<![CDATA[Union Budget 2025 Malayalam DailyHunt]]> https://feed.mathrubhumi.com/union-budget-2025-malayalam-dailyhunt-1.10294457 Thu, 6 Feb 2025 12:00:00 +0530 hourly 1 <![CDATA[റെയിൽവേയിലും നിരാശ: കേരളത്തിന് പുതുതായി ഒന്നുമില്ല ]]> https://newspaper.mathrubhumi.com/news/kerala/no-special-packages-for-railways-in-kerala-1.10310394 Tue, 4 February 2025 2:00:00 Tue, 4 February 2025 0:00:34 കണ്ണൂർ: ഇത്തവണത്തെ റെയിൽവേ ബജറ്റിന്റെ വിശദാംശം പുറത്തുവന്നപ്പോൾ കേരളത്തിന് വീണ്ടും നിരാശ. പുതിയ വണ്ടികളോ പദ്ധതികളോ ഇല്ല. കേരളത്തിനുള്ള നീക്കിവെപ്പ് 3042 കോടി രൂപ. കഴിഞ്ഞ തവണത്തെക്കാൾ 31 കോടി രൂപമാത്രം കൂടുതൽ. പുതിയ വണ്ടികൾ ബജറ്റിലില്ല, പിന്നീടാണ് പ്രഖ്യാപിക്കുകയെന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ അനൗദ്യോഗിക വിശദീകരണം. പൊതുബജറ്റിലെ അവഗണനയിൽ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് റെയിൽവേ ബജറ്റിലെ നിരാശ.

കേരളത്തിന്റെ സ്വപ്നപദ്ധതിയായ ശബരി പാതയെക്കുറിച്ച് ബജറ്റിൽ പരാമർശിച്ചതേയില്ല. മെമു സർവീസിനെക്കുറിച്ചും മിണ്ടാട്ടമില്ല. കൂടുതൽ വന്ദേഭാരത് സർവീസുകൾ പരിഗണിക്കുമെന്നുമാത്രമാണ് മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞത്. 2009-14 വർഷം അനുവദിച്ച 372 കോടി രൂപയുടെ എട്ടിരട്ടിയായി കേരളത്തിന്റെ ബജറ്റ് വിഹിതം വർധിച്ചെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ പ്രഖ്യാപിച്ച 3042 കോടിയിൽ 80 ശതമാനത്തിലറെയും റെയിൽവേ സ്റ്റേഷൻ വികസനത്തിനാണ്.

കേരളം പ്രതീക്ഷിച്ചത്

# അങ്കമാലി-എരുമേലി ശബരി പാത

# എറണാകുളം-ഷൊർണൂർ, ഷൊർണൂർ-കോയമ്പത്തൂർ, ഷൊർണൂർ-മംഗാലപുരം മൂന്നാം പാത

# അമ്പലപ്പുഴ-ആലപ്പുഴ-എറണാകുളം പാത ഇരട്ടിപ്പിക്കൽ

# കാഞ്ഞങ്ങാട് കാണിയൂർ, തലശ്ശേരി-മൈസൂരു, നിലമ്പൂർ- നഞ്ചൻകോട് പാതകൾ

# പാലക്കാട് ഡിവിഷനിൽ മെമു സർവീസ്

കേരളത്തിന്റെ ബജറ്റ് വിഹിതം

2023-24 - 2033 കോടി

2024-25-3011 കോടി

കേരളത്തിൽ നടക്കുന്ന പദ്ധതികൾ

പുതിയ പാളം 419 കി.മീ-12,350 കോടിയുടെ പദ്ധതി *35 അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി *കവച്-അനുവദിച്ചത് 531 കി.മി/ ടെൻഡർ നൽകിയത് 107 കി.മീ.

പൂർത്തിയാക്കിയവ: വൈദ്യുതീകരണം-100 ശതമാനം (2009-14-ൽ 10 ശതമാനം) *2014-ന് ശേഷം 125 കി.മീ പുതിയപാളം നിർമിച്ചു. *114 റെയിൽ മേൽപ്പാതയും അടിപ്പാതകളും ലിഫ്റ്റ്-51, എസ്കലേറ്റർ-33, വൈഫൈ-120 സ്റ്റേഷൻ. *രണ്ട് വന്ദേഭാരതുകൾ ഓടുന്നു.

]]>
<![CDATA[വിവാദ പ്രസ്താവന; മലക്കംമറിഞ്ഞ് ജോർജ് കുര്യൻ, ധനകാര്യകമ്മീഷനെ സമീപിക്കണമെന്നാണ് പറഞ്ഞതെന്ന് വിശദീകരണം]]> https://www.mathrubhumi.com/news/kerala/george-kurian-clarifies-union-budget-statement-1.10309827 Mon, 3 February 2025 17:10:00 Mon, 3 February 2025 17:16:13 ന്യൂഡൽഹി: കേന്ദ്രബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ നടത്തിയ വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കൂടുതൽ പണത്തിനായി ധനകാര്യ കമ്മീഷനെ സമീപിക്കണമെന്നാണ് താൻ പറഞ്ഞത്. അതിനായി ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടിവരും. കൂടുതൽ പണം ചോദിക്കുന്നത് വികസനത്തിനല്ലെന്നും സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാനാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാകാര്യത്തിലും പ്രധാനമന്ത്രിയെ വിമർശിക്കാനാണ് കമ്മ്യൂണിസ്റ്റുകളും കോൺഗ്രസും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഴിഞ്ഞം പദ്ധതിക്ക് അനുമതി നൽകിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും വയനാട് ദുരന്തമുണ്ടായപ്പോൾ തന്നോട് അവിടെയെത്താൻ ആദ്യം പറഞ്ഞത് അദ്ദേഹമാണെന്നും ജോർജ് കുര്യൻ പറഞ്ഞു. അന്ന് രാത്രി രണ്ടുമണിക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് തന്നെ വിളിച്ചപ്പോൾ മുഖ്യമന്ത്രി വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്നെന്നും ജോർജ് കുര്യൻ പറഞ്ഞു.

കേന്ദ്രമന്ത്രി ജോർജ് കുര്യൻ നടത്തിയ, 'കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിക്കൂ അപ്പോൾ സഹായം കിട്ടു'മെന്ന പ്രസ്താവന വിവാദമായിരുന്നു. പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് സഹായം കൊടുക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, വിദ്യാഭ്യാസ, സാമൂഹിക, അടിസ്ഥാന സൗകര്യങ്ങളിൽ പിന്നോക്കമാണ് കേരളമെന്ന് പറയണം. അങ്ങനെയാണെങ്കിൽ കമ്മീഷൻ പരിശോധിച്ച് കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

]]>
<![CDATA['നികുതി വിഹിതം ആരുടെയും തറവാട്ടിൽനിന്നുള്ള ഔദാര്യമല്ല'; കേന്ദ്രമന്ത്രിമാർക്കെതിരേ വി.ഡി.സതീശൻ]]> https://www.mathrubhumi.com/videos/news-in-videos/kerala-budget-opposition-criticism-vd-satheesan-1.10309704 Mon, 3 February 2025 15:16:26 Mon, 3 February 2025 15:16:26

കേന്ദ്ര ബജറ്റിൽ കേരളം അവഗണിക്കപ്പെട്ടതിൽ സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാർക്കെതിരേ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ബജറ്റ് സംബന്ധിച്ച് കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും അപക്വമായ പ്രസ്താവനകളാണ് നടത്തിയതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.

'കേരളം പിന്നാക്കം നിൽക്കുന്നുവെന്ന് ഉറക്കെ വിളിച്ചു പറഞ്ഞാൽ എന്തെങ്കിലും തരാമെന്നാണ് ജോർജ് കുര്യൻ പറഞ്ഞത്. ഇവരുടെയൊക്കെ തറവാട്ടിൽ നിന്നുള്ള ഔദാര്യമല്ല, നികുതിയിൽ നിന്നുള്ള വിഹിതമാണ് സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നത്. എല്ലാ സംസ്ഥാനങ്ങൾക്കും അവകാശപ്പെട്ടതാണ് ചോദിച്ചത്. ഭരണഘടനയിൽ നിഷ്കർഷിച്ചിട്ടുള്ള കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് സാമ്പത്തിക നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്. എന്നാൽ ഇഷ്ടമുള്ളവർക്ക് കൊടുക്കും എന്ന സമീപനമാണ് സ്വീകരിക്കുന്നത്' -അദ്ദേഹം കൂട്ടിച്ചേർത്തു.

]]>
<![CDATA['നികുതിലാഭിക്കൽ' ആകർഷകമാകില്ല, എൻ.പി.എസിന് തിരിച്ചടിയാകും; ഭവനവായ്പകൾക്ക്‌ താത്പര്യപ്പെടില്ല]]> https://www.mathrubhumi.com/news/india/income-tax-changes-new-tax-regime-1.10309510 Mon, 3 February 2025 12:27:05 Mon, 3 February 2025 12:27:05 ന്യൂഡൽഹി: ആദായനികുതിയുടെ പരിധിയിൽനിന്ന് 12 ലക്ഷം രൂപവരെ വരുമാനമുള്ളവരെ ഒഴിവാക്കിയത് വിവിധ നികുതി ലാഭിക്കൽ പദ്ധതികളുടെ (ടാക്സ് സേവിങ് സ്കീം) ആകർഷകത്വം കുറയ്ക്കും. വിരമിച്ചശേഷമുള്ള സ്ഥിരവരുമാനം എന്നതിലുപരി നികുതിയിളവ് ഉദ്ദേശിച്ചുകൊണ്ട് ദേശീയ പെൻഷൻ സിസ്റ്റം (എൻ.പി.എസ്.) പോലുള്ള പദ്ധതികളിൽ നിക്ഷേപിക്കുന്നത് ഇനി കുറയും. പൂർണമായി അടച്ചുതീർക്കാൻ ശേഷിയുണ്ടായിട്ടും നികുതിയിളവ് ലക്ഷ്യംവെച്ച് ഭവനവായ്പ തുടരുന്നവരും മാറിച്ചിന്തിച്ചേക്കും.

ആദായനികുതിയുടെ പഴയ സ്കീമിലുള്ളവർക്കാണ് വിവിധ നികുതിലാഭിക്കൽ പദ്ധതികളുടെ നേട്ടമുള്ളത്. പുതിയ സ്കീമിൽ ഇതില്ല. അതേസമയം, 12 ലക്ഷം രൂപയിൽത്താഴെ വരുമാനമുള്ളവർക്ക് പുതിയ സ്കീമിൽ ഇനി നികുതിയില്ല. മാസശമ്പളക്കാർക്ക് 75,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻകൂടി ഉൾപ്പെടെ ഇത് 12,75,000 രൂപയാണ്. അതിനാൽ, ആകെ വരുമാനം ഈ പരിധിക്കുള്ളിൽവരുന്ന ഭൂരിഭാഗം പേരും ഇനി പുതിയ സ്കീമിലേക്ക് ചുവടുമാറും. കാരണം, നികുതി ലാഭിക്കൽ പദ്ധതികളെ ആശ്രയിക്കാതെ അവർക്ക് പൂജ്യം നികുതിയുടെ നേട്ടം അനുഭവിക്കാം.

2020-ൽ പുതിയ സ്കീം വരുകയും 2023-ൽ നികുതിയിളവുപരിധി ഏഴുലക്ഷമാക്കുകയും ചെയ്തിരുന്നു. എന്നാൽ, ഭവനവായ്പയുള്ളവരും എൻ.പി.എസിലുംമറ്റും നിക്ഷേപമുള്ളവരും നികുതി നേട്ടത്തിനായി പഴയ സ്കീമിൽ തുടർന്നു. എന്നാൽ, 12 ലക്ഷത്തിൽത്താഴെ വാർഷികവരുമാനമുള്ളവർ നികുതി ലാഭത്തിനുവേണ്ടിമാത്രം ഇത്തരം പദ്ധതിയിൽ നിക്ഷേപം നടത്തുന്നത് കുറയുമെന്ന് കൊച്ചിയിലെ ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായ വർമ ആൻഡ് വർമയുടെ സീനിയർ പാർട്ണർ വിവേക് കൃഷ്ണ ഗോവിന്ദ് പറഞ്ഞു. ഓഹരിവിപണിപോലെ ഊഹക്കച്ചവടസ്വഭാവമുള്ള മേഖലകളിലേക്കും യുവാക്കൾ കൂടുതലായി ചെലവിടാൻ തയ്യാറായേക്കുമെന്ന് വിവേക് കൃഷ്ണ ഗോവിന്ദ് ചൂണ്ടിക്കാട്ടി.

കാർ, ബൈക്ക് വിൽപ്പന കൂടും

നികുതിദായകരുടെ കൈയിലേക്ക് കൂടുതൽ പണമെത്തുകയും പണപ്പെരുപ്പനിരക്ക് നിയന്ത്രിച്ചുനിർത്തുകയും ചെയ്താൽ വാഹനവിപണിക്ക് നേട്ടമാവുമെന്ന് മാരുതി സുസുക്കി ചെയർമാൻ ആർ.സി. ഭാർഗവ പറഞ്ഞു.

ആദായനികുതിയിലെ പരിഷ്കരണത്തോടൊപ്പം ഗ്രാമീണമേഖലയിലെ അഭിവൃദ്ധിക്ക് ഊന്നൽനൽകുന്ന ബജറ്റ് വാഹനവിപണിയിൽ ഗുണംചെയ്യുമെന്ന് ടാറ്റാ മോട്ടോഴ്സ് പാസഞ്ചർ വാഹനവിഭാഗം എം.ഡി. ഷൈലേഷ് ചന്ദ്ര പറഞ്ഞു. നിർമാണമേഖല, ഇലക്ട്രിക് വാഹനങ്ങൾ, ഗ്രാമീണമേഖലയുടെ ശാക്തീകരണം എന്നിവയ്ക്ക് ഊന്നൽ നൽകി കൂടുതൽ തൊഴിൽ സൃഷ്ടിക്കാനുതകുന്നതാണ് ബജറ്റിലെ പ്രഖ്യാപനമെന്നും വാഹനവിപണിക്കും അത് നേട്ടമാകുമെന്നും ഹീറോ മോട്ടോകോർപ് ചെയർമാൻ പവൻ മുഞ്ജലും പ്രതികരിച്ചു.

]]>
<![CDATA[കളിപ്പാട്ടനിർമാണവും ടൂറിസം ചലഞ്ചും കേരളം ഏറ്റെടുക്കും ]]> https://newspaper.mathrubhumi.com/news/kerala/tourism-challenge-to-be-accepted-by-kerala-1.10307183 Mon, 3 February 2025 2:00:00 Mon, 3 February 2025 0:16:33 തിരുവനന്തപുരം: ആവശ്യപ്പെട്ടതൊന്നും കിട്ടിയില്ലെങ്കിലും കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച അനുയോജ്യപദ്ധതികൾക്ക് സംസ്ഥാനം പ്രോത്സാഹനം നൽകും. കളിപ്പാട്ടനിർമാണം വിപുലമാക്കാനും ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ ചലഞ്ച് കേരളം ഏറ്റെടുക്കും. വെള്ളിയാഴ്ച മന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ ഇവ സംബന്ധിച്ച പ്രഖ്യാപനങ്ങളുണ്ടാവും.

കളിപ്പാട്ടനിർമാണ ക്ലസ്റ്ററുകൾ കണ്ടെത്തി കേരളം ഈ കേന്ദ്രപദ്ധതി പ്രയോജനപ്പെടുത്തുമെന്ന് ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.

രാജ്യത്തെ 50 പ്രമുഖ ടൂറിസം കേന്ദ്രങ്ങൾ വികസനം ചലഞ്ചായി ഏറ്റെടുത്ത് സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ യാഥാർഥ്യമാക്കുമെന്നാണ് കേന്ദ്രബജറ്റിലെ മറ്റൊരു പ്രഖ്യാപനം. അടിസ്ഥാനസൗകര്യത്തിന് സംസ്ഥാനം സ്ഥലം നൽകണം. ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനമികവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ കേന്ദ്രം പ്രോത്സാഹിപ്പിക്കും. ഈ പദ്ധതിയിലേക്ക്‌ ഉൾപ്പെടുത്താനുള്ള കേരളത്തിലെ കേന്ദ്രങ്ങളെപ്പറ്റിയുള്ള പ്രഖ്യാപനവും ബജറ്റിലുണ്ടാവും.

വയനാടിനും വിഴിഞ്ഞത്തിനും പ്രത്യേക പാക്കേജുകൾ കേന്ദ്രം അംഗീകരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കേരളം. ഇങ്ങനെ കേന്ദ്രം അനുവദിക്കുന്ന പ്രത്യേക സഹായങ്ങൾകൂടി ഉൾപ്പെടുത്താനാണ് കേന്ദ്രബജറ്റിനുശേഷം സംസ്ഥാന ബജറ്റ് അവതരിപ്പിച്ചാൽമതിയെന്ന് കേരളം തീരുമാനിച്ചത്. എന്നാൽ, അത് അസ്ഥാനത്തായി. വന്യജീവി-മനുഷ്യ സംഘർഷം നേരിടാനും കേന്ദ്രസഹായം പ്രതീക്ഷിച്ചിരുന്നു. അത് കിട്ടിയില്ലെങ്കിലും സംസ്ഥാന ബജറ്റിൽ ഇതുസംബന്ധിച്ച കർമപദ്ധതി പ്രഖ്യാപിക്കും.

]]>
<![CDATA[ബ്രൂവറിയോട് യോജിപ്പില്ല, മദ്യനയം എൽ.ഡി.എഫിൽ ചർച്ചചെയ്തിട്ടില്ല; എതിർപ്പ് പരസ്യമാക്കി RJD]]> https://www.mathrubhumi.com/news/kerala/varughese-george-rjd-criticizes-central-government-union-budget-2025-1.10306665 Sun, 2 February 2025 16:56:38 Sun, 2 February 2025 17:10:23 തിരുവനന്തപുരം: പാലക്കാട്ടെ ബ്രൂവറി പദ്ധതിക്കെതിരായ എതിർപ്പ് പരസ്യമാക്കി ആർ.ജെ.ഡി. മദ്യനയം മുന്നണിയിൽ ചർച്ചചെയ്തിട്ടില്ലെന്നും ആർജെഡി സെക്രട്ടറി ജനറൽ വറുഗീസ് ജോർജ് പറഞ്ഞു. 'ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തിൽ വരുമ്പോൾ മദ്യാസക്തി കുറയ്ക്കും എന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാൽ സംസ്ഥാനത്ത് മദ്യാസക്തി കൂടുന്നു. മദ്യലഭ്യത കുറയ്ക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കൂടുതൽ അതിനെ ഉദാരമാക്കുന്ന നീക്കങ്ങളോട് ആർജെഡിക്ക് യോജിപ്പില്ല. എൽഡിഎഫിൽ ഈ വിഷയം ചർച്ച ചെയ്തില്ല. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽഡിഎഫ് യോഗത്തിൽ ഇത് സമഗ്രമായി ചർച്ചചെയ്ത് തീരുമാനിക്കുന്നതുവരെ മദ്യശാല നിർമാണം നിർത്തിവെയ്ക്കണം. മദ്യനിയന്ത്രണം ഏർപ്പെടുത്തുന്നതിന് പകരം അത് ഉദാരമാക്കുന്നതിനോട് പാർട്ടിക്ക് യോജിപ്പില്ല. ബ്രൂവറിയോട് യോജിപ്പില്ല, ഇത്തരം പദ്ധതികൾക്ക് മുൻപ് ഭരണ മുന്നണിയുടെ ഏകോപന സമിതി ചർച്ചചെയ്യണം,' വറുഗീസ് ജോർജ് കൂട്ടിച്ചേർത്തു.

'രണ്ടുവർഷത്തെ മദ്യനയം മുന്നണിയിൽ ചർച്ചചെയ്തിട്ടില്ല. ഇത്തരം പദ്ധതികൾ എൽഡിഎഫിൽ ചർച്ച ചെയ്തതിനുശേഷം മന്ത്രിസഭയിൽ പാസാക്കുകയാണ് വേണ്ടത്. മന്ത്രി തലത്തിൽ തീരുമാനിച്ചതിനുശേഷം അല്ല എൽഡിഎഫിൽ ചർച്ച ചെയ്യേണ്ടത്. സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ടു പോകും എന്ന് കരുതുന്നില്ല. ഈ തിരഞ്ഞെടുപ്പ് വർഷം പുനരാലോചിക്കുവാൻ സർക്കാർ നിർബന്ധിതമാകും. പാലക്കാട് മദ്യശാല നിർമാണം നിർത്തിവയ്ക്കണമെന്ന് എൽഡിഎഫ് കൺവീനറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്', വറുഗീസ് ജോർജ് പറഞ്ഞു.

കേന്ദ്ര ബജറ്റിൽ കേരളത്തോട് കാട്ടിയത് അവഗണനയാണെന്നും അദ്ദേഹം പറഞ്ഞു. 'കേന്ദ്ര ബജറ്റിൽ കേരളത്തോട് കാട്ടിയത് അവഗണനയാണ്. കാർഷിക മേഖലയിലെ സ്തംഭനാവസ്ഥ മറികടക്കുന്നതിന് ബജറ്റിൽ ഒന്നുമില്ല. വയനാട്ടിൽ ദുരിതാശ്വാസത്തിന് വേണ്ട പാക്കേജ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. വിഴിഞ്ഞത്തിനും ധനസഹായം ഇല്ല. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ ബജറ്റ് മാത്രമാണിത്. സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര വിഹിതം വർദ്ധിപ്പിക്കുന്നില്ല, പകരം കുറയ്ക്കുകയാണ്. കേരളത്തെ ഞെരുക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചുവരുന്നത്', അദ്ദേഹം പറഞ്ഞു.

]]>
<![CDATA[നെഹ്‌റുവിന്റെ കാലത്ത് 12 ലക്ഷം രൂപയുടെ നാലിലൊന്നും നികുതിയായി നൽകേണ്ടിവന്നു- നരേന്ദ്രമോദി ]]> https://www.mathrubhumi.com/news/india/pm-modi-delhi-rally-budget-income-tax-nehru-era-1.10306643 Sun, 2 February 2025 15:33:14 Sun, 9 February 2025 9:35:47 ന്യൂഡൽഹി: ആദായനികുതി ഇളവ് ഉൾപ്പെടെ പ്രഖ്യാപിച്ച ഇത്തവണത്തെ കേന്ദ്രബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ മധ്യവർഗക്കാരെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ കേന്ദ്രബജറ്റ് ചരിത്രമാണെന്ന് ഡൽഹി ആർ.കെ.പുരത്തെ തിരഞ്ഞെടുപ്പ് റാലിയിൽ അദ്ദേഹം പറഞ്ഞു.

നെഹ്റുവിന്റെ കാലത്ത് ആർക്കെങ്കിലും 12 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്നെങ്കിൽ അതിന്റെ നാലിലൊന്ന് നികുതിയായി പോയിരുന്നു. ഇപ്പോൾ ഇന്ദിരഗാന്ധിയുടെ സർക്കാരായിരുന്നെങ്കിൽ നിങ്ങളുടെ 12 ലക്ഷത്തിൽ 10 ലക്ഷവും നികുതിയായി സർക്കാരിന് നൽകേണ്ടിവരുമായിരുന്നു. 10-12 വർഷം മുൻപുവരെ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് നിങ്ങൾ 12 ലക്ഷം സമ്പാദിച്ചാൽ 2.60 ലക്ഷം രൂപ നികുതിയായി നൽകണമായിരുന്നു. പക്ഷേ, ബി.ജെ.പി. സർക്കാരിന്റെ ഇന്നലത്തെ ബജറ്റിന് ശേഷം വർഷത്തിൽ 12 ലക്ഷം രൂപ വരെ സമ്പാദിക്കുന്ന ആരും ഒരുരൂപ പോലും നികുതിയായി നൽകേണ്ടതില്ല- മോദി പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്ത് 12 ലക്ഷം രൂപ വരെ സമ്പാദിക്കുന്നവർക്ക് ഇത്രയും വലിയ ആശ്വാസം ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ വികസനത്തിൽ മധ്യവർഗത്തിന് വലിയ പങ്കുണ്ട്. മധ്യവർഗക്കാരെ ബഹുമാനിക്കുകയും സത്യസന്ധരായ നികുതിദായകർക്ക് പാരിതോഷികം നൽകുന്നതും ബി.ജെ.പി. മാത്രമാണ്. കഴിഞ്ഞദിവസത്തെ ബജറ്റിനെ ഇന്ത്യയിലെ മധ്യവർഗക്കാർക്കുള്ള സൗഹാർദപരമായ ബജറ്റാണെന്നാണ് രാജ്യം മുഴുവൻ വിശേഷിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

]]>
<![CDATA[പുരോഗതി വേണോ ?, ആദിവാസി വകുപ്പ് ഉന്നതകുലജാതർ ഭരിക്കണം, ഞാൻ ചോദിച്ചതാണ്-സുരേഷ് ഗോപി]]> https://www.mathrubhumi.com/news/india/union-minister-suresh-gopi-made-controversial-statements-regarding-tribal-affairs-1.10306563 Sun, 2 February 2025 13:21:48 Sun, 2 February 2025 13:45:03 ന്യൂഡൽഹി; ബജറ്റ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ കേരളത്തെ പരിഹസിച്ചും ആദിവാസി വകുപ്പ് ഉന്നത കുലജാതർ ഭരിച്ചാലേ പുരോഗതിയുണ്ടാകൂ എന്ന അഭിപ്രായപ്രകടനവുമായി നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. ഗോത്ര വകുപ്പ് ബ്രാഹ്മണർ ഭരിക്കട്ടെയെന്നും, ഉന്നതകുലജാതർ ആദിവാസി വകുപ്പിന്റെ ചുമതലയിൽ വന്നാൽ ആദിവാസി മേഖലയിൽ പുരോഗതിയുണ്ടാകുമെന്നും ഗോത്ര വിഭാഗങ്ങളുടെ കാര്യം ബ്രാഹ്മണനോ നായിഡുവോ നോക്കണമെന്നുമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത്.

ഡൽഹി മയൂർ വിഹാറിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആദിവാസി വകുപ്പ് എനിക്ക് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും അത് പലതവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ആദിവാസി വിഭാഗത്തിനായി നേരത്തെ മുതൽ ശബ്ദമുയർത്തുന്ന വ്യക്തിയാണ് ഞാൻ. ഈ വിഭാഗത്തിന് മാറ്റം വരണമെങ്കിൽ ഉന്നതകുലജാതരായ ആളുകൾ ആദിവാസി വകുപ്പുകളുടെ ചുമതലയിലേക്ക് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുന്നോക്ക വിഭാഗങ്ങളുടെ വകുപ്പുകളുടെ ചുമതലയിലേക്ക് ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആളുകൾ വരണം. ഇത്തരം ജാനാധിപത്യമായ മാറ്റങ്ങൾ സമൂഹത്തിൽ ഉണ്ടാകണമെന്നുമാണ് സുരേഷ് ഗോപി അഭിപ്രായപ്പെടുന്നത്. എന്നാൽ, നമ്മുടെ നാട്ടിലെ നിയമം അനുസരിച്ച് ഗോത്രവിഭാഗത്തിൽ നിന്നുള്ളവർക്ക് മാത്രമായിരിക്കും ആ വകുപ്പ് ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു. ഡൽഹി തിരഞ്ഞെടുപ്പ് മാത്രമല്ല, മറ്റ് ചില കാര്യങ്ങൾ കൂടി എനിക്ക് പറയാനുണ്ടെന്ന പ്രഖ്യാപനത്തോടെയാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.

''2016 മുതൽ പ്രധാനമന്ത്രി മോദിയോട് എനിക്ക് ആദിവാസി വകുപ്പ് തരൂവെന്ന് ചോദിക്കുന്നുണ്ട്. എന്നാൽ, നമ്മുടെ നാട്ടിലെ ഒരു ശാപമാണ്, ട്രൈബൽ ക്യാബിനറ്റ് മന്ത്രി ഒരിക്കലും ട്രൈബൽ അല്ലാത്ത ഒരാൾ ആകില്ലെന്നത്. എന്റെ സ്വപ്നമാണ്, ഒരു ഉന്നതകുല ജാതൻ അവരുടെ ഉന്നമനത്തിന് വേണ്ടി ട്രൈബൽ മന്ത്രിയാകണം. ട്രൈബൽ മന്ത്രിയാകാൻ ആളുണ്ടെങ്കിൽ അദ്ദേഹത്തെ മുന്നോക്ക ജാതികളുടെ ഉന്നമനത്തിനുള്ള മന്ത്രിയാക്കണം. ഈ പരിവർത്തനം നമ്മുടെ ജനാധിപത്യ സംവിധാനത്തിൽ ഉണ്ടാകണം'' ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

വിവാദ പരാമർശത്തിനൊപ്പം കേരളത്തെ പരിഹസിക്കുന്നതുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഒരു സർക്യൂട്ട് പോലും കിട്ടിയില്ലെന്നാണ് കേരളം പറയുന്നത്. സർക്യൂട്ട് പ്രഖ്യാപിക്കുന്ന ബജറ്റ് ആണല്ലോ കേന്ദ്ര ബജറ്റ് എന്നും കേരളം നിലവിളിക്കുകയല്ല മറിച്ച് കിട്ടുന്ന ഫണ്ട് ചിലവഴിക്കുകയാണ് വേണ്ടതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ദുഷ്പ്രചരണങ്ങൾ നടത്തിക്കൊള്ളൂവെന്നും എല്ലാ വകുപ്പുകൾക്കും കൃത്യമായി പണം വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

]]>
<![CDATA['കേരളത്തെ അപമാനിച്ച ജോർജ് കുര്യൻ മാപ്പ് പറയണം, സുരേഷ് ഗോപിക്കും ഈ നിലപാടാണോയെന്ന് വ്യക്തമാക്കണം']]> https://www.mathrubhumi.com/news/kerala/vd-satheesan-against-union-minister-george-kurian-budget-statements-1.10306556 Sun, 2 February 2025 12:56:39 Sun, 2 February 2025 13:24:42 തിരുവനന്തപുരം: കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ കേന്ദ്ര സഹായം കിട്ടുമെന്ന കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ പ്രസ്താവന സംസ്ഥാനത്തെ അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്തെ അവഹേളിച്ച ജോർജ് കുര്യന് ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാൻ അർഹതയില്ല. പ്രസ്താവന പിൻവലിച്ച് ജോർജ് കുര്യൻ മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ബജറ്റിൽ കേരളമെന്ന വാക്ക് പോലുമില്ല. കേരളം ഉന്നയിച്ച ഒരു ആവശ്യവും പരിഗണിച്ചില്ല. ഇതൊരു രാഷ്ട്രീയ വിമർശനമായി ഉന്നയിക്കുമ്പോൾ കേരളീയരെയാകെ അപമാനിക്കുന്ന തരത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. കേരളത്തിൽ നിന്നുള്ള മറ്റൊരു കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനും ഇതേ അഭിപ്രായം തന്നെയാണോയെന്ന് വ്യക്തമാക്കണമെന്നും സതീശൻ പറഞ്ഞു.

കേരളത്തിൻ്റെ നേട്ടങ്ങളിൽ ബി.ജെ.പിക്കും സംഘപരിവാറിനും എന്ത് പങ്കാണുള്ളത്? സംസ്ഥാനത്തിന് ആവശ്യമായത് നേടിയെടുക്കാനുള്ള ആർജ്ജവമോ ഇച്ഛാശക്തിയോ ജോർജ് കുര്യനോ, സുരേഷ് ഗോപിക്കോ ഇല്ല. പ്രധാനമന്ത്രിയുടെ താളത്തിന് തുള്ളുന്ന കളിപ്പാവകളയി കേന്ദ്രമന്ത്രിമാർ അധപതിക്കരുത്.

രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള അതിരുവിട്ട ശ്രമങ്ങൾ ഉണ്ടാകുമ്പോൾ ബജറ്റിൻ്റെ വിശ്വാസ്യതയാണ് നഷ്ടമാകുന്നത്. കാലാകാലങ്ങളായി കേരളം നേടിയ നേട്ടങ്ങളെ ഇല്ലാതാക്കുകയാണ് സംഘപരിവാറിൻ്റെ ശ്രമം. അതിനുള്ള നീക്കങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സംഘപരിവാർ എന്ത് ആഗ്രഹിക്കുന്നുവോ അതാണ് ജോർജ് കുര്യൻ്റെ വാക്കുകളിൽ കാണുന്നത്. ബി.ജെ.പി മന്ത്രിയാണെങ്കിലും ജോർജ് കുര്യൻ കേരളീയനാണെന്നത് മറക്കരുത്.- വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

കേന്ദ്രബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ വിവാദ പ്രസ്താവന നടത്തിയത്. കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിക്കൂ അപ്പോൾ സഹായം കിട്ടുമെന്നാണ് ജോർജ് കുര്യൻ പറഞ്ഞത്. പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് സഹായം കൊടുക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, വിദ്യാഭ്യാസ, സാമൂഹിക, അടിസ്ഥാന സൗകര്യങ്ങളിൽ പിന്നാക്കമാണ് കേരളമെന്ന് പറയണം. അങ്ങനെയാണെങ്കിൽ കമ്മീഷൻ പരിശോധിച്ച് കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകുമെന്നുമാണ് കേരളത്തിൽനിന്നുള്ള കേന്ദ്രസഹമന്ത്രി കൂടിയായ ജോർജ് കുര്യന്റെ പ്രസ്താവന.

]]>
<![CDATA[സ്വപ്ന ബജറ്റെന്ന് മോദി, വെടിയുണ്ടമുറിവിനുള്ള വെറും ബാൻഡ് എയ്ഡെന്ന് രാഹുൽ]]> https://www.mathrubhumi.com/news/india/narendra-modi-rahul-gandhi-on-india-budget-1.10306497 Sun, 2 February 2025 11:17:18 Sun, 2 February 2025 11:42:56 ന്യൂഡൽഹി: ഇന്ത്യയുടെ വികസനയാത്രയ്ക്ക് ശക്തി പകരുന്നതാണ് 2025-26 സാമ്പത്തികവർഷത്തേക്കുള്ള കേന്ദ്രബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളുടെ ബജറ്റെന്നാണ് മോദി അതിനെ വിശേഷിപ്പിച്ചത്. എന്നാൽ വെടിയുണ്ടയേറ്റുണ്ടായ മുറിവുകൾക്കുള്ള വെറും ബാൻഡ് എയ്ഡ് പ്ലാസ്റ്ററാണ് ബജറ്റെന്ന് ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ​ഗാന്ധി പറഞ്ഞു.

യുവാക്കൾക്ക് വിവിധ മേഖലകളിൽ അവസരം തുറക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഈ ബജറ്റ് , രാജ്യത്തെ ജനങ്ങളുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കുന്നതാണ്. സാധാരണക്കാരെ സാമ്പത്തിക പ്രക്രിയയിൽ പങ്കാളികളാക്കാൻ ബജറ്റ് ലക്ഷ്യമിടുന്നു- മോദി പറഞ്ഞു.

അതേസമയം കേന്ദ്രസർക്കാർ ആശയങ്ങളുടെ കാര്യത്തിൽ പാപ്പരത്തം നേരിടുകയാണെന്നും ആ​ഗോളതലത്തിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ രാജ്യത്തെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കുന്നതിന് മാതൃകാപരമായ മാറ്റം ആവശ്യമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

യഥാർഥ വേതനത്തിലെ മുരടിപ്പ്, ഉപഭോ​ഗത്തിലെ ഉത്തേജനത്തിന്റെ അഭാവം, സ്വകാര്യനിക്ഷേപത്തിലെ മന്ദ​ഗതി, സങ്കീർണമായ ജി.എസ്.ടി. സമ്പ്രദായം തുടങ്ങിയവയാണ് രാജ്യത്തെ സമ്പദ്​വ്യവസ്ഥ അനുഭവിക്കുന്ന രോ​ഗങ്ങളെന്ന് കോൺ​ഗ്രസ് പറഞ്ഞു. അവയ്ക്ക് ബജറ്റിൽ പരിഹാരമൊന്നും കാണുന്നില്ലെന്നും ആരോപിച്ചു.

]]>
<![CDATA[കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സ്വന്തം മണ്ഡലം; ബജറ്റിൽ തൃശ്ശൂരിന് നിരാശ മാത്രം]]> https://www.mathrubhumi.com/news/kerala/thrissur-constituency-represented-by-union-minister-suresh-gopi-received-minimal-budget-allocation-1.10306412 Sun, 2 February 2025 8:30:35 Sun, 2 February 2025 8:34:24 തൃശ്ശൂർ: ബി.ജെ.പി.ക്ക് സംസ്ഥാനത്തുനിന്ന് ആദ്യ എം.പി.യെ സമ്മാനിച്ച, കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ മണ്ഡലം ബജറ്റിൽ പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷ തെറ്റി. സുരേഷ്ഗോപി തന്റെ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ നൽകിയ വാഗ്ദാനങ്ങളിൽ ചിലതെങ്കിലും പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു കണക്കുകൂട്ടൽ.

തീർഥാടനടൂറിസം സർക്യൂട്ട് പദ്ധതിയായിരുന്നു ഇതിൽ പ്രധാനം. പ്രസാദം പദ്ധതിയിലുൾപ്പെടുത്തി ഗുരുവായൂർ, ഇരിങ്ങാലക്കുട, കൂടൽമാണിക്യം, തൃപ്രയാർ ശ്രീരാമക്ഷേത്രം, വടക്കുന്നാഥക്ഷേത്രം എന്നിവയ്ക്ക് സഹായം ലഭ്യമാകുമെന്നും പ്രതീക്ഷയുണ്ടായിരുന്നു. പ്രധാനമന്ത്രി തൃപ്രയാർ ക്ഷേത്രം സന്ദർശിച്ചപ്പോൾ നവീകരണപദ്ധതികൾക്കായി കൊച്ചിൻ ദേവസ്വം ബോർഡ് 100 കോടിയുടെ സഹായത്തിനു നിവേദനം നൽകിയിരുന്നു.

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് സഹായമായ പദ്ധതികൾ പ്രഖ്യാപിച്ചേക്കുമെന്ന മലയോരജനതയുടെ പ്രതീക്ഷയും അസ്ഥാനത്തായി. ഗുരുവായൂർ-തിരുനാവായ റെയിൽവേ ലൈൻ, ഗുരുവായൂർ തീർഥാടക സ്റ്റേഷൻ പ്രഖ്യാപനം, മുസിരിസ് പൈതൃകപദ്ധതിക്ക് സഹായം തുടങ്ങിയവയും പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നും കിട്ടിയില്ല.

]]>
<![CDATA[എയിംസ്‌: ഇത്തവണയും ബജറ്റിൽ പരാമർശമില്ല, കേരളത്തിന് നിരാശ]]> https://www.mathrubhumi.com/news/kerala/union-budget-2025-no-aiims-project-kerala-1.10306395 Sun, 2 February 2025 8:01:56 Sun, 2 February 2025 8:03:00 കോഴിക്കോട്: ശനിയാഴ്ച പ്രഖ്യാപിച്ച കേന്ദ്രബജറ്റിൽ കോഴിക്കോടിന് കടുത്തനിരാശ. കേരളം ആവശ്യപ്പെട്ട ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിനെ (എയിംസ്)കുറിച്ച് ഇത്തവണയും ബജറ്റിൽ പരാമർശമില്ല. ഇതോടെ കോഴിക്കോടിന്റെ സ്വപ്നത്തിന് വീണ്ടും മങ്ങലേറ്റു. കേരളത്തിന് എയിംസ് അനുവദിക്കുകയാണെങ്കിൽ സ്ഥാപിക്കുക കോഴിക്കോട് കിനാലൂരിലായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, ബജറ്റിൽ എയിംസ് സംബന്ധിച്ച് ഒന്നുമില്ലാത്തതിനാൽ പദ്ധതി നഷ്ടപ്പെടുമോയെന്ന ആശങ്ക ശക്തമായി. 2014-ൽ ലോക്സഭയിൽ അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്ലി കേരളത്തിൽ എയിംസ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചശേഷം ഓരോ വർഷവും കേരളം കാത്തിരിക്കുകയായിരുന്നു,

കേന്ദ്രബജറ്റിൽ, സംസ്ഥാന സർക്കാർ ഉന്നയിച്ച 16 ആവശ്യങ്ങളിൽ ഒന്ന് എയിംസായിരുന്നു. എം.കെ. രാഘവൻ എം.പി.യും എയിംസിനായി ആവശ്യം സമർപ്പിച്ചിരുന്നു. എന്നാൽ ഒന്നും പരിഗണിക്കപ്പെട്ടില്ല. എയിംസ് അുവദിക്കുമെന്ന പ്രഖ്യാപനം വന്നയുടനെതന്നെ കേരളം കോഴിക്കോട് കിനാലൂരിൽ എയിംസിനുവേണ്ടി സ്ഥലം കണ്ടെത്തുകയും നടപടിക്രമങ്ങൾ പാലിച്ച് രേഖാമൂലം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തിരുന്നു. കിനാലൂരിൽ കെ.എസ്.ഐ.ഡി.സി.യുടെ പക്കൽനിന്ന് ആരോഗ്യവകുപ്പിന് കൈമാറിയ 150 ഏക്കർ ഭൂമിക്ക് പുറമേ സ്വകാര്യവ്യക്തികളിൽനിന്ന് 100 ഏക്കറോളം ഭൂമി ഏറ്റെടുത്തുമാണ് 250 ഏക്കർ ഭൂമി എയിംസിനായി മാറ്റിവെച്ചത്. ബജറ്റിന് മുൻപുതന്നെ ഇത്തവണ എയിംസിനെക്കുറിച്ച് വലിയ പ്രതീക്ഷയില്ലാത്ത അവസ്ഥയിലായിരുന്നു കേരളം.

ചാലിയത്തെ കപ്പൽ രൂപകല്പനാകേന്ദ്രമായ നിർദേശിനെക്കുറിച്ചും ധനമന്ത്രി ഒന്നും മിണ്ടിയില്ല. 14 വർഷം മുൻപാണ് ഇതിന് ചാലിയത്ത് തറക്കല്ലിട്ടത്. 40 ഏക്കർ ഭൂമിയും സർക്കാർ സൗജന്യമായി വിട്ടുനൽകിയിരുന്നു. സ്ഥലം ഇപ്പോഴും പ്രതിരോധമന്ത്രാലയത്തിന്റെ കൈവശമാണെങ്കിലും ഇത്തവണയും പരാമർശമൊന്നുമില്ലാത്തതിനാൽ പദ്ധതി ഉപേക്ഷിച്ചമട്ടാണ്. റെയിൽവെ പിറ്റ്ലൈൻ, കൂടുതൽ കണക്ടിവിറ്റി ട്രെയിനുകൾ എന്നിവയുൾപ്പെടെ ഒൻപത് ആവശ്യങ്ങൾ ജില്ലയ്ക്കായി എം.കെ. രാഘവൻ എം.പി. ഉന്നയിച്ചിരുന്നെങ്കിലും ഒന്നും പരിഗണിച്ചില്ല.

ഓട്ടോമാറ്റിക് സിഗ്നൽസിസ്റ്റമാണ് ആവശ്യപ്പെട്ട മറ്റൊരുകാര്യം. ഇതില്ലാത്തതിനാൽ ട്രെയിൻ ഒരു സ്റ്റേഷൻ കഴിഞ്ഞ് അടുത്തതും കഴിഞ്ഞാൽ മാത്രമേ ഇവിടെയുള്ള ട്രെയിൻ വിടാനാവൂ. ഇതുകാരണം നമ്മുടെ തീവണ്ടി ഗതാഗതം പൊതുവിൽ പതുക്കെയാണ്. ഓട്ടോമാറ്റിക് സിഗ്നൽ സിസ്റ്റം വന്നാൽ കൂടുതൽ ട്രെയിനുകൾ ഓടിക്കാനും പറ്റും. മൈസൂർ-പുറക്കാട്ടിരി റോഡ്, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേ വികസനം, വലിയ വിമാനങ്ങൾക്ക് പാർക്കിങ് സൗകര്യം, ബേപ്പൂർ തുറമുഖ വികസനം, വടക്കൻ കേരളത്തിൽ സാംക്രമികരോഗങ്ങൾ കൂടുതലായി പടരുന്ന സാഹചര്യത്തിൽ കൂടുതൽ ആരോഗ്യസ്ഥാപനങ്ങളും ഫണ്ടും പ്രധാന ആവശ്യങ്ങളായിരുന്നു.

]]>
<![CDATA[വയനാടിന് പരിഗണനയില്ലാത്ത കേന്ദ്രബജറ്റ്; ഉരുൾപൊട്ടൽ, വന്യമൃഗശല്യ പ്രതിരോധം എന്നിവയ്ക്ക് ഒന്നുമില്ല]]> https://www.mathrubhumi.com/news/kerala/union-budget-2025-no-special-package-for-wayanad-landslide-1.10306386 Sun, 2 February 2025 7:44:00 Sun, 2 February 2025 7:47:18 കല്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിലും വന്യമൃഗശല്യത്തിലും വിറങ്ങലിച്ചു നിൽക്കുന്ന വയനാടിനു പ്രത്യേക പരിഗണനയൊന്നും കേന്ദ്ര ബജറ്റിൽ ലഭിച്ചില്ല. ജില്ലയ്ക്കു നിരാശയേകുന്ന ബജറ്റാണ് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റെന്ന ആരോപണമാണുയരുന്നത്.

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ വ്യാപ്തി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി മനസ്സിലാക്കിയതാണ്. ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പ് നിർമാണവുമായി ബന്ധപ്പെട്ട് വയനാടിനു പ്രത്യേക പരിഗണനയൊന്നും ബജറ്റിൽ ലഭിച്ചില്ല. ഒരാഴ്ചമുൻപാണ് വയനാട് പഞ്ചാരക്കൊല്ലിയിൽ വീട്ടമ്മ കടുവയുടെ ആക്രമണത്തിൽ ദാരുണമായി മരിച്ചത്. അടിക്കടി വന്യമൃഗശല്യമനുഭവപ്പെടുന്ന ജില്ലയിൽ വന്യമൃഗശല്യ പ്രതിരോധ നടപടികൾ കാര്യക്ഷമമാക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അനുകൂലമായ ഒരു നടപടിയും കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്ന ആക്ഷേപമുയർന്നിരുന്നു. ഇതു ശരിവെക്കുന്ന സമീപനമാണ് ബജറ്റിലുണ്ടായതും. പഞ്ചാരക്കൊല്ലി തറാട്ട് രാധയെ കടുവ കൊന്ന സംഭവം ചർച്ചയായ വേളയിലാണ് ബജറ്റ് അവതരണമുണ്ടായതെങ്കിലും ജില്ലയിലെ വന്യമൃഗശല്യ പ്രതിരോധ സംവിധാനങ്ങൾക്ക് ഒരു പ്രാധാന്യവും നൽകാത്ത ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്.

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം തീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആശയം സംസ്ഥാനം നേരത്തേ മുന്നോട്ടുവെച്ചിരുന്നു. കഴിഞ്ഞമാസം ഈ ആവശ്യം പരിഗണിച്ചെങ്കിലും ഉരുൾപൊട്ടൽ ദുരന്തബാധിതർക്കു ബജറ്റിൽ പ്രത്യേക വാഗ്ദാനങ്ങളൊന്നുമുണ്ടായില്ല. 153.47 കോടി രൂപ അനുവദിച്ചെങ്കിലും ദുരന്ത നിവാരണനിധി വിനിയോഗത്തിലെ വ്യവസ്ഥയനുസരിച്ച് ഈ തുക ഉപയോഗിക്കാനാവില്ലെന്ന ആശങ്കയുണ്ട്.

കൃഷിയെ ആശ്രയിച്ച് കഴിയുന്നവരാണ് ജില്ലയിലെ ഭൂരിഭാഗം ജനങ്ങളും. കാപ്പി, കവുങ്ങ്, കുരുമുളക് ഉൾപ്പെടെയുള്ള കാർഷിക വിളകൾക്കുണ്ടാവുന്ന രോഗബാധ കർഷകരെ ഏറെ പ്രയാസത്തിലാക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും ജില്ലയിലെ കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഇവയെ പ്രതിരോധിക്കുന്നതിനുള്ള ഇടപെടലുകൾക്കായുള്ള ഒരു പ്രഖ്യാപനവും ബജറ്റിലുണ്ടായില്ല.

ആരോഗ്യ, യാത്രാ മേഖലകളിലും അവഗണന

കേന്ദ്ര സർക്കാരിന്റെ ആസ്പിരേഷണൽ ഡിസ്ട്രിക്ട് പദ്ധതിയിൽ ഇടം നേടിയ സംസ്ഥാനത്തെ ഏക ജില്ലയാണ് വയനാട്. കുരുക്കനുഭവപ്പെടുന്നതും അപകടഭീഷണിയുള്ളതുമായ ചുരംപാതയിലൂടെയല്ലാതെ ജില്ലയിൽനിന്നു മറ്റു ജില്ലകളിലേക്കു പോകാൻ സാധിക്കില്ല. ജില്ലയിലെ യാത്രാ പ്രശ്നത്തിനു പരിഹാരം കാണുന്ന തരത്തിൽ റെയിൽ, വ്യോമ ഗതാഗതവും മുൻപ് ഏറെ ചർച്ചയായിരുന്നു. ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലെങ്കിലും ജില്ലയിലെ യാത്രാക്ലേശമകറ്റാനുള്ള പദ്ധതികൾ എന്തെങ്കിലുമുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്ന വയാടൻ ജനതയ്ക്കു നിരാശയേകുന്നതായിരുന്നു കേന്ദ്ര ബജറ്റ്.

ഉരുൾപൊട്ടൽ ദുരന്തമുണ്ടായി ആറു മാസമായിട്ടും കേന്ദ്രത്തിൽനിന്നു പ്രത്യേക സഹായമൊന്നും സംസ്ഥാനത്തിനു ലഭിച്ചിട്ടില്ല. ബജറ്റിൽ എന്തെങ്കിലും ലഭിക്കുമെന്ന പ്രത്യാശയുണ്ടായിരുന്നെങ്കിലും അതൊന്നുമുണ്ടായില്ല. യാത്രാക്ലേശത്തിനൊപ്പം ആരോഗ്യമേഖലയിലും അവഗണന നേരിടുന്ന ജില്ലയ്ക്ക് ആരോഗ്യമേഖലയിൽ ഉണർവു നൽകുന്ന പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. സർക്കാർതലത്തിൽ എമർജൻസി മെഡിസിൻ സംവിധാനം ജില്ലയിൽ എവിടെയും ഇല്ല. ജില്ലാ ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്തിയിട്ട് വർഷം മൂന്നു പിന്നിട്ടെങ്കിലും മെഡിക്കൽ കോളേജിന്റെ സൗകര്യങ്ങൾ ഇവിടെ ഇതുവരെ ഒരുക്കാൻ സാധിച്ചിട്ടില്ല. ഉരുൾപൊട്ടൽ ദുരന്തമുണ്ടായപ്പോൾ വയനാടിന് ആശ്വാസമായത് മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജാണ്.

സ്വയം സഹായസംഘങ്ങൾക്ക് ഗ്രാമീൺ ക്രെഡിറ്റ് കാർഡ്, ചെറുകിട വ്യാപാരികൾക്ക് അഞ്ചുലക്ഷം രൂപയുടെ ക്രെഡിറ്റ് കാർഡ് തുടങ്ങിയ പൊതു പ്രഖ്യാപനത്തിൽ ജില്ലയ്ക്ക് എന്തെങ്കിലും ലഭിച്ചാലായി. ഹോം സ്റ്റേയ്ക്കായി മുദ്ര ലോണുകൾ അനുവദിക്കുമെന്ന ബജറ്റ് പ്രഖ്യാപനം വിനോദ സഞ്ചാരത്തിനു വളക്കൂറുള്ള വയനാടിന് അല്പം പ്രതീക്ഷ നൽകുന്നു. ഇതുവഴി ടൂറിസം മേഖലയിൽ കൂടുതൽ തൊഴിലവസരമുണ്ടാകുമെന്നാണു പ്രതീക്ഷ.

കിസാൻ ക്രെഡിറ്റ് കാർഡിന്റെ പരിധി മൂന്നുലക്ഷത്തിൽ നിന്ന് അഞ്ചു ലക്ഷമാക്കി ഉയർത്തുമെന്ന പ്രഖ്യാപനമുണ്ടെങ്കിലും ഇതിന്റെ ഗുണം യഥാർഥ കർഷകരിലെത്താൻ വഴിയില്ല. കർഷകരുടെ പേരിലുള്ള നികുതി ചീട്ടുകൾ ഈടുനൽകി സ്വർണ വായ്പയുൾപ്പെടെ കുറഞ്ഞ പലിശ നിരക്കിൽ സ്വന്തമാക്കുന്ന ഒട്ടേറെപ്പേരുണ്ട്.

പട്ടികവർഗത്തിനും തോട്ടംമേഖലയ്ക്കും ആശ്വാസമില്ല

പട്ടികവർഗ വിഭാഗങ്ങൾ കൂടുതലായി അധിവസിക്കുന്ന ജില്ലയിൽ ഇവർക്ക് ആശ്വാസമേകുന്ന പദ്ധതികളൊന്നുമുണ്ടായില്ല. അരിവാൾകോശരോഗം ഉൾപ്പെടെയുള്ള രോഗങ്ങളുമായി ആദിവാസി വിഭാഗത്തിൽ ഉൾപ്പെടെയുള്ളവർ പ്രയാസമനുഭവിക്കുന്നുണ്ട്. ഇവർക്കായുള്ള സിക്കിൾസെൽ കോമ്പ്രിഹെൻസീവ് ഹീമോ ഗ്ലോബിനോപ്പതി റിസർച്ച് സെന്റർ ഇപ്പോഴും തറക്കല്ലിൽ ഒതുങ്ങുകയാണ്. കഴിഞ്ഞ ബജറ്റിൽ അരിവാൾകോശ രോഗികൾക്ക് ആശ്വാസമേകുന്ന പദ്ധതികളുണ്ടായെങ്കിലും ഈ ബജറ്റിൽ ഈ വിഭാഗത്തിനു പരിഗണനയൊന്നും ലഭിച്ചില്ല.

