മറ്റാരു ക്രിസ്മസ് പാട്ടിൽ പെട്ടന്നോർമ്മവരിക നാദിയാ മൊയ്തുവിനെയാണ്. നോക്കത്താദുരത്ത് കണ്ണുംനട്ട് എന്ന സിനിമയിലെ പാട്ട്. ബിച്ചു തിരുമലയും ജെറി അമൽദേവും ചേർന്ന് ഒരിക്കിയ വരികളുടെ താളം. ആഘോഷങ്ങളെ ചടങ്ങുകളെ നേരിൽ തന്നെ ചിത്രീകരിക്കുന്നു. അത്രയും അടുപ്പുമുള്ള മനസ്സുകൾ നിറയുന്നു.
'ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ
കമ്പിത്തിരി മത്താപ്പോ മനസേ ആസ്വദിക്കൂ ആവോളം,
വർണ്ണക്കതിരോ സ്വർണ്ണപതിരോ
കണ്ണാടിച്ചില്ലിന്റെ കന്നിപ്പൊരിയോ
വർണ്ണക്കതിരോ സ്വർണ്ണപതിരോ
കണ്ണാടിച്ചില്ലിന്റെ കന്നിപ്പൊരിയോ
ഉള്ളിന്റെ ഉള്ളിലാരാരോ കത്തിച്ച
മാലപ്പടക്കോ താലപ്പൊലിയോ'
ഓർമ്മയിൽ എന്നെന്നും നിലനിൽക്കുന്ന സങ്കടങ്ങളുടെ കാലൊച്ച കേൾപ്പിക്കുന്ന സിനിമയിലൂടെ പോകുമ്പോൾ ഒരു പാട്ട് നമ്മ ഇങ്ങനെ തേടിയെത്തും. മറവിയുടെ കാലങ്ങളിൽ തിരികെയത്തുന്നത് പോലെ. രചന ഒ.എൻ.വിയാണ് കൂട്ടിന് ഔസേപ്പച്ചനുമുണ്ട്.
'കുരിശുമലയിൽ പള്ളിമണികളുണരും
പുണ്യ ഞായറാഴ്ചകൾ തോറും
കരം കോർത്തു പോകും നാം
ഓശാന പാടും നാം
വരും മാലാഖമാർ വാത്സല്യലോലം'
അതെ ആകാശദൂത് തന്നെ. സുഖസ്വപ്നങ്ങളിൽ മാലാഖ പാടുന്ന സ്നേഹത്തിന്റെ മധുരത്തിന്റെ ചിത്രങ്ങൾ പാട്ടിന്റെ വഴികളിൽ ഉൾചേരുന്നു. വിനായക് ശശികുമാർ ഗപ്പി എന്ന സിനിമയിലെഴുതിയ പാട്ടും ക്രിസ്മസിന് എങ്ങനെ മറക്കാനാവും.
'ഗബ്രിയേലിന്റെ ദർശനസാഫല്യമായ്..
സർവ്വലോകർക്കും നന്മയേകും കാരുണ്യമായ്
ബെത്ലഹേമിന്റെ മാറിലൊരാരോമൽ ഉണ്ണി പിറന്നല്ലോ
വിണ്ണിൽ താരകൾ പുഞ്ചിരി തൂകി
മണ്ണിൽ ഗ്ലോറിയ നാദങ്ങൾ പാടി
അവൻ പള്ളിക്കച്ച അണിഞ്ഞിട്ട് കണ്ണുംചിമ്മി തുറന്നിട്ട്
കുഞ്ഞിക്കാലിട്ടടിക്കുകയായ് ..
എന്നും ആഘോഷം ഉണരുകയായ്'
ലൗഡ് സ്പീക്കർ എന്ന ചിത്രത്തിൽ അനിൽ പനച്ചൂരാൻ ആ നന്മയുടെ ഉദയത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. ബിജിബാലായിരുന്നു സംഗിതം.
'മഞ്ഞിന്റെ മാറാല നീങ്ങുന്നു
വിണ്ണിലെ താരകം കൺ തുറന്നു
മന്നിൽ സമാധാനപാലകനാം ഉണ്ണി
പുൽക്കൂട്ടിൽ പുഞ്ചിരിച്ചു
ആകാശമേഘങ്ങൾ കല്പിച്ചയച്ചൊരു
ആനന്ദഗാനമാരി
മാലാഖമാർ വന്നു തൂകുന്നു
സ്നേഹത്തിൻ ദീപം തെളിഞ്ഞിടുന്നു'
ഈ സമയത്ത് കൃസ്തീയ ഭക്തി ഗാനങ്ങളെ എങ്ങനെ ഒഴിവാക്കി നിർത്താനാവും. ലോകം മുഴുവൻ സുഖംപകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ എന്ന് ഭാസ്കരൻമാഷെഴുതി. വാതിൽ തുറക്കൂ നീ കാലമേ കണ്ടൊട്ടെ സ്നേഹസ്വരൂപനെ കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായ് പ്രാർഥിച്ച യേശു മഹെശനെ എന്ന് എഴുതാൻ യൂസഫലി കേച്ചേരിക്ക് ഒട്ടുമാലോചിക്കേണ്ടിവന്നില്ല.
സത്യനായകാ മുക്തിദായകാ പുൽത്തൊഴുത്തിൻ പുളകമായ സ്നേഹഗായകാ... ശ്രീ യേശുനായകാ (ശ്രീകുമാരൻ തമ്പി) വിശ്വം കാക്കുന്നനാഥാ.. വിശ്വൈകനായകാ... ആത്മാവിലെരിയുന്ന തീയണക്കൂ നിൻ ആത്മചൈതന്യം നിറയ്ക്കൂ (സത്യൻ അന്തിക്കാട്-വീണ്ടും ചില വീട്ടുകാര്യങ്ങൾ) ദൈവപുത്രനു വീഥിയൊരുക്കുവാൻ സ്നാപകയോഹന്നാൻ വന്നൂ (വയലാർ) പാട്ടുകളിൽ നക്ഷത്രവിളക്കുകൾ തീർത്തു. എന്നോട് കൂടെ വസിക്കുന്ന ദൈവമേസത്യാസൗന്ദര്യമേ.. നീയാണെനിക്കുള്ള മാർഗ്ഗവും ദീപവുമെന്ന് ഇമ്മാനുവലിലും സ്നേഹം നീ നാഥാ, കാരുണ്യം നീയേ... പാപം പോക്കൂ നീ, ദൈവസുതനേ. എന്ന ചാർലിയിലും റഫീക്ക് അഹമ്മദ് എഴുതി.രക്ഷകാ നീ കണ്ടതില്ലെൻ ഉള്ളം നീറുന്ന നൊമ്പരം എൻ നായകാ എന്ന വരികൾ അനു എലിസബത്ത് ജോസും (കടൽ കടന്നൊരുമാത്തുക്കുട്ടി) എഴുതിയത് അതേ നാഥന്റെ ഓർമ്മകളെ തൊട്ടുതന്നെ.
അവർ അവനെ സ്വീകരിച്ചില്ല
പാപത്തിന്റെയും മരണത്തിന്റെയും സാത്താന്റെയും കെണികളിൽനിന്ന് മനുഷ്യനു രക്ഷ സാധ്യമാക്കാൻ ദൈവം വാഗ്ദാനങ്ങളുടെ പൂർത്തീകരണമായി ഭൂമിയിൽ അവതരിച്ചു. ഈശോയുടെ മനുഷ്യാവതാരം രേഖപ്പെടുത്തുമ്പോൾ സുവിശേഷങ്ങൾ എടുത്തുപറയുന്ന ഒരു കാര്യമാണ് സത്രത്തിൽ അവർക്ക് സ്ഥലം ലഭിച്ചില്ല എന്നത്. ലൂക്കാ സുവിശേഷകൻ പറയുന്നു: 'അവിടെയായിരിക്കുമ്പോൾ അവൾക്കു പ്രസവസമയമടുത്തു. അവൾ തന്റെ കടിഞ്ഞൂൽപുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തി. കാരണം, സത്രത്തിൽ അവർക്കു സ്ഥലം ലഭിച്ചില്ല' (ലൂക്കാ 1, 6-7). ഈ വസ്തുത യോഹന്നാൻ ശ്ലീഹായും പറയുന്നുണ്ട്: 'അവൻ സ്വജനത്തിന്റെ അടുത്തേക്കു വന്നു; എന്നാൽ, അവർ അവനെ സ്വീകരിച്ചില്ല' (യോഹന്നാൻ 1, 11). ഓരോ ക്രിസ്മസിനും സവിശേഷമായവിധത്തിൽ ഈശോ നാമോരോരുത്തരുടെയും ഹൃദയമാകുന്ന വാതിലിൽ മുട്ടുന്നുണ്ട്. മറിയവും ഔസേപ്പും ഇരുപതു നൂറ്റാണ്ടുകൾക്കുമുൻപ് സത്രങ്ങളുടെ വാതിലുകളിൽ മുട്ടിയതുപോലെ ഈശോ ഇന്ന് നമ്മുടെ ഹൃദയവാതിലുകളിൽ മുട്ടുന്നു. അന്ന് മറിയത്തിനും ഔസേപ്പിനും മുന്നിൽ വാതിലടച്ചവരെ ഇന്നും നാം അപ്രകാരം അനുസ്മരിക്കുന്നു - 'ഈശോയ്ക്കുമുന്നിൽ വാതിലുകൾ കൊട്ടിയടച്ച സത്രം സൂക്ഷിപ്പുകാർ.' ഇന്ന് നാം ഈശോയ്ക്കുവേണ്ടി വാതിലുകൾ തുറക്കാതിരുന്നാൽ 'ലോകനാഥനു ഹൃദയവാതിലുകൾ തുറക്കാതിരുന്നവർ' എന്ന് ഭാവിതലമുറകൾ നമ്മെയും കുറ്റപ്പെടുത്തും. 'നിങ്ങളുടെ മനസ്സിന്റെ നവീകരണംവഴി രൂപാന്തരപ്പെടുവിൻ. ദൈവഹിതം എന്തെന്നും നല്ലതും പ്രീതിജനകവും പരിപൂർണവുമായത് എന്തെന്നും വിവേചിച്ചറിയാൻ അപ്പോൾ നിങ്ങൾക്കു സാധിക്കും' (റോമാ 12, 2) - നമ്മുടെ ഹൃദയങ്ങൾ തുറക്കാൻ ഈശോ നൽകുന്ന എളുപ്പവഴി പൗലോസ് ശ്ലീഹായുടെ ഈ വാക്കുകളിലുണ്ട്. ലോകത്തിന്റെ വഴികളിൽ നീങ്ങാതെ, മനസ്സിനെ നവീകരിച്ച് നന്മ എന്തെന്നു വിവേചിച്ചറിഞ്ഞ്, അതു ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഈ ക്രിസ്മസ് കാലം നമ്മെ സഹായിക്കട്ടെ. നമ്മുടെ മാത്രമല്ല, നമ്മുടെ കുടുംബത്തിന്റെയും നമ്മോട് ചേർന്നിരിക്കുന്ന ഓരോ വ്യക്തിയുടെയും ഹൃദയത്തിൽ ഈശോ പിറക്കാൻ നമ്മുടെ രൂപാന്തരീകരണം കാരണമാകട്ടെ.
തിരസ്കൃതരുടെ തിരുനാൾ
'ഇല്ല... ഇടമില്ല...' എന്ന വാക്കുകളാണ് ഈശോയ്ക്കുള്ള താരാട്ടായി ലോകമൊരുക്കിയത്. പിറവിയിൽമാത്രമല്ല, ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഇല്ലായ്മകളുടെ നൊമ്പരമറിഞ്ഞു മുന്നേറിയതിനാലാണ് തന്റെ ശിഷ്യത്വത്തിലേക്കുള്ള ക്ഷണത്തിൽ 'കുറുനരികൾക്കു മാളങ്ങളും ആകാശപ്പറവകൾക്കു കൂടുകളുമുണ്ട്; എന്നാൽ, മനുഷ്യപുത്രനു തലചായ്ക്കാൻ ഇടമില്ല' (മത്തായി 8, 20) എന്നു മിശിഹാ ഓർമ്മപ്പെടുത്തുന്നത്. തിരസ്കാരത്തിന്റെ സ്വാഗതഗാനം കേട്ട് ഭൂമിയിൽ അവതരിച്ചവൻ അവഗണിക്കപ്പെട്ടവരിലേക്കും പാർശ്വവത്കൃതരിലേക്കും ഇറങ്ങിനടന്നു; അളവില്ലാതെ സ്നേഹം ചൊരിഞ്ഞു. 'അന്ധകാരത്തിൽ സ്ഥിതിചെയ്തിരുന്ന ജനങ്ങൾ വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവർക്കായി ഒരു ദീപ്തി ഉദയം ചെയ്തു' (മത്തായി 4, 16) എന്നു ദിവ്യശിശുവിന്റെ തിരുപ്പിറവിയെ വി. ഗ്രന്ഥം വിശേഷിപ്പിക്കുന്നു. അവഗണനയുടെ ദുഃഖവും അനീതിയുടെ വേദനയും പേറുന്നവർക്ക് ക്രിസ്മസ് പ്രത്യാശയുടെ സന്ദേശമാണ്. നമുക്കായി ഒരു രക്ഷകൻ പിറന്നിരിക്കുന്നെന്ന മാലാഖയുടെ സദ്വാർത്തയിൽ 'ദൈവം എന്നെ സ്നേഹിക്കുന്നു' എന്ന തികച്ചും വ്യക്തിപരമായ സന്ദേശവും ഉൾച്ചേർന്നിരിക്കുന്നു.
സുരക്ഷിതത്വത്തിന്റെ ഇടങ്ങളെ കൈയൊഴിഞ്ഞ് വേദനിക്കുന്നവരിലേക്കും അശരണരിലേക്കും ഇറങ്ങി നടക്കുമ്പോഴാണ് നമ്മിലും ദൈവം പിറക്കുന്നത്; മനുഷ്യാവതാരം ഇന്ന് യാഥാർഥ്യമാകുന്നത്. 'മറ്റുള്ളവരുടെ കഷ്ടപ്പാടുകൾക്ക് ആശ്വാസം നൽകുന്നതിനോ മെച്ചപ്പെട്ട ജീവിതം നയിക്കാൻ അവരെ സഹായിക്കുന്നതിനോ താത്പര്യം കാണിക്കാതെ മിശിഹായുമായുള്ള വ്യക്തിബന്ധം തേടിയാൽ അതു ദൈവത്തെ പ്രീതിപ്പെടുത്താൻ ഉപകരിക്കുമോ? നാം ജീവിക്കുന്ന സമൂഹത്തിലെ പ്രത്യാഘാതങ്ങൾ അവഗണിച്ചുകൊണ്ട് ഒരു സ്വകാര്യ ആത്മീയതയിൽ കുടുങ്ങിക്കിടന്നാൽ, നമ്മെ അത്രയേറെ സ്നേഹിച്ച ഹൃദയത്തിന് അത് പ്രീതികരമാകുമോ?' എന്ന ഫ്രാൻസിസ് പാപ്പായുടെ ചോദ്യങ്ങൾ ആത്മീയതയുടെ പ്രാവർത്തികതലത്തെ ഉയർത്തിക്കാട്ടുന്നു. ഈ ചോദ്യങ്ങളോടുള്ള പ്രത്യുത്തരത്തിൽ വിശ്വാസം പ്രവർത്തനനിരതമാകുന്നു. സ്നേഹത്തിൽ പ്രവർത്തനനിരതമാകുന്ന വിശ്വാസമാണ് സുപ്രധാനമെന്ന (ഗലാ. 5, 6 ) വി. പൗലോസിന്റെ മൊഴികളുടെ പ്രസക്തി തെളിയുന്നു.
(ഫ്രാൻസിസ് മാർപാപ്പ കർദിനാൾ ജോർജ് കൂവക്കാടിനെ കർദിനാൾ പദവിയിലേക്കുയർത്തിയത് ഈ മാസം ഏഴിനാണ്)
]]>കെയ്ക്ക് നൽകുന്നത് ആർക്കാണോ അവർക്ക് ഇഷ്ടപ്പെട്ട വസ്തുക്കളുടെ രൂപം അപർണ വാർത്തെടുക്കും. കാർ ഇഷ്ടപ്പെടുന്നവർക്ക് കാറിന്റെരൂപത്തിൽ. വ്യായാമം ഇഷ്ടപ്പെടുന്നവർക്ക് വ്യായാമോപകരണത്തിന്റെ രൂപത്തിൽ. ആഭരണം ഇഷ്ടപ്പെടുന്നവർക്ക് ആഭരണത്തിന്റെ രൂപത്തിൽ. വൈൻ കുപ്പിയായും പൂക്കൂടയായും വാച്ചായും ക്യാമറയായും വൈദ്യുതിവിളക്കായും കെയ്ക്കുകൾ തയ്യാറാക്കും. മട്ടൻകറിയുടെ രൂപത്തിലും ഗ്രിൽ ചിക്കന്റെ രൂപത്തിലും മീൻരൂപത്തിലും നൂഡിൽസിന്റെ രൂപത്തിലും കെയ്ക്കുകൾ അപർണയുടെ കരവിരുതിൽ മുൻപിലെത്തും. തലയണയിൽ കിടന്നുറങ്ങുന്ന നായക്കുട്ടിയായും ചിത്രശലഭമായും തീൻമേശയായും കെയ്ക്കുകൾ വരും.
2017-ലാണ് ഈ റിയലിസ്റ്റിക് ഫോണ്ടന്റ് കെയ്ക്ക് നിർമാണ പരീക്ഷണം അപർണ ആരംഭിച്ചത്. ഇളയകുട്ടിയെ പ്രസവിക്കുന്നതിനുവേണ്ടി ജോലിയിൽനിന്ന് വിട്ടുനിൽക്കുമ്പോഴായിരുന്നു ഇത്. യുട്യൂബ് നോക്കി പഠിച്ചാണ് കെയ്ക്ക് നിർമാണം തുടങ്ങിയത്. തീൻമേശകെയ്ക്കാണ് ആദ്യമുണ്ടാക്കിയത്. എല്ലാവരും അഭിനന്ദിച്ച് കൂടെനിന്നതോടെ പുതിയപരീക്ഷണങ്ങളിലേക്ക് കടന്നു. ചെറുപ്പത്തിൽ നന്നായി ചിത്രങ്ങൾ വരയ്ക്കുമായിരുന്ന അപർണയ്ക്ക് കെയ്ക്കിൽ ശില്പഭംഗിതീർക്കാൻ എളുപ്പമായി. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ജന്മദിനാഘോഷങ്ങൾക്കും മറ്റ് ആഘോഷാവസരത്തിലും പുതുമയുള്ള കെയ്ക്കുകൾ നിർമിച്ചുനൽകി.
തിരുവനന്തപുരം സ്വദേശിയായ അപർണ 2009 മുതൽ ബെംഗളൂരുവിലാണ്. മന്യത ടെക് പാർക്കിലെ കൊഗ്നിസന്റ് കമ്പനിയിലാണ് ജോലി. ഭർത്താവ് സന്ദീപ് സുരേഷ് ബെംഗളൂരുവിലെ ഓപ്പൺ ടെക്സ്റ്റ് എന്ന ഐ.ടി. കമ്പനിയിലാണ്. മാനവും യുവാനുമാണ് മക്കൾ.
]]>പ്രഭാ വർമ്മയുടെ വരികൾക്ക് ജെറി അമൽദേവ് ഈണം പകർന്ന ഗാനം മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. ടികെ രാജീവ് കുമാറാണ് വിഷ്വലൈസേഷൻ നിർവഹിച്ചിരിക്കുന്നത്. ജെബിൻ ജേക്കബ് ക്യാമറയും ഡോൺ മാക്സ് എഡിറ്റിങും നിർവഹിച്ചിരിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എം ബി സനിൽ കുമാർ, വിഷ്വൽ ആനിമേറ്റർ: സഞ്ജയ് സുരേഷ്, പ്രൊഡക്ഷൻ ഡിസൈനർ: സന്തോഷ് രാമൻ, വിഷ്വൽ ഡിസൈനർ: റാസി മുഹമ്മദ്.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസ് ദിനത്തിലാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയർ കുട്ടിച്ചാത്തൻ' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ സിനിമയൊരുക്കിയിരിക്കുന്നത്. ഡിഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായി മോഹൻലാൽ തന്നെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗുരുസോമസുന്ദരം, മോഹൻശർമ, തുഹിൻ മേനോൻ എന്നിവർക്ക് പുറമേ മായാ, സീസർ ലോറന്റെ തുടങ്ങിയ വിദേശതാരങ്ങളും വേഷമിടുന്നു.
]]>ആൻഡ്രൂസ്, ഗീത ശിവശങ്കരൻ, മിനി ചെറിയാൻ, ജീന, മായ, വിജയ, ശ്യാമ, ആതിര എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്നു. ക്യാമറ: ഗോകുൽ, ഓർക്കസ്ട്രേഷൻ: ശ്രീനാഥ് എസ് വിജയ്, എഡിറ്റിങ്: വിനീത്, റെക്കോർഡിങ് സ്റ്റുഡിയോ: സൗണ്ട് ഒ ക്ലോക്ക്, ക്രൂ: അസ്ലം, ശരൺ, ക്രിയേറ്റീവ് ഹെഡ്: വിനോദ് വി.
]]>ചൈനയിൽനിന്നാണ് കച്ചവടസ്ഥാപനങ്ങളിലേക്ക് റീത്തുകൾ വരുന്നത്. പലതരത്തിലുള്ള, ഭംഗിയുള്ള റീത്തുകൾ. സാധാരണ റീത്തുകളിൽനിന്ന് വ്യത്യസ്തമായ ധാരാളം റീത്തുകളും വിപണിയിൽ കാണാം. അവയ്ക്കാണ് കൂടുതൽ ആവശ്യക്കാർ. ഉണങ്ങിയ പലതരം കായകൾ, തെർമോകോളിൽ ഉണ്ടാക്കിയ ചെറി, തുണിയിൽ വെട്ടിയെടുത്ത ഇലകൾ തുടങ്ങിയവ വെച്ച് നിർമിച്ച റീത്തുകൾക്കാണ് പ്രിയം.
കൈകളിൽ വിരിഞ്ഞ റീത്തുകൾ
ക്രിസ്മസിന്റെ തിരക്കിലാണ് റോസാൻസ് ഹൗസ് ഓഫ് ഐഡിയാസ്. റോസമ്മയും കൂട്ടരും റീത്തുകളുടെ തിരക്കിട്ട നിർമാണത്തിലും. കൈകൊണ്ട് ഉണ്ടാക്കുന്നതിനാൽ ഇവരുടെ റീത്തുകൾക്കും ആവശ്യക്കാരേറെയാണ്. വിവിധതരം പൈൻകായകൾ, മഹാഗണിയുടെ വിത്ത്, പനങ്കായ, ഗോതമ്പുകതിർ, സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയവയ്ക്ക് നിറങ്ങൾ കൊടുത്ത് കമ്പിയിൽ തീർത്ത വൃത്തത്തിൽ അലങ്കരിച്ചാണ് റീത്തുകൾ നിർമിക്കുന്നത്-ഉടമകളിൽ ഒരാളായ അനി ചാലിശ്ശേരി പറഞ്ഞു. 1995-ലാണ് 80-കാരിയായ റോസമ്മ പോൾ തയ്യലിനായി സ്ഥാപനം ആരംഭിച്ചത്. എന്നാൽ, ഇപ്പോൾ മരുമകളും ബന്ധുവായ നിമ്മി പോൾ കാട്ടൂക്കാരനും ചേർന്ന് ക്രാഫ്റ്റുംകൂടി തുടങ്ങിയപ്പോൾ നിന്നുതിരിയാൻ നേരമില്ലാതായി മൂന്നുപേർക്കും.
