിനയിക്കുമ്പോൾ നല്ലൊരുതുക ലഭിക്കുന്നതിനാൽ പുരുഷന്മാർ തന്നെ ഈ ബന്ധം വിവാഹത്തിലേക്ക് കൊണ്ടുപോവാതിരിക്കാനും ശ്രമിക്കും.

Inshort: Facing pressure to marry, Vietnamese women are turning to rent-a-boyfriend services. A temporary solution to appease families, offering a way to fulfill parental expectations.

]]>
<![CDATA[ഇ-വീട്, ഇ-വഴി;  ഇനി വീട്ടുനമ്പറും ഡിജിറ്റലാകും, വഴി റൂട്ട് മാപ്പിൽ ]]> https://www.mathrubhumi.com/videos/one-minute-video/kerala-government-to-introduce-digi-door-pin-in-kerala-1.10143262 Sat, 7 December 2024 15:04:57 Sat, 7 December 2024 15:21:53

വിലാസം പോലും ഇല്ലാതെ വീടിന്റെയും വീട്ടുടമയുടെയും വിവരങ്ങൾ വിരൽത്തുമ്പിൽ എത്തുന്ന ഡിജി ഡോർ പിൻ കേരളത്തിലും എത്തുന്നു. ഇതോടെ സംസ്ഥാനത്തെ ഓരോ വീടിന്റെയും കെട്ടിടത്തിന്റെയും നമ്പർ ഡിജിറ്റലാവും. കെട്ടിടങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന സ്ഥിരം നമ്പറാണ് ഡിജി ഡോർ പിൻ. ഒമ്പതോ പത്തോ അക്കമുള്ള ഓരോ നമ്പറിലും കെട്ടിടവിവരങ്ങൾ ഒളിഞ്ഞിരിക്കും എന്നതാണ് പ്രത്യേകത.

ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച ഈ സംവിധാനം കെ-സ്മാർട്ടിലൂടെയാണ് നടപ്പാക്കുന്നത്. ഈ സംവിധാനത്തിൽ ഓരോ വീടും കെട്ടിടവും 'ഡോർ' എന്നാണ് അറിയപ്പെടുക. ഫ്ളാറ്റുകളിലും മറ്റും ഓരോ താമസക്കാരനെയും ഓരോ ഡോർ ഉടമയായി കണ്ട് സ്ഥിരം പിൻ നമ്പർ നൽകും. നമ്പർ നോക്കിയും ക്യു ആർ കോഡ് സ്കാൻ ചെയ്തും ഏത് തദ്ദേശ സ്ഥാപനമാണെന്നത് അടക്കമുള്ള എല്ലാ കെട്ടിട വിവരങ്ങളും അറിയാൻ പറ്റും.

പുനർനിർണയത്തിലൂടെ വാർഡോ, തദ്ദേശ സ്ഥാപനമോ, മാറിയാലും ഡിജി ഡോർ പിൻ മാറില്ല. നമ്പറുണ്ടെങ്കിൽ വഴിതെറ്റാതെ കെട്ടിടത്തിലെത്താം. ദുരന്തങ്ങൾ അപകടങ്ങൾ തുടങ്ങിയവ ഉണ്ടായാൽ വിലാസം ഇല്ലാതെ തന്നെ പോലീസിനും അഗ്നിരക്ഷാസേനയ്ക്കും സംഭവസ്ഥലത്തെത്താം. ഭക്ഷണവിതരണം ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും എളുപ്പമാകും. വീട്ടുടമ ഡിജി പിൻ നമ്പർ അറിയിച്ചാൽ മൊബൈൽ ഫോൺ ഉണ്ടെങ്കിൽ വഴി ചോദിച്ച് വലയേണ്ടിവരില്ല.

വ്യക്തിവിവരങ്ങൾക്ക് സുരക്ഷാഭീഷണി ഉണ്ടാവില്ല എന്നതും ശ്രദ്ധേയമാണ്. ഒൻപതോ പത്തോ അക്കങ്ങളുള്ള ഡിജി ഡോർ പിൻ നമ്പർ ഫോൺനമ്പർ പോലെ ഓർത്തിരിക്കാം. ഇത്തവണത്തെ തദ്ദേശവാർഡ് പുനർനിർണയം പൂർത്തിയാകുന്നതോടെ ഡിജി ഡോർ പിൻ നൽകാനാകുമോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

In short - digi door pin is being introduced in Kerala, allowing information about homes and their owners to be easily accessed without a physical address. This will digitize the building numbers for every house in the state.

]]>
<![CDATA[ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് അൽഷിമേഴ്‌സ് സാധ്യതയ്ക്കുള്ള മുന്നറിയിപ്പോ! ]]> https://www.mathrubhumi.com/videos/one-minute-video/risk-of-developing-alzheimers-can-be-identify-20-years-before-says-study-1.10140360 Fri, 6 December 2024 15:26:00 Fri, 6 December 2024 15:26:54

ആധുനിക വൈദ്യശാസ്ത്രത്തിന് ഇനിയും മെരുക്കാനാകാത്ത അസുഖങ്ങളിൽ ഒന്നാണ് അൽഷിമേഴ്സ്. ലോകമെമ്പാടുമായി അഞ്ചരക്കോടിയിലേറെപ്പേർ മറവിരോഗം മൂലം ദുരിതം അനുഭവിക്കുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. അൽഷിമേഴ്സ് രോഗബാധ നേരത്തേ കണ്ടെത്തൽ അത്ര എളുപ്പമല്ല. എന്നാൽ, രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിനും 20 വർഷം മുമ്പേ ഒരു വ്യക്തിക്ക് അൽഷിമേഴ്സ് വരാൻ സാധ്യതയുണ്ടോ എന്ന് തിരിച്ചറിയാനാകും എന്നാണ് പുതിയ ഒരു പഠനം സൂചിപ്പിക്കുന്നത്.

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിന്റെ അളവ് മസ്തിഷ്കം മറവിരോഗത്തിലേക്ക് നടന്നടുക്കുന്നു എന്നതിനുള്ള സൂചനയായിരിക്കാം എന്നാണ് പഠനം പറയുന്നത്. ശരീരത്തിലെ കൊഴുപ്പ് മറവിരോഗത്തിന്റെ കാരണക്കാരിൽ ഒന്നായ അമിലോയിഡ് പ്രോട്ടീനെ സ്വാധീനിക്കാം. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിലൂടെയും ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതിലൂടെയും അൽഷിമേഴ്സിനെ ഒരു പരിധി വരെ അകറ്റിനിർത്താം എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

വാഷിങ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ നടന്ന പഠനത്തിലാണ് ഈ പുതിയ കണ്ടെത്തൽ. ഡയബറ്റിസ്, വിഷാദം, ഹൈപ്പർടെൻഷൻ, അമിതമദ്യോപഭോഗം, പുകവലി തുടങ്ങിയ ഏതാനും ചില കാര്യങ്ങൾ മറവിരോഗത്തിന് ആക്കം കൂട്ടുന്നുവെന്ന് പല പഠനങ്ങളും മുമ്പും സൂചിപ്പിച്ചിട്ടുണ്ട്. മാനസികവും ശാരീരികവുമായി സജീവമായിരിക്കുക വഴി മറവിരോഗത്തെ ഒരു പരിധി വരെ തടയാനാവും എന്നും പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

In short - Alzheimer's disease remains one of the challenging illnesses for modern medicine. Early detection of Alzheimer's is not easy, but recent research suggests it may be possible to identify an individual's risk of developing the disease up to 20 years before symptoms appear.

]]>
<![CDATA['ബെംഗളൂരു-ചെന്നൈ യാത്ര വെറും 30 മിനുട്ടിൽ'; ഇന്ത്യയിലെ ആദ്യ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് സജ്ജം]]> https://www.mathrubhumi.com/videos/one-minute-video/hyperloop-test-track-first-in-india-completed-iit-madras-thaiyur-discovery-campus-1.10140232 Fri, 6 December 2024 11:11:13 Fri, 6 December 2024 12:03:43

ഇന്ത്യയിലെ ആദ്യ ഹൈപ്പർലൂപ്പ് പരീക്ഷണ ട്രാക്ക് (വാക്വം ട്യൂബ്) നിർമ്മാണം പൂർത്തിയായി. ഐ.ഐ.ടി. മദ്രാസിന്റെ തയ്യൂരിലെ ഡിസ്കവറി ക്യാമ്പസിലാണ് 410 മീറ്റർ ട്രാക്ക് തയ്യാറായത്. ടെസ്റ്റ് ട്രാക്കിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത് ഇന്ത്യൻ റെയിൽവേ, ഐ.ഐ.ടി. മദ്രാസിന്റെ ആവിഷ്കാർ ഹൈപ്പർലൂപ്പ്, ഐ.ഐ.ടി. സ്റ്റാർട്ടപ്പ് TuTr ഹൈപ്പർലൂപ്പും സംയുക്തമായാണ് ട്രാക്ക് നിർമ്മിച്ചത്.

മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയാണ് ഇവിടെ ആദ്യഘട്ടത്തിൽ പരീക്ഷിക്കുക. ഭാവിയിൽ ദൈർഘ്യമേറിയ ട്രാക്കിൽ മണിക്കൂറിൽ 600 കിലോമീറ്റർ വേഗതയുള്ള ഹൈപ്പർലൂപ്പ് പരീക്ഷിക്കും. ഹൈപ്പർലൂപ്പ് യാഥാർഥ്യമായാൽ ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് (350 KM) വെറും 30 മിനുറ്റ് കൊണ്ട് സഞ്ചരിക്കാം.

In short - The first Hyperloop testing track in India has been completed, located at the Discovery Campus of IIT Madras in Thayur. The 410-meter track was announced by Union Railway Minister Ashwini Vaishnaw in a video. The track is a collaborative project between Indian Railways and IIT Madras's startup TuTr Hyperloop.

]]>
<![CDATA[നിങ്ങളുടെ വീട്ടിൽ നിങ്ങളറിയാതെ മറ്റൊരാൾ താമസിക്കുന്നു; ഫ്രോഗിങ് യാഥാർഥ്യമോ? എങ്ങനെ തിരിച്ചറിയാം? ]]> https://www.mathrubhumi.com/videos/one-minute-video/what-is-phrogging-strangers-secretly-living-in-your-home-1.10137628 Thu, 5 December 2024 18:30:00 Thu, 5 December 2024 18:28:15

നിങ്ങളുടെ വീട്ടിൽ നിങ്ങളറിയാതെ മറ്റൊരാൾ താമസിച്ചാൽ എങ്ങനെയിരിക്കും? അതൊക്കെ നടക്കുമോ എന്ന് ചിന്തിക്കണ്ട, നടന്നുവെന്ന് തെളിയിക്കുന്ന ചില കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിങ്ങൾ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങാൻ ആ ഒരാൾ കാത്തിരിക്കും. ഇറങ്ങിയെന്ന് ബോധ്യപ്പെട്ടാൽ വീട്ടിലേക്ക് കയറും. ടിവി കാണും, ഫ്രിഡ്ജിൽ നിന്നും ഭക്ഷണം കഴിക്കും, ചിലപ്പോൾ നിങ്ങളുടെ വളർത്തുമൃഗങ്ങളോടൊപ്പം സമയം ചിലവഴിക്കും. ഒരു പ്രേതസിനിമയുടെ കഥപോലെ തോന്നുമെങ്കിലും യഥാർഥ ജീവിതത്തിൽ സംഭവിക്കുന്ന കാര്യത്തിന് പറയുന്ന പേരാണ് ഫ്രോഗിങ്.

ആരെങ്കിലും നിങ്ങളുടെ വീട്ടിൽ പതുങ്ങി കയറി അവിടെ താമസിക്കുന്നതിനെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ മോഷ്ടിക്കാൻ വേണ്ടി വീട്ടിൽ കയറുന്നതല്ലട്ടോ. ഫ്രോഗ്സ് നിങ്ങളുടെ വിലപ്പിടിപ്പുള്ള സാധനങ്ങളൊന്നും മോഷ്ടിക്കില്ല. അടുത്ത സ്ഥലത്തേക്ക് പോകുന്നതിന് മുന്പ് കുറച്ച് ദിവസത്തേക്ക് താമസിക്കാൻ ഒരിടം മാത്രമാണ് ഇവർക്ക് ആവശ്യം. ഇതിൽ അപകടമില്ലേ, വിചിത്രമല്ലേ, എന്നൊക്കെ ചോദിച്ചാൽ അതെ എന്ന് തന്നെയാണ് മറുപടി. എന്നാൽ ചിലർക്കിത് ത്രില്ലാണ്, അവർ ആ ത്രില്ല് ഏറ്റെടുക്കാൻ അവർ തയ്യാറുമാണ്.

എങ്ങനെയാണ് ഫ്രോഗിങ് എന്ന് വ്യക്തമായൊരു ഉത്തരമില്ല. ഏതാനും ചില കേസുകൾ മാത്രമേ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. സാധനങ്ങളുടെ സ്ഥാനം മാറുകയും അസാധാരണമായ ശബ്ദങ്ങൾ കേൾക്കാനും തുടങ്ങിയതോടെയാണ് ഹവായിയിൽ ഒരു ദമ്പതികൾ തങ്ങളുടെ വീട്ടിൽ ഒരാൾ ഒളിച്ച് താമസിക്കുന്നതായി അറിയുന്നത്. ലോവയിൽ റിപ്പോർട്ട് ചെയ്ത ഒരു കേസിൽ കമ്പ്യൂട്ടറിൽ അഡള്ട്ട് കണ്ടന്റ് കാണാൻ വേണ്ടിയായിരുന്നു ഓരോ വീടുകളിലായി ഒരാൾ ഒളിച്ച് കയറിയത്.

ആരുമില്ലാത്തപ്പോൾ വിചിത്രമായ ശബ്ദം കേൾക്കുക, സിഗരറ്റ് പുക, അപരിചിതമായ പെർഫ്യൂമുകൾ തുടങ്ങി അസാധാരണമായ ഗന്ധം അനുഭവപ്പെടുക, വസ്ത്രങ്ങളോ ഗാഡ്ജെറ്റുകളോ ഭക്ഷണമോ കാണാതാവുകയോ സ്ഥാനം മാറുകയോ ചെയ്യുക, വളർത്തുമൃഗങ്ങൾ അസാധാരണമായി പെരുമാറുക എന്നിവ ഫ്രോഗിങ് നടന്നതിന്റെ ലക്ഷണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. നിലവിൽ പിടിക്കപ്പെടുമ്പോൾ മാത്രമാണ് ഫ്രോഗിങ് നടന്ന കാര്യം പുറംലോകം അറിയുന്നത്. പിടിക്കപ്പെടാത്ത എത്രപേർ ഉണ്ടെന്നത് ആർക്കും അറിവില്ല.

Inshort: Discover the strange phenomenon of `phrogging` – unauthorized occupants secretly living in homes. Learn the signs, risks, and chilling stories.

]]>
<![CDATA[ലോകം ചുറ്റിപ്പറന്ന് റെക്കോഡിട്ടു, ഇന്ത്യയിലും ഇറങ്ങി; ആരാണ് നാസയെ നയിക്കാനെത്തുന്ന ജാറെദ് ഐസക്‍മാൻ]]> https://www.mathrubhumi.com/videos/one-minute-video/jared-isaacman-know-more-about-new-nasa-administrator-picked-by-trump-1.10137507 Thu, 5 December 2024 15:03:22 Thu, 5 December 2024 16:33:32

ജാറെദ് ഐസക്മാൻ. നാസയുടെ മേധാവിയായി നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിർദേശം ചെയ്ത ശതകോടീശ്വരൻ. സംരംഭകനും, സ്വകാര്യ ബഹിരാകാശ സഞ്ചാരിയും, പൈലറ്റുമായ ജാറെദ് ഐസക്മാൻ ഇലോൺ മസ്കിന്റെ അടുത്തയാളാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധേയനാണ് ഐസക്മാൻ.

സ്പേസ് എക്സ് നടത്തിയ ഇൻസ്പിരേഷൻ 4 എന്ന സ്വകാര്യ ബഹിരാകാശ ദൗത്യത്തിന്റെ കമാൻഡറായാണ് 41-കാരനായ ജാറെദ് ആദ്യമായി ബഹിരാകാശത്തക്ക് പറന്നത്. ക്രൂ ഡ്രാഗൺ റെസിലിയൻസ് എന്ന സ്പേസ് എക്സ് പേടകത്തിൽ ഫാൽക്കൺ 9 റോക്കറ്റിലേറിയായിരുന്നു ജാറെദിന്റെ ചരിത്രയാത്ര. ടെന്നസിയിലെ സെന്റ് ജൂഡ് ചിൽഡ്രൻസ് റിസർച്ച് ഹോസ്പിറ്റലിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു ഇൻസ്പിരേഷൻ 4 ദൗത്യം.

2021 സെപ്റ്റംബർ 16-ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച ഇൻസ്പിരേഷൻ 4-ൽ ജാറെദിന് പുറമെ മൂന്ന് പേർ കൂടി ദൗത്യത്തിലുണ്ടായിരുന്നു. സാധാരണക്കാരായ ഈ മൂന്ന് പേരുടേയും യാത്രാ ചിലവ് വഹിച്ചത് ജാറെദ് ഐസക്മാനാണ്. 585 കിലോമീറ്റർ ഭൂമിയെ ചുറ്റിപ്പറന്ന ശേഷം സെപ്റ്റംബർ 18-ന് അറ്റ്ലാന്റിക് സമുദ്രത്തിൽ ജാറെദും സംഘവും ലാൻഡ് ചെയ്തു.

സ്പേസ് എക്സിന്റെ പൊളാരിസ് പ്രോഗ്രാം പരമ്പരയിലെ ആദ്യ ബഹിരാകാശ ദൗത്യമായ പൊളാരിസ് ഡോണിന്റെയും കമാൻഡർ ജാറെദ് ഐസക്മാനായിരുന്നു. ഈ വർഷം സെപ്റ്റംബർ 12-ന് വിക്ഷേപിച്ച പൊളാരിസ് ഡോണിലൂടെ ബഹിരാകാശ നടത്തിലേർപ്പെട്ട ആദ്യ സ്വകാര്യ വ്യക്തിയായി ജാറെദ് മാറി.

വിവിധ സൈനിക വിമാനങ്ങൾ പറത്താൻ പരിശീലനം നേടിയ ജാറെദ് ഐസക്മാൻ, 2008-ൽ തന്റെ സ്വകാര്യ ജെറ്റിൽ 83 മണിക്കൂർ കൊണ്ട് ഭൂമിയെ ചുറ്റിപ്പറന്നിട്ടുണ്ട്. മേക്ക് എ വിഷ് ഫൗണ്ടേഷന് ധനസമാഹരണത്തിനായാണ് അദ്ദേഹം ചെറുവിമാനത്തിൽ ഭൂമി ചുറ്റി വന്നത്. പിന്നീട് 2009-ൽ വീണ്ടും ഭൂമിയെ ചുറ്റി വിമാനം പറത്തിയ ജാറെദ് 61 മണിക്കൂർ 51 മിനുറ്റ് കൊണ്ട് ദൗത്യം പൂർത്തിയാക്കി റെക്കോർഡ് സ്ഥാപിച്ചു. ആദ്യദൗത്യത്തിനിടെ തന്റെ ചെറുവിമാനം ഇന്ത്യയിലും ഇറക്കിയിരുന്നു ജാറെദ് ഐസക്മാൻ.

വ്യോമയാന സേവനങ്ങൾ നൽകുന്ന ഡ്രേകൻ ഇന്റർനാഷണൽ, പണമിടപാടുകൾ കൈകാര്യം ചെയ്യുമന്നമ ഷിഫ്റ്റ്4 പെയ്മെന്റ്സ് എന്നീ കമ്പനികളുടെ സ്ഥാപകനാണ് ജാറെദ്. തന്റെ 16-ാം വയസിലാണ് അദ്ദേഹം ഷിഫ്റ്റ്4 പെയ്മെന്റ്സ് സ്ഥാപിച്ചത്. യു.എസ്സും യു.കെയും ഉൾപ്പെടെ നാറ്റോ അംഗരാജ്യങ്ങളുടെ വ്യോമസേനകൾക്ക് പരിശീലനത്തിനായി 'എതിരാളികളെ' നൽകുന്നത് ജാറെദിന്റെ ഡ്രേകൻ ഇന്റർനാഷണലാണ്.

1999 സെപ്റ്റംബറിൽ ഹൈസ്കൂളിൽ നിന്ന് ഡ്രോപ്പ് ഔട്ടായ ജെറാദ് ഐസക്മാന്, 2024 സെപ്റ്റംബറിലെ കണക്ക് പ്രകാരം 1.9 ബില്യൺ യു.എസ്. ഡോളർ അഥവാ 16,099 കോടിയോളം ഇന്ത്യൻ രൂപയാണ് ആസ്തി. മനുഷ്യനെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അയക്കാനുള്ള ദൗത്യങ്ങളുമായി മുന്നോട്ടുപോകുന്ന നാസയുടെ അഡ്മിനിസ്ട്രേറ്ററായി ജാറെദ് ഐസക്മാൻ എത്തുമ്പോൾ ബഹിരാകാശ ഗവേഷണത്തിന് അത് പുതിയ ഊർജ്ജം പകരുമെന്ന് പ്രത്യാശിക്കാം.

]]>
<![CDATA[എലത്തൂർ ഇന്ധന ചോർച്ച: ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന് വീഴ്ച പറ്റിയെന്ന് ഡെപ്യൂട്ടി കളക്ടർ]]> https://www.mathrubhumi.com/videos/one-minute-video/elathur-fuel-leak-hpcl-failed-to-handle-the-issue-says-deputy-collector-kozhikode-1.10137478 Thu, 5 December 2024 14:43:19 Thu, 5 December 2024 14:47:54

കോഴിക്കോട് എലത്തൂരിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ ഡിപ്പോയിൽ നിന്നും ഇന്ധനം ചോർന്ന സംഭവത്തിൽ എച്ച്പിസിഎല്ലിന് വീഴ്ച സംഭവിച്ചെന്ന് ഡെപ്യൂട്ടി കളക്ടർ അനിതകുമാരി. ഇന്ധനം കവിഞ്ഞൊഴുകിയപ്പോൾ മുന്നറിയിപ്പ് സംവിധാനം കൃത്യമായി പ്രവർത്തിച്ചില്ലെന്നാണ് എച്ച്പിസിഎൽ അധികൃതർ നൽകുന്ന വിശദീകരണം. ടാങ്കിലെ ഇന്ധനം മുഴുവനായി നീക്കം ചെയ്ത് പരിശോധന നടത്തി നാട്ടുകാരുടെ ആശങ്ക അകറ്റുമെന്നും ഡെപ്യൂട്ടി കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ധനം എത്രത്തോളം പരന്നിട്ടുണ്ടെന്ന് പരിശോധിക്കുമെന്നും അവർ അറിയിച്ചു.

ജലാശയങ്ങളിലേക്ക് ഇന്ധനം പടർന്ന സാഹചര്യത്തിൽ അധികൃതരുമായി ചർച്ച നടത്തി ജലസ്രോതസ്സുകൾ ശുദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മലിനീകരണ നിയന്ത്രണ വിഭാഗവും പ്രദേശത്തെ വീടുകളിൽ സർവ്വേ നടത്തി ഇന്ധന ചോർച്ച മൂലം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായവരുടെ വിവരങ്ങൾ ശേഖരിച്ച് അവർക്ക് ചികിത്സ നൽകുമെന്ന് ആരോഗ്യവകുപ്പ് വിഭാഗവും അറിയിച്ചു.

In short -In an incident involving a fuel leak at the Hindustan Petroleum Corporation Limited (HPCL) depot in Elathur, Kozhikode, Deputy Collector Anitha Kumari stated that HPCL failed in their responsibilities. The warning system did not function properly when fuel overflowed. HPCL officials explained that they have completely removed the fuel from the tank and will conduct an inspection to address the concerns of the local residents. Anitha Kumari mentioned that they will also assess the extent of the contamination.