]]>
<![CDATA[തീരുവ വെട്ടിക്കുറച്ചു; മോട്ടോർവാഹനങ്ങളുടെ ഇറക്കുമതി കൂടിയേക്കും]]> https://www.mathrubhumi.com/auto/news/india-cuts-motor-vehicle-import-duty-1.10306381 Sun, 2 February 2025 7:31:40 Sun, 2 February 2025 7:31:40 ന്യൂഡൽഹി: തീരുവ ഗണ്യമായി വെട്ടിക്കുറച്ചതിലൂടെ മോട്ടോർവാഹനങ്ങളുടെ ഇറക്കുമതി കൂടിയേക്കും. കാറുകൾ ഉൾപ്പെടെയുള്ള വിവിധ മോട്ടോർ വാഹനങ്ങളുടെ കസ്റ്റംസ് തീരുവ 70 ശതമാനമാക്കിയാണ് കുറച്ചത്. വിവിധ മോട്ടോർ സൈക്കിളുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവയിലും (ബി.സി.ഡി.) കുറവുവരുത്തി.

1600 സി.സി.യിൽ (ക്യുബിക് കപ്പാസിറ്റി) താഴെയുള്ള മോട്ടോർ സൈക്കിളിന്റെ ബി.സി.ഡി. 50 ശതമാനത്തിൽനിന്ന് 40 ശതമാനമാക്കി. ഇതേ വിഭാഗത്തിലെ ഭാഗികമായി സംയോജിപ്പിച്ച മോട്ടോർ സൈക്കിളിന് 25-ൽനിന്ന് 20, ഒട്ടും സംയോജിപ്പിക്കാത്ത രൂപത്തിലുള്ള മോട്ടോർ സൈക്കിളിന് 15-ൽനിന്ന് പത്ത്, 1600 സി.സി.യിൽ കൂടുതലുള്ളതിന് 50-ൽനിന്ന് 30, ഇതേവിഭാഗത്തിലെ ഭാഗികമായി സംയോജിപ്പിച്ചതിന് 25-ൽനിന്ന് 20, ഒട്ടും സംയോജിപ്പിക്കാത്തതിന് 15-ൽനിന്ന് പത്ത് ശതമാനം എന്നിങ്ങനെയാണ് ബി.സി.ഡി. കുറച്ചത്. സൈക്കിളിന് 35-ൽനിന്ന് 20 ശതമാനവുമാക്കി.

പൂർണമായി ഗുണം ലഭിക്കില്ല

എന്നാൽ, ഇവയിൽ ചിലതിന് കാർഷിക അടിസ്ഥാനസൗകര്യവികസന സെസ് ചുമത്തിയതിനാൽ കസ്റ്റംസ് തീരുവ കുറച്ചതിന്റെ ഗുണം പൂർണമായി ലഭിക്കില്ല. മാർബിൾ, ഗ്രാനൈറ്റ്, മെഴുകുതിരി എന്നിവയ്ക്ക് കസ്റ്റംസ് തീരുവയുടെ 20 ശതമാനവും പാദരക്ഷകൾക്ക് 7.5 ശതമാനം മുതൽ 18.5 ശതമാനംവരെയും ലബോറട്ടറി രാസവസ്തുക്കൾക്ക് 70 ശതമാനവും സെസ് ചുമത്തും. മെഴുകുതിരി, സൗരോർജ സെല്ലുകൾ, ഇലക്ട്രിക് മീറ്ററുകൾ എന്നിവയ്ക്ക് 7.5 ശതമാനമാണ് സെസ്.

അതേസമയം ഇലക്ട്രോണിക് കളിപ്പാട്ടങ്ങളുണ്ടാക്കാനുള്ള ഭാഗങ്ങൾ എന്നിവയ്ക്ക് 7.5 ശതമാനം സെസ് ചുമത്തും. അതേസമയം, ഇലക്ട്രോണിക് കളിപ്പാട്ടഘടകങ്ങൾക്ക് 20 ശതമാനവും ഇലക്ട്രോണിക് കളിപ്പാട്ടങ്ങൾ നിർമിക്കാനുള്ള ഘടകങ്ങൾക്ക് 7.5 ശതമാനവുമാണ് സെസ്. മോട്ടോർ വാഹനങ്ങൾക്ക് അഞ്ചുമുതൽ 40 ശതമാനംവരെയാണ് സെസ്. യൂസ്ഡ് മോട്ടോർ വാഹനങ്ങൾക്ക് 67.5 ശതമാനവും സെസ് ഉണ്ട്.

]]>
<![CDATA[കാൻസർ രോ​ഗികൾക്ക് പകൽ പരിചരണ കേന്ദ്രങ്ങൾ; എല്ലാ ജില്ലാആശുപത്രികളിലും കാൻസർ ഡേ കെയർ സെന്ററുകൾ]]> https://www.mathrubhumi.com/health/news/cancer-day-care-centers-1.10306375 Sun, 2 February 2025 7:13:45 Sun, 2 February 2025 7:14:33 കണ്ണൂർ: രാജ്യത്തെ എല്ലാ ജില്ലയിലും കാൻസർ ഡേ കെയർ സെന്ററുകൾ സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് പ്രാധാന്യമേറെ. അഡ്മിറ്റ് ചെയ്യാതെ പകൽമാത്രം സേവനം നൽകുന്നതാണിവ. ആരോഗ്യസേവനങ്ങളിലെ വിടവുകൾ നികത്താനും രോഗികൾക്കും കുടുംബത്തിനും പിന്തുണ നൽകാനുമാണ് ലക്ഷ്യമിടുന്നത്.

ജില്ലാ ആശുപത്രികളിൽ പൂർണസജ്ജമായ കേന്ദ്രങ്ങളിൽ പരിചരണം ലഭ്യമാവുന്നത് ഒട്ടേറെ രോഗികൾക്ക് ആശ്വാസമാവും. രാജ്യത്ത് പുതിയ കാൻസർ രോഗികളെ ഏറ്റവുമധികം കണ്ടെത്തുന്നത് കേരളത്തിലാണ്.

കഴിഞ്ഞ വർഷംമാത്രം അമ്പതിനായിരത്തിലധികം രോഗബാധിതരാണ് പുതിയതായി സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടിയതെന്നാണ് കണക്കുകൾ.

സേവനം അരികിൽ

ചിലതരം കീമോതെറാപ്പി, അനുബന്ധ കുത്തിവെപ്പുകൾ, തുടർചികിത്സകൾ, പാലിയേറ്റീവ് ചികിത്സ എന്നിവയ്ക്കായി രോഗികൾക്ക് പ്രധാന കാൻസർ ചികിത്സാകേന്ദ്രത്തിൽ എത്തേണ്ടിവരില്ല. വലിയ നിരീക്ഷണം ആവശ്യമില്ലാത്ത കീമോ മരുന്നുകൾ ഇത്തരത്തിൽ നൽകാം.

കീമോ തെറാപ്പിക്കുശേഷം രക്തകോശങ്ങൾ കുറയുന്ന അവസ്ഥ വരാം. അതിനുള്ള മരുന്നുകളും നൽകാം. ചില തുടർചികിത്സകൾ, ശസ്ത്രക്രിയയ്ക്കുശേഷം നീരുപോലുള്ള പ്രശ്നങ്ങൾ എന്നിവ കൈകാര്യംചെയ്യാം. സാന്ത്വനചികിത്സ തേടുന്നവർക്കും ആശ്വാസമാവും. തുടർചികിത്സയും ജീവിതശൈലിയുമായി ബന്ധപ്പെട്ട ഉപദേശ, നിർദേശങ്ങളും സ്വീകരിക്കാനുമാവും.

കാൻസർ നിർണയത്തിനുള്ള പരിശോധനകൾ നടത്താമെന്നതാണ് മറ്റൊരു ഗുണം. സ്തനങ്ങൾ, ഗർഭാശയഗളം, വായ തുടങ്ങിയവയെ ബാധിക്കുന്ന പല കാൻസറുകളും നേരത്തേ കണ്ടെത്താൻ സ്ക്രീനിങ് പരിശോധനകൾ സഹായിക്കും.

]]>
<![CDATA[ഇനി വന്ദേ ട്രെയിനുകളുടെ കാലം; 200 വന്ദേ ഭാരത്, 50 വന്ദേ സ്ലീപ്പർ വണ്ടികൾ കുതിക്കും]]> https://www.mathrubhumi.com/news/india/union-budget-2025-vande-bharat-projects-1.10306371 Sun, 2 February 2025 7:08:19 Sun, 2 February 2025 7:08:19 കണ്ണൂർ: ഇന്ത്യയിൽ ഇനി വന്ദേ ട്രെയിനുകളുടെ കാലം. 2025-26 വർഷം 200 വന്ദേഭാരത് വണ്ടികൾ നിർമിക്കും. 100 നോൺ എ.സി. അമൃത് ഭാരത് വണ്ടികളും 2025-27-നുള്ളിൽ 50 വന്ദേ സ്ലീപ്പർ വണ്ടികളും പുറത്തിറക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ആദ്യത്തെ വന്ദേസ്ലീപ്പർ അന്തിമ ടെസ്റ്റിങ്ങിലാണെന്നും മന്ത്രി പറഞ്ഞു. 17,500 എ.സി. ജനറൽ കോച്ചുകളും നിർമിക്കും. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഐ.സി.എഫ്. കോച്ചുകൾ മാറ്റി എൽ.എച്ച്.ബി. കോച്ചുകളിലേക്ക് മാറും. ഈവർഷം മാർച്ച് 31-നുള്ളിൽ 1400 ജനറൽ കോച്ചുകൾ പുറത്തിറങ്ങും. 2025-26-നുള്ളിൽ 2000 കോച്ചുകളും. റെയിൽവേ വികസനത്തിന് ബജറ്റിൽ ആകെ വകയിരുത്തിയത് 2,52,000 കോടി. ഇന്ത്യൻ റെയിൽവേക്ക് 2,29,555.67 കോടിയും നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് 19,000 കോടിയുമാണ് അനുവദിച്ചത്. ബാക്കി മറ്റുപദ്ധതികൾക്കാണ്.

രാജ്യത്തുണ്ടായ തീവണ്ടിയപകടങ്ങളുടെ അടക്കം പശ്ചാത്തലത്തിൽ കവച് ഉൾപ്പെടെ റെയിൽവേ സുരക്ഷയ്ക്ക് ബജറ്റ് കൂടുതൽ ഊന്നൽ നൽകി. സുരക്ഷയ്ക്കായി 1.14 ലക്ഷം കോടി രൂപ നീക്കിവെച്ചു. പാളം നവീകരണത്തിന് 22,800 കോടി രൂപയും. മുൻവർഷത്തെക്കാൾ 5149 കോടിരൂപയുടെ വർധന. ഭക്ഷ്യസുരക്ഷയ്ക്കായി 600 ബേസ് കിച്ചൺ കമ്മിഷൻ ചെയ്യും.

റെയിൽവേ ബജറ്റ്: പ്രധാന വികസനപദ്ധതികൾക്കായി നീക്കിവെച്ച തുക (കോടി രൂപയിൽ)

]]>
<![CDATA[സംസ്ഥാനം ചോദിച്ചില്ല, കേന്ദ്രം അറിഞ്ഞ് തന്നുമില്ല; ശബരിമലയ്ക്ക് ഒന്നും നൽകാതെ കേന്ദ്രബജറ്റ്]]> https://www.mathrubhumi.com/news/kerala/state-and-central-governments-fail-to-provide-sufficient-funds-for-sabarimala-1.10306373 Sun, 2 February 2025 7:05:19 Sun, 2 February 2025 7:05:19 പത്തനംതിട്ട: ദേശീയശ്രദ്ധ നേടിയ തീർഥാടനകേന്ദ്രമായിട്ടും കേന്ദ്രബജറ്റിൽ ശബരിമലയ്ക്കുവേണ്ടി പദ്ധതികൾ വന്നില്ല. പണമില്ലായ്മയാണ് ശബരിമല വികസനത്തിനുള്ള പ്രധാന തടസ്സമെന്നിരിേക്കയാണ് ഈ അവഗണന. ശബരിമലയ്ക്ക് പണം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള കാര്യമായ നീക്കം സംസ്ഥാനസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നതും മറ്റൊരു വീഴ്ച.

സന്നിധാനത്തും പമ്പയിലും നിലയ്ക്കലുമായി 1033.62 കോടി രൂപയുടെ ലേ ഔട്ട് പ്ലാനുകൾക്കാണ് സംസ്ഥാനസർക്കാർ അനുമതി നൽകിയിരിക്കുന്നത്. സംസ്ഥാനത്തിനുമാത്രമായി ഇത്രയും തുക കണ്ടെത്താൻ കഴിയില്ല. ശബരിമലയ്ക്കുമാത്രമായി രൂപവത്കരിച്ച ഉന്നതാധികാരസമിതിയുടെ പക്കലും പണമില്ല.

25 കൊല്ലം മുൻകൂട്ടിക്കണ്ടുള്ള വികസനം ശബരിമലയിൽ നടപ്പാക്കുമെന്നാണ് സംസ്ഥാനസർക്കാർ പ്രഖ്യാപിച്ചത്. ശബരിമല വികസനത്തിനുള്ള മാസ്റ്റർപ്ലാനിൽ നിർദേശിച്ച തുകയുടെ ചെറിയ ശതമാനം സംസ്ഥാനബജറ്റുകളിൽ അനുവദിക്കാറുണ്ട്. എന്നാൽ, അത് കിട്ടുന്നതിലും തടസ്സങ്ങളുണ്ട്.

ശബരിമല വികസനത്തിന് തുകയനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് സംസ്ഥാനത്തുനിന്ന് ലഭിച്ചിട്ടില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്. ശബരിമലയെ ദേശീയ തീർഥാടനകേന്ദ്രമാക്കി പ്രഖ്യാപിച്ച് തുകയനുവദിക്കുമെന്ന പ്രതീക്ഷ, മുൻ കേന്ദ്രബജറ്റുകളിലും ഉണ്ടായിരുന്നു. നടക്കാതെപോയ ആ പ്രതീക്ഷ ഇക്കുറിയും ഉണ്ടായിരുന്നു.

മൂന്നുവർഷംമുൻപ് തീർഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 12 കോടി രൂപ ദേവസ്വത്തിന് കേന്ദ്രസർക്കാർ അനുവദിച്ചതാണ് ഒടുവിൽ ശബരിമലയ്ക്ക് കിട്ടിയ സഹായം. പമ്പമുതൽ നീലിമലവഴി ശരംകുത്തിവരെയുള്ള പാതയിൽ കരിങ്കല്ല് പാകിയത് ഈ പണംകൊണ്ടാണ്.

ചെങ്ങന്നൂർ-പമ്പ റെയിൽപ്പാത സംബന്ധിച്ച പ്രഖ്യാപനം ബജറ്റിൽ പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല. സന്നിധാനത്ത് ക്ഷേത്രം നിൽക്കുന്ന ഭാഗത്ത് സമ്പൂർണ നവീകരണമാണ് മാസ്റ്റർപ്ലാനിൽ നിർദേശിച്ചിരിക്കുന്നത്. ഇതിന് 300 കോടി രൂപയുടെ പദ്ധതിയും സംസ്ഥാനം തയ്യാറാക്കിയിട്ടുണ്ട്.

പതിനെട്ടാംപടി കയറിച്ചെല്ലുമ്പോൾ ക്ഷേത്രംമാത്രം കാണുന്ന രീതിയിലുള്ള വികസനമാണ് വിഭാവനം ചെയ്തിട്ടുള്ളത്. പമ്പ ഹിൽടോപ്പിൽനിന്ന് ഗണപതിക്ഷേത്രമുറ്റംവരെയുള്ള സുരക്ഷാപാലമാണ് മറ്റൊരു പദ്ധതി. 31.9 കോടി രൂപയുടേതാണിത്. നിലയ്ക്കലിൽ സമ്പൂർണവികസനത്തിനുള്ള പദ്ധതിക്കും പണമില്ലാത്തതാണ് പ്രശ്നം. സംസ്ഥാനസർക്കാർ ചോദിച്ചില്ല, കേന്ദ്രം അറിഞ്ഞ് ചെയ്തുമില്ല-ഇതാണ് ശബരിമലയുടെ കാര്യത്തിൽ സംഭവിച്ചത്.

]]>
<![CDATA[ധനക്കമ്മി കുറച്ചുകൊണ്ടുവരാനുള്ള ലക്ഷ്യം ഫലംകാണുന്നു; 2.56 ലക്ഷംകോടി ലാഭവീതം പ്രതീക്ഷിച്ച് സർക്കാർ]]> https://www.mathrubhumi.com/news/india/india-aims-to-reduce-fiscal-deficit-to-4-4-in-2025-26-1.10306370 Sun, 2 February 2025 7:00:00 Sun, 2 February 2025 7:00:29 മുംബൈ: ധനക്കമ്മി നിയന്ത്രണത്തിൽ നിർത്തി, വർഷാവർഷം കുറച്ചുകൊണ്ടുവരാനുള്ള സർക്കാർലക്ഷ്യം ഫലംകാണുന്നു. 2025-26 സാമ്പത്തികവർഷം ധനക്കമ്മി 4.4 ശതമാനത്തിൽ ഒതുക്കുകയാണ് ബജറ്റിന്റെ ലക്ഷ്യം. കോവിഡ്കാലത്ത് കുതിച്ചുയർന്ന ധനക്കമ്മി ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരാൻ നേരത്തേ പദ്ധതിയിട്ടിരുന്നു. ഇതനുസരിച്ച് 2025-26 സാമ്പത്തികവർഷം ഇത് 4.5 ശതമാനത്തിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. ഈ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്.

ഇതോടൊപ്പം നടപ്പുസാമ്പത്തികവർഷത്തെ ധനക്കമ്മി ലക്ഷ്യം കഴിഞ്ഞ ജൂലായിലെ ബജറ്റിൽ ലക്ഷ്യമിട്ടിരുന്ന 4.9 ശതമാനത്തിൽനിന്ന് 4.8 ശതമാനമാക്കി പുതുക്കുകയും ചെയ്തു. ഇത്തവണത്തെ ബജറ്റിൽ 34.20 ലക്ഷം കോടിയുടെ വരുമാനവും 50.65 ലക്ഷം കോടി രൂപയുടെ ചെലവുമാണ് പ്രതീക്ഷിക്കുന്നത്. തിരിച്ചുകിട്ടുന്ന വായ്പകളും മറ്റ് സ്രോതസ്സുകളിൽനിന്നുള്ള മൂലധനവരുമാനവും ഉൾപ്പെടെ 76,000 കോടി പ്രതീക്ഷിക്കുന്നുണ്ട്. 11.21 ലക്ഷം കോടിയുടെ മൂലധനച്ചെലവാണ് പദ്ധതിയിട്ടിട്ടുള്ളത്.

സംസ്ഥാനങ്ങൾക്ക് നൽകുന്ന പലിശരഹിത ദീർഘകാല വായ്പയ്ക്കുള്ള 1.5 ലക്ഷം കോടി രൂപ ഉൾപ്പെടെയാണിത്. റവന്യൂ ചെലവ് 39.44 ലക്ഷം കോടിയാണ് പ്രതീക്ഷിക്കുന്നത്. പലിശ തിരിച്ചടയ്ക്കാൻമാത്രം 12.76 ലക്ഷം കോടി രൂപ വേണ്ടിവരും. ആദായനികുതിനിരക്കുകൾ പരിഷ്കരിച്ചെങ്കിലും അടുത്ത സാമ്പത്തികവർഷം നികുതിവരുമാനത്തിൽ 12 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു. കേന്ദ്രസർക്കാരിന്റെ കടബാധ്യത നിലവിലെ 57.1 ശതമാനത്തിൽനിന്ന് 56.1 ശതമാനമാക്കി കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്.

അടുത്ത സാമ്പത്തികവർഷം ധനക്കമ്മി ജി.ഡി.പി.യുടെ 4.4 ശതമാനം വരുന്ന 15.69 ലക്ഷം കോടിയിൽ നിർത്തുകയാണ് ലക്ഷ്യം. 2024-25 സാമ്പത്തികവർഷത്തെ പുതുക്കിയ കണക്കിലിത് 15.70 ലക്ഷം കോടി രൂപയാണ്. 42.70 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന നികുതിവരുമാനം. ആദായനികുതിയും കോർപ്പറേറ്റ് നികുതിയുമുൾപ്പെടുന്ന പ്രത്യക്ഷനികുതിവരുമാനം 25.20 ലക്ഷം കോടിയും ജി.എസ്.ടി.യും കസ്റ്റംസ് തീരുവയുമുൾപ്പെടുന്ന പരോക്ഷനികുതിവരുമാനം 17.40 ലക്ഷം കോടിയുമാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ സംസ്ഥാനവീതം കഴിഞ്ഞ് കേന്ദ്രസർക്കാരിന്റെ വരുമാനം 28.37 ലക്ഷം കോടിയായിരിക്കും.

ധനക്കമ്മി

സർക്കാരിന്റെ വരുമാനവും ചെലവും തമ്മിലുള്ള അന്തരമാണ് ധനക്കമ്മി. മൊത്തം ആഭ്യന്തര ഉത്പാദനത്തിന് ആനുപാതികമായാണ് ഇത് കണക്കാക്കുക. അധികം വരുന്ന ചെലവിനുള്ള തുക കടപ്പത്രങ്ങളിലൂടെയും മറ്റും കണ്ടെത്തുന്നതിനാൽ ധനക്കമ്മി ഉയരുന്നത് സർക്കാരിന്റെ കടം കൂടാൻ കാരണമാകും. ബജറ്റിൽ പ്രതീക്ഷിക്കുന്നത് 34.20 ലക്ഷം കോടിയുടെ വരുമാനവും 50.65 ലക്ഷം കോടി രൂപയുടെ ചെലവും

സാമ്പത്തികസ്ഥാപനങ്ങളിൽനിന്ന് പ്രതീക്ഷിക്കുന്നത് 2.56 ലക്ഷം കോടി

ഇത്തവണ റിസർവ് ബാങ്കിൽനിന്നും പൊതുമേഖലാബാങ്കുകളിൽനിന്നും മറ്റ് സാമ്പത്തികസ്ഥാപനങ്ങളിൽനിന്നും ലാഭവീതമായി സർക്കാർ പ്രതീക്ഷിക്കുന്നത് 2.56 ലക്ഷം കോടി രൂപ. നടപ്പുസാമ്പത്തികവർഷം ആർ.ബി.ഐ.യിൽനിന്നും ബാങ്കുകളിൽനിന്നുമുള്ള ലാഭവീതം മുൻപ് ലക്ഷ്യമിട്ടിരുന്ന 2.32 ലക്ഷം കോടിയിൽനിന്ന് 2.34 ലക്ഷം കോടിയാക്കി ഉയർത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ പൊതുമേഖലാസ്ഥാപനങ്ങളിൽനിന്ന് ലാഭവീതമായി 69,000 കോടി രൂപയും പ്രതീക്ഷിക്കുന്നുണ്ട്. ഇത്തരത്തിൽ ലാഭവും ലാഭവീതവുമായി ആകെ 3.25 ലക്ഷം കോടി സർക്കാർ ലക്ഷ്യമിടുന്നു.

]]>
<![CDATA[ലോക്‌സഭാ തിരഞ്ഞെടുപ്പ് പഠിപ്പിച്ചു, ബജറ്റിന്റെ രാഷ്ട്രീയം മാറ്റിയെഴുതി ]]> https://newspaper.mathrubhumi.com/news/india/lok-sabha-elections-taught-what-changed-the-politics-in-budget-1.10304993 Sun, 2 February 2025 2:00:00 Sun, 2 February 2025 2:18:04 ന്യൂഡൽഹി: 2024-ലെ ലോക്‌സഭാതിരഞ്ഞെടുപ്പ് പഠിപ്പിച്ച രാഷ്ട്രീയപാഠങ്ങളാണ് ഇക്കുറി കേന്ദ്ര ബജറ്റിന്റെ രാഷ്ട്രീയം നിശ്ചയിച്ചത്. അതിതീവ്രമുദ്രാവാക്യങ്ങളും വികസനവാഗ്ദാനങ്ങളുംമാത്രം ഉയർത്തി തിരഞ്ഞെടുപ്പങ്കം ജയിക്കലും ഭരണം നിലനിർത്തലും എളുപ്പമല്ലെന്ന ഗൃഹപാഠംചെയ്തതിന്റെ സജീവസൂചനകളാണ് ബജറ്റിൽ പ്രതിഫലിക്കുന്നത്.

വോട്ടെടുപ്പിന്റെ ഗതിനിശ്ചയിക്കുന്നതിൽ നിർണായകസ്വാധീനം രാജ്യത്തെ ഇടത്തരക്കാരുടെ വിശാലസമൂഹത്തിനുണ്ടെന്ന തിരിച്ചറിവാണ് ബജറ്റെഴുത്തിന് മഷിയൊരുക്കിയത്. ഇതോടൊപ്പം ജനവിധിക്കൊരുങ്ങിയ ഡൽഹിയും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറും ബജറ്റ് വാഹനത്തിന്റെ ഇന്ധനമായി. അവിടെയും തീരുന്നില്ല, സഖ്യകക്ഷിരാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പരിശീലിച്ചുതുടങ്ങിയ മോദിഭരണസംവിധാനം കൂട്ടുകക്ഷികളോട് കാട്ടുന്ന വിട്ടുവീഴ്ചകളും ബജറ്റ് രേഖയുടെ അടിത്തറയായി. ബിഹാറിൽനിന്നുള്ള സാരിയുടുത്താണ് നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിച്ചതെന്നതും പ്രത്യേകതയാണ്.

പരമ്പരാഗതമായി ബി.ജെ.പി.ക്ക് വോട്ടുചെയ്ത മധ്യവർഗസമൂഹത്തിലുണ്ടായ വിള്ളൽ ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലും ബി.ജെ.പി.ക്ക് തിരിച്ചടി നൽകി. തീവ്രഹിന്ദുത്വമുദ്രാവാക്യങ്ങൾ ഉയർത്തി അവസാനനിമിഷം ഈ വോട്ടുബാങ്കിനെ പിടിച്ചുനിർത്താൻ ഉന്നതനേതാക്കൾ ശ്രമിച്ചെങ്കിലും ഇടത്തരം വോട്ടുബാങ്ക് അനുകൂലമായില്ല. അവരെ പാർട്ടിയിലേക്ക് തിരിച്ചെത്തിക്കാനായി നടന്ന ഗവേഷണങ്ങളുടെ കണ്ടെത്തലാണ് ബജറ്റിൽ പ്രകടമായത്. ആദായനികുതി ഇളവുപരിധി ഉയർത്തിയതുമുതൽ വിവിധ മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന വാഗ്ദാനങ്ങൾവരെ നീളുന്ന ഇടത്തരക്കാരെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളിലാണ് ഈ രാഷ്ട്രീയം.

തിരഞ്ഞെടുപ്പുരാഷ്ട്രീയം ബജറ്റിൽ കലരുന്നത് ആദ്യമായല്ല. കോൺഗ്രസ് ഭരണകാലത്ത് പൊതുബജറ്റിലും റെയിൽവേ ബജറ്റിലും തിരഞ്ഞടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ പ്രത്യേക പരിഗണനനേടിയ ചരിത്രമുണ്ട്. ജൂലായിൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ ആന്ധ്രയ്ക്കും ബിഹാറിനുമായിരുന്നു പ്രഖ്യാപനങ്ങളെങ്കിൽ ഇക്കുറി ബിഹാറിനാണ് വാഗ്ദാനപ്രവാഹം.

ഡൽഹിക്കായി ബജറ്റിൽ പ്രഖ്യാപനങ്ങൾ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചിരുന്നതിനാൽ ഡൽഹിയുടെ പേരുപറഞ്ഞ് വാഗ്ദാനങ്ങളുണ്ടായില്ല. എന്നാൽ, ഇടത്തരക്കാരെയും സർക്കാർ ജീവനക്കാരെയും ലക്ഷ്യമിടുന്ന പ്രഖ്യാപനങ്ങൾ തലസ്ഥാനമേഖലയായ ഡൽഹിയിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും. ബജറ്റിൽ പരാമർശിച്ച രണ്ടുസംസ്ഥാനങ്ങൾ ബിഹാറും അസമുമാണ്. ബിഹാറിന് താമരക്കൃഷിക്കുള്ള സഹായംമുതൽ വിമാനത്താവളംവരെ പ്രഖ്യാപനങ്ങളുടെ ഘോഷയാത്ര. സർക്കാരിനെ താങ്ങിനിർത്തുന്ന സഖ്യകക്ഷികൾക്കുള്ള ഉപഹാരങ്ങളുടെ രാഷ്ട്രീയവും ഉള്ളടക്കത്തിലുണ്ട്. സഖ്യകക്ഷിയായ ജെ.ഡി.യു. ഭരണനേതൃത്വം വഹിക്കുന്ന ബിഹാറിനുള്ള സഹായം ബി.ജെ.പി.യുടെ രാഷ്ട്രീയത്തിനും സ്വാധീനമാർഗമുറപ്പിക്കും. എന്നാൽ, മറ്റൊരു പ്രധാന സഖ്യകക്ഷിയായ ടി.ഡി.പി. ഭരിക്കുന്ന ആന്ധ്രയ്ക്ക് പദ്ധതികളില്ലാത്തത് പരിഭവത്തിനിടയാക്കും.

കോളടിച്ച് ബിഹാർ

* ഭക്ഷ്യവിഭവമായ മഖാന(താമരവിത്ത്)യുടെ ഉത്‌പാദനം, വികസനം, വിപണനം എന്നിവ പ്രോത്സാഹിപ്പിക്കാൻ മഖാന ബോർഡ് സ്ഥാപിക്കും

*മിഥിലാഞ്ചൽ മേഖലയിൽ 50,000 ഹെക്ടറിൽ കൃഷിചെയ്യുന്ന കർഷകർക്കുവേണ്ടി വെസ്റ്റേൺ കോസി കനാൽപദ്ധതി

*ഒരു ഗ്രീൻഫീൽഡ് വിമാനത്താവളം വികസിപ്പിക്കും. ഭിഹ്തയിലെ ബ്രൗൺഫീൽഡ് വിമാനത്താവളത്തിനും പട്നയിലെ വിമാനത്താവളത്തിന്റെയും ശേഷി വർധിപ്പിക്കും

* ബിഹാർ കേന്ദ്രീകരിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, ഓൺട്രപ്രണർഷിപ്പ് ആൻഡ് മാനേജ്മെന്റ്

*പട്‌ന ഐ.ഐ.ടി.യിലെ അടിസ്ഥാനസൗകര്യങ്ങളും ഹോസ്റ്റലുകളും വികസിപ്പിക്കും

* ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട പ്രദേശങ്ങളുടെ വികസനത്തിന് പദ്ധതി

]]>
<![CDATA[വളർച്ചയ്ക്ക് ഊന്നൽ നൽകിയ ബജറ്റ്]]> https://newspaper.mathrubhumi.com/news/business/union-budget-of-2025-have-given-important-to-development-1.10304517 Sun, 2 February 2025 2:00:00 Sun, 2 February 2025 2:29:37 ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് പ്രതീക്ഷ നൽകുന്നതും രാജ്യത്തിന്റെ വികസനം ലക്ഷ്യംവെച്ചുള്ളതുമാണ്. കൃഷി, മധ്യവർഗം, കയറ്റുമതി, സ്റ്റാർട്ട് അപ്പുകൾ, ബിസിനസ് സൗഹൃദാന്തരീക്ഷം എന്നിങ്ങനെ സമ്പദ് വ്യവസ്ഥയുടെ വൈവിധ്യമാർന്ന മേഖലകളെ ഉൾക്കൊണ്ടു കൊണ്ടുള്ള വളരെ പോസിറ്റീവ് ബജറ്റാണിത്. മെഡിക്കൽ ടൂറിസത്തിലെ വിസ ഫീസിൽ ഇളവുകൾ നൽകാനുള്ള തീരുമാനം കേരളത്തിലെ ആയുർവേദ മേഖലയ്ക്കും മെഡിക്കൽ ടൂറിസത്തിനും ഗുണം ചെയ്യുമെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ.) കേരള സ്റ്റേറ്റ് കൗൺസിൽ ഒരുക്കിയ തത്സമയ ബജറ്റ് ചർച്ച വിലയിരുത്തി.

വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ നയിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് ബജറ്റ് എന്ന് സി.ഐ.ഐ. കേരള ചെയർമാൻ വിനോദ് മഞ്ഞില അഭിപ്രായപ്പെട്ടു.

തൃപ്തികരമായ പ്രഖ്യാപനങ്ങൾ

എം.എസ്.എം.ഇ.യിൽ ഉൾപ്പെടുത്തുന്നതിന് നിക്ഷേപത്തിന്റെയും വിറ്റുവരവിന്റെയും പരിധി ഉയർത്തുന്നത് കൂടുതൽ സംരംഭങ്ങൾക്ക് നേട്ടമാകും. കസ്റ്റംസ് താരിഫ് നിരക്കുകൾ കുറയ്ക്കുന്നത് ഇറക്കുമതി ചെലവ് നിയന്ത്രിക്കും. കപ്പൽ നിർമാണ യൂണിറ്റുകൾക്കുള്ള ഇളവ് കൊച്ചി കപ്പൽശാലയ്ക്ക് ഗുണം ചെയ്യും.

കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി

സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കും

കാർഷിക മേഖലയ്ക്കുള്ള ഊന്നൽ, ഗ്രാമീണ അഭിവൃദ്ധി, ലഘു, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ക്ളാസിഫിക്കേഷനുള്ള മാനദണ്ഡങ്ങളിൽ പുനഃപരിശോധന, എം.എസ്.എം.ഇ. മേഖലയ്ക്കായി കൂടുതൽ ഫണ്ട് ലഭ്യത, മെയ്ക് ഇൻ ഇന്ത്യ പദ്ധതികൾക്ക് കൂടുതൽ ഫണ്ടുകൾ, ദേശീയ നിർമാണ മിഷൻ, എക്സ്പോർട്ട് പ്രമോഷൻ മിഷൻ തുടങ്ങിയ പ്രഖ്യാപനങ്ങൾ അഭിനന്ദനാർഹമാണ്. കളിപ്പാട്ട നിർമാണത്തിനായി ആഗോള ക്ലസ്റ്റർ, മാരിടൈം വികസന ഫണ്ടിനായി 25,000 കോടി, ഉഡാൻ കേന്ദ്രങ്ങൾ വ്യാപിപ്പിക്കും, ഇന്ത്യൻ വെസൽ ആക്ടിനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇൻലാൻഡ് കപ്പലുകൾക്ക് നിലവിലുള്ള ടോണേജ് നികുതിയും നേട്ടം വർധിപ്പിക്കുക തുടങ്ങിയ പ്രഖ്യാപനങ്ങൾ സ്വാഗതാർഹമാണ്.

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംേബഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി)

]]>
<![CDATA[ദുരന്തവും കണ്ണുതുറപ്പിച്ചില്ല; കേരളത്തിന് വട്ടപ്പൂജ്യം ]]> https://newspaper.mathrubhumi.com/news/kerala/kerala-have-been-avoided-in-union-budget-2025-1.10304986 Sun, 2 February 2025 2:00:00 Tue, 18 February 2025 15:44:42 തിരുവനന്തപുരം: രാജ്യം വിറങ്ങലിച്ച ഉരുൾപൊട്ടൽ ദുരന്തമുണ്ടായിട്ടും കേരളത്തോട്‌ കനിവുകാട്ടാതെ കേന്ദ്രസർക്കാർ. മുണ്ടക്കൈ-ചൂരൽമല ദുരിതാശ്വാസത്തിന് 2,000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടെങ്കിലും ബജറ്റിൽ ഒരു തുകയും നീക്കിവെച്ചില്ല. അക്ഷയഖനിയെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻതന്നെ വിശേഷിപ്പിച്ച വിഴിഞ്ഞം തുറമുഖ വികസനത്തിന് 5,000 കോടി രൂപ ചോദിച്ചതിനും ബജറ്റ്താളുകളിൽ ഉത്തരമില്ല. കടപരിധി വെട്ടിക്കുറച്ചതിൽ സുപ്രീംകോടതിവരെ കയറേണ്ടിവന്ന കേരളത്തെ വീണ്ടും നിരാകരിച്ചിരിക്കുകയാണ് കേന്ദ്രം.

ചരിത്രവിജയത്തിന്റെ മുദ്രയായി തൃശ്ശൂരിൽ സുരേഷ്‌ഗോപിയുടെ ലോക്‌സഭാംഗത്വവും മന്ത്രിപദവിയും ജോർജ് കുര്യൻ വഴി മറ്റൊരു കേന്ദ്രമന്ത്രിസ്ഥാനവുമൊക്കെ ഉണ്ടായിട്ടും ബജറ്റിൽ കേരളത്തിനൊന്നും കിട്ടിയില്ലെന്നതാണ് വസ്തുത. അവഗണനയിൽ ഭരണ-പ്രതിപക്ഷ രോഷം തിളച്ചപ്പോൾ മന്ത്രി ജോർജ് കുര്യന്റെ ആക്ഷേപം എരിതീയിലെ എണ്ണയായി.

ബജറ്റിന്‌ മുന്നോടിയായുള്ള ചർച്ചകളിൽ സംസ്ഥാനത്തിന് 23,000 കോടി രൂപയുടെ പാക്കേജ് അനുവദിക്കണമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടിരുന്നു. വയനാട് പാക്കേജ് ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും എൽ.ഡി.എഫ്.-യു.ഡി.എഫ്. എം.പി.മാർ ഒറ്റക്കെട്ടായി ആഭ്യന്തരമന്ത്രി അമിത്ഷായെയും കണ്ടിരുന്നു. വയനാട്ടിലെത് അതിതീവ്രദുരന്തമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയംതന്നെ കേരളത്തെ കത്തെഴുതി അറിയിച്ചിട്ടും ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ ബജറ്റിൽ ഒന്നുമുണ്ടായില്ല.

വന്യജീവി-മനുഷ്യ സംഘർഷം ഒഴിവാക്കാൻ 1000 കോടി, ദേശീയപാതയ്ക്ക്‌ സ്ഥലമെടുത്തതിനുള്ള 6000 കോടി വായ്പയെടുക്കാനുള്ള അനുമതി, പ്രവാസിക്ഷേമത്തിന് 300 കോടി, റബ്ബറിന് 250 രൂപയുടെ വിലസ്ഥിരത തുടങ്ങിയ ആവശ്യങ്ങളൊന്നും കേന്ദ്രം കേട്ട മട്ടില്ല. കെ-റെയിലിലും എയിംസിലുമൊന്നും ഈ ബജറ്റിലും ഉത്തരമില്ല.

]]>
<![CDATA[യുവാക്കളുടെ തൊഴിലില്ലായ്മ ബജറ്റ് കണക്കിലെടുത്തില്ലെന്ന് സാമ്പത്തിക വിദഗ്ധൻ മാർട്ടിൻ പാട്രിക്]]> https://www.mathrubhumi.com/videos/specials/dr-martin-patrick-union-budget-2025-analysis-1.10304329 Sat, 1 February 2025 20:38:45 Sat, 1 February 2025 20:38:45

കേന്ദ്ര ബജറ്റിലെ നികുതിയിളവ് മധ്യവർഗത്തെ സംബന്ധിച്ച് സന്തോഷകരമാണെന്ന് സാമ്പത്തിക വിദഗ്ധൻ ഡോ. മാർട്ടിൻ പാട്രിക്. എന്നാൽ, യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ ബജറ്റ് കണക്കിലെടുക്കാത്തത് വികസിത രാജ്യമെന്ന ഇന്ത്യയുടെ സ്വപ്നം അകലത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ബജറ്റിലെ ഗുണങ്ങളും പോരായ്മകളും ഡോ. മാർട്ടിൻ പാട്രിക് വിലയിരുത്തുന്നു.

In Short | Dr. Martin Patrick stated that while the tax relief in the Union Budget is a positive move for the middle class, the lack of focus on youth unemployment could delay India's development aspirations. He provides an in-depth evaluation of the pros and cons of the budget.

]]>
<![CDATA[കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിക്കൂ, അപ്പോൾ സഹായം കിട്ടും; വിവാദ പരാമർശവുമായി ജോർജ് കുര്യൻ]]> https://www.mathrubhumi.com/special-pages/union-budget-2025/george-kurians-controversial-budget-remarks-1.10304275 Sat, 1 February 2025 20:04:38 Sat, 1 February 2025 20:10:04 ന്യൂഡൽഹി: കേന്ദ്രബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിക്കൂ അപ്പോൾ സഹായം കിട്ടുമെന്ന് ജോർജ് കുര്യൻ പറഞ്ഞു. പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് സഹായം കൊടുക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, വിദ്യാഭ്യാസ, സാമൂഹിക, അടിസ്ഥാന സൗകര്യങ്ങളിൽ പിന്നോക്കമാണ് കേരളമെന്ന് പറയണം. അങ്ങനെയാണെങ്കിൽ കമ്മീഷൻ പരിശോധിച്ച് കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകുമെന്നും കേരളത്തിൽനിന്നുള്ള കേന്ദ്രസഹമന്ത്രി പറഞ്ഞു.

'പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് കൊടുക്കുന്നത്. കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിക്കൂ, അപ്പോൾ കിട്ടും. ഞങ്ങൾക്ക് റോഡില്ല, ഞങ്ങൾക്ക് വിദ്യാഭ്യാസമില്ല, ഞങ്ങൾക്ക് അങ്ങനെയുള്ള കാര്യമില്ല എന്ന് കേരളം പ്രഖ്യാപിച്ചാൽ, മറ്റ് സംസ്ഥാനങ്ങളെക്കാൾ വിദ്യാഭ്യാസപരമായി പിന്നാക്കമാണ്, സമൂഹികപരമായി പിന്നാക്കമാണ്, അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തിൽ പിന്നാക്കമാണ് എന്ന് പറഞ്ഞാൽ അത് കമ്മീഷൻ പരിശോധിക്കും. പരിശോധിച്ചുകഴിഞ്ഞാൽ ഗവൺമെന്റിന് റിപ്പോർട്ട് കൊടുക്കും. അങ്ങനെയാണ് തീരുമാനിക്കുക. അല്ലാതെ ഗവൺമെന്റ് അല്ലല്ലോ'.- ജോർജ് കുര്യൻ പറഞ്ഞു.

നേരത്തെ കേന്ദ്രബജറ്റിൽ കേരളത്തെ അവഗണിച്ചതായി എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കൾ ആരോപിച്ചിരുന്നു. കേന്ദ്ര പൊതുബജറ്റ് അവഗണനയുടെ രാഷ്ട്രീയ രേഖയായി മാറിയെന്നും ഇത് അങ്ങേയറ്റം നിരാശാജനകവും ദൗർഭാഗ്യകരവുമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. പണപ്പെരുപ്പവും തൊഴിലില്ലായ്മയും ദാരിദ്ര്യവും വർദ്ധിപ്പിക്കുന്നതും, വികസനത്തെ മുരടിപ്പിക്കുന്നതും, സംസ്ഥാന താത്പര്യങ്ങളെ നിഷേധിക്കുന്നതിലൂടെ ഭരണഘടനയുടെ ഫെഡറൽ സ്വഭാവത്തെ ലംഘിക്കുന്നതുമാണ് കേന്ദ്ര ബജറ്റിലെ സമീപനമെന്നും അദ്ദേഹം വിമർശിച്ചു.

]]>
<![CDATA[റെയിൽവേ വിഹിതത്തിലെ ഇടിവ്; ഓഹരിവിലയിടിഞ്ഞ് പ്രധാന കമ്പനികൾ]]> https://www.mathrubhumi.com/special-pages/union-budget-2025/railway-budget-cut-stock-market-impact-1.10304241 Sat, 1 February 2025 20:02:00 Sat, 1 February 2025 20:02:38 ന്യൂഡൽഹി: കേന്ദ്ര ബജറ്റിലെ റെയിൽവേ വിഹിത കുറവ് ഓഹരി വിപണിയിലും തിരിച്ചടിയായി. 2.55 ലക്ഷം കോടി രൂപയാണ് 2025-26 ലെ കേന്ദ്ര ബജറ്റിൽ റെയിൽവേക്ക് അനുവദിച്ചിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തിലെ ഇടക്കാല ബജറ്റിൽ റെയിൽവേയ്ക്കായി 2.62 ലക്ഷം കോടി രൂപ അനുവദിച്ചിരുന്നു. ഇത്തവണത്തെ ബജറ്റിൽ റെയിൽവേ വിഹിതം കുറഞ്ഞുവെന്ന് വ്യക്തമായതോടെ ബജറ്റ് അവതരണത്തിന് തൊട്ടുപിന്നാലെ പ്രധാന റെയിൽവേ കമ്പനികളുടെ ഓഹരികൾ ഇടിഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

IRCON ആറുശതമാനം ഇടിഞ്ഞ് ഒരു ഷെയറിന് 207.50 രൂപയിലും IRCTC മൂന്നു ശതമാനം ഇടിഞ്ഞ് 797 രൂപയിലും ഐആർഎഫ്സി അഞ്ച് ശതമാനം ഇടിഞ്ഞ് 144 രൂപയിലും എത്തി. ഇന്ത്യൻ റെയിൽവേയ്ക്കുള്ള ബജറ്റ് പിന്തുണയിൽ 15-18% വർധനയുണ്ടാകുമെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ഈ പ്രതീക്ഷ ഓഹരിയിൽ പ്രകടമായിരുന്നുവെങ്കിലും അപ്രതീക്ഷിതമായി റെയിൽവേ വിഹിതത്തിൽ കുറവ് വന്നതോടെ ഓഹരി വിപണിയിലും അത് കാര്യമായി പ്രതിഫലിച്ചു.

അടിസ്ഥാന സൗകര്യ വികസനം, ചരക്ക് ഇടനാഴി നവീകരണം, യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുക മുതലായവയ്ക്ക് പിന്തുണ നൽകുന്നതായിരിക്കും ബജറ്റ് വിഹിതമെന്ന പ്രതീക്ഷയെ തകർക്കുന്നതായിരുന്നു പ്രഖ്യാപനം.

]]>
<![CDATA[തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട ബജറ്റ്;കേന്ദ്രത്തിന് വരുമാന നഷ്ടമുണ്ടാക്കില്ലേ? കേരളത്തിന് എന്ത് ലഭിച്ചു?]]> https://www.mathrubhumi.com/videos/explainers/india-budget-2025-highlights-1.10303940 Sat, 1 February 2025 19:43:00 Sat, 1 February 2025 19:43:37

ഡൽഹിയിൽ അടുത്തയാഴ്ച തിരഞ്ഞെടുപ്പ്, ബിഹാറിൽ ഈ വർഷം അവസാനം... തിരഞ്ഞെടുപ്പുകൾ കൂടി മുന്നിൽ കണ്ട് മധ്യവർഗത്തെ ലക്ഷ്യമിട്ട മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്. റിബേറ്റടക്കം 12.75 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർ നികുതിയടക്കേണ്ട എന്നത് തന്നെയാണ് ഇതിൽ ഹൈലൈറ്റ്. പത്ത് ലക്ഷം വരെ നികുതിയിളവ് പ്രതീക്ഷിച്ചയിടത്താണ് ധനമന്ത്രി 12 ശതമാനമെന്ന് പ്രഖ്യാപിച്ച് ഞെട്ടിച്ചത്. ആദായ നികുതി സ്ലാബ് നിലവിൽ വന്നതിനുശേഷമുള്ള ഏറ്റവും വലിയ ഇളവ്. ഇടത്തരം-മധ്യവർഗ കുടുംബങ്ങളിലെ നികുതിദായകർക്ക് വലിയ ആശ്വാസമാമാകുന്ന കാര്യം. പക്ഷേ ഇത് കേന്ദ്രത്തിന് വരുമാന നഷ്ടമുണ്ടാക്കില്ലേ? ആധായനികുതിയിലെ മാറ്റമല്ലാതെ മറ്റെന്തൊക്കെയാണ് സാധാരണക്കാർക്ക് ആശ്വാസമാകുന്ന പ്രഖ്യാപനങ്ങൾ? ബജറ്റിൽ കേരളത്തിന് എന്ത് ലഭിച്ചു?

വരുമാനനഷ്ടം സർക്കാറിന് തിരിച്ചടിയാവില്ലേ എന്ന് ചോദിക്കുന്നവരോട് സർക്കാരിനും ജനങ്ങൾക്കും ഒരുപോലെ ഗുണകരമാകുമിതെന്നാണ് വിദ്ഗധർ പറയുന്നത്. വിലക്കയറ്റത്തിലും ഉയർന്ന ജീവിതചിലവിലും വലഞ്ഞ ജനത്തിന് നികുതി കൂടി കൊടുക്കേണ്ടി വരുമ്പോൾ ചെലവഴിക്കാൻ പണമില്ലാത്ത സാഹചര്യം ഉണ്ടാകുമായിരുന്നു. പുതിയ പ്രഖ്യാപനത്തിലൂടെ നികുതി പണം ആളുകളുടെ കൈയിലേക്ക് വരും. ഇത് സേവിങ്സ് ആയി മാറ്റിവെച്ചാലും മിക്കവരും മറ്റ് പല മേഖലകളിലായി ഇത് ചെലവഴിക്കുകയാണ് ചെയ്യുക. ഇതിലൂടെ പണം വിപണിയിലേക്കും അതുവഴി സർക്കാറിലേക്കുമെത്തും. ഇതൊരു സാമ്പത്തികസിദ്ധാന്തമാണെന്നും ദീർഘകാല അടിസ്ഥാനത്തിൽ വരുമാനനഷ്ടം ഉണ്ടാകില്ലെന്നുമാണ് വിധ​ഗ്ദർ പറയുന്നത്.

നികുതിയിളവിലൂടെ മധ്യവർഗവിഭാഗം കൂടുതലുള്ള ഡൽഹിയിലെ വോട്ടർമാരെയാണ് ലക്ഷ്യമിട്ടതെങ്കിൽ ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിനും കേന്ദ്രം വാരിക്കോരി നൽകിയിട്ടുണ്ട്. മഖാന ബോർഡ് രൂപീകരിക്കും, ബിഹാറിലെ പട്ന വിമാനത്താവളം നവീകരിക്കും, പുതിയ ഗ്രീൻഫ്രീൽഡ് വിമാനത്താവളം നിർമിക്കും. പാട്ന വിമാനത്താവളം വികസിപ്പിക്കും, പട്ന ഐ.ഐ.ടിക്ക് പുതിയ ഹോസ്റ്റൽ, അടിസ്ഥാനസൗകര്യ വികസനത്തിലൂടെ ഉൾക്കൊള്ളാവുന്ന വിദ്യാർഥികളുടെ എണ്ണം വർധിപ്പിക്കും, പുതിയ ഫുഡ് പ്രോസസിങ് യൂണിറ്റ് തുടങ്ങും, ബിഹാറിൽ പ്രത്യേക കനാൽ പദ്ധതി നടപ്പാക്കും... അങ്ങനെ അങ്ങനെ കാർഷിക മേഖലയ്ക്കും വ്യാവസായങ്ങൾക്കുമായി നിരവധി പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ചന്ദ്രബാബു നായിഡുവിൻ്റെയും നിതീഷ് കുമാറിൻറെയം പിന്തുണയില്ലാതെ മുന്നോട്ടുപോകാൻ സർക്കാരിന് കഴിയാത്തത് കൊണ്ടാണ് ബിഹാറിന് ഇത്ര പ്രാധാന്യം നൽകിയതെന്നും വിമർശനം ഉയരുന്നുണ്ട്.

കാർഷിക മേഖലയിൽ കർഷകരെ ശക്തിപ്പെടുത്തുക, കാർഷികോത്പാദനം വർധിപ്പിക്കുക എന്നതാണ് ബജറ്റിലൂടെ ലക്ഷ്യമിടുന്നത്. മേഖലയുടെ വളർച്ചയ്ക്കായി 'പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന'യും പ്രഖ്യാപിച്ചിട്ടുണ്ട്. കാർഷികോത്പാദനം കുറഞ്ഞ മേഖലയ്ക്ക് ധനസഹായം നൽകും. രാജ്യത്തെ 100 ജില്ലകൾക്കാണ് ആദ്യഘട്ടത്തിൽ സഹായം. ഉത്പാദനം വർധിപ്പിക്കുകയാണ് ലക്ഷ്യം. 1.7 കോടി കർഷകർക്ക് ഇത് ഗുണം ചെയ്യും. ധാന്യവിളകളുടെ ഉത്പാദനത്തിൽ സ്വയംപര്യാപ്തത ഉറപ്പാക്കാൻ ആറുവർഷ മിഷൻ, ധ്യാനങ്ങൾക്കായി പ്രത്യേക പദ്ധതി, പച്ചക്കറികൾക്കും പഴങ്ങൾക്കും സംസ്ഥാനങ്ങളുമായി ചേർന്ന് പദ്ധതി രൂപീകരണം, പരുത്തി കൃഷി വികസനത്തിന് അഞ്ച് വർഷ പദ്ധതി എന്നതാണ് മറ്റ് പ്രഖ്യാപനങ്ങൾ. ഇതിന് പുറമെ കിസാൻ ക്രെഡിറ്റ് കാർഡ് വഴിയുള്ള ഹ്രസ്വകാല വായ്പ മൂന്ന് ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമാക്കി ഉയർത്തിയിട്ടുമുണ്ട്. ഇത് 7.7 കോടി കർഷകർ, മത്സ്യത്തൊഴിലാളികൾ, ക്ഷീരകർഷകർ എന്നിവർക്ക് ഗുണം ചെയ്യും

വിദ്യാഭ്യാസരംഗത്തിന് നേട്ടങ്ങളാണ് ബജറ്റിലുള്ളത്. വിദ്യാഭ്യാസം, നൈപുണ്യ വികസനം, സാങ്കേതിക നവീകരണം എന്നിവയോടൊപ്പം ഉന്നത വിദ്യാഭ്യാസരംഗത്തിൽ എഐയ്ക്കും ഊന്നൽ നൽകിയിട്ടുണ്ട്. ആഗോള പങ്കാളിത്തത്തോടെ വിദ്യാഭ്യാസരംഗത്ത് അഞ്ച് എഐ കേന്ദ്രങ്ങൾ സ്ഥാപിക്കും. അക്കാദമിക, ഗവേഷണ രംഗത്ത് എഐ സമന്വയപ്പിച്ചുകൊണ്ടുള്ള വിദ്യാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ടാണ് പദ്ധതികൾ. സാങ്കേതിക ഗവേഷണത്തിന് 10,000 ഫെലോഷിപ്പുകൾ നൽകും. ഐ.ഐ.ടികളിൽ വിദ്യാർഥികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ അഞ്ച് ഐ.ഐ.ടികളിൽ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കും. ഇതിൽ പാലക്കാട് ഐഐടിയുമുണ്ട്. അടുത്ത അഞ്ച് വർഷംകൊണ്ട് രാജ്യത്ത് 75000 മെഡിക്കൽ സീറ്റുകൾ അനുവദിക്കുമെന്നതാണ് പ്രധാന പ്രഖ്യാപനം. അടുത്ത വർഷം പതിനായിരം സീറ്റുകൾ അനുവദിക്കും. സർക്കാർ സ്കൂൾ വികസനത്തിനും ബജറ്റ് ഊന്നൽ നൽകുന്നുണ്ട്. ശാസ്ത്രീയ മനോഭാവവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ സ്കൂളുകളിൽ 50000 അടൽ ടിങ്കറിങ് ലാബുകൾ ആരംഭിക്കും. സർക്കാർ സ്കൂളുകളിൽ ഡിജിറ്റൽ കൺക്ടിറ്റിവിറ്റിയും ഉറപ്പുവരുത്തും.