]]>പള്ളിയുടെ നേതൃത്വത്തിൽ നക്ഷത്രമത്സരം നടത്തിയിരുന്നു. ഇതിൽ സെയ്ന്റ് തോമസ് വാർഡുകാരാണ് പനയോല ഈർക്കിൽകൊണ്ട് നക്ഷത്രംനിർമിച്ചത്. മത്സരത്തിൽ നക്ഷത്രം സമ്മാനം നേടി. നക്ഷത്രത്തിനുള്ളിൽ പുൽക്കൂടും തീർത്തു.
വാർഡ് പ്രതിനിധി തോമസ് കട്ടക്കയം, വാർഡിലെ യുവാക്കളായ ജിബിൻ തോമസ് കട്ടക്കയം, ജോയി തോമസ് വരായത്ത് കരോട്ട്, ജെയ്സ് തോമസ് കട്ടക്കയം, ജിൽട്ടൻ കരിന്തോളിൽ, ജിസ് ജോസ് കൊല്ലംപറമ്പിൽ, ലിയോ തോമസ് കട്ടക്കയം എന്നിവരാണ് നക്ഷത്രം ഉണ്ടാക്കിയത്.
ഇത് പള്ളിക്ക് മുൻപിൽ സ്ഥാപിച്ചതോടെ കാണികൾക്ക് കൗതുകക്കാഴ്ചയായി. ആയിരക്കണക്കിന് പന ഈർക്കിൽ ഉപയോഗിച്ചാണ് നക്ഷത്രം ഉണ്ടാക്കിയത്.
]]>'ആയിരം വർണ്ണങ്ങൾ കൂടെവന്നു
അഴകാർന്നോരാടകൾ നെയ്തു തന്നു
ആമാടപ്പെട്ടി തുറന്നു തന്നൂ...
ആകാശം പൂത്തു'
ഓർമ്മയിലെ ക്രിസ്മസ് പാട്ടുകളുടെ തുടക്കം ഇവിടെയാണ്. പിന്നീട് ദൂരദർശനിൽ വൈകുന്നേരത്തെ ഞായറാഴ്ച സിനിമക്കിടെ ഈ പാട്ടുവന്നു.. കാതോടു കതോരമെന്ന സിനിമ തിരിച്ചറിയുന്ന പാട്ട്.
'ദേവദൂതർ പാടി
സ്നേഹദൂതർ പാടി
ഈ ഒലീവിൻ പൂക്കൾ
ചൂടിയാടും നിലാവിൽ
ഇന്നു നിന്റെ പാട്ടു തേടി
കൂട്ടു തേടിയാരോ...
വന്നു നിന്റെ വീണയിൽ
നിൻ പാണികളിൽ തൊട്ടു
ആടുമേയ്ക്കാൻ കൂടെ വരാം
പൈക്കളുമായ് പാടി വരാംകാതിലാരോ ചൊല്ലി'
മമ്മൂട്ടിയും സരിതയും മൈക്കിന് മുന്നിൽ പാടുന്നു.. പാട്ടിനിടയ്ക്ക് മാലാഖമാരെ ഓർമ്മിപ്പിച്ച് കുട്ടികൾ....ഒ.എൻ.വിയുടെ വരികൾ.. ഔസേപ്പച്ചന്റെ സംഗീതം... ചില നേരങ്ങളിൽ നമ്മളിലേക്ക് എത്തപ്പെടുന്ന മനുഷ്യരുണ്ട്. സങ്കടങ്ങളുടെയും സന്തോഷങ്ങളുടേയും ഏടുകളിലും പളുങ്ക് പാത്രങ്ങളിലും നിലയുറപ്പിക്കുന്നവർ. നമ്മളറിയാതെ അവർ അതിലേക്ക് അതിൻറെ ഭാഗമായി മാറുന്നു. പെട്ടെന്നൊരുനാൾ അവർ നമുക്കൊപ്പം എല്ലാ കാലത്തും ഉണ്ടാവണമെന്ന് ആശിക്കുന്നു. ജീവിതം അതിന്റെ ഒഴുക്കിനെ നിർണ്ണയിക്കുന്ന സമയത്ത് അവരുണ്ടാവും, അതിൻറെ ആഴമറിയാൻ. അങ്ങനെ വന്നൊരാൾ ഓർമ്മകളിലെത്തുമ്പോൾ രണ്ട് വരി പാട്ടിന്റെ ഒഴുക്കിലേക്കെത്തും.
പിന്നെ വർഷങ്ങൾ വീണ്ടും കഴിയുന്നു. അടുത്ത സീൻ ഈ പാട്ടിന്റെത് കുഞ്ചാക്കോ ബോബന്റെ ഹിറ്റായ ആ ഡാൻസിനൊപ്പമാണ്. 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയിൽ ഗാനമേളയിൽ പാടുന്ന പാട്ടിനൊപ്പം നൃത്തം ചവിട്ടിയപ്പോൾ കേരളമാകെ അതെറ്റെടുത്തു. കാലത്തിനൊപ്പം ഗാനമേളയിൽ പാട്ടുകേട്ട അന്നത്തെ കുട്ടി, നാൽപത് കഴിഞ്ഞ് ഇതേ പാട്ട് പിന്നെയും സ്ക്രീനിൽ ആസ്വദിച്ചു.
'പൊന്നുംനൂലിൽ പൂത്താലിയും
കോർത്തു തന്നു
കന്നിപ്പട്ടിൽ മണിത്തൊങ്ങലും ചാർത്തിത്തന്നു
കല്യാണപ്പൂപ്പന്തൽ
സ്വർഗ്ഗത്തേതോ പൂമുറ്റത്തോ
കാറ്റിൽ കുരുത്തോല കലപില പാടും
താഴത്തോ ഭൂമിയിൽ
കല്യാണം സ്വർഗ്ഗത്തോ കല്യാണം'
മറ്റൊരു ക്രിസ്മസ് പാട്ടിൽ പെട്ടന്നോർമ്മ വരിക നദിയാ മൊയ്തുവിനെയാണ്. 'നോക്കത്താ ദൂരത്ത് കണ്ണുംനട്ട്' എന്ന സിനിമയിലെ പാട്ട്. ബിച്ചു തിരുമലയും റെജി അമൽ ദേവും ചേർന്ന് ഒരിക്കുയിരിക്കുന്ന വരികളുടെ താളം. ആഘോഷങ്ങളെ, ചടങ്ങുകളെ, നേരിൽ തന്നെ ചിത്രീകരിക്കുന്നു. അത്രയും അടുപ്പുമുള്ള മനസ്സുകൾ നിറയുന്നു.
'ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ
കമ്പിത്തിരി മത്താപ്പോ മനസേ ആസ്വദിക്കൂ ആവോളം,
വർണ്ണക്കതിരോ സ്വർണ്ണപതിരോ
കണ്ണാടിച്ചില്ലിന്റെ കന്നിപ്പൊരിയോ
വർണ്ണക്കതിരോ സ്വർണ്ണപതിരോ
കണ്ണാടിച്ചില്ലിന്റെ കന്നിപ്പൊരിയോ
ഉള്ളിന്റെ ഉള്ളിലാരാരോ കത്തിച്ച
മാലപ്പടക്കോ താലപ്പൊലിയോ'
ഓർമ്മയിൽ എന്നെന്നും നിലനിൽക്കുന്ന സങ്കടങ്ങളുടെ കാലൊച്ച കേൾപ്പിക്കുന്ന സിനിമയിലൂടെ പോകുമ്പോൾ ഒരു പാട്ട് നമ്മെ ഇങ്ങനെ തേടിയെത്തും. മറവിയുടെ കാലങ്ങളിൽ തിരികെയത്തുന്നത് പോലെ. രചന ഒ.എൻ.വിയാണ് കൂട്ടിന് ഔസേപ്പച്ചനുമുണ്ട്.
'കുരിശുമലയിൽ പള്ളിമണികളുണരും
പുണ്യ ഞായറാഴ്ചകൾ തോറും
കരം കോർത്തു പോകും നാം
ഓശാന പാടും നാം
വരും മാലാഖമാർ വാത്സല്യലോലം'
അതെ 'ആകാശദൂത്' തന്നെ. സുഖസ്വപ്നങ്ങളിൽ മാലാഖ പാടുന്ന സ്നേഹത്തിന്റെ മധുരത്തിന്റെ ചിത്രങ്ങൾ പാട്ടിന്റെ വഴികളിൽ ഉൾചേരുന്നു. വിനായക് ശശികുമാർ 'ഗപ്പി' എന്ന സിനിമയിലെഴുതിയ പാട്ടും ക്രിസ്മസിന് എങ്ങനെ മറക്കാനാവും.
'ഗബ്രിയേലിന്റെ ദർശനസാഫല്യമായ്..
സർവ്വലോകർക്കും നന്മയേകും കാരുണ്യമായ്
ബെത്ലഹേമിന്റെ മാറിലൊരാരോമൽ ഉണ്ണി പിറന്നല്ലോ
വിണ്ണിൽ താരകൾ പുഞ്ചിരി തൂകി
മണ്ണിൽ ഗ്ലോറിയ നാദങ്ങൾ പാടി
അവൻ പള്ളിക്കച്ച അണിഞ്ഞിട്ട് കണ്ണുംചിമ്മി തുറന്നിട്ട്
കുഞ്ഞിക്കാലിട്ടടിക്കുകയായ് ..
എന്നും ആഘോഷം ഉണരുകയായ്'
'ലൗഡ് സ്പീക്കർ' എന്ന ചിത്രത്തിൽ അനിൽ പനച്ചൂരാൻ ആ നന്മയുടെ ഉദയത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. ബിജിലാലായിരുന്നു സംഗിതം.
'മഞ്ഞിന്റെ മാറാല നീങ്ങുന്നു
വിണ്ണിലെ താരകം കൺ തുറന്നു
മന്നിൽ സമാധാനപാലകനാം ഉണ്ണി
പുൽക്കൂട്ടിൽ പുഞ്ചിരിച്ചു
ആകാശമേഘങ്ങൾ കല്പിച്ചയച്ചൊരു
ആനന്ദഗാനമാരി
മാലാഖമാർ വന്നു തൂകുന്നു
സ്നേഹത്തിൻ ദീപം തെളിഞ്ഞിടുന്നു'
ഈ സമയത്ത് ക്രിസ്തീയ ഭക്തി ഗാനങ്ങളെ എങ്ങനെ ഒഴിവാക്കി നിർത്താനാവും. 'ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ' എന്ന് ഭാസ്കരൻ മാഷെഴുതി. 'വാതിൽ തുറക്കൂ നീ കാലമേ കണ്ടൊട്ടെ സ്നേഹസ്വരൂപനെ കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായ് പ്രാർഥിച്ച യേശു മഹേശനെ' എന്ന് എഴുതാൻ യൂസഫലി കേച്ചേരിക്ക് ഒട്ടുമാലോചിക്കേണ്ടിവന്നില്ല.
'സത്യനായകാ മുക്തിദായകാ പുൽത്തൊഴുത്തിൻ പുളകമായ സ്നേഹഗായകാ... ശ്രീ യേശുനായകാ' ( ശ്രീകുമാരൻ തമ്പി) 'വിശ്വം കാക്കുന്നനാഥാ.. വിശ്വൈകനായകാ...ആത്മാവിലെരിയുന്ന തീയണക്കൂ നിൻ ആത്മ ചൈതന്യം നിറയ്ക്കൂ' (സത്യൻ അന്തിക്കാട്-വീണ്ടും ചില വീട്ടുകാര്യങ്ങൾ) 'ദൈവപുത്രനു വീഥിയൊരുക്കുവാൻ സ്നാപകയോഹന്നാൻ വന്നൂ' (വയലാർ) പാട്ടുകളിൽ നക്ഷത്രവിളക്കുകൾ തീർത്തു. 'എന്നോട് കൂടെ വസിക്കുന്ന ദൈവമേ സത്യസൗന്ദര്യമേ.. നീയാണെനിക്കുള്ള മാർഗ്ഗവും ദീപവു'മെന്ന് ഇമ്മാനുവലിലും 'സ്നേഹം നീ നാഥാ, കാരുണ്യം നീയേ... പാപം പോക്കൂ നീ, ദൈവസുതനേ.' എന്ന് ചാർലിയിലും റഫീക്ക് അഹമ്മദ് എഴുതി. 'രക്ഷകാ നീ കണ്ടതില്ലെൻ ഉള്ളം നീറുന്ന നൊമ്പരം എൻ നായകാ' എന്ന വരികൾ അനു എലിസബത്ത് ജോസും(കടൽ കടന്നൊരു മാത്തുക്കുട്ടി) എഴുതിയത് അതേ നാഥന്റെ ഓർമ്മകളെ തൊട്ടുതന്നെ.
27-ന് ഡെക്കാൻ അരീന സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാം ക്വാർട്ടറിൽ ജമ്മു-കാശ്മീരാണ് കേരളത്തിന്റെ എതിരാളികൾ. 26, 27 തീയ്യതികളിലാണ് ക്വാർട്ടർ മത്സരങ്ങൾ. ചൊവ്വാഴ്ച ഉച്ചക്ക് 2.30 ന് കേരളത്തിൻ്റെ അവസാന ഗ്രൂപ്പ് മത്സരത്തിൽ തമിഴ്നാടുമായി ഏറ്റുമുട്ടും. ആദ്യ മൂന്നു കളികളും ജയിച്ചപ്പോൾ തന്നെ കേരളം ക്വാർട്ടറിൽ പ്രവേശിച്ചിരുന്നു.
]]>ഇറ്റാലിയൻ ഭാഷയിൽ പോർത്ത സാന്ത (porta santa) എന്നറിയപ്പെടുന്ന വിശുദ്ധ കവാടം സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മുൻഭാഗത്ത് കാണുന്ന അഞ്ചു വാതിലുകളിൽ വടക്കേ അറ്റത്തുള്ള വലിയ വാതിലാണ്. ജൂബിലി ആചരണത്തോടനുബന്ധിച്ച് മാത്രം തുറക്കുന്ന ഈ വാതിൽ മാർപാപ്പയുടെ പൂർണ്ണ അധീനതയിലാണ്. ഇത് അടയ്ക്കാനും തുറക്കാനുമുള്ള ഏക അധികാരം പാപ്പായ്ക്ക് മാത്രമാണ്.
ദൈവകൃപയിലൂടെ മോക്ഷം നേടാനുള്ള വിശുദ്ധ വാതിലിൽ പ്രവേശിക്കാൻ അഗാധമായ വിശ്വാസവും തീഷ്ണമായ പ്രാർഥനയും, കൂടാതെ ദാനധർമ്മം, പുണ്യപ്രവർത്തികൾ കഴിയുന്നത്ര ചെറുതും വലുതുമായ തീർഥാടന യാത്രകൾ സഭ നിഷ്കർഷിക്കുന്നു. ഒടുവിൽ പരമപ്രധാനമായും കുമ്പസാരം എന്ന കൂദാശയിലൂടെ അനുതപിച്ച് ആത്മീയശുദ്ധി വരുത്തി വേണം അനുരഞ്ജനത്തിനു മുൻപിൽ തുറക്കപ്പെടുന്ന വിശുദ്ധ വാതിലിലൂടെ പ്രവേശിച്ച് ദണ്ഡവിമോചനവും ആത്മീയ അനുഗ്രഹങ്ങളും പ്രാപിക്കാൻ. ക്രിസ്തുവാകുന്ന വാതിലിലൂടെ പ്രവേശിച്ച് പാപത്തിൽനിന്നു വിമോചിതരായി ദൈവകൃപയിലൂടെ മോക്ഷം നേടാനുള്ള ക്ഷണത്തിന്റെ സൂചിക, അതാണ് വിശുദ്ധ കവാടം.
ഇവ കൂടാതെ റോമിൽ തന്നെ സെന്റ് ജോൺ ലാറ്ററൻ, സെന്റ് പോൾ, സെന്റ് മേരി മേജർ ബസലിക്കകളിലും വിശുദ്ധ വാതിലുകൾ ഉണ്ട്. ഇവ തുറക്കുന്നത് പാപ്പ നിർദ്ദേശിക്കുന്ന കർദിനാളന്മാരാണ്. 2000-ത്തിൽ വിശുദ്ധ ജോൺപോൾ രണ്ടാമൻ മൂന്നാം സഹസ്രാബ്ദത്തിന് തുടക്കം കുറിച്ചുകൊണ്ട് നാലു വിശുദ്ധ വാതിലുകളും സ്വയം തുറന്നത് അനുസ്മരണീയമാണ്. രണ്ടരക്കോടി തീർഥാടകരാണ് അന്ന് ഇവിടെ എത്തിയത്. പ്രാരംഭഘട്ടത്തിൽ നൂറ്റാണ്ടിൽ ഒരിക്കലും പിന്നീട് 50 വർഷത്തിലും ആചരിച്ചിരുന്ന ജൂബിലി,1470- ൽ പോൾ രണ്ടാമൻ പാപ്പായാണ് നിലവിലുള്ള 25 വർഷമാക്കിയത്. എങ്കിലും ചില പ്രത്യേക സന്ദർഭങ്ങളിൽ നിശ്ചിത കാലയളവിൽ മാർപാപ്പയ്ക്ക് മാറ്റം വരുത്താവുന്നതാണ്. 2015- ൽ പോപ്പ് ഫ്രാൻസിസ് അനിതരസാധാരണമായ ജൂബിലി വർഷം പ്രഖ്യാപിച്ചുകൊണ്ട്- ദ ഇയർ ഓഫ് മേഴ്സി- സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ കവാടം തുറന്നപ്പോൾ മൂന്നു കോടിയിൽ അധികം തീർഥാടകർ കടന്നുപോയതായി കണക്കാക്കുന്നു.
1300-ൽ ബോണിഫെസ് എട്ടാമൻ മാർപാപ്പയുടെ കാലത്താണ് ജൂബിലി ആചരണത്തിന് തുടക്കമിട്ടത്. അന്ന് ആദ്യമായി വിശുദ്ധ കവാടം നിർമ്മിച്ചതും തുറന്നതും സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ ആയിരുന്നു. ലോക പള്ളികളുടെ മാതൃപള്ളി എന്നറിയപ്പെടുന്ന ഈ കത്തീഡ്രൽ ദേവാലയം റോമിന്റെ മെത്രാൻ കൂടിയായ മാർപാപ്പയുടെ രൂപതാസ്ഥാനമാണ്. പിന്നീട് 1499- ൽ ഗ്രിഗറി എട്ടാമൻ പാപ്പാ സെന്റ് പീറ്റേഴ്സ്, സെന്റ് പോൾസ്, സെന്റ് മേരി മേജർ ബസിലിക്കകളിലും വിശുദ്ധ കവാടങ്ങൾ സ്ഥാപിച്ചു. ഇതിൽ ഏറ്റവും സവിശേഷ നിർമിതി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേതു തന്നെയാണ്. ഭിത്തി കെട്ടി പിൻഭാഗം സിമന്റ് ചെയ്തിട്ടുള്ള വിശുദ്ധ വാതിലിന്റെ മുൻഭാഗത്ത് 16 ചെറുപാളികൾ ചേർത്ത് മരത്തിലുള്ള വലിയ രണ്ട് വാതിൽ പാളികളായി അതിമനോഹരമായി നിർമിച്ചിരിക്കുന്നു. രക്ഷാകരചരിത്രത്തിലെ ശ്രദ്ധേയമായ രംഗങ്ങൾ വെങ്കല തകിടിൽ കലാപരമായി അനാവരണം ചെയ്തിരിക്കുന്നു.
വിശുദ്ധ കവാടം തുറക്കുന്നതിനായി പാപ്പാ മൂന്ന് തവണ കവാടത്തിന്റെ മുൻഭാഗത്ത് വാതിൽ പാളികളിൽ ചുറ്റിക കൊണ്ട് മുട്ടുന്നു. തുടർന്ന് ജോലിക്കാർ മതിൽ പൊളിച്ച് മാറ്റുന്നു. ശേഷം രണ്ടു പാളികൾ പാപ്പാ തള്ളി തുറക്കുന്നു. പൊളിച്ചിട്ടവ പൂജ്യവസ്തുക്കൾ ആയി കരുതി വീടുകളിലേക്ക് കൊണ്ടുപോകുന്ന ഒരു പതിവ് രീതിയും പണ്ട് നിലനിന്നിരുന്നു. എന്നാൽ രണ്ടാം വത്തിക്കാൻ സൂനഹദോസിനു ശേഷം, 1975- ലെ ജൂബിലിയോടനുബന്ധിച്ച് ചുറ്റുമതിൽ പൊളിക്കുമ്പോൾ അന്നത്തെ പോൾ ആറാമൻ പാപ്പായുടെ മേൽ സിമന്റ് പാളി തെറിച്ചു വീണത് ഏറെ പരിഭ്രാന്തി ഉളവാക്കി. ഈ അനിഷ്ട സംഭവത്തെ തുടർന്ന് ജോൺപോൾ രണ്ടാമൻ മാർപാപ്പ പതിവു രീതികളിൽ മാറ്റം വരുത്തി. ജൂബിലി കവാടം തുറക്കാൻ പാപ്പാ എത്തുന്നതിനു മുൻപ് തന്നെ ജോലിക്കാർ ചുറ്റുമതിൽ പൊളിച്ചു വെക്കുന്നു. തുറന്ന വിശുദ്ധ കവാടത്തിലൂടെ ആദ്യം പ്രവേശിക്കുന്നത് പാപ്പാ തന്നെയാണ് ശേഷം നവകർദിനാളന്മാരും മറ്റുള്ളവരും പ്രവേശിച്ച് പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുശേഷിപ്പുകൾ വണങ്ങും.
2026 ജനുവരി ആറിന് ജൂബിലി വത്സരം സമാപിക്കുമ്പോൾ വിശുദ്ധ കവാടം അടയ്ക്കുന്നതോടെ, പിൻഭാഗം ഭിത്തി കെട്ടി അടയ്ക്കപ്പെടും. ജൂബിലി പ്രമാണ രേഖകൾ, സ്മരണികകൾ, ജൂബിലി നാണയങ്ങൾ എന്നിവ ഭദ്രമായി ഇതിനോട് ചേർത്ത് സിമന്റ് ചെയ്ത് സൂക്ഷിക്കുന്നു. ഇക്കഴിഞ്ഞ മെയ് ഒമ്പതാം തീയതി പോപ്പിന്റെ രൂപതാസ്ഥാനമായ റോമിലെ സെന്റ് ജോൺ ലാറ്ററിൻ ബസിലിക്കിൽ വെച്ച് 'പ്രതീക്ഷ നിരാശപ്പെടുത്തുന്നില്ല' എന്ന 'ബുൾ ഓഫ് ഇൻഡിക്ഷ'നോടെയാണ് ജൂബിലി പ്രഖ്യാപിക്കപ്പെട്ടത്.
അപ്പൻ തോമായോടും അമ്മ ത്രേസ്യാമ്മയോടുമൊപ്പം കിഴക്കഞ്ചേരിയിലെത്തുമ്പോൾ കുര്യാക്കോസിന് 14 വയസ്സാണ്. ദാരിദ്ര്യം അലട്ടിയിരുന്ന കാലം. ഇല്ലികീറി നക്ഷത്രമുണ്ടാക്കുന്നതായിരുന്നു അന്നത്തെ പ്രധാന ക്രിസ്മസ് ആഘോഷം. 'ദാരിദ്ര്യത്തിനിടയിലും എല്ലാവരും ചേർന്നുള്ള നക്ഷത്രനിർമാണം ഒരാഘോഷം തന്നെയായിരുന്നു' -കുര്യാക്കോസ് പറഞ്ഞു. 'ഇല്ലിയുടെ ചീന്തുകൾകൊണ്ട് നക്ഷത്രത്തിന്റെ ആകൃതിയുണ്ടാക്കി ഇഷ്ടമനുസരിച്ച് പലനിറങ്ങളിലുള്ള പേപ്പർ ചുറ്റും. അതിനുള്ളിൽ മെഴുകുതിരിയും വെക്കും. മിന്നിത്തിളങ്ങുന്ന നക്ഷത്രം തയ്യാർ.' കുര്യാക്കോസിന്റെ വാക്കുകളിൽ ആവേശം.