]]>
<![CDATA[പ്രീമിയം ട്രെയിനുകളിൽ പുതിയ മെനു; പ്രമേഹമുള്ളവർക്കും ജൈനർക്കും പ്രത്യേക ഭക്ഷണം ]]> https://www.mathrubhumi.com/videos/one-minute-video/irctc-to-introduce-new-menu-in-premium-trains-for-diabetic-passengers-1.10137209 Thu, 5 December 2024 10:09:00 Thu, 5 December 2024 10:10:06

പ്രമേഹമുള്ളവർ യാത്രകളിൽ നേരിടുന്ന ഭക്ഷണപ്രശ്നത്തിന് പരിഹാരം കാണാൻ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ ശ്രമം തുടങ്ങി. ആദ്യഘട്ടമെന്നോണം രാജ്യത്ത് സർവീസ് നടത്തുന്ന പ്രീമിയം തീവണ്ടികളിലാണ് പുതിയ ഭക്ഷണ മെനു സജ്ജമാക്കിയത്.

വന്ദേഭാരത്, രാജധാനി തുടങ്ങിയ തീവണ്ടികളിൽ ഇതുവരെ വെജ്, നോൺവെജ് ഭക്ഷണങ്ങൾ മാത്രമാണ് ഐ.ആർ.സി.ടി.സി. നൽകുന്നത്. യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾതന്നെ അവരവർക്ക് ആവശ്യമായ ഭക്ഷണം ഓർഡർ ചെയ്യാനുള്ള സൗകര്യം വിനിയോഗിക്കാം.

നിലവിലുള്ള ഈ രണ്ടുതരം വിഭവങ്ങൾക്ക് പുറമെ, പ്രമേഹമുള്ളവർക്കുള്ള സസ്യഭക്ഷണം, സസ്യേതര ഭക്ഷണം എന്നിവയും ഓർഡർ ചെയ്യാം. ഇതിനുപുറമേ, ജൈനമത വിശ്വാസികൾക്കുള്ള ഭക്ഷണവും ഓർഡർ ചെയ്യാം. കിഴങ്ങ് വർഗങ്ങൾ ഉൾപ്പെടെ ഭൂമിക്കടിയിലുണ്ടാകുന്ന വിഭവങ്ങൾ ഒഴിവാക്കിയതാണ് ജൈനഭക്ഷണരീതി.

In short - IRCTC has initiated efforts to address food challenges for diabetic passengers by introducing a new menu in premium trains across India. This is aimed at providing suitable meal options for passengers with diabetes during their train journeys.

]]>
<![CDATA[ബാങ്കിങ് ഭേദഗതി ബിൽ പാസാക്കി; ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് നാല് നോമിനികൾവരെയാവാം]]> https://www.mathrubhumi.com/videos/one-minute-video/lok-sabha-passes-banking-laws-amendment-bill-2024-1.10134901 Wed, 4 December 2024 22:42:00 Wed, 4 December 2024 22:42:49

ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് നാല് നോമിനികളെവരെ വെക്കാൻ വ്യവസ്ഥചെയ്യുന്ന ബാങ്കിങ് നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതോടൊപ്പം ബാങ്കിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുകയുമാണ് ലക്ഷ്യം.

1934-ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യാ നിയമം, 1949-ലെ ബാങ്കിങ് റെഗുലേഷൻ നിയമം, 1955-ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ നിയമം, 1970-ലെയും 80-ലെയും ബാങ്കിങ് കമ്പനി ഏറ്റെടുക്കൽ, സ്വത്തുക്കളുടെ കൈമാറ്റം, നിയമങ്ങൾ എന്നിവയിൽ ഭേദഗതിവരുത്തിയുള്ള ബില്ലാണ് ബാങ്കിങ് നിയമഭേദഗതി ബിൽ.

നിലവിൽ നിക്ഷേപകർക്ക് ബാങ്ക് അക്കൗണ്ടുകളിൽ ഒരാളെയാണ് നോമിനായി ചേർക്കാൻ കഴിഞ്ഞിരുന്നത്. ഇത് നാലായി ഉയർത്തുന്നതിലൂടെ നിക്ഷേപം സംബന്ധിച്ച തർക്കങ്ങൾ ഒഴിവാക്കാൻ കഴിയും എന്നതാണ് എടുത്തുപറയേണ്ടത്. കോവിഡ് കാലത്ത് ബാങ്ക് അക്കൗണ്ട് ഉടമകളും നോമിനിയും മരിച്ചതോടെ നിക്ഷേപം പിൻവലിക്കുന്നതുസംബന്ധിച്ച് തർക്കം ഉടലെടുത്തിരുന്നു. അക്കൗണ്ട് ഉടമകൾക്ക് നോമിനിയെ വെക്കുന്നതോടൊപ്പം ഇവർക്കുള്ള പങ്കാളിത്തം തീരുമാനിക്കാം.

അവകാശിയില്ലാത്ത ഓഹരി, ലാഭവിഹിതം, പലിശ, ബോണ്ട് എന്നിവ ഇനി നിക്ഷേപ വിദ്യാഭ്യാസ സംരക്ഷണ നിധിയിലേക്കാണ്. അർഹത പിന്നീട് തെളിയിച്ചാൽ റീഫണ്ടും ലഭിക്കും.

എന്നാൽ കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കേ ലോക്കർ ഉടമകൾക്ക് മറ്റൊരാളെക്കൂടി അവകാശിയാക്കാനാവില്ല. പിന്തുടർച്ചാവകാശിയായി മാത്രമേ നോമിനേഷൻ സാധ്യമാകൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അവകാശികളില്ലാത്ത നിക്ഷേപത്തിന്മേൽ നിക്ഷേപകരുടെ താത്പര്യങ്ങൾ പൂർണമായും പരിരക്ഷിച്ചുകൊണ്ട് വ്യക്തികൾക്ക് അവകാശവാദമുന്നയിക്കുന്നതിനുള്ള വ്യവസ്ഥകളും ലഘൂകരിച്ചിട്ടുണ്ട്. അവകാശികളില്ലാത്ത നിക്ഷേപങ്ങൾ നിക്ഷേപ വിദ്യാഭ്യാസ സംരക്ഷണ നിധി ബോർഡിലേക്ക് മാറ്റും. തർക്കമുള്ളവർക്ക് അവകാശമുന്നയിച്ച് ബോർഡിനെ സമീപിക്കാം.

In Short | The Lok Sabha on Tuesday passed the Banking Laws (Amendment) Bill, 2024, the first Bill of the Winter Session after the week-long logjam ended. The Bill, piloted by Finance Minister Nirmala Sitharaman, was approved by a voice vote.