കാൻസർ, അപൂർവ രോഗങ്ങൾ, ഗുരുതര രോഗങ്ങൾ എന്നിവയ്ക്കുള്ള 36 ജീവൻരക്ഷാ മരുന്നുകൾക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയതും വലിയൊരു ആശ്വാസമാണ്. 6 ജീവൻരക്ഷാ മരുന്നുകൾക്ക് 5 ശതമാനം മാത്രമാണ് കസ്റ്റംസ് ഡ്യൂട്ടി. വരുന്ന മൂന്നുവർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ജില്ലകളിലും ഡേ കെയർ കാൻസർ സെന്ററുകൾ സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു. 2025-26 വർഷത്തിൽത്തന്നെ ഇതിൽ 200 സെന്ററുകൾ പൂർത്തിയാക്കും. എട്ടു കോടി കുഞ്ഞുങ്ങൾക്ക് പോഷകാഹാരം ഉറപ്പുവരുത്താനുള്ള പദ്ധതിയും പ്രഖ്യാപനത്തിലുണ്ട്

രാജ്യത്ത് സ്റ്റാർട്ടപ്പുകൾക്കായി 10,000 കോടി രൂപയാണ് വകയിരുത്തിയത്. വനിതകൾ, എസ്ടി, എസ്ടി എന്നീ വിഭാഗങ്ങളിലെ അഞ്ചുലക്ഷം പുതിയ സംരംഭകർക്കായി രണ്ടുകോടി രൂപ വരെ വായ്പ അനുവദിക്കും. സ്റ്റാൻഡപ് ഇന്ത്യയിൽ നിന്ന് ഊർജം ഉൾക്കൊണ്ട പദ്ധതിയിൽ സംരംഭകത്വ പരിശീലനമടക്കം സർക്കാർ നൽകും. നികുതി ഘടന, സാമ്പത്തിക രംഗം, നിയന്ത്രണ നിയമങ്ങൾ, ഊർജമേഖല, നഗരവികസനം, ഖനനം എന്നീ മേഖലകളിൽ വിപുലമായ പരിഷ്കാരങ്ങളാണ് ഉണ്ടാവാൻ പോകുന്നത്.

മുതിർന്ന പൗരൻമാർക്ക് ആശ്വാസകരമാകുന്ന നിരവധി പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. മുതിർന്ന പൗരൻമാർക്കുള്ള നികുതിയിളവ് 50,000 രൂപയിൽ നിന്ന് ഒരു ലക്ഷമാക്കി ഉയർത്തിയതാണ് പ്രധാനം. ഇതോടൊപ്പം വാടകയ്ക്കുള്ള ടി.ഡി.എസ് പരിധിയും വർധിപ്പിച്ചിട്ടുണ്ട്

ഓൺലൈൻ ഭക്ഷണ വിതരണ ആപ്പുകളിൽ തൊഴിലെടുക്കുന്നവർ, ഓൺലൈൻ ടാക്സി സർവ്വീസുകളിൽ തൊഴിലെടുക്കുന്നവർ, ഡെലിവറി തൊഴിലാളികൾ തുടങ്ങിയ പ്ലാറ്റ്ഫോം തൊഴിലാളികൾക്കും ജിഗ് തൊഴിലാളികൾക്കുമായി സാമൂഹ്യസുരക്ഷാ പദ്ധതി പ്രഖ്യാപിച്ചത് എടുത്തുപറയേണ്ടതാണ്. ഇവർക്ക് തിരിച്ചറിയൽ കാർഡുകൾ നൽകും. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയിൽ ഉൾപ്പെടുത്തി ഇവരുടെ ആരോഗ്യപരിരക്ഷയും ഉറപ്പുവരുത്തുമെന്നും പ്രഖ്യാപനമുണ്ട്.

രാജ്യത്തെ നഗരങ്ങളെ വികസന കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പ അനുവദിക്കും. 50 വർഷത്തേക്ക് ഒന്നര ലക്ഷം കോടിയോളം രൂപയാണ് അനുവദിക്കുക.

ചെരുപ്പ് നിർമാണ മേഖലയുടെ പുനരുദ്ധാരണത്തിൽ പ്രത്യേക ശ്രദ്ധയുണ്ട്. ഈ മേഖലയിൽ പ്രത്യേക നയം കൊണ്ടുവരും. ലെതറല്ലാത്ത തരം ചെരുപ്പുകളുടെ രൂപകൽപ്പന മെച്ചപ്പെടുത്തുന്നതിനും പുതിയ മെഷീനുകൾ കൊണ്ടുവരുന്നതിനും ഗുണനിലവാരം വർധിപ്പിക്കുന്നതിനുമായും പദ്ധതി ആവിഷ്കരിക്കും. 22 ലക്ഷം പേർക്ക് ഇതിലൂടെ തൊഴിലവസരം ലഭിക്കും.

ഇലക്ട്രിക് വാഹനങ്ങൾ, മൊബൈൽ ഫോണുകൾ, ലിഥിയം -അയൺ ബാറ്ററി സ്ക്രാപ്പ്, എൽഇഡി ഉത്പന്നങ്ങൾ കപ്പൽ നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ, ബ്ലൂ ലെതർ, കരകൗശല വസ്തുക്കൾ എന്നിവയ്ക്കൊക്കെയാണ് ഇനി വില കുറയുക.

ആധായനികുതി ഉയർത്തിയ പ്രഖ്യാപനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെങ്കിലും ദാരിദ്ര്യനിർമാർജനം, തൊഴിലില്ലായ്മ തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഒന്നും ബജറ്റിൽ ഇല്ലെന്ന വിമർശനവും ഉയരുന്നുണ്ട്. കേരളത്തെ സംബന്ധിച്ചും ഫലം നിരാശയാണ്. 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്, വയനാട് ദുരിതാശ്വാസത്തിനായി 2000 കോടിയുടെ പാക്കേജ്, എയിംസ്, വന്യജീവി പ്രശ്നം പരിഹരിക്കാൻ 1000 കോടിയുടെ പാക്കേജ്, വിഴിഞ്ഞത്തിനായി 5000 കോടിയുടെ പ്രത്യേക പാക്കേജ് തുടങ്ങിയ ആവശ്യങ്ങളൊന്നും അംഗകരിക്കപ്പെട്ടില്ല.

]]>
<![CDATA[വിദ്യാഭ്യാസമേഖലയുടെ വിശാല ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ബജറ്റ് പരാജയപ്പെട്ടു-വി ശിവൻകുട്ടി]]> https://www.mathrubhumi.com/news/kerala/v-sivankutty-criticizes-budgets-education-allocation-1.10304143 Sat, 1 February 2025 19:40:00 Sat, 1 February 2025 19:40:59 തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയുടെ വിശാലമായ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കേന്ദ്രബജറ്റ് പരാജയപ്പെട്ടുവെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേന്ദ്രബജറ്റിൽ സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള നീക്കിവയ്ക്കലുകളെ സംബന്ധിച്ച് കാര്യമായ ആശങ്ക ഉയർത്തിയിട്ടുണ്ട്. സ്കൂളുകളുടെ ആകെ വികസനത്തിന് പകരം പരിമിതമായ എണ്ണം സ്കൂളുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ബജറ്റ് ചെയ്യുന്നത്. പ്രത്യേകിച്ചും, പിഎം ശ്രീ സംരംഭത്തിനായി 7500 കോടി രൂപ വകയിരുത്തിയത് 14,500 സ്കൂളുകളെ മാത്രമേ ലക്ഷ്യമിടുന്നുള്ളൂ. ഇന്ത്യയിലെ ഏകദേശം 1.4 ദശലക്ഷം സ് കൂളുകളുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണിത്. ഭൂരിപക്ഷം വിദ്യാർത്ഥികൾക്കും പ്രയോജനം ലഭിക്കാതെ ഒറ്റപ്പെട്ട കേന്ദ്രങ്ങൾ സൃഷ്ടിക്കാൻ ആണ് ബജറ്റ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്കൂൾ വിദ്യാഭ്യാസത്തിന് ബജറ്റിൽ 2024-25 ൽ 73008.1 കോടി രൂപയിൽ നിന്ന് 2025-26 ൽ 78,572 കോടി രൂപയായി നേരിയ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും, ഈ വർദ്ധനവ് പണപ്പെരുപ്പവുമായി പൊരുത്തപ്പെടുന്നില്ല. മാത്രമല്ല മേഖലയുടെ വിപുലമായ ആവശ്യങ്ങൾ നിറവേറ്റാനും പര്യാപ്തമല്ല. ബി.ജെ.പി. സർക്കാർ തന്നെ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസനയം മുന്നോട്ട് വെയ്ക്കുന്ന മൊത്തം ബജറ്റ് വിഹിതത്തിൽ ചുരുങ്ങിയത് ആറ് ശതമാനം സ്കൂൾ വിദ്യാഭ്യാസ മേഖലയ്ക്ക് എന്ന ശുപാർശയെ ബജറ്റ് നിരാകരിക്കുന്നു. ഉച്ചഭക്ഷണ പദ്ധതിയ്ക്ക് കഴിഞ്ഞവർഷം 12,467 കോടി രൂപയാണ് നീക്കിവച്ചിരുന്നത്. ഇത് നേരിയ വർധനവോടെ 12,500 കോടി രൂപ ആയിട്ടുണ്ട്. എന്നാൽ രാജ്യം വലിയ വിലക്കയറ്റവും പണപ്പെരുപ്പവും നേരിടുന്ന സാഹചര്യത്തിൽ ഈ തുക ഒട്ടും പര്യാപ്തമല്ല.

നൈപുണ്യ വികസനത്തിന് ബജറ്റ് നൽകുന്ന ഊന്നൽ ദീർഘകാല അടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടുള്ളതല്ല. സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തെ ബാധിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളെ ബജറ്റ് അവഗണിക്കുന്നു. ഭാവിയിലെ തൊഴിലവസരങ്ങൾക്കായി ഇന്ത്യയിലെ യുവാക്കളെ മികച്ച രീതിയിൽ സജ്ജമാക്കുന്നതിന് ശക്തമായ വിദ്യാഭ്യാസ അടിത്തറകൾ കെട്ടിപ്പടുക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. കോടിക്കണക്കിന് കുട്ടികൾ സ്കൂളിൽ എത്താത്ത അല്ലെങ്കിൽ കൊഴിഞ്ഞു പോകുന്ന ഒരു രാജ്യത്ത് വിദ്യാഭ്യാസ മേഖലയ്ക്കായി കേന്ദ്ര ബജറ്റ് നീക്കിവച്ചിരിക്കുന്ന തുക തികച്ചും അപര്യാപ്തമാണെന്ന് ശിവൻകുട്ടി വാർത്താക്കുറിപ്പിൽ പറഞ്ഞു.

തൊഴിൽ മേഖലയിലും തൊഴിലാളികളിലും ബജറ്റ് ആശങ്കകൾ ഉയർത്തുന്നു

തൊഴിൽ മേഖലയിലും തൊഴിലാളികളിലും കേന്ദ്ര ബജറ്റ് ആശങ്കകൾ ഉയർത്തുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്കായുള്ള വിഹിതം മുൻ വർഷത്തെപ്പോലെ 86,000 കോടി രൂപയായി ബജറ്റ് നിലനിർത്തുന്നു. ഗ്രാമീണ തൊഴിലിനായുള്ള വർദ്ധിച്ചുവരുന്ന ആവശ്യവും പണപ്പെരുപ്പ സമ്മർദ്ദങ്ങളും കണക്കിലെടുക്കുമ്പോൾ, ഈ വിഹിതം ഗ്രാമീണ തൊഴിലാളികൾക്ക് മതിയായ തൊഴിലവസരങ്ങളും വേതനവും ഒരുക്കുന്നതിന് പ്രതികൂലമായി ബാധിക്കും.

കേന്ദ്രം കൊണ്ടുവരുന്ന നാല് ലേബർ കോഡുകൾ റദ്ദാക്കണമെന്ന് തൊഴിലാളി യൂണിയനുകൾ നേരത്തെ തന്നെ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഈ ലേബർ കോഡുകൾ തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും കവർന്നെടുക്കുമെന്ന് ആശങ്കയുണ്ട്. എല്ലാ അസംഘടിത തൊഴിലാളികൾക്കും സമഗ്രമായ കവറേജ് ഉറപ്പാക്കുന്നതിന് ഒരു സാർവത്രിക സാമൂഹിക സുരക്ഷാ ഫണ്ട് സ്ഥാപിക്കണമെന്ന ആവശ്യവും ബജറ്റിൽ അംഗീകരിക്കപ്പെട്ടിട്ടില്ല.

ഗിഗ്, പ്ലാറ്റ്ഫോം തൊഴിലാളികളുടെ സാമൂഹിക സുരക്ഷയ്ക്കും ക്ഷേമത്തിനും ബജറ്റ് പ്രത്യേക വ്യവസ്ഥകൾ മുന്നോട്ട് വെക്കുന്നില്ല. വളരുന്ന ഗിഗ് സമ്പദ്വ്യവസ്ഥ കണക്കിലെടുക്കുമ്പോൾ, ഈ തൊഴിലാളികൾക്ക് ഔപചാരിക അംഗീകാരത്തിന്റെയും പിന്തുണാ സംവിധാനങ്ങളുടെയും അഭാവം അവരെ സാമ്പത്തിക അനിശ്ചിതത്വങ്ങൾക്ക് ഇരയാക്കുകയും അവശ്യ ആനുകൂല്യങ്ങൾ ലഭിക്കാതെ വരികയും ചെയ്യുന്നു. ഇക്കാര്യത്തിൽ കേരളം നിയമനിർമാണത്തിന് തയ്യാറെടുക്കുകയാണ് എന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

]]>
<![CDATA[കോഴിക്കോട് ഭൂമിയുൾപ്പെടെ ഏറ്റെടുത്തു, കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാർഹം- വീണാ ജോർജ് ]]> https://www.mathrubhumi.com/special-pages/union-budget-2025/veena-george-says-not-allowing-aiims-for-kerala-objectionable-1.10304071 Sat, 1 February 2025 18:10:02 Sat, 1 February 2025 18:10:02 തിരുവനന്തപുരം: കേരളത്തിന്റെ ദീർഘനാളത്തെ ആവശ്യമായ എംയിസ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ കേന്ദ്ര ബജറ്റിൽ അനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ ആരോഗ്യ മേഖലയോട് തികച്ചും അവഗണനയാണ് ബജറ്റിലും ഉണ്ടായിരിക്കുന്നത്. എയിംസിനായി കേന്ദ്രം പറഞ്ഞ നിബന്ധനകൾക്കനുസരിച്ച് കോഴിക്കോട് കിനാലൂരിൽ ഭൂമിയുൾപ്പെടെ ഏറ്റെടുത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു, അവർ പറഞ്ഞു.

കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിമാരെ കണ്ട് നിരവധി തവണ ഇക്കാര്യത്തിൽ അഭ്യർഥനയും നടത്തിയിരുന്നതായും കേരളത്തിന് അർഹതപ്പെട്ട എയിംസിന് എത്രയും വേഗം അനുമതി നൽകണമെന്നും മന്ത്രി അഭ്യർഥിച്ചു.

]]>
<![CDATA[വിദേശരാജ്യങ്ങൾക്ക് 5483 കോടി; മാലദ്വീപിനുള്ള സഹായം ഉയർത്തി, അഫ്ഗാനും മ്യാന്മറിനുമുള്ളത് കുറച്ചു]]> https://www.mathrubhumi.com/special-pages/union-budget-2025/union-budget-2025-india-increases-foreign-aid-to-maldives-1.10304049 Sat, 1 February 2025 17:42:50 Sat, 1 February 2025 18:21:49 ന്യൂഡൽഹി: ബജറ്റിൽ വിദേശ സഹായത്തിനായി വിദേശകാര്യ മന്ത്രാലയത്തിന് 5,483 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. കഴിഞ്ഞ വർഷം അനുവദിച്ച തുകയെക്കാൾ കുറവാണ് ഈവർഷം അനുവദിച്ചത്. കഴിഞ്ഞ വർഷം 5,806 കോടി രൂപയാണ് വിവിധ രാജ്യങ്ങൾക്കായി അനുവദിച്ചിരുന്നത്. വിദേശകാര്യ മന്ത്രാലയത്തിനുള്ള മൊത്തത്തിലുള്ള ബജറ്റ് 20,516 കോടി രൂപയാണ്. ഇതിൽ പ്രധാന ഭാഗമമാണ് അയൽ രാജ്യങ്ങളെയും തന്ത്രപ്രധാന രാജ്യങ്ങളെയും സഹായിക്കുന്നതിനായി നീക്കിവച്ചിരിക്കുന്നത്.

ഭൂട്ടാനാണ് ഇന്ത്യ ഏറ്റവുമധികം വിദേശസഹായം നൽകുന്നത്. 2,150 കോടി രൂപയാണ് ഭൂട്ടാന് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 2,068 കോടി രൂപയായിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ, ജലവൈദ്യുത പദ്ധതികൾ, സാമ്പത്തിക സഹകരണം എന്നിവയിൽ ധനസഹായം നൽകിക്കൊണ്ട് ഇന്ത്യ ഭൂട്ടാന്റെ പ്രാഥമിക വികസന പങ്കാളിയായി തുടരുന്നു. നേപ്പാളിനുള്ള വിഹിതം 700 കോടി രൂപയായി നിലനിർത്തി.

മാലദ്വീപിനുള്ള സഹായത്തിൽ വർധനവുണ്ട്. മാലദ്വീപിനുള്ള ഇന്ത്യയുടെ വിഹിതം 470 കോടിയിൽ നിന്ന് 600 കോടി രൂപയായി ഉയർത്തി. പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ചൈന അനുകൂല നിലപാടിനെച്ചൊല്ലിയുള്ള സംഘർഷങ്ങളെത്തുടർന്ന് മോശമായ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു വരുന്ന സമയത്താണ് അവർക്കുള്ള സഹായം ഉയർത്തിയിരിക്കുന്നത്. തകർച്ചയിൽ നിന്ന് കരകയറുന്ന ശ്രീലങ്കയ്ക്കുള്ള വിഹിതം 245 കോടിയിൽ നിന്ന് 300 കോടി രൂപയായി ഉയർത്തി.

200 കോടി രൂപയായിരുന്ന അഫ്ഗാനിസ്താനുള്ള സഹായ വിഹിതം 100 കോടി രൂപയായി കുറച്ചു. താലിബാൻ സർക്കാരുമായുള്ള ഇടപാടുകളിൽ ഇന്ത്യ ജാഗ്രത പാലിക്കുന്ന പശ്ചാത്തലത്തിലാണ് സാമ്പത്തിക സഹായം പരിമിതപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ അസ്ഥിരത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ മ്യാന്മറിനുള്ള സഹായത്തിലും കുറവുണ്ട്. മ്യാന്മറിനുള്ള സഹായം 400 കോടി രൂപയിൽ നിന്ന് 350 കോടി രൂപയായി കുറച്ചു. അതേസമയം നയതന്ത്ര വിള്ളലുകൾക്കിടയിലും ബംഗ്ലാദേശിനുള്ള സഹായം 120 കോടിയായി തുടരുന്നു.

ആഫ്രിക്കൻ രാജ്യങ്ങൾക്കുള്ള സഹായം 200 കോടി രൂപയിൽ നിന്ന് 225 കോടി രൂപയായി ഉയർന്നു. ലാറ്റിൻ അമേരിക്കയുടെ വിഹിതം 90 കോടി രൂപയിൽ നിന്ന് 60 കോടി രൂപയായി കുറച്ചു. ഇറാനിലെ ചാബഹാർ തുറമുഖത്തിനുള്ള വിഹിതം 100 കോടി രൂപയായി തുടരുന്നു. ദുരന്ത നിവാരണ ഫണ്ട് 60 കോടിയിൽ നിന്ന് 64 കോടിയായും ഉയർത്തിയിട്ടുണ്ട്.

]]>
<![CDATA[കേന്ദ്രബജറ്റ് അവഗണനയുടെ രാഷ്ട്രീയ രേഖ, ഭരണഘടനയുടെ ഫെഡറൽ സ്വഭാവത്തെ ലംഘിക്കുന്ന സമീപനം - മുഖ്യമന്ത്രി]]> https://www.mathrubhumi.com/special-pages/union-budget-2025/kerala-cm-criticizes-union-budget-1.10304017 Sat, 1 February 2025 17:11:55 Sat, 1 February 2025 17:11:55 തിരുവനന്തപുരം: കേന്ദ്ര പൊതുബജറ്റ് അവഗണനയുടെ രാഷ്ട്രീയ രേഖയായി മാറിയെന്നും ഇത് അങ്ങേയറ്റം നിരാശാജനകവും ദൗർഭാഗ്യകരവുമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പണപ്പെരുപ്പവും തൊഴിലില്ലായ്മയും ദാരിദ്ര്യവും വർദ്ധിപ്പിക്കുന്നതും, വികസനത്തെ മുരടിപ്പിക്കുന്നതും, സംസ്ഥാന താത്പര്യങ്ങളെ നിഷേധിക്കുന്നതിലൂടെ ഭരണഘടനയുടെ ഫെഡറൽ സ്വഭാവത്തെ ലംഘിക്കുന്നതുമാണ് കേന്ദ്ര ബജറ്റിലെ സമീപനമെന്നും അദ്ദേഹം വിമർശിച്ചു.

ബജറ്റ് സാമ്പത്തിക രേഖയാവേണ്ടതാണ്. എന്നാൽ, തിരഞ്ഞെടുപ്പ് എവിടെവിടെ എന്നു നോക്കി അവിടവിടെ കേന്ദ്രീകരിക്കുന്ന രാഷ്ട്രീയ സമീപനമാണ് ബജറ്റിൽ കണ്ടത്. സമതുലിതമായ വികസനം എന്ന സങ്കൽപ്പത്തെതന്നെ ഇത് അട്ടിമറിക്കും. ഒ.ബി.സി, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്കോ കർഷക-കർഷകത്തൊഴിലാളി മേഖലകൾക്കോ ന്യായമായി അവകാശപ്പെട്ടതൊന്നും ലഭിക്കുന്നില്ല. കാർഷിക-വ്യവസായ രംഗങ്ങൾക്കു വേണ്ട തോതിലുള്ള പരിഗണനകളില്ല എന്നു മാത്രമല്ല, കാർഷിക മേഖലയിലെ നാനാതരം സബ്സിഡികൾ വെട്ടിക്കുറച്ചു. തൊഴിലുറപ്പു പദ്ധതി പാവപ്പെട്ട ജനവിഭാഗങ്ങൾക്കാശ്വാസകരമായിരുന്നു. അതിനുപോലും അർഹമായ വിഹിതം ബജറ്റ് നീക്കിവെക്കുന്നില്ല.

സമാനതകളില്ലാത്ത ദുരന്തം നേരിട്ട വയനാടിന്റെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. ബജറ്റിൽ ഒന്നും തന്നെ വയനാടിനായി അനുവദിച്ചില്ല. കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞത്തിന് അതിന്റെ ദേശീയ പ്രാധാന്യം കൂടി അംഗീകരിക്കുംവിധമുള്ള പരിഗണന വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവയൊന്നും ബജറ്റ് പരിഗണിച്ചിട്ടില്ല എന്ന് മാത്രമല്ല വൻകിട പദ്ധതികൾ ഒന്നും തന്നെയില്ല. എയിംസ്, റെയിൽവേ കോച്ച് നിർമ്മാണശാല തുടങ്ങിയ കേരളത്തിന്റെ നിരന്തരമായ ആവശ്യങ്ങളൊക്കെ തന്നെ ഈ ബജറ്റിലും നിരാകരിച്ചു.

25 ലക്ഷം കോടി രൂപ സംസ്ഥാനങ്ങൾക്കായി നീക്കിവെക്കുമ്പോൾ ഏതാണ്ട് 40,000 കോടി പോലും കേരളത്തിനു ലഭിക്കാത്ത നിലയാണുള്ളത്. വിദ്യാഭ്യാസരംഗത്തിലടക്കം കേരളം നേടിയ പുരോഗതി മുൻനിർത്തി കേരളത്തെ ശിക്ഷിക്കുകയാണ്. പുരോഗതി കൈവരിച്ചില്ലേ, അതുകൊണ്ട് ആ മേഖലയ്ക്കില്ല. എന്നാൽ, പുരോഗതി കൈവരിക്കേണ്ട മേഖലയ്ക്കുണ്ടോ? അതുമില്ല. വായ്പാപരിധിയുടെ കാര്യത്തിലടക്കം കേരളം മുമ്പോട്ടുവച്ച ആവശ്യങ്ങളെ അംഗീകരിച്ചിട്ടില്ല. കാർഷികോത്പന്നങ്ങൾക്ക് ഉയർന്ന താങ്ങുവിലയില്ല. റബ്ബർ-നെല്ല്-നാളികേര കൃഷികൾക്ക് പരിഗണനയില്ല. അവയ്ക്കായി സമർപ്പിച്ച പദ്ധതികൾക്ക് അംഗീകാരമില്ല. റബ്ബർ ഇറക്കുമതി നിയന്ത്രിക്കില്ല. മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.


]]>
<![CDATA[സസ്യാഹാരികളുടെ പ്രോട്ടീൻ; എന്താണ് ബജറ്റിലെ താമര വിത്ത്'? ]]> https://www.mathrubhumi.com/videos/one-minute-video/nirmala-sitharaman-announces-makhana-board-in-bihar-1.10303843 Sat, 1 February 2025 16:57:00 Sat, 1 February 2025 16:58:05

കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ചർച്ചയാകുകയാണ് മഖാന. സസ്യാഹാരികളുടെ പ്രോട്ടീൻ എന്നറിയപ്പെടുന്ന ഈ താമരവിത്തിനായി പ്രത്യേക ബോർഡ് തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി. മഖാനയുടെ ഉത്പാദനവും സംഭരണവും വിതരണവും വർധിപ്പിക്കുകയാണ് ഈ ബോർഡിന്റെ ലക്ഷ്യം. എന്താണ് ഈ മഖാന എന്ന് അറിയാമോ? നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള ഒരു പരമ്പരാഗത ഇന്ത്യൻ ലഘുഭക്ഷണം. ഛാട്ട് മുതൽ ലഡു വരെ ഈ മഖാന കൊണ്ടുണ്ടാക്കാം. റോസ്റ്റഡ് മഖാനയും മസാല മഖാനയും ഇന്ന് വിപണയിൽ ലഭ്യമാണ്. ഫോക്സ് നട്ട്സ്, ഗാർഗോൺ നട്ട്സ് എന്നീ പേരുകൡലും അറിയപ്പെടുന്നു.

ആരോഗ്യം നിലനിർത്താനും പ്രതിരോധശേഷി കൂട്ടാനുമെല്ലാം മഖാന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം. ഇതിൽ കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ കലോറി വളരെ കുറവാണ് എന്നതാണ് മറ്റൊരു ഗുണം. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ധൈര്യമായി മഖാന കഴിക്കാം. ഇതിൽ പ്രോട്ടീൻ, നാരുകൾ, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, സിങ്ക് തുടങ്ങിയ ആവശ്യ പോഷകങ്ങളുമുണ്ട്.

ഓൺലൈൻ സ്റ്റോറുകളിൽ സുലഭമായി ലഭിക്കുന്ന ഈ മഖാനയുടെ 90 ശതമാനവും ഉത്പാദിപ്പിക്കുന്നത് ബിഹാറിലാണ്. ബിഹാറിലെ മിഥിലാഞ്ചലിലെ പ്രശസ്തമായ മധുബനിയിലാണ് മഖാന കൃഷി തുടങ്ങിയത്. ചൈന, കൊറിയ, തായ്ലൻഡ്, അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ മഖാനയ്ക്ക് വലിയ വിപണിയാണുള്ളത്. ഭാവിയിൽ ലോകവിപണയിൽ ഇന്ത്യൻ ബ്രാൻഡായി മഖാന മാറുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. ഇതിലൂടെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ആറായിരം കോടി വരുമാനമുണ്ടാക്കാമെന്നും വിദഗ്ദ്ധർ പറയുന്നു.


]]>
<![CDATA[പ്രതിരോധ മേഖലയ്ക്ക് ബജറ്റിൽ നീക്കിവെച്ചത് 6.81 ലക്ഷം കോടി രൂപ]]> https://www.mathrubhumi.com/special-pages/union-budget-2025/6-81-lakh-crore-rupees-for-defense-sector-the-budget-2025-1.10303990 Sat, 1 February 2025 16:52:00 Sat, 1 February 2025 16:52:35 ന്യൂഡൽഹി: പ്രതിരോധ മേഖലയ്ക്ക് ബജറ്റിൽ വൻതുക നീക്കിവെച്ച് നിർമലാ സീതാരാമൻ. ഇത്തവണത്തെ ബജറ്റിൽ പ്രതിരോധമേഖലയ്ക്കായി നീക്കിവെച്ചിരിക്കുന്നത് 6.81 ലക്ഷം കോടിരൂപയാണ്. കഴിഞ്ഞ ബജറ്റിനേക്കാൾ ഒമ്പത് ശതമാനത്തിന്റെ വർധനവാണ് പ്രതിരോധമേഖലയ്ക്കായി അനുവദിച്ച തുകയിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞബജറ്റിൽ ഇത് 6.2 ലക്ഷം കോടിയായിരുന്നു

ആകെ അനുവദിച്ചതിൽ 4.88 ലക്ഷം കോടിയും പ്രതിരോധ സേനകളുടെ ശമ്പളം, ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ, ഓപ്പറേഷണൽ ചിലവുകൾ എന്നിവയ്ക്ക് വേണ്ടി മാത്രമാണ്. ഇതിൽ 1.60 ലക്ഷം കോടി പെൻഷന് വേണ്ടി ചെലവാകും. 1.92 ലക്ഷം കോടി രൂപ ആയുധ സംഭരണം, ആധുനികവത്കരണം, സേനയുടെ അടിസ്ഥാനസൗകര്യ വികസനം എന്നിവയ്ക്കായി ചെലവാക്കാം.

എഐ, ആദായനികുതി ഇളവ്, ഇൻഷുറൻസ് മേഖലയിലെ വിദേശനിക്ഷേപം 100 ശതമാനമാക്കിയത്, തെരുവ് കച്ചവടക്കാർക്ക് വായ്പ, ജീവൻ രക്ഷാ മരുന്നുകൾക്ക് വിലകുറച്ചത് മുതിർന്ന പൗരന്മാർക്ക് ഒരുലക്ഷം വരെ നികുതിയിളവ് തുടങ്ങി നിരവധി പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ ബജറ്റിലുള്ളത്.

സ്വാതന്ത്ര്യത്തിന്റെ 100-ാം വാർഷികം ആഘോഷിക്കുമ്പോൾ വികസിത രാജ്യമായി മാറുക എന്ന ലക്ഷ്യത്തിലൂന്നിയുള്ള നിർദേശങ്ങളാണ് ബജറ്റിലുള്ളതെന്നാണ് ധനമന്ത്രി അവകാശപ്പെടുന്നത്. അതേസമയം ബീഹാറിന് വാരിക്കോരി നൽകിയ ബജറ്റിനെതിരെ വിമർശനവുമുയർന്നിട്ടുണ്ട്.

]]>
<![CDATA[കേന്ദ്രബജറ്റ് വികസിത ഭാരതത്തിന് വഴി തുറക്കും, സാധാരണക്കാർക്കും മധ്യവർഗത്തിനും ഗുണം ചെയ്യും-മോദി]]> https://www.mathrubhumi.com/special-pages/union-budget-2025/pm-modi-lauded-the-union-budget-2025-1.10303985 Sat, 1 February 2025 16:40:20 Sat, 1 February 2025 16:45:47 ന്യൂഡൽഹി: കേന്ദ്ര ബജറ്റ്, നിക്ഷേപം വർധിപ്പിക്കുമെന്നും 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിന് വഴിയൊരുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധാരണക്കാർക്കും മധ്യവർഗവിഭാഗത്തിനും ഗുണം ചെയ്യുന്ന ബജറ്റാണെന്നും ധാരാളം തൊഴിൽ അവസരങ്ങളും ഉറപ്പുതരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'പ്രതിവർഷം 12 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് നികുതി ഒഴിവാക്കി. എല്ലാ വരുമാന വിഭാഗങ്ങൾക്കും നികുതി കുറച്ചു. ഇത് മധ്യവർഗത്തിന് വളരെയധികം ഗുണം ചെയ്യും'. ബഹുമുഖ ബജറ്റാണ് അവതരിപ്പിച്ചതെന്ന് പറഞ്ഞ പ്രധാനമന്ത്രി ധനമന്ത്രിക്കും സംഘത്തിനും അഭിനന്ദനങ്ങളും അറിയിച്ചു.

എല്ലാ മേഖലകൾക്ക് ബജറ്റിൽ മുൻ​ഗണന നൽകിയിട്ടുണ്ടെന്നും വരും വർഷങ്ങളിൽ ഇത് വലിയ മാറ്റങ്ങൾക്ക് വഴി തുറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കർഷകർക്കുള്ള 'കിസാൻ ക്രെഡിറ്റ് കാർഡ്' 5 ലക്ഷം രൂപയായി ഉയർത്തുന്നതുൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ കാർഷിക മേഖലയിലും മുഴുവൻ ഗ്രാമീണ സമ്പദ്വ്യവസ്ഥയിലും ഒരു പുതിയ വിപ്ലവം സൃഷ്ടിക്കും. ഗിഗ് തൊഴിലാളികൾക്കുള്ള സാമൂഹിക സുരക്ഷാ അവാർഡ് തൊഴിലാളികളുടെ അന്തസ്സിനെ ബഹുമാനിക്കുന്ന തൻ്റെ സർക്കാരിൻ്റെ പ്രതിബദ്ധതയെ വരച്ചുകാണിക്കുന്നതാണെന്നും അദ്ദേ​ഹം കൂട്ടിചേർത്തു.


]]>
<![CDATA[12 ലക്ഷം വരെ ടാക്‌സ് ഫ്രീ; ചരിത്രത്തിലെ ഏറ്റവും വലിയ നികുതി ഇളവുമായി കേന്ദ്ര ബജറ്റ്]]> https://www.mathrubhumi.com/videos/one-minute-video/india-budget-2025-income-tax-slabs-changed-1.10303830 Sat, 1 February 2025 15:55:00 Sat, 1 February 2025 15:56:04

ദായ നികുതിദായകരെ ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനവുമായാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ 2025 സാമ്പത്തിക വർഷത്തിലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ആദായ നികുതി പരിധി 12 ലക്ഷം രൂപയാക്കി ഉയർത്തിയതാണ് ഈ വർഷത്തെ ബജറ്റിലെ പ്രധാന നിർദേശം. അതായത് 12 ലക്ഷം രൂപ വരുമാനവും 75,000 രൂപ വരെ സ്റ്റാന്റേഡ് ഡിഡക്ഷനും ഉൾപ്പെടെ 12.75 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള ആളുകൾക്ക് നികുതി നൽകേണ്ടതില്ലെന്നതാണ് ബജറ്റിൽ പറയുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇളവാണിതെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

]]>
<![CDATA['കേരളത്തെ ഇന്ത്യയുടെ ഭാ​ഗമായി കേന്ദ്രം കാണുന്നില്ല, ജനങ്ങളെ പലതട്ടിൽ കാണുന്ന സർക്കാർ' - കെ മുരളീധരൻ]]> https://www.mathrubhumi.com/special-pages/union-budget-2025/k-muraleedharan-criticizes-union-budget-1.10303924 Sat, 1 February 2025 15:44:19 Sat, 1 February 2025 15:44:19 തിരുവനന്തപുരം: കേരളത്തെ ഇന്ത്യയുടെ ഭാ​ഗമായി കേന്ദ്ര സർക്കാർ കാണുന്നില്ലെന്നും ചരിത്രത്തിൽ ആദ്യമായി ഒരു ലോക്സഭാംഗത്തെ ലഭിച്ചിട്ട് പോലും കേന്ദ്രമനോഭാവം മാറിയിട്ടില്ലെന്നും കെ മുരളീധരൻ. ഇവിടെ പൂജ്യം അം​ഗങ്ങളുണ്ടായിരുന്നപ്പോഴുള്ള അതേമനോഭാവമാണ് കേന്ദ്രത്തിന് ഇപ്പോഴും. ബിഹാറിന് വാരിക്കോരിക്കൊടുത്തത് ബിഹാറിനോടുള്ള ഇഷ്ടം കൊണ്ടല്ല. അടുത്ത തിരഞ്ഞെടുപ്പിൽ ജയിക്കില്ലെന്ന് മനസിലാക്കിക്കൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കുറെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതാണ്. പ്രഖ്യാപിച്ച പല ആനുകൂല്യങ്ങളും പ്രാബല്യത്തിൽ വരുന്നില്ല. എന്നാൽ ഈ പ്രഖ്യാപനത്തിൽ പോലും കേരളമില്ല എന്നതാണ് യാഥാർത്ഥ്യമെന്നും അദ്ദേ​ഹം വിമർശിച്ചു.

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുക്കൊണ്ടുള്ള ബജറ്റുകളാണ് അവതരിപ്പിക്കപ്പെടുന്നത്. ഇന്ത്യയുടെ യാഥാർത്ഥ്യം മനസിലാക്കി ബജറ്റ് അവതരിപ്പിക്കാൻ ഈ എട്ടു ബജറ്റിലും നിർമല സീതരാമന് കഴിഞ്ഞിട്ടില്ല. ദാരിദ്യ നിർമാർജനം സാധ്യമാക്കണമെങ്കിൽ ഇന്ത്യയിലെ ജനങ്ങളെ ഒന്നായി കാണണം. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ പല തട്ടിൽ കാണുന്ന ഒരു സർക്കാരിന് ദാരിദ്യ നിർമാർജനം പൂർണമാക്കാൻ കഴിയില്ല. മുരളീധരൻ പറഞ്ഞു.

ആർഎസ്എസിന്റെ നിലപാടുകൾ സ്വാധീനിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് ന്യൂനപക്ഷങ്ങളും പ്രധാന ഘടകമാണെന്നുള്ള യാഥാർത്ഥ്യം വാജ്പേയിക്ക് മനസിലായിരുന്നു. എന്നാൽ നരേന്ദ്രമോദിയുടെ ലിസ്റ്റിൽ ന്യൂനപക്ഷങ്ങളില്ല. ചൂരൽമല, മുണ്ടക്കൈ പ്രദേശത്തെ ദുരിതബാധിതരെ സഹായിക്കുന്ന ഒരു പദ്ധതിയും കേന്ദ്രത്തിന്റെ ഭാ​ഗത്തുനിന്നുണ്ടായിട്ടില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിലും മൗനമാണെന്നും അദ്ദേഹം വിമർശിച്ചു.

]]>
<![CDATA[12 ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് നികുതിയില്ലേ? ബജറ്റിലെ നിർദേശങ്ങൾ വിശദമായി അറിയാം]]> https://www.mathrubhumi.com/special-pages/union-budget-2025/income-tax-rebate-increased-to-12-75-lakh-1.10303866 Sat, 1 February 2025 15:37:00 Sun, 2 February 2025 9:12:31 പ്രതീക്ഷിച്ചതുപോലെ ആദായ നികുതിയിൽ വൻ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ടാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. സ്ലാബിൽ നാമമാത്രമായ പരിഷ്കാരമാണ് വരുത്തിയതെങ്കിലും റിബേറ്റ് വർധിപ്പിച്ച് 12 ലക്ഷം രൂപവരെ വരുമാനമുള്ളവരെ പൂർണമായും ആദായനികുതി ബാധ്യതയിൽനിന്ന് ഒഴിവാക്കി. 75,000 രൂപയുടെ സ്റ്റാൻഡേഡ് ഡിഡക്ഷൻ കൂടി ചേരുമ്പോൾ ശമ്പള വരുമാനക്കാർക്ക് 12.75 ലക്ഷം രൂപവരെയുള്ള വരുമാനത്തിന് നികുതി നൽകേണ്ടതില്ല. പുതിയ നികുതി സമ്പ്രദായ പ്രകാരം നിലവിൽ ഏഴ് ലക്ഷം രൂപവരെയുള്ളവർക്കായിരുന്നു ഈ ആനുകൂല്യം ലഭിച്ചിരുന്നത്.

അതേസമയം, 12 ലക്ഷം രൂപയിൽ കൂടുതലാണ് വാർഷിക വരുമാനമെങ്കിൽ, തിരഞ്ഞെടുക്കുന്ന നികുതി വ്യവസ്ഥ(പുതിയതോ പഴയതോ) അനുസരിച്ച് സ്ലാബ് പ്രകാരം നികുതി നൽകേണ്ടിവരും. കൂടുതൽ നികുതിയിളവുകളൊന്നുമില്ലാത്തതിനാൽ പഴയ നികുതി സമ്പ്രദായം അപ്രസക്തമാകുകയും ചെയ്തു.

പുതിയ വ്യവസ്ഥയിൽ അടുത്ത സാമ്പത്തിക വർഷം മുതൽ ബാധകമായ സ്ലാബുകൾ ഇപ്രകാരമാണ്:

ഇനി നിങ്ങളുടെ വാർഷിക വരുമാനം 12 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കിൽ ഇപ്രകാരമായിരിക്കും നികുതി കണക്കാക്കുക. അതായത് 12 ലക്ഷത്തിന് മുകളിൽ ഒരു രൂപപോലും വരുമാനം കൂടിയാൽ സ്ലാബ് അടിസ്ഥാനത്തിൽ നികുതി ബാധ്യതവരുമെന്ന് ചുരുക്കം. നാല് ലക്ഷം രൂപവരെ നികുതിയില്ല. നാല് മുതൽ എട്ട് ലക്ഷം വരെ 5 ശതമാനവും എട്ട് മുതൽ 12 ശതമാനംവരെ 10 ശതമാനവും 12 മുതൽ 16 ലക്ഷംവരെ 15 ശതമാനവും 16 മുതൽ 20 ലക്ഷംവരെ 20 ശതമാനവും 20 മുതൽ 24 ലക്ഷംവരെ 25 ശതമാനവും അതിന് മുകളിൽ 30 ശതമാനവുമാണ് നികുതി ബാധ്യത.

നിലവിലുള്ള നികുതി ബാധ്യതയുമായി താരതമ്യം ചെയ്യാം.

റിബേറ്റ് ഉൾപ്പടെ നിലവിൽ ഏഴ് ലക്ഷം രൂപവരെയാണല്ലോ നികുതി ബാധ്യതയില്ലാത്തത്. അതുപ്രകാരം എട്ട് ലക്ഷം വാർഷിക വരുമാനമുള്ളവർ 30,000 രൂപയായിരുന്നു നികുതി അടയ്ക്കേണ്ടത്. ഒമ്പത് ലക്ഷം വരുമാനമുള്ളവരാകട്ടെ 40,000 രൂപയും 10 ലക്ഷമുള്ളവർ 50,000 രൂപയും 11 ലക്ഷമുള്ളവർ 65,000 രൂപയും 12 ലക്ഷമുള്ളവർ 80,000 രൂപയുമാണ് നികുതി നൽകേണ്ടിയിരുന്നത്. ബജറ്റിലെ പ്രഖ്യാപന പ്രകാരം 12.75 ലക്ഷം രൂപവരെ(സ്റ്റാൻഡേഡ് ഡിഡക്ഷൻ ഉൾപ്പടെ) വരുമാനമുള്ളവർക്ക് ഇനി നികുതി ബാധ്യതയില്ല.

12 ലക്ഷത്തിന് മുകളിലാണ് വാർഷിക വരുമാനമെങ്കിൽ സ്ലാബ് ബാധകമാകും. സ്ലാബ് ഉയർത്തിയതിനാൽ നിലവിലുള്ള നികുതി ബാധ്യതയിൽ ഈ വിഭാഗക്കാർക്കും നേട്ടമുണ്ടാകും. ഉദാഹരണത്തിന് 16 ലക്ഷം രൂപ വാർഷിക വരുമാനമുള്ളവർക്ക് നിലവിൽ 1.70 ലക്ഷം രൂപയാണ് നികുതി നൽകേണ്ടത്. പുതിയ സ്ലാബ് പ്രകാരം 1.20 ലക്ഷം രൂപയായി ബാധ്യത കുറയും. അതായത് 50,000 രൂപയുടെ നേട്ടം. 20 ലക്ഷം വാർഷിക വരുമാനമുള്ളവർക്ക് 90,000 രൂപയുടെയും 24 ലക്ഷം വരുമാനക്കാർക്ക് 1.10 ലക്ഷത്തിന്റെയും ആനുകൂല്യം ലഭിക്കും.

ഓഹരി, റിയൽ എസ്റ്റേറ്റ് തുടങ്ങിയവയിൽനിന്നുള്ള മൂലധന നേട്ടത്തിന് പ്രത്യേക നികുതി നിരക്ക് ബാധകമായതിനാൽ മൊത്തംവരുമാനത്തോടൊപ്പം ചേർത്തല്ല, അതിന് പുറമെയാണ് നികുതി ബാധ്യത കണക്കാക്കുക.

റിബേറ്റ് പ്രകാരുമുള്ള നികുതിയിളവ്

നികുതി വ്യവസ്ഥയിൽ സമൂല പരിഷ്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ നികുതി ബില്ല് അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കും.

]]>
<![CDATA[രാജ്യത്തെ മികച്ച 50 വിനോദസഞ്ചാര കേന്ദ്രങ്ങൾ സംസ്ഥാനങ്ങളുമായി സഹകരിച്ച് വികസിപ്പിക്കാൻ പദ്ധതി]]> https://www.mathrubhumi.com/travel/news/top-50-tourist-destinations-to-be-developed-in-partnership-with-states-1.10303870 Sat, 1 February 2025 15:18:00 Sat, 1 February 2025 15:21:55 രാജ്യത്തെ ഏറ്റവും മികച്ച 50 വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയുടെ ടൂറിസം മേഖലയെ ഉയർത്തിക്കൊണ്ടുവരാനുള്ള പദ്ധതികൾ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് ഒരു 'ചലഞ്ച്മോഡി'ൽ ആകും പദ്ധതികൾ നടപ്പാക്കുകയെന്നാണ് ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചിരിക്കുന്നത്.

പ്രധാന അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിന് സംസ്ഥാനങ്ങൾ ഭൂമി ലഭ്യമാക്കി കൊടുക്കേണ്ടിവരുമെന്നും ധനമന്ത്രി വ്യക്തമാക്കുകയുണ്ടായി.

മുദ്ര ലോണുകൾ വിപുലീകരിച്ച് ഹോംസ്റ്റേകൾ സർക്കാർ പ്രോത്സാഹിപ്പിക്കും. കൂടാതെ ടൂറിസ്റ്റ് സ്പോട്ടുകളിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തും.

ഇന്ത്യയുടെ വൈവിധ്യമാർന്ന പൈതൃകത്തിനും സാംസ്കാരിക അടയാളങ്ങൾക്കും സാമ്പത്തിക വളർച്ചയിൽ വലിയ സാധ്യതകളുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കുകയുണ്ടായി.

സ്വകാര്യമേഖലയുമായി സഹകരിച്ച് ഇന്ത്യയിലെ മെഡിക്കൽ ടൂറിസം മെച്ചപ്പെടുത്തുന്നതിനും പദ്ധതികളുണ്ട്. ടൂറിസ്റ്റ് വിസ മാനദണ്ഡങ്ങൾ എളുപ്പമുള്ളതാക്കി ഈ രംഗത്തെ പ്രോത്സാഹിപ്പിക്കുമെന്നും നിർമല അറിയിച്ചു. അന്താരാഷ്ട്ര സന്ദർശകരെ ആകർഷിക്കുന്നതിനായി തിരഞ്ഞെടുത്ത ടൂറിസ്റ്റ് ഗ്രൂപ്പുകൾക്ക് കാര്യക്ഷമമായ ഇ-വിസ സൗകര്യങ്ങളും വിസ ഫീസ് ഇളവുകളും സർക്കാർ ഏർപ്പെടുത്തുമെന്നും അവർ പറഞ്ഞു.

വിനോദസഞ്ചാര സൗകര്യങ്ങൾ, ശുചിത്വം എന്നിവ ഉൾപ്പെടെയുള്ള ഫലപ്രദമായ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് നടപ്പിലാക്കുന്ന സംസ്ഥാനങ്ങൾക്ക് അവരുടെ പ്രകടനത്തിനനുസരിച്ച് പ്രോത്സാഹനം നൽകുമെന്നും കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറയുകയുണ്ടായി.

]]>
<![CDATA['ചൈന എഐയിൽ തിരമാലകൾ സൃഷ്ടിക്കുന്നു, ഇവിടെ കുംഭമേളയിൽ മുങ്ങികുളിക്കുന്നു' - ജോൺ ബ്രിട്ടാസ്]]> https://www.mathrubhumi.com/special-pages/union-budget-2025/india-budget-2025-brittas-criticism-1.10303865 Sat, 1 February 2025 15:15:00 Sat, 1 February 2025 15:44:05 ന്യൂഡൽഹി: രാഷ്ട്രീയ ഡോക്യുമെന്റുകളായി ബജറ്റുകൾ അധഃപതിച്ചുവെന്നും ബജറ്റിന്റെ പവിത്രത നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള പ്രതിപാദനമാണ് ധനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ജോൺ ബ്രിട്ടാസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് ചൈന പോലുള്ള രാജ്യങ്ങൾ തിരമാലകൾ സൃഷ്ടിക്കുമ്പോൾ ഇവിടെ കുംഭമേളയിൽ പോയി മുങ്ങികുളിക്കുകയാണ്. അതിന്റെ വേറൊരു രാഷ്ട്രീയ ഡോക്യുമെന്റാണ് ബജറ്റെന്നും അദ്ദേഹം വിമർശിച്ചു.

ബജറ്റിൽ ആറു സ്ഥലത്താണ് ബിഹാറിനെ പരാമർശിക്കുന്നത്. മറ്റൊരു സംസ്ഥാനത്തെയും ഇത്തരത്തിൽ പരാമർശിച്ചിട്ടില്ല. ഈ സർക്കാരിനെ താങ്ങി നിർത്തുന്ന പ്രധാനപ്പെട്ട ഒരു ഊന്നുവടിയാണ് ബിഹാർ. എത്ര വ്യാജമായാണ് ബിഹാറിനെ ബജറ്റിലേക്ക് കൊണ്ടുവന്നതെന്നും ബ്രിട്ടാസ് ചോദിച്ചു. ആദായ നികുതി ഇളവ് ബജറ്റിൽ എങ്ങനെ സ്ഥാനംപിടിച്ചു എന്നുകൂടി മനസിലാക്കണം. മധ്യവർ​ഗത്തിന് സ്വാധീനമുള്ള ഡൽഹിയിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണിതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ഒന്നര ഡസനോളം ആവശ്യങ്ങളിൽ ഒന്നുപോലും പരി​ഗണിച്ചില്ലെന്നും ബ്രിട്ടാസ് വിമർശിച്ചു. ആ​ഗോളവത്കരണത്തിന്റെ കാലം കഴിഞ്ഞതായും മാനവശേഷിയെ ആശ്രയിച്ച് മുന്നോട്ടുപോകേണ്ടിയിരിക്കുന്നുവെന്നും സാമ്പത്തിക സർവേയിൽ പറയുന്നു. ആഗോളവത്കരണത്തിന്റെ ഭാ​ഗമായാണ് ആസിയൻ കരാറിൽ ഒപ്പുവച്ചത്. ഇത്തരം കരാറുകൾ പുനപരിശോധിക്കേണ്ടതാണ്. അത്തരത്തിലുള്ള കരാറുകളുടെ തിക്താനുഭവങ്ങൾ ഒരു സംസ്ഥാനത്തെ കർഷകർ അനുഭവിക്കുന്നുണ്ടെങ്കിൽ അതിനൊരു പരിഹാരം ഉണ്ടാക്കാൻ വേണ്ടി നിർദേശം കൊണ്ടുവരേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു.

മൂലധനമേഖലയെ കുറിച്ച് സർക്കാർ പറയുമ്പോൾ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തുറമുഖമായി ഉരിത്തിരിയാൻ പോകുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ സുഗമമായ നടത്തിപ്പ് സംബന്ധിച്ച് ഒരു പ്രഖ്യാപനം പോലുമുണ്ടായില്ല. പതിനായിരം മെഡിക്കൽ സീറ്റുകൾ വർധിപ്പിക്കുമെന്ന് പറയുമ്പോൾ പോലും കേരളത്തിന്റെ ദീർഘകാലമായുള്ള എയിംസ് എന്ന ആവശ്യവും പരി​ഗണിച്ചിട്ടില്ല. ബ്രിട്ടാസ് വിമർശിച്ചു.