1970-കളിൽ കരോൾ തുടങ്ങുമ്പോൾ ക്രിസ്മസ് പാപ്പ ഉണ്ടായിരുന്നില്ലെന്നും കുര്യാക്കോസ് പറയുന്നു. ക്രിസ്മസിന് കേക്കും ഉണ്ടിയിരുന്നില്ലെന്ന് കുര്യാക്കോസ് പറഞ്ഞപ്പോൾ കേട്ടിരുന്ന ഭാര്യ റോസക്കുട്ടി ഇടയ്ക്കു കയറി. 'കേക്കില്ലെങ്കിലും വീട്ടിലുണ്ടാക്കുന്ന നല്ല ഒന്നാന്തരം വട്ടയപ്പമുണ്ടായിരുന്നല്ലോ' -റോസക്കുട്ടി പറഞ്ഞു. 'ശരിയാണ് വട്ടയപ്പവും അവലോസുപൊടിയും അരിയുണ്ടയുമൊക്കെ ക്രിസ്മസ് കാലത്തെ സ്പെഷ്യലായിരുന്നു' -കുര്യാക്കോസ് കൂട്ടിച്ചേർത്തു.
വിഭവമൊരുക്കി ആഘോഷം
വിഭവങ്ങളൊരുക്കലായിരുന്നു ക്രിസ്മസ് കാലത്തെ പ്രധാന ആഘോഷം. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഞെരുക്കിയെങ്കിലും ക്രിസ്മസ് ദിനത്തിൽ പോത്തിറച്ചിയും മീനും ഉണ്ടാകുമെന്ന് റോസക്കുട്ടി. 'ക്രിസ്മസ് ദിനത്തിലെ, വട്ടയപ്പവും പോത്തിറച്ചിയും കൂട്ടിയുള്ള പ്രഭാതഭക്ഷണമോർക്കുമ്പോൾ ഇപ്പോഴും വായിൽ വെള്ളമൂറും' -കുര്യാക്കോസ് ചെറുചിരിയോടെ കൂട്ടിച്ചേർത്തു.
ക്രിസ്മസിന് ഒരുക്കമായുള്ള നോമ്പാചരണത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടായിരുന്നില്ലെന്ന് ഇരുവരും ഓർക്കുന്നു. മത്സ്യവും മാംസവും പൂർണമായും ഒഴിവാക്കും. ബുധനാഴ്ചയും വെള്ളിയാഴ്ചയും ഒരുനേരമേ ഭക്ഷണം കഴിക്കൂ.
പെരുമ്പാവൂർ പുല്ലുവഴിയിൽനിന്നാണ് കുര്യാക്കോസ് കിഴക്കഞ്ചേരിയിലേക്ക് കുടിയേറിയത്. കൊന്നയ്ക്കൽകടവിൽ മകൻ പി.കെ. ബിജുവിനൊപ്പമാണ് താമസം.
]]>ഒരു ട്രേയിൽ ബിസ്ക്കറ്റ് പൊടിച്ചെടുക്കുക. ഇത് ബൗളിലേക്ക് മാറ്റുക. ചോക്ലേറ്റ് മീഡിയം ചൂടിൽ ഒന്നോ രണ്ടോ മിനിറ്റ് ഓവനിൽ വച്ച് ഉരുക്കിയെടുക്കുക. ഇനി ബിസ്ക്കറ്റ് പൊടിയിലേക്ക് ഉരുക്കിയ ചോക്ലേറ്റ്, കണ്ടൻസ്ഡ് മിൽക്ക്, അരക്കപ്പ് തേങ്ങ, ചെറി എന്നിവ ചേർത്ത് ഇളക്കുക. ഓരോ ടേബിൾസ്പൂൺ മിശ്രിതം വീതം എടുത്ത് ഉരുളകളാക്കി ബാക്കി വന്ന തേങ്ങാപ്പീരയിൽ മുക്കി സെർവിങ് ട്രേയിൽ നിരത്താം.
]]>ചേരുവകൾ:
കടുംനീല ഇരട്ട ഇതൾ ശംഖുപുഷ്പം - 20 എണ്ണം (ഇതൾ വേർപെടുത്തിയത്)
പഞ്ചസാര - 200ഗ്രാം
തിളപ്പിച്ചാറിയ വെളളം - 200 മില്ലി
കറുവാപ്പട്ട- ഒരു ചെറിയ കഷണം
ഗ്രാമ്പൂ - ഒന്ന്
തക്കോലം - ഒരു ഇതൾ
തയ്യാറാക്കുന്ന വിധം
ഒട്ടും ഈർപ്പമില്ലാത്ത ഒരു ഗ്ലാസ്സ് ജാറിൽ ആദ്യം കുറച്ച് പൂക്കളും പഞ്ചസാര, ചതച്ചുവെച്ച കറുവാപ്പട്ട, ഗ്രാമ്പൂ, തക്കോലം എന്നിവയും ഒരു നുള്ള് എന്ന ക്രമത്തിൽ ലെയർ ചെയ്ത്, എല്ലാ പൂക്കളും ഇട്ടശേഷം തിളപ്പിച്ചാറിയ വെള്ളം ഒഴിക്കുക. വായു കയറാത്ത വിധത്തിൽ ജാർ അടച്ചു വെക്കുക. ദിവസവും ജാർ തുറക്കാതെ ഒന്നു ചുറ്റിച്ച് രണ്ട് പ്രാവശ്യം ഇളക്കി വെക്കണം. പത്ത് ദിവസം കഴിയുമ്പോൾ വൈൻ റെഡി. അരിച്ചെടുത്ത് ഉപയോഗിക്കാം.
(ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്)
]]>ചേരുവകൾ
റോസാപ്പൂവ് -12 എണ്ണം
പഞ്ചസാര- 300ഗ്രാം
തിളപ്പിച്ചാറിയ വെള്ളം- ഒരു ലിറ്റർ
കറുവാപ്പട്ട -ഒരു കഷണം,
ഗ്രാമ്പൂ- രണ്ട്
ഏലയ്ക്ക- രണ്ട്
തക്കോലം- രണ്ട്
പെരുഞ്ചീരകം- ഒരു നുള്ള്
യീസ്റ്റ്- ഒരു ചെറിയ സ്പൂൺ
തയ്യാറാക്കുന്ന വിധം
നാടൻ റോസാപ്പൂവിന്റെ ഇതളുകൾ ഒരു ഭരണിയിൽ ഇടുക. പഞ്ചസാര, ചതച്ചെടുത്ത കറുവാപ്പട്ട, ഗ്രാമ്പൂ, തക്കോലം, ഏലയ്ക്ക എന്നിവ ലെയറായി ഇടാം. ഇതിലേക്ക് തിളപ്പിച്ചാറിയ ഒരു ലിറ്റർ വെള്ളം ചേർക്കുക. ഒരു സ്പൂൺ യീസ്റ്റ് കുറച്ച് വെള്ളത്തിൽ അല്പം പഞ്ചസാരയും ചേർത്ത് കുറച്ച് സമയം വെക്കണം. ഇതും കൂടി ഭരണിയിലേക്ക് ചേർക്കുക. നന്നായി ഇളക്കിയതിനുശേഷം അടച്ചുവെക്കുക. തുണികൊണ്ടു മൂടിക്കെട്ടി 21 ദിവസം കഴിയുമ്പോൾ അരിച്ചെടുത്ത് ഉപയോഗിക്കാം. റോസാപ്പൂ വൈൻ റെഡി.
(ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്)
]]>ചേരുവകൾ
മൈദ - ഒരു കപ്പ്
മുട്ട - 3 എണ്ണം
പഞ്ചസാര- ഒരു കപ്പ്
ബേക്കിംഗ് പൗഡർ - 1 സ്പൂൺ
ബേക്കിംഗ് സോഡ - കാൽസ്പൂൺ
സൺഫ്ളവർ ഓയിൽ - അരക്കപ്പ്
പാൽ- 2 സ്പൂൺ
വാനില എസ്സൻസ്- അര സ്പൂൺ
പാചകരീതി
ആദ്യം കേക്കിനായുള്ള മാവുണ്ടാക്കാനായി മൈദ, ബേക്കിംഗ് സോഡ, ബേക്കിംഗ് പൗഡർ എന്നിവ നല്ലതുപോലെ യോജിപ്പിച്ചെടുക്കണം. ഇത് അരിപ്പയിൽ അരിച്ചെടുക്കുന്നതും നല്ലതായിരിക്കും. ഇത് നന്നായി യോജിപ്പിച്ച് മാറ്റി വെയ്ക്കുക. ശേഷം ഒരു പാത്രത്തിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിക്കണം. അതിലേയ്ക്ക് കുറച്ചായി പഞ്ചസാര മുഴുവൻ ഇട്ടു കൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ചെടുക്കണം.ശേഷം മുട്ട നന്നായി ബീറ്റ് ചെയ്തെടുക്കാം. ഇതിലേയ്ക്ക് വാനില എസ്സൻസും ചേർക്കണം. ഈ മിശ്രിതം നേരെത്തെ എടുത്തുവെച്ച മൈദയിലേയ്ക്ക് ചേർത്ത് നന്നായി യോജിപ്പിക്കണം.
കൂടെ പാലും സൺഫ്ളവർ ഓയിലും ചേർത്ത് നല്ലരീതിയിൽ യോജിപ്പിച്ചെടുക്കണം. ശേഷം കുക്കറിന്റെ മൂടി മാറ്റി അത് അടുപ്പിൽ കുറച്ച് സമയം ചൂടാക്കാൻ വെയ്ക്കുക. ചുവടുറപ്പുള്ള പാത്രത്തിൽ നെയ്യ് പുരട്ടിയശേഷം കേക്ക് മിക്സ് ഒഴിച്ചുകൊടുക്കാം. കുക്കറിൽ ഒരു സ്റ്റാൻഡ് വെച്ചശേഷം അതിന് മുകളിൽ കേക്ക് പാത്രം വെച്ചുകൊടുക്കാം. ശേഷം വാഷറും വിസിലും മാറ്റിയ ശേഷം നല്ലപോലെ മൂടി 30 മിനിറ്റ് വേവിക്കണം. ശേഷം ചൂടാറുമ്പോൾ മുറിച്ച് ഉപയോഗിക്കാം.
]]>സാറാ ജോസഫ്: യേശുവെക്കുറിച്ച് പറഞ്ഞുതുടങ്ങുമ്പോൾ ഉയിർത്തെഴുന്നേൽപ്പ് എന്ന വാക്ക് മനസ്സിലേക്കു വരുന്നുണ്ട്. ഭൗതികാർഥത്തിലുള്ള മരണവും മരണത്തിൽനിന്നുള്ള ഉയിർത്തെഴുന്നേൽപ്പും മാത്രമല്ല. വ്യക്തികൾക്കും സമൂഹത്തിനുമെല്ലാം ഉയിർത്തെഴുന്നേൽപ്പുകളുണ്ടാവാം. നമ്മുടെ നവോത്ഥാനകാലംതന്നെ ഒരു ഉയിർത്തെഴുന്നേൽപ്പിന്റെ കാലഘട്ടമായിരുന്നല്ലോ. മനുഷ്യസമൂഹത്തിന് ദോഷകരമായ ഒരു കാലഘട്ടത്തിൽനിന്ന് വലിയ മാറ്റത്തിന്റെ കാലഘട്ടത്തിലേക്ക് പോവുന്നതിനെ നമുക്ക് വേണമെങ്കിൽ ഉയിർത്തെഴുന്നേൽപ്പ് എന്നു പറയാമല്ലോ. യേശുവിന്റെ ഉയിർപ്പാകട്ടെ ഈ ലോകത്തിനു മുഴുവൻ പ്രകാശംപകർന്നു. ആ വെളിച്ചം ഇന്നും അണയാതെ നിൽക്കുകയും ചെയ്യുന്നു.
ബോബി ജോസ്: യേശു ഭാഷണങ്ങൾ ആരംഭിക്കുന്നതുതന്നെ വീണ്ടും പിറക്കുക എന്ന ക്ഷണത്തിലാണ്. എന്തിലും ഏതിലും ഒരു വീണ്ടും പിറവി സാധ്യമാണ്. ദേശത്തിന്, വ്യക്തിക്ക് ഒക്കെ. ഭാരതീയബോധത്തിൽ ദ്വിജൻ എന്ന വാക്കുണ്ടല്ലോ. സന്ന്യാസത്തിൽ സംഭവിക്കുന്നതാണ് അത്. അതിന്റെ രീതി പുഴയുടെ ഈ കടവിൽ നിന്നിറങ്ങി മറു കടവത്തേക്ക് നീന്തിക്കയറുന്ന തരത്തിലാണ്. ഉടുത്തിരുന്ന വസ്ത്രങ്ങളും പുഴയുടെ ഒഴിക്കിലങ്ങ് വിട്ടുകളയും. മറുകരയിൽ പുതുവസ്ത്രങ്ങളുമൊക്കെയായിട്ട് ആശ്രമസമൂഹം, നഗ്നനായ അയാളെ കാത്തുനിൽപ്പുണ്ടാവും. അങ്ങനെ എന്തിനകത്തും ഒരു പുനർജന്മമുണ്ട്. കുട്ടിക്കാലത്ത് ഞങ്ങൾ കളിയായി പറയുന്നതുപോലെ ഒരു ചെറുകിളിക്കുപോലും രണ്ടു ജന്മമുണ്ട്. ഒന്ന് മുട്ടയായിട്ട്, പിന്നെ പക്ഷിക്കുഞ്ഞായിട്ടും. മനുഷ്യനെക്കുറിച്ചുള്ള അത്തരം ഒരു സങ്കല്പം എല്ലാ ധർമങ്ങളിലുമുണ്ട്. പുഴു പൂമ്പാറ്റയാവുന്നു, ആദ്യമഴയിൽ ഉറുമ്പുകൾക്ക് ചിറകു മുളയ്ക്കുന്നു. അതിനകത്തെല്ലാം ഉയിർത്തെഴുന്നേൽപ്പിന്റെ സൗമ്യമായ ധ്വനികളുണ്ട്.
സാറാ ജോസഫ്: മനുഷ്യഭാവനയ്ക്ക് ബൈബിൾ പദാവലി നൽകിയിട്ടുള്ള ഏറ്റവും ശ്രേഷ്ഠമായ സംഭാവന ഉയിർത്തെഴുന്നേൽപ്പെന്നതായിരിക്കും. എല്ലാവരുടെ ജീവിതത്തിലും അത്തരം നവീകരണങ്ങൾ ഉണ്ടാവും. എനിക്കും ഉണ്ടായിട്ടുണ്ട്. ചെറുപ്പത്തിലേ വിവാഹിതയായശേഷം ഞാനേതുവഴിക്ക് പോവണമെന്ന എന്റെ തീരുമാനമായിരുന്നു ജീവിതത്തിൽ സംഭവിച്ചത്. അതിനുവേണ്ടി കഠിനമായി പരിശ്രമിക്കാനും എന്തു കഷ്ടപ്പാട് സഹിക്കാനും ഞാനൊരുക്കമായിരുന്നു. അതും ഒരു നവീകരണമായിരുന്നു. ഒരുപാട് ആളുകളും കൃഷിയുമെല്ലാമുള്ള വലിയ കുടുംബത്തിലേക്കായിരുന്നു ചെറിയപ്രായത്തിൽ ചെന്നുകയറിയത്. എനിക്കൊരു പരിചയവുമില്ലാതിരുന്ന സാഹചര്യം. അവിടെനിന്ന് വീണ്ടും പഠിക്കാൻപോകാനുള്ള അനുവാദം വാങ്ങുകയാണ്. ഇപ്പോൾ ചിന്തിക്കുമ്പോൾ അതൊരുതരത്തിലുള്ള വിട്ടുപോവൽ തന്നെയായിരുന്നു. പൗരോഹിത്യത്തിലും അങ്ങനെ ചില വിട്ടുപോകലുകളുണ്ട്. പുരോഹിതന്മാരെക്കുറിച്ച് ഒരുപാട് ചിന്തിച്ച ആളാണു ഞാൻ. എന്റെ നോവലായ ഒതപ്പിൽ രണ്ട് പുരോഹിതന്മാരുണ്ട്. ഒന്ന് കരിക്കനച്ചൻ, മറ്റേത് പട്ടിപുണ്യാളൻ. കരിക്കൻ സംശയാലുവാണ്. ഒന്നും അയാൾക്ക് സന്തോഷം നൽകുന്നില്ല. വൈദികജീവിതമോ വിവാഹജീവിതമോ തൃപ്തനാക്കുന്നില്ല. പട്ടിപുണ്യാളൻ സമരപാതയിലാണ്. കാര്യങ്ങൾ തീരുമാനിച്ചുറച്ച് മുന്നോട്ടുപോകുന്ന ആളാണ്. സമരവും സമാധാനവും ഒരുമിച്ചു മുന്നോട്ടുകൊണ്ടുപോവുകയാണ് പൗരോഹിത്യത്തിൽ വേണ്ടതെന്ന് എനിക്ക് തോന്നാറുണ്ട്.
ബോബി ജോസ്: ചില അടിസ്ഥാനചായ്വുകളുടെ പ്രശ്നമുണ്ടതിൽ. ഒന്നിനോടും പോരടിക്കാൻ ആഗ്രഹിക്കാതിരിക്കുക. കല്ലിനോട് പോരടിച്ചാൽ തലപൊട്ടുന്നതിനപ്പുറം ഒന്നും സൃഷ്ടിപരമായിട്ടുണ്ടാവുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. വ്യക്തിപരമായ ഒരു ട്യൂണിങ്ങിലെ പ്രശ്നമാണ്. ഇഷ്ടമുള്ള ഒരു കഥയുണ്ട്. പതിനൊന്ന് ഒട്ടകങ്ങൾക്കുടമയായ ഒരാൾ മരണനേരത്ത് പറഞ്ഞത് തന്റെ മക്കൾക്കിടയിൽ അത് വിഭജിക്കുമ്പോൾ പകുതി മൂത്തയാൾക്ക്, കാൽഭാഗം രണ്ടാമത്തെയാൾക്ക്, ആറിലൊന്ന് ഇളയയാൾക്ക് എന്ന കണക്കാണ്. എത്ര നോക്കിയിട്ടും അവസാനത്തെ ഒട്ടകത്തെ മുറിക്കേണ്ടിവരും. അപ്പോഴാണ് ഒരു ജ്ഞാനി വന്നിട്ട് തന്റെ ഒരേയൊരു ഒട്ടകത്തെ അവർക്ക് സമ്മാനിച്ച് അതുൾപ്പെടെയുള്ള പന്ത്രണ്ട് ഒട്ടകങ്ങളെ വിഭജിക്കാൻ ആവശ്യപ്പെടുന്നു. കാര്യങ്ങൾ ഇപ്പോൾ എളുപ്പമായി. ആറ്, മൂന്ന്, രണ്ട് എന്നിങ്ങനെ ലഭിക്കുന്നു. കൂട്ടിനോക്കുമ്പോൾ പതിനൊന്ന്! പന്ത്രണ്ടാമത്തെ ഒട്ടകം അയാൾക്ക് മടക്കിക്കിട്ടുകയും ചെയ്യുന്നു. ഏതു പ്രതിസന്ധിയിലും അങ്ങനെയൊരു വഴിയുണ്ട്. സമാധാനത്തിന്റെ, സമവായത്തിന്റെ, സൗഹൃദത്തിന്റെ വഴിയിൽ ചിലതിനെ കാണാൻ കഴിഞ്ഞാൽ ഏത് കാര്യത്തിനും പരിഹാരമുണ്ട് എന്നതാണ് സാരം.
സാറാ ജോസഫ്: സമാധാനത്തിനുവേണ്ടി മാത്രമായിട്ടല്ല വന്നതെന്നും ക്രിസ്തു പറഞ്ഞിട്ടുണ്ട്്. ജറുസലേം പള്ളിക്കകത്ത് പ്രാവ് കച്ചവടം നടത്തിയവരെ യേശു എന്റെ ആലയം നിങ്ങൾ കളങ്കപ്പെടുത്തിയെന്നു പറഞ്ഞ് അടിച്ചോടിക്കാനും മുതിരുന്നുണ്ട്.
ബോബി ജോസ്: ഒരു visual representation ആയി അതിനെ കാണേണ്ടിവരും. ഉള്ളിൽ കുറെക്കൂടി ആഴത്തിൽ പതിയാനായി ദൃശ്യങ്ങൾ കൊണ്ടുള്ള ഉപമയായി. യേശു അത്തിമരത്തെ ശപിച്ച കഥയിലും അതുണ്ട്. ഒരിക്കൽ യേശു ഒരു അത്തിയെ അകലെനിന്ന് നോക്കുന്നു. അതിൽ തളിർപ്പും ഫലങ്ങളുമുണ്ടെന്ന് തോന്നിക്കുന്നു. അടുത്തുചെന്നു നോക്കുമ്പോൾ ഫലങ്ങളില്ല. അടിമുടി അതങ്ങു കരിഞ്ഞു. ഫലങ്ങളില്ലാത്തതിന് അത്തിയെ ശപിക്കേണ്ട കാര്യമെന്താണ്? വാസ്തവത്തിൽ അതങ്ങനെയല്ല. ഇതിനുശേഷം നേരേ പോവുന്നത് പള്ളിക്കകത്തേക്കാണ്. പള്ളിക്കകത്ത് സമാധാനം, അനുകമ്പ, സ്നേഹം ആദിയായ പരിശുദ്ധാത്മാവിന്റെ ഫലങ്ങളില്ലെന്നതിന്റെ രൂപകമാണ് അത്തിയുടെ കഥയിലൂടെ പറയുന്നത്. ഫലമുണ്ടെന്ന് തോന്നിക്കുകയും എന്നാൽ, യഥാർഥത്തിൽ ഇല്ലെന്നു വരുകയും ചെയ്യുന്നു. അവിടെയാണ് അത്തിയെ ശപിക്കുന്നു എന്ന പ്രയോഗം അർഥവത്താവുന്നത്. പഴയനിയമത്തിലെ പ്രവാചകന്മാരെപ്പോലെ പുതിയനിയമവും ആലങ്കാരികമായി പലതും പറഞ്ഞുവെക്കുകയും ദ്യോതിപ്പിക്കുകയും ചെയ്യുന്നുണ്ട്. വരികൾക്കിടയിലൂടെയും വായിക്കാനാവണം. യേശു സംഘർഷത്തിന്റെ പാതയിലേക്കു തിരിയാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ അവസാനത്തെ കല്പനയായി 'നിന്റെ വാൾ ഉറയിലിടുക' എന്ന് പറയില്ലായിരുന്നു. കുരിശാരോഹണത്തിന് തൊട്ടു മുന്നേയാണത്. അത് നരജീവിതത്തോടുള്ള കൃത്യമായ മുന്നറിയിപ്പാണ്. ശരിയാണ്, ഉള്ളിൽ വാളുണ്ടാവാം. അതായത് ചില കാര്യങ്ങളോട് എതിർക്കാനുള്ള പ്രവണതയും കരുത്തുമുണ്ട്. അതേസമയം, അതിനെ ഒതുക്കിനിർത്താനും കഴിയണം. നമ്മുടെ ആക്രമണോത്സുകതയെ ഒതുക്കിനിർത്താൻ പരിശീലിച്ചില്ലെങ്കിൽ ആത്മീയതയുടെ കരുത്തുള്ള ആന്തരികലോകം സ്വായത്തമാക്കാൻ കഴിയില്ല. നിങ്ങളുടെ വാളുകൾ കലപ്പയായി മാറണം എന്ന ബൈബിൾ വാക്യം അതിനോട് ചേർത്ത് വായിക്കണം. നമ്മൾ ഒരാളുടെ പൊതുസ്വഭാവമാണ് നോക്കേണ്ടത്. അതിന് അപവാദമായി പറയുന്ന ഒറ്റപ്പെട്ട കാര്യങ്ങളെടുത്ത് അതാണ് അയാളെന്ന് വിലയിരുത്താൻ പാടില്ല. യേശു സമാധാനത്തിന്റെ പ്രഭുവാണ്. കഴുതപ്പുറത്തു വരുന്നതൊക്കെ അതാണ് സൂചിപ്പിക്കുന്നത്. യുദ്ധത്തിൽ സമാധാന ഉടമ്പടിക്കുവേണ്ടി വരുമ്പോൾ മാത്രമായിരുന്നു രാജാവ് കഴുതപ്പുറത്തേറുന്നത്.