]]>
This XML file does not appear to have any style information associated with it. The document tree is shown below.
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" xmlns:slash="http://purl.org/rss/1.0/modules/slash/" xmlns:sy="http://purl.org/rss/1.0/modules/syndication/" xmlns:wfw="http://wellformedweb.org/CommentAPI/" xmlns:media="http://search.yahoo.com/mrss/" version="2.0">
<channel>
<title>
<![CDATA[ one minute video Daily Hunt ]]>
</title>
<atom:link href="https://feed.mathrubhumi.com/one-minute-video-daily-hunt-1.8407424" rel="self" type="application/rss+xml"/>
<link>https://feed.mathrubhumi.com/one-minute-video-daily-hunt-1.8407424</link>
<description/>
<lastBuildDate>Tue, 21 Jan 2025 11:05:07 +0530</lastBuildDate>
<sy:updatePeriod>hourly</sy:updatePeriod>
<sy:updateFrequency>1</sy:updateFrequency>
<item>
<title>
<![CDATA[ റേഷൻ സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്ക്; 14 താലൂക്കുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാൻ നീക്കം ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/kerala-ration-subsidy-to-bank-accounts-trial-rollout-in-14-taluks-starting-march-1.10272810</link>
<pubDate>Tue, 21 January 2025 11:05:07</pubDate>
<modified_date>Tue, 21 January 2025 14:31:11</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9823041:1725624065/currency_rate.jpg?$p=706a731&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/KdbvIeaW-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p><strong>പൊ</strong>തുവിതരണ സമ്പ്രദായത്തിലൂടെയുള്ള ഭക്ഷ്യധാന്യങ്ങൾക്കുപകരം സബ്സിഡി തുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ രീതി നടപ്പാക്കുന്നത് സർക്കാരിന്റെ പരിഗണനയിൽ. മാർച്ചോടെ ഇത് നടപ്പാക്കാനാണ് പൊതുവിതരണവകുപ്പ് ശ്രമിക്കുന്നത്. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥതലത്തിൽ ചർച്ചകൾ പൂർത്തിയാക്കി. </p> <p>കേന്ദ്ര പൊതുവിതരണ മാർഗനിർദേശപ്രകാരമാണ് നടപടി. അരിയടക്കമുള്ള റേഷൻ സാധനങ്ങൾക്ക് നിശ്ചിതതുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്നതാണ് രീതി. പിന്നാക്കവിഭാഗം കാർഡുകളെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്താനാണ് നീക്കം. </p> <p>സംസ്ഥാനത്തെ 14 താലൂക്കുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് ഒരുങ്ങുന്നത്. മണ്ണാർക്കാട്, നിലമ്പൂർ, കോഴഞ്ചേരി, ചാലക്കുടി, മാനന്തവാടി, കുട്ടനാട്, കോതമംഗലം, ദേവികുളം, ഇരിട്ടി, മഞ്ചേശ്വരം, പത്തനാപുരം, കാഞ്ഞിരപ്പള്ളി, താമരശ്ശേരി, നെടുമങ്ങാട് താലൂക്കുകളാണ് പരിഗണനയിലുള്ളതെന്നാണ് സൂചന. എന്നാൽ ഇത് സംസ്ഥാനത്തെ റേഷൻസമ്പ്രദായത്തെ തകർക്കുമെന്ന് ചൂണ്ടിക്കാട്ടി റേഷൻവ്യാപാരി സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.</p> <p>മഹാരാഷ്ട്ര, അസം, ആന്ധ്രാപ്രദേശ്, ഹരിയാണ, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളായ പോണ്ടിച്ചേരി, ചണ്ഡീഗഢ്, ദാദ്രാനഗർ ഹവേലി എന്നിവിടങ്ങളിലും ഡി.ബി.ടി. സമ്പ്രദായം നടപ്പാക്കിയിട്ടുണ്ട്. പോണ്ടിച്ചേരിയിൽ തുടക്കത്തിൽ അരിക്ക് കിലോഗ്രാമിന് 22 രൂപയും ഗോതമ്പിന് 16 രൂപയുമാണ് ഗുണഭോക്താക്കൾക്ക് നൽകിയിരുന്നത്. പാചകവാതകവിതരണ മേഖലയിലടക്കം മുമ്പ് ഇത് നടപ്പാക്കിയിട്ടുണ്ട്. ഒരുകിലോ അരി പൊതുവിതരണ സമ്പ്രദായത്തിൽ ഗുണഭോക്താവിലേക്ക് എത്തിക്കുന്നതിന് 99.70രൂപ സർക്കാരിന് ചെലവ് വരുന്നുണ്ടെന്നാണ് കണക്ക്. </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ ബ്ലാസ്‌റ്റേഴ്‌സിന്റെ കോച്ചിങ് കുപ്പായത്തിൽ പുരുഷോത്തമൻ മതി? ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/purushotham-good-enough-to-coach-blasters-1.10261750</link>
<pubDate>Fri, 17 January 2025 21:19:44</pubDate>
<modified_date>Fri, 17 January 2025 21:19:44</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10260866:1737082449/tg-purushothaman.jpg?$p=2d5bd4a&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/RpnBG7aP-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p>സ്വീഡിഷുകാരൻ മിക്കേൽ സ്റ്റാറേയുടെ കീഴിൽ ബ്ലാസ്റ്റേഴ്സ് കളിച്ചത് 12 മത്സരങ്ങൾ.. മൂന്നു ജയമടക്കം നേടിയത് 11 പോയിന്റ്. മലയാളിയായ പുരുഷോത്തമന്റെ കീഴിൽ കളിച്ചത് നാലുമത്സരം മൂന്നിലും ജയിച്ച് നേടിയത് ഒൻപത് പോയിന്റ്. വിജയശതമാനം നോക്കിയാൽ പുരുഷോത്തമൻ ബഹുദൂരം മുന്നിൽ. അതുകൊണ്ടുതന്നെ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ കോച്ചിങ് കുപ്പായത്തിൽ പുരുഷോത്തമൻ മതി എന്ന തീരുമാനത്തിലാണ് മാനേജ്മെന്റ്. </p> <p>ഡിസംബറിലാണ് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകസ്ഥാനത്തുനിന്ന് മിക്കേൽ സ്റ്റാറേയെ പുറത്താക്കുന്നത്. ഐ.എസ്.എലിൽ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം ദയനീയമായ പശ്ചാത്തലത്തിലായിരുന്നു നടപടി. സഹപരിശീലകരായ ബിയോൺ വെസ്ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവരെയും ഒഴിവാക്കിയിരുന്നു. </p> <p>ഇവാൻ വുകോമാനോവിച്ചിന്റെ പകരക്കാരനായി ഈ സീസണിലാണ് സ്വീഡിഷുകാരനായ സ്റ്റാറേ എത്തിയത്. 17 വർഷംനീണ്ട കരിയറിൽ വിവിധ ക്ലബ്ബുകളിലായി നാനൂറോളം മത്സരങ്ങൾക്ക് തന്ത്രങ്ങളോതിക്കൊടുത്ത പരിചയസമ്പത്തുമായാണ് സ്റ്റാറേ കേരളത്തിലെത്തിയത്. സ്വീഡിഷ് ക്ലബ്ബായ വാസ്ബി യുണൈറ്റഡിലൂടെ കോച്ചിങ് കുപ്പായമണിഞ്ഞ ആദ്ദേഹം സ്വീഡൻ, ഗ്രീസ്, തായ്ലാൻഡ്, ചൈന, അമേരിക്ക, നോർവേ എന്നിവിടങ്ങളിലെ വിവിധ ക്ലബ്ബുകളെ പരിശീലിപ്പിച്ചു. പരിശീലകനായി സ്വീഡിഷ് ലീഗ് കിരീടവും നേടി.</p> <p>ബ്ലാസ്റ്റേഴ്സുമായി 2026 വരെ അദ്ദേഹത്തിന് കരാറുണ്ടായിരുന്നു. പക്ഷേ സ്റ്റാറേയ്ക്ക് കീഴിൽ സീസണിൽ 12 കളികൾ കളിച്ചതിൽ മൂന്നുകളി മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത്. സീസണിൽ ദയനീയ പ്രകടനത്തിലേക്ക് ബ്ലാസ്റ്റേഴ്സ് വീണതോടെ പരിശീലകന്റെ കസേര ഇളകുകയായിരുന്നു. </p> <p>സ്റ്റാറേ പോയെങ്കിലും പുതിയ കോച്ചിനായി വലിയൊരു തുക ഈ സീസണിൽ ഇനി ചെലവഴിക്കുന്നത് ബുദ്ധിപരമാകില്ലെന്ന് മാനേജ്മെന്റ് കരുതുന്നു. ഒഡിഷ എഫ്.സി.യുടെ കോച്ച് സെർജിയോ ലൊബേറോ അടക്കമുള്ളവരുടെ പേര് ബ്ലാസ്റ്റേഴ്സ് കോച്ചിന്റെ സ്ഥാനത്തേക്ക് കേട്ടിരുന്നെങ്കിലും അതിലേക്കൊന്നും ഉടനെ പോകില്ലെന്ന് ഉറപ്പിക്കുന്നതാണ് പുരുഷോത്തമന്റെ കീഴിലെ പ്രകടനം. ഒഡിഷ എഫ്.സി.ക്കെതിരായ കളിയിലെ ഇഞ്ചുറിസമയത്തെ ത്രില്ലർ വിജയവും പുരുഷോത്തമന്റെ സ്ഥാനം ഉറപ്പിക്കുന്നുണ്ട്. </p> <p>മോണ്ടിനെഗ്രോ താരം ദുസാൻ ലഗാത്തോറിനെ ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിലൂടെ ടീമിലെത്തിച്ച് ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകൾ ശക്തമാക്കാനുള്ള ശ്രമത്തിലാണ് പുരുഷോത്തമനും സംഘവും. ടാക്ടിക്കൽ വൈദഗ്ധ്യവും ഏരിയൽ ബോളിലെ മികവും വിശകലനംചെയ്താണ് ദുസാനെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചിരിക്കുന്നത്. കൊച്ചിയിലെത്തിയ ദുസാൻ ടീമിനൊപ്പം ചേർന്നിട്ടുണ്ട്. എന്നാൽ, നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ അടുത്ത കളിയിൽ ദുസാൻ ബ്ലാസ്റ്റേഴ്സിന്റെ പ്ലേയിങ് സ്ക്വാഡിലുണ്ടാകില്ല.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ ശബരിമല ഭക്തർക്ക് ഇന്ന് മകരവിളക്കിന്റെ പുണ്യദർശനം  ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/makaravilak-today-at-sabarimala-1.10252026</link>
<pubDate>Tue, 14 January 2025 13:55:49</pubDate>
<modified_date>Tue, 14 January 2025 15:09:55</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10252037:1737461080/sabarimala%20(4).jpg?$p=b6a5485&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/UlDho9nh-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p>തിരുവാഭരണവിഭൂഷിതനായ കലിയുഗവരദനെ തൊഴാനും മകരജ്യോതി ദർശനത്തിനുമായി ശബരിമലയിൽ ഭക്തജന പ്രവാഹം. ഭക്തരുടെ സുരക്ഷയ്ക്കായി പോലീസും വനംവകുപ്പും ആർ.എ.എഫും മറ്റു വകുപ്പുകളും ചേർന്ന് വൻ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തിരുവാഭരണഘോഷയാത്ര വൈകീട്ട് 5.30-ന് ശരംകുത്തിയിലും 6.30-ന് കൊടിമരച്ചുവട്ടിലും എത്തും. തുടർന്ന് തിരുവാഭരണം ചാർത്തിയുള്ള മഹാദീപാരാധന നടക്കും. ഈസമയം പൊന്നമ്പലമേട്ടിൽ മകരജ്യോതിയും ആകാശത്ത് മകരസംക്രമ നക്ഷത്രവും ദൃശ്യമാകും.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ കൊതുകിനെ തുരത്താൻ കൊതുക് തന്നെ മതി; പുതിയ കണ്ടുപിടിത്തവുമായി ​ഗവേഷകർ ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/genetically-modified-mosquitoes-fight-dengue-1.10249054</link>
<pubDate>Mon, 13 January 2025 21:23:00</pubDate>
<modified_date>Mon, 13 January 2025 21:25:24</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9774180:1722405977/fever.jpg?$p=c0f840f&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/ZU1Vkyn6-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p>കൊതുകിനെ കൊല്ലാൻ ഇനി കൊതുക് തന്നെ മതി. കൊതുകുതിരിയും, ​ഗുഡ് നൈറ്റും തുടങ്ങി എന്തൊക്കെ പരീക്ഷിച്ചിട്ടും കൊതുകിനെ തുരത്താൻ കഴിയാത്തവർക്ക് ആശ്വാസമാകുന്ന കണ്ടുപിടിത്തം നടത്തിയിരിക്കുകയാണ് ​ഗവേഷകർ. വിഷ ബീജമുള്ള ജനിതക എഞ്ചിനീയറിംഗ് ചെയ്ത കൊതുകുകൾക്ക് പെൺകൊതുകുകളെ കൊല്ലാനും രോഗം പടരുന്നത് തടയാനും കഴിയുമെന്നാണ് ഓസ്ട്രേലിയയിലെ മക്വയറി സർവകലാശാലയിലെ ​ഗവേഷകർ കണ്ടെത്തിയത്. മലമ്പനി, ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോ​ഗങ്ങളെല്ലാം പരത്തുന്ന കൊതുകുകളാണ് ഈഡിസ് ഈജ്പിറ്റി എന്ന പെൺ കൊതുകുകൾ. </p> <p>ഇനി toxic male technique എന്നറിയപ്പെടുന്ന സാങ്കേതികവിദ്യ എന്താണെന്ന് നോക്കാം. പെൺകൊതുകുകളുടെ ജീവനെടുക്കാൻ ശേഷിയുള്ള വിഷപ്രോട്ടിനുകൾ ഉൽപാദിപ്പിക്കാനായി ജനറ്റിക് എൻജിനീയറിങ് വഴി ആദ്യം ആൺകൊതുകുകളെ പ്രാപ്തരാക്കും. പിന്നീട് ഈ കൊതുകുകളെ പെൺ കൊതുകുകൾക്കിടയിലേക്ക് തുറന്നുവിടും. പ്രജനനത്തിന് വേണ്ടി ആൺകൊതുകും പെൺകൊതുകും സംയോഗിക്കുമ്പോൾ, ഹാനികരമായ പ്രോട്ടീൻ പെൺ കൊതുകിന്റെ ശരീരത്തിലെത്തും. ഇതോടെ പെൺകൊതുകുകളുടെ ആരോഗ്യം ക്ഷയിച്ച് ചത്തൊടുങ്ങും. </p> <p>ഈ വിദ്യയിലൂടെ രോ​ഗം പരത്തുന്ന ഈഡിസ് ഈജ്പിറ്റി കൊതുകകളുടെ എണ്ണം കുറയുമെന്നും ഇതിലൂടെ രോ​ഗങ്ങൾ നിയന്ത്രിക്കാൻ കഴിയുമെന്നുമാണ് കണക്കുകൂട്ടുന്നത്. എന്തായാലും കൊതുകുകളിൽ പരീക്ഷണം തുടരുകയാണെന്നും മനുഷ്യർക്കോ മറ്റ് ജീവജാലങ്ങൾക്കോ ഇത് ദോഷകരമല്ലെന്ന് ഉറപ്പാക്കുമെന്നും ​ഗവേഷകർ അറിയിച്ചിട്ടുണ്ട്</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ കുട്ടികളുടെ മാർക്കും ഹാജരുമെല്ലാം ആപ്പ് വഴി അറിയാം; 'സമ്പൂർണ പ്ലസ്' ഉപയോ​ഗിക്കാം ഇങ്ങനെ ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/sampoorna-plus-school-app-1.10246188</link>
<pubDate>Sun, 12 January 2025 14:30:00</pubDate>
<modified_date>Sun, 12 January 2025 14:43:09</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10017996:1729824519/school.jpg?$p=c132db4&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/TD8CwceG-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p>സ്വന്തം മകൾക്കോ മകനോ പരീക്ഷയിൽ എത്ര മാർക്ക് കിട്ടി, എത്ര ഹാജറുണ്ട് തുടങ്ങി ക്ലാസ്മുറിയിലെയും സ്കൂളിലെയും വിശേഷങ്ങൾ അറിയാൻ ഇനി സ്കൂൾ വരെ പോകേണ്ട. ഇതെല്ലാം ഇനി രക്ഷിതാക്കളുടെ വിരൽത്തുമ്പിലെത്തും. ഇത്തരം വിവരങ്ങൾ തത്സമയമറിയാൻ <a href="https://www.mathrubhumi.com/education/news/school-mobile-app-sampoorna-plus-childrens-information-available-for-parents-1.10245991">പൊതുവിദ്യാഭ്യാസവകുപ്പിന്റെ ആപ്പ്</a> തയ്യാറായിട്ടുണ്ട്. സ്കൂളുകൾക്കായി കൈറ്റ് സജ്ജമാക്കിയ 'സമ്പൂർണ പ്ലസ്' മൊബൈൽ ആപ്പിലാണ് ഈ സൗകര്യം. </p> <p>ഹാജരും പഠനവിവരങ്ങളും, സ്കൂൾ ബസിന്റെ സമയം, പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ, കുട്ടികളുടെ പഠന പുരോഗതി, പ്രോഗ്രസ് റിപ്പോർട്ട് എന്നീ വിവരങ്ങളാണ് ആപ്പിൽ ലഭിക്കുക. ഇതുകൂടാതെ ക്ലാസ് ടീച്ചർക്കും രക്ഷിതാവിനും കുട്ടിയെക്കുറിച്ച് സന്ദേശംവഴി ആശയവിനിമയവും നടത്താം</p> <p>ഇനി ആപ്പ് എങ്ങനെയാണ് ഉപയോ​ഗിക്കേണ്ടതെന്ന് നോക്കാം. </p> <p>പ്ലേ സ്റ്റോറിൽ 'Sampoorna Plus' എന്ന് ടൈപ്പ് ചെയ്ത് ആപ്പ് ഡൗൺ ലോഡ് ചെയ്യണം. ആദ്യമായി ഉപയോഗിക്കുന്നവർ കുട്ടിയെ സ്കൂളിൽ ചേർത്തപ്പോൾ നൽകിയ ഫോൺനമ്പർ നൽകണം. മൊബൈൽ നമ്പർ കൃത്യമായി സമ്പൂർണയിൽ ഉൾപ്പെടുത്തുന്നതിന് കുട്ടി പഠിക്കുന്ന സ്കൂളുമായി ബന്ധപ്പെടാം. ഈ നമ്പറിൽ ലഭിക്കുന്ന ഒ.ടി.പി. ഉപയോഗിച്ച് ലോഗിൻ ചെയ്യണം. ലോഗിൻ ചെയ്യുമ്പോൾ ആ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള കുട്ടികളുടെ പ്രൊഫൈലുകൾമാത്രം രക്ഷിതാവിന് ലഭിക്കും. പ്രൊഫൈലിൽ സ്കൂളിൽനിന്ന് അയക്കുന്ന മെസേജുകൾ, ഹാജർ, മാർക്ക് ലിസ്റ്റ് എന്നിവ കാണാം.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ സ്റ്റൈലിഷ് ലുക്കിൽ ബജാജ് പൾസർ RS 200-ന്റെ 2025 പതിപ്പ് എത്തി ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/bajaj-pulsar-rs200-2025-launched-1.10246172</link>
<pubDate>Sun, 12 January 2025 13:51:00</pubDate>
<modified_date>Sun, 12 January 2025 14:50:45</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10246196:1736671153/pulsar%20rs%20200.jpg?$p=233997c&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/VzCouMKB-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p>സ്റ്റൈലിഷ് ലുക്കിൽ ബജാജ് പൾസർ RS 200-ന്റെ 2025 പതിപ്പ് അവതരിപ്പിച്ചു. ബ്ലൂടൂത്ത് കണക്ടിവിറ്റി, ടേൺ ബൈ ടേൺ നാവി​ഗേഷൻ, കോൾ, എസ്.എം.എസ് അലേർട്ട് എന്നിവയുള്ള എൽ.സി.ഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് പ്രധാന സവിശേഷത. 24.5 പി.എസ് പവറും 18.7 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന 199.5 സി.സി. ലിക്വിഡ് കൂൾഡ് എൻജിനാണ് വാഹനത്തിന്റെ ഹൃദയം. </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ VIDEO | മുത്തശ്ശി ജനിച്ച നഗരം, വൈകാരിക അടുപ്പം; ലിവർപൂളിനേയും മസ്‌ക് സ്വന്തമാക്കുമോ?  ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/elon-musk-to-buy-liverpool-for-grandma-1.10237693</link>
<pubDate>Thu, 9 January 2025 13:57:05</pubDate>
<modified_date>Thu, 9 January 2025 16:04:55</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10237696:1736410806/Untitled%20design%20(1).jpg?$p=8ff42ff&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/ciFoSO1O-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p>ഇംഗ്ലീഷ് ഫുട്ബോളിലെ വമ്പൻമാരായ ലിവർപൂളിനെ ശതകോടീശ്വരനായ ഇലോൺ മസ്ക് സ്വന്തമാക്കുമോ? ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ചാ വിഷയമിപ്പോൾ ഇതാണ്. ഇലോൺ മസ്കിന്റെ പിതാവ് എറോൾ മസ്ക് ഒരു അഭിമുഖത്തിൽ ലിവർപൂളിനെ സ്വന്തമാക്കാനുള്ള മകന്റെ ആഗ്രഹം തുറന്നുപറഞ്ഞതെടെയാണ് ഇതുസംബന്ധിച്ച ചർച്ചകൾക്ക് ചൂടുപിടിച്ചത്. ഇലോണിന്റെ മുത്തശ്ശി ലിവർപൂളിലാണ് ജനിച്ചത്. ചില ബന്ധുക്കൾ അവിടെ താമസിക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ച്, കുടുംബത്തിന് ലിവർപൂൾ നഗരവുമായുള്ള ബന്ധവും അഭിമുഖത്തിൽ എറോൾ പറഞ്ഞുവെക്കുന്നുണ്ട്. </p> <p>ഇതോടെ മുത്തശ്ശിക്കുള്ള വൈകാരിക അടുപ്പംകൊണ്ട് മസ്ക്ക് ലിവർപൂളിനെ സ്വന്തമാക്കുമോ എന്ന രസകരമായ ചോദ്യവും സോഷ്യൽ മീഡിയകളിൽ ഉയർന്നു. അതേസമയം ക്ലബ്ബിന്റെ നിലവിലെ ഉടമസ്ഥരായ അമേരിക്കൻ വൻകിടകമ്പനിയായ ഫെൻവെ സ്പോർട്സ് ഗ്രൂപ്പ് ഇക്കാര്യം നിഷേധിക്കുകയാണ്. ഏതായാലും ട്വിറ്ററിനെ വരെ സ്വന്തമാക്കി പിന്നീട് പേരുവരെ മാറ്റിയ മസ്ക്കാണ് ഫുട്ബോളിലേക്കും ഒരുകൈ നോക്കാൻ ആഗ്രഹിക്കുന്നത് എന്നതിനാൽ എന്തും സംഭവിക്കാം. </p> <p>ധനകാര്യമാസികയായ ഫോബ്സിന്റെ കഴിഞ്ഞവർഷത്തെ കണക്കനുസരിച്ച് ലിവർപൂളിന്റെ മൂല്യം 44,645 കോടി രൂപയാണ്. 2010-ൽ ഫെൻവെ ക്ലബ്ബിനെ വാങ്ങിയത് ഏതാണ്ട് 3000 കോടി രൂപയ്ക്കായിരുന്നു. അതായത് പത്തുവർഷംകൊണ്ട് മാത്രം മൂല്യം പതിനഞ്ചിരട്ടിയോളം വർധിച്ചു. ലോകത്തെ ഏറ്റവും വലിയ ധനികനായ മസ്കിന്റെ ആസ്തി 36 ലക്ഷം കോടി രൂപയാണ്. അതായത് ടെസ്ലയുടേയും സ്പേസ് എക്സിന്റെയും സ്ഥാപകനായ മസ്കിന് ലിവർപൂളിനേയും അങ്ങ് സ്വന്തമാക്കാൻ വലിയ പ്രയാസമൊന്നുമില്ല. ഇതിനായി മസ്ക് രണ്ടുംകൽപ്പിച്ചിറങ്ങിയാൽ, നിലവിലെ ഉടമകൾ അതിന് സമ്മതംകൂടി അറിയിച്ചാൽ ഒരു ഫുട്ബോൾ ക്ലബ്ബ് കൂടി മസ്ക്കിന്റെ അക്കൗണ്ടിൽ കിടക്കും. ഫുട്ബോൾ ലോകത്തെ ഞെട്ടിക്കുന്ന അത്തരമാരു നീക്കം മസ്കിന്റെ ഭാഗത്തുനിന്നുണ്ടാകുമോ എന്നറിയാൻ അൽപം കാത്തിരിക്കാം.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ ഇന്ത്യയിലും HMPV ബാധ; സ്വകാര്യ ആശുപത്രിയുടെ കണ്ടെത്തലിൽ സംശയിക്കേണ്ട സാഹചര്യമില്ല- കർണാടക ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/hmpv-virus-confirmed-in-india-first-case-reported-in-bengaluru-1.10228435</link>
<pubDate>Mon, 6 January 2025 11:29:28</pubDate>
<modified_date>Mon, 6 January 2025 15:20:05</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10225642:1736054253/china.jpg?$p=f89dc61&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/0i3KwN47-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p>ചൈനയിൽ കണ്ടെത്തിയ ഹ്യൂമൻമെറ്റാന്യൂമോവൈറസ് ബാധ ഇന്ത്യയിലും സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ബെംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ കണ്ടെത്തിയത്. ബെംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രയിലാണ് കേസ് റിപ്പോർട്ട് ചെയ്തത്. സർക്കാർ ലാബിൽ സാമ്പിൾ പരിശോധിച്ചിട്ടില്ലെന്നും എന്നാൽ സ്വകാര്യ ആശുപത്രിയുടെ കണ്ടെത്തലിൽ സംശയിക്കേണ്ട സാഹചര്യമില്ലെന്നും കർണാടക ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. കോവിഡിന് സമാനമായി ശ്വസനേന്ദ്രിയ സംവിധാനങ്ങളെ ബാധിക്കുന്ന അണുബാധയാണ് എച്ച്.എം.പി.വി. എന്നാണ് ഔദ്യോഗിക ഭാഷ്യം.<br /><br />പ്രായമായവരിലും കുട്ടികളിലും പ്രതിരോധശക്തി കുറഞ്ഞവരിലുമാണ് വൈറസ് ബാധ കടുത്തതാവുക. കോവിഡ് പോലെ ഇതിനും പ്രത്യേകവാക്സിനോ ചികിത്സാരീതിയോ ഇല്ല. ന്യൂമോവിരിഡേ ഗണത്തിൽ പെട്ട എച്ച്.എം.പി.വി. ആദ്യമായി സ്ഥിരീകരിച്ചത് 2001ലാണ്. നെതർലാൻഡ്സ്, ബ്രിട്ടൻ, ഫിൻലാൻഡ്, ഓസ്ട്രേലിയ, കാനഡ, യുഎസ്, ചൈന എന്നിവിടങ്ങളിൽ 2023-ൽ HMPV കണ്ടെത്തിയിരുന്നു.<br /><br />യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പ്രകാരം, സാധാരണയായി എച്ച്എംപിവിയുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ചുമ, പനി, ജലദോഷം, ശ്വാസതടസ്സം എന്നിവയാണ്. മൂന്ന് മുതൽ അഞ്ച് ദിവസം വരെയാണ് ഇൻക്യൂബേഷൻ കാലയളവ്. മാസ്ക് ധരിക്കുക, കൈകൾ ഇടയ്ക്കിടെ കഴുകുക, പ്രതിരോധശേഷി വർധിപ്പിക്കുക എന്നിവയെല്ലാം രോഗത്തെ തടയാൻ സഹായിക്കും.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ മുൻ കണ്ടെത്തലുകൾ തെറ്റ്, തിമിംഗിലങ്ങൾക്ക് ആയുസ്സ് നമ്മൾ കരുതിയതിലും അധികം ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/whales-have-more-lifespan-than-thought-before-1.10222876</link>