]]>
<![CDATA[മൊബൈൽ ഫോണിനും ജീവൻരക്ഷ മരുന്നുകൾക്കും വില കുറയും; ഇറക്കുമതി ചെയ്ത വസ്ത്രങ്ങൾക്ക് വില കൂടും]]> https://www.mathrubhumi.com/special-pages/union-budget-2025/budget-2025-what-gets-cheaper-what-gets-expensive-1.10303868 Sat, 1 February 2025 15:06:14 Sat, 1 February 2025 15:18:08 ന്യൂഡൽഹി: സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തി വികസിത ഭാരതം യാഥാർഥ്യമാക്കാൻ ലക്ഷ്യമിട്ടുള്ള ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചത്. മധ്യവർഗക്കാർക്ക് ആശ്വാസമാകുന്ന ആദായനികുതി ഇളവുൾപ്പെടെ നിരവധി പ്രഖ്യാപനങ്ങൾ ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനത്തിൽ ഉൾപ്പെട്ടു. ബജറ്റ് പ്രകാരം ചില സാധനങ്ങൾക്ക് വിലകുറയുകയും ചിലവയ്ക്ക് വില കൂടുകയും ചെയ്യും. ഇത്തവണത്തെ ബജറ്റ് പ്രകാരം വില കുറയുന്നവയും കൂടുകയും ചെയ്യുന്ന വസ്തുക്കളേതൊക്കെയെന്ന് പരിശോധിക്കാം.

വിലകുറയുന്നവ

  • മെബൈൽ ഫോണുകൾ
  • കാൻസർ ഉൾപ്പെടെയുള്ളവയുടെ ചികിത്സയ്ക്കുപയോഗിക്കുന്ന 36 ജീവൻരക്ഷാ മരുന്നുകൾ.
  • വൈദ്യുത വാഹനങ്ങളുടെ ബാറ്ററികൾ
  • വെറ്റ് ബ്ലൂ ലെതർ
  • കാരിയർ ഗ്രേഡ് എതർനെറ്റ് സ്വിച്ചുകൾ
  • 12 ക്രിറ്റിക്കൽ മിനറലുകൾ
  • ഓപ്പൺസെൽസ് എൽസിഡി, എൽഇഡി ടിവികൾ
  • കപ്പൽ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ
  • കടൽ വിഭവങ്ങൾ
  • കൊബാൾട്ട് ഉത്പന്നങ്ങൾ
  • എൽഇഡികൾ

വില കൂടുന്നവ

  • ഫ്ളാറ്റ് പാനൽ ഡിസ്പ്ലേ
  • ഇറക്കുമതി ചെയ്ത വസ്ത്രങ്ങൾ

]]>
<![CDATA[മഖാനകൊണ്ട് കേരളത്തിനെന്ത് ഗുണം,ആകാശത്തുനിന്ന് നോട്ടെടുക്കാൻ കഴിയില്ല;ബജറ്റിൽ നിരാശയെന്ന് ധനമന്ത്രി]]> https://www.mathrubhumi.com/special-pages/union-budget-2025/union-budget-2025-kn-balagopal-response-1.10303859 Sat, 1 February 2025 15:04:54 Sat, 1 February 2025 15:14:38 തിരുവനന്തപുരം: വയനാട് പാക്കേജ് പോലും പരിഗണിക്കാതെ കേരളത്തെ അവഗണിക്കുന്ന തരത്തിലുള്ള ബജറ്റ് നിരാശാജനകവും പ്രതിഷേധാർഹവുമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. രാഷ്ട്രീയ താത്പര്യങ്ങൾക്കുപരി എല്ലാ സംസ്ഥാനങ്ങളെയും ഒരുപോലെ പരിഗണിക്കണമായിരുന്നു എന്നും മന്ത്രി പറഞ്ഞു.

'മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റിനും നേരത്ത അവതരിപ്പിച്ച ബജറ്റുകളുടെ സ്വഭാവത്തിൽ നിന്ന് വലിയ മാറ്റമില്ലായെന്ന് തന്നെയാണ് പുതിയ ബജറ്റും സൂചിപ്പിക്കുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും തുല്യസമീപനം സ്വീകരിക്കുന്നില്ല. രാഷ്ട്രീയമായി താത്പര്യമുള്ള സ്ഥലങ്ങളിൽ കൂടുതൽ കാര്യങ്ങൾ ചെയ്യുന്നു മറ്റുള്ള സ്ഥലങ്ങളിൽ ഒന്നും ചെയ്യുന്നില്ല എന്നാണ് വ്യക്തമാകുന്നത്. ന്യായമായ പ്രതീക്ഷ ചില കാര്യങ്ങളിലുണ്ടായിരുന്നു. വയനാട് പാക്കേജും വിഴിഞ്ഞവുമുൾപ്പടെ കേരളത്തിന് കിട്ടേണ്ട സാമ്പത്തിക കാര്യങ്ങളിൽ ഒരു ചർച്ചയുമുണ്ടായില്ല. പൊതുവിൽ കേരളത്തോട് ബജറ്റിലുണ്ടായ സമീപനും അങ്ങേയറ്റം നിരാശാജനകമാണ്.'

'എല്ലാം തുല്യമാവണമെന്ന് പറയുന്നില്ല. എന്നാൽ ആ വീതംവെപ്പിൽ വല്ലാത്ത വ്യത്യസ്തതകളുണ്ടെന്ന് കണക്ക് കാണിക്കുന്നു. പ്രാദേശികവാദമുന്നയിക്കുന്നവരല്ല കേരളത്തിലെ ജനങ്ങൾ. ബിഹാറിലും ഡൽഹിയിലും തിരഞ്ഞെടുപ്പ് വരുന്നുണ്ട്. അതുകൊണ്ട് രാഷ്ട്രീയപരമായ ചില തീരുമാനങ്ങളുണ്ടായേക്കാം. എന്നാൽ വയനാട് ദുരന്തത്തിന് പ്രത്യേക പരിഗണന, വിഴിഞ്ഞം പോലെ ഇന്ത്യക്കാകെ ഗുണം ചെയ്യുന്ന പദ്ധതിക്ക് പ്രത്യേക പരിഗണന അങ്ങനെ പൊതുവിൽ ചെയ്യേണ്ട സാമ്പത്തിക കാര്യങ്ങളെ പറ്റി ഒന്നും പറഞ്ഞില്ല എന്നത് ദുഃഖകരവും പ്രതിഷേധാർഹവുമാണ്. ആ കാര്യത്തിൽ തിരുത്തലുണ്ടാക്കുമെന്നാണ് പ്രതീക്ഷ.'

'ബജറ്റിന്റെ പൊതുവായ സമീപനം നോക്കുമ്പോൾ കേരളത്തെ പറ്റി ഏത് റിപ്പോർട്ട് എടുക്കുമ്പോഴും നല്ല കാര്യങ്ങളല്ലാതെ പറയാൻ പറ്റുന്നില്ല. സുസ്ഥിരവികസനത്തെയും മാലിന്യ നിർമാർജനത്തെയും ഭൂവിനിയോഗത്തെയും സംബന്ധിച്ച കണക്കുകളെല്ലാം കേരളത്തിനനുകൂലമാണ്. രാജ്യത്താകെയുള്ള സാമ്പത്തികവളർച്ച നോക്കുമ്പോൾ ആ ശതമാനത്തേക്കാളും മെച്ചപ്പെട്ടതാണ് കേരളത്തിനുണ്ടായ വളർച്ചയെന്ന് കാണാം. കേരളം നേരത്തെ നടപ്പിലാക്കിയ പല പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ ഇതിലെ പ്രശ്നം ഈ പദ്ധതികൾക്കായി കേന്ദ്രം പണമനുവദിക്കും. ഇത് കേരളത്തിന് ആവശ്യമില്ല. അടുത്ത ഘട്ട വികസനത്തിനായി പണം കേരളത്തിന് ലഭിക്കുന്നില്ല.'

'ഇന്ത്യയെ മുഴുവൻ പരിഗണിക്കുന്ന ബജറ്റല്ല ഇത് എന്ന് എംപിമാർ പറയുന്നുണ്ടായിരുന്നു. ഇന്ത്യയിലെ മുഴുവൻ ജനങ്ങളുടെയും ധനമന്ത്രിയും പ്രധാനമന്ത്രിയും സർക്കാരുമാണ്. ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും ഗുണകരമാകുന്ന ബജറ്റായിരുന്നില്ല ഇത്. ഇന്ത്യയിലെ മുഴുവൻ ആളുകൾക്കും ഒരേ അളവിൽ ഷർട്ടും പാന്റും തയ്പ്പിച്ച് തരാമെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ. എല്ലാവർക്കും ഒരേ അളവാണോ. ഇന്ത്യയിലെ സംസ്ഥാനങ്ങൾക്ക് വ്യത്യസ്തമായ സ്വഭാവങ്ങളുണ്ട്. വിളകൾക്കും മണ്ണിനും വ്യത്യസ്തതയുണ്ട്. എല്ലാ സംസ്ഥാനങ്ങൾക്കും പറ്റുന്ന രീതിയിലുള്ള കാര്യങ്ങളുണ്ടാകണം. മഖാന കേരളത്തിൽ അത്രയും പെട്ടെന്ന് പറ്റുന്ന കൃഷിയാണോ. അതേ സമയം റബറിനെ പരിഗണിച്ചുമില്ല. കേരളത്തിലെ 12-ഓളം ജില്ലകളിൽ ആളുകൾക്ക് വരുമാനം നൽകുന്നതാണ്. പൊളിറ്റക്കൽ ഗിമ്മിക്കുകൾ കാണിക്കുന്നതിലല്ല കാര്യം.'

ആകാശത്ത് നിന്ന് നോട്ടെടുക്കാൻ കഴിയില്ലല്ലോ. തരേണ്ടത് തന്നേ പറ്റൂ. കിട്ടേണ്ട പണം വലിയതോതിൽ വെട്ടിക്കുറച്ചിട്ടും കേരളം പല കാര്യങ്ങളിലും മുന്നിലാണ് എന്നുള്ളത് അഭിമാനകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.

]]>
<![CDATA[ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപം]]> https://www.mathrubhumi.com/special-pages/union-budget-2025/union-budget-2025-foreign-direct-investment-limit-insurance-sector-hiked-1.10303849 Sat, 1 February 2025 14:51:36 Sat, 1 February 2025 14:51:36 ന്യൂഡൽഹി: ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപമെന്ന പ്രഖ്യാപനവുമായി കേന്ദ്രബജറ്റ്. നേരത്തെയുണ്ടായിരുന്ന 74 ശതമാനത്തിൽ നിന്നാണ് ഇത് 100 ശതമാനമാക്കി ഉയർത്തിയത്.

ഇന്ത്യയിൽ മുഴുവൻ പ്രീമിയവും നിക്ഷേപിക്കുന്ന കമ്പനികൾക്കാണ് ഈ വർധിപ്പിച്ച പരിധി ലഭ്യമാവുക. വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട നിലവിലെ സുരക്ഷാനിയമങ്ങളും വ്യവസ്ഥകളും അവലോകനം ചെയ്യുകയും ലളിതമാക്കുകയും ചെയ്യുമെന്ന് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.


]]>
<![CDATA[തെരുവുകച്ചവടക്കാർക്ക്‌ 3,0000 രൂപയുടെ യു.പി.ഐ ലിങ്ക്ഡ് ക്രെഡിറ്റ് കാർഡ്, കൂടുതൽ വായ്പ]]> https://www.mathrubhumi.com/special-pages/union-budget-2025/changes-pm-svanidhi-scheme-union-budget-2025-1.10303832 Sat, 1 February 2025 14:33:55 Sat, 1 February 2025 14:46:39 ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ മാറ്റങ്ങളുണ്ടായ പദ്ധതികളിലൊന്ന് പ്രധാനമന്ത്രിയുടെ സ്വനിധി പദ്ധതി (സ്ട്രീറ്റ് വെൻഡേഴ്സ് ആത്മ നിർഭർ നിധി)യാണ്. പദ്ധതി രാജ്യത്തെ 68ലക്ഷം തെരുവ് കച്ചവടക്കാർക്ക് ഗുണകരമായതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തിൽ പദ്ധതിയിലൂടെ ലഭ്യമാകുന്ന യു.പി.ഐ ലിങ്ക്ട് ക്രെഡിറ്റ് കാർഡുകളുടെ പരിധി 30000 രൂപയായി ഉയർത്തും. കൂടുതൽ ബാങ്ക് വായ്പകളും ലഭ്യമാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

2020ലാണ് പ്രധാന മന്ത്രി സ്വനിധി പദ്ധതി ആരംഭിച്ചത്. തെരുവുകച്ചവടക്കാർക്ക് പ്രവർത്തന മൂലധനവായ്പകൾ നൽകുന്നതിനായി ആരംഭിച്ച സൂക്ഷ്മവായ്പ പദ്ധതിയാണ് പ്രധാനമന്ത്രി സ്വനിധി. യോഗ്യരായ തെരുവുകച്ചവടക്കാർക്ക് ഒരുവർഷത്തേക്ക് പ്രതിമാസത്തവണകളായി തിരിച്ചടക്കേണ്ട വിധത്തിൽ വായ്പ
അനുവദിക്കുക.

ചുരുങ്ങിയ പലിശയ്ക്ക് യാതൊരു ഈടുമില്ലാതെ ബാങ്ക് വായ്പ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. കേന്ദ്രസർക്കാരിന്റെ പുതിയ മാനദണ്ഡം പ്രകാരം വീട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചെറിയ സംരംഭങ്ങൾക്കും വായ്പ ലഭിക്കും.

]]>
<![CDATA[ആദായനികുതി പരിധി ഉയർത്തൽ; ഡൽഹിയിൽ വോട്ടാകുമോ? നവംബറിലെ നേട്ടത്തിനായി ബിഹാർ ചായ്‌വും]]> https://www.mathrubhumi.com/special-pages/union-budget-2025/no-income-tax-upto-12-lakh-and-other-budget-proposals-how-to-impact-delhi-and-bihar-assembly-polls-1.10303810 Sat, 1 February 2025 14:26:27 Sat, 1 February 2025 15:07:27 മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിലെ ഏറ്റവും കണ്ണഞ്ചിപ്പിച്ച പ്രഖ്യാപനം. അതാണ് ആദായനികുതി പരിധി 12 ലക്ഷമാക്കി ഉയർത്തൽ. രാജ്യത്തെ മധ്യവർഗ വിഭാഗത്തെ സംബന്ധിച്ച് ഏറെ പോസിറ്റീവായ തീരുമാനം. കേന്ദ്ര സർക്കാർ ജീവനക്കാർ അടക്കം മധ്യവർഗം നിർണായക വോട്ടുബാങ്കായ ഡൽഹിയിൽ ദിവസങ്ങൾ മാത്രം അകലെയാണ് പോളിങ്. അതുപോലെ വികസന പദ്ധതികൾ അടക്കം പ്രഖ്യാപിച്ച് ബിഹാർ ചായ് വും ബജറ്റിലുണ്ട്. ഈ വർഷം അവസാനം ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. വോട്ട് ഉറപ്പിക്കാനുള്ള ബി.ജെ.പിയുടെ സമർഥമായൊരു രാഷ്ട്രീയ കരുനീക്കം കൂടിയായി ഇതിനെ വ്യാഖ്യാനിക്കാം.

ഫെബ്രുവരി അഞ്ചാം തീയതിയാണ് ഡൽഹി പോളിങ് ബൂത്തിലേക്ക് പോകുന്നത്. ഭരണംപിടിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്ന ബി.ജെ.പിക്ക് കിട്ടിയ ട്രംപ് കാർഡാണ് ഈ ആദായനികുതി പരിധി ഉയർത്തൽ എന്നതിൽ സംശയംവേണ്ട. ഇടത്തരക്കാരുടെയും വരേണ്യവിഭാഗത്തിന്റെയും വോട്ടാണ് എ.എ.പിയെ ആദ്യമായി അധികാരത്തിലെത്തിച്ചതിൽ മുഖ്യപങ്കുവഹിച്ച ഘടകം. അധികാരത്തിലെത്തിയതിന് പിന്നാലെ ജനപ്രിയ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചും നടപ്പാക്കിയും കെജ്രിവാളും സംഘവും കളംപിടിക്കുകയും ചെയ്തു.

കോൺഗ്രസിനെ താരതമ്യേന ശക്തിയുള്ള എതിരാളിയായി കണക്കാക്കാത്ത ബി.ജെ.പിക്ക് ഇക്കുറി ഏതുവിധേനയും എ.എ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കിയേ മതിയാകൂ. മറ്റ് നഗരങ്ങളെ അപേക്ഷിച്ച് താരതമ്യേന ഉയർന്ന പ്രതിശീർഷ വരുമാനമുള്ള നഗരമാണ് ഡൽഹി. അങ്ങനൊരിടത്ത് ഇത്തരമൊരു നീക്കം നടത്തുക വഴി വോട്ടർമാരെ ഒപ്പംകൂട്ടാമെന്ന് ബി.ജെ.പി. കണക്കുകൂട്ടുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നികുതിയിളവ് പ്രഖ്യാപനം അങ്ങനെ വെറുതെ വന്നതല്ലെന്ന് വ്യക്തം.

ഒരുപാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണമെന്ന തത്വം യാഥാർഥ്യമാക്കുന്നതാണ് ബജറ്റിൽ ബിഹാറിന് ലഭിച്ച പരിഗണന. കേന്ദ്രത്തിൽ മോദിസർക്കാരിന് നിതീഷ് കുമാർ നൽകുന്ന പിന്തുണയ്ക്ക് പകരമായി ബജറ്റിൽ ബിഹാറിനായി നിരവധി പ്രഖ്യാപനങ്ങളാണുള്ളത്. നവംബർ മാസത്തിലാണ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. പ്രതിശീർഷ വരുമാനപട്ടികയിൽ പിന്നിലാണെങ്കിലും ആദായനികുതി ഇളവ് പ്രയോജനപ്പെടുന്നവർ ബിഹാറിലുമുണ്ട്.

പട്ന വിമാനത്താവളം വികസിപ്പിക്കൽ, മഖാന ബോർഡ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്റർപ്രനർഷിപ്പ് ആൻഡ് മാനേജ്മെന്റ്, ബിഹ്തയിൽ ബ്രൗൺഫീൽഡ് വിമാനത്താവളം തുടങ്ങി വേറെയും നിരവധി പ്രഖ്യാപനങ്ങൾ നിതീഷ് കുമാർ ഭരിക്കുന്ന ബിഹാറിനായി കേന്ദ്രം, ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

]]>
<![CDATA[ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയും; ബാറ്ററി നിർമാണത്തിൽ പുതിയ ദിശ നൽകി കേന്ദ്ര ബജറ്റ്]]> https://www.mathrubhumi.com/special-pages/union-budget-2025/35-additional-goods-for-ev-battery-manufacturing-to-be-exempted-from-customs-duty-1.10303822 Sat, 1 February 2025 14:24:41 Sat, 1 February 2025 14:29:25 പ്രാദേശിക ഇലക്ട്രിക് വാഹന നിർമാതാക്കൾക്ക് പ്രചോദനം നൽകുന്ന പ്രഖ്യാപനവുമായി കേന്ദ്ര ബജറ്റ്. ഇലക്ട്രിക് വാഹനങ്ങളുടെ ലിഥീയം അയേൺ ബാറ്ററി നിർമാണത്തിന് ഉപയോഗിക്കുന്ന 35 പദാർഥങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കിയതായാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രഖ്യാപനത്തിൽ അറിയിച്ചിരിക്കുന്നത്.

പ്രാദേശികമായി ലഭ്യമാകാത്ത 25 അസംസ്കൃത വസ്തുകളുടെ നികുതി 2024 ജൂലായിയിൽ പ്രഖ്യാപിച്ച ബജറ്റിൽ ഒഴിവാക്കിയിരുന്നു. സമാനമായി കോബാൾട്ട് പൗഡർ, ലീഡ് സിങ്ക് തുടങ്ങിയ 12 ധാതുകളെ കൂടി നികുതിയിൽ നിന്ന് ഒഴിവാക്കുന്നുണ്ടെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിയിൽ ഉപയോഗിക്കുന്ന 35 ധാതുക്കളും മൊബൈൽ ഫോൺ ബാറ്ററിയിൽ ഉപയോഗിക്കുന്ന 25 ധാതുക്കളുടെയും നികുതിയാണ് ഒഴിവാക്കിയിരിക്കുന്നത്.

ബാറ്ററി നിർമിക്കുന്നതിനുള്ള മുടുക്കുമുതൽ കുറഞ്ഞാൽ ഇത് ഇലക്ട്രിക് വാഹനങ്ങളുടെ വിലയിൽ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയുമെന്ന പരോക്ഷമായ പ്രഖ്യാപനവും ബജറ്റിലുണ്ട്.

ഏതാനും വർഷങ്ങൾക്കുള്ളിൽ ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോൾ മോഡലുകൾക്ക് സമാനമാകുമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി മുമ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ബാറ്ററിയുടെ വില കുറയുന്നതോടെ ഇലക്ട്രിക് വാഹനങ്ങളുടെ വിലയിലും ഗണ്യമായ കുറവ് ഉണ്ടായേക്കുമെന്നാണ് വിലയിരുത്തലുകൾ.

]]>
<![CDATA[ആവശ്യപ്പെട്ടത് 24000 കോടി,വയനാട് പാക്കേജുൾപ്പടെയൊന്നും പരിഗണിച്ചില്ല; കേരളത്തിന് പൊതുവിൽ നിരാശ]]> https://www.mathrubhumi.com/special-pages/union-budget-2025/union-budget-2025-kerala-1.10303789 Sat, 1 February 2025 14:23:00 Sat, 1 February 2025 14:41:09 ന്യൂഡൽഹി: കേന്ദ്രബജറ്റ് പ്രഖ്യാപനത്തിൽ കേരളത്തിന് പൊതുവെ നിരാശ. ദീർഘകാലത്തേക്ക് സംസ്ഥാനങ്ങൾക്ക് വായ്പയായി വകയിരുത്തിയ ഒന്നരലക്ഷം കോടിയിലെ വിഹിതവും പാലക്കാട് ഐഐടിക്കുള്ള സഹായവും മാത്രമാണ് കേരളത്തെ സംബന്ധിച്ച് ബജറ്റ് പ്രസംഗത്തിൽ ഇടംപിടിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കേരളം 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് ആവശ്യപ്പെട്ടത്. കൂടാതെ, വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പുനരധിവാസം നടപ്പാക്കുന്നതിനായി 2,000 കോടിയുടെ പാക്കേജ്, മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കുന്നതിനായി 1,000 കോടിയുടെ പ്രത്യേക പാക്കേജ്, വിഴിഞ്ഞം തുറമുഖ വികസനത്തിനായി 5000 കോടി, സിൽവർ ലൈൻ, ദീർഘകാലാവശ്യമായ എയിംസ്, ശബരി പാത തുടങ്ങി പല സുപ്രധാനവാശ്യങ്ങളും കേരളം ഉന്നയിച്ചിരുന്നു. എന്നാൽ ഒന്ന് പോലും ബജറ്റിൽ ഇടംപിടിച്ചില്ല

ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി വയനാട് പാക്കേജും കേരളം അഭിമുഖീകരിക്കുന്ന സുപ്രധാന പ്രശ്നമായ വന്യജീവി ആക്രമണത്തിന് പരിഹാരം കാണാനും വിശാലാർത്ഥത്തിൽ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കേരളം. അതേ സമയം ഈ വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിന് വാരിക്കോരി പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടായി

പൊതുവായി നടത്തിയ പ്രഖ്യാപനങ്ങളൊഴികെ കേരളത്തെ പരിഗണിച്ചില്ലായെന്നത് പ്രതിഷേധങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശരഹിത വായ്പയുണ്ട്. ഒന്നരലക്ഷം കോടി രൂപ ഇതിനായി വകയിരുത്തും. പുതിയ പദ്ധതികൾക്കായി പത്തുലക്ഷം കോടി മൂലധനം അഞ്ച് വർഷത്തേക്ക് നൽകും. എഐ പഠനത്തിന് സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിനായി 500 കോടി മാറ്റിവെച്ചു. ഇത്തരത്തിൽ പൊതുവായി ലഭിക്കുന്ന മാറ്റിയിരുത്തൽ തുകയൊഴിച്ച് പ്രത്യേക പരിഗണന കേരളത്തിന് ലഭിച്ചില്ല. പാലക്കാട് ഐഐടി വികസനത്തിന് മാത്രമാണ് തുക അനുവദിച്ചത്. കൂടാതെ തുറമുഖ വികസനത്തിനായി അനുവദിച്ച പദ്ധതിയുടെ ഗുണം കേരളത്തിന് ലഭിക്കുമെന്നതൊഴിച്ചാൽ വിഴിഞ്ഞം പ്രത്യേക പാക്കേജിലും പ്രതികരണമുണ്ടായില്ല.

സംസ്ഥാനം അഭിമുഖീകരിക്കുന്ന സാമ്പത്തിക ഞെരുക്കം പരിഹരിക്കുന്നതിനായി 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജായിരുന്നു കേരളം ആവശ്യപ്പെട്ടത്. വയനാട് പുനരധിവാസം നടപ്പാക്കുന്നതിനായി 2,000 കോടി, പ്രവാസികൾക്കുള്ള പദ്ധതിക്കായി 300 കോടി, കാലാവസ്ഥാ വ്യതിയാനം കാരണം സംഭവിക്കുന്ന ദുരന്തങ്ങൾക്കായി 4,500 കോടി, റബറിന് താങ്ങുവില 250 രൂപയായി നിലനിർത്തുന്നതിന് 1,000 കോടിയുടെ പദ്ധതി, ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 2,117 കോടി, തിരുവനന്തപുരം ആർസിസിയുടെ വികസനത്തിനായി 1,293 കോടി, നെല്ലു സംഭരണത്തിന് 2,000 കോടി, തീരദേശത്തെ കടലാക്രമണവും തീരശോഷണവും നേരിടാൻ 2,329 കോടി, സിൽവർലൈൻ, റാപ്പിഡ് ട്രാൻസിറ്റ് പദ്ധതികൾ, അങ്കമാലി-ശബരി, നിലമ്പൂർ-നഞ്ചൻകോട്, തലശ്ശേരി-മൈസൂരു റെയിൽപാതകൾക്ക് അനുമതിയും ഫണ്ടും, തുടങ്ങി 14 ആവശ്യങ്ങളാണ് കേരളം മുന്നോട്ട് വെച്ചിരുന്നത്.


]]>
<![CDATA[മുതിർന്ന പൗരൻമാർക്ക് ഒരു ലക്ഷം രൂപവരെ നികുതിയിളവ് | Union Budget 2025]]> https://www.mathrubhumi.com/special-pages/union-budget-2025/budget-2025-senior-citizen-tax-relief-1.10303793 Sat, 1 February 2025 13:38:29 Sat, 1 February 2025 14:22:15 ന്യൂഡൽഹി: മൂന്നാമത് നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ മുതിർന്ന പൗരൻമാർക്ക് ആശ്വാസകരമാകുന്ന നിരവധി പ്രഖ്യാപനങ്ങൾ. മുതിർന്ന പൗരൻമാർക്കുള്ള നികുതിയിളവ് 50,000 രൂപയിൽ നിന്ന് ഒരു ലക്ഷമാക്കി ഉയർത്തിയതാണ് പ്രധാനം.

ഇതോടൊപ്പം വാടകയ്ക്കുള്ള ടി.ഡി.എസ് പരിധിയും വർധിപ്പിച്ചിട്ടുണ്ട്. വാടകയ്ക്കുള്ള ടിഡിഎസിന്റെ വാർഷിക പരിധി 2.40 ലക്ഷത്തിൽ നിന്ന് ആറു ലക്ഷമായാണ് വർധിപ്പിച്ചിരിക്കുന്നത്. വാടക വരുമാനത്തിന്മേലുള്ള നികുതി ഭാരം കുറച്ചു. മുതിർന്ന പൗരന്മാർക്ക് പ്രയോജനം ചെയ്യുന്ന തരത്തിലാണ് ഈ മാറ്റങ്ങൾ.

ഇതോടൊപ്പം ആദായ നികുതി നിയമം ലഘൂകരിച്ച് രാജ്യത്ത് പുതിയ ആദായ നികുതി ബിൽ കൊണ്ടുവരുമെന്നും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ പ്രഖ്യാപിച്ചു. നികുതിദായകരുടെ സൗകര്യം പരിഗണിച്ച് നടപടികൾ ലഘൂകരിക്കുമെന്നും അവർ പ്രഖ്യാപിച്ചു.

]]>
<![CDATA[പ്ലാറ്റ്‌ഫോം, ജിഗ് തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷാ പദ്ധതി; ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തും]]> https://www.mathrubhumi.com/special-pages/union-budget-2025/india-budget-gig-platform-worker-social-security-1.10303769 Sat, 1 February 2025 12:35:10 Sat, 1 February 2025 15:34:48 ന്യൂഡൽഹി: കേന്ദ്രബജറ്റിൽ പ്ലാറ്റ്ഫോം തൊഴിലാളികൾക്കും ജിഗ് തൊഴിലാളികൾക്കുമായി സാമൂഹ്യസുരക്ഷാ പദ്ധതി പ്രഖ്യാപിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ തൊഴിലെടുക്കുന്നവർക്കും ജിഗ് തൊഴിലാളികൾക്കും തിരിച്ചറിയൽ കാർഡുകൾ നൽകും. ഇശ്രാം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയിൽ ഉൾപ്പെടുത്തി ഇവരുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.

കാറ്ററിങ് ജോലികൾ, ഫ്രീലാൻസ് ജോലികൾ, സ്വതന്ത്ര കോൺട്രാക്ടന്മാർ, സോഫ്ട്വെയർ വികസനം തുടങ്ങിയ നിരവധി മേഖലയിലാണ് ജിഗ് തൊഴിലാളികൾ ജോലിചെയ്യുന്നത്. മണിക്കൂർ അനുസരിച്ചോ പാർട്ട് ടൈമായോ ആണ് ഇത്തരം ജോലികൾ. പാർട്ട് ടൈമായി പല വിഷയങ്ങളിൽ പരിശീലനം നൽകുന്നവരും ഇതിന് കീഴിൽവരും.

ഓൺലൈൻ പ്ലാറ്റ്ഫോം ഉപയോഗിച്ച് വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ വേണ്ടി സേവനങ്ങൾ പ്രദാനം ചെയ്യുന്ന തൊഴിലാളികളാണ് പ്ലാറ്റ് ഫോം തൊളിലാളികൾ. ഓൺലൈൻ ഭക്ഷണ വിതരണ ആപ്പുകളിൽ തൊഴിലെടുക്കുന്നവർ, ഓൺലൈൻ ടാക്സി സർവ്വീസുകളിൽ തൊഴിലെടുക്കുന്നവർ, ഡെലിവറി തൊഴിലാളികൾ തുടങ്ങിയവരും പ്ലാറ്റ്ഫോം തൊഴിലാളികളാണ്. വിദ്യാർത്ഥികളും സ്ത്രീകളുമുൾപ്പെടെ ഈ മേഖലയുടെ ഗുണഭോക്താക്കളാണ്. ഇവരുടെ തൊഴിൽ സുരക്ഷയെ മുൻനിർത്തിയാണ് പ്രഖ്യാപനം.

]]>
<![CDATA[എഐയ്ക്ക് ഊന്നൽ; അഞ്ച് വർഷത്തിനുള്ളിൽ 75,000 മെഡിക്കൽ സീറ്റുകൾ]]> https://www.mathrubhumi.com/special-pages/union-budget-2025/india-budget-2025-education-1.10303768 Sat, 1 February 2025 12:33:47 Sat, 1 February 2025 14:19:43 ന്യൂഡൽഹി: വിദ്യാഭ്യാസരംഗത്തിന് നേട്ടങ്ങളുമായി കേന്ദ്ര ബജറ്റ് 2025. വിദ്യാഭ്യാസം, നൈപുണ്യ വികസനം, സാങ്കേതിക നവീകരണം എന്നിവയോടൊപ്പം ഉന്നത വിദ്യാഭ്യാസരംഗത്തെ നിർമ്മിത ബുദ്ധി വ്യാപനത്തിനും വലിയ ഊന്നൽ നൽകിയിട്ടുണ്ട്.

ആഗോള പങ്കാളിത്തത്തോടെ വിദ്യാഭ്യാസരംഗത്ത് ദേശീയ മികവിന്റെ അഞ്ച് എഐ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. അക്കാദമിക, ഗവേഷണ രംഗത്ത് എഐ സമന്വയപ്പിച്ചുകൊണ്ടുള്ള വിദ്യാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ടാണ് പദ്ധതികൾ. സാങ്കേതിക ഗവേഷണത്തിന് 10,000 ഫെലോഷിപ്പുകൾ നൽകും

2014 ന് ശേഷം സ്ഥാപിതമായ അഞ്ച് ഐഐടികളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ കേന്ദ്രം നിക്ഷേപം നടത്തും. ഈ ലിസ്റ്റിൽ ഐഐടി പാലക്കാടുമുണ്ട്. ഐഐടി പട്നയുടെ വികസനവും ബജറ്റിൽ പറയുന്നുണ്ട്. ഇവിടേയ്ക്ക് പ്രത്യേക ഹോസറ്റൽ അനുവദിക്കും.

വരുന്ന വർഷം രാജ്യത്തുടനീളമുള്ള മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും 10,000 അധിക സീറ്റുകൾ കൂട്ടിച്ചേർക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മെഡിക്കൽ സീറ്റുകൾ 75,000 ആയി വർധിപ്പിക്കാനുള്ള മോദി സർക്കാരിന്റെ വിശാലമായ പദ്ധതിയുടെ ഭാഗമാണിത്

സർക്കാർ സ്കൂൾ വികസനത്തിനും ബജറ്റ് ഊന്നൽ നൽകുന്നുണ്ട്. ശാസ്ത്രീയ മനോഭാവവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ സ്കൂളുകളിൽ 50000 അടൽ ടിങ്കറിങ് ലാബുകൾ ആരംഭിക്കും. സർക്കാർ സ്കൂളുകളിൽ ഡിജിറ്റൽ കൺക്ടിറ്റിവിറ്റി ഉറപ്പുവരുത്തി വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനവിഭവങ്ങളിലേക്ക് വഴിതുറക്കുമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.

]]>
<![CDATA[നികുതി ഇളവിന്റെ ബംബർ; 12 ലക്ഷംവരെ വരുമാനമുള്ളവർ നികുതിയടക്കേണ്ട]]> https://www.mathrubhumi.com/special-pages/union-budget-2025/union-budget-income-tax-limit-raised-to-12-lakhs-1.10303765 Sat, 1 February 2025 12:30:23 Sat, 1 February 2025 14:17:18 ന്യൂഡൽഹി: ആദായനികുതി പരിധി 12 ലക്ഷമാക്കി ഉയർത്തിക്കൊണ്ട് കേന്ദ്ര ബജറ്റിലെ വമ്പൻ പ്രഖ്യാപനം. ആദായ നികുതി സ്ലാബ് നിലവിൽ വന്നതിനുശേഷമുള്ള ഏറ്റവും വലിയ ഇളവാണ് ധനമന്ത്രി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം ഇടത്തരം-മധ്യവർഗ കുടുംബങ്ങളിലെ നികുതിദായകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. റിബേറ്റടക്കം 12.75 ലക്ഷം വരെ വരുമാനമുള്ളവർ നികുതിയടക്കേണ്ട. ഇതുപ്രകാരമുള്ള പുതിയ നികുതി സ്ലാബ് ധനമന്ത്രി പ്രഖ്യാപിച്ചു. ആദായനികുതി സ്ലാബിലെ പുതിയ സ്കീമിലുള്ളവർക്ക് മാത്രമാണ് ഈ നികുതിയിളവ് ബാധകമാവുക. വരുമാനം സ്റ്റാൻഡേർഡ് ഡിഡക്ഷൻ അടക്കമുള്ള 12.75 ലക്ഷം പരിധി കടന്നാൽ താഴെപ്പറയും പ്രകാരമുള്ള സ്ലാബ് അനുസരിച്ചാണ് നികുതി നൽകേണ്ടിവരിക.

12 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർ സ്ലാബ് പ്രകാരം നികുതി നൽകേണ്ടിവരും.

പുതിയ സ്ലാബ് ഇങ്ങനെ

  • 0-4 ലക്ഷംവരെ നികുതി ഇല്ല
  • 4-8 ലക്ഷം- അഞ്ച് ശതമാനം നികുതി
  • 8-12 ലക്ഷം- 10 ശതമനം നികുതി
  • 12-16 ലക്ഷം -15 ശതമാനം നികുതി
  • 16-20 ലക്ഷം വരെ 20 ശതമാനം നികുതി
  • 20-24 ലക്ഷം- 25 ശതമാനം നികുതി
  • 25ന് മുകളിൽ 30 ശതമാനം നികുതി

മധ്യവർഗ കുടുംബത്തിന് മേലുള്ള നികുതി ബാധ്യത ഒഴിവാക്കുക, ആളുകളുടെ സേവിങ്സ് വർധിപ്പിക്കുക, ചെലവാക്കൽ വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നികുതിയിളവ് പരിഷ്കരണമെന്ന് ധനമന്ത്രി വ്യക്തമാക്കി.

60-80 വയസ്സ് വരെ പ്രായമുള്ള മുതിർന്ന പൗരന്മാർക്കുള്ള അടിസ്ഥാന ഇളവ് 3 ലക്ഷമാണ്. 80 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് ഇത് 5 ലക്ഷമാണ്.

ആദായ നികുതിയിളവിന്റെ നാൾവഴികൾ

  • 2005 - വരുമാന പരിധി 1 ലക്ഷം
  • 2012- വരുമാന പരിധി 2 ലക്ഷം
  • 2014- വരുമാന പരിധി 2.5 ലക്ഷം
  • 2019 വരുമാനപരിധി 5 ലക്ഷം
  • 2023-വരുമാനപരിധി 7 ലക്ഷം
  • 2025-വരുമാനപരിധി 12 ലക്ഷം

]]>
<![CDATA[മൂന്ന് വർഷത്തിനുള്ളിൽ 6000 കോടി, സസ്യാഹാരികളുടെ പ്രോട്ടീൻ; എന്താണ് ബജറ്റിലെ 'മഖാന'?]]> https://www.mathrubhumi.com/special-pages/union-budget-2025/nirmala-sitharaman-announces-makhana-board-in-bihar-benefits-of-foxnuts-1.10303753 Sat, 1 February 2025 12:28:00 Sat, 1 February 2025 12:58:08 സ്യാഹാരികളുടെ പ്രോട്ടീനാണ് മഖാന എന്ന പേരിലറിയപ്പെടുന്ന താമരവിത്ത്. കുറച്ച് കാലങ്ങളായി ഫിറ്റ്നസ് പ്രേമികളുടെ അടുക്കളകളിലെ സ്ഥിരം വിഭവമാണിത്. ഇത്തവണ മോദി സർക്കാർ ബജറ്റ് പ്രഖ്യാപിച്ചപ്പോഴും താരം മഖാനയെന്ന ഈ വിത്ത് തന്നെയാണ്. ഇതിനായി പ്രത്യേക ബോർഡ് തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി നിർമലാ സീതാരാമൻ. മഖാനയുടെ ഉത്പാദനവും സംഭരണവും വിതരണവും വർധിപ്പിക്കുകയാണ് ഈ ബോർഡിന്റെ ലക്ഷ്യം.

ലോകത്തിലെ മഖാനയുടെ 90 ശതമാനവും ഉത്പാദിപ്പിക്കുന്ന ബിഹാർ ഇതിനായി പ്രത്യേക ഗവേഷണ കേന്ദ്രം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. ഈ ആവശ്യമാണ് ഇപ്പോൾ ബജറ്റിലൂടെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ബിഹാറിലെ മിഥിലാഞ്ചലിലെ പ്രശസ്തമായ മധുബനിയിലാണ് മഖാന കൃഷി തുടങ്ങിയത്. പരമ്പരാഗത രീതികളുപയോഗിച്ചുള്ള ഈ കൃഷി പിന്നീട് പാകിസ്താൻ, ചൈന, മലേഷ്യ, ബംഗ്ലാദേശ്, കാനഡ എന്നീ രാജ്യങ്ങളിലേക്കും വ്യാപിച്ചു.

എന്താണ് മഖാന?

നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള ഒരു പരമ്പരാഗത ഇന്ത്യൻ ലഘുഭക്ഷണമാണ് മഖാന. ഫോക്സ് നട്ട്സ, ഗാർഗോൺ നട്ട്സ് ഇങ്ങനെ പല പേരുകളിലും ഇത് അറിയപ്പെടുന്നു.ആരോഗ്യം നിലനിർത്താനും പ്രതിരോധശേഷി കൂട്ടാനുമെല്ലാം മഖാന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.

മഖാനയിൽ കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ കലോറി വളരെ കുറവാണ് എന്നതാണ് ഇതിന്റെ മറ്റൊരു ഗുണം. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ധൈര്യമായി മഖാന കഴിക്കാം. ഇതിലെ ഫൈബർ വിശപ്പ് നിയന്ത്രിക്കും. അത്തരത്തിൽ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കും.

മഖാനയിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. മഖാനയിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഹൃദയാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇതിൽ പ്രോട്ടീൻ, നാരുകൾ, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, സിങ്ക് തുടങ്ങിയ ആവശ്യ പോഷകങ്ങളുണ്ട്. എല്ലുകളുടെ ആരോഗ്യം, ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്തൽ തുടങ്ങിയ വിവിധ ശാരീരിക പ്രവർത്തനങ്ങളിൽ ഈ പോഷകങ്ങൾക്ക് നിർണായക പങ്കാണുള്ളത്.

എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്ന ഭക്ഷണമാണിത്. ഫ്ളേവനോയിഡുകളും പോളിഫെനോളുകളും പോലുള്ള ആന്റിഓക്സിഡന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്സിഡന്റുകൾ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും. ഓൺലൈൻ സ്റ്റോറുകളിൽ ഇവ സുലഭമായി ലഭിക്കും.

നിഖിൽ കാമത്തിന്റെ പ്രിയപ്പെട്ട ഭക്ഷണം

ബ്രോക്കറേജ് സ്ഥാപനമായ സെറോദയുടെ സഹസ്ഥാപകവും സംരഭകനുമായ നിഖിൽ കാമത്ത് അടുത്തിടെയാണ് മഖാനയുമായി ബന്ധപ്പെട്ട് എക്സിൽ ഒരു പോസ്റ്റ് പങ്കുവെച്ചത്. ഇന്ത്യയുടെ ഏറ്റവും വലിയ ആഗോള കയറ്റുമതിയായി മഖാന മാറുമെന്നായിരുന്നു നിഖിലിന്റെ പ്രവചനം.

'ഒരു വലിയ ബ്രാൻഡിനെ വളർത്തിയെടുക്കാനുള്ള അവസരം ഇവിടെ ഇന്ത്യയിൽ തന്നെയുണ്ട്. ലോകവിപണിയിൽ വിൽക്കാൻ സാധിക്കുന്ന ഒരു ഇന്ത്യൻ ബ്രാൻഡ്. വ്യക്തിപരമായി എനിക്ക് പ്രിയപ്പെട്ടതാണ് മഖാന'-ഇതായിരുന്നു നിഖിൽ എക്സിൽ കുറിച്ചത്. ഒപ്പം ലോകവിപണിയിൽ മഖാനയുടെ സാധ്യതകൾ വിവരിക്കുന്ന ചിത്രങ്ങളും നിഖിൽ പങ്കുവെച്ചിരുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 6000 കോടി മഖാനയിലൂടെ നേടാമെന്നും ഓരോ വർഷവും കയറ്റുമതിയിൽ 25 ശതമാനം വർദ്ധനവുണ്ടാകുമെന്നും നിഖിൽ ചൂണ്ടിക്കാണിക്കുന്നു.

ഫ്ളേവേഡ് മഖാന സ്നാക്കിന് ഇന്ത്യൻ വിപണിയിൽ നിന്ന് ലഭിക്കുന്നത് 150 കോടി രൂപയാണ്. തൊട്ടടുത്ത വർഷങ്ങളായി ഇതിൽ 30 ശതമാനം വർധനവുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ചൈന, കൊറിയ, തായ്ലൻഡ്, അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ മഖാനയ്ക്കുള്ള ഡിമാൻഡ് വർദ്ധിച്ചുവരികയാണെന്നും നിഖിൽ പറയുന്നു.

]]>
<![CDATA[36 ജീവൻ രക്ഷാമരുന്നുകൾക്ക് നികുതിയിളവ്, ജില്ലാ ആശുപത്രികളിൽ കാൻസർ സെന്ററുകൾ]]> https://www.mathrubhumi.com/special-pages/union-budget-2025/union-budget-health-sector-1.10303759 Sat, 1 February 2025 12:23:16 Sat, 1 February 2025 14:13:50 ജറ്റ് പ്രഖ്യാപനത്തിൽ ആരോ​ഗ്യമേഖലയ്ക്ക് ഊന്നൽ നൽകി ധനമന്ത്രി നിർമലാ സീതാരാമൻ. ജീവൻരക്ഷാ മരുന്നുകൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ചതിനൊപ്പം കാൻസർ മേഖലയ്ക്കും പദ്ധതികൾ പ്രഖ്യാപിച്ചു. 36 ജീവൻ രക്ഷാമരുന്നുകൾക്ക് പൂർണമായും നികുതി ഇളവ് നൽകി. ആറ് ജീവൻ രക്ഷാമരുന്നുകൾക്ക് നികുതി അഞ്ചു ശതമാനമാക്കി കുറച്ചു. ഇതിനു പുറമെ 37 മരുന്നുകൾക്കും 13 പുതിയ രോ​ഗീസഹായ പദ്ധതികൾക്കും പൂർണമായും നികുതി ഒഴിവാക്കി.

വരുന്ന മൂന്നുവർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ജില്ലകളിലും ഡേ കെയർ കാൻസർ സെന്ററുകൾ സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു. 2025-26 വർഷത്തിൽത്തന്നെ ഇതിൽ 200 സെന്ററുകൾ ക്രമീകരിക്കും. രാജ്യത്തുടനീളമുള്ള കാൻസർ രോ​ഗികൾക്ക് ചികിത്സ പ്രാപ്യമാക്കാനും പിന്തുണയേകാനും ആരോ​ഗ്യസേവനങ്ങളിലെ വിടവ് നികത്താനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി അവതരിപ്പിച്ചത്.

എട്ടു കോടി കുഞ്ഞുങ്ങൾക്ക് പോഷകാഹാരം ഉറപ്പുവരുത്താനുള്ള പദ്ധതിയും പ്രഖ്യാപനത്തിലുണ്ട്. സക്ഷം അം​ഗൻവാടി പോഷൺ 2.0 പദ്ധതിയിലൂടെയാണ് എട്ടുകോടിയിലേറെ കുഞ്ഞുങ്ങൾക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നത്. രാജ്യത്തുടനീളമുള്ള ഒരുകോടി ​ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും, 20 ലക്ഷം കൗമാരക്കാർക്കും പോഷകാഹാരം ഉറപ്പുവരുത്തും.

ഭാരത് നെറ്റ് പ്രൊജക്ടിന്റെ ഭാ​ഗമായി ​ഗ്രാമപ്രദേശങ്ങളിൽ പ്രാഥമികാരോ​ഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.