സാറാ ജോസഫ്: ഇപ്പോൾ ഈ ക്രിസ്മസ് ആഘോഷസമയത്ത് കാണേണ്ട ഒരു കാര്യമുണ്ട്. യേശു പിറന്ന നാട്ടിലാണ് ലോകത്ത് ഏറ്റവും വലിയ അശാന്തി നിലനിൽക്കുന്നത്.
ബോബി ജോസ്: സത്യത്തിൽ ഇത്തവണത്തെ ക്രിസ്മസ് ആഘോഷിക്കാനായിട്ട് നമുക്കൊരു കാരണവുമില്ലായെന്ന് തോന്നുന്നു. ഗാസ കെടുതികളുടെ ഒന്നാം വാർഷികമാണ്. അവിടെ കുഞ്ഞുങ്ങളുടെ ശരീരത്തിൽ മാർക്കർ കൊണ്ട് അമ്മമാർ പേരെഴുതിവെക്കുന്നതിന്റെ വീഡിയോകളൊക്കെ കണ്ടിരുന്നു; ചിന്നിച്ചിതറിപ്പോവുന്ന കുഞ്ഞുങ്ങളെ വീണ്ടെടുക്കുന്നതിനായി. ഈ സമയത്ത് എങ്ങനെ ക്രിസ്മസ് ആഘോഷിക്കും?
സാറാ ജോസഫ്: ഞാനീയടുത്ത് ഒരു കഥയെഴുതിയിരുന്നു. മരുഭൂമിയിയില ലോറൻസ് എന്നായിരുന്നു പേര്. ലോറൻസ് ഓഫ് അറേബ്യ എന്ന ഇംഗ്ലീഷ് സിനിമയുടെ വേരുപിടിച്ചെഴുതിയ കഥയാണ്. ഈ കാലഘട്ടത്തിലെ ഒരു ലോറൻസ് ആണ് കഥാപാത്രം. അയാൾ ഗാസയിലാണ്. ക്രിസ്മസിന് മൂന്നു കുട്ടികൾ, മരുമക്കൾ അയാളെ പ്രതീക്ഷിച്ചിരിക്കുകയാണ്. അമ്മാവൻ വന്ന് സമ്മാനങ്ങൾ തരുമെന്ന് അവർ പ്രതീക്ഷിക്കുന്നുണ്ട്. അയാളപ്പോൾ കുഞ്ഞുങ്ങളെ അറിയിക്കുന്നു. ഞാൻ ഇത്തവണ വരുന്നില്ല. ഞാനൊരു വല്യപ്പനെ പാറയുടെ അടിയിൽനിന്ന് വലിച്ചെടുത്തിട്ടേയുള്ളൂ. മാത്രമല്ല, ഇപ്പോൾ ഒരു പെൺകുട്ടിയെ കണ്ടു. അവളുടെ കൈയിൽ ഒരു ഉണ്ണിയേശു ഉണ്ടായിരുന്നു. അവളതിനെ ഒരു പാറയ്ക്കു മുകളിൽ കിടത്തി. പക്ഷേ, ആ പാറ രക്തത്തിൽ കുതിർന്നിരുന്നു -ഇങ്ങനെയായിരുന്നു ആ കഥ. യേശു സമാധാനത്തെക്കുറിച്ച് ഒരുപാട് പറയാൻ കാരണമായത് അന്നത്തെ തലമുറയിലെ ഭ്രാതൃഹത്യകളായിരിക്കും. സഹോദരന്മാർക്കിടയിൽ യുദ്ധവും കൊലയും നടന്നിരുന്നു. സഹോദരരാഷ്ട്രങ്ങൾ തമ്മിൽ അതിപ്പോഴും തുടരുകയല്ലേ? ഇതിനിടയിൽ വ്യത്യസ്തനായ ഒരാൾ എഴുന്നേറ്റുവരുന്നു എന്ന രീതിയിലാണ് ഞാനീയിടെ എഴുതിയ നോവൽ, കറയുടെ പര്യവസാനം.
ബോബി ജോസ്: അതെ, ടീച്ചർ കറയിൽ പറയുന്നതുതന്നെയാണ് ജ്ഞാനസ്നാനത്തിന്റെ പൊരുളെന്നു തോന്നുന്നു. ഭ്രാതൃഹത്യകളുടെ പരമ്പരയ്ക്ക് ജ്ഞാനസ്നാനം വരുന്നത് യേശുവിലാണ്. അവിടെ ശത്രു എന്നത് ഇല്ലാതാവുന്നു. ശത്രുവെന്നത് നമ്മുടെ തോന്നൽ മാത്രമാണെന്ന് യേശു കാണിച്ചു തരുന്നുണ്ട്. കാരണം ശത്രുവിനെ നിശ്ചയിക്കുന്നത് അപ്പുറത്തുനിൽക്കുന്ന ആളല്ല നമ്മൾതന്നെയാണ്. നമ്മുടെയുള്ളിൽ ശത്രുത ഇല്ലാതിരുന്നാൽമാത്രം മതി. അജ്ഞതയും അഹന്തയും സമാസമം ചേർന്നുണ്ടാകുന്ന മിശ്രിതമാണ് വൈരം. അപരന്റെ കൂടാരത്തിൽ എന്താണ് സംഭവിക്കുന്നതെന്ന വിഭ്രാന്തിയിലും സങ്കല്പത്തിലും നിന്നാണത്. ശത്രു ഇല്ലെന്നു പറയുന്നിടത്താണല്ലോ ടീച്ചറിന്റെ കറയെന്ന ആഴത്തിലുള്ള വായനയർഹിക്കുന്ന നോവൽ അവസാനിക്കുന്നത്.
സാറാ ജോസഫ്: അതെന്നും എന്റെ മനസ്സിൽ ഉണ്ടായിരുന്നതാണ്. കണ്ണിനുപകരം കണ്ണ് എന്ന തിയറി മറന്നേക്ക് എന്നുപറയുന്നിടത്താണ് കറ തീരുന്നത്.
ബോബി ജോസ്: കണ്ണിനുപകരം കണ്ണ് എടുക്കാൻ തുടങ്ങിയാൽ ഈ ലോകത്ത് അന്ധർ മാത്രമേ ഉണ്ടാവൂ. ദൈവരാജ്യം വരുമെന്ന് യേശു പറയുന്നുണ്ടല്ലോ? ഒരിക്കലും ദൈവരാജ്യമെന്നത് ഒരു മരണാനന്തര ലോകമായല്ല അവതരിപ്പിക്കുന്നത്. യേശുവിന്റെ പ്രഭാഷണം തുടങ്ങുന്നത് അങ്ങനെത്തന്നെയാണ്. കൈവെള്ളയിലാണ് െദെവരാജ്യമെന്ന് പറയുന്നു. കൈവെള്ളയിലുള്ള ദൈവരാജ്യത്തെ നമ്മളെത്രത്തോളം തിരിച്ചറിയുന്നു, കണ്ടെത്തുന്നു, ആഴപ്പെടുത്തുന്നു എന്നിടത്താണ് പുതിയലോകത്തിന്റെ ഭംഗി.
സാറാ ജോസഫ്: വിശ്വാസം എന്ന വാക്കുതന്നെ വല്ലാതെ തെറ്റിദ്ധരിക്കപ്പെട്ട കാലമാണിത്. ഉള്ളിന്റെയുള്ളിൽ അവരവർക്കു വേണ്ടിയുള്ള വിശ്വാസമില്ല. മതത്തിനുവേണ്ടിയും സംഘടനയ്ക്കു വേണ്ടിയുമെല്ലാമുള്ള വിശ്വാസമേയുള്ളൂ.
ബോബി ജോസ്: രണ്ട് വാക്കാണ് ഇക്കാര്യത്തിൽ ഉപയോഗിക്കുന്നത്. Your faith in master. പിന്നെ Faith of the master. ഗുരുവിലുള്ള വിശ്വാസവും ഗുരുവിന്റെ വിശ്വാസവും. ഇത് വേർതിരിച്ച് കാണാനുള്ള കഴിവ് നമുക്കിന്നില്ല. അദ്ദേഹത്തിൽ വിശ്വസിക്കുകയല്ലാതെ അദ്ദേഹത്തെ അങ്ങനെയാക്കിയെടുത്ത വിശ്വാസത്തെക്കുറിച്ച് പഠിക്കുന്നില്ല. ആദ്യത്തേത് ഒറ്റത്തവണ നിക്ഷേപമാണ്. പിന്നെ അതിന്റെ പലിശകൊണ്ട് ജീവിക്കാം. രണ്ടാമത്തേതിൽ എല്ലാ ദിവസവും പരിശ്രമിച്ച് കണ്ടെത്തണം. അനുമാത്ര കപ്പം കൊടുക്കണം
ടീച്ചറുടെ ഒതപ്പിലുള്ള കഥാപാത്രങ്ങളെയെടുക്കുക. എല്ലാവരും ഗുരുവിന്റെ വിശ്വാസം തിരയുന്ന ആളുകളാണ്. അല്ലെങ്കിൽ അവരുടെ ആശ്രമത്തിലോ മഠത്തിലോ ആവിടത്തെ ചിട്ടവട്ടങ്ങളനുസരിച്ച് ജീവിച്ചാൽ മതി. പക്ഷേ ഒരു ഘട്ടത്തിൽ ഇയാളെ ഇങ്ങനെയാക്കിയ ഘടകം അന്വേഷിക്കണമെന്ന് അവർ വിചാരിക്കുന്നു. അതിലേക്കു പോകുന്നതുകൊണ്ടാണ് എല്ലാ കഥാപാത്രങ്ങൾക്കും ആന്തരികസംഘർഷമുണ്ടാകുന്നത്.
സാറാ ജോസഫ്: യഥാർഥവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഈ കാട്ടിക്കൂട്ടലുകൾക്കുപിന്നാലെ പോകാൻ സാധിക്കില്ല. വിശ്വാസവും ദൈവവും അവരവർക്കു വേണ്ടിയാണ്. ദൈവത്തിനും എനിക്കുമിടയ്ക്ക് ഒരു ഏജന്റ് ആവശ്യമില്ല. അവിടെ ഏജന്റായി പ്രവർത്തിച്ച്് സ്ഥാപനവത്കരിക്കപ്പെട്ടതാണ് മതം. ബിഷപ്പ് പൗലോസ് മാർ പൗലോസ് ചോദിച്ചിട്ടില്ലേ, ക്രിസ്തുവും പള്ളിയും തമ്മിലുള്ള ദൂരമെത്രയാണെന്ന്.
എപ്പോഴും എന്റെ യേശു അനുഭവം അഗാധമായ ദുഃഖമാണ്. യേശുവിനെക്കുറിച്ചോർത്ത് സന്തോഷിച്ചുകൂടേ എന്ന് ഞാൻ ചിന്തിക്കാറുണ്ട്. സമാധാനത്തിന്റെ ഒരു അന്തരീക്ഷം യേശു പ്രസരിപ്പിക്കുന്നില്ലേ? പക്ഷേ, എനിക്ക് യേശുവിന്റെ ഓരോ വാക്കും നൽകുന്നത് ഹൃദയം പൊടിയുന്ന വേദനയാണ്. അത് കുരിശുമരണം കൊണ്ടുണ്ടായതൊന്നുമല്ല. പക്ഷേ, ഓരോ വചനവും ഓരോ നിരീക്ഷണവും പ്രവചനങ്ങളുമെല്ലാം എന്നിൽ എന്തുകൊണ്ടെന്നറിയാത്ത ദുഃഖമുണ്ടാക്കുന്നു. ക്രിസ്മസ്കാലംപോലും എന്നിൽ ദുഃഖമാണുണ്ടാക്കുന്നത്. അതിന്റെ കാരണം തിരിച്ചറിയാനാവുന്നില്ല.
ബോബി ജോസ്: ലോൺലി സ്റ്റാർ അഥവാ ഏകാന്തനക്ഷത്രം എന്നൊരു കാര്യമുണ്ടല്ലോ? ക്രിസ്മസിന് നമ്മൾ തൂക്കുന്നത് ഒറ്റനക്ഷത്രമാണ്. നക്ഷത്രക്കൂട്ടമല്ല. മാറിനിന്ന് നോക്കുമ്പോൾ അതിൽത്തന്നെ ഒരു ദുഃഖച്ഛായയുണ്ടല്ലോ. തിമിംഗിലത്തിന്റെ പാട്ടിനെക്കുറിച്ച് കേട്ടിട്ടില്ലേ. ഉൾക്കടലിൽനിന്ന് വരുന്നതിന്റെ ദുഃഖം അതിലുണ്ടെന്നാണ് സങ്കല്പം. ഏകാന്തതയുടെ വേദനനിറച്ച് പാടുന്ന ഈ പാട്ട് ഒരു പ്രത്യേക മീറ്ററിലാണ്. ശാസ്ത്രീയ സത്യം എന്തുതന്നെയായാലും രസമുള്ളൊരു ഭാവനയാണ് തിമിംഗിലത്തിന്റെ പാട്ട്. അതേപോലെ ആഴത്തിൽനിന്നുവരുന്ന, ആഴത്തിലറിഞ്ഞ മനുഷ്യന് ഈ വ്യസനമുണ്ടാവും. വിൻസെന്റ് വാൻഗോഗ് പറഞ്ഞിട്ടുണ്ട് ദുഃഖം എക്കാലത്തും നിലനിൽക്കുമെന്ന്. അദ്ദേഹത്തിന്റെ മരണവാക്കാണത്. മറ്റെല്ലാം വന്നുപോവുന്നതാണ്. പക്ഷേ, വ്യസനം നിലനിൽക്കും. എല്ലാ സന്ധ്യകളും ദുഃഖഭരിതമാണെന്ന് കവികൾ പാടിയിട്ടുണ്ടല്ലോ. സന്ധ്യക്ക് വെറുതേ നിൽക്കുമ്പോൾത്തന്നെ ദുഃഖം തോന്നും. സ്ഥായിയായ ഭാവം അതാണെന്നു തോന്നുന്നു. ഒരാളുടെ വേരുകൾ അഗാധമാവുന്നതിനനുസരിച്ച് അതിന്റെ അളവ് വർധിക്കുന്നു. എങ്ങനെയാണ് ഗിരിപ്രഭാഷണങ്ങൾക്കകത്ത് കരയുന്നവർ ഭാഗ്യവാന്മാരെന്ന വാക്കു വരുന്നത്? 'Jesus Wept' എന്ന ബൈബിൾ വാക്യം പ്രശസ്തമാണല്ലോ. ആ വാക്യം തരുന്നതിനെക്കാൾ വലിയ ആശ്വാസം മറ്റൊന്നിലുംനിന്ന് ലഭിക്കില്ല.
സാറാ ജോസഫ്: സുവിശേഷത്തിലും ഈ ദുഃഖമുണ്ടെന്ന് തോന്നിയിട്ടുണ്ട്. സുവിശേഷം കേട്ട് കരയുന്നവർ എത്ര പേരുണ്ട്.
ബോബി ജോസ്: സുവിശേഷം എന്നു പറയുന്നതുതന്നെ നമ്മുടെ സ്ത്രൈണഭാവത്തെ അഡ്രസ് ചെയ്യുന്ന പുസ്തകമാണ്. സ്ത്രീയിലുള്ള സ്ത്രൈണഭാവത്തെ കുറെക്കൂടി ശുദ്ധീകരിക്കാനും പുരുഷനിൽ മറഞ്ഞുകിടക്കുന്ന സ്ത്രൈണഭാവത്തെ ഉണർത്താനും വേണ്ടിയുള്ള ദൂതിന്റെ പേരാണ് സുവിശേഷം.
സാറാ ജോസഫ്: അപാരമായ സൗന്ദര്യം, അപാരമായ സമാധാനം, അപാരമായ സ്നേഹം- അതാണ് എനിക്ക് യേശു. ഇങ്ങനെയുള്ളവർക്ക് അദ്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയും. അതാണ് യേശു ചെയ്തത്.
സാറാ ജോസഫ്: ബൈബിൾ അരമായിക് ഭാഷയിൽനിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തപ്പോൾ സംഭവിച്ച ചില പിശകുകളെക്കുറിച്ച് അച്ചൻ പറയുന്നതുകേട്ടിട്ടുണ്ട്.
ബോബി ജോസ്: അരമായിക് എന്ന നാട്ടുഭാഷയിലാണ് യേശു സംസാരിച്ചിരുന്നത്. ഹീബ്രുവുമായി അടുപ്പമുള്ള ഭാഷയാണത്. ധൂർത്തുപുത്രന്റെ കഥയ്ക്കകത്ത് നമ്മൾ പറയുന്നത് ഞാൻ എഴുന്നേറ്റ് എന്റെ പിതാവിന്റെ അടുക്കലേക്കുപോകുന്നു.എന്നതാണ്. യേശു ഉപയോഗിച്ച അരമായിക് വാക്കിന്റെ അർഥം ഞാൻ ഉയിർത്തെഴുന്നേറ്റ് എന്റെ പിതാവിന്റെ അടുത്തേക്കുപോകുന്നു എന്നതാണ്. പെട്ടെന്ന് അതിന്റെ പ്രതലം മാറുന്നത് നോക്കൂ. വിവർത്തനത്തിൽ സംഭവിച്ച ചില പാളിച്ചകളും ഉണ്ടാവും. യോഹന്നാൻ വെട്ടുകിളികളെ കഴിച്ചു എന്നതൊക്കെ തർക്കവിഷയമാവുന്നത് അങ്ങനെയാണ്. Locusts എന്നതിന്റെ വിവർത്തനമാണത്. എന്നാൽ, അത് നമ്മൾ പറയുന്ന വെട്ടുകിളിയല്ല, മരുഭൂമിയിൽ കാണുന്ന ഒരുതരം പയറാണ് എന്ന വാദമൊക്കെ ഉണ്ട്. യോഹന്നാൻ ഉൾപ്പെട്ടിരുന്ന എസ്സീൻ സമൂഹം സസ്യാഹാരികളായിരുന്നു.
ഏറ്റവും വലിയ പ്രശ്നം അബ്ബ എന്ന വാക്കാണ്. പിതാവ് എന്ന വാക്കിന് അതിന്റെ വൈകാരിക ഭാരം ഉൾക്കൊള്ളാനാവില്ല. അബ്ബയുടെ അടുപ്പം ഇല്ല. അച്ഛനെന്നോ അപ്പനെന്നോ ആയിരുന്നെ ങ്കിൽ കുറെക്കൂടി നന്നായാനേ.
സാറാ ജോസഫ്: നമുക്ക് സംസ്കൃതപദങ്ങളോടുള്ള ഭ്രമമാണ് കാരണമെന്നു തോന്നുന്നു. തമിഴർക്ക് അതില്ല. അവർ ഇ.വി. രാമസ്വാമി നായ്ക്കരെ തന്തൈ പെരിയാർ എന്നല്ലേ വിളിക്കുന്നത്. നമുക്ക് ദ്രാവിഡപദമായ തന്ത മോശം വാക്കായി. തന്തവൈബ്, തള്ളവൈബ് എന്നൊക്കെ ഉപയോഗിക്കുന്നിടത്തുണ്ട് ആ ഒരു പുച്ഛം. തമിഴർക്ക് അതില്ല.
ബോബി ജോസ്: അതെ, പുതിയനിയമം വിവർത്തനം ചെയ്തപ്പോൾ തമിഴിലത് തന്തയാണ്. തന്ത, തള്ള, ആണ്, പെണ്ണ് എന്നൊക്കെ ഉപയോഗിക്കുന്നതിൽ കനം പോരാഞ്ഞ് നമ്മൾ പിതാവ്, മാതാവ്, സ്ത്രീ, പുരുഷൻ എന്നൊക്കെ സംസ്കൃതപദങ്ങൾ ഉപയോഗിക്കുന്നു. യേശുവിന്റെ പ്രകാശമുള്ള നിഴൽ എന്നൊരു സങ്കല്പമുണ്ട്. സൂര്യനഭിമുഖമായിനിന്ന ആളാണ് യേശുവെന്നാണ് പറയുന്നത്. മനുഷ്യനെ മെച്ചപ്പെടുത്തിയ എല്ലാ കാര്യങ്ങളിലും ആ നിഴൽ പതിഞ്ഞിട്ടുണ്ട്. യേശുവിന്റെ പ്രകാശമുള്ള നിഴൽ ടീച്ചറുടെ എല്ലാ രചനകളിലുമുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒതപ്പായാലും കറയായാലും എല്ലാറ്റിലുമുണ്ട്. എന്തിന് ബുധിനിയിൽ പോലുമുണ്ട്. ബുധിനിയുടെ കഥാപശ്ചാത്തലം മറ്റു കൃതികളിലേതിൽനിന്ന് ഏറെ അകലെയാണ്. അല്പംപോലും ക്രിസ്തീയ പശ്ചാത്തലമില്ല. പക്ഷേ, തന്റേതല്ലാത്ത കാരണംകൊണ്ട് ഒരു പെൺകുട്ടിയുടെ ജീവിതം മാറുകയാണ്. അവളുടെ പീഡാനുഭവങ്ങളിൽ നേരത്തേ പറഞ്ഞ നിഴലുണ്ട്. മറ്റാർക്കോ വേണ്ടി പകരം ഒന്നും ആശിക്കാതെ ജീവിച്ച ഒരാളുടെ കഥതന്നെയല്ലേ ബുധിനിയും? ടീച്ചറുടെ ബോധത്തിൽ ആ വെളിച്ചത്തിന്റെ നിഴൽ അഗാധമായി പിണഞ്ഞുകിടപ്പുണ്ട്.
സാറാ ജോസഫ്: കസാൻദ് സാക്കിസിന്റെ കൃതികളിലാവും യേശുവിന്റെ സ്വാധീനം ഏറ്റവുമധികം പ്രകടമാവുന്നത്. അദ്ദേഹത്തെ വായിക്കുന്നത് ദിവ്യമായ ഒരനുഭവമായി വായനക്കാർക്ക് തോന്നുന്നു.