<pubDate>Sat, 4 January 2025 14:25:01</pubDate>
<modified_date>Sat, 4 January 2025 18:12:15</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10222879:1735980854/Humpback%20whale%20(2).jpg?$p=1a1f49a&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/ucRrEMh1-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p>തിമിംഗിലത്തിന് നമ്മൾ കരുതിയതുപോലെയല്ല, അതിലും കൂടുതലുണ്ട് ആയുസ്സ്. വളരെയേറെ കാലം ജീവിക്കുന്ന സമുദ്ര സസ്തനികളായ തിമിംഗിലങ്ങളേക്കുറിച്ച് നടത്തിയ ഒരു പഠനമാണ് ഈ കാര്യം പറയുന്നത്. സതേൺ റൈറ്റ് തിമിംഗിലങ്ങൾക്ക് ആയുസ്സ് ഒരു നൂറ്റാണ്ടിന് മുകളിലാണ്. സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ ഇനിയുമുണ്ട് കാര്യങ്ങൾ. സതേൺ റൈറ്റ് തിമിംഗിലങ്ങളുടെ 10 ശതമാനം 130 വർഷക്കാലത്തോളം ജീവിച്ചിരുന്നതായും പഠനം പറയുന്നു. 70 മുതൽ 80 വർഷം വരെ ആയുസ്സേ ഇവക്കുള്ളൂ എന്നാണ് മുമ്പ് കരുതിയിരുന്നത്.<br /><br />തിമിംഗിലങ്ങളിൽ തന്നെ മറ്റൊരു വിഭാഗമായ നോർത്ത് അറ്റ്ലാന്റിക് റൈറ്റ് തിമിംഗിലങ്ങൾക്കും 70 വർഷത്തെ ആയുസ്സാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ ഇവയിൽ പലതും കപ്പലിടിച്ചും ഫിഷിങ് ഗിയറിൽ കുടുങ്ങിയും മരണപ്പെടുകയാണ് ചെയ്യുന്നത്. 50 വയസ്സിന് മുകളിൽ ഇവ ജീവിച്ചിരിക്കുന്നത് അപൂർവമാണെന്നും ഡൗൺ ടു എർത്ത് റിപ്പോർട്ട് ചെയ്യുന്നു.<br /><br />വേട്ടയാടൽ അടക്കമുള്ള കാരണങ്ങൾ മൂലമാണ് പല തിമിംഗിലങ്ങളുടെയും ആയുസ്സ് കുറവാകുന്നതെന്നാണ് ഗവേഷകർ കരുതുന്നത്. വേട്ടയാടി മരണപ്പെടുമ്പോൾ ആയുർദൈർഘ്യം നിർണയിക്കുന്നതിന് അത് തടസ്സമാകുന്നു. ഇതോടുകൂടി സ്പേം, ബ്ലൂ, ഫിൻ, റൈറ്റ് തിമിംഗിലങ്ങളുടെ യഥാർഥ ആയുസ്സ് അജ്ഞാതമായി തുടർന്നു.<br /><br />1990-കളിൽത്തന്നെ ആർട്ടിക് ബോഹെഡ് തിമിംഗിലങ്ങൾക്ക് 200 വർഷത്തിലധികം ജീവിക്കാനാകുമെന്ന് കണ്ടെത്തിയിരുന്നു. റൈറ്റ്, ഫിൻ തിമിംഗിലങ്ങൾക്കും ഇതേ ആയുസ്സുണ്ടെന്നാണ് പുതിയ പഠനം നൽകുന്ന സൂചനകൾ. മനുഷ്യരുടെ ഇടപെടൽ ഇല്ലെങ്കിൽ വളരെയേറെ കാലം തിമിംഗിലങ്ങൾക്ക് ജീവിക്കാൻ സാധിക്കുമെന്നും പുതിയ പഠനം വ്യക്തമാക്കുന്നു.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ നമ്മളൊന്ന്: ഹൃദയരൂപത്തിൽ അണിനിരന്ന് കുട്ടികൾ; പുതുവർഷപ്പിറവിയുടെ കോക്കല്ലൂർ കാഴ്ച ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/kokallur-school-in-kozhikode-say-we-are-one-with-heart-model-1.10217209</link>
<pubDate>Thu, 2 January 2025 16:42:00</pubDate>
<modified_date>Thu, 2 January 2025 16:43:30</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10217243:1735809537/kokkallur.jpg?$p=284b7e7&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/FysLnkUD-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p><strong>2025</strong> പുതുവർഷത്തെ വരവേറ്റുകൊണ്ട് കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിൽ 'പുതുവർഷപ്പിറവി' എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും പ്രതീകമായ ഹൃദയരൂപത്തിനകത്ത് പുതുവർഷത്തിലെ ആദ്യ ദിനത്തിന്റെ സൂചനയായി ഒന്ന് എന്ന രൂപത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ കുട്ടികൾ അക്ഷരങ്ങളുടെ പ്രതീകങ്ങളായ പുസ്തകങ്ങൾ കൈകളിലേന്തി സ്കൂൾ മൈതാനത്ത് അണിനിരന്ന് ദൃശ്യരൂപമൊരുക്കി. ഹയർ സെക്കൻഡറി വിഭാഗത്തിലെ സ്കൗട്ട് ട്രൂപ്പ് സംഘടിപ്പിച്ച പരിപാടിയ്ക്ക് പ്രിൻസിപ്പൽ എൻ.എം. നിഷ, സ്കൗട്ട് ട്രൂപ്പ് അംഗങ്ങൾ, സ്കൗട്ട് മാസ്റ്റർ മുഹമ്മദ് സി. അച്ചിയത്ത്, പി.ടി.എ പ്രസിഡന്റ് അജീഷ് ബക്കീത്ത, പി. പ്രമോദ്, മറ്റ് അധ്യാപകർ എന്നിവർ നേതൃത്വം നൽകി.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ കാറുകൾക്ക് വില കൂടും, ആധായ നികുതി തീയ്യതി നീട്ടി, PSC അഭിമുഖ തീയ്യതി മാറ്റം; 2025-ലെ മാറ്റങ്ങളറിയാം ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/india-updates-changes-2025-january-1.10214341</link>
<pubDate>Wed, 1 January 2025 17:32:25</pubDate>
<modified_date>Wed, 1 January 2025 22:58:20</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10215001:1735752444/New%20Project.jpg?$p=8ce1a8e&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/TdaPb1xQ-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p>ഇന്ന് 2025 ജനുവരി 1. പുതിയ മാസം, പുതിയ വർഷം. വിവിധ മേഖലകളിൽ കാര്യമായ മാറ്റങ്ങളും ഇന്നുമുതൽ ഉണ്ടാവുകയാണ്. നിത്യജീവിതത്തിൽ നാം അറിഞ്ഞിരിക്കേണ്ട മാറ്റങ്ങൾ നോക്കാം. </p> <p>- ആധായ നികുതി തീയ്യതി നീട്ടി <br />തിരുത്തിയതും വൈകിയതുമായ ആധായ നികുതി റിട്ടേണുകൾ പിഴയോടെ സമർപ്പിക്കാനുള്ള സമയപരിധി ജനുവരി 15 വരെ നീട്ടി. ഡിസംബർ 31 വരെയായിരുന്നു നേരത്തെ സമയം നൽകിയിരുന്നത്. </p> <p>- ഈടില്ലാതെ കാർഷികവായ്പകൾ<br />ഈടില്ലാതെ ലഭിക്കുന്ന കാർഷിക വായ്പകളുടെ പരിധി 1.60 ലക്ഷം രൂപയിൽനിന്ന് രണ്ടു ലക്ഷം രൂപയാക്കി ഉയർത്തിയിട്ടുണ്ട്. വർധിച്ചു വരുന്ന കാർഷികച്ചെലവുകൾ പരിഗണിച്ച് ചെറുകിട കർഷകർക്ക് പണലഭ്യത ഉറപ്പാക്കാനാണ് ആർ.ബി .ഐ.യുടെ ഈ തീരുമാനം. </p> <p>- പി.എസ്.സി. അഭിമുഖ തീയ്യതി മാറ്റം<br />പി.എസ്.സി.ക്ക് ശ്രമിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, പി.എസ്.സി. അഭിമുഖം നിശ്ചയിച്ച തീയതിയിൽ നിന്നു മാറ്റാൻ ജനുവരി ഒന്നു മുതൽ സ്വന്തം പ്രൊഫൈൽ വഴി അപേക്ഷിക്കാം. പി.എസ്.സി., സംസ്ഥാന, ദേശീയതല പരീക്ഷയിലോ സർവകലാശാലാ പരീക്ഷയോ പങ്കെടുക്കേണ്ടിവരുന്ന വർക്കാണ് ഈ സൗകര്യം ലഭിക്കുക. </p> <p>- കാറുകൾക്ക് വില കൂടും <br />കാറുവാങ്ങാൻ ഉദ്ദേശിക്കുന്നവരോടാണ് രാജ്യത്ത് ഉത്പാദിപ്പിക്കുന്ന കാറുകളുടെ വിലയിൽ രണ്ടു മുതൽ നാലു ശതമാനം വരെ വർധന പ്രാബല്യത്തിൽ വന്നിട്ടുണ്ട്. </p> <p>- ടി+0: 500 കമ്പനികൾ<br />ഓഹരി വിപണിയിൽ വ്യാപാരം നടത്തുന്ന ദിവസം തന്നെ പണമിടപാടും ഓഹരി കൈമാറ്റവും പൂർത്തിയാക്കുന്ന 'ടി +0' സംവിധാനത്തിലേക്ക് 500 കമ്പനികൾ മാറും. വിപണിമൂല്യത്തിൽ മുന്നിലുള്ള 500 കമ്പനികൾക്കാണ് ഈ സംവിധാനം നടപ്പാക്കുന്നത്. തുടക്കത്തിൽ 25 കമ്പനികളിലായിരുന്നു.</p> <p>- പി.എഫ്. പെൻഷൻ<br />ജീവനക്കാരുടെ പ്രൊവിഡൻ്റ് ഫണ്ട് പെൻഷൻ രാജ്യത്തെവിടെ നിന്നും കൈപ്പറ്റാനാകുംവിധം കേന്ദ്രീകൃത പെൻഷൻ പേമെന്റ് സംവിധാനം നടപ്പാക്കും. താമസസ്ഥലം മാറുമ്പോൾ പി.എഫ്. ഓഫീസിലെത്തി പെൻഷൻ പേമെൻ്റ് ഓർഡർ നൽകുന്നത് ഒഴിവാകും. പെൻഷൻ അക്കൗണ്ട് പുതിയ ബാങ്കിലേക്കു മാറ്റേണ്ടിവരില്ല. </p> <p>- റുപേ ക്രെഡിറ്റ് കാർഡിന് ലോഞ്ച് ആക്സസ്<br />റുപേ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ചെലവഴിക്കുന്ന പണത്തിന് ആനുപാതികമായി വിമാനത്താവളത്തിലെ ലോഞ്ചുകളിൽ സൗജന്യപ്രവേശനം ലഭിക്കും. ഇതിനുള്ള എൻ.പി.സി.ഐ.യുടെ പുതിയ മാർഗരേഖ പ്രാബല്യത്തിൽ വന്നു. </p> <p>- യു.പി.ഐ. 123 പേയുടെ പരിധി ഇനി 10,000<br />ഫീച്ചർ ഫോണുകൾ ഉപയോഗിച്ചു പണമിടപാടു നടത്താനുള്ള യു.പി.ഐ. 123 പേ സംവിധാനത്തിൽ ഒരു ഇടപാടിൽ അയക്കാവുന്ന തുകയുടെ പരിധി 5,000 രൂ പയിൽനിന്ന് 10,000 ആക്കി ഉയർത്തിയിട്ടുണ്ട്. </p> <p>- ജി.എസ്.ടി. ലോഗിങ്ങിന് ദ്വിതല സുരക്ഷ<br />ജി.എസ്.ടി. പോർട്ടലിൽ സുരക്ഷ ഉറപ്പാക്കാൻ ലോഗിൻ ചെയ്യുന്നതിന് ദ്വിതല സുരക്ഷാ സംവിധാനവും നിലവിൽ വന്നു. അതുകൊണ്ട് പാസ്വേഡിനു പുറമേ ഇനി ഒ.ടി.പി.യും വേണ്ടിവരും. </p> <p>- ക്രെഡിറ്റ് സ്കോർ<br />വ്യക്തികളുടെ ക്രെഡിറ്റ് സ്റ്റോറിലെ മാറ്റങ്ങൾ മാസത്തിൽ രണ്ടു തവണവീതം പരിഷ് രിക്കും. ക്രെഡിറ്റ് സ്റ്റോറിലെ മാറ്റങ്ങൾ വേഗത്തിൽ സംവിധാനത്തിൻന്റെ ഭാഗമാകും.</p> <p>- വിസ<br />രാജ്യം വിടാനൊരുങ്ങുന്നവരും ശ്രദ്ധിക്കണം. വിസയുടെ കാര്യത്തിലും മാറ്റം വന്നിട്ടുണ്ട്. 2025 ജനുവരി രണ്ടുമുതൽ, യു.കെ. പഠനവിസയ്ക്ക് അപേക്ഷിക്കുന്ന വിദേശവിദ്യാർഥികൾ സമ്പാദ്യത്തിൽ 11 ശതമാനം കൂടുതൽ കാണിക്കണം. അമേരിക്കയിലേക്കുള്ള നോൺ ഇമിഗ്രൻ്റ് വിസയ്ക്കുള്ള അപ്പോയ്ന്റ്മെന്റ്കൾ ഒറ്റത്തവണ റീ ഷെഡ്യൂൾ ചെയ്യാനുള്ള സംവിധാനം ഇന്ന് മുതൽ നിലവിൽ വന്നു. അതിന് അധികച്ചാർജ് നൽകേണ്ടതില്ല. ന്യൂസീലൻഡിൻ്റെ പുതിയ തൊഴിൽ വിസ പരിഷ്കാരങ്ങളും ജനുവരിമുതൽ പ്രാബല്യത്തിൽ വരും. ശരാശരി വേതന പരിധി കുറയ്ക്കുക, പ്രവൃത്തിപരിചയം രണ്ടുവർഷമാക്കി കുറയ്ക്കൽ തുടങ്ങിയ പരിഷ്കാരങ്ങളാണ് പ്രധാനം. </p> <p>- മാലിന്യമുക്ത നവകേരളം<br />മാലിന്യമുക്ത നവകേരളത്തിൻ്റെ ഭാഗമായി ബുധനാഴ്ചമുതൽ ഏഴുവരെ വലിച്ചെറിയൽ വിരുദ്ധവാരാചരണം നടക്കും. നിയമലംഘനങ്ങൾക്ക് വലിയ പിഴ, നിയമനടപടി എന്നിവയുമുണ്ടാകും. ഏഴുമുതൽ ഓഫീസുകളും വലിച്ചെറിയൽ മുക്തമാക്കും. </p> <p>- സ്വർണത്തിനും രത്നത്തിനും ഇ-വേ ബിൽ<br />വ്യാപാരത്തിനായി 10 ലക്ഷമോ അതിൽകൂടുതലോ വിലവരുന്ന സ്വർണവും രത്നവും കേരളത്തിനകത്ത് ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകുന്നതിന് ജനുവരി ഒന്നുമുതൽ ഇ-വേ ബിൽ നിർബന്ധമാകും. എക്സിബിഷൻ, ജോബ് വർക്ക്, ഹാൾ മാർക്കിങ് എന്നിവയായി കൊണ്ടുപോകുന്നതിനും രജിസ്ട്രേഷൻ ഇല്ലാത്ത വ്യക്തിയിൽ നിന്ന് വാങ്ങുന്നതിനും ഇ-വേ ബിൽ ബാധകമായിരിക്കും. എന്നാൽ വ്യക്തിപരമായ ആവശ്യത്തിനുള്ളവ കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ വേണ്ട. </p> <p>Inshort: Income tax deadline extended, new farm loan limits, PSC interview changes, and more! Check the key changes effective January 1st, 2025 in India.</p> <p><br /> </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ 'ജെൻസീ, ആൽഫ കിഡ്‌സ് അങ്ങോട്ട് മാറി നിൽ...' 2025ൽ ജനിക്കുന്ന കുട്ടികൾ ജെൻ ബീറ്റ ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/gen-beta-2025-future-generation-1.10211566</link>
<pubDate>Tue, 31 December 2024 18:15:00</pubDate>
<modified_date>Tue, 31 December 2024 18:16:22</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10211657:1735648989/gen%20beta.jpg?$p=8f2f0e7&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/PUuRWk82-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p>തള്ള വൈബ്, തന്തവൈബ്, 90's കിഡ്സ് വേഴ്സസ് ജെൻസി കിഡ്സ്. സോഷ്യൽമീഡിയ തുറന്നാൽ ഇപ്പോ ഇതേ ഉള്ളൂ... അവിടെ തീർന്നു എന്നു കരുതേണ്ട. ഈ സീരീസിലേക്ക് പുതിയ ടീമെത്തിയിട്ടുണ്ട്. പേര് ജെൻ ബീറ്റ.</p> <p>ജെൻ ആൽഫയുടെ പിൻഗാമികളായി 2025 മുതൽ പിറക്കുന്ന കുഞ്ഞുങ്ങളാണ് ജെനറേഷൻ ബീറ്റ ടീം. 2025 മുതൽ 2039 വരെ ജനിക്കുന്ന കുട്ടികളാണ് ജെൻ ബീറ്റയിൽ ഉൾപ്പെടുക. 90സ് കിഡ്സ് കേബിൾ ടിവിയും സിഡിയും, ജെൻസീ കിഡ്സ് ഇന്റർനെറ്റ് ടീമും ആയിരുന്നെങ്കിൽ ഈ ജെൻ ബീറ്റ ഇതുക്കും മേലയാണ്. വിർച്വൽ റിയാലിറ്റിയും ഇന്റർനെറ്റ് ഓഫ് തിങ്സും എഐ സാങ്കേതികവിദ്യയുമായിരിക്കും ബീറ്റ ജനറേഷൻ ലോകം. ജെൻ ആൽഫ കാലത്തും ഇപ്പറഞ്ഞ സാങ്കേതികവിദ്യകളുണ്ടെങ്കിലും തൊഴിലിടം, വിദ്യാഭ്യാസം, ആരോഗ്യം, വിനോദം തുടങ്ങി സർവ മേഖലകളിലും എഐ, ഓട്ടോമേഷൻ സാങ്കേതികവിദ്യകൾ പൂർണമായി ഉപയോഗിക്കുന്ന ആദ്യ തലമുറ ജെൻ ബീറ്റ ആയിരിക്കും. ചുരുക്കത്തിൽ 22-ാം നൂറ്റാണ്ടിലേക്ക് ലോകത്തെ പരുവപ്പെടുത്തുന്നത് ഇപ്പറഞ്ഞ ജെൻ ബീറ്റ ആയിരിക്കുമെന്നാണ് കണക്കുകൂട്ടൽ. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും കാലാവസ്ഥാ വ്യതിയാനം, നഗരവൽക്കരണം, ആഗോളജനസംഖ്യ തുടങ്ങി വെല്ലുവിളികളും ജെൻ ബീറ്റയെ കാത്തിരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങളെ ഫലപ്രദമായി നേരിടാൻ ജെൻ ബീറ്റയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ.<br /><br />ഇനി ഈ പേരൊക്കെ കണ്ടുപിടിക്കുന്നത് എങ്ങനെയാണെന്ന് കൂടി പറയാം. മനുഷ്യ ചരിത്രത്തിലെ പുതിയ യുഗങ്ങളെ സൂചിപ്പിക്കാൻ ഗ്രീക്ക് അക്ഷരമാലയിൽ നിന്നാണ് ഈ പേരുകളെടുക്കുന്നത്. ജെൻ ആൽഫ മുതലാണ് ഈ രീതി ആരംഭിക്കുന്നത്. ആൽഫ ജനറേഷന് മുമ്പ് ജനറേഷൻ സീ ആയിരുന്നു. 1995 നും 2009 നും ഇടയിൽ ജനിച്ചവരാണ് ഇന്ന് ഏറെ പറഞ്ഞു കേൾക്കുന്ന ജെൻസീ കൾ. അതിന് മുമ്പ് 1980 നും 1994 നും ഇടയിൽ ജനിച്ചവരെ ജനറേഷൻ Y എന്നാണ് അറിയപ്പെടുന്നത്.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ സിം​ഗിൾ ലെെഫ് അത്ര ഹാപ്പിയല്ല; പുതിയ പഠനം പറയുന്നതിങ്ങനെ ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/long-term-single-life-have-disadvantages-new-study-1.10203426</link>
<pubDate>Sun, 29 December 2024 10:11:00</pubDate>
<modified_date>Sun, 29 December 2024 10:13:55</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10203433:1735406302/Woman.jpg?$p=bdfbbd2&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/k5sLtYxq-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p><strong>മാ</strong>രീഡ് ലൈഫിനേക്കാൾ സിംഗിൾ ലൈഫിൽ സന്തോഷം കണ്ടെത്തുന്നവരാണ് യുവതലമുറ. നമ്മുടെ ഒരു സോഷ്യൽ സെറ്റപ്പിൽ വിവാഹം, കുട്ടികൾ ഒക്കെ എത്രമാത്രം ബാധ്യതയാണ് നമ്മളിലേൽപിക്കുന്നത് എന്ന തിരിച്ചറിവ് തന്നെയാണ് സിം​ഗിൾ ലൈഫിലേക്ക് പലരേയും വലിച്ചടുപ്പിക്കുന്നതും. എന്നാൽ ദീർഘകാലത്തേക്ക് ഈ സിം​ഗിൾ ലൈഫ് ആസ്വാദ്യകരമല്ലെന്നാണ് പുതിയൊരു പഠനം പറയുന്നത്.</p> <p>കുറേക്കാലമായി സിം​ഗിളായി ജീവിക്കുന്നവരേക്കാൾ സംതൃപ്ത ജീവിതം നയിക്കുന്നത് പങ്കാളിക്കൊപ്പം ജീവിതം നയിക്കുന്നവരാണെന്ന് സൈക്കോളജിക്കൽ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വിശദമാക്കുന്നു.</p> <p> </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ കറകളഞ്ഞ രാഷ്ട്രീയ നേതാവ്, മികച്ച സാമ്പത്തിക വിദഗ്ധൻ; മൻമോഹൻ സിങിന് വിട ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/manmohan-singh-former-prime-minister-passes-away-1.10198225</link>
<pubDate>Thu, 26 December 2024 23:50:18</pubDate>
<modified_date>Fri, 27 December 2024 10:56:22</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10198239:1735237103/Manmohan-singh.jpg?$p=024c2b3&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe width="560" height="315" src="https://www.youtube.com/embed/Eg40h4Fr_wc" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" allowfullscreen></iframe></p> <p><strong>അ</strong>മിതാഹ്ലാദമോ, അതിഗംഭീര പ്രസംഗങ്ങളോ ഇല്ലാതെ ലാളിത്യംകൊണ്ട് എക്കാലവും നേതാക്കൾക്കിടയിൽ വ്യത്യസ്തനായ വ്യക്തിത്വം. മുൻപ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ മൻമോഹൻ സിങിന് വിട. കറകളഞ്ഞ രാഷ്ട്രീയ നേതാവിനപ്പുറം മികച്ച സാമ്പത്തിക വിദഗ്ധൻ എന്ന വിശേഷണമാണ് മൻമോഹൻ സിങ്ങിന് ചേരുക. 2004 മേയ് 22 മുതൽ തുടർച്ചയായ പത്ത് വർഷക്കാലം രാജ്യത്തിന്റെ പ്രധാനമന്ത്രിപദം അലങ്കരിച്ച അദ്ദേഹം നൂതന ഉദാരവത്കരണ നയങ്ങളുടെ പതാകവാഹകനായിരുന്നു. </p> <p>33 വർഷക്കാലത്തെ സേവനത്തിന് ശേഷം ഈ വർഷം ഏപ്രിലിലാണ് അദ്ദേഹം സഭയിൽനിന്ന് വിരമിച്ചത്. റിസർവ് ബാങ്ക് ഗവർണറും ധനമന്ത്രിയുമായ ആദ്യ പ്രധാനമന്ത്രികൂടിയാണ് മൻമോഹൻ സിങ്. </p> <p>അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലെ ഒരു ഗ്രാമത്തിൽ 1932 സെപ്റ്റംബർ 26-നാണ് മൻമോഹൻ സിങിന്റെ ജനനം. 1948-ൽ പഞ്ചാബ് സർവകലാശാലയിൽനിന്ന് മെട്രിക്കുലേഷൻ പരീക്ഷ പാസ്സായ അദ്ദേഹം 1957-ൽ ബ്രിട്ടനിലെ കേംബ്രിജ് സർവകലാശാലയിൽ പഠിച്ച് സാമ്പത്തികശാസ്ത്രത്തിൽ ഒന്നാം ക്ലാസ് ഓണേഴ്സ് ബിരുദം നേടി. ഓക്സ്ഫഡ് സർവകലാശാലയിലെ നഫിൽഡ് കോളജിൽ ചേർന്ന് 1962-ൽ സാമ്പത്തിക ശാസ്ത്രത്തിൽ ഡി.ഫിൽ പൂർത്തിയാക്കി. പഞ്ചാബ് സർവകലാശാലയിലും ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിലും അധ്യാപകനായി പ്രവർത്തിച്ചപ്പോഴുള്ള മെച്ചപ്പെട്ട പ്രകടനം അദ്ദേഹത്തെ അക്കാദമികരംഗത്ത് ശ്രദ്ധേയനാക്കി. </p> <p>1971-ൽ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൽ സാമ്പത്തികശാസ്ത്ര ഉപദേഷ്ടാവായി ചേർന്നു. അടുത്ത വർഷം ധനമന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്ര ഉപദേഷ്ടാവായി നിയമിതനായി. ധനകാര്യമന്ത്രാലയം സെക്രട്ടറി, പ്ലാനിംഗ് കമ്മീഷൻ ഡെപ്യൂട്ടി ചെയർമാൻ, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ചെയർമാൻ തുടങ്ങിയ പദവികളും അദ്ദേഹം നിർവഹിച്ചു. ധനമന്ത്രിയായ അദ്ദേഹം രാജ്യംകണ്ട മികച്ച സാമ്പത്തിക വിദഗ്ധനുമായിരുന്നു. ഒട്ടേറെ അവാർഡുകളും അംഗീകാരങ്ങളും നേടിയിട്ടുള്ള മൻമോഹൻ സിങിനെ 1987-ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു.</p> <p> </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ 'വോയ്‌സ് കോളും എസ്.എം.എസും മാത്രം, അതിനാണ് ഇത്ര പൈസ': 2ജി സിം റീചാർജ് പ്ലാൻ മാറ്റാൻ TRAI ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/trai-separate-recharge-plans-voice-sms-1.10194300</link>
<pubDate>Wed, 25 December 2024 8:40:00</pubDate>
<modified_date>Wed, 25 December 2024 8:41:19</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10194308:1735058017/New%20Project%20(38).jpg?$p=e3bab8c&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/qFMFNLtN-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p>ഡാറ്റ ഉപയോഗിക്കാത്ത ഉപയോക്താക്കൾക്ക് വോയ്സ് കോളുകൾക്കും എസ്എംഎസുകൾക്കുമായി പ്രത്യേകം റീചാർജ് പ്ലാൻ നൽകണമെന്നാണ് ടെലികോം കമ്പനികളോട് ട്രായ് അറിയിച്ചിരിക്കുന്നത്. പ്രായമായവർക്കും ഗ്രാമങ്ങളിൽ താമസിക്കുന്നവർക്കും ഈ സേവനം ഏറെ ഉപകാരപ്പെടുമെന്ന് ട്രായ് നിരീക്ഷിച്ചു. വോയ്സ് കോളും എസ്എംഎസും മാത്രം ഉപയോഗിക്കുന്നവർക്ക് ഡാറ്റപാക്കിനായി പണം നൽകുന്നത് അധികചെലവാണെന്നും ട്രായ് നിരീക്ഷിച്ചു. തിങ്കളാഴ്ചയാണ് ട്രായ് താരിഫ് നിയമങ്ങളില പുതിയ ഭേദഗതി നടപ്പിൽ വരുത്തിയത്.</p> <p>നിലവിൽ 2ജി ഉപയോക്താക്കൾക്ക് വോയ്സ്, എസ്എംഎസ് റീചാർജ് പാക്കിനൊപ്പം ഡേറ്റയും നൽകിവരുന്നുണ്ട്. എന്നാൽ ഡാറ്റ പാക്ക് ഒഴിവാക്കി ഇവർക്കായി പ്രത്യേകം റീചാർജ് പ്ലാനുകൾ നൽകണമെന്നാണ് ട്രായുടെ നിർദേശം. 1999ലെ ടെലികോം താരിഫ് ചട്ടങ്ങൾ തിരുത്തിയാണ് ട്രായ് പുതിയ നിർദേശം പുറപ്പെടുവിച്ചത്. </p> <p>Inshort | India's telecom regulator, TRAI, has introduced new tariff rules. As of now, mobile service providers must offer recharge plans that only include voice calls and SMS, without any obligation to buy internet data </p> <p><br /> </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ 21-ാം വയസ്സിൽ ചെന്നൈയിൽ നിന്ന് യുഎസിലേക്ക്, തുടക്കം മൈക്രോസോഫ്റ്റിൽ; ആരാണ് ട്രംപിന്റെ എഐ അഡ്വൈസർ?  ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/trump-ai-advisor-sriram-krishnan-1.10193790</link>
<pubDate>Tue, 24 December 2024 14:32:58</pubDate>