]]>
This XML file does not appear to have any style information associated with it. The document tree is shown below.
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" xmlns:slash="http://purl.org/rss/1.0/modules/slash/" xmlns:sy="http://purl.org/rss/1.0/modules/syndication/" xmlns:wfw="http://wellformedweb.org/CommentAPI/" xmlns:media="http://search.yahoo.com/mrss/" version="2.0">
<channel>
<title>
<![CDATA[ Union Budget 2025 Malayalam DailyHunt ]]>
</title>
<atom:link href="https://feed.mathrubhumi.com/union-budget-2025-malayalam-dailyhunt-1.10294457" rel="self" type="application/rss+xml"/>
<link>https://feed.mathrubhumi.com/union-budget-2025-malayalam-dailyhunt-1.10294457</link>
<description>
<![CDATA[ DailyHunt feed for union budget 2025 ]]>
</description>
<lastBuildDate>Thu, 6 Feb 2025 12:00:00 +0530</lastBuildDate>
<sy:updatePeriod>hourly</sy:updatePeriod>
<sy:updateFrequency>1</sy:updateFrequency>
<item>
<title>
<![CDATA[ റെയിൽവേയിലും നിരാശ: കേരളത്തിന് പുതുതായി ഒന്നുമില്ല ]]>
</title>
<link>https://newspaper.mathrubhumi.com/news/kerala/no-special-packages-for-railways-in-kerala-1.10310394</link>
<pubDate>Tue, 4 February 2025 2:00:00</pubDate>
<modified_date>Tue, 4 February 2025 0:00:34</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10278726:1737603242/train.jpg?$p=f1efadb&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><b>കണ്ണൂർ:</b> ഇത്തവണത്തെ റെയിൽവേ ബജറ്റിന്റെ വിശദാംശം പുറത്തുവന്നപ്പോൾ കേരളത്തിന് വീണ്ടും നിരാശ. പുതിയ വണ്ടികളോ പദ്ധതികളോ ഇല്ല. കേരളത്തിനുള്ള നീക്കിവെപ്പ് 3042 കോടി രൂപ. കഴിഞ്ഞ തവണത്തെക്കാൾ 31 കോടി രൂപമാത്രം കൂടുതൽ. പുതിയ വണ്ടികൾ ബജറ്റിലില്ല, പിന്നീടാണ് പ്രഖ്യാപിക്കുകയെന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ അനൗദ്യോഗിക വിശദീകരണം. പൊതുബജറ്റിലെ അവഗണനയിൽ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് റെയിൽവേ ബജറ്റിലെ നിരാശ. </p> <p>കേരളത്തിന്റെ സ്വപ്നപദ്ധതിയായ ശബരി പാതയെക്കുറിച്ച് ബജറ്റിൽ പരാമർശിച്ചതേയില്ല. മെമു സർവീസിനെക്കുറിച്ചും മിണ്ടാട്ടമില്ല. കൂടുതൽ വന്ദേഭാരത് സർവീസുകൾ പരിഗണിക്കുമെന്നുമാത്രമാണ് മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞത്. 2009-14 വർഷം അനുവദിച്ച 372 കോടി രൂപയുടെ എട്ടിരട്ടിയായി കേരളത്തിന്റെ ബജറ്റ് വിഹിതം വർധിച്ചെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ പ്രഖ്യാപിച്ച 3042 കോടിയിൽ 80 ശതമാനത്തിലറെയും റെയിൽവേ സ്റ്റേഷൻ വികസനത്തിനാണ്. </p> <p><b>കേരളം പ്രതീക്ഷിച്ചത്</b></p> <p># അങ്കമാലി-എരുമേലി ശബരി പാത</p> <p># എറണാകുളം-ഷൊർണൂർ, ഷൊർണൂർ-കോയമ്പത്തൂർ, ഷൊർണൂർ-മംഗാലപുരം മൂന്നാം പാത</p> <p># അമ്പലപ്പുഴ-ആലപ്പുഴ-എറണാകുളം പാത ഇരട്ടിപ്പിക്കൽ</p> <p># കാഞ്ഞങ്ങാട് കാണിയൂർ, തലശ്ശേരി-മൈസൂരു, നിലമ്പൂർ- നഞ്ചൻകോട് പാതകൾ</p> <p># പാലക്കാട് ഡിവിഷനിൽ മെമു സർവീസ്</p> <p><b>കേരളത്തിന്റെ ബജറ്റ് വിഹിതം</b></p> <p><b></b> 2023-24 - 2033 കോടി</p> <p>2024-25-3011 കോടി</p> <p><b>കേരളത്തിൽ നടക്കുന്ന പദ്ധതികൾ</b></p> <p>പുതിയ പാളം 419 കി.മീ-12,350 കോടിയുടെ പദ്ധതി *35 അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി *കവച്-അനുവദിച്ചത് 531 കി.മി/ ടെൻഡർ നൽകിയത് 107 കി.മീ. </p> <p>പൂർത്തിയാക്കിയവ: വൈദ്യുതീകരണം-100 ശതമാനം (2009-14-ൽ 10 ശതമാനം) *2014-ന് ശേഷം 125 കി.മീ പുതിയപാളം നിർമിച്ചു. *114 റെയിൽ മേൽപ്പാതയും അടിപ്പാതകളും ലിഫ്റ്റ്-51, എസ്കലേറ്റർ-33, വൈഫൈ-120 സ്റ്റേഷൻ. *രണ്ട് വന്ദേഭാരതുകൾ ഓടുന്നു. </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ വിവാദ പ്രസ്താവന; മലക്കംമറിഞ്ഞ് ജോർജ് കുര്യൻ, ധനകാര്യകമ്മീഷനെ സമീപിക്കണമെന്നാണ് പറഞ്ഞതെന്ന് വിശദീകരണം ]]>
</title>
<link>https://www.mathrubhumi.com/news/kerala/george-kurian-clarifies-union-budget-statement-1.10309827</link>
<pubDate>Mon, 3 February 2025 17:10:00</pubDate>
<modified_date>Mon, 3 February 2025 17:16:13</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10309831:1738582494/george-kurian.jpg?$p=879f52f&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ന്യൂഡൽഹി: കേന്ദ്രബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ നടത്തിയ വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കൂടുതൽ പണത്തിനായി ധനകാര്യ കമ്മീഷനെ സമീപിക്കണമെന്നാണ് താൻ പറഞ്ഞത്. അതിനായി ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടിവരും. കൂടുതൽ പണം ചോദിക്കുന്നത് വികസനത്തിനല്ലെന്നും സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാനാണെന്നും അദ്ദേഹം പറഞ്ഞു. </p> <p>എല്ലാകാര്യത്തിലും പ്രധാനമന്ത്രിയെ വിമർശിക്കാനാണ് കമ്മ്യൂണിസ്റ്റുകളും കോൺഗ്രസും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഴിഞ്ഞം പദ്ധതിക്ക് അനുമതി നൽകിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും വയനാട് ദുരന്തമുണ്ടായപ്പോൾ തന്നോട് അവിടെയെത്താൻ ആദ്യം പറഞ്ഞത് അദ്ദേഹമാണെന്നും ജോർജ് കുര്യൻ പറഞ്ഞു. അന്ന് രാത്രി രണ്ടുമണിക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് തന്നെ വിളിച്ചപ്പോൾ മുഖ്യമന്ത്രി വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്നെന്നും ജോർജ് കുര്യൻ പറഞ്ഞു.</p> <p>കേന്ദ്രമന്ത്രി ജോർജ് കുര്യൻ നടത്തിയ, 'കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിക്കൂ അപ്പോൾ സഹായം കിട്ടു'മെന്ന പ്രസ്താവന വിവാദമായിരുന്നു. പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് സഹായം കൊടുക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, വിദ്യാഭ്യാസ, സാമൂഹിക, അടിസ്ഥാന സൗകര്യങ്ങളിൽ പിന്നോക്കമാണ് കേരളമെന്ന് പറയണം. അങ്ങനെയാണെങ്കിൽ കമ്മീഷൻ പരിശോധിച്ച് കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.<br /> </p> <p> </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ 'നികുതി വിഹിതം ആരുടെയും തറവാട്ടിൽനിന്നുള്ള ഔദാര്യമല്ല'; കേന്ദ്രമന്ത്രിമാർക്കെതിരേ വി.ഡി.സതീശൻ ]]>
</title>
<link>https://www.mathrubhumi.com/videos/news-in-videos/kerala-budget-opposition-criticism-vd-satheesan-1.10309704</link>
<pubDate>Mon, 3 February 2025 15:16:26</pubDate>
<modified_date>Mon, 3 February 2025 15:16:26</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10003207:1730301139/vd%20satheeshan%20and%20suresh%20gopi%20(1).jpg?$p=f372b1a&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/nwSZW1FC-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p>കേന്ദ്ര ബജറ്റിൽ കേരളം അവഗണിക്കപ്പെട്ടതിൽ സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാർക്കെതിരേ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ബജറ്റ് സംബന്ധിച്ച് കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും അപക്വമായ പ്രസ്താവനകളാണ് നടത്തിയതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.</p> <p>'കേരളം പിന്നാക്കം നിൽക്കുന്നുവെന്ന് ഉറക്കെ വിളിച്ചു പറഞ്ഞാൽ എന്തെങ്കിലും തരാമെന്നാണ് ജോർജ് കുര്യൻ പറഞ്ഞത്. ഇവരുടെയൊക്കെ തറവാട്ടിൽ നിന്നുള്ള ഔദാര്യമല്ല, നികുതിയിൽ നിന്നുള്ള വിഹിതമാണ് സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നത്. എല്ലാ സംസ്ഥാനങ്ങൾക്കും അവകാശപ്പെട്ടതാണ് ചോദിച്ചത്. ഭരണഘടനയിൽ നിഷ്കർഷിച്ചിട്ടുള്ള കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് സാമ്പത്തിക നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്. എന്നാൽ ഇഷ്ടമുള്ളവർക്ക് കൊടുക്കും എന്ന സമീപനമാണ് സ്വീകരിക്കുന്നത്' -അദ്ദേഹം കൂട്ടിച്ചേർത്തു.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ 'നികുതിലാഭിക്കൽ' ആകർഷകമാകില്ല, എൻ.പി.എസിന് തിരിച്ചടിയാകും; ഭവനവായ്പകൾക്ക്‌ താത്പര്യപ്പെടില്ല ]]>
</title>
<link>https://www.mathrubhumi.com/news/india/income-tax-changes-new-tax-regime-1.10309510</link>
<pubDate>Mon, 3 February 2025 12:27:05</pubDate>
<modified_date>Mon, 3 February 2025 12:27:05</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10303742:1738391182/INCOMETAX.jpg?$p=03ae551&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ന്യൂഡൽഹി: ആദായനികുതിയുടെ പരിധിയിൽനിന്ന് 12 ലക്ഷം രൂപവരെ വരുമാനമുള്ളവരെ ഒഴിവാക്കിയത് വിവിധ നികുതി ലാഭിക്കൽ പദ്ധതികളുടെ (ടാക്സ് സേവിങ് സ്കീം) ആകർഷകത്വം കുറയ്ക്കും. വിരമിച്ചശേഷമുള്ള സ്ഥിരവരുമാനം എന്നതിലുപരി നികുതിയിളവ് ഉദ്ദേശിച്ചുകൊണ്ട് ദേശീയ പെൻഷൻ സിസ്റ്റം (എൻ.പി.എസ്.) പോലുള്ള പദ്ധതികളിൽ നിക്ഷേപിക്കുന്നത് ഇനി കുറയും. പൂർണമായി അടച്ചുതീർക്കാൻ ശേഷിയുണ്ടായിട്ടും നികുതിയിളവ് ലക്ഷ്യംവെച്ച് ഭവനവായ്പ തുടരുന്നവരും മാറിച്ചിന്തിച്ചേക്കും.</p> <p>ആദായനികുതിയുടെ പഴയ സ്കീമിലുള്ളവർക്കാണ് വിവിധ നികുതിലാഭിക്കൽ പദ്ധതികളുടെ നേട്ടമുള്ളത്. പുതിയ സ്കീമിൽ ഇതില്ല. അതേസമയം, 12 ലക്ഷം രൂപയിൽത്താഴെ വരുമാനമുള്ളവർക്ക് പുതിയ സ്കീമിൽ ഇനി നികുതിയില്ല. മാസശമ്പളക്കാർക്ക് 75,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻകൂടി ഉൾപ്പെടെ ഇത് 12,75,000 രൂപയാണ്. അതിനാൽ, ആകെ വരുമാനം ഈ പരിധിക്കുള്ളിൽവരുന്ന ഭൂരിഭാഗം പേരും ഇനി പുതിയ സ്കീമിലേക്ക് ചുവടുമാറും. കാരണം, നികുതി ലാഭിക്കൽ പദ്ധതികളെ ആശ്രയിക്കാതെ അവർക്ക് പൂജ്യം നികുതിയുടെ നേട്ടം അനുഭവിക്കാം.</p> <p>2020-ൽ പുതിയ സ്കീം വരുകയും 2023-ൽ നികുതിയിളവുപരിധി ഏഴുലക്ഷമാക്കുകയും ചെയ്തിരുന്നു. എന്നാൽ, ഭവനവായ്പയുള്ളവരും എൻ.പി.എസിലുംമറ്റും നിക്ഷേപമുള്ളവരും നികുതി നേട്ടത്തിനായി പഴയ സ്കീമിൽ തുടർന്നു. എന്നാൽ, 12 ലക്ഷത്തിൽത്താഴെ വാർഷികവരുമാനമുള്ളവർ നികുതി ലാഭത്തിനുവേണ്ടിമാത്രം ഇത്തരം പദ്ധതിയിൽ നിക്ഷേപം നടത്തുന്നത് കുറയുമെന്ന് കൊച്ചിയിലെ ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായ വർമ ആൻഡ് വർമയുടെ സീനിയർ പാർട്ണർ വിവേക് കൃഷ്ണ ഗോവിന്ദ് പറഞ്ഞു. ഓഹരിവിപണിപോലെ ഊഹക്കച്ചവടസ്വഭാവമുള്ള മേഖലകളിലേക്കും യുവാക്കൾ കൂടുതലായി ചെലവിടാൻ തയ്യാറായേക്കുമെന്ന് വിവേക് കൃഷ്ണ ഗോവിന്ദ് ചൂണ്ടിക്കാട്ടി.</p> <p><strong>കാർ, ബൈക്ക് വിൽപ്പന കൂടും</strong></p> <p>നികുതിദായകരുടെ കൈയിലേക്ക് കൂടുതൽ പണമെത്തുകയും പണപ്പെരുപ്പനിരക്ക് നിയന്ത്രിച്ചുനിർത്തുകയും ചെയ്താൽ വാഹനവിപണിക്ക് നേട്ടമാവുമെന്ന് മാരുതി സുസുക്കി ചെയർമാൻ ആർ.സി. ഭാർഗവ പറഞ്ഞു.</p> <p>ആദായനികുതിയിലെ പരിഷ്കരണത്തോടൊപ്പം ഗ്രാമീണമേഖലയിലെ അഭിവൃദ്ധിക്ക് ഊന്നൽനൽകുന്ന ബജറ്റ് വാഹനവിപണിയിൽ ഗുണംചെയ്യുമെന്ന് ടാറ്റാ മോട്ടോഴ്സ് പാസഞ്ചർ വാഹനവിഭാഗം എം.ഡി. ഷൈലേഷ് ചന്ദ്ര പറഞ്ഞു. നിർമാണമേഖല, ഇലക്ട്രിക് വാഹനങ്ങൾ, ഗ്രാമീണമേഖലയുടെ ശാക്തീകരണം എന്നിവയ്ക്ക് ഊന്നൽ നൽകി കൂടുതൽ തൊഴിൽ സൃഷ്ടിക്കാനുതകുന്നതാണ് ബജറ്റിലെ പ്രഖ്യാപനമെന്നും വാഹനവിപണിക്കും അത് നേട്ടമാകുമെന്നും ഹീറോ മോട്ടോകോർപ് ചെയർമാൻ പവൻ മുഞ്ജലും പ്രതികരിച്ചു.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ കളിപ്പാട്ടനിർമാണവും ടൂറിസം ചലഞ്ചും കേരളം ഏറ്റെടുക്കും ]]>
</title>
<link>https://newspaper.mathrubhumi.com/news/kerala/tourism-challenge-to-be-accepted-by-kerala-1.10307183</link>
<pubDate>Mon, 3 February 2025 2:00:00</pubDate>
<modified_date>Mon, 3 February 2025 0:16:33</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9287746:1706782606/kuttanad.jpg?$p=ecb0394&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><b>തിരുവനന്തപുരം:</b> ആവശ്യപ്പെട്ടതൊന്നും കിട്ടിയില്ലെങ്കിലും കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച അനുയോജ്യപദ്ധതികൾക്ക് സംസ്ഥാനം പ്രോത്സാഹനം നൽകും. കളിപ്പാട്ടനിർമാണം വിപുലമാക്കാനും ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ ചലഞ്ച് കേരളം ഏറ്റെടുക്കും. വെള്ളിയാഴ്ച മന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ ഇവ സംബന്ധിച്ച പ്രഖ്യാപനങ്ങളുണ്ടാവും. </p> <p>കളിപ്പാട്ടനിർമാണ ക്ലസ്റ്ററുകൾ കണ്ടെത്തി കേരളം ഈ കേന്ദ്രപദ്ധതി പ്രയോജനപ്പെടുത്തുമെന്ന് ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. </p> <p>രാജ്യത്തെ 50 പ്രമുഖ ടൂറിസം കേന്ദ്രങ്ങൾ വികസനം ചലഞ്ചായി ഏറ്റെടുത്ത് സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ യാഥാർഥ്യമാക്കുമെന്നാണ് കേന്ദ്രബജറ്റിലെ മറ്റൊരു പ്രഖ്യാപനം. അടിസ്ഥാനസൗകര്യത്തിന് സംസ്ഥാനം സ്ഥലം നൽകണം. ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനമികവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ കേന്ദ്രം പ്രോത്സാഹിപ്പിക്കും. ഈ പദ്ധതിയിലേക്ക്‌ ഉൾപ്പെടുത്താനുള്ള കേരളത്തിലെ കേന്ദ്രങ്ങളെപ്പറ്റിയുള്ള പ്രഖ്യാപനവും ബജറ്റിലുണ്ടാവും. </p> <p>വയനാടിനും വിഴിഞ്ഞത്തിനും പ്രത്യേക പാക്കേജുകൾ കേന്ദ്രം അംഗീകരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കേരളം. ഇങ്ങനെ കേന്ദ്രം അനുവദിക്കുന്ന പ്രത്യേക സഹായങ്ങൾകൂടി ഉൾപ്പെടുത്താനാണ് കേന്ദ്രബജറ്റിനുശേഷം സംസ്ഥാന ബജറ്റ് അവതരിപ്പിച്ചാൽമതിയെന്ന് കേരളം തീരുമാനിച്ചത്. എന്നാൽ, അത് അസ്ഥാനത്തായി. വന്യജീവി-മനുഷ്യ സംഘർഷം നേരിടാനും കേന്ദ്രസഹായം പ്രതീക്ഷിച്ചിരുന്നു. അത് കിട്ടിയില്ലെങ്കിലും സംസ്ഥാന ബജറ്റിൽ ഇതുസംബന്ധിച്ച കർമപദ്ധതി പ്രഖ്യാപിക്കും. </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ ബ്രൂവറിയോട് യോജിപ്പില്ല, മദ്യനയം എൽ.ഡി.എഫിൽ ചർച്ചചെയ്തിട്ടില്ല; എതിർപ്പ് പരസ്യമാക്കി RJD ]]>
</title>
<link>https://www.mathrubhumi.com/news/kerala/varughese-george-rjd-criticizes-central-government-union-budget-2025-1.10306665</link>
<pubDate>Sun, 2 February 2025 16:56:38</pubDate>
<modified_date>Sun, 2 February 2025 17:10:23</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10306669:1738495290/varughese-george.jpg?$p=229802c&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>തിരുവനന്തപുരം: പാലക്കാട്ടെ ബ്രൂവറി പദ്ധതിക്കെതിരായ എതിർപ്പ് പരസ്യമാക്കി ആർ.ജെ.ഡി. മദ്യനയം മുന്നണിയിൽ ചർച്ചചെയ്തിട്ടില്ലെന്നും ആർജെഡി സെക്രട്ടറി ജനറൽ വറുഗീസ് ജോർജ് പറഞ്ഞു. 'ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തിൽ വരുമ്പോൾ മദ്യാസക്തി കുറയ്ക്കും എന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാൽ സംസ്ഥാനത്ത് മദ്യാസക്തി കൂടുന്നു. മദ്യലഭ്യത കുറയ്ക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കൂടുതൽ അതിനെ ഉദാരമാക്കുന്ന നീക്കങ്ങളോട് ആർജെഡിക്ക് യോജിപ്പില്ല. എൽഡിഎഫിൽ ഈ വിഷയം ചർച്ച ചെയ്തില്ല. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p> <p>എൽഡിഎഫ് യോഗത്തിൽ ഇത് സമഗ്രമായി ചർച്ചചെയ്ത് തീരുമാനിക്കുന്നതുവരെ മദ്യശാല നിർമാണം നിർത്തിവെയ്ക്കണം. മദ്യനിയന്ത്രണം ഏർപ്പെടുത്തുന്നതിന് പകരം അത് ഉദാരമാക്കുന്നതിനോട് പാർട്ടിക്ക് യോജിപ്പില്ല. ബ്രൂവറിയോട് യോജിപ്പില്ല, ഇത്തരം പദ്ധതികൾക്ക് മുൻപ് ഭരണ മുന്നണിയുടെ ഏകോപന സമിതി ചർച്ചചെയ്യണം,' വറുഗീസ് ജോർജ് കൂട്ടിച്ചേർത്തു.</p> <p>'രണ്ടുവർഷത്തെ മദ്യനയം മുന്നണിയിൽ ചർച്ചചെയ്തിട്ടില്ല. ഇത്തരം പദ്ധതികൾ എൽഡിഎഫിൽ ചർച്ച ചെയ്തതിനുശേഷം മന്ത്രിസഭയിൽ പാസാക്കുകയാണ് വേണ്ടത്. മന്ത്രി തലത്തിൽ തീരുമാനിച്ചതിനുശേഷം അല്ല എൽഡിഎഫിൽ ചർച്ച ചെയ്യേണ്ടത്. സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ടു പോകും എന്ന് കരുതുന്നില്ല. ഈ തിരഞ്ഞെടുപ്പ് വർഷം പുനരാലോചിക്കുവാൻ സർക്കാർ നിർബന്ധിതമാകും. പാലക്കാട് മദ്യശാല നിർമാണം നിർത്തിവയ്ക്കണമെന്ന് എൽഡിഎഫ് കൺവീനറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്', വറുഗീസ് ജോർജ് പറഞ്ഞു.</p> <p>കേന്ദ്ര ബജറ്റിൽ കേരളത്തോട് കാട്ടിയത് അവഗണനയാണെന്നും അദ്ദേഹം പറഞ്ഞു. 'കേന്ദ്ര ബജറ്റിൽ കേരളത്തോട് കാട്ടിയത് അവഗണനയാണ്. കാർഷിക മേഖലയിലെ സ്തംഭനാവസ്ഥ മറികടക്കുന്നതിന് ബജറ്റിൽ ഒന്നുമില്ല. വയനാട്ടിൽ ദുരിതാശ്വാസത്തിന് വേണ്ട പാക്കേജ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. വിഴിഞ്ഞത്തിനും ധനസഹായം ഇല്ല. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ ബജറ്റ് മാത്രമാണിത്. സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര വിഹിതം വർദ്ധിപ്പിക്കുന്നില്ല, പകരം കുറയ്ക്കുകയാണ്. കേരളത്തെ ഞെരുക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചുവരുന്നത്', അദ്ദേഹം പറഞ്ഞു.</p> <p><iframe width="560" height="315" src="https://www.youtube.com/embed/c31DXNMbwr0" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" allowfullscreen></iframe></p> <p> </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ നെഹ്‌റുവിന്റെ കാലത്ത് 12 ലക്ഷം രൂപയുടെ നാലിലൊന്നും നികുതിയായി നൽകേണ്ടിവന്നു- നരേന്ദ്രമോദി ]]>
</title>
<link>https://www.mathrubhumi.com/news/india/pm-modi-delhi-rally-budget-income-tax-nehru-era-1.10306643</link>
<pubDate>Sun, 2 February 2025 15:33:14</pubDate>
<modified_date>Sun, 9 February 2025 9:35:47</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10306645:1738490491/modi-delhi-budget.jpg?$p=b5ed7b7&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ന്യൂഡൽഹി: ആദായനികുതി ഇളവ് ഉൾപ്പെടെ പ്രഖ്യാപിച്ച ഇത്തവണത്തെ കേന്ദ്രബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ മധ്യവർഗക്കാരെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ കേന്ദ്രബജറ്റ് ചരിത്രമാണെന്ന് ഡൽഹി ആർ.കെ.പുരത്തെ തിരഞ്ഞെടുപ്പ് റാലിയിൽ അദ്ദേഹം പറഞ്ഞു. </p> <p>നെഹ്റുവിന്റെ കാലത്ത് ആർക്കെങ്കിലും 12 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്നെങ്കിൽ അതിന്റെ നാലിലൊന്ന് നികുതിയായി പോയിരുന്നു. ഇപ്പോൾ ഇന്ദിരഗാന്ധിയുടെ സർക്കാരായിരുന്നെങ്കിൽ നിങ്ങളുടെ 12 ലക്ഷത്തിൽ 10 ലക്ഷവും നികുതിയായി സർക്കാരിന് നൽകേണ്ടിവരുമായിരുന്നു. 10-12 വർഷം മുൻപുവരെ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് നിങ്ങൾ 12 ലക്ഷം സമ്പാദിച്ചാൽ 2.60 ലക്ഷം രൂപ നികുതിയായി നൽകണമായിരുന്നു. പക്ഷേ, ബി.ജെ.പി. സർക്കാരിന്റെ ഇന്നലത്തെ ബജറ്റിന് ശേഷം വർഷത്തിൽ 12 ലക്ഷം രൂപ വരെ സമ്പാദിക്കുന്ന ആരും ഒരുരൂപ പോലും നികുതിയായി നൽകേണ്ടതില്ല- മോദി പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്ത് 12 ലക്ഷം രൂപ വരെ സമ്പാദിക്കുന്നവർക്ക് ഇത്രയും വലിയ ആശ്വാസം ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. </p> <p>ഇന്ത്യയുടെ വികസനത്തിൽ മധ്യവർഗത്തിന് വലിയ പങ്കുണ്ട്. മധ്യവർഗക്കാരെ ബഹുമാനിക്കുകയും സത്യസന്ധരായ നികുതിദായകർക്ക് പാരിതോഷികം നൽകുന്നതും ബി.ജെ.പി. മാത്രമാണ്. കഴിഞ്ഞദിവസത്തെ ബജറ്റിനെ ഇന്ത്യയിലെ മധ്യവർഗക്കാർക്കുള്ള സൗഹാർദപരമായ ബജറ്റാണെന്നാണ് രാജ്യം മുഴുവൻ വിശേഷിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. <br /> </p> <p><blockquote class="twitter-tweet"><a href="https://twitter.com/x/status/1885970435709563321"></a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ പുരോഗതി വേണോ ?, ആദിവാസി വകുപ്പ് ഉന്നതകുലജാതർ ഭരിക്കണം, ഞാൻ ചോദിച്ചതാണ്-സുരേഷ് ഗോപി ]]>
</title>
<link>https://www.mathrubhumi.com/news/india/union-minister-suresh-gopi-made-controversial-statements-regarding-tribal-affairs-1.10306563</link>
<pubDate>Sun, 2 February 2025 13:21:48</pubDate>
<modified_date>Sun, 2 February 2025 13:45:03</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10062857:1733452713/suresh-gopi.jpeg?$p=cd90365&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><strong>ന്യൂഡൽഹി;</strong> ബജറ്റ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ കേരളത്തെ പരിഹസിച്ചും ആദിവാസി വകുപ്പ് ഉന്നത കുലജാതർ ഭരിച്ചാലേ പുരോഗതിയുണ്ടാകൂ എന്ന അഭിപ്രായപ്രകടനവുമായി നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. ഗോത്ര വകുപ്പ് ബ്രാഹ്മണർ ഭരിക്കട്ടെയെന്നും, ഉന്നതകുലജാതർ ആദിവാസി വകുപ്പിന്റെ ചുമതലയിൽ വന്നാൽ ആദിവാസി മേഖലയിൽ പുരോഗതിയുണ്ടാകുമെന്നും ഗോത്ര വിഭാഗങ്ങളുടെ കാര്യം ബ്രാഹ്മണനോ നായിഡുവോ നോക്കണമെന്നുമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത്. </p> <p>ഡൽഹി മയൂർ വിഹാറിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആദിവാസി വകുപ്പ് എനിക്ക് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും അത് പലതവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ആദിവാസി വിഭാഗത്തിനായി നേരത്തെ മുതൽ ശബ്ദമുയർത്തുന്ന വ്യക്തിയാണ് ഞാൻ. ഈ വിഭാഗത്തിന് മാറ്റം വരണമെങ്കിൽ ഉന്നതകുലജാതരായ ആളുകൾ ആദിവാസി വകുപ്പുകളുടെ ചുമതലയിലേക്ക് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. </p> <p>മുന്നോക്ക വിഭാഗങ്ങളുടെ വകുപ്പുകളുടെ ചുമതലയിലേക്ക് ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആളുകൾ വരണം. ഇത്തരം ജാനാധിപത്യമായ മാറ്റങ്ങൾ സമൂഹത്തിൽ ഉണ്ടാകണമെന്നുമാണ് സുരേഷ് ഗോപി അഭിപ്രായപ്പെടുന്നത്. എന്നാൽ, നമ്മുടെ നാട്ടിലെ നിയമം അനുസരിച്ച് ഗോത്രവിഭാഗത്തിൽ നിന്നുള്ളവർക്ക് മാത്രമായിരിക്കും ആ വകുപ്പ് ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു. ഡൽഹി തിരഞ്ഞെടുപ്പ് മാത്രമല്ല, മറ്റ് ചില കാര്യങ്ങൾ കൂടി എനിക്ക് പറയാനുണ്ടെന്ന പ്രഖ്യാപനത്തോടെയാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.</p> <p>''2016 മുതൽ പ്രധാനമന്ത്രി മോദിയോട് എനിക്ക് ആദിവാസി വകുപ്പ് തരൂവെന്ന് ചോദിക്കുന്നുണ്ട്. എന്നാൽ, നമ്മുടെ നാട്ടിലെ ഒരു ശാപമാണ്, ട്രൈബൽ ക്യാബിനറ്റ് മന്ത്രി ഒരിക്കലും ട്രൈബൽ അല്ലാത്ത ഒരാൾ ആകില്ലെന്നത്. എന്റെ സ്വപ്നമാണ്, ഒരു ഉന്നതകുല ജാതൻ അവരുടെ ഉന്നമനത്തിന് വേണ്ടി ട്രൈബൽ മന്ത്രിയാകണം. ട്രൈബൽ മന്ത്രിയാകാൻ ആളുണ്ടെങ്കിൽ അദ്ദേഹത്തെ മുന്നോക്ക ജാതികളുടെ ഉന്നമനത്തിനുള്ള മന്ത്രിയാക്കണം. ഈ പരിവർത്തനം നമ്മുടെ ജനാധിപത്യ സംവിധാനത്തിൽ ഉണ്ടാകണം'' ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. </p> <p>വിവാദ പരാമർശത്തിനൊപ്പം കേരളത്തെ പരിഹസിക്കുന്നതുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഒരു സർക്യൂട്ട് പോലും കിട്ടിയില്ലെന്നാണ് കേരളം പറയുന്നത്. സർക്യൂട്ട് പ്രഖ്യാപിക്കുന്ന ബജറ്റ് ആണല്ലോ കേന്ദ്ര ബജറ്റ് എന്നും കേരളം നിലവിളിക്കുകയല്ല മറിച്ച് കിട്ടുന്ന ഫണ്ട് ചിലവഴിക്കുകയാണ് വേണ്ടതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ദുഷ്പ്രചരണങ്ങൾ നടത്തിക്കൊള്ളൂവെന്നും എല്ലാ വകുപ്പുകൾക്കും കൃത്യമായി പണം വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ 'കേരളത്തെ അപമാനിച്ച ജോർജ് കുര്യൻ മാപ്പ് പറയണം, സുരേഷ് ഗോപിക്കും ഈ നിലപാടാണോയെന്ന് വ്യക്തമാക്കണം' ]]>
</title>
<link>https://www.mathrubhumi.com/news/kerala/vd-satheesan-against-union-minister-george-kurian-budget-statements-1.10306556</link>
<pubDate>Sun, 2 February 2025 12:56:39</pubDate>
<modified_date>Sun, 2 February 2025 13:24:42</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10306559:1738481047/vd-satheesan-george-kurian.jpg?$p=1a20a2a&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>തിരുവനന്തപുരം: കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ കേന്ദ്ര സഹായം കിട്ടുമെന്ന കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ പ്രസ്താവന സംസ്ഥാനത്തെ അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്തെ അവഹേളിച്ച ജോർജ് കുര്യന് ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാൻ അർഹതയില്ല. പ്രസ്താവന പിൻവലിച്ച് ജോർജ് കുര്യൻ മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.</p> <p>ബജറ്റിൽ കേരളമെന്ന വാക്ക് പോലുമില്ല. കേരളം ഉന്നയിച്ച ഒരു ആവശ്യവും പരിഗണിച്ചില്ല. ഇതൊരു രാഷ്ട്രീയ വിമർശനമായി ഉന്നയിക്കുമ്പോൾ കേരളീയരെയാകെ അപമാനിക്കുന്ന തരത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. കേരളത്തിൽ നിന്നുള്ള മറ്റൊരു കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനും ഇതേ അഭിപ്രായം തന്നെയാണോയെന്ന് വ്യക്തമാക്കണമെന്നും സതീശൻ പറഞ്ഞു.</p> <p>കേരളത്തിൻ്റെ നേട്ടങ്ങളിൽ ബി.ജെ.പിക്കും സംഘപരിവാറിനും എന്ത് പങ്കാണുള്ളത്? സംസ്ഥാനത്തിന് ആവശ്യമായത് നേടിയെടുക്കാനുള്ള ആർജ്ജവമോ ഇച്ഛാശക്തിയോ ജോർജ് കുര്യനോ, സുരേഷ് ഗോപിക്കോ ഇല്ല. പ്രധാനമന്ത്രിയുടെ താളത്തിന് തുള്ളുന്ന കളിപ്പാവകളയി കേന്ദ്രമന്ത്രിമാർ അധപതിക്കരുത്. </p> <p>രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള അതിരുവിട്ട ശ്രമങ്ങൾ ഉണ്ടാകുമ്പോൾ ബജറ്റിൻ്റെ വിശ്വാസ്യതയാണ് നഷ്ടമാകുന്നത്. കാലാകാലങ്ങളായി കേരളം നേടിയ നേട്ടങ്ങളെ ഇല്ലാതാക്കുകയാണ് സംഘപരിവാറിൻ്റെ ശ്രമം. അതിനുള്ള നീക്കങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സംഘപരിവാർ എന്ത് ആഗ്രഹിക്കുന്നുവോ അതാണ് ജോർജ് കുര്യൻ്റെ വാക്കുകളിൽ കാണുന്നത്. ബി.ജെ.പി മന്ത്രിയാണെങ്കിലും ജോർജ് കുര്യൻ കേരളീയനാണെന്നത് മറക്കരുത്.- വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.</p> <p>കേന്ദ്രബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ വിവാദ പ്രസ്താവന നടത്തിയത്. കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിക്കൂ അപ്പോൾ സഹായം കിട്ടുമെന്നാണ് ജോർജ് കുര്യൻ പറഞ്ഞത്. പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് സഹായം കൊടുക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, വിദ്യാഭ്യാസ, സാമൂഹിക, അടിസ്ഥാന സൗകര്യങ്ങളിൽ പിന്നാക്കമാണ് കേരളമെന്ന് പറയണം. അങ്ങനെയാണെങ്കിൽ കമ്മീഷൻ പരിശോധിച്ച് കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകുമെന്നുമാണ് കേരളത്തിൽനിന്നുള്ള കേന്ദ്രസഹമന്ത്രി കൂടിയായ ജോർജ് കുര്യന്റെ പ്രസ്താവന.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ സ്വപ്ന ബജറ്റെന്ന് മോദി, വെടിയുണ്ടമുറിവിനുള്ള വെറും ബാൻഡ് എയ്ഡെന്ന് രാഹുൽ ]]>
</title>
<link>https://www.mathrubhumi.com/news/india/narendra-modi-rahul-gandhi-on-india-budget-1.10306497</link>
<pubDate>Sun, 2 February 2025 11:17:18</pubDate>
<modified_date>Sun, 2 February 2025 11:42:56</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10306498:1743253138/modi-rahul.jpg?$p=5e78200&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ന്യൂഡൽഹി: ഇന്ത്യയുടെ വികസനയാത്രയ്ക്ക് ശക്തി പകരുന്നതാണ് 2025-26 സാമ്പത്തികവർഷത്തേക്കുള്ള കേന്ദ്രബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളുടെ ബജറ്റെന്നാണ് മോദി അതിനെ വിശേഷിപ്പിച്ചത്. എന്നാൽ വെടിയുണ്ടയേറ്റുണ്ടായ മുറിവുകൾക്കുള്ള വെറും ബാൻഡ് എയ്ഡ് പ്ലാസ്റ്ററാണ് ബജറ്റെന്ന് ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ​ഗാന്ധി പറഞ്ഞു. </p> <p>യുവാക്കൾക്ക് വിവിധ മേഖലകളിൽ അവസരം തുറക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഈ ബജറ്റ് , രാജ്യത്തെ ജനങ്ങളുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കുന്നതാണ്. സാധാരണക്കാരെ സാമ്പത്തിക പ്രക്രിയയിൽ പങ്കാളികളാക്കാൻ ബജറ്റ് ലക്ഷ്യമിടുന്നു- മോദി പറഞ്ഞു. </p> <p>അതേസമയം കേന്ദ്രസർക്കാർ ആശയങ്ങളുടെ കാര്യത്തിൽ പാപ്പരത്തം നേരിടുകയാണെന്നും ആ​ഗോളതലത്തിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ രാജ്യത്തെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കുന്നതിന് മാതൃകാപരമായ മാറ്റം ആവശ്യമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.</p> <p>യഥാർഥ വേതനത്തിലെ മുരടിപ്പ്, ഉപഭോ​ഗത്തിലെ ഉത്തേജനത്തിന്റെ അഭാവം, സ്വകാര്യനിക്ഷേപത്തിലെ മന്ദ​ഗതി, സങ്കീർണമായ ജി.എസ്.ടി. സമ്പ്രദായം തുടങ്ങിയവയാണ് രാജ്യത്തെ സമ്പദ്​വ്യവസ്ഥ അനുഭവിക്കുന്ന രോ​ഗങ്ങളെന്ന് കോൺ​ഗ്രസ് പറഞ്ഞു. അവയ്ക്ക് ബജറ്റിൽ പരിഹാരമൊന്നും കാണുന്നില്ലെന്നും ആരോപിച്ചു. </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സ്വന്തം മണ്ഡലം; ബജറ്റിൽ തൃശ്ശൂരിന് നിരാശ മാത്രം ]]>
</title>
<link>https://www.mathrubhumi.com/news/kerala/thrissur-constituency-represented-by-union-minister-suresh-gopi-received-minimal-budget-allocation-1.10306412</link>
<pubDate>Sun, 2 February 2025 8:30:35</pubDate>
<modified_date>Sun, 2 February 2025 8:34:24</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10261139:1737102635/suresh-gopi.jpg?$p=cbc9c88&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><strong>തൃശ്ശൂർ:</strong> ബി.ജെ.പി.ക്ക് സംസ്ഥാനത്തുനിന്ന് ആദ്യ എം.പി.യെ സമ്മാനിച്ച, കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ മണ്ഡലം ബജറ്റിൽ പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷ തെറ്റി. സുരേഷ്ഗോപി തന്റെ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ നൽകിയ വാഗ്ദാനങ്ങളിൽ ചിലതെങ്കിലും പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു കണക്കുകൂട്ടൽ.</p> <p>തീർഥാടനടൂറിസം സർക്യൂട്ട് പദ്ധതിയായിരുന്നു ഇതിൽ പ്രധാനം. പ്രസാദം പദ്ധതിയിലുൾപ്പെടുത്തി ഗുരുവായൂർ, ഇരിങ്ങാലക്കുട, കൂടൽമാണിക്യം, തൃപ്രയാർ ശ്രീരാമക്ഷേത്രം, വടക്കുന്നാഥക്ഷേത്രം എന്നിവയ്ക്ക് സഹായം ലഭ്യമാകുമെന്നും പ്രതീക്ഷയുണ്ടായിരുന്നു. പ്രധാനമന്ത്രി തൃപ്രയാർ ക്ഷേത്രം സന്ദർശിച്ചപ്പോൾ നവീകരണപദ്ധതികൾക്കായി കൊച്ചിൻ ദേവസ്വം ബോർഡ് 100 കോടിയുടെ സഹായത്തിനു നിവേദനം നൽകിയിരുന്നു.</p> <p>മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് സഹായമായ പദ്ധതികൾ പ്രഖ്യാപിച്ചേക്കുമെന്ന മലയോരജനതയുടെ പ്രതീക്ഷയും അസ്ഥാനത്തായി. ഗുരുവായൂർ-തിരുനാവായ റെയിൽവേ ലൈൻ, ഗുരുവായൂർ തീർഥാടക സ്റ്റേഷൻ പ്രഖ്യാപനം, മുസിരിസ് പൈതൃകപദ്ധതിക്ക് സഹായം തുടങ്ങിയവയും പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നും കിട്ടിയില്ല.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ എയിംസ്‌: ഇത്തവണയും ബജറ്റിൽ പരാമർശമില്ല, കേരളത്തിന് നിരാശ ]]>
</title>
<link>https://www.mathrubhumi.com/news/kerala/union-budget-2025-no-aiims-project-kerala-1.10306395</link>
<pubDate>Sun, 2 February 2025 8:01:56</pubDate>
<modified_date>Sun, 2 February 2025 8:03:00</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9168278:1702963287/aiims%20hospital%20(1).jpg?$p=3633ad5&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>കോഴിക്കോട്: ശനിയാഴ്ച പ്രഖ്യാപിച്ച കേന്ദ്രബജറ്റിൽ കോഴിക്കോടിന് കടുത്തനിരാശ. കേരളം ആവശ്യപ്പെട്ട ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിനെ (എയിംസ്)കുറിച്ച് ഇത്തവണയും ബജറ്റിൽ പരാമർശമില്ല. ഇതോടെ കോഴിക്കോടിന്റെ സ്വപ്നത്തിന് വീണ്ടും മങ്ങലേറ്റു. കേരളത്തിന് എയിംസ് അനുവദിക്കുകയാണെങ്കിൽ സ്ഥാപിക്കുക കോഴിക്കോട് കിനാലൂരിലായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, ബജറ്റിൽ എയിംസ് സംബന്ധിച്ച് ഒന്നുമില്ലാത്തതിനാൽ പദ്ധതി നഷ്ടപ്പെടുമോയെന്ന ആശങ്ക ശക്തമായി. 2014-ൽ ലോക്സഭയിൽ അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്ലി കേരളത്തിൽ എയിംസ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചശേഷം ഓരോ വർഷവും കേരളം കാത്തിരിക്കുകയായിരുന്നു,</p> <p>കേന്ദ്രബജറ്റിൽ, സംസ്ഥാന സർക്കാർ ഉന്നയിച്ച 16 ആവശ്യങ്ങളിൽ ഒന്ന് എയിംസായിരുന്നു. എം.കെ. രാഘവൻ എം.പി.യും എയിംസിനായി ആവശ്യം സമർപ്പിച്ചിരുന്നു. എന്നാൽ ഒന്നും പരിഗണിക്കപ്പെട്ടില്ല. എയിംസ് അുവദിക്കുമെന്ന പ്രഖ്യാപനം വന്നയുടനെതന്നെ കേരളം കോഴിക്കോട് കിനാലൂരിൽ എയിംസിനുവേണ്ടി സ്ഥലം കണ്ടെത്തുകയും നടപടിക്രമങ്ങൾ പാലിച്ച് രേഖാമൂലം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തിരുന്നു. കിനാലൂരിൽ കെ.എസ്.ഐ.ഡി.സി.യുടെ പക്കൽനിന്ന് ആരോഗ്യവകുപ്പിന് കൈമാറിയ 150 ഏക്കർ ഭൂമിക്ക് പുറമേ സ്വകാര്യവ്യക്തികളിൽനിന്ന് 100 ഏക്കറോളം ഭൂമി ഏറ്റെടുത്തുമാണ് 250 ഏക്കർ ഭൂമി എയിംസിനായി മാറ്റിവെച്ചത്. ബജറ്റിന് മുൻപുതന്നെ ഇത്തവണ എയിംസിനെക്കുറിച്ച് വലിയ പ്രതീക്ഷയില്ലാത്ത അവസ്ഥയിലായിരുന്നു കേരളം.</p> <p>ചാലിയത്തെ കപ്പൽ രൂപകല്പനാകേന്ദ്രമായ നിർദേശിനെക്കുറിച്ചും ധനമന്ത്രി ഒന്നും മിണ്ടിയില്ല. 14 വർഷം മുൻപാണ് ഇതിന് ചാലിയത്ത് തറക്കല്ലിട്ടത്. 40 ഏക്കർ ഭൂമിയും സർക്കാർ സൗജന്യമായി വിട്ടുനൽകിയിരുന്നു. സ്ഥലം ഇപ്പോഴും പ്രതിരോധമന്ത്രാലയത്തിന്റെ കൈവശമാണെങ്കിലും ഇത്തവണയും പരാമർശമൊന്നുമില്ലാത്തതിനാൽ പദ്ധതി ഉപേക്ഷിച്ചമട്ടാണ്. റെയിൽവെ പിറ്റ്ലൈൻ, കൂടുതൽ കണക്ടിവിറ്റി ട്രെയിനുകൾ എന്നിവയുൾപ്പെടെ ഒൻപത് ആവശ്യങ്ങൾ ജില്ലയ്ക്കായി എം.കെ. രാഘവൻ എം.പി. ഉന്നയിച്ചിരുന്നെങ്കിലും ഒന്നും പരിഗണിച്ചില്ല.</p> <p>ഓട്ടോമാറ്റിക് സിഗ്നൽസിസ്റ്റമാണ് ആവശ്യപ്പെട്ട മറ്റൊരുകാര്യം. ഇതില്ലാത്തതിനാൽ ട്രെയിൻ ഒരു സ്റ്റേഷൻ കഴിഞ്ഞ് അടുത്തതും കഴിഞ്ഞാൽ മാത്രമേ ഇവിടെയുള്ള ട്രെയിൻ വിടാനാവൂ. ഇതുകാരണം നമ്മുടെ തീവണ്ടി ഗതാഗതം പൊതുവിൽ പതുക്കെയാണ്. ഓട്ടോമാറ്റിക് സിഗ്നൽ സിസ്റ്റം വന്നാൽ കൂടുതൽ ട്രെയിനുകൾ ഓടിക്കാനും പറ്റും. മൈസൂർ-പുറക്കാട്ടിരി റോഡ്, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേ വികസനം, വലിയ വിമാനങ്ങൾക്ക് പാർക്കിങ് സൗകര്യം, ബേപ്പൂർ തുറമുഖ വികസനം, വടക്കൻ കേരളത്തിൽ സാംക്രമികരോഗങ്ങൾ കൂടുതലായി പടരുന്ന സാഹചര്യത്തിൽ കൂടുതൽ ആരോഗ്യസ്ഥാപനങ്ങളും ഫണ്ടും പ്രധാന ആവശ്യങ്ങളായിരുന്നു.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ വയനാടിന് പരിഗണനയില്ലാത്ത കേന്ദ്രബജറ്റ്; ഉരുൾപൊട്ടൽ, വന്യമൃഗശല്യ പ്രതിരോധം എന്നിവയ്ക്ക് ഒന്നുമില്ല ]]>
</title>
<link>https://www.mathrubhumi.com/news/kerala/union-budget-2025-no-special-package-for-wayanad-landslide-1.10306386</link>
<pubDate>Sun, 2 February 2025 7:44:00</pubDate>
<modified_date>Sun, 2 February 2025 7:47:18</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10306390:1738462409/cpm-protest.jpg?$p=9674003&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>കല്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിലും വന്യമൃഗശല്യത്തിലും വിറങ്ങലിച്ചു നിൽക്കുന്ന വയനാടിനു പ്രത്യേക പരിഗണനയൊന്നും കേന്ദ്ര ബജറ്റിൽ ലഭിച്ചില്ല. ജില്ലയ്ക്കു നിരാശയേകുന്ന ബജറ്റാണ് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റെന്ന ആരോപണമാണുയരുന്നത്.</p> <p>മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ വ്യാപ്തി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി മനസ്സിലാക്കിയതാണ്. ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പ് നിർമാണവുമായി ബന്ധപ്പെട്ട് വയനാടിനു പ്രത്യേക പരിഗണനയൊന്നും ബജറ്റിൽ ലഭിച്ചില്ല. ഒരാഴ്ചമുൻപാണ് വയനാട് പഞ്ചാരക്കൊല്ലിയിൽ വീട്ടമ്മ കടുവയുടെ ആക്രമണത്തിൽ ദാരുണമായി മരിച്ചത്. അടിക്കടി വന്യമൃഗശല്യമനുഭവപ്പെടുന്ന ജില്ലയിൽ വന്യമൃഗശല്യ പ്രതിരോധ നടപടികൾ കാര്യക്ഷമമാക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അനുകൂലമായ ഒരു നടപടിയും കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്ന ആക്ഷേപമുയർന്നിരുന്നു. ഇതു ശരിവെക്കുന്ന സമീപനമാണ് ബജറ്റിലുണ്ടായതും. പഞ്ചാരക്കൊല്ലി തറാട്ട് രാധയെ കടുവ കൊന്ന സംഭവം ചർച്ചയായ വേളയിലാണ് ബജറ്റ് അവതരണമുണ്ടായതെങ്കിലും ജില്ലയിലെ വന്യമൃഗശല്യ പ്രതിരോധ സംവിധാനങ്ങൾക്ക് ഒരു പ്രാധാന്യവും നൽകാത്ത ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്.</p> <p>മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം തീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആശയം സംസ്ഥാനം നേരത്തേ മുന്നോട്ടുവെച്ചിരുന്നു. കഴിഞ്ഞമാസം ഈ ആവശ്യം പരിഗണിച്ചെങ്കിലും ഉരുൾപൊട്ടൽ ദുരന്തബാധിതർക്കു ബജറ്റിൽ പ്രത്യേക വാഗ്ദാനങ്ങളൊന്നുമുണ്ടായില്ല. 153.47 കോടി രൂപ അനുവദിച്ചെങ്കിലും ദുരന്ത നിവാരണനിധി വിനിയോഗത്തിലെ വ്യവസ്ഥയനുസരിച്ച് ഈ തുക ഉപയോഗിക്കാനാവില്ലെന്ന ആശങ്കയുണ്ട്.</p> <p>കൃഷിയെ ആശ്രയിച്ച് കഴിയുന്നവരാണ് ജില്ലയിലെ ഭൂരിഭാഗം ജനങ്ങളും. കാപ്പി, കവുങ്ങ്, കുരുമുളക് ഉൾപ്പെടെയുള്ള കാർഷിക വിളകൾക്കുണ്ടാവുന്ന രോഗബാധ കർഷകരെ ഏറെ പ്രയാസത്തിലാക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും ജില്ലയിലെ കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഇവയെ പ്രതിരോധിക്കുന്നതിനുള്ള ഇടപെടലുകൾക്കായുള്ള ഒരു പ്രഖ്യാപനവും ബജറ്റിലുണ്ടായില്ല.</p> <p><strong>ആരോഗ്യ, യാത്രാ മേഖലകളിലും അവഗണന</strong></p> <p>കേന്ദ്ര സർക്കാരിന്റെ ആസ്പിരേഷണൽ ഡിസ്ട്രിക്ട് പദ്ധതിയിൽ ഇടം നേടിയ സംസ്ഥാനത്തെ ഏക ജില്ലയാണ് വയനാട്. കുരുക്കനുഭവപ്പെടുന്നതും അപകടഭീഷണിയുള്ളതുമായ ചുരംപാതയിലൂടെയല്ലാതെ ജില്ലയിൽനിന്നു മറ്റു ജില്ലകളിലേക്കു പോകാൻ സാധിക്കില്ല. ജില്ലയിലെ യാത്രാ പ്രശ്നത്തിനു പരിഹാരം കാണുന്ന തരത്തിൽ റെയിൽ, വ്യോമ ഗതാഗതവും മുൻപ് ഏറെ ചർച്ചയായിരുന്നു. ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലെങ്കിലും ജില്ലയിലെ യാത്രാക്ലേശമകറ്റാനുള്ള പദ്ധതികൾ എന്തെങ്കിലുമുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്ന വയാടൻ ജനതയ്ക്കു നിരാശയേകുന്നതായിരുന്നു കേന്ദ്ര ബജറ്റ്.</p> <p>ഉരുൾപൊട്ടൽ ദുരന്തമുണ്ടായി ആറു മാസമായിട്ടും കേന്ദ്രത്തിൽനിന്നു പ്രത്യേക സഹായമൊന്നും സംസ്ഥാനത്തിനു ലഭിച്ചിട്ടില്ല. ബജറ്റിൽ എന്തെങ്കിലും ലഭിക്കുമെന്ന പ്രത്യാശയുണ്ടായിരുന്നെങ്കിലും അതൊന്നുമുണ്ടായില്ല. യാത്രാക്ലേശത്തിനൊപ്പം ആരോഗ്യമേഖലയിലും അവഗണന നേരിടുന്ന ജില്ലയ്ക്ക് ആരോഗ്യമേഖലയിൽ ഉണർവു നൽകുന്ന പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. സർക്കാർതലത്തിൽ എമർജൻസി മെഡിസിൻ സംവിധാനം ജില്ലയിൽ എവിടെയും ഇല്ല. ജില്ലാ ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്തിയിട്ട് വർഷം മൂന്നു പിന്നിട്ടെങ്കിലും മെഡിക്കൽ കോളേജിന്റെ സൗകര്യങ്ങൾ ഇവിടെ ഇതുവരെ ഒരുക്കാൻ സാധിച്ചിട്ടില്ല. ഉരുൾപൊട്ടൽ ദുരന്തമുണ്ടായപ്പോൾ വയനാടിന് ആശ്വാസമായത് മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജാണ്.</p> <p>സ്വയം സഹായസംഘങ്ങൾക്ക് ഗ്രാമീൺ ക്രെഡിറ്റ് കാർഡ്, ചെറുകിട വ്യാപാരികൾക്ക് അഞ്ചുലക്ഷം രൂപയുടെ ക്രെഡിറ്റ് കാർഡ് തുടങ്ങിയ പൊതു പ്രഖ്യാപനത്തിൽ ജില്ലയ്ക്ക് എന്തെങ്കിലും ലഭിച്ചാലായി. ഹോം സ്റ്റേയ്ക്കായി മുദ്ര ലോണുകൾ അനുവദിക്കുമെന്ന ബജറ്റ് പ്രഖ്യാപനം വിനോദ സഞ്ചാരത്തിനു വളക്കൂറുള്ള വയനാടിന് അല്പം പ്രതീക്ഷ നൽകുന്നു. ഇതുവഴി ടൂറിസം മേഖലയിൽ കൂടുതൽ തൊഴിലവസരമുണ്ടാകുമെന്നാണു പ്രതീക്ഷ.</p> <p>കിസാൻ ക്രെഡിറ്റ് കാർഡിന്റെ പരിധി മൂന്നുലക്ഷത്തിൽ നിന്ന് അഞ്ചു ലക്ഷമാക്കി ഉയർത്തുമെന്ന പ്രഖ്യാപനമുണ്ടെങ്കിലും ഇതിന്റെ ഗുണം യഥാർഥ കർഷകരിലെത്താൻ വഴിയില്ല. കർഷകരുടെ പേരിലുള്ള നികുതി ചീട്ടുകൾ ഈടുനൽകി സ്വർണ വായ്പയുൾപ്പെടെ കുറഞ്ഞ പലിശ നിരക്കിൽ സ്വന്തമാക്കുന്ന ഒട്ടേറെപ്പേരുണ്ട്.</p> <p><strong>പട്ടികവർഗത്തിനും തോട്ടംമേഖലയ്ക്കും ആശ്വാസമില്ല</strong></p> <p>പട്ടികവർഗ വിഭാഗങ്ങൾ കൂടുതലായി അധിവസിക്കുന്ന ജില്ലയിൽ ഇവർക്ക് ആശ്വാസമേകുന്ന പദ്ധതികളൊന്നുമുണ്ടായില്ല. അരിവാൾകോശരോഗം ഉൾപ്പെടെയുള്ള രോഗങ്ങളുമായി ആദിവാസി വിഭാഗത്തിൽ ഉൾപ്പെടെയുള്ളവർ പ്രയാസമനുഭവിക്കുന്നുണ്ട്. ഇവർക്കായുള്ള സിക്കിൾസെൽ കോമ്പ്രിഹെൻസീവ് ഹീമോ ഗ്ലോബിനോപ്പതി റിസർച്ച് സെന്റർ ഇപ്പോഴും തറക്കല്ലിൽ ഒതുങ്ങുകയാണ്. കഴിഞ്ഞ ബജറ്റിൽ അരിവാൾകോശ രോഗികൾക്ക് ആശ്വാസമേകുന്ന പദ്ധതികളുണ്ടായെങ്കിലും ഈ ബജറ്റിൽ ഈ വിഭാഗത്തിനു പരിഗണനയൊന്നും ലഭിച്ചില്ല.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ തീരുവ വെട്ടിക്കുറച്ചു; മോട്ടോർവാഹനങ്ങളുടെ ഇറക്കുമതി കൂടിയേക്കും ]]>