ബോബി ജോസ്: കസാൻദ് സാക്കിസിന്റേത് എന്ന് കരുതുന്ന ഒരു ഉദ്ധരണിയുണ്ട്. 'ഒരു ഇലയെടുത്ത് കൈവെള്ളയിൽ വെച്ച് നോക്കിയാൽ അതിനകത്ത് ഇലയുടെ ഞരമ്പുകൊണ്ടുള്ള ഒരു കുരിശ് കാണാം. സൂര്യവെളിച്ചത്തിനു നേരേ ഉയർത്തിനോക്കിയാൽ ഉയിർപ്പും കാണാം.' യേശു എന്നത് കേവലം ഒരു നാമമല്ല, ഒരു സ്വഭാവമാണത്. അത് മനസ്സിലാക്കിയവർ യേശുവിനെ അറിഞ്ഞവരാണ്. അല്ലാത്തവർ നമ്മൾ/ അവർ എന്നൊക്കെ പറഞ്ഞ് കലഹിച്ചുകൊണ്ടിരിക്കും. ഇപ്പോൾ നമ്മുടെ സമൂഹത്തിൽ പലരും പ്രിയ കവി ചുള്ളിക്കാട് ഉൾപ്പെടെ പ്രതീകാത്മകമായി ബുദ്ധമതം സ്വീകരിച്ചിട്ടുണ്ട്. എന്താണ് അതിന്റെ അർഥം? ബുദ്ധൻ എന്നത് ഒരു ബോധമാണ്. അവനവന്റെ ലോകത്തിനകത്ത് തൃപ്തിയും സമാധാനവുമൊക്കെ അനുഭവിക്കുന്നവനെ വിളിക്കാനുള്ളതാണ് ബുദ്ധനെന്നത്. അതുപോലെ മറ്റുള്ളവർക്കുവേണ്ടി നിൽക്കുകയെന്നാണ് യേശുവെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കൺമുന്നിൽ കാണുന്ന വിജയങ്ങൾക്കു വേണ്ടിയല്ലാതെ നിലനിൽക്കുന്ന മനുഷ്യരെ വിളിക്കുന്ന വാക്കാണ് യേശു. ടീച്ചറുടെ കാര്യംതന്നെയെടുക്കാം. ടീച്ചർ ആംആദ്മിയിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ ഇനിയും ഒരു പഞ്ചായത്ത് അംഗത്തെപ്പോലും ജയിപ്പിക്കാൻ കഴിയാത്ത സംഘടനയിലേക്ക് പോകുന്നതിനുപിന്നിലും അങ്ങനെയൊരു സമീപനം ഉണ്ടെന്ന് ഞാൻ പറയും. കുരിശിലെ ഒറ്റ മുറിവായി മാഞ്ഞുപോകുമ്പോൾ യേശു പറഞ്ഞത് 'എല്ലാം പൂർത്തിയായി' എന്നാണ്. അതായിരുന്നു ഭരതവാക്യം.ഫലശ്രുതികൾ എന്തെന്നറിയാതെ അപരനുവേണ്ടി അരക്കച്ച മുറുക്കുന്ന ഒരാൾക്ക് ലഭിക്കാവുന്ന ഒരു മികച്ച വിശേഷണമാണ്. - യേശുവിനെപ്പോലൊരാളെന്ന്!
സാറാ ജോസഫ്: പുതിയ തലമുറയെ പലരും തള്ളിപ്പറയുന്നുണ്ട്. പക്ഷേ, അച്ചൻ പറഞ്ഞ മറ്റുള്ളവർക്കുവേണ്ടി നിൽക്കുക എന്ന ഈ യേശുഭാവം അവരിലുമുണ്ടെന്നാണ് എന്റെ തോന്നൽ. കൂടുതൽ ആത്മാഭിമാനമുള്ളവരാണ് അവർ. എന്നാൽ, തങ്ങളെത്തന്നെ സ്നേഹിച്ച് അവരിലേക്ക് ഒതുങ്ങുന്നില്ല. മറ്റുള്ളവരെക്കൂടി സ്നേഹിക്കുമ്പോഴേ നമ്മുടെ സ്നേഹം പൂർണമാകുന്നുള്ളൂ. 'അന്യജീവനുതകി സ്വജീവിതം ധന്യമാക്കൂമമലേ...' അതായത് അന്യജീവന് ഉതകുന്ന കാര്യം ചെയ്താലേ സ്വന്തം ജീവിതം ധന്യമാകൂ. യേശുവിനെക്കുറിച്ച് എനിക്കേറ്റവും ഇഷ്ടം സ്വർഗസ്ഥനായ പിതാവേയെന്ന പ്രാർഥനയാണ്. അതിൽത്തന്നെ ഏറ്റവും ഇഷ്ടപ്പെട്ടത് അന്നന്നത്തെ ആഹാരം ഞങ്ങൾക്കുതരേണമേ എന്നതാണ്. എനിക്ക് തരണമേ എന്നല്ല. ഭാരതീയചിന്തകളിലേക്ക് പോവുമ്പോ 'ബ്രഹ്മം നീ തന്നെയാണ്' എന്നു പറയുന്നുണ്ടല്ലോ.
ബോബി ജോസ്: യേശുതന്നെ സ്നേഹത്തിന്റെ പാരാമീറ്ററായി പറഞ്ഞതെന്താണ്, 'നീ നിന്നെ സ്നേഹിച്ചതു പോലെ' എന്നാണ്. അവനവനെ സ്നേഹിക്കുക അത്ര എളുപ്പമല്ല. ഏതാണ്ട് എണ്ണൂറുകോടി ജനങ്ങളുണ്ട് ലോകത്ത്. അതിൽ ഒരാൾക്ക് ഗാഢമായ സ്നേഹം തോന്നുക ഒന്നോ രണ്ടോ പേരോടാണ്. അതിനുകാരണം സ്നേഹയോഗ്യമായ ചില കാര്യങ്ങൾ അവരിലുണ്ട് എന്നതാണ്. അതേപോലെ സ്വയം സ്നേഹിക്കണമെങ്കിലും അതിനുനിരക്കുന്ന ചില കാര്യങ്ങൾ നിങ്ങൾ സൃഷ്ടിക്കുകതന്നെ വേണം. ആത്മാദരമെന്നൊക്കെ അതിനെ വിളിക്കാം. ശ്രീനാരായണ ഗുരുദേവന്റെ കാര്യമെടുക്കാം. അദ്ദേഹം അവസാനഘട്ടത്തിൽ പ്രതിഷ്ഠിച്ചത് കണ്ണാടി പ്രതിഷ്ഠകളാണ്. കണ്ണാടിയിൽ തെളിയുന്നതിനെ നമസ്കരിക്കാൻ പറ്റുക എന്നതാണ്. ശരിയായ അർഥത്തിൽ മനസ്സിലാക്കിയാൽ അതുതന്നെയാണ് നമ്മുടെ ജീവിതത്തിൽ മാതൃകയാക്കാവുന്ന കാര്യം. പുതിയ തലമുറയിലെ കുട്ടികൾ ഫ്രണ്ട്ഷിപ്പിനൊക്കെ എന്തൊരു പ്രാധാന്യമാണ് നൽകുന്നത്? കഴിഞ്ഞദിവസം ഞാൻ വാഴ എന്ന സിനിമ കണ്ടു. ഒതു തമാശപ്പടം എന്ന നിലയിൽ കാണാൻ തുടങ്ങിയതാണ്. എന്നാൽ, ആ ബഹളത്തിനിടയിലും ഞാൻ ശ്രദ്ധിച്ച കാര്യം, ചങ്ങാതിമാർക്കുവേണ്ടി നിൽക്കുക എന്ന കാര്യം വളരെ പ്രധാനപ്പെട്ടതാണവർക്ക്. അവരുടെ തുരുത്തുകളിൽ ഒറ്റുകാരില്ല. യോഹന്നാൻ പറയുന്നുണ്ട് 'പിന്നാലെ വരുന്നവന്റെ ചെരുപ്പിന്റെ വാറഴിക്കാൻ ഞാൻ യോഗ്യനല്ല' എന്ന്. ഈയൊരു ബഹുമാനമാണ് പുതിയ തലമുറയോട് നമ്മൾ പുലർത്തേണ്ടത്. വൈകാരികബുദ്ധി എന്നത് ഇന്ന് അമ്പത് വയസ്സിന് മുകളിലുള്ളവരെക്കാൾ നമ്മുടെ കുട്ടികൾക്കുണ്ട്. വീട്ടിനകത്തെ സംഘർഷമൊക്കെ ഭംഗിയായി പരിഹരിക്കുന്ന കുട്ടികളെ ഞാൻ കണ്ടിട്ടുണ്ട്. യേശുവിന്റെ ശിഷ്യർ തന്നെ പതിനെട്ടുമുതൽ 24 വയസ്സുവരെയുള്ളവരായിരുന്നു. ചിത്രകാരർ വരച്ച് അവരെ വയോധികരാക്കി മാറ്റിയതാണ്.
സാറാ ജോസഫ്: അതെ, കുറെ ചെറുപ്പക്കാരുടെ സ്നേഹഭാവനയുടെ പേരാണ് സുവിശേഷമെന്നു തോന്നുന്നു. അല്ലാതെ ലോകത്തിന്റെ അതിരു വരെ അതെത്തില്ലല്ലോ? നമ്മുടെ പ്രായമുള്ളവർ അടുത്ത മുറുക്കാൻകടവരെ പോവില്ല. ശുഭാപ്തി വിശ്വാസമുള്ളവരാകുകയാണ് ഇന്നുവേണ്ടത്. അതിന്റെ ഭാഗമായിരിക്കും അവനവനെ സ്നേഹിക്കുക എന്നത്.
ബോബി ജോസ്: സിനിമയിലെ കാര്യംതന്നെ പറയാം. കല്യാണാലോചന നടന്നുകൊണ്ടിരിക്കുകയാണ്. അപ്പോൾ ഒരമ്മാവൻ പറയുന്നു, കാണാൻ കൊള്ളാവുന്ന കൊച്ചുങ്ങൾക്കുതന്നെ നല്ല ചെറുക്കന്മാരെ കിട്ടുന്നില്ല. അതുകേട്ട് വീട്ടിലെ കൊച്ച് വന്ന് അയാളുടെ കൈയിലേക്ക് ചായയൊഴിച്ച് പൊള്ളിക്കുകയാണ്. അപ്പോ അപ്പൻ പറയുന്നുണ്ട്, ഞാനാണേൽ തലയിലൊഴിച്ചേനേ എന്ന്. മുൻപങ്ങനെയായിരുന്നില്ല. അങ്ങനെയൊരു വർത്തമാനം കേട്ടാൽ അകത്തുപോയി കരയുകയേയുള്ളൂ. കാണാൻകൊള്ളാവുന്ന എന്ന വാക്കേ ഇന്ന് നിലവിലില്ല. കാരണം എന്താണ് അതിന്റെ ഏകകം? അത്തരം മാറ്റങ്ങളാണ് പുതിയ തലമുറ വരുത്തിയിരിക്കുന്നത്.
സാറാ ജോസഫ്: സുവിശേഷത്തിൽ ഉയർത്തിക്കാണിക്കുന്നത് കൂടുതലും സ്ത്രൈണമൂല്യങ്ങളാണല്ലോ
ബോബി ജോസ്: കരഞ്ഞവർ ഭാഗ്യവാന്മാർ, പരിക്കേറ്റവർ ഭാഗ്യവാന്മാർ, നീതിക്കുവേണ്ടി വിശന്നവർ ഭാഗ്യവാന്മാർ... ഇതിലൊന്നുപോലും നമ്മുടെ ആൺ പരിസരത്തിൽ നിന്നുയരുന്ന ചിന്തയല്ല. എന്നാൽ, ആ സത്ത മുന്നോട്ടു കൊണ്ടുപോകേണ്ട മനുഷ്യർ വല്ലാതെ പൗരുഷമുള്ളവരായി മാറിയതിന്റെ പേരാണ് സഭയെന്ന് ചിലപ്പോൾ തോന്നിപ്പോയിട്ടുണ്ട്. വിച്ചസ് എന്ന വാക്ക് ആരംഭത്തിൽ ക്രിസ്ത്യാനിറ്റിയിൽ പണ്ഡിതരായ സ്ത്രീകളെ വിശേഷിപ്പിക്കാനുപയോഗിച്ച ആരോപണമാണ്. ജ്ഞാനികളായ സ്ത്രീകളെ വലംചുറ്റി ഒരു രഹസ്യസ്വഭാവമുണ്ടാവും. അവരെന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് പുരുഷനെപ്പോഴും ഉത്കണ്ഠയുണ്ട്. ആ ഉത്കണ്ഠയിൽനിന്നാണ് വിച്ചസ് എന്ന പേരിന് ദുർമന്ത്രവാദികൾ എന്ന അർഥമുണ്ടായത്.
സാറാ ജോസഫ്: യേശു ലോകത്തിനുവേണ്ടി കുരിശിൽ കിടന്നനുഭവിച്ച വേദനകളെക്കുറിച്ചും ചിന്തിക്കണം. ക്രൂശിതനാവുക എന്ന് ഇന്നും സമൂഹത്താൽ അപമാനിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യപ്പെട്ടവരെക്കുറിച്ച് പറയാറുണ്ട്. സമാനതകളില്ലാത്ത വേദന സഹിച്ചാണ് യേശു യേശുവായി മാറുന്നത്.
ബോബി ജോസ്: മരണകാരണമാവുന്ന തരത്തിൽ അപകടം പിടിച്ചതല്ല കരിശിലേറുക എന്നത്. ആ മുറിവുകൾ കൊണ്ട് പെട്ടെന്ന് മരിക്കില്ല. അതിന് മീതേയുള്ള ക്ലേശങ്ങൾ ഏൽക്കേണ്ടിവന്നതുകൊണ്ടാവുമല്ലോ മരണം സംഭവിച്ചത്. ചമ്മട്ടികൊണ്ട് അടിക്കാൻ പറയുന്നുണ്ട്. ലോഹച്ചമ്മട്ടി കൊണ്ടാണ് അടി. അടികൊണ്ട് ചിതറിപ്പോയ മനുഷ്യനാണ്. ഏകാന്തതയുടെയും ദുഃഖത്തിന്റെയുംമാത്രം കഥയല്ലത്. ശരീരത്തിൽ കഠിനമായ വേദന അനുഭവിക്കുമ്പോൾ നമുക്ക് മറ്റൊന്നിനെയുംകുറിച്ച് ചിന്തിക്കാനാവില്ല. ആ സമയത്തുപോലും യേശു 'ഇവരോട് പൊറുക്കേണമേ' എന്നാണ് പ്രാർഥിക്കുന്നത്. ആരാണ് ദൈവം? മറ്റുള്ളവരുടെ വേദന മനസ്സിലാക്കാൻ കഴിയുന്നവനാണ് ദൈവം.
അദ്ഭുതപ്രവൃത്തികളെക്കുറിച്ച് പറയുമ്പോൾ യേശു മൃതരായവരെ ജീവിപ്പിക്കുന്നുണ്ട്. മൃതരായവർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നിഷ്ക്രിയരായിപ്പോയ മനുഷ്യരെയാണെന്ന് വ്യക്തം. എന്റെ കാര്യംതന്നെ പറയാം. കുറച്ചുവർഷംമുൻപ് കടുത്ത വിഷാദരോഗത്തിലൂടെ കടന്നുപോയിരുന്നു. ശരിക്കുമങ്ങ് ഇരുന്നുപോയി. നിഷ്ക്രിയനാവുന്ന അവസ്ഥ. ആ സമയത്ത് നമുക്ക് സ്വയം അതിൽനിന്ന് പുറത്തുവരാനാവില്ല. കിണറ്റിൽ വീണുപോവുന്നവർക്ക് കമ്പിൽ കുത്തി പുറത്തേക്കു ചാടാനാവില്ല. സഹായം വേണം. അപ്പോഴാണ് യേശുവെ മിശിഹ അഥവാ രക്ഷകൻ എന്നു വിളിക്കുന്നതിന്റെ സാംഗത്യം മനസ്സിലായത്. രോഗിയെ സൗഖ്യപ്പെടുത്തുക, മൃതരെ ഉയിർപ്പിക്കുക പിശാചിനെ ഒഴിവാക്കുക എന്നെല്ലാം പറയുന്നുണ്ട്. പിശാച് എന്നാൽ എന്താണ്. Somebody who divides എന്നതാണ് Demon. അതിപ്പോൾ അർധരാത്രിയിൽ ഇന്ത്യയെ വിഭജിച്ചാൽ അതും പിശാചാണ്.
മതത്തിൽ വരുന്ന പരിഷ്കരണങ്ങളെക്കുറിച്ച് നടപടി പുസ്തകത്തിൽ ഗമാലിയേൽ എന്ന ആചാര്യൻ പറഞ്ഞിട്ടുണ്ട്. എന്തെങ്കിലും ഒന്ന് നിലനിൽക്കുന്നെങ്കിൽ ദൈവിക പ്രചോദനത്തിൽനിന്ന് വന്നതാണ്. അല്ലെങ്കിൽ അത് മാഞ്ഞുപോകും. ഗമാലിയൻ പ്രിൻസിപ്പൽ എന്നാണ് അതിന് പറയുന്നത്. എഴുത്തിന്റെ കാര്യവും അതെ. കാലമാണ് ശരിയായ ന്യായാധിപൻ. ഒന്നിനെയും കണ്ണടച്ച് എതിർക്കേണ്ട. ഒന്നിനോടും അമിതമായ ചായ്വ് ആവശ്യമില്ല. കാലം തെളിയിച്ചോളും. നേരിട്ടുള്ള നന്മയെന്നത് വല്ലാതെ ചെടിപ്പിക്കുന്നതാണ്. ദസ്തയേവ്സ്കി കൃതികളിലൊക്കെ കാണുന്നത് നേരിട്ടുള്ള നന്മയല്ലല്ലോ? ലാറ്റിനമേരിക്കൻ സിനിമകൾ വലിയ വയലൻസും അനാർക്കിയുമൊക്കെ ആയിരിക്കും. എന്നാൽ, ഇരുട്ടുപിഴിഞ്ഞ് വെളിച്ചം വരുംപോലെ ഒടുവിൽ നന്മയുടെ പ്രഭാവം തെളിഞ്ഞുവരാറുണ്ട്. അത് ക്രാഫ്റ്റാണ്, പ്രതിഭയാണ്. എല്ലാ ഇരുട്ടും പിഴിഞ്ഞാൽ വെളിച്ചമുണ്ടാവില്ല. നന്മകളെ നേരിട്ടുകാണിക്കുന്ന കൃതികളല്ലല്ലോ നമ്മുടെ ക്ലാസിക്കുകളെല്ലാം. അതിൽ കുറച്ച് അങ്ങനെ നിൽക്കുന്നത് പാവങ്ങൾ മാത്രമാണ്. അതിൽ എല്ലാവരെയും നല്ലവരാക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, അത്രയ്ക്ക് ലളിതമല്ല മനുഷ്യരുടെ ഘടന. മറിച്ച് കസാൻദ് സാക്കീസിനെ നോക്കുക. അതിലെ കഥാപാത്രങ്ങൾ അദ്ഭുതകരമായ സൃഷ്ടികളാണ്. ഓരോ കൃതിയിലും ഓരോ തലങ്ങളാണ് ഉണ്ടാക്കിയെടുത്തിരിക്കുന്നത്. എത്രയെത്ര അടരുകളാണ് അയാൾക്ക്.
സാറാ ജോസഫ്: അച്ചന്റെ എല്ലാ പുസ്തകത്തിലും കൈവെള്ളയിലെ സ്വർഗരാജ്യം എന്ന ആശയം ഉണ്ട്...
ബോബി ജോസ്: പല സർവകലാശാലകളിലും ഇംഗ്ലീഷ് വിദ്യാർഥിക്ക് പഠിക്കാൻ കൊടുക്കുന്ന ഒരു പുസ്തകം പുതിയനിയമമാണ്. അതിലൊരു സൗഹൃദഭാഷണത്തിന്റെ രീതിയുണ്ട്. ആ ഭാഷയിൽ അലങ്കാരങ്ങളില്ല. എനിക്കു തോന്നുന്നു, മലയാളത്തിൽ ആ ഭാഷ കൂടുതലായി ഉപയോഗിച്ചിരിക്കുന്നത് സക്കറിയയാണെന്ന്. അന്നുവരെയുണ്ടായിരുന്ന ഭാഷയുടെ തൊങ്ങലുകൾ എടുത്തുമാറ്റുന്നു. അതുകൊണ്ടുതന്നെ ഋജുവായ രീതിയിൽ വെളിച്ചം വിനിമയം ചെയ്യപ്പെടുന്നു. വായനക്കാരിലേക്ക് ആശയം നേരിട്ട് എത്തിച്ചേരുന്നു. മായം ചേർക്കാത്ത ഭാഷയെന്നൊക്കെ പറയാം.
സാറാ ജോസഫ്: നമ്മൾ മലയാളികൾ അലങ്കാരപ്രിയരാണെന്ന് തോന്നുന്നു. അതിനെക്കുറിച്ച് പഠിപ്പിക്കാൻ ഭാഷാഭൂഷണം എന്നൊരു ഗ്രന്ഥം തന്നെയുണ്ടല്ലോ?
ബോബി ജോസ്: യേശു പറഞ്ഞ കഥകൾക്ക് രണ്ടായിരംവർഷം പഴക്കമുണ്ട്. ആ കഥകളെല്ലാം മനുഷ്യരെക്കുറിച്ച് മാത്രമാണുതാനും. എന്നാൽ, അതേ പഴമയുള്ള മറ്റു സംസ്കാരങ്ങളുമായി ബന്ധപ്പെട്ട കഥകൾ മിക്കതും അമാനുഷികമായ ഫാന്റം കഥകളാണ്. യവനകഥകളൊക്കെത്തന്നെ ഉദാഹരണം. യേശു ശരിക്കുമൊരു യേശു തന്നെയാണ്! മനുഷ്യന്റെ വ്യഥകളെക്കുറിച്ചുതന്നെയാണ് പറഞ്ഞിരിക്കുന്നത്. കൂലിയുമായി ബന്ധപ്പെട്ട് പറയുന്ന കാര്യം നോക്കുക: ഒന്നാം മണിക്കൂറിൽ വന്നയാൾക്കും പതിനൊന്നാം മണിക്കൂറിൽ വന്നയാൾക്കും ഒരു ദിനാർ തന്നെ. ഒന്നാം മണിക്കൂർ എന്നത് രാവിലെ ആറു മണിയാണ്. പതിനൊന്നാം മണിക്കൂർ എന്നു പറയുന്നത് വൈകുന്നേരം അഞ്ചു മണിയും. ഈ രണ്ടു പേർക്കും ഒരേ കൂലിയെന്നത് കൂലിക്കു തന്നെയുള്ള നിർവചനമാണ്. നിങ്ങളുടെ അധ്വാനത്തെ തട്ടിലിട്ട് പ്രതിഫലം അളന്നു കൊടുക്കുന്നതല്ല കൂലി. അധ്വാനിച്ചയാളുടെ അപ്പം, അത്താഴം ഉറപ്പുവരുത്തുന്നതിന് വിളിക്കുന്ന വാക്കാണ് കൂലി. കാര്യങ്ങൾ ഇത്ര പുരോഗമിച്ച ഇക്കാലത്തും നമുക്ക് മനസ്സിലാവാത്ത വിധത്തിൽ മനുഷ്യപ്പറ്റുള്ള കാര്യങ്ങൾ സംസാരിച്ചു എന്നതാണ് യേശുവിന്റെ പ്രസക്തി.
സാറാ ജോസഫ്: യേശുവിനെ നമുക്ക് എന്നും സ്നേഹിക്കാൻ തോന്നും. സ്ത്രീകളോടൊക്കെ മമത പുലർത്തിയിരുന്ന ദൈവപുത്രനായിട്ടാണ് അനുഭവപ്പെട്ടത്. അച്ചനെന്താണ് ഇക്കാര്യത്തിൽ തോന്നുന്നത്?