<modified_date>Tue, 24 December 2024 14:32:58</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10191027:1734954624/sriram_krishnan.jpg?$p=a8e3dd2&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/M7t5XvMk-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p>ട്രംപിന്റെ എഐ അഡ്വൈസർ സ്ഥാനത്തേക്ക് ഒരു ഇന്ത്യക്കാരനെത്തുകയാണ്. ഇന്ത്യൻ-അമേരിക്കൻ സംരംഭകനും വെഞ്ച്വർ ക്യാപിറ്റലിസ്റ്റുമായ ശ്രീറാം കൃഷ്ണൻ. നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആണ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സീനിയർ വൈറ്റ് ഹൗസ് പോളിസി അഡ്വൈസറായി അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. സർക്കാർ മേഖലകളിലുടനീളം എഐ നയം രൂപപ്പെടുത്തുകയും ഏകോപിപ്പിക്കുകയും ചെയ്യുക, എഐയിൽ അമേരിക്കൻ നേതൃത്വം ഉറപ്പാക്കുക, ശാസ്ത്ര സാങ്കേതിക വിദ്യ സംബന്ധിച്ച പ്രസിഡന്റിന്റെ കൗൺസിൽ ഓഫ് അഡ്വൈസേഴ്സുമായി ചേർന്ന് പ്രവർത്തിക്കുക എന്നിവയാണ് ശ്രീറാം കൃഷ്ണന്റെ ചുമതലകൾ. </p> <p>ചെന്നൈയിൽ ജനിച്ച ശ്രീരാം കൃഷ്ണൻ കാഞ്ചീപുരത്തെ കാട്ടാൻകുളത്തൂരിലുള്ള എസ്ആർഎം എഞ്ചിനീയറിംഗ് കോളേജിൽ നിന്നാണ് ഇൻഫർമേഷൻ ടെക്നോളജിയിൽ ബിടെക് പൂർത്തിയാക്കുന്നത്. പിന്നീട് 2005-ൽ തന്റെ 21-ാം വയസ്സിൽ അദ്ദേഹം യു.എസിലേക്ക് താമസം മാറി. അച്ഛൻ ഇൻഷുറൻസിലാണ് ജോലി ചെയ്തിരുന്നത്. അമ്മ വീട്ടമ്മയായിരുന്നു. </p> <p>2005-ൽ മൈക്രോസോഫ്റ്റിൽ നിന്നാണ് ശ്രീറാം കൃഷ്ണൻ ടെക് ലോകത്തേക്കുള്ള യാത്ര തുടങ്ങുന്നത്. പിന്നീട് എക്സ്, യാഹൂ, ഫേസ്ബുക്ക്, സ്നാപ് എന്നിവയുടെ പ്രൊഡക്ട് ടീമുകളെ നയിച്ചു. ഫേസ്ബുക്കിലും സ്നാപ്പിലും ശ്രീറാം കൃഷ്ണൻ പ്രവർത്തിച്ചിരുന്ന കാലത്ത് മൊബൈൽ ആഡ് പ്രൊഡക്ട് വികസിപ്പിച്ചിരുന്നു. 2022-ൽ ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം ഇലോൺ മസ്കിനൊപ്പവും കൃഷ്ണൻ പ്രവർത്തിച്ചിരുന്നു. രണ്ട് വർഷം കൊണ്ട് ട്വിറ്ററിന്റെ ഉപഭോക്താക്കളുടെ എണ്ണം 20 ശതമാനം ഉയർത്തുന്നതിൽ അദ്ദേഹം പങ്കുവഹിച്ചിട്ടുണ്ട്. മസ്കുമായി ശ്രീറാമിന് അടുത്ത ബന്ധമാണുള്ളത്. മൈക്രോസോഫ്റ്റിൻ്റെ വിൻഡോസ് അസൂർ ടീമിൻ്റെ സ്ഥാപക അംഗമായിരുന്ന ശ്രീറാം കൃഷ്ണൻ 'പ്രോഗ്രാമിങ് വിൻഡോസ് അസ്യൂർ' എന്ന പുസ്തകവും എഴുതിയിട്ടുണ്ട്. </p> <p>2021 ഫെബ്രുവരിയിൽ, വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ ആൻഡ്രീസെൻ ഹൊറോവിറ്റ്സിൽ ശ്രീറാം കൃഷ്ണനും പൊതുപങ്കാളിയായിരുന്നു. 2023 ആയപ്പോഴേക്കും അദ്ദേഹം കമ്പനിയുടെ ലണ്ടൻ ഓഫീസിനെ നയിച്ചു. എന്നാൽ 2023 നവംബറിൽ സ്ഥാപനം വിട്ടു. നോഷൻ, കാമിയോ, കോഡ, സ്കേൽ.എഐ, സ്പേസ് എക്സ്, ക്രെഡ്, ഖാത്തബുക്ക് ഉൾപ്പടെയുള്ള കമ്പനികളിൽ നിക്ഷേപകനായും ഉപദേശകനായും സാന്നിധ്യമറിയിച്ചിട്ടുണ്ട്. 2021-ൽ 'ദ ഗുഡ് ടൈം ഷോ' എന്ന് മുൻപ് അറിയപ്പെട്ടിരുന്ന 'ദി ആരതി ആൻഡ് ശ്രീറാം ഷോ' എന്ന പോഡ്കാസ്റ്റിൻ്റെ അവതാരകനായും അദ്ദേഹം അംഗീകാരം നേടി. ശ്രീറാം കൃഷ്ണൻ ഭാര്യ ആരതി രാമമൂർത്തിയ്ക്കൊപ്പമായിരുന്നു പോഡ്കാസ്റ്റ് ചെയ്തിരുന്നത്.</p> <p>Inshort: Sreeram Krishnan, an Indian-American entrepreneur, appointed as senior White House policy advisor for Artificial Intelligence under President Trump. His roles involve shaping AI policy and ensuring American leadership.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ ഇനി ടെൻഷൻ മാറ്റാം, എങ്ങനെ? ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/85-percent-worries-never-happen-1.10178946</link>
<pubDate>Fri, 20 December 2024 15:22:00</pubDate>
<modified_date>Sat, 21 December 2024 9:11:29</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10178954:1734601796/tension.jpg?$p=b9dfc76&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/kPXeqE1V-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p><strong>എ</strong>പ്പോഴും എന്തെങ്കിലുമൊക്കെ ടെൻഷനിലായിരിക്കും നമ്മളിൽ പലരും അല്ലേ ? പക്ഷെ നമ്മൾ ആശങ്കപ്പെടുന്ന കാര്യങ്ങളിൽ 85 ശതമാനവും സംഭവിക്കുകയില്ല. അതിനാൽ ഇനി വെറുതേ കുറേ ടെൻഷൻ അടിച്ചുകൂട്ടേണ്ടെന്ന് സാരം. കോർനെൽ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഡോ. റോബർട്ട് ലീഹി നടത്തിയ ഒരു പഠനത്തെ അടിസ്ഥാനമാക്കിയാണ് ഈ കണ്ടെത്തൽ .</p> <p>ആളുകൾ ടെൻഷനടിക്കുന്ന കാര്യങ്ങളിൽ 85 ശതമാനവും ഒരിക്കലും സംഭവിക്കുന്നില്ലെന്നാണ് അവർ കണ്ടെത്തിയിരിക്കുന്നത്. ഇനി സംഭവിക്കുന്ന കാര്യങ്ങളായ ശേഷിക്കുന്ന 15 ശതമാനത്തിൽ, 79 ശതമാനം ആളുകൾ പ്രതീക്ഷിച്ചതിലും നന്നായി ആ സാഹചര്യം കൈകാര്യം ചെയ്യും. അല്ലെങ്കിൽ അതിൽ നിന്ന് ആളുകൾ വിലപ്പെട്ട പാഠങ്ങൾ പഠിക്കും. നമ്മുടെ ആശങ്കകളിൽ 97 ശതമാനവും അടിസ്ഥാനരഹിതമാണെന്നും ഇത് സൂചിപ്പിക്കുന്നു. നമ്മുടെ മനസ്സ് നെഗറ്റീവ് ഫലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എങ്ങനെയെന്ന് പഠനം വ്യക്തമാക്കുന്നു.</p> <p>പലപ്പോഴും ഇതുമൂലം അനാവശ്യ സമ്മർദ്ദവും ഉത്കണ്ഠയും ഉണ്ടാകുന്നു. ഈ പഠനം ഓർമ്മപ്പെടുത്തുന്നത് അനാവശ്യമായി ഒന്നും ചിന്തിച്ചു കൂട്ടി വിഷമിക്കേണ്ടതില്ലെന്നാണ്. നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും മൈൻഡ് ഫുൾനെസ് പരിശീലിക്കുന്നത് ചെയ്യുന്നത് ആശങ്കകളെ അകറ്റാൻ സഹായിക്കും.</p> <p>സംഭവിക്കുമെന്നുറപ്പുള്ള നെഗറ്റീവ് ചിന്തകളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഏകാഗ്രത നശിപ്പിക്കുകയും മാനസികാസ്ഥയെ വഷളാക്കുകയും ചെയ്യും. ദേഷ്യവും ടെൻഷനും കൂട്ടാനും കാരണമാകും.</p> <p>അമിതമായി ചിന്തിച്ചുകൂട്ടുന്നതിന് പകരം പോസീറ്റിവായി ഇരിക്കാൻ ശ്രദ്ധിക്കാം. ഇത് വെല്ലുവിളികളേയും പ്രശ്നങ്ങളേയും സമചിത്തതയോടെ കൈകാര്യം ചെയ്യാൻ നമ്മളെ പ്രാപ്തരാക്കും. <br />അതിനാൽ ടെൻഷനുകളെക്കുറിച്ച് ഓർത്ത് ഇനി ടെൻഷൻ കൂട്ടാതെയിരിക്കാം.</p> <p>Inshort-A study reveals 85% of what we worry about never happens.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ ശക്തിയുറപ്പിക്കാൻ  ഹോണ്ടയും നിസ്സാനും  ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/honda-nissan-ev-merger-1.10178938</link>
<pubDate>Fri, 20 December 2024 14:10:00</pubDate>
<modified_date>Fri, 20 December 2024 14:13:00</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10178959:1734602123/cars.jpg?$p=02b797c&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/8Jc0QZZ6-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p><strong>ഇ</strong>ലക്ട്രിക് വാഹനരംഗത്ത് ശക്തിയുറപ്പിക്കാൻ ജാപ്പനീസ് വാഹനനിർമാതാക്കളായ ഹോണ്ടയും നിസ്സാനും കൈകോർക്കാൻ ഒരുങ്ങുന്നു. ലയനം സാധ്യമായാൽ ലോകത്തെ ഏറ്റവും വലിയ കാർ നിർമാണക്കമ്പനികളിലൊന്നിന്റെ പിറവിയായിരിക്കും അത്. </p> <p>ടെസ്ലയും ചൈനീസ് വാഹനനിർമാതാക്കളും അടക്കിവാഴുന്ന ഇലക്ട്രിക് വാഹന നിർമാണ രംഗത്തേയ്ക്കാണ് ഈ ചുവടുവെയ്പ്.നിസാൻ-ഹോണ്ട കമ്പനികളുടെ കുടക്കീഴിൽ പുതിയൊരു സംരംഭം ആരംഭിക്കാനുള്ള സാധ്യതയും ചർച്ചചെയ്യപ്പെടുന്നുണ്ടെന്നാണ് സൂചന. </p> <p>ഇവർക്കൊപ്പം മറ്റൊരു ജാപ്പനീസ് വാഹനനിർമാതാക്കളായ മിത്സുബിഷി'യും പങ്കാളികളായേക്കും.നിസാൻ ആണ് 24% ഓഹരി പങ്കാളിത്തവുമായി മിത്സുബിഷിയുടെ മുഖ്യ ഓഹരി ഉടമകൾ. </p> <p>ടൊയോട്ടയ്ക്ക് പിന്നിലായി യഥാക്രമം ജപ്പാനിലെ രണ്ടാമത്തെയും മൂന്നാമത്തെയും വലിയ വാഹന നിർമാണക്കമ്പനികളാണ് ഹോണ്ടയും നിസാനും.ഓഗസ്റ്റിൽ ഹോണ്ടയും നിസാനും ബാറ്ററി അടക്കമുള്ള ഇവി സാങ്കേതികവിദ്യകൾക്ക് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാൻ ധാരണയായിരുന്നു.<br /> <br />ഇലക്ട്രിക്കിന് പകരം ഹൈബ്രിഡ് മോഡലുകൾക്ക് കൂടുതൽ പ്രാധാന്യം നൽകിയത് ജാപ്പനീസ് വാഹന കമ്പനികളെ ആഗോളതലത്തിൽ തളർത്തിയിരുന്നു.ഇ.വിക്ക് കൂടുതൽ ശ്രദ്ധ നൽകിയതോടെയാണ് ചൈന ലോകത്തെ ഏറ്റവും വലിയ കാർ കയറ്റുമതി രാജ്യമെന്ന നേട്ടം കൈവരിച്ചത്. 2023-ൽ ജപ്പാനെ പിന്തള്ളിയായിരുന്നു ഈ മുന്നേറ്റം.</p> <p>ജപ്പാനിലെ മൊത്തം കാർ വിൽപനയിൽ രണ്ടു ശതമാനത്തോളമേ ഇ.വികളുള്ളൂ. യൂറോപ്പിലാകട്ടെ ഇത് 15 ശതമാനത്തിലധികമാണ്. ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന കൂടിയത് .ചൈനയിലെ വിപണിവിഹിതത്തിലും ഹോണ്ടയ്ക്കും നിസ്സാനും വൻ ഇടിവുണ്ടാക്കി. ലയനവാർത്ത ഇരുകമ്പനികളും സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.</p> <p>നവംബറിലെ കണക്കു പ്രകാരം ലോകമാകെയുള്ള ഇലക്ട്രിക് കാർ വിൽപനയിൽ 70 ശതമാനവും ചൈനീസ് കമ്പനികളാണ് കയ്യടക്കിവെച്ചിരിക്കുന്നത്. അതേസമയം 2023-ൽ രാജ്യാന്തരവിപണിയിൽ 74 ലക്ഷം കാറുകൾ വിറ്റ കമ്പനികളാണ് ഹോണ്ടയും നിസാനും. വാഹന ബ്രാൻഡുകളിലെ ഭീമന്മാരായ ടൊയോട്ടയ്ക്കും ടെസ്ലയ്ക്കും ഈ ലയനം വെല്ലുവിളി ഉയർത്തുമോയെന്ന് കാത്തിരുന്നു കാണാം.</p> <p>inshort-Honda and Nissan are reportedly exploring a merger to compete in the electric vehicle market, dominated by Tesla and Chinese manufacturers. </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ കാൻസറിനെ ഇനി ഭയക്കണ്ടേ? വാക്‌സിൻ വികസിപ്പിച്ച് റഷ്യ ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/russia-develops-new-cancer-vaccine-1.10178589</link>
<pubDate>Thu, 19 December 2024 9:51:21</pubDate>
<modified_date>Thu, 19 December 2024 9:55:50</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10175872:1734583895/cancer-vaccine.JPG?$p=f716c57&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/XUbrPRiN-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p><strong>എ</strong>ന്തുകൊണ്ടാണ് ലോകം കാൻസറിനെ ഇത്രയധികം ഭയപ്പെടുന്നത്? ഒരിക്കൽ പിടിപ്പെട്ടാൽ ശരീരത്തിലാകെ വ്യാപിക്കാനും ഒരുപക്ഷെ ചികിത്സ പോലും പരാജയപ്പെടുന്ന നിലയിലേക്ക് എത്താനും സാധ്യതയുള്ളൊരു മഹാവ്യാധിയാണ് കാൻസർ എന്നതിനാൽ ആണ്. എന്നാൽ ഇനി ആ ഭീതി അകലുകയാണ്. കാൻസർ ചികിത്സയ്ക്കായി ഒരു വാക്സിൻ വികസിപ്പിച്ചിരിക്കുകയാണ് റഷ്യ. രോഗബാധിതരിലെ ക്യാൻസർ കോശങ്ങളെ കണ്ടെത്തുന്നതിനും നശിപ്പിക്കുന്നതിനും ഈ വാക്സിൻ ഫലപ്രദമാണെന്നതാണ് ഇതിനെ നൂറ്റാണ്ടിന്റെ കണ്ടെത്തലാക്കുന്നത്.<br /><br />രോഗബാധിതരിൽ ട്യൂമറുകൾ രൂപപ്പെടുന്നതിനെ തടയാനും രോഗം വ്യാപിക്കുന്നത് തടസ്സപ്പെടുത്താനും സാധിക്കുന്ന പുതിയ ആർഎൻഎ വാക്സിൻ ആണ് റഷ്യ വികസിപ്പിച്ചിരിക്കുന്നത്. ട്യൂമർ വളർച്ച 75 മുതൽ 80 ശതമാനം വരെ കുറയ്ക്കുമെന്നാണ് റഷ്യ അവകാശപ്പെടുന്നത്. 2025ഓടെ ഈ വാക്സിൻ പുറത്തിറങ്ങും. രാജ്യത്തെ കാൻസർ രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യുമെന്ന് റഷ്യ പ്രഖ്യാപിച്ചുകഴിഞ്ഞു.<br /><br />നിരവധി ഗവേഷണ കേന്ദ്രങ്ങളുടെ പങ്കാളിത്തത്തോടെയാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. റഷ്യയിൻ കാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് വാക്സിൻ പുറത്തിറക്കുന്നത്. 2022ൽ മാത്രം റഷ്യയിൽ 6,35000 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ സാധാരണക്കാരുടെ വാഹനം, ഇതുവരെ വിറ്റത് 32 ലക്ഷം കാറുകൾ; 25ന്റെ നിറവിൽ വാഗൺ ആർ ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/maruti-wagon-r-25th-anniversary-1.10175977</link>
<pubDate>Wed, 18 December 2024 22:30:00</pubDate>
<modified_date>Wed, 18 December 2024 22:32:47</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.7307837:1646204492/WagonR-1.jpg?$p=40b2ca7&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/Y5hGJ074-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p>പാവങ്ങളുടെ ബെൻസെന്ന വിളിപ്പേരുള്ള, കുഞ്ഞൻ, സുന്ദരൻ കാർ, വാഗൺ ആർ ഇന്ന് 25-ാം പിറന്നാൾ. 1999 ഡിസംബർ 18-നാണ് ജനപ്രിയ മോഡലായ വാഗൺ ആർ പുറത്തിറങ്ങുന്നത്. ഇതുവരെ ഏകദേശം 32 ലക്ഷം വാഗൺ ആർ കാറുകൾ വിൽപ്പന നടത്തിയെന്നാണ് കണക്ക്. ഇതിന് പുറമെ ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലേക്ക് വലിയ രീതിയിൽ കയറ്റി അയച്ചിട്ടുമുണ്ട്. </p> <p>ബോക്സി ഡിസൈൻ കാരണം ആദ്യകാലത്ത് സമ്മിശ്ര പ്രതികരണമായിരുന്നു വാഗൺ ആറിന് ലഭിച്ചത്. അതുകൊണ്ട് തന്നെ അഞ്ച് ലക്ഷം യൂണിറ്റിന്റെ വിൽപ്പന പൂർത്തിയാക്കാൻ ഏതാണ്ട് ഒമ്പത് വർഷത്തോളമെടുത്തു. എന്നാൽ, പിന്നീട് ചിത്രം മാറി. ഒരു കുഞ്ഞു ഫാമിലിക്ക് സുഖകരമായി യാത്ര ചെയ്യാൻ കഴിയുന്ന ഇൻറീരിയറും പുതുമയാർന്ന മറ്റ് ഫീച്ചേഴ്സും വാഗൺ ആറിന് വലിയ സ്വീകാര്യത നേടികൊടുത്തു. ബഡ്ജറ്റ് ഫ്രണ്ട്ലി കാർ എന്ന സവിശേഷത, സാധാരണക്കാരുടെ വാഹനമെന്ന പേര് വാഗൺ ആറിന് പെട്ടെന്ന് നേടിക്കൊടുത്തു. </p> <p>2008 മുതൽ 2010 വരെയുള്ള രണ്ട് വർഷത്തിൽ അഞ്ചുലക്ഷം വാഹനങ്ങൾ നിരത്തുകളിൽ എത്തിച്ച് ആകെ വിൽപ്പന 10 ലക്ഷത്തിലെത്തിച്ചു. 15 ലക്ഷം എന്ന നമ്പറിലേക്ക് എത്താൻ പിന്നെ അഞ്ച് വർഷങ്ങൾ വേണ്ടിവന്നു. 2015-ൽ ആയിരുന്നു ഇത്. 2017 ആയതോടെ വിൽപ്പന 20 ലക്ഷത്തിൽ എത്തി. 2021-ഓടെ 25 ലക്ഷം വാഗൺആർ വിപണിയിൽ എത്തിച്ച മാരുതി പിന്നീടുള്ള രണ്ട് വർഷത്തിൽ 30 ലക്ഷം എന്ന വലിയ നേട്ടത്തിലെത്തിച്ചേർന്നു. ഇപ്പോൾ വിൽപന 32 ലക്ഷം കവിഞ്ഞിട്ടുണ്ട്. ഈ 25 വർഷത്തിനിടെ കാലത്തിനനുസരിച്ച മാറ്റങ്ങളും കാറിനുണ്ടായി.</p> <p>ഈ വാഹനത്തോട് മാരുതിയുടെ ഉപയോക്താക്കൾക്കുള്ള വിശ്വാസം മൂലം രണ്ട് വർഷങ്ങളിൽ മാരുതിയുടെ ബെസ്റ്റ് സെല്ലിങ്ങ് വാഹനമായി വാഗൺആറിനെ മാറ്റിയിരുന്നു. വാഗൺആറിന്റെ മൂന്നാം തലമുറ മോഡലാണ് ഇപ്പോൾ വിപണിയിലുള്ളത്. </p> <p>Inshort: Celebrating 25 years of Maruti Wagon R, India`s beloved budget-friendly car. Learn about its journey, sales milestones, and enduring popularity.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ ഇന്ത്യയിലെ നദികളിൽ ആകെ എത്ര വെള്ളമുണ്ട്? ആര് ചോദിച്ചാലും പറഞ്ഞോളൂ, ഇതാണ് കണക്ക്‌ ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/water-availability-in-indian-rivers-1.10173446</link>
<pubDate>Tue, 17 December 2024 22:11:10</pubDate>
<modified_date>Tue, 17 December 2024 22:18:08</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.7027855:1644623518/image.jpg?$p=0f6e831&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/hOoTiJl1-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p>ഇന്ത്യയിലെ എല്ലാ നദികളിലും കൂടി ആകെ എത്ര വെള്ളമുണ്ടാകും? എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇനി ആര് ചോദിച്ചാലും പറഞ്ഞോളൂ, ഇന്ത്യയിൽ നദികളിൽ ആകെ 2115.95 ബില്ല്യൺ ക്യുബിക് മീറ്റർ വെള്ളമുണ്ട്. കേന്ദ്രജല കമ്മീഷനാണ് ഇന്ത്യയിലെ ജലലഭ്യതയുടെ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. </p> <p>1985നും 2023നും ഇടയിലെ ഇന്ത്യയിലെ വെള്ളത്തിന്റെ ശരാശരി ലഭ്യതയാണിത്. ബ്രഹ്മപുത്ര, കാവേരി, ഗംഗ, ഗോദാവരി തുടങ്ങി 21 നദീതടങ്ങളിൽ നിന്നുള്ള ജലത്തിന്റെ അളവാണ് കമ്മീഷൻ ശേഖരിച്ചത്. അസസ്മെന്റ് ഓഫ് വാട്ടർ റിസോഴ്സസ് ഓഫ് ഇന്ത്യ എന്ന റിപ്പോർട്ടിലാണ് ജല കമ്മീഷന്റെ കണക്കുകളുള്ളത്. രാജ്യത്തെ വെളളത്തിന്റെ ലഭ്യത വർധിച്ചുവെന്ന് ഈ കണക്കുകൾ പറയുന്നു. 2019ൽ ജല കമ്മീഷൻ നടത്തിയ സർവേ പ്രകാരം 1992 ബില്ല്യൺ ക്യുബിക് മീറ്ററായിരുന്നു വെള്ളത്തിന്റെ ലഭ്യത. </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ സ്റ്റാ‍ർലിങ്കിനും യുക്രൈനും വെല്ലുവിളിയായി റഷ്യയുടെ 'കലിങ്ക' ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/russian-kalinka-system-starlink-killer-technology-satellite-warfare-1.10173340</link>
<pubDate>Tue, 17 December 2024 21:03:14</pubDate>
<modified_date>Tue, 17 December 2024 21:03:14</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.8470089:1681189461/AP03_24_2021_000128A.jpg?$p=4d19d06&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/p0gPRI3V-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p>തങ്ങളുടെ ശത്രുരാജ്യങ്ങൾക്കും ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിനും പേടി സ്വപ്നമാകാൻ ഒരുങ്ങുകയാണ് റഷ്യൻ സേന വികസിപ്പിച്ച 'കലിങ്ക'. 'കലിങ്ക മോണിറ്ററിങ് സിസ്റ്റം' എന്ന ഈ അത്യാധുനിക സാങ്കേതിക വിദ്യക്ക് 'സ്റ്റാർലിങ്ക് കില്ലർ' എന്നാണ് വിളിപ്പേര്. ഈ സാങ്കേതിക വിദ്യയ്ക്ക് സ്റ്റാർലിങ്ക് പോലുള്ള ഉപഗ്രഹ സംവിധാനങ്ങളുമായി ബന്ധിപ്പിച്ച് പ്രവർത്തിക്കുന്ന ശത്രുക്കളുടെ ആളില്ലാ യുദ്ധവിമാനങ്ങളിൽ നിന്നും ബോട്ടുകളിൽ നിന്നുമുള്ള സിഗ്നലുകൾ പിടിച്ചെടുക്കാനും അവയെ കണ്ടെത്താനും കഴിവുണ്ട്. ഒപ്പം സ്റ്റാർലിങ്ക് ടെർമിനലുകൾ ട്രയ്സ് ചെയ്ത് കണ്ടെത്തി ആക്രമിക്കാനും കഴിയും.</p> <p>In Short | Russia has developed the 'Kalinka Monitoring System,' dubbed the "Starlink Killer," which can intercept signals from enemy drones, boats, and Starlink-linked devices, and locate and attack Starlink terminals.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ Video | ബെെക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/nagarhole-elephant-chase-tourists-mysore-mananthavady-road-narrow-escape-1.10169763</link>
<pubDate>Mon, 16 December 2024 16:10:14</pubDate>
<modified_date>Mon, 16 December 2024 16:10:14</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10169764:1734345550/elephant.jpg?$p=dfad213&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/yPVX2BD4-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p>നാ​ഗർഹോളയിൽ ബെെക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ആനയുടെ മുന്നിൽ നിന്ന് യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. മെെസൂർ-മാനന്തവാടി റോഡിലാണ് സംഭവം. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ആന യുവാക്കൾക്ക് നേരെ പാഞ്ഞടുക്കുന്നതകും ജീവന് വേണ്ടി ഓടുന്നതും വീഡിയോയിൽ കാണാം. പിന്നാലെ എത്തിയ ലോറിയിൽ കയറിയാണ് യുവാക്കൾ രക്ഷപ്പെട്ടത്. </p> <p>In Short | In a terrifying incident on the Mysore-Mananthavady road near Nagarhole, a wild elephant charged at tourists, forcing them to flee. The dramatic escape, where the youths boarded a lorry to save themselves, was caught on video.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ തിയേറ്റർ ഹിറ്റ്, ഒടിടി ഹിറ്റ് എന്നിട്ടും ആവേശം ചോരാതെ കിഷ്‌കിന്ധാ കാണ്ഡം ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/iffk-2024-kishkindha-kaandam-premier-1.10167219</link>
<pubDate>Sun, 15 December 2024 21:25:55</pubDate>
<modified_date>Sun, 15 December 2024 21:26:16</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10164642:1734198515/kishkindhakaandam.jpg?$p=e87618f&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/tsvB7vtK-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p><br />ചേട്ടാ സീറ്റ് ഫുൾ ആയോ? ഏറ്റവും മുൻപിൽ ആണെങ്കിലും സാരമില്ല രണ്ട് സീറ്റ് ഉണ്ടാകുമോ? ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത കിഷ്കിന്ധാ കാണ്ഡം കാണാൻ സീറ്റ് ഉണ്ടോയെന്നാണ് പ്രേക്ഷകരുടെ ചോദ്യം. ഒടിടി റിലീസായി ദിവസങ്ങൾ കഴിഞ്ഞു എങ്കിലും ഹൗസ് ഫുൾ ആയിട്ടാണ് ഐഎഫ്എഫ്കെ വേദിയായ തിരുവനന്തപുരം ന്യൂ തിയേറ്ററിൽ ചിത്രം പ്രദർശിപ്പിച്ചത്. </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ മോക്ക മൂസ് ഇനി ഫാഷൻ ലോകം ഭരിക്കുമോ ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/pantone-2024-mocha-mousse-1.10166798</link>
<pubDate>Sun, 15 December 2024 21:00:00</pubDate>