</title>
<link>https://www.mathrubhumi.com/auto/news/india-cuts-motor-vehicle-import-duty-1.10306381</link>
<pubDate>Sun, 2 February 2025 7:31:40</pubDate>
<modified_date>Sun, 2 February 2025 7:31:40</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10226287:1736094491/car.jpg?$p=2b910aa&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ന്യൂഡൽഹി: തീരുവ ഗണ്യമായി വെട്ടിക്കുറച്ചതിലൂടെ മോട്ടോർവാഹനങ്ങളുടെ ഇറക്കുമതി കൂടിയേക്കും. കാറുകൾ ഉൾപ്പെടെയുള്ള വിവിധ മോട്ടോർ വാഹനങ്ങളുടെ കസ്റ്റംസ് തീരുവ 70 ശതമാനമാക്കിയാണ് കുറച്ചത്. വിവിധ മോട്ടോർ സൈക്കിളുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവയിലും (ബി.സി.ഡി.) കുറവുവരുത്തി.</p> <p>1600 സി.സി.യിൽ (ക്യുബിക് കപ്പാസിറ്റി) താഴെയുള്ള മോട്ടോർ സൈക്കിളിന്റെ ബി.സി.ഡി. 50 ശതമാനത്തിൽനിന്ന് 40 ശതമാനമാക്കി. ഇതേ വിഭാഗത്തിലെ ഭാഗികമായി സംയോജിപ്പിച്ച മോട്ടോർ സൈക്കിളിന് 25-ൽനിന്ന് 20, ഒട്ടും സംയോജിപ്പിക്കാത്ത രൂപത്തിലുള്ള മോട്ടോർ സൈക്കിളിന് 15-ൽനിന്ന് പത്ത്, 1600 സി.സി.യിൽ കൂടുതലുള്ളതിന് 50-ൽനിന്ന് 30, ഇതേവിഭാഗത്തിലെ ഭാഗികമായി സംയോജിപ്പിച്ചതിന് 25-ൽനിന്ന് 20, ഒട്ടും സംയോജിപ്പിക്കാത്തതിന് 15-ൽനിന്ന് പത്ത് ശതമാനം എന്നിങ്ങനെയാണ് ബി.സി.ഡി. കുറച്ചത്. സൈക്കിളിന് 35-ൽനിന്ന് 20 ശതമാനവുമാക്കി.</p> <p><strong>പൂർണമായി ഗുണം ലഭിക്കില്ല</strong></p> <p>എന്നാൽ, ഇവയിൽ ചിലതിന് കാർഷിക അടിസ്ഥാനസൗകര്യവികസന സെസ് ചുമത്തിയതിനാൽ കസ്റ്റംസ് തീരുവ കുറച്ചതിന്റെ ഗുണം പൂർണമായി ലഭിക്കില്ല. മാർബിൾ, ഗ്രാനൈറ്റ്, മെഴുകുതിരി എന്നിവയ്ക്ക് കസ്റ്റംസ് തീരുവയുടെ 20 ശതമാനവും പാദരക്ഷകൾക്ക് 7.5 ശതമാനം മുതൽ 18.5 ശതമാനംവരെയും ലബോറട്ടറി രാസവസ്തുക്കൾക്ക് 70 ശതമാനവും സെസ് ചുമത്തും. മെഴുകുതിരി, സൗരോർജ സെല്ലുകൾ, ഇലക്ട്രിക് മീറ്ററുകൾ എന്നിവയ്ക്ക് 7.5 ശതമാനമാണ് സെസ്.</p> <p>അതേസമയം ഇലക്ട്രോണിക് കളിപ്പാട്ടങ്ങളുണ്ടാക്കാനുള്ള ഭാഗങ്ങൾ എന്നിവയ്ക്ക് 7.5 ശതമാനം സെസ് ചുമത്തും. അതേസമയം, ഇലക്ട്രോണിക് കളിപ്പാട്ടഘടകങ്ങൾക്ക് 20 ശതമാനവും ഇലക്ട്രോണിക് കളിപ്പാട്ടങ്ങൾ നിർമിക്കാനുള്ള ഘടകങ്ങൾക്ക് 7.5 ശതമാനവുമാണ് സെസ്. മോട്ടോർ വാഹനങ്ങൾക്ക് അഞ്ചുമുതൽ 40 ശതമാനംവരെയാണ് സെസ്. യൂസ്ഡ് മോട്ടോർ വാഹനങ്ങൾക്ക് 67.5 ശതമാനവും സെസ് ഉണ്ട്.<br /> </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ കാൻസർ രോ​ഗികൾക്ക് പകൽ പരിചരണ കേന്ദ്രങ്ങൾ; എല്ലാ ജില്ലാആശുപത്രികളിലും കാൻസർ ഡേ കെയർ സെന്ററുകൾ ]]>
</title>
<link>https://www.mathrubhumi.com/health/news/cancer-day-care-centers-1.10306375</link>
<pubDate>Sun, 2 February 2025 7:13:45</pubDate>
<modified_date>Sun, 2 February 2025 7:14:33</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9881421:1725713842/childhood%20cancer.jpg?$p=228aec5&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>കണ്ണൂർ: രാജ്യത്തെ എല്ലാ ജില്ലയിലും കാൻസർ ഡേ കെയർ സെന്ററുകൾ സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് പ്രാധാന്യമേറെ. അഡ്മിറ്റ് ചെയ്യാതെ പകൽമാത്രം സേവനം നൽകുന്നതാണിവ. ആരോഗ്യസേവനങ്ങളിലെ വിടവുകൾ നികത്താനും രോഗികൾക്കും കുടുംബത്തിനും പിന്തുണ നൽകാനുമാണ് ലക്ഷ്യമിടുന്നത്.</p> <p>ജില്ലാ ആശുപത്രികളിൽ പൂർണസജ്ജമായ കേന്ദ്രങ്ങളിൽ പരിചരണം ലഭ്യമാവുന്നത് ഒട്ടേറെ രോഗികൾക്ക് ആശ്വാസമാവും. രാജ്യത്ത് പുതിയ കാൻസർ രോഗികളെ ഏറ്റവുമധികം കണ്ടെത്തുന്നത് കേരളത്തിലാണ്.</p> <p>കഴിഞ്ഞ വർഷംമാത്രം അമ്പതിനായിരത്തിലധികം രോഗബാധിതരാണ് പുതിയതായി സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടിയതെന്നാണ് കണക്കുകൾ.</p> <p><strong>സേവനം അരികിൽ</strong></p> <p>ചിലതരം കീമോതെറാപ്പി, അനുബന്ധ കുത്തിവെപ്പുകൾ, തുടർചികിത്സകൾ, പാലിയേറ്റീവ് ചികിത്സ എന്നിവയ്ക്കായി രോഗികൾക്ക് പ്രധാന കാൻസർ ചികിത്സാകേന്ദ്രത്തിൽ എത്തേണ്ടിവരില്ല. വലിയ നിരീക്ഷണം ആവശ്യമില്ലാത്ത കീമോ മരുന്നുകൾ ഇത്തരത്തിൽ നൽകാം.</p> <p>കീമോ തെറാപ്പിക്കുശേഷം രക്തകോശങ്ങൾ കുറയുന്ന അവസ്ഥ വരാം. അതിനുള്ള മരുന്നുകളും നൽകാം. ചില തുടർചികിത്സകൾ, ശസ്ത്രക്രിയയ്ക്കുശേഷം നീരുപോലുള്ള പ്രശ്നങ്ങൾ എന്നിവ കൈകാര്യംചെയ്യാം. സാന്ത്വനചികിത്സ തേടുന്നവർക്കും ആശ്വാസമാവും. തുടർചികിത്സയും ജീവിതശൈലിയുമായി ബന്ധപ്പെട്ട ഉപദേശ, നിർദേശങ്ങളും സ്വീകരിക്കാനുമാവും.</p> <p>കാൻസർ നിർണയത്തിനുള്ള പരിശോധനകൾ നടത്താമെന്നതാണ് മറ്റൊരു ഗുണം. സ്തനങ്ങൾ, ഗർഭാശയഗളം, വായ തുടങ്ങിയവയെ ബാധിക്കുന്ന പല കാൻസറുകളും നേരത്തേ കണ്ടെത്താൻ സ്ക്രീനിങ് പരിശോധനകൾ സഹായിക്കും.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ ഇനി വന്ദേ ട്രെയിനുകളുടെ കാലം; 200 വന്ദേ ഭാരത്, 50 വന്ദേ സ്ലീപ്പർ വണ്ടികൾ കുതിക്കും ]]>
</title>
<link>https://www.mathrubhumi.com/news/india/union-budget-2025-vande-bharat-projects-1.10306371</link>
<pubDate>Sun, 2 February 2025 7:08:19</pubDate>
<modified_date>Sun, 2 February 2025 7:08:19</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10219853:1735871860/VB.jpg?$p=0d0e88e&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>കണ്ണൂർ: ഇന്ത്യയിൽ ഇനി വന്ദേ ട്രെയിനുകളുടെ കാലം. 2025-26 വർഷം 200 വന്ദേഭാരത് വണ്ടികൾ നിർമിക്കും. 100 നോൺ എ.സി. അമൃത് ഭാരത് വണ്ടികളും 2025-27-നുള്ളിൽ 50 വന്ദേ സ്ലീപ്പർ വണ്ടികളും പുറത്തിറക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ആദ്യത്തെ വന്ദേസ്ലീപ്പർ അന്തിമ ടെസ്റ്റിങ്ങിലാണെന്നും മന്ത്രി പറഞ്ഞു. 17,500 എ.സി. ജനറൽ കോച്ചുകളും നിർമിക്കും. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഐ.സി.എഫ്. കോച്ചുകൾ മാറ്റി എൽ.എച്ച്.ബി. കോച്ചുകളിലേക്ക് മാറും. ഈവർഷം മാർച്ച് 31-നുള്ളിൽ 1400 ജനറൽ കോച്ചുകൾ പുറത്തിറങ്ങും. 2025-26-നുള്ളിൽ 2000 കോച്ചുകളും. റെയിൽവേ വികസനത്തിന് ബജറ്റിൽ ആകെ വകയിരുത്തിയത് 2,52,000 കോടി. ഇന്ത്യൻ റെയിൽവേക്ക് 2,29,555.67 കോടിയും നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് 19,000 കോടിയുമാണ് അനുവദിച്ചത്. ബാക്കി മറ്റുപദ്ധതികൾക്കാണ്. </p> <p>രാജ്യത്തുണ്ടായ തീവണ്ടിയപകടങ്ങളുടെ അടക്കം പശ്ചാത്തലത്തിൽ കവച് ഉൾപ്പെടെ റെയിൽവേ സുരക്ഷയ്ക്ക് ബജറ്റ് കൂടുതൽ ഊന്നൽ നൽകി. സുരക്ഷയ്ക്കായി 1.14 ലക്ഷം കോടി രൂപ നീക്കിവെച്ചു. പാളം നവീകരണത്തിന് 22,800 കോടി രൂപയും. മുൻവർഷത്തെക്കാൾ 5149 കോടിരൂപയുടെ വർധന. ഭക്ഷ്യസുരക്ഷയ്ക്കായി 600 ബേസ് കിച്ചൺ കമ്മിഷൻ ചെയ്യും.</p> <p><strong>റെയിൽവേ ബജറ്റ്: </strong>പ്രധാന വികസനപദ്ധതികൾക്കായി നീക്കിവെച്ച തുക (കോടി രൂപയിൽ)</p> <p><img alt="" src="https://www.mathrubhumi.com/image/contentid/policy:1.10306372:1738459749/8f2f9895_711944_P_27_mr.jpg?$p=84e97d4&w=496&q=0.8" /></p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ സംസ്ഥാനം ചോദിച്ചില്ല, കേന്ദ്രം അറിഞ്ഞ് തന്നുമില്ല; ശബരിമലയ്ക്ക് ഒന്നും നൽകാതെ കേന്ദ്രബജറ്റ് ]]>
</title>
<link>https://www.mathrubhumi.com/news/kerala/state-and-central-governments-fail-to-provide-sufficient-funds-for-sabarimala-1.10306373</link>
<pubDate>Sun, 2 February 2025 7:05:19</pubDate>
<modified_date>Sun, 2 February 2025 7:05:19</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10243603:1736590306/sabarimala.jpg?$p=84eb0de&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><strong>പത്തനംതിട്ട:</strong> ദേശീയശ്രദ്ധ നേടിയ തീർഥാടനകേന്ദ്രമായിട്ടും കേന്ദ്രബജറ്റിൽ ശബരിമലയ്ക്കുവേണ്ടി പദ്ധതികൾ വന്നില്ല. പണമില്ലായ്മയാണ് ശബരിമല വികസനത്തിനുള്ള പ്രധാന തടസ്സമെന്നിരിേക്കയാണ് ഈ അവഗണന. ശബരിമലയ്ക്ക് പണം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള കാര്യമായ നീക്കം സംസ്ഥാനസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നതും മറ്റൊരു വീഴ്ച.</p> <p>സന്നിധാനത്തും പമ്പയിലും നിലയ്ക്കലുമായി 1033.62 കോടി രൂപയുടെ ലേ ഔട്ട് പ്ലാനുകൾക്കാണ് സംസ്ഥാനസർക്കാർ അനുമതി നൽകിയിരിക്കുന്നത്. സംസ്ഥാനത്തിനുമാത്രമായി ഇത്രയും തുക കണ്ടെത്താൻ കഴിയില്ല. ശബരിമലയ്ക്കുമാത്രമായി രൂപവത്കരിച്ച ഉന്നതാധികാരസമിതിയുടെ പക്കലും പണമില്ല.</p> <p>25 കൊല്ലം മുൻകൂട്ടിക്കണ്ടുള്ള വികസനം ശബരിമലയിൽ നടപ്പാക്കുമെന്നാണ് സംസ്ഥാനസർക്കാർ പ്രഖ്യാപിച്ചത്. ശബരിമല വികസനത്തിനുള്ള മാസ്റ്റർപ്ലാനിൽ നിർദേശിച്ച തുകയുടെ ചെറിയ ശതമാനം സംസ്ഥാനബജറ്റുകളിൽ അനുവദിക്കാറുണ്ട്. എന്നാൽ, അത് കിട്ടുന്നതിലും തടസ്സങ്ങളുണ്ട്.</p> <p>ശബരിമല വികസനത്തിന് തുകയനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് സംസ്ഥാനത്തുനിന്ന് ലഭിച്ചിട്ടില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്. ശബരിമലയെ ദേശീയ തീർഥാടനകേന്ദ്രമാക്കി പ്രഖ്യാപിച്ച് തുകയനുവദിക്കുമെന്ന പ്രതീക്ഷ, മുൻ കേന്ദ്രബജറ്റുകളിലും ഉണ്ടായിരുന്നു. നടക്കാതെപോയ ആ പ്രതീക്ഷ ഇക്കുറിയും ഉണ്ടായിരുന്നു.</p> <p>മൂന്നുവർഷംമുൻപ് തീർഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 12 കോടി രൂപ ദേവസ്വത്തിന് കേന്ദ്രസർക്കാർ അനുവദിച്ചതാണ് ഒടുവിൽ ശബരിമലയ്ക്ക് കിട്ടിയ സഹായം. പമ്പമുതൽ നീലിമലവഴി ശരംകുത്തിവരെയുള്ള പാതയിൽ കരിങ്കല്ല് പാകിയത് ഈ പണംകൊണ്ടാണ്.</p> <p>ചെങ്ങന്നൂർ-പമ്പ റെയിൽപ്പാത സംബന്ധിച്ച പ്രഖ്യാപനം ബജറ്റിൽ പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല. സന്നിധാനത്ത് ക്ഷേത്രം നിൽക്കുന്ന ഭാഗത്ത് സമ്പൂർണ നവീകരണമാണ് മാസ്റ്റർപ്ലാനിൽ നിർദേശിച്ചിരിക്കുന്നത്. ഇതിന് 300 കോടി രൂപയുടെ പദ്ധതിയും സംസ്ഥാനം തയ്യാറാക്കിയിട്ടുണ്ട്.</p> <p>പതിനെട്ടാംപടി കയറിച്ചെല്ലുമ്പോൾ ക്ഷേത്രംമാത്രം കാണുന്ന രീതിയിലുള്ള വികസനമാണ് വിഭാവനം ചെയ്തിട്ടുള്ളത്. പമ്പ ഹിൽടോപ്പിൽനിന്ന് ഗണപതിക്ഷേത്രമുറ്റംവരെയുള്ള സുരക്ഷാപാലമാണ് മറ്റൊരു പദ്ധതി. 31.9 കോടി രൂപയുടേതാണിത്. നിലയ്ക്കലിൽ സമ്പൂർണവികസനത്തിനുള്ള പദ്ധതിക്കും പണമില്ലാത്തതാണ് പ്രശ്നം. സംസ്ഥാനസർക്കാർ ചോദിച്ചില്ല, കേന്ദ്രം അറിഞ്ഞ് ചെയ്തുമില്ല-ഇതാണ് ശബരിമലയുടെ കാര്യത്തിൽ സംഭവിച്ചത്.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ ധനക്കമ്മി കുറച്ചുകൊണ്ടുവരാനുള്ള ലക്ഷ്യം ഫലംകാണുന്നു; 2.56 ലക്ഷംകോടി ലാഭവീതം പ്രതീക്ഷിച്ച് സർക്കാർ ]]>
</title>
<link>https://www.mathrubhumi.com/news/india/india-aims-to-reduce-fiscal-deficit-to-4-4-in-2025-26-1.10306370</link>
<pubDate>Sun, 2 February 2025 7:00:00</pubDate>
<modified_date>Sun, 2 February 2025 7:00:29</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10073821:1734834378/money.jpg?$p=34b4424&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><strong>മുംബൈ:</strong> ധനക്കമ്മി നിയന്ത്രണത്തിൽ നിർത്തി, വർഷാവർഷം കുറച്ചുകൊണ്ടുവരാനുള്ള സർക്കാർലക്ഷ്യം ഫലംകാണുന്നു. 2025-26 സാമ്പത്തികവർഷം ധനക്കമ്മി 4.4 ശതമാനത്തിൽ ഒതുക്കുകയാണ് ബജറ്റിന്റെ ലക്ഷ്യം. കോവിഡ്കാലത്ത് കുതിച്ചുയർന്ന ധനക്കമ്മി ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരാൻ നേരത്തേ പദ്ധതിയിട്ടിരുന്നു. ഇതനുസരിച്ച് 2025-26 സാമ്പത്തികവർഷം ഇത് 4.5 ശതമാനത്തിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. ഈ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. </p> <p>ഇതോടൊപ്പം നടപ്പുസാമ്പത്തികവർഷത്തെ ധനക്കമ്മി ലക്ഷ്യം കഴിഞ്ഞ ജൂലായിലെ ബജറ്റിൽ ലക്ഷ്യമിട്ടിരുന്ന 4.9 ശതമാനത്തിൽനിന്ന് 4.8 ശതമാനമാക്കി പുതുക്കുകയും ചെയ്തു. ഇത്തവണത്തെ ബജറ്റിൽ 34.20 ലക്ഷം കോടിയുടെ വരുമാനവും 50.65 ലക്ഷം കോടി രൂപയുടെ ചെലവുമാണ് പ്രതീക്ഷിക്കുന്നത്. തിരിച്ചുകിട്ടുന്ന വായ്പകളും മറ്റ് സ്രോതസ്സുകളിൽനിന്നുള്ള മൂലധനവരുമാനവും ഉൾപ്പെടെ 76,000 കോടി പ്രതീക്ഷിക്കുന്നുണ്ട്. 11.21 ലക്ഷം കോടിയുടെ മൂലധനച്ചെലവാണ് പദ്ധതിയിട്ടിട്ടുള്ളത്. </p> <p>സംസ്ഥാനങ്ങൾക്ക് നൽകുന്ന പലിശരഹിത ദീർഘകാല വായ്പയ്ക്കുള്ള 1.5 ലക്ഷം കോടി രൂപ ഉൾപ്പെടെയാണിത്. റവന്യൂ ചെലവ് 39.44 ലക്ഷം കോടിയാണ് പ്രതീക്ഷിക്കുന്നത്. പലിശ തിരിച്ചടയ്ക്കാൻമാത്രം 12.76 ലക്ഷം കോടി രൂപ വേണ്ടിവരും. ആദായനികുതിനിരക്കുകൾ പരിഷ്കരിച്ചെങ്കിലും അടുത്ത സാമ്പത്തികവർഷം നികുതിവരുമാനത്തിൽ 12 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു. കേന്ദ്രസർക്കാരിന്റെ കടബാധ്യത നിലവിലെ 57.1 ശതമാനത്തിൽനിന്ന് 56.1 ശതമാനമാക്കി കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്.</p> <p>അടുത്ത സാമ്പത്തികവർഷം ധനക്കമ്മി ജി.ഡി.പി.യുടെ 4.4 ശതമാനം വരുന്ന 15.69 ലക്ഷം കോടിയിൽ നിർത്തുകയാണ് ലക്ഷ്യം. 2024-25 സാമ്പത്തികവർഷത്തെ പുതുക്കിയ കണക്കിലിത് 15.70 ലക്ഷം കോടി രൂപയാണ്. 42.70 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന നികുതിവരുമാനം. ആദായനികുതിയും കോർപ്പറേറ്റ് നികുതിയുമുൾപ്പെടുന്ന പ്രത്യക്ഷനികുതിവരുമാനം 25.20 ലക്ഷം കോടിയും ജി.എസ്.ടി.യും കസ്റ്റംസ് തീരുവയുമുൾപ്പെടുന്ന പരോക്ഷനികുതിവരുമാനം 17.40 ലക്ഷം കോടിയുമാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ സംസ്ഥാനവീതം കഴിഞ്ഞ് കേന്ദ്രസർക്കാരിന്റെ വരുമാനം 28.37 ലക്ഷം കോടിയായിരിക്കും.</p> <p><strong>ധനക്കമ്മി</strong></p> <p>സർക്കാരിന്റെ വരുമാനവും ചെലവും തമ്മിലുള്ള അന്തരമാണ് ധനക്കമ്മി. മൊത്തം ആഭ്യന്തര ഉത്പാദനത്തിന് ആനുപാതികമായാണ് ഇത് കണക്കാക്കുക. അധികം വരുന്ന ചെലവിനുള്ള തുക കടപ്പത്രങ്ങളിലൂടെയും മറ്റും കണ്ടെത്തുന്നതിനാൽ ധനക്കമ്മി ഉയരുന്നത് സർക്കാരിന്റെ കടം കൂടാൻ കാരണമാകും. ബജറ്റിൽ പ്രതീക്ഷിക്കുന്നത് 34.20 ലക്ഷം കോടിയുടെ വരുമാനവും 50.65 ലക്ഷം കോടി രൂപയുടെ ചെലവും</p> <p><strong>സാമ്പത്തികസ്ഥാപനങ്ങളിൽനിന്ന് പ്രതീക്ഷിക്കുന്നത് 2.56 ലക്ഷം കോടി</strong></p> <p>ഇത്തവണ റിസർവ് ബാങ്കിൽനിന്നും പൊതുമേഖലാബാങ്കുകളിൽനിന്നും മറ്റ് സാമ്പത്തികസ്ഥാപനങ്ങളിൽനിന്നും ലാഭവീതമായി സർക്കാർ പ്രതീക്ഷിക്കുന്നത് 2.56 ലക്ഷം കോടി രൂപ. നടപ്പുസാമ്പത്തികവർഷം ആർ.ബി.ഐ.യിൽനിന്നും ബാങ്കുകളിൽനിന്നുമുള്ള ലാഭവീതം മുൻപ് ലക്ഷ്യമിട്ടിരുന്ന 2.32 ലക്ഷം കോടിയിൽനിന്ന് 2.34 ലക്ഷം കോടിയാക്കി ഉയർത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ പൊതുമേഖലാസ്ഥാപനങ്ങളിൽനിന്ന് ലാഭവീതമായി 69,000 കോടി രൂപയും പ്രതീക്ഷിക്കുന്നുണ്ട്. ഇത്തരത്തിൽ ലാഭവും ലാഭവീതവുമായി ആകെ 3.25 ലക്ഷം കോടി സർക്കാർ ലക്ഷ്യമിടുന്നു.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ ലോക്‌സഭാ തിരഞ്ഞെടുപ്പ് പഠിപ്പിച്ചു, ബജറ്റിന്റെ രാഷ്ട്രീയം മാറ്റിയെഴുതി ]]>
</title>
<link>https://newspaper.mathrubhumi.com/news/india/lok-sabha-elections-taught-what-changed-the-politics-in-budget-1.10304993</link>
<pubDate>Sun, 2 February 2025 2:00:00</pubDate>
<modified_date>Sun, 2 February 2025 2:18:04</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.7805671:1661107965/New%20Project%20(8).jpg?$p=aa62323&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><b>ന്യൂഡൽഹി:</b> 2024-ലെ ലോക്‌സഭാതിരഞ്ഞെടുപ്പ് പഠിപ്പിച്ച രാഷ്ട്രീയപാഠങ്ങളാണ് ഇക്കുറി കേന്ദ്ര ബജറ്റിന്റെ രാഷ്ട്രീയം നിശ്ചയിച്ചത്. അതിതീവ്രമുദ്രാവാക്യങ്ങളും വികസനവാഗ്ദാനങ്ങളുംമാത്രം ഉയർത്തി തിരഞ്ഞെടുപ്പങ്കം ജയിക്കലും ഭരണം നിലനിർത്തലും എളുപ്പമല്ലെന്ന ഗൃഹപാഠംചെയ്തതിന്റെ സജീവസൂചനകളാണ് ബജറ്റിൽ പ്രതിഫലിക്കുന്നത്.</p> <p>വോട്ടെടുപ്പിന്റെ ഗതിനിശ്ചയിക്കുന്നതിൽ നിർണായകസ്വാധീനം രാജ്യത്തെ ഇടത്തരക്കാരുടെ വിശാലസമൂഹത്തിനുണ്ടെന്ന തിരിച്ചറിവാണ് ബജറ്റെഴുത്തിന് മഷിയൊരുക്കിയത്. ഇതോടൊപ്പം ജനവിധിക്കൊരുങ്ങിയ ഡൽഹിയും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറും ബജറ്റ് വാഹനത്തിന്റെ ഇന്ധനമായി. അവിടെയും തീരുന്നില്ല, സഖ്യകക്ഷിരാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പരിശീലിച്ചുതുടങ്ങിയ മോദിഭരണസംവിധാനം കൂട്ടുകക്ഷികളോട് കാട്ടുന്ന വിട്ടുവീഴ്ചകളും ബജറ്റ് രേഖയുടെ അടിത്തറയായി. ബിഹാറിൽനിന്നുള്ള സാരിയുടുത്താണ് നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിച്ചതെന്നതും പ്രത്യേകതയാണ്. </p> <p>പരമ്പരാഗതമായി ബി.ജെ.പി.ക്ക് വോട്ടുചെയ്ത മധ്യവർഗസമൂഹത്തിലുണ്ടായ വിള്ളൽ ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലും ബി.ജെ.പി.ക്ക് തിരിച്ചടി നൽകി. തീവ്രഹിന്ദുത്വമുദ്രാവാക്യങ്ങൾ ഉയർത്തി അവസാനനിമിഷം ഈ വോട്ടുബാങ്കിനെ പിടിച്ചുനിർത്താൻ ഉന്നതനേതാക്കൾ ശ്രമിച്ചെങ്കിലും ഇടത്തരം വോട്ടുബാങ്ക് അനുകൂലമായില്ല. അവരെ പാർട്ടിയിലേക്ക് തിരിച്ചെത്തിക്കാനായി നടന്ന ഗവേഷണങ്ങളുടെ കണ്ടെത്തലാണ് ബജറ്റിൽ പ്രകടമായത്. ആദായനികുതി ഇളവുപരിധി ഉയർത്തിയതുമുതൽ വിവിധ മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന വാഗ്ദാനങ്ങൾവരെ നീളുന്ന ഇടത്തരക്കാരെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളിലാണ് ഈ രാഷ്ട്രീയം. </p> <p>തിരഞ്ഞെടുപ്പുരാഷ്ട്രീയം ബജറ്റിൽ കലരുന്നത് ആദ്യമായല്ല. കോൺഗ്രസ് ഭരണകാലത്ത് പൊതുബജറ്റിലും റെയിൽവേ ബജറ്റിലും തിരഞ്ഞടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ പ്രത്യേക പരിഗണനനേടിയ ചരിത്രമുണ്ട്. ജൂലായിൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ ആന്ധ്രയ്ക്കും ബിഹാറിനുമായിരുന്നു പ്രഖ്യാപനങ്ങളെങ്കിൽ ഇക്കുറി ബിഹാറിനാണ് വാഗ്ദാനപ്രവാഹം. </p> <p>ഡൽഹിക്കായി ബജറ്റിൽ പ്രഖ്യാപനങ്ങൾ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചിരുന്നതിനാൽ ഡൽഹിയുടെ പേരുപറഞ്ഞ് വാഗ്ദാനങ്ങളുണ്ടായില്ല. എന്നാൽ, ഇടത്തരക്കാരെയും സർക്കാർ ജീവനക്കാരെയും ലക്ഷ്യമിടുന്ന പ്രഖ്യാപനങ്ങൾ തലസ്ഥാനമേഖലയായ ഡൽഹിയിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും. ബജറ്റിൽ പരാമർശിച്ച രണ്ടുസംസ്ഥാനങ്ങൾ ബിഹാറും അസമുമാണ്. ബിഹാറിന് താമരക്കൃഷിക്കുള്ള സഹായംമുതൽ വിമാനത്താവളംവരെ പ്രഖ്യാപനങ്ങളുടെ ഘോഷയാത്ര. സർക്കാരിനെ താങ്ങിനിർത്തുന്ന സഖ്യകക്ഷികൾക്കുള്ള ഉപഹാരങ്ങളുടെ രാഷ്ട്രീയവും ഉള്ളടക്കത്തിലുണ്ട്. സഖ്യകക്ഷിയായ ജെ.ഡി.യു. ഭരണനേതൃത്വം വഹിക്കുന്ന ബിഹാറിനുള്ള സഹായം ബി.ജെ.പി.യുടെ രാഷ്ട്രീയത്തിനും സ്വാധീനമാർഗമുറപ്പിക്കും. എന്നാൽ, മറ്റൊരു പ്രധാന സഖ്യകക്ഷിയായ ടി.ഡി.പി. ഭരിക്കുന്ന ആന്ധ്രയ്ക്ക് പദ്ധതികളില്ലാത്തത് പരിഭവത്തിനിടയാക്കും.</p> <p><b>കോളടിച്ച് ബിഹാർ</b></p> <p>* ഭക്ഷ്യവിഭവമായ മഖാന(താമരവിത്ത്)യുടെ ഉത്‌പാദനം, വികസനം, വിപണനം എന്നിവ പ്രോത്സാഹിപ്പിക്കാൻ മഖാന ബോർഡ് സ്ഥാപിക്കും</p> <p>*മിഥിലാഞ്ചൽ മേഖലയിൽ 50,000 ഹെക്ടറിൽ കൃഷിചെയ്യുന്ന കർഷകർക്കുവേണ്ടി വെസ്റ്റേൺ കോസി കനാൽപദ്ധതി </p> <p>*ഒരു ഗ്രീൻഫീൽഡ് വിമാനത്താവളം വികസിപ്പിക്കും. ഭിഹ്തയിലെ ബ്രൗൺഫീൽഡ് വിമാനത്താവളത്തിനും പട്നയിലെ വിമാനത്താവളത്തിന്റെയും ശേഷി വർധിപ്പിക്കും</p> <p>* ബിഹാർ കേന്ദ്രീകരിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, ഓൺട്രപ്രണർഷിപ്പ് ആൻഡ് മാനേജ്മെന്റ്</p> <p>*പട്‌ന ഐ.ഐ.ടി.യിലെ അടിസ്ഥാനസൗകര്യങ്ങളും ഹോസ്റ്റലുകളും വികസിപ്പിക്കും </p> <p>* ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട പ്രദേശങ്ങളുടെ വികസനത്തിന് പദ്ധതി </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ വളർച്ചയ്ക്ക് ഊന്നൽ നൽകിയ ബജറ്റ് ]]>
</title>
<link>https://newspaper.mathrubhumi.com/news/business/union-budget-of-2025-have-given-important-to-development-1.10304517</link>
<pubDate>Sun, 2 February 2025 2:00:00</pubDate>
<modified_date>Sun, 2 February 2025 2:29:37</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.4763702:1673413933/image.jpg?$p=0f6e831&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് പ്രതീക്ഷ നൽകുന്നതും രാജ്യത്തിന്റെ വികസനം ലക്ഷ്യംവെച്ചുള്ളതുമാണ്. കൃഷി, മധ്യവർഗം, കയറ്റുമതി, സ്റ്റാർട്ട് അപ്പുകൾ, ബിസിനസ് സൗഹൃദാന്തരീക്ഷം എന്നിങ്ങനെ സമ്പദ് വ്യവസ്ഥയുടെ വൈവിധ്യമാർന്ന മേഖലകളെ ഉൾക്കൊണ്ടു കൊണ്ടുള്ള വളരെ പോസിറ്റീവ് ബജറ്റാണിത്. മെഡിക്കൽ ടൂറിസത്തിലെ വിസ ഫീസിൽ ഇളവുകൾ നൽകാനുള്ള തീരുമാനം കേരളത്തിലെ ആയുർവേദ മേഖലയ്ക്കും മെഡിക്കൽ ടൂറിസത്തിനും ഗുണം ചെയ്യുമെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ.) കേരള സ്റ്റേറ്റ് കൗൺസിൽ ഒരുക്കിയ തത്സമയ ബജറ്റ് ചർച്ച വിലയിരുത്തി.</p> <p>വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ നയിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് ബജറ്റ് എന്ന് സി.ഐ.ഐ. കേരള ചെയർമാൻ വിനോദ് മഞ്ഞില അഭിപ്രായപ്പെട്ടു.</p> <p><strong>തൃപ്തികരമായ പ്രഖ്യാപനങ്ങൾ</strong></p> <p>എം.എസ്.എം.ഇ.യിൽ ഉൾപ്പെടുത്തുന്നതിന് നിക്ഷേപത്തിന്റെയും വിറ്റുവരവിന്റെയും പരിധി ഉയർത്തുന്നത് കൂടുതൽ സംരംഭങ്ങൾക്ക് നേട്ടമാകും. കസ്റ്റംസ് താരിഫ് നിരക്കുകൾ കുറയ്ക്കുന്നത് ഇറക്കുമതി ചെലവ് നിയന്ത്രിക്കും. കപ്പൽ നിർമാണ യൂണിറ്റുകൾക്കുള്ള ഇളവ് കൊച്ചി കപ്പൽശാലയ്ക്ക് ഗുണം ചെയ്യും.</p> <p>കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി</p> <p><strong>സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കും</strong></p> <p>കാർഷിക മേഖലയ്ക്കുള്ള ഊന്നൽ, ഗ്രാമീണ അഭിവൃദ്ധി, ലഘു, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ക്ളാസിഫിക്കേഷനുള്ള മാനദണ്ഡങ്ങളിൽ പുനഃപരിശോധന, എം.എസ്.എം.ഇ. മേഖലയ്ക്കായി കൂടുതൽ ഫണ്ട് ലഭ്യത, മെയ്ക് ഇൻ ഇന്ത്യ പദ്ധതികൾക്ക് കൂടുതൽ ഫണ്ടുകൾ, ദേശീയ നിർമാണ മിഷൻ, എക്സ്പോർട്ട് പ്രമോഷൻ മിഷൻ തുടങ്ങിയ പ്രഖ്യാപനങ്ങൾ അഭിനന്ദനാർഹമാണ്. കളിപ്പാട്ട നിർമാണത്തിനായി ആഗോള ക്ലസ്റ്റർ, മാരിടൈം വികസന ഫണ്ടിനായി 25,000 കോടി, ഉഡാൻ കേന്ദ്രങ്ങൾ വ്യാപിപ്പിക്കും, ഇന്ത്യൻ വെസൽ ആക്ടിനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇൻലാൻഡ് കപ്പലുകൾക്ക് നിലവിലുള്ള ടോണേജ് നികുതിയും നേട്ടം വർധിപ്പിക്കുക തുടങ്ങിയ പ്രഖ്യാപനങ്ങൾ സ്വാഗതാർഹമാണ്.</p> <p>ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംേബഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി)</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ ദുരന്തവും കണ്ണുതുറപ്പിച്ചില്ല; കേരളത്തിന് വട്ടപ്പൂജ്യം ]]>
</title>
<link>https://newspaper.mathrubhumi.com/news/kerala/kerala-have-been-avoided-in-union-budget-2025-1.10304986</link>
<pubDate>Sun, 2 February 2025 2:00:00</pubDate>
<modified_date>Tue, 18 February 2025 15:44:42</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10305519:1738444450/nirmala%20sitaraman%20(1)%20(1).jpg?$p=cae0ef7&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><b>തിരുവനന്തപുരം:</b> രാജ്യം വിറങ്ങലിച്ച ഉരുൾപൊട്ടൽ ദുരന്തമുണ്ടായിട്ടും കേരളത്തോട്‌ കനിവുകാട്ടാതെ കേന്ദ്രസർക്കാർ. മുണ്ടക്കൈ-ചൂരൽമല ദുരിതാശ്വാസത്തിന് 2,000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടെങ്കിലും ബജറ്റിൽ ഒരു തുകയും നീക്കിവെച്ചില്ല. അക്ഷയഖനിയെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻതന്നെ വിശേഷിപ്പിച്ച വിഴിഞ്ഞം തുറമുഖ വികസനത്തിന് 5,000 കോടി രൂപ ചോദിച്ചതിനും ബജറ്റ്താളുകളിൽ ഉത്തരമില്ല. കടപരിധി വെട്ടിക്കുറച്ചതിൽ സുപ്രീംകോടതിവരെ കയറേണ്ടിവന്ന കേരളത്തെ വീണ്ടും നിരാകരിച്ചിരിക്കുകയാണ് കേന്ദ്രം. </p> <p>ചരിത്രവിജയത്തിന്റെ മുദ്രയായി തൃശ്ശൂരിൽ സുരേഷ്‌ഗോപിയുടെ ലോക്‌സഭാംഗത്വവും മന്ത്രിപദവിയും ജോർജ് കുര്യൻ വഴി മറ്റൊരു കേന്ദ്രമന്ത്രിസ്ഥാനവുമൊക്കെ ഉണ്ടായിട്ടും ബജറ്റിൽ കേരളത്തിനൊന്നും കിട്ടിയില്ലെന്നതാണ് വസ്തുത. അവഗണനയിൽ ഭരണ-പ്രതിപക്ഷ രോഷം തിളച്ചപ്പോൾ മന്ത്രി ജോർജ് കുര്യന്റെ ആക്ഷേപം എരിതീയിലെ എണ്ണയായി. </p> <p>ബജറ്റിന്‌ മുന്നോടിയായുള്ള ചർച്ചകളിൽ സംസ്ഥാനത്തിന് 23,000 കോടി രൂപയുടെ പാക്കേജ് അനുവദിക്കണമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടിരുന്നു. വയനാട് പാക്കേജ് ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും എൽ.ഡി.എഫ്.-യു.ഡി.എഫ്. എം.പി.മാർ ഒറ്റക്കെട്ടായി ആഭ്യന്തരമന്ത്രി അമിത്ഷായെയും കണ്ടിരുന്നു. വയനാട്ടിലെത് അതിതീവ്രദുരന്തമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയംതന്നെ കേരളത്തെ കത്തെഴുതി അറിയിച്ചിട്ടും ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ ബജറ്റിൽ ഒന്നുമുണ്ടായില്ല. </p> <p>വന്യജീവി-മനുഷ്യ സംഘർഷം ഒഴിവാക്കാൻ 1000 കോടി, ദേശീയപാതയ്ക്ക്‌ സ്ഥലമെടുത്തതിനുള്ള 6000 കോടി വായ്പയെടുക്കാനുള്ള അനുമതി, പ്രവാസിക്ഷേമത്തിന് 300 കോടി, റബ്ബറിന് 250 രൂപയുടെ വിലസ്ഥിരത തുടങ്ങിയ ആവശ്യങ്ങളൊന്നും കേന്ദ്രം കേട്ട മട്ടില്ല. കെ-റെയിലിലും എയിംസിലുമൊന്നും ഈ ബജറ്റിലും ഉത്തരമില്ല.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ യുവാക്കളുടെ തൊഴിലില്ലായ്മ ബജറ്റ് കണക്കിലെടുത്തില്ലെന്ന് സാമ്പത്തിക വിദഗ്ധൻ മാർട്ടിൻ പാട്രിക് ]]>
</title>
<link>https://www.mathrubhumi.com/videos/specials/dr-martin-patrick-union-budget-2025-analysis-1.10304329</link>
<pubDate>Sat, 1 February 2025 20:38:45</pubDate>
<modified_date>Sat, 1 February 2025 20:38:45</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10304334:1738422152/New%20Project%20(1).jpg?$p=8a7b7b1&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe width="560" height="315" src="https://www.youtube.com/embed/MsV3OttX5wI" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" allowfullscreen></iframe></p> <p>കേന്ദ്ര ബജറ്റിലെ നികുതിയിളവ് മധ്യവർഗത്തെ സംബന്ധിച്ച് സന്തോഷകരമാണെന്ന് സാമ്പത്തിക വിദഗ്ധൻ ഡോ. മാർട്ടിൻ പാട്രിക്. എന്നാൽ, യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ ബജറ്റ് കണക്കിലെടുക്കാത്തത് വികസിത രാജ്യമെന്ന ഇന്ത്യയുടെ സ്വപ്നം അകലത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ബജറ്റിലെ ഗുണങ്ങളും പോരായ്മകളും ഡോ. മാർട്ടിൻ പാട്രിക് വിലയിരുത്തുന്നു.</p> <p>In Short | Dr. Martin Patrick stated that while the <strong>tax relief</strong> in the Union Budget is a <strong>positive move for the middle class</strong>, the <strong>lack of focus on youth unemployment</strong> could delay India's <strong>development aspirations</strong>. He provides an in-depth evaluation of the <strong>pros and cons</strong> of the budget.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിക്കൂ, അപ്പോൾ സഹായം കിട്ടും; വിവാദ പരാമർശവുമായി ജോർജ് കുര്യൻ ]]>
</title>
<link>https://www.mathrubhumi.com/special-pages/union-budget-2025/george-kurians-controversial-budget-remarks-1.10304275</link>
<pubDate>Sat, 1 February 2025 20:04:38</pubDate>
<modified_date>Sat, 1 February 2025 20:10:04</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10024086:1738425639/george-kurian.jpg?$p=879f52f&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ന്യൂഡൽഹി: കേന്ദ്രബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിക്കൂ അപ്പോൾ സഹായം കിട്ടുമെന്ന് ജോർജ് കുര്യൻ പറഞ്ഞു. പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് സഹായം കൊടുക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, വിദ്യാഭ്യാസ, സാമൂഹിക, അടിസ്ഥാന സൗകര്യങ്ങളിൽ പിന്നോക്കമാണ് കേരളമെന്ന് പറയണം. അങ്ങനെയാണെങ്കിൽ കമ്മീഷൻ പരിശോധിച്ച് കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകുമെന്നും കേരളത്തിൽനിന്നുള്ള കേന്ദ്രസഹമന്ത്രി പറഞ്ഞു.</p> <p>'പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് കൊടുക്കുന്നത്. കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിക്കൂ, അപ്പോൾ കിട്ടും. ഞങ്ങൾക്ക് റോഡില്ല, ഞങ്ങൾക്ക് വിദ്യാഭ്യാസമില്ല, ഞങ്ങൾക്ക് അങ്ങനെയുള്ള കാര്യമില്ല എന്ന് കേരളം പ്രഖ്യാപിച്ചാൽ, മറ്റ് സംസ്ഥാനങ്ങളെക്കാൾ വിദ്യാഭ്യാസപരമായി പിന്നാക്കമാണ്, സമൂഹികപരമായി പിന്നാക്കമാണ്, അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തിൽ പിന്നാക്കമാണ് എന്ന് പറഞ്ഞാൽ അത് കമ്മീഷൻ പരിശോധിക്കും. പരിശോധിച്ചുകഴിഞ്ഞാൽ ഗവൺമെന്റിന് റിപ്പോർട്ട് കൊടുക്കും. അങ്ങനെയാണ് തീരുമാനിക്കുക. അല്ലാതെ ഗവൺമെന്റ് അല്ലല്ലോ'.- ജോർജ് കുര്യൻ പറഞ്ഞു.</p> <p>നേരത്തെ കേന്ദ്രബജറ്റിൽ കേരളത്തെ അവഗണിച്ചതായി എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കൾ ആരോപിച്ചിരുന്നു. കേന്ദ്ര പൊതുബജറ്റ് അവഗണനയുടെ രാഷ്ട്രീയ രേഖയായി മാറിയെന്നും ഇത് അങ്ങേയറ്റം നിരാശാജനകവും ദൗർഭാഗ്യകരവുമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. പണപ്പെരുപ്പവും തൊഴിലില്ലായ്മയും ദാരിദ്ര്യവും വർദ്ധിപ്പിക്കുന്നതും, വികസനത്തെ മുരടിപ്പിക്കുന്നതും, സംസ്ഥാന താത്പര്യങ്ങളെ നിഷേധിക്കുന്നതിലൂടെ ഭരണഘടനയുടെ ഫെഡറൽ സ്വഭാവത്തെ ലംഘിക്കുന്നതുമാണ് കേന്ദ്ര ബജറ്റിലെ സമീപനമെന്നും അദ്ദേഹം വിമർശിച്ചു.<br /> </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ റെയിൽവേ വിഹിതത്തിലെ ഇടിവ്; ഓഹരിവിലയിടിഞ്ഞ് പ്രധാന കമ്പനികൾ ]]>
</title>
<link>https://www.mathrubhumi.com/special-pages/union-budget-2025/railway-budget-cut-stock-market-impact-1.10304241</link>
<pubDate>Sat, 1 February 2025 20:02:00</pubDate>
<modified_date>Sat, 1 February 2025 20:02:38</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10275708:1737509970/Train.jpg?$p=4ca59e4&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ന്യൂഡൽഹി: കേന്ദ്ര ബജറ്റിലെ റെയിൽവേ വിഹിത കുറവ് ഓഹരി വിപണിയിലും തിരിച്ചടിയായി. 2.55 ലക്ഷം കോടി രൂപയാണ് 2025-26 ലെ കേന്ദ്ര ബജറ്റിൽ റെയിൽവേക്ക് അനുവദിച്ചിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തിലെ ഇടക്കാല ബജറ്റിൽ റെയിൽവേയ്ക്കായി 2.62 ലക്ഷം കോടി രൂപ അനുവദിച്ചിരുന്നു. ഇത്തവണത്തെ ബജറ്റിൽ റെയിൽവേ വിഹിതം കുറഞ്ഞുവെന്ന് വ്യക്തമായതോടെ ബജറ്റ് അവതരണത്തിന് തൊട്ടുപിന്നാലെ പ്രധാന റെയിൽവേ കമ്പനികളുടെ ഓഹരികൾ ഇടിഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.</p> <p>IRCON ആറുശതമാനം ഇടിഞ്ഞ് ഒരു ഷെയറിന് 207.50 രൂപയിലും IRCTC മൂന്നു ശതമാനം ഇടിഞ്ഞ് 797 രൂപയിലും ഐആർഎഫ്സി അഞ്ച് ശതമാനം ഇടിഞ്ഞ് 144 രൂപയിലും എത്തി. ഇന്ത്യൻ റെയിൽവേയ്ക്കുള്ള ബജറ്റ് പിന്തുണയിൽ 15-18% വർധനയുണ്ടാകുമെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ഈ പ്രതീക്ഷ ഓഹരിയിൽ പ്രകടമായിരുന്നുവെങ്കിലും അപ്രതീക്ഷിതമായി റെയിൽവേ വിഹിതത്തിൽ കുറവ് വന്നതോടെ ഓഹരി വിപണിയിലും അത് കാര്യമായി പ്രതിഫലിച്ചു. </p> <p>അടിസ്ഥാന സൗകര്യ വികസനം, ചരക്ക് ഇടനാഴി നവീകരണം, യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുക മുതലായവയ്ക്ക് പിന്തുണ നൽകുന്നതായിരിക്കും ബജറ്റ് വിഹിതമെന്ന പ്രതീക്ഷയെ തകർക്കുന്നതായിരുന്നു പ്രഖ്യാപനം.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട ബജറ്റ്;കേന്ദ്രത്തിന് വരുമാന നഷ്ടമുണ്ടാക്കില്ലേ? കേരളത്തിന് എന്ത് ലഭിച്ചു? ]]>
</title>
<link>https://www.mathrubhumi.com/videos/explainers/india-budget-2025-highlights-1.10303940</link>
<pubDate>Sat, 1 February 2025 19:43:00</pubDate>