ബോബി ജോസ്: അതു പ്രധാനപ്പെട്ട കാര്യമാണ്. ഒറ്റക്കാര്യത്തിൽ നിന്നുതന്നെ അത് പിടികിട്ടും. ആർത്തവം എന്നത് ഇപ്പോൾപോലും തുറന്നു സംസാരിക്കാൻ മടിയുള്ള കാര്യമാണ്. ഇക്കാലത്തുപോലും ഒരു പെൺകുട്ടി അവളുടെ അച്ഛനോട് നാപ്കിൻ വാങ്ങിത്തരണമെന്ന് പറയാൻ മടിച്ചേക്കും. പക്ഷേ, യേശു അതിനെ പൊതുമധ്യത്തിൽ ചർച്ചചെയ്യാൻ മടിച്ചിരുന്നില്ല.
സാറാ ജോസഫ്: ശരിയാണ് തിരക്കിലൂടെ നടന്നുപോവുമ്പോൾ രക്തസ്രാവമുള്ള സ്ത്രീ വസ്ത്രത്തിൽ തൊട്ടു, അവൾ സുഖം പ്രാപിച്ചെന്ന് പറയുന്നുണ്ട്. അത് ആർത്തവം എന്നത് ചർച്ചചെയ്യപ്പെടണമെന്ന ഉദ്ദേശ്യത്തോടെ ആവണം.
ബോബി ജോസ്: ആർത്തവം ഗോപ്യമാക്കി വെക്കേണ്ട കാര്യമില്ലെന്നും മറ്റേത് കാര്യത്തെയുംപോലെ പൊതുവായി ചർച്ച ചെയ്യപ്പെടാവുന്നതാണെന്നുമുള്ള സമീപനം അതിലുണ്ട്. ആരാ എന്റെ വസ്ത്രത്തിൽ തൊട്ടതെന്ന് ചോദിക്കുന്നുണ്ട്. അപമാനിതയായി ചുരുണ്ടുകൂടി നിൽക്കുന്ന സ്ത്രീയോട് മുന്നോട്ടുവരാനാണ് പറയുന്നത്. ഇന്നത്തെ കാലത്തുപോലും വിപ്ലവകരമായ പ്രവൃത്തിയാണത്. അങ്ങനെ പറയുന്നതു കൊണ്ടാണ് ആർത്തവദിനങ്ങളാട് ക്രിസ്തുമതത്തിൽ അധമബോധമില്ലാത്തത്.
]]>ഉദയ് രാമചന്ദ്രൻ സംഗീതം നൽകി ബിനു മല്ലശ്ശേരി ആലപിച്ച ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ബി.കെ. ഹരിനാരയണനാണ്. എബി സാൽവിൻ തോമസ് ആണ് ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത്.
മികച്ച പ്രതികരണമാണ് ഗാനത്തിന് സമൂഹ മാധ്യമങ്ങളിൽനിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അന്ന് തിരുവനന്തപുരം മാതൃഭൂമിയിൽ ജോലി ചെയ്യുകയായിരുന്ന എന്റെ സീനിയർ ചീഫ് ഫോട്ടോഗ്രാഫർ ജി.ബിനുലാൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഒമ്പതാം വാർഡിൽ നിന്ന് പകർത്തിയ 'കണ്ണേ മടങ്ങുക' എന്ന ചിത്രം കേരളമനസാക്ഷിയെ ഞെട്ടിച്ചതും ചിന്തിപ്പിച്ചതുമായിരുന്നു. വയോജനങ്ങളോടും ഉപേക്ഷിക്കപ്പെട്ടവരോടും സമൂഹം അന്നുവരെ കാണിച്ചു പോന്ന രീതിക്ക് മാറ്റം വരുത്തിയ കാലം. അതിന്റെ അലകൾ ഒടുങ്ങും മുമ്പാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പതിനാറാം വാർഡിന്റെ മൂലയിൽ, തുരുമ്പെടുത്ത ഉപകരണങ്ങളുടെ ഇടയിൽ ഒരു യുവാവിനെ ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടെന്ന് ചിലർ ശ്രദ്ധയിൽപ്പെടുത്തിയത്. വൈകിട്ടത്തെ ആശുപത്രി സന്ദർശന സമയത്ത് സെക്യൂരിറ്റി ഉദ്യോഗസ്ഥർ കാണാതെ ക്യാമറയുമായി വാർഡിലെത്തി. സ്വന്തം മലമൂത്ര വിസർജ്യത്തിൽ പൂർണ്ണ നഗ്നനായി കിടക്കുന്ന യുവാവിനെ കാണുമ്പോൾ ആദ്യമൊന്ന് പതറി. സ്വബോധമില്ലാതെ ആ മാലിന്യത്തിൽ കിടന്നുരുളുന്ന അയാളുടെ ദേഹമാസകലം വ്രണങ്ങളായിരുന്നു.
ഒരു അപകടത്തെ തുടർന്ന് കൊല്ലത്ത് നിന്നും മെഡിക്കൽ കോളേജിൽ എത്തിച്ചതെന്നായിരുന്നു പ്രാഥമിക വിവരം. പേര് ശരിയാണോ എന്നുപോലും നിശ്ചയം ഇല്ല. ഒരു കാലിന് ചലനശ്ശേഷി ഇല്ലാത്ത അവസ്ഥയിലായിരുന്ന അയാൾക്ക് ഓർമ്മകൾ പാടെ നഷ്ടപ്പെട്ടിരുന്നു. കൂട്ടിരിക്കാനോ നോക്കാനോ ആരുമില്ലാതെ അയാൾ ആ മൂലയിലേക്ക് ഉപേക്ഷിക്കപ്പെട്ടു.
അധികനേരം അവിടെ നിൽക്കാൻ തോന്നിയില്ല. രണ്ടുമൂന്ന് ചിത്രങ്ങൾ മാത്രം എടുത്ത് അവിടെ നിന്നിറങ്ങി. ഓഫീസിലെത്തി ചിത്രം ഫയൽ ചെയ്യുമ്പോൾ ക്യാച്ച് വേർഡ് എന്തായിരിക്കണമെന്ന് ചർച്ചയായി. ബിനുലാലിന്റെ ചിത്രം 'കണ്ണേ മടങ്ങുക' എന്നായിരുന്നതിനാൽ ഇത് 'കണ്ണേ മടങ്ങായ്ക' എന്നാകട്ടെ എന്ന് നിർദ്ദേശം വന്നു. അങ്ങനെ 2000 ഡിസംബർ 18-ലെ മാതൃഭൂമി പത്രത്തിന്റെ ഒന്നാം പേജിൽ കണ്ണേ മടങ്ങായ്ക എന്ന ടൈറ്റിലിനു താഴെ അനിൽകുമാർ പൂർണ നഗ്നനായി കിടന്നു.
അറിഞ്ഞോ അറിയാതയോ ഒരു കാൽ ചെറുതായി ഉയർത്തി തന്റെ നഗ്നത മറച്ചിരുന്നു. ക്യാച്ചു വേഡ് കൊണ്ട് എന്താണോ ഉദ്ദേശിച്ചത് അതുതന്നെ സാധ്യമായ ദിവസമായിരുന്നു പിറ്റേന്ന്. ചിത്രവും വാർത്തയും ശ്രദ്ധിച്ച മലങ്കര ഓർത്തഡോക്സ് സഭ, അനിൽകുമാറിന് നേരെ കാരുണ്യത്തിന്റെ കരങ്ങൾ നീട്ടി. അന്ന് വൈദിക വിദ്യാർഥിയായിരുന്ന ഫാ. തോമസ് റമ്പാച്ചൻ അനിലിനെ തേടി മെഡിക്കൽ കോളജിൽ എത്തി.
ഫാദറിന്റെ വാക്കുകളിലേക്ക്. വിസർജ്യങ്ങളിൽ കുളിച്ചു കിടന്ന അനിൽ. അടുത്തേക്ക് പോകാൻ പോലും വാർഡിൽ ഉള്ളവർ മടിച്ചു നിൽക്കുകയായിരുന്നു. വല്ലാത്ത ദുർഗന്ധവും. ഒരു കൈലി വാങ്ങി ആദ്യം ഉടുപ്പിച്ചു. പുറത്തുപോയി ആഹാരം വാങ്ങി എത്തിയപ്പോഴേക്കും പുതിയ കൈലി ആകെ മലവും മൂത്രവും കൊണ്ട് മുങ്ങിയിരുന്നു. ഒരു വിധമാണ് വാഷ് റൂമിന് സമീപം എത്തിച്ചത്. ബക്കറ്റിൽ വെള്ളം കോരി ഒഴിച്ച് കഴുകി വൃത്തിയാക്കി, വീണ്ടും വസ്ത്രം ധരിപ്പിച്ച് ചികിത്സ ആരംഭിച്ചു. രണ്ടുമൂന്നു ദിവസം കൊണ്ടു തന്നെ മാറ്റമുണ്ടായിത്തുടങ്ങി. പിന്നെ ശ്രീകാര്യത്തെ കാരുണ്യ വിശ്രാന്തി ഭവനിലേക്ക്.
ക്രിസ്മസ് ആഘോഷങ്ങൾ വരവേൽക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കാരുണ്യ വിശ്രാന്തി ഭവൻ. പുൽക്കൂടിനുള്ളിലേക്ക് ഉണ്ണിയേശുവിന്റെ രൂപം എടുത്തു വെയ്ക്കുന്ന അനിൽകുമാറിനെ സഹായിക്കുകയായിരുന്ന സിസ്റ്റർ എലിസബത്തും പറഞ്ഞു തുടങ്ങി.. "ഞാൻ പറഞ്ഞാൽ അവൻ എന്തും ചെയ്യും. ഇവിടെ കൊണ്ടുവന്ന അന്നുമുതൽ ഞാനാണ് നോക്കുന്നത്. ആദ്യമൊക്കെ കിടന്ന കിടപ്പായിരുന്നു. ദേഹം മുഴുവൻ വ്രണങ്ങളും. എല്ലാം മരുന്ന വെച്ചുകെട്ടി കൊടുത്തു. രണ്ട് കട്ടിലിൽ മാറിമാറിയാണ് കിടത്തുക. ഒരു കട്ടിൽ വൃത്തിയാക്കി അങ്ങോട്ട് മാറ്റിക്കിടത്തും. മറ്റേ കട്ടിൽ എന്നിട്ട് വൃത്തിയാക്കും.
മുറിവുകളുണങ്ങിത്തുടങ്ങിയപ്പോൾ വർഗീസ് ചെമ്മാച്ചൻ മുറുക്കുള്ളിൽ ഒരു ഇരുമ്പ് പൈപ്പ് വച്ചു കെട്ടി, അതിൽ പിടിച്ച് എഴുന്നേൽക്കുകയും മുറുക്കുള്ളിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കാനും തുടങ്ങി. മടിയായിരുന്നു ആദ്യമൊക്കെ. നിർബന്ധിച്ച് നടത്തും. പിന്നെ പയ്യെ പയ്യെ പുറത്തേക്ക്. ഒരു കാലിന് സ്വാധീനം കുറവുണ്ട് അപകടത്തിന് മുമ്പുള്ള ഓർമ്മകൾ പൂർണമായും തുടച്ചുനീക്കപ്പെട്ടിരിക്കുന്നു. ഇപ്പോൾ ചെടിക്ക് വെള്ളമൊഴിക്കും അന്തേവാസികൾക്ക് ആഹാരം കൊടുത്തു കഴിയുമ്പോൾ മേശ വൃത്തിയാക്കും അങ്ങിനെ കുഞ്ഞു കുഞ്ഞു ജോലികൾ അവൻ സന്തോഷത്തോടെ ചെയ്യുന്നു. എങ്കിലും ഇപ്പോഴും ചില ദിവസങ്ങളിൽ ഞാൻ തന്നെ തേച്ചു കുളിപ്പിക്കും." ഒരു അമ്മയുടെ വാത്സല്യത്തോടെ, സിസ്റ്റർ പറഞ്ഞു നിർത്തി.
പേരുതന്നെ ശരിയാണോ എന്നറിയാത്ത അനിലിന് ബന്ധുക്കൾ ആരെന്ന് അറിയില്ല. ഇത്രയും കാലം ആരും തിരക്കി വന്നിട്ടില്ല. ഇനി ആരെങ്കിലും അന്വേഷിച്ചു ചെല്ലുമോ എന്നും നിശ്ചയമില്ല. എങ്കിലും അനിൽകുമാർ ജീവിതത്തിന്റെ ഓരോ ഏടുകൾ കയറുകയാണ്. കാരുണ്യ വിശ്രാന്തി ഭവനിൽ സിസ്റ്റർ എലിസബത്തിന്റെ മാതൃസഹജമായ വാത്സല്യത്തിലും തോമസ് റമ്പാച്ചന്റെ അതിരില്ലാത്ത സ്നേഹത്തിലും പിന്നെ തന്നെപ്പോലെയുള്ളവരുടേയും, തന്റെ അവസ്ഥയെക്കാൾ മോശമായ നൂറുകണക്കിന് ആളുകൾക്കും ഒപ്പം.
തോമസ് ജോൺ റമ്പാച്ചന്റെ വിളിയാണ് എന്നെ ഇവിടേക്ക് എത്തിച്ചതും അനിലിനെ കാണാൻ ഇടയാക്കിയതും. 25 വർഷങ്ങൾ മുമ്പ് എടുത്ത ചിത്രം ഒരു രണ്ടാം ജന്മത്തിലേക്ക് വഴിതുറന്ന കഥ അപ്പോഴാണ് ഞാൻ അറിയുന്നത്. അന്ന് അനിലിനെ ഏറ്റെടുത്ത വാർത്ത വന്നിരുന്നെങ്കിലും പിന്നീടുള്ള തിരക്കിട്ട ജീവിതത്തിൽ മറന്നു എന്നുതന്നെ പറയാം. ഇപ്പോൾ കാരുണ്യഭവന്റെ സിൽവർ ജൂബിലി വർഷമാണ് പഴയ വാർത്തയും ചിത്രവും ഫാദർ സൂക്ഷിച്ചു വച്ചിരുന്നു. എന്റെ നമ്പർ തേടിപ്പിടിച്ച് അയച്ചു കിട്ടിയ ചിത്രം കണ്ടപ്പോൾ തന്നെ ഉറപ്പിച്ചു, അനിലിനെ ഒന്നു കാണണമെന്ന്. കാരുണ്യ വിശ്രാന്തി ഭവനിലെത്തി അനിലിനെ കാണുമ്പോൾ, മെഡിക്കൽ കോളേജിന്റെ 16-ാം വാർഡിന്റെ ആ ഇരുണ്ട മൂലയും, മനം മടുപ്പിക്കുന്ന ഗന്ധവും ഇരച്ചെത്തി.
കഴിഞ്ഞ 25 വർഷങ്ങൾ അനിൽകുമാറിനെ ആകെ മാറ്റിയിരിക്കുന്നു. ആകെ വ്യക്തമല്ലെങ്കിലും അനിലുമായി സംസാരിച്ചു. പറഞ്ഞറിയിക്കാനാകാത്ത സന്തോഷം തോന്നി. ഒരു രണ്ടാം ജന്മത്തിന് നിമിത്തമാകാൻ കഴിഞ്ഞതിന്, നഷ്ടപ്പെടാതെ നിൽക്കുന്ന സ്നേഹത്തിന്റെയും കരുതലിന്റെയും ഈ കാഴ്ചകൾ മനസ്സുനിറയെ കണ്ടതിന്... അനിൽകുമാറിനെ പോലെ നൂറുകണക്കിനാളുകൾക്കാണ് കാരുണ്യ വിശ്രാന്തി ഭവൻ തുണയേകുന്നത്. കാരുണ്യത്തിന്റെ സിൽവർജൂബിലി നിറവിൽ ആഘോഷങ്ങൾക്ക് ഒരുക്കങ്ങൾ നടത്തുന്ന വിശ്രാന്തി ഭവനിൽ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ മനസിൽ പ്രത്യാശയുടെ വെളിച്ചത്തിൽ ചുവരിലെഴുതിയ വാചകം ഓർത്തു. We can't cure... But We can care... If you share.... ആരെങ്കിലും അനിലിനെ തേടി എത്താതിരിക്കില്ല...
]]>'കാവൽ മാലാഖമാരേ...', 'പൈതലാം യേശുവേ...'തുടങ്ങി കേരളക്കരയാകെ ഏറ്റുപാടിയ ഒട്ടേറെ ക്രിസ്തുമസ് ഗാനങ്ങളുണ്ട്. എ.ജെ. ജോസഫ്, ഫാ. ജസ്റ്റിൻ പനയ്ക്കൽ തുടങ്ങി ഒട്ടേറെപ്പേർ ക്രിസ്തുമസ് ഡിവോഷണൽ പാട്ടുകളിൽ മാജിക് സൃഷ്ടിച്ചവരാണ്. പിൽക്കാലത്തിറങ്ങിയ പല പാട്ടുകളും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെപോയി. പക്ഷേ ഇത്തവണ ഒരു ക്രിസ്തുമസ് ഗാനം ചുരുങ്ങിയ ദിനങ്ങൾകൊണ്ട് വൻ ഹിറ്റായിരിക്കുകയാണ്. 'ക്രിസ്മസ് രാവിലൊന്നുചേർന്നു പാടാം...' എന്നാരംഭിക്കുന്ന പാട്ടെഴുതിയതും സംഗീതം നൽകിയതും ഡോ. ഡൊണാൾഡ് മാത്യുവാണ്.
ക്രിസ്തുമസിന്റെ ആഘോഷവൈബ് മുഴുവൻ പ്രസരിപ്പിക്കുന്ന സംഘഗാനത്തെ അഭിനന്ദിച്ച് ഇതിനകം ഒട്ടേറെപ്പേർ ഡൊണാൾഡിനെ വിളിച്ചു. ഇതിൽ ബേണി-ഇഗ്നേഷ്യസ് സഹോദരന്മാരിലെ ബേണിയും ഉൾപ്പെടുന്നു.
ഡൊണാൾഡിനെ ആളുകൾ അറിയും. അഞ്ചുവർഷം മുമ്പ് 'നാവിൽ എന്നീശോ തൻ നാമം' എന്ന ഗാനം ചെയ്യുമ്പോൾ ഇത് പിൽക്കാലത്ത് പള്ളികളിൽ ക്വയറിന്റെ ഭാഗമായിത്തീരുമെന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ല. പതിഞ്ഞ താളത്തിൽ ഹൃദയത്തെ തൊടുന്നതാണ് ഇതിന്റെ ഈണം. മനോഹരമായ മെലഡി. ഇതിനു നേരേ വിപരീതമാണ് ഇപ്പോഴിറങ്ങിയിരിക്കുന്ന ഗാനം. ഉണ്ണിയേശുവിന്റെ പിറവിയുടെ സന്തോഷം പാട്ടിൽ ഊർജം നിറയ്ക്കുന്നു.
സംഗീത സംവിധായകൻ ശ്യാമിനൊപ്പം
ഇടുക്കി കട്ടപ്പനയ്ക്കടുത്തുള്ള മേരികുളം എന്ന കൊച്ചുഗ്രാമത്തിൽ നിന്നാണ് ഡൊണാൾഡിന്റെ വരവ്. പാടാൻ കൊതിച്ച് സംഗീത സംവിധായകനായയാൾ. ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ പഠിക്കുമ്പോൾ മുതൽ പാട്ടുകാരനാകാനാണ് ആഗ്രഹിച്ചത്. തുടർന്ന് ഹോമിയോ ഡോക്ടറായി. തോവാളയിൽ സർക്കാർ ക്ലിനിക്കിലും കട്ടപ്പനയിലെ സ്വന്തം ക്ലിനിക്കിലും രോഗികളെ പരിശോധിക്കുമ്പോഴും പാട്ടായിരുന്നു ലക്ഷ്യം.
ഏതെങ്കിലും നഗരത്തിലേക്കു ചേക്കേറാതെ സംഗീതമോഹം പൂവണിയില്ലെന്ന് മനസിലായപ്പോൾ ചെന്നൈയിലേക്ക് പോയി. രണ്ട് ഡിവോഷണൽ ആൽബങ്ങളിൽ പാടിയുള്ള പരിചയമേ ഉണ്ടായിരുന്നുള്ളൂ. ചെന്നൈയിൽ വിൻസന്റ് എന്നൊരു സുഹൃത്തുവഴി തമിഴ് ഡിവോഷണൽ ആൽബത്തിൽ പാടാൻ അവസരം ലഭിച്ചു. സംഗീത സംവിധായകനായ ജെ.എം. രാജു അക്കാലത്ത് ദൂരദർശനുവേണ്ടി ചെയ്തിരുന്ന പ്രോഗ്രാമിലും അവസരം കിട്ടി. തുടർന്ന് സംഗീതസംവിധായകൻ ദിനയ്ക്കൊപ്പം രണ്ടുവർഷം.
അണ്ണാനഗറിൽ ഇതിനിടെ ക്ലിനിക്ക് തുറക്കുകയും ചെയ്തു. വൈകാതെ സംഗീത സംവിധായകൻ ശ്യാമിനൊപ്പം പ്രവർത്തിച്ചുതുടങ്ങി. അദ്ദേഹം കർണാടക സംഗീതത്തിലൂടെ ഡിവോഷണൽ അവതരിപ്പിക്കുന്ന ആൽബം ചെയ്യുകയായിരുന്നു. 32 പാട്ടുള്ള ആൽബത്തിൽ മൂന്നുപാട്ട് പാടാൻ ഡൊണാൾഡിന് അവസരം നൽകി. ദിനയ്ക്കും ശ്യാമിനുമൊപ്പം ചെലവഴിച്ച നീണ്ട കാലയളവാണ് ഡൊണാൾഡിലെ സംഗീത സംവിധായകനെ ഉണർത്തിയത്.
കട്ടപ്പനയിൽ നിന്ന് ചെന്നൈ വഴി കൊച്ചിയിൽ
ഡിവോഷണൽ ഗാനങ്ങൾ പാടാൻ അവസരങ്ങൾ വന്നുകൊണ്ടിരുന്നു. വിവിധ ഭാഷകളിലായി ആയിരം പാട്ടുകൾ പിന്നിട്ടപ്പോഴാണ് അപ്രതീക്ഷിതമായി നാട്ടിലേക്ക് പോരേണ്ടിവന്നത്. നാട്ടിൽ അമ്മയുടെ ക്ലിനിക്ക് ഏറ്റെടുക്കേണ്ടിവന്നു. പാട്ടുകൾക്ക് ബ്രേക്ക് വീണതുപോലെയായി. പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ ഡൊണാൾഡിന് കഴിഞ്ഞില്ല. ജോലിക്കിടെ ഒരു ക്രിസ്ത്യൻ ഡിവോഷണൽ ആൽബത്തിന് സംഗീതം നൽകി. പിന്നാലെ മറ്റൊരെണ്ണംകൂടി. ഇതോടെ ചെന്നൈയിൽനിന്നു വിളിയെത്തി. സുഹൃത്തും വിദ്യാസാഗറിന്റെ അസിസ്റ്റന്റുമായ പോൾരാജാണ് വിളിച്ചത്. സിനിമയ്ക്കും പാട്ടുചെയ്യാനായിരുന്നു ഉപദേശം.