<modified_date>Sun, 15 December 2024 21:09:43</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10166812:1734257998/mocca-%20mousse.jpg?$p=d18b048&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/KAvHeoNd-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p><strong>കോ</strong>ഫിയിൽ ചോക്ളേറ്റും കാരമലും ചേർന്ന മോക്കയും സോഫ്റ്റായ വായിൽ കൊതിയുണർത്തുന്ന ഡെസേർട്ടായ മൂസും നമുക്കറിയാം. എന്നാൽ മോക്ക മൂസും ഫാഷനും തമ്മിലുള്ള ബന്ധം എന്താണെന്നറിയാമോ?</p> <p>കളർ ഓഫ് ദി ഇയർ ആയി വർണ ഗവേഷണ സ്ഥാപനമായ പാന്റൺ കളർ ഇൻസ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുത്തിരിക്കുന്നത് മോക്ക മൂസ് എന്ന നിറത്തെയാണ്. കോക്കോയേയോ കാപ്പിയേയോ ചോക്ളേറ്റിനേയോ ഓർമ്മിപ്പിക്കുന്ന ഒരു നിറം. </p> <p>ഓറഞ്ചിനും പിങ്കിനും ഇടയിലുള്ള ലൈറ്റ് ഷേഡായ പീച്ച് ഫസായിരുന്ന 2024-ന്റെ നിറം. ഇനി മോക്ക മൂസിന്റെ കാലമാണ്.<br /> </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ ആവേശമായി കൊച്ചി നേവി മാരത്തൺ ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/kochi-navy-marathon-1.10166822</link>
<pubDate>Sun, 15 December 2024 16:00:59</pubDate>
<modified_date>Sun, 15 December 2024 16:50:36</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10166826:1734258688/navy%20marathon.jpg?$p=5ac02e0&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/oUCHRAXy-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p>ദക്ഷിണ നേവൽ കമാന്റ് സംഘടിപ്പിച്ച കൊച്ചി നേവി മാരത്തണിന്റെ അഞ്ചാം പതിപ്പ് നടന്നു. സാഗരിയ ക്രൂയിസ് ടെർമിനലിൽ 21, 10, 5 ദൂരപരിധിയിലായിരുന്നു മത്സരങ്ങൾ. ശാരീരിക, മാനസിക ആരോഗ്യം ജനങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്നു മാരത്തണിന്റെ ലക്ഷ്യം. <br /> </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ രാത്രി വൈകി ഉറങ്ങുന്നവർക്ക് ഉയർന്ന ബുദ്ധിശക്തിയെന്ന് പഠനം  ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/night-owls-smarter-study-late-night-sleeping-1.10166673</link>
<pubDate>Sun, 15 December 2024 13:41:00</pubDate>
<modified_date>Sun, 15 December 2024 13:42:13</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10166685:1734246787/night%20owl.jpg?$p=7eab579&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/QQKkoZs8-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p>രാത്രി വൈകി ഉറങ്ങുന്നതിനെക്കുറിച്ച് ആശങ്കയുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ രാത്രിയിൽ ഉണർന്നിരിക്കുന്നവർ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ സ്മാർട്ടായിരിമെന്നാണ് ഒരു പഠനം പറയുന്നത്.</p> <p>ലണ്ടൻ ഇംപീരിയൽ കോളേജിലെ ഗവേഷകരുടെ നേതൃത്വത്തിലുള്ള പഠനത്തിലാണ് രാത്രി ആക്ടീവായിട്ടുള്ളവർക്ക് നേരത്തെ ഉറങ്ങുന്നവരേക്കാൾ ഉയർന്ന ബുദ്ധിശക്തിയും മികച്ച വൈജ്ഞാനിക കഴിവുകളുമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.</p> <p>ഗവേഷകർ 26,000-ത്തിലധികം ആളുകളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് പഠനം നടത്തിയത്. </p> <p>Inshort-Study finds people who stay up late may have higher intelligence and better cognitive abilities.</p> <p><br /> </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ Video | റോഡിലേക്ക് ഓടിയ മൂന്ന് വയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/three-year-old-narrowly-escapes-accident-cctv-video-kozhikode-chelannur-1.10161447</link>
<pubDate>Fri, 13 December 2024 20:43:55</pubDate>
<modified_date>Fri, 13 December 2024 21:39:30</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10161454:1734147101/kid.jpg?$p=bf5403c&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/klx2d3tI-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p>കോഴിക്കോട് ചേളന്നൂരിൽ റോഡിലേക്ക് ഓടിയ മൂന്നുവയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. രക്ഷിതാവിനൊപ്പം കണ്ണങ്കരയിലെ കടയിലെത്തിയതായിരുന്നു കുട്ടി. രക്ഷിതാവ് വാഹനം നിർത്തുന്നതിനിടെ കുട്ടി റോഡിലേക്ക് ഇറങ്ങി ഓടുകയായിരുന്നു. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്.</p> <p>In Short | A three-year-old miraculously escaped a potential accident after running onto a road in Chelannur, Kozhikode. The incident, captured on CCTV, highlights the importance of vigilance in child safety.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ ഒരു മണിക്കൂർ മുമ്പേ ക്യൂ, റിസർവേഷൻ ഫുൾ! ചലച്ചിത്രമേളയ്ക്ക് ആവേശത്തുടക്കം ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/29th-kerala-international-film-festival-2024-opening-highlights-1.10161391</link>
<pubDate>Fri, 13 December 2024 19:50:45</pubDate>
<modified_date>Fri, 13 December 2024 20:05:45</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10161392:1734099471/unnamed.jpg?$p=02ef7a6&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/OI5n7dqo-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p>29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ആവേശത്തുടക്കം. ആദ്യ പ്രദർശനം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പേ തന്നെ ടാഗോർ തിയറ്ററിലും ​കൈരളിയിലും ഡെലിഗേറ്റുകളുടെ നീണ്ട ക്യൂ തന്നെ രൂപപ്പെട്ടിരുന്നു. നിറഞ്ഞ സദസ്സുകളിലാണ് ഇന്ന് ചിത്രങ്ങൾ പ്രദർശിപ്പിച്ചത്. രണ്ടാംദിനത്തിലെ ഭൂരിഭാഗം ചിത്രങ്ങളുടെയും റിസർവേഷനും ഇതിനോടകം പൂർത്തിയായിട്ടുണ്ട്.</p> <p>In Short | The 29th Kerala International Film Festival kicked off with great enthusiasm as delegates queued up at Tagore Theatre and Kairali hours before the first screenings, which were met with packed houses and high anticipation.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ കാടാമ്പുഴ ദേവിയുടെ പിറന്നാൾ ആഘോഷിക്കുന്ന തൃക്കാർത്തിക ദിനത്തിൽ കാർത്തികദീപം തെളിയിക്കുന്ന ഭക്തർ ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/kadampuzha-devi-pirannal-1.10160854</link>
<pubDate>Fri, 13 December 2024 5:01:00</pubDate>
<modified_date>Fri, 13 December 2024 5:01:00</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10160856:1734046202/New%20Prwoject.jpg?$p=a9262b8&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/ygxNOBuw-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p>കാടാമ്പുഴ ദേവിയുടെ പിറന്നാൾ ആഘോഷിക്കുന്ന തൃക്കാർത്തിക ദിനത്തിൽ കാർത്തികദീപം തെളിയിക്കുന്ന ഭക്തർ</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ വ്യാജ സ്ത്രീധനപീഡന ആരോപണം; വീഡിയോ പങ്കുവെച്ച് യുവാവ് ജീവനൊടുക്കി, സാമൂഹികമാധ്യമങ്ങളിൽ പ്രതിഷേധം ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/bengaluru-techie-takes-life-after-fake-harassment-allegations-atul-subhash-case-1.10154954</link>
<pubDate>Wed, 11 December 2024 10:23:45</pubDate>
<modified_date>Wed, 11 December 2024 11:31:25</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10154959:1733892421/atul%20subash.jpg?$p=53362cc&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/0qsw6qaE-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p>വ്യാജ സ്ത്രീധനപീഡന ആരോപണത്തിൽ ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ ആത്മഹത്യ ചെയ്തു. അതുൽ സുഭാഷ് എന്ന 34 കാരനാണ് ആത്മഹത്യ ചെയ്തത്. താൻ നേരിട്ട പീഡനങ്ങൾ വിവരിക്കുന്ന വീഡിയോ എക്സിൽ പങ്കുവെച്ച ശേഷമായിരുന്നു ആത്മഹത്യ. 24 പേജുള്ള കത്തെഴുതി വെച്ചായിരുന്നു യുവാവിൻറെ ആത്മഹത്യ. ഭാര്യയും ഭാര്യവീട്ടുകാരും മാനസികമായി പീഡിപ്പിച്ചെന്ന് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ അതുൽ പറഞ്ഞു. </p> <p>വ്യാജ പരാതി കെട്ടിച്ചമച്ചതുൾപ്പടെ നിരവധി ​ഗുരുതര ആരോപണങ്ങൾ ഭാര്യക്കെതിരെ അതുൽ ഉന്നയിച്ചു. സംഭവത്തിൽ പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തുകയും, ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കുകയും ചെയ്തിരുന്നു. 'നീതി വേണം' എന്നെഴുതിയ പ്ലക്കാർഡ് അതുലിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തിരുന്നു. അതുലിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ രണ്ട് ദിവസമായി വലിയ പ്രതിഷേധമാണ് ഉയരുന്നത്.</p> <p><em>(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)</em></p> <p><strong>In Short | </strong>Bengaluru techie Atul Subhash, 34, died by suicide after sharing a video and a 24-page letter accusing his wife and in-laws of harassment and false allegations. Social media is witnessing massive protests demanding justice for Atul. Justice for Atul Subash</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കുമോ ഇന്ത്യ? ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/wtc-final-chances-india-south-africa-1.10152615</link>
<pubDate>Tue, 10 December 2024 22:53:00</pubDate>
<modified_date>Tue, 10 December 2024 22:55:56</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10152648:1733844186/wtc-final-chances-india-south-africa.jpg?$p=fcc29eb&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/9eKxsRmN-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p>അഡ്ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യ ഓസ്ട്രേലിയയോട് 10 വിക്കറ്റിന് തോൽക്കുകയും, ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ 109 റൺസിന് തോൽപ്പിക്കുകയും ചെയ്തതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽസാധ്യതകൾ വീണ്ടും മാറിമറിഞ്ഞിരിക്കുകയാണ്. പെർത്ത് ടെസ്റ്റിലെ ജയത്തോടെ പോയന്റ് പട്ടികയിൽ മുന്നിലുണ്ടായിരുന്ന ഇന്ത്യ, അഡ്ലെയ്ഡിലെ തോൽവിയോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യയേയും ഓസ്ട്രേലിയയേയും പിന്തള്ളി ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു.</p> <p>നിലവിലെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഇനി ശേഷിക്കുന്നത് 10 ടെസ്റ്റ് മത്സരങ്ങളാണ്. ശ്രീലങ്കയ്ക്കെതിരായ പരമ്പര നേടിയതോടെ ദക്ഷിണാഫ്രിക്ക ഫൈനൽ ബർത്തിന് തൊട്ടരികിലാണ്. പാകിസ്താനെതിരേ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇനി ദക്ഷിണാഫ്രിക്കയ്ക്ക് ബാക്കിയുള്ളത്. അതിൽ ഒന്നിൽ ജയിച്ചാൽ അവർക്ക് ഫൈനൽ ഉറപ്പിക്കാനാകും. ഇനി പരമ്പര 1-1ന് സമനിലയിലാകുകയാണെങ്കിൽ പിന്നെ ഇന്ത്യയ്ക്കോ ഓസീസിനോ മാത്രമേ ദക്ഷിണാഫ്രിക്കയെ മറികടക്കാനാകൂ.</p> <p>ഇനി ദക്ഷിണാഫ്രിക്കയുടെ രണ്ട് ടെസ്റ്റുകളും സമനിലയിലായെന്ന് കരുതുക. അങ്ങനെ വന്നാൽ ഓസീസിനെ 3-2ന് തോൽപ്പിച്ചാൽ ഇന്ത്യയ്ക്ക് ഫൈനൽ ഉറപ്പിക്കാം. ഇത്തരമൊരു സാഹചര്യം വന്നാൽ ഓസീസിന് പിന്നീട് ദക്ഷിണാഫ്രിക്കയെ മറികടന്ന് ഫൈനൽ കളിക്കണമെങ്കിൽ ശ്രീലങ്കയ്ക്കെരേ ഇനി നടക്കാനിരിക്കുന്ന രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ സമ്പൂർണ ജയം നേടേണ്ടിവരും.</p> <p>നിലവിൽ 57.29 ശരാശരിയുമായി ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഇന്ത്യയ്ക്കിനി ശേഷിക്കുന്നത് ബോർഡർ ഗാവസ്ക്കർ പരമ്പരയിലെ മൂന്ന് ടെസ്റ്റുകൾ മാത്രവും. ഇനിയുള്ള മൂന്നുടെസ്റ്റുകളും ജയിച്ചാൽമാത്രമേ മറ്റൊരു കണക്കിന്റെയും സഹായമില്ലാതെ ഇന്ത്യക്ക് ഫൈനലിൽ എത്താനാകൂ. ഇനി രണ്ട് ജയവും ഒരു സമനിലയും നേടാനായാൽ പോലും 3-1 പരമ്പര വിജയത്തോടെ ഇന്ത്യയ്ക്ക് പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്താനാകും.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ രണ്ടു ഫൈനലുകൾക്ക് ശേഷം ടീം ഇന്ത്യയ്ക്ക് തലവേദനയായി വീണ്ടും ട്രാവിസ് ഹെഡ് ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/travis-head-indias-nemesis-1.10152278</link>
<pubDate>Tue, 10 December 2024 18:15:00</pubDate>
<modified_date>Tue, 10 December 2024 18:16:02</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10152288:1733831032/travis-head.jpg?$p=dd7b01b&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/lZq96iyW-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p>ഈ ഹെഡിനെക്കൊണ്ട് തോറ്റു, അടുത്തകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കളി കാണുന്നതിനിടെ ഇങ്ങനെ പറയാത്ത ഏതെങ്കിലും ആരാധകൻ ഉണ്ടാകുമോ? അതെ കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ തൊട്ട് ടീം ഇന്ത്യയുടെ തലവേദനകളിൽ പ്രധാനിയാണ് ട്രാവിസ് ഹെഡ്. ഏറ്റവും ഒടുവിലിതാ അഡ്ലെയ്ഡിലെ പിങ്ക് ബോൾ ടെസ്റ്റിലും ഇന്ത്യയുടെ വിധിയെഴുതിയത് ഹെഡായിരുന്നു. 2023 ജൂണിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ 174 പന്തിൽ നിന്ന് 163 റൺസെടുത്താണ് ഹെഡ്, ഇന്ത്യയ്ക്കും കിരീടത്തിനുമിടയ്ക്ക് ആദ്യം തടസമാകുന്നത്. അടുത്ത പണി വന്നത് 2023-ലെ ലോകകപ്പ് ഫൈനലിൽ. സ്വന്തം നാട്ടിൽ ഓസ്ട്രേലിയയെ തോൽപ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യ ലോകകപ്പിന് തുടക്കമിട്ടത്. 10 തുടർജയങ്ങളോടെ ഫൈനലിലേക്ക്. എന്നാൽ അവിടെ 240 റൺസ് പ്രതിരോധിക്കേണ്ടിയിരുന്ന ഇന്ത്യയ്ക്കു മുന്നിൽ വീണ്ടും തടസമായി ഹെഡ് എത്തി. 120 പന്തിൽ നിന്ന് 137 റൺസെടുത്ത ഹെഡിന്റെ മികവിൽ ഇന്ത്യയുടെ കണ്ണീര് വീഴ്ത്തി ഓസീസ് ലോകകപ്പ് കിരീടവുമായി മടങ്ങി.<br /><br />മാസങ്ങൾക്കിപ്പുറം മറ്റൊരു ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് തടസമായി നിൽക്കുന്നതും മറ്റാരുമല്ല. അയാളെ തളയ്ക്കാൻ സാധിക്കാതിരുന്നതു തന്നെയാണ് അഡ്ലെയ്ഡിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഏകദിന ശൈലിയിൽ ബാറ്റ് വീശി 141 പന്തിൽ നിന്ന് 140 റൺസെടുത്ത ഹെഡിന്റെ ഇന്നിങ്സാണ് അഡ്ലെയ്ഡിൽ ഇന്ത്യയെ ബാറ്റ് സീറ്റിലാക്കിയത്. ഇനി പരമ്പരയിൽ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ജയിച്ചാൽ മാത്രമേ മറ്റ് ടീമുകളുടെ മത്സരഫലങ്ങളെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് ഫൈനലിലെത്താൻ സാധിക്കൂ.<br /><br />അഡ്ലെയ്ഡിൽ ഹെഡിനെ തളയ്ക്കാൻ സാധിക്കാത്ത രോഹിത് ശർമയുടെ ക്യാപ്റ്റൻസിക്കെതിരെയും വിമർശനമുയർന്നു. പ്രത്യേകിച്ചും ഹെഡിന്റെ ബലഹീനതയായ ബൗൺസറുകൾ താരത്തിനെതിരേ ഫലപ്രദമായി ഉപയോഗിക്കാത്തതിൽ. ടെസ്റ്റിന്റെ രണ്ടാം ദിനം ഒരു സെഷനിൽ ബുംറയെക്കൊണ്ട് വെറും നാല് ഓവർ മാത്രം നീണ്ടുനിന്ന ഒരു സ്പെൽ മാത്രം എറിയിച്ചതിലും രോഹിത് പഴികേട്ടു. ഇതെല്ലാം ഹെഡിനെ തന്റെ ബാറ്റിങ്ങിൽ താളംകണ്ടെത്താൻ സഹായിച്ചുവെന്നാണ് വിലയിരുത്തൽ.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ ഇന്ത്യൻ വിദ്യാർഥികളെ തേടി ബഹുരാഷ്ട്ര കമ്പനികൾ; വാർഷിക ശമ്പളം 4.3 കോടി വരെ ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/better-salary-for-students-in-iit-campus-placement-1.10149846</link>
<pubDate>Tue, 10 December 2024 9:44:00</pubDate>
<modified_date>Tue, 10 December 2024 9:45:03</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10149886:1733764512/PTI06_06_2023_000106B%20(1).jpg?$p=94b756f&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/svKvnYZg-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p><strong>4.3</strong> കോടിരൂപ വാർഷിക ശമ്പളം. അഥവാ മാസ ശമ്പളം 36 ലക്ഷം രൂപ. അമേരിക്കയിലെ ഏതെങ്കിലും അന്താരാഷ്ട്ര കമ്പനികളുടെ സി.ഇ.ഒയുടെ ശമ്പള പാക്കേജല്ല ഇത്. മദ്രാസ് ഐ.ടി.ഐയിൽ പഠിച്ചിറങ്ങിയ ഒരു വിദ്യാർഥിക്ക് ആഗോള ഓഹരി വ്യാപാരസ്ഥാപനമായ ജയ്ൻ സ്ട്രീറ്റ് വാഗ്ദാനം ചെയ്ത പാക്കേജാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ബോംബെ, ഖരഗ്പുർ ഐ.ഐ.ടി.കളിലെ നിരവധി വിദ്യാർഥികൾക്ക് രണ്ടുകോടി രൂപയിലേറെ വാർഷിക പാക്കേജുകളുള്ള ജോലിവാഗ്ദാനവും ലഭിച്ചിട്ടുണ്ട്. കാംപസ് നിയമനം മികച്ചരീതിയിൽ പുരോഗമിക്കുന്നുവെങ്കിലും ശമ്പള പാക്കേജുകളെക്കുറിച്ച് ഇത്തവണ കൂടുതൽ വെളിപ്പെടുത്തൽ നടത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഇത്തവണ ഐ.ഐ.ടി.കൾ.</p> <p>ഡിസംബർ ആദ്യംതന്നെ നിയമനനടപടികൾ ആരംഭിച്ചിരുന്നു. ഓൺലൈനിലും നേരിട്ടുമായി ഹൈബ്രിഡ് രീതിയിലാണ് അഭിമുഖങ്ങൾ നടക്കുന്നത്. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആപ്പിൾ, ആമസോൺ, ജെ.പി. മോർഗൻ, ഒറാക്കിൾ, ഫ്ളിപ്പ് അഡോബ് തുടങ്ങി ബഹുരാഷ്ട്ര കമ്പനികൾ എല്ലാം മികച്ച ഉദ്യോഗാർഥികളെ തേടി ഇന്ത്യയിലെ ഐ.ഐ.ടികളിൽ എത്തുന്നുണ്ട്. ഐ.ഐ.ടി. മദ്രാസിൽ കംപ്യൂട്ടർ സയൻസ് വിദ്യാർഥിക്കാണ് 4.3 കോടി രൂപയുടെ ജോലിവാഗ്ദാനം ലഭിച്ചത്. ഇന്റേൺഷിപ്പ് കാലത്തെ മികവ് അടിസ്ഥാനമാക്കിയുള്ള പ്രീ പ്ലേസ്മെന്റിലൂടെയാണ് നിയമനം. മിക്ക ഐ.ഐ.ടി.കളിലും നിയമനവാഗ്ദാനങ്ങളിൽ 20 ശതമാനത്തോളവും പ്രീ പ്ലേസ്മെന്റാണ്. </p> <p>ബോംബെ ഐ.ഐ.ടി. വിദ്യാർഥിക്ക് 2.2 കോടി രൂപയുടെയും ജോലി വാഗ്ദാനം നൽകിയത് ഡച്ച് ഓഹരി നിക്ഷേപസ്ഥാപനമായ ഡാവിഞ്ചി ഡെറിവേറ്റീസാണ്. ഖരഗ്പുർ ഐ.ഐ.ടിയിൽ ഇതുവരെ 1000-ത്തോളം ജോലിവാഗ്ദാനങ്ങൾ ലഭിച്ചു. ഇതിൽ 2.14 കോടി രൂപയാണ് ഏറ്റവും ഉയർന്ന ശമ്പള വാഗ്ദാനം. 11 പേർക്ക് ഒരു കോടി രൂപയ്ക്കുമുകളിൽ വാഷികശമ്പള പാക്കേജ് ലഭിച്ചു. ഐ.ഐ.ടി. വാരാണസിയിൽ 800-ൽ ഏറെയും ഐ.ഐ.ടി. റൂർക്കിയിൽ 600-ൽ ഏറെയും ജോലിവാഗ്ദാനങ്ങൾ ആദ്യദിനങ്ങളിൽ ലഭിച്ചു.<br /> </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ ഹെഡ് - മുഹമ്മദ് സിറാജ് പോരിലെ പിഴ, താക്കീത്; സിറാജ് അസ്വസ്ഥനാണ്‌ ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/india-vs-australia-siraj-head-controversy-1.10149478</link>
<pubDate>Mon, 9 December 2024 20:37:12</pubDate>