<modified_date>Sat, 1 February 2025 19:43:37</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10304185:1738418766/%E0%B4%95%E0%B5%87%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%20%E0%B4%AC%E0%B4%9C%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D.jpg?$p=0969624&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe width="560" height="315" src="https://www.youtube.com/embed/lb7pB14ZChs" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" allowfullscreen></iframe></p> <p>ഡൽഹിയിൽ അടുത്തയാഴ്ച തിരഞ്ഞെടുപ്പ്, ബിഹാറിൽ ഈ വർഷം അവസാനം... തിരഞ്ഞെടുപ്പുകൾ കൂടി മുന്നിൽ കണ്ട് മധ്യവർഗത്തെ ലക്ഷ്യമിട്ട മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്. റിബേറ്റടക്കം 12.75 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർ നികുതിയടക്കേണ്ട എന്നത് തന്നെയാണ് ഇതിൽ ഹൈലൈറ്റ്. പത്ത് ലക്ഷം വരെ നികുതിയിളവ് പ്രതീക്ഷിച്ചയിടത്താണ് ധനമന്ത്രി 12 ശതമാനമെന്ന് പ്രഖ്യാപിച്ച് ഞെട്ടിച്ചത്. ആദായ നികുതി സ്ലാബ് നിലവിൽ വന്നതിനുശേഷമുള്ള ഏറ്റവും വലിയ ഇളവ്. ഇടത്തരം-മധ്യവർഗ കുടുംബങ്ങളിലെ നികുതിദായകർക്ക് വലിയ ആശ്വാസമാമാകുന്ന കാര്യം. പക്ഷേ ഇത് കേന്ദ്രത്തിന് വരുമാന നഷ്ടമുണ്ടാക്കില്ലേ? ആധായനികുതിയിലെ മാറ്റമല്ലാതെ മറ്റെന്തൊക്കെയാണ് സാധാരണക്കാർക്ക് ആശ്വാസമാകുന്ന പ്രഖ്യാപനങ്ങൾ? ബജറ്റിൽ കേരളത്തിന് എന്ത് ലഭിച്ചു?</p> <p>വരുമാനനഷ്ടം സർക്കാറിന് തിരിച്ചടിയാവില്ലേ എന്ന് ചോദിക്കുന്നവരോട് സർക്കാരിനും ജനങ്ങൾക്കും ഒരുപോലെ ഗുണകരമാകുമിതെന്നാണ് വിദ്ഗധർ പറയുന്നത്. വിലക്കയറ്റത്തിലും ഉയർന്ന ജീവിതചിലവിലും വലഞ്ഞ ജനത്തിന് നികുതി കൂടി കൊടുക്കേണ്ടി വരുമ്പോൾ ചെലവഴിക്കാൻ പണമില്ലാത്ത സാഹചര്യം ഉണ്ടാകുമായിരുന്നു. പുതിയ പ്രഖ്യാപനത്തിലൂടെ നികുതി പണം ആളുകളുടെ കൈയിലേക്ക് വരും. ഇത് സേവിങ്സ് ആയി മാറ്റിവെച്ചാലും മിക്കവരും മറ്റ് പല മേഖലകളിലായി ഇത് ചെലവഴിക്കുകയാണ് ചെയ്യുക. ഇതിലൂടെ പണം വിപണിയിലേക്കും അതുവഴി സർക്കാറിലേക്കുമെത്തും. ഇതൊരു സാമ്പത്തികസിദ്ധാന്തമാണെന്നും ദീർഘകാല അടിസ്ഥാനത്തിൽ വരുമാനനഷ്ടം ഉണ്ടാകില്ലെന്നുമാണ് വിധ​ഗ്ദർ പറയുന്നത്.</p> <p>നികുതിയിളവിലൂടെ മധ്യവർഗവിഭാഗം കൂടുതലുള്ള ഡൽഹിയിലെ വോട്ടർമാരെയാണ് ലക്ഷ്യമിട്ടതെങ്കിൽ ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിനും കേന്ദ്രം വാരിക്കോരി നൽകിയിട്ടുണ്ട്. മഖാന ബോർഡ് രൂപീകരിക്കും, ബിഹാറിലെ പട്ന വിമാനത്താവളം നവീകരിക്കും, പുതിയ ഗ്രീൻഫ്രീൽഡ് വിമാനത്താവളം നിർമിക്കും. പാട്ന വിമാനത്താവളം വികസിപ്പിക്കും, പട്ന ഐ.ഐ.ടിക്ക് പുതിയ ഹോസ്റ്റൽ, അടിസ്ഥാനസൗകര്യ വികസനത്തിലൂടെ ഉൾക്കൊള്ളാവുന്ന വിദ്യാർഥികളുടെ എണ്ണം വർധിപ്പിക്കും, പുതിയ ഫുഡ് പ്രോസസിങ് യൂണിറ്റ് തുടങ്ങും, ബിഹാറിൽ പ്രത്യേക കനാൽ പദ്ധതി നടപ്പാക്കും... അങ്ങനെ അങ്ങനെ കാർഷിക മേഖലയ്ക്കും വ്യാവസായങ്ങൾക്കുമായി നിരവധി പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ചന്ദ്രബാബു നായിഡുവിൻ്റെയും നിതീഷ് കുമാറിൻറെയം പിന്തുണയില്ലാതെ മുന്നോട്ടുപോകാൻ സർക്കാരിന് കഴിയാത്തത് കൊണ്ടാണ് ബിഹാറിന് ഇത്ര പ്രാധാന്യം നൽകിയതെന്നും വിമർശനം ഉയരുന്നുണ്ട്.</p> <p>കാർഷിക മേഖലയിൽ കർഷകരെ ശക്തിപ്പെടുത്തുക, കാർഷികോത്പാദനം വർധിപ്പിക്കുക എന്നതാണ് ബജറ്റിലൂടെ ലക്ഷ്യമിടുന്നത്. മേഖലയുടെ വളർച്ചയ്ക്കായി 'പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന'യും പ്രഖ്യാപിച്ചിട്ടുണ്ട്. കാർഷികോത്പാദനം കുറഞ്ഞ മേഖലയ്ക്ക് ധനസഹായം നൽകും. രാജ്യത്തെ 100 ജില്ലകൾക്കാണ് ആദ്യഘട്ടത്തിൽ സഹായം. ഉത്പാദനം വർധിപ്പിക്കുകയാണ് ലക്ഷ്യം. 1.7 കോടി കർഷകർക്ക് ഇത് ഗുണം ചെയ്യും. ധാന്യവിളകളുടെ ഉത്പാദനത്തിൽ സ്വയംപര്യാപ്തത ഉറപ്പാക്കാൻ ആറുവർഷ മിഷൻ, ധ്യാനങ്ങൾക്കായി പ്രത്യേക പദ്ധതി, പച്ചക്കറികൾക്കും പഴങ്ങൾക്കും സംസ്ഥാനങ്ങളുമായി ചേർന്ന് പദ്ധതി രൂപീകരണം, പരുത്തി കൃഷി വികസനത്തിന് അഞ്ച് വർഷ പദ്ധതി എന്നതാണ് മറ്റ് പ്രഖ്യാപനങ്ങൾ. ഇതിന് പുറമെ കിസാൻ ക്രെഡിറ്റ് കാർഡ് വഴിയുള്ള ഹ്രസ്വകാല വായ്പ മൂന്ന് ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമാക്കി ഉയർത്തിയിട്ടുമുണ്ട്. ഇത് 7.7 കോടി കർഷകർ, മത്സ്യത്തൊഴിലാളികൾ, ക്ഷീരകർഷകർ എന്നിവർക്ക് ഗുണം ചെയ്യും</p> <p>വിദ്യാഭ്യാസരംഗത്തിന് നേട്ടങ്ങളാണ് ബജറ്റിലുള്ളത്. വിദ്യാഭ്യാസം, നൈപുണ്യ വികസനം, സാങ്കേതിക നവീകരണം എന്നിവയോടൊപ്പം ഉന്നത വിദ്യാഭ്യാസരംഗത്തിൽ എഐയ്ക്കും ഊന്നൽ നൽകിയിട്ടുണ്ട്. ആഗോള പങ്കാളിത്തത്തോടെ വിദ്യാഭ്യാസരംഗത്ത് അഞ്ച് എഐ കേന്ദ്രങ്ങൾ സ്ഥാപിക്കും. അക്കാദമിക, ഗവേഷണ രംഗത്ത് എഐ സമന്വയപ്പിച്ചുകൊണ്ടുള്ള വിദ്യാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ടാണ് പദ്ധതികൾ. സാങ്കേതിക ഗവേഷണത്തിന് 10,000 ഫെലോഷിപ്പുകൾ നൽകും. ഐ.ഐ.ടികളിൽ വിദ്യാർഥികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ അഞ്ച് ഐ.ഐ.ടികളിൽ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കും. ഇതിൽ പാലക്കാട് ഐഐടിയുമുണ്ട്. അടുത്ത അഞ്ച് വർഷംകൊണ്ട് രാജ്യത്ത് 75000 മെഡിക്കൽ സീറ്റുകൾ അനുവദിക്കുമെന്നതാണ് പ്രധാന പ്രഖ്യാപനം. അടുത്ത വർഷം പതിനായിരം സീറ്റുകൾ അനുവദിക്കും. സർക്കാർ സ്കൂൾ വികസനത്തിനും ബജറ്റ് ഊന്നൽ നൽകുന്നുണ്ട്. ശാസ്ത്രീയ മനോഭാവവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ സ്കൂളുകളിൽ 50000 അടൽ ടിങ്കറിങ് ലാബുകൾ ആരംഭിക്കും. സർക്കാർ സ്കൂളുകളിൽ ഡിജിറ്റൽ കൺക്ടിറ്റിവിറ്റിയും ഉറപ്പുവരുത്തും.</p> <p>കാൻസർ, അപൂർവ രോഗങ്ങൾ, ഗുരുതര രോഗങ്ങൾ എന്നിവയ്ക്കുള്ള 36 ജീവൻരക്ഷാ മരുന്നുകൾക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയതും വലിയൊരു ആശ്വാസമാണ്. 6 ജീവൻരക്ഷാ മരുന്നുകൾക്ക് 5 ശതമാനം മാത്രമാണ് കസ്റ്റംസ് ഡ്യൂട്ടി. വരുന്ന മൂന്നുവർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ജില്ലകളിലും ഡേ കെയർ കാൻസർ സെന്ററുകൾ സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു. 2025-26 വർഷത്തിൽത്തന്നെ ഇതിൽ 200 സെന്ററുകൾ പൂർത്തിയാക്കും. എട്ടു കോടി കുഞ്ഞുങ്ങൾക്ക് പോഷകാഹാരം ഉറപ്പുവരുത്താനുള്ള പദ്ധതിയും പ്രഖ്യാപനത്തിലുണ്ട്</p> <p>രാജ്യത്ത് സ്റ്റാർട്ടപ്പുകൾക്കായി 10,000 കോടി രൂപയാണ് വകയിരുത്തിയത്. വനിതകൾ, എസ്ടി, എസ്ടി എന്നീ വിഭാഗങ്ങളിലെ അഞ്ചുലക്ഷം പുതിയ സംരംഭകർക്കായി രണ്ടുകോടി രൂപ വരെ വായ്പ അനുവദിക്കും. സ്റ്റാൻഡപ് ഇന്ത്യയിൽ നിന്ന് ഊർജം ഉൾക്കൊണ്ട പദ്ധതിയിൽ സംരംഭകത്വ പരിശീലനമടക്കം സർക്കാർ നൽകും. നികുതി ഘടന, സാമ്പത്തിക രംഗം, നിയന്ത്രണ നിയമങ്ങൾ, ഊർജമേഖല, നഗരവികസനം, ഖനനം എന്നീ മേഖലകളിൽ വിപുലമായ പരിഷ്കാരങ്ങളാണ് ഉണ്ടാവാൻ പോകുന്നത്.</p> <p>മുതിർന്ന പൗരൻമാർക്ക് ആശ്വാസകരമാകുന്ന നിരവധി പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. മുതിർന്ന പൗരൻമാർക്കുള്ള നികുതിയിളവ് 50,000 രൂപയിൽ നിന്ന് ഒരു ലക്ഷമാക്കി ഉയർത്തിയതാണ് പ്രധാനം. ഇതോടൊപ്പം വാടകയ്ക്കുള്ള ടി.ഡി.എസ് പരിധിയും വർധിപ്പിച്ചിട്ടുണ്ട്</p> <p>ഓൺലൈൻ ഭക്ഷണ വിതരണ ആപ്പുകളിൽ തൊഴിലെടുക്കുന്നവർ, ഓൺലൈൻ ടാക്സി സർവ്വീസുകളിൽ തൊഴിലെടുക്കുന്നവർ, ഡെലിവറി തൊഴിലാളികൾ തുടങ്ങിയ പ്ലാറ്റ്ഫോം തൊഴിലാളികൾക്കും ജിഗ് തൊഴിലാളികൾക്കുമായി സാമൂഹ്യസുരക്ഷാ പദ്ധതി പ്രഖ്യാപിച്ചത് എടുത്തുപറയേണ്ടതാണ്. ഇവർക്ക് തിരിച്ചറിയൽ കാർഡുകൾ നൽകും. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയിൽ ഉൾപ്പെടുത്തി ഇവരുടെ ആരോഗ്യപരിരക്ഷയും ഉറപ്പുവരുത്തുമെന്നും പ്രഖ്യാപനമുണ്ട്.</p> <p>രാജ്യത്തെ നഗരങ്ങളെ വികസന കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പ അനുവദിക്കും. 50 വർഷത്തേക്ക് ഒന്നര ലക്ഷം കോടിയോളം രൂപയാണ് അനുവദിക്കുക.</p> <p>ചെരുപ്പ് നിർമാണ മേഖലയുടെ പുനരുദ്ധാരണത്തിൽ പ്രത്യേക ശ്രദ്ധയുണ്ട്. ഈ മേഖലയിൽ പ്രത്യേക നയം കൊണ്ടുവരും. ലെതറല്ലാത്ത തരം ചെരുപ്പുകളുടെ രൂപകൽപ്പന മെച്ചപ്പെടുത്തുന്നതിനും പുതിയ മെഷീനുകൾ കൊണ്ടുവരുന്നതിനും ഗുണനിലവാരം വർധിപ്പിക്കുന്നതിനുമായും പദ്ധതി ആവിഷ്കരിക്കും. 22 ലക്ഷം പേർക്ക് ഇതിലൂടെ തൊഴിലവസരം ലഭിക്കും.</p> <p>ഇലക്ട്രിക് വാഹനങ്ങൾ, മൊബൈൽ ഫോണുകൾ, ലിഥിയം -അയൺ ബാറ്ററി സ്ക്രാപ്പ്, എൽഇഡി ഉത്പന്നങ്ങൾ കപ്പൽ നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ, ബ്ലൂ ലെതർ, കരകൗശല വസ്തുക്കൾ എന്നിവയ്ക്കൊക്കെയാണ് ഇനി വില കുറയുക.</p> <p>ആധായനികുതി ഉയർത്തിയ പ്രഖ്യാപനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെങ്കിലും ദാരിദ്ര്യനിർമാർജനം, തൊഴിലില്ലായ്മ തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഒന്നും ബജറ്റിൽ ഇല്ലെന്ന വിമർശനവും ഉയരുന്നുണ്ട്. കേരളത്തെ സംബന്ധിച്ചും ഫലം നിരാശയാണ്. 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്, വയനാട് ദുരിതാശ്വാസത്തിനായി 2000 കോടിയുടെ പാക്കേജ്, എയിംസ്, വന്യജീവി പ്രശ്നം പരിഹരിക്കാൻ 1000 കോടിയുടെ പാക്കേജ്, വിഴിഞ്ഞത്തിനായി 5000 കോടിയുടെ പ്രത്യേക പാക്കേജ് തുടങ്ങിയ ആവശ്യങ്ങളൊന്നും അംഗകരിക്കപ്പെട്ടില്ല. </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ വിദ്യാഭ്യാസമേഖലയുടെ വിശാല ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ബജറ്റ് പരാജയപ്പെട്ടു-വി ശിവൻകുട്ടി ]]>
</title>
<link>https://www.mathrubhumi.com/news/kerala/v-sivankutty-criticizes-budgets-education-allocation-1.10304143</link>
<pubDate>Sat, 1 February 2025 19:40:00</pubDate>
<modified_date>Sat, 1 February 2025 19:40:59</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10184878:1734746812/v%20-sivankutty%20(2).jpg?$p=b8f02ca&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയുടെ വിശാലമായ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കേന്ദ്രബജറ്റ് പരാജയപ്പെട്ടുവെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേന്ദ്രബജറ്റിൽ സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള നീക്കിവയ്ക്കലുകളെ സംബന്ധിച്ച് കാര്യമായ ആശങ്ക ഉയർത്തിയിട്ടുണ്ട്. സ്കൂളുകളുടെ ആകെ വികസനത്തിന് പകരം പരിമിതമായ എണ്ണം സ്കൂളുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ബജറ്റ് ചെയ്യുന്നത്. പ്രത്യേകിച്ചും, പിഎം ശ്രീ സംരംഭത്തിനായി 7500 കോടി രൂപ വകയിരുത്തിയത് 14,500 സ്കൂളുകളെ മാത്രമേ ലക്ഷ്യമിടുന്നുള്ളൂ. ഇന്ത്യയിലെ ഏകദേശം 1.4 ദശലക്ഷം സ് കൂളുകളുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണിത്. ഭൂരിപക്ഷം വിദ്യാർത്ഥികൾക്കും പ്രയോജനം ലഭിക്കാതെ ഒറ്റപ്പെട്ട കേന്ദ്രങ്ങൾ സൃഷ്ടിക്കാൻ ആണ് ബജറ്റ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. </p> <p>സ്കൂൾ വിദ്യാഭ്യാസത്തിന് ബജറ്റിൽ 2024-25 ൽ 73008.1 കോടി രൂപയിൽ നിന്ന് 2025-26 ൽ 78,572 കോടി രൂപയായി നേരിയ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും, ഈ വർദ്ധനവ് പണപ്പെരുപ്പവുമായി പൊരുത്തപ്പെടുന്നില്ല. മാത്രമല്ല മേഖലയുടെ വിപുലമായ ആവശ്യങ്ങൾ നിറവേറ്റാനും പര്യാപ്തമല്ല. ബി.ജെ.പി. സർക്കാർ തന്നെ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസനയം മുന്നോട്ട് വെയ്ക്കുന്ന മൊത്തം ബജറ്റ് വിഹിതത്തിൽ ചുരുങ്ങിയത് ആറ് ശതമാനം സ്കൂൾ വിദ്യാഭ്യാസ മേഖലയ്ക്ക് എന്ന ശുപാർശയെ ബജറ്റ് നിരാകരിക്കുന്നു. ഉച്ചഭക്ഷണ പദ്ധതിയ്ക്ക് കഴിഞ്ഞവർഷം 12,467 കോടി രൂപയാണ് നീക്കിവച്ചിരുന്നത്. ഇത് നേരിയ വർധനവോടെ 12,500 കോടി രൂപ ആയിട്ടുണ്ട്. എന്നാൽ രാജ്യം വലിയ വിലക്കയറ്റവും പണപ്പെരുപ്പവും നേരിടുന്ന സാഹചര്യത്തിൽ ഈ തുക ഒട്ടും പര്യാപ്തമല്ല.</p> <p>നൈപുണ്യ വികസനത്തിന് ബജറ്റ് നൽകുന്ന ഊന്നൽ ദീർഘകാല അടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടുള്ളതല്ല. സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തെ ബാധിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളെ ബജറ്റ് അവഗണിക്കുന്നു. ഭാവിയിലെ തൊഴിലവസരങ്ങൾക്കായി ഇന്ത്യയിലെ യുവാക്കളെ മികച്ച രീതിയിൽ സജ്ജമാക്കുന്നതിന് ശക്തമായ വിദ്യാഭ്യാസ അടിത്തറകൾ കെട്ടിപ്പടുക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. കോടിക്കണക്കിന് കുട്ടികൾ സ്കൂളിൽ എത്താത്ത അല്ലെങ്കിൽ കൊഴിഞ്ഞു പോകുന്ന ഒരു രാജ്യത്ത് വിദ്യാഭ്യാസ മേഖലയ്ക്കായി കേന്ദ്ര ബജറ്റ് നീക്കിവച്ചിരിക്കുന്ന തുക തികച്ചും അപര്യാപ്തമാണെന്ന് ശിവൻകുട്ടി വാർത്താക്കുറിപ്പിൽ പറഞ്ഞു.</p> <p><strong>തൊഴിൽ മേഖലയിലും തൊഴിലാളികളിലും ബജറ്റ് ആശങ്കകൾ ഉയർത്തുന്നു</strong></p> <p>തൊഴിൽ മേഖലയിലും തൊഴിലാളികളിലും കേന്ദ്ര ബജറ്റ് ആശങ്കകൾ ഉയർത്തുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്കായുള്ള വിഹിതം മുൻ വർഷത്തെപ്പോലെ 86,000 കോടി രൂപയായി ബജറ്റ് നിലനിർത്തുന്നു. ഗ്രാമീണ തൊഴിലിനായുള്ള വർദ്ധിച്ചുവരുന്ന ആവശ്യവും പണപ്പെരുപ്പ സമ്മർദ്ദങ്ങളും കണക്കിലെടുക്കുമ്പോൾ, ഈ വിഹിതം ഗ്രാമീണ തൊഴിലാളികൾക്ക് മതിയായ തൊഴിലവസരങ്ങളും വേതനവും ഒരുക്കുന്നതിന് പ്രതികൂലമായി ബാധിക്കും.</p> <p>കേന്ദ്രം കൊണ്ടുവരുന്ന നാല് ലേബർ കോഡുകൾ റദ്ദാക്കണമെന്ന് തൊഴിലാളി യൂണിയനുകൾ നേരത്തെ തന്നെ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഈ ലേബർ കോഡുകൾ തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും കവർന്നെടുക്കുമെന്ന് ആശങ്കയുണ്ട്. എല്ലാ അസംഘടിത തൊഴിലാളികൾക്കും സമഗ്രമായ കവറേജ് ഉറപ്പാക്കുന്നതിന് ഒരു സാർവത്രിക സാമൂഹിക സുരക്ഷാ ഫണ്ട് സ്ഥാപിക്കണമെന്ന ആവശ്യവും ബജറ്റിൽ അംഗീകരിക്കപ്പെട്ടിട്ടില്ല. </p> <p>ഗിഗ്, പ്ലാറ്റ്ഫോം തൊഴിലാളികളുടെ സാമൂഹിക സുരക്ഷയ്ക്കും ക്ഷേമത്തിനും ബജറ്റ് പ്രത്യേക വ്യവസ്ഥകൾ മുന്നോട്ട് വെക്കുന്നില്ല. വളരുന്ന ഗിഗ് സമ്പദ്വ്യവസ്ഥ കണക്കിലെടുക്കുമ്പോൾ, ഈ തൊഴിലാളികൾക്ക് ഔപചാരിക അംഗീകാരത്തിന്റെയും പിന്തുണാ സംവിധാനങ്ങളുടെയും അഭാവം അവരെ സാമ്പത്തിക അനിശ്ചിതത്വങ്ങൾക്ക് ഇരയാക്കുകയും അവശ്യ ആനുകൂല്യങ്ങൾ ലഭിക്കാതെ വരികയും ചെയ്യുന്നു. ഇക്കാര്യത്തിൽ കേരളം നിയമനിർമാണത്തിന് തയ്യാറെടുക്കുകയാണ് എന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ കോഴിക്കോട് ഭൂമിയുൾപ്പെടെ ഏറ്റെടുത്തു, കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാർഹം- വീണാ ജോർജ് ]]>
</title>
<link>https://www.mathrubhumi.com/special-pages/union-budget-2025/veena-george-says-not-allowing-aiims-for-kerala-objectionable-1.10304071</link>
<pubDate>Sat, 1 February 2025 18:10:02</pubDate>
<modified_date>Sat, 1 February 2025 18:10:02</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.8387616:1702908751/veena_george_(1)_(1).jpg?$p=4045801&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>തിരുവനന്തപുരം: കേരളത്തിന്റെ ദീർഘനാളത്തെ ആവശ്യമായ എംയിസ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ കേന്ദ്ര ബജറ്റിൽ അനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ ആരോഗ്യ മേഖലയോട് തികച്ചും അവഗണനയാണ് ബജറ്റിലും ഉണ്ടായിരിക്കുന്നത്. എയിംസിനായി കേന്ദ്രം പറഞ്ഞ നിബന്ധനകൾക്കനുസരിച്ച് കോഴിക്കോട് കിനാലൂരിൽ ഭൂമിയുൾപ്പെടെ ഏറ്റെടുത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു, അവർ പറഞ്ഞു. </p> <p>കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിമാരെ കണ്ട് നിരവധി തവണ ഇക്കാര്യത്തിൽ അഭ്യർഥനയും നടത്തിയിരുന്നതായും കേരളത്തിന് അർഹതപ്പെട്ട എയിംസിന് എത്രയും വേഗം അനുമതി നൽകണമെന്നും മന്ത്രി അഭ്യർഥിച്ചു.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ വിദേശരാജ്യങ്ങൾക്ക് 5483 കോടി; മാലദ്വീപിനുള്ള സഹായം ഉയർത്തി, അഫ്ഗാനും മ്യാന്മറിനുമുള്ളത് കുറച്ചു ]]>
</title>
<link>https://www.mathrubhumi.com/special-pages/union-budget-2025/union-budget-2025-india-increases-foreign-aid-to-maldives-1.10304049</link>
<pubDate>Sat, 1 February 2025 17:42:50</pubDate>
<modified_date>Sat, 1 February 2025 18:21:49</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9892723:1738415841/jaishankar%20maldives%20(1).jpg?$p=1b31aaf&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ന്യൂഡൽഹി: ബജറ്റിൽ വിദേശ സഹായത്തിനായി വിദേശകാര്യ മന്ത്രാലയത്തിന് 5,483 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. കഴിഞ്ഞ വർഷം അനുവദിച്ച തുകയെക്കാൾ കുറവാണ് ഈവർഷം അനുവദിച്ചത്. കഴിഞ്ഞ വർഷം 5,806 കോടി രൂപയാണ് വിവിധ രാജ്യങ്ങൾക്കായി അനുവദിച്ചിരുന്നത്. വിദേശകാര്യ മന്ത്രാലയത്തിനുള്ള മൊത്തത്തിലുള്ള ബജറ്റ് 20,516 കോടി രൂപയാണ്. ഇതിൽ പ്രധാന ഭാഗമമാണ് അയൽ രാജ്യങ്ങളെയും തന്ത്രപ്രധാന രാജ്യങ്ങളെയും സഹായിക്കുന്നതിനായി നീക്കിവച്ചിരിക്കുന്നത്. </p> <p>ഭൂട്ടാനാണ് ഇന്ത്യ ഏറ്റവുമധികം വിദേശസഹായം നൽകുന്നത്. 2,150 കോടി രൂപയാണ് ഭൂട്ടാന് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 2,068 കോടി രൂപയായിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ, ജലവൈദ്യുത പദ്ധതികൾ, സാമ്പത്തിക സഹകരണം എന്നിവയിൽ ധനസഹായം നൽകിക്കൊണ്ട് ഇന്ത്യ ഭൂട്ടാന്റെ പ്രാഥമിക വികസന പങ്കാളിയായി തുടരുന്നു. നേപ്പാളിനുള്ള വിഹിതം 700 കോടി രൂപയായി നിലനിർത്തി. </p> <p>മാലദ്വീപിനുള്ള സഹായത്തിൽ വർധനവുണ്ട്. മാലദ്വീപിനുള്ള ഇന്ത്യയുടെ വിഹിതം 470 കോടിയിൽ നിന്ന് 600 കോടി രൂപയായി ഉയർത്തി. പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ചൈന അനുകൂല നിലപാടിനെച്ചൊല്ലിയുള്ള സംഘർഷങ്ങളെത്തുടർന്ന് മോശമായ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു വരുന്ന സമയത്താണ് അവർക്കുള്ള സഹായം ഉയർത്തിയിരിക്കുന്നത്. തകർച്ചയിൽ നിന്ന് കരകയറുന്ന ശ്രീലങ്കയ്ക്കുള്ള വിഹിതം 245 കോടിയിൽ നിന്ന് 300 കോടി രൂപയായി ഉയർത്തി. </p> <p>200 കോടി രൂപയായിരുന്ന അഫ്ഗാനിസ്താനുള്ള സഹായ വിഹിതം 100 കോടി രൂപയായി കുറച്ചു. താലിബാൻ സർക്കാരുമായുള്ള ഇടപാടുകളിൽ ഇന്ത്യ ജാഗ്രത പാലിക്കുന്ന പശ്ചാത്തലത്തിലാണ് സാമ്പത്തിക സഹായം പരിമിതപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ അസ്ഥിരത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ മ്യാന്മറിനുള്ള സഹായത്തിലും കുറവുണ്ട്. മ്യാന്മറിനുള്ള സഹായം 400 കോടി രൂപയിൽ നിന്ന് 350 കോടി രൂപയായി കുറച്ചു. അതേസമയം നയതന്ത്ര വിള്ളലുകൾക്കിടയിലും ബംഗ്ലാദേശിനുള്ള സഹായം 120 കോടിയായി തുടരുന്നു. </p> <p>ആഫ്രിക്കൻ രാജ്യങ്ങൾക്കുള്ള സഹായം 200 കോടി രൂപയിൽ നിന്ന് 225 കോടി രൂപയായി ഉയർന്നു. ലാറ്റിൻ അമേരിക്കയുടെ വിഹിതം 90 കോടി രൂപയിൽ നിന്ന് 60 കോടി രൂപയായി കുറച്ചു. ഇറാനിലെ ചാബഹാർ തുറമുഖത്തിനുള്ള വിഹിതം 100 കോടി രൂപയായി തുടരുന്നു. ദുരന്ത നിവാരണ ഫണ്ട് 60 കോടിയിൽ നിന്ന് 64 കോടിയായും ഉയർത്തിയിട്ടുണ്ട്. </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ കേന്ദ്രബജറ്റ് അവഗണനയുടെ രാഷ്ട്രീയ രേഖ, ഭരണഘടനയുടെ ഫെഡറൽ സ്വഭാവത്തെ ലംഘിക്കുന്ന സമീപനം - മുഖ്യമന്ത്രി ]]>
</title>
<link>https://www.mathrubhumi.com/special-pages/union-budget-2025/kerala-cm-criticizes-union-budget-1.10304017</link>
<pubDate>Sat, 1 February 2025 17:11:55</pubDate>
<modified_date>Sat, 1 February 2025 17:11:55</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10038585:1733757972/pinarayi-vijayan.jpg?$p=0b6560b&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>തിരുവനന്തപുരം: കേന്ദ്ര പൊതുബജറ്റ് അവഗണനയുടെ രാഷ്ട്രീയ രേഖയായി മാറിയെന്നും ഇത് അങ്ങേയറ്റം നിരാശാജനകവും ദൗർഭാഗ്യകരവുമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പണപ്പെരുപ്പവും തൊഴിലില്ലായ്മയും ദാരിദ്ര്യവും വർദ്ധിപ്പിക്കുന്നതും, വികസനത്തെ മുരടിപ്പിക്കുന്നതും, സംസ്ഥാന താത്പര്യങ്ങളെ നിഷേധിക്കുന്നതിലൂടെ ഭരണഘടനയുടെ ഫെഡറൽ സ്വഭാവത്തെ ലംഘിക്കുന്നതുമാണ് കേന്ദ്ര ബജറ്റിലെ സമീപനമെന്നും അദ്ദേഹം വിമർശിച്ചു.</p> <p>ബജറ്റ് സാമ്പത്തിക രേഖയാവേണ്ടതാണ്. എന്നാൽ, തിരഞ്ഞെടുപ്പ് എവിടെവിടെ എന്നു നോക്കി അവിടവിടെ കേന്ദ്രീകരിക്കുന്ന രാഷ്ട്രീയ സമീപനമാണ് ബജറ്റിൽ കണ്ടത്. സമതുലിതമായ വികസനം എന്ന സങ്കൽപ്പത്തെതന്നെ ഇത് അട്ടിമറിക്കും. ഒ.ബി.സി, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്കോ കർഷക-കർഷകത്തൊഴിലാളി മേഖലകൾക്കോ ന്യായമായി അവകാശപ്പെട്ടതൊന്നും ലഭിക്കുന്നില്ല. കാർഷിക-വ്യവസായ രംഗങ്ങൾക്കു വേണ്ട തോതിലുള്ള പരിഗണനകളില്ല എന്നു മാത്രമല്ല, കാർഷിക മേഖലയിലെ നാനാതരം സബ്സിഡികൾ വെട്ടിക്കുറച്ചു. തൊഴിലുറപ്പു പദ്ധതി പാവപ്പെട്ട ജനവിഭാഗങ്ങൾക്കാശ്വാസകരമായിരുന്നു. അതിനുപോലും അർഹമായ വിഹിതം ബജറ്റ് നീക്കിവെക്കുന്നില്ല. </p> <p>സമാനതകളില്ലാത്ത ദുരന്തം നേരിട്ട വയനാടിന്റെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. ബജറ്റിൽ ഒന്നും തന്നെ വയനാടിനായി അനുവദിച്ചില്ല. കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞത്തിന് അതിന്റെ ദേശീയ പ്രാധാന്യം കൂടി അംഗീകരിക്കുംവിധമുള്ള പരിഗണന വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവയൊന്നും ബജറ്റ് പരിഗണിച്ചിട്ടില്ല എന്ന് മാത്രമല്ല വൻകിട പദ്ധതികൾ ഒന്നും തന്നെയില്ല. എയിംസ്, റെയിൽവേ കോച്ച് നിർമ്മാണശാല തുടങ്ങിയ കേരളത്തിന്റെ നിരന്തരമായ ആവശ്യങ്ങളൊക്കെ തന്നെ ഈ ബജറ്റിലും നിരാകരിച്ചു.</p> <p>25 ലക്ഷം കോടി രൂപ സംസ്ഥാനങ്ങൾക്കായി നീക്കിവെക്കുമ്പോൾ ഏതാണ്ട് 40,000 കോടി പോലും കേരളത്തിനു ലഭിക്കാത്ത നിലയാണുള്ളത്. വിദ്യാഭ്യാസരംഗത്തിലടക്കം കേരളം നേടിയ പുരോഗതി മുൻനിർത്തി കേരളത്തെ ശിക്ഷിക്കുകയാണ്. പുരോഗതി കൈവരിച്ചില്ലേ, അതുകൊണ്ട് ആ മേഖലയ്ക്കില്ല. എന്നാൽ, പുരോഗതി കൈവരിക്കേണ്ട മേഖലയ്ക്കുണ്ടോ? അതുമില്ല. വായ്പാപരിധിയുടെ കാര്യത്തിലടക്കം കേരളം മുമ്പോട്ടുവച്ച ആവശ്യങ്ങളെ അംഗീകരിച്ചിട്ടില്ല. കാർഷികോത്പന്നങ്ങൾക്ക് ഉയർന്ന താങ്ങുവിലയില്ല. റബ്ബർ-നെല്ല്-നാളികേര കൃഷികൾക്ക് പരിഗണനയില്ല. അവയ്ക്കായി സമർപ്പിച്ച പദ്ധതികൾക്ക് അംഗീകാരമില്ല. റബ്ബർ ഇറക്കുമതി നിയന്ത്രിക്കില്ല. മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.</p> <p><br /> </p> <div id="fb-root"></div> <script async defer src="https://connect.facebook.net/en_US/sdk.js#xfbml=1&version=v3.2"></script> <div class="fb-video" data-href="https://www.facebook.com/PinarayiVijayan/posts/pfbid02buActCbGm2LsnR9ZvC5bafzPMGFZMR8xvs7xnpAb45wdRiUb3PZdBfHUEe9jxVail" data-width="900" data-show-text="false"> <div class="fb-xfbml-parse-ignore"><blockquote cite="https://www.facebook.com/PinarayiVijayan/posts/pfbid02buActCbGm2LsnR9ZvC5bafzPMGFZMR8xvs7xnpAb45wdRiUb3PZdBfHUEe9jxVail"><a href=https://www.facebook.com/PinarayiVijayan/posts/pfbid02buActCbGm2LsnR9ZvC5bafzPMGFZMR8xvs7xnpAb45wdRiUb3PZdBfHUEe9jxVail></a></blockquote></div> </div> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ സസ്യാഹാരികളുടെ പ്രോട്ടീൻ; എന്താണ് ബജറ്റിലെ താമര വിത്ത്'?  ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/nirmala-sitharaman-announces-makhana-board-in-bihar-1.10303843</link>
<pubDate>Sat, 1 February 2025 16:57:00</pubDate>
<modified_date>Sat, 1 February 2025 16:58:05</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10303855:1738401645/makhana.jpg?$p=ed70334&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/ZKO9GuYp-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p><strong>കേ</strong>ന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ചർച്ചയാകുകയാണ് മഖാന. സസ്യാഹാരികളുടെ പ്രോട്ടീൻ എന്നറിയപ്പെടുന്ന ഈ താമരവിത്തിനായി പ്രത്യേക ബോർഡ് തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി. മഖാനയുടെ ഉത്പാദനവും സംഭരണവും വിതരണവും വർധിപ്പിക്കുകയാണ് ഈ ബോർഡിന്റെ ലക്ഷ്യം. എന്താണ് ഈ മഖാന എന്ന് അറിയാമോ? നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള ഒരു പരമ്പരാഗത ഇന്ത്യൻ ലഘുഭക്ഷണം. ഛാട്ട് മുതൽ ലഡു വരെ ഈ മഖാന കൊണ്ടുണ്ടാക്കാം. റോസ്റ്റഡ് മഖാനയും മസാല മഖാനയും ഇന്ന് വിപണയിൽ ലഭ്യമാണ്. ഫോക്സ് നട്ട്സ്, ഗാർഗോൺ നട്ട്സ് എന്നീ പേരുകൡലും അറിയപ്പെടുന്നു. </p> <p>ആരോഗ്യം നിലനിർത്താനും പ്രതിരോധശേഷി കൂട്ടാനുമെല്ലാം മഖാന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം. ഇതിൽ കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ കലോറി വളരെ കുറവാണ് എന്നതാണ് മറ്റൊരു ഗുണം. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ധൈര്യമായി മഖാന കഴിക്കാം. ഇതിൽ പ്രോട്ടീൻ, നാരുകൾ, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, സിങ്ക് തുടങ്ങിയ ആവശ്യ പോഷകങ്ങളുമുണ്ട്. </p> <p>ഓൺലൈൻ സ്റ്റോറുകളിൽ സുലഭമായി ലഭിക്കുന്ന ഈ മഖാനയുടെ 90 ശതമാനവും ഉത്പാദിപ്പിക്കുന്നത് ബിഹാറിലാണ്. ബിഹാറിലെ മിഥിലാഞ്ചലിലെ പ്രശസ്തമായ മധുബനിയിലാണ് മഖാന കൃഷി തുടങ്ങിയത്. ചൈന, കൊറിയ, തായ്ലൻഡ്, അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ മഖാനയ്ക്ക് വലിയ വിപണിയാണുള്ളത്. ഭാവിയിൽ ലോകവിപണയിൽ ഇന്ത്യൻ ബ്രാൻഡായി മഖാന മാറുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. ഇതിലൂടെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ആറായിരം കോടി വരുമാനമുണ്ടാക്കാമെന്നും വിദഗ്ദ്ധർ പറയുന്നു. </p> <p><br /> </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ പ്രതിരോധ മേഖലയ്ക്ക് ബജറ്റിൽ നീക്കിവെച്ചത് 6.81 ലക്ഷം കോടി രൂപ ]]>
</title>
<link>https://www.mathrubhumi.com/special-pages/union-budget-2025/6-81-lakh-crore-rupees-for-defense-sector-the-budget-2025-1.10303990</link>
<pubDate>Sat, 1 February 2025 16:52:00</pubDate>
<modified_date>Sat, 1 February 2025 16:52:35</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10303722:1738390579/nirmala_siharaman.jpg?$p=2b374ac&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ന്യൂഡൽഹി: പ്രതിരോധ മേഖലയ്ക്ക് ബജറ്റിൽ വൻതുക നീക്കിവെച്ച് നിർമലാ സീതാരാമൻ. ഇത്തവണത്തെ ബജറ്റിൽ പ്രതിരോധമേഖലയ്ക്കായി നീക്കിവെച്ചിരിക്കുന്നത് 6.81 ലക്ഷം കോടിരൂപയാണ്. കഴിഞ്ഞ ബജറ്റിനേക്കാൾ ഒമ്പത് ശതമാനത്തിന്റെ വർധനവാണ് പ്രതിരോധമേഖലയ്ക്കായി അനുവദിച്ച തുകയിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞബജറ്റിൽ ഇത് 6.2 ലക്ഷം കോടിയായിരുന്നു</p> <p>ആകെ അനുവദിച്ചതിൽ 4.88 ലക്ഷം കോടിയും പ്രതിരോധ സേനകളുടെ ശമ്പളം, ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ, ഓപ്പറേഷണൽ ചിലവുകൾ എന്നിവയ്ക്ക് വേണ്ടി മാത്രമാണ്. ഇതിൽ 1.60 ലക്ഷം കോടി പെൻഷന് വേണ്ടി ചെലവാകും. 1.92 ലക്ഷം കോടി രൂപ ആയുധ സംഭരണം, ആധുനികവത്കരണം, സേനയുടെ അടിസ്ഥാനസൗകര്യ വികസനം എന്നിവയ്ക്കായി ചെലവാക്കാം.</p> <p>എഐ, ആദായനികുതി ഇളവ്, ഇൻഷുറൻസ് മേഖലയിലെ വിദേശനിക്ഷേപം 100 ശതമാനമാക്കിയത്, തെരുവ് കച്ചവടക്കാർക്ക് വായ്പ, ജീവൻ രക്ഷാ മരുന്നുകൾക്ക് വിലകുറച്ചത് മുതിർന്ന പൗരന്മാർക്ക് ഒരുലക്ഷം വരെ നികുതിയിളവ് തുടങ്ങി നിരവധി പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ ബജറ്റിലുള്ളത്. </p> <p>സ്വാതന്ത്ര്യത്തിന്റെ 100-ാം വാർഷികം ആഘോഷിക്കുമ്പോൾ വികസിത രാജ്യമായി മാറുക എന്ന ലക്ഷ്യത്തിലൂന്നിയുള്ള നിർദേശങ്ങളാണ് ബജറ്റിലുള്ളതെന്നാണ് ധനമന്ത്രി അവകാശപ്പെടുന്നത്. അതേസമയം ബീഹാറിന് വാരിക്കോരി നൽകിയ ബജറ്റിനെതിരെ വിമർശനവുമുയർന്നിട്ടുണ്ട്.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ കേന്ദ്രബജറ്റ് വികസിത ഭാരതത്തിന് വഴി തുറക്കും, സാധാരണക്കാർക്കും മധ്യവർഗത്തിനും ഗുണം ചെയ്യും-മോദി ]]>
</title>
<link>https://www.mathrubhumi.com/special-pages/union-budget-2025/pm-modi-lauded-the-union-budget-2025-1.10303985</link>
<pubDate>Sat, 1 February 2025 16:40:20</pubDate>
<modified_date>Sat, 1 February 2025 16:45:47</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9906863:1726569303/modi%20(1)%20(1).jpg?$p=518fec8&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ന്യൂഡൽഹി: കേന്ദ്ര ബജറ്റ്, നിക്ഷേപം വർധിപ്പിക്കുമെന്നും 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിന് വഴിയൊരുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധാരണക്കാർക്കും മധ്യവർഗവിഭാഗത്തിനും ഗുണം ചെയ്യുന്ന ബജറ്റാണെന്നും ധാരാളം തൊഴിൽ അവസരങ്ങളും ഉറപ്പുതരുന്നുവെന്നും അദ്ദേഹം പറഞ്ഞു.</p> <p>'പ്രതിവർഷം 12 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് നികുതി ഒഴിവാക്കി. എല്ലാ വരുമാന വിഭാഗങ്ങൾക്കും നികുതി കുറച്ചു. ഇത് മധ്യവർഗത്തിന് വളരെയധികം ഗുണം ചെയ്യും'. ബഹുമുഖ ബജറ്റാണ് അവതരിപ്പിച്ചതെന്ന് പറഞ്ഞ പ്രധാനമന്ത്രി ധനമന്ത്രിക്കും സംഘത്തിനും അഭിനന്ദനങ്ങളും അറിയിച്ചു.</p> <p>എല്ലാ മേഖലകൾക്ക് ബജറ്റിൽ മുൻ​ഗണന നൽകിയിട്ടുണ്ടെന്നും വരും വർഷങ്ങളിൽ ഇത് വലിയ മാറ്റങ്ങൾക്ക് വഴി തുറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കർഷകർക്കുള്ള 'കിസാൻ ക്രെഡിറ്റ് കാർഡ്' 5 ലക്ഷം രൂപയായി ഉയർത്തുന്നതുൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ കാർഷിക മേഖലയിലും മുഴുവൻ ഗ്രാമീണ സമ്പദ്വ്യവസ്ഥയിലും ഒരു പുതിയ വിപ്ലവം സൃഷ്ടിക്കും. ഗിഗ് തൊഴിലാളികൾക്കുള്ള സാമൂഹിക സുരക്ഷാ അവാർഡ് തൊഴിലാളികളുടെ അന്തസ്സിനെ ബഹുമാനിക്കുന്ന തൻ്റെ സർക്കാരിൻ്റെ പ്രതിബദ്ധതയെ വരച്ചുകാണിക്കുന്നതാണെന്നും അദ്ദേ​ഹം കൂട്ടിചേർത്തു.</p> <p><br /> </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ 12 ലക്ഷം വരെ ടാക്‌സ് ഫ്രീ; ചരിത്രത്തിലെ ഏറ്റവും വലിയ നികുതി ഇളവുമായി കേന്ദ്ര ബജറ്റ് ]]>
</title>
<link>https://www.mathrubhumi.com/videos/one-minute-video/india-budget-2025-income-tax-slabs-changed-1.10303830</link>
<pubDate>Sat, 1 February 2025 15:55:00</pubDate>
<modified_date>Sat, 1 February 2025 15:56:04</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.8760372:1718191985/gettyimages-1218004710-170667a.jpg?$p=8f6ba93&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><iframe src="https://content.jwplatform.com/players/nFfzygDZ-dbzR9ypW.html" width="560" height="315" frameborder="0" scrolling="auto" title="Mathrubhumi Video" allowfullscreen></iframe></p> <p><big><strong>ആ</strong></big>ദായ നികുതിദായകരെ ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനവുമായാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ 2025 സാമ്പത്തിക വർഷത്തിലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ആദായ നികുതി പരിധി 12 ലക്ഷം രൂപയാക്കി ഉയർത്തിയതാണ് ഈ വർഷത്തെ ബജറ്റിലെ പ്രധാന നിർദേശം. അതായത് 12 ലക്ഷം രൂപ വരുമാനവും 75,000 രൂപ വരെ സ്റ്റാന്റേഡ് ഡിഡക്ഷനും ഉൾപ്പെടെ 12.75 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള ആളുകൾക്ക് നികുതി നൽകേണ്ടതില്ലെന്നതാണ് ബജറ്റിൽ പറയുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇളവാണിതെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ 'കേരളത്തെ ഇന്ത്യയുടെ ഭാ​ഗമായി കേന്ദ്രം കാണുന്നില്ല, ജനങ്ങളെ പലതട്ടിൽ കാണുന്ന സർക്കാർ' - കെ മുരളീധരൻ ]]>
</title>
<link>https://www.mathrubhumi.com/special-pages/union-budget-2025/k-muraleedharan-criticizes-union-budget-1.10303924</link>
<pubDate>Sat, 1 February 2025 15:44:19</pubDate>
<modified_date>Sat, 1 February 2025 15:44:19</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10158127:1733992972/K-Muraleedharan.jpg?$p=eef0c7b&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>തിരുവനന്തപുരം: കേരളത്തെ ഇന്ത്യയുടെ ഭാ​ഗമായി കേന്ദ്ര സർക്കാർ കാണുന്നില്ലെന്നും ചരിത്രത്തിൽ ആദ്യമായി ഒരു ലോക്സഭാംഗത്തെ ലഭിച്ചിട്ട് പോലും കേന്ദ്രമനോഭാവം മാറിയിട്ടില്ലെന്നും കെ മുരളീധരൻ. ഇവിടെ പൂജ്യം അം​ഗങ്ങളുണ്ടായിരുന്നപ്പോഴുള്ള അതേമനോഭാവമാണ് കേന്ദ്രത്തിന് ഇപ്പോഴും. ബിഹാറിന് വാരിക്കോരിക്കൊടുത്തത് ബിഹാറിനോടുള്ള ഇഷ്ടം കൊണ്ടല്ല. അടുത്ത തിരഞ്ഞെടുപ്പിൽ ജയിക്കില്ലെന്ന് മനസിലാക്കിക്കൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കുറെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതാണ്. പ്രഖ്യാപിച്ച പല ആനുകൂല്യങ്ങളും പ്രാബല്യത്തിൽ വരുന്നില്ല. എന്നാൽ ഈ പ്രഖ്യാപനത്തിൽ പോലും കേരളമില്ല എന്നതാണ് യാഥാർത്ഥ്യമെന്നും അദ്ദേ​ഹം വിമർശിച്ചു.</p> <p>തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുക്കൊണ്ടുള്ള ബജറ്റുകളാണ് അവതരിപ്പിക്കപ്പെടുന്നത്. ഇന്ത്യയുടെ യാഥാർത്ഥ്യം മനസിലാക്കി ബജറ്റ് അവതരിപ്പിക്കാൻ ഈ എട്ടു ബജറ്റിലും നിർമല സീതരാമന് കഴിഞ്ഞിട്ടില്ല. ദാരിദ്യ നിർമാർജനം സാധ്യമാക്കണമെങ്കിൽ ഇന്ത്യയിലെ ജനങ്ങളെ ഒന്നായി കാണണം. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ പല തട്ടിൽ കാണുന്ന ഒരു സർക്കാരിന് ദാരിദ്യ നിർമാർജനം പൂർണമാക്കാൻ കഴിയില്ല. മുരളീധരൻ പറഞ്ഞു.</p> <p>ആർഎസ്എസിന്റെ നിലപാടുകൾ സ്വാധീനിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് ന്യൂനപക്ഷങ്ങളും പ്രധാന ഘടകമാണെന്നുള്ള യാഥാർത്ഥ്യം വാജ്പേയിക്ക് മനസിലായിരുന്നു. എന്നാൽ നരേന്ദ്രമോദിയുടെ ലിസ്റ്റിൽ ന്യൂനപക്ഷങ്ങളില്ല. ചൂരൽമല, മുണ്ടക്കൈ പ്രദേശത്തെ ദുരിതബാധിതരെ സഹായിക്കുന്ന ഒരു പദ്ധതിയും കേന്ദ്രത്തിന്റെ ഭാ​ഗത്തുനിന്നുണ്ടായിട്ടില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിലും മൗനമാണെന്നും അദ്ദേഹം വിമർശിച്ചു.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ 12 ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് നികുതിയില്ലേ? ബജറ്റിലെ നിർദേശങ്ങൾ വിശദമായി അറിയാം ]]>
</title>
<link>https://www.mathrubhumi.com/special-pages/union-budget-2025/income-tax-rebate-increased-to-12-75-lakh-1.10303866</link>
<pubDate>Sat, 1 February 2025 15:37:00</pubDate>
<modified_date>Sun, 2 February 2025 9:12:31</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10303909:1738403830/income%20tax%20(2).jpg?$p=45ceae5&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><em><strong>പ്ര</strong></em>തീക്ഷിച്ചതുപോലെ ആദായ നികുതിയിൽ വൻ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ടാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. സ്ലാബിൽ നാമമാത്രമായ പരിഷ്കാരമാണ് വരുത്തിയതെങ്കിലും റിബേറ്റ് വർധിപ്പിച്ച് 12 ലക്ഷം രൂപവരെ വരുമാനമുള്ളവരെ പൂർണമായും ആദായനികുതി ബാധ്യതയിൽനിന്ന് ഒഴിവാക്കി. 75,000 രൂപയുടെ സ്റ്റാൻഡേഡ് ഡിഡക്ഷൻ കൂടി ചേരുമ്പോൾ ശമ്പള വരുമാനക്കാർക്ക് 12.75 ലക്ഷം രൂപവരെയുള്ള വരുമാനത്തിന് നികുതി നൽകേണ്ടതില്ല. പുതിയ നികുതി സമ്പ്രദായ പ്രകാരം നിലവിൽ ഏഴ് ലക്ഷം രൂപവരെയുള്ളവർക്കായിരുന്നു ഈ ആനുകൂല്യം ലഭിച്ചിരുന്നത്.</p> <p>അതേസമയം, 12 ലക്ഷം രൂപയിൽ കൂടുതലാണ് വാർഷിക വരുമാനമെങ്കിൽ, തിരഞ്ഞെടുക്കുന്ന നികുതി വ്യവസ്ഥ(പുതിയതോ പഴയതോ) അനുസരിച്ച് സ്ലാബ് പ്രകാരം നികുതി നൽകേണ്ടിവരും. കൂടുതൽ നികുതിയിളവുകളൊന്നുമില്ലാത്തതിനാൽ പഴയ നികുതി സമ്പ്രദായം അപ്രസക്തമാകുകയും ചെയ്തു. </p> <p><big><strong>പുതിയ വ്യവസ്ഥയിൽ അടുത്ത സാമ്പത്തിക വർഷം മുതൽ ബാധകമായ സ്ലാബുകൾ ഇപ്രകാരമാണ്:</strong></big></p> <p>ഇനി നിങ്ങളുടെ വാർഷിക വരുമാനം 12 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കിൽ ഇപ്രകാരമായിരിക്കും നികുതി കണക്കാക്കുക. അതായത് 12 ലക്ഷത്തിന് മുകളിൽ ഒരു രൂപപോലും വരുമാനം കൂടിയാൽ സ്ലാബ് അടിസ്ഥാനത്തിൽ നികുതി ബാധ്യതവരുമെന്ന് ചുരുക്കം. നാല് ലക്ഷം രൂപവരെ നികുതിയില്ല. നാല് മുതൽ എട്ട് ലക്ഷം വരെ 5 ശതമാനവും എട്ട് മുതൽ 12 ശതമാനംവരെ 10 ശതമാനവും 12 മുതൽ 16 ലക്ഷംവരെ 15 ശതമാനവും 16 മുതൽ 20 ലക്ഷംവരെ 20 ശതമാനവും 20 മുതൽ 24 ലക്ഷംവരെ 25 ശതമാനവും അതിന് മുകളിൽ 30 ശതമാനവുമാണ് നികുതി ബാധ്യത.</p> <p><img alt="" src="https://www.mathrubhumi.com/image/contentid/policy:1.10303892:1738403026/3.jpg?$p=9e33caa&w=496&q=0.8" /></p> <p><big><strong>നിലവിലുള്ള നികുതി ബാധ്യതയുമായി താരതമ്യം ചെയ്യാം.</strong></big></p> <p>റിബേറ്റ് ഉൾപ്പടെ നിലവിൽ ഏഴ് ലക്ഷം രൂപവരെയാണല്ലോ നികുതി ബാധ്യതയില്ലാത്തത്. അതുപ്രകാരം എട്ട് ലക്ഷം വാർഷിക വരുമാനമുള്ളവർ 30,000 രൂപയായിരുന്നു നികുതി അടയ്ക്കേണ്ടത്. ഒമ്പത് ലക്ഷം വരുമാനമുള്ളവരാകട്ടെ 40,000 രൂപയും 10 ലക്ഷമുള്ളവർ 50,000 രൂപയും 11 ലക്ഷമുള്ളവർ 65,000 രൂപയും 12 ലക്ഷമുള്ളവർ 80,000 രൂപയുമാണ് നികുതി നൽകേണ്ടിയിരുന്നത്. ബജറ്റിലെ പ്രഖ്യാപന പ്രകാരം 12.75 ലക്ഷം രൂപവരെ(സ്റ്റാൻഡേഡ് ഡിഡക്ഷൻ ഉൾപ്പടെ) വരുമാനമുള്ളവർക്ക് ഇനി നികുതി ബാധ്യതയില്ല.</p> <p><img alt="" src="https://www.mathrubhumi.com/image/contentid/policy:1.10303998:1738408535/tax%20table%20new.jpg?$p=be10852&w=496&q=0.8" /></p> <p>12 ലക്ഷത്തിന് മുകളിലാണ് വാർഷിക വരുമാനമെങ്കിൽ സ്ലാബ് ബാധകമാകും. സ്ലാബ് ഉയർത്തിയതിനാൽ നിലവിലുള്ള നികുതി ബാധ്യതയിൽ ഈ വിഭാഗക്കാർക്കും നേട്ടമുണ്ടാകും. ഉദാഹരണത്തിന് 16 ലക്ഷം രൂപ വാർഷിക വരുമാനമുള്ളവർക്ക് നിലവിൽ 1.70 ലക്ഷം രൂപയാണ് നികുതി നൽകേണ്ടത്. പുതിയ സ്ലാബ് പ്രകാരം 1.20 ലക്ഷം രൂപയായി ബാധ്യത കുറയും. അതായത് 50,000 രൂപയുടെ നേട്ടം. 20 ലക്ഷം വാർഷിക വരുമാനമുള്ളവർക്ക് 90,000 രൂപയുടെയും 24 ലക്ഷം വരുമാനക്കാർക്ക് 1.10 ലക്ഷത്തിന്റെയും ആനുകൂല്യം ലഭിക്കും.</p> <p>ഓഹരി, റിയൽ എസ്റ്റേറ്റ് തുടങ്ങിയവയിൽനിന്നുള്ള മൂലധന നേട്ടത്തിന് പ്രത്യേക നികുതി നിരക്ക് ബാധകമായതിനാൽ മൊത്തംവരുമാനത്തോടൊപ്പം ചേർത്തല്ല, അതിന് പുറമെയാണ് നികുതി ബാധ്യത കണക്കാക്കുക.</p> <p><strong>റിബേറ്റ് പ്രകാരുമുള്ള നികുതിയിളവ്</strong><br /> </p> <p><img alt="" src="https://www.mathrubhumi.com/image/contentid/policy:1.10303891:1738403010/2.jpg?$p=06b2ff5&w=496&q=0.8" /></p> <p>നികുതി വ്യവസ്ഥയിൽ സമൂല പരിഷ്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ നികുതി ബില്ല് അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കും.<br /> </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ രാജ്യത്തെ മികച്ച 50 വിനോദസഞ്ചാര കേന്ദ്രങ്ങൾ സംസ്ഥാനങ്ങളുമായി സഹകരിച്ച് വികസിപ്പിക്കാൻ പദ്ധതി ]]>
</title>
<link>https://www.mathrubhumi.com/travel/news/top-50-tourist-destinations-to-be-developed-in-partnership-with-states-1.10303870</link>
<pubDate>Sat, 1 February 2025 15:18:00</pubDate>
<modified_date>Sat, 1 February 2025 15:21:55</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10303894:1738406680/tourist-places.jpg?$p=7a1ef85&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><strong>രാ</strong>ജ്യത്തെ ഏറ്റവും മികച്ച 50 വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയുടെ ടൂറിസം മേഖലയെ ഉയർത്തിക്കൊണ്ടുവരാനുള്ള പദ്ധതികൾ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് ഒരു 'ചലഞ്ച്മോഡി'ൽ ആകും പദ്ധതികൾ നടപ്പാക്കുകയെന്നാണ് ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചിരിക്കുന്നത്. </p> <p>പ്രധാന അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിന് സംസ്ഥാനങ്ങൾ ഭൂമി ലഭ്യമാക്കി കൊടുക്കേണ്ടിവരുമെന്നും ധനമന്ത്രി വ്യക്തമാക്കുകയുണ്ടായി.</p> <p>മുദ്ര ലോണുകൾ വിപുലീകരിച്ച് ഹോംസ്റ്റേകൾ സർക്കാർ പ്രോത്സാഹിപ്പിക്കും. കൂടാതെ ടൂറിസ്റ്റ് സ്പോട്ടുകളിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തും.</p> <p>ഇന്ത്യയുടെ വൈവിധ്യമാർന്ന പൈതൃകത്തിനും സാംസ്കാരിക അടയാളങ്ങൾക്കും സാമ്പത്തിക വളർച്ചയിൽ വലിയ സാധ്യതകളുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കുകയുണ്ടായി.</p> <p>സ്വകാര്യമേഖലയുമായി സഹകരിച്ച് ഇന്ത്യയിലെ മെഡിക്കൽ ടൂറിസം മെച്ചപ്പെടുത്തുന്നതിനും പദ്ധതികളുണ്ട്. ടൂറിസ്റ്റ് വിസ മാനദണ്ഡങ്ങൾ എളുപ്പമുള്ളതാക്കി ഈ രംഗത്തെ പ്രോത്സാഹിപ്പിക്കുമെന്നും നിർമല അറിയിച്ചു. അന്താരാഷ്ട്ര സന്ദർശകരെ ആകർഷിക്കുന്നതിനായി തിരഞ്ഞെടുത്ത ടൂറിസ്റ്റ് ഗ്രൂപ്പുകൾക്ക് കാര്യക്ഷമമായ ഇ-വിസ സൗകര്യങ്ങളും വിസ ഫീസ് ഇളവുകളും സർക്കാർ ഏർപ്പെടുത്തുമെന്നും അവർ പറഞ്ഞു.</p> <p>വിനോദസഞ്ചാര സൗകര്യങ്ങൾ, ശുചിത്വം എന്നിവ ഉൾപ്പെടെയുള്ള ഫലപ്രദമായ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് നടപ്പിലാക്കുന്ന സംസ്ഥാനങ്ങൾക്ക് അവരുടെ പ്രകടനത്തിനനുസരിച്ച് പ്രോത്സാഹനം നൽകുമെന്നും കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറയുകയുണ്ടായി.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ 'ചൈന എഐയിൽ തിരമാലകൾ സൃഷ്ടിക്കുന്നു, ഇവിടെ കുംഭമേളയിൽ മുങ്ങികുളിക്കുന്നു' - ജോൺ ബ്രിട്ടാസ് ]]>
</title>
<link>https://www.mathrubhumi.com/special-pages/union-budget-2025/india-budget-2025-brittas-criticism-1.10303865</link>
<pubDate>Sat, 1 February 2025 15:15:00</pubDate>