കൊച്ചിയിലേക്ക് ചേക്കേറാൻ ആഗ്രഹിച്ചെങ്കിലും ഭാര്യയുടെ ജോലി കൂടി കണക്കിലെടുത്ത് തിരുവനന്തപുരത്തേക്കാണ് പോയത്. പക്ഷേ രണ്ടുവർഷത്തിനകം കൊച്ചിയിലേക്ക് മാറി. ചോറ്റാനിക്കരയിൽ താമസിച്ചുവരവെയാണ് സിനിമയിലേക്ക് അവസരം തുറന്നത്. 'മെല്ലെ' എന്ന സിനിമയ്ക്കുവേണ്ടി ശ്വേതാ മോഹൻ പാടിയ 'കൊഞ്ചിക്കൊഞ്ചി പൂക്കും...' എന്ന ഗാനം ഏറെ ശ്രദ്ധ നേടി. ഇതിൽ മൂന്ന് പാട്ടുകളുണ്ടായിരുന്നു. ഇതുകേട്ട് അപ്രതീക്ഷിതമായി ഒരു അഭിനന്ദനം ഡൊണാൾഡിനെ തേടിവന്നു. പെരുമ്പാവൂർ ജി. രവീന്ദ്രനാഥായിരുന്നു അത്. പുതിയ ക്രിസ്തുമസ് ഗാനം ആളുകൾ ഏറ്റെടുത്തതിലുള്ള സന്തോഷത്തിലാണ് ഡൊണാൾഡ്. മറ്റൊരു ആൽബത്തിന്റെ കൂടി റെക്കോഡിങ്ങിലാണ്.
]]>
തയ്യാറാക്കുന്ന വിധം
ചിക്കൻ നന്നായി തുടച്ച് നനവ് മാറ്റുക. ഓവൻ 200 മുതൽ 400 ഫാരൻ ഹീറ്റ് വരെ പ്രീഹീറ്റ് ചെയ്യുക. ചിക്കൻ ഇതിലേക്ക് വച്ച് വേവിക്കാം. ഇനി ചിക്കന്റെ തൊലി ശ്രദ്ധയോടെ നീക്കി ഉപ്പും കുരുമുളകുപൊടിയും പുരട്ടാം. ശേഷം കാരറ്റ്, വെളുത്തുള്ളി, സവാള, ഓറഞ്ച്, നാരങ്ങ എന്നിവ വലിയ കഷണങ്ങളായി മുറിക്കുക. ഓറഞ്ചിന്റെയും നാരങ്ങയുടെയും രണ്ടുവീതം കഷണങ്ങൾ മാറ്റി വയ്ക്കാം. ബാക്കിയുള്ളവ വറുത്ത് മാറ്റി വയ്ക്കാം. ഇനി റോസ്മേരി, സേജ് ലീവ്സ്, സ്പ്രിങ് തൈം എന്നിവ വെണ്ണയിൽ മൂപ്പിച്ചത് ഇതിലേക്ക് ചേർക്കാം. ചിക്കനിൽ വെണ്ണ പുരട്ടി റോസ്റ്റിങ് പാനിൽ ബ്രസ്റ്റ്അപ്പ് ആയി വച്ച് മുകളിൽ തയ്യാറാക്കിയ പച്ചക്കറിക്കൂട്ട് വയ്ക്കാം. ബാക്കിവന്നിരുന്ന നാരങ്ങ, ഓറഞ്ച് വെഡ്ജുകൾ ഉള്ളിൽ നിറയ്ക്കുക. അതിന് ശേഷം ബേക്കിങ് പാനിന്റെ അടിയിൽ ചിക്കൻ സ്റ്റോക്ക് ഒഴിക്കുക. കോഴിയിറച്ചി ആവശ്യാനുസരണം റോസ്റ്റ് ചെയ്യുക.
കേക്ക് ക്രസ്റ്റിന്
ഗ്രഹം ക്രാക്കർ ക്രമ്പ്സ്(കടലപ്പൊടി കൊണ്ട് തയ്യാറാക്കിയ ഒരു തരം ബിസ്കറ്റ് പൊടി)- ഒരു കപ്പ്
ഉപ്പില്ലാത്ത വെണ്ണ, ഉരുക്കിയത്- കാൽക്കപ്പ്
പഞ്ചസാര- ഒരു ടേബിൾ സ്പൂൺ
ഫില്ലിങിന്
ഒരു ബൗളിൽ ക്രാക്കർ ക്രമ്പ്സ്, ഉരുക്കിയ വെണ്ണ, പഞ്ചസാര എന്നിവ നന്നായി മിക്സ് ചെയ്യുക. ഈ കൂട്ട് ഒരു പാനിൽ നിരത്തി ഗോൾഡൻ ബ്രൗൺ നിറമാകും വരെ ബേക്കുചെയ്യുക. 12 മിനിറ്റെങ്കിലും ബേക്ക് ചെയ്ത ശേഷം ഇത് ചൂടാറാൻ വയ്ക്കാം.
ഓവൻ ടെമ്പറേച്ചർ 170 ഡിഗ്രിയായി കുറയ്ക്കുക. ഒരു ബൗളിൽ ക്രീംചീസ് മിക്സ് ചെയ്യുക. ഇതിലേക്ക് പഞ്ചസാര ചേർത്ത് കനം കുറഞ്ഞ് പതുപതുപ്പാകുന്നതുവരെ ബീറ്റ് ചെയ്യണം. സോർക്രീം, ഓരോ മുട്ട എന്നിങ്ങനെ ഓരോ ചേരുവകളും ചേർത്ത് ബീറ്റ് ചെയ്യണം. അവസാനം വനിലയും ഹെവി ക്രീമും ചേർത്തിളക്കാം. ശേഷം ബ്ലൂബെറിയും ചേർത്ത് ആദ്യം തയ്യാറാക്കിയ ക്രസ്റ്റിന് മുകളിൽ ഒഴിച്ച് 45 മിനിറ്റ് ഓവനിൽ ബേക്ക് ചെയ്യുക. കേക്കിന് മുകൾ ബാഗം ചെറിയ ബ്രൗൺ നിറമാകുന്നതുവരെ ബേക്ക് ചെയ്യണം. ഇത് തണുത്ത ശേഷം പ്ലാസ്റ്റിക്ക് റാപ്പിൽ പൊതിഞ്ഞ് ഒരു രാത്രി ഫ്രിഡ്ജിൽ വയ്ക്കാം. കഷണങ്ങളാക്കി ആവശ്യമെങ്കിൽ ബ്ലൂബെറി സോസും ഒഴിച്ച് വിളമ്പാം..
ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്
]]>ആവശ്യമുള്ള സാധനങ്ങൾ
തയ്യാറാക്കുന്ന വിധം
സ്റ്റെപ് -1
ആദ്യം മൈദയും ബേക്കിങ് സോഡയും സോഡാപ്പൊടിയും ഗ്രാമ്പൂ പൊടിച്ചതും ഉപ്പും 3 തവണ അരിപ്പയിൽ അരിച്ചെടുക്കുക. ഇത് 3 തവണ നിർബന്ധമായും അരിച്ചെടുക്കണം.
സ്റ്റെപ്-2
അരകപ്പിൽ പകുതി പഞ്ചസാരയെടുത്ത് ഒരു ചുവട് കട്ടിയുള്ള പാത്രത്തിൽ ഇട്ട് അടുപ്പത്ത് വെച്ച് കാരമലൈസ് ചെയ്യാൻ വയ്ക്കുക. പഞ്ചസാര ചെറിയ തോതിൽ ഉരുകി വരുമ്പോൾ ഒരു ടേബിൾ സ്പൂൺ വെള്ളം ഒഴിക്കുക. ബ്രൗൺ നിറമാകുന്നത് വരെ കരിച്ചെടുക്കുക. ബ്രൗൺ നിറമാകുമ്പോൾ തീ ഓഫ് ചെയ്യുക. അരകപ്പ് വെള്ളം ചേർത്ത് കൊടുക്കുക. വീണ്ടും തീ ഓൺ ചെയ്യാം. ഇത് നന്നായി തിളപ്പിക്കുക. രണ്ട് മിനിറ്റിന് ശേഷം ഇതിലേക്ക് കാരറ്റ് അരിഞ്ഞതും ഈന്തപ്പഴവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഒരു മിനിറ്റിന് ശേഷം തീ കെടുത്തി ഈ കൂട്ട് തണുക്കാൻ വെക്കുക.
സ്റ്റെപ്-3
ഈ സമയം കേക്കിനുള്ള മാവ് തയ്യാറാക്കാം. ആദ്യം ഒരു വലിയ പാത്രം എടുത്ത് രണ്ട് മുട്ട പൊട്ടിച്ചൊഴിക്കുക. അര ടീസ്പൂൺ വനില എസ്സൻസ് കൂടി ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. മിക്സിയുടെ ജാറിലിട്ട് അടിച്ചെടുത്താലും മതി. അതിനുശേഷം ഈ കൂട്ടിലേക്ക് അര കപ്പ് സൺഫ്ളവർ ഓയിൽ ഒഴിച്ച് വീണ്ടും അരമിനിറ്റ് ബീറ്റ് ചെയ്യുക. വീണ്ടും കാൽകപ്പ് പഞ്ചസാരയും ചേർത്ത് രണ്ട് മിനിറ്റ് നന്നായി പതഞ്ഞുവരുന്നതു വരെ ബീറ്റ് ചെയ്യുക. പഞ്ചസാര ആവശ്യമെങ്കിൽ പൊടിച്ചും ചേർക്കാം.
സ്റ്റെപ് -4
ഇങ്ങനെ അടിച്ചെടുത്ത കൂട്ടിൽ നേരത്തെ നമ്മൾ അരിച്ചെടുത്ത് വെച്ച മൈദ കൂട്ട് കുറച്ചായി ചേർത്ത് കൊടുക്കാം. കട്ടകൾ ഉണ്ടാകാതെ പതിയെ പതിയെ വേണം ചേർത്ത് കൊടുക്കാൻ. മുഴുവൻ പൊടിയും ഇങ്ങനെ ചേർത്ത് കൂട്ട് കുഴച്ചെടുക്കാം. ഇപ്പോൾ മാവ് നല്ല കട്ടിയായി വന്നിട്ടുണ്ടാകും. ഇതിലേക്ക് കാരറ്റ്, ഈന്തപ്പഴം, പഞ്ചസാര കരിച്ചത്, കശുവണ്ടിപ്പരിപ്പ് ചെറിയ കഷ്ണങ്ങളാക്കിയത് എന്നിവ കൂടി ചേർത്ത് കുഴച്ചെടുക്കാം. ഇത് പതിയെ വേണം കുഴച്ചെടുക്കാൻ. ശേഷം ഒരു കേക്ക് ടിന്നിൽ എണ്ണ തേച്ച് ബട്ടർ പേപ്പർ വെച്ച് കേക്ക് മാവ് അതിൽ ഒഴിക്കുക. കേക്ക് മാവ് ടിന്നിൽ ഒഴിച്ച ശേഷം കൈകൾ കൊണ്ട് ചെറുതായി ഒന്ന് തട്ടിക്കൊടുക്കണം. മാവിലെ വായുകുമിളകൾ പോകുന്നതിനാണിത്. ശേഷം അലങ്കരിക്കുന്നതിനായി മുറിക്കാത്ത അണ്ടിപ്പരിപ്പ് മാവിന് മുകളിൽ ഓരോന്നായി വയ്ക്കാം.
സ്റ്റെപ് -5
ഓവൻ ഇല്ലാതെയാണ് ഈ കേക്ക് തയ്യാറാക്കുന്നത്. അതിനായി ഒരു ദോശകല്ല് അടുപ്പത്ത് വെക്കുക. അതിൽ ഒരു റിംഗ് വെക്കുക. ഇത് 5 മിനിറ്റ് നന്നായി ചൂടാക്കുക. ശേഷം കേക്കിന്റെ മാവ് റിങ്ങിന്റെ മുകളിൽവെച്ച് ഒരു വലിയ പാത്രം കൊണ്ട് മൂടുക. കേക്ക് ടിൻ നന്നായി മൂടിവെക്കാൻ ശ്രദ്ധിക്കണം. തീ ഏറ്റവും കുറച്ച് വെച്ച് ഒരു മണിക്കൂറിന് ശേഷം മൂടി മാറ്റാം.
കേക്ക് പാകമായതിനുശേഷം അടുപ്പിൽ നിന്ന് വാങ്ങി ഒരു തുണികൊണ്ട് മൂടി വെക്കുക. മുകൾവശം ഉണങ്ങിപ്പോകാതെ ഇരിക്കുന്നതിനാണ്. പിറ്റേദിവസം ഉപയോഗിക്കുകയാണെങ്കിൽ കേക്കിന് ഇരട്ടി സ്വാദായിരിക്കും.
]]>
തയ്യാറാക്കുന്ന വിധം
ബട്ടറും പഞ്ചസാരയും അടിച്ചെടുക്കുക. ഇതിലേക്ക് മുട്ട ഒന്നൊന്നായി ചേർത്തിളക്കിയ ശേഷം ബാക്കി ചേരുവകൾ ചേർത്ത് ഒന്നുകൂടി ഇളക്കാം. ഈ മിശ്രിതം കേക്ക് മോൾഡിലൊഴിച്ച് അതിനു മീതെ ബദാം നിരത്തുക. 170 ഡിഗ്രി സെൽഷ്യസിൽ 55 മിനിറ്റ് ബേക്ക് ചെയ്യണം.
ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്
പ്രകാശ് മുള ഉപയോഗിച്ച് കരകൗശലവസ്തുക്കൾ ഉണ്ടാക്കുന്നയാളാണെന്ന് അവിടെയുള്ള വൈദികൻ അറിയുകയും കരകൗശലവസ്തുക്കൾ നിർമിക്കാൻ നിർദേശിക്കുകയും ചെയ്തു. അതെല്ലാം വിറ്റുപോയപ്പോൾ തൃശ്ശൂരിനോട് തോന്നിയ വിശ്വാസമാണ് പിന്നീടുള്ള ഓരോ വർഷവും ക്രിസ്മസ്കാലത്ത് തൃശ്ശൂരിലേക്ക് കച്ചവടത്തിനായി എത്താൻ പ്രകാശിനെ പ്രേരിപ്പിച്ചത്. പാരമ്പര്യമായി കിട്ടിയ കൈത്തൊഴിലാണു മുളകൊണ്ടുള്ള വസ്തുക്കൾ നിർമിക്കൽ.
ഇത്തവണ കണിമംഗലം പാലത്തിന് സമീപമാണ് ക്രിസ്മസ് അലങ്കാരങ്ങൾ നിർമിക്കാൻ പ്രകാശ് തിരഞ്ഞെടുത്തിരിക്കുന്നത്. അരമണിക്കൂർ മതി പ്രകാശിന് ഓരോന്നും നിർമിക്കാൻ. 'നാട്ടിൽ ക്രിസ്മസ് അലങ്കാരങ്ങൾക്ക് അത്ര പ്രാധാന്യമില്ല. പക്ഷേ, തൃശ്ശൂരിലെ ആളുകൾക്ക് ഇതെല്ലാം വളരെ പ്രിയപ്പെട്ടതാണ്. എന്നാൽ, ഇപ്പോൾ ആളുകൾ കൂടുതലും പ്ലാസ്റ്റിക് പുൽക്കൂടും മറ്റുമാണ് വാങ്ങുന്നത്. അതിനാൽ, ഈയിടെയായി നഷ്ടമാണ്'-പ്രകാശൻ പറഞ്ഞു. എങ്കിലും ഇത്തവണയും തൃശ്ശൂർ തന്നെ ചേർത്തുപിടിക്കുമെന്ന പ്രതീക്ഷയിലാണ് പ്രകാശ്.
]]>വീഞ്ഞ് എന്ന് പറഞ്ഞപ്പോൾ തന്നെ മനസ്സിലിപ്പോൾ ഓടിയത് അത്തരമൊരു ആഘോഷത്തിന്റെ ചിത്രമായിരിക്കും. ശാന്തിയുടെയും സമാധാനത്തിന്റെയും ഉത്സവമായ ക്രിസ്മസ് തന്നെയാണത്. ഇതാ ക്രിസ്മസ് ഓർമ്മകളുടെ പുസ്തക താളുകളിൽ കൂട്ടി ചേർക്കാൻ മഞ്ഞുപെയ്യുന്ന ഡിസംബറെത്തി. ലോകമെമ്പാടും ക്രിസ്മസ് ആഘോഷങ്ങളും ആവേശവും തകൃതിയായി നടക്കുന്നുണ്ട്. ഒരോ രാജ്യങ്ങളിലെയും ക്രിസ്മസ് ആഘോഷങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ. ക്രിസ്മസ് എന്ന് യേശുവിന്റെ ജൻമദിനത്തിന് പേര് വരുന്നതിന് മുമ്പ് യൂൾ എന്നായിരുന്നു അത് അറിയപ്പെട്ടിരുന്നത്. ജർമൻ പദമായ ഹ്യൂൾ എന്നതിൽ നിന്നാണ് ഈ വാക്ക് ഉണ്ടായതെന്ന് കരുതപ്പെടുന്നു. ക്രിസ്മസിന് തലേദിവസം രാത്രിയിൽ ചില പാശ്ചാത്യ നഗരങ്ങളിൽ മരക്കമ്പുകൾ കത്തിച്ചിരുന്നതായി പറയപ്പെടുന്നു. പല മരങ്ങളിൽ നിന്നാണ് എടുത്തിരുന്നതെങ്കിലും ഇത്തരത്തിൽ കത്തിച്ച തടികളെയൊക്കെ യൂൾ എന്നായിരുന്നു വിളിച്ചിരുന്നത്. ക്രിസ്തുവിന് ജനനത്തിന് വളരെ മുമ്പൊക്കെ ഈ ആചാരം പിന്തുടർന്നിരുന്നുവെങ്കിലും കാലക്രമേണ ഇത് ക്രിസ്മസിന്റെ ഭാഗമായി മാറുകയായിരുന്നു. പെട്ടെന്ന് ഇലകൾ കൊഴിഞ്ഞു പോകാത്ത മരച്ചില്ലകളും റിബണും കൊണ്ട് അലങ്കരിച്ച ഒരു തായ് തടി ചങ്ങല കെട്ടി വലിച്ചു കൊണ്ടു വരും. കഴിഞ്ഞ വർഷം കത്തിച്ച തടിയുടെ ബാക്കി വന്ന ചെറു കക്ഷണങ്ങൾ ഉപയോഗിച്ചാണ് പുതിയ യൂൾ തടിക്ക് തീ കൊളുത്തുന്നത്. എരിഞ്ഞ യൂൾ തടി കക്ഷണം വർഷം മുഴുവൻ സൂക്ഷിച്ചു വെക്കുന്നതിനാൽ ഭാഗ്യമുണ്ടാകുമെന്നത് വിശ്വാസമായിരുന്നു. വളരെ കൗതുകരമല്ലേ ഇത. ഇത്തരത്തിൽ ഓരോ രാജ്യങ്ങളിലും ക്രിസ്മസിനെ ചുറ്റിപ്പറ്റി പല ആചാരങ്ങളുണ്ട്. അവയിൽ ചിലത് പരിചയപ്പെടാം.
ചൂലൊളിപ്പിച്ച് നോർവേക്കാർ
നോർവീജിയയിലെ ആളുകൾ ക്രിസ്മസിന് തലേദിവസം ചൂല് ഒളിപ്പിച്ചുവെക്കുന്നു. ഇതിന് ഇവർ പറയുന്ന കാരണം ചൂല് ഭൂതങ്ങളെ ആകർഷിക്കുമെന്നതാണ്. തണുത്ത രാജ്യങ്ങളിലെ വീടുകളിൽ ചിമ്മിനികൾ കാണുന്നത് സാധാരണമാണ്. അത്രമേൽ തണുപ്പ് വരുന്ന അവസ്ഥയിൽ മാത്രമേ അവർ അത് ഉപയോഗിക്കാറുള്ളൂ. പക്ഷേ ക്രിസ്മസ് ആകുമ്പോൾ തണുപ്പുണ്ടെങ്കിലും ഇല്ലെങ്കിലും ഈ ചിമ്മിനികളിലൂടെയും ഭൂതങ്ങൾ വരുമെന്ന് വിശ്വസിച്ച് ഇവ ഈ ചിമ്മിനികൾ കത്തിച്ചുവെക്കും. നല്ല ദിവസത്തിൽ നല്ലത് മാത്രം ചിന്തിച്ചാണിത് ഇവർ ചെയ്തിരുന്നത്.
സ്കേറ്റ് ചെയ്ത് പള്ളിയിൽ പോകുന്ന വെനസ്വേലക്കാർ
ഇവിടുത്തെ ജനങ്ങൾ ക്രിസ്മസ് ദിവസം പള്ളിയിൽ പോയിരുന്നത് റോളർ സ്കേറ്റിങ്ങ് ചെയ്തുകൊണ്ടായിരുന്നു. കേൾക്കുമ്പോൾ തന്നെ വളരെ കൗതുകമാണ്. സ്കേറ്റ് ബോഡിലും സ്കേറ്റിങ്ങ് ഷൂസിലുമാണിവർ തിരുക്കർമ്മങ്ങൾക്ക് പങ്കെടുക്കാനായി വീട്ടിൽ നിന്നും പുറപ്പെട്ടിരുന്നത്. 1960 മുതൽക്കാണ് ഇത്തരത്തിൽ സ്കേറ്റ് ചെയ്ത പള്ളിയിൽ പോകുന്ന സമ്പ്രദായം ആരംഭിച്ചതെന്ന് പറയപ്പെടുന്നു.
ജപ്പാനിലെ ക്രിസ്മസ് കെഎഫ്സി മീൽ
ജപ്പാൻ പലപ്പോഴും വ്യത്യസ്തതകൾക്ക് പേരു കേട്ടൊരു രാജ്യമാണ്. എന്നിരുന്നാലും മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ ജപ്പാനിൽ ക്രിസ്മസ് ആഘോഷങ്ങൾ വിരളമാണ്. ഉണ്ടെങ്കിൽ പോലും ആഢംബരങ്ങളൊട്ടുമില്ലാതെയാണ് അവർ ആഘോഷിച്ചു പോകുന്നത്. ക്രിസ്മസ് സമ്മാനങ്ങൾ കൈമാറി ആശംസങ്ങളും അറിയിക്കുന്നതാണിവരുടെ ക്രിസ്മസ്. എന്നിരുന്നാലും ക്രിസ്മസ് ദിനത്തിൽ ജപ്പാനിലെ ജനങ്ങളെല്ലാം ഒരു റെസ്റ്റോറന്റിലേക്ക് പോകും. കെൻഡെക്കി ഫ്രൈഡ് ചിക്കൻ കഴിക്കാനായിട്ടാണ് പോകുന്നത്. ചുരുക്കി പറഞ്ഞാൽ നമ്മുടെയൊക്കെ കെഎഫ്സി. ഇതിന് പിന്നിൽ ഒരു ചരിത്രമുണ്ട്. 1974 ൽ ജപ്പാനിൽ ഒരു പോൾട്രി ക്ഷാമമുണ്ടായി. ആ സമയങ്ങളിൽ ക്രിസ്മസിന് കെഎഫ്സി ഒരു ഓഫർ മുന്നോട്ട് വെച്ചിരുന്നു. വിദേശികളെ ലക്ഷ്യമിട്ട് ഒര ക്രിസ്മസ് മീൽ ഒരുക്കിയിരുന്നു. കെഎഫ്സി നല്ല രീതിയിൽ തന്നെ അവർക്ക് ഈ സമയത്ത് മാർക്കറ്റിങ്ങ് ലഭിച്ചു. അന്നു മുതൽക്കാണ് ജപ്പാനിലെ ജനങ്ങൾക്ക് ക്രിസ്മസിന്റെ അഭിഭാജ്യഘടകമായി കെഎഫ്സി മാറിയത്. ഇന്നത്തെ സമയത്ത് അവിടെ പോയൊരു ക്രിസ്മസ് മീൽ കഴിക്കണമെങ്കിൽ പ്രീബുക്ക് ചെയ്യേണ്ട അവസ്ഥയാണ്. അത്രയ്ക്കും തിരക്കാണ്.