<modified_date>Wed, 11 December 2024 15:34:20</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10149570:1733757922/Siraj-Head.jpg?$p=7089995&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/OOMB9KNj-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p>പെർത്തിൽ ഓസ്ട്രേലിയയെ കളിയുടെ എല്ലാ മേഖലകളിലും പിന്നിലാക്കിയ ഇന്ത്യയായിരുന്നില്ല അഡ്ലെയ്ഡിലേത്. പിങ്ക് ബോൾ ടെസ്റ്റിൽ ഓസീസ് പേസർമാർക്കു മുന്നിൽ പിടിച്ചുനിൽക്കാനാകാതെയാണ് ഇന്ത്യ കളി കൈവിട്ടത്. ഓസീസ് പേസർമാർ പരസ്പരം പിന്തുണച്ച് പന്തെറിഞ്ഞപ്പോൾ ഇന്ത്യയുടെ പേരാട്ടം ജസ്പ്രീത് ബുംറയിലേക്ക് മാത്രമായി ഒതുങ്ങിപ്പോയി. എന്നാൽ മത്സരത്തിനിടെ ഏറെ വിവാദമായ സംഭവം ട്രാവിസ് ഹെഡ് - മുഹമ്മദ് സിറാജ് പോരായിരുന്നു. ഇന്ത്യയ്ക്കെതിരേ കളിക്കുമ്പോൾ ഫോമിലാകുന്ന പതിവ് ഹെഡ് തുടർന്നപ്പോൾ, ഇന്ത്യൻ ബൗളർമാർ പന്തെറിഞ്ഞ് തളർന്നു. ഒടുവിൽ സെഞ്ചുറിയുമടിച്ച് കളി ഓസീസിന്റെ കൈയിലായ ശേഷമാണ് സിറാജ്, ഹെഡിനെ പുറത്താക്കിയത്. തൊട്ടുമുമ്പത്തെ പന്തിൽ സിറാജിനെ, ഹെഡ് സിക്സറിന് തൂക്കിയിരുന്നു. തൊട്ടടുത്ത പന്തിൽ വിക്കറ്റ്. പിന്നീടായിരുന്നു പ്രശ്നം. തന്നെ ബൗൾഡാക്കിയ സിറാജിനോട് അത് നല്ല പന്തായിരുന്നു എന്നാണ് പറഞ്ഞതെന്നാണ് ഹെഡിന്റെ പക്ഷം. എന്നാൽ ഹെഡിനോട് കയറിപ്പോകാനുള്ള ആംഗ്യം കാണിച്ചാണ് സിറാജ് വിക്കറ്റ് ആഘോഷിച്ചത്. ഇരുവരും ഒന്നുരണ്ട് വാക്കുകൾ അങ്ങോട്ടുമിങ്ങോട്ടും വീണ്ടും പറഞ്ഞു. രൂക്ഷമായിട്ടായിരുന്നു സിറാജിന്റെ പ്രതികരണമെന്ന് അദ്ദേഹത്തിന്റെ മുഖത്തുനിന്നുതന്നെ വായിച്ചെടുക്കാമായിരുന്നു.</p> <p>ഒന്നാം ദിനം ബൗളിങ്ങിനിടെ മാർനസ് ലബുഷെയ്നു നേർക്ക് പന്ത് വലിച്ചെറിഞ്ഞപ്പോൾ തന്നെ സിറാജ് ഓസീസ് കാണികളുടെ നോട്ടപ്പുള്ളിയായിരുന്നു. ഇതുംകൂടിയായതോടെ സിറാജിന്റെ തലവെട്ടം കാണുമ്പോഴെല്ലാം സ്റ്റേഡിയം കൂക്കിവിളികളാൽ നിറയുന്ന തരത്തിലേക്കെത്തി കാര്യങ്ങൾ. മികച്ച പന്താണെന്നാണ് പറഞ്ഞതെന്ന ഹെഡിന്റെ വാക്കുകൾ കള്ളമാണെന്നും ഹെഡ് തന്നെ അധിക്ഷേപിച്ചെന്നും സിറാജ് പിന്നീട് പ്രതികരിച്ചതോടെ സംഭവം മറ്റൊരുതരത്തിലേക്ക് നീങ്ങി.</p> <p>രണ്ടാം ഇന്നിങ്സിൽ നിതീഷ് കുമാർ പുറത്തായതിനു പിന്നാലെയും സ്റ്റേഡിയത്തിൽ കൂക്കിവിളികളായിരുന്നു. കാരണം അടുത്തതായി ബാറ്റുചെയ്യാനെത്തുന്നത് സിറാജായിരുന്നു. എങ്കിലും മത്സര ശേഷം പരസ്പരം കെട്ടിപ്പിടിച്ച് സിറാജും ഹെഡും കളത്തിലെ പോര് കളത്തിൽവെച്ചുതന്നെ അവസാനിപ്പിച്ചു.</p> <p>പക്ഷേ ഐസിസി അതങ്ങനെ വിട്ടില്ല. പെരുമാറ്റച്ചട്ട ലംഘനത്തിന് സിറാജിന് മാച്ച് ഫീയുടെ 20 ശതമാനം പിഴയും ഹെഡിന് താക്കീതും കിട്ടി. കഴിഞ്ഞ 24 മാസത്തിനിടെ സംഭവിച്ച ആദ്യ തെറ്റായതിനാലാണ് ഇരുവരും മത്സരവിലക്കിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. ഇരുവർക്കും ഓരോ ഡീമെറിറ്റ് പോയന്റും വിധിച്ചു. ഇനി ഡിസംബർ 14-ന് ഗാബയിലാണ് അടുത്ത അങ്കം.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ വയനാടിന്റെ ശ്രുതി പുതിയ ജീവിതത്തിലേക്ക്; ഇനി റവന്യു വകുപ്പിലെ ജീവനക്കാരി ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/wayanad-landslide-survivor-joins-govt-service-1.10149384</link>
<pubDate>Mon, 9 December 2024 19:59:46</pubDate>
<modified_date>Mon, 9 December 2024 20:33:33</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10149389:1733754479/sruthi.jpg?$p=8341db8&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/Dh9BvKsu-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p><strong>ചൂ</strong>രൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയും പിന്നീട് നടന്ന വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇനി സർക്കാർ ഉദ്യോഗസ്ഥ. തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് ശ്രുതി സർക്കാർ ജോലിയിൽ പ്രവേശിച്ചത്. റവന്യൂ വകുപ്പിൽ ക്ലർക്ക് തസ്തികയിലാണ് ശ്രുതി ചുമതലയേറ്റത്. ശ്രുതിക്ക് നിയമനം നൽകാൻ കളക്ടറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയിരുന്നു.</p> <p>ചൂരൽമല ഉരുൾപൊട്ടലിൽ അച്ഛനും അമ്മയും സഹോദരിയുമടക്കം കുടുംബത്തിലെ ഒൻപത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട്ടെ ജോലി സ്ഥലത്തായിരുന്നതിനാൽ ശ്രുതി അപകടത്തിൽപ്പെട്ടില്ല. പുതിയ വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞ് ശ്രുതിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളിലേക്ക് കടക്കുന്നതിനിടെയായിരുന്നു ഉരുൾപ്പൊട്ടലുണ്ടായത്.</p> <p>ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ശ്രുതിക്ക് താങ്ങും തണലുമായത് പ്രതിശ്രുത വരൻ ജെൻസനായിരുന്നു. സെപ്റ്റംബർ പത്തിന് കൽപറ്റയിലെ വെള്ളാരംകുന്നിൽവെച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ജെൻസൻ മരണത്തിന് കീഴടങ്ങി. അപകടത്തിൽ ശ്രുതിക്കും പരിക്കേറ്റിരുന്നു.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ 'സ്വന്തമായി ടിക്കറ്റെടുത്താണ് ദുബായിൽനിന്ന് കലോത്സവത്തിന് വന്നത്'- ആശ ശരത് ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/asha-sharath-on-kalolsavam-remuneration-controversy-1.10149267</link>
<pubDate>Mon, 9 December 2024 18:29:19</pubDate>
<modified_date>Mon, 9 December 2024 18:29:19</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.8095266:1669889902/Asha%20Sarath%203.jpg?$p=828613a&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/2gzJcdxR-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p>കലോത്സവം പോലുള്ള പരിപാടികൾക്ക് പ്രതിഫലം വാങ്ങണോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമെന്ന് നടിയും നർത്തകിയുമായ ആശ ശരത്. കലോത്സവ പരിപാടിയ്ക്ക് വിളിച്ചപ്പോൾ ഒരു നടി അഞ്ചു ലക്ഷം ആവശ്യപ്പെട്ടെന്ന മന്ത്രി വി.ശിവൻകുട്ടിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലായിരുന്നു അവരുടെ പ്രതികരണം.</p> <p>In Short | Asha Sharath stated that accepting remuneration for events like Kalolsavam is a personal choice, addressing the controversy sparked by Minister Sivan Kutty's remark about an actress demanding five lakh rupees for a performance.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ സീൻ ചെയ്യാതിരുന്ന മെസേജുകളും സ്റ്റാറ്റസുകളും വാട്സ്ആപ്പ് ഓർമിപ്പിക്കും, പുതിയ ഫീച്ചർ വരുന്നു ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/whatsapp-unread-message-reminder-1.10148885</link>
<pubDate>Mon, 9 December 2024 9:07:33</pubDate>
<modified_date>Mon, 9 December 2024 9:10:54</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10044948:1730640158/Whatsapp.jpg?$p=23e134c&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/ap8R0uJA-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p>വായിക്കാൻ വിട്ടുപോയ മെസേജുകളും കാണാനുള്ള സ്റ്റാറ്റസുകളും ഏതൊക്കെയാണെന്ന് ഇനി വാട്സ്ആപ്പ് തന്നെ ഓർമിപ്പിക്കും. നമ്മൾ കൂടുതലായി ആശയവിനിമയം നടത്തുന്നവരുടെ സ്റ്റാറ്റസുകളെയും മെസേജുകളേയും കുറിച്ചാണ് വാട്സ്ആപ്പ് ഓർമിപ്പിക്കുക. ഇതിനായി നമ്മൾ സ്ഥിരമായി നടത്തുന്ന ആശയവിനിമയങ്ങൾ വാട്സ്ആപ്പ് വിശകലനം ചെയ്യുമെന്നാണ് റിപ്പോർട്ട്. എന്നാൽ ബാക്കപ്പിലോ സെർവറിലോ ഈ വിവരങ്ങൾ ശേഖരിച്ചുവെക്കില്ലെന്നും കമ്പനി പറയുന്നു. വാട്സ്ആപ്പ് ഉപയോക്താവിന് ശല്യമാകാത്ത രീതിയിൽ റിമൈൻഡർ നൽകാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഈ സേവനം ആവശ്യമില്ലാത്തവർക്ക് റിമൈൻഡർ ഓഫ് ചെയ്ത് വെക്കാനും സാധിക്കും. </p> <p>വാട്സ്ആപ്പ് ബീറ്റാ (2.24.25.29) ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമായിത്തുടങ്ങിയതായാണ് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. ഉടൻ തന്നെ മറ്റ് വേർഷനുകളിലും ഈ അപ്ഡേഷൻ ലഭ്യമാകും. </p> <p>Inshort: WhatsApp will now remind you about unread messages and statuses from frequent contacts. Learn how to enable/disable this new feature.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ മരണാനന്തര അവയവദാനം; ജീവിച്ചിരിക്കുമ്പോൾ രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെ? | VIDEO ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/organ-donation-kerala-1.10144025</link>
<pubDate>Sun, 8 December 2024 17:35:00</pubDate>
<modified_date>Sun, 8 December 2024 17:37:59</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9284839:1730352371/fungal%20diseases%20(5).jpg?$p=0fe003a&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/FjQ52iTm-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p>മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനും അവയവദാന സന്ദേശം പ്രചരിപ്പിക്കുന്നതിനുമായി കെ -സോട്ടോ മൃതസഞ്ജീവനി 'ജീവനേകാം ജീവനാകാം ' സാമൂഹിക മാധ്യമ ക്യാമ്പയിൻ സംസ്ഥാനത്ത് നടക്കുകയാണ്. അവയവദാനത്തിന്റെ മഹത്വം സംബന്ധിച്ച സന്ദേശം എല്ലാവരിലേക്കും എത്തിക്കുക, ഈ രംഗത്ത് നിലനിൽക്കുന്ന അനാരോഗ്യകരമായ പ്രവണതകളെ തുറന്നു കാണിക്കുക, സംശയങ്ങൾ ദൂരീകരിക്കുക, വിദഗ്ധരുടെ അഭിപ്രായങ്ങളും സന്ദേശങ്ങളും എല്ലാവരിലും എത്തിക്കുക, പൊതുജനങ്ങളെ അവയവദാനത്തിന് സന്നദ്ധരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ നടത്തുന്നത്. </p> <p>ജീവിച്ചിരിക്കുമ്പോൾ എങ്ങനെയാണ് മരണാനന്തര അവയവദാനത്തിനായി രജിസ്റ്റർ ചെയ്യുന്നതെന്ന് നോക്കാം. കേരള സ്റ്റേറ്റ് ഓർഗൺ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാൻ്റ് ഓർഗനൈസേഷന്റെ ksotto.kerala.gov.in എന്ന വെബ്സൈറ്റിൽ pledge your organ എന്നതിലോ നാഷണൽ ഓർഗൻ ഡോണർ രജിസ്ട്രിയുടെ notto.abdm.gov.in/register എന്ന ലിങ്കിൽ കയറിയോ രജിസ്റ്റർ ചെയ്യാം. ലിങ്ക് ഓപ്പൺ ആവുമ്പോൾ Register to Pledge എന്ന വിൻഡോ ഓപ്പൺ ആവും. അതിൽ നിങ്ങളുടെ ആധാർ നമ്പർ നൽകി രജിസ്റ്റർ ചെയ്യാവുന്നതാണ്. പ്രത്ര്യേകം ശ്രദ്ധിക്കുക, ഈ ആധാർ നമ്പർ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തിട്ടുണ്ടാവണം. ഇനി ആധാർ നമ്പർ നൽകിയാൽ ഒരു ഒടിപി ഫോണിൽ ലഭിക്കും. ആ ഒടിപിയും മൊബൈൽ നമ്പറും ടൈപ്പ് ചെയ്ത് കയറിയാൽ രജിസ്റ്റർ ചെയ്യാനുള്ള ഒരു വിൻഡോ ഓപ്പൺ ആവും. അതിൽ ആദ്യം അച്ഛൻ്റെയും അമ്മയുടെയും പേര് നൽകണം. തുടർന്ന് ബ്ലഡ്ഗ്രൂപ്പും ടിക്ക് ചെയ്യണം. ഏതെല്ലാം അവയവങ്ങളാണ് മരണം ശേഷം ദാനം ചെയ്യുന്നത് എന്ന കോളത്തിൽ നിങ്ങൾക്ക് ഇഷ്ടമുള്ള അവയവങ്ങളിൽ ടിക്ക് ചെയ്യാം. ടിഷ്യു ദാനം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവയും ടിക്ക് ചെയ്യാം.</p> <p>തുടർന്ന് നിർബന്ധമായും ഒരു എമർജൻസി കോണ്ടാക്ട് നമ്പർ നൽകണം. ഏത് സ്ഥാപനം വഴിയാണ് നിങ്ങൾ രജിസ്റ്റർ ചെയ്തതെന്ന കോളത്തിൽ നോട്ടോ/റോട്ടോ/സോട്ടോ എന്നതിൽ 'സോട്ടോ' ക്ലിക്ക് ചെയ്യണം. തുടർന്ന് വരുന്ന കോളത്തിൽ 'കേരളം' എന്നതിൽ ടിക്ക് ചെയ്താൽ രജിസ്ട്രേഷൻ കഴിഞ്ഞു. ഇതിനുശേഷം രജിസ്റ്റർ ചെയ്തതിൻ്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഒരു സർട്ടിഫിക്കറ്റ് ലഭിക്കും. അത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം. നിങ്ങൾ അവയവദാനത്തിന് രജിസ്റ്റർ ചെയ്ത വിവരം നിർബന്ധമായും വീട്ടുകാരെയോ ബന്ധുക്കളെയോ അറിയിച്ചിരിക്കണം. നിങ്ങളുടെ രജിസ്ട്രേഷൻ വിവരങ്ങൾ വളരെ രഹസ്യമായാണ് സൂക്ഷിക്കുക. അതുകൊണ്ട് മറ്റൊരാൾക്കും ഈ വിവരം ലഭ്യമാകില്ല. </p> <p>Inshort: Kerala`s Jeevanekaam Jeevanakam campaign promotes organ donation. Register online through KSOTTO or NOTTO and pledge to save lives.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ 16-ാം വയസ്സിൽ മോഡലിങ്, പഠനത്തോടൊപ്പം സിനിമ; ആരാണ് കാളിദാസിന്റെ താരിണി? ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/kalidas-jayaram-marries-tarini-kalingarayar-1.10146161</link>
<pubDate>Sun, 8 December 2024 14:51:38</pubDate>
<modified_date>Sun, 8 December 2024 17:02:26</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10146162:1733649436/kalidas-jayaram-tarini.jpg?$p=9d2368e&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/nVtEOQKu-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p><strong>ആ</strong>രാധകർ ഏറെ കാത്തിരുന്ന വിവാഹമാണ് നടൻ കാളിദാസ് ജയറാമിൻ്റേത്. നീണ്ടകാലത്തെ പ്രണയത്തിനു ശേഷമാണ് കാളിദാസും മോഡലായ താരിണി കലിംഗരായരും വിവാഹിതരായത്. ആരാണ് താരിണിയെന്ന ചോദ്യത്തിനു പിന്നാലെയാണിപ്പോൾ സോഷ്യൽ മീഡിയ.</p> <p>നീലഗിരി സ്വദേശിയാണ് 23-കാരിയായ താരിണി. താരിണിയുടെ മുത്തച്ഛൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥനും മുൻ എം.പിയുമായിരുന്നു. ചെന്നൈയിലെ ഭവൻസ് രാജാജി വിദ്യാശ്രമം സ്കൂളിൽ നിന്ന് പ്രാഥമികവിദ്യാഭ്യാസം നേടിയ താരിണി എം.ഓ.പി. വൈഷ്ണവ് കോളേജിൽ നിന്ന് വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദവും നേടി. 16-ാം വയസ്സിലാണ് തരിണി തന്റെ മോഡലിങ് കരിയർ ആരംഭിക്കുന്നത്. കോളേജ് പഠനത്തോടൊപ്പം സിനിമ സംവിധാനത്തിലും താരിണി കൈവെച്ചു. </p> <p>2019-ൽ മിസ് തമിഴ്നാടായി തിരഞ്ഞെടുക്കപ്പെട്ടു. 2021-ലെ മിസ് ദിവയിൽ റണ്ണറപ്പായിരുന്നു താരിണി. ഇതോടെയാണ് മോഡലിങ് രംഗത്ത് താരിണി കൂടുതൽ പ്രശസ്തയാവുന്നത്.</p> <p>In short: Kalidas Jayaram, son of veteran actor Jayaram, recently got married.His bride, Tarini Kalingarayar, is a model and beauty pageant contestant.Tarini hails from a prominent family and holds a degree in Visual Communication. She started her modeling career at the age of 16 and was crowned Miss Tamil Nadu in 2019. She was also a runner-up in Miss Diva 2021.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നു; കുതിച്ച് ഗൾഫ് കറൻസികൾ ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/remittances-from-the-gulf-to-india-flow-fast-as-rupee-falls-in-value-1.10143396</link>
<pubDate>Sat, 7 December 2024 19:03:54</pubDate>
<modified_date>Sat, 7 December 2024 19:49:26</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.7602406:1734590692/rupee%20value.jpg?$p=6ebed4a&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/SQP0HNO3-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p>ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നു. ബുധനാഴ്ച ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം 84 രൂപ 74 പൈസയിലെത്തി. ഇതോടെ ഒരു യു.എ.ഇ. ദിർഹത്തിന് 23 രൂപ 07 പൈസ എന്നനിലയിലെത്തി. കഴിഞ്ഞ ദിവസങ്ങളിൽ 23 രൂപയായിരുന്നു നിരക്ക്.</p> <p>രൂപയുടെ മൂല്യത്തകർച്ച പ്രവാസികൾ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. ശമ്പളം ലഭിക്കുന്ന മാസാദ്യ ദിവസങ്ങളായതിനാൽ നാട്ടിലേക്ക് കൂടുതൽ പണമയയ്ക്കാൻ പ്രവാസികൾക്ക് കഴിയുന്നുണ്ട്. അടുത്തിടെയായി ഗൾഫിൽനിന്ന് ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് വർധിച്ചിട്ടുണ്ട്.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ കല്യാണം കഴിക്കാൻ സമ്മർദം; കാമുകനെ വാടകയ്ക്ക് നിയമിച്ച് വിയറ്റ്നാമിലെ സ്ത്രീകൾ ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/vietnam-rent-a-boyfriend-trend-1.10138237</link>
<pubDate>Sat, 7 December 2024 17:33:00</pubDate>
<modified_date>Sat, 7 December 2024 17:33:41</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.7626680:1669002772/PTI19-03-2020_000139A%20(1).jpg?$p=b6cfae9&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/bqxMgkKC-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p>കല്യാണമായില്ലേ എന്ന ചോദ്യം, കല്യാണം കഴിക്കാനുള്ള വീട്ടുകാരുടെയും നാട്ടുകാരുടെയും സമ്മർദം, ഏതാണ്ട് ഇവിടെ പല സ്ത്രീകളും നേരിടുന്ന അതേ പ്രശ്നങ്ങൾ വിയറ്റ്നാമിലെ സ്ത്രീകളും നേരിട്ടപ്പോൾ അവർ കണ്ടെത്തിയ പരിഹാരമാണ് കാമുകനായി ഒരാളെ വാടകയ്ക്കെടുക്കുക എന്നത്. വിവാഹം കഴിക്കാൻ കുടുംബാംഗങ്ങളിൽ നിന്ന് സമ്മർദം നേരിടുന്ന യുവതികൾക്കുള്ള താത്കാലിക പരിഹാരമാണിത്. വിവാഹം കഴിക്കാതെ തന്നെ മാതാപിതാക്കളുടെ ആ​ഗ്രഹം നിറവേറ്റാൻ യുവതികൾക്ക് ഇതുവഴി സാധിക്കും. </p> <p>നൽകുന്ന പണത്തിനനുസരിച്ച് ഇഷ്ടപ്പെട്ട കാമുകന്മാരെ തിരഞ്ഞെടുക്കാം. ഇത്തരക്കാരെ നൽകാൻ പ്രത്യേക ഏജൻസികളുമുണ്ട്. 30 വയസുള്ള വിയറ്റ്നാമിലെ ഒരു സ്ത്രീ കാമുകനായി അഭിനയിക്കാൻ ഇത്തരത്തിലൊരു യുവാവിനെ വാടകയ്ക്കെടുത്തിരുന്നു. പുതുവർഷത്തിൽ കാമുകനെ വീട്ടിലേക്ക് കൊണ്ടുവരണമെന്ന രക്ഷിതാക്കളുടെ നിർബന്ധത്തെ തുടർന്നായിരുന്നു ഈ നീക്കം. ചടങ്ങിന് വരുന്നതിന് മുൻപ് യുവാവുമായി അത്യാവശ്യം വേണ്ട വിവരങ്ങളൊക്കെ കൈമാറും. ശേഷം ഇരുവരും തമ്മിൽ വൈകാരികമായ അടുപ്പമുണ്ടെന്ന് അഭിനയിക്കും. മാതാപിതാക്കളുടെയും മറ്റു ബന്ധുക്കളുടെയും മുന്നിൽ നന്നായി അഭിനയിച്ച് അവരുടെ ഇഷ്ടം പിടിച്ചുവാങ്ങും. കാമുകനായി അഭിനയിക്കുമ്പോൾ നല്ലൊരുതുക ലഭിക്കുന്നതിനാൽ പുരുഷന്മാർ തന്നെ ഈ ബന്ധം വിവാഹത്തിലേക്ക് കൊണ്ടുപോവാതിരിക്കാനും ശ്രമിക്കും. </p> <p>Inshort: Facing pressure to marry, Vietnamese women are turning to rent-a-boyfriend services. A temporary solution to appease families, offering a way to fulfill parental expectations.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ ഇ-വീട്, ഇ-വഴി;  ഇനി വീട്ടുനമ്പറും ഡിജിറ്റലാകും, വഴി റൂട്ട് മാപ്പിൽ ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/kerala-government-to-introduce-digi-door-pin-in-kerala-1.10143262</link>
<pubDate>Sat, 7 December 2024 15:04:57</pubDate>
<modified_date>Sat, 7 December 2024 15:21:53</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10143265:1733564001/home%20(1).jpg?$p=2e136e8&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/EdM4tcKl-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p>വിലാസം പോലും ഇല്ലാതെ വീടിന്റെയും വീട്ടുടമയുടെയും വിവരങ്ങൾ വിരൽത്തുമ്പിൽ എത്തുന്ന ഡിജി ഡോർ പിൻ കേരളത്തിലും എത്തുന്നു. ഇതോടെ സംസ്ഥാനത്തെ ഓരോ വീടിന്റെയും കെട്ടിടത്തിന്റെയും നമ്പർ ഡിജിറ്റലാവും. കെട്ടിടങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന സ്ഥിരം നമ്പറാണ് ഡിജി ഡോർ പിൻ. ഒമ്പതോ പത്തോ അക്കമുള്ള ഓരോ നമ്പറിലും കെട്ടിടവിവരങ്ങൾ ഒളിഞ്ഞിരിക്കും എന്നതാണ് പ്രത്യേകത. </p> <p>ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച ഈ സംവിധാനം കെ-സ്മാർട്ടിലൂടെയാണ് നടപ്പാക്കുന്നത്. ഈ സംവിധാനത്തിൽ ഓരോ വീടും കെട്ടിടവും 'ഡോർ' എന്നാണ് അറിയപ്പെടുക. ഫ്ളാറ്റുകളിലും മറ്റും ഓരോ താമസക്കാരനെയും ഓരോ ഡോർ ഉടമയായി കണ്ട് സ്ഥിരം പിൻ നമ്പർ നൽകും. നമ്പർ നോക്കിയും ക്യു ആർ കോഡ് സ്കാൻ ചെയ്തും ഏത് തദ്ദേശ സ്ഥാപനമാണെന്നത് അടക്കമുള്ള എല്ലാ കെട്ടിട വിവരങ്ങളും അറിയാൻ പറ്റും. </p> <p>പുനർനിർണയത്തിലൂടെ വാർഡോ, തദ്ദേശ സ്ഥാപനമോ, മാറിയാലും ഡിജി ഡോർ പിൻ മാറില്ല. നമ്പറുണ്ടെങ്കിൽ വഴിതെറ്റാതെ കെട്ടിടത്തിലെത്താം. ദുരന്തങ്ങൾ അപകടങ്ങൾ തുടങ്ങിയവ ഉണ്ടായാൽ വിലാസം ഇല്ലാതെ തന്നെ പോലീസിനും അഗ്നിരക്ഷാസേനയ്ക്കും സംഭവസ്ഥലത്തെത്താം. ഭക്ഷണവിതരണം ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും എളുപ്പമാകും. വീട്ടുടമ ഡിജി പിൻ നമ്പർ അറിയിച്ചാൽ മൊബൈൽ ഫോൺ ഉണ്ടെങ്കിൽ വഴി ചോദിച്ച് വലയേണ്ടിവരില്ല. </p> <p>വ്യക്തിവിവരങ്ങൾക്ക് സുരക്ഷാഭീഷണി ഉണ്ടാവില്ല എന്നതും ശ്രദ്ധേയമാണ്. ഒൻപതോ പത്തോ അക്കങ്ങളുള്ള ഡിജി ഡോർ പിൻ നമ്പർ ഫോൺനമ്പർ പോലെ ഓർത്തിരിക്കാം. ഇത്തവണത്തെ തദ്ദേശവാർഡ് പുനർനിർണയം പൂർത്തിയാകുന്നതോടെ ഡിജി ഡോർ പിൻ നൽകാനാകുമോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. </p> <p>In short - digi door pin is being introduced in Kerala, allowing information about homes and their owners to be easily accessed without a physical address. This will digitize the building numbers for every house in the state. </p> <p> </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് അൽഷിമേഴ്‌സ് സാധ്യതയ്ക്കുള്ള മുന്നറിയിപ്പോ!  ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/risk-of-developing-alzheimers-can-be-identify-20-years-before-says-study-1.10140360</link>