<modified_date>Sat, 1 February 2025 15:44:05</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9494051:1738406059/bRITAS%20(1).jpg?$p=c50773f&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ന്യൂഡൽഹി: രാഷ്ട്രീയ ഡോക്യുമെന്റുകളായി ബജറ്റുകൾ അധഃപതിച്ചുവെന്നും ബജറ്റിന്റെ പവിത്രത നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള പ്രതിപാദനമാണ് ധനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ജോൺ ബ്രിട്ടാസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് ചൈന പോലുള്ള രാജ്യങ്ങൾ തിരമാലകൾ സൃഷ്ടിക്കുമ്പോൾ ഇവിടെ കുംഭമേളയിൽ പോയി മുങ്ങികുളിക്കുകയാണ്. അതിന്റെ വേറൊരു രാഷ്ട്രീയ ഡോക്യുമെന്റാണ് ബജറ്റെന്നും അദ്ദേഹം വിമർശിച്ചു.</p> <p>ബജറ്റിൽ ആറു സ്ഥലത്താണ് ബിഹാറിനെ പരാമർശിക്കുന്നത്. മറ്റൊരു സംസ്ഥാനത്തെയും ഇത്തരത്തിൽ പരാമർശിച്ചിട്ടില്ല. ഈ സർക്കാരിനെ താങ്ങി നിർത്തുന്ന പ്രധാനപ്പെട്ട ഒരു ഊന്നുവടിയാണ് ബിഹാർ. എത്ര വ്യാജമായാണ് ബിഹാറിനെ ബജറ്റിലേക്ക് കൊണ്ടുവന്നതെന്നും ബ്രിട്ടാസ് ചോദിച്ചു. ആദായ നികുതി ഇളവ് ബജറ്റിൽ എങ്ങനെ സ്ഥാനംപിടിച്ചു എന്നുകൂടി മനസിലാക്കണം. മധ്യവർ​ഗത്തിന് സ്വാധീനമുള്ള ഡൽഹിയിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണിതെന്നും അദ്ദേഹം പറഞ്ഞു.</p> <p>കേരളത്തിന്റെ ഒന്നര ഡസനോളം ആവശ്യങ്ങളിൽ ഒന്നുപോലും പരി​ഗണിച്ചില്ലെന്നും ബ്രിട്ടാസ് വിമർശിച്ചു. ആ​ഗോളവത്കരണത്തിന്റെ കാലം കഴിഞ്ഞതായും മാനവശേഷിയെ ആശ്രയിച്ച് മുന്നോട്ടുപോകേണ്ടിയിരിക്കുന്നുവെന്നും സാമ്പത്തിക സർവേയിൽ പറയുന്നു. ആഗോളവത്കരണത്തിന്റെ ഭാ​ഗമായാണ് ആസിയൻ കരാറിൽ ഒപ്പുവച്ചത്. ഇത്തരം കരാറുകൾ പുനപരിശോധിക്കേണ്ടതാണ്. അത്തരത്തിലുള്ള കരാറുകളുടെ തിക്താനുഭവങ്ങൾ ഒരു സംസ്ഥാനത്തെ കർഷകർ അനുഭവിക്കുന്നുണ്ടെങ്കിൽ അതിനൊരു പരിഹാരം ഉണ്ടാക്കാൻ വേണ്ടി നിർദേശം കൊണ്ടുവരേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു. </p> <p>മൂലധനമേഖലയെ കുറിച്ച് സർക്കാർ പറയുമ്പോൾ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തുറമുഖമായി ഉരിത്തിരിയാൻ പോകുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ സുഗമമായ നടത്തിപ്പ് സംബന്ധിച്ച് ഒരു പ്രഖ്യാപനം പോലുമുണ്ടായില്ല. പതിനായിരം മെഡിക്കൽ സീറ്റുകൾ വർധിപ്പിക്കുമെന്ന് പറയുമ്പോൾ പോലും കേരളത്തിന്റെ ദീർഘകാലമായുള്ള എയിംസ് എന്ന ആവശ്യവും പരി​ഗണിച്ചിട്ടില്ല. ബ്രിട്ടാസ് വിമർശിച്ചു.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ മൊബൈൽ ഫോണിനും ജീവൻരക്ഷ മരുന്നുകൾക്കും വില കുറയും; ഇറക്കുമതി ചെയ്ത വസ്ത്രങ്ങൾക്ക് വില കൂടും ]]>
</title>
<link>https://www.mathrubhumi.com/special-pages/union-budget-2025/budget-2025-what-gets-cheaper-what-gets-expensive-1.10303868</link>
<pubDate>Sat, 1 February 2025 15:06:14</pubDate>
<modified_date>Sat, 1 February 2025 15:18:08</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.7362801:1738402393/Medicine.jpg?$p=d26082e&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ന്യൂഡൽഹി: സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തി വികസിത ഭാരതം യാഥാർഥ്യമാക്കാൻ ലക്ഷ്യമിട്ടുള്ള ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചത്. മധ്യവർഗക്കാർക്ക് ആശ്വാസമാകുന്ന ആദായനികുതി ഇളവുൾപ്പെടെ നിരവധി പ്രഖ്യാപനങ്ങൾ ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനത്തിൽ ഉൾപ്പെട്ടു. ബജറ്റ് പ്രകാരം ചില സാധനങ്ങൾക്ക് വിലകുറയുകയും ചിലവയ്ക്ക് വില കൂടുകയും ചെയ്യും. ഇത്തവണത്തെ ബജറ്റ് പ്രകാരം വില കുറയുന്നവയും കൂടുകയും ചെയ്യുന്ന വസ്തുക്കളേതൊക്കെയെന്ന് പരിശോധിക്കാം.</p> <p><strong>വിലകുറയുന്നവ</strong></p> <ul> <li>മെബൈൽ ഫോണുകൾ</li> <li>കാൻസർ ഉൾപ്പെടെയുള്ളവയുടെ ചികിത്സയ്ക്കുപയോഗിക്കുന്ന 36 ജീവൻരക്ഷാ മരുന്നുകൾ.</li> <li>വൈദ്യുത വാഹനങ്ങളുടെ ബാറ്ററികൾ</li> <li>വെറ്റ് ബ്ലൂ ലെതർ</li> <li>കാരിയർ ഗ്രേഡ് എതർനെറ്റ് സ്വിച്ചുകൾ</li> <li>12 ക്രിറ്റിക്കൽ മിനറലുകൾ</li> <li>ഓപ്പൺസെൽസ് എൽസിഡി, എൽഇഡി ടിവികൾ</li> <li>കപ്പൽ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ</li> <li>കടൽ വിഭവങ്ങൾ</li> <li>കൊബാൾട്ട് ഉത്പന്നങ്ങൾ</li> <li>എൽഇഡികൾ</li></ul><p><strong>വില കൂടുന്നവ</strong></p> <ul> <li>ഫ്ളാറ്റ് പാനൽ ഡിസ്പ്ലേ</li> <li>ഇറക്കുമതി ചെയ്ത വസ്ത്രങ്ങൾ<br /> </li></ul></p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ മഖാനകൊണ്ട് കേരളത്തിനെന്ത് ഗുണം,ആകാശത്തുനിന്ന് നോട്ടെടുക്കാൻ കഴിയില്ല;ബജറ്റിൽ നിരാശയെന്ന് ധനമന്ത്രി ]]>
</title>
<link>https://www.mathrubhumi.com/special-pages/union-budget-2025/union-budget-2025-kn-balagopal-response-1.10303859</link>
<pubDate>Sat, 1 February 2025 15:04:54</pubDate>
<modified_date>Sat, 1 February 2025 15:14:38</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10303886:1738402456/k-n-balagopal.jpg?$p=d5b188c&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>തിരുവനന്തപുരം: വയനാട് പാക്കേജ് പോലും പരിഗണിക്കാതെ കേരളത്തെ അവഗണിക്കുന്ന തരത്തിലുള്ള ബജറ്റ് നിരാശാജനകവും പ്രതിഷേധാർഹവുമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. രാഷ്ട്രീയ താത്പര്യങ്ങൾക്കുപരി എല്ലാ സംസ്ഥാനങ്ങളെയും ഒരുപോലെ പരിഗണിക്കണമായിരുന്നു എന്നും മന്ത്രി പറഞ്ഞു.</p> <p>'മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റിനും നേരത്ത അവതരിപ്പിച്ച ബജറ്റുകളുടെ സ്വഭാവത്തിൽ നിന്ന് വലിയ മാറ്റമില്ലായെന്ന് തന്നെയാണ് പുതിയ ബജറ്റും സൂചിപ്പിക്കുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും തുല്യസമീപനം സ്വീകരിക്കുന്നില്ല. രാഷ്ട്രീയമായി താത്പര്യമുള്ള സ്ഥലങ്ങളിൽ കൂടുതൽ കാര്യങ്ങൾ ചെയ്യുന്നു മറ്റുള്ള സ്ഥലങ്ങളിൽ ഒന്നും ചെയ്യുന്നില്ല എന്നാണ് വ്യക്തമാകുന്നത്. ന്യായമായ പ്രതീക്ഷ ചില കാര്യങ്ങളിലുണ്ടായിരുന്നു. വയനാട് പാക്കേജും വിഴിഞ്ഞവുമുൾപ്പടെ കേരളത്തിന് കിട്ടേണ്ട സാമ്പത്തിക കാര്യങ്ങളിൽ ഒരു ചർച്ചയുമുണ്ടായില്ല. പൊതുവിൽ കേരളത്തോട് ബജറ്റിലുണ്ടായ സമീപനും അങ്ങേയറ്റം നിരാശാജനകമാണ്.' </p> <p>'എല്ലാം തുല്യമാവണമെന്ന് പറയുന്നില്ല. എന്നാൽ ആ വീതംവെപ്പിൽ വല്ലാത്ത വ്യത്യസ്തതകളുണ്ടെന്ന് കണക്ക് കാണിക്കുന്നു. പ്രാദേശികവാദമുന്നയിക്കുന്നവരല്ല കേരളത്തിലെ ജനങ്ങൾ. ബിഹാറിലും ഡൽഹിയിലും തിരഞ്ഞെടുപ്പ് വരുന്നുണ്ട്. അതുകൊണ്ട് രാഷ്ട്രീയപരമായ ചില തീരുമാനങ്ങളുണ്ടായേക്കാം. എന്നാൽ വയനാട് ദുരന്തത്തിന് പ്രത്യേക പരിഗണന, വിഴിഞ്ഞം പോലെ ഇന്ത്യക്കാകെ ഗുണം ചെയ്യുന്ന പദ്ധതിക്ക് പ്രത്യേക പരിഗണന അങ്ങനെ പൊതുവിൽ ചെയ്യേണ്ട സാമ്പത്തിക കാര്യങ്ങളെ പറ്റി ഒന്നും പറഞ്ഞില്ല എന്നത് ദുഃഖകരവും പ്രതിഷേധാർഹവുമാണ്. ആ കാര്യത്തിൽ തിരുത്തലുണ്ടാക്കുമെന്നാണ് പ്രതീക്ഷ.'</p> <p>'ബജറ്റിന്റെ പൊതുവായ സമീപനം നോക്കുമ്പോൾ കേരളത്തെ പറ്റി ഏത് റിപ്പോർട്ട് എടുക്കുമ്പോഴും നല്ല കാര്യങ്ങളല്ലാതെ പറയാൻ പറ്റുന്നില്ല. സുസ്ഥിരവികസനത്തെയും മാലിന്യ നിർമാർജനത്തെയും ഭൂവിനിയോഗത്തെയും സംബന്ധിച്ച കണക്കുകളെല്ലാം കേരളത്തിനനുകൂലമാണ്. രാജ്യത്താകെയുള്ള സാമ്പത്തികവളർച്ച നോക്കുമ്പോൾ ആ ശതമാനത്തേക്കാളും മെച്ചപ്പെട്ടതാണ് കേരളത്തിനുണ്ടായ വളർച്ചയെന്ന് കാണാം. കേരളം നേരത്തെ നടപ്പിലാക്കിയ പല പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ ഇതിലെ പ്രശ്നം ഈ പദ്ധതികൾക്കായി കേന്ദ്രം പണമനുവദിക്കും. ഇത് കേരളത്തിന് ആവശ്യമില്ല. അടുത്ത ഘട്ട വികസനത്തിനായി പണം കേരളത്തിന് ലഭിക്കുന്നില്ല.' </p> <p>'ഇന്ത്യയെ മുഴുവൻ പരിഗണിക്കുന്ന ബജറ്റല്ല ഇത് എന്ന് എംപിമാർ പറയുന്നുണ്ടായിരുന്നു. ഇന്ത്യയിലെ മുഴുവൻ ജനങ്ങളുടെയും ധനമന്ത്രിയും പ്രധാനമന്ത്രിയും സർക്കാരുമാണ്. ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും ഗുണകരമാകുന്ന ബജറ്റായിരുന്നില്ല ഇത്. ഇന്ത്യയിലെ മുഴുവൻ ആളുകൾക്കും ഒരേ അളവിൽ ഷർട്ടും പാന്റും തയ്പ്പിച്ച് തരാമെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ. എല്ലാവർക്കും ഒരേ അളവാണോ. ഇന്ത്യയിലെ സംസ്ഥാനങ്ങൾക്ക് വ്യത്യസ്തമായ സ്വഭാവങ്ങളുണ്ട്. വിളകൾക്കും മണ്ണിനും വ്യത്യസ്തതയുണ്ട്. എല്ലാ സംസ്ഥാനങ്ങൾക്കും പറ്റുന്ന രീതിയിലുള്ള കാര്യങ്ങളുണ്ടാകണം. മഖാന കേരളത്തിൽ അത്രയും പെട്ടെന്ന് പറ്റുന്ന കൃഷിയാണോ. അതേ സമയം റബറിനെ പരിഗണിച്ചുമില്ല. കേരളത്തിലെ 12-ഓളം ജില്ലകളിൽ ആളുകൾക്ക് വരുമാനം നൽകുന്നതാണ്. പൊളിറ്റക്കൽ ഗിമ്മിക്കുകൾ കാണിക്കുന്നതിലല്ല കാര്യം.' </p> <p>ആകാശത്ത് നിന്ന് നോട്ടെടുക്കാൻ കഴിയില്ലല്ലോ. തരേണ്ടത് തന്നേ പറ്റൂ. കിട്ടേണ്ട പണം വലിയതോതിൽ വെട്ടിക്കുറച്ചിട്ടും കേരളം പല കാര്യങ്ങളിലും മുന്നിലാണ് എന്നുള്ളത് അഭിമാനകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.<br /> </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപം ]]>
</title>
<link>https://www.mathrubhumi.com/special-pages/union-budget-2025/union-budget-2025-foreign-direct-investment-limit-insurance-sector-hiked-1.10303849</link>
<pubDate>Sat, 1 February 2025 14:51:36</pubDate>
<modified_date>Sat, 1 February 2025 14:51:36</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10303854:1738401613/insurance.jpg?$p=32c8a86&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ന്യൂഡൽഹി: ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപമെന്ന പ്രഖ്യാപനവുമായി കേന്ദ്രബജറ്റ്. നേരത്തെയുണ്ടായിരുന്ന 74 ശതമാനത്തിൽ നിന്നാണ് ഇത് 100 ശതമാനമാക്കി ഉയർത്തിയത്. </p> <p>ഇന്ത്യയിൽ മുഴുവൻ പ്രീമിയവും നിക്ഷേപിക്കുന്ന കമ്പനികൾക്കാണ് ഈ വർധിപ്പിച്ച പരിധി ലഭ്യമാവുക. വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട നിലവിലെ സുരക്ഷാനിയമങ്ങളും വ്യവസ്ഥകളും അവലോകനം ചെയ്യുകയും ലളിതമാക്കുകയും ചെയ്യുമെന്ന് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. </p> <p><br /> </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ തെരുവുകച്ചവടക്കാർക്ക്‌ 3,0000 രൂപയുടെ യു.പി.ഐ ലിങ്ക്ഡ് ക്രെഡിറ്റ് കാർഡ്, കൂടുതൽ വായ്പ ]]>
</title>
<link>https://www.mathrubhumi.com/special-pages/union-budget-2025/changes-pm-svanidhi-scheme-union-budget-2025-1.10303832</link>
<pubDate>Sat, 1 February 2025 14:33:55</pubDate>
<modified_date>Sat, 1 February 2025 14:46:39</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.7369441:1648042590/Street%20Vendors.jpg?$p=11e812e&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ മാറ്റങ്ങളുണ്ടായ പദ്ധതികളിലൊന്ന് പ്രധാനമന്ത്രിയുടെ സ്വനിധി പദ്ധതി (സ്ട്രീറ്റ് വെൻഡേഴ്സ് ആത്മ നിർഭർ നിധി)യാണ്. പദ്ധതി രാജ്യത്തെ 68ലക്ഷം തെരുവ് കച്ചവടക്കാർക്ക് ഗുണകരമായതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. </p> <p>ഇതിന്റെ അടിസ്ഥാനത്തിൽ പദ്ധതിയിലൂടെ ലഭ്യമാകുന്ന യു.പി.ഐ ലിങ്ക്ട് ക്രെഡിറ്റ് കാർഡുകളുടെ പരിധി 30000 രൂപയായി ഉയർത്തും. കൂടുതൽ ബാങ്ക് വായ്പകളും ലഭ്യമാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.</p> <p>2020ലാണ് പ്രധാന മന്ത്രി സ്വനിധി പദ്ധതി ആരംഭിച്ചത്. തെരുവുകച്ചവടക്കാർക്ക് പ്രവർത്തന മൂലധനവായ്പകൾ നൽകുന്നതിനായി ആരംഭിച്ച സൂക്ഷ്മവായ്പ പദ്ധതിയാണ് പ്രധാനമന്ത്രി സ്വനിധി. യോഗ്യരായ തെരുവുകച്ചവടക്കാർക്ക് ഒരുവർഷത്തേക്ക് പ്രതിമാസത്തവണകളായി തിരിച്ചടക്കേണ്ട വിധത്തിൽ വായ്പ<br />അനുവദിക്കുക. </p> <p>ചുരുങ്ങിയ പലിശയ്ക്ക് യാതൊരു ഈടുമില്ലാതെ ബാങ്ക് വായ്പ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. കേന്ദ്രസർക്കാരിന്റെ പുതിയ മാനദണ്ഡം പ്രകാരം വീട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചെറിയ സംരംഭങ്ങൾക്കും വായ്പ ലഭിക്കും.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ ആദായനികുതി പരിധി ഉയർത്തൽ; ഡൽഹിയിൽ വോട്ടാകുമോ? നവംബറിലെ നേട്ടത്തിനായി ബിഹാർ ചായ്‌വും ]]>
</title>
<link>https://www.mathrubhumi.com/special-pages/union-budget-2025/no-income-tax-upto-12-lakh-and-other-budget-proposals-how-to-impact-delhi-and-bihar-assembly-polls-1.10303810</link>
<pubDate>Sat, 1 February 2025 14:26:27</pubDate>
<modified_date>Sat, 1 February 2025 15:07:27</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10303828:1738400051/nirmala_sitharaman_(1).jpg?$p=1b8455e&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിലെ ഏറ്റവും കണ്ണഞ്ചിപ്പിച്ച പ്രഖ്യാപനം. അതാണ് ആദായനികുതി പരിധി 12 ലക്ഷമാക്കി ഉയർത്തൽ. രാജ്യത്തെ മധ്യവർഗ വിഭാഗത്തെ സംബന്ധിച്ച് ഏറെ പോസിറ്റീവായ തീരുമാനം. കേന്ദ്ര സർക്കാർ ജീവനക്കാർ അടക്കം മധ്യവർഗം നിർണായക വോട്ടുബാങ്കായ ഡൽഹിയിൽ ദിവസങ്ങൾ മാത്രം അകലെയാണ് പോളിങ്. അതുപോലെ വികസന പദ്ധതികൾ അടക്കം പ്രഖ്യാപിച്ച് ബിഹാർ ചായ് വും ബജറ്റിലുണ്ട്. ഈ വർഷം അവസാനം ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. വോട്ട് ഉറപ്പിക്കാനുള്ള ബി.ജെ.പിയുടെ സമർഥമായൊരു രാഷ്ട്രീയ കരുനീക്കം കൂടിയായി ഇതിനെ വ്യാഖ്യാനിക്കാം.</p> <p>ഫെബ്രുവരി അഞ്ചാം തീയതിയാണ് ഡൽഹി പോളിങ് ബൂത്തിലേക്ക് പോകുന്നത്. ഭരണംപിടിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്ന ബി.ജെ.പിക്ക് കിട്ടിയ ട്രംപ് കാർഡാണ് ഈ ആദായനികുതി പരിധി ഉയർത്തൽ എന്നതിൽ സംശയംവേണ്ട. ഇടത്തരക്കാരുടെയും വരേണ്യവിഭാഗത്തിന്റെയും വോട്ടാണ് എ.എ.പിയെ ആദ്യമായി അധികാരത്തിലെത്തിച്ചതിൽ മുഖ്യപങ്കുവഹിച്ച ഘടകം. അധികാരത്തിലെത്തിയതിന് പിന്നാലെ ജനപ്രിയ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചും നടപ്പാക്കിയും കെജ്രിവാളും സംഘവും കളംപിടിക്കുകയും ചെയ്തു. </p> <p>കോൺഗ്രസിനെ താരതമ്യേന ശക്തിയുള്ള എതിരാളിയായി കണക്കാക്കാത്ത ബി.ജെ.പിക്ക് ഇക്കുറി ഏതുവിധേനയും എ.എ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കിയേ മതിയാകൂ. മറ്റ് നഗരങ്ങളെ അപേക്ഷിച്ച് താരതമ്യേന ഉയർന്ന പ്രതിശീർഷ വരുമാനമുള്ള നഗരമാണ് ഡൽഹി. അങ്ങനൊരിടത്ത് ഇത്തരമൊരു നീക്കം നടത്തുക വഴി വോട്ടർമാരെ ഒപ്പംകൂട്ടാമെന്ന് ബി.ജെ.പി. കണക്കുകൂട്ടുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നികുതിയിളവ് പ്രഖ്യാപനം അങ്ങനെ വെറുതെ വന്നതല്ലെന്ന് വ്യക്തം.</p> <p>ഒരുപാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണമെന്ന തത്വം യാഥാർഥ്യമാക്കുന്നതാണ് ബജറ്റിൽ ബിഹാറിന് ലഭിച്ച പരിഗണന. കേന്ദ്രത്തിൽ മോദിസർക്കാരിന് നിതീഷ് കുമാർ നൽകുന്ന പിന്തുണയ്ക്ക് പകരമായി ബജറ്റിൽ ബിഹാറിനായി നിരവധി പ്രഖ്യാപനങ്ങളാണുള്ളത്. നവംബർ മാസത്തിലാണ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. പ്രതിശീർഷ വരുമാനപട്ടികയിൽ പിന്നിലാണെങ്കിലും ആദായനികുതി ഇളവ് പ്രയോജനപ്പെടുന്നവർ ബിഹാറിലുമുണ്ട്.</p> <p>പട്ന വിമാനത്താവളം വികസിപ്പിക്കൽ, മഖാന ബോർഡ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്റർപ്രനർഷിപ്പ് ആൻഡ് മാനേജ്മെന്റ്, ബിഹ്തയിൽ ബ്രൗൺഫീൽഡ് വിമാനത്താവളം തുടങ്ങി വേറെയും നിരവധി പ്രഖ്യാപനങ്ങൾ നിതീഷ് കുമാർ ഭരിക്കുന്ന ബിഹാറിനായി കേന്ദ്രം, ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയും; ബാറ്ററി നിർമാണത്തിൽ പുതിയ ദിശ നൽകി കേന്ദ്ര ബജറ്റ് ]]>
</title>
<link>https://www.mathrubhumi.com/special-pages/union-budget-2025/35-additional-goods-for-ev-battery-manufacturing-to-be-exempted-from-customs-duty-1.10303822</link>
<pubDate>Sat, 1 February 2025 14:24:41</pubDate>
<modified_date>Sat, 1 February 2025 14:29:25</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9241256:1733738234/EV-1.jpg?$p=2ac515f&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><big><strong>പ്രാ</strong></big>ദേശിക ഇലക്ട്രിക് വാഹന നിർമാതാക്കൾക്ക് പ്രചോദനം നൽകുന്ന പ്രഖ്യാപനവുമായി കേന്ദ്ര ബജറ്റ്. ഇലക്ട്രിക് വാഹനങ്ങളുടെ ലിഥീയം അയേൺ ബാറ്ററി നിർമാണത്തിന് ഉപയോഗിക്കുന്ന 35 പദാർഥങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കിയതായാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രഖ്യാപനത്തിൽ അറിയിച്ചിരിക്കുന്നത്. </p> <p>പ്രാദേശികമായി ലഭ്യമാകാത്ത 25 അസംസ്കൃത വസ്തുകളുടെ നികുതി 2024 ജൂലായിയിൽ പ്രഖ്യാപിച്ച ബജറ്റിൽ ഒഴിവാക്കിയിരുന്നു. സമാനമായി കോബാൾട്ട് പൗഡർ, ലീഡ് സിങ്ക് തുടങ്ങിയ 12 ധാതുകളെ കൂടി നികുതിയിൽ നിന്ന് ഒഴിവാക്കുന്നുണ്ടെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിയിൽ ഉപയോഗിക്കുന്ന 35 ധാതുക്കളും മൊബൈൽ ഫോൺ ബാറ്ററിയിൽ ഉപയോഗിക്കുന്ന 25 ധാതുക്കളുടെയും നികുതിയാണ് ഒഴിവാക്കിയിരിക്കുന്നത്. </p> <p>ബാറ്ററി നിർമിക്കുന്നതിനുള്ള മുടുക്കുമുതൽ കുറഞ്ഞാൽ ഇത് ഇലക്ട്രിക് വാഹനങ്ങളുടെ വിലയിൽ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയുമെന്ന പരോക്ഷമായ പ്രഖ്യാപനവും ബജറ്റിലുണ്ട്. </p> <p>ഏതാനും വർഷങ്ങൾക്കുള്ളിൽ ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോൾ മോഡലുകൾക്ക് സമാനമാകുമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി മുമ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ബാറ്ററിയുടെ വില കുറയുന്നതോടെ ഇലക്ട്രിക് വാഹനങ്ങളുടെ വിലയിലും ഗണ്യമായ കുറവ് ഉണ്ടായേക്കുമെന്നാണ് വിലയിരുത്തലുകൾ.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ ആവശ്യപ്പെട്ടത് 24000 കോടി,വയനാട് പാക്കേജുൾപ്പടെയൊന്നും പരിഗണിച്ചില്ല; കേരളത്തിന് പൊതുവിൽ നിരാശ ]]>
</title>
<link>https://www.mathrubhumi.com/special-pages/union-budget-2025/union-budget-2025-kerala-1.10303789</link>
<pubDate>Sat, 1 February 2025 14:23:00</pubDate>
<modified_date>Sat, 1 February 2025 14:41:09</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10303805:1738404050/union-budget.jpg?$p=3eb222f&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ന്യൂഡൽഹി: കേന്ദ്രബജറ്റ് പ്രഖ്യാപനത്തിൽ കേരളത്തിന് പൊതുവെ നിരാശ. ദീർഘകാലത്തേക്ക് സംസ്ഥാനങ്ങൾക്ക് വായ്പയായി വകയിരുത്തിയ ഒന്നരലക്ഷം കോടിയിലെ വിഹിതവും പാലക്കാട് ഐഐടിക്കുള്ള സഹായവും മാത്രമാണ് കേരളത്തെ സംബന്ധിച്ച് ബജറ്റ് പ്രസംഗത്തിൽ ഇടംപിടിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കേരളം 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് ആവശ്യപ്പെട്ടത്. കൂടാതെ, വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പുനരധിവാസം നടപ്പാക്കുന്നതിനായി 2,000 കോടിയുടെ പാക്കേജ്, മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കുന്നതിനായി 1,000 കോടിയുടെ പ്രത്യേക പാക്കേജ്, വിഴിഞ്ഞം തുറമുഖ വികസനത്തിനായി 5000 കോടി, സിൽവർ ലൈൻ, ദീർഘകാലാവശ്യമായ എയിംസ്, ശബരി പാത തുടങ്ങി പല സുപ്രധാനവാശ്യങ്ങളും കേരളം ഉന്നയിച്ചിരുന്നു. എന്നാൽ ഒന്ന് പോലും ബജറ്റിൽ ഇടംപിടിച്ചില്ല</p> <p>ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി വയനാട് പാക്കേജും കേരളം അഭിമുഖീകരിക്കുന്ന സുപ്രധാന പ്രശ്നമായ വന്യജീവി ആക്രമണത്തിന് പരിഹാരം കാണാനും വിശാലാർത്ഥത്തിൽ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കേരളം. അതേ സമയം ഈ വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിന് വാരിക്കോരി പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടായി</p> <p>പൊതുവായി നടത്തിയ പ്രഖ്യാപനങ്ങളൊഴികെ കേരളത്തെ പരിഗണിച്ചില്ലായെന്നത് പ്രതിഷേധങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശരഹിത വായ്പയുണ്ട്. ഒന്നരലക്ഷം കോടി രൂപ ഇതിനായി വകയിരുത്തും. പുതിയ പദ്ധതികൾക്കായി പത്തുലക്ഷം കോടി മൂലധനം അഞ്ച് വർഷത്തേക്ക് നൽകും. എഐ പഠനത്തിന് സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിനായി 500 കോടി മാറ്റിവെച്ചു. ഇത്തരത്തിൽ പൊതുവായി ലഭിക്കുന്ന മാറ്റിയിരുത്തൽ തുകയൊഴിച്ച് പ്രത്യേക പരിഗണന കേരളത്തിന് ലഭിച്ചില്ല. പാലക്കാട് ഐഐടി വികസനത്തിന് മാത്രമാണ് തുക അനുവദിച്ചത്. കൂടാതെ തുറമുഖ വികസനത്തിനായി അനുവദിച്ച പദ്ധതിയുടെ ഗുണം കേരളത്തിന് ലഭിക്കുമെന്നതൊഴിച്ചാൽ വിഴിഞ്ഞം പ്രത്യേക പാക്കേജിലും പ്രതികരണമുണ്ടായില്ല.</p> <p>സംസ്ഥാനം അഭിമുഖീകരിക്കുന്ന സാമ്പത്തിക ഞെരുക്കം പരിഹരിക്കുന്നതിനായി 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജായിരുന്നു കേരളം ആവശ്യപ്പെട്ടത്. വയനാട് പുനരധിവാസം നടപ്പാക്കുന്നതിനായി 2,000 കോടി, പ്രവാസികൾക്കുള്ള പദ്ധതിക്കായി 300 കോടി, കാലാവസ്ഥാ വ്യതിയാനം കാരണം സംഭവിക്കുന്ന ദുരന്തങ്ങൾക്കായി 4,500 കോടി, റബറിന് താങ്ങുവില 250 രൂപയായി നിലനിർത്തുന്നതിന് 1,000 കോടിയുടെ പദ്ധതി, ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 2,117 കോടി, തിരുവനന്തപുരം ആർസിസിയുടെ വികസനത്തിനായി 1,293 കോടി, നെല്ലു സംഭരണത്തിന് 2,000 കോടി, തീരദേശത്തെ കടലാക്രമണവും തീരശോഷണവും നേരിടാൻ 2,329 കോടി, സിൽവർലൈൻ, റാപ്പിഡ് ട്രാൻസിറ്റ് പദ്ധതികൾ, അങ്കമാലി-ശബരി, നിലമ്പൂർ-നഞ്ചൻകോട്, തലശ്ശേരി-മൈസൂരു റെയിൽപാതകൾക്ക് അനുമതിയും ഫണ്ടും, തുടങ്ങി 14 ആവശ്യങ്ങളാണ് കേരളം മുന്നോട്ട് വെച്ചിരുന്നത്. </p> <p><br /> </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ മുതിർന്ന പൗരൻമാർക്ക് ഒരു ലക്ഷം രൂപവരെ നികുതിയിളവ് | Union Budget 2025 ]]>
</title>
<link>https://www.mathrubhumi.com/special-pages/union-budget-2025/budget-2025-senior-citizen-tax-relief-1.10303793</link>
<pubDate>Sat, 1 February 2025 13:38:29</pubDate>
<modified_date>Sat, 1 February 2025 14:22:15</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10303794:1738397239/nirmala-Sitharaman.jpg?$p=b1c533f&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ന്യൂഡൽഹി: മൂന്നാമത് നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ മുതിർന്ന പൗരൻമാർക്ക് ആശ്വാസകരമാകുന്ന നിരവധി പ്രഖ്യാപനങ്ങൾ. മുതിർന്ന പൗരൻമാർക്കുള്ള നികുതിയിളവ് 50,000 രൂപയിൽ നിന്ന് ഒരു ലക്ഷമാക്കി ഉയർത്തിയതാണ് പ്രധാനം.</p> <p>ഇതോടൊപ്പം വാടകയ്ക്കുള്ള ടി.ഡി.എസ് പരിധിയും വർധിപ്പിച്ചിട്ടുണ്ട്. വാടകയ്ക്കുള്ള ടിഡിഎസിന്റെ വാർഷിക പരിധി 2.40 ലക്ഷത്തിൽ നിന്ന് ആറു ലക്ഷമായാണ് വർധിപ്പിച്ചിരിക്കുന്നത്. വാടക വരുമാനത്തിന്മേലുള്ള നികുതി ഭാരം കുറച്ചു. മുതിർന്ന പൗരന്മാർക്ക് പ്രയോജനം ചെയ്യുന്ന തരത്തിലാണ് ഈ മാറ്റങ്ങൾ.</p> <p>ഇതോടൊപ്പം ആദായ നികുതി നിയമം ലഘൂകരിച്ച് രാജ്യത്ത് പുതിയ ആദായ നികുതി ബിൽ കൊണ്ടുവരുമെന്നും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ പ്രഖ്യാപിച്ചു. നികുതിദായകരുടെ സൗകര്യം പരിഗണിച്ച് നടപടികൾ ലഘൂകരിക്കുമെന്നും അവർ പ്രഖ്യാപിച്ചു.</p> <p> </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ പ്ലാറ്റ്‌ഫോം, ജിഗ് തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷാ പദ്ധതി; ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തും ]]>
</title>
<link>https://www.mathrubhumi.com/special-pages/union-budget-2025/india-budget-gig-platform-worker-social-security-1.10303769</link>
<pubDate>Sat, 1 February 2025 12:35:10</pubDate>
<modified_date>Sat, 1 February 2025 15:34:48</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.8031515:1667973463/New%20Project%20-%202022-11-09T080812.255.jpg?$p=2f730a2&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ന്യൂഡൽഹി: കേന്ദ്രബജറ്റിൽ പ്ലാറ്റ്ഫോം തൊഴിലാളികൾക്കും ജിഗ് തൊഴിലാളികൾക്കുമായി സാമൂഹ്യസുരക്ഷാ പദ്ധതി പ്രഖ്യാപിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ തൊഴിലെടുക്കുന്നവർക്കും ജിഗ് തൊഴിലാളികൾക്കും തിരിച്ചറിയൽ കാർഡുകൾ നൽകും. ഇശ്രാം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയിൽ ഉൾപ്പെടുത്തി ഇവരുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.</p> <p>കാറ്ററിങ് ജോലികൾ, ഫ്രീലാൻസ് ജോലികൾ, സ്വതന്ത്ര കോൺട്രാക്ടന്മാർ, സോഫ്ട്വെയർ വികസനം തുടങ്ങിയ നിരവധി മേഖലയിലാണ് ജിഗ് തൊഴിലാളികൾ ജോലിചെയ്യുന്നത്. മണിക്കൂർ അനുസരിച്ചോ പാർട്ട് ടൈമായോ ആണ് ഇത്തരം ജോലികൾ. പാർട്ട് ടൈമായി പല വിഷയങ്ങളിൽ പരിശീലനം നൽകുന്നവരും ഇതിന് കീഴിൽവരും. </p> <p>ഓൺലൈൻ പ്ലാറ്റ്ഫോം ഉപയോഗിച്ച് വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ വേണ്ടി സേവനങ്ങൾ പ്രദാനം ചെയ്യുന്ന തൊഴിലാളികളാണ് പ്ലാറ്റ് ഫോം തൊളിലാളികൾ. ഓൺലൈൻ ഭക്ഷണ വിതരണ ആപ്പുകളിൽ തൊഴിലെടുക്കുന്നവർ, ഓൺലൈൻ ടാക്സി സർവ്വീസുകളിൽ തൊഴിലെടുക്കുന്നവർ, ഡെലിവറി തൊഴിലാളികൾ തുടങ്ങിയവരും പ്ലാറ്റ്ഫോം തൊഴിലാളികളാണ്. വിദ്യാർത്ഥികളും സ്ത്രീകളുമുൾപ്പെടെ ഈ മേഖലയുടെ ഗുണഭോക്താക്കളാണ്. ഇവരുടെ തൊഴിൽ സുരക്ഷയെ മുൻനിർത്തിയാണ് പ്രഖ്യാപനം.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ എഐയ്ക്ക് ഊന്നൽ; അഞ്ച് വർഷത്തിനുള്ളിൽ 75,000 മെഡിക്കൽ സീറ്റുകൾ ]]>
</title>
<link>https://www.mathrubhumi.com/special-pages/union-budget-2025/india-budget-2025-education-1.10303768</link>
<pubDate>Sat, 1 February 2025 12:33:47</pubDate>
<modified_date>Sat, 1 February 2025 14:19:43</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.9255848:1733885294/education%20(1).jpg?$p=8e807e8&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ന്യൂഡൽഹി: വിദ്യാഭ്യാസരംഗത്തിന് നേട്ടങ്ങളുമായി കേന്ദ്ര ബജറ്റ് 2025. വിദ്യാഭ്യാസം, നൈപുണ്യ വികസനം, സാങ്കേതിക നവീകരണം എന്നിവയോടൊപ്പം ഉന്നത വിദ്യാഭ്യാസരംഗത്തെ നിർമ്മിത ബുദ്ധി വ്യാപനത്തിനും വലിയ ഊന്നൽ നൽകിയിട്ടുണ്ട്.</p> <p>ആഗോള പങ്കാളിത്തത്തോടെ വിദ്യാഭ്യാസരംഗത്ത് ദേശീയ മികവിന്റെ അഞ്ച് എഐ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. അക്കാദമിക, ഗവേഷണ രംഗത്ത് എഐ സമന്വയപ്പിച്ചുകൊണ്ടുള്ള വിദ്യാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ടാണ് പദ്ധതികൾ. സാങ്കേതിക ഗവേഷണത്തിന് 10,000 ഫെലോഷിപ്പുകൾ നൽകും</p> <p>2014 ന് ശേഷം സ്ഥാപിതമായ അഞ്ച് ഐഐടികളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ കേന്ദ്രം നിക്ഷേപം നടത്തും. ഈ ലിസ്റ്റിൽ ഐഐടി പാലക്കാടുമുണ്ട്. ഐഐടി പട്നയുടെ വികസനവും ബജറ്റിൽ പറയുന്നുണ്ട്. ഇവിടേയ്ക്ക് പ്രത്യേക ഹോസറ്റൽ അനുവദിക്കും.</p> <p>വരുന്ന വർഷം രാജ്യത്തുടനീളമുള്ള മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും 10,000 അധിക സീറ്റുകൾ കൂട്ടിച്ചേർക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മെഡിക്കൽ സീറ്റുകൾ 75,000 ആയി വർധിപ്പിക്കാനുള്ള മോദി സർക്കാരിന്റെ വിശാലമായ പദ്ധതിയുടെ ഭാഗമാണിത്</p> <p>സർക്കാർ സ്കൂൾ വികസനത്തിനും ബജറ്റ് ഊന്നൽ നൽകുന്നുണ്ട്. ശാസ്ത്രീയ മനോഭാവവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ സ്കൂളുകളിൽ 50000 അടൽ ടിങ്കറിങ് ലാബുകൾ ആരംഭിക്കും. സർക്കാർ സ്കൂളുകളിൽ ഡിജിറ്റൽ കൺക്ടിറ്റിവിറ്റി ഉറപ്പുവരുത്തി വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനവിഭവങ്ങളിലേക്ക് വഴിതുറക്കുമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.</p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ നികുതി ഇളവിന്റെ ബംബർ; 12 ലക്ഷംവരെ വരുമാനമുള്ളവർ നികുതിയടക്കേണ്ട ]]>
</title>
<link>https://www.mathrubhumi.com/special-pages/union-budget-2025/union-budget-income-tax-limit-raised-to-12-lakhs-1.10303765</link>
<pubDate>Sat, 1 February 2025 12:30:23</pubDate>
<modified_date>Sat, 1 February 2025 14:17:18</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10303775:1738393537/pm%20modi%20nirmala%20sitharaman.jpg?$p=4e1ec56&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p>ന്യൂഡൽഹി: ആദായനികുതി പരിധി 12 ലക്ഷമാക്കി ഉയർത്തിക്കൊണ്ട് കേന്ദ്ര ബജറ്റിലെ വമ്പൻ പ്രഖ്യാപനം. ആദായ നികുതി സ്ലാബ് നിലവിൽ വന്നതിനുശേഷമുള്ള ഏറ്റവും വലിയ ഇളവാണ് ധനമന്ത്രി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം ഇടത്തരം-മധ്യവർഗ കുടുംബങ്ങളിലെ നികുതിദായകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. റിബേറ്റടക്കം 12.75 ലക്ഷം വരെ വരുമാനമുള്ളവർ നികുതിയടക്കേണ്ട. ഇതുപ്രകാരമുള്ള പുതിയ നികുതി സ്ലാബ് ധനമന്ത്രി പ്രഖ്യാപിച്ചു. ആദായനികുതി സ്ലാബിലെ പുതിയ സ്കീമിലുള്ളവർക്ക് മാത്രമാണ് ഈ നികുതിയിളവ് ബാധകമാവുക. വരുമാനം സ്റ്റാൻഡേർഡ് ഡിഡക്ഷൻ അടക്കമുള്ള 12.75 ലക്ഷം പരിധി കടന്നാൽ താഴെപ്പറയും പ്രകാരമുള്ള സ്ലാബ് അനുസരിച്ചാണ് നികുതി നൽകേണ്ടിവരിക.</p> <p><strong>12 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർ സ്ലാബ് പ്രകാരം നികുതി നൽകേണ്ടിവരും.</strong></p> <p><img alt="" src="https://www.mathrubhumi.com/image/contentid/policy:1.10303782:1738394235/income%20tax.jpeg?$p=bd5113d&w=496&q=0.8" /></p> <p><strong>പുതിയ സ്ലാബ് ഇങ്ങനെ </strong></p> <ul> <li>0-4 ലക്ഷംവരെ നികുതി ഇല്ല</li> <li>4-8 ലക്ഷം- അഞ്ച് ശതമാനം നികുതി</li> <li>8-12 ലക്ഷം- 10 ശതമനം നികുതി</li> <li>12-16 ലക്ഷം -15 ശതമാനം നികുതി</li> <li>16-20 ലക്ഷം വരെ 20 ശതമാനം നികുതി</li> <li>20-24 ലക്ഷം- 25 ശതമാനം നികുതി</li> <li>25ന് മുകളിൽ 30 ശതമാനം നികുതി</li></ul><p>മധ്യവർഗ കുടുംബത്തിന് മേലുള്ള നികുതി ബാധ്യത ഒഴിവാക്കുക, ആളുകളുടെ സേവിങ്സ് വർധിപ്പിക്കുക, ചെലവാക്കൽ വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നികുതിയിളവ് പരിഷ്കരണമെന്ന് ധനമന്ത്രി വ്യക്തമാക്കി.</p> <p>60-80 വയസ്സ് വരെ പ്രായമുള്ള മുതിർന്ന പൗരന്മാർക്കുള്ള അടിസ്ഥാന ഇളവ് 3 ലക്ഷമാണ്. 80 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് ഇത് 5 ലക്ഷമാണ്. </p> <p><strong>ആദായ നികുതിയിളവിന്റെ നാൾവഴികൾ</strong></p> <ul> <li>2005 - വരുമാന പരിധി 1 ലക്ഷം</li> <li>2012- വരുമാന പരിധി 2 ലക്ഷം</li> <li>2014- വരുമാന പരിധി 2.5 ലക്ഷം</li> <li>2019 വരുമാനപരിധി 5 ലക്ഷം</li> <li>2023-വരുമാനപരിധി 7 ലക്ഷം</li> <li>2025-വരുമാനപരിധി 12 ലക്ഷം</li></ul><p> </p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ മൂന്ന് വർഷത്തിനുള്ളിൽ 6000 കോടി, സസ്യാഹാരികളുടെ പ്രോട്ടീൻ; എന്താണ് ബജറ്റിലെ 'മഖാന'? ]]>
</title>
<link>https://www.mathrubhumi.com/special-pages/union-budget-2025/nirmala-sitharaman-announces-makhana-board-in-bihar-benefits-of-foxnuts-1.10303753</link>
<pubDate>Sat, 1 February 2025 12:28:00</pubDate>
<modified_date>Sat, 1 February 2025 12:58:08</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10303764:1738392762/makhana%20new.JPG?$p=4000b64&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><strong>സ</strong>സ്യാഹാരികളുടെ പ്രോട്ടീനാണ് മഖാന എന്ന പേരിലറിയപ്പെടുന്ന താമരവിത്ത്. കുറച്ച് കാലങ്ങളായി ഫിറ്റ്നസ് പ്രേമികളുടെ അടുക്കളകളിലെ സ്ഥിരം വിഭവമാണിത്. ഇത്തവണ മോദി സർക്കാർ ബജറ്റ് പ്രഖ്യാപിച്ചപ്പോഴും താരം മഖാനയെന്ന ഈ വിത്ത് തന്നെയാണ്. ഇതിനായി പ്രത്യേക ബോർഡ് തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി നിർമലാ സീതാരാമൻ. മഖാനയുടെ ഉത്പാദനവും സംഭരണവും വിതരണവും വർധിപ്പിക്കുകയാണ് ഈ ബോർഡിന്റെ ലക്ഷ്യം. </p> <p>ലോകത്തിലെ മഖാനയുടെ 90 ശതമാനവും ഉത്പാദിപ്പിക്കുന്ന ബിഹാർ ഇതിനായി പ്രത്യേക ഗവേഷണ കേന്ദ്രം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. ഈ ആവശ്യമാണ് ഇപ്പോൾ ബജറ്റിലൂടെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ബിഹാറിലെ മിഥിലാഞ്ചലിലെ പ്രശസ്തമായ മധുബനിയിലാണ് മഖാന കൃഷി തുടങ്ങിയത്. പരമ്പരാഗത രീതികളുപയോഗിച്ചുള്ള ഈ കൃഷി പിന്നീട് പാകിസ്താൻ, ചൈന, മലേഷ്യ, ബംഗ്ലാദേശ്, കാനഡ എന്നീ രാജ്യങ്ങളിലേക്കും വ്യാപിച്ചു.</p> <p><strong>എന്താണ് മഖാന?</strong></p> <p>നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള ഒരു പരമ്പരാഗത ഇന്ത്യൻ ലഘുഭക്ഷണമാണ് മഖാന. ഫോക്സ് നട്ട്സ, ഗാർഗോൺ നട്ട്സ് ഇങ്ങനെ പല പേരുകളിലും ഇത് അറിയപ്പെടുന്നു.ആരോഗ്യം നിലനിർത്താനും പ്രതിരോധശേഷി കൂട്ടാനുമെല്ലാം മഖാന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം. </p> <p>മഖാനയിൽ കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ കലോറി വളരെ കുറവാണ് എന്നതാണ് ഇതിന്റെ മറ്റൊരു ഗുണം. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ധൈര്യമായി മഖാന കഴിക്കാം. ഇതിലെ ഫൈബർ വിശപ്പ് നിയന്ത്രിക്കും. അത്തരത്തിൽ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കും.</p> <p>മഖാനയിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. മഖാനയിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഹൃദയാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇതിൽ പ്രോട്ടീൻ, നാരുകൾ, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, സിങ്ക് തുടങ്ങിയ ആവശ്യ പോഷകങ്ങളുണ്ട്. എല്ലുകളുടെ ആരോഗ്യം, ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്തൽ തുടങ്ങിയ വിവിധ ശാരീരിക പ്രവർത്തനങ്ങളിൽ ഈ പോഷകങ്ങൾക്ക് നിർണായക പങ്കാണുള്ളത്.</p> <p>എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്ന ഭക്ഷണമാണിത്. ഫ്ളേവനോയിഡുകളും പോളിഫെനോളുകളും പോലുള്ള ആന്റിഓക്സിഡന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്സിഡന്റുകൾ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും. ഓൺലൈൻ സ്റ്റോറുകളിൽ ഇവ സുലഭമായി ലഭിക്കും.</p> <p><strong>നിഖിൽ കാമത്തിന്റെ പ്രിയപ്പെട്ട ഭക്ഷണം</strong></p> <p>ബ്രോക്കറേജ് സ്ഥാപനമായ സെറോദയുടെ സഹസ്ഥാപകവും സംരഭകനുമായ നിഖിൽ കാമത്ത് അടുത്തിടെയാണ് മഖാനയുമായി ബന്ധപ്പെട്ട് എക്സിൽ ഒരു പോസ്റ്റ് പങ്കുവെച്ചത്. ഇന്ത്യയുടെ ഏറ്റവും വലിയ ആഗോള കയറ്റുമതിയായി മഖാന മാറുമെന്നായിരുന്നു നിഖിലിന്റെ പ്രവചനം. </p> <p>'ഒരു വലിയ ബ്രാൻഡിനെ വളർത്തിയെടുക്കാനുള്ള അവസരം ഇവിടെ ഇന്ത്യയിൽ തന്നെയുണ്ട്. ലോകവിപണിയിൽ വിൽക്കാൻ സാധിക്കുന്ന ഒരു ഇന്ത്യൻ ബ്രാൻഡ്. വ്യക്തിപരമായി എനിക്ക് പ്രിയപ്പെട്ടതാണ് മഖാന'-ഇതായിരുന്നു നിഖിൽ എക്സിൽ കുറിച്ചത്. ഒപ്പം ലോകവിപണിയിൽ മഖാനയുടെ സാധ്യതകൾ വിവരിക്കുന്ന ചിത്രങ്ങളും നിഖിൽ പങ്കുവെച്ചിരുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 6000 കോടി മഖാനയിലൂടെ നേടാമെന്നും ഓരോ വർഷവും കയറ്റുമതിയിൽ 25 ശതമാനം വർദ്ധനവുണ്ടാകുമെന്നും നിഖിൽ ചൂണ്ടിക്കാണിക്കുന്നു. </p> <p>ഫ്ളേവേഡ് മഖാന സ്നാക്കിന് ഇന്ത്യൻ വിപണിയിൽ നിന്ന് ലഭിക്കുന്നത് 150 കോടി രൂപയാണ്. തൊട്ടടുത്ത വർഷങ്ങളായി ഇതിൽ 30 ശതമാനം വർധനവുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ചൈന, കൊറിയ, തായ്ലൻഡ്, അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ മഖാനയ്ക്കുള്ള ഡിമാൻഡ് വർദ്ധിച്ചുവരികയാണെന്നും നിഖിൽ പറയുന്നു. </p> <p><blockquote class="twitter-tweet"><a href="https://twitter.com/x/status/1880128509366137040"></a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p> ]]>
</content:encoded>
</item>
<item>
<title>
<![CDATA[ 36 ജീവൻ രക്ഷാമരുന്നുകൾക്ക് നികുതിയിളവ്, ജില്ലാ ആശുപത്രികളിൽ കാൻസർ സെന്ററുകൾ ]]>
</title>
<link>https://www.mathrubhumi.com/special-pages/union-budget-2025/union-budget-health-sector-1.10303759</link>
<pubDate>Sat, 1 February 2025 12:23:16</pubDate>
<modified_date>Sat, 1 February 2025 14:13:50</modified_date>
<media:thumbnail url="https://www.mathrubhumi.com/image/contentid/policy:1.10303767:1738393092/tablets.jpg?$p=c9ab3ed&f=16x10&w=852&q=0.8"/>
<content:encoded>
<![CDATA[ <p><strong>ബ</strong>ജറ്റ് പ്രഖ്യാപനത്തിൽ ആരോ​ഗ്യമേഖലയ്ക്ക് ഊന്നൽ നൽകി ധനമന്ത്രി നിർമലാ സീതാരാമൻ. ജീവൻരക്ഷാ മരുന്നുകൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ചതിനൊപ്പം കാൻസർ മേഖലയ്ക്കും പദ്ധതികൾ പ്രഖ്യാപിച്ചു. 36 ജീവൻ രക്ഷാമരുന്നുകൾക്ക് പൂർണമായും നികുതി ഇളവ് നൽകി. ആറ് ജീവൻ രക്ഷാമരുന്നുകൾക്ക് നികുതി അഞ്ചു ശതമാനമാക്കി കുറച്ചു. ഇതിനു പുറമെ 37 മരുന്നുകൾക്കും 13 പുതിയ രോ​ഗീസഹായ പദ്ധതികൾക്കും പൂർണമായും നികുതി ഒഴിവാക്കി. </p> <p>വരുന്ന മൂന്നുവർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ജില്ലകളിലും ഡേ കെയർ കാൻസർ സെന്ററുകൾ സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു. 2025-26 വർഷത്തിൽത്തന്നെ ഇതിൽ 200 സെന്ററുകൾ ക്രമീകരിക്കും. രാജ്യത്തുടനീളമുള്ള കാൻസർ രോ​ഗികൾക്ക് ചികിത്സ പ്രാപ്യമാക്കാനും പിന്തുണയേകാനും ആരോ​ഗ്യസേവനങ്ങളിലെ വിടവ് നികത്താനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി അവതരിപ്പിച്ചത്.</p> <p><blockquote class="twitter-tweet"><a href="https://twitter.com/x/status/1885576452059652248"></a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p> <p>എട്ടു കോടി കുഞ്ഞുങ്ങൾക്ക് പോഷകാഹാരം ഉറപ്പുവരുത്താനുള്ള പദ്ധതിയും പ്രഖ്യാപനത്തിലുണ്ട്. സക്ഷം അം​ഗൻവാടി പോഷൺ 2.0 പദ്ധതിയിലൂടെയാണ് എട്ടുകോടിയിലേറെ കുഞ്ഞുങ്ങൾക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നത്. രാജ്യത്തുടനീളമുള്ള ഒരുകോടി ​ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും, 20 ലക്ഷം കൗമാരക്കാർക്കും പോഷകാഹാരം ഉറപ്പുവരുത്തും.</p> <p>ഭാരത് നെറ്റ് പ്രൊജക്ടിന്റെ ഭാ​ഗമായി ​ഗ്രാമപ്രദേശങ്ങളിൽ പ്രാഥമികാരോ​ഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. </p> ]]>
</content:encoded>
</item>
</channel>
</rss>