ചിലന്തിവലകളിൽ അലങ്കരിച്ച ഉക്രെയനിലെ ക്രിസ്മസ് ട്രീ
ഉക്രെയിനിലെ ക്രിസ്മസ് ആഘോഷങ്ങൾ വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ക്രിസ്മസ് ആഘോഷങ്ങളിൽ എടുത്തു കളയാൻ പറ്റാത്തൊരു ഘടകമാണ് ക്രിസ്മസ് ട്രീകൾ. വളരെ ആകർഷകമായാണ് ലോകമെമ്പാടും ക്രിസ്മസ് ട്രീകൾ അലങ്കരിക്കുന്നത്. പക്ഷേ ഉക്രെയിനിലെ ക്രിസ്മസ് ട്രീകളുടെ ഡിസൈൻ സാധാരണ ക്രിസ്മസ് ട്രീകളിൽ നിന്നും വേറിട്ടു നിൽക്കുന്നവയാണ്. ചിലന്തിവല ഉപയോഗിച്ചാണ് ഇവിടുത്തുകാർ ക്രിസ്മസ് ട്രീകൾ ഒരുക്കുന്നത്. യാഥാർത്ഥ ചിലന്തിവലകൾ അവയുടെ മാതൃകയാണ് ഉപയോഗിക്കുന്നത്. ഇതിനു പിന്നിൽ പൗരാണികപരമായ ഒരു കഥയുണ്ട്. പണ്ടൊരു വിധവയായ സ്ത്രീയും അവരുടെ കുട്ടികളും ആ നാട്ടിൽ താമസിച്ചിരുന്നു. അടുത്ത വീടുകളിലൊക്കെ ക്രിസ്മസിന് ട്രീകൾ സുന്ദരമായി അലങ്കരിച്ച് വെച്ചിരിക്കുന്നത് പോലെ പാവപ്പെട്ട ഈ സ്ത്രീക്കും കുട്ടികൾക്കും ചെയ്യാൻ സാധിച്ചിരുന്നില്ല. അവർ അത്രമേൽ ദരിദ്രരായിരുന്നു. എന്നിരുന്നാലും അലങ്കാരങ്ങൾ ഒന്നും ഇല്ലാത്തൊരു ക്രിസ്മസ് ട്രീ അവരുടെ പൂന്തോട്ടത്തിലുണ്ടായിരുന്നു. പക്ഷേ അത് ഭംഗിയായി അലങ്കിരിക്കാനുള്ള പണമൊന്നും അവരുടെ കൈവശമില്ലായിരുന്നു. ഇങ്ങനെ വിഷമിച്ചരുന്ന അവർ ഒരു ദിവസം ഉറക്കമുണർന്ന് നോക്കിയപ്പോൾ മുറ്റത്ത് കണ്ടത് ചിലന്തി വല കൊണ്ട് അലങ്കരിച്ച മനോഹരമായ ക്രിസ്മസ് ട്രീകളാണ്. ഇത് വെറും ചിലന്തിവലകളായിരുന്നില്ല സ്വർണ്ണവും വെള്ളിയും കൊണ്ട് നിർമ്മിച്ചതായിരുന്നു. രാവിലെ ആയതുകൊണ്ട് സൂര്യന്റെ പ്രഭാവത്തിൽ ആ ക്രിസ്മസ് ട്രീ തിളങ്ങിയിരുന്നു. അന്ന് മുതൽക്കാണ് ഈ ആചാരം അവർ പിന്തുടരാൻ ആരംഭിച്ചത്. ഇത്തരത്തിൽ ക്രിസ്മസ് ട്രീകൾ അലങ്കരിച്ചാൽ ഭാഗ്യം വന്നു ചേരുമെന്നും വിശ്വാസമുണ്ട്.
ചെരുപ്പെറിഞ്ഞ് ചെക്ക് റിപബ്ലിക്കിലെ സ്ത്രീകൾ
ഇവിടെ ക്രിസ്മസ് ദിനത്തിൽ സ്ത്രീകൾക്കിടയിൽ ഒരാഘോഷമുണ്ടായിരുന്നു. കതകിന് എതിർവശമായി സ്ത്രീകൾ തിരിഞ്ഞു നിൽക്കും എന്നിട്ട് തോളിന് പിറകിൽ കൂടെ ഇവർ ഷൂസ് വലിച്ചെറിയും. ഈ ഷൂ ചെന്ന് വീഴുന്നത് കതകിനെ ലക്ഷ്യം വെച്ചാണെങ്കിൽ ആ വർഷം അവരുടെ വിവാഹം നടക്കുമെന്നാണ്. അതല്ല ഹീലാണ് പോയിന്റ് ചെയ്യുന്നതെങ്കിൽ ആ വർഷം വിവാഹം നടക്കില്ലെന്നമാണ് പറയപ്പെടുന്നത്.
ജർമ്മനിയിലെ ക്രിസ്മസ് പിക്കിളും സമ്മാനവും
ക്രിസ്മസ് ട്രീ അലങ്കാരത്തിനായി ജർമ്മനിയിൽ ക്രിസ്മസ് പിക്കിൾ ഉപയോഗിച്ചിരുന്നു. ഇതൊരു അലങ്കാര വസ്തുവാണ്. ഇത് ക്രിസ്മസ് ട്രീയിൽ ഒളിപ്പിച്ചുവെക്കും. എന്നിട്ട് ഇത് ചെരിയ കുട്ടികളോട് കണ്ടെത്താനായി ആവശ്യപ്പെടും. ഏത് കുട്ടിയാണ് ഇത് ആദ്യം കണ്ടെത്തുന്നത് അവർക്ക് സാധാരണ ക്രിസ്മസ് സമ്മാനങ്ങള്ക്ക് പുറമേ ഒരു സമ്മാനം കൂടെ നൽകുമായിരുന്നു.
മാലിന്യങ്ങളിൽ ചെകുത്താനെ നിർമ്മിക്കുന്ന ഗ്വാട്ടിമാല ജനത
ഗോട്ടിമാലയിലെ ക്രിസ്മസ് ആഘോഷങ്ങൾ വേറിട്ടു നിൽക്കുന്നു. വീട്ടിലെ മാലിന്യങ്ങളും ആവശ്യമില്ലാത്ത വസ്തുക്കളും ഒന്നിച്ചു കൂട്ടി ചേർത്തു ആ നാട്ടിലെ ആളുകളെല്ലാം ഒന്നിച്ച് ഒരു ചെകുത്താന്റെ രൂപം നിർമ്മിക്കും. ഈ രൂപത്തിനെ ഇവർ അഗ്നിക്കിരയാക്കും. തീർത്തും വ്യത്യസ്തമായ ഒരാചാരമല്ലേ. അത് പണ്ട് കാലങ്ങളിൽ നടത്തി കൊണ്ടിരുന്നത് ഒക്ടോബറിലാണ്. കാലങ്ങൾ കഴിഞ്ഞാണ് ഇത് ക്രിസ്മസ് ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും ഭാഗമായത്.
]]>പെട്ടെന്ന് തന്നെ ദേവാലയത്തിലെ ഓർഗന്റെ പശ്ചാത്തലസംഗീതം ഇല്ലാതെ പാടുവാൻ പറ്റുന്ന ഒരുഗാനം എഴുതാൻ അദ്ദേഹം തീരുമാനിച്ചു. രണ്ടുവർഷംമുൻപ് ജർമൻ ഭാഷയിൽ അദ്ദേഹം എഴുതിയ ഒരു ഗാനത്തിൽ അല്പം മിനുക്കുപണികൾ നടത്തുകയുംചെയ്തു. ഈ സമയം യൂറോപ്പ് രാഷ്ട്രീയപ്രക്ഷോഭങ്ങളും യുദ്ധങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും ഉൾപ്പെടെയുള്ള പരിവർത്തനങ്ങളുടെ അവസ്ഥയിലായിരുന്നു. കൂടാതെ, വിളനാശം കൂടുതൽ ബുദ്ധിമുട്ടുകളിലേക്ക് നയിച്ചു. ഫ്രഞ്ച് സൈനികരും അധിനിവേശങ്ങളും അക്രമാസക്തമായ കുറ്റകൃത്യങ്ങളും സാധാരണമായിരുന്ന ഒരു കാലഘട്ടത്തിലാണ് ജോസഫ് മോർ ഈ ഗാനത്തിലെ വരികൾ എഴുതിയത്.
Stille Nacht, heilige Nacht, Alles schläft; einsam wacht എന്ന് തുടങ്ങുന്ന ഈ ഗാനം നമുക്കേവർക്കും അറിയാം. അതിന്റെ ഇംഗ്ലീഷ് മൊഴിമാറ്റം ലോകപ്രശസ്തമായ Silent night! Holy night! All is calm, all is bright എന്ന ഗാനത്തിന്റെ പിറവി അങ്ങനെയായിരുന്നു. പ്രാദേശിക സ്കൂൾ അധ്യാപകനായിരുന്ന ദേവാലയത്തിലെ ഓർഗനിസ്റ്റായ ഫ്രാൻസിസ് സേവ്യർ ഗ്രൂബററോട് ഗിറ്റാറിൽ ലളിതമായ ഒരു ഈണം നൽകുവാൻ ജോസഫ് മോർ ആവശ്യപ്പെട്ടു. ഗ്രൂബർ പെട്ടെന്ന് തന്നെ മനോഹരമായ ഒരു സംഗീതം ഈ ഗാനത്തിനായി ചമച്ചു. ഇന്ന് നമുക്കറിയാവുന്ന ഗാനത്തിന്റെ വേഗത കുറഞ്ഞതുമായ പതിപ്പിനേക്കാൾ അല്പം വേഗതയുള്ളതായിരുന്നു യഥാർഥ സംഗീതക്രമീകരണം. എന്നാൽ ഈ ഗാനം ഉടനടി ഹിറ്റായി.
കുറച്ചുദിവസങ്ങൾക്ക് ശേഷം സെയ്ന്റ് നിക്കോളാസ് ദേവാലയത്തിലേക്ക് കാൾ മൗറേഷർ എന്നയാൾ ഉപയോഗശൂന്യമായ ഓർഗൻ നന്നാക്കാനായെത്തി. അറ്റകുറ്റപ്പണികൾക്കൊടുവിൽ അവസാനം ഓർഗൻ പ്രവർത്തിച്ചുതുടങ്ങിയപ്പോൾ ഗ്രൂബർ ആദ്യം വായിച്ചത് പ്രസ്തുത ഗാനമായിരുന്നു. ഈ ഗാനത്തിൽ മതിപ്പുളവായ കാൾ മൗറേഷർ സംഗീതത്തിന്റെ പകർപ്പുകൾ തന്റെ ഗ്രാമത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അവിടെയുള്ള പ്രശസ്തരായ രണ്ട് ഗായകരുടെ കുടുംബങ്ങളായ റെയ്നേഴ്സും സ്ട്രാസേഴ്സും ഈ ഗാനം അവരുടെ ക്രിസ്മസ് കാരളുകളിൽ ഉൾപ്പെടുത്തി. പ്രസിദ്ധമായ പർവതമാൻ ചർമം (Chamois )കൊണ്ട് കൈയുറകൾ നിർമിക്കുന്നവരായിരുന്നു സ്ട്രാസേഴ്സ് കുടുംബം. കച്ചവടമേളകളിലും പെരുന്നാളുകളിലും അവരുടെ ഉത്പന്നങ്ങൾ വിൽപ്പനയ്ക്കായി വെച്ചിരിക്കുന്ന കടകൾക്കുമുന്നിൽ സ്ട്രാസേഴ്സ് കുടുംബത്തിലെ നാല് പെൺകുട്ടികൾ പാട്ടുപാടുന്ന പതിവുണ്ടായിരുന്നു. കരോലിൻ, ആൻഡ്രിയാസ്, അമീലി, ജോസഫ് എന്നീ പെൺകുട്ടികൾ ഈ ഗാനത്തെ ആൽപ്സ് മേഖലയിൽ മുഴുവൻ പ്രസിദ്ധമാക്കി. പ്രഷ്യയിലെ ഫ്രെഡറിക് നാലാമൻ രാജാവിന്റെ മുൻപാകെവരെ ഈ ഗാനം ആലപിക്കുവാൻ സ്ട്രാസേഴ്സ് സഹോദരിമാർക്ക് അവസരം ലഭിച്ചു. റെയ്നേഴ്സ് ഗാനം അമേരിക്കയിൽ എത്തിച്ചു.
ഇന്ന്, സൈലന്റ് നൈറ്റ് ലോകചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ക്രിസ്മസ് കാരൾ ഗാനമാണ്. മുന്നൂറിലേറെ ഭാഷകളിലേക്കും ഇത് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1838-ൽ പ്രസിദ്ധീകരിച്ച ഒരു ജർമൻ കീർത്തനസമാഹാരത്തിലാണ് ഈ ഗാനം ആദ്യമായി അച്ചടിമഷിപുരണ്ടത്. തന്റെ ഗാനം ലോകപ്രശസ്തമാകുമെന്നറിയാതെ 1848 ഡിസംബർ നാലിന്, ജോസഫ് മോർ ശ്വാസകോശസംബന്ധമായ അസുഖങ്ങൾമൂലം ഇഹലോകവാസം വെടിഞ്ഞു. 1863-ൽ ഈ ഗാനം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. 2011-ൽ യുനെസ്കോയുടെ പുരസ്കാരത്തിനു ഈ ഗാനം അർഹമായി.
എല്ലാവർഷവും ക്രിസ്മസിന്, ഓബേൺഡോർഫിൽ പ്രത്യേക 'സൈലന്റ് നൈറ്റ്' തപാൽ ഓഫീസ് അതിന്റെ വാതിലുകൾ തുറക്കുന്നു. ഈ തപാൽ ഓഫീസിൽനിന്നും അയക്കുന്ന എല്ലാ കത്തുകളും പോസ്റ്റ്കാർഡുകളും നിലവിലെ ഓസ്ട്രിയൻ ക്രിസ്മസ് സ്റ്റാമ്പിനൊപ്പം പ്രത്യേക 'സൈലന്റ് നൈറ്റ്' പോസ്റ്റ്മാർക്ക് ഉപയോഗിച്ച് സീൽ ചെയ്യുകയുംചെയ്യും. 2004 മുതൽ സൈലന്റ് നൈറ്റ് അസോസിയേഷൻ എല്ലാവർഷവും ഒരു സൈലന്റ് നൈറ്റ് സ്റ്റാമ്പ് പ്രസിദ്ധീകരിക്കുന്നു.
ഇവിടെനിന്നും അയക്കുന്ന കത്തുകളും പോസ്റ്റ്കാർഡുകളും നിലവിലെ ഓസ്ട്രിയൻ ക്രിസ്മസ് സ്റ്റാമ്പിനൊപ്പം പ്രത്യേക 'സൈലന്റ് നൈറ്റ്' പോസ്റ്റ്മാർക്ക് ഉപയോഗിച്ച് സീൽ ചെയ്യും. 2004 മുതൽ സൈലന്റ് നൈറ്റ് അസോസിയേഷൻ എല്ലാ വർഷവും ഒരു സൈലന്റ് നൈറ്റ് സ്റ്റാമ്പ് പുറത്തിറക്കുന്നു.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തെത്തുടർന്ന് വലിയ നാശനഷ്ടങ്ങൾ കാരണം, സെയ്ന്റ് നിക്കോളാസ് ദേവാലയം പൂർണമായും തകർന്നു. ഒരു ദശാബ്ദത്തിന് ശേഷം, ഇന്നത്തെ മെമ്മോറിയൽ ചാപ്പലിന് തറക്കല്ലിട്ടു, തുടർന്ന് 1937 ഓഗസ്റ്റ് 15-ന് അതിന്റെ കൂദാശയും നടന്നു. അതിനുശേഷം, ലോകപ്രശസ്തമായ ഈ ക്രിസ്മസ് കാരൾ ഗാനത്തിന്റെ വേരുകൾ തേടി മെമ്മോറിയൽ ചാപ്പൽ ഓരോ വർഷവും ആയിരക്കണക്കിന് തീർഥാടകരെയും പത്രപ്രവർത്തകരെയും ആകർഷിക്കുന്നു. അന്ന് ഈ ദേവാലയത്തിലെ ഓർഗൻ ഉപയോഗശൂന്യമായതുകൊണ്ടാണ് നമുക്ക് ഇങ്ങനെയൊരു പ്രശസ്തമായ ഗാനം ലഭിച്ചതെന്ന് ഓർക്കുക.
എന്റെ ബാല്യകാലത്ത് ക്രിസ്മസിനോടനുബന്ധിച്ചു വീടുകളിൽ കാരൾ സംഘങ്ങൾ എത്തുന്നത് പതിവായിരുന്നു. അന്ന് കേട്ടിരുന്ന ഒരു ഗാനമാണ് 'ശാന്തരാത്രി തിരുരാത്രി' എന്നത്. പലരും കരുതുന്നത് പോലെ ഇതൊരു ക്രിസ്തീയഗാനമോ കാരൾ ഗാനമോ അല്ല. 1979-ലെ ക്രിസ്മസ് ദിനത്തിൽ റിലീസായ ജേസിയുടെ സംവിധാനത്തിൽ പിറവികൊണ്ട 'തുറമുഖം' എന്ന ചലച്ചിത്രത്തിലാണ് ഈ ഗാനമുള്ളത്. പൂവച്ചൽ ഖാദറിന്റെ വരികൾക്ക് സംഗീതം പകർന്നത് എം.കെ. അർജുനൻ ആണ്. ഗാനം ആലപിച്ചത് പ്രശസ്ത പിന്നണിഗായകൻ ജോളി ഏബ്രഹാമും സംഘവുമാണ്.
]]>ക്രിസ്മസിന് സമ്മാനങ്ങളുമായി വരുന്ന സാന്റാക്ലോസ് അപ്പൂപ്പനെക്കുറിച്ച് കേട്ടിട്ടില്ലേ? മഞ്ഞു മൂടിക്കിടക്കുന്ന ഉത്തരധ്രുവത്തിലാണ് സാന്റാക്ലോസ് അപ്പൂപ്പന്റെ താമസം. ക്രിസ്മസ് കാലം വന്നതോടെ അപ്പൂപ്പന്റെ വീട്ടിൽ ഒരുക്കങ്ങൾ തുടങ്ങി. കുട്ടികൾക്ക് സമ്മാനമായി കൊടുക്കാനുള്ള കളിപ്പാട്ടങ്ങൾ ഉണ്ടാക്കുന്നതിന്റെ തിരക്കിലായിരുന്നു അപ്പൂപ്പൻ. അപ്പൂപ്പനെ സഹായിക്കാനായി 'ഹോളി' എന്നൊരാൾ കൂടി അവിടെയുണ്ടായിരുന്നു.
ഒരു ദിവസം ജോലി ചെയ്ത് ക്ഷീണിച്ച സാന്റാക്ലോസ് അപ്പൂപ്പനും ഹോളിയും കുറച്ചുനേരം വിശ്രമിക്കാനായി വീട്ടിന് പുറത്തേക്കിറങ്ങി. അപ്പോഴാണ് ആകാശത്തു കൂടി വെളുത്ത മേഘം പോലെ എന്തോ ഒന്ന് അതിവേഗത്തിൽ പറന്നുവരുന്നത് അപ്പൂപ്പൻ കണ്ടത്.
'' ങേ... ഇതുപോലൊരു മേഘത്തെ ഞാനിതുവരെ കണ്ടിട്ടില്ലല്ലോ..!'
അപ്പൂപ്പന്റെ മുഖത്ത് അതിശയം. സൂക്ഷിച്ചു നോക്കിയപ്പോൾ അപ്പൂപ്പന് മനസ്സിലായി.അത് വെളുവെളുത്ത തൂവലുകളുള്ള ഒരു സുന്ദരൻ അരയന്നമായിരുന്നു.
' ഹേയ്.. നിന്നെപ്പോലൊരു അരയന്നത്തെ മുമ്പ് ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ?''ഹ! ഹ! ഞാൻ ഈ വഴി ആദ്യമാ..' അരയന്നം സാന്റാക്ലോസ് അപ്പൂപ്പന്റെ അടുത്തേക്കെത്തി: ' ജാൻ എന്നാണ് എന്റെ പേര്. ക്രിസ്മസ് കാലമായതുകൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും സഹായം ചെയ്യാൻ ഇറങ്ങിയതാണ് ഞാൻ.'
' നീ ആളൊരു മിടുക്കൻ തന്നെ!' അപ്പൂപ്പൻ അരയന്നത്തിന്റെ പുറത്ത് തലോടി.' എന്തായാലും ഞാൻ നിങ്ങളോടൊപ്പംകൂടാം'. അരയന്നം പറഞ്ഞു.
അരയന്നം ഹോളിയോടൊപ്പം അടുക്കളയിലെത്തി. കേക്ക് ഉണ്ടാക്കാനൊന്നും അറിയില്ലെങ്കിലും ഹോളിയെ സഹായിച്ച് അരയന്നം അവിടെ ചുറ്റിപ്പറ്റി നിന്നു.കുറെ കഴിഞ്ഞ് അടുക്കളയിൽ നിന്ന് പുറത്തിറങ്ങിയപ്പോഴല്ലേ രസം! അരയന്നത്തിന്റെ വെളുവെളുത്ത തൂവലുകളിലെല്ലാം പുക പിടിച്ച് ആകെ കറുത്തുപോയി. അതുകണ്ട് സാന്റാക്ലോസ് അപ്പൂപ്പനും ഹോളിക്കും സങ്കടമായി.
' നീ ഇനി അടുക്കളയിലൊന്നും കയറണ്ട!' അപ്പൂപ്പൻ അരയന്നത്തിന്റെ ദേഹത്തെ കരിയെല്ലാം തുടച്ചു കൊടുത്തു. പക്ഷേ വെറുതെയിരിക്കാൻ അവൻ തയ്യാറായില്ല. കളിപ്പാട്ടങ്ങൾക്ക് ചായം അടിക്കുന്ന അപ്പൂപ്പന്റെ കൂടെ കൂടി. ബ്രഷുകളും ചായങ്ങളും എടുത്തപ്പോൾ വീണ്ടും തൂവലുകളിൽ ചായം പറ്റി.
' ഈ പണിയും നിനക്ക് പറ്റില്ല..' അപ്പൂപ്പൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
' നിനക്ക് ഞാൻ വേറൊരു പണി തരാം.'അരയന്നം കൗതുകത്തോടെ അപ്പൂപ്പനെ നോക്കി.
' സ്നേഹത്തിന്റെ പ്രതീകമായ മഞ്ഞുതുള്ളികൾ നീ ലോകത്ത് എല്ലായിടത്തും എത്തിക്കണം. ക്രിസ്മസ് കാലത്ത് നീ നിന്റെ ചിറകുകൾ കുടഞ്ഞുകൊണ്ട് ആകാശത്തുകൂടി പറന്നാൽ മതി. നിന്റെ ശരീരത്തിൽ നിന്നു പൊഴിയുന്ന തൂവലുകൾ മഞ്ഞുതുള്ളിയായി താഴെ വീഴും. അങ്ങനെ ഉണ്ണിയേശു പിറന്ന സമയത്ത് ബത്ലഹേമിൽ മഞ്ഞു പെയ്തതുപോലെ ലോകമെങ്ങും മഞ്ഞു പൊഴിയുകയും ചെയ്യും'!
അതുകേട്ടപ്പോൾ ജാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അവൻ വേഗം അപ്പൂപ്പനോടും ഹോളിയോടും യാത്ര പറഞ്ഞ് ആകാശത്തേക്ക് പറന്നുയർന്നു.അങ്ങനെ സാന്റാക്ലോസ് അപ്പൂപ്പൻ അയച്ച അരയന്നത്തിന്റെ തൂവലുകളാണ് ക്രിസ്മസ് കാലത്ത് മഞ്ഞുതുള്ളികളായി പൊഴിയുന്നതെന്നാണ് നോർവേക്കാരുടെ വിശ്വാസം.
]]>