<pubDate>Fri, 6 December 2024 15:26:00</pubDate>
<modified_date>Fri, 6 December 2024 15:26:54</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10140371:1734710917/Alzheimers-disease.jpg?$p=42da4e7&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/qDlMmA8r-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p>ആധുനിക വൈദ്യശാസ്ത്രത്തിന് ഇനിയും മെരുക്കാനാകാത്ത അസുഖങ്ങളിൽ ഒന്നാണ് അൽഷിമേഴ്സ്. ലോകമെമ്പാടുമായി അഞ്ചരക്കോടിയിലേറെപ്പേർ മറവിരോഗം മൂലം ദുരിതം അനുഭവിക്കുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. അൽഷിമേഴ്സ് രോഗബാധ നേരത്തേ കണ്ടെത്തൽ അത്ര എളുപ്പമല്ല. എന്നാൽ, രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിനും 20 വർഷം മുമ്പേ ഒരു വ്യക്തിക്ക് അൽഷിമേഴ്സ് വരാൻ സാധ്യതയുണ്ടോ എന്ന് തിരിച്ചറിയാനാകും എന്നാണ് പുതിയ ഒരു പഠനം സൂചിപ്പിക്കുന്നത്. </p> <p>ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിന്റെ അളവ് മസ്തിഷ്കം മറവിരോഗത്തിലേക്ക് നടന്നടുക്കുന്നു എന്നതിനുള്ള സൂചനയായിരിക്കാം എന്നാണ് പഠനം പറയുന്നത്. ശരീരത്തിലെ കൊഴുപ്പ് മറവിരോഗത്തിന്റെ കാരണക്കാരിൽ ഒന്നായ അമിലോയിഡ് പ്രോട്ടീനെ സ്വാധീനിക്കാം. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിലൂടെയും ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതിലൂടെയും അൽഷിമേഴ്സിനെ ഒരു പരിധി വരെ അകറ്റിനിർത്താം എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. </p> <p>വാഷിങ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ നടന്ന പഠനത്തിലാണ് ഈ പുതിയ കണ്ടെത്തൽ. ഡയബറ്റിസ്, വിഷാദം, ഹൈപ്പർടെൻഷൻ, അമിതമദ്യോപഭോഗം, പുകവലി തുടങ്ങിയ ഏതാനും ചില കാര്യങ്ങൾ മറവിരോഗത്തിന് ആക്കം കൂട്ടുന്നുവെന്ന് പല പഠനങ്ങളും മുമ്പും സൂചിപ്പിച്ചിട്ടുണ്ട്. മാനസികവും ശാരീരികവുമായി സജീവമായിരിക്കുക വഴി മറവിരോഗത്തെ ഒരു പരിധി വരെ തടയാനാവും എന്നും പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. </p> <p>In short - Alzheimer's disease remains one of the challenging illnesses for modern medicine. Early detection of Alzheimer's is not easy, but recent research suggests it may be possible to identify an individual's risk of developing the disease up to 20 years before symptoms appear.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ 'ബെംഗളൂരു-ചെന്നൈ യാത്ര വെറും 30 മിനുട്ടിൽ'; ഇന്ത്യയിലെ ആദ്യ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് സജ്ജം ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/hyperloop-test-track-first-in-india-completed-iit-madras-thaiyur-discovery-campus-1.10140232</link>
<pubDate>Fri, 6 December 2024 11:11:13</pubDate>
<modified_date>Fri, 6 December 2024 12:03:43</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10140233:1733463404/hyperloop-india.jpg?$p=4cfdad4&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/YcPIZRtJ-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p>ഇന്ത്യയിലെ ആദ്യ ഹൈപ്പർലൂപ്പ് പരീക്ഷണ ട്രാക്ക് (വാക്വം ട്യൂബ്) നിർമ്മാണം പൂർത്തിയായി. ഐ.ഐ.ടി. മദ്രാസിന്റെ തയ്യൂരിലെ ഡിസ്കവറി ക്യാമ്പസിലാണ് 410 മീറ്റർ ട്രാക്ക് തയ്യാറായത്. ടെസ്റ്റ് ട്രാക്കിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത് ഇന്ത്യൻ റെയിൽവേ, ഐ.ഐ.ടി. മദ്രാസിന്റെ ആവിഷ്കാർ ഹൈപ്പർലൂപ്പ്, ഐ.ഐ.ടി. സ്റ്റാർട്ടപ്പ് TuTr ഹൈപ്പർലൂപ്പും സംയുക്തമായാണ് ട്രാക്ക് നിർമ്മിച്ചത്. </p> <p>മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയാണ് ഇവിടെ ആദ്യഘട്ടത്തിൽ പരീക്ഷിക്കുക. ഭാവിയിൽ ദൈർഘ്യമേറിയ ട്രാക്കിൽ മണിക്കൂറിൽ 600 കിലോമീറ്റർ വേഗതയുള്ള ഹൈപ്പർലൂപ്പ് പരീക്ഷിക്കും. ഹൈപ്പർലൂപ്പ് യാഥാർഥ്യമായാൽ ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് (350 KM) വെറും 30 മിനുറ്റ് കൊണ്ട് സഞ്ചരിക്കാം. </p> <p>In short - The first Hyperloop testing track in India has been completed, located at the Discovery Campus of IIT Madras in Thayur. The 410-meter track was announced by Union Railway Minister Ashwini Vaishnaw in a video. The track is a collaborative project between Indian Railways and IIT Madras's startup TuTr Hyperloop.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ നിങ്ങളുടെ വീട്ടിൽ നിങ്ങളറിയാതെ മറ്റൊരാൾ താമസിക്കുന്നു; ഫ്രോഗിങ് യാഥാർഥ്യമോ? എങ്ങനെ തിരിച്ചറിയാം? ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/what-is-phrogging-strangers-secretly-living-in-your-home-1.10137628</link>
<pubDate>Thu, 5 December 2024 18:30:00</pubDate>
<modified_date>Thu, 5 December 2024 18:28:15</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10137639:1733403467/phrogging.jpg?$p=8c2bf40&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/R5D91xpS-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p>നിങ്ങളുടെ വീട്ടിൽ നിങ്ങളറിയാതെ മറ്റൊരാൾ താമസിച്ചാൽ എങ്ങനെയിരിക്കും? അതൊക്കെ നടക്കുമോ എന്ന് ചിന്തിക്കണ്ട, നടന്നുവെന്ന് തെളിയിക്കുന്ന ചില കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിങ്ങൾ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങാൻ ആ ഒരാൾ കാത്തിരിക്കും. ഇറങ്ങിയെന്ന് ബോധ്യപ്പെട്ടാൽ വീട്ടിലേക്ക് കയറും. ടിവി കാണും, ഫ്രിഡ്ജിൽ നിന്നും ഭക്ഷണം കഴിക്കും, ചിലപ്പോൾ നിങ്ങളുടെ വളർത്തുമൃഗങ്ങളോടൊപ്പം സമയം ചിലവഴിക്കും. ഒരു പ്രേതസിനിമയുടെ കഥപോലെ തോന്നുമെങ്കിലും യഥാർഥ ജീവിതത്തിൽ സംഭവിക്കുന്ന കാര്യത്തിന് പറയുന്ന പേരാണ് ഫ്രോഗിങ്.<br /><br />ആരെങ്കിലും നിങ്ങളുടെ വീട്ടിൽ പതുങ്ങി കയറി അവിടെ താമസിക്കുന്നതിനെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ മോഷ്ടിക്കാൻ വേണ്ടി വീട്ടിൽ കയറുന്നതല്ലട്ടോ. ഫ്രോഗ്സ് നിങ്ങളുടെ വിലപ്പിടിപ്പുള്ള സാധനങ്ങളൊന്നും മോഷ്ടിക്കില്ല. അടുത്ത സ്ഥലത്തേക്ക് പോകുന്നതിന് മുന്പ് കുറച്ച് ദിവസത്തേക്ക് താമസിക്കാൻ ഒരിടം മാത്രമാണ് ഇവർക്ക് ആവശ്യം. ഇതിൽ അപകടമില്ലേ, വിചിത്രമല്ലേ, എന്നൊക്കെ ചോദിച്ചാൽ അതെ എന്ന് തന്നെയാണ് മറുപടി. എന്നാൽ ചിലർക്കിത് ത്രില്ലാണ്, അവർ ആ ത്രില്ല് ഏറ്റെടുക്കാൻ അവർ തയ്യാറുമാണ്.<br /><br />എങ്ങനെയാണ് ഫ്രോഗിങ് എന്ന് വ്യക്തമായൊരു ഉത്തരമില്ല. ഏതാനും ചില കേസുകൾ മാത്രമേ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. സാധനങ്ങളുടെ സ്ഥാനം മാറുകയും അസാധാരണമായ ശബ്ദങ്ങൾ കേൾക്കാനും തുടങ്ങിയതോടെയാണ് ഹവായിയിൽ ഒരു ദമ്പതികൾ തങ്ങളുടെ വീട്ടിൽ ഒരാൾ ഒളിച്ച് താമസിക്കുന്നതായി അറിയുന്നത്. ലോവയിൽ റിപ്പോർട്ട് ചെയ്ത ഒരു കേസിൽ കമ്പ്യൂട്ടറിൽ അഡള്ട്ട് കണ്ടന്റ് കാണാൻ വേണ്ടിയായിരുന്നു ഓരോ വീടുകളിലായി ഒരാൾ ഒളിച്ച് കയറിയത്.<br /><br />ആരുമില്ലാത്തപ്പോൾ വിചിത്രമായ ശബ്ദം കേൾക്കുക, സിഗരറ്റ് പുക, അപരിചിതമായ പെർഫ്യൂമുകൾ തുടങ്ങി അസാധാരണമായ ഗന്ധം അനുഭവപ്പെടുക, വസ്ത്രങ്ങളോ ഗാഡ്ജെറ്റുകളോ ഭക്ഷണമോ കാണാതാവുകയോ സ്ഥാനം മാറുകയോ ചെയ്യുക, വളർത്തുമൃഗങ്ങൾ അസാധാരണമായി പെരുമാറുക എന്നിവ ഫ്രോഗിങ് നടന്നതിന്റെ ലക്ഷണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. നിലവിൽ പിടിക്കപ്പെടുമ്പോൾ മാത്രമാണ് ഫ്രോഗിങ് നടന്ന കാര്യം പുറംലോകം അറിയുന്നത്. പിടിക്കപ്പെടാത്ത എത്രപേർ ഉണ്ടെന്നത് ആർക്കും അറിവില്ല. </p> <p>Inshort: Discover the strange phenomenon of `phrogging` – unauthorized occupants secretly living in homes. Learn the signs, risks, and chilling stories.</p> <p> </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ ലോകം ചുറ്റിപ്പറന്ന് റെക്കോഡിട്ടു, ഇന്ത്യയിലും ഇറങ്ങി; ആരാണ് നാസയെ നയിക്കാനെത്തുന്ന ജാറെദ് ഐസക്‍മാൻ ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/jared-isaacman-know-more-about-new-nasa-administrator-picked-by-trump-1.10137507</link>
<pubDate>Thu, 5 December 2024 15:03:22</pubDate>
<modified_date>Thu, 5 December 2024 16:33:32</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10137519:1733391025/Jared-Isaacman-nasa-administrator-trump.jpg?$p=508ea1a&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/v6XXWt7J-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p>ജാറെദ് ഐസക്മാൻ. നാസയുടെ മേധാവിയായി നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിർദേശം ചെയ്ത ശതകോടീശ്വരൻ. സംരംഭകനും, സ്വകാര്യ ബഹിരാകാശ സഞ്ചാരിയും, പൈലറ്റുമായ ജാറെദ് ഐസക്മാൻ ഇലോൺ മസ്കിന്റെ അടുത്തയാളാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധേയനാണ് ഐസക്മാൻ.</p> <p>സ്പേസ് എക്സ് നടത്തിയ ഇൻസ്പിരേഷൻ 4 എന്ന സ്വകാര്യ ബഹിരാകാശ ദൗത്യത്തിന്റെ കമാൻഡറായാണ് 41-കാരനായ ജാറെദ് ആദ്യമായി ബഹിരാകാശത്തക്ക് പറന്നത്. ക്രൂ ഡ്രാഗൺ റെസിലിയൻസ് എന്ന സ്പേസ് എക്സ് പേടകത്തിൽ ഫാൽക്കൺ 9 റോക്കറ്റിലേറിയായിരുന്നു ജാറെദിന്റെ ചരിത്രയാത്ര. ടെന്നസിയിലെ സെന്റ് ജൂഡ് ചിൽഡ്രൻസ് റിസർച്ച് ഹോസ്പിറ്റലിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു ഇൻസ്പിരേഷൻ 4 ദൗത്യം.</p> <p>2021 സെപ്റ്റംബർ 16-ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച ഇൻസ്പിരേഷൻ 4-ൽ ജാറെദിന് പുറമെ മൂന്ന് പേർ കൂടി ദൗത്യത്തിലുണ്ടായിരുന്നു. സാധാരണക്കാരായ ഈ മൂന്ന് പേരുടേയും യാത്രാ ചിലവ് വഹിച്ചത് ജാറെദ് ഐസക്മാനാണ്. 585 കിലോമീറ്റർ ഭൂമിയെ ചുറ്റിപ്പറന്ന ശേഷം സെപ്റ്റംബർ 18-ന് അറ്റ്ലാന്റിക് സമുദ്രത്തിൽ ജാറെദും സംഘവും ലാൻഡ് ചെയ്തു. </p> <p>സ്പേസ് എക്സിന്റെ പൊളാരിസ് പ്രോഗ്രാം പരമ്പരയിലെ ആദ്യ ബഹിരാകാശ ദൗത്യമായ പൊളാരിസ് ഡോണിന്റെയും കമാൻഡർ ജാറെദ് ഐസക്മാനായിരുന്നു. ഈ വർഷം സെപ്റ്റംബർ 12-ന് വിക്ഷേപിച്ച പൊളാരിസ് ഡോണിലൂടെ ബഹിരാകാശ നടത്തിലേർപ്പെട്ട ആദ്യ സ്വകാര്യ വ്യക്തിയായി ജാറെദ് മാറി. </p> <p>വിവിധ സൈനിക വിമാനങ്ങൾ പറത്താൻ പരിശീലനം നേടിയ ജാറെദ് ഐസക്മാൻ, 2008-ൽ തന്റെ സ്വകാര്യ ജെറ്റിൽ 83 മണിക്കൂർ കൊണ്ട് ഭൂമിയെ ചുറ്റിപ്പറന്നിട്ടുണ്ട്. മേക്ക് എ വിഷ് ഫൗണ്ടേഷന് ധനസമാഹരണത്തിനായാണ് അദ്ദേഹം ചെറുവിമാനത്തിൽ ഭൂമി ചുറ്റി വന്നത്. പിന്നീട് 2009-ൽ വീണ്ടും ഭൂമിയെ ചുറ്റി വിമാനം പറത്തിയ ജാറെദ് 61 മണിക്കൂർ 51 മിനുറ്റ് കൊണ്ട് ദൗത്യം പൂർത്തിയാക്കി റെക്കോർഡ് സ്ഥാപിച്ചു. ആദ്യദൗത്യത്തിനിടെ തന്റെ ചെറുവിമാനം ഇന്ത്യയിലും ഇറക്കിയിരുന്നു ജാറെദ് ഐസക്മാൻ. </p> <p>വ്യോമയാന സേവനങ്ങൾ നൽകുന്ന ഡ്രേകൻ ഇന്റർനാഷണൽ, പണമിടപാടുകൾ കൈകാര്യം ചെയ്യുമന്നമ ഷിഫ്റ്റ്4 പെയ്മെന്റ്സ് എന്നീ കമ്പനികളുടെ സ്ഥാപകനാണ് ജാറെദ്. തന്റെ 16-ാം വയസിലാണ് അദ്ദേഹം ഷിഫ്റ്റ്4 പെയ്മെന്റ്സ് സ്ഥാപിച്ചത്. യു.എസ്സും യു.കെയും ഉൾപ്പെടെ നാറ്റോ അംഗരാജ്യങ്ങളുടെ വ്യോമസേനകൾക്ക് പരിശീലനത്തിനായി 'എതിരാളികളെ' നൽകുന്നത് ജാറെദിന്റെ ഡ്രേകൻ ഇന്റർനാഷണലാണ്. </p> <p>1999 സെപ്റ്റംബറിൽ ഹൈസ്കൂളിൽ നിന്ന് ഡ്രോപ്പ് ഔട്ടായ ജെറാദ് ഐസക്മാന്, 2024 സെപ്റ്റംബറിലെ കണക്ക് പ്രകാരം 1.9 ബില്യൺ യു.എസ്. ഡോളർ അഥവാ 16,099 കോടിയോളം ഇന്ത്യൻ രൂപയാണ് ആസ്തി. മനുഷ്യനെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അയക്കാനുള്ള ദൗത്യങ്ങളുമായി മുന്നോട്ടുപോകുന്ന നാസയുടെ അഡ്മിനിസ്ട്രേറ്ററായി ജാറെദ് ഐസക്മാൻ എത്തുമ്പോൾ ബഹിരാകാശ ഗവേഷണത്തിന് അത് പുതിയ ഊർജ്ജം പകരുമെന്ന് പ്രത്യാശിക്കാം. </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ എലത്തൂർ ഇന്ധന ചോർച്ച: ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന് വീഴ്ച പറ്റിയെന്ന് ഡെപ്യൂട്ടി കളക്ടർ ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/elathur-fuel-leak-hpcl-failed-to-handle-the-issue-says-deputy-collector-kozhikode-1.10137478</link>
<pubDate>Thu, 5 December 2024 14:43:19</pubDate>
<modified_date>Thu, 5 December 2024 14:47:54</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10137489:1733389894/elathur-hp%20(1).jpg?$p=f3732e3&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/A0DxUi4J-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p>കോഴിക്കോട് എലത്തൂരിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ ഡിപ്പോയിൽ നിന്നും ഇന്ധനം ചോർന്ന സംഭവത്തിൽ എച്ച്പിസിഎല്ലിന് വീഴ്ച സംഭവിച്ചെന്ന് ഡെപ്യൂട്ടി കളക്ടർ അനിതകുമാരി. ഇന്ധനം കവിഞ്ഞൊഴുകിയപ്പോൾ മുന്നറിയിപ്പ് സംവിധാനം കൃത്യമായി പ്രവർത്തിച്ചില്ലെന്നാണ് എച്ച്പിസിഎൽ അധികൃതർ നൽകുന്ന വിശദീകരണം. ടാങ്കിലെ ഇന്ധനം മുഴുവനായി നീക്കം ചെയ്ത് പരിശോധന നടത്തി നാട്ടുകാരുടെ ആശങ്ക അകറ്റുമെന്നും ഡെപ്യൂട്ടി കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ധനം എത്രത്തോളം പരന്നിട്ടുണ്ടെന്ന് പരിശോധിക്കുമെന്നും അവർ അറിയിച്ചു. </p> <p>ജലാശയങ്ങളിലേക്ക് ഇന്ധനം പടർന്ന സാഹചര്യത്തിൽ അധികൃതരുമായി ചർച്ച നടത്തി ജലസ്രോതസ്സുകൾ ശുദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മലിനീകരണ നിയന്ത്രണ വിഭാഗവും പ്രദേശത്തെ വീടുകളിൽ സർവ്വേ നടത്തി ഇന്ധന ചോർച്ച മൂലം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായവരുടെ വിവരങ്ങൾ ശേഖരിച്ച് അവർക്ക് ചികിത്സ നൽകുമെന്ന് ആരോഗ്യവകുപ്പ് വിഭാഗവും അറിയിച്ചു.</p> <p>In short -In an incident involving a fuel leak at the Hindustan Petroleum Corporation Limited (HPCL) depot in Elathur, Kozhikode, Deputy Collector Anitha Kumari stated that HPCL failed in their responsibilities. The warning system did not function properly when fuel overflowed. HPCL officials explained that they have completely removed the fuel from the tank and will conduct an inspection to address the concerns of the local residents. Anitha Kumari mentioned that they will also assess the extent of the contamination.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ പ്രീമിയം ട്രെയിനുകളിൽ പുതിയ മെനു; പ്രമേഹമുള്ളവർക്കും ജൈനർക്കും പ്രത്യേക ഭക്ഷണം  ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/irctc-to-introduce-new-menu-in-premium-trains-for-diabetic-passengers-1.10137209</link>
<pubDate>Thu, 5 December 2024 10:09:00</pubDate>
<modified_date>Thu, 5 December 2024 10:10:06</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10137222:1733367391/Food_train.jpg?$p=a301d20&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/5qKS3RIa-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p>പ്രമേഹമുള്ളവർ യാത്രകളിൽ നേരിടുന്ന ഭക്ഷണപ്രശ്നത്തിന് പരിഹാരം കാണാൻ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ ശ്രമം തുടങ്ങി. ആദ്യഘട്ടമെന്നോണം രാജ്യത്ത് സർവീസ് നടത്തുന്ന പ്രീമിയം തീവണ്ടികളിലാണ് പുതിയ ഭക്ഷണ മെനു സജ്ജമാക്കിയത്. </p> <p>വന്ദേഭാരത്, രാജധാനി തുടങ്ങിയ തീവണ്ടികളിൽ ഇതുവരെ വെജ്, നോൺവെജ് ഭക്ഷണങ്ങൾ മാത്രമാണ് ഐ.ആർ.സി.ടി.സി. നൽകുന്നത്. യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾതന്നെ അവരവർക്ക് ആവശ്യമായ ഭക്ഷണം ഓർഡർ ചെയ്യാനുള്ള സൗകര്യം വിനിയോഗിക്കാം. </p> <p>നിലവിലുള്ള ഈ രണ്ടുതരം വിഭവങ്ങൾക്ക് പുറമെ, പ്രമേഹമുള്ളവർക്കുള്ള സസ്യഭക്ഷണം, സസ്യേതര ഭക്ഷണം എന്നിവയും ഓർഡർ ചെയ്യാം. ഇതിനുപുറമേ, ജൈനമത വിശ്വാസികൾക്കുള്ള ഭക്ഷണവും ഓർഡർ ചെയ്യാം. കിഴങ്ങ് വർഗങ്ങൾ ഉൾപ്പെടെ ഭൂമിക്കടിയിലുണ്ടാകുന്ന വിഭവങ്ങൾ ഒഴിവാക്കിയതാണ് ജൈനഭക്ഷണരീതി. </p> <p>In short - IRCTC has initiated efforts to address food challenges for diabetic passengers by introducing a new menu in premium trains across India. This is aimed at providing suitable meal options for passengers with diabetes during their train journeys. </p> <p> </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ ബാങ്കിങ് ഭേദഗതി ബിൽ പാസാക്കി; ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് നാല് നോമിനികൾവരെയാവാം ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/lok-sabha-passes-banking-laws-amendment-bill-2024-1.10134901</link>
<pubDate>Wed, 4 December 2024 22:42:00</pubDate>
<modified_date>Wed, 4 December 2024 22:42:49</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10134905:1733325676/Banking%202.jpg?$p=5480a3c&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/Pszq204m-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p>ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് നാല് നോമിനികളെവരെ വെക്കാൻ വ്യവസ്ഥചെയ്യുന്ന ബാങ്കിങ് നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതോടൊപ്പം ബാങ്കിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുകയുമാണ് ലക്ഷ്യം. </p> <p>1934-ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യാ നിയമം, 1949-ലെ ബാങ്കിങ് റെഗുലേഷൻ നിയമം, 1955-ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ നിയമം, 1970-ലെയും 80-ലെയും ബാങ്കിങ് കമ്പനി ഏറ്റെടുക്കൽ, സ്വത്തുക്കളുടെ കൈമാറ്റം, നിയമങ്ങൾ എന്നിവയിൽ ഭേദഗതിവരുത്തിയുള്ള ബില്ലാണ് ബാങ്കിങ് നിയമഭേദഗതി ബിൽ.</p> <p>നിലവിൽ നിക്ഷേപകർക്ക് ബാങ്ക് അക്കൗണ്ടുകളിൽ ഒരാളെയാണ് നോമിനായി ചേർക്കാൻ കഴിഞ്ഞിരുന്നത്. ഇത് നാലായി ഉയർത്തുന്നതിലൂടെ നിക്ഷേപം സംബന്ധിച്ച തർക്കങ്ങൾ ഒഴിവാക്കാൻ കഴിയും എന്നതാണ് എടുത്തുപറയേണ്ടത്. കോവിഡ് കാലത്ത് ബാങ്ക് അക്കൗണ്ട് ഉടമകളും നോമിനിയും മരിച്ചതോടെ നിക്ഷേപം പിൻവലിക്കുന്നതുസംബന്ധിച്ച് തർക്കം ഉടലെടുത്തിരുന്നു. അക്കൗണ്ട് ഉടമകൾക്ക് നോമിനിയെ വെക്കുന്നതോടൊപ്പം ഇവർക്കുള്ള പങ്കാളിത്തം തീരുമാനിക്കാം.</p> <p>അവകാശിയില്ലാത്ത ഓഹരി, ലാഭവിഹിതം, പലിശ, ബോണ്ട് എന്നിവ ഇനി നിക്ഷേപ വിദ്യാഭ്യാസ സംരക്ഷണ നിധിയിലേക്കാണ്. അർഹത പിന്നീട് തെളിയിച്ചാൽ റീഫണ്ടും ലഭിക്കും.</p> <p>എന്നാൽ കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കേ ലോക്കർ ഉടമകൾക്ക് മറ്റൊരാളെക്കൂടി അവകാശിയാക്കാനാവില്ല. പിന്തുടർച്ചാവകാശിയായി മാത്രമേ നോമിനേഷൻ സാധ്യമാകൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അവകാശികളില്ലാത്ത നിക്ഷേപത്തിന്മേൽ നിക്ഷേപകരുടെ താത്പര്യങ്ങൾ പൂർണമായും പരിരക്ഷിച്ചുകൊണ്ട് വ്യക്തികൾക്ക് അവകാശവാദമുന്നയിക്കുന്നതിനുള്ള വ്യവസ്ഥകളും ലഘൂകരിച്ചിട്ടുണ്ട്. അവകാശികളില്ലാത്ത നിക്ഷേപങ്ങൾ നിക്ഷേപ വിദ്യാഭ്യാസ സംരക്ഷണ നിധി ബോർഡിലേക്ക് മാറ്റും. തർക്കമുള്ളവർക്ക് അവകാശമുന്നയിച്ച് ബോർഡിനെ സമീപിക്കാം.<br /> </p> <p>In Short | The Lok Sabha on Tuesday passed the Banking Laws (Amendment) Bill, 2024, the first Bill of the Winter Session after the week-long logjam ended. The Bill, piloted by Finance Minister Nirmala Sitharaman, was approved by a voice vote.</p> ]]>
</content:encoded>
</item>
</channel>
</rss>